UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


2063.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടികള്‍ മൂലമുണ്ടായ പുരോഗതിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ പഠനം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
2064.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നേരിട്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വഴിയും പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2065.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജെ.വി.കെ. (പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം) -യുടെ കീഴില്‍ പൊന്നാനി മണ്ഡലത്തില്‍ നിലവില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2066.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയിൽ നിലവിലുളള അംഗങ്ങളുടെയും അവരിൽ നിന്നും ഇതുവരെ ഈടാക്കിയ ആകെ അംശാദായ തുകയുടെയും (മദ്രസ കമ്മിറ്റികളുടെ വിഹിതമുൾപ്പെടെ) വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും നിലവിൽ എത്ര പേർക്ക് പെൻഷൻ അനുവദിക്കുന്നുണ്ടെന്നും ആയതിനു പ്രതിമാസം ആകെ എത്ര രൂപ ചെലവഴിക്കുന്നുണ്ടെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ഷേമനിധി ബോർഡിൽ നിന്നും 2023 മാർച്ച് മാസം എത്ര പേർക്ക് പെൻഷൻ അനുവദിച്ചിട്ടുണ്ടെന്നും ഓരോരുത്തർക്കും എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ഡി )
നാമമാത്രമായ പെൻഷൻ ലഭിക്കുന്ന പ്രസ്തുത ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങൾക്ക് മറ്റു സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കർഹതയില്ലെന്ന സർക്കാർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ കൂടി ലഭ്യമാകുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമോയെന്ന് വിശദമാക്കാമോ?
2067.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ കീഴില്‍ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിന് സഞ്ചരിക്കുന്ന ഫിറ്റ്നസ് ലാബ് എന്ന സംവിധാനം നിലവിലുണ്ടോയെന്നും ആയത് നിലവില്‍ ഏത് ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംവിധാനം ഉപയോഗിച്ച് എത്ര സ്‌കൂളുകളിൽ എത്ര കുട്ടികളുടെ ഫിറ്റ്നസ് പരിശോധിച്ചുവെന്നതിന്റെ വിശദമായ കണക്ക് ലഭ്യമാക്കാമോ;
( സി )
അവസാനമായി പ്രസ്തുത ലാബ് ഏത് സ്കൂളിലാണ് പരിശോധന നടത്തിയിട്ടുള്ളതെന്നും ഏത് തീയതികളിൽ ആണെന്നുമുള്ള വിവരം ലഭ്യമാകുമോ;
( ഡി )
പ്രസ്തുത സംവിധാനത്തിനു വേണ്ടി സർക്കാർ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
2068.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കായിക മേഖലയില്‍ നടത്തിവരുന്നതും പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ;
( ബി )
ഈ കാലയളവില്‍ അരുവിക്കര മണ്ഡലത്തിലെ ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിനായി നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ?
2069.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ പുരോഗതിയുടെ വിശദമാക്കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തിലെ ഏത് പഞ്ചായത്തിലാണ് പ്രസ്തുത പദ്ധതി അനുവദിച്ചതെന്നും അത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശവും നൽകാമോ?
2070.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം ചാത്തന്നൂർ മണ്ഡലത്തിൽ തെരഞ്ഞെടുത്തിട്ടുള്ള ചിറക്കര ഗവ. ഹൈസ്കൂൾ കളിസ്ഥലത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിലെ കളിസ്ഥലങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതു പ്രകാരം പ്രസ്തുത പദ്ധതിക്കായി തെരെഞ്ഞെടുത്ത കളിസ്ഥലങ്ങളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2071.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കായിക ക്ഷമതാ മിഷന്‍ വഴി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന എല്ലാ പഞ്ചായത്തുകളിലും പരിപാടികള്‍ നടപ്പിലാക്കാന്‍ രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
2072.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും പ്രസ്തുത പദ്ധതിയുടെ ഭാഗമായി പാറശാല മണ്ഡലത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും രണ്ടാം ഘട്ടത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും വിശദമാക്കാമോ;
( ബി )
പാറശാല മണ്ഡലത്തില്‍ 2017 മുതൽ 2023 വരെയുള്ള വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതും കായിക വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗം മുഖേന നടപ്പിലാക്കുന്നതുമായ പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2073.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ വിശദാംശം അറിയിക്കാമോ; പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ കായണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ; വിശദമാക്കുമോ?
2074.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാടി മണ്ഡലത്തിലെ മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
2075.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫുട്ബാള്‍ രംഗത്ത് സമർത്ഥരായവരെ കണ്ടെത്തി പരിശീലിപ്പിക്കുന്ന കിക്കോഫ് പദ്ധതി ഏതൊക്കെ ജില്ലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
സ്പോര്‍ട്ട്സ് ഹോസ്റ്റലുകളിലെ പ്രവേശനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2076.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം എം.എൽ.എ. മാരുടെ ആസ്തി വികസനഫണ്ടുപയോഗിച്ച് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി എത്ര മണ്ഡലങ്ങളിൽ നടപ്പാക്കുന്നതിനാണ് ശിപാര്‍ശകള്‍ ലഭിച്ചിരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വര്‍ഷം സര്‍ക്കാര്‍ വിഹിതം അനുവദിച്ച് ഉത്തരവായത് ഏതൊക്കെ മണ്ഡലങ്ങളിലാണെന്നും ഇതനുസരിച്ച് പ്രസ്തുത മണ്ഡലങ്ങളില്‍ കളിക്കളം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ കാലതാമസം വരാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
2022-23 വര്‍ഷം വാമനപുരം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലുള്‍പ്പെടുത്തി ശിപാര്‍ശ ചെയ്ത കല്ലറ പഞ്ചായത്തിലെ തണ്ണിയം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രസ്തുത പദ്ധതിക്കായി സര്‍ക്കാര്‍ വിഹിതം അനുവദിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?
2077.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്പോര്‍ട്സ് വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും പദ്ധതികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
2078.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 വർഷത്തെ ഒളിമ്പിക്സ് മെഡൽ ലക്ഷ്യമാക്കി സംസ്ഥാനത്തിന് പുറത്ത് മികച്ച നിലവാരത്തിലുള്ള പരിശീലനങ്ങൾക്കായി കായികതാരങ്ങൾക്ക് കായിക വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ഏതൊക്കെ കായിക താരങ്ങൾക്ക് എത്ര തുക വീതം അനുവദിച്ചു എന്ന് വിശദമാക്കുമോ;
( സി )
കായികതാരങ്ങൾക്ക് തുക അനുവദിക്കുന്നതിനുള്ള പൊതു മാനദണ്ഡം എന്താണെന്ന് അറിയിക്കുമോ;
( ഡി )
നിലവിൽ തുക അനുവദിച്ചിട്ടുള്ളവർക്ക് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത തുക അനുവദിച്ചതെന്ന് വ്യക്തമാക്കുമോ?
2079.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവും കായികക്ഷമതയുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് സംസ്ഥാനത്തെ പ്രൈമറി ക്ലാസുകൾ കേന്ദ്രീകരിച്ച് ഏതെങ്കിലും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഹെൽത്തി കിഡ്സ് പദ്ധതിക്കായി കായിക-യുവജനകാര്യ വകുപ്പ് എന്തെല്ലാം സംവിധാനങ്ങളാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ കായിക വളർച്ചയ്ക്ക് ക്യൂബ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടോ; എങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കുമോ?
2080.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിലെ പ്രവൃത്തികൾ ചെയ്യുന്നതിന് എസ്.പി.വി. ആയി നിയോഗിക്കപ്പെട്ടിട്ടുള്ള ഏജൻസികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബി യുടെ എസ്.പി.വി ആയിപ്പോലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്പോർട്സ് കേരള ഫൗണ്ടേഷന് എൻജിനീയറിങ് വിഭാഗം ഉണ്ടായിരിക്കെ കായിക വകുപ്പിലെ പ്രവൃത്തികൾ മറ്റ് ഏജൻസികളെ കൊണ്ട് ചെയ്യിക്കുന്നതിന്റെ കാരണം എന്തെന്ന് വിശദമാക്കുമോ?
2081.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച കായിക സംസ്കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കൊയിലാണ്ടി മണ്ഡലത്തിലെ വന്‍മുഖം ഗവ.ഹൈസ്കൂള്‍ ഗ്രൗണ്ട് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും എങ്കിൽ നിര്‍മ്മാണ നടപടികള്‍ എപ്പോള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കുമോ?
2082.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഫുട്ബോൾ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും എന്തൊക്കെ കാര്യങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പരിശീലനം ലഭിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഫുട്ബോൾ താരങ്ങളാക്കി വാര്‍ത്തെടുക്കുന്നത് ലക്ഷ്യമിട്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; മികച്ച ഫുട്ബോൾ താരങ്ങളെ ഇതിനായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ജൂ‍ഡോ, ബോക്സിംഗ് എന്നിവയുടെ പരിശീലനത്തിന് പദ്ധതി ആവിഷ്‍കരിച്ചിട്ടുണ്ടോ; സ്കൂള്‍തലത്തില്‍ മറ്റെന്തെല്ലാം കായിക പരിശീലന പദ്ധതികളാണ് നടന്നു വരുന്നത്; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികൾ സംസ്ഥാനത്തിന്റെ കായികമേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ക്കിടയാക്കിയെന്ന് വിശദമാക്കാമോ?
2083.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക വകുപ്പ് നടപ്പാക്കുന്ന ഹെല്‍ത്തി കി‍‍ഡ്സ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം വിദ്യാലയങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കാമോ?
2084.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചായ്യോത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് കായിക വകുപ്പ് വിദഗ്ധ സംഘം സ്കൂളും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഇത് സംബന്ധിച്ച് വിദഗ്ധ സംഘം റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സ്പോർട്സ് അക്കാദമി എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കുമോ?
2085.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കായിക വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും ആയത് ഓരോ പ്രവൃത്തിയ്ക്കും എത്ര രൂപ വീതമാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2023-24 വര്‍ഷത്തില്‍ പുതിയ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ?
2086.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനുമായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
കായിക മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി മുഖേന നടന്നു വരുന്ന പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
കായിക വകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ഓഫീസുകളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിലേക്കായി ഓഫീസ് കെട്ടിട നിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2087.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാന്റ് ബോള്‍ കായിക ഇനത്തില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച ദേശീയ തലത്തിലുള്ള സംഘടന ഏതാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള ഹാന്റ് ബോള്‍ സംഘടന ഏതാണെന്ന് വ്യക്തമാക്കാമോ;
( സി )
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള ഹാന്റ് ബോള്‍ അസോസിയേഷന്റെ നിലവിലെ ഭാരവാഹികളുടെ വിശദാംശം ലഭ്യമാക്കാമോ?
2088.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമി ഫുട്ബോള്‍ ഗ്രൗണ്ട് പരിപാലിക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടി ഇ-ടെണ്ടര്‍ ക്ഷണിച്ചിരുന്നോ;
( ബി )
ഇ-ടെണ്ടര്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത് എന്നാണെന്ന് അറിയിക്കാമോ; നോട്ടീസിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഇ-ടെണ്ടറില്‍ എത്ര കമ്പനികള്‍ പങ്കെടുത്തുവെന്ന് അറിയിക്കാമോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ ഗ്രൗണ്ട് പരിപാലിക്കുന്നതിന് നിലവില്‍ ഏതെങ്കിലും കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കരാറില്‍ ഏര്‍പ്പെട്ടത് സ്പോര്‍ട്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനപ്രകാരം അംഗീകാരം ലഭിച്ചതിന് ശേഷമാണോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
2089.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യക്ക് വേണ്ടി കളിച്ച അനസ് എടത്തൊടിക, റിനോ ആന്റോ എന്നീ ഫുട്ബോൾ താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ ഇവർക്ക് ജോലി നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന വിഷയത്തിലെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിന് കായിക താരങ്ങൾ സർക്കാരിനോ സ്പോട്സ് കൗൺസിലിനോ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് എന്ത് തീരുമാനമെടുത്തുവെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് കായിക താരങ്ങൾക്ക് ജോലി നൽകുന്നതിന് വേണ്ടി ഏതെങ്കിലും ലിസ്റ്റ് നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത ലിസ്റ്റിന്റെ പകർപ്പും ആയതിൽ നിന്ന് ഏതെല്ലാം കായിക താരങ്ങൾക്ക് എവിടെയെല്ലാം ജോലി നൽകിയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
2090.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 3 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് ടെക്നിക്കല്‍ ഹെെസ്കൂള്‍ ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനായി കായിക വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും തമ്മില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ടെണ്ടര്‍ ചെയ്യുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് അറിയിക്കാമോ?
2091.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കളിസ്ഥലങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യസ്ഥലങ്ങൾ ഉടമസ്ഥരുടെ സമ്മതത്തോടെ താൽക്കാലിക കളിസ്ഥലങ്ങൾ ആക്കി മാറ്റുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ;
( ബി )
മേൽപ്പറഞ്ഞ രീതിയിൽ കളിസ്ഥലങ്ങൾ തയ്യാറാക്കുമ്പോൾ വനിതകൾക്ക് കൂടി പ്രാപ്യമായ രീതിയിൽ കളിസ്ഥലങ്ങൾ ക്രമീകരിക്കുവാൻ മുൻകൈയെടുക്കുമോ; വ്യക്തമാക്കുമോ?
2092.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ വാഴക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12-ല്‍ എലവും കുടിത്താഴം നീന്തല്‍ പരിശീലനകുളം സ്ഥാപിക്കുന്നതിന് കായിക-യുവജനകാര്യ വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി 2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കായിക യുവജനവകുപ്പ് ഡയറക്ടറുടെ ജി.7-6407/22/ഡി.എസ്.വൈ.എ. നമ്പര്‍ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നീന്തല്‍ പരിശീലനക്കുളം നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് 2023-24 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?
2093.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായ കളിക്കളങ്ങള്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
കളിക്കളം വികസനത്തിന് എം.എല്‍.എ. ആസ്തിവികസന ഫണ്ട് ലഭ്യമാക്കുന്നതിനുള്ള അറിയിപ്പ് നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നടപടികള്‍ നീണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ആയത് സംബന്ധിച്ച് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ കായികവകുപ്പ് സ്വീകരിച്ചിട്ടുള്ളത്; എന്നത്തേയ്ക്ക് നിര്‍മ്മാണം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്?
2094.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
കരാര്‍ പ്രകാരം പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടത് എന്നാണെന്ന് അറിയിക്കാമോ; സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിട്ടുണ്ടോ; വിശദമാക്കാമോ?
2095.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചിറയിന്‍കീഴ് മണ്ഡലത്തിലെ മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കോളൂര്‍ സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
2096.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ച ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
2097.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, ആയതിന് അനുവദിച്ച തുക, ഭരണാനുമതിയുടെ പകര്‍പ്പ്, നിലവിലെ സ്ഥിതിവിവരം എന്നിവ സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
കണിച്ചുകുളങ്ങര, ആര്യാട് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
2021-22 ബജറ്റിലെ മറുപടി പ്രസംഗത്തില്‍ പ്രതിപാദിച്ച ദേശീയ റോവിംഗ് അക്കാഡമിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?
2098.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ മാലൂര്‍ പഞ്ചായത്ത്, മാലൂര്‍ ജി.എച്ച്.എസ്.എസ്., കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത്, ചിറ്റാരിപ്പറമ്പ് ജി.എച്ച്.എസ്.എസ്., പടിയൂര്‍ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ കളിസ്ഥലങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ; അനുവദിച്ച ഫണ്ടുകള്‍ വകുപ്പ് കൈമാറിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
2099.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതി പ്രകാരം കൂത്തുപറമ്പ് മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന കളിക്കളങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഒരു കളിക്കളം നിര്‍മ്മിക്കുന്നതിന് അനുവദിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
2100.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ നഗരൂരില്‍ സ്റ്റേഡിയം നിർമ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2101.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ പെരികുന്നം ജി.എല്‍.പി.എസ്. കളി സ്ഥലത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്നും എപ്പോള്‍ പൂര്‍ത്തികരിക്കുമെന്നും വിശദമാക്കുമോ?
2102.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ഗവ.കോളേജില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന സ്റ്റേഡിയം സ്ഥല ദൗര്‍ലഭ്യം മൂലം റ്റി.ഡി. മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രൊജക്ടിന്റെ പേരും സ്ഥലവും മാറ്റുന്നത് സംബന്ധിച്ച് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോയെന്നും ഇതു സംബന്ധിച്ച് പുതുക്കിയ ഉത്തരവ് കായിക വകുപ്പ് ഇറക്കിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ ഇത് വൈകുന്നതിന്റെ കാരണവും വ്യക്തമാക്കാമോ;
( സി )
ഡി.പി.ആർ. തയ്യാറാക്കുന്നതിന് ഏത് ഏജന്‍സിയെ ആണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും ഇതിനായി ഏജന്‍സി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്തുത ഡി.പി.ആർ. കിഫ്ബിക്ക് എന്ന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
2103.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമായ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുവളശ്ശേരി സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
ആയതിലേയ്ക്ക് എം.എൽ.എ. ഫണ്ടില്‍ നിന്നും അൻപത് ലക്ഷം രൂപ കൂടി ലഭ്യമാക്കിയിട്ടുണ്ടോ; ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; സ്റ്റേഡിയം നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2104.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ ഒന്നര കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഗവണ്‍മെന്റ് ഹെെസ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുവാന്‍ ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ആയത് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
2105.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത് സ്റ്റേഡിയത്തിന് വകയിരുത്തിയ അന്‍പത് ലക്ഷം രൂപ സർക്കാർ പിൻവലിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം സഹിതം വിശദമാക്കാമോ;
( ബി )
ഈ തുക തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; പ്രസ്തുത തുക എന്നത്തേക്ക് തിരികെ ലഭ്യമാക്കുമെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ ഏതെല്ലാം സ്റ്റേഡിയങ്ങളുടെ തുകയാണ് ഇത്തരത്തിൽ പിൻവലിച്ചിട്ടുള്ളത്; ഒരു ഗ്രാമപഞ്ചായത്തിന് ഒരു കളിക്കളം പദ്ധതി പ്രകാരം നവീകരിച്ച സ്റ്റേഡിയങ്ങളുടെ ലിസ്റ്റ് ഇനം തിരിച്ച് നല്‍കാമോ?
2106.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2107.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കാമ്പസിൽ സ്ഥിതിചെയ്യുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം ആരിൽ നിക്ഷിപ്തമാണെന്നും സ്റ്റേഡിയത്തിൽ കേരള സർവകലാശാലയ്ക്ക് ഉള്ള പങ്ക് എന്തെന്നും വിശദമാക്കാമോ;
( ബി )
സർവകലാശാലയ്ക്ക് നൽകേണ്ട ലീസ് കുടിശ്ശിക എത്രയെന്നും പ്രസ്തുത തുക നൽകാൻ ആരാണ് ബാധ്യതപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കാമോ?
2108.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ കളിക്കളം അനുവദിച്ചിട്ടുണ്ട്; പ്രസ്തുത കളിക്കളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2109.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ ഫണ്ടും എം.എല്‍.എ. ഫണ്ടും ഉപയോഗിച്ച് അഴിക്കോട് മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന ഗ്രൗണ്ടിന്റെ പ്രവൃത്തിയുടെ അന്തിമരൂപം ആയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഫണ്ടുകള്‍ ഏകോപിപ്പിച്ച് പ്രവൃത്തി നടപ്പിലാക്കുമ്പോള്‍ ഒറ്റ ഭരണാനുമതി ലഭിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
2110.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയിലുള്‍പ്പെടുത്തിയ വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2111.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിളവൂര്‍ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് ഇരുപത് ശതമാനം തുക വകയിരുത്തി 150 ലക്ഷം രൂപയുടെ ബഡ്ജറ്റ് അനുമതി ലഭ്യമായതിന്റെ തുടര്‍ നടപടികള്‍ വിശദമാക്കാമോ; ഇതു സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2112.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2113.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെട്ട മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പ്രവൃത്തി തുടങ്ങാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
ഈ പ്രവൃത്തി തുടങ്ങുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വിശദമാക്കുമോ?
2114.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും ആയത് സംബന്ധിച്ച് വകുപ്പുതലത്തിൽ സ്വീകരിച്ച നടപടികളും വിശദമാക്കുമോ;
( സി )
നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്നും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കുമോ?
2115.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി സ്റ്റേഡിയത്തിന്റെ പ്രവൃത്തി എത്രത്തോളമായെന്നും മഡ്ഡ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ;
( ബി )
പൊന്നാനി മണ്ഡലത്തില്‍ അക്വാട്ടിക് സ്റ്റേഡിയം പണിയുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ: പ്രസ്തുത പദ്ധതിക്ക് ഇനിയും കിഫ്ബിയുടെ റിവൈസ്ഡ് ഫിനാൻഷ്യൽ സാങ്ഷൻ ലഭിക്കേണ്ടതുണ്ടോയെന്നും വിശദീകരിക്കുമോ?
2116.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര, കോട്ടായി എന്നീ പഞ്ചായത്തുകളിലെ ടര്‍ഫ് ഉള്‍പ്പെടുന്ന ആധുനിക കളിക്കളങ്ങളുടെ പരിപാലനം നടത്തേണ്ടത് ബന്ധപ്പെട്ട സ്പോര്‍ട്സ് കൗണ്‍സിലാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം കളിക്കളങ്ങളുടെ പരിപാലനത്തിന് ഫണ്ട് അനുവദിക്കാറുണ്ടോയെന്ന് വ്യക്തമാക്കാമോ?
2117.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സമയബന്ധിതമായി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2118.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ജി.ഒ.(ആർ.റ്റി) നമ്പ‍ർ. 80/2021/എസ്സ്&വൈ.എ. തീയതി 26.02.2021 പ്രകാരം ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഭരണിക്കാവ് ഗവ.യു.പി.എസ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് 58 ലക്ഷം രൂപ കൂടി അധികമായി വേണമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ചുറ്റുമതില്‍ നിര്‍മ്മാണം, പെയിന്റിംഗ്, ടോയ്‍ലറ്റ് ബ്ലോക്ക്, ചെയ്ഞ്ച് റൂം, ഓഫീസ് സെക്യൂരിറ്റി ക്യാബിന്‍, ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ലാന്റ് ഫില്ലിംഗ്, സ്റ്റേഡിയത്തിന് ചുറ്റും ഇന്റര്‍ലോക്ക്, സ്ട്രീറ്റ് ലൈറ്റ് എന്നിവ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ അധികതുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയത്തിൻെറ കരാര്‍ നേടിയ കരാറുകാരന്‍ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2119.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം കളിസ്ഥലങ്ങളാണ് നവീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്;
( ബി )
ഇവയില്‍ ഏതിനെല്ലാമാണ് ഭരണാനുമതി ലഭ്യമാക്കിയത്;
( സി )
ഒളവണ്ണ മാവുത്തംപടി ഗ്രൗണ്ട് നവീകരണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതിന്റെ കാരണം വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2120.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ഫണ്ടുപയോഗിച്ചു നിർമ്മിച്ച എത്ര സ്റ്റേഡിയങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയങ്ങൾ ഏതെല്ലാമാണന്നും ഏത് വർഷം എത്ര തുക ഉപയോഗിച്ചു നിർമ്മിച്ചതാണെന്നും പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഫണ്ടനുവദിച്ചിട്ടുളള സ്റ്റേഡിയങ്ങളിൽ നിർമ്മാണം തുടങ്ങാൻ ബാക്കിയുളളത് ഏതൊ​ക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പരിഗണനയിലുളള പുതിയ സ്റ്റേഡയങ്ങൾ ഏതൊ​ക്കെയാണെന്നും ഏത് രീതിയിലുളള സ്റ്റേഡിയങ്ങൾ എത്ര ഫണ്ടുപയോഗിച്ചു നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ?
2121.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പരിഷ്കരിച്ച ഡി.എസ്.ആര്‍. പ്രകാരം എത്ര തുകയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണത്തിലെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കോണ്‍ട്രാക്ടറെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ‍ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2122.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ പുളിക്കല്‍ കവലയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയ പ്രസ്തുത പദ്ധതിക്ക് എന്നത്തേക്ക് ഭരണാനുമതി നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കായിക വകുപ്പ് തീരുമാനമെടുത്തെന്ന് അറിയിക്കാമോ;
( ഡി )
വിവിധ കായിക പദ്ധതികള്‍ക്ക് ഭരണാനുമതി നല്കുന്നതിന് 2023 ഓഗസ്റ്റ് മാസം നടന്ന യോഗത്തില്‍ പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഉള്‍പ്പെടാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
2123.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളിലാണ് കളിസ്ഥലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്;
( ബി )
ഏതൊക്ക ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് കളിസ്ഥലം നിര്‍മ്മിക്കാനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ലഭ്യമായ പ്രൊപ്പോസലുകളില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
2124.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എം.എല്‍.എ. യുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ട് വിഹിതമായി ഉപയോഗിക്കാമെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവ് കായിക വകുപ്പിന് ലഭ്യമായിട്ടുണ്ടോ; പദ്ധതിയോടനുബന്ധിച്ച് ഏതൊക്കെ സ്ഥലങ്ങളിലെ കളിക്കളങ്ങളുടെ നിര്‍മ്മാണത്തിനായി ഭരണാനുമതി നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമോ; വിശദമാക്കുമോ?
2125.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം (പി.എം.ജെ.വി.കെ) പ്രകാരം വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ഭൂമിയില്‍ വിവിധ പദ്ധതികള്‍ക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വഖഫ് ഭൂമിയില്‍ നിര്‍മ്മിച്ച സ്ഥാപനങ്ങളുടെ നടത്തിപ്പും പരിപാലന ചെലവുകളും വഹിക്കേണ്ടത് ആരാണെന്ന് നാഷണല്‍ വഖഫ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ 20.06.2018-ല്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന് അയച്ച NAWADCO/PMJVK/7(26)/2018/4002 നമ്പര്‍ കത്തില്‍ നിര്‍ദേശിച്ചിരുന്നോ; ഈ നിര്‍ദേശം ഇപ്പോഴും നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പി.എം.ജെ.വി.കെ യുടെ 2022-23 വര്‍ഷത്തെ പുതുക്കിയ ഗൈഡ് ലൈൻ പ്രകാരം അദ്ധ്യായം 2 പ്ലാനിംഗ്, അപ്രൈസല്‍ ഓഫ് അപ്രൂവൽ- 2.4 ആയി ചേര്‍ത്തിട്ടുള്ള ലാന്റ് ഫോര്‍ കൺസ്ട്രക്ഷൻ ഓഫ് ദി പ്രോജക്ട് എന്ന ശീര്‍ഷകത്തില്‍ 2.4.1 ല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലോ വഖഫ് ഭൂമിയിലോ നിര്‍മ്മാണം അനുവദനീയമാണ് എന്ന് ചേര്‍ത്തിട്ടുണ്ടോ; ഇതേ ശീര്‍ഷകത്തിലെ 2.4.4 ൽ ഒഴിഞ്ഞു കിടക്കുന്നതും ബാധ്യതകളില്‍ നിന്ന് മുക്തവും റവന്യൂ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയതുമായ വഖഫ് ഭൂമികളില്‍ മാത്രമേ പദ്ധതിക്ക് അംഗീകാരം ലഭിക്കൂ എന്ന പരാമര്‍ശമുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇതേ ശീര്‍ഷകത്തിലെ 2.4.5 ല്‍ പദ്ധതിയുടെ ആവര്‍ത്തന പരിപാലന ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പാക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ; കൂടാതെ 2.4.6 ല്‍ പദ്ധതിക്കുള്ള ഭൂമി തങ്ങളുടെ കൈവശമാണെന്ന സ്ഥിരീകരണത്തിനു ശേഷമേ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഫണ്ടിന്റെ ആദ്യ ഗഡു അനുവദിക്കുകയുള്ളൂ എന്നും പരാമര്‍ശമുണ്ടോ; വിശദമാക്കാമോ?
2126.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരള സംസ്ഥാന വഖഫ് ബോർഡിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾക്കും ഭരണ നിർവഹണത്തിനുമായി എത്ര തുക അനുവദിച്ചു; വിശദാംശം നൽകുമോ;
( ബി )
ഖതീബുമാർക്കുള്ള പെൻഷൻ, വിവാഹ ധനസഹായം, ചികിത്സാസഹായം എന്നിവ അനുവദിക്കുന്നതിനുള്ള സോഷ്യൽ വെൽഫെയർ കമ്മിറ്റി എന്നാണ് അവസാനമായി യോഗം ചേർന്നത്; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിലുള്ള ധാരാളം അപേക്ഷകൾ തീർപ്പാകാതെയുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏത് കാലയളവിലെ ആനുകൂല്യങ്ങളാണ് ഇതുവരെ പാസ്സാക്കിയത്; വ്യക്തമാക്കുമോ;
( ഡി )
അപേക്ഷകൾ തീർപ്പാക്കി കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കുമോ?
2127.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സ്ഥാപനങ്ങളാണ് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ല തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് വഖഫ് ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും റവന്യൂ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ രേഖപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; റവന്യൂ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വഖഫ് ബോര്‍ഡില്‍ അതാത് സമയത്ത് രേഖാമൂലം അറിയിക്കേണ്ടതുണ്ടോ; വിശദമാക്കാമോ;
( സി )
നിലമ്പൂര്‍ താലൂക്കില്‍ വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഏതെല്ലാം സ്ഥാപനങ്ങളാണ് റവന്യൂ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പേരു വിവരങ്ങളും വില്ലേജും സര്‍വ്വേ നമ്പരും വിസ്തീര്‍ണ്ണവുമടക്കമുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( ഡി )
2013-ലെ ഭേദഗതി നിയമപ്രകാരം റവന്യൂ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ രേഖപ്പെടുത്തിയ നിലമ്പൂര്‍ താലൂക്കിലെ വഖഫ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍, വിവിധ വില്ലേജ് ഓഫീസര്‍മാര്‍ സംസ്ഥാന വഖഫ് ബോര്‍ഡില്‍ അറിയിച്ചതിന്റെ പകര്‍പ്പുകള്‍ എന്നിവ ലഭ്യമാക്കാമോ?
2128.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോർഡ് വഴി ലഭിക്കേണ്ട വിവാഹ സഹായം, ചികിത്സാ സഹായം, ഇമാംമാർക്കുള്ള പെൻഷൻ എന്നിവ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നതായ പരാതികൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടോ;
( സി )
വഖഫ് ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2129.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള ഭൂമികള്‍ വഖഫ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിശദമാക്കാമോ; സ്വത്തുകള്‍ വഖഫ് ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ കരാറില്‍ ഉടമസ്ഥതയെ സംബന്ധിച്ച് നിബന്ധനകള്‍ സൂചിപ്പിക്കുമോ; വിശദമാക്കാമോ;
( ബി )
2013-ലെ വഖഫ് ഭേദഗതി നിയമപ്രകാരം എ രജിസ്റ്റര്‍, ബേസിക് ടാക്സ് രജിസ്റ്റര്‍, കൈവശ രജിസ്റ്റര്‍, പോക്കുവരവ് രജിസ്റ്റര്‍ തുടങ്ങിയ റവന്യൂ രേഖകളില്‍ വഖഫ് ചെയ്ത ഭൂമികളെ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദമാക്കാമോ; കേന്ദ്ര വഖഫ് ബോര്‍ഡില്‍ നിന്നോ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നോ ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടോ; എങ്കിൽ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
വഖഫ് ചെയ്ത ഭൂമികളുടെ, വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും ക്രയവിക്രയാധികാരവും ആരിലാണ് നിക്ഷിപ്ത മായിട്ടുള്ളതെന്ന് വിശദമാക്കാമോ; വഖഫ് സ്വത്തുക്കളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത് ആരാണെന്നും ആയതിന് വഖഫ് ബോര്‍ഡിന്റെ രേഖാമൂലമുള്ള അനുമതിയും അംഗീകാരവും ആവശ്യമാണോയെന്നും വിശദമാക്കാമോ?
2130.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ പദ്ധതികള്‍ പി.എം.ജെ.വി.കെ. പ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡ് വഴിയാണോ സമര്‍പ്പിക്കേണ്ടതെന്ന് അറിയിക്കാമോ; വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് അല്ലാതെ മറ്റു വകുപ്പുകള്‍ മുഖാന്തരം നേരിട്ട് സര്‍ക്കാരില്‍ പി.എം.ജെ.വി.കെ. പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പി.എം.ജെ.വി.കെ. പദ്ധതിയുടെ പുതുക്കിയ ഗൈഡ് ലൈൻ പ്രകാരം റവന്യൂ രേഖകളില്‍ കൃത്യമായി വഖഫ് ഭൂമി എന്ന് രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെ ഭൂമിയില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പദ്ധതികള്‍ സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ സാധിക്കുമോ; വിശദമാക്കാമോ;
( സി )
വഖഫ് സ്ഥാപനങ്ങളുടെ റവന്യൂ രേഖകള്‍ നിയമപരമായി പരിശോധിച്ചാണോ വഖഫ് ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതെന്ന് അറിയിക്കാമോ?
2131.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആര്‍.സി.സി, ശ്രീചിത്ര എന്നീ ആശുപത്രികളിലേക്ക് പോകുന്ന ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാ ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സ് തിരുവനന്തപുരം സെന്‍ട്രലിലേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കുമോ; വിശദമാക്കാമോ;
( ബി )
കോവിഡ് കാലത്ത് നിലമ്പൂര്‍ - ഷൊര്‍ണ്ണൂര്‍ പാതയില്‍ സര്‍വ്വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനുകളെല്ലാം സ്പെഷ്യല്‍ എക്സ്പ്രസ്സുകളായപ്പോള്‍ ഉണ്ടായ നിരക്ക് വര്‍ദ്ധന പിന്‍വലിക്കുന്നതിനും ട്രെയിനുകളുടെ സമയമാറ്റത്തിലുണ്ടായ വ്യത്യാസം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലെ തുവ്വൂര്‍ റെയില്‍വെ സ്റ്റേഷന്‍ ക്രോസിംഗ് സ്റ്റേഷനായി ഉയര്‍ത്തുക, പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുക, ആവശ്യമായ ഷെൽട്ടറുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ അനുകൂലമായി പരിഗണിക്കുമോ;
( ഡി )
വാണിയമ്പലം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടണമെന്നും പ്രസ്തുത സ്റ്റേഷനില്‍ ആവശ്യമായ ഷെള്‍ട്ടറുകള്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
രാവിലെ 5.30 ന് നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടുന്നതിനും പ്രസ്തുത ട്രെയിന്‍ വൈകിട്ട് എറണാകുളത്തു നിന്ന് നിലമ്പൂരിലേക്ക് സര്‍വ്വീസ് നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; നിലവില്‍ നിലമ്പൂര്‍-ഷൊര്‍ണ്ണര്‍, ഷൊര്‍ണ്ണൂര്‍-കോയമ്പത്തൂര്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന ട്രെയിന്‍, നിലമ്പൂര്‍-കോയമ്പത്തൂര്‍ ഒറ്റ സര്‍വ്വീസായി മാറ്റുന്ന കാര്യം പരിഗണിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ;
( എഫ് )
നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റെയില്‍ പാതയില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന ട്രെയിനുകള്‍ ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ജനശതാബ്ദി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകളിലേക്ക് കണക്ഷന്‍ കിട്ടുന്ന രീതിയില്‍ സമയക്രമം മാറ്റുന്ന കാര്യം അനുകൂലമായി പരിഗണിക്കുമോ;
( ജി )
വന്ദേഭാരത് എക്സ്പ്രസ്സിന് മലപ്പുറം ജില്ലയിലെ തിരുരില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2132.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവേഷന് നിലവിൽ പ്രവർത്തിച്ചു വരുന്ന രണ്ട് കൗണ്ടറുകൾക്ക് പകരം ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കൗണ്ടർ മാത്രം മതി എന്ന തീരുമാനം എടുക്കുവാൻ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത തീരുമാനം റെയിൽവേ എടുക്കുന്നെങ്കിൽ ആയത് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2133.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍, മെമു ട്രെയിനുകളുടെ ചാര്‍ജ്ജ് കോവിഡ് പശ്ചാത്തലത്തില്‍ വർധിപ്പിച്ച് സ്പെഷ്യല്‍ എക്സ്പ്രസ് എന്ന പേരില്‍ ഉയര്‍ന്ന ചാര്‍ജ്ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് മാത്രമാണോ ഉയര്‍ന്ന ചാര്‍ജ്ജ് ഈടാക്കി വരുന്നത്; പഴയ ചാര്‍ജ്ജ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടോ;
( സി )
തമിഴ്‍നാട്ടില്‍ ഇപ്പോഴും പാസഞ്ചര്‍, മെമു ട്രെയിനുകളില്‍ ഉയര്‍ന്ന ചാര്‍ജ്ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ പഴയ ചാർജ് കേരളത്തില്‍ പുനഃസ്ഥാപിക്കാതിരിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ഡി )
കേരളത്തിലെ യാത്രക്കാരോടുള്ള വിവേചനത്തിനെതിരെ നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.