|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6378.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനാശ്രിത വ്യവസായങ്ങളും
ഉല്പന്നങ്ങളും സംസ്ഥാനത്തിന്റെ
സാമ്പത്തിക വളര്‍ച്ചയില്‍ പങ്ക്
വഹിക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തും
ഇന്ത്യയിലും വിദേശത്തും ഉള്ള
വിപണികള്‍ മുഖേന വനവിഭവങ്ങളും
അവയുടെ മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളും വില്പന
നടത്തുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍ അറിയിക്കാമോ;
ഇത്തരം ഉല്പന്നങ്ങള്‍ ഓണ്‍ലൈന്‍
പ്ലാറ്റ്‌ഫോം മുഖേന വിപണനം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പേപ്പര്‍
പള്‍പ്പ്, പ്ലൈവുഡ്, പെന്‍സില്‍
വുഡ് എന്നിവയുടെ അസംസ്‌കൃത
വസ്തുവായ മരങ്ങള്‍ സംസ്ഥാനത്ത്
വ്യാവസായിക അടിസ്ഥാനത്തില്‍
കൃഷി ചെയ്യുന്നുണ്ടോ; എങ്കിൽ
അത് വിപണി ആവശ്യകതയ്ക്ക്
പര്യാപ്തമായ അളവില്‍
ലഭിക്കുന്നുണ്ടോ; അറിയിക്കുമോ;
(
ഡി )
കൂടുതലായി
കൃഷി ചെയ്യേണ്ട ഇനം തടികളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ; വനമേഖല, സോഷ്യല്‍
ഫോറസ്ട്രി, സ്വകാര്യ
പ്ലാന്റേഷനുകള്‍ എന്നിവ
തമ്മില്‍ ബന്ധിപ്പിച്ച്
വ്യാവസായിക, കാര്‍ഷിക വനവത്കരണ
പരിപാടികള്‍ക്ക് രൂപം
നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
6379.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉറപ്പായും
സംരക്ഷിക്കപ്പെടേണ്ട
വനവൃക്ഷങ്ങളിലേക്ക് കയ്യേറ്റം
വരാതിരിക്കാന്‍ വനേതര
വൃക്ഷങ്ങള്‍ വ്യാവസായികമായി
വളര്‍ത്തുന്നതിന് നയരൂപീകരണം
പ്രാവര്‍ത്തികമാക്കാമോ;
(
ബി )
വീട്,
ഫര്‍ണിച്ചര്‍ എന്നിവയുടെ
നിര്‍മ്മാണത്തിനും വിറകിനുമായി
മാത്രമുള്ള മരങ്ങള്‍
വ്യാവസായികമായി നട്ടുവളർത്തി
ഉപയോഗിക്കുക വഴി വനം
സംരക്ഷിക്കുന്ന വിദേശ മാതൃക
സംസ്ഥാനത്തും നടപ്പാക്കാന്‍
നടപടി സ്വീകരിക്കാമോ;
(
സി )
സ്വകാര്യ
ഭൂമിയിലും പാട്ട ഭൂമിയിലും
ഇത്തരം വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് ലൈസന്‍സിങ്
സംവിധാനം ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കുമോ?
6380.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവ സമ്പത്ത്
സംരക്ഷിക്കുന്നതിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ ഫലമായി
വനവല്‍ക്കരണത്തിൽ സംസ്ഥാനത്തിന്
എത്രത്തോളം മുന്നേറാന്‍
കഴിഞ്ഞുവെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ജൈവ
സമ്പത്തിന്റെ പരിപോഷണ
പ്രവര്‍ത്തനങ്ങള്‍ക്ക് സുസ്ഥിരത
കൈവരിക്കുന്നതിനായി ആസൂത്രണം
ചെയ്ത് നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
വിലയിരുത്തൽ നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ജൈവ
സമ്പത്തിന് ഭീഷണിയായി
സംസ്ഥാനത്തെ വനമേഖലയില്‍
വളര്‍ന്ന് പന്തലിക്കുന്ന
അധിനിവേശ സസ്യങ്ങള്‍
സൃഷ്ടിക്കുന്ന ആഘാതം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
പരിഹാരമാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദമാക്കുമോ?
6381.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ വനവൽക്കരണത്തിനായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി നാളിതുവരെയായി
ചെലവഴിച്ച തുക, അവയുടെ പുരോഗതി
എന്നിവ വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
പദ്ധതികളിൽ ഉള്‍പ്പെടുത്തി
എവിടെയെല്ലാമാണ് വനവൽക്കരണ
പരിപാടികള്‍
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ?
6382.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാട്ടുതീ കാരണം ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കാട്ടുതീ
പ്രതിരോധിക്കുന്നതിനും
രക്ഷാപ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനുമായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി )
കാട്ടുതീയെത്തുടര്‍ന്ന്
വന്യമൃഗങ്ങള്‍ ജനവാസ
മേഖലയിലേക്കിറങ്ങുന്നതിനുള്ള
സാദ്ധ്യത മുന്നില്‍ക്കണ്ട്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ഡി )
കാട്ടുതീ
ഭീഷണിയെത്തുടര്‍ന്ന്
കാടിനുള്ളിലെ വിനോദസഞ്ചാര
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിന്
തീരുമാനമെടുത്തിരുന്നോയെന്ന്
വിശദമാക്കാമോ?
6383.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22,
2022-23 വർഷങ്ങളിൽ സംസ്ഥാനത്തെ
വന പ്രദേശങ്ങളിലുണ്ടായ പ്രധാന
തീപിടുത്തങ്ങളുടെ വിവരങ്ങൾ
ലഭ്യമാക്കാമോ?
6384.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഗ്രീന്‍ ഗ്രാസ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പദ്ധതിയുടെ
നടത്തിപ്പിനായി എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
6385.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനഭൂമിയോട്
ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ
ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന്
വനം വകുപ്പിന്റെ നോ ഒബ്‌ജക്‌ഷൻ
സർട്ടിഫിക്കറ്റിന്റെ
ആവശ്യകതയുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇതുമായി
ബന്ധപ്പെട്ട ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
വനാതിര്‍ത്തികളില്‍
തര്‍ക്കങ്ങളോ വ്യവഹാരങ്ങളോ
നിലനില്‍ക്കാത്തതും
അതിര്‍ത്തികൾ ജണ്ടകള്‍ കെട്ടി
വേര്‍തിരിച്ചിട്ടുള്ളതുമായ
ഭൂമിക്ക് പോലും നോ ഒബ്‌ജക്‌ഷൻ
സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സ്വകാര്യ
ഭൂമിയുടെ രജിസ്ട്രേഷനുവേണ്ടി നോ
ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റിനായി
പൊതുജനങ്ങള്‍ വനം വകുപ്പിന്റെ
ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ
ഒഴിവാക്കാന്‍ നിര്‍ദേശം
നല്‍കാമോയെന്ന് വ്യക്തമാക്കുമോ?
6386.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഖിലേന്ത്യ
സര്‍വേ പ്രകാരം സംസ്ഥാനത്തിന്റെ
വന വിസ്തൃതി കുറഞ്ഞുവരുന്നതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വന
നശീകരണവും കയ്യേറ്റങ്ങളും
തടയാന്‍ എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
കാട്ടുതീ
തടയുവാനുള്ള ഫയര്‍ലൈന്‍
തെളിക്കുന്ന നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
6387.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിന്റെ
വനവിസ്തൃതി എത്ര ശതമാനമാണ്
എന്ന് അറിയിക്കുമോ;
(
ബി )
പാട്ട
വ്യവസ്ഥയിലെ വനഭൂമി കാലാവധി
കഴിഞ്ഞിട്ടും അനധികൃതമായി
കെെവശം വച്ചിരിക്കുന്നത്
തിരിച്ച് പിടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
ഇത്തരത്തിലുള്ള
എത്ര ഹെക്ടര്‍ വനഭൂമി ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ തിരികെ
പിടിച്ചിട്ടുണ്ട് എന്നും എത്ര
ഹെക്ടര്‍ വനഭൂമി തിരികെ
പിടിക്കാനുണ്ട് എന്നും
വ്യക്തമാക്കുമോ?
6388.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
പി. വി. അൻവർ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു
കിലോമീറ്റർ കരുതൽ മേഖലയിൽ
നിന്ന് ഒരാളും
കുടിയൊഴിപ്പിക്കപ്പെടില്ലെന്ന്
സർക്കാർ നൽകിയ ഉറപ്പിന്റെ
തുടർച്ചയായി പ്രസ്തുത നിർദേശം
നീക്കിക്കിട്ടാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
സുപ്രീം
കോടതി നിർദേശ പ്രകാരം
അനിവാര്യമായി
സമർപ്പിക്കേണ്ടിയിരുന്ന ഉപഗ്രഹ
സർവേ റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ ചില കേന്ദ്രങ്ങൾ
ആശങ്ക ഉയർത്താൻ നടത്തിയ നീക്കം
അനാവശ്യമായിരുന്നെന്ന്
കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
(
സി )
സർക്കാർ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ ഭൂതല സർവേ
പൂർത്തീകരിച്ച് വിദഗ്ദ്ധ സമിതി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; എത്ര
നിർമ്മിതികളാണ് കരുതൽ
മേഖലയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
6389.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-20,
2020-21 വർഷങ്ങളിൽ പാലോട്
റെയ്ഞ്ചിൽ എത്ര കിലോമീറ്റർ
വനാതിർത്തി ജണ്ട നിർമ്മിച്ച്
വേർതിരിക്കാൻ
അവശേഷിച്ചിരുന്നുവെന്ന് വർഷം
തിരിച്ച് വിവരം ലഭ്യമാക്കാമോ;
(
ബി )
2019-20,
2020-21 വർഷങ്ങളിൽ പാലോട്
റെയ്ഞ്ചിൽ നിർമ്മിച്ച ജണ്ടകളുടെ
എണ്ണവും അതിനായി ചെലവഴിച്ച
തുകയും വർഷം തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവിൽ പാലോട് റെയ്ഞ്ചിൽ
നിർമ്മിച്ച ജണ്ടകളിൽ എത്രയെണ്ണം
വനം വിജിലൻസ് വിഭാഗം
പരിശോധിച്ചുവെന്നും അതിൽ
എത്രയെണ്ണത്തിന് നിർമ്മാണ അപാകത
ഉള്ളതായി കണ്ടെത്തിയെന്നും
വെളിപ്പെടുത്തുമോ?
6390.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കൂരാച്ചുണ്ട്,
കോട്ടൂർ, കായണ്ണ, കാന്തലാട്
വില്ലേജുകളിൽ വനാതിർത്തി
നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ
എപ്പോഴാണ് അതിർത്തി പൂർണ്ണമായും
നിശ്ചയിച്ചിട്ടുള്ളതെന്നും
എന്തിന്റെ അടിസ്ഥാനത്തിലാണ്
അതിർത്തി
നിശ്ചയിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
വില്ലേജുകളിൽ റവന്യൂ, വനം
വകുപ്പുകളുടെ ജോയിന്റ് സർവേ
പൂർത്തീകരിച്ചതാണോ; ഇല്ലെങ്കിൽ
ഏതൊക്കെ വില്ലേജുകളിലാണ് സർവേ
ഇനിയും
പൂർത്തീകരിക്കാനുള്ളതെന്ന
വിശദാംശം അറിയിക്കാമോ;
(
സി )
പ്രസ്തുത
വില്ലേജുകളിൽ പരാതിക്കാരായ
എല്ലാ കർഷകരുടെയും ഭൂമി
സംബന്ധിച്ച പ്രശ്നങ്ങൾക്ക് സർവേ
നടത്തി പരിഹാരം കണ്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
6391.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനഭൂമി
സംരക്ഷിക്കുന്നതിന് നിലവിൽ
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കുമോ;
(
ബി )
സ്വകാര്യ
വനം പതിച്ച് നൽകുന്നതുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
നടപടി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വനത്തോട്
ചേർന്ന് നിൽക്കുന്ന ഭാഗങ്ങളിൽ
യഥാർത്ഥ കർഷകരെ
സംരക്ഷിക്കുന്നതിനോടാപ്പം
വനഭൂമി കയ്യേറുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികൾ വ്യക്തമാക്കുമോ?
6392.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഡബ്ള്യൂ.പി.സി.
നമ്പർ 16/13/2011 ലെ ഹൈക്കോടതി
വിധി പ്രകാരം നിക്ഷിപ്ത വനഭൂമി
അര്‍ഹരായവര്‍ക്ക് പതിച്ച്
കൊടുക്കുന്നതിൽ തീരുമാനം
എടുക്കാന്‍ കോടതി സര്‍ക്കാരിന്
നിര്‍ദേശം നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഇ2/283/2021-എഫ്.ഡബ്ള്യൂ.എൽ.ഡി.
നമ്പർ ഫയല്‍ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(
സി )
പ്രസ്തുത
ഫയലിലെ നടപടിയുടെ ഭാഗമായി
സര്‍ക്കാര്‍ കക്ഷികളെ
വിസ്തരിച്ചിട്ടുണ്ടോ; എങ്കില്‍
അതെന്നാണെന്ന് അറിയിക്കാമോ;
(
ഡി )
പ്രസ്തുത
ഫയലിന്മേൽ എന്തെങ്കിലും
തീരുമാനം എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസത്തിന്റെ
കാരണം അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
6393.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സോഷ്യല്‍
ഫോറസ്ട്രി വിഭാഗത്തിന്റെ
നേതൃത്വത്തിലുള്ള ട്രീ
കമ്മിറ്റികളുടെ
പ്രവര്‍ത്തനങ്ങളും
കമ്മിറ്റിയിലെ അംഗങ്ങളുടെ
വിശദാംശവും അറിയിക്കാമോ;
(
ബി )
പ്രസ്തുത
കമ്മിറ്റിയുടെ തീരുമാനങ്ങളിൻമേൽ
ഏതെങ്കിലും അംഗത്തിന് വീറ്റോ
അധികാരമുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
വീറ്റോ
അധികാരമുള്ള അംഗങ്ങള്‍
വര്‍ഷങ്ങളോളം തുടര്‍ച്ചയായി
പ്രവര്‍ത്തിക്കുന്നത് ഏത് ചട്ട
പ്രകാരമാണെന്ന് അറിയിക്കാമോ;
സംസ്ഥാനത്ത് വര്‍ഷങ്ങളോളം
സ്ഥിരമായി പ്രസ്തുത
കമ്മിറ്റികളില്‍ ഉള്‍പ്പെട്ട്
പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ
വിശദാംശം ജില്ല തിരിച്ച്
അറിയിക്കാമോ;
(
ഡി )
പൊതുമരാമത്ത്
റോഡരികില്‍ അപകടകരമായി
നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിന് ലഭിക്കുന്ന
അപേക്ഷകള്‍ നിരസിക്കുകയും അതേ
മരങ്ങള്‍ മൂലം അപകടങ്ങള്‍
ഉണ്ടാകുകയും ചെയ്യുമ്പോള്‍,
അപ്രകാരമുണ്ടാകുന്ന നഷ്ടത്തിന്
പ്രസ്തുത കമ്മിറ്റിയ്ക്ക്
ബാധ്യത ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ; അറിയിക്കുമോ;
(
ഇ )
പ്രസ്തുത
തീരുമാനത്തില്‍ യാതൊരു
പങ്കുമില്ലാത്ത പൊതുമരാമത്ത്
വകുപ്പിലെ ഉദ്യോഗസ്ഥര്‍ അത്തരം
അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം
നല്‍കാന്‍ ബാധ്യതപ്പെടുന്നത്
ഏത് ചട്ടത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കാമോ?
6394.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനവാസികളായ
ആദിവാസി സമൂഹങ്ങളുടെ
ഉപജീവനമാര്‍ഗം
മെച്ചപ്പെടുത്തുന്നതിന് വനം
വകുപ്പ് ബന്ധപ്പെട്ട മറ്റ്
വകുപ്പുകളുമായും
ഏജന്‍സികളുമായും സഹകരിച്ച്
ആസൂത്രണം ചെയ്തിട്ടുള്ള
പരിപാടികളും സ്വീകരിച്ചുവരുന്ന
നടപടികളും വിശദമാക്കാമോ?
6395.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ ഏതൊക്കെ
സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ; ജില്ലയിലെ
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിനായി
ജില്ലയിലെ ഏതൊക്കെ സ്കൂളുകളില്‍
നിന്നാണ് അപേക്ഷ
ലഭിച്ചിരുന്നത്; അവയില്‍
ഏതൊക്കെ അനുവദിച്ചിട്ടുണ്ട്;
അറിയിക്കാമോ?
6396.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്നും
അവയുടെ വിശദാംശവും
ലഭ്യമാക്കുമോ; പ്രസ്തുത
പദ്ധതിയിലൂടെ ഏതെല്ലാം ഇനം
വൃക്ഷങ്ങളാണ് വച്ച്
പിടിപ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
സാമൂഹ്യ
വനവൽക്കരണത്തിന്റെ ഭാഗമായി
നടത്തിവരുന്ന വൃക്ഷസമൃദ്ധി,
അമൃതവനം, നഗരവനം തുടങ്ങിയ
പദ്ധതികള്‍ മാവേലിക്കര
മണ്ഡലത്തില്‍ എവിടെയെല്ലാം
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികള്‍ മണ്ഡലത്തിലെ എല്ലാ
പ്രദേശങ്ങളിലും
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6397.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിര്‍ദിഷ്ട
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി
തുരങ്കപാത പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
കേന്ദ്ര വനം മന്ത്രാലയത്തിന്
വനം വകുപ്പ് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ കേന്ദ്ര വനം
മന്ത്രാലയം എന്തൊക്കെ
വിശദീകരണങ്ങളാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
തുരങ്ക പാത പദ്ധതിയ്ക്കായി
കേന്ദ്ര വനം മന്ത്രാലയത്തിന്
സമർപ്പിച്ച അപേക്ഷയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രാവർത്തികമാക്കുന്നത്
മൂലം വനഭൂമി നഷ്ടപ്പെടാത്ത
സാഹചര്യത്തില്‍ പകരം ഭൂമി
നൽകാനുള്ള വ്യവസ്ഥ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
6398.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ഡി.എഫ്.ഒ. യുടെ കീഴില്‍ വരുന്ന
റെയ്ഞ്ചുകളില്‍ നിലവില്‍ എത്ര
വന സംരക്ഷണ സമിതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും
വിശദമാക്കാമോ;
(
ബി )
2016
മുതല്‍ നാളിതുവരെ പ്രസ്തുത
സമിതികള്‍ മുഖാന്തിരം
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ വിശദമാക്കാമോ?
6399.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാറിലെ
ക്ഷേത്രങ്ങൾക്ക് അനുബന്ധമായി
നിലകൊളളുന്ന കാവുകളെ
സംരക്ഷിക്കുന്നതിന് വനം
വകുപ്പിന് പ്രത്യേക പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ;
(
ബി )
ഇത്തരം
കാവുകളെ സംരക്ഷിക്കുന്നതിന്
വകുപ്പ് ഫണ്ട്
അനുവദിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
6400.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള ഡെവലപ്മെന്റ് സ്വയം
സന്നദ്ധ പുനരധിവാസ
പദ്ധതിലേയ്ക്ക് എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്ര
എണ്ണം
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
അറിയിക്കാമോ; പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പദ്ധതിയുടെ
ഭാഗമായി പുനരധിവസിക്കപ്പെട്ട
കുടുംബങ്ങളുടെയും അനുവദിച്ച
തുകയുടെയും ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യക്കുമോ?
6401.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി. വി. അൻവർ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനാധിഷ്ഠിത ഇക്കോ ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വനാശ്രിത
സമൂഹത്തിന് പ്രയോജനപ്രദമായ
വിധത്തില്‍ ഇക്കോ ടൂറിസം
പദ്ധതികള്‍ വികസിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(
സി )
2016-17
മുതല്‍ ഇക്കോ ടൂറിസം
ഡയറക്ടറേറ്റ് നടപ്പാക്കിയ
പദ്ധതികള്‍ വിശദമാക്കുമോ;
(
ഡി )
ഇക്കോ
ടൂറിസം പദ്ധതികള്‍ വനത്തെ
ആശ്രയിച്ച് ജീവിക്കുന്ന
ജനവിഭാഗങ്ങളുടെ ഉപജീവനം
മെച്ചപ്പെടുത്തുമെന്നും
വനാശ്രിതത്വം കുറയ്ക്കുമെന്നും
പരിസ്ഥിതി അവബോധം
വര്‍ദ്ധിപ്പിക്കുമെന്നും
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
6402.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടി
ഫോറസ്റ്റ് ഡിവിഷനിലെ
വെള്ളികുളങ്ങര റെയിഞ്ചിന്
കീഴിലുള്ള താത്ക്കാലിക
ഫാേറസ്റ്റ് വാച്ചര്‍മാര്‍ക്ക്
മാസങ്ങളായി ശമ്പളം നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ജീവനക്കാർക്ക് ശമ്പളം അതത്
മാസങ്ങളില്‍ വിതരണം
ചെയ്യുന്നതിന് എന്തെങ്കിലും
തടസ്സങ്ങള്‍ നിലവിലുണ്ടോ;
(
സി )
എങ്കിൽ
തടസ്സങ്ങള്‍ നീക്കി പ്രസ്തുത
ജീവനക്കാർക്ക് ശമ്പള കൂടിശ്ശിക
ഉടന്‍ നല്‍കുന്നതിനും അതത്
മാസങ്ങളില്‍ തന്നെ ശമ്പളം
അനുവദിച്ച് നൽകുന്നതിനും
ആവശ്യമായ അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
ജീവനക്കാർക്ക് പണിയെടുക്കുന്ന
മുഴുവന്‍ ദിവസങ്ങളിലെയും വേതനം
അനുവദിച്ച് നല്‍കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6403.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പില്‍ സുപ്പര്‍ ന്യുമററി
തസ്തികയില്‍ സ്ഥിരപ്പെടുത്തിയ
താൽക്കാലിക ജീവനക്കാരുടെ
ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍
ദാന പദ്ധതി പ്രകാരം ജോലി നേടാൻ
അര്‍ഹത ഉണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ;
(
ബി )
കൊല്ലം
ജില്ലയില്‍ താൽക്കാലിക
വാച്ചറായി ജോലി ചെയ്തിരുന്ന
ജീവനക്കാരന്റെ ആശ്രിതയ്ക്ക്
ക്ലാര്‍ക്ക് തസ്തികയില്‍
സമാശ്വാസ തൊഴില്‍ ദാന പദ്ധതി
പ്രകാരം ജോലി നല്‍കാന്‍
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
എന്ത് അടിസ്ഥാനത്തിലാണ്
പ്രസ്തുത ജോലി നല്‍കിയത് എന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഇതിന്റെ
അടിസ്ഥാനത്തില്‍ വനം വകുപ്പില്‍
താൽക്കാലികമായി ജോലി
ചെയ്തിരുന്ന ജീവനക്കാരുടെ
ആശ്രിതരുടെയെല്ലാം അപേക്ഷകള്‍
പരിശോധിച്ച് സമാശ്വാസ തൊഴില്‍
ദാന പദ്ധതി പ്രകാരം ജോലി
നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
6404.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യമൃഗങ്ങള്‍
കാടിറങ്ങുന്നത് ദിനംപ്രതി
വര്‍ധിക്കുമ്പോഴും
മുപ്പത്തിയാറ് വനം
ഡിവിഷനുകള്‍ക്കായി ആകെ പതിനഞ്ച്
റാപിഡ് റെസ്പോണ്‍സ് ടീമുകള്‍
മാത്രമാണുള്ളതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ റാപിഡ് റെസ്പോണ്‍സ്
ടീമുകളുടെ എണ്ണം
വര്‍ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6405.
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫോറസ്റ്റ്
വകുപ്പിലെ യൂണിഫോം
വിഭാഗത്തിൽപ്പെട്ട
ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ
ജീവനക്കാരുടെ സിവിൽ സർവീസ്
കായിക മേളയിൽ പങ്കെടുക്കുവാൻ
അനുവാദം നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
വനം
വകുപ്പ് മേലധികാരികളുടെ
അനുമതിയില്ലാതെ യൂണിഫോം
വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ
സിവിൽ സർവീസ് മീറ്റിൽ
പങ്കെടുക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(
സി )
ഏതെങ്കിലും
കോടതിയുടെ ഇടക്കാല ഉത്തരവ്
നിലവിലുള്ളപ്പോള്‍ അതിന്റെ പൂർണ
വിധി വരുന്നതിന് മുന്‍പ്
യൂണിഫോം ഉദ്യോഗസ്ഥർ സിവിൽ
സർവീസ് കായിക മേളയിൽ
പങ്കെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ജീവനക്കാർക്ക് കോടതിയിൽ
പോകുന്നതിന് വനം വകുപ്പിന്റെ
അനുമതി ലഭിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ഇ )
നിലവിൽ
അനുമതിനേടാനുള്ള എത്ര കേസുകൾ
വനം വകുപ്പിന്റെ പരിഗണനയിൽ
ഉണ്ട്; ആയതിന്റെ നിജസ്ഥിതി
വ്യക്തമാക്കാമോ?
6406.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ വനാവകാശ നിയമപ്രകാരം
കൈവശരേഖ ലഭിക്കാനുള്ള അപേക്ഷകരെ
സംബന്ധിച്ച വിവരങ്ങള്‍
പഞ്ചായത്ത് അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
6407.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനം വകുപ്പിന്റെ കീഴില്‍ എത്ര
ചെക്ക് പോസ്റ്റുകളാണ് നിലവില്‍
പ്രവര്‍ത്തിക്കുന്നതെന്നും എത്ര
ജീവനക്കാരാണ് ഓരോ ചെക്ക്
പോസ്റ്റിലും ഉള്ളതെന്നും പട്ടിക
തിരിച്ച് വിവരം ലഭ്യമാക്കുമോ;
(
ബി )
വനം
വകുപ്പിന്റെ കീഴിലുള്ള ചെക്ക്
പോസ്റ്റുകളില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ് റോഡിന് കുറുകെ
പോസ്റ്റ് സ്ഥാപിച്ച്
വാഹനങ്ങളേയും വ്യക്തികളേയും
തടഞ്ഞ് പരിശോധിച്ച് വിവരങ്ങള്‍
രജിസ്റ്ററില്‍
രേഖപ്പെടുത്തുന്നതെന്ന്
വിശദമാക്കാമോ;
(
സി )
വനം
വകുപ്പിന്റെ ചെക്ക്
പോസ്റ്റുകളില്‍ സംസ്ഥാനത്തിന്
അകത്തും പുറത്തും നിന്നും
വരുന്ന വാഹനങ്ങള്‍
പരിശോധനയ്ക്ക് എത്തുമ്പോള്‍
താല്‍ക്കാലിക വാച്ചര്‍മാരെ
ഉപയോഗിച്ച് പരിശോധന നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
ചെക്ക്
പോസ്റ്റുകളില്‍ വാഹനം
പരിശോധനയ്ക്ക്
വിധേയമാക്കാത്തതും വാഹനങ്ങളുടെ
വിവരം രേഖപ്പെടുത്താത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന ചെക്ക്
പോസ്റ്റുകള്‍ നിര്‍ത്തലാക്കി
ജിവനക്കാരെ മറ്റ്
സ്റ്റേഷനുകളിലേയ്ക്കോ
എന്‍ഫോഴ്സ്മെന്റിന്റെ ഭാഗമാക്കി
മാറ്റുന്നതിനോ ഉള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഇ )
ചെക്ക്
പോസ്റ്റ് വഴി കടന്ന് പോകുന്ന
വാഹനങ്ങള്‍ നിര്‍ത്തി രേഖകള്‍
പരിശോധിക്കാതെ 24 മണിക്കൂറും
ജീവനക്കാരെ ഡ്യൂട്ടിക്ക് മാത്രം
നിയോഗിച്ച് പ്രവര്‍ത്തിക്കുന്ന
ചെക്ക് പോസ്റ്റുകള്‍ കൊണ്ട് വനം
വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്
എന്തെന്ന് വ്യക്തമാക്കാമോ?
6408.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടുതീ
പടരുന്നത് തടയുന്നതിനായി കഴിഞ്ഞ
സാമ്പത്തിക വർഷം ബഡ്ജറ്റിൽ എത്ര
തുക അനുവദിച്ചിട്ടുണ്ടെന്നും
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും നടപ്പ്
സാമ്പത്തിക വർഷം എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
6409.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
നിയോജക മണ്ഡലത്തിലെ ഇടമൺ 34 ലെ
ഫോറസ്റ്റ് കോംപ്ലക്സിന്റെ
ഉദ്ഘാടനം കഴിഞ്ഞ് ഒന്നര
വർഷമായിട്ടും തുറന്നുപ്രവർത്തനം
ആരംഭിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ബീറ്റ്
ഫോറസ്റ്റ് സ്റ്റേഷനൊപ്പം
വനവിഭവങ്ങൾ ശേഖരിച്ച് വിപണനം
നടത്താൻ ലക്ഷ്യമിട്ട് ഇരുപത്
ലക്ഷം രൂപ മുടക്കി നിർമ്മിച്ച
ഫോറസ്റ്റ് കോംപ്ലക്സ് കെട്ടിടം
തുറന്ന്
പ്രവർത്തിപ്പിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
6410.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനമേഖലയിലേക്ക്
അഗ്നിശമന വാഹനങ്ങൾ വേഗത്തിൽ
കടന്നു ചെല്ലുവാൻ കഴിയുന്ന
തരത്തിലുള്ള റോഡുകളുടെ അഭാവം,
കാട്ടുതീ പ്രതിരോധത്തെ
ദോഷകരമായി ബാധിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന് പരിഹാരം കാണാൻ
എന്ത് നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
6411.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2006
-ലെ കേന്ദ്ര വനാവകാശ നിയമത്തിലെ
വകുപ്പ് 4(2)- ൽ പരാമർശിക്കുന്ന
പുനരധിവാസ വ്യവസ്ഥകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കേരളത്തിലെ
ട്രൈബൽ സെറ്റിൽമെന്റുകളിൽ
നിന്ന് പുനരധിവാസം നടത്തുമ്പോൾ
മേൽപ്പറഞ്ഞ പുനരധിവാസ വ്യവസ്ഥകൾ
പാലിക്കുന്നുണ്ടോ; ഇതിനായി
എന്തെല്ലാം ക്രമീകരണങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
വനാവകാശ
നിയമത്തിലെ വ്യവസ്ഥകൾക്ക്
വിരുദ്ധമായി പുനരധിവാസം
നടത്തുന്നതിലൂടെ പട്ടികവർഗ്ഗ
വിഭാഗങ്ങളുടെ അവകാശങ്ങൾ
നിഷേധിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ പ്രവണത
അവസാനിപ്പിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6412.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഔദ്യോഗിക
ജോലിക്കിടെ കാട്ടാനയുടെ ആക്രമണം
മൂലം മരണപ്പെട്ട കോഴിക്കോട്
മുക്കം സ്വദേശി ഹുസെെന്റെ
കുടുംബത്തിന് ഇതുവരെ
നല്‍കിയിട്ടുള്ള സഹായം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കുടുംബത്തിനെ സഹായിക്കുന്നതിന്
മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക്
ജോലി നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
പ്രസ്തുത അപേക്ഷയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ?
6413.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രൈബൽ
സെറ്റിൽമെന്റുകളിൽ നിന്നും
ആദിവാസി കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിന് വനം
വകുപ്പ് പദ്ധതി
നടപ്പാക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
പ്രസ്തുത പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ ;
(
ബി )
ഈ
പദ്ധതിക്കായി ഫണ്ട് ലഭിക്കുന്ന
മാർഗങ്ങൾ ഏതൊക്കെയാണ്; പ്രസ്തുത
പദ്ധതിക്കായി മുൻ സർക്കാരിന്റെ
കാലം മുതൽ നാളിതുവരെ എത്ര തുക
ലഭിച്ചിട്ടുണ്ട്; എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ആദിവാസികളുടെ
പുനരധിവാസത്തിനായി ഭൂമി
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; ഇപ്രകാരം
നാളിതുവരെ എത്ര ഏക്കർ ഭൂമി
കണ്ടെത്തി വാങ്ങിയിട്ടുണ്ടെന്ന്
ഇതിനായി ചെലവഴിച്ച തുക, വാങ്ങിയ
ഭൂമിയുടെ സർവേ നമ്പർ എന്നിവ
ഉൾപ്പെടെ വിശദമാക്കുമോ?
6414.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
പ്രോജക്റ്റ് ഗ്രീൻ ഗ്രാസിന്റെ
പ്രവർത്തന പുരോഗതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ
പ്രവർത്തനങ്ങൾ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പരിസ്ഥിതിയെ
ദോഷകരമായി ബാധിക്കുന്ന തരത്തിൽ
മാലിന്യ നിക്ഷേപം
നടത്തുന്നവർക്കെതിരെ കർശന ശിക്ഷ
നടപടികൾ സ്വീകരിക്കുന്നതിനായി
കേരള ഫോറസ്റ്റ് ആക്റ്റിൽ ഭേദഗതി
വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
6415.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വട്ടിയൂര്‍ക്കാവ്
നിയോജക മണ്ഡലത്തില്‍ വനം
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും
അവയുടെ ഫോണ്‍ നമ്പര്‍,
മേല്‍വിലാസം, ഇ-മെയില്‍ വിലാസം,
ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍
നമ്പരുകള്‍ എന്നിവയും
ലഭ്യമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സ്ഥിരം തസ്തികകള്‍, അവയുടെ
എണ്ണം, ഒഴിവുള്ള തസ്തികകള്‍
എന്നിവ വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരുണ്ടോ; എങ്കില്‍ അത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍ നിന്ന്
ലഭ്യമാകുന്ന സേവനങ്ങള്‍, ടി
സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള
മുന്നുപാധികള്‍/രേഖകള്‍
ഏതൊക്കെയെന്നും സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള സമയപരിധി
എത്രയെന്നും വിശദമാക്കാമോ?
6416.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ വനമേഖലയോട്
ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക്
പട്ടയം വിതരണം ചെയ്യുന്നതിന്
വനം വകുപ്പിന്റെ ഭാഗത്ത്
നിന്നും എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തടസ്സങ്ങള്‍
പരിഹരിക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
6417.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അമ്പലപ്പുഴയില്‍
എത്ര ഭൂമിയാണ് വനം വകുപ്പിന്
കെെമാറി ലഭിച്ചതെന്ന്
അറിയിക്കാമോ; പ്രസ്തുത
ഭൂമിയില്‍ എന്തൊക്കെ
പദ്ധതികള്‍ നടപ്പാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്; ഇതില്‍
ഏതെങ്കിലും പദ്ധതിയ്ക്ക് അനുമതി
ലഭ്യമായിട്ടുണ്ടോ; ഓരോ
പദ്ധതിയുടെയും വിശദാംശവും
അവയുടെ നിലവിലെ പ്രവര്‍ത്തന
പുരോഗതിയും ലഭ്യമാക്കുമോ?
6418.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തില്‍ വനം
വകുപ്പിന്റെ അധീനതയില്‍
വനത്തിന് പുറത്ത് റോഡുകളോ
കിണറുകളോ മറ്റ് സ്ഥാപനങ്ങളോ
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
തൃപ്രങ്ങോട്ടൂര്‍
ഗ്രാമപഞ്ചായത്തിലെ സെന്‍ട്രല്‍
പൊയിലൂരില്‍ കച്ചേരി
പ്രദേശത്തുള്ള കുഴല്‍ കിണര്‍
വനം വകുപ്പിന്റെ
അധീനതയിലുള്ളതാണോ; എങ്കില്‍
പ്രസ്തുത കുഴല്‍ കിണറില്‍
നിന്നും വെള്ളമെടുക്കുന്ന
മുപ്പതോളം കുടുംബങ്ങള്‍ക്ക്
ടാങ്കും മോട്ടോറും
സ്ഥാപിക്കുന്നതിന് ഫണ്ട്
അനുവദിക്കുമോ; വിശദമാക്കുമോ;
(
സി )
പ്രസ്തുത
കുഴല്‍ കിണര്‍ പഞ്ചായത്തിന്
കൈമാറുന്നതിന്
തടസ്സങ്ങളെന്തെങ്കിലും
നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത്
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
6419.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശൂര്‍
ജില്ലയില്‍ കാട്ടാനയുടെയും
വന്യമൃഗങ്ങളുടെയും ശല്യം
നിരന്തരം ഉണ്ടാകുന്ന വാഴാനി
വനമേഖലയില്‍ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(
ബി )
കാട്ടാന/വന്യമൃഗ
ആക്രമണം പ്രതിരോധത്തിനായി
വടക്കാഞ്ചേരി, മച്ചാട്
ഫോറസ്റ്റ് റെയ്ഞ്ചുകള്‍
കേന്ദ്രീകരിച്ച്
രൂപീകരിച്ചിട്ടുള്ള റാപ്പിഡ്
റെസ്പോന്‍സ് ടീമിന്
വനമേഖലകളില്‍
ചെന്നെത്തുന്നതിനുള്ള
ഗെറ്റവേ/ക്യാമ്പർ വെഹിക്കിള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(
സി )
മേല്‍പ്പറഞ്ഞ
റാപ്പിഡ് റെസ്പോന്‍സ് ടീമിന്
വനമേഖലകളില്‍ ചെന്നെത്തുന്നതിന്
പ്രസ്തുത വെഹിക്കിള്‍
അനുവദിക്കുന്നതിനായി എം.എല്‍.എ.
ഫണ്ട് പ്രയോജനപ്പെടുത്തുന്നതിന്
തടസ്സങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6420.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവികൾ
ജനവാസ മേഖലയിൽ ഇറങ്ങി
കാർഷികോല്പന്നങ്ങൾ
നശിപ്പിക്കുന്നത്
കണക്കിലെടുത്ത് അവയ്ക്ക്
ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളയുന്ന
മരങ്ങൾ കാട്ടിൽ തന്നെ
വച്ചുപിടിപ്പിക്കണം എന്ന
നിർദേശം ഉണ്ടായിട്ടുണ്ടോ;
എങ്കിൽ ആയതിന്മേൽ എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
വേനൽക്കാലത്ത്
കാട്ടിനുളളിൽ ജല ലഭ്യത ഉറപ്പ്
വരുത്തുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
6421.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വന്യജീവി ആക്രമണം
മൂലം മരണമടയുന്നവര്‍ക്കും
പരിക്കേല്‍ക്കുന്നവര്‍ക്കും വനം
വകുപ്പ് നല്‍കിവരുന്ന ധനസഹായം
ഒറ്റപ്പാലം മണ്ഡലത്തില്‍
ആര്‍ക്കെങ്കിലും
ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയത്
എത്ര പേര്‍ക്ക്
ലഭിച്ചിട്ടുണ്ടെന്നും അനുവദിച്ച
തുക എത്രയെന്നും വിശദമാക്കാമോ?
6422.
ശ്രീ
. സണ്ണി ജോസഫ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജനവാസ
മേഖലയിൽ പ്രശ്നങ്ങൾ
സൃഷ്ടിക്കുന്ന കാട്ടാന
ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ
പിടിക്കുന്നതിനായി മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ എത്ര ടാസ്ക് ഫോഴ്സ്
രൂപീകരിച്ചിട്ടുണ്ട്; ഏതൊക്കെ
വിഭാഗങ്ങളിൽ നിന്ന് എത്ര പേരെ
ഉൾപ്പെടുത്തിയാണ് ഓരോ ടാസ്ക്
ഫോഴ്‌സും
രൂപീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
ടാസ്ക് ഫോഴ്സിന്റെയും
പ്രവർത്തനത്തിനായി നാളിതുവരെ
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
എത്ര ടാസ്ക് ഫോഴ്സുകൾ ദൗത്യം
വിജയകരമായി
പൂർത്തീകരിച്ചിട്ടുണ്ട്; ദൗത്യം
പൂർത്തീകരിക്കാൻ സാധിക്കാത്ത
എത്ര ടാസ്ക് ഫോഴ്‌സുകൾ ഉണ്ട്;
അവ ഏതൊക്കെ; വിശദാംശം
ലഭ്യമാക്കുമോ?
6423.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ
തോമസ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കിയിലെ
ആക്രമണകാരികളായ കാട്ടാനകളെ
തുരത്തുന്നതിന് പ്രത്യേക
ദൗത്യസംഘം രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
ചിന്നക്കനാല്‍,
ശാന്തന്‍പാറ ഗ്രാമ
പഞ്ചായത്തുകളിലെ ആക്രമണകാരികളായ
ഒറ്റയാന്‍മാരുടെ സ്വഭാവ
സവിശേഷതകള്‍
മനസിലാക്കിക്കൊണ്ട് അവയെ
പിടികൂടാനുള്ള പ്രത്യേക നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഗ്രാമ പഞ്ചായത്തുകളിലെ
ആക്രമണകാരികളായ കാട്ടാനകളെ
പിടികൂടുന്നതിന് എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
നടത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6424.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ ജനവാസ മേഖലയിൽ
പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന
അരിക്കൊമ്പൻ എന്ന പേരിൽ
അറിയപ്പെടുന്ന കാട്ടാനയെ
പിടിക്കുന്നതിനായി പ്രത്യേക
ടാസ്ക് ഫോഴ്സ്
രൂപീകരിച്ചിട്ടുണ്ടോ; ഏതൊക്കെ
വിഭാഗങ്ങളിൽ നിന്നുള്ള എത്ര
പേരാണ് പ്രസ്തുത ടാസ്ക്
ഫോഴ്‌സിൽ
ഉൾപ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ആനയെ പിടികൂടുന്നതിനായി
പ്രത്യേകം ആക്ഷൻ പ്ലാൻ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ടാസ്ക് ഫോഴ്സ് എന്നാണ്
പ്രവർത്തനമാരംഭിച്ചതെന്നും
നാളിതുവരെ ടാസ്ക് ഫോഴ്‌സിന്റെ
പ്രവർത്തനത്തിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
6425.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവികള്‍
ജനവാസ മേഖലകളിലേയ്ക്ക് പതിവായി
എത്തി ജനങ്ങളുടെ ജീവനും
സ്വത്തിനും വ്യാപകമായി
ഭീഷണിയുയര്‍ത്തുന്ന സാഹചര്യം
പഠിക്കുന്നതിനും
പ്രശ്നപരിഹാരങ്ങള്‍ക്കായി
ശാസ്ത്രീയമായ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുതുക്കാട്
നിയോജക മണ്ഡലത്തില്‍പ്പെട്ട
പാലപ്പിള്ളി റെയിഞ്ചിന്
കീഴിലുള്ള പ്രദേശങ്ങളിൽ
അടിയ്ക്കടിയുണ്ടാകുന്ന വന്യജീവി
ആക്രമണം തടയുന്നതിനും
ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക്
ധനസഹായം നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6426.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ശല്യം നിയന്ത്രിയ്ക്കുന്നതിനായി
കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട്
മുഴുവനായും ചെലവാക്കാൻ കഴിയാത്ത
സാഹചര്യം സംസ്ഥാനത്ത്
നിലവിലുണ്ടോ;
(
ബി )
2010
മുതല്‍ ഈ ഇനത്തിൽ കേന്ദ്രത്തിൽ
നിന്നും ലഭിച്ച തുകയിൽ
നാളിതുവരെ ചെലവാക്കാനാകാത്ത ആകെ
തുക എത്രയാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
കാലയളവില്‍ ഏതൊക്കെ വർഷങ്ങളില്‍
അനുവദിക്കപ്പെട്ട തുകയാണ്
ഇപ്രകാരം
ചെലവാക്കാനാകാത്തതെന്നും ഓരോ
വർഷവും അനുവദിച്ച തുകയും
ചെലവാക്കാതെ ബാക്കിയായ തുകയും
എത്ര വീതമാണെന്നും അറിയിക്കുമോ;
(
ഡി )
ഈ
തുകകൾ ചെലവാക്കാനാകാത്തതിന്റെ
കാരണങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ഇ )
വന്യമൃഗ
ആക്രമണങ്ങള്‍ വർദ്ധിച്ചുവരുന്ന
സാഹചര്യത്തിൽ വന്യമൃഗ ശല്യം
നിയന്ത്രിക്കുന്നതിനായി
കേന്ദ്രസർക്കാർ അനുവദിക്കുന്ന
ഫണ്ടുകൾ പൂർണ്ണമായും
ഫലപ്രദമായും സംസ്ഥാനത്ത്
ചെലവഴിക്കുന്നതിന് എന്തൊക്കെ
അടിയന്തര നടപടികൾ
കൈക്കൊള്ളുമെന്ന് അറിയിക്കുമോ?
6427.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
നിയോജക മണ്ഡലത്തില്‍ കുട്ടമ്പുഴ
ഗ്രാമപഞ്ചായത്തില്‍ പൂയംകുട്ടി
വനത്തില്‍ ഉറിയംപെട്ടി ആദിവാസി
കോളനിയിലെ പൊന്നപ്പന്‍
ചിന്നസ്വാമി കാട്ടുപോത്തിന്റെ
ആക്രമണത്തില്‍ മരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കാട്ടുപോത്തിന്റെ
ആക്രമണത്തില്‍ മരിച്ച
പൊന്നപ്പന്‍ ചിന്നസ്വാമിയുടെ
കുടുംബത്തിന് അടിയന്തര ധനസഹായം
ലഭ്യമാക്കുന്നതിന് വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇല്ലെങ്കിൽ
നഷ്ടപരിഹാര തുക അടിയന്തരമായി
ലഭ്യമാക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
6428.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ കോടനാട് കപ്രിക്കാട്
മിനി മൃഗശാലയില്‍ ഇല്ലാത്ത
മൃഗങ്ങള്‍ക്ക് ആഹാരം നല്‍കിയ
വകയില്‍ പണം തട്ടിയ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
തട്ടിപ്പ്
നടന്ന കാലഘട്ടത്ത് മൃഗശാലയിലെ
ചുമതല വഹിച്ച ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും ഇപ്പോള്‍ ആ
ഉദ്യോഗസ്ഥര്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ ഏതൊക്കെ
തസ്തികകളില്‍ ജോലി
നോക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(
സി )
തട്ടിപ്പ്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം വനം
വകുപ്പ് നടത്തിയിട്ടുണ്ടോ;
എങ്കില്‍ അന്വേഷണത്തിലെ
കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി )
വനം
വകുപ്പിന്റെ കണ്ടെത്തലിന്റെ
അടിസ്ഥാനത്തിൽ എത്ര രൂപയുടെ
വെട്ടിപ്പ് നടന്നുവെന്നും
ഇതിന്റെ ഉത്തരവാദി ആരാണെന്നും
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
തട്ടിപ്പില്‍ വ്യാജരേഖകള്‍
ചമയ്ക്കല്‍, തെളിവ്
നശിപ്പിക്കല്‍, ഔദ്യോഗിക പദവി
ദുര്‍വിനിയോഗം ചെയ്യല്‍ എന്നീ
കുറ്റകൃത്യങ്ങള്‍ നടന്നതായി
വകുപ്പ് തല അന്വേഷണത്തില്‍
തെളിഞ്ഞിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത കേസ്
എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത്
പോലീസ് അന്വേഷണം നടത്തുവാന്‍
നിര്‍ദേശം നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
6429.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
നിയോജക മണ്ഡലത്തിലെ തട്ടേക്കാട്
പക്ഷി സങ്കേതത്തിന്റെ ഒരു
കിലോമീറ്റര്‍ ചുറ്റളവിലുള്ള
ബഫർ സോണിലെ നിര്‍മ്മിതികളുടെ
എണ്ണം കണ്ടെത്തുന്നതിന്
വിദഗ്‌ദ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിദഗ്‌ദ്ധ സമിതി ബഫര്‍സോണിലെ
നിര്‍മ്മിതികളെ കുറിച്ച്
റിപ്പോര്‍ട്ട്
നല്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിദഗ്‌ദ്ധ സമിതി സമര്‍പ്പിച്ച
റിപ്പോര്‍ട്ട് പ്രകാരം എത്ര
നിര്‍മ്മിതികള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ഡി )
കുട്ടമ്പുഴ,
കീരംപാറ ഗ്രാമപഞ്ചായത്തുകള്‍
പ്രസ്തുത നിര്‍മ്മിതികളുടെ
കണക്കെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
കുട്ടമ്പുഴ,
കീരംപാറ ഗ്രാമപഞ്ചായത്തുകളും
വിദഗ്‌ദ്ധ സമിതിയും എടുത്ത
നിര്‍മ്മിതികളുടെ കണക്കുകൾ
തമ്മില്‍ അന്തരം
നിലനില്ക്കുന്നുണ്ടോ; എങ്കില്‍
അത് പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|