UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5369.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ.(അഗ്രികള്‍ച്ചര്‍) കോഴ്സ് നിലവില്‍ നടത്തുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കെ.ജി.റ്റി.ഇ.(അഗ്രികള്‍ച്ചര്‍) കോഴ്സും എം.ജി.റ്റി.ഇ.(അഗ്രികള്‍ച്ചര്‍) കോഴ്സും തുല്യമാണോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5370.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രണയപ്പകയുടെ പേരില്‍ യുവതികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സാമൂഹ്യപ്രതിരോധം തീര്‍ക്കുന്നതിനും സ്‍കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5371.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ നിലവിലെ സ്ത്രീ പുരുഷാനുപാതം എത്രയെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ ഹോസ്റ്റലുകളിലെ ഓരോ മുറികളിലും എത്ര കുട്ടികളാണ് താമസിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
വനിതാ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി ഹോസ്റ്റലുകളില്‍ താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5372.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് പഠനം മുടങ്ങിയ വനിതകള്‍ക്ക് പഠനം പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇത്തരം പദ്ധതികള്‍ ആലോചിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇയര്‍ ഗ്യാപ് ഉള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനം തുടരുന്നതിനായി എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അതിനായി സര്‍വകലാശാല നിയമങ്ങള്‍ പരിഷ്കരിക്കുമോ;
( സി )
പഠനം മുടങ്ങിയ വിദ്യാര്‍ത്ഥിനികളെ പുന:പ്രവേശിപ്പിക്കുന്നതിന് വേണ്ടി കോളേജുകളിൽ അഡീഷണല്‍ സീറ്റുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമോ;
( ഡി )
പുന:പ്രവേശനം നേടുമ്പോൾ സിലബസ് മാറ്റം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വിദ്യാർത്ഥിനികൾക്കായി ഓറിയന്റേഷന്‍ ക്ലാസുകള്‍ നല്‍കുന്നത് പരിഗണിക്കാമോ?
5373.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ രംഗത്തെ ഭിന്നശേഷി സംവരണം ഗവണ്‍മെന്റ് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലും ഓട്ടൊണമസ് സെൽഫ് ഫിനാന്‍സിംഗ് കോളേജുകളിലെ ഗവണ്‍മെന്റ് മെറിറ്റ് സീറ്റുകളിലും അനുവദിക്കണമെന്ന അവിനാഷ് പിങ്കു എം. എന്നവരുടെ 02.07.2022 ലെ ഇ-6299779/2022/എം- ഉ.വി.വ. & സാ.നീ.വ. നമ്പര്‍ അപേക്ഷയിന്മേൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷയില്‍ അന്തിമ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ ആയത് എന്താണെന്ന് വ്യക്തമാക്കുമോ; അന്തിമ തീരുമാനം സംബന്ധിച്ച അറിയിപ്പോ കത്തോ ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?
5374.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അക്കാദമിക സമൂഹവും വ്യവസായ മേഖലയും കൈകോര്‍ത്തുകൊണ്ട് നവീന സാങ്കേതിക വിദ്യയുടെ വ്യവസായവല്‍ക്കരണമെന്ന ലക്ഷ്യത്തിലെത്താൻ എന്തെല്ലാം പദ്ധതികള്‍ക്കാണ് വകുപ്പ് രൂപം നല്‍കിയിട്ടുള്ളതെന്നും ഇത് സംബന്ധിച്ച് ഏതെല്ലാം വകുപ്പുകളുമായി ഏകോപനവും ധാരണയും വരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ട്രിവാന്‍ഡ്രം എഞ്ചിനീയറിങ്ങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാർക്ക് (ട്രസ്റ്റ് പാര്‍ക്ക്) സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇതുവഴി എത്ര സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഇതിനാവശ്യമായ സ്ഥലവും സാങ്കേതിക സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
5375.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികകളിൽ അനുവദിച്ചിട്ടുള്ള ആകെ തസ്തികകളുടെ എണ്ണം, ഓരോ തസ്തികകളിലും നികത്തിയ ഒഴിവുകളുടെയും നിലവിലുള്ള ഒഴിവുകളുടെയും വിവരം, പ്രസ്തുത വിഭാഗങ്ങളിൽ ഒഴിവുകൾ നികത്തിയ പൊതുവിഭാഗത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം ഓരോ വിഭാഗത്തിലും നിയമനം ലഭിച്ച റിസർവേഷൻ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം എന്നിവ റിസർവേഷൻ കാറ്റഗറിയുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
സർവകലാശാലയിലെ റെഗുലർ ടീച്ചിങ് സ്റ്റാഫിന്റെ നിയമനം ഓരോ കേഡറിലും അനുവദിച്ചിട്ടുള്ള തസ്തികകളുടെ ആകെ എണ്ണം, ഓരോ കേഡറിലും നികത്തിയ തസ്തികകളുടെ എണ്ണം, പൊതുവിഭാഗത്തിന് അനുവദിച്ചിട്ടുള്ള തസ്തികകളുടെ എണ്ണം, ഓരോ കേഡറിലും നിലവിലുള്ള ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ, നികത്തിയ ഒഴിവുകളിൽ പൊതുവിഭാഗത്തിൽ ഉള്‍പ്പെട്ടവരുടെ എണ്ണം, റിസർവേഷൻ വിഭാഗത്തിൽ ഉള്‍പ്പെട്ടവരുടെ എണ്ണം എന്നിവ റിസർവേഷൻ കാറ്റഗറിയുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
5376.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകരുടെ നിയമനത്തിന് നിലവിലുളള പ്രായപരിധിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ എന്തെങ്കിലും പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിർദ്ദേശം വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
5377.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍ അവയുടെ എണ്ണം ഒഴിവുളള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ എന്നും എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയെന്നും പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്‍ ഉപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5378.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി.റെഗുലേഷൻ പ്രകാരം സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ ആയി നിയമിക്കപ്പെടുന്നതിന് വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം ലഭിച്ചതിനുശേഷം അയോഗ്യരാക്കപ്പെട്ട ആർക്കെങ്കിലും പിന്നീട് പ്രൊമോഷൻ നൽകി നിയമനം നൽകിയിട്ടുണ്ടോ; എങ്കിൽ എത്രപേർക്ക് ഏതൊക്കെ തസ്തികകളിലാണ് നിയമനം നൽകിയതെന്നും പ്രസ്തുത തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
5379.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളീജിയേറ്റ് എഡ്യൂക്കേഷന്‍ വകുപ്പിനായി കേരള പി.എസ്.സി. കാറ്റഗറി നമ്പര്‍ 34/2015 പ്രകാരം വിജ്ഞാപനം ചെയ്ത ലക്ചറര്‍ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് തസ്തികയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത തസ്തിക പുനര്‍വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ടോ; യു.ജി.സി.തസ്തികയിലെ പ്രസ്തുത തസ്തികയ്ക്ക് യോഗ്യതയില്‍ ഇളവ് നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5380.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിലവിലുള്ള യു.ജി.സി. ലൈബ്രേറിയൻ തസ്തികകളിലേക്ക് പി.എസ്.സി. മുഖേന നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ചട്ടങ്ങൾക്ക് വിരുദ്ധമായി കോമൺ പൂളിൽ നിന്നും ഓപ്ഷൻ നൽകി പ്രസ്തുത തസ്തികയിൽ നിയമനം നടത്തുന്നത് അടിയന്തരമായി നിര്‍ത്തലാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
യോഗ്യരായ നിരവധി ഉദ്യോഗാർത്ഥികൾ ഉള്ളപ്പോള്‍ യു.ജി.സി. റെഗുലേഷന് അനുസൃതമായി പി.എസ്.സി. മുഖേന നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
കോളേജുകളിലെ എഡ്യൂക്കേഷൻ വകുപ്പിന് കീഴിലുള്ള മറ്റേതെങ്കിലും തസ്തികകളില്‍ മേൽപ്പറഞ്ഞ പ്രകാരം ഓപ്ഷൻ നൽകി യു.ജി.സി. മാനദണ്ഡത്തിന് വിരുദ്ധമായി നിയമനം നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
നിലവിൽ ഒഴിവുള്ള ഒരു യു.ജി.സി. ലൈബ്രേറിയൻ തസ്തികയിലേക്ക് മേൽപ്പറഞ്ഞ രീതിയിൽ ഓപ്ഷൻ നൽകി നിയമനം നടത്തുന്നുണ്ടോ; എങ്കിൽ ആയത് അടിയന്തരമായി റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5381.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഫൈൻ ആർട്സ് കോളേജുകൾ പ്രവർത്തിച്ച് വരുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലായി എത്ര അപ്ലൈഡ് ആർട്സ് ലക്ച്ചറർമാരുടെ തസ്തികകളുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികകളില്‍ എത്രയെണ്ണം ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5382.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ കുസാറ്റിൽ നടത്തിയ അദ്ധ്യാപക നിയമനങ്ങളിൽ നിയമനം നേടിയ വ്യക്തി, നിയമനം ലഭിച്ച ഡിപ്പാർട്ട്മെന്റ്, നിയമന പ്രക്രിയയുടെ രീതി എന്നിവയും പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ പേര്, വിദ്യാഭ്യാസ യോഗ്യത, അക്കാദമിക പരിചയം എന്നിവയും ഉൾപ്പെടെയുള്ള വിശദാംശം നൽകുമോ;
( ബി )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ കുസാറ്റിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; എത്ര പരാതികളിൽ അന്വേഷണം നടത്തിയിട്ടുണ്ട്; എത്ര പരാതികളിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ; അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
5383.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ കേരള യൂണിവേഴ്സിറ്റിയിൽ നടത്തിയ അദ്ധ്യാപക നിയമനങ്ങളിൽ നിയമനം നേടിയ വ്യക്തി, നിയമനം ലഭിച്ച ഡിപ്പാർട്ട്മെന്റ്, നിയമനപ്രക്രിയയുടെ രീതി എന്നിവയും പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ പേര് വിദ്യാഭ്യാസ യോഗ്യത അക്കാദമിക പരിചയം എന്നിവ ഉൾപ്പെടെയുള്ള വിശദാംശവും നൽകുമോ;
( ബി )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ കേരള യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; എത്ര പരാതികളിൽ സർവകലാശാല അന്വേഷണം നടത്തിയിട്ടുണ്ട്; എത്ര പരാതികളിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ ;അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
5384.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ നടത്തിയ പ്രിൻസിപ്പൽ നിയമനങ്ങളുടെ വിശദാംശം കോളേജ് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങൾ യു.ജി.സി. റെഗുലേഷൻ അനുസരിച്ചുള്ളതായിരുന്നോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയമനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയ നിയമനങ്ങൾക്ക് പകരം നിയമനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
5385.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാറിന്റെ കാലഘട്ടം മുതൽ നാളിതുവരെ കണ്ണൂർ സർവകലാശാല നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ വിശദാംശം, നിയമനം നേടിയ വ്യക്തി, നിയമനം ലഭിച്ച ഡിപ്പാർട്ട്മെന്റ്, നിയമനപ്രക്രിയയുടെ രീതി, നിയമന പ്രക്രിയയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ആരൊക്കെ ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത അക്കാദമിക പരിചയം എന്നിവ സഹിതം നൽകുമോ;
( ബി )
മുൻ സർക്കാറിന്റെ കാലഘട്ടം മുതൽ നാളിതുവരെ കണ്ണൂർ സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; എത്ര പരാതികളിൽ സർവകലാശാല അന്വേഷണം നടത്തിയിട്ടുണ്ട്; എത്ര പരാതികളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
5386.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും (2016-21) ഈ സര്‍ക്കാരിന്റെ കാലയളവിൽ നാളിതുവരെയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രസ്തുത കാലയളവിൽ എത്ര തസ്തികകളില്‍ പുതുതായി നിയമനം നടത്തിയിട്ടുണ്ടെന്ന് നിയമനം നല്കിയ തസ്തിക ഉൾപ്പെടെ വ്യക്തമാക്കാമോ;
( സി )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രസ്തുത കാലയളവില്‍ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നടത്തിയ നിയമനങ്ങള്‍ എത്രയെന്ന് വിശദമാക്കാമോ?
5387.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പനങ്ങാടി ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കി കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്റെ ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും പ്രസ്തുത പ്രവൃത്തിക്ക് അനുമതി നൽകിയിട്ടുണ്ടോ എന്നും വിശദമാക്കാമോ;
( ബി )
പരപ്പനങ്ങാടി എൽ.ബി.എസ്., ഐ. ഐ.എസ്.ടി. എന്നിവയ്‌ക്ക് സ്വന്തം സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുക അനുവദിക്കുമോ; ആയതിന്റെ നടപടിക്രമങ്ങൾ എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
ഈ പദ്ധതിക്ക് നൂറ്റി മുപ്പത് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്ന മുൻ ഉത്തരവിന് നിലവിൽ പ്രാബല്യമുണ്ടോ; വിശദമാക്കാമോ ?
5388.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഐ.എച്ച്.ആര്‍.ഡി. കോളേജിനോട് ചേര്‍ന്നുള്ള പാെതുവിദ്യാഭ്യാസ വകുപ്പിന്റെ ഉപയോഗമില്ലാതെ കിടക്കുന്ന ബുക്ക് ഡിപ്പോ കെട്ടിടം ഐ.എച്ച്.ആര്‍.ഡി. കോളേജിന്റെ ഉപയോഗത്തിന് ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
5389.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം ഗവ:കോളേജ് കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്താമോ;
( ബി )
കെട്ടിടം എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?
5390.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ പൂക്കോട്ട്പാടത്തെ ഗവൺമെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനായി ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ താൽക്കാലികമായി തുടങ്ങിയ ക്യാമ്പസിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പഠനം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഗൗരവത്തോടെ കാണുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിൽ കായികാധ്യാപകന്റെ സേവനം നിലവിൽ ലഭ്യമല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളേജിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടവും അധ്യാപകരെയും അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5391.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്കൃത കോളേജില്‍ അനുവദിച്ച സംസ്കൃത ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണത്തിന് എത്ര രൂപ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്കൃത ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണത്തിലെ പുരോഗതി വിവരം അറിയിക്കാമോ?
5392.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര സി.കെ.ജി.മെമ്മോറിയൽ ഗവൺമെന്റ് കോളേജില്‍ നിലവില്‍ എത്ര ഡിപ്പാര്‍ട്ട്മെന്റുകളിലായി എത്ര അദ്ധ്യാപകര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്റിൽ അദ്ധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളേജിൽ നിലവില്‍ എത്ര കോഴ്സുകളുണ്ട്; ഏതൊക്കെ പുതിയ കോഴ്സുകള്‍ ആവശ്യപ്പെട്ടുകാെണ്ട് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; പുതിയ ഏതെങ്കിലും കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ കോഴ്സുകള്‍ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
5393.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്തിയിരുന്ന കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ: വനിതാ കോളേജിലെ ഓഡിറ്റോറിയം നവീകരണവും റോഡ് ടാര്‍ ചെയ്യുന്നതും സംബന്ധിച്ച പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ; പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന് അറിയിക്കാമോ?
5394.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡോ. ബി. ആര്‍. അംബേദ്ക്കര്‍ മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണം ഇപ്പോള്‍ എത് ഘട്ടത്തിലാണ്; പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം എത്ര നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്; വിശദമാക്കാമോ;
( സി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എത്ര കോടി രൂപ ആവശ്യമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
5395.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് ഉപരിപഠനത്തിനായി സേവനം തേടിയെത്തുന്ന വിദ്യാർത്ഥികളെ വൻതോതിൽ ചൂഷണം ചെയ്യുന്നതും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്നതും ഉൾപ്പെടെയുളള വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കൺസൾട്ടൻസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനും നിയമനിർമ്മാണം നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
വിദേശ ഉന്നത വിദ്യാഭ്യാസ കൺസൾട്ടൻസി ഏജൻസികളുടെ ചൂഷണവും കബളിപ്പിക്കലും തടയുന്നതിന് ഏജൻസികൾക്ക് ലൈസൻസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത കൺസൾട്ടൻസികൾ നൽകുന്ന സേവനങ്ങൾക്ക് ഏകീകൃത സേവന നിരക്ക് നിശ്ചയിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5396.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ് റേഷ്യോ ഉയര്‍ത്തുന്നതിനായി ഒരു സമഗ്രമായ പഠനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പഠനത്തിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇതിനോടകം ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ പഠനം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
5397.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ-വ്യവസായ വികസന സഹകരണം ശക്തിപ്പെടുത്തുന്നതിന് എന്തൊക്കെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം കൂടി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5398.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഗവൺമെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന പ്രധാനപ്പെട്ട പരിഷ്‌കാരങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പരിഷ്‌കാരങ്ങൾ സംസ്ഥാനത്ത് പ്രാവർത്തികമാക്കാൻ സാധ്യമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ സംസ്ഥാനത്ത് നടപ്പാക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായ കാര്യങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
രാജ്യത്തെ ഇതര സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തോട് എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5399.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുകയെന്ന സംസ്ഥാന ലക്ഷ്യത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ മാദ്ധ്യമ പിന്തുണയോടെ നടത്തുന്ന ദുഷ് പ്രചരണങ്ങളും നിയമവിരുദ്ധ ഇടപെടലുകളും അതിജീവിക്കാനായിട്ടുണ്ടോ;
( ബി )
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ യോഗ്യതയില്ലാത്തയാളെ നിയമവിരുദ്ധമായി വൈസ് ചാൻസലർ ആക്കിയതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളും മറ്റ് അക്കാദമിക പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധി നേരിടുന്നത് പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമോ?
5400.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് കോളേജുകളിൽ പുതിയതായി അനുവദിച്ച കോഴ്സുകളും ഓരോ കോഴ്‌സിനും അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും വെളിപ്പെടുത്തുമോ;
( ബി )
മലപ്പുറം ഗവ. കോളേജില്‍ എം. എ. അറബിക് മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എം.എ. ഇസ്ലാമിക്‌ ഹിസ്റ്ററി എന്നീ പുതിയ പി.ജി കോഴ്സുകള്‍ ആരംഭിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ ?
5401.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള എത്ര ഗ്രന്ഥശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകളുടെ നവീകരണത്തിനും പുരോഗതിയ്ക്കുമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ?
5402.
ശ്രീ. എം.വിജിന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൂടുതല്‍ നവീകരിക്കാനും വ്യവസായ ബന്ധിതമാക്കുവാനും നവീകരണ വ്യവസായ കൗണ്‍സില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഗവേഷണ കൗണ്‍സിലുകള്‍ക്കുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ വ്യവസായ കൗണ്‍സിലിനും നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
വ്യവസായങ്ങളുടെ ചെറിയ യൂണിറ്റുകള്‍ തന്നെ കാമ്പസില്‍ പ്രവര്‍ത്തിക്കുക എന്ന വിദേശമാതൃക എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ കൂടുതല്‍ തൊഴിലധിഷ്ഠിതമാക്കുമെന്ന നിര്‍ദേശം പരിശോധിച്ചിട്ടുണ്ടോ?
5403.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 അദ്ധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര പഠനത്തിന് എത്ര സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നതെന്ന് സർവകലാശാല തിരിച്ച് പട്ടിക ലഭ്യമാക്കാമോ;
( ബി )
2021-22, 2022-23 കാലയളവിൽ സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് എത്ര ശതമാനം സീറ്റുകളാണ് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് കോഴ്‌സ്, സർവകലാശാല ,കോളേജ് എന്നിവ തിരിച്ച് അറിയിക്കാമോ;
( സി )
പ്രസ്തുത കോളേജുകളിൽ കഴിഞ്ഞ രണ്ട്‌ വർഷങ്ങളിൽ എത്ര സീറ്റുകളാണ് ഓരോ വിഷയത്തിനും ഒഴിവുള്ളതെന്ന് വിഷയം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് എം.ബി.എ. പഠനത്തിന് സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി എത്ര സീറ്റുകളാണ് ഉള്ളതെന്ന് അറിയിക്കാമോ; അതിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എത്ര സീറ്റുകളാണ് ഒഴിവുള്ളതെന്ന് സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്ത്‌ നിലവിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി എത്ര എഞ്ചിനീയറിംഗ് കോളേജുകൾ ഉണ്ടെന്ന് അറിയിക്കാമോ?
5404.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനതലത്തില്‍ വിജയികളായിട്ടുള്ള കായികതാരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു കഴിഞ്ഞുള്ള ഉന്നതവിദ്യാഭ്യസത്തിന് ഏതെല്ലാം കോഴ്സുകള്‍ക്കാണ് സ്പോര്‍ട്ട്സ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
5405.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ കോതമംഗലം എം.എ. കോളേജില്‍ 1994 ഏപ്രില്‍ മാസം പ്രീ- ഡിഗ്രി പരീക്ഷയെഴുതിയ എത്ര വിദ്യാര്‍ത്ഥികളെ കോപ്പിയടിച്ച് പിടികൂടിയിട്ടുണ്ടെന്ന വിവരം ലഭ്യമാണോ;
( ബി )
എങ്കിൽ അതില്‍ ആരെയെങ്കിലും മഹാത്മാഗാന്ധി സര്‍വകലാശാല ഡീബാര്‍ ചെയ്തിട്ടുണ്ടോ; എങ്കിൽ അവരുടെ പേരും മേല്‍വിലാസവും ലഭ്യമാക്കാമോ?
5406.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന് അധിക ബാധ്യത വരാത്ത രീതിയില്‍ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒരു സിവില്‍ സര്‍വ്വീസ് അക്കാദമി ആരംഭിക്കുവാന്‍ സാധിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
5407.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക ഡയറക്ടറേറ്റില്‍ പോളിടെക്നിക് ഡ്യൂപ്ലിക്കേറ്റ് മാര്‍ക്ക് ലിസ്റ്റ് ,സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആയതിന്റെ കൂടെ എന്തൊക്കെ രേഖകളാണ് സമര്‍പ്പിക്കേണ്ടത്; വ്യക്തമാക്കാമോ;
( ബി )
അപേക്ഷയിന്മേല്‍ മറുപടി ലഭ്യമാക്കുന്നതിന് സമയ പരിധിയുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
അപേക്ഷകനെ വെരിഫൈ ചെയ്യുന്നത് ഇ-സംവിധാനത്തിലൂടെയാണോ റെക്കോർഡ് റൂമിലെ രജിസ്റ്റര്‍ പരിശോധിച്ചാണോ എന്ന് വ്യക്തമാക്കാമോ; വിശദാംശം അറിയിക്കാമോ;
( ഡി )
മാര്‍ക്ക് ലിസ്റ്റ് ,ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കുന്നത് തപാല്‍ വഴിയാണോ; നേരിട്ട് കൈപ്പറ്റാന്‍ സാധിക്കുമോ; വിശദാംശം നല്‍കാമോ?
5408.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിലെ വനിതാ ഹോസ്റ്റലിന്റെ സുരക്ഷയ്ക്കും പുതിയ ബ്ലോക്കിന്റെ സംരക്ഷണത്തിനും വേണ്ടി പുതിയ ബ്ലോക്കിന്റെയും ഹോസ്റ്റലിന്റെയും ഇടയിലായി സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് അനിവാര്യമാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇക്കാര്യം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
5409.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരിലെ വനിതാ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജിൽ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് മുഖേന പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന് സ്വന്തമായുളള 22 ഏക്കര്‍ സ്ഥലവും കെട്ടിട സൗകര്യവും ഉപയോഗപ്പെടുത്തി പുതിയ തലമുറ കോഴ്സുകള്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
5410.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ഗവൺമെൻറ് പോളിടെക്നിക് കോളേജിന് പുതിയ കോഴ്സുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
മഞ്ചേരി ഗവൺമെൻറ് പോളിടെക്നിക്കിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
5411.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല ഗവൺമെന്റ് പോളിടെക്‌നിക്കിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ആയിരുന്ന അബി.കെ.അലിയാരുടെ അപകട മരണത്തെ തുടര്‍ന്ന് ആശ്രിത നിയമനത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ജാസ് മോള്‍ സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
17.12.2022-ലെ ഇ.ബി.2/44213/22/ഡി.റ്റി.ഇ. നമ്പർ കത്തിന്മേൽ ടിയാളുടെ ആശ്രിത നിയമനത്തിനായി സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികളുടെ വിശദാംശവും സെക്രട്ടേറിയറ്റിലെ ഫയല്‍ നമ്പരും ലഭ്യമാക്കാമോ;
( സി )
ശ്രീമതി ജാസ് മോള്‍ ആശ്രിത നിയമനത്തിനായി സമർപ്പിച്ച അപേക്ഷയില്‍ അടിയന്തരമായി തീരുമാനമെടുത്ത് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
5412.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനിത പോളിടെക്നിക്കുകളിലെ രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് എന്ന കോഴ്സ് കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോഴ്സ് ആണോ സർട്ടിഫിക്കറ്റ് ലെവൽ കോഴ്സ് ആണോ എന്ന് വ്യക്തമാക്കാമോ; ഏത് വർഷം മുതലാണ് പ്രസ്തുത കോഴ്സ് ആരംഭിച്ചതെന്നും ഏതൊക്കെ സ്ഥാപനങ്ങളിലാണ് പ്രസ്തുത കോഴ്സ് ഉള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് കോഴ്സ് നിലനിൽക്കുമ്പോൾ വനിത പോളിടെക്നിക്കുകളിൽ രണ്ടുവർഷത്തെ പ്രസ്തുത കോഴ്സ് ആരംഭിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോഴ്സ് ഇപ്പോൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ ഇത് അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കുമോ; ഈ കോഴ്സ് അവസാനിപ്പിച്ചത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ?
5413.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊളിക്കോട് യു.ഐ.റ്റി.യില്‍ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തിയ സാഹചര്യത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ കോഴ്സുകളോ ബാച്ചുകളോ ആരംഭിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?
5414.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ നിലവിൽ ടെക്നിക്കൽ ഓഫീസറുടെ എത്ര ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള സ്പെഷ്യൽ റൂൾ പ്രകാരം ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള ഫീഡർ കാറ്റഗറി ഏതാണ്; ഈ ഫീഡർ കാറ്റഗറിയിൽ നിന്നും ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നതിന് സ്പെഷ്യൽ റൂൾ പ്രകാരം യോഗ്യരായ എത്ര പേരുണ്ട്; ഇവർക്ക് പ്രമോഷൻ യഥാസമയം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
സ്പെഷ്യൽ റൂളിൽ പറഞ്ഞിരിക്കുന്ന പ്രകാരമുളള ഏതെല്ലാം തസ്തികകളിലേക്കാണ് ഫീഡർ കാറ്റഗറിയിൽ നിശ്ചിത യോഗ്യതയുള്ളവരുണ്ടായിട്ടും പ്രമോഷൻ അനുവദിക്കാത്തതെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള സ്പെഷ്യൽ റൂൾ ഭേദഗതിക്ക് വേണ്ടി എന്തെങ്കിലും പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഇ )
നിലവിലുള്ള സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കിൽ സ്പെഷ്യൽ റൂൾ ഭേദഗതിക്ക് മുൻപ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തണമെന്ന നിയമപരമായ ബാധ്യത നിർവ്വഹിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( എഫ് )
അതാത് സമയത്ത് നിലവിലുള്ള സ്പെഷ്യൽ റൂളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വമുണ്ടെന്നിരിക്കെ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രമോഷനുകൾ നൽകുന്നതിന് കാലതാമസം വരുത്തുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
5415.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് എത്ര താൽക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; ഏതെല്ലാം തസ്തികകളില്‍ എത്ര പേര്‍ താൽക്കാലിക അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും നിലവില്‍ ജോലിനോക്കുന്നുണ്ട്; സര്‍വകലാശാലകള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പി.എസ്.സി. വഴി നിയമനം നടത്തുന്ന തസ്തികകളില്‍ താൽക്കാലിക അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും എത്ര പേര്‍ ജോലിനോക്കുന്നുണ്ട്; വിശദാംശം നല്‍കുമോ;
( സി )
സര്‍വകലാശാലകളില്‍ ഇനിയും പി.എസ്.സി. വഴി നിയമനം നടത്താത്ത എത്ര തസ്തികകളുണ്ട്; ഈ തസ്തികകളില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ട്; സര്‍വകലാശാലകള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത തസ്തികകളില്‍ പി.എസ്.സി. വഴി നിയമനം നടത്താത്തത്തിന്റെ കാരണം വ്യക്തമാക്കാമോ; എല്ലാ തസ്തികകളിലും പി.എസ്.സി. വഴി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5416.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി പ്രതിവര്‍ഷം രാജ്യത്തിന് പുറത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിലവിൽ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഏത് സാഹചര്യത്തിലാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് പുറത്ത് പോകുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഉന്നതവിദ്യാഭ്യാസരംഗം അനാകര്‍ഷകമായി മാറാനിടയാക്കിയ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും തുടങ്ങിയ പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; അതിന് വേണ്ടി ചെലവഴിച്ച തുകയും ചെലവഴിക്കാതെ പാഴാക്കിയ തുകയും എത്രയെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ആർട്സ് ആന്റ് സയൻസ് കോളേജുകളിലും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍ എത്രയെന്ന് കോളേജ് തിരിച്ചും കോഴ്സുകള്‍ തിരിച്ചും വിശദാംശം ലഭ്യമാക്കുമോ?
5417.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റർവ്യൂ ബോർഡുകൾ ഉദ്യോഗാർത്ഥികൾക്ക് മാർക്ക് നൽകുന്നതിലെ നടപടികൾ സ്വയം വിശദീകരിക്കുന്നവയും സുതാര്യവുമാണെന്ന് സർവകലാശാലകൾ ഉറപ്പുവരുത്തണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവാകുകയുണ്ടായോ;വ്യക്തമാക്കുമോ;
( ബി )
എം.ജി.സർവകലാശാലയിലെ പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ നിയമനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റിയും ഇന്റർവ്യൂ ബോർഡും നൽകിയ മാർക്കിലെ വിശദാംശം തേടിയ വിദ്യാർഥിനിയുടെ പരാതിയിന്മേൽ ആണോ കമ്മീഷൻ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
( സി )
ഈ ഇൻറർവ്യൂവിൽ പങ്കെടുത്ത പതിനാല് പേരിൽ പന്ത്രണ്ട് പേരെയും ഇന്റർവ്യൂ ബോർഡും സ്ക്രീനിങ് കമ്മിറ്റിയും അയോഗ്യരാക്കുകയുണ്ടായോ; എങ്കിൽ ഇവരെ അയോഗ്യരാക്കിയതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇന്റർവ്യൂ ബോർഡിന്റെ നടപടി സുതാര്യമല്ലെന്ന് നിരീക്ഷിച്ച കമ്മീഷൻ സ്കോർ ഷീറ്റ് രേഖപ്പെടുത്തുമ്പോൾ മാർക്കിന്റെ വിശദാംശം തരംതിരിച്ച് രേഖപ്പെടുത്തണമെന്ന് ഉത്തരവിടുകയുണ്ടായോ;വ്യക്തമാക്കുമോ;
( ഇ )
എങ്കിൽ സംസ്ഥാനത്തെ സർവകലാശാലകളിലേക്കുള്ള ഇന്റർവ്യൂകൾ കുറ്റമറ്റതും സുതാര്യവും ആക്കി മാറ്റുന്നതിന് എന്തൊക്കെ അടിയന്തര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ?
5418.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ 2020-21 അക്കാദമിക വർഷം വിദൂര വിദ്യാഭ്യാസ/പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ ഏതെല്ലാം ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കിയിട്ടുണ്ടെന്നതിന്റെ വിശദാംശം സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ കാലാവധി 2022 മാർച്ച് മാസത്തോടെ അവസാനിച്ചിട്ടും ഏതെങ്കിലും കോഴ്‌സുകളുടെ പരീക്ഷകൾ ഇനിയും നടത്താനുണ്ടോയെന്നും ഏതെങ്കിലും പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാനുണ്ടോയെന്നും വിശദമാക്കാമോ;
( സി )
2021-22 അക്കാദമിക വർഷം വിദൂര വിദ്യാഭ്യാസ/പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഏതെങ്കിലും കോഴ്‌സുകളുടെ പരീക്ഷകൾ ഇനിയും നടത്താനുണ്ടോയെന്നും ഏതെങ്കിലും പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാനുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
വിദൂര വിദ്യാഭ്യാസ രീതിയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്‌ സമ്പർക്ക ക്ലാസുകൾ, പരീക്ഷകൾ എന്നിവ കൃത്യ സമയത്ത് നടത്താത്തത് മൂലം സമയപരിധിക്കുള്ളിൽ അവരുടെ കോഴ്സ് പൂർത്തീകരിക്കാൻ സാധിക്കാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ഇ )
വിദൂര വിദ്യാഭ്യാസ രീതിയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സമ്പർക്ക ക്ലാസുകൾ, പരീക്ഷകൾ എന്നിവ നടത്തുന്നതിൽ സർവകലാശാലകളുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ വിദൂരവിദ്യാഭ്യാസ/പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിലുള്ള കോഴ്സുകളുടെ പ്രവേശനത്തെയും കോഴ്സ് നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കില്ലേയെന്ന് വിശദമാക്കാമോ?
5419.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതത് സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന ബഡ്ജറ്റിൽ സർവകലാശാലകൾക്ക് വകയിരുത്തിയ പ്ലാൻ ഗ്രാന്റ് കൃത്യമായി അനുവദിക്കാത്തത് മൂലം 30.08.2018 തീയതിയിലെ GO(P)No.138/2018/Fin. സർക്കാർ ഉത്തരവ് പ്രകാരം സർവകലാശാലകൾ തനത് ഫണ്ടിൽ നിന്നും തുകയെടുത്ത് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാറുണ്ടോയെന്നും അപ്രകാരം സർവകലാശാലകൾ തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച തുക പൂർണമായും സർക്കാരിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സർക്കാർ ഉത്തരവ് കണക്കിലെടുത്ത് സർവകലാശാലകൾ നിലവിലും തനത് ഫണ്ടിൽ നിന്നും തുകയെടുത്ത് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാറുണ്ടെങ്കിൽ ആയതിന്റെ 2018-19 സാമ്പത്തിക വർഷം മുതലുള്ള വിശദാംശം സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ?
5420.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്ക് 2016-2017 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും പ്ലാൻ നോൺപ്ലാൻ ഗ്രാന്റിനത്തിൽ അതത് വർഷത്തെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക, അനുവദിച്ച തുക എന്നിവയുടെ വിശദാംശം സർവകലാശാല അടിസ്ഥാനത്തില്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പ്ലാൻ നോൺ പ്ലാൻ ഇനത്തില്‍ ഓരോ സർവകലാശാലയും ചെലവഴിച്ച ആകെ തുകയുടെയും പ്രസ്തുത തുകയിൽ ഓരോ സര്‍വകലാശാലയും അവരുടെ തനത് ഫണ്ടിൽ നിന്നും (റെസിപ്റ്റസ് ഫ്രം ഓൺ സോഴ്സ്സ്) ചെലവഴിക്കേണ്ടി വന്ന തുകയുടെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
പദ്ധതിയിന പ്രവർത്തനങ്ങളും, പദ്ധതിയേതര പ്രവർത്തനങ്ങളും പൂർത്തീകരിക്കുന്നതിന് 2016-2017 സാമ്പത്തിക വര്‍ഷം മുതൽ ഓരോ സാമ്പത്തിക വർഷവും ഓരോ സർവകലാശാലയും സർക്കാരിലേക്ക് സമർപ്പിച്ച അധിക ധനാഭ്യർത്ഥനകളുടെ വിശദാംശവും ആയതിന്മേൽ സർക്കാർ സ്വീകരിച്ച തുടർനടപടികളും അനുവദിച്ച അധിക വിഹിതത്തിന്റെ വിശദാംശവും സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ?
5421.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാല പരീക്ഷകൾ എഴുതുന്നതിനും കോഴ്സുകൾ പൂർത്തീകരിക്കുന്നതിനും നിലവിൽ എത്ര ശതമാനം ഹാജർ വിദ്യാർത്ഥികൾ നിർബന്ധമായും നേടിയിരിക്കണമെന്നതിന്റെയും എത്ര ശതമാനം ഹാജർ കുറവിന് വരെ കണ്ടോണേഷൻ അനുവദിക്കാറുണ്ടെന്നതിന്റെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
2021-22, 2022-23 അക്കാദമിക വർഷങ്ങളിൽ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ ഒന്നു മുതൽ രണ്ടു ശതമാനം വരെ ഹാജർ കണ്ടോണേഷൻ അനുവദിക്കപ്പെട്ട വിദ്യാർത്ഥിനികളുടെ വിശദാംശം സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത അക്കാദമിക വർഷങ്ങളിൽ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ ഒന്നു മുതൽ രണ്ടു ശതമാനം വരെ ഹാജർ കുറവ് നേരിട്ടതു മൂലം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിനികളുടെ വിശദാംശം സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നിലവിൽ ഹാജർ കുറവ് കണ്ടോണേഷന് പ്രത്യേക ഇളവ് അനുവദിക്കാറുണ്ടോയെന്ന് വിശദമാക്കാമോ; വിദ്യാർത്ഥികൾക്ക് ഹാജർ നിലയ്ക്കനുസരിച്ച് ഇന്റേര്‍ണൽ മാർക്ക് അനുവദിക്കുന്നതിൽ നിലവിൽ വിവിധ സർവകലാശാലകൾ സ്വീകരിച്ച് വരുന്ന മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ഡി )
19.01.2023- ലെ സ.ഉ. (കൈയ്യെഴുത്ത്) നം.33/2023/ഉ.വി.വ. നമ്പർ ഉത്തരവ് പ്രകാരം വിദ്യാർത്ഥിനികൾക്ക് ഹാജർ ഇളവ് അനുവദിച്ച് നൽകിയതുപോലെ ഹാജർ നിലയ്ക്കനുസരിച്ച് നൽകുന്ന ഇന്റേര്‍ണൽ മാർക്കിന് വിദ്യാർത്ഥിനികൾക്ക് രണ്ട് ശതമാനം ഹാജർ നില കുറവ് വരുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
5422.
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാലകളുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതൊക്കെയാണ്; വിശദമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും കാലിക പ്രാധാന്യമുള്ള കോഴ്സുകള്‍ അനുവദിക്കാനും നിലവിലുള്ളവ ആവശ്യമെങ്കില്‍ പുനഃസംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5423.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ കേരള സർവകലാശാലയിൽ സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിലെ പിഴവുകൾ സംബന്ധിച്ച്​ സർക്കാരിന്​ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ ഗവേഷണ പ്രബന്ധത്തിലെ പിഴവ്​ സംബന്ധിച്ച്​ ടിയാളോട് സർവകലാശാലയിൽ നിന്ന്​ വിശദീകരണം തേടുകയോ ടിയാൾ വിശദീകരണം നൽകുകയോ ചെയ്​തിട്ടുണ്ടോ;
( സി )
ഗവേഷണ പ്രബന്ധത്തിലെ തെറ്റുകൾ തിരുത്തി സമർപ്പിക്കാനോ പിൻവലിക്കാനോ ടിയാൾക്ക് നിർദേശം നൽകുമോയെന്ന് വ്യക്തമാക്കുമോ?
5424.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ എം.ജി. സർവകലാശാലയിൽ നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ വിശദാംശം നിയമനം നേടിയ വ്യക്തി നിയമനം ലഭിച്ച ഡിപ്പാർട്ട്മെന്റ്നിയമന പ്രക്രിയയുടെ രീതി നിയമന പ്രക്രിയയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ആരൊക്കെ, ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, അക്കാദമിക പരിചയം എന്നിവ സഹിതം ലഭ്യമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ എം.ജി. സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; എത്ര പരാതികളിൽ സർവകലാശാല അന്വേഷണം നടത്തിയിട്ടുണ്ട്; എത്ര പരാതികളിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
5425.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ലെ കലണ്ടർ വർഷത്തിൽ വിവിധ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി റിപ്പോർട്ട് ചെയ്യണം എന്ന ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിന്റെ 8.11. 22 ലെ ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകൾ നടപ്പിലാക്കിയിട്ടുണ്ടോ; ആയത് നടപ്പിലാക്കിയിട്ടില്ലെങ്കിൽ അതിന്റെ കാരണം വിശദീകരിക്കുമോ;
( ബി )
എം.ജി.സർവകലാശാലയിൽ നിലവിൽ അസിസ്റ്റൻറ് തസ്തികയിൽ എത്ര റിട്ടയർമെൻറ് ഒഴിവുകൾ നിലവിലുണ്ട്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സർവകലാശാലയിലെ 2022 ഓഗസ്റ്റ് ഒന്ന് മുതലുള്ള അസിസ്റ്റൻറ് തസ്തികയിലെ റിട്ടയർമെൻറ് ഒഴിവുകൾ 2023 ഫെബ്രുവരി ആയിട്ടും പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
5426.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വയനാട് ജില്ലയിലെ ചെതലയത്ത് പ്രവർത്തിക്കുന്ന ഗോത്രവർഗ്ഗ പഠനഗവേഷണ കേന്ദ്രത്തിൽ നിലവിലുള്ള വിവിധ കോഴ്സുകളുടെയും ഓരോ കോഴ്സുകളിലും പ്രവേശനം നേടിയ വിദ്യാർത്ഥികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കേന്ദ്രത്തിൽ നിലവിൽ ജോലിചെയ്യുന്ന അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ; അവരിൽ കരാർ, ദിവസവേതന ജീവനക്കാർ മണിക്കൂർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാർ എന്നിവര്‍ പ്രസ്തുത തസ്തികകളിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച തീയതി, റീഎൻഗേജ്മെന്റ് അനുവദിച്ച തീയതി എന്നിവയുൾപ്പെടെ നാളിതുവരെ സർവകലാശാലയിൽ ജോലിചെയ്ത കാലയളവ് ഉൾപ്പെടുന്ന വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രത്തിലെ ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ തസ്തികകളിൽ സർവകലാശാലയിലെ സ്ഥിരം അദ്ധ്യാപകർക്ക് ചുമതല നല്കിയിട്ടുണ്ടോയെന്നും നിലവിൽ പ്രസ്തുത ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കേന്ദ്രത്തിലെ ഏതെല്ലാം തസ്തികകൾ കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ട് ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടുന്നവയും സർക്കാർ അംഗീകാരം ലഭിച്ചവയുമാണെന്നും; ഏതെല്ലാം തസ്തികകൾ സർവകലാശാല സ്റ്റാറ്റ്യൂട്ട് ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും സർക്കാർ അംഗീകാരം ലഭിക്കാത്തവയുമാണെന്നും; ഏതെല്ലാം തസ്തികകള്‍ അംഗീകൃത അംഗബലത്തിൽ കവിഞ്ഞ് നിയമനം നല്കിയവയാണെന്നും വിശദമാക്കാമോ;
( ഇ )
പ്രസ്തുത കേന്ദ്രത്തിലെ ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ തസ്തികകളിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ യോഗ്യതകൾ സർവകലാശാല ചട്ടങ്ങളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്കുളള നിയമനത്തിന് സർവകലാശാല പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ജി )
സർവകലാശാലയുടെ മറ്റു കേന്ദ്രങ്ങളായ സി.സിഎസ്.ഐ.റ്റി., എസ്.എം.എസ്., സി.യു.റ്റി.ഇ.സി. എന്നിവയുടെ ചീഫ് കോ-ഓർഡിനേറ്റർ, കോ-ഓർഡിനേറ്റർ ഡയറക്ടർ, അഡീഷണൽ ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചുവരുന്നത് സ്ഥിരം അധ്യാപകനാണെന്നിരിക്കെ ഐ.റ്റി.എസ്.ആർ. ൽ മാത്രമായി അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ വിരമിച്ച ജീവനക്കാരന് ചുമതല നല്കിയത് ഏത് ചട്ട പ്രകാരമാണെന്ന് വ്യക്തമാക്കാമോ?
5427.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഓരോ സർവകലാശാലയിലെയും പഠന വകുപ്പുകളിൽ അദ്ധ്യാപക തസ്തികകളിൽ നിലവിൽ എത്ര ഒഴിവുകൾ ഉണ്ടെന്നും നിലവിൽ എത്ര പേർ ഈ ഒഴിവുകളിൽ ഗസ്റ്റ്‌ / കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിതരായിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഇങ്ങനെ നിയമനം ലഭിച്ചവരിൽ യു.ജി.സി.നിർദേശിച്ചിട്ടുള്ള അദ്ധ്യാപക തസ്തിക യോഗ്യത ഇല്ലാത്തവർ എത്ര പേർ ഉണ്ടെന്ന് സർവകലാശാല തിരിച്ച് വ്യക്തമാക്കാമോ;
( സി )
യോഗ്യത ഇല്ലാത്തവർ ഉണ്ടെങ്കിൽ അത് സംബന്ധിച്ച് എന്ത് തുടർ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5428.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സാങ്കേതിക സർവകലാശാല നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ വിശദാംശം നിയമനം നേടിയ വ്യക്തിയുടെ പേര് നിയമനം ലഭിച്ച വകുപ്പ് നിയമന പ്രക്രിയയുടെ രീതി നിയമന പ്രക്രിയയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ പേര് അവരുടെ വിദ്യാഭ്യാസ യോഗ്യത അക്കാദമിക പരിചയം എന്നിവ ഉൾപ്പെടുത്തി നൽകുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെയുള്ള സാങ്കേതിക സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; അതിൽ എത്ര പരാതികളിൽ അന്വേഷണം നടത്തിയിട്ടുണ്ട്; പ്രസ്തുത അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ; എത്ര പരാതികളിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5429.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ ഇപ്പോൾ ഏതൊക്കെ വിദേശ സർവകലാശാലകൾ പ്രവർത്തിക്കുവാൻ അനുവാദം ചോദിച്ചു കൊണ്ട് അപേക്ഷ നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
നിലവിൽ സംസ്ഥാനത്ത് എത്ര അന്യ സംസ്ഥാന സർവകലാശാലകളുടെ ഉപ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് വിദേശ സർവകലാശാലകളെ വരവേൽക്കുവാൻ എന്തെങ്കിലും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിർദേശത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
5430.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓരോ സർവകലാശാലയ്ക്കും 2023-24 സാമ്പത്തിക വർഷം പ്ലാൻ, നോൺ പ്ലാൻ, പ്രത്യേക ധനസഹായം എന്നീ ഇനങ്ങളിൽ വകയിരുത്തിയിട്ടുള്ള തുക എത്ര വീതമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇനങ്ങളിലായി ഓരോ സർവകലാശാലയ്ക്കും 2016-17 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5431.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച 25 അസിസ്റ്റന്റ് തസ്തികകളിൽ 21 തസ്തികകളിൽ നിയമനം നടത്തിയെങ്കിലും ശേഷിക്കുന്ന നാല് ഒഴിവുകളിലേക്ക് നിയമനം വൈകുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
കേസിൽപ്പെട്ട് കിടക്കുന്ന തസ്തികകളിൽ താൽക്കാലിക പ്രമോഷൻ നൽകി എൻട്രി കേഡർ പോസ്റ്റുകളിൽ ഒഴിവ് സൃഷ്ടിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോൾ പ്രസ്തുത സ്ഥാപനത്തിൽ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ?
5432.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിലവില്‍ ജോലിചെയ്തു വരുന്ന അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മേല്‍ ജീവനക്കാര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല അനുവദിച്ച് നല്കിയ പ്രതിമാസ അടിസ്ഥാന ശമ്പളം, മറ്റ് അലവന്‍സുകള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാര്‍ സര്‍വകലാശാലയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിതരാകുന്നതിന് മുമ്പ് തങ്ങളുടെ മാതൃവകുപ്പില്‍ നിന്നും കൈപ്പറ്റിയ ശമ്പളത്തിന്റെയും, മറ്റാനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അവര്‍ മാതൃവകുപ്പില്‍ കൈപ്പറ്റിയതിനേക്കാള്‍ ഉയര്‍ന്ന ശമ്പളത്തിനോ, ശമ്പള സ്‌കെയിലിനോ അര്‍ഹതയുണ്ടോയെന്ന് വിശദമാക്കാമോ; 14.01.2021 തീയതിയിലെ നം.ബി5/139/2020/ഉ.വി കത്ത്, 17.08 2004 ലെ സര്‍ക്കാര്‍.ഉത്തരവ്. (പി) നം.377/2004/ധന നമ്പർ ഉത്തരവ് എന്നിവ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ബാധകമല്ലേയെന്ന് വിശദമാക്കാമോ; മേല്‍ സര്‍ക്കാര്‍ ഉത്തരവ്, കത്ത് എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഇ )
14.01.2021 -ലെ നം.ബി5/139/2020/ഉ.വി നമ്പർ കത്തിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന ഏതെങ്കിലും ജീവനക്കാരന് മാതൃവകുപ്പില്‍ കൈപ്പറ്റിയതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം, ശമ്പള സ്‌കെയില്‍ എന്നിവ അനുവദിച്ച് നല്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( എഫ് )
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിരുദ്ധമായ സര്‍വകലാശാല സിണ്ടിക്കേറ്റിന്റെ പ്രസ്തുത തീരുമാനം റദ്ദ് ചെയ്യുമോയെന്ന് വിശദമാക്കാമോ?
5433.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ വിശദാംശം നിയമനം നേടിയ വ്യക്തിയുടെ പേര് നിയമനം ലഭിച്ച വകുപ്പ് നിയമനപ്രക്രിയയുടെ രീതി നിയമന പ്രക്രിയയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ പേര് അവരുടെ വിദ്യാഭ്യാസ യോഗ്യത അക്കാദമിക പരിചയം എന്നിവ ഉൾപ്പെടെ നൽകുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെയുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപക നിയമനങ്ങൾ സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; എത്ര പരാതികളിൽ അന്വേഷണം നടത്തിയിട്ടുണ്ട്; എത്ര പരാതികളിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;പ്രസ്തുത അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
5434.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് പരിശീലന കേന്ദ്രങ്ങൾ കാസർകോട് ജില്ലയിൽ എവിടെയൊക്കെയാണ് നിലവിൽ പ്രവർത്തിച്ച് വരുന്നതെന്ന് വിശദമാക്കുമോ;ഏതൊക്കെ കോഴ്സുകളാണ് ഇവിടെ ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പിന്നാക്ക പ്രദേശമായ മഞ്ചേശ്വരം താലൂക്കിൽ ഉപ്പള, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിൽ അസാപ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
5435.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അസാപ് കേരള നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം നൽകുമോ?
5436.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തിച്ച ശേഷം തിരികെ കൊണ്ടു ​പോകാത്ത രോഗികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം ഉപേക്ഷിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും വയോജനങ്ങളാകയാൽ ഇവരുടെ പുന:രധിവാസം സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5437.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷനുകളെക്കാൾ ഇരുപത് ശതമാനം അധികം തുക അംഗ പരിമിതരുടെ പെൻഷനായി നൽകണമെന്ന് ഏതെങ്കിലും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
അംഗ പരിമിതർക്ക് വൈകല്യത്തിന്റെ ശതമാനം അനുസരിച്ച് പെൻഷൻ നൽകുന്ന രീതി സംസ്ഥാനത്ത് ഉണ്ടായിരുന്നോ; എങ്കിൽ അത് അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
അംഗ പരിമിതരുടെ പെൻഷൻ വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5438.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
അഞ്ച് വയസ്സിന് മുകളിലുളള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്രവണ സഹായികള്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5439.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷണം നല്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പഞ്ചായത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മേൽസൂചിപ്പിച്ച വിഭാഗങ്ങളിൽപ്പെട്ടവർക്കായി ഗൈഡന്‍സ് സെന്റർ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
മുതിര്‍ന്ന പൗരന്മാരുടെ വസ്തുവകകള്‍ ഭാഗം വച്ച് എടുത്ത ശേഷം അവരുടെ സംരക്ഷണം ഏറ്റെടുക്കാത്ത സാഹചര്യം ഉണ്ടായാല്‍ പ്രസ്തുത വസ്തുവകകള്‍ തിരികെ നല്‍കുന്നതിന് ശക്തമായ നിയമ നിര്‍മ്മാണം നടത്തുമോ?
5440.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീ കെയര്‍ പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷം എത്ര പേര്‍ക്കായി എത്ര കോടി രൂപയാണ് ചികിത്സാ ധനസഹായം അനുവദിച്ചത് എന്ന് അറിയിക്കാമോ;
( ബി )
2022 ഡിസംബര്‍ മാസം വരെ ലഭിച്ച എത്ര അപേക്ഷകളാണ് ഇനി തീര്‍പ്പാക്കാന്‍ ബാക്കിയുളളത് എന്ന് വ്യക്തമാക്കാമോ; ലഭിക്കുന്ന അപേക്ഷകള്‍ക്ക് സമയബന്ധിതമായി ധനസഹായം അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന്; അറിയിക്കാമോ?
5441.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹായമര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കൈത്താങ്ങാകാന്‍ കഴിയുന്നവിധം സാമൂഹ്യ സുരക്ഷാമിഷന്റെ പ്രവര്‍ത്തനം പരിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വി കെയർ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( സി )
വി കെയർ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി ലഭിച്ചിട്ടുളള അപേക്ഷകളിൽ യഥാസമയം തീർപ്പ് കൽപ്പിക്കുന്നതിന് സത്വരനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വി കെയർ പദ്ധതിയിലേക്കുളള ധനസമാഹരണത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ; ഇതിലേക്ക് ധനസമാഹരണം നടത്തുന്നതിന് തദ്ദേശ, സഹകരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ ധനവിനിയോഗമടക്കമുള്ള കാര്യങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാന്‍ സുതാര്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
5442.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ഫണ്ടും സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ഫണ്ടും ഉപയോഗിച്ച് ഭിന്നശേഷിക്കാരായവര്‍ക്ക് മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
5443.
ഡോ.കെ.ടി.ജലീൽ
ശ്രീ വി ജോയി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശ്വാസ കിരണം പദ്ധതി മുടങ്ങിയെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പ്രസ്തുത പദ്ധതി വഴി ആനുകൂല്യം ലഭ്യമാക്കുന്നത്; കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതിയുടെ ആനുകൂല്യം യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ച തുക, വിതരണം ചെയ്ത തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
5444.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും പുതിയ വര്‍ഷത്തെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ടോ; വിശദവിവരം നല്‍കുമോ;
( ബി )
കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി പ്രകാരം ആയത് അനുവദിക്കുന്നതിന് കാലതാമസം ഉണ്ടാകുമോ?
5445.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എസ്.എൽ.സി.,ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുവാൻ തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിനായി സഹായിയുടെയോ വ്യാഖ്യാതാവിന്റെയോ സേവനം ആവശ്യമായിവരുന്നുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ വ്യാഖ്യാതാവായി സേവനമനുഷ്ഠിക്കുന്ന വിവിധ ബി.ആർ.സി. കളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാര്‍ക്ക് 2023 മാർച്ച് 1 മുതൽ സമഗ്ര ശിക്ഷാ കേരള റെസിഡൻഷ്യൽ ട്രെയിനിംഗ് സംഘടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ 2023 ഫെബ്രുവരി 27 ന് ആരംഭിക്കുന്ന മോഡൽ പരീക്ഷകൾക്ക് അവരുടെ സേവനം മേൽപ്പറഞ്ഞ കുട്ടികൾക്ക് ലഭിക്കാതെ വരുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മാർച്ച്‌ 9 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5446.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി വിഭാഗക്കാർക്കുള്ള നിയമനങ്ങളിൽ ഫംഗ്ഷണൽ അസ്സസ്‌മെന്റ് നടത്തി യോഗ്യത നിർണ്ണയിക്കുന്നത് മൂലം കൂടുതൽ വൈകല്യമുള്ളവർ പ്രത്യേകിച്ച് കാഴ്ചവൈകല്യമുള്ളവർ ഭൂരിഭാഗം തസ്തികകളിലെ നിയമനത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നത്‌ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള വേർതിരിവ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന്; വ്യക്തമാക്കുമോ?
5447.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള നിരാമയ ഇന്‍ഷുറന്‍സ്‌, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് എന്നീ ആനുകൂല്യങ്ങള്‍ നടപ്പിലാക്കാന്‍ 2235-02-101-66 എന്ന ശീര്‍ഷകത്തിൽ 2023-24 വർഷത്തെ ബഡ്ജറ്റിൽ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി 2022-23 ലെ ബഡ്ജറ്റില്‍ എത്ര കോടി രൂപയായിരുന്നു അനുവദിച്ചിരുന്നതെന്ന് അറിയിക്കാമോ;
( സി )
2023-24 വർഷത്തിൽ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കാന്‍ മുൻ വർഷത്തെ അപേക്ഷിച്ച് ബഡ്ജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ടോ; എങ്കിൽ ഇത് പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
5448.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബഡ്സ് സ്കൂളുകളിൽ കുട്ടികളുടെ മിനിമം എണ്ണം എത്രയാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
18 വയസ്സിൽ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം 20ൽ കുറഞ്ഞാൽ സ്കൂളുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ കുട്ടികളുടെ മിനിമം എണ്ണം കുറച്ചുകൊണ്ട് ഇത്തരം സ്കൂളുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5449.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി വയോജന ക്ലബുകള്‍ രൂപീകരിയ്ക്കുന്നതിനും വയോജന ഗ്രാമസഭകള്‍ നടത്തുന്നതിനും ഉദ്ദേശിയ്ക്കുന്നുണ്ടോ; വയോജനങ്ങളുടെ ക്ഷേമത്തിനായി നിലവില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ?
5450.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ നിലവിലുള്ള ബഡ്സ് സ്കൂളുകള്‍ ഏതൊക്കെയാണ്; പ്രസ്തുത സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
കുന്നത്തുനാട് മണ്ഡലത്തില്‍ പുതിയ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5451.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 കാലയളവില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ആശ്വാസ കിരണം പദ്ധതിയില്‍ എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അര്‍ഹരായ എല്ലാ അപേക്ഷകരേയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5452.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ നീതി വകുപ്പിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിന്റെ വിവരങ്ങൾ തസ്തിക തിരിച്ച്‌ വ്യക്തമാക്കാമോ;
( ബി )
വകുപ്പിൽ ഓൺലൈനായി പൊതുസ്ഥലം മാറ്റം നടത്തുന്നതിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്നും പൊതുസ്ഥലം മാറ്റം എത്ര സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കാമോ;
( സി )
ഓൺലൈനായി അല്ലാതെ സ്ഥലംമാറ്റം അനുവദിക്കുന്നുണ്ടോ; എങ്കിൽ അതിന്റെ മാനദണ്ഡം, സ്ഥലം മാറ്റം നടത്തിയ തസ്തിക, അനുബന്ധ വിവരങ്ങൾ എന്നിവയുടെ വിശദാംശം നൽകാമോ?
5453.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള റീഹാബിലിറ്റേഷന്‍ വില്ലേജ് പദ്ധതിക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം എത്ര രൂപയാണ് വേണ്ടി വരുന്നത്; വിശദാംശം അറിയിക്കാമോ;
( ബി )
നിലവില്‍ എത്ര രൂപയുടെ പ്രവൃത്തിയാണ് നടന്നുവരുന്നത്; വിശദാംശം അറിയിക്കാമോ;
( സി )
ഇനി എത്ര തുക കണ്ടെത്തേണ്ടിവരും; ഇതിനുളള നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
5454.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറവൂർ മണ്ഡലത്തിലെ ഓട്ടിസം പാർക്കിന്റെ പ്ലാൻ എസ്റ്റിമേറ്റ് മുതലായ മുഴുവൻ രേഖകളും സമർപ്പിച്ചിട്ടും നടപടികൾ ഉണ്ടാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ അടിയന്തര തുടർ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.