|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1681.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
നഗരസഭയിലെ തളങ്കര പ്രദേശത്ത്
ടൂറിസം പദ്ധതി നടപ്പിലാക്കുവാൻ
തുറമുഖ വകുപ്പ് പദ്ധതി
ആവിഷ്കരിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
തുറമുഖ
വകുപ്പ് മന്ത്രി പങ്കെടുത്ത
യോഗത്തിൽ ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും
സാന്നിധ്യത്തിൽ ഇതുമായി
ബന്ധപ്പെട്ട പ്രോജക്ട്
ഡിസ്‍പ്ലേ ചെയ്തിരുന്നോ; എങ്കിൽ
പ്രോജെക്റ്റിന്റെ വിശദാംശം
നൽകാമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ ഏതെല്ലാം
പ്രവർത്തനങ്ങളാണ്
ഉൾപ്പെട്ടിട്ടുള്ളെതെന്നും
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും ഭരണാനുമതി എപ്പോൾ
ലഭ്യമാകുമെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രോജക്ട്
തയ്യാറാക്കിയതാരാണെന്ന്
അറിയിക്കാമോ?
1682.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
നിർമ്മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ക്രെയിനുകൾ
ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക
സംവിധാനങ്ങൾ തുറമുഖത്ത്
എത്തിക്കുന്നതിനുളള
പ്രവർത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
അന്താരാഷ്ട്ര
തുറമുഖ പരിപാലനവുമായി
ബന്ധപ്പെട്ട ഇന്റർനാഷണൽ ഷിപ്പ്
ആന്റ് പോർട്ട് ഫെസിലിറ്റി
സെക്യൂരിറ്റി കോഡ് വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്
ലഭിക്കുന്നതിനുള്ള നടപടികളുടെ
പുരോഗതി വ്യക്തമാക്കുമോ;
(
ഡി )
വിഴിഞ്ഞം
തുറമുഖത്തിന് അന്താരാഷ്ട്ര
നിലവാരത്തിലുള്ള സുരക്ഷ
ഉറപ്പാക്കുന്നതിന് ആവശ്യമായ
സംവിധാനങ്ങൾ
ഏര്‍പ്പെടുത്തുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ഇ )
വിഴിഞ്ഞം
തുറമുഖത്ത് നിന്നും കപ്പൽ
സർവ്വീസ് ആരംഭിക്കുന്നതിന്
അന്താരാഷ്ട്ര ഏജൻസികളുടെ
താല്പര്യപത്രം ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1683.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം
പ്രവർത്തനം
ആരംഭിക്കുന്നതോടുകൂടി
സംസ്ഥാനത്തെ മറ്റ്
തുറമുഖങ്ങളിലേക്ക് കപ്പൽ
സർവ്വീസ് ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
എങ്കിൽ
ഏതെല്ലാം തുറമുഖങ്ങളിലേക്ക്
സർവ്വീസ് നടത്താനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
ഇതിനായി
അടിസ്ഥാന സൗകര്യങ്ങൾ
ഒരുക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1684.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തമിഴ്‍നാട്ടിൽ
നിന്നും കേരളത്തിലേക്ക് വലിയ
വാഹനങ്ങളിൽ കരിങ്കല്ല്
കൊണ്ടുവരുന്നതിന്
ഏർപ്പെടുത്തിയ നിയന്ത്രണം
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ
പ്രതികൂലമായി ബാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ബ്രേക്ക് വാട്ടർ
നിർമ്മാണത്തിനായി എത്ര മെട്രിക്
ടൺ കല്ല് വേണ്ടി വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
സി )
വിഴിഞ്ഞം
പദ്ധതി സമയബന്ധിതമായി
പൂർത്തിയാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
1685.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
പദ്ധതിയുടെ നിർമ്മാണ
പ്രവർത്തനങ്ങൾക്കായി നാളിതുവരെ
എത്ര ലക്ഷം ടൺ പാറ
സംഭരിച്ചിട്ടുണ്ട്; എത്ര ലക്ഷം
ടൺ പാറ
ഉപയോഗപ്പെടുത്തിയിട്ടുണ്ട്; ഇനി
എത്ര ലക്ഷം ടൺ പാറ ആവശ്യമുണ്ട്;
പ്രസ്തുത പാറ
കണ്ടെത്തുന്നതിനായി സർക്കാരും
നിർമ്മാണ കമ്പനിയും എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
വിഴിഞ്ഞം
തുറമുഖ നിർമ്മാണത്തിനായി
തമിഴ്‍നാട്ടിൽ നിന്നും എത്ര
ലക്ഷം ടൺ പാറ നാളിതുവരെ
കൊണ്ടുവന്നിട്ടുണ്ട്; ആകെ എത്ര
ടൺ പാറ കൊണ്ടുവരാനാണ്
ഉദ്ദേശിച്ചിരുന്നത്; നിലവിൽ
തമിഴ്‍നാട്ടിൽ നിന്നും പാറ
കൊണ്ടുവരുന്നതിന് എന്തെങ്കിലും
തടസ്സമുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ?
1686.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കല്‍
തുറമുഖത്ത്
കപ്പലുകള്‍ക്കാവശ്യമായ ശുദ്ധജല
വിതരണത്തിനായി വാട്ടര്‍
അതോറിറ്റിയുടെ പെെപ്പ്‌ലെെന്‍
സ്ഥാപിക്കുന്നതിന് 2022-23 ലെ
ബജറ്റ് വിഹിതത്തില്‍ അനുവദിച്ച
തുക പ്രകാരമുള്ള പ്രവൃത്തിയുടെ
പുരോഗതി അറിയിക്കുമോ;
(
ബി )
വാട്ടര്‍
അതോറിറ്റിയുമായി കരാറില്‍
ഏര്‍പ്പെട്ട് പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പ്രവൃത്തി
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
1687.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച പൊന്നാനി
തുറമുഖത്തിന്റെ വികസനവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്നും
അവ എത് ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
1688.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കല്‍
തുറമുഖത്തെ ഡ്രെഡ്ജിംഗ്
മെറ്റീരിയല്‍സ് നീക്കം
ചെയ്യുന്ന പ്രവൃത്തിയുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് നാലാമത്
ഇ-ടെന്‍ഡര്‍ വിളിച്ചതിന്റെ
പുരോഗതി അറിയിക്കാമോ;
(
സി )
ടെന്‍ഡര്‍
ഓപ്പണ്‍ ചെയ്ത് പ്രവൃത്തി
ആരംഭിക്കുന്നതിനുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
മെറ്റീരിയല്‍സ്
വാങ്ങുന്നതിന് ആരെങ്കിലും
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കാമോ?
1689.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാരി
ടൈം ബോര്‍ഡ് രൂപീകരിച്ചതോടെ
സംസ്ഥാനത്തെ ഉള്‍നാടന്‍ ജലഗതാഗത
ബോട്ടുകളും യാനങ്ങളും
രജിസ്റ്റര്‍ ചെയ്യുന്നതിനും
രജിസ്ട്രേഷന്‍ പുതുക്കുന്നതിനും
കഴിയാതെ വരുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍ എന്തൊക്കെ
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
സ്പെഷ്യൽ
റൂള്‍സ് ഉണ്ടാക്കി പി.എസ്.സി.
വഴി ഉദ്യോഗസ്ഥരെ നിയമിക്കാന്‍
കാലതാമസമെടുക്കുന്ന
സാഹചര്യത്തില്‍ പകരം സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
അടിക്കടി
ഉണ്ടാകുന്ന ജലയാനങ്ങളുടെ
അപകടങ്ങളുടെ പശ്ചാത്തലത്തിൽ,
സംസ്ഥാനത്തെ ജലാശയങ്ങളിലും
കായലുകളിലും ഉള്‍നാടന്‍
ജലാശയങ്ങളിലും സര്‍വ്വീസ്
നടത്തുന്ന ടൂറിസ്റ്റ്
ബോട്ടുകള്‍, ശിക്കാറുകള്‍,
വഞ്ചി വീട് (ഹൗസ് ബോട്ട്),
യാത്രാ ബോട്ടുകള്‍, ജങ്കാറുകള്‍
എന്നിവയിലെ സുരക്ഷാ
സംവിധാനങ്ങള്‍
പരിശോധിക്കുന്നതിനും
യാത്രക്കാർക്ക് ഗ്രൂപ്പ്
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുന്നതിനും
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
1690.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ടൂറിസം മേഖലയിൽ ലൈസൻസ് ഇല്ലാതെ
നിരവധി ജലയാനങ്ങൾ
പ്രവർത്തിക്കുന്നതുമൂലം
അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സംസ്ഥാനത്തെ
ടൂറിസം മേഖലയിൽ സർക്കാർ
അനുമതിയോടെ സർവീസ് നടത്തുന്ന
എത്ര ജലയാനങ്ങൾ ഉണ്ട്;
വിശദാംശങ്ങൾ ഇനം തിരിച്ചു
വ്യക്തമാക്കുമോ;
(
സി )
സർക്കാർ
അനുമതിയോടെ സർവീസ്
നടത്തുന്നതിനാവശ്യമായ രേഖകൾ
എന്തൊക്കെയാണ്; ആയത്
നേടുന്നതിനുള്ള നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
ആവശ്യമായ രേഖകളില്ലാതെയും
മാനദണ്ഡങ്ങൾ ലംഘിച്ചും സർവീസ്
നടത്തുന്ന ജലയാനങ്ങളെ
കണ്ടെത്തുന്നതിനായി എത്ര
പരിശോധനകൾ നടത്തിയിട്ടുണ്ട്;
ഏതൊക്കെ ഏജൻസികൾ ചേർന്നാണ്
പരിശോധനകൾ നടത്തിയിട്ടുള്ളത്;
എത്ര ജലയാനങ്ങൾ മാനദണ്ഡങ്ങൾ
ലംഘിച്ചതായി
കണ്ടെത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
1691.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മ്യൂസിയങ്ങളുടെ
ആധുനികവത്കരണത്തിനും
നവീകരണത്തിനുമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പുരാരേഖകള്‍
ചരിത്ര ഗവേഷണങ്ങള്‍ക്കുകൂടി
പ്രയോജനപ്പെടുത്തുന്ന
രീതിയില്‍
വിദ്യാര്‍ത്ഥികള്‍ക്കും
അധ്യാപകര്‍ക്കും ചരിത്ര
ഗവേഷകര്‍ക്കുമൊക്കെ
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
1692.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
ആനക്കൂട്ടില്‍ പുരാവസ്തു
വകുപ്പ് അനുവദിച്ച
മ്യൂസിയത്തിന്റെ നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതിയും
മ്യൂസിയം എന്നത്തേക്ക്
പ്രവര്‍ത്തനം ആരംഭിക്കാന്‍
കഴിയുമെന്നും അറിയിക്കുമോ?
1693.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ പൈതൃക മ്യൂസിയങ്ങള്‍
വികസിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച
നടപടികൾ അറിയിക്കാമോ?
1694.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിൽ ശ്രീനാരായണപുരം
ഗ്രാമപഞ്ചായത്തിലെ അഞ്ചാംപരത്തി
ദേശത്ത് അടുത്തിടെ കുഴി
എടുത്തപ്പോൾ കണ്ടെത്തിയ
പുരാതനകാലത്ത്
നിർമ്മിക്കപ്പെട്ടതാണെന്ന്
കരുതപ്പെടുന്ന കിണറിനെ
കുറിച്ചുള്ള വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കിണറിനെ
മുസിരിസ് പ്രോജക്ടുമായി
ബന്ധപ്പെടുത്തി
സംരക്ഷിക്കുന്നതിന്
പദ്ധതിയുണ്ടോ;
(
ബി )
കിണറിന്റെ
പഴക്കവും പ്രാധാന്യവും
മനസ്സിലാക്കുന്നതിന്
ശാസ്ത്രീയമായ ചരിത്ര പഠനം
നടത്തുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1695.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പത്മനാഭപുരം
കൊട്ടാരത്തിന്റെയും പുരാവസ്തു
മ്യൂസിയത്തിന്റെയും വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
ചരിത്ര നിര്‍മ്മിതിയിലേക്ക്
എത്തുന്ന റോഡുകളുടെ വികസനത്തിന്
നടപടികള്‍ സ്വീകരിക്കുമോ;
സന്ദര്‍ശകര്‍ക്ക് ഗുണകരമാവുന്ന
രീതിയില്‍ ആവശ്യമായ അടിസ്ഥാന
ഗതാഗത സംവിധാനം ഉറപ്പ്
വരുത്തുന്നതിന് തമിഴ് നാട്
സര്‍ക്കാരുമായി ധാരണ
ഉണ്ടാക്കുമോ?
1696.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
ജില്ലയിലെ ഏതൊക്കെ
ആരാധനാലയങ്ങളിൽ
പുരാവസ്തു-പുരാരേഖ വകുപ്പ്
നടത്തിയ പഠനങ്ങളിൽ
കാലപ്പഴക്കമുള്ള
പുരാവസ്തുക്കളും പുരാരേഖകളും
കണ്ടെത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ആയവ
സംരക്ഷിക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
മടിയൻ
ക്ഷേത്രപാലക ക്ഷേത്രത്തിലെ
പുരാതന ദാരുശില്പങ്ങളും
കൊത്തുപണികളും
സംരക്ഷിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
1697.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
മണ്ഡലത്തിൽ പുരാവസ്തു-പുരാരേഖ
വകുപ്പിന് കിഴിൽ
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പ്രവൃത്തികൾ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
ആയതിൽ
നിർമ്മാണം പൂർത്തീകരിച്ച
പ്രവൃത്തികളും
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളും എന്തൊക്കെയെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|