|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6173.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദ്യുതി
പദ്ധതിയുടെ ലക്ഷ്യങ്ങളും
പ്രവൃത്തികളുടെ പുരോഗതിയും
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
സേവനങ്ങള്‍ വാതില്‍പ്പടിയില്‍
എന്ന പദ്ധതി വൈദ്യുതി മേഖലയില്‍
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
ഇതിന്റെ പുരോഗതി
വ്യക്തമാക്കാമോ; പ്രസ്തുത
പദ്ധതി പ്രകാരം ലഭിച്ച
പരാതികളുടെ തീര്‍പ്പാക്കല്‍
പുരോഗതി അറിയിക്കാമോ;
(
സി )
വൈദ്യുതി
രംഗം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
കാര്യക്ഷമത വരുത്തുന്നതിനുമായി,
ഭൂഗര്‍ഭ കേബിളുകളും എ.ബി.സി.
കണ്ടക്ടറുകളും കവേഡ്
കണ്ടക്ടറുകളും ഉപയോഗിച്ചുകൊണ്ട്
ലൈനുകള്‍ പൊട്ടി വീണുണ്ടാവുന്ന
അപകടങ്ങള്‍ കുറയ്ക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കാമോ?
6174.
ശ്രീ
ഒ . ആർ. കേളു
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വീട്ടാവശ്യത്തിനുള്ള
വൈദ്യുതി സ്വന്തമായി
ഉല്പാദിപ്പിക്കുന്നതിന് പുറമെ
അധികമായി ഉല്പാദിപ്പിക്കുന്ന
വൈദ്യുതി ഗ്രിഡിലേക്ക് നല്‍കി
വരുമാനം ഉറപ്പാക്കുന്നതിനായി
ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ
വീടുകളില്‍ സൗജന്യ സോളാര്‍
വൈദ്യുതീകരണത്തിനായി നൂതന
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
6175.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വട്ടിയൂര്‍ക്കാവ്
നിയോജക മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന്
അവയുടെ ഫോണ്‍ നമ്പര്‍,
മേല്‍വിലാസം, ഇ-മെയില്‍ വിലാസം,
ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍
നമ്പരുകള്‍ എന്നിവ സഹിതം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സ്ഥിരം തസ്തികകള്‍, അവയുടെ
എണ്ണം, ഒഴിവുള്ള തസ്തികകള്‍
എന്നിവ വ്യക്തമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങളില്‍
കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരുണ്ടോ എന്നും
ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച
വിശദാംശവും ലഭ്യമാക്കാമോ?
6176.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2030
ഓടെ സംസ്ഥാനത്ത് ഉപയോഗിക്കുന്ന
വൈദ്യുതിയുടെ നാല്‍പത് ശതമാനവും
പുനരുപയോഗ സ്രോതസ്സിൽ
നിന്നാവണമെന്ന് കേന്ദ്ര സർക്കാർ
നിർദേശിക്കുകയുണ്ടായോ;
അറിയിക്കുമോ;
(
ബി )
ഇത്തരമൊരു
നിർദേശം എന്നാണ് കേന്ദ്ര
സർക്കാരിൽ നിന്നും സംസ്ഥാന
സർക്കാരിന് ലഭിച്ചതെന്നും
ഇതോടൊപ്പം മറ്റ് എന്തെല്ലാം
നിർദേശങ്ങളാണ് സംസ്ഥാനത്തിന്
നൽകിയിട്ടുള്ളതെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(
സി )
നിലവിൽ
സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്ന
ആകെ വൈദ്യുതിയുടെ എത്ര
ശതമാനമാണ് പുനരുപയോഗ
സ്രോതസ്സുകളിൽ നിന്നുള്ളതെന്ന്
സ്രോതസ്സുകളുടെ ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(
ഡി )
കേന്ദ്ര
നിർദേശ പ്രകാരമുള്ള ലക്ഷ്യം
കൈവരിക്കുന്നതിനായി സംസ്ഥാനം
നാളിതുവരെ കൈക്കൊണ്ടിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഈ
ലക്ഷ്യം കൈവരിക്കുന്നതിലേക്കായി
കേന്ദ്രം സംസ്ഥാനത്തിന്
അനുവദിക്കുന്ന ധനസഹായത്തിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(
എഫ് )
ഈ
ലക്ഷ്യം കൈവരിക്കുന്നതിലേക്കായി
സംസ്ഥാനം കൈക്കൊള്ളാൻ
ഉദ്ദേശിക്കുന്ന നടപടികളുടെ
വിശദാംശം നല്‍കാമോ?
6177.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമിക്കടിയിലൂടെ
വെെദ്യുതി കേബിളുകള്‍
സ്ഥാപിക്കുന്ന പദ്ധതി
സംസ്ഥാനത്ത് എവിടെയെല്ലാമാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പുതുതായി
എവിടെയെല്ലാമാണ് പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
അറിയിക്കാമോ;
(
ഡി )
വാമനപുരം
മണ്ഡലത്തില്‍ എവിടെയെല്ലാം
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
6178.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ മേഖലയിൽ ജല വൈദ്യുത
പദ്ധതികൾ
പ്രവർത്തിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
സ്വകാര്യ
മേഖലയിൽ പുതുതായി പദ്ധതികൾ
ആരംഭിക്കുന്നതിന് അനുമതി നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
എവിടെയെല്ലാം; വിശദമാക്കാമോ;
(
സി )
സ്വകാര്യ
മേഖലയിൽ ഉല്പാദിപ്പിക്കുന്ന
വൈദ്യുതി ആരാണ് വിതരണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സ്വകാര്യ
മേഖലയിൽ ഉല്പാദിപ്പിക്കുന്ന
വൈദ്യുതി കെ.എസ്.ഇ.ബി.
വാങ്ങുന്നുണ്ടോയെന്നും എങ്കിൽ
എന്ത് നിരക്കിലാണ്
വാങ്ങുന്നതെന്നും അറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
6179.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കെ.എസ്.ഇ.ബി. സെക്ഷനുകളിലെ
ഗുണഭോക്താക്കളുടെ എണ്ണവും
ഗുണഭോക്താക്കള്‍ക്ക് ഈ
സെക്ഷനുകളില്‍ എത്തിപ്പെടാനുള്ള
സൗകര്യവും മാനദണ്ഡമാക്കി
സെക്ഷനുകള്‍ പുന:ക്രമീകരണം
നടത്തുന്ന കാര്യം പരിഗണനയില്‍
ഉണ്ടോ; അറിയിക്കാമോ?
6180.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മാലിന്യം സംസ്കരിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
പദ്ധതി നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇതിനായി
ഏതെങ്കിലും കമ്പനികളുമായി കരാർ
ഉണ്ടാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം നൽകുമോ;
(
സി )
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
6181.
ശ്രീ.
എൻ. ഷംസുദ്ദീൻ
ഡോ.
എം. കെ. മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ ജലവൈദ്യുത പദ്ധതികൾ
ആരംഭിക്കുന്നതിനോ
നിലവിലുള്ളവയിൽ നിന്നും
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനോ
പദ്ധതികൾ ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
നിലവിലെ
ജലവൈദ്യുത പദ്ധതികളുടെ
വിപുലീകരണം വഴി എത്രമാത്രം
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ്
കരുതുന്നത്; അറിയിക്കുമോ;
(
സി )
വൈദ്യുതി
രംഗത്ത് സ്വയംപര്യാപ്തത നേടാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
6182.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
വൈദ്യുതി നിയമം 2003 സെക്ഷന്‍
11-ന്റെ അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാര്‍
പുറപ്പെടുവിച്ച ഉത്തരവ്
കേരളത്തിന് കേന്ദ്രത്തില്‍
നിന്ന് ലഭിക്കുന്ന വൈദ്യുതി
വിഹിതത്തില്‍ കുറവ് വരുന്നതിന്
ഇടയാക്കുമോ; അറിയിക്കുമോ;
(
ബി )
ഈ
സാഹചര്യത്തില്‍ കേന്ദ്രത്തില്‍
നിന്ന് ലഭിക്കുന്ന വൈദ്യുതി
വിഹിതത്തിന്റെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രതിസന്ധി മറികടക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ?
6183.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കൽ
നിയോജക മണ്ഡലത്തിലെ കോട്ടക്കൽ,
വളാഞ്ചേരി, പുത്തനത്താണി
ടൗണുകളില്‍ സ്ഥിരമായി വൈദ്യുതി
തടസ്സം ഉണ്ടാകാറുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വൈദ്യുത തടസ്സം ഇവിടെയുള്ള
നിരവധി വ്യവസായ വാണിജ്യ
സ്ഥാപനങ്ങളെ സാരമായി
ബാധിക്കുന്നതിനാല്‍
ആര്‍.ഡി.എസ്.എസ്. പദ്ധതിയിൽ
ഉള്‍പ്പെടുത്തി പ്രസ്തുത
ടൗണുകളില്‍ യു.ജി./എ.ബി.
കേബിള്‍ ഉപയോഗിച്ച് ഒരു റിംഗ്
നെറ്റ്‍വര്‍ക്ക് ഫോം ചെയ്തും
ആര്‍.എം.യു. കൾ സ്ഥാപിച്ചും
വൈദ്യുതി ഇടതടവില്ലാതെ
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
6184.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ആദിവാസി മേഖലകളില്‍
വെെദ്യുതി വിതരണം നടത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
6185.
ചോദ്യം ഒഴിവാക്കിയിരിക്കുന്നു
6186.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ പട്ടികവർഗ്ഗ
കുടുംബങ്ങളുടെയും വീടുകള്‍
വൈദ്യുതീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ; ഇല്ലെങ്കില്‍ എത്ര
വീടുകൾ ഇനി വൈദ്യുതീകരിക്കാൻ
ഉണ്ടെന്ന് വ്യക്തമാക്കുമോ?
6187.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ കെ.എസ്.ഇ.ബി.
ഓഫീസുകളിലെ നിലവിലെ തസ്തികകളുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഓഫീസുകളില്‍ ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കുമോ; അവ
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
മണ്ഡത്തിലെ ഓരോ കെ.എസ്.ഇ.ബി.
ഓഫീസിലും എത്ര താൽക്കാലിക
ജീവനക്കാരാണ് ഉള്ളതെന്ന് തസ്തിക
തിരിച്ച് വ്യക്തമാക്കുമോ;
ഇവരുടെ നിയമന രീതി, നിയമന
കാലാവധി, സേവന വേതന വ്യവസ്ഥകൾ
ഇവ എന്തൊക്കെയാണെന്ന വിശദാംശം
ലഭ്യമാക്കുമോ?
6188.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
എംപ്ലോയീസ് മാസ്റ്റർ പെൻഷൻ
ആന്റ് ഗ്രാറ്റുവിറ്റി
ട്രസ്റ്റിൽ 2013 ലെ ത്രികക്ഷി
കരാർ പ്രകാരം പെൻഷൻ സുരക്ഷ
ഉറപ്പാക്കാൻ സർക്കാർ നൽകേണ്ട
വിഹിതം എത്രയാണ്; അറിയിക്കുമോ;
(
ബി )
സർക്കാർ
വിഹിതമായി ഇതുവരെ എത്ര തുക
നൽകിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
മാസ്റ്റർ
പെൻഷൻ ആന്റ് ഗ്രാറ്റുവിറ്റി
ട്രസ്റ്റിൽ പെൻഷൻകാരുടെ
പ്രതിനിധികളെ ഉൾപ്പെടുത്തുവാൻ
നടപടി സ്വീകരിക്കുമോ;
(
ഡി )
2013-ലെ
പ്രസ്തുത കരാർ പ്രകാരം പെൻഷൻ
സുരക്ഷ ഉറപ്പാക്കാൻ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ഇ )
മെഡിസെപ്
പദ്ധതിയിൽ കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ പെൻഷന്‍കാരെ
ഉൾപ്പെടുത്താനുളള നടപടി
സ്വീകരിക്കുമോ;
(
എഫ് )
മെഡിസെപ്
മാതൃകയിൽ കെ.എസ്.ഇ.ബി.
ലിമിറ്റഡിൽ ഗ്രൂപ്പ് ഇൻഷുറൻസ്
പദ്ധതി നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
ആയതിന്റെ പുരോഗതി വിശദമാക്കാമോ?
6189.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യ്ക്ക് കുടിശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള തുക
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
കുടിശിക
തുക പിരിച്ചെടുക്കാന്‍ നടപടി
സ്വീകരിക്കുന്നതിന് പകരം
വൈദ്യുതി നിരക്ക്
വര്‍ദ്ധനയ്ക്ക് ബോര്‍ഡ്
ശിപാര്‍ശ ചെയ്തതിന്റെ കാരണം
വ്യക്തമാക്കാമോ?
6190.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
01.04.2022 മുതല്‍ നാളിതുവരെ
വ്യവസായ ആവശ്യങ്ങള്‍ക്കായി എത്ര
എല്‍.ടി.4 വൈദ്യുതി
കണക്ഷനുകളാണ്
നല്‍കിയിട്ടുള്ളതെന്നതിന്റെ
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
6191.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ സ്വകാര്യ
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന എത്ര
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകളുണ്ടെന്നും അവയുടെ
പ്രതിമാസ വാടക എത്രയെന്നും
സ്ഥാപനം തിരിച്ച് അറിയിക്കാമോ?
6192.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മോഡൽ സെക്ഷൻ എന്ന ആശയം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
ഏതെല്ലാം ജില്ലകളിൽ
നടപ്പിലാക്കിയിട്ടുണ്ടെന്ന്
സെക്ഷൻ തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സെക്ഷനുകളിലെ സ്റ്റാഫ്,
കൺസ്യൂമർ സ്‌ട്രെങ്ത്ത് എന്നിവ
എത്രയാണെന്ന് അറിയിക്കാമോ;
(
ഡി )
മോഡൽ
സെക്ഷനിൽ അവശ്യം വേണ്ട
സ്റ്റാഫ്, കൺസ്യൂമർ
സ്‌ട്രെങ്ത്ത് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കാസർകോട്
മണ്ഡലത്തിലെ സെക്ഷനുകളിലെ
സ്റ്റാഫ്, കൺസ്യൂമർ
സ്‌ട്രെങ്ത്ത് എത്രയാണെന്ന്
സെക്ഷൻ തിരിച്ച് വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
സെക്ഷനുകളെ വിഭജിച്ച് മോഡൽ
സെക്ഷനുകൾ ആക്കാന്‍
ആലോചിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
6193.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭരണപരവും
വൈദ്യുതി വാങ്ങലുമായി
ബന്ധപ്പെട്ട ചെലവുകൾ
വെട്ടിക്കുറക്കുന്നതിന്
കെ.എസ്.ഇ.ബി. ഉചിതമായ നടപടികൾ
സ്വീകരിക്കണമെന്ന സി.&എ.ജി.
യുടെ 2022 ലെ റിപ്പോർട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നിലവിൽ
കെ.എസ്.ഇ.ബി. കരാർ പ്രകാരം
വാങ്ങുന്ന വൈദ്യുതിയുടെ
നിരക്കുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ
നിരക്ക് മറ്റ് തെന്നിന്ത്യൻ
സംസ്ഥാനങ്ങളുടെ വൈദ്യുതി
നിരക്കുമായി താരതമ്യം
നടത്തിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
6194.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ എട്ട്
പഞ്ചായത്തുകള്‍ ഏതെല്ലാം
ഇലക്ട്രിക്കല്‍ ഡിവിഷനുകള്‍ക്ക്
കീഴിലാണെന്നും പ്രസ്തുത
ഡിവിഷന്‍ ഓഫീസുകള്‍ക്ക് കീഴിലെ
ഇലക്ട്രിക്കല്‍ സെക്ഷൻ
ഓഫീസുകള്‍ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഓരോ സെക്ഷന്‍
ഓഫീസിന് കീഴിലുള്ള
ഉപഭോക്താക്കളുടെ എണ്ണം
എത്രയെന്ന് വിശദമാക്കാമോ;
(
സി )
ഉപഭോക്താക്കളുടെ
എണ്ണവും ഭൂമിശാസ്ത്രപരമായ
പ്രത്യേകതയും പരിഗണിച്ച്
മണ്ഡലത്തില്‍ പുതിയ
ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ; എങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ;
(
ഡി )
ഇലക്ട്രിക്കല്‍
സെക്ഷനോഫീസുകളുടെ അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കുന്നതിനായി
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുള്ള/സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കാമോ?
6195.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തില്‍
വൈദ്യുതി വകുപ്പിന് നബാര്‍ഡ്
ധനസഹായമായി എത്ര രൂപ
ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
പദ്ധതികള്‍ക്ക് ധനസഹായം
നല്‍കിയെന്ന് വ്യക്തമാക്കുമോ;
(
സി )
ഓളിക്കല്‍-പൂവാറന്‍തോട്
ചെറുകിട ജലവൈദ്യുത പദ്ധതി
നബാര്‍ഡില്‍ ഉള്‍പ്പെടുത്തണം
എന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
എങ്കില്‍
ആയതിന്മേല്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
6196.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യിൽ
നിലവിൽ ഓരോ തസ്തികയിലും എത്ര
അധിക ജീവനക്കാരുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ജീവനക്കാരുടെ
എണ്ണം യുക്തിപൂർവ്വം
നിർണ്ണയിക്കുകയും ചെലവ്
കാര്യക്ഷമമായ തലത്തിലേക്ക്
കൊണ്ടുവരുകയും ചെയ്യണമെന്ന
സി.&എ.ജി. യുടെ 2022 ലെ
റിപ്പോർട്ടിലെ നിർദേശം
നടപ്പിലാക്കാൻ
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
സി )
ആവശ്യത്തിലധികം
ജീവനക്കാർ ഉള്ളതുമൂലം പ്രതിവർഷം
ബോര്‍ഡിനുണ്ടാകുന്ന അധിക
സാമ്പത്തിക ബാധ്യത എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ഡി )
റീസ്ട്രക്ചറിംഗ്
നടപ്പിലാക്കിയാൽ പ്രസ്തുത
പ്രശ്നത്തിന് പരിഹാരം കാണാൻ
സാധിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
6197.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ കൊണ്ടോട്ടി,
പുളിക്കൽ, മുണ്ടക്കുളം,
എടവണ്ണപ്പാറ, കാരാട് എന്നീ
സെക്ഷനുകളിൽ നിലവിൽ എത്ര
ഉപഭോക്താക്കളുണ്ടെന്ന വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
അവയിൽ
ഉപഭോക്താക്കള്‍ കൂടുതലുള്ള
സെക്ഷനുകൾ വിഭജിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിൽ പുളിക്കൽ 110
കെ.വി., കൊണ്ടോട്ടി 33 കെ.വി.
സബ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്നതിന് സ്ഥലം
കണ്ടെത്തുന്ന നടപടി ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തിലെ പഴയ വൈദ്യുത ലൈനുകൾ
മാറ്റുന്നതിനും എ.ബി.സി. കേബിൾ
സ്ഥാപിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
6198.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷകര്‍ക്കുള്ള വൈദ്യുതി
സബ്സിഡി നേരിട്ട്
അക്കൗണ്ടിലേക്ക്
നല്‍കുന്നതിനുള്ള സംവിധാനം
നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍
ഇക്കാര്യം നടപ്പാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
6199.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ വൈദ്യുതി സുരക്ഷ പദ്ധതി
പ്രകാരം ആശ്വാസ ധനസഹായത്തിനായി
അബ്ദുൽ ജബ്ബാർ എൻ.കെ. യുടെ
ഭാര്യ ഫാസില പി. എന്നയാള്‍
തിരുവനന്തപുരം വൈദ്യുതി ഭവനില്‍
സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച
പി.എസ്.-എസ്.ടി.4/2022/3734/923
നമ്പർ ഫയലിന്മേൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
കുടുംബത്തിന്റെ
അവസ്ഥ പരിഗണിച്ച് പ്രസ്തുത
ധനസഹായം എപ്പോൾ ലഭ്യമാക്കാൻ
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6200.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉത്തര
കേരളത്തിനായി ട്രാന്‍സ് ഗ്രിഡ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന
ഗ്രീന്‍ എനര്‍ജി കോറിഡോര്‍
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
6201.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തെരുവ്
വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി.
ലെെറ്റുകള്‍ സ്ഥാപിക്കുന്ന
നിലാവ് പദ്ധതിയില്‍
തിരുവനന്തപുരം ജില്ലയിലെ
ഏതെല്ലാം പഞ്ചായത്തുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ പദ്ധതികൾ
6202.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ
വൈദ്യുതി വകുപ്പ്
നടപ്പിലാക്കിയതും നടപ്പിലാക്കി
വരുന്നതുമായ പദ്ധതികൾ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
6203.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
ആര്‍.ഡി.എസ്.എസ്. (റീവാംപ്ഡ്
ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍
സ്കീം) പദ്ധതിയില്‍
ഉള്‍പ്പെടുത്തി എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക,
നിലവിലെ പുരോഗതി എന്നിവ
വിശദമാക്കുമോ?
6204.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക്
കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയത്തിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(
ബി )
എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാനാണ് പദ്ധതി
ലക്ഷ്യമിടുന്നത്; അറിയിക്കുമോ;
(
സി )
ഇതിന്റെ
ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ; എത്ര
തുക ചെലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
ഈ
പദ്ധതി നടപ്പാക്കുന്നതിന്
പുതിയതായി ഭൂമി
ഏറ്റെടുക്കേണ്ടതുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഇ )
വൈദ്യുതി
ഉല്പാദിപ്പിച്ച ശേഷമുള്ള ജലം
സംഭരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6205.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിർമ്മാണം പുരോഗമിക്കുന്ന
ചെറുകിട ജലവൈദ്യുത പദ്ധതികൾ
ഏതെല്ലാമാണ്; അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ എന്നത്തേക്ക്
പൂർത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികൾ മുഖാന്തിരം എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാൻ കഴിയും എന്ന്
വ്യക്തമാക്കാമോ?
6206.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുത
പ്രസരണ വിതരണ ശൃംഖലകള്‍
സുരക്ഷിതവും കൂടുതല്‍
കുറ്റമറ്റതും
ആക്കുന്നതിനുവേണ്ടി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
6207.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന്റെ സമ്പൂർണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി
ഉള്‍വനങ്ങളിലെ ആദിവാസി
കോളനികളില്‍ വൈദ്യുതി
എത്തിക്കാന്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഇതുവരെ വൈദ്യുതി എത്തിക്കാൻ
കഴിയാതിരുന്ന ആദിവാസി
കോളനികളിലെ വീടുകളിൽ 2023
മാർച്ച് 31-ന് മുമ്പായി
വൈദ്യുതി എത്തിക്കാൻ
തീരുമാനമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇതിന്റെ
ഭാഗമായി ലൈനുകളിലൂടെയും
കേബിളുകളിലൂടെയും വൈദ്യുതി
എത്തിക്കാൻ ബുദ്ധിമുട്ടുള്ള
ദുർഘടമായ വനാന്തരങ്ങളിലുള്ള
കോളനികളിൽ സോളാർ, ഹൈബ്രിഡ്
പദ്ധതി നടപ്പാക്കാൻ അനെർട്ടിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ആദിവാസി
കോളനികളിലെ
വൈദ്യുതീകരണത്തിനുള്ള പദ്ധതി
രൂപീകരിക്കുന്നതിനും
പൂർത്തിയാക്കുന്നതിനും
മേൽനോട്ടം വഹിക്കുന്നതിനായി
ജില്ലാതല സമിതികൾ
രൂപീകരിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6208.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതിയുടെ
ഭാഗമായി ആകെ എത്ര വീടുകള്‍ക്ക്
വൈദ്യുതി കണക്ഷന്‍
നല്‍കിയിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍
ലഭിക്കാത്ത വീടുകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ; പ്രസ്തുത
വീടുകള്‍ക്ക് കണക്ഷന്‍
ലഭ്യമാക്കുന്നതിന് ആകെ എത്ര തുക
ചെലവ് വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
6209.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കിയതിനുശേഷം
പുതിയതായി
അപേക്ഷിച്ചവര്‍ക്കെല്ലാം
വൈദ്യുതി കണക്ഷന്‍
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
വൈദ്യുതി കണക്ഷന്‍
നല്‍കാനുള്ളവരുടെ എണ്ണം
പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
(
സി )
പ്രസ്തുത
അപേക്ഷകര്‍ക്കെല്ലാം വൈദ്യുതി
കണക്ഷന്‍ നല്‍കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6210.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പുരപ്പുറ
സൗരോര്‍ജ പദ്ധതിയുടെ ഭാഗമായി
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്നതിന് നിലവില്‍
ലോണ്‍ അനുവദിക്കുന്നുണ്ടോ;
(
ബി )
എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
അത്തരം സംവിധാനങ്ങളെക്കുറിച്ച്
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
6211.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
കോള്‍ കൃഷി മേഖലയില്‍
സൗരോര്‍ജ്ജ പദ്ധതികള്‍
ഉപയോഗിച്ച് ഊര്‍ജ്ജം
ലഭ്യമാക്കുന്നതിന് പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വിശദമാക്കാമോ;
(
ബി )
സൗരോര്‍ജ്ജ
പദ്ധതികളിലൂടെ പൊന്നാനി-തൃശൂര്‍
കോള്‍ മേഖലയിലെ ഊര്‍ജ്ജ
പ്രതിസന്ധി മറികടക്കുവാന്‍
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
വിശദമാക്കാമോ?
6212.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സൗരോർജ്ജ
വൈദ്യുതി ഉല്പാദകർ കെ.എസ്.ഇ.ബി.
ക്ക് നൽകുന്ന വൈദ്യുതിയുടെ ഈ
വർഷത്തെ നിരക്ക് 2.69 രൂപയായി
നിശ്ചയിച്ചുകൊണ്ട് വൈദ്യുതി
റെഗുലേറ്ററി കമ്മീഷൻ
ഉത്തരവായിട്ടുണ്ടോ;
(
ബി )
നിലവില്‍
നിശ്ചയിച്ചിരിക്കുന്ന നിരക്ക്
മുൻവർഷത്തെ നിരക്കിനേക്കാൾ
കുറവാണോ; എങ്കില്‍ യൂണിറ്റിന്
എത്ര രൂപയുടെ കുറവാണ് ഇപ്പോൾ
വരുത്തിയിട്ടുള്ളതെന്നും കുറവ്
വരാനുണ്ടായ സാഹചര്യം
എന്താണെന്നും വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി ആരംഭിക്കുമ്പോൾ നിരക്ക്
എത്ര രൂപ ആയിരുന്നുയെന്നും
ഇതിനുശേഷം എത്ര തവണ നിരക്കിൽ
മാറ്റം വരുത്തിയിട്ടുണ്ടെന്നും
മാറ്റം വരുത്തിയ നിരക്കുകളും
തീയതികളും അറിയിക്കുമോ;
(
ഡി )
പ്രസ്തുത
നിരക്കുകൾ നിശ്ചയിക്കുന്നതിനായി
ബോർഡ് സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതിയുടെ ആരംഭത്തിൽ സർക്കാർ
നിശ്ചയിച്ചിരുന്ന നിരക്കിന്റെ
അടിസ്ഥാനത്തിൽ സൗരോർജ്ജ
പ്ലാന്റുകൾ സ്ഥാപിച്ചവർക്ക്,
നിരക്കില്‍ വരുത്തിയ കുറവ്
സാമ്പത്തികമായി
ബുദ്ധിമുട്ടുണ്ടാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
എഫ് )
ഈ
നടപടി പ്രസ്തുത പദ്ധതിയിൽ
പുതുതായി ചേരുന്നതിൽ നിന്ന്
ഉപഭോക്താക്കളെ
വിമുഖരാക്കുമെന്ന്
കരുതുന്നുണ്ടോ; എങ്കിൽ 2030 നകം
ആകെ വൈദ്യുത ഉപഭോഗത്തിന്റെ
നാല്‍പത് ശതമാനവും പുനരുപയോഗ
സ്രോതസ്സുകളിൽ നിന്നാവണമെന്ന
കേന്ദ്ര നിർദേശം
നടപ്പാക്കുന്നതിന് ഇത്
തടസ്സമാകുമെന്ന് കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
6213.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സൗരോര്‍ജ്ജ
ഉല്പാദനവുമായി ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക് നല്‍കുന്ന
കേന്ദ്ര സഹായ പദ്ധതിയിലൂടെ
കാര്‍ഷിക കണക്ഷനുളള പമ്പുകള്‍
സൗരോര്‍ജ്ജവല്‍ക്കരിക്കുന്ന
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്റെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
കര്‍ഷകരുടെ
പമ്പുകള്‍
സൗരോര്‍ജ്ജവല്‍ക്കരിക്കുന്നതിനായി
സൗരോര്‍ജ്ജ നിലയം
സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ; ഇത്
സംബന്ധിച്ച് വെെദ്യുതി വകുപ്പ്
കൃഷി വകുപ്പുമായി ചേര്‍ന്ന്
നടപടികള്‍ സ്വീകരിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
6214.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ലൈനുകളുടെ
അറ്റകുറ്റപ്പണികള്‍ക്കിടെ
അപകടത്തില്‍പ്പെടുന്നവരുടെ
എണ്ണം ദിനംപ്രതി
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
അപകടങ്ങളുടെ
കാരണമെന്താണെന്നുള്ളതിന്റെ
അന്വേഷണം നിഷ്പക്ഷമായ രീതിയില്‍
നടത്തുന്നതിന് എന്ത് നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ;
(
സി )
ഇപ്രകാരം
അപകടത്തില്‍പ്പെട്ട്
മരിക്കുന്നവര്‍ക്കും ഗുരുതരമായി
പരിക്കേല്‍ക്കുന്നവര്‍ക്കും
എത്ര രൂപയാണ് നഷ്ടപരിഹാരമായി
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ?
6215.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലായി വൈദ്യുത ലൈൻ
പൊട്ടിവീണ് ഷോക്കേറ്റ് മരണം
സംഭവിക്കുന്ന കേസുകൾ
റിപ്പോർട്ട് ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
വൈദ്യുത
വിതരണവുമായി
ബന്ധപ്പെട്ടുണ്ടാകുന്ന
അപകടങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നതിലും പരിഹാര
നടപടികൾ സ്വീകരിക്കുന്നതിലും
ഉണ്ടാകുന്ന വീഴ്ചകൾ ഇത്തരം
അപകടങ്ങൾ വർദ്ധിക്കുന്നതിന്
ഇടയാക്കുന്നതായ ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വൈദ്യുത
ലൈനുകളുടെ സുരക്ഷിതത്വം
ഉറപ്പാക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
6216.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊടുപുഴ
നിയോജകമണ്ഡലത്തില്‍ 220 കെ.വി.
സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
ആയതിന്റെ ഡി.പി.ആര്‍.
തയാറാക്കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
6217.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ മണിയൂര്‍
ഗ്രാമപഞ്ചായത്തില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന സബ്സ്റ്റേഷന്റെ
നിലവിലെ സ്ഥിതി അറിയിക്കാമോ?
6218.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ കീഴില്‍ വരുന്ന
മിനിസ്ട്രി ഓഫ് മൈക്രോ സ്മാള്‍
ആന്റ് മീഡിയം
എന്റര്‍പ്രൈസസിന്റെ
അംഗീകാരമുള്ള
എന്റര്‍പ്രണര്‍ഷിപ്പ് കം
സ്കില്‍ ഡെവലപ്പ്മെന്റ്
പ്രോഗ്രാം ഇലക്ട്രീഷ്യന്‍
കോഴ്സ് വിജയകരമായി
പൂര്‍ത്തീകരിച്ചവര്‍ക്ക്,
ഐ.ടി.ഐ. പാസ്സായ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നത് പോലെ വയര്‍മാന്‍
പെര്‍മിറ്റ് ലഭിക്കുന്നതിന്
വേണ്ട നടപടി സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
6219.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യില്‍ ഉദ്യോഗസ്ഥ തലത്തില്‍
റീസ്ട്രക്ചറിംഗ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; ഇത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
റീസ്ട്രക്ചറിംഗ്
നടപ്പിലാക്കുന്നതിന് നിലവില്‍
എന്തെങ്കിലും തടസ്സങ്ങളുണ്ടോ;
വെളിപ്പെടുത്തുമോ;
(
സി )
റീസ്ട്രക്ചറിംഗ്
നടപ്പിലാക്കുന്നതുമൂലമുള്ള
ഗുണദോഷങ്ങളെ കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
6220.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതി സെക്ഷൻ ഓഫീസുകളിലെ
1722 മീറ്റർ റീഡർമാരുടെ
ഒഴിവുകള്‍ പി.എസ്.സി. ക്ക്
റിപ്പോർട്ട് ചെയ്ത് നിയമനങ്ങൾ
ത്വരിതപ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
സംസ്ഥാന
വൈദ്യുതി ബോർഡിൽ സ്മാർട്ട്
പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
അതിന്റെ നടപടിക്രമങ്ങൾ
ഏതുവരെയായി എന്ന് അറിയിക്കുമോ;
(
സി )
കെ.എസ്.ഇ.ബി.
മീറ്റർ റീഡർ തസ്തികയിലെ റാങ്ക്
ലിസ്റ്റിന് ഒരു വർഷം പോലും
കാലാവധി ഇനി ശേഷിക്കാത്ത
സാഹചര്യത്തിൽ പ്രസ്തുത
ലിസ്റ്റില്‍ ഉൾപ്പെട്ട
പലരുടെയും അവസാന പ്രതീക്ഷ എന്ന
നിലയിൽ നിയമനങ്ങൾ
വേഗത്തിലാക്കാൻ നടപടി
സ്വീകരിക്കുമോ?
6221.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കക്കയം ഹെെഡല്‍
ടൂറിസം പദ്ധതിയുടെ സമഗ്ര
വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഇതിന്റെ
ഭാഗമായി കക്കയത്തെ ഐ.ബി.
ബംഗ്ലാവ് വിനോദസഞ്ചാരികള്‍ക്ക്
കൂടി പ്രയോജനപ്പെടുന്ന
രീതിയില്‍ പുതുക്കി
പണിയുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് കക്കയം
ടൂറിസത്തിന്റെ വികസനത്തിനായി
300 കോടി രൂപ
പ്രഖ്യാപിച്ചതിന്റെ ഡി.പി.ആര്‍.
തയ്യാറാക്കിയിരുന്നോ; ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
6222.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
ടൗണില്‍ വൈദ്യുതി തടസ്സം
ഒഴിവാക്കുന്നതിനായി അണ്ടര്‍
ഗ്രൗണ്ട് കേബിള്‍ വലിക്കുന്ന
കാര്യം പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതിനുവേണ്ടി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; എത്ര
തുകയുടെ എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ടൗണിലെ വൈദ്യുതി തടസ്സം
ഒഴിവാക്കുന്നതിനായി നിലവിലുള്ള
ലൈനുകള്‍ മാറ്റി പകരം പുതിയ
അണ്ടര്‍ ഗ്രൗണ്ട് കേബിള്‍
വലിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
6223.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആര്‍.ഡി.എസ്.എസ്.
ന്റെ ഭാഗമായി ആദ്യഘട്ട
ടെന്‍ഡര്‍ നടപടികളിലേയ്ക്ക്
കടന്നിട്ടുളള പ്രവൃത്തികളുടെ
വിശദാംശം അറിയിക്കുമോ;
(
ബി )
പുതിയ
സ്മാര്‍ട്ട് മീറ്ററുകള്‍ക്ക്
വകയിരുത്തുന്ന പണം എച്ച്.റ്റി.
എ.ബി.സി., എല്‍.റ്റി. എ.ബി.സി.4
ലൈനുകള്‍ വലിക്കുന്നതിന് മാറ്റി
ഉപയോഗിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ആര്‍.ഡി.എസ്.എസ്.
ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ
ഒരോ മണ്ഡലത്തിലെയും പദ്ധതികളിൽ
ഒന്നാം ഘട്ടത്തിലും രണ്ടാം
ഘട്ടത്തിലും എത്ര തുക വീതമാണ്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ?
6224.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തിലെ മഹിപാല്‍ പി.കെ,
പടനായത്ത് കുണ്ട്,
കീഴുമുറി.പി.ഒ എന്ന
ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥി
നല്‍കിയ നിവേദനം (നം. 114/2022)
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നിവേദനവുമായി ബന്ധപ്പെട്ട്
വകുപ്പ് മന്ത്രിയുടെ
23.11.2022-ലെ
909/M(Ele)/VIP/RL/2022 നമ്പര്‍
കത്തിന്മേല്‍ ചീഫ് എഞ്ചിനീയര്‍
(എച്ച്.ആര്‍.എം.) എന്ത്
തുടര്‍നടപടി സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
6225.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
ലെ ബജറ്റില്‍ മാവേലിക്കര
മണ്ഡലത്തിലെ നൂറനാട് പടനിലം,
ചുനക്കര മഹാദേവ ക്ഷേത്രം എന്നീ
പ്രദേശങ്ങളില്‍ യു.ജി. കേബിള്‍
സ്ഥാപിക്കുന്ന പദ്ധതിക്ക് 2
കോടി രൂപ അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
6226.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.
ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍
നടപടി സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍
എന്നത്തേക്ക് പ്രവര്‍ത്തന
സജ്ജമാക്കുവാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
6227.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇ-കാറിനുള്ള
ഫാസ്റ്റ് ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് സ്വകാര്യ
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍
അനുമതി നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
ബി )
ഇത്തരം
ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍
സ്ഥാപിക്കുന്ന പുതിയ
ചാര്‍ജ്ജിംഗ് മെഷിനുകള്‍ക്ക്
സര്‍ക്കാര്‍ സബ്സിഡി
നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ;
(
സി )
പൊതുവൈദ്യുത
വാഹന ചാര്‍ജ്ജിംഗ് നിലയങ്ങള്‍
സ്ഥാപിക്കുന്നതിന് അനുമതി
നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
6228.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയില്‍
നാദാപുരം മണ്ഡലത്തിലെ എത്ര
പേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും അവരുടെ
പേര് വിവരങ്ങളും ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നാളിതുവരെ എത്ര
പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിയില്‍ അംഗങ്ങളാകാന്‍
എന്നുമുതൽ പുതിയ അപേക്ഷകള്‍
സ്വീകരിക്കുമെന്ന് അറിയിക്കുമോ;
(
ഡി )
നാദാപുരം
മണ്ഡലത്തിലെ പുരപ്പുറ സൗരോർജ്ജ
പദ്ധതി പ്രകാരം നിലവില്‍ എത്ര
യുണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാൻ
സാധ്യമായിട്ടുണ്ട് എന്ന്
അറിയിക്കുമോ?
|
|
|
|
|
|
|
|