STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2670.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് മുഖേനയുള്ള ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചവർക്ക് ഒരു മാസത്തിലധികമായി പണം നൽകാൻ സാധിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഭൂമി രജിസ്റ്റർ ചെയ്ത് കൊടുത്തവർക്ക് അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി കൈവിട്ടുപോവുകയും എന്നാൽ അതിന്റെ വില കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ഇക്കാരണത്താൽ ബ്ലോക്ക്‌ തലത്തിലുള്ള പട്ടികജാതി വികസന ഓഫീസുകളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി രജിസ്റ്റർ ചെയ്ത് കൊടുത്തവർക്ക് തുക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്നും ഇതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ഇ )
2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ ഈ ഇനത്തിൽ തുക ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ പ്രസ്തുത തുക കൃത്യമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭവനനിര്‍മാണം
2671.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭവനനിര്‍മാണത്തിനായി 2016-2017 മുതല്‍ 2022-23 വരെ ഓരോ വര്‍ഷവും ബഡ്ജറ്റില്‍ നീക്കി വച്ച തുകയും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ?
2672.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ സ്വന്തമായി വീട്, സ്ഥലം എന്നിവ ഇല്ലാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ വിവരം തദ്ദേശസ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
അത്തരം കുടുംബങ്ങൾക്ക് വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2673.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗക്കാരായ ഭൂരഹിത ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നതിന് വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്നതിന് എന്തെങ്കിലും പദ്ധതികൾ നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതികൾക്കായി 2022 -23 സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക അനുവദിച്ചുവെന്നും എത്ര ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
മലപ്പുറം ജില്ലയിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിച്ച എത്ര ഗുണഭോക്താക്കളുണ്ടെന്ന് ബ്ലോക്ക് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ഡി )
മലപ്പുറം ജില്ലയിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതിക്കാരായ ഗുണഭോക്താക്കൾക്ക് ഭൂമി വിൽപ്പന നടത്തിയില്‍ എത്ര പേർക്ക് അതിന്റെ തുക നൽകാനുണ്ടെന്നും തുക നൽകാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കുമോ?
2674.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ വിവിധ ഭവന പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പട്ടികജാതി കുടുംബങ്ങളുടെ വിശദാംശം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നൽകുമോ;
( ബി )
സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ വിശദാംശം നൽകുമോ?
2675.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ഭവനരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിർമ്മിച്ച് നല്‍കുന്നതിനായി എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്ന് വര്‍ഷാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ബി )
ലൈഫ് ഭവന പദ്ധതി ആരംഭിച്ചത് മുതല്‍ നാളിതുവരെ ഭവനരഹിതര്‍ക്ക് വീട് നിർമ്മിച്ച് നല്‍കുന്നതിനായി പട്ടികജാതി വികസന വകുപ്പ് ലൈഫ് ഭവന പദ്ധതിയിലേക്ക് നല്‍കിയ തുക എത്രയെന്ന് അറിയിക്കുമോ; ഇത് സംബന്ധിച്ച വിശദവിവരം വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
2676.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത എത്ര പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( സി )
അതിദരിദ്രരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തിയ സര്‍വെ പ്രകാരമുള്ള പട്ടികയില്‍ മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
2677.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വട്ടച്ചിറ പട്ടികവര്‍ഗ്ഗ കോളനിയിലെ അന്തേവാസികള്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ട്; അതില്‍ പ്രവ‍ൃത്തി ആരംഭിച്ചതും പൂര്‍ത്തിയാക്കിയതും അവശേഷിക്കുന്നതുമായ വീടുകൾ എത്രയാണെന്ന് ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാമോ?
2678.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിൽ ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ, മുതലത്തോട് എന്നിവിടങ്ങളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ മലപണ്ടാര കുടുംബങ്ങളള്‍ക്ക് ലാൻഡ് ബാങ്ക് പദ്ധതിയിലുൾപ്പെടുത്തി ഭൂമി അനുവദിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത കുടുംബങ്ങൾക്ക് കൈമാറുന്നതിനായി കണ്ടെത്തിയ ഭൂമിയില്‍ എസ്.എല്‍.ഇ.സി.യുടെ അംഗീകാരത്തിന് കൈമാറുന്ന നടപടികൾക്കായി കളക്ടറേറ്റിൽ സമർപ്പിച്ച ഭൂമിയുടെ അളവെത്രയാണെന്നറിയിക്കുമോ;
( സി )
കൊല്ലം കളക്ടറേറ്റിൽ നിന്നും നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കുന്നതിനുളള പ്രൊപ്പോസല്‍ എസ്.എല്‍.ഇ.സി.യുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി പൂർത്തിയാക്കാനുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; പ്രസ്തുത നടപടികൾ പൂർത്തിയാക്കി എന്നത്തേക്ക് എസ്.എല്‍.ഇ.സി.ക്ക് സമർപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി മേല്‍പ്പറഞ്ഞ കുടുംബങ്ങൾക്ക് എന്നത്തേക്ക് ഭൂമി വാങ്ങി നൽകാനാകുമെന്ന് വ്യക്തമാക്കാമോ?
2679.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള ചാപ്പകടപ്പുറത്ത് താമസിക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഇവരെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായ മാലിപ്പുറം കാരിക്കശ്ശേരി ശ്രീ.സാബു സേവ്യറിന്റെ വക 32.10 ആര്‍ വസ്തു ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന ലാന്‍ഡ്‌ ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
സ്ഥലത്തിന്റെ വില 5,00,000 രൂപയില്‍ കൂടുതലായതിനാല്‍ സ്റ്റേറ്റ് ലെവല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരത്തിനായി എറണാകുളം ജില്ലാ കളക്ടര്‍ 07.06.2022-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
2680.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ 2016 മുതൽ നാളിതുവരെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ എണ്ണവും ഇതിനായി ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയിൽ എത്ര കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനുള്ള അപേക്ഷകൾ പരിഗണയിലുണ്ടെന്നും പ്രസ്തുത അപേക്ഷകളിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമെന്നും വിശദമാക്കുമോ?
2681.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ‍ആവിഷ്കരിച്ചിട്ടുളള സേഫ് പദ്ധതി മുഖേന അരുവിക്കര നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2682.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും സേഫ് പദ്ധതിയിലേക്ക് ആകെ എത്ര അപേക്ഷകള്‍ ലഭ്യമായി; എത്ര പേര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം ആനുകൂല്യം നല്‍കുവാന്‍ സാധിക്കും; വിശദാംശം ലഭ്യമാക്കുമോ?
2683.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.വി.അൻവർ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമായ ഭവന, ഭൂരാഹിത്യം പരിഹരിക്കുന്നതിന് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പട്ടിക ഗോത്രവർഗ്ഗ വിഭാഗത്തിൽ ഭൂരഹിതരില്ലാത്ത ജില്ലയായി തിരുവനന്തപുരം ജില്ലയെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വനാവകാശ നിയമപ്രകാരവും ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരവും എത്ര പട്ടിക ഗോത്രവർഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കാമോ;
( ഡി )
പട്ടിക ഗോത്രവർഗ്ഗ പുനരധിവാസ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ?
2684.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന 2011 മുതൽ 16 വരെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ എണ്ണവും ഇതിനായി ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ കാലയളവിൽ എത്ര പട്ടികജാതി കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിനായി വായ്പ അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത ഇനത്തിൽ ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
2685.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്ക്കർ സ്വയംപര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം 2016 മുതൽ നാളിതുവരെ പാറശാല നിയോജകമണ്ഡലത്തിലെ ഏതൊക്കെ കോളനികൾ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിലവിൽ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ പുരോഗതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തിലെ ഏതൊക്കെ ആദിവാസി ഊരുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന വിശദാംശം നൽകാമോ?
2686.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കി വരുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2687.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി എരുത്വാപ്പുഴ മലവേടർ പട്ടികവർഗ്ഗ കോളനി നവീകരിക്കുന്നതിനായി അംബേദ്കര്‍ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ പ്രവൃത്തികളാണ് പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തിരമായി ആരംഭിച്ച് കോളനി നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2688.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം ദേവികുളം നിയോജകമണ്ഡലത്തിൽ 2016-17 മുതൽ 2022-23 വരെ എത്ര പട്ടികജാതി കോളനികൾ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചു എന്ന് വിശദമാക്കാമോ; ഓരോ കോളനികൾക്കും അനുവദിച്ച തുകയും കോളനിയുടെ പേരും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര കോളനികളുടെ നവീകരണം പൂർത്തിയായിട്ടുണ്ടെന്നും പൂർത്തീകരിക്കാത്ത കോളനികളുടെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
2689.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം 2016-17 മുതല്‍ 2022-23 വരെ ഏതെല്ലാം കോളനികള്‍ നവീകരിക്കുന്നതിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുള്ള വിവരം വര്‍ഷം തിരിച്ച് വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
2690.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ദേവികുളം നിയോജകമണ്ഡലത്തിൽ 2016-17 മുതൽ എത്ര പട്ടികവർഗ്ഗ ഊരുകൾ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചു എന്നും ഓരോ സെറ്റിൽമെന്റിനും അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര സെറ്റിൽമെന്റുകളുടെ നവീകരണം പൂർത്തിയായിട്ടുണ്ടെന്നും പൂർത്തീകരിക്കാത്തവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2691.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് മാവേലിക്കര നിയോജക മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ വസിക്കുന്ന കോളനികളുടെ വികസനത്തിനായി സ്വീകരിച്ച നടപടികളും അനുവദിച്ച തുകയും പദ്ധതികളുടെ തല്‍സ്ഥിതി വിവരവും ലഭ്യമാക്കുമോ?
2692.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ദേവസ്വം പറമ്പ് ചെങ്ങോട് വലിയ പറമ്പ് കോളനിയുടെ നവീകരണ പ്രവൃത്തി ഏത് ഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിവരം ലഭ്യമാക്കാമോ?
2693.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
2694.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-തേക്കടി മേഖലയിലെ വിവിധ ആദിവാസി കോളനികളിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
2022 നവംബര്‍ മാസം വകുപ്പുമന്ത്രി ആദിവാസി സമൂഹവുമായി നേരിട്ട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?
2695.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എത്ര ആദിവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സാമ്പത്തിക സഹായം യഥാസമയം കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2696.
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി സമൂഹത്തിൽപ്പെട്ടവർ ആൾക്കൂട്ട വിചാരണയ്ക്കും ആക്രമണത്തിനും വിധേയമാകുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
ദളിത് -ആദിവാസി സമൂഹത്തിൽപ്പെട്ടവർ ആക്രമണത്തിന് വിധേയമാകുമ്പോൾ അതിനെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസ് എടുക്കാത്ത സംഭവങ്ങൾ കൂടിവരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇത്തരം സംഭവങ്ങളിൽ പ്രസ്തുത നിയമപ്രകാരം കേസ് എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ എന്തൊക്കെ നടപടികളാണ് വകുപ്പ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
2697.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ 2021-ൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
സ്കോളർഷിപ്പ് പദ്ധതിയിലും ആനുകൂല്യ വിതരണത്തിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; ഏതെങ്കിലും വിഭാഗത്തിലുള്ള കുട്ടികൾക്ക് നിലവിലുള്ള ആനുകൂല്യം നഷ്ടമാകുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ?
2698.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങൾക്കുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനം മാതൃകാപരമാക്കുന്നതിനും മികച്ച മാനേജ്മെന്റിലൂടെ ഉന്നത പഠന നിലവാരം ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്കൂളുകളിലെ ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മെസ് അലവൻസ് വർദ്ധിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനുവേണ്ടി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദമാക്കുമോ?
2699.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും (2016-21) ഈ സര്‍ക്കാരിന്റെയും കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കുന്നതിന് ലഭിക്കുന്ന ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വിദേശത്ത് ഏതെല്ലാം കോഴ്സുകള്‍ പഠിക്കുന്നതിനാണ് ധനസഹായം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2700.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളില്‍ 2015 ജനുവരി മുതല്‍ നാളിതുവരെ ഇ-ഗ്രാന്റ്സുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അവയില്‍ എത്ര എണ്ണം ഇനി തീര്‍പ്പാക്കാന്‍ ശേഷിക്കുന്നുണ്ടെന്നും എത്ര അപേക്ഷകള്‍ ഡയറക്ടറേറ്റിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
മേല്‍പ്പറഞ്ഞ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റുകളില്‍ ലഭിച്ച ഇ-ഗ്രാന്റ്സ് അപേക്ഷകളില്‍ എത്ര എണ്ണം തീര്‍പ്പാക്കാനുണ്ടെന്ന് വിശദമാക്കുമോ; ഇ-ഗ്രാന്റ്സ് അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
മലപ്പുറം ജില്ലയില്‍ ഇ-ഗ്രാന്റ്സ് ലഭിക്കാന്‍ കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ വിവരം ലഭ്യമാക്കുമോ?
2701.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന് പുറത്ത് അഡ്മിഷൻ നേടുന്ന മുഴുവൻ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്കും അവരുടെ പ്രവേശന രീതി പരിഗണിക്കാതെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
2018-19 അധ്യായന വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നിഷേധിക്കുന്നു എന്ന വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച് കോടതി വിധി നിലവിലുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
കോവിഡ് കാലഘട്ടത്തില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടേതല്ലാത്ത കാരണത്താല്‍ കോഴ്സ് നീണ്ടുപോയതിന്റെ അടിസ്ഥാനത്തില്‍ നീണ്ടുപോയ കാലഘട്ടത്തിലെ ഫീസ് അടയ്ക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമോ?
2702.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കാ‍ഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് കുടിശ്ശികയായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത തുക എന്നത്തേക്ക് നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2703.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ നിലവില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നുവെന്ന കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ മലയാളം, സയന്‍സ് എന്നീ വിഷയങ്ങള്‍ തെരഞ്ഞെടുത്ത എത്ര കുട്ടികളുണ്ടെന്നുളള കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ എത്രപേര്‍ ഗവണ്‍മെന്റ് കോളേജുകളിലും എത്രപേര്‍ എയ്ഡഡ് കോളേജുകളിലും പഠിക്കുന്നുവെന്ന് അറിയിക്കാമോ?
2704.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ,ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യയനം നടത്തുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവര്‍ എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവര്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
2705.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2020 മുതൽ നാളിതുവരെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം എത്ര പേര്‍ക്ക് സഹായം ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ?
2706.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നെന്മാറ നിയോജകമണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കാര്‍ഷിക കോളേജ് ആരംഭിക്കുന്നതിനായി 20% തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാര്‍ഷിക കോളേജിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; പ്രസ്തുത കോളേജിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
2707.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2708.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ.-കളിൽ നടപ്പാക്കിയ ത്രീ ഡി.എം. വിഷ്വൽ ടീച്ചിങ് ക്ലാസ് റൂം പദ്ധതിയുടെ സോഫ്റ്റ്‌വെയർ സംബന്ധിച്ച് കരാർ ഓരോ വർഷവും പുതുക്കി വരുന്നുണ്ടോ; എങ്കിൽ അവസാനം പുതുക്കിയ തീയതിയും എന്നുവരെ പ്രാബല്യത്തിൽ ഉണ്ടെന്നുമുള്ള വിവരം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സോഫ്റ്റ്‌വെയറിൽ പുതുക്കിയ എൻ.എസ്.ക്യു.എഫ്. സിലബസ് പ്രകാരം എല്ലാ വിഷയങ്ങളും യഥാസമയം അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ 2017 മുതൽ ഏതൊക്കെ അപ്ഡേഷൻ വരുത്തിയിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ.-കളിൽ പ്രസ്തുത സോഫ്റ്റ്‌വെയർ 2017 മുതൽ നാളിതുവരെ എത്ര മണിക്കൂർ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ?
2709.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ. കളിൽ നടപ്പിലാക്കുവാൻ വിസമ്മതിച്ച ത്രീ ഡി.എം. വിഷ്വൽ ടീച്ചിംഗ് പദ്ധതി പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐ. കളിൽ ധൃതിപിടിച്ച് നടപ്പിലാക്കിയതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി നടപ്പാക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയുടെ കരാർ ആണ് ഒപ്പു വച്ചിട്ടുള്ളത്; ഏത് ഏജൻസിയുമായാണ് കരാർ ഒപ്പു വച്ചിട്ടുള്ളത്; പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു നൽകുമോ;
( സി )
2017 മുതൽ നാളിതുവരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ വർഷവും നൽകിയിട്ടുള്ള വാർഷിക മെയിന്റനൻസ് ഫീസ് എത്രയാണെന്ന് വ്യക്തമാക്കുമോ?
2710.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ. കളിൽ നടപ്പാക്കിയ ത്രിഡി.എം. വിഷ്വൽ ടീച്ചിംഗ് ക്ലാസ് റൂം പദ്ധതി സംബന്ധിച്ച് വകുപ്പ് ഡയറക്ടർ കരാർ ഒപ്പ് വച്ചിട്ടുള്ളത് ആരുമായിട്ടാണെന്ന് അറിയിക്കാമോ; പ്രസ്തുത കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് വേണ്ടിയുള്ള പ്രൊപ്പോസൽ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചത് ആരാണെന്നോ ഏത് ഏജൻസിയാണെന്നോ വ്യക്തമാക്കുമോ; കരാർ ഒപ്പ് വച്ചിട്ടുള്ള ഏജൻസിക്ക് എൻ.സി.വി.ടി. സിലബസ് പ്രകാരം വിവിധ ട്രേഡുകളിൽ ഐ.ടി.ഐ. കുട്ടികൾക്ക് വേണ്ട ക്ലാസുകൾ തയ്യാറാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കരാർ ഒപ്പ് വച്ചിട്ടുള്ള ഏജൻസിയുടെ രജിസ്ട്രേഷൻ നമ്പർ, അഡ്രസ്സ്, പ്രസ്തുത മേഖലയിലുള്ള മുൻ പരിചയം എന്നിവ വ്യക്തമാക്കുമോ?
2711.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ. കളിൽ നടപ്പാക്കിയ 3DM വിഷ്വൽ ടീച്ചിങ് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയതിനു ശേഷം വകുപ്പിന്റെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥരോ ചുമതലപ്പെടുത്തിയവരോ നാളിതുവരെ ഐ.ടി.ഐ. കൾ സന്ദർശിച്ച് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
വകുപ്പിലെ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് പ്രായോഗിക പരിശീലനത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തു സോഫ്റ്റ്‌വെയർ തയ്യാറാക്കാം എന്ന് മേൽപ്പറഞ്ഞ പദ്ധതിയുടെ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ. ഇൻസ്ട്രക്ടർമാരുടെ സേവനം ബന്ധപ്പെട്ട കമ്പനിക്ക് സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ വേണ്ടി വിട്ടുകൊടുക്കുവാൻ വകുപ്പിൽ നിന്നും നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിർദ്ദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
സോഫ്റ്റ്‌വെയർ നിർമ്മാണത്തിനായി വകുപ്പിലെ ഇൻസ്ട്രക്ടർമാരുടെ സേവനം ഉപയോഗിച്ചതിനു ശേഷം ബന്ധപ്പെട്ട കമ്പനി പ്രസ്തുത സേവനത്തിന് ഉൾപ്പെടെയുള്ള തുക വകുപ്പിൽ നിന്നും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഇ )
സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനിക്ക് നാളിതുവരെ നൽകിയിട്ടുള്ള തുകയുടെ വിശദാംശം ഇനം തിരിച്ചു നൽകുമോ?
2712.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രീ മെട്രിക്,പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഹോസ്റ്റലുകളിൽ മറ്റ് വിഭാഗക്കാർക്ക് അഡ്മിഷൻ അനുവദിക്കാറുണ്ടോയെന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ?
2713.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പ്രീ മെട്രിക് ഹോസ്റ്റലുകള്‍ ഉണ്ടെന്ന് അറിയിക്കുമോ; നിലവില്‍ പ്രസ്തുത ഹോസ്റ്റലുകളില്‍ ഓരോന്നിലും എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( ബി )
ഓരോ പ്രീ മെട്രിക് ഹോസ്റ്റലുകളുടെയും വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് പുതിയ പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2714.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്, പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളെ ആധുനികീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2715.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന വെര്‍ച്ച്വല്‍ പ്രീ-എക്സാമിനേഷന്‍ ട്രയിനിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം ഏത് രീതിയിലാണെന്ന് വിശദമാക്കാമോ?
2716.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ഡി.ഐ.എസ്.സി., അസാപ്, കെ.എ.എസ്.ഇ. എന്നിവ മുഖേന പട്ടികജാതി യുവതീ യുവാക്കളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി പദ്ധതികള്‍ അസൂത്രണം ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ഒൻപത്, പത്ത് എന്നീ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നിലവിൽ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
2717.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് നൈപുണ്യ പോഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്ലെയ്സ്മെന്റ് നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദീകരിക്കുമോ;
( ബി )
ഇത് മുഖേന എത്ര പേർക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
2718.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിനകത്തും പുറത്തുമായി പുതിയ തൊഴില്‍ മേഖലകളിലേയ്ക്ക് യുവതയെ എത്തിച്ച് സുസ്ഥിര വരുമാനം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി പട്ടിക വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് നൂതന കോഴ്സുകളില്‍ പ്രാവീണ്യം ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( ബി )
പരിശീലനം ലഭ്യമാക്കുന്ന നൂതന മേഖലകള്‍, പ്രതീക്ഷിക്കുന്ന തൊഴില്‍ സാധ്യത തുടങ്ങിയവയുടെ വിശദാംശം വ്യക്തമാക്കാമോ?
2719.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാ‍ഞ്ഞങ്ങാട് മണ്ഡലത്തില്‍ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കൊളങ്ങാട്- കടുക്കാതൊണ്ടി കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണവും, നാര-നെടുംത്തുടുപ്പ് (കൊരങ്ങനാടി) റോഡ് പുനരുദ്ധാരണവും കോർപ്പസ് ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
രണ്ട് പദ്ധതികളും അടിയന്തരമായി നടപ്പിലാക്കുന്നതിന് വേണ്ട പരിഗണന നൽകി ഭരണാനുമതി നൽകുന്നതിന് നടപടി സ്വീകരിക്കാമോ?
2720.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് മുഖേന ജില്ലകളില്‍ കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമാണ്;
( ബി )
കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ;
( സി )
കണ്ണൂര്‍ ജില്ലയില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2022-23 വര്‍ഷത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര തുകയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
2721.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അനുവദിച്ച കോർപ്പസ് ഫണ്ട് എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ഏറനാട് മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെയായി ചെയ്ത പ്രവൃത്തികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
കോർപ്പസ് ഫണ്ട് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, അനുവദിക്കാവുന്ന പരമാവധി തുക എന്നിവ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ ;
( ഡി )
ഏറനാട് മണ്ഡലത്തിൽ പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച പ്രവൃത്തികൾ ഇപ്പോൾ ഏത് അവസ്ഥയിലാണെന്നും പുതുതായി ഏതെല്ലാം പദ്ധതികൾക്കാണ് കോർപ്പസ് ഫണ്ട് അനുവദിക്കുന്നതിന് തീരുമാനം എടുത്തിട്ടുള്ളതെന്നും അറിയിക്കുമോ?
2722.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷം എസ്.സി. കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയില്‍ അനുമതി നല്‍കിയ പ്രവൃത്തികളുടെ വിവരം ബ്ലോക്ക് തിരിച്ച് ലഭ്യമാക്കുമോ; ഏതെല്ലാം തരത്തിലുളള പ്രവൃത്തികള്‍ക്കാണ് മുന്‍ വര്‍ഷം മുന്‍ഗണന നല്‍കിയതെന്നും വ്യക്തമാക്കുമോ;
( ബി )
2022-23 കാലയളവിൽ നിലമ്പൂര്‍ ബ്ലോക്കില്‍ നിന്നും ഏതെല്ലാം പദ്ധതികളാണ് എസ്.സി. കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്താനായി അപേക്ഷിച്ചിരുന്നതെന്നും ഏതെല്ലാം പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചതെന്നും അറിയിക്കുമോ; അപേക്ഷിച്ചതും അനുമതി ലഭിച്ചതുമായ പദ്ധതികളുടെ പേരു വിവരങ്ങള്‍ തദ്ദേശ സ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ സ്ഥലം എം.എല്‍.എ. യുടെ ശിപാര്‍ശയോടു കൂടി നിലമ്പൂര്‍ ബ്ലോക്കിലെ പൂങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് എസ്.സി. കോളനിയിലെ കുടിവെളള പദ്ധതിയുടെ പ്രൊപ്പോസല്‍ എസ്.സി. കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിന് ലഭിച്ചിരുന്നോയെന്ന് അറിയിക്കുമോ; പ്രസ്തുത പദ്ധതി മലപ്പുറം ജില്ലാ വര്‍ക്കിംഗ് ഗ്രൂപ്പിലേക്ക് പരിഗണിച്ചിരുന്നോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
( ഡി )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍ 2016 മുതല്‍ നാളിതുവരെ എസ്.സി. കോര്‍പ്പസ് ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികളുടെ വിവരങ്ങളും അനുവദിച്ച തുകയും തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കുമോ; ഇതില്‍ സ്ഥലം എം.എല്‍.എ. ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും വിശദമാക്കുമോ?
2723.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി/എസ്.ടി. വിഭാഗങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കുന്ന കോര്‍പ്പസ് ഫണ്ട് ഏതൊക്കെ മേഖലകളിൽ എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ചെലവഴിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
2022-23 സാമ്പത്തിക വര്‍ഷത്തിൽ ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് കോര്‍പ്പസ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; ഗ്രാമ പഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
2724.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിൽ കോർപ്പസ് ഫണ്ട് മുഖേന 2022-23 വർഷത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
2016 മുതൽ നാളിതുവരെ പ്രസ്തുത മണ്ഡലത്തിൽ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാന്‍ നിർദേശിച്ച പ്രവൃത്തികളുടെ വിശദവിവരങ്ങൾ വർഷം തിരിച്ച് അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2725.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലകളില്‍ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവർഗ്ഗ വകുപ്പ് ആദിവാസി കര്‍ഷകര്‍ക്ക് നല്‍കി വരുന്ന സഹായങ്ങളുടെ വിശദവിവരങ്ങൾ നല്കുമോ;
( ബി )
2016 മുതൽ നാളിതുവരെ പ്രസ്തുത മേഖലയില്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭ്യമായിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്കുമോ?
2726.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ ബഡ്ജറ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പുകൾക്കായി എത്ര രൂപ വകയിരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഏതെല്ലാം മേഖലയ്ക്കായി എത്ര രൂപ വീതമാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ;
( സി )
ബഡ്ജറ്റിൽ വകയിരുത്തിയ തുക ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ബഡ്ജറ്റിൽ വകയിരുത്തിയ തുക ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിവരം മേഖലയും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ഇല്ലെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ?
2727.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം അവസാനമായി പരിശോധന നടത്തിയത് എന്നാണെന്ന് വ്യക്തമാക്കാമോ?
2728.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തണ്ടാൻ മഹാസഭയുടെ ആചാര്യനായ കുഞ്ഞൻ വെളുമ്പന്റെ പേരിൽ ഓച്ചിറയിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 3 കോടി രൂപയുടെ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2729.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറികൾ ആയുഷ് വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 24.07.2019-ന് ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പൂർണമായി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;പ്രസ്തുത യോഗത്തിന്റെ മിനിട്സിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഹോമിയോ ഹെൽത്ത് ഡിസ്‌പെൻസറികളിലേക്ക് സ്ഥിരം തസ്തികകൾ അനുവദിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2730.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗങ്ങള്‍ക്കായി എ.ബി.സി.ഡി. പദ്ധതി നടപ്പാക്കിയ മാതൃകയില്‍ പ്രസ്തുത പദ്ധതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായും നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
2731.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം‌.ബി‌.ബി‌.എസ്./ബി‌.ഡി‌.എസ്. കോഴ്സുകള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ മുന്‍പ് മറ്റ് കോഴ്സുകള്‍ക്ക് പഠിച്ചിരുന്ന സമയത്ത് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണ് ഇ-ഗ്രാന്റ്സ് ആയി ലഭിക്കുന്നതെന്ന പരാതി ശ്രദ്ധയി‌ല്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് ഡയറക്ട‌‌റേറ്റില്‍ നിലവിലുള്ള ഫയലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പരാതി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2732.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എത്ര വാഹനങ്ങൾ നിലവിലുണ്ട്; 2016 ജൂൺമാസം മുതൽ നാളിതുവരെ എത്ര പുതിയ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്; ഏതൊക്കെ വാഹനങ്ങളാണ് വാങ്ങിയതെന്നും ഓരോന്നിനും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ആവശ്യങ്ങള്‍ക്കായി എത്ര വാഹനങ്ങൾ വിട്ടു നൽകിയിട്ടുണ്ട്; ഏതൊക്കെ വാഹനങ്ങളാണ് ഇപ്രകാരം നൽകിയത്; പ്രസ്തുത വാഹനങ്ങളുടെ ഇന്ധനച്ചെലവ് ഉൾപ്പെടെ നിർവഹിക്കുന്നത് ആരാണ്; വിശദമാക്കാമോ?
2733.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്നും ചികിത്സാധനസഹായം അനുവദിച്ച അപേക്ഷകരുടെ പേര് വിവരം, അനുവദിച്ച തുക എന്നിവയും ഇനിയും തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം സംബന്ധിച്ച വിവരവും ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ചികിത്സാധനസഹായം കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2734.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ നിയോജകമണ്ഡലത്തിലെ പൂത്തോൾ പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക ഭൂമിയിൽ പട്ടികജാതി പെൺകുട്ടികൾക്കുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2735.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ റേഷൻ സാധനങ്ങൾ എത്തിച്ചുനൽകുന്ന ഗിരിജൻ സൊസൈറ്റിക്ക് ചുമട്ടുകൂലി ഇനത്തിൽ തുക ലഭിക്കാതിരിക്കുന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ചുമട്ടുകൂലി ഇനത്തിൽ എത്ര തുക സൊസൈറ്റിക്ക് നൽകാനുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത തുക നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
2736.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത കോളനികളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് നിലവിലുള്ളതെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത കോളനികളുടെ നവീകരണത്തിനുള്ള അനുമതിക്കായി നടപ്പ് സാമ്പത്തിക വർഷം സമര്‍പ്പിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നതും സംബന്ധിച്ച വിശദാംശം അറിയിക്കുമോ?
2737.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടും കുട്ടികള്‍ ഇല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്കൂളിന്റെ നിലവിലുള്ള സൗകര്യം ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് ഉപയോഗപ്രദമാകുന്ന മറ്റ് പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോയെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
2738.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി നിയോജകമണ്ഡലത്തില്‍ കുംഭാര കോളനി പദ്ധതി-2022 നടപ്പിലാക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം നൽകുമോ?
2739.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ എച്ചിപ്പാറ ട്രൈബല്‍ ഹൈസ്ക്കൂൾ നവീകരിക്കുന്നതിനും ഓഡിറ്റോറിയം നിർമ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2740.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ തട്ടാമുകള്‍ കാരുകുന്ന് എസ്.സി കോളനി പാലത്തിന്റെ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച എസ്റ്റിമേറ്റ് (ഫയല്‍ നം. എസ്.സി.ഡി.ഡി/843/2023/പി2(പി.എൽ) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരം പാലത്തിന്റെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2741.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്നും ചികിത്സാധനസഹായം ലഭിക്കുന്നതിനായി എത്രപേര്‍ അപേക്ഷ നല്‍കിയെന്നറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ പരിഗണിച്ച് എത്ര പേര്‍ക്ക് എത്ര തുക നല്‍കിയെന്നുള്ള വിവരം ലഭ്യമാക്കാമോ;
( സി )
ഏതെങ്കിലും അപേക്ഷകള്‍ നിരസിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതൊക്കെയെന്നും നിരസിക്കാനുള്ള കാരണം എന്താണെന്നും വിശദമാക്കാമോ?
2742.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിവരുന്ന ഏതൊക്കെ ആനുകൂല്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിച്ചുകൊണ്ടിരിക്കുന്നത്‌;
( ബി )
പ്രസ്തുത കേന്ദ്രസഹായത്തില്‍ എന്തൊക്കെ കുറവുകളും നിര്‍ത്തലാക്കലുകളുമാണ് കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം വെട്ടിക്കുറയ്ക്കല്‍ കാരണം സഹായവിതരണം തടസ്സപ്പെടുന്ന സാഹചര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കാത്തതുകൊണ്ടുമാത്രം ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കാതെ വന്ന പദ്ധതികളുടെ വിശദാംശം അറിയിക്കാമോ; കേന്ദ്രസര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തി ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ?
2743.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് 2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ പദ്ധതിയിനത്തിൽ അനുവദിച്ചതും ചെലവഴിച്ചതുമായ തുക സംബന്ധിച്ച വിശദാംശം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?
2744.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ എത്ര ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇതിൽ പോഷകാഹാര കുറവ് മൂലവും മതിയായ ചികിത്സ ലഭിക്കാത്തത് മൂലവും മരണമടഞ്ഞ കുട്ടികളുടെ എണ്ണം എത്രയെന്നും ബാക്കി കേസുകളിൽ മരണകാരണങ്ങൾ എന്താണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും ആദിവാസി മേഖലകളിൽ ഓരോന്നിന്റെയും സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ പ്രകാരം ആകെ എത്ര തുക വകയിരുത്തി, എത്ര തുക ചെലവഴിച്ചു, ചെലവഴിക്കാതെ ബാക്കിയായത് എത്ര എന്നിങ്ങനെ ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ?
2745.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതരീതികളിലെ മാറ്റം കേരളത്തിലെ ആദിവാസികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യം നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ആദിവാസികൾക്കിടയിൽ ജീവിതശൈലീ രോഗങ്ങളും 40 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്കും വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗങ്ങൾക്കിടയിൽ ഗർഭിണികളുടെയും കുട്ടികളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഏതൊക്കെ ആദിവാസി വിഭാഗങ്ങൾക്കിടയിലാണ് എണ്ണത്തിൽ ഗണ്യമായ കുറവ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
ആദിവാസി വിഭാഗക്കാർക്ക് ഇടയിലുള്ള എണ്ണത്തിലെ കുറവ് സംബന്ധിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2746.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ ആധാരത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്ത പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രസ്തുത വായ്പകൾ ഒഴിവാക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇത്തരം പദ്ധതി നിലവിൽ ഉണ്ടായിരുന്നോ; എങ്കിൽ ആയത് നിർത്തലാക്കിയതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികളുടെ രണ്ട് ലക്ഷം രൂപ വരെ വരുന്ന വായ്പകൾ ഒഴിവാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വ്യക്തമാക്കുമോ?
2747.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞ 3 വർഷ കാലയളവിൽ സി &എ.ജി നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2748.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വര്‍ഗ്ഗത്തിലെ പിന്നാക്ക വിഭാഗമായ പണിയ സമുദായക്കാരുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച് കേന്ദ്ര ഗിരിജനക്ഷേമ വകുപ്പ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എന്തൊക്കെ വിവരങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് സംസ്ഥാനം റിപ്പോർട്ട് നൽകുകയുണ്ടായോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പണിയ വിഭാഗക്കാരുടെ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നാണ് സർക്കാർ കണ്ടെത്തിയിട്ടുള്ളത്; വിശദാംശം നൽകുമോ?
2749.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ്ഗ വിഭാഗക്കാരില്‍ പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി പോഷകാഹാരം വിതരണം ചെയ്യുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്രങ്ങളിൽ നിന്നും മറ്റെന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2750.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷം സേഫ്, പഠനമുറി എന്നീ പദ്ധതികൾ മുഖേന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ എത്ര പേർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും അതിൽ എത്ര പേർ നിർമ്മാണം പൂർത്തീകരിച്ചു എന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ പൂർത്തീകരിച്ചിട്ടും നിശ്ചിത ഗഡുക്കൾ പ്രകാരമുള്ള തുക എത്ര പേർക്ക് നൽകാനുണ്ടെന്നും ഇതിന് ആവശ്യമായ തുക എത്രയെന്നും ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത തുക വിതരണം പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
യഥാസമയം തുക ലഭിക്കാതെ ഗുണഭോക്താക്കൾ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നടപ്പ് സാമ്പത്തിക വർഷം പ്രസ്തുത തുക വിതരണം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ?
2751.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലയുടെ വികസനത്തിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
2752.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചികിത്സാധനസഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്രപേര്‍ക്ക് ധനസഹായം ലഭ്യമായിട്ടുണ്ടെന്നും എത്ര രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും തരം തിരിച്ച് വ്യക്തമാക്കാമോ ?
2753.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ 2019-20, 2020-21, 2021-22, 2022-23 എന്നീ സാമ്പത്തിക വർഷങ്ങളിൽ അനുവദിച്ചിട്ടുളള അംബേദ്കർ ഗ്രാമം പദ്ധതികൾ ഏതൊക്കെയാണെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ; പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ചിരുന്ന തുക എത്രയാണെന്നും പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
2754.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷ കാലയളവില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ എത്ര പ്രവൃത്തികള്‍ക്ക് വീതമാണ് അനുമതി നല്‍കിയിരുന്നതെന്ന് വിശദമാക്കാമോ; ഇവയില്‍ ഏതൊക്കെ വര്‍ഷങ്ങളിലെ ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇവയിൽ ഓരോ പ്രവൃത്തികളുടെയും നിര്‍വ്വഹണ ഏജന്‍സി ഏതാണെന്ന് വിശദമാക്കാമോ;
( ബി )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്ന പ്രവൃത്തികള്‍ നിര്‍വ്വഹണ ഏജന്‍സികള്‍ മുഖേന മാത്രമേ നടത്താന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ;
( സി )
അഡ്വാന്‍സ് തുക കൈപ്പറ്റുന്ന നിര്‍വ്വഹണ ഏജന്‍സികള്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ താല്‍പര്യം കാണിക്കാത്തതും സബ് കോണ്‍ട്രാക്ട് എടുക്കുന്നവരുടെ മേല്‍ വേണ്ടത്ര നിയന്ത്രണങ്ങളില്ലാത്തതും ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ തദ്ദേശസ്വയംഭരണവകുപ്പ് മുഖേന ഇ-ടെണ്ടര്‍ വഴി നടത്തുന്നതിനുളള നടപടി വകുപ്പ് സ്വീകരിക്കുമോ?
2755.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരുടെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ സംവിധാനം നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ആയത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2756.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ഇടമലക്കുടിയുടെ വികസനത്തിനായി നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും ഇതിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള തടസം പരിഹരിക്കുന്നതിനായി വനം വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
2757.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പുരോഗതി സംബന്ധിച്ച് സർവേ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത സർവേയിലെ കണ്ടെത്തലുകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2758.
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മൂന്നാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാർക്ക് വേണ്ടി നടപ്പാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറായിട്ടുണ്ടോയെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഇതോടനുബന്ധിച്ച് പ്രസ്തുത മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗക്കാരുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?
2759.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മട്ടന്നൂര്‍ മണ്ഡലത്തിലെ എത്ര പേര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ചികിത്സാ ധനസഹായ പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ എത്ര പേര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ചികിത്സാ ധനസഹായ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള മാനദണ്ഡങ്ങളും വിശദാംശവും നല്‍കാമോ; അപേക്ഷ നല്‍കുന്നതിനായി പ്രത്യേക വെബ് പോര്‍ട്ടല്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2760.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി മേഖലയിൽ ശിശുമരണങ്ങൾ തുടരെ ഉണ്ടാകുന്നതായി പറയപ്പെടുന്ന സാഹചര്യത്തിൽ പ്രസ്തുത മേഖലയില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
അട്ടപ്പാടി ഊരുകളിൽ നിലവിലുളള സമൂഹ അടുക്കളകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും കൂടുതൽ സമൂഹ അടുക്കളകൾ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ;
( സി )
നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിൽ ഗർഭാവസ്ഥയിലെ പരിചരണത്തിന് പ്രാധാന്യമുള്ളതിനാൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
2761.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ എടുത്ത വായ്പകൾ എഴുതി തള്ളുന്നത് സംബന്ധിച്ച് 13844/ബി 3/2015/പ.ജ.പ.വ.വി.വ. ഫയൽ പ്രകാരം വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും സഹകരണ വകുപ്പ് മന്ത്രിക്ക് നൽകിയ 10 പേരുടെ ലിസ്റ്റിൽ നിന്നും ഒരാളെപ്പോലും സഹകരണ ബാങ്ക് എഴുതിത്തള്ളുന്ന വായ്പകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ; മേൽപ്പറഞ്ഞവർക്ക് അർഹതയ്ക്കനുസരിച്ച് ആനുകൂല്യം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടിക വിഭാഗങ്ങളുടെ വായ്പ എഴുതിത്തള്ളുന്നതിനായി സഹകരണസംഘം രജിസ്ട്രാർക്ക് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര രൂപ കൈമാറിയിട്ടുണ്ടെന്നും ഇതിൽ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
2762.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എത്ര പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ട്രേസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം തൊഴില്‍ മേഖലയിലാണ് പരിശീലനം നല്‍കുന്നതെന്നും, ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യക്തമാക്കുമോ; പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലയുള്ള ജില്ലാതല ഓഫീസര്‍ ആരാണ് എന്ന് വ്യക്തമാക്കുമോ?
2763.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ഉന്നതി പദ്ധതിയിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ?
2764.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡുകളുടെ എണ്ണം എത്ര; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ എത്ര ക്ഷേത്രങ്ങളുണ്ട്; ദേവസ്വം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ എത്ര ഹെക്ടര്‍ ഭൂമി വെറുതെ കിടക്കുന്നു; ദേവസ്വം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
ഇപ്രകാരം ദേവസ്വത്തിന് കീഴില്‍ വെറുതെ കിടക്കുന്ന മുഴുവന്‍ ഭൂമിയിലും ക്ഷേത്രങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പൂക്കള്‍ നട്ടുവളർത്തുവാനും, ധാന്യങ്ങള്‍ കൃഷി ചെയ്യുവാനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ?
2765.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ ആചാരസ്ഥാനികർക്കും കോലധാരികൾക്കും പെന്‍ഷന്‍ ലഭിക്കുന്നതിന് അവസാനമായി അപേക്ഷ ക്ഷണിച്ചത് എപ്പോഴാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2766.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം അവസാനമായി പരിശോധന നടത്തിയത് എന്നാണ്; പ്രസ്തുത പരിശോധനയിൽ എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്; പരിശോധന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2767.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തില്‍ ശബരിമല ഭക്തര്‍ക്കുള്ള ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഭക്തർ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഇടത്താവളങ്ങളില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2768.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല പോലെയുളള ക്ഷേത്രങ്ങളിലും മറ്റ് സമാന സ്ഥലങ്ങളിലും ക്യൂ നിയന്ത്രിക്കുന്നതിന് റോബോട്ടിക് സംവിധാനം നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
2769.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിലവിൽ മുഴുവൻ നിയമനങ്ങളും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന ആണോ നടത്തുന്നത്; അല്ലായെങ്കിൽ ഏതൊക്കെ നിയമനങ്ങളാണ് പ്രസ്തുത ബോർഡ് മുഖേന നടത്താത്തതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നിയമനങ്ങൾ നടത്തുന്ന രീതി വ്യക്തമാക്കാമോ;
( ബി )
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നതിനുശേഷം ബോർഡ് മുഖേന അല്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടത്തിയ നിയമനങ്ങൾ ഏതൊക്കെയാണെന്നും ഏത് രീതിയിലാണ് നിയമനം നടത്തിയതെന്നും ഇതിൽ കരാർ താൽക്കാലിക നിയമനങ്ങൾ ഉണ്ടെങ്കിൽ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ സർക്കാരിന്റെ കാലയളവിൽ പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; പ്രസ്തുത പരാതികളിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പരാതികളുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആർക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2770.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട അനോമലി പരിഹരിക്കുന്നതിനുള്ള പുതുക്കിയ പ്രൊപ്പോസലിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2771.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള മൃഗപരിപാലന സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കാമോ; ഏതൊക്കെ മൃഗങ്ങളെയാണ് പരിപാലിക്കുന്നതെന്നും നടയ്ക്കിരുത്തുന്ന മൃഗങ്ങളെ എവിടെയാണ് സംരക്ഷിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
മൃഗപരിപാലനത്തിന് നിയോഗിക്കപ്പെട്ട എത്ര ജീവനക്കാരുണ്ടെന്നും അവരെ നിയോഗിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
നടയ്ക്കിരുത്തുന്ന പശുക്കളെ സംരക്ഷിക്കുന്നത് എവിടെയാണെന്നും പ്രസ്തുത ആവശ്യത്തിന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ എത്ര ഭൂമി ഉപയോഗിക്കുന്നുണ്ടെന്നും എത്ര പശുക്കളെ അവിടെ സംരക്ഷിക്കുന്നുണ്ടെന്നും വിശദമാക്കാമോ;
( ഡി )
പശുക്കളെ പരിപാലിക്കുന്നതിന് പ്രതിവര്‍ഷം ചെലവഴിക്കുന്ന തുക എത്രയെന്ന് അറിയിക്കാമോ; പരിപാലനകേന്ദ്രത്തില്‍ എല്ലാ പശുക്കള്‍ക്കും മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ തക്കവിധത്തിലുള്ള തൊഴുത്തുകള്‍ ലഭ്യമാണോ; ഇല്ലെങ്കില്‍ അവ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
2772.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കുമോ; അതിന് ആവശ്യമായ തുക അനുവദിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
2773.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രക്കുളം നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ എത്ര ക്ഷേത്രക്കുളങ്ങള്‍ നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( ബി )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ എത്ര ക്ഷേത്രക്കുളങ്ങള്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; അവ ഏതെല്ലാമെന്ന് അറിയിക്കാമോ?
2774.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രങ്ങളിലെ കോമരം, ക്ഷേത്രപൂജാരി തുടങ്ങിയവര്‍ക്ക് നൽകുന്ന ധനസഹായത്തിനുള്ള മാനദണ്ഡം എന്താണെന്ന് അറിയിക്കാമോ;
( ബി )
ആർക്കെല്ലാമാണ് ധനസഹായം ലഭിക്കുന്നതെന്നും ഒരു മാസം എത്ര രൂപയാണ് ധനസഹായം നല്‍കുന്നതെന്നും വിശദമാക്കാമോ?
2775.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തുള്ള റസ്റ്റ് ഹൗസുകൾ, മറ്റ് താമസ സ്ഥലങ്ങൾ എന്നിവയുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അറിയിക്കാമോ?
2776.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേത്രകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം ചെലവഴിക്കുന്നത് എവിടെ നിന്നാണെന്ന് അറിയിക്കാമോ;
( ബി )
ക്ഷേത്രകലാ അക്കാദമിക്ക് നീക്കിയിരുപ്പ് തുക ഉണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
നീക്കിയിരുപ്പ് തുക ഇല്ലാത്ത പക്ഷം ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് ദേവസ്വം ബോ‍ർഡാണോ; വിശദാംശം ലഭ്യമാക്കാമോ?
2777.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഈ വർഷം നടത്തിയ വിവിധ പരിപാടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മഞ്ചേശ്വരം മണ്ഡലത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് നടത്തിയ വിവിധ പരിപാടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
മഞ്ചേശ്വരം എം.എൽ.എ. നിർദേശിച്ച ഏതൊക്കെ വിദ്യാലയങ്ങളിലാണ് പ്രസ്തുത പ്രോഗ്രാം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.