ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിൽ നിന്നും വിരമിച്ച
ഉദ്യോഗസ്ഥർ ചേർന്ന്
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്
ഫോറസ്റ്റേഴ്സ് കേരള എന്ന സംഘടന
രൂപീകരിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സംഘടന സർക്കാരിന്റെ
അംഗികാരത്തോടെയാണോ
പ്രവര്‍ത്തിക്കുന്നത്; എങ്കിൽ
ഇത് സംബന്ധിച്ച ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സംഘടനയുടെ ഭാരവാഹികളുടെയും
അംഗങ്ങളുടെയും പേര് വിവരങ്ങള്‍
ലഭ്യമാണോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ; പ്രസ്തുത
വ്യക്തികള്‍ വനം വകുപ്പില്‍
ഏതൊക്കെ തസ്തികകളിലാണ് ജോലി
ചെയ്തിരുന്നതെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
സംഘടനയ്ക്ക് ഏതെങ്കിലും
തരത്തിലുള്ള സർക്കാർ ഫണ്ടുകള്‍
അനുവദിക്കുന്നുണ്ടോ; എങ്കില്‍
സംഘടനയുടെ രൂപീകരണം മുതല്‍
നാളിതുവരെ ആകെ എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത തുക
അനുവദിച്ചത് സംബന്ധിച്ച് വർഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ; ഏതൊക്കെ
ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്
പ്രസ്തുത തുകകള്‍
അനുവദിച്ചിട്ടുള്ളതെന്ന
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
സംഘടനയിലെ ആരുടെ പേരിലാണ് തുക
അനുവദിക്കുന്നത്; ഏത് ബഡ്ജറ്റ്
ഹെഡിൽ നിന്നുമാണ് തുക
അനുവദിക്കുന്നതെന്നും ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക
അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും
അറിയിക്കാമോ; പ്രസ്തുത തുക
ഉപയോഗിച്ച് സംഘടന നാളിതുവരെ
നടപ്പാക്കിയ പ്രവർത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
തുകയുടെ വിനിയോഗം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(
ഇ )
വനം-വന്യജീവി
സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള
തുകയാണോ പ്രസ്തുത സംഘടനയ്ക്ക്
നൽകിയതെന്ന് അറിയിക്കാമോ;
എങ്കില്‍ വനം-വന്യജീവി
സംരക്ഷണത്തില്‍ വനം വകുപ്പിന്
സഹായകരമായ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് സംഘടന
നാളിതുവരെ
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
നാളിതുവരെ
പ്രസ്തുത സംഘടനയ്ക്ക്
സര്‍ക്കാരില്‍ നിന്നും
അനുവദിച്ച തുക ചെലവഴിച്ചത്
സംബന്ധിച്ച് വനം വകുപ്പോ മറ്റ്
സർക്കാർ ഏജൻസികളോ പരിശോധന
നടത്തിയിട്ടുണ്ടോ; എങ്കിൽ
പരിശോധനയുടെ വിശദാംശം
ലഭ്യമാക്കാമോ?