|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1446.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍
നാളിതുവരെ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം, വിദ്യാകിരണം,
കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ
ഏതൊക്കെ എല്‍.പി., യു.പി.,
ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി
വിദ്യാലയങ്ങള്‍ക്കാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
മേല്‍പ്പറഞ്ഞ പദ്ധതികള്‍
പ്രകാരം അനുവദിച്ച തുകയും
പദ്ധതികളിലെ ഓരോ
പ്രവൃത്തികള്‍ക്കും അനുവദിച്ച
തുകയും പ്രവൃത്തികളുടെ
സ്ഥിതിഗതിയും വ്യക്തമാക്കാമോ;
പ്രവൃത്തികളുടെ നിര്‍വ്വഹണ
ഏജന്‍സികള്‍ ഏതെന്നും
വ്യക്തമാക്കാമോ?
1447.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂൾ
ഉച്ചഭക്ഷണ പദ്ധതിക്ക് നിലവിൽ
അനുവദിക്കുന്ന തുക നിശ്ചയിച്ചത്
എന്നാണെന്ന് അറിയിക്കുമോ;
(
ബി )
ഉച്ചഭക്ഷണ
പദ്ധതിക്കായി ഇപ്പോൾ നൽകി
വരുന്ന ധനസഹായം വർദ്ധിപ്പിച്ച്
നൽകേണ്ടതാണെന്ന്
കരുതുന്നുണ്ടോ; എങ്കിൽ
അതിനുള്ള നടപടി സ്വീകരിക്കുമോ;
(
സി )
ഉച്ചഭക്ഷണ
പദ്ധതിയിൽ ഒൻപത് മുതൽ ഹയർ
സെക്കണ്ടറി തലം വരെയുള്ള
വിദ്യാർത്ഥികളെയും
ഉൾപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ?
1448.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളുകളില്‍
ഉച്ചഭക്ഷണം നല്‍കുന്ന
പദ്ധതിയുമായി ബന്ധപ്പെട്ട്
നിലവില്‍ എത്ര രൂപയാണ്
കുടിശികയായി നൽകാനുള്ളത്;
(
ബി )
ഒരു
കുട്ടിയ്ക്ക് ഏത്ര രൂപ
നിരക്കിലാണ് തുക
അനുവദിക്കുന്നത് ;
(
സി )
2015-16
അധ്യയന വര്‍ഷം ഒരു കുട്ടിയ്ക്ക്
ഏത്ര രൂപ നിരക്കിലാണ് തുക
അനുവദിച്ചിരുന്നത് ?
1449.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫീസുകളില്‍ താല്ക്കാലിക
ക്രമീകരണങ്ങള്‍ എന്ന നിലയില്‍
വാടക കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന എത്ര
ഓഫീസുകളുണ്ട്; അവ ഏതൊക്കെയാണ്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസുകള്‍ സ്ഥിരം
കെട്ടിടങ്ങളിലേക്ക് മാറ്റാനുള്ള
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇവയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ; ആയതിനായി
ഏത് ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിട്ടുള്ളത് ,
പ്രസ്തുത പ്രവൃത്തികള്‍
പൂര്‍ത്തിയാക്കണമെന്ന്
നിശ്ചയിച്ച തീയതി തുടങ്ങിയ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1450.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളുകളിൽ
ഉച്ചഭക്ഷണത്തിനായി ഒരു
കുട്ടിക്ക് എത്ര രൂപയാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
ഉച്ചഭക്ഷണത്തിന്
എന്തെല്ലാം വിഭവങ്ങൾ നൽകാനാണ്
നിർദ്ദേശം നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ;
(
സി )
ഉച്ചഭക്ഷണത്തിന്
നൽകുന്ന വിഹിതം
അപര്യാപ്തമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
1451.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ ജി.ജി.എച്ച്
.എസ്സ്. നെയ്യാറ്റിന്‍കര,
ജി.യു.പി.എസ്സ്. പുതിച്ചല്‍,
ജെ.ബി.എസ്സ്. നെയ്യാറ്റിന്‍കര
എന്നീ സ്കൂളുകള്‍ക്ക്
എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് സ്കൂള്‍ ബസ്
വാങ്ങുന്നതിന് പൊതു വിദ്യാഭ്യാസ
വകുപ്പ് എം-ഫയല്‍ നം.
എം2/162/2023 തീയതി21/06/2023
പ്രകാരം പൊതു വിദ്യാഭ്യാസ
ഡയറക്ടര്‍ക്ക് നല്‍കിയ
കത്തിന്മേല്‍ നാളിതുവരെ നടപടികൾ
സ്വീകരിച്ചിട്ടില്ലായെന്നത്
ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
എങ്കിൽ പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ (B2/5583/2023 ഫയല്‍
നമ്പര്‍ ) ബസ് വാങ്ങുന്നതിന്
മറുപടി നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
നല്‍കിയ തുകയെക്കാള്‍ ബസിന് വില
വര്‍ദ്ധിച്ചാല്‍ ആ തുക ആരാണ്
നല്‍കേണ്ടതെന്നും സമയബന്ധിതമായി
നടപടികള്‍
പൂര്‍ത്തീകരിക്കേണ്ടതില്‍ വീഴ്ച
വരുത്തുന്നവരുടെ പേരില്‍ എന്ത്
നടപടി സ്വീകരിക്കുമെന്നും
വ്യക്തമാക്കാമോ?
1452.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂർ
മണ്ഡലത്തിലെ കൂടാളി ഹയര്‍
സെക്കണ്ടറി സ്‍കൂൾ,
സി.എച്ച്.എം. ഹയര്‍ സെക്കണ്ടറി
സ്‍കൂൾ, കാവുംപടി എന്നീ
സ്കൂളുകളിലെ എന്‍.എസ്.എസ്.
(നാഷണൽ സർവീസ് സ്കീം)
യൂണിറ്റുകളെ എയ്ഡഡ്
യൂണിറ്റുകളാക്കി മാറ്റുന്നതിന്
അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത അപേക്ഷയില്‍ കൈക്കൊണ്ട
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്‌കൂളുകളിലെ എന്‍.എസ്.എസ്
യൂണിറ്റുകളെ എയ്ഡഡ്
യൂണിറ്റുകളാക്കി മാറ്റുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1453.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
തീര്‍പ്പാകാതെ കിടക്കുന്ന
ഫയലുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
1454.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാവക്കാട്
ബി.ആര്‍.സി. യിലേക്ക് ശിക്ഷക്
സദന്‍ കോമ്പൗണ്ടില്‍ കൂടി വഴി
അനുവദിക്കുന്നത് സംബന്ധിച്ച
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
1455.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളുകളി
ൽ കുട്ടികൾ മൊബൈൽ ഫോൺ
ഉപയോഗിക്കുന്നതിന് നിലവിൽ
എന്തെങ്കിലും നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കുട്ടികൾ
കൊണ്ടു വരുന്ന മൊബൈൽ ഫോൺ
സ്കൂൾ സമയത്ത് സ്വിച്ച് ഓഫ്
ചെയ്തു സൂക്ഷിക്കാമെന്ന്
ബാലവകാശ കമ്മീഷൻ നിർദ്ദേശം
നൽകിയിട്ടുണ്ടോ;
(
സി )
കുട്ടികളുടെ
മൊബൈൽ ഫോൺ ഉപയോഗവുമായി
ബന്ധപ്പെട്ട് എന്തെല്ലാം മാർഗ്ഗ
നിർദ്ദേശങ്ങളാണ് നിലവിൽ
പുറപ്പെടുവിച്ചിട്ടുളളത്;
വ്യക്തമാക്കുമോ?
1456.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളുകളിൽ
ഉച്ചഭക്ഷണ പദ്ധതിക്കായി നിലവിൽ
ഒരു കുട്ടിക്ക് എത്ര രൂപയാണ്
അനുവദിച്ചു നൽകുന്നത്; പ്രസ്തുത
തുക അനുവദിക്കുന്നതിന്റെ
മാനദണ്ഡം എന്താണ്; കുട്ടികളുടെ
ഉച്ചഭക്ഷണ മെനുവിൽ എന്തൊക്കെ
കാര്യങ്ങളാണ്
ഉൾപ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(
ബി )
ഭക്ഷ്യവസ്തുക്കളുടെ
വിപണി വിലയുമായി താരതമ്യം
ചെയ്യുമ്പോൾ നിലവിൽ
അനുവദിക്കുന്ന തുക വളരെ
പരിമിതമാണെന്ന ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക
വിപണിയിലെ വിലനിലവാരത്തിന്
അനുസൃതമായി
വർദ്ധിപ്പിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
സ്കൂളുകളിൽ
ഉച്ചഭക്ഷണം വിതരണം ചെയ്ത
ഇനത്തിൽ നാളിതുവരെ എത്ര തുക
അധ്യാപകർക്ക് വിതരണം
ചെയ്യാനുണ്ട്; വിശദമാക്കുമോ;
കുടിശിക തുക വിതരണം
ചെയ്യുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1457.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
വർഷം പൊതു വിദ്യാലയങ്ങളിൽ
(പ്രൈമറി മുതൽ ഹയർ സെക്കണ്ടറി
വരെ (സർക്കാർ/എയ്ഡഡ് )) എത്ര
താൽക്കാലിക അധ്യാപകരെ
നിയമിച്ചിട്ടുണ്ട് എന്ന് ജില്ല
തിരിച്ച് കണക്ക്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അധ്യാപകരുടെ ശമ്പളം മുടങ്ങിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ശമ്പളം ലഭ്യമാകാത്തത് എന്ത്
കൊണ്ടെന്നു വിശദമാക്കുമോ;
(
സി )
പ്രസ്തുത
അധ്യാപകർക്ക് എന്ന് മുതൽ ശമ്പളം
നൽകാൻ കഴിയുമെന്ന്
വിശദമാക്കുമോ;
(
ഡി )
പൊതു
വിദ്യാലയങ്ങളിലെ അധ്യാപക
ഒഴിവുകൾ എംപ്ലോയ്മെന്റ്
എക്സേഞ്ച് മുഖേന നികത്തുന്നത്
പരിഗണനയിലുണ്ടോ; വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ?
1458.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തില്‍
അണ്‍-ഇക്കണോമിക്ക് വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സ്കൂളുകളുടെ വിവരങ്ങള്‍
പഞ്ചായത്ത് തലത്തില്‍
നല്‍കുമോ;
(
ബി )
ഇതില്‍
ഓരോ സ്കൂളിലെയും
വിദ്യാര്‍ത്ഥികളുടെയും
അദ്ധ്യാപകരുടെയും എണ്ണം
അറിയിക്കാമോ?
1459.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർ
സെക്കൻഡറി തിരുവനന്തപുരം മേഖല
ഓഫീസിൽ അദ്ധ്യാപകരുടെ പെൻഷൻ,
പ്രിൻസിപ്പൽ നിയമനം എന്നിവ
സംബന്ധിച്ച ഫയലുകൾ അംഗീകാരം
ലഭിക്കാതെ വളരെ നാളുകളായി
കിടക്കുന്നു എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
എന്ത് നടപടി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഒരു
മേഖല ഡയറക്ടറും അക്കൗണ്ട്
ഓഫീസറും ഓഫീസിന്റെ മേൽനോട്ടം
വഹിക്കുമ്പോൾ എന്തുകൊണ്ട്
ഫയലുകൾ വർഷങ്ങളായി തീർപ്പാകാതെ
കിടക്കുന്നു എന്നത് അന്വേഷിച്ചു
നടപടി സ്വീകരിക്കുമോ;
(
ഡി )
അഞ്ച്
വർഷം കഴിഞ്ഞ എത്ര ഫയലുകൾ
തീർപ്പാകാതെ കിടക്കുന്നു എന്ന്
വ്യക്തമാക്കുമോ?
1460.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകര്‍ക്ക് മറ്റ്
വകുപ്പുകളില്‍ ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നതിന് അനുമതി ഉണ്ടോ;
വിശദമാക്കാമോ;
(
ബി )
നിലവില്‍
എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍
മറ്റ് വകുപ്പുകളില്‍
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍
ജോലി ചെയ്ത് വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര പേര്‍;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1461.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022,
2023 വര്‍ഷങ്ങളില്‍ കെ. ടെറ്റ്
പരീക്ഷ എഴുതിയ
ഉദ്യോഗാര്‍ത്ഥികളില്‍ എത്ര
പേര്‍ വിജയിച്ചു എന്ന്
വിശദമാക്കാമോ;
(
ബി )
2022,
2023 വര്‍ഷങ്ങളില്‍ ആകെ എത്ര
കെ. ടെറ്റ് പരീക്ഷ നടന്നുവെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.
ടെറ്റ് പരീക്ഷ പാസായ
ഉദ്യോഗാര്‍ത്ഥികളുടെ
സര്‍ട്ടിഫിക്കറ്റ് വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്
വിതരണത്തിന്റെ കാലതാമസം
വിശദമാക്കാമോ;
(
ഡി )
റിസള്‍ട്ട്
വന്നാലുടന്‍ തന്നെ
സര്‍ട്ടിഫിക്കറ്റ് വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1462.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാസ
മേഖലയിൽ പഠന നിലവാരം
ഉയർത്തുന്നതിന്റെ ഭാഗമായി
ഇതിനകം ചെയ്ത പ്രവർത്തികളും ഇനി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികളും വിശദമാക്കുമോ;
(
ബി )
സർക്കാർ
സ്കൂളുകളിൽ ഒഴിഞ്ഞ് കിടക്കുന്ന
അധ്യാപക, അനധ്യാപക തസ്തികകൾ
എത്രയുണ്ടെന്നും പഠന നിലവാരം
ഉയർത്തുന്നതിന് വേണ്ടി ഇത്
എന്നത്തേക്ക് നികത്താൻ കഴിയും
എന്നുമുള്ള വിശദാംശങ്ങൾ ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
എയിഡഡ്
സ്കൂളുകളിൽ എത്ര അധ്യാപകരുടെ
നിയമനങ്ങൾ അംഗീകരിക്കാതെ
കിടക്കുന്നുണ്ടെന്ന വിശദാംശങ്ങൾ
ജില്ലതിരിച്ച് ലഭ്യമാക്കുമോ;
നിയമനാംഗീകാരം
വേഗത്തിലാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കുമോ;
(
ഡി )
പശ്ചാത്തല
സൗകര്യ വികസനത്തിന്റെ ഭാഗമായി
സർക്കാർ പ്രൈമറി
വിദ്യാലയങ്ങളുടെ കെട്ടിട
നിർമ്മാണത്തിന് പുതിയ പാക്കേജ്
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
സ്വന്തമായി
ഭൂമി ഇല്ലാത്ത പ്രൈമറി
സ്കൂളുകൾക്ക് ഭൂമി
വാങ്ങുന്നതിന് പ്രത്യേക പരിഗണന
നൽകുമോ എന്ന് വ്യക്തമാക്കുമോ?
1463.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രായോഗിക
ജീവിത വിഷയങ്ങളെ
അടിസ്ഥാനമാക്കിയുള്ള പ്രത്യേക
പഠനം ഒന്നാം ക്ലാസ്സ് മുതല്‍
നടപ്പാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കൗമാരക്കാര്‍ക്ക്
അവരുടെ ജീവിത പ്രതിസന്ധികളെ
തരണം ചെയ്യുന്നതിനായി
സ്കൂളുകളില്‍ ബോധവത്ക്കരണ
ക്ലാസ്സുകള്‍ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1464.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രണ്ട്
കോടി രൂപ പ്ലാന്‍ ഫണ്ട്
ചെലവഴിച്ച് നിര്‍മിച്ച മലമ്പുഴ
മണ്ഡലത്തിലെ അകത്തേത്തറ
ഗവണ്‍മെന്റ് യു.പി. സ്കൂളിലെ
പുതിയ കെട്ടിടത്തില്‍
ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന് കംപ്ലീഷന്‍
സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ് എന്നിവ
ലഭിച്ചിട്ടുണ്ടോയെന്നും ഇവ
നല്‍കേണ്ട അധികാരികള്‍
ആരെല്ലാമാണെന്നും അറിയിക്കാമോ?
1465.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര മള്‍ട്ടി
ഗ്രേഡ് ലേണിങ്ങ് സെന്ററുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഇത്തരത്തിലുള്ള
ഏകാധ്യാപക വിദ്യാലയങ്ങള്‍
പ്രവര്‍ത്തിച്ച കെട്ടിടങ്ങള്‍,
സ്ഥലങ്ങള്‍ എന്നിവ എന്ത്
ചെയ്യാനാണ് ആലോചിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(
സി )
ഇവ
ഗ്രാമപഞ്ചായത്തുകള്‍ക്ക്
കെെമാറുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
അനാഥമായി
കിടക്കുന്ന കെട്ടിടങ്ങളും
സ്ഥലങ്ങളും
അന്യാധീനപ്പെട്ടുപോകാനും
ദുരുപയോഗം ചെയ്യാനുമുളള സാധ്യത
ഇല്ലാതാക്കാനുളള നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
1466.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ ഞാറക്കല്‍
ഗ്രാമപഞ്ചായത്തിലെ 5-ാം
വാര്‍ഡില്‍ പൂട്ടിപോയ ഞാറക്കല്‍
ജി.എൽ.പി.ജി. സ്ക്കൂള്‍ വക 25
സെന്റ് സ്ഥലത്തില്‍ 3 സെന്റ്
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം
നിലനിര്‍ത്തുമോ;
(
ബി )
107-ാം
നമ്പര്‍ അംഗനവാടി
കെട്ടിടത്തിന്റെ ശോച്യാവസ്ഥ
പരിഗണിച്ച് പുതിയ അംഗനവാടി
കെട്ടിടം നിര്‍മ്മിക്കാന്‍
അനുമതിക്കായി എറണാകുളം
വിദ്യാഭ്യാസ ഉപഡയറക്ടര്‍
21.01.2023 നും 16.05.2023 നും
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച അപേക്ഷകളില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ; അനുമതി
നല്‍കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
1467.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചലഞ്ച്
ഫണ്ട് പദ്ധതി പ്രകാരം എത്ര
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കാണ്
തിരുവനന്തപുരം ജില്ലയില്‍
കെട്ടിടങ്ങളും മറ്റ് ഭൗതിക
സാഹചര്യങ്ങളും
മെച്ചപ്പെടുത്തുന്നതിനുമായി
ഫണ്ട് അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(
ബി )
ചലഞ്ച്
ഫണ്ട് ആവശ്യപ്പെട്ട്
തിരുവനന്തപുരം ജില്ലയില്‍
നിന്നും എത്ര സ്കൂളുകള്‍ അപേക്ഷ
നല്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
ഈ
സാമ്പത്തിക വര്‍ഷത്തില്‍ ചലഞ്ച്
ഫണ്ട് അനുവദിക്കുന്നതിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
1468.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
ധനകാര്യവകുപ്പിന്റെ എതിർപ്പിനെ
മറികടന്നുകൊണ്ട്
പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി
പ്രവർത്തനങ്ങൾ
നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ
മന്ത്രിസഭയുടെ അംഗീകാരത്തോടെ
നടപ്പാക്കിയിട്ടുള്ള
പദ്ധതികൾ/പ്രവർത്തനങ്ങൾ/
തീരുമാനങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മേൽപ്പറഞ്ഞ
ഓരോ വിഷയത്തിലും ധനകാര്യ
വകുപ്പ് നൽകിയ റിമാർക്ക്സ്
എന്തായിരുന്നുവെന്ന്
അറിയിക്കാമോ; ഓരോ തീരുമാനവും
സംബന്ധിച്ച ക്യാബിനറ്റ്
നോട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികൾ/പ്രവർത്തനങ്ങൾ/തീരുമാനങ്ങൾ
നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ
ബാധ്യത ഉണ്ടായെന്ന്
അറിയിക്കാമോ; വിശദാംശം നൽകുമോ?
1469.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യവസ്തുക്കളുടെയും
പാചകവാതകത്തിന്റെയും
വിലവർധനവിന്റെ അടിസ്ഥാനത്തിൽ
സ്കൂളുകളിലെ ഉച്ചഭക്ഷണ
പദ്ധതിക്ക് അനുവദിക്കുന്ന തുക
വർദ്ധിപ്പിക്കേണ്ടതിന്റെ
ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
തുക ഏറ്റവും ഒടുവിൽ
വർദ്ധിപ്പിച്ചത് എന്നാണ്;
നിലവിൽ ഓരോ കുട്ടിക്കും
അനുവദിക്കുന്ന തുക എത്ര
വീതമാണെന്നും ഇത് എത്ര രൂപയായി
വർദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(
സി )
പി.ടി.എ.
യുടെ സഹകരണത്തോടെ സ്കൂളുകളിൽ
ഉച്ചഭക്ഷണം നടത്തുന്നതിന്
നിലവിൽ നിയന്ത്രണങ്ങള്‍
ഏർപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സ്കൂൾ
ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ച
തുക അദ്ധ്യാപകർക്ക്
സമയബന്ധിതമായി മാറി നൽകുന്നതിന്
നടപടി സ്വീകരിക്കുമോ?
1470.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നടക്കാവ് ഗവ. ഗേള്‍സ്
ഹയര്‍സെക്കണ്ടറി സ്കൂൾ കെട്ടിട
നിര്‍മ്മാണത്തിന് എത്ര തുകയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ;
(
സി )
പദ്ധതി
കാലതാമസം കൂടാതെ
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
1471.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജക മണ്ഡലത്തില്‍ കിഫ്ബി,
പ്ലാന്‍ ഫണ്ട് എന്നിവ മുഖേന
കെട്ടിട നിര്‍മ്മാണത്തിനായി
ഭരണാനുമതി നല്‍കിയിട്ടുള്ള
സ്കൂളുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ; കെട്ടിട
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളുടെ നിര്‍വ്വഹണ
ഏജന്‍സികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
സ്കൂള്‍ കെട്ടിട നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1472.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിച്ചണ്‍
കം സ്റ്റോര്‍ പദ്ധതി പ്രകാരം
കുണ്ടറ നിയോജകമണ്ഡലത്തിൽ
അനുവദിച്ചിട്ടുളള കെട്ടിട
നിര്‍മ്മാണങ്ങളുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ?
1473.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ ഏതെല്ലാം എയ്ഡഡ്
സ്കൂളുകളാണ് ചലഞ്ച് ഫണ്ട്
അനുവദിക്കുന്നതിനായി അപേക്ഷ
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവയിൽ
ഏതെല്ലാം സ്കൂളുകള്‍ക്കാണ്
ചലഞ്ച് ഫണ്ട് മുഖേനയുള്ള
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
ഭരണാനുമതി ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ?
1474.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പത്താം
ക്ലാസ് പാഠ്യപദ്ധതി
പരിഷ്കരിക്കാനുള്ള
എൻ.സി.ഇ.ആർ.ടിയുടെ തീരുമാനത്തെ
തുടർന്ന് ഏതൊക്കെ പാഠഭാഗങ്ങളാണ്
ഒഴിവാക്കിയിട്ടുള്ളത് എന്ന്
വിഷയം തിരിച്ചു വ്യക്തമാക്കുമോ;
(
ബി )
ഓരോ
പാഠഭാഗവും ഒഴിവാക്കുന്നതിന്
എന്ത് കാരണമാണ് എൻ.സി.ഇ.ആർ.ടി
നൽകിയിട്ടുള്ളത്; വിശദമാക്കാമോ;
(
സി )
ജനാധിപത്യ
സംവിധാനത്തെക്കുറിച്ചുള്ള
പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി
ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ
അതിനെതിരെ സംസ്ഥാന സർക്കാറിന്റെ
അഭിപ്രായം കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ; പ്രസ്തുത
കത്തിന്റെ/റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
1475.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്ത്യൻ
ചരിത്രത്തിലെ നിർണായക
സംഭവങ്ങള്‍ ഒഴിവാക്കിക്കൊണ്ട്
എൻ.സി.ഇ.ആർ.ടി. പന്ത്രണ്ടാം
ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ
തയ്യാറാക്കിയിട്ടുള്ള സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
സാഹചര്യത്തില്‍ കേരളം
പിന്തുടരുന്ന മതനിരപേക്ഷവും
സാമൂഹികനീതിയില്‍ അധിഷ്ഠിതവുമായ
വിദ്യാഭ്യാസമാതൃക വിശദമാക്കുമോ;
(
സി )
സർക്കാർ
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പുതുക്കിയ പാഠ്യ പദ്ധതിയിൽ
സി.ബി.എസ്.ഇ. സിലബസ് പ്രകാരം
കേന്ദ്രസർക്കാർ ഒഴിവാക്കിയ
ചരിത്ര പാഠങ്ങളും ശാസ്ത്ര
പാഠങ്ങളും ഉൾപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം
ലഭ്യമാക്കുമോ;
(
ഡി )
സംസ്ഥാനത്തെ
സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലെ
വിദ്യാർത്ഥികൾ ഇന്ത്യയുടെ
യഥാർത്ഥ ചരിത്രം പഠിക്കുന്നതിന്
ആവശ്യമായ സംവിധാനങ്ങൾ
ഏർപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
1476.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ തീരദേശ
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന
ജി.എഫ്.എല്‍.പി.എസ് സ്‍കൂളിൽ
വിവിധ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള
നവീകരണ പ്രവര്‍ത്തനങ്ങള്‍
നടത്താൻ ഫൈസല്‍ ഫൌണ്ടേഷന്‍
സമര്‍പ്പിച്ച പ്രപ്പോസലിന്മേൽ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രപ്പോസലിന്മേൽ
പൊതുവിദ്യാഭ്യാസ ഡയറക്‌റുടെ
കാര്യാലയത്തില്‍
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
(ഫയല്‍ നമ്പര്‍ അടക്കമുള്ള)
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പ്രസ്തുത പദ്ധതിക്ക് ആവശ്യമായ
അനുമതി നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1477.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍ ഗവ.
മോഡല്‍ യു.പി. സ്കൂളിനെ ഗവ.
എല്‍.പി.എസ്.
വീട്ടിക്കുത്തിലേയ്ക്ക് മാറ്റി
സ്ഥാപിച്ച് പ്രസ്തുത സ്ഥലം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ
സമഗ്ര വികസനത്തിനായി വിട്ടു
നല്‍കുവാന്‍ നടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
സ്ഥലം എം.എല്‍.എ. നല്‍കിയ
നിവേദനത്തിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ മലപ്പുറം
ഡെപ്യൂട്ടി ഡയറക്ടര്‍, വണ്ടൂര്‍
ഡി.ഇ.ഒ. എന്നിവരോട് വിശദമായ
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നോ; ഇവര്‍
നല്‍കിയ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തില്‍ തുടര്‍ന്നുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
ആയതുമായി ബന്ധപ്പെട്ട ഫയലുകള്‍
ഏതെല്ലാം കാര്യാലയങ്ങളിലാണ്
നിലവിലുള്ളതെന്നും ഫയല്‍
നമ്പര്‍ അടക്കമുള്ള
വിശദാംശങ്ങളും അറിയിക്കാമോ;
(
ഡി )
സംസ്ഥാനത്ത്
എവിടെയങ്കിലും വിദ്യാഭ്യാസ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലങ്ങള്‍ പൊതു
ആവശ്യങ്ങള്‍ക്കായി വിട്ടു
നല്‍കിയിട്ടുണ്ടോ; എങ്കില്‍
സ്ഥലം, സ്ഥാപനങ്ങളുടെ പേര്
എന്നിവ ഉള്‍പ്പെടെ വിശദാംശം
ലഭ്യമാക്കാമോ?
1478.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എൽ.പി., യു.പി. സ്കൂൾ
അദ്ധ്യാപകരുടെ ഒഴിവുകൾ
കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
ബി )
അദ്ധ്യാപക
നിയമനങ്ങൾ വൈകിയ്ക്കുകയും
ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ
നിഷേധിക്കുകയും ചെയ്യുന്നതായി
പരാതി ഉണ്ടായിട്ടുണ്ടോ;
(
സി )
എൽ.പി.,
യു.പി. അദ്ധ്യാപക തസ്തികകളിലെ
ഒഴിവുകൾ അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1479.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
കുരാച്ചുണ്ടിലെ കക്കയം
ഗവണ്‍മെന്റ് എല്‍.പി.
സ്കൂളിനായി പുതിയ കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടോ; എങ്കിൽ
എപ്പോഴാണ് കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയാക്കിയത്; ഏത്
ഫണ്ടാണ് ഇതിനായി
വിനിയോഗിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടം നിര്‍മ്മിച്ചതുമായി
ബന്ധപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
സി )
പ്രസ്തുത
കെട്ടിടത്തിലേക്ക് സ്കൂള്‍
മാറ്റാന്‍ കഴിയാത്ത സാഹചര്യം
എന്താണെന്ന് അറിയിക്കാമോ?
1480.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
ബോയ്സ് എച്ച്. എസ്. എസ്സിൽ 7
മുതല്‍ +2 വരെയുള്ള
ക്ലാസ്സുകളിൽ കായിക
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇവരുടെ പഠനത്തിനും മറ്റ്
സൗകര്യങ്ങൾക്കും ക്രമീകരണങ്ങൾ
ഏർപ്പെടുത്തുന്നതിൽ
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
എങ്കില്‍
പ്രസ്തുത കായിക
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടായിട്ടുള്ള ആശങ്കകള്‍
പരിഹരിച്ച് പഠനവും, കായിക
പരിശീലനവും
മെച്ചപ്പെടുത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ?
1481.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നു
വ്യക്തമാക്കുമോ;
(
ബി )
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ
അടിസ്ഥാന സൗകര്യവികസനത്തിനും
ലാബുകള്‍ ഉള്‍പ്പെടെയുള്ളവയുടെ
ആധുനികവത്കരണത്തിനും എന്തെല്ലാം
പദ്ധതികള്‍
ആവീഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
സി )
വി.എച്ച്.എസ്.ഇ.
പഠനം വിജയകരമായി
പൂര്‍ത്തികരിച്ച
വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍
അവസരങ്ങള്‍ കണ്ടെത്തുന്നതിന്
സഹായം ഒരുക്കാറുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
1482.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓരോ
ജില്ലയിലെയും പ്ലസ് വൺ / പ്ലസ്
ടു ബാച്ചുകളുടെ എണ്ണം സയൻസ്,
കോമേഴ്സ്, ഹ്യൂമാനിറ്റീസ്
എന്നിങ്ങനെ വിഷയം തിരിച്ചു
വ്യക്തമാക്കുമോ;
(
ബി )
ഓരോ
ജില്ലയിലും കഴിഞ്ഞ അധ്യയന വർഷം
പത്താം ക്ലാസ് വിജയിച്ച്
ഉപരിപഠനത്തിന് അർഹത നേടിയ
വിദ്യാർത്ഥികളുടെ എണ്ണം
വ്യക്തമാക്കുമോ?
1483.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർ
സെക്കന്ററി അദ്ധ്യാപകരുടെ പൊതു
സ്ഥലം മാറ്റം ഈ അധ്യയന വർഷത്തിൽ
നടത്തുമോ എന്നതിന്റെ വിശദാംശം
നൽകുമോ;
(
ബി )
എല്ലാ
വകുപ്പിലും പൊതു സ്ഥലം
മാറ്റത്തിന് മാനദണ്ഡം
നിശ്ചയിച്ച് ഉത്തരവുണ്ടെങ്കിലും
ഹയർ സെക്കന്ററി വകുപ്പിൽ ആയത്
നടപ്പിലാക്കത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
ഹയർസെക്കൻഡറി
വകുപ്പിൽ കംപാഷണേറ്റ്
എംപ്ലോയ്മെന്റിൽ അനർഹർ കടന്നു
കൂടി മറ്റുള്ളവരുടെ അവസരം
നഷ്ടപ്പെടുത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഒഴിവാക്കുവാൻ
നടപടികൾ സ്വീകരിക്കുമോ?
1484.
ഡോ.
എം. കെ. മുനീർ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാർ
മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിന്
മതിയായ അവസരങ്ങൾ ലഭിക്കുന്നില്ല
എന്നത് പരിശോധിച്ചിട്ടുണ്ടോ;
(
ബി )
എസ്.എസ്.എൽ.സി.
പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ്
നേടിയ വിദ്യാർത്ഥികൾക്ക് പോലും
പ്ലസ് വണ്ണിന് ഇഷ്ട കോഴ്സും
സ്ഥാപനവും ലഭിക്കുന്നില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കാൻ പ്ലസ്
വണ്ണിന് അധിക ബാച്ചുകളും
ഡിവിഷനുകളും സീറ്റുകളും
വർദ്ധിപ്പിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1485.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
കുളത്തൂർ കോലത്തുകര ഗവൺമെന്റ്
ഹയർ സെക്കണ്ടറി സ്കൂളിൽ
നിർമ്മിച്ച പുതിയ
കെട്ടിടത്തിന്റെ ആകെ നിർമ്മാണ
ചെലവ് എത്ര രൂപയാണെന്നും
കെട്ടിട നിർമ്മാണം പൂർത്തിയായത്
എന്നാണെന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടം അദ്ധ്യയനത്തിനായി
തുറന്നു കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കിൽ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
1486.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-ല്‍
എസ്.എസ്.എല്‍.സി. പരീക്ഷാഫലം
വന്നതിന് ശേഷം അഴീക്കോട്
മണ്ഡലത്തിലെ ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ അധിക ബാച്ചുകള്‍
അനുവദിച്ച് നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
1487.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
നിയോജക മണ്ഡലത്തിലെ ഐരാണിക്കുളം
ഗവ: ഹയർസെക്കന്ററി സ്കൂളിന്
പുതിയ കെട്ടിടം
നിർമ്മിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനായി സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്കൂൾ കെട്ടിടം
നിർമ്മിക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ 150 ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിൽ സ്വീകരിച്ച
നടപടിയും എപ്പോൾ അനുമതി നൽകാൻ
കഴിയും എന്നും അറിയിക്കാമോ?
1488.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാർ
മേഖലയിൽ നിന്നും എസ്.എസ്.എൽ.സി.
പരീക്ഷ വിജയിച്ചവർക്ക്
ഉപരിപഠനത്തിന് ആവശ്യമായ പ്ലസ്
വൺ സീറ്റുകൾ ലഭ്യമല്ല എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
വർഷം പ്ലസ് വണ്ണിന് മുപ്പത്
ശതമാനം മാർജിനൽ സീറ്റ്
വർദ്ധനവും താൽക്കാലിക
ബാച്ചുകളും അനുവദിച്ചിട്ടും
അനേകം കുട്ടികൾക്ക് ഉപരിപഠന
അവസരം നിഷേധിക്കപ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
മലബാർ
മേഖലയിലെ ഹയർസെക്കണ്ടറി
പ്രവേശനത്തിലെ പ്രതിസന്ധിയെ
സംബന്ധിച്ച പ്രൊഫസർ കാർത്തികേയൻ
കമ്മീഷൻ റിപ്പോർട്ടിലെ
നിർദേശങ്ങൾ എന്തെല്ലാമാണ്;
വിശദമാക്കുമോ;
(
ഡി )
മലബാർ
മേഖലയിൽ കൂടുതൽ ഹയർ സെക്കണ്ടറി
ബാച്ചുകൾ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1489.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർസെക്കൻഡറി
പ്രവേശന നടപടികൾ സംബന്ധിച്ച്
പഠിക്കാൻ സ.ഉ (സാധാ) നം.
8329/2022/GEDN തിയതി
22-12-2022 പ്രകാരം
നിയമിക്കപ്പെട്ട സമിതിയുടെ
റിപ്പോർട്ട് എന്നാണ്
ലഭിച്ചതെന്നും റിപ്പോർട്ടിൻെറ
പകർപ്പും ലഭ്യമാക്കാമോ;
(
ബി )
റിപ്പോർട്ടിന്മേൽ
സ്വീകരിച്ച തുടർനടപടികൾ
എന്തെല്ലാമാണെന്നും ഇത്
വ്യക്തമാക്കുന്ന ഫയൽ നോട്ട്,
ഉത്തരവ്, സർക്കുലർ,
യോഗനടപടിക്കുറിപ്പ് എന്നിവയുടെ
പകർപ്പും ലഭ്യമാക്കാമോ;
(
സി )
റിപ്പോർട്ടിൻെറ
പകർപ്പ്
ലഭ്യമാക്കുന്നില്ലെങ്കിൽ അതിൻെറ
കാരണം വ്യക്തമാക്കാമോ?
1490.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിൽ സ്കൂൾ
കെട്ടിട നിർമ്മാണത്തിന് കിഫ്‌ബി
മുഖേന തുക അനുവദിച്ച
സ്കൂളുകളുടെ വിശദവിവരങ്ങൾ ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ
പുരോഗതി വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി
തിരൂരങ്ങാടി മണ്ഡലത്തിലെ ക്ലാരി
ജി.യു.പി.സ്കൂൾ, വെന്നിയൂർ
ജി.എം. യു.പി. സ്കൂൾ എന്നിവയുടെ
കെട്ടിട നിർമ്മാണത്തിന്
അനുവദിച്ച തുക എത്രയാണെന്നും
പ്രസ്തുത പ്രവൃത്തികൾ
വൈകുന്നതിന്റെ
കാരണമെന്താണെന്നും അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തികൾ ആരംഭിക്കുന്നതിന്
ഇനി പൂർത്തീകരിക്കാനുള്ള
നടപടികൾ എന്തെല്ലാമാണെന്നും
പ്രസ്തുത പ്രവൃത്തികളുടെ നിർവഹണ
ഏജൻസികൾ ഏതാണെന്നും ഈ
പ്രവൃത്തികൾ എന്നത്തേക്ക്
ആരംഭിക്കാൻ കഴിയുമെന്നും
വിശദമാക്കാമോ?
1491.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
മേഖലയിലെ ഹയര്‍ സെക്കണ്ടറി
പ്രവേശനത്തിനു വേണ്ടി ഈ വര്‍ഷം
ഉണ്ടായിരുന്ന അപേക്ഷകരുടെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ; ഓരോ കോഴ്സിനും
സ്ഥിരം ബാച്ചുകളിലുള്ള
സീറ്റുകളുടെ എണ്ണത്തിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
ഈ
അധ്യയന വർഷത്തില്‍ ഏതെല്ലാം
ബാച്ചുകളാണ് മറ്റ്
സ്ഥലങ്ങളിലേയ്ക്ക്
മാറ്റിയതെന്ന് വ്യക്തമാക്കുമോ;
മാർജിനൽ ഇൻക്രീസ്, അധിക ബാച്ച്
എന്നിവ മൂലമുണ്ടായ സീറ്റുകളുടെ
വർദ്ധനവിന്റെ ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(
സി )
ഇപ്പോൾ
അനുവദിച്ച അധിക ബാച്ച്
സ്ഥിരമാക്കുന്നതിനും പുതിയ ഹയർ
സെക്കണ്ടറി സ്കൂളും ബാച്ചും
അനുവദിക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ;
(
ഡി )
ഹയര്‍സെക്കണ്ടറി
സീറ്റുകളുടെ അപര്യാപ്തത പഠിച്ച്
റിപ്പോർട്ട് സമർപ്പിക്കുന്നതിന്
നിയോഗിച്ച പ്രൊഫ. കാർത്തികേയൻ
കമ്മിറ്റി റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഈ
റിപ്പോർട്ടിന്റെ ഉള്ളടക്കം
പരസ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1492.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടപ്പ്
അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍
പ്രവേശനം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉയര്‍ന്ന
വിജയം നേടിയവര്‍ക്കുപോലും
പ്രവേശനം ലഭിക്കുന്നില്ല എന്ന
നിലയില്‍ പ്ലസ് വണ്‍ പ്രവേശനം
പ്രതിസന്ധിയിലാണെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്ലസ്
വണ്‍ ക്ലാസുകള്‍ ആരംഭിച്ച ദിവസം
സ്കുളുകളില്‍ പ്രത്യേക
പൊതുമീറ്റിംഗ് നടത്തുന്നതിന്
നടപടികള്‍ സ്വീകരിച്ചിരുന്നോ;
(
ഡി )
സ്കൂൾ
പ്രവര്‍ത്തനം, ആരോഗ്യപരമായ
കാര്യങ്ങള്‍,
മയക്കുമരുന്നിനെതിരായ അവബോധം,
അച്ചടക്ക കാര്യങ്ങള്‍
എന്നിവയില്‍ കുട്ടികളില്‍
അവബോധം സൃഷ്ടിക്കാന്‍
മീറ്റിംഗുകള്‍ നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കാമോ?
1493.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
തിരൂരങ്ങാടി സർക്കാർ ഹയർ
സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്
നിർമ്മാണത്തിന് അനുവദിച്ച തുക
എത്രയാണെന്നും ഇതിന്റെ
പ്രവർത്തനോദ്ഘാടനം കഴിഞ്ഞിട്ടും
നിർമാണ പ്രവർത്തനം
ആരംഭിക്കാത്തതിന്റെ
കാരണമെന്താണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിർവഹണ ഏജൻസി
നിലവിൽ ഏതാണെന്നും ആയതിന്റെ ഫയൽ
ഇപ്പോൾ ഏത് ഓഫീസിലാണെന്നും ഫയൽ
നമ്പർ സഹിതം അറിയിക്കുമോ;
(
സി )
സ്‌കൂൾ
ഗ്രൗണ്ട് നിർമ്മാണം
ആരംഭിക്കുന്നതിന് ഇതുവരെ
സ്വീകരിച്ചതും ഇനി
സ്വീകരിക്കാനുള്ളതുമായ നടപടികൾ
എന്തെല്ലാമാണെന്നും ആയത്
എന്നത്തേക്ക് പൂർത്തീകരിക്കാൻ
കഴിയും എന്നത് സംബന്ധിച്ചും
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
മേൽ
സൂചിപ്പിച്ച പ്രവൃത്തി
പൂർത്തീകരിക്കുന്നതിന് നിലവിൽ
ആവശ്യമായ തുക എത്രയാണ്; ആയതിന്
അനുമതി ലഭ്യമാക്കിയിട്ടുണ്ടോ:
എങ്കിൽ പ്രസ്തുത അനുമതിയുടെ
പകർപ്പ് സഹിതം ലഭ്യമാക്കാമോ?
1494.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉറുദു
അദ്ധ്യാപകരുടെ ഒരു വര്‍ഷ
പരിശീലന കോഴ്സായ ഡിപ്ലോമ ഇൻ
ലാംഗ്വേജ് എജ്യൂക്കേഷന്‍
(ഡി.എൽ.ഇ.ഡി). കോഴ്സ് 2
വര്‍ഷമായി നീട്ടി
പരിഷ്കരിക്കുന്നതിനായി 2017-ല്‍
നിര്‍ത്തിവെച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കോഴ്സ്
പുനഃസ്ഥാപിക്കാത്തതിനെ
തുടര്‍ന്ന് ഉറുദു അദ്ധ്യാപക
ക്ഷാമം നേരിടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോഴ്സ് നിര്‍ത്തലാക്കിയതിനെ
തുടര്‍ന്ന് സര്‍വ്വീസില്‍
നിന്നും വിരമിക്കുന്ന ഉറുദു
അദ്ധ്യാപകര്‍ക്ക് പകരം
ദിവസവേതനാടിസ്ഥാനത്തില്‍
നിയമിക്കുന്നതിനു പോലും
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍
ഇല്ലാത്ത സാഹചര്യത്തില്‍
കോഴ്സ്
പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
ഉറുദു
അദ്ധ്യാപക യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളുടെ കുറവ്
പരിഹരിക്കുന്നതിനും ഉറുദ്ദു
ബി.എ. പഠനം കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്ക് ഉറുദു
ബി.എഡ്. പഠനം സാധ്യമല്ലാത്ത
സാഹചര്യവും പരിഗണിച്ച്
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍
ഉറുദു ബി.എഡ്. കോഴ്സ്
ആരംഭിക്കുന്നതിനും തലശ്ശേരി,
കോഴിക്കോട് ഗവണ്‍മെന്റ്
ടീച്ചേഴ്സ് ട്രെയിനിംഗ്
സെന്ററുകളില്‍ ഉറുദ്ദു ബി.എഡ്.
കോഴ്സ് ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
എത്ര
ഹൈസ്കൂളുകളില്‍ ഉറുദു ഒന്നാം
ഭാഷയായി പഠിക്കാനുള്ള സൗകര്യം
ഉണ്ട്; കഴിഞ്ഞ വര്‍ഷം എത്ര
കുട്ടികള്‍ ഉറുദു ഒന്നാം
ഭാഷയായി എസ്.എസ്.എല്‍.സി. പരീഷ
എഴുതി തുടര്‍ പഠനത്തിന് യോഗ്യത
നേടിയിട്ടുണ്ടെന്നും ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഇ )
നിലവില്‍
എത്ര സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍
സെക്കണ്ടറി സ്ക്കുളുകളില്‍
ഉറുദു ഭാഷ പഠിക്കാനുള്ള
സൗകര്യമുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
എഫ് )
ഓരോ
വര്‍ഷവും എസ്.എസ്.എല്‍.സി.ക്ക്
ഉറുദു ഒന്നാം ഭാഷയായി പഠിച്ച്
തുടര്‍ പഠനത്തിന് യോഗ്യത
നേടുന്ന കുട്ടികള്‍ക്ക് ഹയര്‍
സെക്കണ്ടറി തലത്തില്‍ ഉറുദു
പഠിക്കുന്നതിന് അവസരം വളരെ
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഹയര്‍ സെക്കണ്ടറി തലത്തില്‍
ഉറുദു ഭാഷ പഠിക്കുന്നതിന്
കൂടുതല്‍ അവസരം
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1495.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ നിന്ന് കഴിഞ്ഞ
വര്‍ഷം എസ്. എസ്. എല്‍. സി.
പാസ്സായവരുടെ എണ്ണം
എത്രയാണെന്ന് അറിയിക്കാമോ;
(
ബി )
മലപ്പുറം
ജില്ലയ്ക്ക് പുറത്തു നിന്ന്
എസ്. എസ്. എല്‍. സി.
പാസ്സായവരില്‍ എത്ര കുട്ടികൾ
മലപ്പുറം ജില്ലയില്‍ പ്ലസ്
വണ്ണിന് അപേക്ഷിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
സര്‍ക്കാര്‍,
എയ്ഡഡ് മേഖലയില്‍
വര്‍ദ്ധിപ്പിച്ച സീറ്റുകള്‍
ഉള്‍പ്പെടെ മലപ്പുറം ജില്ലയില്‍
എത്ര പ്ലസ് വണ്‍ സീറ്റുകള്‍
ലഭ്യമാണെന്ന് വ്യക്തമാക്കാമോ?
1496.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓരോ
ജില്ലയിൽ നിന്നും ഈ വർഷം പത്താം
ക്ലാസ് വിജയിച്ച് ഉന്നത
പഠനത്തിന് യോഗ്യത നേടിയ
വിദ്യാർത്ഥികളുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
ഓരോ
ജില്ലയിലും നിലവിൽ എത്ര പ്ലസ്
വൺ സീറ്റുകൾ ഉണ്ടെന്ന് വിഷയം
തിരിച്ചു വ്യക്തമാക്കുമോ;
(
സി )
ഈ
വർഷം പുതുതായി പ്ലസ് വൺ
സീറ്റുകൾ അനുവദിച്ചിട്ടുള്ള
ജില്ലകൾ ഏതൊക്കെയാണ്; എത്ര
സീറ്റുകൾ വീതം
അനുവദിച്ചിട്ടുണ്ട്; വിഷയം
തിരിച്ചു വ്യക്തമാക്കാമോ;
(
ഡി )
ഉന്നത
പഠനത്തിന് യോഗ്യത നേടിയ മുഴുവൻ
വിദ്യാർത്ഥികൾക്കും പ്രവേശനം
ലഭിക്കാനുള്ള പ്ലസ് വൺ സീറ്റുകൾ
നിലവിലില്ലാത്ത ജില്ലകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍ എന്ത് ബദൽ
മാർഗ്ഗമാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
അറിയിക്കുമോ?
1497.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.എസ്.എല്‍.സി.
പരീക്ഷ പാസ്സാവുന്നതിന്
പ്രായപരിധി നിശ്ചയിട്ടുണ്ടോ;
എങ്കില്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
എന്‍.ഐ.ഒ.എസ്.
പരീക്ഷ പാസ്സായ
വിദ്യാര്‍ത്ഥികള്‍ക്ക്
എസ്.സി.ഇ.ആര്‍.ടി. യുടെ തുല്യതാ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന് പ്രായപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയാണ്; ഇതു
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ; പ്രായ
പരിധി നിശ്ചയിക്കുന്നതിന്
ഇടയാക്കിയ സാഹചര്യം
വിശദമാക്കാമോ;
(
സി )
എസ്.എസ്.എല്‍.സി.
വിദ്യാര്‍ത്ഥികളുടേതിന്
സമാനമായി എന്‍.ഐ.ഒ.എസ്.
പാസ്സായവര്‍ക്കും തുല്യത
ലഭിക്കാന്‍ പ്രായപരിധി
ഏകീകരിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രായപരിധി
ഏകീകരിക്കാത്തത് മൂലം തത്തുല്യ
പരീക്ഷ പാസ്സാവുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു
വര്‍ഷം നഷ്ടമാവുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1498.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1990
ന് ശേഷം സംസ്ഥാനത്ത് അനുവദിച്ച
ഹയർസെക്കൻഡറി സ്കൂളുകൾ,ബാച്ചുകൾ
എന്നിവയുടെ എണ്ണം ജില്ല, വർഷം
എന്നിവയുടെ അടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ;
(
ബി )
ഹയർസെക്കൻഡറി
സ്കൂളുകൾ, ബാച്ചുകൾ അനുവദിച്ച്
പുറപ്പെടുവിച്ച ഉത്തരവുകളുടെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
2016
ജൂണിന് ശേഷം സംസ്ഥാനത്ത് എത്ര
ഹയർസെക്കൻഡറി സ്കൂളുകളില്‍
സ്ഥിരം ബാച്ചുകൾ
അനുവദിച്ചിട്ടുണ്ട്; ആയതിന്റെ
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഡി )
2016
ന് ശേഷം സംസ്ഥാനത്തെ
ഹയർസെക്കൻഡറി സ്കൂളുകളിൽ
അനുവദിച്ച താൽക്കാലിക
ബാച്ചുകളുടെ എണ്ണം ജില്ല, വർഷം
എന്നിവയുടെ അടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ;
(
ഇ )
2016
ന് ശേഷം കുട്ടികളില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടതിനാല്‍
ഷിഫ്റ്റ് ചെയ്ത ബാച്ചുകളുടെ
എണ്ണം ജില്ല അടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ?
1499.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളുകളിൽ
ലഹരി ഉപയോഗം തടയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ബി )
2016
മുതൽ നാളിതുവരെ ലഹരി
ഉപയോഗിച്ചതായി കണ്ടെത്തിയ
സ്‌കൂൾ കുട്ടികളുടെ എണ്ണമെത്ര;
ആൺകുട്ടികൾ, പെൺകുട്ടികൾ ഇനം
തിരിച്ച് വ്യക്തമാക്കുമോ;
(
സി )
ലഹരി
ഉപയോഗത്തെ തുടർന്ന് ലഹരി വിപണനം
ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ
ഏർപ്പെട്ടതായി കണ്ടെത്തിയ എത്ര
കുട്ടികളുണ്ട്;
ആൺകുട്ടികളുടെയും
പെൺകുട്ടികളുടെയും എണ്ണം
വേർതിരിച്ചു വ്യക്തമാക്കുമോ;
(
ഡി )
ഈ
കാലയളവിൽ ദുരൂഹ സാഹചര്യങ്ങളിൽ
മരണപ്പെട്ട സ്കൂൾ
വിദ്യാർത്ഥികളിൽ എത്രപേർ ലഹരി
ഉപയോഗിച്ചിരുന്നതായി
കണ്ടെത്തിയിട്ടുണ്ട്; വിശദാംശം
നൽകുമോ?
1500.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-ലെ
എസ്.എസ്.എല്‍.സി. പരീക്ഷയില്‍
മലപ്പുറം ജില്ലയില്‍ നിന്ന്
എത്ര വിദ്യാര്‍ത്ഥികള്‍
ഉപരിപഠനത്തിന് അര്‍ഹത
നേടിയിട്ടുണ്ട്; അര്‍ഹത നേടിയ
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
മലപ്പുറം ജില്ലയില്‍ തന്നെ
ഉപരിപഠനത്തിന് അവസരം
ലഭ്യമാക്കിയിട്ടുണ്ടോ; ആയതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ ഹയര്‍ സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി,
ടെക്നിക്കല്‍ വിദ്യാഭ്യാസം
തുടങ്ങി വിവിധ വിദ്യാഭ്യാസ
മേഖലയില്‍ സര്‍ക്കാര്‍, എയ്ഡഡ്,
അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ എത്ര
സീറ്റുകളാണ് നിലവിലുള്ളത്;
തരംതിരിച്ച് വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
മലപ്പുറം
ജില്ലയില്‍ ഹയര്‍സെക്കണ്ടറിക്ക്
പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കാമോ;
(
ഡി )
എല്ലാ
വിഷയങ്ങളിലും എ+ നേടിയ
വിദ്യാര്‍ത്ഥികള്‍ക്കും,
ഉപരിപഠത്തിന് അര്‍ഹത നേടിയ
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്കും അവര്‍
ആവശ്യപ്പെടുന്ന വിഷയങ്ങള്‍ക്ക്
ആവശ്യപ്പെടുന്ന
വിദ്യാലയങ്ങളില്‍ തന്നെ
പ്രവേശനം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1501.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
ബോയ്സ് എച്ച്.എസ്.എസ്.
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍
സ്പോര്‍ട്സ് ഡിവിഷന്‍
സ്കൂളില്‍ നിലവില്‍ എന്തെല്ലാം
സൗകര്യങ്ങളാണ് ഉള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
കൂടുതല്‍
മെച്ചപ്പെട്ട സൗകര്യങ്ങള്‍
കായിക വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നതിന് ശാസ്ത്രീയമായി
ഏന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
സി )
എങ്കില്‍
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
1502.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
225
വര്‍ഷത്തില്‍ കൂടുതല്‍
പഴക്കമുളള മാവേലിക്കര ഗവ.
എല്‍.പി.എസിന്റെ നവീകരണത്തിനും
പുതിയ ബഹുനില മന്ദിരത്തിന്റെ
നിര്‍മ്മാണത്തിനുമായി
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കുമോ; ആവശ്യമായ തുക
അനുവദിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
217
വര്‍ഷത്തിലധികം പഴക്കമുളള
മാവേലിക്കര ഗവ. വൊക്കേഷണല്‍
& ബോയ്സ് ഹയര്‍ സെക്കന്ററി
സ്കൂളില്‍ പുതിയ ബഹുനില മന്ദിര
നിര്‍മ്മാണത്തിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
സ്കൂളുകള്‍
പെെതൃകസ്മാരകപട്ടികയില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
1503.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെർക്കിസ്റ്റൻ
എസ്റ്റേറ്റ് ലയത്തിലെ കുട്ടികൾ
ഉൾപ്പെടെ പഠിക്കുന്ന പൊന്മുടി
യു.പി. സ്കൂളിൽ ചുറ്റുമതിൽ
സൗകര്യങ്ങൾ ഇല്ലാത്തതിനാൽ
വന്യമൃഗശല്യം നേരിടുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
ഉണ്ടെങ്കിൽ ആയതിന് അടിയന്തര
പരിഹാര നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
ഗോത്രവർഗ്ഗത്തിൽപെട്ട
വിദ്യാർത്ഥികൾ ഉൾപ്പെടെ
പഠിക്കുന്ന വനാതിർത്തികളിലെ
സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ
ഉറപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1504.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വന്തമായി
ഭൂമിയോ കെട്ടിടമോ ഇല്ലാത്ത
സ്കൂളുകള്‍ക്ക് ഭൂമി
വാങ്ങുന്നതിനായി പ്രത്യേക
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഭൂമിയില്ലാത്ത
സ്കൂളുകള്‍ക്ക് സ്വന്തമായി ഭൂമി
വാങ്ങുന്നതിനുവേണ്ടി
കിഫ്ബിയില്‍ പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സ്കൂളുകള്‍ക്ക് വേണ്ടിയാണെന്ന്
വിശദമാക്കാമോ?
1505.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ-എയ്ഡഡ്
മേഖലകളിലെ എൽ.പി., യു.പി.,
ഹൈസ്കൂൾ, ഹയർസെക്കൻഡറി,
വൊക്കേഷണല്‍ ഹയർസെക്കൻഡറി
സ്കൂളുകളിൽ നിലവിൽ നിയമന
അംഗീകാരം ലഭിക്കാനുള്ള
അദ്ധ്യാപകരുടെ എണ്ണം ജില്ല
തിരിച്ചും വിഷയം തിരിച്ചും
വ്യക്തമാക്കാമോ;
(
ബി )
അദ്ധ്യാപക
തസ്തികയിലേക്ക് സമയബന്ധിതമായി
നിയമനം നടക്കാത്തതിനാലും
നിയമനങ്ങളുടെ അംഗീകാരം
അനിയന്ത്രിതമായി വൈകുന്നതിനാലും
സർക്കാർ-എയ്ഡഡ് മേഖലകളിലെ
സ്കൂളുകളിൽ പ്രതിസന്ധി
നേരിടുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ; ഉണ്ടെങ്കില്‍
എന്തൊക്കെ പരിഹാരനടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1506.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അധ്യാപകര്‍ക്കും
അധ്യാപകേതര ജീവനക്കാര്‍ക്കും
അവരുടെ ആശ്രിതര്‍ക്കും മെഡിക്കൽ
റീ ഇംബേഴ്സ്‍മെന്റ്‍ ഇനത്തിൽ
വിതരണം ചെയ്യാനുള്ള തുക
കുടിശ്ശിക ആയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏതു
കാലയളവ് മുതലുള്ള അപേക്ഷകളിലാണ്
ആനുകൂല്യം വിതരണം ചെയ്യാൻ
കുടിശ്ശികയുള്ളതെന്നും പ്രസ്തുത
തുക എന്നു മുതല്‍ വിതരണം
ചെയ്യാന്‍ കഴിയുമെന്നും
വ്യക്തമാക്കുമോ?
1507.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അധ്യാപകരുടെ
അന്തർജില്ലാ സ്ഥലം മാറ്റങ്ങളുടെ
നിലവിലെ പരിധി എത്ര ശതമാനമാണ്;
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
അന്തർജില്ലാ
സ്ഥലം മാറ്റങ്ങളുടെ
മാനദണ്ഡത്തിൽ മാറ്റം
വരുത്താനിടയായ സാഹചര്യം
എന്താണെന്ന് വിശദമാക്കാമോ;
(
സി )
മാനദണ്ഡത്തിൽ
മാറ്റം വരുത്തിയ കാരണം റാങ്ക്
ലിസ്റ്റുകളിൽ നിന്നും നടക്കുന്ന
നിയമനം കുറയുന്നു എന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പോരായ്മ പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1508.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂളുകളിൽ ഭിന്നശേഷി
സംവരണത്തിലൂടെ നിയമിതരായവരില്‍
ഇനിയും എത്ര അദ്ധ്യാപകര്‍ക്ക്
ശമ്പളവും അംഗീകാരവും
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭിന്നശേഷി
വിഭാഗത്തിൽ അദ്ധ്യാപകയോഗ്യത
നേടിയ ഉദ്യോഗാർത്ഥികളുടെ എണ്ണം
ജില്ലാടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ;
(
സി )
പി.എസ്.സി.
നിയമനങ്ങളിൽ ഭിന്നശേഷി
നിയമനങ്ങൾ ഉൾപ്പെടെ എല്ലാ
നിയമനങ്ങളും ജില്ലാടിസ്ഥാനത്തിൽ
നടക്കുമ്പോൾ എയ്ഡഡ് വിഭാഗത്തിൽ
ഭിന്നശേഷി നിയമനം ജില്ലാതലത്തിൽ
നടത്തേണ്ടതില്ല എന്ന തീരുമാനം
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
യോഗ്യരായ
ഭിന്നശേഷി അദ്ധ്യാപകരുടെ
അഭാവത്തിൽ പി.എസ്.സി മറ്റ്
വിഭാഗത്തിൽ നിന്നും നിയമനങ്ങൾ
നടത്തുന്നതുപോലെ എയ്ഡഡ്
മേഖലയിലെ സമാന നിയമനങ്ങൾക്ക്
അംഗീകാരം നൽകാൻ നിർദ്ദേശമുണ്ടോ;
വിശദമാക്കാമോ;
(
ഇ )
ഭിന്നശേഷി
നിയമനത്തിനായി എയ്ഡഡ്
സ്കൂളുകളില്‍ ബാക്ക്‌ലോഗ്
കണക്കാക്കി റോസ്റ്റർ
തയ്യാറാക്കുവാനും സർക്കാർ
സ്കൂളിൽ പ്രസ്തുത
നിയമനത്തിനുള്ള ഒഴിവ്
കണ്ടെത്താൻ ജില്ലാടിസ്ഥാനത്തിൽ
റോസ്റ്റർ തയ്യാറാക്കുവാനും
നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; സര്‍ക്കാര്‍
സ്കൂളുകളിൽ ജില്ലാ
അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം
പാലിക്കുന്നുണ്ടോയെന്ന്
വിശദീകരിക്കാമോ;
(
എഫ് )
2018
മുതൽ ശമ്പളം ലഭിക്കാതെ ജോലിയിൽ
തുടരുന്ന മുഴുവൻ
അദ്ധ്യാപകർക്കും
നിയമനാംഗീകാരവും ശമ്പളവും നൽകാൻ
സർക്കാർ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1509.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍,
എയ്ഡഡ് വിദ്യാലയങ്ങളില്‍
സ്റ്റാഫ് ഫിക്സേഷന്റെ ഭാഗമായി
2022-23 അദ്ധ്യയന വര്‍ഷം എത്ര
അധിക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതുവഴി
എല്‍.പി.എസ്.ടി., യു.പി.എസ്.ടി.
തസ്തികകളിലേക്ക് ഓരോ
ജില്ലയില്‍ നിന്നും സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര നിയമനം
നടത്താന്‍ കഴിയുമെന്ന് ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
1510.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാലയങ്ങളിലെ
തസ്തിക നിർണയം വഴി എത്ര പുതിയ
തസ്തികകൾക്കാണ് അംഗീകാരം
നൽകിയത് എന്ന് എൽ.പി, യു.പി,
ഹൈസ്കൂൾ തിരിച്ചും സർക്കാർ,
എയ്ഡഡ് മേഖല തിരിച്ചും കണക്കുകൾ
ലഭ്യമാക്കാമോ;
(
ബി )
കാസർകോട്
ജില്ലയിൽ പുതുതായി അംഗീകാരം
നൽകിയ തസ്തികകൾ എൽ.പി, യു.പി,
ഹൈസ്കൂൾ തിരിച്ചും സർക്കാർ,
എയ്ഡഡ് മേഖല തിരിച്ചും കണക്കുകൾ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികകൾ നികത്തുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
1511.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹൈസ്കൂളുകളിൽ
ഇംഗ്ലീഷിനെ ഒരു ഭാഷാ വിഷയമാക്കി
പരിഗണിച്ച് 2021-22 അദ്ധ്യയന
വർഷം മുതൽ തസ്തികകൾ
അനുവദിക്കണമെന്ന ഹൈക്കോടതി
വിധിയുടെ അടിസ്ഥാനത്തിൽ
03.08.2022-ല്‍ സ.ഉ(സാധാ)നമ്പർ
4497/2022/പൊ.വി.വ. പ്രകാരം
നിയോഗിച്ച സമിതിയുടെ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
2023-24 സ്റ്റാഫ് ഫിക്സേഷനിൽ
ഇംഗ്ലീഷിനെ ഒരു ഭാഷാ വിഷയമായി
കണക്കാക്കി പീരിഡ്
അടിസ്ഥാനത്തിൽ സ്ഥിരം തസ്തികകൾ
സൃഷ്ടിക്കാൻ
തീരുമാനിച്ചിരുന്നോ;
(
ബി )
എങ്കില്‍
2023-24 സ്റ്റാഫ് ഫിക്സേഷനിൽ
ഇംഗ്ലീഷിനെ ഒരു ഭാഷാ വിഷയമായി
കണക്കാക്കി പീരിഡ്
അടിസ്ഥാനത്തിൽ സ്ഥിരം തസ്തികകൾ
സൃഷ്ടിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
2022-23
സ്റ്റാഫ് ഫിക്സേഷന് ശേഷം
സര്‍ക്കാര്‍ സ്ക്കൂളുകളിലെ
എച്ച്.എസ്.റ്റി ഇംഗ്ലീഷ്
അദ്ധ്യാപകരുടെ ആകെ ഒഴിവുകൾ
ജില്ല തിരിച്ച് വിശദാംശം
നൽകുമോ?
1512.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂൾ അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും ശമ്പള
കുടിശ്ശിക താമസംവിനാ വിതരണം
ചെയ്യണമെന്ന ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
നടപടികളെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
വിധി നടപ്പാക്കുന്നതിനെതിരെ
സർക്കാർ സുപ്രീംകോടതിയെ
സമീപിച്ചിട്ടുണ്ടോയെന്നും ഏത്
സാഹചര്യത്തിലാണ്
സമീപിച്ചതെന്നും
വ്യക്തമാക്കാമോ;
(
സി )
മേൽപ്പറഞ്ഞ
വിധിയുടെ അടിസ്ഥാനത്തിൽ
ആനുകൂല്യങ്ങൾ വിതരണം
ചെയ്യുന്നതിന് ആവശ്യമായിവരുന്ന
തുകയുടെ വിശദാംശം നൽകാമോ?
1513.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
ജില്ലയിലെ ഗവൺമെന്റ് യു.പി.
സ്കൂളുകളിൽ യു.പി. വിഭാഗത്തിൽ
അദ്ധ്യാപകരായി ജോലി ചെയ്തിരുന്ന
എത്ര പി.ഡി. ടീച്ചർ, യു.പി.എസ്.
അദ്ധ്യാപകരാണ് 2023 മാർച്ച്,
ഏപ്രിൽ, മേയ് മാസങ്ങളിൽ
സർവ്വീസിൽ നിന്ന് വിരമിച്ചത്;
അതിലൂടെ യു.പി. വിഭാഗത്തിൽ എത്ര
ഒഴിവുകളാണ് ജില്ലയിൽ ഉണ്ടായത്;
എത്ര ഒഴിവുകളാണ് ജില്ലാ
വിദ്യാഭ്യാസ ഓഫീസിൽ നിന്ന്
പി.എസ്.സി. യ്ക്ക് റിപ്പോർട്ട്
ചെയ്തത്; വിരമിക്കൽ മൂലം
റിപ്പോർട്ട് ചെയ്യപ്പെട്ട
മുഴുവൻ ഒഴിവുകളും പി.എസ്.സി.
യ്ക്ക് റിപ്പോർട്ട്
ചെയ്യാതിരിക്കാനുള്ള കാരണം
വ്യക്തമാക്കാമോ;
(
ബി )
ജില്ലയിലെ
ഗവൺമെന്റ് സ്കൂളുകളിൽ 2013
അധ്യയന വർഷം നടത്തിയ എച്ച്.എം.
പ്രെമോഷനിൽ യു.പി. വിഭാഗത്തിലെ
പി.ഡി. ടീച്ചർ, യു.പി.എസ്
അദ്ധ്യാപകർ എന്നിവരിൽ എത്ര
പേർക്കാണ് എച്ച്.എം. പ്രെമോഷൻ
ലഭിച്ചതെന്ന് അറിയിക്കാമോ;
(
സി )
അതിലൂടെ
എത്ര യു.പി.എസ്.ടി. ഒഴിവുകളാണ്
ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ
റിപ്പോർട്ട് ചെയ്തത്; അതിൽ എത്ര
ഒഴിവുകൾ പി.എസ്.സി. യ്ക്ക്
റിപ്പോർട്ട് ചെയ്തു;
റിപ്പോർട്ട്
ചെയ്തിട്ടില്ലെങ്കിൽ കാരണം
അറിയിക്കാമോ;
(
ഡി )
സമീപ
ജില്ലകളിലെ വിദ്യാഭ്യാസ
ഓഫീസുകളിൽ നിന്ന് എച്ച്.എം.
പ്രെമോഷൻ ആയതിലൂടെ ഉണ്ടായ
യു.പി.എസ്.ടി. വേക്കൻസികൾ
പി.എസ്.സി. യ്ക്ക് റിപ്പോർട്ട്
ചെയ്യുമ്പോൾ കണ്ണൂർ ജില്ലാ
വിദ്യാഭ്യാസ ഓഫീസിൽ നിന്ന്
ഇത്തരം ഒഴിവുകൾ റിപ്പോർട്ട്
ചെയ്യാതിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
ഇ )
2022-23
വർഷം അദ്ധ്യാപക തസ്തിക നിർണ്ണയം
നടത്തിയതിന്റെ ഭാഗമായി കണ്ണൂർ
ജില്ലയിൽ എത്ര യു.പി.എസ്/പി.ഡി.
ടീച്ചർ ഒഴിവുകൾ
ഉണ്ടായിട്ടുണ്ട്; പ്രസ്തുത
പോസ്റ്റ് ഫിക്സേഷൻ ഒഴിവുകൾ
പി.എസ്.സി. യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയതിന്റെ കാരണം വ്യക്തമാക്കുമോ?
1514.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-ലും
2023-ലും നടന്ന വൊക്കേഷണൽ ഹയർ
സെക്കൻഡറി ഒന്നാംവർഷ, രണ്ടാംവർഷ
പൊതു പരീക്ഷകളുടെ ഉത്തരപേപ്പർ
മൂല്യനിർണയം നടത്തിയ പയ്യന്നൂർ
മേഖലയിലുള്ള അദ്ധ്യാപകർക്ക്
ഡി.എ., ടി.എ., ഉത്തരപേപ്പർ
മൂല്യനിർണ്ണയ വേതനം എന്നിവ
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയതിന്റെ കാരണം വ്യക്തമാക്കാമോ;
(
ബി )
2021-ലെ
ഒന്നാംവർഷ രണ്ടാംവർഷ പരീക്ഷ,
2021-ലെ ഒന്നാംവർഷ
ഇംപ്രൂവ്മെന്റ് പരീക്ഷ, 2022-ലെ
ഒന്നാംവർഷ രണ്ടാംവർഷ പരീക്ഷ,
2022-ലെ ഒന്നാംവർഷ
ഇംപ്രൂവ്മെന്റ് പരീക്ഷ, 2023-ലെ
ഒന്നാംവർഷ രണ്ടാംവർഷ പരീക്ഷ
എന്നീ വൊക്കേഷണൽ ഹയർ സെക്കൻഡറി
പൊതു പരീക്ഷകളുടെ ഇൻവിജിലേഷൻ,
ഡെപ്യൂട്ടി സൂപ്രണ്ട്
ഡ്യുട്ടികൾ നിർവ്വഹിച്ച
പയ്യന്നൂർ മേഖലയിലുള്ള
അദ്ധ്യാപകർക്ക് ഡി.എ., ടി.എ.,
ഉൾപ്പടെയുള്ള വേതനം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
ആയതിന്റെ കാരണം വ്യക്തമാക്കാമോ?
1515.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറഞ്ഞത്
അഞ്ചു വര്‍ഷമെങ്കിലും
പ്രവര്‍ത്തിച്ചതും ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ
മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ
അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരം നല്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പിന്നോക്ക
മേഖലകളില്‍
പ്രവര്‍ത്തിക്കുന്നതും കേരള
വിദ്യാഭ്യാസ നിയമത്തിലെ
വ്യവസ്ഥകള്‍ പാലിക്കുന്നതുമായ
അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക്
അടിയന്തരമായി അംഗീകാരം
നല്‍കാന്‍ എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
നിലവില്‍
അംഗീകാരം ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ്
സ്‌കൂളുകളുടെ വിവരം ജില്ല
തിരിച്ച് ലഭ്യമാക്കുമോ?
1516.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷി
വിദ്യാര്‍ത്ഥികള്‍ക്കായി
സ്ഥാപിച്ച സവിശേഷ
വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
മെച്ചപ്പെട്ട ജീവിതം
സാധ്യമാക്കുന്നതിന് അത്തരം
വിദ്യാലയങ്ങള്‍ എത്രത്തോളം
സഹായകമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സവിശേഷ
വിദ്യാലയങ്ങളില്‍ ഏകീകരിച്ച
പ്രവര്‍ത്തന പാക്കേജ്
നടപ്പാക്കിയിട്ടുണ്ടോ;
എന്തൊക്കെ കാര്യങ്ങളാണ് അതുവഴി
ലക്ഷ്യമിടുന്നത്; വിശദാംശം
നൽകാമോ;
(
സി )
കാഴ്ച
/ ശ്രവണ പരിമിതരായ
വിദ്യാര്‍ത്ഥികളെ
പഠിപ്പിക്കുന്ന സവിശേഷ സ്കൂളിലെ
അദ്ധ്യാപകര്‍ക്ക് പരിശീലന,
ശാക്തീകരണ പരിപാടികള്‍
നടപ്പാക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
1517.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തിലെ കടമ്പഴിപ്പുറം ഗവ.
യു.പി.സ്കൂള്‍ ഗ്രൗണ്ടില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന് പുതുക്കിയ
ഭരണാനുമതി ലഭ്യമാക്കുന്നതിനായി
ചീഫ് എഞ്ചിനീയര്‍ 12.03.2023-ന്
സിഇ/ബിഎല്‍/പിഎല്‍3/പിഎല്‍കെഡി/1067/2023
എന്ന നമ്പര്‍ ഫയല്‍
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്
അയച്ച് കൊടുത്തതില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദ
വിവരങ്ങള്‍ ലഭ്യമാക്കാമോ?
1518.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തിലെ നഗരൂര്‍
നെടുംപറമ്പ് ഗവണ്‍മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ
പ്രൊജക്ടറുകള്‍ മോഷണം
പോയതിന്മേല്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍,
ഏര്‍പ്പെടുത്തിയ ബദൽ
സംവിധാനങ്ങൾ എന്നിവ
വിശദമാക്കുമോ?
1519.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക
അനുവദിച്ച മാവേലിക്കര ഗവ.
വൊക്കേഷണല്‍ ആന്റ് ബോയ്സ്
ഹയര്‍ സെക്കന്ററി സ്കൂള്‍,
കുടശ്ശനാട് ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍, ചുനക്കര
വി.എച്ച്.എസ്. സ്കൂള്‍
എന്നിവയുടെ നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ആയതിന്റെ
നിര്‍മ്മാണം അടിയന്തരമായി
ആരംഭിക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
മാവേലിക്കര
മണ്ഡലത്തില്‍ പ്ലാന്‍ ഫണ്ട്
അനുവദിച്ച കുന്നം ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍, ഗവ.
വൊക്കേഷണല്‍ ആന്റ് ബോയ്സ്
ഹയര്‍ സെക്കന്ററി സ്കൂള്‍,
കുടശ്ശനാട് ഗവ. എച്ച്.എസ്.എസ്.
എന്നിവയുടെ നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1520.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂള്‍തലത്തില്‍
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്,
സ്നാപ്‌ചാറ്റ് തുടങ്ങിയ
സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള
ബോധവല്‍ക്കരണം നടത്തുവാന്‍
കഴിയുമോ; ഇത് കൂടാതെ
നവമാധ്യമങ്ങള്‍ വഴിയും വിവിധ
ഘട്ടങ്ങളിലായി സ്‌കൂളുകളിൽ
ബോധവല്‍ക്കരണം നടത്തുവാന്‍
കഴിയുമോ; വ്യക്തമാക്കാമോ?
1521.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കോള്‍
കേരളയില്‍ കഴിഞ്ഞ രണ്ട്
വര്‍ഷമായി രജിസ്റ്റര്‍ ചെയ്ത
കുട്ടികളുടെ എണ്ണം എത്രയാണ്;
(
ബി )
പൊതു
വിദ്യാഭ്യാസ മേഖലയില്‍ എത്ര
കുട്ടികളാണ് ഈ വര്‍ഷം പുതുതായി
ചേര്‍ന്നിട്ടുള്ളതെന്നും അതില്‍
ഒന്നാം ക്ലാസ്സിലേക്ക്
അഡ്മിഷന്‍ എടുത്തിട്ടുള്ള
കുട്ടികളുടെ എണ്ണം
എത്രയാണെന്നും വിശദമാക്കാമോ;
കഴിഞ്ഞ വര്‍ഷം ഇത്
എത്രയായിരുന്നു എന്നുകൂടി
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
രണ്ടു വര്‍ഷത്തിനുള്ളില്‍
പൊതുവിദ്യാഭ്യാസ മേഖലയില്‍
സൃഷ്ടിച്ച അധ്യാപക-അനധ്യാപക
തസ്തികകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
1522.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ഫണ്ടുപയോഗിച്ച്
അടുക്കള, ടോയ് ലറ്റ് ബ്ലോക്ക്
എന്നിവ നിര്‍മ്മിക്കുന്നതിന് ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
അനുമതി നല്‍കിയ തിരുവനന്തപുരം
ജില്ലയിലെ സ്കൂളുകളുടെ വിവരം
ലഭ്യമാക്കാമോ;
(
ബി )
ഇവയില്‍
പണിപൂര്‍ത്തിയായവയുടെ ലിസ്റ്റ്
നല്‍കാമോ?
1523.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റശേഷം
നാളിതുവരെ പൂഞ്ഞാർ നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന വിദ്യാഭ്യാസ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി അനുവദിച്ച
തുക, പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
1524.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാലയങ്ങളുടെ
ബോർഡുകൾ മാതൃഭാഷയിലാക്കണമെന്ന
നിർദേശം നൽകിയിട്ടുണ്ടോ; എങ്കിൽ
അപ്രകാരം ബോർഡുകൾ
മാറ്റിയിട്ടുള്ളതും ഇനി
മാറ്റേണ്ടതുമായ എത്ര
വിദ്യാലയങ്ങൾ ഉണ്ടെന്ന്
അറിയിക്കാമോ;
(
ബി )
കയ്പ്പമംഗലം
നിയോജകമണ്ഡലത്തിലെ
വിദ്യാലയങ്ങളുടെ ബോർഡുകൾ
മാതൃഭാഷയിലേയ്ക്ക്
മാറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1525.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോന്നി
മണ്ഡലത്തില്‍ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭിച്ച ചിറ്റാര്‍ ഗവ.
എച്ച്.എസ്.എസ്. കലഞ്ഞൂര്‍, ഗവ.
എല്‍.പി.എസ്. കുന്നിട, ഗവ.
എല്‍.പി.എസ്. കോന്നി,
പേരൂര്‍ക്കുളം ഗവ. എല്‍.പി.എസ്
എന്നീ സ്കൂളുകളുടെ ഭരണാനുമതി
ലഭിച്ച തീയതിയും നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതിയും
തടസ്സങ്ങളും വിശദമാക്കാമോ?
1526.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലത്തും ഈ
സർക്കാർ അധികാരത്തില്‍ വന്നതിന്
ശേഷവും വിവിധ ബഡ്ജറ്റുകളില്‍
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി പട്ടാമ്പി
നിയോജകമണ്ഡലത്തില്‍
പ്രഖ്യാപിച്ച സ്കൂള്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണ
പുരോഗതി വിവരം അറിയിക്കാമോ;
(
ബി )
ഒരോ
സ്കൂളുകള്‍ക്കും അനുവദിച്ച
തുകയും സ്കൂളുകളുടെ വിവരവും
ഉള്‍പ്പെടെയുള്ള വിശദാംശം
അറിയിക്കാമോ;
(
സി )
എത്ര
സ്കൂള്‍ കെട്ടിടങ്ങള്‍
നിര്‍മ്മാണം
പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും
എത്ര എണ്ണം നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(
ഡി )
നാളിതുവരെ
നിര്‍മ്മാണം ആരംഭിക്കുന്നതിന്
സാധിക്കാത്ത സ്കൂളുകളുടെ
വിവരവും കാരണവും സംബന്ധിച്ച
വിശദാംശം വ്യക്തമാക്കുമോ?
1527.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിൽ നെന്മാറ ബോയ്സ്
ഹയര്‍ സെക്കണ്ടറി സ്കൂളിന്
അഞ്ച് കോടി രൂപയും വട്ടേക്കാട്
ജി.യു.പി. സ്കൂളിന് ഒരു കോടി
രൂപയും കെട്ടിട
നിര്‍മ്മാണത്തിനായി
അനുവദിച്ചിട്ടും പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
1528.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
അധ്യയന വർഷം സ്കൂളുകളിൽ ആറാം
പ്രവൃത്തി ദിവസത്തെ കുട്ടികളുടെ
എണ്ണം ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഡിവിഷൻ, ജില്ല എന്നീ
അടിസ്ഥാനത്തിലുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
ജൂലൈ
15 നകം തസ്തിക നിർണയം
നടത്തണമെന്ന കെ.ഇ.ആർ ചാപ്റ്റർ
XXIII - ലെ വ്യവസ്ഥ പ്രകാരമുള്ള
നടപടികൾ
പൂർത്തിയാക്കിയിട്ടുണ്ടോ;
(
സി )
തസ്തിക
നിർണയം
പൂർത്തിയാക്കിയിട്ടില്ലെങ്കിൽ
കാരണം അറിയിക്കാമോ; കെ.ഇ.ആർ
ചട്ടം മറികടക്കുന്നതിന്
ഉത്തരവ്/വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പകർപ്പ്
ലഭ്യമാക്കാമോ?
1529.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ കൊല്ലംകോട്ടുള്ള
സെൻറ് മേരീസ്
കെ.ബി.ആര്‍.ഐ.ടി.ഐ. യില്‍
നിന്ന് 2020-22 വര്‍ഷത്തില്‍
ഡി.എല്‍.എഡ്. (ഡിപ്ലോമോ ഇന്‍
എലമെന്ററി എഡ്യുക്കേഷന്‍)
പൂര്‍ത്തീകരിച്ച
വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ്
സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്
ലിസ്റ്റ് എന്നിവ ലഭിക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഡി.എല്‍.എഡ്.
കോഴ്സ് പൂര്‍ത്തീയാക്കിയ
പ്രസ്തുത കോളേജിലെ 17
വിദ്യാര്‍ത്ഥികള്‍ക്ക്
ജോലിക്ക് അപേക്ഷിക്കാന്‍
പറ്റാത്ത സാഹചര്യത്തില്‍
അടിയന്തരമായി സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്
എന്ന് കൂടി അറിയിക്കാമോ?
1530.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ യു.പി.എസ്.ടി
തസ്തികയില്‍ ലാംഗ്വേജ്
അധ്യാപകര്‍ ഒഴികെ എത്ര അധിക
തസ്തികകള്‍ ആണ് 2022-2023
വര്‍ഷത്തെ തസ്തിക
നിര്‍ണ്ണയത്തിന് ശേഷം
സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും,
അവ ഏതെല്ലാം സ്കൂളുകളിലാണെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഒഴിവുകളില്‍ എത്രയെണ്ണമാണ്
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തതെന്നും ഏതെല്ലാം
സ്കൂളുകളിലെ ഒഴിവുകളാണ്
റിപ്പോര്‍ട്ട് ചെയ്യാത്തതെന്നും
ചെയ്യാത്തതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കുമോ;
(
സി )
കോട്ടയം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ 2023 വര്‍ഷം
യു.പി.എസ്.ടി തസ്തികയില്‍
നിന്നും എത്ര അധ്യാപകര്‍ക്ക്
പ്രധാന അധ്യാപകരായി
സ്ഥാനക്കയറ്റം ലഭിച്ചു;
സ്ഥാനക്കയറ്റം ലഭിച്ച
അധ്യാപകരുടെ പേര്, സ്കൂളിന്റെ
പേര് എന്നിവ വ്യക്തമാക്കുമോ?
1531.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂൾ
പാചക തൊഴിലാളികളുടെ തൊഴിൽ സമയം
എപ്രകാരമാണ് ; വേതനം എത്രയാണ്;
നിലവിൽ എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഇവർക്ക് നൽകി
വരുന്നത്; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം
നൽകാൻ കഴിയാറില്ല എന്ന സാഹചര്യം
നിലവിലുണ്ടോ; എങ്കിൽ എത്ര
മാസത്തെ കുടിശികയുണ്ട്; യഥാസമയം
ശമ്പളം വിതരണം ചെയ്യുന്നതിന്
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ;
(
സി )
വിരമിക്കുന്ന
പാചക തൊഴിലാളികൾക്ക്
എന്തെങ്കിലും ആനുകൂല്യങ്ങൾ
നൽകുന്നുണ്ടോ; നിശ്ചിത കാലം
ജോലി ചെയ്ത തൊഴിലാളികൾക്ക്
വിരമിക്കൽ ആനുകൂല്യം നൽകുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
1532.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ ഗവൺമെന്റ്
സ്‌കൂളുകളിലെ യു.പി.സ്കൂൾ
ടീച്ചർ തസ്തികയില്‍ (മലയാളം
മീഡിയം) നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്; പ്രസ്തുത
ഒഴിവുകള്‍ എപ്രകാരം
ഉണ്ടായതാണെന്ന വിവരം സ്കൂള്‍
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകളിൽ എപ്രകാരം നിയമനം
നടത്തുന്നതിന് വേണ്ടിയാണ്
മാറ്റിവച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ; ഓരോ വിഭാഗത്തിനും
മാറ്റി വച്ചിരിക്കുന്ന
ഒഴിവുകളുടെ എണ്ണം വേര്‍തിരിച്ച്
വിശദമാക്കാമോ;
(
സി )
2022-23
അദ്ധ്യയന വർഷം എറണാകുളം
ജില്ലയിലെ ഗവൺമെന്റ്
സ്കൂളുകളിലെ എത്ര അധിക
തസ്തികകളുടെ അംഗീകാരത്തിനായാണ്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
ഓഫീസിലേയ്ക്ക് ശിപാര്‍ശ
ലഭിച്ചിട്ടുള്ളതെന്നും അതില്‍
എത്ര തസ്തികകള്‍ക്ക് അംഗീകാരം
നൽകിയെന്നും സ്കൂളുകൾ
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
കഴിഞ്ഞ
വര്‍ഷത്തെ അധിക തസ്തികകള്‍ മൂലം
എറണാകുളം ജില്ലയില്‍ ഉണ്ടായ
യു.പി.സ്കൂൾ ടീച്ചർ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യാനുള്ള കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ; പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
1533.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിലെ
അദ്ധ്യാപകരുടെ കുറവ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സർക്കാർ
സ്കൂളുകളിലെ അദ്ധ്യാപക തസ്തികകൾ
അംഗീകരിച്ച് ഒഴിവുകൾ
റിപ്പോർട്ട് ചെയ്യുന്നതിനായി
സ്വീകരിച്ച നടപടികളുടെ
പ്രവർത്തന പുരോഗതി
വിശദമാക്കാമോ;
(
സി )
സർക്കാർ
സ്കൂളുകളിലെ എത്ര അദ്ധ്യാപക
ഒഴിവുകളിലാണ് നിലവിൽ നിയമനം
നടത്താൻ ഉള്ളതെന്ന് ജില്ല
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ;
(
ഡി )
ഈ
അദ്ധ്യയന വർഷം അദ്ധ്യാപക നിയമനം
നടത്തുന്നതിനായി സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
1534.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിൽ എച്ച്.എസ്.ടി ഫിസിക്കൽ
സയൻസ് തസ്തികയിൽ നിലവിൽ എത്ര
ഒഴിവുകൾ ഉണ്ട്; നിലവിലുള്ള
എല്ലാ ഒഴിവുകളും പി.എസ്.സിക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
(
ബി )
2022-23
വർഷത്തെ തസ്തിക നിർണയത്തിന്റെ
അടിസ്ഥാനത്തിൽ ജില്ലയിൽ എച്ച്
.എസ്.ടി ഫിസിക്കൽ സയൻസിൽ എത്ര
തസ്തികകൾ കണ്ടെത്തിയിട്ടുണ്ട്;
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ
തസ്തികകൾ അനുവദിക്കാൻ നടപടി
സ്വീകരിക്കാത്തത് എന്ത്
കൊണ്ടെന്നും വിശദീകരിക്കുമോ;
(
സി )
ജില്ലയില്‍
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ
കാലാവധി ഉടൻ
അവസാനിക്കുമെന്നിരിക്കെ
ഒഴിവുള്ള എല്ലാ തസ്തികകളിലും
നിയമനം നടത്താനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോ?
1535.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷി
സംവരണവുമായി ബന്ധപ്പെട്ട്
ഹൈക്കോടതിയുടെ വിധിന്യായപ്രകാരം
അദ്ധ്യാപകരുടെ നിയമനങ്ങൾ
അഗീകരിക്കാൻ സാധിക്കാത്ത
സാഹചര്യം നിലനിൽക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
ഇത് ഒഴിവാക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(
സി )
എയഡഡ്
മേഖലയിലെ അൺ-എക്കണോമിക്
ആയിട്ടുള്ള വിദ്യാലയങ്ങളിലെ
അദ്ധ്യാപകർക്ക് കിട്ടി
കൊണ്ടിരിക്കുന്ന ദിവസവേതനം
വർദ്ധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ?
1536.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിൽ എൽ.പി., യു.പി. സ്കൂൾ
ടീച്ചർ തസ്തികകളിൽ നിലവിൽ എത്ര
ഒഴിവുകളുണ്ടെന്ന് സ്കൂൾ
വേർതിരിച്ച് വിശദമാക്കാമോ;
പ്രസ്തുത ഒഴിവുകളിൽ എപ്രകാരം
നിയമനം നടത്തുന്നതിനാണ്
മാറ്റിവെച്ചിരിക്കുന്നതെന്ന്
തസ്തിക തിരിച്ച് വിശദമാക്കാമോ;
(
ബി )
2022-23
അദ്ധ്യയന വർഷത്തെ പ്രസ്തുത
തസ്തികകളിലെ എത്ര അധികം
ഡിവിഷനുകൾക്കാണ് എറണാകുളം
ഡി.ഡി. ഓഫീസിൽ നിന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
ഓഫീസിലേക്ക് ശിപാർശ
നൽകിയതെന്നും അതിൽ
എത്രയെണ്ണത്തിന് അംഗീകാരം
ലഭിച്ചുവെന്നും സ്കൂളുകളുടെ
പേര്, തസ്തിക എന്നിവ
വേർതിരിച്ച് വിശദമാക്കാമോ;
(
സി )
ജില്ലയിലെ
2023-24 വർഷത്തെ തസ്തിക നിർണ്ണയ
നടപടികൾ വൈകുന്നതിനാൽ പ്രസ്തുത
തസ്തികയിലെ നിലവിലുള്ള ഒഴിവുകൾ
റിപ്പോർട്ട് ചെയ്യാത്ത
സ്ഥിതിയുണ്ടോ; ഒഴിവുകൾ
അടിയന്തരമായി റിപ്പോർട്ട്
ചെയ്യാനുള്ള നിർദേശം നൽകുമോ;
(
ഡി )
കഴിഞ്ഞ
വർഷത്തെ അധിക തസ്തികകൾ പ്രസ്തുത
ജില്ലയിലെ സ്കൂളുകൾക്ക്
പുനർനിർണയിച്ച് നൽകുന്നതിനായി
എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസുകളിൽ
നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
ഏതെല്ലാം സ്കൂളുകളിൽ പുനർനിർണയം
പൂർത്തിയായെന്ന് വിശദമാക്കാമോ;
(
ഇ )
2024-25
അദ്ധ്യയന വർഷം പ്രസ്തുത
തസ്തികകളിൽ നിന്ന് എത്ര
അദ്ധ്യാപകരും പ്രധാന
അദ്ധ്യാപകരും വിരമിക്കുമെന്ന്
തസ്തിക, സ്കൂൾ എന്നിവ തിരിച്ച്
വിവരം നൽകാമോ?
1537.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അധ്യയന വർഷം വിരമിച്ച സർക്കാർ
അദ്ധ്യാപകരുടെ എണ്ണം എത്രയെന്ന്
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ
സെക്കണ്ടറി വൊക്കേഷണൽ ഹയർ
സെക്കണ്ടറി എന്നിങ്ങനെ എണ്ണം,
വിഷയം തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
അപ്രകാരം
വന്നിട്ടുള്ള മുഴുവൻ ഒഴിവുകളും
പി.എസ്.സി ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
കഴിഞ്ഞ
വർഷത്തെ കണക്കെടുപ്പിൽ
കണ്ടെത്തിയ അദ്ധ്യാപക
തസ്തികൾക്ക് ധനവകുപ്പിന്റെയും
മന്ത്രിസഭയുടെയും അംഗീകാരം
ലഭിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ഡി )
പുതിയ
അധ്യയന വർഷത്തെ കണക്കെടുപ്പിൽ
കണ്ടെത്തിയിട്ടുള്ള അദ്ധ്യാപക
ഒഴിവുകളുടെ എണ്ണം എത്രയാണ്;
വിശദാംശം നൽകുമോ?
1538.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എൻ.എസ്.ക്യൂ.എഫ്
(നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ
ഫ്രെയിം വർക്ക് ) വൊക്കേഷണൽ ഹയർ
സെക്കണ്ടറി വിഭാഗത്തിൽ
ആരംഭിച്ചത് എന്നെന്ന്
വ്യക്തമാക്കാമോ ;
(
ബി )
എൻ.എസ്.ക്യൂ.
എഫിന് മുമ്പുള്ള പാഠ്യ
പദ്ധതിയിൽ വൊക്കേഷണൽ
അദ്ധ്യാപകര്‍ ഒരു വർഷം എത്ര
മണിക്കൂർ ക്ലാസ് എടുത്തിരുന്നു;
വ്യക്തമാക്കാമോ;
(
സി )
എൻ.
എസ്. ക്യൂ. എഫ്. പാഠ്യ പദ്ധതി
അനുസരിച്ച് വൊക്കേഷണൽ
അദ്ധ്യാപകര്‍ ഒരു വർഷം എത്ര
മണിക്കൂർ ക്ലാസുകൾ എടുക്കണം;
വിശദമാക്കാമോ;
(
ഡി )
എൻ.എസ്.ക്യൂ.എഫ്
പാഠ്യ പദ്ധതി അനുസരിച്ച് വിവിധ
ജോബ് റോളുകൾ
പഠിപ്പിക്കുന്നതിനായി
അദ്ധ്യാപകര്‍ക്ക് വേണ്ട
യോഗ്യതകൾ എന്തെല്ലാം;
(
ഇ )
നിലവിലെ
അദ്ധ്യാപകരില്‍ എത്ര പേർ
അതിനനുസരിച്ചുള്ള യോഗ്യത
നേടിയിട്ടുണ്ട്; വിശദമാക്കാമോ?
1539.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ഹിന്ദി പ്രചാരസഭ നടത്തുന്ന
ആചാര്യ കോഴ്സ് ബി.എഡ്. ന്
തുല്യമായി
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ആയതിന്റെ
ഓര്‍ഡറും വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(
ബി )
ഹയര്‍
സെക്കണ്ടറി പ്രിന്‍സിപ്പല്‍
നിയമനത്തിന് ഭാഷാവിഷയങ്ങള്‍
ഉള്‍പ്പെടെയുള്ള യോഗ്യതയുടെ
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
ഉത്തരവ് ലഭ്യമാക്കാമോ;
(
സി )
പരീക്ഷ
കമ്മീഷണര്‍ നടത്തുന്ന
ഡിപ്ലോമ/ഹിന്ദി ഭാഷ അദ്ധ്യാപക
ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ്
കോഴ്സുകളെ ഹയര്‍ സെക്കണ്ടറി
പ്രൻസിപ്പല്‍ നിയമനത്തിന്
ഹിന്ദി അദ്ധ്യാപകരുടെ
യോഗ്യതകളില്‍
പരിഗണിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കോഴ്സുകൾ ബി.എഡിന് തുല്യമായി
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കേരള
ഹിന്ദി പ്രചാരസഭ നടത്തുന്ന
ആചാര്യ കോഴ്സ് ബി.എഡ്. ന്
തുല്യമായി
അംഗീകരിച്ചിട്ടുണ്ടെങ്കില്‍
പരീക്ഷ കമ്മീഷണര്‍ നടത്തുന്ന
ഡിപ്ലോമ/ഹിന്ദി ഭാഷ അദ്ധ്യാപക
ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ്
കോഴ്സും ബിരുദവും ഉള്ളവരെ
ബി.എഡിന് തുല്യമായി
അംഗീകരിക്കുന്നതിനു വേണ്ട
നടപടികള്‍ സ്വീകരിക്കാമോ?
1540.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷി
സംവരണം പാലിച്ചു നിയമനങ്ങൾ
നടത്തുന്നതിനായി നാളിതുവരെ എത്ര
സ്കൂൾ മാനേജ്മെന്റുകൾ നടപടികൾ
ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ചു വിശദാംശം നൽകുമോ;
(
ബി )
കോടതിവിധിയും
സർക്കാർ ഉത്തരവും ഉണ്ടായിട്ടും
ഭിന്നശേഷി നിയമനത്തിനായി
സമയബന്ധിതമായി നടപടിക്രമങ്ങൾ
പൂർത്തീകരിക്കാത്ത
മാനേജ്മെന്റുകൾക്കെതിരെ നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
കോടതി
നിർദേശപ്രകാരമുള്ള ഭിന്നശേഷി
സംവരണം നടപ്പാക്കിക്കൊണ്ട്
അധ്യാപക തസ്തികകളിൽ നിയമനം
പുനരാരംഭിക്കുന്നതിനും
നിയമനങ്ങൾക്ക് അംഗീകാരം
നൽകുന്നതിനും അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1541.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ മേഞ്ഞാണ്യം
എല്‍.പി.സ്കൂള്‍ സര്‍ക്കാരിന്
വിട്ടുനല്‍കിയിരുന്നോ; എങ്കിൽ
പ്രസ്തുത സ്കൂള്‍ ഏറ്റെടുക്കൽ
നടപടികളുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
ശ്രീവാസുദേവാശ്രമം
ഹയര്‍ സെക്കണ്ടറി സ്കൂള്‍
സര്‍ക്കാര്‍ ഏറ്റെടുത്ത്
ഉത്തരവായത് എന്നാണെന്ന്
വ്യക്തമാക്കുമോ; 2015-ന് ശേഷം
സ്കൂള്‍ മാനേജരുടെ മരണത്തെ
തുടര്‍ന്ന് പ്രസ്തുത സ്കൂളിലെ
നിലവിലെ അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും സര്‍വ്വീസ്
സംബന്ധമായ പ്രശ്നങ്ങള്‍
നാളിതുവരെ
പരിഹരിക്കപ്പെട്ടിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
വിഷയങ്ങള്‍ പരിഹരിക്കുന്നതിന്
എം.എല്‍.എ. വിളിച്ച് ചേര്‍ത്ത
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ
യോഗത്തിന്റെ തീരുമാനമനുസരിച്ച്
വടകര ഡി.ഇ.ഒ. യ്ക്ക് സ്കൂള്‍
പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച
പ്രൊപ്പോസലുകളില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ; ആയത്
സംബന്ധിച്ച് ഡി.ഇ.ഒ.
പുറപ്പെടുവിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
സ്കൂളിലെ നിലവിലെ ഹെഡ്മിസ്ട്രസ്
ആരാണെന്നും ഇവർക്ക് എച്ച്.എം.
ആയി അപ്രൂവൽ
ലഭിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കിൽ എച്ച്.എം. ന്റെ
നിയമനം എപ്രകാരമാണെന്നും
വ്യക്തമാക്കുമോ;
(
ഇ )
ഹയര്‍
സെക്കണ്ടറി വിഭാഗത്തിലെ
അദ്ധ്യാപകരുടെയും
ജീവനക്കാരുടെയും പ്രൊമോഷൻ,
പ്രൊബേഷൻ നടപടിക്രമങ്ങൾ
പൂർത്തിയാക്കേണ്ടത് ആരാണെന്നും
ആയതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
എഫ് )
നിലവിൽ
പ്രസ്തുത സ്കൂളില്‍ ഹൈസ്കൂൾ
വിഭാഗത്തിൽ എത്ര അദ്ധ്യാപകരുടെ
ഒഴിവുകളുണ്ടെന്നും പ്രസ്തുത
ഒഴിവുകൾ നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
1542.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
22.01.2021-ാം
തീയതിയിലെ ജി.ഒ. (എം.എസ്.)
28/2021 നമ്പര്‍ ഉത്തരവ് മൂലം
എയ്ഡഡ് മേഖലയില്‍ പത്ത്
വര്‍ഷത്തിലധികമായി ലീവ്
വേക്കന്‍സിയില്‍ തുടര്‍ച്ചയായി
ജോലി ചെയ്തു വന്നിരുന്ന
അദ്ധ്യാപകര്‍ക്ക് 2020-21
അദ്ധ്യായന വര്‍ഷത്തില്‍ വന്ന
സ്ഥിരം ഒഴിവുകളില്‍ നിയമനം
നടത്താന്‍ കഴിയാതെ വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
പ്രതിസന്ധിയുടെ സമയത്ത്
പുറപ്പെടുവിച്ച പ്രസ്തുത
ഉത്തരവ് മുഖേന 2020-21
അദ്ധ്യായന വര്‍ഷത്തില്‍ വന്ന
സ്ഥിരം ഒഴിവുകളില്‍ നിയമനം
നടത്താന്‍ സാധിക്കാതെ വന്നത്
കാരണം സര്‍വ്വീസ് ബ്രേക്ക്
ഉണ്ടാവുകയും ലഭിക്കുമായിരുന്ന
സര്‍വ്വീസ് നഷ്ടപ്പെടുകയും
ചെയ്ത എത്ര എയ്ഡഡ്
അദ്ധ്യാപകരുണ്ട്;
വ്യക്തമാക്കാമോ;
(
സി )
തങ്ങളുടേതല്ലാത്ത
കാരണത്താല്‍ ലഭിക്കേണ്ടിയിരുന്ന
അനവധി വര്‍ഷത്തെ തുടര്‍ സർവീസ്
പ്രസ്തുത ഉത്തരവ് മൂലം
നഷ്ടപ്പെട്ട എയ്ഡഡ്
അദ്ധ്യാപകര്‍ക്ക് സർവീസ്
ബ്രേക്ക് വരാതെ അര്‍ഹതപ്പെട്ട
സർവീസ് കാലയളവ്
ലഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1543.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
ഡിവിഷന്‍ മാത്രമുള്ള ഗവ.
ഹെെസ്കൂളുകളില്‍ ഇംഗ്ളീഷ് വിഷയം
പഠിപ്പിക്കുന്നതിന് കഴിഞ്ഞ
അദ്ധ്യയന വര്‍ഷം താത്ക്കാലിക
അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ
നിയോഗിച്ചിരുന്നത്
ഉചിതമായിരുന്നു എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഈ
അദ്ധ്യയന വര്‍ഷവും പ്രസ്തുത
സ്കൂളുകളില്‍ താത്ക്കാലിക
അടിസ്ഥാനത്തില്‍ ഇംഗ്ളീഷ്
അദ്ധ്യാപകരെ നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
നടപടി
സ്വീകരിച്ചു എങ്കില്‍ എത്ര
അദ്ധ്യാപകരെ ഇപ്രകാരം
നിയമിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ച് വിശദാംശം നല്‍കാമോ?
1544.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കന്നഡ ന്യൂനപക്ഷ
പഞ്ചായത്തായ ദേലംപാടിയില്‍
പ്രവര്‍ത്തിക്കുന്ന അഡൂര്‍
ഗവണ്‍മെന്റ് ഗേള്‍സ്
ഹയര്‍സെക്കണ്ടറി സ്കൂളില്‍
കന്നഡ മീഡിയത്തിലെ
എച്ച്.എസ്.റ്റി. സോഷ്യല്‍
സയന്‍സ് അദ്ധ്യാപക നിയമനവുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കന്നഡ
ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത
അദ്ധ്യാപികയെ മാറ്റിനല്‍കണമെന്ന
കുട്ടികളുടെയും പി.ടി.എ.യുടെയും
ആവശ്യം പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ജില്ലയില്‍ ഇത്തരത്തിലുളള
അദ്ധ്യാപക നിയമനം
ആവര്‍ത്തിക്കാതിരിക്കാന്‍
പി.എസ്.സി.യുമായി
കൂടിയാലോചിച്ച് നടപടി
സ്വീകരിക്കുമോ; വിശദാംശം
അറിയിക്കാമോ?
1545.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പില്‍ എത്ര തസ്തികകള്‍
ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും
ഏതെല്ലാം തസ്തികകള്‍ എത്ര
കാലമായി ഒഴിഞ്ഞു
കിടക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
ദിവസവേതനക്കാരായ
എത്ര അദ്ധ്യാപകര്‍ വയനാട്
ജില്ലയില്‍ നിലവില്‍ ജോലി
ചെയ്തു വരുന്നുവെന്ന കണക്ക്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
1546.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക
നിയമനത്തില്‍ ഭിന്നശേഷി
വിഭാഗത്തിലുളളവര്‍ക്ക് എത്ര
പേര്‍ക്കാണ് നാളിതുവരെ നിയമനം
നല്‍കിയിട്ടുള്ളതെന്ന് ജില്ല,
വിഷയം, എല്‍.പി., യു.പി.,
എച്ച്.എസ്., എച്ച്.എസ്.എസ്.
എന്നിവ തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
ബി )
ഭിന്നശേഷി
സംവരണം നടപ്പിലാക്കുമ്പോള്‍
റൊട്ടേഷന്‍ വ്യവസ്ഥ
പാലിക്കുന്നതിന്റെ അശാസ്ത്രീയത
കാരണം ഒരു
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മാത്രം മുന്‍ഗണന
ലഭിക്കുന്നുവെന്ന പരാതി
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
സ്ഥാപനാടിസ്ഥാനത്തിലുള്ള
പ്രസ്തുത റൊട്ടേഷന്‍ വ്യവസ്ഥ
ജില്ലാടിസ്ഥാനത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1547.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍,
കോട്ടയം ജില്ലകളിലെ
സര്‍ക്കാര്‍ സ്കൂളുകളില്‍
യു.പി. സ്കൂള്‍ അസിസ്റ്റന്റ്
തസ്തികയില്‍ (ലാംഗ്വേജ്
അദ്ധ്യാപക തസ്തിക ഒഴികെ)
നിലവില്‍ എത്ര ഒഴിവുകള്‍
ഉണ്ടെന്ന് വ്യക്തമാക്കാമോ;
(
ബി )
2022-23
ൽ സര്‍ക്കാര്‍ എയിഡഡ്
സ്കൂളുകളില്‍ അധിക തസ്തികകള്‍
അനുവദിച്ചിട്ടുള്ള
ജി.ഒ.(എം.എസ്.)നം.95/2023/ജി.ഇ.ഡി.എന്‍.
നമ്പർ ഉത്തരവിന്‍ പ്രകാരം
കോട്ടയം ജില്ലയില്‍
സര്‍ക്കാര്‍ സ്കൂളുകളില്‍ എത്ര
യു.പി. സ്കൂള്‍ അസിസ്റ്റന്റ്
(ലാംഗ്വേജ് അദ്ധ്യാപകര്‍ ഒഴികെ)
തസ്തികകളാണ്
സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
സൃഷ്ടിക്കപ്പെട്ട
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
1548.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലാ എംപ്ലോയ്മെന്‍റ്
ഓഫീസില്‍ നിന്നും എത്ര
പ്രാവശ്യം അനെര്‍ട്ടില്‍
ഇന്‍സ്പെക്ഷന്‍
നടത്തിയിട്ടുണ്ട്; ആയതിന്റെ
റിപ്പോര്‍ട്ട് അനെര്‍ട്ടിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
പരിശോധനാ റിപ്പോര്‍ട്ടിന്റെ
എല്ലാ പകര്‍പ്പുകളും
ലഭ്യമാക്കാമോ;
(
ബി )
പരിശോധനാ
റിപ്പോര്‍ട്ടില്‍ സെന്റര്‍
ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ്
(സി.എം.ഡി.) മുഖാന്തരം
നിയമിച്ചവരെ പിരിച്ചു
വിടണമെന്ന് ശിപാര്‍ശ
ചെയ്തിട്ടുണ്ടായിരുന്നോ;
(
സി )
അനെര്‍ട്ടില്‍
സി.എം.ഡി. മുഖാന്തരം
നിയമിച്ചവരുടെ മുന്‍കാല
പ്രവൃത്തി പരിചയ
സര്‍ട്ടിഫിക്കറ്റ് പ്രൊവിഷണല്‍
എംപ്ലോയ്മെന്റ്ല്‍
എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(
ഡി )
എങ്കിൽ
പ്രൊവിഷണല്‍ എംപ്ലോയ്മെന്റില്‍
രജിസ്റ്റര്‍ ചെയ്ത വ്യക്തികളെ
തന്നെയാണോ അനെര്‍ട്ടിലെ
ഉദ്യോഗാര്‍ത്ഥി ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
പ്രസ്തുത ലിസ്റ്റില്‍
ഉള്‍പ്പെട്ടവരുടെ പേരും
തസ്തികയും വെളിപ്പെടുത്താമോ;
പ്രസ്തുത നിയമനം
നിയമാനുസൃതമാണോ; ഇല്ലെങ്കില്‍
ഇതിന്മേല്‍ എന്ത് നടപടി
സ്വീകരിക്കുമെന്ന് അറിയിക്കാമോ?
1549.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂരില്‍
അനുവദിച്ച കരിയര്‍
ഡെവലപ്പ്മെന്റ് സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ഏതുവരെ ആയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കരിയര്‍
ഡെവലപ്പ്മെന്റ് സെന്ററിനായി
കണ്ടെത്തിയ ഭുമിയില്‍
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന് ഈ
സാമ്പത്തിക വര്‍ഷം തന്നെ
ഭരണാനുമതി നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ; അറിയിക്കാമോ?
1550.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്താരാഷ്ട്ര
തലത്തിലുള്ള ഡിജിറ്റൽ
പ്ലാറ്റ്ഫോമുകളുടെ
നിയന്ത്രണത്തിലുള്ള ഗിഗ്
തൊഴിലാളികൾ കടുത്ത ചൂഷണത്തിനും
ഉയർന്ന ജോലി സമ്മർദ്ദത്തിനും
ഇരയാകുന്നു എന്ന വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
ഗിഗ്
സമ്പ്രദായത്തിൽ
പണിയെടുക്കുന്നവർ
ജീവനക്കാരെന്നോ തൊഴിലാളികളെന്നോ
നിർണയിക്കപ്പെടാത്തതിനാൽ
തൊഴിലാളി വിഭാഗത്തിന്റെ
ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
മൊബൈൽ
ആപ്പുകൾ വഴി മാത്രം
നിർദ്ദേശങ്ങൾ ലഭിക്കുകയും തൊഴിൽ
ദാതാവിനെക്കുറിച്ച് കൃത്യമായ
വിവരങ്ങൾ തൊഴിലാളികൾക്ക്
ലഭിക്കാതിരിക്കുകയും ചെയ്യുന്ന
സാഹചര്യം നിലനിൽക്കുമ്പോൾ
ഇത്തരം മൊബൈൽ ആപ്പുകളും, ഇവരുടെ
പ്രവര്‍ത്തന രീതികളും
നിരീക്ഷിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
ഗിഗ്
തൊഴിലാളികളുടെ അവകാശ
സംരക്ഷണത്തിനായി ഒരു സമഗ്ര
നിയമം
കൊണ്ടുവരുന്നതിനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ?
1551.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
കെ. ആൻസലൻ
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലാളികളുടെ കഴിവുകള്‍
മെച്ചപ്പെടുത്തുന്നതിനായി
പ്രത്യേകമായ നൈപുണ്യ പദ്ധതി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
സാങ്കേതിക വിദ്യയില്‍
ഉണ്ടാകുന്ന മാറ്റം ഉള്‍ക്കൊണ്ട്
തൊഴിലാളികളുടെ തൊഴില്‍
വൈദഗ്ദ്ധ്യം കാലോചിതമായി
മെച്ചപ്പെടുത്താന്‍ പ്രസ്തുത
പദ്ധതി എങ്ങനെയെല്ലാം
സഹായകമാവുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
നൈപുണ്യ
വികസനത്തിനായി ട്രെയിനിംഗ്
സെന്ററുകള്‍ രൂപീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
1552.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെട്ടിടനിർമ്മാണ തൊഴിലാളി
ക്ഷേമനിധി അംഗങ്ങൾക്കുള്ള
പെൻഷന്റെ വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
പെൻഷൻ സമയബന്ധിതമായി
നൽകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
നിലവിൽ
പെൻഷൻ നല്‍കാൻ കുടിശ്ശികയുണ്ടോ;
എങ്കിൽ കുടിശ്ശിക അടിയന്തരമായി
നൽകുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1553.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023
മെയ് മാസം നടന്ന അന്താരാഷ്ട്ര
ലേബര്‍ കോണ്‍ക്ലേവില്‍
വ്യവസായ-തൊഴിലാളി സംഘടനകളും
പ്രതിനിധികളും അക്കാദമിക്
വിദഗ്ദ്ധരും തൊഴില്‍ മേഖലയുമായി
ബന്ധപ്പെട്ട് മുന്നോട്ടുവച്ച
നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
വകുപ്പിന്റെ
ചുമതലയില്‍ ഒരേ സ്വഭാവത്തില്‍
പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി
ബോര്‍ഡുകള്‍
സംയോജിപ്പിക്കുന്നതിന്,
അതിലുണ്ടായ
നിര്‍ദ്ദേശത്തെത്തുടര്‍ന്ന്
സ്വീകരിച്ച നടപടികളും
ഇപ്പോഴത്തെ പുരോഗതിയും
വിശദമാക്കാമോ?
1554.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
കെ. ആൻസലൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അസംഘടിത
മേഖലയിലെ തൊഴിലാളികളെ
ശാക്തീകരിക്കുന്നതിനായി
വ്യത്യസ്ത കര്‍മ്മ പദ്ധതികള്‍
ഏകോപിപ്പിച്ച് ഒറ്റ പദ്ധതിയായി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
അസംഘടിതരായ
ദിവസവേതന തൊഴിലാളികള്‍,
മരംകയറ്റ തൊഴിലാളികള്‍, അസംഘടിത
മേഖലയിലെ സ്ത്രീ തൊഴിലാളികള്‍
എന്നീ വിഭാഗങ്ങള്‍ക്ക്
സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി
പ്രസ്തുത പദ്ധതി അനുസരിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്; വിശദാംശം
നല്‍കാമോ;
(
സി )
കേരള
അസംഘടിത തൊഴിലാളി സാമൂഹ്യ
സുരക്ഷാ ബോര്‍ഡ് വഴി എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നത്; വിശദാംശം
നല്‍കാമോ?
1555.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തയ്യല്‍
തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍
വിഹിതം അടയ്ക്കുന്ന
തൊഴിലാളികള്‍ക്ക് എത്ര രൂപയാണ്
റിട്ടയര്‍മെന്റ് ആനുകൂല്യമായി
നല്‍കുന്നത്; എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ് ഇത്
കണക്കാക്കുന്നത്; വിഹിതമായി
അടച്ച തുകപോലും തിരികെ
ലഭിക്കുന്നില്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൊറോണ
കാലയളവില്‍ അംശദായം ഓണ്‍ലൈനില്‍
അടച്ചിരുന്നവര്‍ക്ക്, ജില്ലാ
ഓഫീസില്‍
പുതുക്കാതിരുന്നതിനാല്‍
കുടിശ്ശികയുണ്ട് എന്ന് പറഞ്ഞ്
പെന്‍ഷനും മറ്റാനുകൂല്യങ്ങളും
തടയപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
തുടക്കം
മുതല്‍ അറുപത് വയസ്സുവരെ
അംശദായം അടയ്ക്കുകയും,
അവസാനത്തെ ഒന്നോ രണ്ടോ മാസം
കുടിശ്ശിക വരുത്തുകയും
ചെയ്തവര്‍ക്ക് നിലവില്‍
പെന്‍ഷന്‍ അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ; ഇത്
പരിഹരിക്കാന്‍ സ്വീകരിക്കുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(
ഡി )
പെന്‍ഷന്‍
അപേക്ഷകള്‍ കാലതാമസം വരുത്താതെ
പരിശോധിക്കുന്നതിനും,
അനുവദിക്കുന്നതിനും പ്രത്യേക
സമയപരിധി നിശ്ചയിക്കാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ഇ )
വിധവകളും
വികലാംഗരും ആയിട്ടുള്ള തയ്യല്‍
തൊഴിലാളികള്‍ക്ക് വിധവ, വികലാംഗ
പെന്‍ഷനുകളോടൊപ്പം തയ്യല്‍
തൊഴിലാളി ക്ഷേമനിധിയില്‍
നിന്നുള്ള പെന്‍ഷന്‍കൂടി
ലഭ്യമാക്കുന്നതിന് പ്രത്യേക
ഉത്തരവ് പുറപ്പെടുവിക്കുമോ?
1556.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാനത്ത് തൊഴിൽ
തേടിയെത്തുന്ന ഇതര സംസ്ഥാന
തൊഴിലാളികൾക്ക് രജിസ്ട്രേഷൻ
ഏർപ്പെടുത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കിൽ അത് സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
(
ബി )
1979-ലെ
ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ്
വർക്ക്മെൻ (റെഗുലേഷൻ ഓഫ്
എംപ്ലോയ്മെന്റ് ആൻഡ് കണ്ടീഷൻസ്
ഓഫ് സർവീസ്) ആക്ട് പ്രകാരം ഇതര
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള
വ്യവസ്ഥകൾ നിലവിൽ
നടപ്പാക്കുന്നുണ്ടോ ; ആയത്
ഫലപ്രദമാകാത്തത്തിന്റെ കാരണം
വ്യക്തമാക്കുമോ ;
(
സി )
സംസ്ഥാനത്ത്
എത്ര ഇതര സംസ്ഥാന തൊഴിലാളികൾ
ഉണ്ടെന്ന കണക്ക് തൊഴിൽ വകുപ്പിൽ
ലഭ്യമാണോ ;ഉണ്ടെങ്കിൽ അതിന്റെ
വിശദാംശം ജില്ല തിരിച്ചു
ലഭ്യമാക്കുമോ ?
1557.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രജിസ്റ്റർ ചെയ്തതിനേക്കാൾ അധികം
അതിഥി തൊഴിലാളികൾ ജോലി
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
അതിഥി
തൊഴിലാളികളുടെ രജിസ്ട്രേഷൻ
കൃത്യമായി നടത്തുന്നതിന്
നിലവിലുളള സംവിധാനം എന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സംവിധാനം കാര്യക്ഷമമാണോ എന്ന്
അറിയിക്കുമോ;
(
ഡി )
അതിഥി
തൊഴിലാളികളുടെ വിവരങ്ങൾ
ശേഖരിക്കാൻ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
1558.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതരസംസ്ഥാന
തൊഴിലാളികള്‍ കൊലപാതകം
ഉള്‍പ്പെടെയുള്ള ക്രിമിനല്‍
കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത്
തൊഴിൽ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
2016 മുതല്‍ നാളിതു വരെ നടന്ന
കുറ്റകൃത്യങ്ങളില്‍ എത്ര
ഇതരസംസ്ഥാന തൊഴിലാളികള്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
വിശദമാക്കുമോ ;
(
ബി )
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്ന ഇതരസംസ്ഥാന
തൊഴിലാളികളെ
തിരിച്ചറിയുന്നതിനായി, അവരുടെ
എണ്ണമെടുക്കാനും തിരിച്ചറിയല്‍
രേഖകള്‍ നല്‍കാനും സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക് പോലീസ്
ക്ലിയറന്‍സും രജിസ്ട്രേഷനും
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കേരളത്തില്‍ ജോലി
ചെയ്യുന്നതിന് ഇവ
നിര്‍ബന്ധമാക്കുമോ;
(
ഡി )
ജോലിക്കായി
ഇവരെ കൊണ്ട് വരുന്ന
ഏജന്റുമാര്‍,
കോൺട്രാക്ടര്‍മാര്‍ എന്നിവര്‍
തൊഴിലാളികളെ സംബന്ധിച്ച
വിവരങ്ങള്‍ ബന്ധപ്പെട്ട ലേബര്‍
കമ്മീഷണര്‍ക്കും പോലീസ്
സ്റ്റേഷനിലും റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ വീഴ്ച
വരുത്തിയാല്‍ അവര്‍ക്കെതിരെ
നിയമ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഇ )
ഇതരസംസ്ഥാന
തൊഴിലാളികളുമായി ബന്ധപ്പെട്ട്
രജിസ്ട്രേഷന്‍, പോലീസ്
ക്ലിയറന്‍സ്, തിരിച്ചറിയല്‍ രേഖ
ഇല്ലാത്തവരെ മടക്കി അയയ്ക്കല്‍,
തൊഴിലാളികളെ കൊണ്ട് വരുന്നത്
ബന്ധപ്പെട്ട വകുപ്പുകളില്‍
റിപ്പോര്‍ട്ട് ചെയ്യല്‍,
ആയതില്‍ വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ നടപടി
സ്വീകരിക്കല്‍ തുടങ്ങിയ
കാര്യങ്ങള്‍ കൃത്യമായി
നടപ്പിലാക്കുന്നതിനായി
നിയമനിര്‍മ്മാണം പരിഗണിക്കുമോ;
വെളിപ്പെടുത്തുമോ?
1559.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിൽ
വകുപ്പ് എന്നുമുതലാണ് അതിഥി
തൊഴിലാളികളുടെ വിവരശേഖരണം
ആരംഭിച്ചതെന്നും അതിഥി
തൊഴിലാളികളുടെ വിവരങ്ങൾ
ശേഖരിക്കുന്നതിന് എന്ത്
സംവിധാനമാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്നും
എന്തൊക്കെ വിവരങ്ങളാണ്
ശേഖരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
ബി )
വകുപ്പിന്റെ
വിവരശേഖരണത്തിൽ ക്രിമിനൽ
പശ്ചാത്തലം ഉള്ള അതിഥി
തൊഴിലാളികളുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കാമോ?
1560.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
ല്‍ എറണാകുളം പെരുമ്പാവൂരിൽ ജിഷ
എന്ന പെൺകുട്ടി ഇതര സംസ്ഥാന
തൊഴിലാളിയാൽ കൊല്ലപ്പെട്ട
സാഹചര്യത്തിൽ, ഇതര സംസ്ഥാന
തൊഴിലാളികളുടെ രജിസ്ട്രേഷനും
നിയന്ത്രണവും സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
പ്രഖ്യാപിച്ചിരുന്നത്;
വിശദമാക്കാമോ;
(
ബി )
ഇതര
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷൻ, തൊഴിൽമാനദണ്ഡങ്ങൾ,
തിരിച്ചറിയൽ രേഖകൾ എന്നിവ
സംബന്ധിച്ച് നിലവിൽ എന്തൊക്കെ
വിവരങ്ങളാണ് കൈവശമുള്ളത് ; ഇവ
സൂക്ഷിക്കുന്നതിനായി എന്തൊക്കെ
സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ആകെ എത്ര ഇതര സംസ്ഥാന
തൊഴിലാളികളാണ് നിലവിലുള്ളത്;
ഇവർ ഏതൊക്കെ സംസ്ഥാനങ്ങളിൽ
നിന്നുള്ളവരാണ്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഡി )
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കായി
പുതിയ നിയമനിർമ്മാണവും പുതിയ
ആപ്പും പുറത്തിറക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
എന്തൊക്കെയായിരിക്കും പ്രസ്തുത
നിയമത്തിലും ആപ്പിലും
ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന
പ്രധാന കാര്യങ്ങളെന്ന്
വിശദമാക്കാമോ?
1561.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അതിഥി
തൊഴിലാളികളുടെ
വിവരശേഖരണത്തിനായി മൊബൈൽ ആപ്പ്
ഏർപ്പെടുത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത
തീരുമാനമെടുത്തത് എന്നാണ്;
നാളിതുവരെ ഇക്കാര്യത്തിൽ
എന്തൊക്കെ തുടർനടപടി
സ്വീകരിച്ചിട്ടുണ്ട്; മൊബൈൽ
ആപ്പ് എന്നത്തേക്ക്
പ്രവർത്തനസജ്ജമാക്കുവാൻ
സാധിക്കും; എന്തൊക്കെ
വിവരശേഖരണം ആണ് നടത്തുന്നത്;
വ്യക്തമാക്കുമോ;
(
ബി )
അതിഥി
തൊഴിലാളികളുടെ ബയോമെട്രിക്
വിവരങ്ങൾ അവരുടെ ആധാർ
ഉൾപ്പെടെയുള്ള തിരിച്ചറിയൽ
രേഖകളുമായി താരതമ്യം ചെയ്ത്
ആധികാരികത ഉറപ്പാക്കുന്നതിന്
മൊബൈൽ ആപ്പിൽ സംവിധാനം ഉണ്ടോ;
വിശദാംശം നൽകുമോ;
(
സി )
അതിഥി
തൊഴിലാളികൾ എന്ന വ്യാജേന അയൽ
രാജ്യങ്ങളിൽ നിന്നുള്ളവർ പോലും
സംസ്ഥാനത്ത് എത്തിച്ചേരുന്നതായി
റിപ്പോർട്ടുകൾ ഉള്ള
സാഹചര്യത്തിൽ തിരിച്ചറിയൽ രേഖകൾ
ഓൺലൈനായി വെരിഫിക്കേഷൻ
നടത്തുവാൻ സാധിക്കുന്ന രീതിയിൽ
തൊഴിലാളികളുടെ വിവരശേഖരണം
നടത്തുന്നതിന് സംവിധാനം
ഏർപ്പെടുത്തുമോ; വിശദാംശം
നൽകുമോ?
1562.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോന്നി
താലൂക്ക് കേന്ദ്രമാക്കി
എംപ്ലോയ്‍മെന്റ് ഓഫീസ്
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
കോന്നിയില്‍
അനുവദിച്ച കൗശല്‍
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്നും ആദ്യഘട്ടത്തില്‍
ഏതൊക്കെ കോഴ്സുകളാണ്
ആരംഭിക്കുന്നതെന്നും
വിശദീകരിക്കാമോ?
1563.
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്ത്യയില്‍
തൊഴിലാളികള്‍ക്ക് ഏറ്റവും
ഉയര്‍ന്ന കൂലി ലഭിക്കുന്ന
സംസ്ഥാനമെന്ന റിസര്‍വ്വ്
ബാങ്കിന്റെ അംഗീകാരം കേരളത്തിന്
ലഭിച്ചിട്ടുണ്ടോ; നിര്‍മ്മാണ,
കാര്‍ഷിക, കാര്‍ഷികേതര
മേഖലകളിലും കൂടുതല്‍ വേതനം
ലഭിക്കുന്ന സംസ്ഥാനമായി
കേരളത്തെ അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഏതെല്ലാം തൊഴില്‍ മേഖലകളില്‍
മിനിമം വേതനം
നിശ്ചയിച്ചിട്ടുണ്ട്; ഏതെല്ലാം
മേഖലകളില്‍ വേതനം പുതുക്കി
നിശ്ചയിച്ചിട്ടുണ്ട്; വിശദാംശം
നല്‍കാമോ?
1564.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവണ്‍മെന്റ് ഐ.ടി.ഐ.യുടെ
കെട്ടിട നിര്‍മ്മാണത്തില്‍
ബാക്കിയുണ്ടായിരുന്ന
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കാന്‍ ആവശ്യമായ
എസ്റ്റിമേറ്റ് തയ്യാറാക്കി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റിന് ഈ സാമ്പത്തിക
വര്‍ഷം ഭരണാനുമതി നല്‍കുന്ന
കാര്യം പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
1565.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാടകകെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി
ഗവണ്‍മെന്റ് ഐ.ടി.ഐ. പുതുതായി
നിര്‍മ്മിക്കുന്ന
കെട്ടിടത്തിലേയ്ക്ക്
മാറ്റിസ്ഥാപിക്കുന്നതിലേയ്ക്കായി
ഫണ്ട് അനുവദിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(
ബി )
ഐ.ടി.ഐ.
മാറ്റി സ്ഥാപിക്കുന്നതിന് ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1566.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ മുതുകാട്
പേരാമ്പ്ര ഐ.ടി.ഐ.യ്ക്ക് വേണ്ടി
സ്ഥലം ഏറ്റെടുത്തതും തറക്കല്ല്
ഇട്ടതും ഏതൊക്കെ
തീയതികളിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഐ.ടി.ഐ.
കെട്ടിടത്തിന്റെ ടെന്‍ഡര്‍
നടപടി പൂര്‍ത്തീകരിച്ചത്
എന്നാണ്;
(
സി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തിയുടെ
പുരോഗതി വിശദമാക്കാമോ;
(
ഡി )
പ്രവൃത്തി
ആരംഭിക്കുന്നതിന് എന്തെങ്കിലും
തടസ്സം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ഇ )
നിര്‍മ്മാണ
പ്രവൃത്തി
ആരംഭിച്ചിട്ടില്ലെങ്കില്‍
പ്രവൃത്തി എപ്പോള്‍
തുടങ്ങുമെന്നും എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ;
(
എഫ് )
ഐ.ടി.ഐ.
നിലവില്‍ പ്രവര്‍ത്തിക്കുന്നത്
വാടക കെട്ടിടത്തിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1567.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗവ.
ഐ.ടി.ഐ.കളില്‍ ജുനിയര്‍
ഇന്‍സ്‍ട്രക്ടര്‍ (സിവില്‍)
എത്ര തസ്തികകള്‍ നിലവിലുണ്ട്;
(
ബി )
പ്രസ്തുത
തസ്തികയിലെ നിയമന രീതി
എങ്ങനെയാണ്;
(
സി )
പ്രസ്തുത
തസ്തികയില്‍ 2024 ഡിസംബര്‍ വരെ
എത്ര ഒഴിവുകള്‍
പ്രതീക്ഷിക്കുന്നുണ്ട്;
(
ഡി )
ഗ്രൂപ്പ്
ഇന്‍സ്‍ട്രക്ടര്‍ (സിവില്‍)
തസ്തികയിലേക്ക് പ്രൊമോഷന്‍
അനുവദിക്കുന്ന രീതി എങ്ങനെയാണ്;
(
ഇ )
നിലവില്‍
പ്രസ്തുത തസ്തികയിലേക്ക് എത്ര
പേര്‍ക്ക് പ്രൊമോഷന്‍
നല്‍കാനുണ്ട്; ആയത്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1568.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ കുഴല്‍മന്ദം
വെള്ളപ്പാറ ഐ.ടി.ഐ.യില്‍ പുതിയ
ട്രേഡുകള്‍ തുടങ്ങുന്നതിന്
ട്രെയിനിംഗ് ഡയറക്ടര്‍
പ്രൊപ്പോസല്‍
സമർപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
ഏതൊക്കെ ട്രേഡുകള്‍
തുടങ്ങുന്നതിനാണ് പ്രൊപ്പോസല്‍
സമർപ്പിട്ടുള്ളത്; പ്രസ്തുത
ട്രേഡുകള്‍ക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
1569.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
ലെ ബജറ്റില്‍ തീരദേശ, മലയോര
മേഖലകളില്‍ പുതിയ ഐ.ടി.ഐ.കള്‍
ആരംഭിക്കുമെന്ന പ്രഖ്യാപനത്തെ
തുടര്‍ന്ന്, സര്‍ക്കാര്‍ ഇത്
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
തിരൂര്‍
നിയോജക മണ്ഡലത്തില്‍ പുതിയ
ഐ.ടി.ഐ. ആരംഭിക്കണമെന്ന
ആവശ്യത്തെ തുടര്‍ന്ന്,
സര്‍ക്കാര്‍ 03.10.2022-ന്
ട്രെയിനിംഗ് ഡയറക്ടറോട്
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്
പ്രകാരം റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ; ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
1570.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകളില്‍ നിലവില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
തൊഴില്‍രഹിതരുടെ എണ്ണം
എത്രയാണെന്ന് ബിരുദതലം,
ബിരുദതലത്തിന് താഴെ,
ബിരുദാനന്തര ബിരുദം, മറ്റ്
പ്രൊഫഷണല്‍ യോഗ്യത
എന്നിവതിരിച്ച് അറിയിക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന എത്ര
പേര്‍ക്ക് തൊഴില്‍
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1571.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
അക്കാദമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ് (കെയ്സ്)ന്റെ
പ്രവര്‍ത്തനം വിശദമാക്കാമോ;
(
ബി )
കെയ്സുമായി
ചേര്‍ന്ന് ഏതെല്ലാം
രാജ്യങ്ങളില്‍ എംപ്ലോയര്‍
മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട്;
ഇതുവഴി എത്ര പേര്‍ക്ക് ജോലി
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1572.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
മണ്ഡലത്തിലെ തോട്ടട ഇ.എസ്.ഐ.
ആശുപത്രിയിൽ നിലവിൽ
ഫാർമസിസ്റ്റിന്റെ തസ്തിക
ഇല്ലാത്തതിനാൽ ഫാർമസിസ്റ്റിന്റെ
സ്ഥിരം തസ്തിക അനുവദിക്കാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
താത്കാലികമായി
ഫാർമസിസ്റ്റിനെ നിയമിക്കുമ്പോൾ
ആറ് മാസത്തേക്ക് മാത്രമേ
നിയമിക്കാൻ പാടുള്ളു എന്ന നിയമം
ഉണ്ടോ; ഫാർമസിസ്റ്റിനെ
നിയമിക്കുമ്പോൾ കുറഞ്ഞത് ഒരു
വർഷത്തേയ്ക്കെങ്കിലും നിയമനം
നൽകിയാൽ മാത്രമേ
ഇതിനുവേണ്ടിയുള്ള
ഉദ്യോഗാർത്ഥികളെ ലഭിക്കുകയുള്ളു
എന്നതിനാല്‍ ഇതിനുവേണ്ട നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|