|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1172.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ ആനങ്ങാടി ബീച്ചില്‍
മത്സ്യതൊഴിലാളികളുടെ
ആവശ്യത്തിനായി നിര്‍മ്മിച്ചതും
നിലവില്‍ ഉപയോഗശൂന്യമായതുമായ
കെട്ടിടങ്ങള്‍ നവീകരിച്ച്
മത്സ്യതൊഴിലാളികള്‍ക്ക്
ഉപകാരപ്രദമായ പദ്ധതികള്‍
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
മത്സ്യതൊഴിലാളി മേഖലയ്ക്കും
തീരദേശ നിവാസികള്‍ക്കും വേണ്ടി
കഴിഞ്ഞ 7 വര്‍ഷമായി നടത്തിയ
പ്രവര്‍ത്തങ്ങള്‍
എന്തെല്ലാമാണെന്നും ഇതിനായി
എത്ര രൂപ ഈ കാലയളവില്‍
ചെലവഴിച്ചുവെന്നും അറിയിക്കാമോ;
(
സി )
മണ്ഡലത്തില്‍
തീരദേശ വികസന കോര്‍പ്പറേഷന്‍
മുഖേന ഭരണാനുമതി
ലഭ്യമാക്കുന്നതിനായി ഏതൊക്കെ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റുകളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
തയ്യാറാക്കിയിട്ടുള്ളതെന്നും
ഇതില്‍ എത്ര പ്രവൃത്തികൾക്ക്
ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
1173.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
പുതുവൈപ്പിനില്‍ തെക്കേക്കടവ്
ഫിഷ് ലാന്റിങ് സെന്ററില്‍ പകരം
സംവിധാനം ഒരുക്കുന്നതിനും ആർ.എം
.പി തോടിന്റെ പുനരുദ്ധാരണവും
സംബന്ധിച്ച് ഫിഷറീസ് വകുപ്പും
കൊച്ചിന്‍ പോര്‍ട്ട്
അതോറിറ്റിയും കേരള സംസ്ഥാന
തീരദേശ വികസന കോര്‍പ്പറേഷന്‍
ലിമിറ്റഡും തമ്മില്‍ യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത യോഗ
തീരുമാനങ്ങള്‍ എന്തെക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച യോഗത്തിന്റെ
മിനിറ്റ്സ് ലഭ്യമാക്കാമോ;
(
സി )
യോഗ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി )
ഇതു
സംബന്ധിച്ച് ഫിഷറീസ് വകുപ്പിലെ
ബി2/33/2023 നമ്പര്‍ ഫയലിന്റെ
നിജസ്ഥിതി വ്യക്തമാക്കാമോ?
1174.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതിയില്‍ അരൂര്‍
മണ്ഡലത്തില്‍ എത്ര ബെനിഫിഷ്യറി
ഉണ്ട് എന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്‌തുത
ബെനിഫിഷ്യറി ലിസ്റ്റില്‍
നിന്നും എത്ര
ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പുനര്‍ഗേഹം
പദ്ധതിയുടെ ലിസ്റ്റില്‍പെടാത്ത
അര്‍ഹരായവരെ പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
1175.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണിയൂര്‍
ഗ്രാമപഞ്ചായത്തിലെ പാലയാട്
തുരുത്തിപ്പാലത്തിന്റെ
നിര്‍മ്മാണം ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ പുതുക്കിയ
എസ്റ്റിമേറ്റിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയത്
എന്ന് ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
1176.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അമ്പലപ്പുഴ
മണ്ഡലത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്കായി
നിര്‍മ്മിക്കുന്ന ഫ്ലാറ്റുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(
ബി )
എന്തൊക്കെ
നിര്‍മ്മാണ പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളതെന്നും അവ
പൂര്‍ത്തിയാക്കി എന്നത്തേക്ക്
ഫ്ലാറ്റുകളില്‍ താമസം
സാധ്യമാക്കാന്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
1177.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം ഫിഷറീസ് വകുപ്പ്
കൊല്ലം ജില്ലയില്‍ അനുവദിച്ച
നബാര്‍ഡ് സഹായ പദ്ധതികളുടെ
വിശദാംശം നല്‍കുമോ;
(
ബി )
നബാര്‍ഡ്
സഹായ പദ്ധതികളില്‍ കൊല്ലം
ജില്ലയില്‍ നിന്നും നിലവില്‍
പരിഗണനയുള്ള പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ?
1178.
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീമതി
കെ. കെ. രമ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികൾക്ക് വിവിധ
സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ
നൽകി വരുന്ന മണ്ണെണ്ണ ലിറ്ററിന്
ഇരുപത്തിയഞ്ചു രൂപ നിരക്കിൽ
ലഭ്യമാക്കണമെന്ന
മത്സ്യത്തൊഴിലാളികളുടെ ആവശ്യം
നടപ്പിലാക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികൾക്ക്
വിതരണം ചെയ്യുന്നതിനായി കൂടുതൽ
മണ്ണെണ്ണ ലഭ്യമാക്കുവാൻ കേന്ദ്ര
സർക്കാരില്‍ സമ്മർദ്ദം
ചെലുത്തുമോ; വിശദമാക്കുമോ;
(
സി )
മത്സ്യത്തൊഴിലാളികൾ
ഉപയോഗിക്കുന്ന ബോട്ടുകളിൽ
മണ്ണെണ്ണയ്ക്ക് പകരമായി മറ്റു
ഇന്ധനങ്ങൾ
ഉപയോഗിക്കുന്നതിനായുള്ള
സാങ്കേതികവും സാമ്പത്തികവുമായ
സഹായം ലഭ്യമാക്കും എന്ന ഉറപ്പ്
പാലിക്കാൻ സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1179.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
ഓരോ ബജറ്റിലും ഫിഷറീസ്
മേഖലയ്ക്കായി നീക്കിവെച്ച തുക
എത്ര; അനുവദിച്ച തുക എത്ര;
ചെലവഴിച്ച തുക എത്ര;
വിശദമാക്കാമോ?
1180.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ബീച്ചില്‍ ഫിഷറീസ് വകുപ്പിന്റെ
അധീനതയിൽ ഉള്ള സ്ഥലത്തില്‍
നിന്നും കോഴിക്കോട്
നഗരസഭയ്ക്ക്
ആരോഗ്യകേന്ദ്രത്തിനായി സ്ഥലം
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
1181.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
മാവേലിക്കര നിയോജക മണ്ഡലത്തില്‍
മത്സ്യബന്ധന വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
പൂര്‍ത്തീകരണത്തിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്നും
വിശദമാക്കുമോ?
1182.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അന്യസംസ്ഥാനക്കാരായ
ആളുകള്‍ കൊട്ടവഞ്ചി
ഉപയോഗിച്ച് കേരളത്തില്‍
മത്സ്യബന്ധനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച് ലഭിച്ച
പരാതികളിന്മേൽ സ്വീകരിച്ച
നടപടികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ഇത്തരത്തില്‍
മത്സ്യബന്ധനം നടത്തുന്ന ഇതര
സംസ്ഥാനക്കാര്‍ക്ക്
തിരിച്ചറിയല്‍ രേഖകള്‍
ഇല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1183.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ പള്ളിക്കര മിഷന്‍
ഫിഷറീസ് കോളനി നിവാസികള്‍ക്ക്
പുതിയ ഭവന പദ്ധതി അനുവദിക്കുന്ന
വിഷയം വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(
ബി )
എങ്കില്‍
ഇതു സംബന്ധിച്ച തുടര്‍ നടപടി
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
1184.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന
മത്സ്യഭവന്‍
ജീര്‍ണ്ണാവസ്ഥയിലാണ് എന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവിടെ ആധുനിക
സൗകര്യങ്ങളോട് കൂടിയ ഒരു
മത്സ്യഭവന്‍
നിര്‍മ്മിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
1185.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
പുനര്‍ഗേഹം പദ്ധതി പ്രകാരം എത്ര
ഗുണഭോക്താക്കളെയാണ്
പുനരധിവസിപ്പിക്കേണ്ടത്;
ആയതില്‍ എത്രപേര്‍ക്ക് ഭൂമി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
പുനര്‍ഗേഹം
പദ്ധതി പ്രകാരം
നിര്‍മ്മിക്കുന്ന ഭവന
സമുച്ചയത്തിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
സി )
ഭൂമി
ലഭിക്കേണ്ട
ഗുണഭോക്താക്കള്‍ക്ക് ആയവ
വേഗത്തില്‍ ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1186.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ഏതെങ്കിലും മത്സ്യത്തൊഴിലാളി
കോളനികളെ മാതൃകാ മത്സ്യഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1187.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം ധനകാര്യവകുപ്പിന്റെ
അനുമതിയില്ലാതിരുന്നിട്ടും
മന്ത്രിസഭയുടെ അംഗീകാരത്തോടെ
മത്സ്യബന്ധന വകുപ്പ്
നടപ്പാക്കിയിട്ടുള്ള പദ്ധതികൾ,
പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മേൽപ്പറഞ്ഞ
ഓരോ വിഷയത്തിലും ധനകാര്യ
വകുപ്പ് നൽകിയ റിമാർക്ക്സ്
എന്തായിരുന്നു; ഓരോ തീരുമാനവും
സംബന്ധിച്ച ക്യാബിനറ്റ്
നോട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ; ഓരോന്നും
നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ
ബാധ്യത ഉണ്ടായതായി
കണക്കാക്കുന്നു; വിശദാംശം
നൽകാമോ?
1188.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികൾക്ക്
മണ്ണെണ്ണ സബ്സിഡി നിരക്കിൽ
ലഭിക്കാത്തതിനാൽ ട്രോളിംഗ്
നിരോധനകാലത്ത് മത്സ്യബന്ധനം
നടത്തുന്നതിന് പ്രതിസന്ധി
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
വിശദാംശം നൽകുമോ;
(
ബി )
മത്സ്യത്തൊഴിലാളികൾക്ക്
നിലവിൽ ഒരു ലിറ്റർ മണ്ണെണ്ണ
എത്ര രൂപയ്ക്കാണ് ലഭിക്കുന്നത്;
ഇവര്‍ക്ക് നിലവിൽ എത്ര രൂപയാണ്
മണ്ണെണ്ണ സബ്സിഡിയായി
ലഭിക്കുന്നത്; പ്രസ്തുത സബ്സിഡി
തുക നിർണയിച്ചത് ഏത്
കാലഘട്ടത്തിലാണെന്നും അന്നത്തെ
ഒരു ലിറ്റർ മണ്ണെണ്ണയുടെ വില
എത്രയായിരുന്നുവെന്നും സബ്സിഡി
നിരക്ക് കാലോചിതമായി
പരിഷ്കരിക്കാൻ വകുപ്പ് ഇടപെടൽ
നടത്തുമോയെന്നും
വ്യക്തമാക്കുമോ;
(
സി )
എത്ര
ലിറ്റർ മണ്ണെണ്ണ വീതം
ലഭിക്കുന്നതിനുള്ള പെർമിറ്റ്
ആണ് നിലവിൽ
മത്സ്യത്തൊഴിലാളികൾക്ക്
അനുവദിച്ചിട്ടുള്ളതെന്നും ഇതിൽ
എത്ര ലിറ്റർ വീതം നിലവിൽ
അവർക്ക് ലഭ്യമാകുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(
ഡി )
സർക്കാർ
സംവിധാനങ്ങളിലൂടെ മണ്ണെണ്ണ
ലഭ്യമാകാത്തതിനാൽ കരിഞ്ചന്തയിൽ
നിന്നും ഉയർന്ന വിലയ്ക്ക്
മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനം
നടത്തേണ്ടിവരുന്ന സാഹചര്യം
പരിഗണിച്ച് മണ്ണെണ്ണ ലഭ്യത
ഉറപ്പാക്കുന്നതിനും സബ്സിഡി
നിരക്ക് ഉയർത്തുന്നതിനും
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
1189.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
വികസന പാക്കേജിന്റെ ഭാഗമായി മുൻ
സർക്കാരിന്റെ കാലം മുതൽ ഓരോ
സാമ്പത്തിക വർഷവും
വകയിരുത്തിയിട്ടുള്ള തുകയുടെ
വിശദാംശം നല്‍കാമോ; ഇതിൽ
അനുവദിച്ചു നല്‍കിയിട്ടുള്ളതും
ചെലവഴിച്ചിട്ടുള്ളതുമായ തുകയുടെ
വിശദാംശങ്ങൾ സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ ഇനം തിരിച്ചു
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാക്കേജിൽ ഓരോ വർഷവും
നടപ്പാക്കിയ കാര്യങ്ങളുടെ
അവലോകന റിപ്പോർട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
1190.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈസർക്കാർഅധികാരത്തിൽവന്നതിനുശേഷം
മൽസ്യത്തൊഴിലാളികൾക്ക് സമ്പാദ്യ
സമാശ്വാസ പദ്ധതി ക്കായി ഓരോ
ബജറ്റിലും എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും എത്ര
തുക അനുവദിച്ചു
നൽകിയിട്ടുണ്ടെന്നും നാളിതുവരെ
ഏതൊക്കെ ഇനത്തില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശം സാമ്പത്തിക വർഷം
അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
1191.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ വര്‍ഷവും മത്സ്യലഭ്യതയില്‍
ഇടിവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ ദൈനംദിനം വേണ്ടിവരുന്ന
മത്സ്യത്തിന്റെ അളവും ലഭ്യതയും
എത്രയെന്നും ദൈനംദിനം ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
എത്തുന്ന മത്സ്യത്തിന്റെ അളവ്
എത്രയെന്നും ഏതൊക്കെ
സംസ്ഥാനങ്ങളില്‍ നിന്നുമാണ്
മത്സ്യം എത്തുന്നതെന്നും
വ്യക്തമാക്കുമോ;
(
സി )
മത്സ്യലഭ്യതയില്‍
സ്വയം പര്യാപ്തത കൈവരിക്കുവാന്‍
എന്നത്തേയ്ക്ക് കഴിയുമെന്നാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ?
1192.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രതിദിനം എത്ര മത്സ്യങ്ങൾ
ലഭിക്കുന്നുവെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
നിത്യോപയോഗത്തിന്
ശേഷം ബാക്കിയുള്ള മത്സ്യങ്ങളെ
എന്ത് ചെയ്യുന്നുവെന്ന്
അറിയിക്കാമോ;
(
സി )
ഇതര
സംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം
എത്ര മത്സ്യങ്ങൾ
വരുന്നുണ്ടെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
ഇതര
സംസ്ഥാനങ്ങളിൽ നിന്നുള്ള
മത്സ്യങ്ങളുടെ വരവ് കേരളത്തിലെ
മത്സ്യത്തൊഴിലാളികളെ ഏത്
തരത്തിൽ ബാധിക്കുന്നുവെന്ന്
പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ; ഇല്ലെങ്കിൽ
ഇത്തരത്തിൽ പഠനം നടത്താൻ
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1193.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രോളിംഗ്
നിരോധനത്തിന്റെ ഭാഗമായി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുള്ള
നിയന്ത്രണങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട്
നിയമവിരുദ്ധ മത്സ്യബന്ധനത്തിൽ
ഏർപ്പെട്ടവർക്കെതിരെ ഈ
ട്രോളിംഗ് നിരോധനകാലത്ത്
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
സി )
ട്രോളിംഗ്
നിരോധന കാലത്ത്
മത്സ്യത്തൊഴിലാളികൾക്ക്
ഉപജീവനത്തിനായി ധനസഹായം
നല്കിവരുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
മണ്ണാർക്കാട്
മണ്ഡലത്തിലെ ഉൾനാടൻ മത്സ്യബന്ധനം
1194.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണാർക്കാട്
മണ്ഡലത്തിൽ ഉൾനാടൻ മത്സ്യബന്ധനം
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപ്പിലാക്കി വരുന്ന
കേന്ദ്ര-സംസ്ഥാന ആവിഷ്കൃത
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾക്കായി ചെലവഴിച്ച
തുകയുടെ വിവരം ലഭ്യമാക്കുമോ?
ഫിഷറീസ്
വകുപ്പിന്റെ പിറവം
മണ്ഡലത്തിലെപദ്ധതികൾ
1195.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഫിഷറീസ് വകുപ്പ് പിറവം
മണ്ഡലത്തിൽ നടപ്പിലാക്കിയതും
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
നേരത്തെ
ആരംഭിച്ചതും പണി
പൂർത്തീകരിക്കാത്തവയുമായ എത്ര
പദ്ധതികളാണ് നിലവിലുള്ളത്?
പരമ്പരാഗത
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ
1196.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ
മണ്ണെണ്ണ ലഭിക്കുന്നത് എത്ര രൂപ
നിരക്കിലാണ്; എത്ര രൂപയാണ്
സബ്സിഡി അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
സബ്സിഡി
നിരക്ക് നിർണ്ണയിച്ചത് എന്ന്
മുതലാണ്; സബ്സിഡി നിരക്ക്
നിർണ്ണയിച്ച കാലയളവിൽ ഒരു
ലിറ്റർ മണ്ണെണ്ണയുടെ വില
എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(
സി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികൾക്ക്
ലിറ്ററിന് 25 രൂപ നിരക്കിൽ
മണ്ണെണ്ണ ലഭ്യമാക്കുമെന്ന
വാഗ്ദാനം നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ ?
പട്ടാമ്പി
മണ്ഡലത്തിലെ
വനിതാപ്രവര്‍ത്തകർക്ക് തൊഴിലവസരം
1197.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടാമ്പി
നിയോജക മണ്ഡലത്തില്‍ കുടുംബശ്രീ
സഹായത്തോടെ
വനിതാപ്രവര്‍ത്തകർക്ക്
തൊഴിലവസരം ലഭ്യമാക്കുന്ന
വിധത്തില്‍ വലനിര്‍മ്മാണ
യൂണിറ്റ് തുടങ്ങുന്നതിന്
നടപടികള്‍ സ്വീകരിക്കുമാേ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ഉടനടി
തുടങ്ങുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
കാസർകോട്
കൊയ്പാടി കടപ്പുറം ഗവ. എൽ.പി.
സ്കൂളിന് ഫിഷറീസ് വകുപ്പിന്റെ
ഭൂമി ലഭ്യമാക്കുന്നതിന് നടപടി
1198.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
കൊയ്പാടി കടപ്പുറം ഗവ. എൽ.പി.
സ്കൂളിന് ഫിഷറീസ് വകുപ്പിന്റെ
ഭൂമി ലഭ്യമാക്കുന്നതിന് സ്കൂൾ
അധികൃതർ മഞ്ചേശ്വരം എം.എൽ.എ.
മുഖേന നൽകിയ അപേക്ഷയിൽ എന്ത്
നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഇതുസംബന്ധിച്ച
ഫയൽ നിലവിൽ ഏത് ഓഫീസിലാണുള്ളത്
എന്ന് ഫയൽ നമ്പർ സഹിതം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സ്കൂളിന് ഈ ഭൂമി എപ്പോൾ
ലഭ്യമാക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
1199.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി നല്‍കുന്ന
സര്‍ക്കാര്‍ സേവനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
മത്സ്യത്തൊഴിലാളികളുടെ
പ്രധാന പ്രശ്നങ്ങള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
മത്സ്യത്തൊഴിലാളി
മേഖലകളിലെ അടിസ്ഥാന
സൗകര്യവികസനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1200.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കടലിൽ
മണൽഖനനം നടത്തുന്നതിനു വൻകിട
കമ്പനികളെ അനുവദിക്കാനുള്ള
കേന്ദ്രസർക്കാർ നീക്കം
മത്സ്യത്തൊഴിലാളികളെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സർക്കാരിന്റെ
ഇക്കാര്യത്തിലുള്ള നിലപാട്
കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
(
സി )
എന്തെല്ലാം
തുടർനടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1201.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ നിന്നും
പുനര്‍ഗേഹം പദ്ധതി പ്രകാരം
സ്വന്തമായി വീടോ സ്ഥലമോ
ഇല്ലാത്ത എത്രപേരുടെ അപേക്ഷകള്‍
നിലവിലുണ്ടെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ആനുകൂല്യം
ലഭിച്ചവരുടെ കണക്ക്
വ്യക്തമാക്കാമോ; ആനുകൂല്യം
ലഭിച്ചിട്ടില്ലായെങ്കില്‍
ആയതിന്റെ കാരണം വിശദമാക്കാമോ?
1202.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അജാനൂർ
മത്സ്യബന്ധന തുറമുഖ
നിർമ്മാണത്തിനുള്ള നടപടികൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1203.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
കോട്ടിക്കുളത്ത് ഒരു ഫിഷിംഗ്
ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന്
വേണ്ടിയുള്ള അന്വേഷണ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര തുക
അനുവദിച്ചിട്ടുണ്ട്; വിശദാംശം
അറിയിക്കാമോ;
(
ബി )
ആയത്
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
തുടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
1204.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മുതലപ്പൊഴി ഉൾപ്പെടെയുള്ള
മത്സ്യബന്ധന തുറമുഖങ്ങളിൽ
നിരന്തരമായുണ്ടാകുന്ന
അപകടങ്ങളും ആൾനാശവും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മുതലപ്പൊഴി
മത്സ്യബന്ധന തുറമുഖത്തിലെ
പുലിമുട്ട് നിർമ്മാണത്തിലെ
അശാസ്ത്രീയത അപകടങ്ങൾക്ക്
കാരണമായതായി
കണ്ടെത്തിയിട്ടുണ്ടോ; ഇക്കാര്യം
ഉൾപ്പെടെ പരിശോധിക്കാൻ സെൻട്രൽ
വാട്ടർ ആൻഡ് പവർ റിസർച്ച്
സ്റ്റേഷനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
മത്സ്യബന്ധന
ഹാർബറുകളിൽ ബ്രേക്ക് വാട്ടർ
നിർബന്ധമാണെന്നിരിക്കെ
മുതലപ്പൊഴി മത്സ്യബന്ധന
തുറമുഖത്ത് ബ്രേക്ക് വാട്ടർ
സംവിധാനം ഇല്ലാത്തത് അപകടങ്ങൾ
വർദ്ധിക്കുന്നതിന്
കാരണമായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം മുതലപ്പൊഴി ഫിഷിംഗ്
ഹാർബറിലെ അപകടങ്ങൾ
കുറയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ?
വൈപ്പിന്‍
ഫിഷ് ലാന്റിംഗ് സെന്റര്‍
ഭരണാനുമതി
1205.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
24.07.2018-ലെ
610/2018 നമ്പര്‍ മത്സ്യബന്ധന
തുറമുഖ വകുപ്പ് ഉത്തരവ് പ്രകാരം
251.04 ലക്ഷം രൂപയ്ക്ക്
ഭരണാനുമതി നല്‍കിയ വൈപ്പിന്‍
ഫിഷ് ലാന്റിംഗ് സെന്ററിനായുള്ള
സ്ഥലമെടുപ്പിനായി (12.552
സെന്റ്) തുക അനുവദിച്ച്
കിട്ടുന്നതിന് ചീഫ് എഞ്ചിനീയര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടും തുക
അനുവദിക്കുന്നതില്‍ നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച ഫിഷറീസ് വകുപ്പിലെ
ബി2/77/2023 നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
സി )
ആദ്യ
റിക്വസിഷന്‍ പ്രകാരമുള്ള 12.552
സെന്റ് ഭൂമിക്ക് പുറമേ 8.575
സെന്റ് ഭൂമി കൂടി
ഏറ്റെടുക്കുന്നതിനായി നിലവിലെ
കമ്പോളവില പ്രകാരമുള്ള 472
ലക്ഷം രൂപയ്ക്ക് പുതുക്കിയ
ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1206.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരപ്പനങ്ങാടി
ഫിഷിംഗ് ഹാർബർ
പൂർത്തീകരിക്കുന്നതോടെ
സംഭവിക്കാവുന്ന തീരശോഷണം
തടയുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
തീര
ശോഷണം സംബന്ധിച്ച ശാസ്ത്രീയ
പഠനം നടത്തുന്നതിന് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്നത്തേക്ക്
ലഭ്യമാക്കുമെന്ന് വിശദമാക്കാമോ?
1207.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ മുതലപ്പൊഴിയിൽ എത്ര
മത്സ്യബന്ധന യാനങ്ങൾ
അപകടത്തിൽപെട്ടിട്ടുണ്ടെന്നും
എത്രപേർക്ക്
പരിക്കേറ്റിട്ടുണ്ടെന്നും
എത്രപേർ
മരണപ്പെട്ടിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ബി )
മുതലപ്പൊഴിയിൽ
അപകടങ്ങൾ നിരന്തരം
ആവർത്തിക്കുന്നതിന്റെ
കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ
പഠനം നടത്തിയിട്ടുണ്ടെങ്കിൽ
പ്രസ്തുത റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
സി )
മുതലപ്പൊഴി
മേഖലയിൽ അപകടരഹിതമായ
മത്സ്യബന്ധനം ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1208.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം,കൊല്ലം ജില്ലയില്‍
കേരള സംസ്ഥാന തീരദേശ വികസന
കോര്‍പ്പറേഷന്‍ മുഖേന
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെയും
പ്രവര്‍ത്തനങ്ങളുടെയും വിശദാംശം
ലഭ്യമാക്കുമോ?
1209.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞത്തു
മത്സ്യത്തൊഴിലാളികൾ നടത്തിയ
സമരങ്ങളുടെ ഭാഗമായി ഉന്നയിച്ച
ഏഴ് പ്രധാന ആവശ്യങ്ങളിന്മേല്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
വിഴിഞ്ഞം
തുറമുഖ നിർമ്മാണം
മൂലമുണ്ടാകുന്ന ആഘാതങ്ങൾ
സംബന്ധിച്ച പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പ്രസ്തുത പഠനത്തിന്റെ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
മുതലപ്പൊഴിയിൽ
ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ
നടപടികൾ സ്വീകരിക്കുമെന്ന
ഉറപ്പ് പാലിക്കാൻ
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
1210.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
പദ്ധതിയുമായി ബന്ധപ്പെട്ട്
2015-ൽ, തീരശോഷണം ഉൾപ്പെടെയുള്ള
ആശങ്കകള്‍ ദൂരീകരിക്കുന്നതിന്
475 കോടി രൂപ അഞ്ച് വര്‍ഷം
കൊണ്ട് വിനിയോഗിക്കാവുന്ന
രീതിയിൽ പുനരധിവാസപാക്കേജായി
ആവിഷ്കരിച്ച പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ സ്ഥലം
ഏറ്റെടുക്കല്‍, വീട്
നിര്‍മ്മാണം, ജീവിതോപാധി
കണ്ടെത്തല്‍, സ്ത്രീ
ശാക്തീകരണം, വിദ്യാഭ്യാസ സഹായം,
വാര്‍ദ്ധക്യകാല പരിചരണം,
നൈപുണ്യ വികസനം എന്നീ
ഇനങ്ങളില്‍ വകയിരുത്തിയ തുക
കാര്യക്ഷമമായി വിനിയോഗിക്കാൻ
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിലെ പുനരധിവാസ പാക്കേജ്
പൂർണ്ണമായും നടപ്പിലാക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ?
1211.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
പാരിസ്ഥിതിക കാരണങ്ങളാൽ
മത്സ്യത്തിന്റെ അളവ്
മുമ്പത്തേതിൽ നിന്നും ഗണ്യമായി
കുറഞ്ഞുവരുന്ന സാഹചര്യത്തിൽ,
ഉൾനാടൻ മത്സ്യബന്ധനം നടത്തുന്ന
മത്സ്യബന്ധന തൊഴിലാളികളെ
സഹായിക്കുന്നതിന് വേണ്ടി
പുഴയിലും മറ്റു
ജലസ്രോതസ്സുകളിലും
നിക്ഷേപിക്കുന്ന
മത്സ്യകുഞ്ഞുങ്ങളുടെ എണ്ണം
വർദ്ധിപ്പിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
മത്സ്യ കുഞ്ഞുങ്ങളെയാണ് നിലവിൽ
ഇത്തരം സ്രോതസ്സുകളിൽ
നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്;
വിശദമാക്കുമോ?
1212.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
2022-23 സാമ്പത്തിക
വര്‍ഷത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്നുള്ള
വിശദവിവരം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(
ബി )
ഇത്തരത്തില്‍
നടത്തിയ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി മത്സ്യ ഉല്പാദനത്തില്‍
വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(
സി )
ഉള്‍നാടന്‍
മത്സ്യ കര്‍ഷകര്‍ക്ക്
മെച്ചപ്പെട്ട വില
ലഭിക്കുന്നുണ്ടോയെന്നും
ഇല്ലെങ്കിൽ മെച്ചപ്പെട്ട വില
ലഭിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വിശദമാക്കാമോ?
1213.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മല്‍സ്യകര്‍ഷകര്‍ക്ക്
ന്യായവില ലഭ്യമാക്കുന്നതിനും
മല്‍സ്യങ്ങളെ ജീവനോടെ വിപണനം
നടത്തുന്നതിനുമായി ലൈവ് ഫിഷ്
മാര്‍ക്കറ്റിംഗ്
ഔട്ട്‍ലെറ്റുകള്‍ കൂടുതലായി
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദ വിവരം
ലഭ്യമാക്കുമോ;
(
ബി )
വിവിധ
സര്‍ക്കാര്‍ ഏജന്‍സികളുടെ
സഹായത്തോടെ പ്രാദേശികമായി
ഉല്‍പ്പാദിപ്പിക്കുന്ന
മല്‍സ്യങ്ങളില്‍ നിന്നും
മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങള്‍
നിര്‍മ്മിച്ച് വിപണനം
നടത്തുന്നതിന്റെ സാധ്യത
പരിശോധിക്കുമോ; വിശദ വിവരം
ലഭ്യമാക്കുമോ?
1214.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ വാഴാനി ഡാമിനോട്
ചേര്‍ന്ന് ഫിഷറീസ് വകുപ്പിന്
കീഴില്‍ ശുദ്ധജല മത്സ്യ ഹാച്ചറി
ആരംഭിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1215.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് നിയോജക മണ്ഡലത്തിലെ
വെള്ളയില്‍ മത്സ്യമാര്‍ക്കറ്റ്
നിര്‍മ്മാണത്തിന് കിഫ്ബി
ധനസഹായത്തോടെ തയ്യാറാക്കിയ
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നടത്തിപ്പിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(
സി )
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണ്; ആയത്
പരിഹരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1216.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
അംഗീകാരം ലഭ്യമായിട്ടുള്ള
വൈപ്പിന്‍ മണ്ഡലത്തിലെ
നായരമ്പലം ഫിഷ്
മാര്‍ക്കറ്റിന്റെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള
കാരണം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1217.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍സര്‍ക്കാര്‍
അധികാരത്തില്‍ വന്നത് മുതല്‍
നാളിതുവരെ സംസ്ഥാനത്ത് എത്ര
മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ്
ലാന്റിംഗ് സെന്ററുകളും മത്സ്യ
മാര്‍ക്കറ്റുകളും പുതുതായി
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
എവിടെയൊക്കെയാണ്
ഇവ നിര്‍മ്മിച്ചിട്ടുള്ളതെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
1218.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ പരവൂർ, കൊട്ടിയം,
പാരിപ്പള്ളി, ചാത്തന്നൂർ എന്നീ
മത്സ്യ മാർക്കറ്റുകളുടെ
അടിസ്ഥാന സൗകര്യ വികസനവും
നവീകരണവും മുൻനിർത്തി കിഫ്‌ബി
ധനസഹായത്തോടെ കേരള സംസ്ഥാന
തീരദേശവികസന കോർപ്പറേഷൻ
നടപ്പിലാക്കുന്ന പദ്ധതികളുടെ
നിലവിലെ പുരോഗതി വിശദമാക്കാമോ;
(
ബി )
വിശദമായ
പ്രോജക്ട് റിപ്പോർട്ട് പ്രകാരം
പ്രസ്തുത മത്സ്യമാർക്കറ്റുകളിൽ
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
നിർമ്മാണ പ്രവർത്തനങ്ങളും
നവീകരണ വികസന പ്രവർത്തനങ്ങളും
വ്യക്തമാക്കാമോ?
1219.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചൂട്ടാട് മഞ്ച ഫിഷ്
ലാന്റിംഗ് സെന്റർ നിര്‍മ്മാണം
പ്രധാനമന്ത്രി മത്സ്യ സമ്പത്
യോജന (പി.എം.എം.എസ്.വൈ)
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പാക്കുന്നതിന് സമര്‍പ്പിച്ച
പ്രൊപ്പോസലിന് അംഗീകാരം
ലഭ്യമായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1220.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍ക്ഷോഭത്തില്‍
കാണാതായ മത്സ്യബന്ധന
തൊഴിലാളികളുടെ മൃതദേഹം
കണ്ടുകിട്ടിയില്ല എന്ന കാരണം
കൊണ്ട് ടിയാന്റെ കുടുംബത്തിന്
അര്‍ഹമായ ആനുകൂല്യം ലഭിക്കാതെ
വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
കേന്ദ്ര
നിയമത്തിലെ പ്രസ്തുത അവസ്ഥ
മാറ്റുന്നതിന് കേന്ദ്ര
സര്‍ക്കാരുമായി ചേര്‍ന്ന്
നടപടികള്‍ സ്വീകരിക്കുമോ?
1221.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നാളിതുവരെ പുനര്‍ഗേഹം
പദ്ധതി പ്രകാരം എത്രപേര്‍ക്ക്
ഗുണം ലഭിച്ചെന്ന്
മണ്ഡലാടിസ്ഥാനത്തില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പുനര്‍ഗേഹം
പദ്ധതി പ്രകാരം ഏതൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നതെന്നും ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക,
നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ?
1222.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴി
മത്സ്യബന്ധന തുറമുഖത്ത്
ബോട്ടുകൾ അപകടത്തിൽപ്പെട്ട്
മത്സ്യത്തൊഴിലാളികൾക്ക് ജീവൻ
നഷ്ടപ്പെടുന്ന സംഭവങ്ങൾ
ആവർത്തിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ;
(
സി )
ബോട്ട്
അപകടത്തിൽ മരിച്ചവരുടെ
കുടുംബങ്ങൾക്ക് എന്തെല്ലാം
സഹായങ്ങൾ അനുവദിച്ച് നൽകിയെന്ന്
വ്യക്തമാക്കുമോ?
1223.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2021
കാലം മുതല്‍ നാളിതുവരെ വിവിധ
ബജറ്റുകളിൽ,
മത്സ്യത്തൊഴിലാളികള്‍ക്കായി
വകയിരുത്തിയ അയ്യായിരം
കോടിയിലേറെ രൂപയുടെ
പാക്കേജിന്റെ പുരോഗതി
വിശദമാക്കാമോ;
(
ബി )
വിവിധ
ബജറ്റുകളിൽ
മത്സ്യത്തൊഴിലാളികള്‍ക്കായി
വകയിരുത്തിയ അയ്യായിരം
കോടിയിലേറെ രൂപയുടെ പാക്കേജ്
യുദ്ധകാലാടിസ്ഥാനത്തിൽ
നടപ്പിലാക്കാൻ തയ്യാറാകുമോ;
(
സി )
2018-ലെ
ഓഖി ദുരന്തത്തിനുശേഷം
പ്രഖ്യാപിച്ച രണ്ടായിരം കോടി
രൂപയുടെ പാക്കേജ് നാളിതുവരെ
നടപ്പാക്കാൻ സാധിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പാക്കേജ്
നടപ്പാക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
ഓഖി
പാക്കേജ് നടപ്പിലാക്കുന്നതിനായി
രൂപീകരിച്ച എക്‌സ്‌പെര്‍ട്ട്
കമ്മിറ്റിയുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകാമോ?
1224.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ന്യൂനമര്‍ദ്ദം
മൂലമുള്ള ആഘാതത്തെക്കുറിച്ച്
ശാസ്ത്രീയമായ പഠനം
നടത്തുന്നതിന് ഫിഷറീസ് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രകൃതിക്ഷോഭങ്ങള്‍
മൂലമുണ്ടാകുന്ന
ആഘാതങ്ങളെക്കുറിച്ച്
മുന്നറിയിപ്പ് നല്‍കുന്നതിന്
തീരദേശത്ത് പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1225.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴിയിൽ
പുലിമുട്ട് നിർമ്മാണത്തിനായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്; വിശദാംശം
നൽകുമോ;
(
ബി )
പുലിമുട്ട്
നിർമ്മാണത്തിലെ അപാകത
മുതലപ്പൊഴിയിൽ അപകടങ്ങൾക്ക്
കാരണമാകുന്നത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ; പ്രസ്തുത
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
1226.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ പൊഴിയൂര്‍
മത്സ്യബന്ധന തുറമുഖത്തിന്റെ
ഡി.പി.ആര്‍.
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(
ബി )
എത്ര
കോടി രൂപയുടെ ഡി.പി.ആര്‍. ആണ്
തയ്യാറാക്കിയത് എന്ന്
വിശദമാക്കാമോ;
(
സി )
മത്സ്യബന്ധന
തുറമുഖ നിര്‍മ്മാണത്തിന് എത്ര
ഏക്കര്‍ സ്ഥലം വേണ്ടി വരും
എന്ന് വ്യക്തമാക്കുമോ;
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ച് എപ്പോള്‍
തുറമുഖ നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാന്‍ കഴിയും എന്ന്
വിശദമാക്കാമോ?
1227.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ കടപ്പുറം
പഞ്ചായത്തിലെ ഹാര്‍ബര്‍ നവീകരണം
സംബന്ധിച്ച് ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ആയതിന്‍ മേല്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
1228.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സണ്ണി ജോസഫ്
ശ്രീമതി
ഉമ തോമസ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുതലപ്പൊഴി
ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ
അപാകതകള്‍ മൂലം ഹാർബറിൽ
അപകടങ്ങൾ നിത്യ സംഭവമാകുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
ഹാർബറിന്റെ
അശാസ്ത്രീയമായ നിർമ്മാണം മൂലം
കഴിഞ്ഞ എട്ടു വർഷങ്ങളിലായി 68
ഓളം മത്സ്യത്തൊഴിലാളികൾ
മരണപ്പെട്ടിട്ടുണ്ട് എന്ന
വസ്തുത ഗൗരവമായി കാണുന്നുണ്ടോ;
(
സി )
ഉണ്ടെങ്കിൽ
ഇത് പരിഹരിക്കാൻ നാളിതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ഡി )
ഹാർബറിൽ
രൂപപ്പെട്ടിരിക്കുന്ന
മണല്‍തിട്ടകൾ ഡ്രഡ്ജ് ചെയ്ത്
നീക്കി മത്സ്യബന്ധന
ബോട്ടുകളുടെ സഞ്ചാരം
സുഗമമാക്കാനും അപകടങ്ങൾ
ഒഴിവാക്കാനും അടിയന്തര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1229.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുതലപ്പൊഴിയിലെ
ഹാര്‍ബറിൽ രൂപപ്പെട്ടിരിക്കുന്ന
മണല്‍തിട്ടകൾ ഡ്രഡ്ജ് ചെയ്ത്
നീക്കി മൗത്തിലെയും ചാനലിലെയും
ആഴം കൂട്ടാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്കായി അദാനി കമ്പനിയെ
ചുമതലപ്പെടുത്തിയിരുന്നോയെന്നും
ഈ ജോലി നിർവ്വഹിക്കാൻ അവർക്ക്
സാധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
മുതലപ്പൊഴി
കടൽത്തീരത്ത് ഹാർബർ
നിർമ്മാണത്തിനായി പാറ ശേഖരിച്ച്
കടൽമാർഗം കൊണ്ടുപോകാനുള്ള
സൗകര്യങ്ങൾ ഏർപ്പെടുത്താൻ അദാനി
കമ്പനിക്ക് അനുവാദം
നൽകിയിരുന്നോയെന്നും ഇതിനായി
പുലിമുട്ട്
പൊളിച്ചുനീക്കിയിരുന്നോയെന്നും
വ്യക്തമാക്കാമോ?
1230.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹാർബർ
എഞ്ചിനീയറിംഗ് വകുപ്പിന്റെ
മേൽനോട്ടത്തിൽ ,കുണ്ടറ
മണ്ഡലത്തിൽ നടന്നുവരുന്ന
ഫിഷറീസ് റോഡുകളുടെ പ്രവർത്തന
പുരോഗതി വിശദമാക്കാമോ?
1231.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹാർബർ
നിർമ്മാണത്തിലെ അപാകതകൾ കാരണം
മുതലപ്പൊഴിയില്‍ തീരം കുറഞ്ഞു
വരുന്ന അതീവ ഗുരുതര സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
അഞ്ചുതെങ്ങ്
തീരപ്രദേശം മുഴുവനും കടലിന്റെ
അടിത്തട്ടിൽ അമരാനുള്ള സാധ്യത
വിദൂരമല്ല എന്ന ശാസ്ത്രീയ പഠന
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
ഹാർബറിന്റെ
തെക്ക് ഭാഗത്ത് അടിഞ്ഞുകൂടിയ
മണ്ണ് സാൻഡ് ബൈപാസിങ് വഴി
വടക്ക് ഭാഗത്തു
നിക്ഷേപിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1232.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
നീര്‍കടവില്‍ മിനി ഫിഷ്
ലാന്റിംഗ് സെന്റര്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ബീച്ചിന്റെ
ഘടനയെക്കുറിച്ചുള്ള പ്രാഥമിക
പഠനം പൂര്‍ത്തിയായിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി വേഗത്തില്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1233.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴിയിൽ
മണൽ അടിഞ്ഞുകൂടുന്നത്
അപകടസാധ്യത
വർദ്ധിപ്പിക്കുന്നതിനാൽ, മണൽ
നീക്കം ചെയ്യുന്നതിന് സ്ഥിര
സംവിധാനം ഏർപ്പെടുത്താൻ
തയ്യാറാകുമോ; ഇതിനായി പ്രത്യേക
പദ്ധതി ആവിഷ്കരിക്കുമോ;
വിശദമാക്കാമോ;
(
ബി )
മുതലപ്പൊഴിയിൽ
അപകടങ്ങളിൽ മരണപ്പെട്ട
മത്സ്യത്തൊഴിലാളി
കുടുംബങ്ങൾക്ക് നൽകിയ
നഷ്ടപരിഹാരം എത്രയാണെന്ന്
വിശദമാക്കുമോ;
(
സി )
കൂടുതൽ
നഷ്ടപരിഹാരം അനുവദിക്കുന്നതിനും
കുടുംബങ്ങളുടെ സംരക്ഷണത്തിന്
പ്രത്യേക പദ്ധതി
ആവിഷ്കരിക്കുന്നതിനുമായി നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1234.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴിയിൽ
അപ്രോച്ച് ചാനലിൽ അടിഞ്ഞുകൂടിയ
കല്ലും മണലും നീക്കി ആഴം
കൂട്ടുന്നതിനുള്ള കരാർ
നൽകിയിട്ടുള്ളത് ഏത്
കമ്പനിക്കാണ്; പ്രസ്തുത
പ്രവൃത്തി ആരംഭിക്കാൻ
സാധിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയില്‍ അപകടങ്ങൾ
തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഈ
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
1235.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കൊല്ലം നിയോജകമണ്ഡല
പരിധിയില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിന്
കീഴില്‍ തീരദേശ റോഡുകളുടെ
നവീകരണ പദ്ധതി പ്രകാരം
ഭരണാനുമതി ലഭിച്ചതും
നടപ്പിലാക്കി വരുന്നതുമായ
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ?
1236.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യമേഖലയില്‍
ഗവേഷണങ്ങള്‍ നടത്തുന്നതിനായി
മറ്റ് യൂണിവേഴ്സിറ്റികളുടെ
പങ്കാളിത്തത്തോടെ കേരള
യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ്
ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്
പദ്ധതിയുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി )
മറ്റ്
രാജ്യങ്ങളിലെ നൂതന സാങ്കേതിക
വിദ്യ ഉപയോഗപ്പെടുത്തി
മത്സ്യബന്ധന മേഖലയെ
ആധുനികവല്‍ക്കരിക്കുന്നതിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
1237.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് മെഡിക്കല്‍,
എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്
പരിശീലനത്തിനായി സംസ്ഥാന
സര്‍ക്കാര്‍ അംഗീകരിച്ച എത്ര
സെന്ററുകളാണ് പ്രവര്‍ത്തിച്ചു
വരുന്നത്; വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പരിശീലനത്തിനായി 2016 മുതല്‍
2023 വരെ എത്ര തുകയാണ്
ചെലവഴിച്ചതെന്ന് വിശദമാക്കാമോ?
1238.
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതൊക്കെ സ്ഥാപനങ്ങളിലാണ് കലാപഠന
കോഴ്സ് സൗകര്യങ്ങള്‍
നിലവിലുള്ളതെന്ന് വിശദമാക്കാമോ;
(
ബി )
നാടന്‍കലകള്‍
കോഴ്സായി പഠിപ്പിക്കുന്ന
ഏതൊക്കെ സ്ഥാപനങ്ങളാണ്
നിലവിലുള്ളതെന്ന് അറിയിക്കാമോ;
(
സി )
ശാസ്ത്രീയകലകളും
നാടന്‍കലകളും അന്താരാഷ്ട്ര
തലത്തില്‍ സ്വീകാര്യതയുള്ള
കോഴ്സുകളാക്കി
പഠിപ്പിക്കുന്നതിന് നിലവില്‍
എന്തൊക്കെ സംവിധാനങ്ങളാണ്
ഉള്ളതെന്ന് വിശദമാക്കാമോ;
(
ഡി )
ശാസ്ത്രീയകലകളും
നാടന്‍കലകളും
അന്താരാഷ്ട്രതലത്തില്‍
സ്വീകാര്യതയുണ്ടാക്കുന്നതിന്
അനുഗുണമാംവിധം അംഗീകൃത കോഴ്സുകൾ
നടത്തുന്നതിന് കേരളാ
സാംസ്‌കാരിക ഓപ്പണ്‍
സർവ്വകലാശാല സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1239.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ കൃഷ്ണപുരം
സാംസ്കാരിക കേന്ദ്രത്തില്‍
തോപ്പില്‍ ഭാസി സ്മാരക
ആഡിറ്റോറിയത്തിന്റെ
നിര്‍മ്മാണത്തിനായി എത്ര
രൂപയാണ് അനുവദിച്ചിട്ടുളളത്
എന്നും ഇതിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി എന്തെന്നും
വിശദമാക്കാമോ?
1240.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
എം മുകേഷ്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഗ്രാന്റോടെ
പ്രവര്‍ത്തിക്കുന്ന സാംസ്കാരിക
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(
ബി )
കഴിഞ്ഞ
മൂന്ന് സാമ്പത്തിക
വര്‍ഷങ്ങളില്‍ സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റായി
എന്തു തുക അനുവദിച്ചിട്ടുണ്ട്;
ബജറ്റ് പ്രകാരം നീക്കി വച്ച
തുകയില്‍ ഈ വര്‍ഷത്തെ തുക
നല്‍കാനുണ്ടോ; ഉണ്ടെങ്കില്‍
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
സര്‍ക്കാര്‍
ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന
സാംസ്കാരിക സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
1241.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴില്‍ പാലക്കാട്
ജില്ലയില്‍ നിലവിലുള്ള
സ്ഥാപനങ്ങള്‍/ഓഫീസുകള്‍
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളുടെ/ഓഫീസുകളുടെ
2022-23 സാമ്പത്തിക വര്‍ഷത്തെ
പദ്ധതി പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണ്; വിശദാശം
ലഭ്യമാക്കാമോ?
1242.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
നിയോജകമണ്ഡലത്തില്‍ കാവശ്ശേരി
ഗ്രാമപഞ്ചായത്തില്‍
പ്രഖ്യാപിച്ച ഇന്ദുചൂഡന്‍
സ്മാരക സാംസ്കാരിക നിലയം
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സാംസ്കാരിക നിലയത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
1243.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടിയില്‍
കലാഭവന്‍ മണി സ്മാരകം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
പൊതുവിദ്യാഭ്യാസ വകുപ്പിൽ
നിന്നും 15 സെന്റ് സ്ഥലം കൂടി
ലഭ്യമാക്കുന്നതിനുള്ള ശിപാര്‍ശ
ഫോക് ലോര്‍ അക്കാദമി
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതിന്മേലുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കുമോ ?
1244.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തിലെ ചിറക്കലില്‍
ചെറുശ്ശേരി സ്മാരകം
നിര്‍മ്മിക്കുന്നതിനുള്ള
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
സ്മാരകം
നിര്‍മ്മിക്കുന്നതിനുള്ള
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ; ഇല്ലെങ്കിൽ
പ്രവൃത്തി തുടങ്ങുന്നതിനുള്ള
നടപടികള്‍ വേഗത്തിൽ
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1245.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂര്‍ രക്തസാക്ഷി
സ്മാരക നിര്‍മ്മാണത്തിന്
ബജറ്റിൽ തുക വകയിരുത്തുകയും ഡി.
പി. ആര്‍. തയ്യാറാക്കുകയും
ചെയ്തിട്ടും ഭരണാനുമതി
ലഭ്യമാക്കുന്നതിന് കാലതാമസം
നേരിടുന്നത് എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭരണാനുമതി
എപ്പോഴേക്ക് ലഭ്യമാക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
1246.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സാഹിത്യ അക്കാദമി പുറത്തിറക്കിയ
പുസ്തകങ്ങളിൽ ഈ സർക്കാരിന്റെ
രണ്ടാം വാർഷികാഘോഷങ്ങളുടെ
പരസ്യം ഉൾപ്പെടുത്തിയത്
സർക്കാരിന്റെ
അറിവോടുകൂടിയാണോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സാഹിത്യ
അക്കാദമി മുൻപ്
പ്രസിദ്ധീകരിച്ചിട്ടുള്ള എത്ര
പുസ്തകങ്ങളിൽ ഇപ്രകാരം സർക്കാർ
പരസ്യങ്ങൾ
ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ള
വിശദാംശം നൽകുമോ;
(
സി )
പുസ്തകങ്ങളിൽ
പരസ്യം ഉൾപ്പെടുത്തിയത് സാഹിത്യ
അക്കാദമി ചെയർമാൻെറ അറിവോടെയല്ല
എന്ന വിവരം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്നും ഈ
കാര്യത്തിൽ അക്കാദമി
സെക്രട്ടറിക്ക് വീഴ്ച
സംഭവിച്ചതായി
വിലയിരുത്തുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
1247.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചട്ടമ്പി
സ്വാമികളുടെ മാതൃഭവനവും സ്ഥലവും
സ്മാരകമാക്കി
സംരക്ഷിക്കുന്നതിനുള്ള തുടർ
നടപടികള്‍ എന്തായെന്നും ഭൂമി
ഏറ്റെടുക്കല്‍ നടപടി
എന്തായെന്നും വിശദമാക്കാമോ?
1248.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഗാന്ധി കെ. കേളപ്പന്റെ
ജന്മസ്ഥലത്ത് (കൊയിലാണ്ടി)
സ്മാരകം പണിയുന്നതിന് ഭരണാനുമതി
ലഭ്യമായെങ്കിലും ഫണ്ട് ഇതുവരെ
പദ്ധതിയുടെ നടത്തിപ്പ്
ചുമതലയുള്ള പൊതുമരാമത്ത്
വകുപ്പിന് ഓപ്പറേറ്റ്
ചെയ്യാനാവുന്ന ഹെഡിലേക്ക്
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1249.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയോജകമണ്ഡലത്തില്‍ നൂറനാട്
സ്ഥാപിക്കുന്ന പി. കൃഷ്ണപിള്ള
സാംസ്കാരിക സമുച്ചയത്തിന്റെയും
കലാകാരന്മാര്‍ക്കുള്ള അഭയ
കേന്ദ്രത്തിന്റെയും
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ; പ്രസ്തുത
നിര്‍മ്മാണം അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1250.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തില്‍ സാംസ്കാരിക
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെയും
കേന്ദ്രങ്ങളുടെയും വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
സാംസ്കാരിക കേന്ദ്രങ്ങള്‍ക്കും
സ്ഥാപനങ്ങള്‍ക്കും വകുപ്പ്
ധനസഹായം നല്‍കിയിട്ടുണ്ടെന്നും
എത്ര വീതമെന്നും
വ്യക്തമാക്കാമോ;
(
സി )
സാംസ്കാരിക
വകുപ്പിന്റെ വിവിധ
പ്രവൃത്തികള്‍ക്കായി 2021-22,
2022-23, 2023-24 വര്‍ഷത്തെ
ബജറ്റുകളില്‍ എത്ര തുക
നീക്കിവെച്ചുവെന്നും അതിന്റെ
വിനിയോഗം സംബന്ധിച്ച വിശദാംശവും
ലഭ്യമാക്കാമോ;
(
ഡി )
വകുപ്പിന്
കീഴില്‍ മണ്ഡലത്തില്‍
ഏറ്റെടുത്ത് നടത്താന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
1251.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലത്ത്
പണി കഴിപ്പിച്ച ശ്രീനാരായണ
സാംസ്കാരിക സമുച്ചയം
പൊതുജനങ്ങള്‍ക്കായി തുറന്നു
കൊടുക്കുന്നത് സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സമുച്ചയത്തിന്റെ ഭരണ
നിര്‍വ്വഹണം സംബന്ധിച്ച്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനത്തിന് അന്തിമ
രൂപമായിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ?
1252.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവോത്ഥാന
നായകരുടെ പേരില്‍ സാംസ്കാരിക
സമുച്ചയം നിര്‍മ്മിക്കുന്ന
പദ്ധതിയ്ക്കായി പാലക്കാട്
ജില്ലയില്‍ എവിടെയാണ് അനുവാദം
നല്‍കിയിരുന്നത്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര രൂപ
അനുവദിച്ചിട്ടുണ്ട്; പദ്ധതി
എന്ന് നടപ്പിലാക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
1253.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം ധനകാര്യവകുപ്പ് വിയോജിപ്പ്
രേഖപ്പെടുത്തിയിട്ടും
മന്ത്രിസഭയുടെ അംഗീകാരത്തോടെ
സാംസ്കാരിക വകുപ്പ്
നടപ്പാക്കിയിട്ടുള്ള പദ്ധതികൾ,
പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ
എന്തൊക്കെയാണ്;വ്യക്തമാക്കാമോ;
(
ബി )
മേൽ
സൂചിപ്പിച്ച ഓരോ വിഷയത്തിലും
ധനകാര്യ വകുപ്പ് നൽകിയ
റിമാർക്സ് എന്തായിരുന്നു; ഓരോ
തീരുമാനവും സംബന്ധിച്ച
ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ; ഓരോന്നും
നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ
ബാധ്യത ഉണ്ടായതായി
കണക്കാക്കുന്നു; വിശദാംശം
നൽകാമോ?
1254.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കടയില്‍
ലെനിന്‍ രാജേന്ദ്രന്റെ
നാമധേയത്തില്‍ തീയറ്റര്‍
കോംപ്ലക്സും സാംസ്കാരിക നിലയവും
നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം
ഏറ്റെടുക്കല്‍ നടപടിയുടെ
നിലവിലെ സ്ഥിതിയെന്താണെന്നും
ഇതിനായുള്ള തുടര്‍ നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
1255.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ പാട്യം ഗ്രാമ
പഞ്ചായത്തില്‍ വാഗ്ഭടാനന്ദ
സാംസ്കാരിക കേന്ദ്രം
സ്ഥാപിക്കുന്നതിന് സാംസ്ക്കാരിക
വകുപ്പ് മുഖേന സ്വീകരിച്ച
നടപടികളുടെ നിലവിലെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സാംസ്കാരിക കേന്ദ്രം
സ്ഥാപിക്കുന്നതിന് തടസ്സങ്ങള്‍
എന്തെങ്കിലും നിലവിലുണ്ടോ;
വിശദമാക്കുമോ?
1256.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാട്ടരങ്ങ്
പദ്ധതിയെക്കുറിച്ചും ആയത്
സംഘടിപ്പിക്കുന്നതിനായി
എത്രത്തോളം സ്ഥലസൗകര്യം
ആവശ്യമുണ്ടെന്നും വിശദമാക്കാമോ;
(
ബി )
വാമനപുരം
മണ്ഡലത്തിലെ കല്ലറയില്‍
ആരംഭിക്കാൻ ഉദ്ദേശിക്കുന്ന
പ്രസ്തുത പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
1257.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പ് മുഖാന്തരം
കലാകാരന്മാര്‍ക്ക് പെന്‍ഷന്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മാനദണ്ഡങ്ങളില്‍ തബല ഉപകരണ
സംഗീതമായി
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ തബല ഉപകരണ
സംഗീതത്തില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
ഏതെല്ലാം
സംഗീത ഉപകരണങ്ങളിൽ
പ്രാവീണ്യമുള്ള
കലാകാരന്മാരെയാണ് പെന്‍ഷന്‍
അനുവദിക്കുന്നതിനായി
അംഗീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1258.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ മണ്ണൂരില്‍
പൊറാട്ടുകളി ട്രെയിനിംഗ്
സെന്റര്‍
നിര്‍മ്മിക്കുന്നതിനായി സ്ഥലവും
കെട്ടിടവും അനുവദിക്കുന്നതിന്
മണ്ണൂര്‍ ചിറയില്‍ പൊറാട്ടുകളി
ട്രെയിനിംഗ് സെന്റര്‍
സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ
പരിഗണിച്ച് സ്ഥലവും കെട്ടിടവും
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1259.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കവിയും
ഗാനരചയിതാവുമായ ഗിരീഷ്
പുത്തഞ്ചേരിക്ക് ജന്മനാടായ
ഉള്ളിയേരിയില്‍ സ‍്മാരകം
നിര്‍മ്മിക്കുന്നതിനായി
ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ പ്രസ്തുത
നിവേദനത്തിന്മേൽ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
1260.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
തിയേറ്റര്‍ കോംപ്ലക്സ്
നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി പൂര്‍ത്തീകരിച്ച്
എപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തിയില്‍ ഇനി
എന്തൊക്കെ പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളതെന്ന്
വിശദമാക്കാമോ?
1261.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ മള്‍ട്ടിപ്ലക്സ്
തീയറ്റര്‍ സ്ഥാപിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ഏത്
ഘട്ടത്തിലാണ്;
(
സി )
പ്രസ്തുത
മള്‍ട്ടിപ്ലക്സ് തീയറ്റര്‍
നിര്‍മ്മിക്കാനുള്ള സ്ഥല
ലഭ്യതയുടെ നിലവിലെ ഘട്ടം
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
മള്‍ട്ടിപ്ലക്സ് തീയറ്റര്‍
നിര്‍മ്മിക്കാന്‍ ഏത്
തീയതിയിലാണ് തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ച്
എന്നത്തേയ്ക്ക് കമ്മീഷന്‍
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?
1262.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ചലച്ചിത്ര പ്രവർത്തകരുമായും
ചലച്ചിത്ര രംഗത്ത്
പ്രവർത്തിക്കുന്ന സംഘടനകളുമായും
ആലോചിക്കാതെയാണ് ചലച്ചിത്ര നയ
രൂപീകരണ സമിതി രൂപീകരിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സമിതിയിൽ സിനിമയെക്കുറിച്ച്
അറിയുന്നവരായി ആരും തന്നെയില്ല
എന്ന ചലച്ചിത്ര പ്രവർത്തകരുടെ
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
(
സി )
നിലവിൽ
രൂപീകരിച്ച ചലച്ചിത്ര നയ
രൂപീകരണ സമിതിയിൽ എത്ര
അംഗങ്ങളാണുള്ളത്; അംഗങ്ങളുടെ
പേരുവിവരം വെളിപ്പെടുത്തുമോ?
1263.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിനിമാ
നയം രൂപീകരിക്കാനായി സർക്കാർ
നിയോഗിച്ച സമിതിയിൽ നിന്നും
അംഗങ്ങൾ പിന്മാറാൻ ഇടയായ
സാഹചര്യം എന്താണെന്നും പ്രസ്തുത
വ്യക്തികളുമായി ആലോചിക്കാതെയാണോ
സമിതി രൂപീകരിച്ചതെന്നും
വ്യക്തമാക്കുമോ;
(
ബി )
ഹേമ
കമ്മിറ്റി റിപ്പോർട്ട്
സംബന്ധിച്ച് പഠനം നടത്തുന്നതിന്
പ്രസ്തുത സമിതിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ
കൂടുതൽ പഠനം ആവശ്യമാണെന്ന്
തീരുമാനിച്ചതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
1264.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക
ക്ഷേമനിധി ബോര്‍ഡ്
കലാകാരന്‍മാരുടെ പട്ടികയില്‍
പുരാണപാരായണം ചെയ്യുന്നവരെ
ഉള്‍പ്പെടുത്തി 2010-ല്‍
ഉത്തരവിറക്കിയ ശേഷം
പുരാണപാരായണം ചെയ്യുന്ന
കലാകാരന്‍മാരുടെ എത്ര അംഗത്വ
അപേക്ഷകൾ ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര പേര്‍ക്ക്
പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും
ലഭിച്ചിട്ടുണ്ട് ; ജില്ല
തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
(
ബി )
പുരാണപാരായണം
ചെയ്യുന്ന കലാകാരന്‍മാരുടെ
അംഗത്വ അപേക്ഷകളിൽ എത്രയെണ്ണം
തീര്‍പ്പാക്കാനുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; പ്രസ്തുത
അപേക്ഷകൾ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1265.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കലാകായിക
സാഹിത്യ രാഷ്ട്രീയ
പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത
യുവജനങ്ങളിൽ ഒരു വിഭാഗം
വർഗ്ഗീയതയിലേക്കും ലഹരി
ഉപയോഗത്തിലേക്കും
എത്തിപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
യുവജനങ്ങളെ പൊതുധാരയിലേക്ക്
കൊണ്ടുവരുന്നതിന് നാട്ടിലെ
ക്ലബ്ബുകൾക്കും വായനശാലകൾക്കും
കലാകായിക സാഹിത്യ സാംസ്കാരിക
പ്രവർത്തനങ്ങൾ നടത്തുന്നതിന്
ആവശ്യമായ എന്തൊക്ക സഹായങ്ങൾ
നൽകുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
1266.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം ധനകാര്യവകുപ്പ് വിയോജിപ്പ്
രേഖപ്പെടുത്തിയിട്ടും
മന്ത്രിസഭയുടെ അംഗീകാരത്തോടെ
യുവജനക്ഷേമ വകുപ്പ്
നടപ്പാക്കിയിട്ടുള്ള പദ്ധതികൾ,
പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ
എന്തൊക്കെയാണ്;വിശദമാക്കാമോ;
(
ബി )
മേൽ
സൂചിപ്പിച്ച ഓരോ വിഷയത്തിലും
ധനകാര്യ വകുപ്പ് നൽകിയ
റിമാർക്ക്സ് എന്തായിരുന്നു; ഓരോ
തീരുമാനവും സംബന്ധിച്ച
ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ; ഓരോന്നും
നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ
ബാധ്യത ഉണ്ടായതായി
കണക്കാക്കുന്നു; വിശദാംശം
ലഭ്യമാക്കാമോ?
1267.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ൽ
അധികാരമേറ്റ സർക്കാരിന്റെ കാലം
മുതൽ നാളിതുവരെ സംസ്ഥാന യുവജന
കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി
അനുവദിച്ച തുക എത്രയാണെന്നും
ഇതിൽ എത്ര തുക
ചെലവഴിച്ചുവെന്നും ഏതൊക്കെ
ഇനങ്ങളിലാണ് ചെലവഴിച്ചതെന്നും
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
കാലയളവിൽ സംസ്ഥാന യുവജന കമ്മീഷൻ
അധ്യക്ഷയുടെ വേതനം, യാത്രാ
അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ
എന്നീ ഇനങ്ങളിൽ ചെലവഴിച്ച തുക
ഇനം തിരിച്ചും സാമ്പത്തിക
വർഷാടിസ്ഥാനത്തിലും
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|