STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*1.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ കിഫ്ബി പദ്ധതി സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനം വേഗത്തിലാക്കുന്നതിൽ വഹിച്ച പങ്ക് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പശ്ചാത്തല വികസന മേഖലയില്‍ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി കിഫ്ബി മുഖേന നടപ്പാക്കി വരുന്ന വന്‍കിട പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( സി )
കേരള ഡെവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനെ (കെ-ഡിസ്ക്) മികവുറ്റ ഒരു പ്രൊഫഷണല്‍ സ്ഥാപനമാക്കി മാറ്റുന്നതിന് എന്തെല്ലം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
കെ-ഡിസ്ക് നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ?
*2.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ബി )
തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി തെരുവുനായ നിയന്ത്രണത്തിന് പര്യാപ്തമല്ലെന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന നിർദ്ദേശമുണ്ടായിട്ടുണ്ടോ; എങ്കിൽ ആയതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ഡി )
തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*3.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ പുരോഗതി ഉൾപ്പെടെയുള്ള വിശദാംശം അറിയിക്കാമോ; ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കി എന്നത്തേക്ക് സ്ഥലം ലഭ്യമാക്കുമെന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തിനായി എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രത്യേക പാക്കേജായി ഉൾപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*4.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം. കെ. മുനീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനാൽ ജനജീവിതം ദു:സ്സഹമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായി ​ഇടപെടാൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
വിലക്കയറ്റം തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*5.
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലെെഫ് ഭവന പദ്ധതിയുടെ ഇതുവരെയുളള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലെെഫ് പദ്ധതി പ്രകാരം ഫ്ലാറ്റ് സമുച്ചയങ്ങള്‍ എവിടെയെല്ലാമാണ് ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുളളതെന്നും അതിനായി സ്ഥലം കണ്ടെത്തുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്നും അറിയിക്കുമോ;
( സി )
ലെെഫ് പദ്ധതിയ്ക്കായി ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍ അവ ദുരീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
*6.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഞ്ച് വയസ്സുവരെ പ്രായമുള്ളതും ശ്രവണവൈകല്യമുളളതുമായ കുട്ടികൾക്കായി 2011-16 കാലയളവില്‍ ആരംഭിച്ച ശ്രുതിതരംഗം പദ്ധതി മുടങ്ങിയതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ പുതുതായി കുട്ടികളെ ഉൾപ്പെടുത്താത്തതും അപ്ഗ്രഡേഷൻ നടത്തേണ്ട കുട്ടികൾക്ക് തുടർന്നും സഹായം ലഭ്യമാക്കാൻ സാധിക്കാത്തതും കാരണം ശ്രവണവൈകല്യമുളള കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ് എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സാമൂഹ്യനീതി വകുപ്പിന് കീഴിലായിരുന്ന പ്രസ്തുത പദ്ധതി ആരോഗ്യവകുപ്പിന്റെ കീഴിലേക്ക് മാറ്റിയതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പുനരാരംഭിച്ച് അർഹരായ എല്ലാ കുട്ടികൾക്കും സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( ഇ )
കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ നടത്തേണ്ട കുട്ടികൾക്ക് അടിയന്തരമായി സഹായം ലഭ്യമാക്കാൻ തയ്യാറാകുമോ; വിശദമാക്കാമോ?
*7.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും കൊടുത്ത് തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരണത്തിന് വേണ്ടി സപ്ലൈകോ സഹകരണ ബാങ്കുമായി വായ്പയ്ക്ക് കരാര്‍ ഒപ്പ് വച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം അറിയിക്കാമോ; പ്രസ്തുത വായ്പ ലഭിക്കുന്നതിനുള്ള പ്രധാന തടസ്സം വ്യക്തമാക്കാമോ;
( സി )
നെല്ല് സംഭരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിക്കുന്നുണ്ടോ; സംഭരണ തുകയില്‍ സംസ്ഥാന വിഹിതം കുറച്ചിട്ടുണ്ടോ; കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*8.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പകർച്ചവ്യാധികളുടെയും ഇതര രോഗങ്ങളുടെയും പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സമഗ്രമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അമേരിക്കന്‍ മാതൃകയില്‍ പകർച്ചവ്യാധികളുടെയും ഇതര രോഗങ്ങളുടെയും പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കോവിഡ് കാലത്ത് കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (കെ.സി.ഡി.സി.) സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നോ; 2021 ലെ ബജറ്റിൽ ഇതിനായി തുക അനുവദിച്ചിരുന്നുവോ; വിശദമാക്കാമോ;
( സി )
കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (കെ.സി.ഡി.സി.) സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് വിവിധയിടങ്ങളില്‍ കെ.സി.ഡി.സി. സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
ഫീൽഡ്തല പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള വിവിധ മേഖലകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ആരോഗ്യപരിപാലനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നവീകരണ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആശയകേന്ദ്രമായി കെ.സി.ഡി.സി.യെ മാറ്റുവാന്‍ ‍ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*9.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിപണി ഇടപെടൽ ശക്തിപ്പെടുത്താനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും എന്തെല്ലാം സംവിധാനങ്ങളാണ് സപ്ലൈകോ നിലവിൽ നടത്തിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ ഓണക്കാലത്ത് സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടാകാതിരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
വിലനിലവാരം നിയന്ത്രിക്കുന്നതിനായി ഉല്പാദനകേന്ദ്രങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ മൊത്തമായി സംഭരിച്ച് വിപണനം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*10.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്നോളജീസുമായി സഹകരിച്ച് എന്തെല്ലാം പദ്ധതികളാണ് ഡിജിറ്റല്‍ സര്‍വ്വകലാശാല ആവിഷ്കരിച്ച് നടപ്പാക്കിവരുന്നതെന്ന് അറിയിക്കുമോ;
( ബി )
ഡിജിറ്റല്‍ സര്‍വ്വകലാശാല കേന്ദ്രമാക്കി നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ഡിജിറ്റല്‍ സര്‍വ്വകലാശാല നടത്തിവരുന്ന നൈപുണ്യ പരിശീലന പരിപാടിയില്‍ ഇതിനകം എത്രപേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ എജന്‍സികള്‍ക്കായി ഡാറ്റാ അനലിറ്റിക്സ്, ജിയോ സ്പെഷ്യല്‍ അനലിറ്റിക്സ് എന്നിവയില്‍ ഡിജിറ്റല്‍ സര്‍വ്വകലാശാല തയ്യാറാക്കിയ പ്രോജക്റ്റുകള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*11.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തുന്നതിനാവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികൾക്കായി അരി, ഗോതമ്പ് എന്നിവ വിതരണം ചെയ്യേണ്ടതില്ലെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംസ്ഥാനത്തെ പൊതുവിതരണ മേഖലയെ ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*12.
ശ്രീ. എച്ച്. സലാം
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി. വി. അൻവർ
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്‍കിട പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ മുന്‍കാലങ്ങളിൽ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ; എങ്കിൽ സംസ്ഥാനത്തിന്റെ വികസനത്തെ ഇത് ഏതെല്ലാം തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
2011 മെയ് മുതല്‍ 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഏതെല്ലാം വന്‍കിട പദ്ധതികള്‍ ആരംഭിച്ചുവെന്നും പ്രസ്തുത കാലയളവില്‍ അതില്‍ എത്ര ശതമാനം പൂര്‍ത്തീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ ഉപേക്ഷിക്കപ്പെട്ട ഏതെല്ലാം പദ്ധതികളാണ് 2016-21-ലെ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
മുൻ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും നിലവിൽ തുടരുന്നതുമായ വന്‍കിട പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്തെ വന്‍കിട പദ്ധതികളുടെ മേല്‍നോട്ടവും നടത്തിപ്പും കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
*13.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗത്ത് മാസങ്ങളായി തുടരുന്ന പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സെര്‍വര്‍, ഇ-പോസ് മെഷീന്‍ തകരാറുകള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത വകയിൽ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ തടഞ്ഞുവച്ചിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത കുടിശ്ശിക തുക കൊടുത്ത് തീര്‍ക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
റേഷന്‍ വ്യാപാരികളുടെ ക്ഷേമ പെന്‍ഷന്‍ തുക അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ മുടക്കം വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ; മറ്റ് ക്ഷേമ പെന്‍ഷന്‍ ഫണ്ടുകളില്‍ നല്‍കുന്നതുപോലെ സര്‍ക്കാര്‍ വിഹിതം ഈ ഫണ്ടിലും നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
*14.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി യു പ്രതിഭ
ശ്രീമതി ഒ എസ് അംബിക
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രസവ ചികിത്സാ സൗകര്യങ്ങളിലെ മികവിന് ദേശീയ ആരോഗ്യദൗത്യം ഏര്‍പ്പെടുത്തിയ ലക്ഷ്യ (ലേബര്‍ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ) സര്‍ട്ടിഫിക്കേഷന് സംസ്ഥാനത്തെ ആശുപത്രികളെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ആശുപത്രികള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനടിസ്ഥാനമായി പ്രസ്തുത സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും സേവനങ്ങളും വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രസ്തുത അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ആധുനിക പ്രസവ ചികിത്സ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഇ )
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി ആശുപത്രികളിൽ ലോകോത്തര പ്രസവ ചികിത്സ സൗകര്യം ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
*15.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അപൂര്‍വ്വ രോഗബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; രാജ്യത്ത് ആദ്യമായിട്ടാണോ ഒരു സംസ്ഥാന സർക്കാർ ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്;
( ബി )
ഈ പദ്ധതി പ്രകാരം ഇതിനോടകം എത്ര പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം നൽകാമോ;
( സി )
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അപൂര്‍വ്വ രോഗചികിത്സയ്ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; സ്പെെനല്‍ മസ്കുലാര്‍ അട്രോഫി പോലുള്ള അപൂര്‍വ്വ രോഗങ്ങള്‍ കണ്ടു പിടിച്ചാല്‍ പ്രസ്തുത ആശുപത്രിയിൽ നിലവില്‍ ചികിത്സ ലഭ്യമാണോ; വ്യക്തമാക്കമോ;
( ഡി )
ജനിതക രോഗങ്ങളുടെ പരിശോധന, രോഗ നിര്‍ണ്ണയം, ചികിത്സ എന്നിവ പ്രസ്തുത ആശുപത്രിയിൽ ഇപ്പോൾ സാധ്യമാണോ; അപൂര്‍വ്വ രോഗം കണ്ടെത്തിയാല്‍ ചെലവേറിയ ചികിത്സ നല്‍കാന്‍ സാധിക്കാത്തവർക്ക്‌ ഈ പദ്ധതി എത്രത്തോളം സഹായകരമാണ്; വിശദാംശം നല്‍കാമോ?
*16.
ശ്രീമതി ദെലീമ
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി നോര്‍ക്ക നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ടൂറിസം, പശ്ചാത്തല സൗകര്യങ്ങള്‍, വ്യവസായങ്ങള്‍, സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കമ്പനിയുടെ അനുബന്ധ കമ്പനിയായ റെസ്റ്റ് സ്റ്റോപ്പ് പാതയോര വിശ്രമകേന്ദ്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത വിശ്രമകേന്ദ്രങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്;
( ഇ )
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ തൊഴിലവസരം ഒരുക്കുവാനും നിക്ഷേപം നടത്തുന്നതിന് അവസരം നല്‍കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*17.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്ല്യം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തെരുവുനായ്ക്കളെ പിടികൂടി ജനനനിയന്ത്രണം ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
തെരുവുനായ്ക്കളെ ഫലപ്രദമായി നിയന്ത്രിക്കുവാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഴുപ്പിലങ്ങാട് നിഹാലിന്റെ കുടുംബത്തിന് നല്‍കിയിട്ടുള്ള സാമ്പത്തിക സഹായം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*18.
ഡോ. കെ. ടി. ജലീൽ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ഏതൊക്കെ ക്ഷേമ പെന്‍ഷനുകളാണ് വിതരണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഓരോ ക്ഷേമ പെന്‍ഷനുകളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
2011-2016, 2016-21 എന്നീ കാലയളവുകളില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കിയ വകയില്‍ ചെലവഴിച്ച തുക, ഗുണഭോക്താക്കളുടെ എണ്ണം എന്നിവയിലുണ്ടായിട്ടുള്ള വ്യത്യാസം എന്നിവ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര വീതമെന്ന് അറിയിക്കാമോ;
( ഡി )
നിലവിലെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണവും മുന്‍കാലങ്ങളിലെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്രയാണന്നും എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
*19.
ശ്രീമതി ഒ എസ് അംബിക
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായശല്യം നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
തെരുവുനായ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് തടസ്സമായ എന്തെല്ലാം വ്യവസ്ഥകളാണ് കേന്ദ്ര ചട്ടങ്ങളില്‍ നിലവിലുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ചട്ടത്തില്‍ ഭേദഗതി അനിവാര്യമാണെന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് അറിയിക്കുമോ;
( ഡി )
തെരുവുനായശല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ഇ )
പേവിഷബാധയുള്ളതോ അപകടകാരികളോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്ഥാപനം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുസംബന്ധിച്ച കോടതി നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
*20.
ശ്രീ. ആന്റണി ജോൺ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്രമേഖലയിലും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴും സൈബര്‍ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും ഐ.ടി. മേഖലയെ ആശങ്കപ്പെടുത്തുന്നത് ഗൗരവമായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സൈബര്‍ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയുന്നതിനായി എന്തെല്ലാം നൂതന സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പുതുതായി ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണികളെ നേരിടുന്നതിന് പര്യാപ്തമാകും വിധം പ്രസ്തുത സംവിധാനങ്ങളെ വൈവിദ്ധ്യവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
നിലവില്‍ സൈബര്‍ ഭീഷണി നേരിടുന്നതിനായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം കേരള (CERT-K)യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*21.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ ഡി കെ മുരളി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍‍ സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ; ഏതൊക്കെ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കേരളം ഈ സ്ഥാനം കൈവരിച്ചത്; ദേശീയ പുരസ്ക്കാരം ലഭിക്കുന്നതിനടിസ്ഥാനമായ എന്തൊക്കെ കാര്യങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നത്; വിശദാംശം നല്‍കാമോ;
( ബി )
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; ഭക്ഷ്യസുരക്ഷാ പരിശോധന, ലാബുകളുടെ പരിശോധന മികവ്, ജീവനക്കാര്‍ക്ക് പരിശീലനം എന്നിവ ഉറപ്പ് വരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഈറ്റ് റൈറ്റ് മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; ഇതിന് പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ലഭിച്ച പുരസ്കാരങ്ങളും സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എത്രത്തോളം സഹായകരമാണ്; വിശദമാക്കാമോ?
*22.
ശ്രീ. പി.പി. സുമോദ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളേയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരേയും പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( സി )
ഐ.ടി. രംഗത്ത് വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം തുടങ്ങിയ രീതികൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത പദ്ധതിയുടെ പ്രയോജനം ഈ മേഖലയിലുള്ളവര്‍ക്കും ലഭിക്കും വിധം വീടുകളില്‍ കെ-ഫോണ്‍ കണക്ഷനുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കുമോ?
*23.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പുതിയ മദ്യനയം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നയത്തില്‍ വ്യതിയാനം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പുതിയ മദ്യനയം സര്‍ക്കാരിന്റെ വിമുക്തി പദ്ധതിക്ക് വിരുദ്ധമാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ ലഹരിവര്‍ജ്ജനം എന്ന സര്‍ക്കാര്‍ നയവും പുതിയ മദ്യനയവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
*24.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുന്ന ലഹരി, മയക്കുമരുന്ന് കേസുകൾ തടയാൻ ആഭ്യന്തര വകുപ്പിന്റെ നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലവും കാര്യക്ഷമവുമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വകുപ്പിന്റെ ലഹരിവിരുദ്ധ നടപടികള്‍ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകാന്വേഷണ സംഘവും ആവശ്യമായ അനുബന്ധ സംവിധാനങ്ങളും രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ലഹരി കേസുകളിൽ പരിശോധനാ ഫലങ്ങൾ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഫോറൻസിക്‌ സയൻസ്‌ ലാബുമായി സഹകരിച്ച് ലഹരി കേസുകളിലെ പരിശോധനാ ഫലങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
വിദ്യാലയങ്ങളിലെ ലഹരി കേസുകൾ തടയാൻ വകുപ്പിൽ നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലഹരി മാഫിയയുടെ പിടിയിലകപ്പെടുന്ന കുട്ടികളെ ഇരകളായി കണക്കാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
വിൽപ്പനയ്ക്കായി മയക്കുമരുന്ന്‌ കൈവശം വയ്‌ക്കുന്നവർക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയാനായി നടപ്പാക്കിയ യോദ്ധാവ് പദ്ധതി ഫലപ്രദമാണോ; വിശദമാക്കാമോ?
*25.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വില കർഷകര്‍ക്ക് നൽകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
നെല്ല് സംഭരണ തുക കിട്ടാത്തതിനാല്‍ അടുത്ത കൃഷിയിറക്കാനാവാതെ കർഷകർ ദുരിതത്തിലാണ് എന്ന വസ്തുത ഗൗരവമായി കാണുന്നുണ്ടോ;
( സി )
സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വില കർഷകര്‍ക്ക് അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോ?
*26.
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലം ആരംഭിച്ചതോടുകൂടി സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
( ബി )
ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരിൽ മരണനിരക്ക് വർദ്ധിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
പനിബാധിതരുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ഉണ്ടായ അനാസ്ഥ, മരണങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടോ;
( ഡി )
ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*27.
ശ്രീ. എം. എം. മണി
ശ്രീമതി യു പ്രതിഭ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ശസ്ത്രക്രിയ നടത്തി കുട്ടികളെ രക്ഷപ്പെടുത്തുന്നതിനുതകുന്ന ഹൃദ്യം പദ്ധതി ആവിഷ്കരിച്ചതെപ്പോഴാണ്; പദ്ധതിയുടെ വിശദാംശം നൽകാമോ;
( ബി )
ഈ പദ്ധതി പ്രകാരം മുന്‍ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും എത്ര ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
രോഗത്തിന്റെ തീവ്രതയനുസരിച്ച് കുട്ടികൾക്ക് വിദഗ്‍ദ്ധ ചികിത്സ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; ഏതെല്ലാം ആശുപത്രികളിലാണ് പ്രസ്തുത ശസ്ത്രക്രിയ സംവിധാനം ഒരുക്കിയിട്ടുള്ളത്; തുടര്‍ ചികിത്സയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
*28.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരിൽ നിന്നും നെല്ല് സംഭരിച്ച വകയില്‍ തുക നൽകാനുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ബി )
സംഭരണ വില യഥാസമയം നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ; കർഷകർക്ക് നൽകാനുളള തുക കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( സി )
കർഷകർക്ക് തുക നൽകുന്നതിനായി ഏതെല്ലാം ബാങ്കുകളുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
തുക നൽകുന്നതിൽ നിലവിലുളള തടസ്സങ്ങൾ പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*29.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷനും കെ-ഡിസ്കും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല തയ്യാറാക്കി വരുന്ന ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന അതിനൂതന സംവിധാനം എത്രമാത്രം പ്രയോജനകരമായിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പരമ്പരാഗത മേഖലയില്‍ ഡിജിറ്റല്‍ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല ഡിജിറ്റല്‍ ഇന്നവേഷന്‍ ആന്റ് പ്രൊഡക്ട് ഡെവലപ്പ്മെന്റ് സെന്റര്‍ എന്ന മികവിന്റെ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കാർഷിക, മൃഗസംരക്ഷണ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അധിഷ്ഠിതമായ എന്തെല്ലാം അതിനൂതന പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*30.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന തരത്തിലുമുള്ള നടപടികൾ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടോ; എങ്കിൽ ഇത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ മൂലം സംസ്ഥാനം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടോ; എങ്കിൽ അവ പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.