|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*61.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
വി ജോയി
ശ്രീമതി
യു പ്രതിഭ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തീരദേശ വേലിയേറ്റ മേഖലയില്‍
നിന്നും അന്‍പത് മീറ്റര്‍
പരിധിയ്ക്കുള്ളില്‍
അധിവസിക്കുന്ന മുഴുവന്‍
ജനവിഭാഗങ്ങളെയും
സുരക്ഷിതമേഖലയില്‍
പുനരധിവസിപ്പിക്കുന്ന
പുനര്‍ഗേഹം പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പുനരധിവാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇതുവരെ എത്ര
വീടുകള്‍ പൂര്‍ത്തീകരിച്ച്
നല്‍കിയിട്ടുണ്ടെന്നും അതിനായി
ചെലവഴിച്ച തുകയുടെയും വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പദ്ധതിയിലേക്കുള്ള
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും
പദ്ധതിയ്ക്കാവശ്യമായ സ്ഥലം
കണ്ടെത്തുന്നതിനും നിലവില്‍
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കുമോ;
(
ഡി )
തീരദേശ
ജനതയുടെ സമഗ്രമായ
വികസനത്തിനുതകുന്ന പദ്ധതിയെന്ന
നിലയില്‍ പുനര്‍ഗേഹം പദ്ധതി
കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
*62.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.പി. സുമോദ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാഭ്യാസത്തിലൂടെ സാമൂഹിക
മുന്നേറ്റം കൈവരിക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പൊതു
പരീക്ഷകളില്‍ മികവാര്‍ന്ന വിജയം
കരസ്ഥമാക്കിയ പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ്
നടപ്പിലാക്കി വരുന്ന
പ്രോത്സാഹന സമ്മാനം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
(
സി )
പ്രസ്തുത
അപേക്ഷകളിന്മേല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ?
*63.
ശ്രീ.
മുരളി പെരുനെല്ലി
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രൊഫഷണല്‍
വിദ്യാഭ്യാസ യോഗ്യതയുള്ള
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട യുവതീ
യുവാക്കളുടെ മികച്ച
ഭാവിയ്ക്കായി രൂപം നല്‍കിയ
ട്രേസ് പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഇതുവരെയായി
എത്ര പേര്‍ ഈ പദ്ധതിയുടെ
ഗുണഭോക്താക്കളായി മാറിയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*64.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരദേശത്ത് വേലിയേറ്റ രേഖയില്‍
നിന്നും അന്‍പത് മീറ്റര്‍
പരിധിയ്ക്കുള്ളില്‍ കടലാക്രമണ
ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍
ജനവിഭാഗങ്ങളെയും സുരക്ഷിത
മേഖലയില്‍
പുനരധിവസിപ്പിക്കുന്നതിനുള്ള
പുനര്‍ഗേഹം പദ്ധതി ഉദ്ദേശിച്ച
ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ കീഴില്‍ എത്ര
വീടുകള്‍ നാളിതുവരെ
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
എത്രയെണ്ണം ഇനിയും
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
പുനര്‍ഗേഹം
പദ്ധതിയില്‍ ഭേദഗതി
ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി വഴി
പുനരധിവസിക്കപ്പെടുന്നവര്‍ക്ക്
വീടിന് പുറമെ മറ്റെന്തെങ്കിലും
നഷ്ടപരിഹാരം നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
*65.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
എച്ച്. സലാം
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാര്‍ലമെന്ററി
ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍
യുവതലമുറയ്ക്ക് പകര്‍ന്ന്
നല്‍കുന്നതിന് സ്കൂള്‍, കോളേജ്
തലങ്ങളില്‍ ഫോറം ഫോര്‍
ഡെമോക്രസി ആന്റ് സോഷ്യല്‍
ജസ്റ്റിസ് (എഫ്.ഡി.എസ്.ജെ.)
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എഫ്.ഡി.എസ്.ജെ.-ന്റെ
നേതൃത്വത്തില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
സ്റ്റുഡന്റ്
സഭയുടെ പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ?
*66.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
ദെലീമ
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഓരുജലം,
തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍
എന്നിവയില്‍ ചെമ്മീന്‍ കൃഷി
ചെയ്യുന്നതിന് നിലവില്‍
തടസ്സങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
ബി )
ഒരു
നെല്ലും ഒരു മീനും പദ്ധതി
വിജയകരമായി നടത്തിയിരുന്ന
പ്രദേശങ്ങളിൽ നിലവിലുള്ള
രീതിയില്‍ മത്സ്യകൃഷി
നടത്തുവാന്‍ നിയമതടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
സി )
തരിശ്
നിലങ്ങളിലും കായല്‍
പ്രദേശങ്ങളിലും അത്യുല്പ്പാദന
ശേഷിയുള്ള വനാമി പോലുള്ള
ചെമ്മീന്‍ കൃഷി
വ്യാപകമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
ഇപ്പോള്‍
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നുമാണ് സംസ്കരണത്തിന്
ആവശ്യമായ ചെമ്മീന്‍
കൊണ്ടുവരുന്നതെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ?
*67.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആഴക്കടല്‍
മത്സ്യബന്ധനത്തിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുവാന്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
ആഴക്കടല്‍
മത്സ്യബന്ധനത്തിന് പോകുന്ന
തൊഴിലാളികള്‍ക്ക് എന്തെല്ലാം
സുരക്ഷാ സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
ആഴക്കടല്‍
മത്സ്യബന്ധനത്തിന് പോകുന്ന
ബോട്ടുകളില്‍ ബയോ ടോയ്‍ലറ്റ്
സംവിധാനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ സ്ഥാപിക്കുന്നതിന്
സബ്സിഡി നല്‍കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
ഇപ്പോള്‍ നിയമപരമായി ആഴക്കടല്‍
മത്സ്യബന്ധനം നടത്തുന്ന എത്ര
യാനങ്ങള്‍ ഉണ്ട്; ഇവയെല്ലാം
കേരളത്തില്‍ രജിസ്റ്റര്‍
ചെയ്തവയാണോ; അല്ലെങ്കില്‍
അത്തരത്തിലുള്ള എത്ര യാനങ്ങള്‍
ഉണ്ടെന്ന് വ്യക്തമാക്കാമോ?
*68.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
അഭ്യസ്തവിദ്യരായ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ യുവതീയുവാക്കളെ ഒരേ
സമയം തൊഴില്‍ സംരഭകരും
തൊഴില്‍ദാതാക്കളുമാക്കുന്നതിന്
കേരള എംപവര്‍മെന്റ് സൊസൈറ്റി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
മെച്ചപ്പെട്ട
വരുമാനവും സ്വാശ്രയത്വവും
ലഭിക്കുന്നതിനായി സൊസൈറ്റിയുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സൊസൈറ്റിയുടെ പ്രവര്‍ത്തനം
വ്യാപിപ്പിച്ച് കൂടുതല്‍
പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍
ലഭ്യമാക്കുവാന്‍ വേണ്ട നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*69.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണ സാധ്യതയുള്ള മേഖലയില്‍
താമസിക്കുന്ന
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ്
പരിരക്ഷ നല്‍കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കാന്‍ വനം
വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം അറിയിക്കുമോ;
(
ബി )
ഇക്കോ
ടൂറിസം മേഖല
സന്ദര്‍ശിക്കുന്നവര്‍ക്കും വനം
വകുപ്പില്‍ താല്ക്കാലിക ജോലി
ചെയ്യുന്ന ജീവനക്കാര്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി
വരുന്നുണ്ടോ;
(
സി )
വന്യജീവി
ആക്രമണം നേരിടാനിടയുള്ള
എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്
പരിരക്ഷ ഉറപ്പ് വരുത്തുന്നതിന്
പദ്ധതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*70.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരപ്രദേശത്തിന്റെ
അറുപത്തിമൂന്ന് ശതമാനവും
കടലാക്രമണ ഭീഷണി നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കടലാക്രമണം
തടയുന്നതിന് സ്വീകരിച്ചുവരുന്ന
നടപടികൾ ഫലപ്രദമാണോ; ഇല്ലെങ്കിൽ
കാരണം പരിശോധിച്ചിട്ടുണ്ടോ;
(
സി )
തീരശോഷണത്തിന്
ആനുപാതികമായി തീരത്തിന്റെ
പുന:സ്ഥാപനം നടത്തുന്നതിന്
പദ്ധതി ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ഡി )
തീര
സംരക്ഷണത്തിന് പ്രായോഗികവും
സുസ്ഥിരവുമായ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*71.
ശ്രീ
എം മുകേഷ്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടലില്‍
മത്സ്യബന്ധനത്തിന് പോകുന്ന
യാനങ്ങളുടെയും
മത്സ്യത്തൊഴിലാളികളുടെയും
കൃത്യമായ എണ്ണം അറിയുന്നതിന്
എന്തെങ്കിലും സാങ്കേതിക
സംവിധാനം നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കടലില്‍
മരണപ്പെടുന്ന
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങളെ
സഹായിക്കുന്നതിനുള്ള അടിയന്തര
സഹായത്തിന് പുറമെ സുസ്ഥിരമായ
ജീവനം സാധ്യമാകുന്ന പദ്ധതികള്‍
നിലവിലുണ്ടോ; ഇല്ലെങ്കില്‍
അത്തരം പദ്ധതികളെ കുറിച്ച്
ആലോചിക്കുമോ; വിശദമാക്കാമോ;
(
സി )
കടലില്‍
കാണാതാകുന്ന
മത്സ്യത്തൊഴിലാളികള്‍
മരണപ്പെട്ടതായി
സ്ഥിരീകരിക്കുന്നതിന് നിലവിലുളള
മാനദണ്ഡം അനുസരിച്ച് എത്ര
വര്‍ഷം കഴിയണമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
മരണം
സ്ഥിരീകരിക്കുന്നതിനുള്ള
കാലാവധി കുറയ്ക്കുന്നത്
സംബന്ധിച്ച് എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
*72.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനവിഭവങ്ങളുടെ അഭിവൃദ്ധിയും
സ്ഥിരലഭ്യതയും ഉറപ്പാക്കി
നിയമാനുസൃതവും
നീതിപൂര്‍വ്വകവുമായ വിധം
വനവിഭവങ്ങള്‍ വിനിയോഗിക്കാനും
വനങ്ങള്‍ സംരക്ഷിക്കാനും
ദീര്‍ഘകാല പദ്ധതികള്‍
ആവിഷ്കരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(
ബി )
വനാശ്രിത
സമൂഹമെന്ന നിലയ്ക്ക്
തകര്‍ന്നുപോയ ആദിവാസികളുടെ
കൂട്ടായ്മ ശക്തിപ്പെടുത്താനും
സാഹചര്യമനുസരിച്ച്
പുനരാവിഷ്ക്കരിക്കാനും പ്രത്യേക
പദ്ധതികളുടെ ആവശ്യകത
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
തടിയിതര
വനവിഭവ പരിപാലനത്തിന്
അനുയോജ്യമായ ഊരുകള്‍
തെരഞ്ഞെടുക്കുന്നതിന് പ്രത്യേക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(
ഡി )
ആദിവാസി
വനസംരക്ഷണ സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍ യഥാസമയം
അവലോകനം ചെയ്യുന്നതിനും
നിയന്ത്രിക്കുന്നതിനും പ്രത്യേക
സംവിധാനം
വികസിച്ചിപ്പിട്ടുണ്ടോ;
(
ഇ )
അപൂര്‍വ്വവും
വംശനാശ ഭീഷണി നേരിടുന്നതുമായ
ഔഷധ സസ്യങ്ങളും പ്രത്യേക ജൈവ
മേഖലകളും സംരക്ഷിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
*73.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍
വസിക്കുന്ന പൂര്‍ണ്ണ
സുരക്ഷിതത്വവും മതിയായ
സൗകര്യവുമില്ലാത്ത വീടുകള്‍
നവീകരിക്കുന്നതിനായി സേഫ്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സേഫ്
പദ്ധതി പ്രകാരം ഇതുവരെ എത്ര
വീടുകള്‍
നവീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വീട്
പൂര്‍ണ്ണമായും
വാസയോഗ്യമാക്കുവാന്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് വീടൊന്നിന്
നല്‍കുന്ന ധനസഹായമെത്രയെന്ന്
വ്യക്തമാക്കാമോ?
*74.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനത്തിന്റെ ഭാഗമായി
തീരദേശങ്ങളിലെ രൂക്ഷമായ
കടലാക്രമണവും അതുമൂലം
ഉണ്ടാകുന്ന തീരശോഷണവും കാരണം
ജനങ്ങൾക്കുണ്ടാകുന്ന
കഷ്ടനഷ്ടങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
കടലാക്രമണം
അതീവ രൂക്ഷമായ മേഖലകളിൽ സുസ്ഥിര
തീരസംരക്ഷണം
ഉറപ്പാക്കുന്നതിനുവേണ്ടി
ടെട്രോപോഡുകൾ ഉപയോഗിച്ച്
സംരക്ഷണഭിത്തി നിർമ്മിക്കുന്ന
പ്രവർത്തനങ്ങളുടെ സ്ഥിതി
വിശദമാക്കുമോ;
(
സി )
കടലാക്രമണം
തടയുന്നതിന് എറണാകുളം ജില്ലയിലെ
ചെല്ലാനം മേഖലയിൽ സ്ഥാപിച്ച
ടെട്രോപോഡുകൾ ഉപയോഗിച്ചുള്ള
തീരസംരക്ഷണരീതി
സംസ്ഥാനത്താകമാനം
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ഡി )
തീരസംരക്ഷണം
ഉറപ്പാക്കുന്നതിന് വേണ്ടി
കേന്ദ്ര സർക്കാരിൽ നിന്നും
സമയബന്ധിതമായി സഹായങ്ങൾ
ലഭിക്കുന്നില്ല എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
*75.
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുതലപ്പൊഴിയിലെ
ഹാര്‍ബറിൽ രൂപപ്പെട്ടിരിക്കുന്ന
മണല്‍ത്തിട്ടകൾ ഡ്രഡ്ജ് ചെയ്ത്
നീക്കി മൗത്തിലെയും ചാനലിലെയും
ആഴം കൂട്ടാൻ ഹാർബർ എഞ്ചിനീയറിങ്
വകുപ്പും അദാനി കമ്പനിയും
കരാറിൽ ഏർപ്പെട്ടിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കരാർ പ്രകാരം എന്തൊക്കെ
നടപടികളാണ് അദാനി കമ്പനി
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഹാര്‍ബറിൽ
രൂപപ്പെട്ടിരിക്കുന്ന
മണല്‍ത്തിട്ടകൾ ഡ്രഡ്ജ് ചെയ്ത്
നീക്കി മൗത്തിലെയും ചാനലിലെയും
ആഴം അഞ്ച് മീറ്റര്‍ ആയി
നിലനിർത്താൻ അദാനി കമ്പനിയെ
ചുമതലപ്പെടുത്തിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
2021-ന്
ശേഷം അദാനി കമ്പനി ഈ
പ്രവൃത്തികൾ ചെയ്തിരുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
*76.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ശുദ്ധജല ഗുണനിലവാര
പരിശോധനയ്ക്കായി ഏത് പദ്ധതിയാണ്
സജ്ജമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി ഏതെല്ലാം ഏജന്‍സികളുടെ
സഹകരണത്തോടെയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളുടെ വിശദാംശം
നല്‍കുമോ; എന്തെല്ലാം
സഹായങ്ങളാണ് പദ്ധതിക്ക്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കുമോ?
*77.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എം. എം. മണി
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മനുഷ്യ-വന്യജീവി
സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍ അടങ്ങിയ അഞ്ച്
വര്‍ഷക്കാലയളവിലേക്കുള്ള പദ്ധതി
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതി സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള
പ്രതികരണം ലഭ്യമായിട്ടുണ്ടോ;
വിശദവിവരം അറിയിക്കുമോ;
(
ബി )
ജനവാസ
മേഖലകളിലിറങ്ങി ആക്രമണം
നടത്തുന്ന വന്യജീവികളെ
നിയന്ത്രിക്കുന്നതില്‍ കേന്ദ്ര
നിയമത്തിലുള്ള അപ്രായോഗിക
നിയന്ത്രണങ്ങളും തടസ്സങ്ങളും
നീക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
വനത്തേയും
വന്യജീവികളേയും പരിസ്ഥിതിയേയും
സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ
കര്‍ത്തവ്യത്തോടൊപ്പം
മനുഷ്യന്റെ ജീവനും സ്വത്തിനും
സംരക്ഷണം
നല്‍കത്തക്കവിധത്തിലുള്ള
പ്രായോഗികമായ നടപടികള്‍
സ്വീകരിക്കുന്നതില്‍ നിലവിലെ
കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍
എങ്ങനെയാണ്
തടസ്സമായിരിക്കുന്നതെന്ന്
വിശദമാക്കാമോ?
*78.
ശ്രീ.
എച്ച്. സലാം
ശ്രീ
വി ജോയി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യകൃഷിക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
മുന്‍കാലങ്ങളില്‍
ഉണ്ടായിരുന്ന ഇന്‍ഷുറന്‍സ്
പരിരക്ഷ പദ്ധതി തുടരുന്നതിന്
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത്
പരിഹരിക്കുന്നതിന് എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
കര്‍ഷകര്‍ക്ക്
ഗുണനിലവാരമുള്ള മത്സ്യവിത്ത്
ലഭ്യമാക്കുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് മത്സ്യവിത്ത്
കേന്ദ്രം മുഖേന നടപ്പാക്കി
വരുന്നതെന്ന് വിശദമാക്കുമോ?
*79.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലജീവന്‍ മിഷന്‍
പ്രവർത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ജലജീവന്‍
മിഷന്‍ മുഖേന കണക്ഷനുകള്‍
നല്കുന്ന പ്രവൃത്തികള്‍ക്ക്
ദേശീയപാത വിഭാഗത്തിന്റെ അനുമതി
സമയബന്ധിതമായി ലഭിക്കാറുണ്ടോ;
വിശദമാക്കാമോ;
(
സി )
ദേശീയപാത
വിഭാഗത്തിന്റെ അനുമതിയുടെ അഭാവം
കൊണ്ടുമാത്രം ജലജീവന്‍
മിഷനുകീഴില്‍ ആയിരക്കണക്കിന്
കണക്ഷനുകള്‍ നല്കുന്നതില്‍ തടസം
നേരിടുന്ന സാഹചര്യം
മറികടക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ഡി )
ഇത്
സംബന്ധിച്ച് കേന്ദ്ര ഉപരിതല
ഗതാഗത മന്ത്രാലയവുമായി നടത്തിയ
ആശയവിനിമയങ്ങളുടെയും
ചര്‍ച്ചകളുടെയും വിശദാംശം
അറിയിക്കാമോ;
(
ഇ )
ദേശീയപാതാ
വിഭാഗത്തിന്റെ അനുമതി
ലഭിക്കുന്നതിനുള്ള തടസങ്ങള്‍
പരിഹരിച്ച് ജലജീവന്‍ പദ്ധതി
സമ്പൂർണ്ണമാക്കുമോ;
വിശദമാക്കുമോ?
*80.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ആൻസലൻ
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ
സമൂഹത്തിന്റെ ഉന്നതിയിലേക്ക്
ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
പിന്നാക്ക
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍ നിര്‍ത്തലാക്കിയ
പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്
പദ്ധതിയ്ക്ക് പകരം പുതിയ പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*81.
ശ്രീമതി
കെ. കെ. രമ
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴി
ഹാർബറിന്റെ അശാസ്ത്രീയമായ
നിർമ്മാണം മൂലം അഴിമുഖത്ത്
കടലിൽ നിന്നും കരയിലേക്ക്
തിരയടിക്കുന്ന സമയങ്ങളിൽ ചുഴികൾ
രൂപപ്പെടുന്നത് കാരണം
മത്സ്യബന്ധന ബോട്ടുകൾ
ചുഴിയിൽപെട്ട് തലകീഴായി
മറിയുന്ന സംഭവങ്ങള്‍
പതിവാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ
മാത്രം മുതലപ്പൊഴിയിൽ പതിനേഴോളം
അപകടങ്ങൾ ഉണ്ടായി എന്നതും
നിരവധി മത്സ്യത്തൊഴിലാളികൾ
മരണമടഞ്ഞു എന്നതും ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
മുതലപ്പൊഴിയിൽ
ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ
അടിയന്തര നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ഡി )
മുതലപ്പൊഴി
ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ
അപാകതകള്‍ ശാശ്വതമായി
പരിഹരിക്കാൻ നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*82.
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
ഐ. ബി. സതീഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ജലാശയങ്ങളുടെ ഡിജിറ്റല്‍ രൂപം
തയ്യാറാക്കുന്നതിന് നടത്തി
വരുന്ന പ്രവര്‍ത്തനങ്ങള്‍
ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മറ്റ്
വകുപ്പുകള്‍ക്ക് കൂടി
ഉപയോഗപ്പെടുത്താനാകുന്ന
വിധത്തിലാണോ ഇത്
തയ്യാറാക്കിയിട്ടുളളത്;
വിശദാംശം നല്‍കുമോ;
(
സി )
വിവിധ
ജലസ്രോതസ്സുകളുടെ പരിപാലനം
ഉറപ്പാക്കി ജലലഭ്യതയും
ഉപയോഗവും അടിസ്ഥാനമാക്കി
തയ്യാറാക്കുന്ന ജലബജറ്റ്
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*83.
ശ്രീ.
എം.വിജിന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും
കുടിവെളള കണക്ഷന്‍
ലഭ്യമാക്കുന്നതിനായി
നടപ്പാക്കിവരുന്ന ജലജീവന്‍
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അവലോകനം
നടത്തിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
തടസ്സങ്ങള്‍ പരിഹരിച്ച് പദ്ധതി
പ്രവര്‍ത്തനം സുഗമമായി
മുന്നോട്ട്
കൊണ്ടുപോകുന്നതിനും നടത്തുന്ന
ഇടപെടലുകള്‍ വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
*84.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവർഗ്ഗ
വികസന വകുപ്പിൽ എസ്.ടി.
പ്രമോട്ടർമാരുടെ നിയമനത്തിന്
മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
പ്രമോട്ടർമാരുടെ
താല്ക്കാലിക നിയമനങ്ങൾ
നടത്തുന്നത് എപ്രകാരമാണെന്ന്
അറിയിക്കുമോ;
(
സി )
പ്രമോട്ടർമാരുടെ
നിയമനത്തിൽ മാനദണ്ഡങ്ങൾ
പാലിക്കുന്നില്ല എന്നത്
സംബന്ധിച്ച പരാതികൾ
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
*85.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
മുട്ടിലില്‍ അനധികൃതമായി മരം
മുറിച്ചുകടത്തിയ
സംഭവത്തിന്മേലുള്ള അന്വേഷണ
പുരോഗതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സംഭവത്തിന്മേലുള്ള അന്വേഷണം
ത്വരിതഗതിയിൽ അല്ല
നടക്കുന്നതെന്നും ഇത് പ്രതികളെ
സഹായിക്കാനാണ് എന്നുമുള്ള
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കേസിന്മേലുള്ള
അന്വേഷണത്തെ തുടര്‍ന്ന്
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
പ്രസ്തുത
സംഭവത്തില്‍ കുറ്റക്കാരെന്ന്
കണ്ടെത്തിയ ഉദ്യോഗസ്ഥരെ
സസ്‌പെൻഡ് ചെയ്യുകയും പിന്നീട്
തിരിച്ചെടുക്കുകയും ചെയ്ത
സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ;
എങ്കിൽ കാരണം വിശദമാക്കുമോ?
*86.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സമുദ്രമത്സ്യ
സമ്പത്തിന്റെ സുസ്ഥിരമായ
നിലനിൽപ്പിനും
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കും വേണ്ടി മൺസൂൺകാല
ട്രോളിംഗ് നിരോധനം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കേരള
തീരത്തെ മത്സ്യസമ്പത്ത്
സുസ്ഥിരമായി നിലനിർത്തുന്നതിന്
മൺസൂൺകാല ട്രോളിംഗ് നിരോധനം
സഹായകമായിട്ടുണ്ടോ എന്നത്
സംബന്ധിച്ച് ശാസ്ത്രീയമായ
പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ട്രോളിംഗ്
നിരോധനത്തോടനുബന്ധിച്ച് തൊഴിലും
വരുമാനവും നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികൾക്ക്
നൽകിവരുന്ന സഹായങ്ങൾ
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ഡി )
ട്രോളിംഗ്
നിരോധന കാലത്തും മത്സ്യം
സുലഭമായി ലഭ്യമാക്കുന്നതിന്
ഉൾനാടൻ ശുദ്ധജല മത്സ്യ സമ്പത്ത്
വർദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ?
*87.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴിയിലെ
ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ
അപാകതകള്‍ കാരണമുണ്ടായ
അപകടങ്ങളിൽ ജൂലൈ മാസത്തിൽ
മാത്രം നാല് മത്സ്യത്തൊഴിലാളികൾ
മരിച്ചത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
രണ്ട് വർഷമായി മുതലപ്പൊഴിയിൽ
അപകടങ്ങൾ ഇല്ലാതാക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
ഹാർബറിൽ
രൂപപ്പെട്ടിരിക്കുന്ന
മണല്‍ത്തിട്ടകൾ ഡ്രഡ്ജ് ചെയ്ത്
നീക്കി മത്സ്യബന്ധന
ബോട്ടുകളുടെ സഞ്ചാരം
സുഗമമാക്കാന്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി
ഇക്കാര്യത്തില്‍ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണ്;
വിശദമാക്കാമോ?
*88.
ശ്രീ
സി കെ ഹരീന്ദ്രന്‍
ഡോ.
കെ. ടി. ജലീൽ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂരഹിത പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
പുനരധിവാസ പദ്ധതി പ്രകാരം
സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന
ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള
വ്യവസ്ഥകള്‍ പരിഷ്കരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ
മാനദണ്ഡങ്ങള്‍
പരിഷ്കരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ഉപയോഗയോഗ്യമല്ലാത്ത
ഭൂമിയാണ് പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നല്‍കുന്നതെന്ന പരാതി
പരിഹരിക്കുവാന്‍ സ്വീകരിച്ച
നടപടി എന്താണെന്നും
ഇതുസംബന്ധിച്ച് പുതുതായി
എന്തെങ്കിലും വ്യവസ്ഥകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
*89.
ശ്രീമതി
ദെലീമ
ശ്രീ.
കെ. ആൻസലൻ
ശ്രീ.
കെ. ജെ. മാക്‌സി
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
തീരത്ത് അപകടരഹിത മത്സ്യബന്ധനം
ഉറപ്പാക്കുന്നതിനായി സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികള്‍ക്ക്
കടല്‍രക്ഷാ ഉപകരണങ്ങളും ദിശാ
സഹായ ഉപകരണങ്ങളും നല്‍കുന്ന
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെടുന്നവരുമായി
ആശയവിനിമയം നടത്തുന്നതിന് വെരി
ഹൈ ഫ്രീക്വന്‍സി
(വി.എച്ച്.എഫ്.) ഹാൻഡ്
സെറ്റുകള്‍ നല്‍കുന്ന പദ്ധതി
നടപ്പാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
*90.
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
ശല്യം, ഇക്കോ സെന്‍സിറ്റീവ്
സോണ്‍ അതിര്‍ത്തി, കാട്ടു
പന്നികളെ വെര്‍മിന്‍ ആയി
പ്രഖ്യാപിക്കല്‍ എന്നീ
വിഷയങ്ങളില്‍ അടിയന്തര നടപടി
ആവശ്യപ്പെട്ട് കേന്ദ്ര
സര്‍ക്കാരിന് നിവേദനം
നല്‍കിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും പ്രതികരണം
ലഭ്യമായിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
സര്‍പ്പ ആപ്പിന്റെ പ്രവര്‍ത്തനം
ആരംഭിച്ചത് മുതല്‍ ഉണ്ടായ
പുരോഗതി വിശദമാക്കാമോ;
(
സി )
മൂന്നാര്‍
ഡിവിഷനിലെ കുറിഞ്ഞിമല
സങ്കേതത്തില്‍ 12
വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന
സസ്യമായ നീലക്കുറിഞ്ഞി
ചെടികളുടെ സംരക്ഷണത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
|
|
|
|
|
|
|
|