UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

841.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള സേഫ് പദ്ധതിയിൽ മണ്ണാർക്കാട് മണ്ഡലത്തിലെ എത്ര ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്; പ്രസ്തുത ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ എന്തായി എന്ന് വിശദമാക്കുമോ?
842.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ സ്വന്തമായി സ്ഥലമില്ലാത്ത കുടുബങ്ങളുടെ എണ്ണം എത്രയാണെന്നും സ്വന്തമായി സ്ഥലമുണ്ടായിട്ടും പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളുടെ എണ്ണം എത്രയാണെന്നും വിശദമാക്കുമോ;
( സി )
ഇവര്‍ക്ക് സ്ഥലം ഉള്‍പ്പെടെ പാര്‍പ്പിടം ലഭ്യമാകുന്നതിനായി ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കുമോ?
843.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിന് മുന്നില്‍ നടന്നു വരുന്ന ആദിവാസി ഭൂസമരത്തിന് നേതൃത്വം നല്‍കുന്ന ബിന്ദു വെെലാശ്ശേരി എന്നയാൾക്ക്‌ അകമ്പാടം വില്ലേജില്‍ അമ്പത് സെന്റ് ഭൂമിയും വീടും സർക്കാർ നല്‍കിയിട്ടുണ്ടോ; എങ്കിൽ ഇത്‌ നല്‍കിയത് നിലവിലെ ചട്ടങ്ങള്‍ പാലിച്ചാണോ; വിശദമാക്കാമോ;
( ബി )
ടിയാളുടെ കെെവശമുള്ള മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വെെലാശ്ശേരി കോളനിയിലെ വീടും സ്ഥലവും വാടകയ്ക്ക് നല്‍കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം വിശദമായി പരിശോധിക്കുമോ;
( സി )
ടിയാളുടെ ഭര്‍ത്താവായ ഗിരിദാസന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം കോളനിയില്‍ ഭൂമിയും വീടും ഉള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
ബിന്ദു വെെലാശ്ശേരിക്കും കുടുംബത്തിനും ആശ്രിതര്‍ക്കും മൂന്നിടത്തായി കെെവശ ഭൂമിയും വീടും ഉള്ളത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമോ?
844.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവർക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നതിന് നിലവിലുളള പദ്ധതികൾ പര്യാപ്തമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
സ്ഥലവും വീടും എല്ലാവർക്കും എന്നത്തേക്ക് അനുവദിച്ചു നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദീകരിക്കാമോ?
845.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിൽ ഞാറക്കല്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിത പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് 1997-ല്‍ എറണാകുളം ജില്ലാ കളക്ടറുടെ എച്ച് 2/45/97-ലെ ഉത്തരവ് പ്രകാരം വാങ്ങിയ 187.793 സെന്റ് സ്ഥലം പോക്ക് വരവ് ചെയ്ത് ലഭിക്കാത്തത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്നും ആയതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
വര്‍ക്കല മണ്ഡലത്തില്‍ ഭൂരഹിതരായിട്ടുള്ള പട്ടികജാതി, പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍
846.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ നിലവില്‍ ഭൂരഹിതരായിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെയും ഭവന രഹിതരായിട്ടുള്ള കുടുംബങ്ങളുടെയും എണ്ണം ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലയളവിലും നിലവിലെ സര്‍ക്കാരിന്റെ കാലയളവിലും വര്‍ക്കല മണ്ഡലത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചതും ഭൂമി അനുവദിച്ചതും എത്രയാണെന്ന് മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ?
847.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിലും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെയും വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ആകെ എത്ര വീടുകള്‍ക്ക് ധനസഹായം നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വീടുകള്‍ ഏതെല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കിയതെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ ഭവനരഹിതരായവരും എന്നാല്‍ സ്വന്തമായി ഭൂമിയുള്ളവരുമായ എത്ര കുടുംബങ്ങള്‍ വീടിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
848.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ക്കാണ് ലൈഫ് ഭവന പദ്ധതി മുഖേന വീടുകള്‍ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ച കുടുംബങ്ങളുടെ കണക്ക് വ്യക്തമാക്കാമോ?
849.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുബങ്ങള്‍ക്ക് പുതിയ അപേക്ഷ നല്‍കി പദ്ധതിയില്‍ ഉള്‍പ്പെടാന്‍ സാധിക്കുമോ;
( ബി )
അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചടച്ചിക്കുണ്ടം, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്നിയോട് എന്നീ കോളനികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
850.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ ഭൂരഹിതരായിട്ടുള്ളതും ഭവനരഹിതരായിട്ടുള്ളതുമായ പട്ടികജാതി കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭൂമിയും, ഭവനവും അനുവദിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തിലെ അര്‍ഹരായ പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് ലൈഫ് ഭവന പദ്ധതി, സേഫ് പദ്ധതി (സെക്യൂർ അക്കൊമഡേഷൻ ആൻറ് ഫെസിലിറ്റി എൻഹാന്‍സ്‌മെന്റ് ) എന്നിവ പ്രകാരം 2016 മുതല്‍ നാളിതുവരെ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ?
851.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ പാലക്കയം ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലേക്കുള്ള റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പ്രസ്തുത നവീകരണ പദ്ധതിയുടെ പ്രൊപ്പോസൽ പരിഗണിച്ചിട്ടുണ്ടോ; എത്ര തുകയുടെ പദ്ധതിയാണ് പ്രസ്തുത യോഗത്തിൽ ഉള്‍പ്പെടുത്തിയതെന്നും എത്ര തുകയ്ക്കാണ് ഭരണാനുമതി നല്‍കിയതെന്നും പ്രസ്തുത പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ട്രൈബൽ സെറ്റിൽമെന്റ് കോളനികളിലേക്കുള്ള റോഡുകൾ നവീകരിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
852.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്റർനെറ്റ്, മൊബൈൽ സിഗ്നൽ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത എത്ര ആദിവാസി കോളനികൾ നിലവിലുണ്ട്; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ കോളനിയിലുമുള്ള വിദ്യാർഥികളുടെ എണ്ണം എത്രയെന്നും അവരുടെ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ എന്നതും സംബന്ധിച്ച വിശദാംശം നൽകാമോ?
853.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളാണ് നവീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതിനായി അനുവദിച്ച തുക, പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതി എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
854.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അബേദ്കര്‍ ഊര് വികസന പദ്ധതിയില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ ഏതെല്ലാം കോളനികളെയാണ് നവീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതിനായി അനുവദിച്ച തുകയുടെയും പ്രസ്തുത പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
855.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ സ്വാശ്രയഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മുണ്ടുമല കോളനിയുടെ നവീകരണത്തിന് അനുവദിച്ച തുക ഒരു കോടി രൂപയായി വർദ്ധിപ്പിക്കുന്നതിന് സ്ഥലം എം.എല്‍.എ. നല്കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
എന്നത്തേക്ക് അനുമതി നല്കാനാകുമെന്ന് വ്യക്തമാക്കാമോ?
856.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കോളനികൾ ഏതൊക്കെ; പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച കോളനികളുടെ പ്രവൃത്തികള്‍ ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പൂർത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; അടിയന്തരമായി പ്രവൃത്തികള്‍ പൂർത്തികരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
857.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വയംപര്യാപ്ത അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നെന്മാറ മണ്ഡലത്തിലെ കോളനികളേതൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര കോളനികളുടെ പ്രവര്‍ത്തനമാണ് തുടങ്ങാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം കോളനികളുടെ പ്രവര്‍ത്തനമാണ് തുടങ്ങാനുള്ളതെന്നും ആയത് എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
858.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കോളനികളുടെ വിശദവിവരങ്ങള്‍ ലഭ്യാമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ കോളനിയിലും നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ നിര്‍വ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
859.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തിൽ കോട്ടക്കല്‍ മണ്ഡലത്തിൽ നിന്നും അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉൾപ്പെടുത്തിയ പൂവത്തുംതറ, മണ്ണഴി-കോട്ടപ്പുറം പട്ടികജാതി കോളനികളിലെ നവീകരണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിർവ്വഹണ ഏജൻസികളുടെ വിവരം, പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള പുരോഗതി എന്നിവ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിനായി കോട്ടക്കല്‍ മണ്ഡലത്തിൽ നിന്നും പുതിയതായി ഏതെല്ലാം കോളനികളുടെ പ്രൊപ്പോസൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; പ്രസ്തുത കോളനികളെ അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ?
860.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ നവീകരണത്തിനായി നിലവിലുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ കോളനികൾ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
861.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കണമെങ്കില്‍ പ്രസ്തുത കോളനികളില്‍ കുറഞ്ഞത് 25 കുടുംബങ്ങള്‍ വേണമെന്നുള്ള നിബന്ധന കാരണം 25-ല്‍ താഴെ കുടുംബങ്ങള്‍ ഉള്ളതും പിന്നാക്കം നില്‍ക്കുന്നതുമായ കോളനികളിലെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനും കോളനികളുടെ സമഗ്ര പുരോഗതിയ്ക്കുമായി മാര്‍ഗ്ഗ രേഖയില്‍ ആവശ്യമായ ഇളവുകള്‍ വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
862.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളുടെ പ്രവൃത്തികള്‍ക്ക് തയ്യാറാക്കി നല്‍കുന്ന എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുന്നതിന് പട്ടിക ജാതി ഡയറക്ടറേറ്റിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുന്ദമംഗലം മണ്ഡലത്തിലെ കല്ലറ കോളനി പദ്ധതി അംഗീകാരത്തിനായി ഏത് തീയതിയിലാണ് ഡയറക്ടറേറ്റിലേക്ക് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആയതിനുള്ള അംഗീകാരം വെെകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
നടപടിക്രമങ്ങളില്‍ കാലതാമസം വരുന്നത് പദ്ധതികള്‍ അനന്തമായി നീണ്ടു പോവുന്നതിന് ഇടയാകുന്നതായുള്ള പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
863.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നില്‍ സ്ഥിതി ചെയ്യുന്ന പന്ന്യങ്ങാട്ടുപുറായിൽ കോളനി വികസനവുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന ഡയറക്ടറേറ്റിലെ (ഫയല്‍ നം. സി1/2475/23/എസ്.സി. ഡയറക്ടറേറ്റ്) ഫയലിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
864.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളെയാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളനികളിലെയും പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
ഓരോ കോളനികളിലെയും പദ്ധതിയുടെ ഭരണാനുമതിയായ തീയതി, പ്രവൃത്തി ആരംഭിക്കാന്‍ നിര്‍വ്വഹണ ഏജന്‍സിക്ക് കൈമാറിയ തീയതി, പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച കാലാവധി എന്നിവ അറിയിക്കാമോ;
( ഡി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഇ )
പ്രവൃത്തി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നിര്‍വ്വഹണ ഏജന്‍സിയെ പങ്കെടുപ്പിച്ച് അവലോകന യോഗങ്ങള്‍ ചേരാറുണ്ടോ; വിശദമാക്കാമോ?
865.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളില്‍ 2016 മുതല്‍ നാളിതുവരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെയും അവയുടെ പുരോഗതിയുടെയും വര്‍ഷം ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ആരംഭിച്ച വര്‍ഷവും ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതിയും കോളനി തിരിച്ച് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ?
866.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചൊവ്വന്നൂര്‍ ബ്ലോക്കിലെ ചൊവ്വന്നൂര്‍ കോളനിയിലെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിര്‍വ്വഹിക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്;
( സി )
പ്രസ്തുത കോളനിയില്‍ നടപ്പാക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് ആരംഭിക്കാനാകുമെന്നും എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ?
867.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പട്ടികജാതി സങ്കേതങ്ങള്‍ ഏതൊക്കെയെന്നും അവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിവരവും വിശദമാക്കുമോ?
868.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ ലിസ്റ്റ് പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
ഇവയില്‍ ഏതാെക്കെ കോളനികള്‍ക്കാണ് അംബേദ്ക്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിട്ടുളളത്; അനുവദിച്ച തുക, അനുവദിച്ച വര്‍ഷം ഇവ സംബന്ധിച്ച വിശദാംശം നല്‍കാമോ?
869.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ പട്ടികജാതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന അംബേദ്ക്കര്‍ ഗ്രാമപദ്ധതി പ്രകാരം ഏതൊക്കെ പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, അവയുടെ ഭരണാനുമതിയുടെ പകര്‍പ്പ്, നിലവിലെ സ്ഥിതി, എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പട്ടികജാതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ തുക, തദ്ദേശ സ്ഥാപനം, തല്‍സ്ഥിതി എന്നിങ്ങനെ തരംതിരിച്ച് വിശദവിവരം ലഭ്യമാക്കാമോ?
870.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തിലെ ഏതൊക്കെ കോളനികള്‍ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
871.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിലെ ആതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അരയക്കാപ്പ് ആദിവാസി കോളനി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് വഴി സൗകര്യമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള ചെറിയ നടപ്പാതയിലൂടെ നാലു കിലോമീറ്ററോളം ചുമന്നാണ് രോഗികളെ ഊരില്‍ നിന്നും മലക്കപ്പാറയില്‍ എത്തിക്കുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വന്യ മൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുംമൂലം പ്രസ്തുത ഊരില്‍ നിന്നും കുടുംബങ്ങള്‍ ഊര് ഉപേക്ഷിച്ച് പുറത്തേക്ക് പോയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് ഗൗരവത്തിലെടുത്ത് കുടുംബങ്ങള്‍ ഊര് ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ഊരിലേയ്ക്ക് വഴി സൗകര്യമൊരുക്കുന്നതിനായുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
872.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 മുതല്‍ 2022 വരെ ഫണ്ട് അനുവദിച്ചത് എത്ര കോളനികള്‍ക്കാണെന്ന് വിശദമാക്കാമോ; ഓരോ കോളനിയുടേയും പേര്, അനുവദിച്ച ഫണ്ട്, ഏത് വര്‍ഷം, എത്ര തുക വിനിയോഗിച്ചു എന്നിവയുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത കോളനികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ; പ്രസ്തുത കോളനികള്‍ക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ?
873.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികളിൽ ഓരോന്നിലും എത്ര കുടുംബങ്ങൾ വീതം ഉണ്ട്; കോളനികൾ തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോളനികളിൽ അംബേദ്കർ ഗ്രാമ പദ്ധതിയിലോ മറ്റേതെങ്കിലും കോളനി വികസന പദ്ധതികളിലോ ഉൾപ്പെട്ടിട്ടില്ലാത്ത കോളനികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളനികളിൽ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പട്ടികജാതി വികസന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
കോളനി വികസന പദ്ധതികളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലാത്ത പ്രസ്തുത കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് ?
874.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത കോളനികളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; അവയില്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ആയതിനുള്ള കാരണം എന്താണെന്നും വിശദമാക്കുമോ?
875.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തില്‍ 25 കുടുംബങ്ങളില്‍ കൂടുതല്‍ താമസിക്കുന്ന എത്ര പട്ടികജാതി കോളനികള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളനികള്‍ ഏതെല്ലാമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ അറിയിക്കാമോ?
876.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ?
877.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 സര്‍ക്കാരിന്റെ കാലംമുതല്‍ നാളിതുവരെ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്നും ദളിത് വിദ്യാർത്ഥികൾക്കെതിരായ വിവേചനങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ക്യാമ്പസുകളിൽ ദളിത് വിദ്യാർത്ഥികൾക്ക് വിവേചനങ്ങൾ നേരിടാൻ കാരണമായ സാഹചര്യം എന്താണെന്ന് പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ദളിത് വിദ്യാർഥികൾക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനും മുഖ്യധാരയിൽ പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
878.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഹോട്ടൽ മാനേജ്‍മെന്റ് കോഴ്സിന് അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
2016-2023 കാലയളവിൽ പ്രസ്തുത കോഴ്സ് ചെയ്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ലഭ്യമാക്കാമോ?
879.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ഐ.ടി.ഡി.പി. പ്രോജക്ടിനു കീഴില്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ എണ്ണവും അവര്‍ പഠിക്കുന്ന ക്ലാസ്സ്, സ്കൂളിന്റെ പേര് എന്നിവയും ഏത് കോളനിയില്‍ നിന്നുള്ള കുട്ടികള്‍ ആണെന്ന വിവരവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടിനു കീഴില്‍ ഏതെല്ലാം സ്കൂളുകളിലാണ് ഗോത്ര സാരഥി പദ്ധതിപ്രകാരം ആദിവാസി വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ പഠനത്തിനെത്തുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത സ്കൂളുകളുടെ പേരും കുട്ടികളുടെ എണ്ണവും അവര്‍ വരുന്ന കോളനി ഏതാണെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
880.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഏതൊക്കെയാണെന്നും അവയിൽ ഓരോന്നിലും എത്ര കുട്ടികൾ പഠിക്കുന്നുണ്ടെന്നും വിശദമാക്കുമോ;
( ബി )
പുതുതായി മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിൽ അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
881.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട സ്കൂള്‍, കോളേജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മാസംതോറും നല്കി വരുന്ന ലംപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ് എത്ര രൂപയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികള്‍ക്ക് നല്കിവരുന്ന ലംപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ് തുടങ്ങിയവ മാസങ്ങളായി അനുവദിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഗ്രാന്റുകള്‍ ഉടനടി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( സി )
ലംപ്‌സംഗ്രാന്റ്, സ്റ്റൈപന്റ് എന്നിവ കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
882.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സംസ്ഥാന സ്കൂള്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ ഉണ്ടായിട്ടും, കായിക പരിശീലനം സാധ്യമാകും വിധം മെച്ചപ്പെട്ട സ്കൂള്‍ ഗ്രൗണ്ട് ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കായിക രംഗത്ത് ഭാവി വാഗ്‍ദാനങ്ങളായി കരുതപ്പെടുന്ന കുട്ടികള്‍ക്കായി കായിക പരിശീലനം നടത്താന്‍ കഴിയും വിധം പ്രസ്തുത സ്കൂളില്‍ ഒരു സ്പോര്‍ട്സ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
883.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ വിദ്യാവാഹിനി എന്നറിയപ്പെടുന്ന ഗ്രോത്രസാരഥി പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ ആകെ ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
( ബി )
ഏറ്റവും കുടുതല്‍ തുക പ്രസ്തുത പദ്ധതിക്കായി ആവശ്യമായി വന്ന ആദ്യ പത്ത് സ്കൂളുകളുടെ പേര് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്കൂളുകളില്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളുടെ എണ്ണം വ്യക്തമാക്കാമോ?
884.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം പ്രീമെട്രിക്ക്/ പോസ്റ്റ് മെട്രിക്ക് കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ;
( ബി )
ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
885.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പിന്നാക്ക ബി.പി.എൽ. വിദ്യാർത്ഥികളുടെ ഫീസും സ്കോളർഷിപ്പും മുടങ്ങിയതോടെ അവരുടെ പഠനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി. വിദ്യാർത്ഥികള്‍ക്ക് ലഭിച്ചിരുന്ന ഇ-ഗ്രാൻറ് കുടിശ്ശികയായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വിഭാഗത്തില്‍പെട്ട വിദ്യാർത്ഥികള്‍ക്ക് ഫീസും സ്കോളർഷിപ്പും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
886.
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ, ഒ.ഇ.സി. വിഭാഗം വിദ്യാർത്ഥികളുടെ ഫീസ് നൽകുന്നതിൽ സര്‍ക്കാര്‍ കുടിശിക വരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കുടിശിക നൽകാത്ത പക്ഷം ഈ വിഭാഗം വിദ്യാർത്ഥികൾക്ക് ഇ​ക്കൊല്ലം പ്രവേശനം നൽകാൻ കഴിയില്ലെന്ന് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കുടിശിക നൽകുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
887.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്കയില്‍ പ്രവര്‍ത്തിക്കുന്ന സാവിത്രിഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി എത്ര രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി അനുവദിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിനായി എത്ര രൂപയാണ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത തുക ഉപയോഗിച്ച് സ്കൂളിന് വേണ്ടി എന്തൊക്കെ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭരണാനുമതി പ്രകാരം ബാക്കി തുക പി.ഡബ്ല്യു.ഡി.യ്ക്ക് എന്ന് കൈമാറുമെന്ന് അറിയിക്കാമോ?
888.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ എവിടെയെങ്കിലും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലുള്ള വെര്‍ച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ സ്ഥാപിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി നല്‍കാന്‍ തയ്യാറാണെന്ന് മണ്ഡലത്തില്‍ നിന്നും വകുപ്പിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവില്‍ പ്രസ്തുത സെന്ററുകള്‍ ഇല്ലെങ്കില്‍ അത് സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
889.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഗ്രാന്റ്സ് പദ്ധതിയില്‍ 2021-22, 2022-23 വര്‍ഷത്തില്‍ കേന്ദ്രവിഹിതത്തില്‍ എത്ര കോടി രൂപയുടെ കുടിശികയാണുളളത്;
( ബി )
എത്ര പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് 2022-23, 2023-24 വര്‍ഷത്തില്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അനുവദിച്ചിട്ടുളളത്;
( സി )
പുതുതായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ?
890.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി, ഒ.ഇ.സി, വിഭാഗത്തില്‍പ്പെടുന്ന പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ് ഏത് വര്‍ഷം വരെ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇ-ഗ്രാന്റ് നല്‍കുന്നതില്‍ കുടിശ്ശികയുണ്ടെങ്കില്‍ ഏതെല്ലാം വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ആയത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
891.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തുടങ്ങാന്‍ പോകുന്ന കാര്‍ഷിക കോളേജിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളേജ് തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത കോളേജ് എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
892.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പട്ടികജാതി വിഭാഗങ്ങളിലെ കുട്ടികൾക്കായി മോഡൽ റസിഡൻഷ്യൽ സ്കൂൾ നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സ്ഥല സൗകര്യമേറെയുള്ള പട്ടികജാതി കോളനിയായ കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
893.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2023 കാലയളവില്‍ എം.ബി.ബി.എസ്. പഠനത്തിനായി വിദേശത്തേയ്ക്കയച്ച പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർഥികളുടെ വിവരങ്ങളും, നൽകിയ തുകയും അറിയിക്കാമോ?
894.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വിവിധ ഐ.ടി.എ. കളില്‍ ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന എങ്കക്കാട് ഐ.റ്റി.ഐ.-ല്‍ നിലവില്‍ പരിശീലനം നല്‍കിവരുന്ന സര്‍വേയര്‍ എന്ന ദ്വിവത്സര ട്രേഡിനോടൊപ്പം ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്‌മാന്‍ എന്ന ദിവത്സര ട്രേഡും ആഡോണ്‍ കോഴ്സ് ആയി ജി.പി.എസ്. സര്‍വേ, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, ഓട്ടോകാഡ് എന്നീ കോഴ്സുകളും ആരംഭിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
895.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രീമെട്രിക്ക് /പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളെ ആധുനികവല്‍ക്കരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ എന്തെല്ലാം സംവിധാനങ്ങളാണ് പ്രസ്തുത ഹോസ്റ്റലുകളുടെ ആധുനികവത്ക്കരണത്തിനായി ചെയ്തതതെന്ന് വിശദമാക്കാമോ?
896.
ശ്രീ. പി. ഉബൈദുള്ള
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി യുവാക്കള്‍ക്കുള്ള നൈപുണ്യ പരിശീലന പദ്ധതി വിശദീകരിക്കാമോ; പദ്ധതി വഴി ഏതെല്ലാം മേഖലകളിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വഴി വിദേശത്തെ ജോലി സാധ്യതകള്‍ കണ്ടെത്തുവാനും പരിചയപ്പെടുത്തുവാനും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
897.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
2016-21 കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട യുവജനങ്ങള്‍ക്കായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലന പരിപാടികളില്‍ വിവിധ സ്ഥാപനങ്ങള്‍ മുഖേന എത്ര പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
898.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റൽ ഹാജർ രേഖപ്പെടുത്തുവാൻ കഴിയാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത ആദിവാസികൾക്ക് കൂലി നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അർഹതപ്പെട്ട കൂലി പോലും ലഭിക്കാത്ത സാഹചര്യം പരിഗണിച്ചുകൊണ്ട് ആദിവാസി സെറ്റിൽമെന്റുകളുമായി ബന്ധപ്പെട്ടു ഇന്റർനെറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
899.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലായി എത്ര ഓഫീസുകള്‍ ഉണ്ടെന്നും, ആയത് എവിടെയൊക്കെ ആണെന്നും പട്ടിക തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളില്‍ ക്ലാര്‍ക്ക് തസ്തിക ഉള്ള ഓഫീസുകള്‍ ഏതൊക്കെയാണെന്നും അവിടങ്ങളില്‍ എത്ര ക്ലാര്‍ക്ക് തസ്തിക വീതം ഉണ്ടെന്നും വിശദമാക്കാമോ?
900.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ എസ്.ടി. വകുപ്പിന് കീഴിലായി എത്ര ഓഫീസുകള്‍ ഉണ്ടെന്നും ആയത് എവിടെയൊക്കെയാണെന്നും തരംതിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളില്‍ ക്ലാര്‍ക്ക് തസ്തികയുള്ളവ ഏതൊക്കെയാണെന്നും ടി തസ്തികകളുടെ എണ്ണവും വിശദമാക്കാമോ?
901.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.റ്റി. പ്രമോട്ടർമാരുടെ നിയമനത്തിന് പരീക്ഷ ഒഴിവാക്കി അഭിമുഖം മാത്രം നടത്തിയാൽ മതിയെന്ന് തീരുമാനിക്കുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനെതിരെ ആദിവാസി മഹാസഭ കോടതിയെ സമീപിച്ചതിനെ തുടർന്ന് പരീക്ഷ ഒഴിവാക്കിയ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നോ; വിശദമാക്കാമോ;
( സി )
ഏതു സാഹചര്യത്തിലാണ് പരീക്ഷ ഒഴിവാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത് എന്ന് വിശദമാക്കുമോ;
( ഡി )
പരീക്ഷ ഒഴിവാക്കി അഭിമുഖം മാത്രം നടത്തിയാൽ അർഹരായവർക്ക് അവസരം നഷ്ടപ്പെടും എന്ന് കരുതുന്നുണ്ടോ; എങ്കിൽ പരീക്ഷ ഒഴിവാക്കിയ തീരുമാനം പുനഃ പരിശോധിക്കുന്നതിന് തയ്യാറാകുമോ?
902.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ എസ്.സി. കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിനായി പുതിയ എത്ര പ്രവൃത്തികളുടെ പ്രൊപ്പോസലുകളാണ് ലഭിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
903.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ ചെമ്പക്കാട്-ഉള്ളാല്‍ കോളനി റോഡ് എസ്.ടി. കോര്‍പ്പസ് ഫണ്ടില്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന് എസ്.ടി. കോര്‍പ്പസ് ഫണ്ടില്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
മേല്‍ കോളനിയിലേക്കുള്ള റോഡ് കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
904.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് 2023-24 വര്‍ഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
2022-23-ലെ എസ്.സി. കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയ മുല്ലപ്പള്ളിത്തടം എസ്.സി. കോളനി റോഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
905.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമത്തിനായി കഴിഞ്ഞ അഞ്ചു വർഷം അനുവദിച്ച ഫണ്ട് പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് ഫണ്ട് നൽകിയതെന്ന് പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ;
( സി )
അനുവദിച്ച ഫണ്ട് ചെലവഴിച്ചിട്ടുണ്ടോയെന്നും ഏതെല്ലാം പ്രവൃത്തികൾക്കായി എത്ര രൂപ ചെലവഴിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
അനുവദിച്ച ഫണ്ട് ചെലവഴിച്ചിട്ടില്ലെങ്കിലുള്ള നടപടി ക്രമങ്ങൾ എന്താണെന്ന് വ്യക്തമാക്കാമോ?
906.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മലപ്പുറം മണ്ഡലത്തില്‍ അനുവദിച്ച എസ്.സി., എസ്.റ്റി. കോര്‍പ്പസ് ഫണ്ടുകളുടെ വിവരങ്ങള്‍ നഗരസഭാ, പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പേരും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
907.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 -23 സാമ്പത്തിക വർഷത്തിൽ പട്ടികജാതി കോർപ്പസ് ഫണ്ട് വിനിയോഗിച്ച് കൊല്ലം ജില്ലയിൽ എന്തെല്ലാം പ്രവൃത്തികളാണ് നടന്നു വരുന്നതെന്നും, നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്നും, പ്രവൃത്തിയുടെ പേര്, അനുവദിച്ച തുക എന്നീ വിശദാംശങ്ങൾ മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ?
908.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാസര്‍ഗോഡ് ജില്ലയിൽ കോർപ്പസ് ഫണ്ട്‌ ഇനത്തിൽ അനുവദിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കാമോ?
909.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതല്‍ നാളിതുവരെ പട്ടികജാതി പട്ടികവർഗ്ഗ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാര്‍, മറ്റ് കേന്ദ്ര ഏജൻസികള്‍ എന്നിവയില്‍ നിന്ന് മാത്രമായി സംസ്ഥാനത്തിന് ലഭിച്ച തുകയുടെ കണക്ക് വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ തുക ഉപയോഗിച്ച് പ്രസ്തുത കാലയളവിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാം; ഈ തുകയില്‍ നിന്നും ചെലവഴിച്ചത്, ചെലവഴിക്കാതെ ബാക്കിയായത്, ലാപ്സ് ആയത് എന്നിവയുടെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതല്‍ നാളിതുവരെ പട്ടികജാതി പട്ടികവർഗ്ഗ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര വിഹിതത്തിൽ ഏതെങ്കിലും തരത്തിലുള്ള കുറവ് വന്നിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് അനുവദിച്ചു കിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?
910.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ ഇപ്പോഴും വൈദ്യുതി ലഭ്യമല്ലാത്ത മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടോയെന്നും അവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് വൈദ്യുതി വകുപ്പുമായി ചേര്‍ന്ന് നടത്തി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കുമോ;
( ബി )
വൈദ്യുതിയുള്ള മേഖലകളില്‍ കേബിള്‍ നെറ്റ്‍വര്‍ക്കോ ടവറുകളുടെ അഭാവമോ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം അന്യാധീനമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് വ്യക്തമാക്കുമോ?
911.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പിന്റെ എതിർപ്പിനെ മറികടന്നു കൊണ്ട് മന്ത്രിസഭയുടെ അംഗീകാരത്തോടെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ/ പ്രവർത്തനങ്ങൾ/തീരുമാനങ്ങൾ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നു; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായതായി കണക്കാക്കുന്നു; വിശദാംശം നൽകുമോ?
912.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര തുക ഇരവിപുരം നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ടെന്നതിന്റെ നഗരസഭ/പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇനിയും എത്ര അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
913.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കിയെന്ന് വിശദമാക്കാമോ?
914.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും അവ ഡിജിറ്റലെെസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന അക്ഷയ ബിഗ് കാംപെയ്ൻ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും എ.ബി.സി.ഡി. പദ്ധതി വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; നിലവില്‍ ഏതൊക്കെ ജില്ലകളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
915.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് വിശദമാക്കാമോ; ഇതിന്റെ പ്രയോജനം എത്ര പേര്‍ക്ക് ലഭിച്ചുവെന്ന് വിശദമാക്കാമോ?
916.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ എത്ര പേര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം നല്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ക്കായി എത്ര തുക ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ സഹായമായി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
917.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമപദ്ധതിയുടെ നിര്‍വ്വഹണ ചുമതലയൂള്ള ഏജന്‍സികളുടെ അലംഭാവം പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതിന് കാരണമാകുന്നു എന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പദ്ധതികളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന് നൽകുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഇല്ലെങ്കിൽ തദ്ദേശസ്വയം ഭരണ വകുപ്പിന് ചുമതല നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
918.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിലെ താഴെത്തുടുക്കി ഊരില്‍ സോളാര്‍ വിന്‍ഡ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ ആരാണ് സ്ഥാപിച്ചത്; വ്യക്തമാക്കാമോ;
( ബി )
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഈ പദ്ധതിയ്ക്കായി എത്ര തുകയാണ് നീക്കി വെച്ചിരുന്നത്; പദ്ധതിയുമായി ബന്ധപ്പെട്ട് അനെര്‍ട്ടില്‍ നിന്നും ലഭിച്ച എല്ലാ കത്തുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പദ്ധതിയ്ക്കായി മാറ്റി വെച്ച തുകയില്‍ നിന്നോ ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ നിന്നോ മേല്‍ പദ്ധതി നടത്തിപ്പിനായി തുക ചെലവഴിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഏത് ആവശ്യത്തിനാണ് തുക ചെലവഴിച്ചതെന്നും എത്ര തുക ചെലവായിയെന്നും അറിയിക്കുമോ; ഈ തുക ചെലവഴിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
919.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് അനെര്‍ട്ടിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
920.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിക്കാരുടെ വിവിധ ആനുകൂല്യങ്ങൾ ഡയറക്ടറേറ്റിലേയും ജില്ലാ ഓഫീസുകളിലെയും ഉദ്യോഗസ്ഥർ തട്ടിയെടുത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥർക്ക് എതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാമോ?
921.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മിതി കേന്ദ്ര൦ മുഖേന കണ്ണൂർ മണ്ഡലത്തിൽ എത്ര പട്ടികജാതി സങ്കേതങ്ങളുടെ നിർമ്മാണം നടത്തിവരുന്നു; ഇതില്‍ പൂർത്തിയാകാത്ത പദ്ധതികൾ എത്ര; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കാൻ സാധിച്ചോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ?
922.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
923.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ മുതുകാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുത്തതിനു ശേഷം സ്കൂള്‍ സ്ഥാപിക്കാനുള്ള എന്തെല്ലാം നടപടികളാണ് വകുപ്പ് വഴി സ്വീകരിച്ചിട്ടുള്ളത്;
( സി )
സ്കൂള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
924.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ നിർവ്വഹണ പുരോഗതി വ്യക്തമാക്കുമോ ?
925.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ ഓരോന്നിലും എത്ര കുടുംബങ്ങള്‍ വീതമുണ്ടെന്ന് കോളനികള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കോളനികളില്‍ അംബേദ്കര്‍ ഗ്രാമ പദ്ധതിയിലോ മറ്റേതെങ്കിലും കോളനി വികസന പദ്ധതികളിലോ നാളിതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്ത കോളനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളനികളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പട്ടികജാതി വികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
926.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജകമണ്ഡലത്തിലെ മലയോര മേഖല കൂടിയായ വാണിമേല്‍-ചെക്ക്യാട് ഗ്രാമ പഞ്ചായത്തിലെ എസ്.ടി. കോളനിയിലേക്കുള്ള ചിറ്റാരി-കണ്ടിവാതുക്കല്‍ റോഡ്‌ പണി പൂര്‍ത്തികരിക്കാന്‍ കഴിയാത്തതിനാല്‍ കോളനി നിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ്‌ പുന:സ്ഥാപിക്കാന്‍ എന്നത്തേയ്ക്ക് ഫണ്ട് അനുവദിക്കുമെന്ന് പറയാമോ?
927.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എം. എം. മണി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏക പട്ടികവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് നടത്തിയിട്ടുള്ളതെന്നും ആയതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
928.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിലെ അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.എസ്., ചെമ്പനരുവി എൽ.പി.എസ്. എന്നീ സ്കൂളുകളിൽ പഠിക്കുന്ന അച്ചൻകോവിൽ ആവണിപ്പാറ ഗിരിവർഗ കോളനിയിലെ കുട്ടികൾ അച്ചൻകോവിലാർ മുറിച്ചു കടന്നാണ് സ്കൂളിൽ എത്തുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അച്ചൻകോവിലാറിന് കുറുകെ പാലം ഇല്ലാത്തതിനാല്‍ പ്രസ്തുത കോളനിയിലെ കുട്ടികള്‍ക്ക് ആറില്‍ ജലനിരപ്പ് ഉയരുന്ന സമയങ്ങളിൽ സ്കൂളിലെത്താൻ കഴിയുന്നില്ലായെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥലത്ത് ട്രൈബൽ ഡിപ്പാർട്ട്മെൻറ് ലഭ്യമാക്കിയ വള്ളം ഉപയോഗശൂന്യമായതിനാല്‍ നിലവിലുള്ള മുളച്ചങ്ങാടം ശക്തമായ ഒഴുക്കുള്ളപ്പോൾ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ മുപ്പത്തൊന്ന് ഗിരിവർഗ്ഗ കുടുംബങ്ങൾക്ക് അച്ഛൻ കോവിലിലേക്ക് വരാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പട്ടികവർഗ്ഗ കോര്‍പ്പസ് ഫണ്ട് അല്ലെങ്കിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് അച്ചൻകോവിലാറിന് കുറുകെ പാലം നിർമിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമോ; വിശദമാക്കാമോ?
929.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കാനംവയല്‍ ഊരുകൂട്ടത്തിലെ സാംസ്കാരിക നിലയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് എന്തു കൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സാംസ്കാരിക നിലയം എപ്പോള്‍ തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കാമോ?
930.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16, 2016-21 സര്‍ക്കാരുകളുടെയും ഈ സർക്കാരിന്റെയും കാലയളവില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ എത്ര ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇതിൽ പോഷകാഹാര കുറവ് മൂലവും മതിയായ ചികിത്സ ലഭിക്കാത്തത് മൂലവും മരണമടഞ്ഞ കുട്ടികളുടെ എണ്ണം എത്രയെന്നും ബാക്കി കേസുകളിൽ മരണകാരണങ്ങൾ എന്താണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നതിന്റെയും വര്‍ഷം തിരിച്ചുളള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ആദിവാസി മേഖലകളിൽ ഓരോന്നിന്റെയും സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ പ്രകാരം ആകെ എത്ര തുക വകയിരുത്തി, എത്ര തുക ചെലവഴിച്ചു, ചെലവഴിക്കാതെ ബാക്കിയായത് എത്ര എന്നിങ്ങനെ ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ?
931.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. വി. അൻവർ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരുകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി ഡിജിറ്റലി കണക്റ്റഡ് ട്രെെബല്‍ ഏരിയ എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉപഭോക്താക്കളായവരുടെ എണ്ണവും പ്രസ്തുത പദ്ധതിയുടെ ലക്ഷ്യമെന്താണെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ ഊരുകളിലും പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
932.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനമായി ജാതി അടിസ്ഥാനത്തില്‍ സെൻസസ് നടന്നത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ മനസ്സിലാക്കുന്നതിന് ഉതകുന്ന തരത്തില്‍ ജാതി അടിസ്ഥാനത്തില്‍ ഒരു സെൻസസ് നടത്തുന്നതിന് നടപടി സ്വീകരിക്കാമോ?
933.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി, ചിപ്പിലിത്തോട്-കരിമ്പ് പട്ടികവർഗ്ഗ കോളനിയെ അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
934.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏക വരുമാനദായകന്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്കായുളള ധനസഹായ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
എത്ര അപേക്ഷകളിന്മേല്‍ ഇനിയും ധനസഹായം വിതരണം ചെയ്യാനുണ്ട്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
( സി )
അവശേഷിക്കുന്ന അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കി ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
935.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര യുവതി-യുവാക്കള്‍ക്കാണ് വിവിധ വകുപ്പുകളിലായി ജോലി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ ?
936.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ വനാവകാശ നിയമ പ്രകാരം കെെവശ രേഖ ലഭിക്കാനുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അപേക്ഷകരെ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഭവന രഹിതർക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്; ഇതില്‍ എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും വകുപ്പ് മുഖേനയുള്ള ഭവന നിര്‍മ്മാണത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും പാറശ്ശാല നിയോജക മണ്ഡലത്തില്‍ എത്ര ഭവനങ്ങള്‍ നിര്‍മ്മിച്ചുവെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഫണ്ടില്‍ നിന്നും ലെെഫ് പദ്ധതിയിലേക്ക് തുക കെെമാറിയിട്ടുണ്ടോ; എങ്കില്‍ കെെമാറിയ തുക എത്രയാണ്; പ്രസ്തുത പദ്ധതി പ്രകാരം ഈ നടപ്പ് സാമ്പത്തിക വര്‍ഷം പാറശ്ശാല നിയോജക മണ്ഡലത്തില്‍ നാളിതുവരെ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി; ഇനം തിരിച്ചുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
937.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വനിതകൾക്കായി ആരംഭിച്ച 'ഷീ സ്മാർട്ട് കഫേ' കൾ നിലവിൽ ഏതെല്ലാം സ്ഥലങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഓരോ കഫേക്കും അനുവദിച്ച തുകയും, അവ നടത്തുന്നവരുടെ പേര് വിവരങ്ങളും അറിയിക്കാമോ?
938.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജക മണ്ഡലത്തില്‍ അംബേദ്ക്കര്‍ ഗ്രാമം പദ്ധതി പ്രകാരം 2016 മുതല്‍ ഇതുവരെ ഏതൊക്കെ കോളനികളാണ് ഉള്‍പ്പെടുത്തിയത് എന്ന് അറിയിക്കുമോ; അതിന് എത്ര തുക വീതമാണ് അനുവദിച്ചത് എന്ന് അറിയിക്കുമോ;
( ബി )
അംബേദ്ക്കര്‍ ഗ്രാമം പദ്ധതികളില്‍ ഉള്‍പ്പെടുത്തി തിരൂര്‍ നിയോജകമണ്ഡലത്തിലെ കോളനികളുടെ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും, പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കാമോ?
939.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതാപിതാക്കള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ആയതിന് പദ്ധതി നിലവില്‍ ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
940.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ എത്ര സ്കൂളുകളിൽ ഗോത്രസാരഥി പദ്ധതി നടത്തിയിട്ടുണ്ട് എന്ന വിവരം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഗോത്രസാരഥി പദ്ധതിക്കായി ഈ സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച വിവരം വ്യക്തമാക്കാമോ?
941.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെട്ടുവിള, ആനാട് ഗ്രാമപഞ്ചായത്തിലെ വെള്ളരിക്കോണം എന്നീ കോളനികളെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26.03.2022-ല്‍ ഉത്തരവായെങ്കിലും ആയതിന്റെ എസ്റ്റിമേറ്റ് അംഗീകരിച്ച് അനുമതി ലഭ്യമാക്കാതെന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?
942.
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് പുരോഗമന സ്വഭാവമുള്ള സാംസ്കാരിക കൂട്ടായ്മകൾ ഗ്രാമ ഗ്രാമാന്തരങ്ങളിൽ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് വികസനോത്സവം 2023 പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് ആവശ്യമായ പിന്തുണ നൽകി അവരെ പരിഷ്കൃത സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് എന്തെല്ലാം തുടർനടപടികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുമോ;
( ഡി )
നവ കേരള നിർമ്മിതിക്ക് ആവശ്യമായ മാനവ വിഭവശേഷിയായി പട്ടികജാതി-പട്ടികവർഗ്ഗ യുവജനങ്ങളെയും വിദ്യാർത്ഥികളെയും മാറ്റിയെടുക്കുന്നതിന് ഈ പദ്ധതി മുൻഗണന നൽകിയിട്ടുണ്ടോ; വിശദീകരിക്കുമോ?
943.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലുശ്ശേരി മണ്ഡലത്തില്‍ ഏതൊക്കെ കോളനികള്‍ക്കാണ് നിലവില്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏതൊക്കെ കോളനികളിലാണ് നിലവില്‍ പ്രവൃത്തി നടന്നുവരുന്നത് ; പ്രസ്തുത ഫണ്ട് അനുവദിക്കപ്പെട്ട വര്‍ഷം, പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട കാലാവധി, പ്രവൃത്തിയുടെ നിലവിലെ സ്റ്റാറ്റസ്സ് എന്നിവ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ പ്രവൃത്തി ആരംഭിക്കാത്ത ഏതൊക്കെ കോളനികളാണുള്ളത്; പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്റ്റാറ്റസ്സ് എന്താണെന്ന് അറിയിക്കാമോ?
944.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭവനരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമ്മാണം തുക തികയാത്തത് മൂലം പാതിവഴിയിൽ നിലച്ച സ്ഥിതിയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വീടുകളുടെ നിർമ്മാണം യഥാസമയം പൂർത്തീകരിക്കാൻ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഏറനാട് മണ്ഡലത്തിലെ പാലക്കയം, വെറ്റിലക്കൊല്ലി, പ്ലാക്കല്‍ചോല എന്നീ ആദിവാസി കോളനികളിൽ ആര്‍ക്കെല്ലാമാണ് പ്രസ്തുത പദ്ധതി പ്രകാരം വീട് അനുവദിച്ചിരുന്നതെന്നും, എത്ര തുകയാണ് അനുവദിച്ചിരുന്നതെന്നും അവയില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബാക്കി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കുമോ ;
( ഡി )
ഭൂരഹിതരോ ഭവനരഹിതരോ ആയ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമിയും ഭവനവും നൽകുന്നതിനായി ലൈഫ് പദ്ധതി കൂടാതെ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
945.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം അംബേദ്കർ സെറ്റിൽമെൻറ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി പട്ടികവർഗ്ഗ കോളനികളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണെന്നും പൂർത്തിയായ പദ്ധതികൾ ഏതെല്ലാമാണെന്നും വിശദമാക്കുമോ?
946.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ, തൊഴില്‍, പാര്‍പ്പിട മേഖലകളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഏതൊക്കെ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
947.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ ബജറ്റിലും പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾക്കായി വകയിരുത്തിയ തുക എത്രയായിരുന്നു ; ഇതിൽ ഓരോ സാമ്പത്തിക വർഷവും എത്ര തുക അനുവദിച്ചു നൽകി ; എത്ര തുക ചെലവഴിച്ചു ; വിശദാംശങ്ങൾ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ ?
948.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ ഉന്നമനത്തിനായി പട്ടികജാതി വിഭാഗത്തിന്റെ തൊഴിൽമേഖല കാലാനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവജനങ്ങൾക്ക് ആധുനിക തൊഴിൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി പഞ്ചമി എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ;
( സി )
സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലുകളില്‍ പ്രസ്തുത വിഭാഗക്കാർക്ക് പരിശീലനം നൽകി പ്രാപ്തരാക്കുന്നതിന് എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ പരമ്പരാഗത തൊഴിലുകൾ ചെറുകിട യന്ത്രങ്ങളുടെ സഹായത്തോടെ ആധുനികവൽക്കരിച്ച് കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
949.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കോട്ടയം ജില്ലയില്‍ കടുത്തുരുത്തി മണ്ഡലത്തിലെ പട്ടികജാതിയില്‍പ്പെട്ട എത്ര അപേക്ഷകര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചിട്ടുണ്ടെന്ന് ബ്ലോക്കടിസ്ഥാനത്തില്‍ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ഇതില്‍ സ്ഥലം എം.എല്‍.എ ശിപാര്‍ശ ചെയ്തത് എത്രയെന്നറിയിക്കാമോ; ഇതിനുള്ള മറുപടി എം.എല്‍.എ യെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ പട്ടിവര്‍ഗ വികസന വകുപ്പില്‍ നിന്നും മണ്ഡലത്തില്‍ വിതരണം ചെയ്ത ദുരിതാശ്വാസ ചികിത്സാസഹായ നിധിയുടെ വിശദാംശങ്ങള്‍ ബ്ലോക്കടിസ്ഥാനത്തില്‍ വ്യക്തികളുടെ മേല്‍വിലാസമടക്കം വ്യക്തമാക്കുമോ; ഇതില്‍ സ്ഥലം എം.എല്‍.എ ശുപാര്‍ശ ചെയ്തത് എത്രയെന്ന് അറിയിക്കാമോ; ഇതിനുള്ള മറുപടി എം.എല്‍.എ യെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി വികസന വകുപ്പില്‍ നിന്നും മണ്ഡലത്തില്‍ അനുവദി‌ച്ച വീടുകളുടെയും, സ്ഥലം വാങ്ങുന്നതിന് ധനസഹായം ലഭിച്ച ഗുണഭോക്താക്കളുടെയും വിശദാംശങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
കോട്ടയം ജില്ലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് വിദേശപഠനത്തിന് പോയതും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയതുമായ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ എത്രയെന്ന് ബ്ലോക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; ഇവര്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ടോയെന്നും ആര്‍ക്കെല്ലാം തുക കൊടുക്കുവാനുണ്ടെന്നും അറിയിക്കാമോ; ഇത് കൊടുക്കുവാനുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ഇ )
കോട്ടയം ജില്ലയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശപഠനത്തിന് പോയ കുമാരി ആഷിതാ കെ.കെ യുടെ സ്കോളര്‍ഷിപ്പിന്റെ രണ്ടാം ഗഡു നൽകുവാനുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?
950.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ 7 വര്‍ഷങ്ങളായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് വിവാഹ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പട്ടികജാതി വിഭാഗക്കാര്‍ക്ക് നിലവില്‍ വിവാഹ ധനസഹായമായി എത്ര രൂപയാണ് നല്‍കുന്നത്;
( സി )
പ്രസ്തുത ധനസഹായത്തിന്റെ തുക വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടി സ്വീകരിക്കുമോ?
951.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ക്കായി കഴിഞ്ഞ രണ്ടു വര്‍ഷമായി ബജറ്റില്‍ നീക്കി വച്ചിരുന്നത് എത്ര രൂപ വീതമാണ്; ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിലവിലെ സാമ്പത്തിക വര്‍ഷം എത്ര തുകയാണ് പ്രസ്തുത വകുപ്പുകൾക്കായി നീക്കിവെച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക എത്രയാണ്; ഇതില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവ് ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പട്ടികവിഭാഗക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമായ സ്വന്തമായി ഭൂമിയും വീടും ഇല്ലയെന്നത് പരിഹരിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ഇ )
ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ക്ക് കോളേജ് ഹോസ്റ്റലുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍, പ്രധാനപ്പെട്ട ടൗണുകളില്‍ താമസിച്ച് പഠനം നടത്തുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
952.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള സെക്യുര്‍ അക്കൊമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്‍മെന്റ് (സേഫ് )പദ്ധതി മുഖേന മങ്കട നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വിവിധ ഭവന പദ്ധതികള്‍ പ്രകാരം ധനസഹായം ലഭിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പട്ടികജാതി കുടുംബങ്ങളുടെ വിശദാംശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നൽകാമോ?
953.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ കഴിയാതെ ജപ്തി നടപടികൾ നേരിടുന്ന പട്ടികജാതി/ പട്ടികവർഗ്ഗ കുടുംബങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം ജപ്തി നടപടികൾ ഒഴിവാക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിൽ ലഭിച്ച എത്ര അപേക്ഷകളിന്മേൽ ജപ്തി നടപടികൾ ഒഴിവാക്കി നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
2 ലക്ഷം രൂപ വരെയുള്ള വായ്പ കുടിശിക പൂർണമായും ഒഴിവാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വിശദമാക്കാമോ?
954.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭവനരഹിതർ, ഭൂരഹിതരായ ഭവനരഹിതർ എന്നിവരെ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് തിരിച്ച് നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതുതായി ഭവന നിർമ്മാണ സഹായത്തിനായി 2016 മേയ് മുതൽ 2023 മേയ് വരെ എത്ര അപേക്ഷകൾ ലഭിച്ചു; ഇതിൽ എത്ര അപേക്ഷകർക്ക് ധനസഹായം നൽകി; വിശദാംശം ലഭ്യമാക്കാമോ?
955.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ ബജറ്റിലും പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾക്കായി വകയിരുത്തിയ തുക; അനുവദിച്ച തുക; ചെലവഴിച്ച തുക ; എന്നിവയുടെ സാമ്പത്തിക വർഷാടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കാമോ?
956.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലേക്ക് എസ്. ടി. ഫീല്‍ഡ് പ്രൊമോട്ടര്‍ / ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്ക് 2023-ല്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ പേര്, വിലാസം എന്നിവ ലഭ്യമാക്കാമോ;
( ബി )
പട്ടിക വര്‍ഗ്ഗ കോളനികളിലേക്ക് എസ്. ടി. ഫീല്‍ഡ് പ്രൊമോട്ടര്‍ / ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്ക് പുതിയതായി നിയമിക്കുന്നവര്‍ക്ക് നിശ്ചയിച്ച കാലാവധി, ഓണറേറിയം എന്നിവ എത്രയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത തസ്തികയിലേക്ക് 2023 -ൽ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നുമുള്ള നിയമനങ്ങള്‍ എങ്ങനെയാണ് നടത്തുകയെന്നും ആയതിനുള്ള നടപടിക്രമങ്ങളും വിശദമാക്കാമോ; നടപടിക്രമങ്ങളുടെ തല്‍സ്ഥിതി അറിയിക്കാമോ?
957.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായ ക്ഷേമത്തിനായി 2023-24 വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദ വിവരങ്ങളും പ്രസ്തുത പദ്ധതികളുടെ പ്രവർത്തന പുരോഗതിയും വ്യക്തമാക്കുമോ?
958.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട പരപ്പനങ്ങാടി നഗരസഭയിലെ മീൻകുഴി കോളനി നവീകരണത്തിന് അനുവദിച്ച തുക സർക്കാർ തിരിച്ചെടുത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടി കാരണം ബില്ല് പാസാക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ ;
( സി )
തിരൂരങ്ങാടി മണ്ഡലത്തിൽ അംബേദ്കർ സ്വാശ്രയ പദ്ധതി പ്രകാരം നവീകരിക്കുന്നതിന് തീരുമാനിച്ച കോളനികളുടെ നിർമ്മാണ പുരോഗതി സംബന്ധിച്ച വിശദവിവരങ്ങൾ ഇനം തിരിച്ച്, നിർമ്മാണ പുരോഗതി സഹിതം വിശദമാക്കാമോ?
959.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളിതുവരെ സ്വന്തമായി വീട് ഇല്ലാത്ത പട്ടികജാതി കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര വീടുകള്‍; ഏതെല്ലാം ജില്ലകളില്‍; വിശദാംശം വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി കോളനികളില്‍ താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
960.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിലെ ചിറങ്ങരയില്‍ ശബരിമല ഇടത്താവളം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തികൾ നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
961.
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ദര്‍ശനത്തിരക്ക് നിയന്ത്രിക്കുവാനും ദര്‍ശന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഇ-കാണിക്ക പോലുള്ള ഡിജിറ്റല്‍ പണമിടപാട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ കൂടി ആരായുന്നതിന് നടപടി സ്വീകരിക്കുമോ?
962.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് 2021 മുതല്‍ നാളിതുവരെ ഗ്രാന്‍ഡ് ഇനത്തില്‍ എത്ര രൂപയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഗ്രാന്‍ഡ് ഇനത്തില്‍ 2016 മുതല്‍ 2021 വരെ എത്ര തുകയാണ് നല്‍കിയതെന്ന് അറിയിക്കാമോ;
( സി )
2011 മുതല്‍ 2016 വരെ എത്ര തുകയാണ് നല്‍കിയതെന്ന് അറിയിക്കാമോ?
963.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വം ബോർഡിലെ ഭൂരിഭാഗം ജീവനക്കാർക്കും ആറുമാസത്തിലധികമായി ശമ്പളം ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ദേവസ്വം ബോർഡിന് കീഴിൽ എത്ര ക്ഷേത്രങ്ങൾ ഉണ്ടെന്നും ഇതിൽ എത്രയെണ്ണം സ്പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളാണെന്നും വ്യക്തമാക്കുമോ;
( സി )
സ്വന്തമായി വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്ന രീതിയിൽ സര്‍ക്കാര്‍ സഹായം നൽകുവാൻ തയ്യാറാകുമോ; വിശദാംശം നൽകാമോ;
( ഡി )
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ മറ്റു ദേവസ്വം ബോർഡുകളിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ സേവന-വേതന വ്യവസ്ഥകളാണ് നിലവിലുള്ളതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്തെ മുഴുവൻ ദേവസ്വം ബോർഡ് ജീവനക്കാർക്കും ഒരേരീതിയിലുള്ള സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ; വിശദാംശം നല്‍കാമോ?
964.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്ക് ഏറ്റവും ഒടുവില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്;
( ബി )
ജീവനക്കാരുടെ പുതിയ ശമ്പള പരിഷ്കരണ ഉത്തരവ് ഏത് വര്‍ഷത്തിലാണ് പുറപ്പെടുവിച്ചത്;
( സി )
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് തീയതിയിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നത് ബോര്‍ഡ് മരവിപ്പിച്ചിരുന്നോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഇ )
അപാകതകള്‍ പരിഹരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ;
( എഫ് )
അപാകതകള്‍ പരിഹരിച്ചു കൊണ്ട് ജീവനക്കാര്‍ക്ക് പരിഷ്കരിച്ച ശമ്പളം എന്നത്തേയ്ക്ക് ലഭിക്കുമെന്ന് വ്യക്തമാക്കാമോ?
965.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ തൃക്കാഞ്ഞിരപുരത്ത് ദേവസ്വം ബോര്‍ഡിന് കീഴില്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ആര്‍ട്സ് & സയന്‍സ് കോളേജ് (സ്വാശ്രയം) ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
966.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍ക്ക് ദേവസ്വം വകുപ്പില്‍ നിന്ന് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
കാഞ്ഞിലേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം, നായിക്കാലി ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, മെരുവമ്പായി ശ്രീ കൂര്‍മ്പക്കാവ് ക്ഷേത്രം എന്നിവയുടെ ഭരണസമിതി നല്‍കിയ അപേക്ഷകളില്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( സി )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വിശദാംശം നല്‍കാമോ?
967.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ ഡയാലിസിസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ ബോര്‍ഡുകള്‍ക്ക് കീഴിലാണ് ഡയാലിസിസ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്;
( സി )
മറ്റ് ബോര്‍ഡുകള്‍ക്ക് കീഴിലും ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?
968.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട് വിവിധ തൊഴിലെടുക്കുന്നവര്‍ക്കും വേണ്ടി ഒരു പ്രത്യേക ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
969.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ മാരുടെ സ്റ്റാഫിനു വേതനം വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് ലഭിച്ച നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആയത് വിശദമാക്കാമോ;
( സി )
എം.എൽ.എ. മാരുടെ അഡീഷണൽ സ്റ്റാഫിന് എന്നു മുതൽ വേതന വർദ്ധനവ് നടപ്പിലാക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( ഡി )
നിയമസഭാ മണ്ഡലങ്ങളിൽ എം.എൽ.എ. മാരോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡീഷണൽ സ്റ്റാഫിന് മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നതിനാവശ്യമായ വേതനം ലഭിക്കുന്നില്ല എന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടോ;
( ഇ )
ദിവസ വേതനക്കാരേക്കാൾ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത് എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് പരിഹരിച്ച് മെച്ചപ്പെട്ട വേതനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.