UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1698.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കൃഷിഭവനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കൃഷി ഭവനെ സ്മാര്‍ട്ട് കൃഷിഭവനാക്കി മാറ്റുന്നതിന് എന്തെല്ലാം പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ?
1699.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും സ്മാര്‍ട്ട് കൃഷിഭവനുകള്‍ ആക്കി മാറ്റുന്ന പദ്ധതി വകുപ്പ് നടപ്പിലാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
എങ്കില്‍ സംസ്ഥാനത്ത് എത്ര കൃഷിഭവനുകള്‍ ഇത്തരത്തില്‍ ഏറ്റെടുത്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ?
1700.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറിയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
1701.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിപണിയില്‍ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും വില നിയന്ത്രണം ഫലപ്രദമാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ ഇതിനോടകം നടപ്പാക്കിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
1702.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൃഷി ഭവനുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ചിറയിന്‍കീഴ് മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകളാണ് സ്മാര്‍ട്ട് കൃഷിഭവനുകളായി ഉയര്‍ത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1703.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ പുതുക്കാട് മണ്ഡലത്തില്‍ കൊടകര ബ്ലോക്ക് അഗ്രോ സര്‍വ്വീസ് സെന്ററിലെ സേവനദാതാക്കള്‍ക്ക് 2022-23 വര്‍ഷത്തില്‍ പച്ചക്കറി തൈകള്‍ ഉല്പ്പാദിപ്പിച്ച് നല്‍കിയ വകയില്‍ ലഭിക്കേണ്ട തുക അനുവദിച്ചു നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കുടിശിക തുക ഉടന്‍ അനുവദിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1704.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും, കൃഷിക്കാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും കര്‍ഷകക്ഷേമം ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന് ആവശ്യമായ ഏതെല്ലാം ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്നതില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
1705.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേരം, പഴ വർഗ്ഗങ്ങൾ, റബ്ബർ, നെല്ല് എന്നീ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാർഷിക ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ എത്ര രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്; വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1706.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പാണാവള്ളി കൃഷിഭവന് എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചത് എന്നാണ് എന്ന് വിശദമാക്കാമോ;
( സി )
കെട്ടിടനിര്‍മ്മാണത്തിന്റെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആരാണെന്ന് വിശദമാക്കാമോ?
1707.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ മണ്ഡലത്തിലെ വേങ്ങൂർ പഞ്ചായത്തിലെ പോങ്ങൻ ചോട് ആദിവാസി കുടിയിൽ കൃഷിവകുപ്പ് മുഖേന നടത്തുന്ന പദ്ധതികളുടെ വിശദവിവരം നൽകാമോ;
( ബി )
ഓടക്കാലി സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിന് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പെരുമ്പാവൂരിൽ കാർഷിക വിജ്ഞാനകേന്ദ്രവും വിപണന കേന്ദ്രവും സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1708.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ഏതെല്ലാം കൃഷിഭവനുകള്‍ക്കു കീഴില്‍ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഈ മണ്ഡലത്തിലെ സബ്സിഡി ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങളും ലഭിച്ച സബ്സിഡിയുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ?
1709.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
"വൈഗ"പദ്ധതിയുടെ തുടര്‍ നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
1710.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂണ്‍ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പുതുക്കാട് ഗ്രാമപഞ്ചായത്തിലെ മറ്റത്തുര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1711.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഈ വര്‍ഷം ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എന്തെല്ലാമാണ് പ്രസ്തുത പദ്ധതിയിലൂടെ നടപ്പാക്കിയതെന്നും, നടപ്പാക്കിയ രീതി എങ്ങനെയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി വയനാട് ജില്ലയില്‍ കൃഷി വകുപ്പ് ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
1712.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിയിലേക്കുള്ള പുതുതലമുറയുടെ കടന്നുവരവിന് പ്രോത്സാഹനം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൃഷി വകുപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
1713.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ചെലവഴിച്ച തുക, അവയുടെ പുരോഗതി എന്നിവ വിശദമാക്കുമോ;
( സി )
മണ്ഡലത്തിലെ ബ്ലാന്തേവര്‍ പാടശേഖരം മണ്ണ് സംരക്ഷണ പദ്ധതി, 2023-24-ലെ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1714.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരഗ്രാമം പദ്ധതി പ്രകാരം ഏതൊക്കെ കൃഷി ഭവനുകൾക്ക് പദ്ധതി നടപ്പാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം കേടായ തെങ്ങുകൾ മുറിച്ചുമാറ്റുന്നതിന് കർഷകർക്ക് നൽകുന്ന ധനസഹായം കുടിശിക ഉള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്നുമുതലുള്ള തുകയാണ് വിതരണം ചെയ്യാനുള്ളതെന്നും അത് എപ്പോൾ വിതരണം ചെയ്യാൻ കഴിയുമെന്നും അറിയിക്കാമോ?
1715.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കാന്‍ ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് എപ്പോള്‍ ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ;
( സി )
കാര്‍ഷിക രംഗത്തേയ്ക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്നതിന് എന്തൊക്കെ നൂതന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യാക്കുമോ?
1716.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തനത് കാര്‍ഷിക വിളകളുടെ വിത്തുകള്‍ സംരക്ഷിക്കുന്നതിനും അവ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനും എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്;
( ബി )
ആദിവാസികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ന്നു വരുന്ന പാരമ്പര്യ കൃഷി രീതികളും വിളസംഭരണ രീതികളും സംരക്ഷിക്കുന്നതിനും അത് കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും എന്തെങ്കിലും സംവിധാനമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കാര്‍ഷിക രംഗത്തുണ്ടായ പുതിയ മാറ്റങ്ങളും, കൃഷി ജോലികള്‍ ആയാസരഹിതമാക്കുന്നതിന് മറ്റു വിദേശരാജ്യങ്ങളിലടക്കം ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളും കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
1717.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജൻസികൾ വഴിയും പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1718.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് പച്ചക്കറികള്‍ക്ക് അമിതമായി വില വര്‍ദ്ധിക്കുന്നത് തടയുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
1719.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്തെല്ലാം പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് എത്ര തുക അനുവദിച്ചുവെന്നും നാളിതുവരെ എത്ര തുക ചെലവായിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
മണ്ഡലത്തിലെ ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാത്തതെന്നും ആയത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
1720.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയില്‍ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി കാര്‍ഷിക പുരോഗതിക്ക് പ്രയോജനകരമായിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
1721.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൃഷിവകുപ്പില്‍ പുതുതായി ആവിഷ്കരിച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
കൃഷി വകുപ്പില്‍ നിലവില്‍ ഉണ്ടായിരുന്നതും നൂതനവുമായ പദ്ധതികളില്‍ മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ പ‍ഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
1722.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിവകുപ്പ് നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് എത്ര പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടുണ്ട്; വിശദാംശം അറിയിക്കാമോ?
1723.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തിലേയ്ക്കായി അനുവദിച്ചിട്ടുളള കാര്‍ഷിക പദ്ധതികള്‍ ഏതൊക്കെയെന്നും ആയതിനായി അനുവദിച്ചിട്ടുളള തുക എത്രയാണെന്നും അറിയിക്കാമോ;പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
1724.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കാര്‍ഷികമേഖലയുടെ സമഗ്ര പുരോഗതിക്കായി നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രകൃതിദുരന്തങ്ങളും മഹാമാരികളും നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
വിള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വര്‍ഷാവര്‍ഷം കുട്ടനാട്ടില്‍ കാര്‍ഷിക സമ്മേളനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1725.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പച്ചക്കറി കൃഷിയില്‍ വർദ്ധനവ് ഉണ്ടാകുവാന്‍ സഹായകമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ മേഖലയില്‍ നടത്തിയിട്ടുള്ള എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് കാരണമായതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
കൃഷിക്കൂട്ടം പദ്ധതി പ്രവര്‍ത്തനം പച്ചക്കറി ഉല്‍പാദനത്തില്‍ ഗുണകരമായോ; വിശദാംശം നല്‍കുമോ?
1726.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ 2016-21 കാലയളവിൽ ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് (ആര്‍.ഐ.ഡി.എഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1727.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രദേശങ്ങളിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം വൈപ്പിന്‍ മണ്ഡലത്തില്‍ സബ്സിഡി ലഭിച്ച ഗുണഭോക്താക്കളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്കു വേണ്ടി കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് എപ്രകാരമാണെന്നത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ ?
1728.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചതും അംഗീകാരം നല്‍കിയതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1729.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂല്യ വര്‍ദ്ധിത കൃഷിമിഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വൈപ്പിന്‍ മണ്ഡലത്തിലെ കാര്‍ഷിക വിഭവമായ പൊക്കാളി നെല്ലില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ നിർമ്മിക്കുവാന്‍ കൃഷിമിഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1730.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഫണ്ടുകളാണ് അനുവദിച്ചിട്ടുള്ളതെന്നും എത്ര തുക വീതമാണെന്നും വിശദമാക്കാമോ?
1731.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി നബാര്‍ഡ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
1732.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറി, വാഴ എന്നിവയുടെ കൃഷി കാര്യക്ഷമമാക്കുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിച്ച് ജൈവഭക്ഷ്യ സാധനങ്ങള്‍ പഞ്ചായത്തുകള്‍ തോറും വില്പന നടത്തുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വ്യാപകമായ തോതില്‍ കീടനാശിനി പ്രയോഗം നടത്തിയ പഴങ്ങളും പച്ചക്കറികളും പരിശോധിക്കാൻ ചെക്ക് പോസ്റ്റ് തല സംവിധാനം നിലവിലുണ്ടോ;എങ്കിൽ പ്രസ്തുത പരിശോധന ശക്തമാക്കുമോ;വിശദമാക്കാമോ?
1733.
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ കൃഷിരീതികള്‍ക്കൊപ്പവും ജൈവകൃഷി രീതികളിലൂടെയും ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ ഭക്ഷ്യ ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭാരതീയ പ്രകൃതി കൃഷി പദ്ധതി, പരമ്പരാഗത കൃഷി വികാസ് യോജന, ജൈവകൃഷിയും ഉത്തമ കൃഷി മുറകളും പദ്ധതി എന്നിവ അനുസരിച്ച് ജൈവകൃഷി വ്യാപനത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ?
1734.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനിയില്‍ കോള്‍ കൃഷി വികസനത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അനുവദിച്ച തുക എത്രയാണ്; വര്‍ഷം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
കോള്‍ കൃഷിയിടങ്ങളില്‍ മോട്ടോറുകള്‍ സ്ഥാപിക്കുന്നതിന് ഈ വര്‍ഷം എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളത്;
( സി )
കഴിഞ്ഞ രണ്ട് വര്‍ഷമായി കൃഷി നാശത്തിനുള്ള ധനസഹായം എന്നയിനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കുടിശിക ഇനത്തിൽ ഫണ്ട് ലഭിക്കാനുണ്ടോ; ഉണ്ടെങ്കില്‍ വര്‍ഷം തിരിച്ചുള്ള തുക വിവരം ലഭ്യമാക്കാമോ?
1735.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നെല്ലിൻെറ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ഇക്കാലയളവിൽ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണെന്നും ഇത് എന്ന് മുതലാണ് വര്‍ദ്ധിപ്പിച്ച് നല്‍കിയതെന്നും വ്യക്തമാക്കുമോ;
( സി )
നെല്ലിന്റെ സംഭരണ വിഹിതമായി കേന്ദ്രസഹായം അനുവദിക്കാറുണ്ടോയെന്നും എങ്കില്‍ ഈ ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നും എത്ര തുക ലഭിക്കാനുണ്ടെന്നും കേന്ദ്രം അനുവദിച്ച താങ്ങുവിലയ്ക്ക് അനുസരിച്ചുള്ള തുക സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
നെല്‍കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഹെക്ടറിന് എത്ര രൂപ നിരക്കിലാണ് ഉല്‍പാദന ബോണസ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്നും നെല്‍കൃഷിക്ക് പ്രോല്‍സാഹനം നല്‍കുന്ന എന്തൊക്കെ പദ്ധതികളാണ് നിലവില്‍ നടപ്പിലാക്കിവരുന്നതെന്നും വ്യക്തമാക്കുമോ?
1736.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ സീസണില്‍ എത്ര ക്വിന്റല്‍ നെല്ലാണ് ഉത്പാദിപ്പിച്ചതെന്നും എത്ര ഹെക്ടര്‍ വീതമാണ് കൃഷിയിറക്കിയിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
നെല്‍കൃഷി മേഖലയിലെ കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണവില ലഭിക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഈ വര്‍ഷം കൃഷി ഇറക്കേണ്ട സമയമായിട്ടും പല കര്‍ഷകര്‍ക്കും നെല്ലിന്റെ സംഭരണവില കിട്ടിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സമയബന്ധിതമായി നെല്ലിന്റെ വില നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
1737.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2018 മുതല്‍ ഓരോ വര്‍ഷവും മൂന്ന് വിളകളിലായി നെല്ല് ഉല്‍പാദനത്തിന്റെ തോത് എത്രയാണെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
ഇതേ കാലയളവില്‍ ഓരോ വര്‍ഷവും നെല്ല് സംഭരിച്ചതിന്റെ കണക്ക് ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ 5 വര്‍ഷങ്ങളിലായി നെല്ല് സംഭരിച്ചപ്പോള്‍ ഒരു കിലോയ്ക്ക് നല്‍കിയിരുന്ന തുക എത്രയായിരുന്നു ; അതില്‍ കേന്ദ്രവിഹിതമായി എത്ര തുകയാണ് ലഭിച്ചത്; വ്യക്തമാക്കുമോ?
1738.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍, മഴക്കാലത്ത് നെല്‍കൃഷിയില്‍ തുടര്‍ച്ചയായി നാശനഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന പാടശേഖരങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തുടര്‍ച്ചയായ നഷ്ടം സംഭവിക്കുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1739.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നാളികേര ഉത്പാദനത്തിന്റെ കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ നാളികേരം സംഭരിച്ചതിന്റെ കണക്ക് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് നാളികേര ഉത്പാദനത്തില്‍ കുറവുണ്ടാകുന്നതിന്റെ കാരണം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ; വിശദവിവരം ലഭ്യമാക്കുമോ?
1740.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ നിലവിലുള്ള പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങളുടെയും 2022-23, 2023-24 വര്‍ഷങ്ങളിൽ സംഭരിച്ച പച്ചത്തേങ്ങയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പച്ചത്തേങ്ങ സംഭരണത്തിന് അപേക്ഷ നല്‍കിയ പ്രാഥമിക സഹകരണ സംഘങ്ങളുടെ അപേക്ഷയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1741.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിലത്തകര്‍ച്ച മൂലം നഷ്ടം നേരിടുന്ന കേര കര്‍ഷകരെ സഹായിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കുമോ;
( ബി )
കര്‍ഷകരില്‍ നിന്ന് നാളീകേരം സംഭരിക്കുന്നതിന് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം നൽകാമോ?
1742.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്സില്‍ നിലവില്‍ എന്തെല്ലാം ഉല്പാദിപ്പിക്കുന്നുവെന്ന് അറിയിക്കാമോ; ഇതിനായി പ്രാദേശിക വിഭവ സമാഹരണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
1743.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേരത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ കേര ഗ്രാമം പദ്ധതി വഴി സംസ്ഥാനത്ത് നാളികേര ഉല്പാദനത്തില്‍ എത്ര ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് നല്ല നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും രോഗം വന്നവ മുറിച്ച് മാറ്റി പുതിയ കൃഷിക്ക് സജ്ജമാക്കുന്നതിനും എന്തെല്ലാം സഹായങ്ങളാണ് കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1744.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര വിലയിടിവ് കാരണം കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കേര കര്‍ഷകര്‍ നേരിടുന്ന ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1745.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക യന്ത്രവത്കരണത്തിന്റെ ഭാഗമായി എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് കര്‍ഷകര്‍ക്കായി സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1746.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയിലെ ഉല്പാദനവും ഉല്പാദന ക്ഷമതയും കുറഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1747.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി പ്രോത്സാഹിപ്പിക്കുവാൻ നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കർഷകർക്ക് കൃഷിയെപ്പറ്റി പുതിയ അറിവ് നല്കാൻ കൃഷിഭവനുകൾ നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫീൽഡ് പ്രവർത്തനം കൂടുതൽ ഊർജ്ജിതപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
വിലത്തകർച്ച, ഉത്പാദന ചെലവ്, രോഗം വന്ന് തെങ്ങുകൾ നശിക്കല്‍ തുടങ്ങി നാളികേര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1748.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക ഉല്പന്നങ്ങള്‍ക്കു് യഥാര്‍ത്ഥവില ലഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉല്പന്നങ്ങള്‍ക്ക് വിപണിവില ലഭിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
1749.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഓഗസ്റ്റ് 1 ന് ശേഷം പുതുതായി ആർക്കും കർഷക പെന്‍ഷന്‍ അനുവദിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കര്‍ഷക പെന്‍ഷന്‍ അനുവദിക്കുന്നതിന് ലഭിച്ചിട്ടുള്ളതും തീര്‍പ്പാക്കാതെ കിടക്കുന്നതുമായ അപേക്ഷകള്‍ സംബന്ധിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
അപേക്ഷ നല്‍കിയ ശേഷം പെന്‍ഷന്‍ അനുവദിച്ച് ലഭിക്കുന്നതിന് മുമ്പ് മരണപ്പെട്ടവരുടെ കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത പെന്‍ഷനുവേണ്ടിയുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകളോ മേളകളോ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1750.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ മഴക്കെടുതിയും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലം കാര്‍ഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങളും കര്‍ഷകര്‍ക്കുണ്ടായ ദുരിതവും സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കർഷകരെ സഹായിക്കുവാനും കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുവാനുമായി സ്വീകരിച്ച നടപടികളുടെ വിശദാംശവും അതിനായി കേന്ദ്ര സഹായം ലഭ്യമായോ എന്നത് സംബന്ധിച്ച വിശദാംശവും വ്യക്തമാക്കുമോ?
1751.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ കൃഷി നാശം നേരിട്ടവര്‍ക്ക് സഹായം ലഭ്യമാവുന്നതിന് പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചു; ഇതിൽ എത്ര പേര്‍ക്ക് സഹായം ലഭ്യമാക്കി; തീര്‍പ്പാക്കുന്നതിന് ഇനി എത്ര അപേക്ഷകള്‍ ഉണ്ട് ;വ്യക്തമാക്കാമോ;
( ബി )
ഇനിയും തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാമോ?
1752.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് നാളിതുവരെ ലഭ്യമായ അപേക്ഷകരുടെ കണക്ക് ലഭ്യമാക്കുമോ;
( ബി )
അങ്കമാലിയിലെ പാറക്കടവ്, അയ്യമ്പുഴ, കറുകുറ്റി, കാലടി, തുറവൂര്‍, മലയാറ്റൂര്‍, മൂക്കന്നൂര്‍, മഞ്ഞപ്ര എന്നീ കൃഷിഭവനുകളില്‍, കര്‍ഷകരില്‍ നിന്നും നാളിതുവരെ ലഭിച്ച വിവിധ നഷ്ടപരിഹാര അപേക്ഷകളില്‍ നഷ്ടപരിഹാരം നല്‍കി തീര്‍പ്പാക്കാനുള്ളത് എത്രയെന്നും, കുടിശ്ശിക ഉണ്ടെങ്കില്‍ ആയത് എത്രയെന്നും കൃഷിഭവന്‍ തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
1753.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാലക്കാട് ജില്ലയില്‍ പ്രകൃതി ക്ഷോഭത്താലുണ്ടായ കൃഷി നാശവുമായി ബന്ധപ്പെട്ട് ധന സഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
അപ്രകാരം ലഭിച്ച അപേക്ഷകളില്‍ എത്ര എണ്ണത്തിന് ധനസഹായം അനുവദിച്ചുവെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
എത്ര അപേക്ഷകളില്‍ ധന സഹായം അനുവദിക്കാനുണ്ട്; എങ്കില്‍ ധനസഹായം അനുവദിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1754.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ പോത്തുകൽ കവളപ്പാറയില്‍ 2019 ആഗസ്റ്റ് 8 നുണ്ടായ ഉരുള്‍പൊട്ടലിൽ ആകെ എത്ര ഏക്കര്‍ കൃഷി ഭൂമി നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയതെന്ന് വിശദമാക്കാമോ;
( ബി )
കവളപ്പാറ ദുരന്തസ്ഥലത്ത് എത്ര കൈവശക്കാര്‍ക്കാണ് കൃഷിഭൂമിയുണ്ടായിരുന്നത്; ഇവരുടെ പേരും, മേൽവിലാസവും, ഓരോരുത്തര്‍ക്കുമുണ്ടായിരുന്ന കൈവശ ഭൂമിയുടെ അളവും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ദുരന്തത്തെ തുടർന്ന് കവളപ്പാറ മുത്തപ്പന്‍കുന്നിന്റെ താഴ്വാര പ്രദേശത്തെ മണ്ണുവന്നടിഞ്ഞ സ്ഥലത്ത് ഉടമകള്‍ക്ക് കൃഷി ചെയ്യുന്നതിന് അനുമതി നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ഉരുള്‍പൊട്ടലിനെയും പ്രളയത്തെയും തുടര്‍ന്ന് പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമല്ലാതായി തീര്‍ന്ന കവളപ്പാറയിലേയും മറ്റു പ്രദേശങ്ങളിലെയും കര്‍ഷകരുടെ കൃഷി വായ്പകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1755.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 2016-21 സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ജില്ലയിലെ ഓരോ കൃഷിഭവന്റെ കീഴിലും എത്ര രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചുവെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ വിള ഇൻഷുർ ചെയ്ത എത്ര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചുവെന്നും ഇൻഷുർ ചെയ്യാത്ത എത്ര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചുവെന്നും വിശദമാക്കുമോ?
1756.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
നെല്ല്, പച്ചക്കറി തുടങ്ങിയവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1757.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ ഉടമസ്ഥതയില്‍ പട്ടാമ്പി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സെന്റര്‍ ഓര്‍ച്ചാട് പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ നവീകരിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
1758.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ കനത്ത മഴമൂലം നാശം സംഭവിച്ച വിളകൾക്കുള്ള ഇൻഷുറൻസ് തുക കര്‍ഷകര്‍ക്ക് ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കർഷകർക്ക് പ്രസ്തുത തുക ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1759.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പെസ്റ്റിസെെഡ് റെസിഡ്യൂ ടെസ്റ്റിംഗ് ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പച്ചക്കറികളിലെ മായം ശാസ്ത്രീയമായി നിരീക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടോ; പ്രസ്തുത ലബോറട്ടറിയുടെ പ്രവര്‍ത്തനം വിജയകരമാണോ; വിശദമാക്കാമോ?
1760.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര രാസവള മന്ത്രാലയം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര മിശ്രിത രാസവള യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ടെന്നും എന്ത് കാരണത്താലാണ് ലൈസൻസ് റദ്ദാക്കപ്പെട്ടതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനികൾ നിലവിൽ തുറന്നു പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്മെന്റ് സിസ്റ്റം ഇല്ലാത്തതിനാൽ സംസ്ഥാനത്ത് മിശ്രിത രാസവള യൂണിറ്റുകൾക്ക് പ്രവർത്തിക്കുവാൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
മിശ്രിത രാസവളങ്ങളുടെ ക്ഷാമം സംസ്ഥാനത്തെ കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കുവാൻ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1761.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1762.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കോഷോപ്പുകളുടെ ഉദ്ദേശലക്ഷ്യം എന്തെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തില്‍ എത്ര ഇക്കോഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ ഇക്കോഷോപ്പിലും എത്ര രൂപയുടെ പ്രാദേശിക ഉല്പന്നങ്ങളാണ് സംഭരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശദമാക്കാമോ?
1763.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വികസനം ലഭ്യമാക്കിയിട്ടുള്ള കേരള അഗ്രോ ബിസിനസ് കമ്പനി അഥവാ കാബ്കോ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
കാബ്കോയിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
1764.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന കാംകോ എന്നീ സ്ഥാപനങ്ങള്‍ 2021-22, 2022-23 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര കോടി രൂപയുടെ വിറ്റ് വരവാണ് നടത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ ലാഭത്തിലാണോ പ്രവർത്തിച്ചിരുന്നത്; എങ്കില്‍ എത്ര കോടി രൂപ ലാഭത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ?
1765.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അരിമ്പൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ കൊയ്ത്ത് മെതി യന്ത്രം, നടീല്‍ യന്ത്രം എന്നിവ എത്രയെണ്ണമുണ്ടെന്ന് അറിയിക്കാമോ;
( ബി )
ആയതില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തവ എത്രയെണ്ണമാണുള്ളത്; ഇവയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത സ്ഥാപനത്തെ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിലെ കരാര്‍ നടപടികള്‍ സുതാര്യമല്ലെന്നും വര്‍ഷങ്ങളായി ഒരു കരാറുകാരന് മാത്രമാണ് കരാര്‍ ലഭിക്കുന്നതെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കരാര്‍ നടപടികള്‍ സുതാര്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
1766.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തില്‍ ഏതൊക്കെ ജില്ലകളിലാണ് അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിച്ചത് എന്ന് വിശദമാക്കാമോ;
( ബി )
അഗ്രോ സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഓരോ ജില്ലയിലെയും ബ്ലോക്കുകള്‍ക്ക് എത്ര തുകയാണ്നല്‍കിയത് എന്ന് വിശദമാക്കാമോ;
( സി )
2023-24 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
1767.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക ഉത്പന്നങ്ങള്‍ ശേഖരിച്ച് ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തുന്നതിനുള്ള കേരള അഗ്രോ ബിസിനസ് കമ്പനിയുടെ രൂപീകരണ നടപടികള്‍ വിശദമാക്കാമോ?
1768.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
2022-23 വര്‍ഷം ഹോര്‍ട്ടികോര്‍പ്പ് വഴി തിരുവനന്തപുരം ജില്ലയില്‍ സംഭരിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിവരം നല്‍കാമോ?
1769.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക കടാശ്വാസ കമ്മീഷന്റെ ഉത്തരവുപ്രകാരം കടാശ്വാസ തുക വിതരണം ചെയ്യുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷം എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര കോടി രൂപ കടാശ്വാസമായി വിതരണം ചെയ്തിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
കർഷക കടാശ്വാസ കമ്മീഷൻ ഉത്തരവുകളിന്മേൽ തുടർനടപടി സ്വീകരിച്ച് ധനസഹായം ലഭ്യമാക്കുന്നതിൽ സഹകരണ വകുപ്പിന് ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാലതാമസം ഒഴിവാക്കുന്നതിനായി വെരിഫിക്കേഷൻ പൂർത്തിയാകാത്ത കേസുകളിൽ വെരിഫിക്കേഷന് മുൻപായി കടാശ്വാസ തുക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1770.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയിലെ പ്രധാന ജലസ്രോതസ്സായ പറയന്‍തോട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിനായി കെ.എല്‍.ഡി.സി. പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1771.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാറശ്ശാല മണ്ഡലത്തില്‍ കാര്‍ഷികോല്പന്നങ്ങളുടെ മൂല്യ വര്‍ദ്ധനവിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോഷ്യം (എസ്.എഫ്.എ.സി.) വഴി എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എല്‍.ഡി.സി.) മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത മണ്ഡലത്തില്‍‍ കൃഷി വകുപ്പ് മുഖേന ഏതൊക്കെ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്;പദ്ധതികളുടെ പേര്, തുക,എത്ര പേര്‍ക്ക് ഇത് പ്രയോജനം ചെയ്തു എന്നുള്ള വിവരങ്ങള്‍ കൃഷി ഭവന്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1772.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കൃഷിഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം കൃഷിഭവനുകളാണ് സ്മാര്‍ട്ട് കൃഷിഭവനുകളാക്കി നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?
1773.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2023-24 കാലയളവില്‍ വിവിധ കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികളും, അവയ്ക്കായി വകയിരുത്തിയ പദ്ധതി വിഹിതവും, പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കാമോ?
1774.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിൽ കൃഷി ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കായി അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ എത്ര പേർക്കു നിയമന ശിപാർശ നൽകിയിട്ടുണ്ടെന്നും എപ്പോഴാണ് ശിപാർശ നൽകിയതെന്നും ഇതിൽ എത്ര പേർക്കു ജോലി കിട്ടിയെന്നും വ്യക്തമാക്കുമോ;
( സി )
2022 മാർച്ച് 26-ന് നടന്ന പി.എസ്.സി. പരീക്ഷയിലെ റാങ്ക് പട്ടികയിൽ നിന്ന് എപ്പോഴാണ് നിയമന ശിപാർശ നൽകിയതെന്ന് വ്യക്തമാക്കുമോ;
( ഡി )
നിയമന ഉത്തരവ് നൽകിയാൽ എത്ര മാസത്തിനുളളിൽ നിയമനം നൽകണമെന്നാണ് പി.എസ്.സി. പറയുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
പഞ്ചായത്ത് തലത്തിലെ കൃഷി ഓഫീസുകളിൽ ഓഫീസർമാരില്ലാത്ത പ്രശ്നം നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; എത്ര കൃഷി ഓഫീസർമാരുടെ ഒഴിവുകൾ നിലവിൽ ഉണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ?
1775.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി ഓഫീസര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്നും ഇതില്‍ എത്രയെണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും അറിയിക്കാമോ;
( ബി )
കൃഷി ഓഫീസര്‍ തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ഏത് കാലം വരെയുള്ള ഒഴിവുകളാണ് കണക്കാക്കിയിട്ടുള്ളത് എന്നും എത്ര ഒഴിവുകളുണ്ട് എന്നും വിശദമാക്കാമോ?
1776.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിലെ ജീവനക്കാരുടെ യോഗ്യതകള്‍ നിര്‍ണയിച്ചുകൊണ്ടുളള സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
കൃഷി അസിസ്റ്റന്റിന്റെ നിലവിലുളള യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്തുകാെണ്ട് കൃഷി അസിസ്റ്റന്റിന്റെ യോഗ്യതകളില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1777.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ ലേബർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതി എന്താണെന്നും നിയമനത്തിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അറിയിക്കാമോ?
1778.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ കൃഷി ഓഫീസുകൾ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ എന്നിവിടങ്ങളിൽ അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ), സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ (എസ് .എച്ച്. എം), വെജിറ്റബിള്‍ ഡെവലപ്മെന്റ് പ്രോഗ്രാം(വി. ഡി .പി), മൊബൈല്‍ അഗ്രോ ക്ലിനിക്, നാഷണല്‍ ഇ ഗവേണന്‍സ് പ്ലാന്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍ (എന്‍.ഇ.ജി.പി.എ.) എന്നീ പദ്ധതികളിലായി ദിവസ വേതനാടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലും എത്ര ജീവനക്കാർ നിലവിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കുമോ?
1779.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി ഉയർത്തുന്നതിനുള്ള നടപടികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ മുഴുവൻ കൃഷിഭവനുകളും അക്രഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭരണാനുമതിയ്ക്കായി കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർ തയാറാക്കി സമർപ്പിച്ച പദ്ധതിയും എസ്റ്റിമേറ്റും (ഫയൽ നം. റ്റി.എ -1 - 6372/21) സംബന്ധിച്ച തുടർ നടപടികളിലെ പുരോഗതി വ്യക്തമാക്കുമോ?
1780.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതം ഹരിപ്പാട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള പ്രത്യേക പ്രോജക്ട് ആവിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഹരിതം ഹരിപ്പാടിന്റെ രണ്ടാം ഘട്ട പ്രോജക്ടിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; ആദ്യഘട്ടത്തിന് സമാനമായ രീതിയില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിക്കുമോ എന്ന കാര്യം വ്യക്തമാക്കാമോ?
1781.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ വൈറ്റില കൃഷിഭവനിൽ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി (എല്‍.എൽ.എം.സി), കാർഷിക വികസന സമിതി എന്നിവ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് രൂപീകരിച്ചതെന്നും ആരെല്ലാമാണ് ഈ സമിതികളിലെ അംഗങ്ങളെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സമിതികളുടെ കഴിഞ്ഞ ആറുമാസങ്ങളിലെ മീറ്റിംഗുകളുടെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സമിതികൾ രൂപീകരിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം എന്തെന്ന് വിശദമാക്കാമോ; പ്രസ്തുത സമിതികൾ അടിയന്തരമായി രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1782.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം കുറ്റ്യാടി മണ്ഡലത്തില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1783.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ നബാര്‍ഡ് ധനസഹായത്തോടെ മുപ്പത്തിനാല് കോടി രൂപ അനുവദിച്ചിരുന്ന ജൈവ വൈപ്പിന്‍ പദ്ധതി മഹാപ്രളയം, കോവിഡ്, സി.ആര്‍.ഇസഡിന് ക്ലിയറന്‍സ് ലഭിക്കുന്നതില്‍ നേരിട്ട കാലതാമസം എന്നിവ കാരണം ലാപ്സായതിനാല്‍, പദ്ധതിയുടെ ആവശ്യകതയും പ്രാധാന്യവും കണക്കിലെടുത്ത് നബാര്‍ഡിന്റെ അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1784.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മടവീഴ്ച തടയാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;
( ബി )
മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളില്‍ വീണ്ടും കൃഷി ഇറക്കുന്നതിനായി മടകുത്തുന്നതിന് പാടശേഖര സമിതികള്‍ ചെലവാക്കുന്ന തുക തിരികെ നല്‍കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
( സി )
പമ്പിംഗ് സബ്സിഡി, നെല്ല് ഉല്‍പ്പാദനത്തിന് പ്രോത്സാഹനമായ മറ്റു സഹായങ്ങള്‍ എന്നിവ യഥാസമയം നല്‍കുന്നതിനും നെല്‍കൃഷി സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് വിശദമാക്കുമോ?
1785.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ മണ്ഡലത്തിലെ ആലത്തുര്‍ കൃഷിഭവന്റെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കൃഷിഭവന്‍ സ്മാര്‍ട്ടാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1786.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ അര്‍ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 2021 - 2023 കാലഘട്ടത്തില്‍ നിയമിതരായിട്ടുളള ജീവനക്കാരുടെ വിശദാംശം, ഇവരുടെ നിയമന രീതി, സംവരണ മാനദണ്ഡങ്ങള്‍ എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ നിയമനത്തിനായി പത്ര പരസ്യമോ നോട്ടിഫിക്കേഷനോ നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കാമോ;
( സി )
അര്‍ബന്‍ ഹോള്‍ സെയില്‍ മാര്‍ക്കറ്റിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നൽകാമോ; 2021-2023 കാലഘട്ടത്തില്‍ പ്രസ്തുത അക്കൗണ്ടില്‍ നിന്നും ചെലവഴിച്ചിട്ടുള്ള തുകയുടെ വിവരങ്ങൾ നൽകാമോ;
( ഡി )
മാര്‍ക്കറ്റിന്റെ 2021-2023 കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകളുടെ വിശദാംശങ്ങള്‍, ഓഡിറ്റ് സ്‌റ്റേറ്റ്മെന്റ് സഹിതം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ കൃഷിവകുപ്പ് ഡയറക്ടേറ്റിലോ സര്‍ക്കാരിനോ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതികളില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1787.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തിരുവനന്തപുരം ജില്ലയില്‍ നിന്നും സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്തിട്ടുള്ള കൃഷിഭവനുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
1788.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ 150 ഏക്കറിലധികം വരുന്ന നെല്‍കൃഷിക്ക് പ്രയോജനകരമാകുന്ന കണിയന്‍ ഉപ്പ് വെള്ള പ്രതിരോധ ബണ്ട് നിര്‍മ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1789.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിൽ മുതലമട മാംഗോ ഹബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1790.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 വരെയുള്ള കാലയളവിലും നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെയും മന്ത്രിമന്ദിരങ്ങളിൽ കൃഷി ചെയ്യാൻ എത്ര രൂപ ചെലവഴിച്ചു; ഓരോ മന്ത്രിമാരും ഓരോ വർഷവും ആയതിലേക്ക് ചെലവഴിച്ച തുകയുടെ കണക്ക് വ്യക്തമാക്കാമോ;
( ബി )
ഓരോ മന്ത്രിമാരുടെയും വസതിയിലെ പച്ചക്കറി വിളവെടുപ്പിന്റെ കണക്ക് വ്യക്തമാക്കുമോ?
1791.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പഴം-പച്ചക്കറി വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ കാർഷിക മേഖലയുടെ ഉണർവിന് പ്രത്യേക ശ്രദ്ധ കൃഷി വകുപ്പിൽ നിന്നും ഉണ്ടാകുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
നിലവിൽ പഴം-പച്ചക്കറി കയറ്റുമതിക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് ഓഫ് കൺഫോർമിറ്റി ലഭിക്കാൻ പഴം പച്ചക്കറികളിൽ വിഷാംശം അടങ്ങിയിട്ടില്ലെന്ന ലാബ് റിപ്പോർട്ട് ആവശ്യമാണെന്നിരിക്കെ ആയതിനുള്ള ലാബ് സൗകര്യം കോഴിക്കോട് ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ കയറ്റുമതി ചെയ്യുന്ന പഴം-പച്ചക്കറികളിൽ അധികവും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നതാണ് എന്നിരിക്കെ കയറ്റുമതി സംഘടനകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കര്‍ഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് വേണ്ടി കൃഷിവകുപ്പ് മുഖേന പ്രത്യേക നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1792.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിലുള്ള പണം കർഷകർക്ക് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
( ബി )
എങ്കില്‍ എന്ന് മുതൽക്കുള്ള പണമാണ് ഇപ്രകാരം കർഷകർക്ക് വിതരണം ചെയ്യാതെ കുടിശ്ശികയായുള്ളത്; ആകെ എത്ര രൂപയാണ് ഇപ്രകാരം സംസ്ഥാനത്തെ കർഷകർക്കെല്ലാംകൂടി കുടിശ്ശികയായി നൽകാനുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്ര രൂപ വീതമാണ് സപ്ലൈകോയ്ക്ക് നൽകാൻ ഉള്ളത്; ഇവ നൽകുന്നതിന് കാലതാമസം ഉണ്ടായതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
നെല്ല് സംഭരണത്തിനായി കേരള ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടോ; എങ്കില്‍ എന്നു മുതൽക്കാണ് ഇതിനായി വായ്പ എടുത്തു തുടങ്ങിയത്;
( ഇ )
നെല്ല് സംഭരണ വായ്പ കർഷകരുടെ പേരിലാണോ കേരള ബാങ്കിൽ നിന്നും അനുവദിച്ചിരുന്നത്; ഇത് കർഷകരെ കടബാധ്യതയിൽപ്പെടുത്തുന്ന സാഹചര്യം നിലവിലുണ്ടോ;
( എഫ് )
നെല്ല് സംഭരണത്തിന് കേരള ബാങ്കിൽ നിന്നുള്ള വായ്പ അല്ലാതെ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ആലോചിക്കുകയുണ്ടായോ; എങ്കിൽ കേരള ബാങ്കിൽ നിന്നും വായ്പ എടുക്കാതെ മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കുവാനുണ്ടായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?
1793.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക രംഗത്ത് മെച്ചപ്പെട്ട ഫലം ഉളവാക്കാന്‍ ഇസ്രായേല്‍ സന്ദര്‍ശനം സഹായിച്ചിട്ടുണ്ടോ; അവിടുത്തെ കൃഷി രീതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;
( ബി )
ഇസ്രായേല്‍ സന്ദര്‍ശനത്തിലൂടെ ലഭ്യമായ കൃഷി വികസനത്തിനുള്ള സാങ്കേതിക പരിജ്ഞാനം ഏതെല്ലാം മേഖലകളില്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ;
( സി )
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതോടൊപ്പം സംസ്ഥാനത്തെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും നടപ്പാക്കിവരുന്ന പ്രധാന പദ്ധതികള്‍ എതെല്ലാമാണ് എന്ന് വ്യക്തമാക്കുമോ?
1794.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് ഹൗസിംഗ് ബോര്‍ഡ് നിര്‍വ്വഹണ ഏജന്‍സിയായി നിര്‍മ്മിക്കുന്ന ആശ്വാസ വാടക വീട് പദ്ധതിയ്ക്കായി കൃഷിവകുപ്പ് അനുവദിച്ച അമ്പത് സെന്റ് ഭൂമി ഹൗസിംഗ് ബോര്‍ഡിന് കൈമാറുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1795.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം ആകെ എത്ര റിപ്പോർട്ടുകളാണ് സമർപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് ആകെ എത്ര ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഇവയിൽ ഏതൊക്കെ ക്രമക്കേടുകൾ സംബന്ധിച്ചാണ് വകുപ്പ് തുടരന്വേഷണങ്ങളും ശിക്ഷാനടപടികളും സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം അറിയിക്കുമോ; പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
1796.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ലെെഫ് മിഷനുമായി ബന്ധപ്പെട്ട് കെ.എല്‍.യു. അനുമതി ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ കൃഷി വകുപ്പിന് നാളിതുവരെ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ; ആയത് അടിയന്തരമായി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1797.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ എത്ര സ്മാര്‍ട്ട് കൃഷി ഭവനുകള്‍ ഉണ്ട്; അവ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തില്‍ ഏതൊക്കെ കൃഷി ഭവനുകളെയാണ് സ്മാര്‍ട്ട് കൃഷിഭവനുകള്‍ ആക്കാനുളളതെന്ന് വിശദമാക്കാമോ?
1798.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പടന്നക്കാട് കാർഷിക കോളേജിലെ വിവിധ വകുപ്പുകളില്‍ അംഗീകരിച്ച അദ്ധ്യാപക തസ്തികകൾ എത്രയാണെന്നും ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
ഇതിൽ എത്ര അദ്ധ്യാപക തസ്തികകളിലാണ് സ്ഥിരം അദ്ധ്യാപകർ ഇല്ലാത്തതെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
കാർഷിക കോളേജ് അദ്ധ്യാപക സ്ഥലമാറ്റത്തിന് മാനദണ്ഡങ്ങൾ ഉണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.