UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6884.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങിയിട്ട് എത്ര ദിവസമായെന്നും ഇനി എത്ര ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുവാൻ സാധിക്കുമെന്നും വിശദമാക്കാമോ;
( ബി )
തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏതൊക്കെ മേഖലകളിലാണ് നിലവിൽ തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
തുറമുഖ നിർമ്മാണം പൂർത്തിയാക്കിയശേഷം ഏതൊക്കെ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് വിശദമാക്കുമോ?
6885.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്ത് കപ്പലുകള്‍ക്കാവശ്യമായ ശുദ്ധജല വിതരണത്തിനായി കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 2020-ല്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അടിയന്തരമായി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6886.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബുദ്ധസ്മാരകം സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
6887.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ നെറുങ്കൈതക്കോട്ട ഭഗവതി ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതിന് നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രം ചരിത്ര സ്‌മാരകമാക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് നല്‍കിയ രേഖകളില്‍ അവ്യക്തതയുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഈ വിഷയം സംബന്ധിച്ച് റവന്യൂ വകുപ്പിന് രേഖാമൂലമുള്ള അറിയിപ്പ് നല്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
6888.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.ഒ.(ആർ.റ്റി.) 101/2020/സാംസ്കാരികകാര്യ വകുപ്പ് നമ്പർ ഉത്തരവ് പ്രകാരം ആലുവ മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിലെ വലിയ തമ്പുരാൻ കോവിലകം സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള സർക്കാർ നടപടികൾക്കെതിരെ കേരള ഹൈക്കോടതിയിൽ ഡബ്ല്യൂ.പി.(സി)നമ്പര്‍. 19497/2021 ആയി ഫയൽ ചെയ്യപ്പെട്ട കേസിലെ ഇടക്കാല ഉത്തരവ് നീക്കിക്കിട്ടുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; പ്രസ്തുത കേസിൽ സർക്കാർ സ്വീകരിച്ച നിലപാടുകള്‍ സംബന്ധിച്ച രേഖകളുടെ പകർപ്പ് നൽകാമോ;
( ബി )
ചരിത്ര പ്രാധാന്യമുള്ള പുരാവസ്തുവായ വലിയ തമ്പുരാൻ കോവിലകത്തിന്റെ തൽസ്ഥിതി തുടരുന്നതിനുള്ള എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് ഉറപ്പുവരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.