UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5262.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും ഭൂമി ഏറ്റെടുക്കലും നടപ്പാക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷത്തെയും ബജറ്റിൽ ഈ ഇനത്തിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ?
5263.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖങ്ങളുടെ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന മണൽ ശുദ്ധീകരിച്ച് കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാനുളള നിർദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഏതെല്ലാം തുറമുഖങ്ങളിൽ നിന്നും ലഭിക്കുന്ന മണലാണ് ഇപ്രകാരം ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
ഈ പ്രവൃത്തി ആരെയാണ് ഏല്‍പ്പിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
ഇതുവഴി പ്രതീക്ഷിക്കുന്ന വരുമാനം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
5264.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്ത് നിന്നും ഫലപ്രദമായി യാത്രാ കപ്പല്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൊല്ലം തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേയ്ക്ക് യാത്രാകപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതിനായി ധാരണാപത്രം ഒപ്പ് വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപം സ്ഥിതിചെയ്യുന്ന കൊല്ലം തുറമുഖത്ത് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ ബങ്കറിംഗ് സംവിധാനം ഒരുക്കുന്നതിനുള്ള നിര്‍ദേശം പരിഗണനയിലുണ്ടോ; പ്രസ്തുത സംവിധാനം തുറമുഖ വികസനത്തിന് സഹായകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5265.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്ക് ഗതാഗത സര്‍വീസ് ഫലപ്രദമായി നടപ്പാക്കുന്നതിനും യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുമായി എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യമുള്ള എന്‍ട്രി-എക്സിറ്റ് പോയിന്റായി പ്രഖ്യാപിക്കുന്നതിന് കൊല്ലം തുറമുഖത്ത് എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുമോ; ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ഊര്‍ജിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
5266.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം, വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം എന്നിവിടങ്ങളില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരം തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
ഇവരില്‍ സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും എത്രവീതമുണ്ടെന്ന് അറിയിക്കുമോ;
( സി )
താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരെ നിയമിച്ചത് എന്ന് മുതലാണെന്ന വിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ജീവനക്കാരെ എംപ്ലോയ്‍മെന്റ് എക്സ്‍ചേഞ്ച് വഴിയാണോ നിയമിച്ചതെന്ന് വെളിപ്പെടുത്താമോ?
5267.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയ നിർമ്മാണത്തിന് 3.88 കോടി രൂപ അനുവദിച്ചത് ഏതെല്ലാം നിർമ്മാണ പ്രവൃത്തികൾക്കാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടും നിർമ്മാണം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ;
( ഡി )
ഹജൂർ കച്ചേരി പരിസരത്തുള്ള സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ശവകുടീരങ്ങളും മറ്റ് ചരിത്ര സ്മാരകങ്ങളും കൂടി ജില്ലാ പൈതൃക മ്യൂസിയത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
5268.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മ്യൂസിയം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
ഈ സ്ഥാപനങ്ങളില്‍ കരാ‍ര്‍, താല്‍ക്കാലിക, ദിവസവേതന, അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളും ആയവ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍, രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5269.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെയും ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തിലെയും കൊത്തുപണികളും പുരാരേഖകളും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
5270.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിലെ പട്ടർകുളത്തുള്ള കൊടക്കല്ല് സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം നൽകാമോ?
5271.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി ആനത്താവളത്തില്‍ പുരാവസ്തു വകുപ്പ് നിര്‍മ്മിക്കുന്ന പൈതൃക മ്യൂസിയത്തിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
5272.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പുരാരേഖ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
ഈ സ്ഥാപനങ്ങളില്‍ കരാര്‍, താല്‍ക്കാലിക, ദിവസവേതന, അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, ആയവ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍, രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.