|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4820.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാതീരം
പദ്ധതിയെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി )
ഈ
പദ്ധതിയില്‍ ഏതൊക്കെ
മേഖലകളിലാണ് പരിശീലനം
നല്‍കുന്നതെന്ന് അറിയിക്കുമോ;
(
സി )
2022-23
കാലയളവില്‍ എത്ര രൂപയാണ്
പ്രസ്തുത പദ്ധതിയ്ക്കായി
മാറ്റിവെച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
4821.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മൽസ്യ വിപണന മേഖലയിൽ
ഇടനിലക്കാരുടെ ചൂഷണം
ഒഴിവാക്കുന്നതിനും
മൽസ്യത്തൊഴിലാളികൾക്ക് തങ്ങളുടെ
മത്സ്യത്തിന് മെച്ചപ്പെട്ട വില
ലഭിക്കുന്നതിനും സർക്കാർ
നടപ്പിലാക്കുന്ന പദ്ധതികളുടെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
4822.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടലിൽ
കൂട് മത്സ്യകൃഷി നടത്തുമെന്ന
ബജറ്റ് പ്രഖ്യാപനത്തിന്റെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് ഈ പദ്ധതി
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി സമൂഹത്തെ ഈ
പദ്ധതി ഏത് രീതിയിൽ ബാധിക്കും
എന്ന് പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
4823.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാഷണല്‍
ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ്
സംസ്ഥാന ഫിഷറീസുമായി സഹകരിച്ച്
നടപ്പിലാക്കുന്ന മത്സ്യകേരളം,
രാഷ്ട്രീയ വികാസ് യോജന എന്നീ
പദ്ധതികളെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ വഴി സംരംഭകർക്ക്
ലഭിക്കുന്ന സേവനങ്ങൾ
വിശദീകരിക്കാമോ?
4824.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഡാക്കിന്റെ
എറണാകുളം റീജിയണൽ ഓഫീസിൽ
വാച്ച്മാൻ തസ്തികയിൽ സേവനം
അനുഷ്ഠിച്ചുകൊണ്ടിരിക്കെ
16.04.2017-ന് മരണപ്പെട്ട
ഡി.കെ. ദിനേശന്റെ മകൻ രജീഷ്
പി.ആര്‍., ആശ്രിത നിയമനത്തിനായി
12.12.2021-ന് സമർപ്പിച്ച
അപേക്ഷയിൽ സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(
ബി )
ശ്രീ
രജീഷിന് ആശ്രിത നിയമനം
എന്നത്തേക്ക് ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
4825.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍
കെ.എസ്.സി.എ.ഡി.സി. മുഖേന
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദവിവരം തദ്ദേശ സ്വയംഭരണ
സ്ഥാപനം അടിസ്ഥാനത്തില്‍
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി,
ചെലവാക്കുന്ന തുക,
പൂര്‍ത്തീകരിക്കേണ്ട ദിവസം
എന്നിങ്ങനെ തരം തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
കെ.എസ്.സി.എ.ഡി.സി.
മുഖേന പ്രസ്തുത മണ്ഡലത്തില്‍
പുതുതായി ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിവരം ലഭ്യമാക്കാമോ;
(
ഡി )
മണ്ഡലത്തില്‍
കെ.എസ്.സി.എ.ഡി.സി. മുഖേന
കിഫ്ബി സഹായത്താല്‍ നടത്തുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതിയെക്കുറിച്ച് വിശദവിവരം
ലഭ്യമാക്കാമോ?
4826.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
കീഴൂർ ഫിഷറീസ് സ്റ്റേഷനിൽ
അനുവദിക്കപ്പെട്ട തസ്തികകളിൽ
ജീവനക്കാരെ നിയമിച്ച് ആയതിന്റെ
പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
4827.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍ക്ഷോഭത്തില്‍പ്പെട്ട്
കാണാതാവുന്ന പാവപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം
ലഭിക്കാതെ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
സംഭവങ്ങളില്‍ മരണ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന് 7 വര്‍ഷം
എന്ന മാനദണ്ഡം ഒരു വര്‍ഷമായി
മാറ്റാന്‍ സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
4828.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
എച്ച്. സലാം
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനുമായി
പരിശീലനം നല്‍കുന്നതിന്
പ്രത്യേക പദ്ധതി ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സബ്സിഡിയോടുകൂടി ബോട്ടുകളും
ഇതിനായുളള വായ്പകളും
ലഭ്യമാക്കുന്നതിന് സൗകര്യം
ഒരുക്കുമോ; വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാവുന്നതിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കുമോ; -;
(
ഡി )
മത്സ്യങ്ങളുടെ
സൂക്ഷിപ്പ്, വിപണന സാധ്യത
പ്രയോജനപ്പെടുത്തല്‍
എന്നിവയില്‍ പരിശീലനം
ലഭ്യമാക്കുന്നുണ്ടോ; വിശദാംശം
നല്‍കാമോ?
4829.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ
മത്സ്യമേഖല നേരിടുന്ന
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിനായി
നടപ്പിലാക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
തീരദേശ
മേഖലകളിൽ പാർപ്പിടം, ശുചിത്വം,
കുടിവെള്ളം, വൈദ്യുതി എന്നിവ
ഉറപ്പാക്കുന്നതിനായി
നടപ്പിലാക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന് അറിയിക്കാമോ;
വിശദമാക്കുമോ?
4830.
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിന്റെ
മത്സ്യബന്ധന മേഖല കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി റോഡ് മാപ്
തയ്യാറാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; ഇതര
വകുപ്പുകളുമായി ചേര്‍ന്ന്
സീഫുഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍
പോലുള്ള പദ്ധതികള്‍
രൂപീകരിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതിനായി
ഏതെങ്കിലും വിദേശ രാജ്യങ്ങളിലെ
നൂതന സാങ്കേതികവിദ്യകളും
അടിസ്ഥാന ഘടനയും
ഉപയോഗപ്പെടുത്തുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കിമോ;
(
സി )
മത്സ്യമേഖലയില്‍
മറ്റ് യൂണിവേഴ്സിറ്റികളുമായി
സഹകരിച്ചുകൊണ്ട് ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് കേരള
യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ്
ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കാമോ?
4831.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടലില്‍
അപകടത്തില്‍പ്പെടുന്ന
മത്സ്യത്താെഴിലാളികളെ
രക്ഷിക്കുന്നതിനായി മറൈന്‍
ആംബുലന്‍സുകള്‍ തീരദേശ
ജില്ലകള്‍ കേന്ദ്രീകരിച്ച്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
4832.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശ
വികസന കോര്‍പ്പറേഷന്‍ മുഖേന
ഭരണാനുമതി ലഭ്യമാക്കുന്നതിനായി
മാവേലിക്കര മണ്ഡലത്തിലെ ഏതൊക്കെ
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെന്നും
അവയുടെ ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ വേഗത്തില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
4833.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
മത്സ്യ അനുബന്ധ തൊഴിലാളി ക്ഷേമ
സെസ് മുഖേന പിരിക്കുന്ന തുക
ഏതൊക്കെ രീതിയിലാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ പ്രസ്തുത സെസ്
പ്രകാരം ഓരോ സാമ്പത്തിക വർഷവും
പിരിച്ച തുക എത്രയാണെന്നും ഇതിൽ
എത്ര തുക മത്സ്യത്തൊഴിലാളി
ക്ഷേമനിധിയിലേക്ക് കൈമാറി
നൽകിയിട്ടുണ്ടെന്നുമുള്ള
വിശദാംശം സാമ്പത്തിക വർഷ
അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
(
സി )
മേൽപ്പറഞ്ഞ
ഇനത്തിൽ മത്സ്യത്തൊഴിലാളി
ക്ഷേമനിധിയിലേക്ക്
കൈമാറുന്നതിനായി നടപ്പ്
സാമ്പത്തിക വർഷത്തെ ബജറ്റിൽ
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്ന് വ്യക്തമാക്കുമോ?
4834.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യോല്പാദനം
വർദ്ധിപ്പിക്കാൻ ഫിഷറീസ്
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ;
(
ബി )
ആഭ്യന്തര
മേഖലയിൽ മത്സ്യോല്പാദനം
കൂട്ടാനായി നശിച്ചുപോയ ജലാശയ
ആവാസ വ്യവസ്ഥ
പുന:സ്ഥാപിക്കുന്നതിന് പദ്ധതി
ആവിഷ്കരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
4835.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികൾക്കും
അനുബന്ധ തൊഴിലാളികൾക്കും പെൻഷൻ
നൽകുന്നതിനായി മത്സ്യത്തൊഴിലാളി
ക്ഷേമനിധിയിലേക്ക് നടപ്പ്
സാമ്പത്തിക വർഷത്തെ ബജറ്റിൽ
ഉൾപ്പെടുത്തിയിട്ടുള്ള തുക
എത്രയാണ്; വ്യക്തമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഈ ഇനത്തിൽ ഓരോ വർഷവും
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും എത്ര
തുക ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
4836.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യസമൃദ്ധി
പദ്ധതിയിൽ നടപ്പ് സാമ്പത്തിക
വർഷത്തെ ബജറ്റിൽ
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഈ പദ്ധതിയിൽ ഓരോ
വർഷവും എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
4837.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
അപകട ഇന്‍ഷുറന്‍സ് പദ്ധതി
ആനുകൂല്യം ലഭിക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
മത്സ്യബന്ധന
യാനങ്ങള്‍
ആധുനികവല്‍ക്കരിക്കാന്‍
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ;
(
സി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവിലുള്ള മണ്ണെണ്ണ ഒ.ബി.എം.
കള്‍ക്ക് പകരം കൂടുതല്‍
കാര്യക്ഷമതയും കുറഞ്ഞ
മലിനീകരണവുമുള്ള പെട്രോള്‍,
ഡീസല്‍, എല്‍.പി.ജി. എന്നിവ
ഉപയോഗിക്കുന്ന ഒ.ബി.എം. കള്‍
വാങ്ങുന്നതിന് സബ്സിഡി
നല്‍കുന്ന പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കുമോ?
4838.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എൽ.ഇ.ഡി.
ലൈറ്റുകൾ ഉപയോഗിച്ച്
മത്സ്യബന്ധനം നടത്തുന്നത്
അനുവദനീയമാണോ; വ്യക്തമാക്കാമോ;
(
ബി )
ഇല്ലെങ്കിൽ
ഇത്തരത്തില്‍ മത്സ്യബന്ധനം
നടത്തുന്നവർക്കെതിരെ എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
എൽ.ഇ.ഡി.
ലൈറ്റുകൾ ഉപയോഗിച്ച് കർണാടകയിൽ
നിന്നുള്ള ബോട്ടുകളിൽ കാസർഗോഡ്
തീരത്ത് വ്യാപകമായി
മത്സ്യബന്ധനം നടത്തിവരുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
എങ്കിൽ
ഇത്തരത്തിൽ മത്സ്യബന്ധനം
നടത്തിയ എത്ര ബോട്ടുകൾക്കെതിരെ
നടപടി സ്വീകരിച്ചിട്ടുണ്ടെന്നും
ചുമത്തിയ ശിക്ഷ
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ?
4839.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യബന്ധന മേഖലയുമായി
ബന്ധപ്പെട്ട് മത്സ്യ സഹകരണ
സംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിനായി ഈ
സര്‍ക്കാര്‍ നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി
സംസ്ഥാന സര്‍ക്കാര്‍
ആവിഷ്കരിച്ച് നടപ്പാക്കുന്ന
വിവിധ പദ്ധതികള്‍ സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
4840.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇതര
സംസ്ഥാന ഫൈബർ വള്ളങ്ങൾ നിരോധിത
വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം
നടത്തുന്നത് ട്രോളിംഗ്
കാലയളവിന് ശേഷം ലഭിക്കേണ്ട
മത്സ്യസമ്പത്തിനെ ദോഷകരമായി
ബാധിക്കുമെന്നതിനാല്‍ ആയത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഉൾനാടൻ
മത്സ്യബന്ധന മേഖലകളിൽ ഇതര
സംസ്ഥാന കൊട്ട വഞ്ചിക്കാർ
മത്സ്യബന്ധനം നടത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിന് എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4841.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്‍കി
വരുന്നത്; വിശദമാക്കാമോ;
(
ബി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കുന്നതിനായി
കര്‍മ്മപദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇതിന്റെ
ഭാഗമായി സബ്സിഡി നിരക്കില്‍
ബോട്ടുകള്‍ വാങ്ങുന്നതിനായി
വായ്പ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
4842.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണിമലയില്‍
ആധുനിക ഫിഷ് മാര്‍ക്കറ്റും
വെയര്‍ഹൗസും
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നടപടികള്‍ പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാന പാതയുടെ
നിര്‍മ്മാണത്തോടെ
മന്ദഗതിയിലായിരുന്നുവെങ്കിലും
നീണ്ടകരയുമായി എളുപ്പത്തില്‍
ബന്ധപ്പെടാവുന്ന വിധത്തില്‍
പ്രസ്തുത പാത പൂര്‍ത്തിയായ
സാഹചര്യത്തില്‍ ഇക്കാര്യത്തില്‍
പ്രത്യേക പരിഗണന നല്‍കാമോ;
വിശദമാക്കാമോ?
4843.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ
പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ
നിർമ്മാണത്തിന്റെ പുരോഗതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ഈ
പ്രവൃത്തി
പൂർത്തീകരിക്കുന്നതിന് നിലവിൽ
എന്തെങ്കിലും
തടസ്സമുണ്ടോയെന്നും ആയത്
എന്നത്തേയ്ക്ക് പൂർത്തീകരിക്കാൻ
ആകുമെന്നും അറിയിക്കാമോ;
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
നിർമ്മാണത്തിൽ പൂർണ്ണ
ഫലപ്രാപ്തി ലഭിക്കുന്നതിന്
ചെറിയ മാറ്റങ്ങൾ വേണമെന്ന
ആവശ്യം സർക്കാരിന്റെ പരിഗണനയിൽ
വന്നിട്ടുണ്ടോ; ഇത് സംബന്ധിച്ച്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
4844.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഹാര്‍ബര്‍ സെന്ററുകളും
ഫിഷ് ലാന്റിംഗ് സെന്ററുകളും
പ്രവര്‍ത്തിക്കുന്നുണ്ട്;
അറിയിക്കുമോ;
(
ബി )
ഹാര്‍ബര്‍
സെന്ററുകളില്‍ എത്രയെണ്ണം
പൂര്‍ത്തിയായി കമ്മീഷന്‍
ചെയ്തിട്ടുണ്ട്; വിശദമാക്കാമോ?
4845.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴി
മാസ്റ്റർ പ്ലാൻ
നടപ്പാക്കുന്നതിന്റെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മാസ്റ്റർ പ്ലാൻ
നടപ്പാക്കുന്നതിനായി നാളിതുവരെ
ഓരോ സാമ്പത്തിക വർഷവും
വകയിരുത്തിയ തുകയും ചെലവഴിച്ച
തുകയും എത്രയാണെന്ന്
വ്യക്തമാക്കുമോ?
4846.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സമുദ്ര മത്സ്യബന്ധന യാനങ്ങള്‍
ആധുനികീകരിക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; മൗണ്ടഡ്
ജി. പി. എസ്. സംവിധാനം എല്ലാ
പരമ്പരാഗത യാനങ്ങള്‍ക്കും
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
യാനങ്ങളിലെല്ലാം
ജീവന്‍ സുരക്ഷ ഉപകരണങ്ങള്‍
ഉറപ്പാക്കുന്നതിനും കാലാവസ്ഥ
മുന്നറിയിപ്പ് യഥാസമയം
നല്‍കുന്നതിനും സംവിധാനം
ഏര്‍പ്പെടുത്തുന്നുണ്ടോ;
അറിയിക്കുമോ;
(
സി )
ആപല്‍ഘട്ടങ്ങളില്‍
കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
സത്വരമായി ഇടപെടുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
നോര്‍വെയുമായി
സഹകരിച്ച് ആധുനികീകരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
ധാരണയായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
4847.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിൻ
നിയോജക മണ്ഡലത്തിലെ പുതുവൈപ്പിൽ
50 ഏക്കർ സ്ഥലത്ത്
സി.ആര്‍.ഇസെഡ്. നിയമം
പാലിച്ചുകൊണ്ട്
സ്ഥാപിക്കുവാനായി
ആവിഷ്കരിച്ചിരുന്ന അക്വാ
പാർക്ക് ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച് 03.09.2021-ന്
ചേർന്ന മന്ത്രിതല യോഗത്തിൽ
എടുത്ത തീരുമാനങ്ങൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
യോഗതീരുമാനങ്ങൾ നടപ്പിലാക്കാൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
4848.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ന്
ശേഷം മത്സ്യഫെഡിലെ നിയമനങ്ങൾ
പി.എസ്.സി. മുഖേന നടത്തുന്നതിന്
തീരുമാനിച്ചിരുന്നോ; എങ്കിൽ
ഇതിന് ശേഷം എത്ര തസ്തികകളിൽ
പി.എസ്.സി. മുഖേന നിയമനം
നടത്തിയെന്ന് വിശദമാക്കാമോ;
(
ബി )
പി.എസ്.സി.
മുഖേന നിയമനം നടത്തുന്നതിന്
തീരുമാനിച്ചിരുന്ന തസ്തികകളിൽ
ഇപ്പോൾ താല്‍ക്കാലിക / കരാർ
നിയമനങ്ങൾ നടത്തിയിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
സി )
മത്സ്യഫെഡിൽ
നിലവിൽ ഏത് പെൻഷൻ സ്കീം ആണ്
നടപ്പാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
മത്സ്യഫെഡിൽ
നിലവിൽ ജോലി ചെയ്യുന്ന സ്ഥിരം
ജീവനക്കാരുടേയും ഡെപ്യൂട്ടേഷൻ
ജീവനക്കാരുടെ കണക്കുകൾ തസ്തിക
തിരിച്ച് ലഭ്യമാക്കാമോ;
(
ഇ )
മത്സ്യഫെഡ്
ജീവനക്കാരുടെ റിട്ടയർമെന്റ്
പ്രായം എത്രയാണ്;
റിട്ടയര്‍മെന്റിന് ശേഷം എത്ര
ജീവനക്കാർ കരാർ/താല്‍ക്കാലിക
അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്നുണ്ട്; വിശദമാക്കാമോ;
(
എഫ് )
കരാർ/താല്‍ക്കാലിക
അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള
ജീവനക്കാര്‍ റിട്ടയർമെന്റ്
പ്രായം കഴിഞ്ഞിട്ടും തുടരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
4849.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ന് ശേഷം മത്സ്യഫെഡ് ഇതര
സംസ്ഥാനത്ത് നിന്നും മത്സ്യം
ഇറക്കുമതി ചെയ്തിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
ബി )
ഇങ്ങനെ
ഇറക്കുമതി ചെയ്യുന്ന മത്സ്യം
കൂടിയ വിലയ്ക്ക് ജനങ്ങൾക്ക്
വിൽക്കാറുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ;
(
സി )
മത്സ്യ
ഇറക്കുമതി സംബന്ധിച്ച്
ഏതെങ്കിലും ജില്ലാ ഓഫീസർമാർക്ക്
എതിരെ വിജിലൻസ് കേസ്
എടുത്തിട്ടുണ്ടോ; എങ്കില്‍
കേസിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ഡി )
2016
മുതൽ മത്സ്യഫെഡിന് കീഴിലുള്ള
സ്ഥാപനങ്ങളിൽ ലാഭത്തിലും
നഷ്ടത്തിലും പ്രവർത്തിക്കുന്നവ
എത്രയെന്ന കണക്കുകൾ
ലഭ്യമാക്കാമോ;
(
ഇ )
2016
മുതൽ മത്സ്യഫെഡ് ഉൾപ്പെടെയുള്ള
അനുബന്ധ സ്ഥാപനങ്ങളിൽ
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ്
പൂർത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്ത് കൊണ്ട്;
വിശദമാക്കാമോ;
(
എഫ് )
മത്സ്യഫെഡിനും
അനുബന്ധ സ്ഥാപനങ്ങൾക്കും
സ്വന്തമായും കരാർ
അടിസ്ഥാനത്തിലുമുള്ള വാഹനങ്ങൾ
എത്രയെന്ന് ജില്ല തിരിച്ചുള്ള
കണക്കുകൾ ലഭ്യമാക്കാമോ?
4850.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ
സഹകരണ വികസന കോർപ്പറേഷന്റെ
ധനസഹായത്തോടുകൂടി സംസ്ഥാനത്ത്
നടപ്പിലാക്കുന്ന സംയോജിത
മത്സ്യവികസന പദ്ധതികൾ
ഏതൊക്കെയാണെന്നും അവയുടെ
നിലവിലെ സ്ഥിതി എന്താണെന്നും
അറിയിക്കാമോ?
4851.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
പുതിയകാവ്
മത്സ്യമാര്‍ക്കറ്റിന്റെ
നവീകരണത്തിനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മാര്‍ക്കറ്റിന്റെ
നവീകരണത്തിനായി തയ്യാറാക്കിയ
എസ്റ്റിമേറ്റനുസരിച്ച് ആവശ്യമായ
തുക അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
4852.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലെ പനച്ചമൂട്
മത്സ്യച്ചന്ത നവീകരണം എന്ന
കിഫ്ബി പ്രവൃത്തി
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെ എന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കുമെന്നും ആയത് എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും അറിയിക്കാമോ?
4853.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികൾക്ക്
ഭവന നിർമ്മാണത്തിനായി വകുപ്പ്
മുഖേന പദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കുന്നുണ്ടോ;
(
ബി )
എങ്കിൽ
മുൻസർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും ഈയിനത്തിൽ അനുവദിച്ച
തുകയും ചെലവഴിച്ച തുകയും
വ്യക്തമാക്കുമോ?
4854.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനർഗേഹം
പദ്ധതിക്കായി മുൻ സർക്കാരിന്റെ
കാലം മുതൽ നാളിതുവരെ ഓരോ
സാമ്പത്തിക വർഷവും വകയിരുത്തിയ
തുകയും ചെലവഴിച്ച തുകയും
എത്രയാണെന്ന് വ്യക്തമാക്കുമോ?
4855.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കൊല്ലം മണ്ഡല
പരിധിയില്‍ ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വകുപ്പിന്
കീഴില്‍ പദ്ധതി-പദ്ധതിയേതര
വിഭാഗങ്ങളിലായി ഭരണാനുമതി
ലഭിച്ചതും
നടപ്പിലാക്കിവരുന്നതുമായ
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ?
4856.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ
തൃശൂർ ജില്ലയിലെ ചേറ്റുവ
സബ്ഡിവിഷണല്‍ ഓഫീസ് മുഖാന്തിരം
നടപ്പിലാക്കുന്ന തീരദേശ
റോഡുകളുടെ നിര്‍മ്മാണം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസ് മുഖേന ചേറ്റുവ, മുനക്കടവ്
ഹാര്‍ബറുകളില്‍ നിലവില്‍
നടപ്പാക്കിവരുന്ന
പദ്ധതികളുടെയും പുതിയ
നിര്‍ദേശങ്ങളുടെയും വിശദാംശം
അറിയിക്കുമോ;
(
സി )
പ്രസ്തുത
സബ്ഡിവിഷന്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
നിര്‍ത്തലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
ഓഫീസ് നിര്‍ത്തലാക്കിയാല്‍
നിലവിലെ പദ്ധതി നിര്‍വ്വഹണത്തെ
ബാധിക്കുന്ന സാഹചര്യം
ഒഴിവാക്കാന്‍ എന്ത് നടപടിയാണ്
സ്വീകരിക്കുന്നത് എന്ന്
വിശദമാക്കാമോ?
4857.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള ഇനീഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി 28.60 കോടി
രൂപയുടെ ഭരണാനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
പുതിയങ്ങാടി-പാലക്കോട്
അഴിമുഖത്തെ പുലിമുട്ട്
നിര്‍മ്മാണ പ്രവൃത്തിയുടെ
പുരോഗതി അറിയിക്കാമോ?
4858.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
മാസ്റ്റർ പ്ലാൻ
നടപ്പാക്കുന്നതിലെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
മാസ്റ്റർ
പ്ലാൻ നടപ്പാക്കുന്നതിനായി
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും എത്രയാണെന്ന്
വ്യക്തമാക്കുമോ?
4859.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുപൊന്നാനി
ഫിഷ് ലാന്‍ഡിംഗ് സെന്റര്‍
നിര്‍മ്മിക്കുവാന്‍ 2019-20 ലെ
ബജറ്റില്‍ 2 കോടി രൂപ നീക്കി
വച്ചിരുന്നെങ്കിലും പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
4860.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
ഗ്രാമപഞ്ചായത്തില്‍
മയ്യഴിപ്പുഴയുടെ ഇടത് കരയിലെ
ഫിഷ് മാര്‍ക്കറ്റ് റോഡ്
പ്രവൃത്തിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് എന്ന് കമ്മീഷന്‍
ചെയ്യാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
4861.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജക മണ്ഡലത്തിലെ കോടാട്ടില്‍
മുക്കത്തക്കടവ് റോഡ്,
വള്ളിക്കുന്ന് ചെറുകുന്നത്ത്
റോഡ് എന്നീ തീര്‍ത്തും
സഞ്ചാരയോഗ്യമല്ലാത്ത തീരദേശ
റോഡുകളുടെ നവീകരണത്തിനായി
വകുപ്പുതലത്തില്‍
തയ്യറാക്കിയിട്ടുള്ള
എസ്റ്റിമേറ്റ് പരിശോധിച്ച്
ഫണ്ട് അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4862.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരത്തെ
മത്സ്യബന്ധന തുറമുഖ
നിർമ്മാണത്തിന് ഭരണാനുമതി
ലഭിച്ചത് ഏത് വർഷമാണെന്നും
ഭരണാനുമതി തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് കേന്ദ്ര സർക്കാർ
സഹായം ലഭ്യമായിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
തുറമുഖ നിർമ്മാണ പ്രവൃത്തി
തുടങ്ങിയത് എപ്പോഴാണെന്നും
ഇതില്‍ വിഭാവനം ചെയ്തിട്ടുള്ള
പ്രവൃത്തികൾ ഏതൊക്കെയാണെന്നും
അവ പൂർത്തീകരിച്ചിട്ടുണ്ടോ
എന്നുമുള്ള വിശദവിവരം
ലഭ്യമാക്കുമോ;
(
ഡി )
മഞ്ചേശ്വരം
മത്സ്യബന്ധന തുറമുഖ
പ്രവൃത്തിയിൽ പാലം,
ബോട്ട്ജെട്ടി എന്നിവ
ഇല്ലാത്തതിനാൽ
മത്സ്യത്തൊഴിലാളികൾക്ക്
ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ എന്ത്
നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(
ഇ )
ആവശ്യമായ
എല്ലാ അടിസ്ഥാന ഭൗതിക
സൗകര്യങ്ങളും പൂർത്തീകരിച്ച്
പ്രസ്തുത മത്സ്യബന്ധന ഹാർബർ
മത്സ്യത്തൊഴിലാളികൾക്ക്
ഉപയോഗിക്കാൻ എപ്പോൾ
സാധിക്കുമെന്ന് വിശദമാക്കാമോ?
4863.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലത്ത്
ചാത്തന്നൂർ മണ്ഡലത്തിൽ ഹാർബർ
എഞ്ചിനീയറിംഗ് വകുപ്പിന്റെ
നിർവ്വഹണ ചുമതലയിൽ ഗതാഗത
യോഗ്യമാക്കുന്നതിനായി ഭരണാനുമതി
ലഭിച്ച തീരദേശ റോഡുകൾ
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
അവയിൽ
ഏതെല്ലാം റോഡുകളുടെ നിർമ്മാണ
പ്രവർത്തനങ്ങൾ ഇതിനകം
പൂർത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
നിർമ്മാണ
പ്രവർത്തനങ്ങൾക്കായി ടെൻഡർ
നടപടികൾ പൂർത്തീകരിക്കാത്ത
ഏതെല്ലാം റോഡുകളുണ്ടെന്നും കരാർ
നൽകിയ റോഡുകളിൽ ഇനിയും നിർമ്മാണ
പ്രവർത്തനങ്ങൾ ആരംഭിക്കുകയോ
പൂർത്തീകരിക്കുകയോ
ചെയ്യാത്തവയുണ്ടെങ്കിൽ അവ
ഏതെല്ലാമാണെന്നും നിർമ്മാണ
പ്രവർത്തനങ്ങൾക്ക് കാലതാമസം
വരുന്നതിന്റെ കാരണമെന്താണെന്നും
വിശദമാക്കാമോ?
4864.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗം
നടപ്പാക്കുന്ന പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം മണ്ഡലത്തില്‍
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം
വഴി എത്ര പ്രവൃത്തികളാണ്
പുതുതായി ആരംഭിച്ചതെന്നുള്ള
വിശദവിവരം ഭരണാനുമതിയുടെ
പകര്‍പ്പ് സഹിതം നല്‍കാമോ;
(
സി )
സര്‍ക്കാരിന്റെ
നൂറ് ദിന കര്‍മ്മ പരിപാടിയില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പദ്ധതികളാണ് മണ്ഡലത്തില്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ; ഇവയുടെ വിവരം
തദ്ദേശസ്ഥാപനം തിരിച്ച്
നല്‍കാമോ?
4865.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴിലുള്ള സ്കൂൾ ഓഫ്
മാപ്പിള ആർട്സ് വിഭാവനം
ചെയ്യുന്നത് എന്താണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ഏതൊക്കെ
നിയോജകമണ്ഡലങ്ങളില്‍
ആരംഭിച്ചിട്ടുണ്ട് എന്ന്
വിശദമാക്കുമോ;
(
സി )
ഇതിനായി
2022-23 സാമ്പത്തിക വര്‍ഷം
വകയിരുത്തിയ തുകയും ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ?
4866.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുനെസ്കോയുടെ
രാജ്യാന്തര അംഗീകാരം
ലഭിച്ചിട്ടുള്ള കൂടിയാട്ടം
ഉൾപ്പെടെയുള്ള കലകളുടെ
അന്താരാഷ്ട്ര പ്രചാരം
ഉറപ്പാക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(
ബി )
കേരളീയ
കലകളുടെ മതേതര മൂല്യങ്ങളും
പുരോഗമന ആശയങ്ങളും ലോക ജനതയുടെ
മുന്നിലെത്തിക്കുകയെന്ന
ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന
പ്രവർത്തനങ്ങൾ വിശദീകരിക്കുമോ;
(
സി )
കലാസാംസ്കാരിക
പ്രവർത്തനങ്ങളിലൂടെ ഉപജീവനം
നടത്തിയിരുന്ന കലാകാരന്മാരുടെ
ജീവിത സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
4867.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫോക്
ലോര്‍ അക്കാദമിയുടെ വെള്ളാവൂര്‍
ഉപകേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
വിഭാവനം
ചെയ്ത രീതിയില്‍
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ ജീവനക്കാരുടെ നിയമനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ,
ഇല്ലെങ്കിൽ അടിയന്തരമായി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കാമോ;
(
സി )
യൂണിവേഴ്‌സിറ്റികളുമായി
സഹകരിച്ച് നാടന്‍കലകളില്‍
ഹ്രസ്വകാല കോഴ്‌സുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കാമോ?
4868.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ഒറ്റപ്പാലം
മണ്ഡലത്തില്‍ സര്‍ക്കാര്‍
ഉടമസ്ഥതയിലും
നിയന്ത്രണത്തിലുമുള്ള
സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക്
ബജറ്റ് വിഹിതമായി തുക
ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ
സ്ഥാപനങ്ങള്‍ ഏതെന്നും എത്ര തുക
നൽകിയെന്നും വ്യക്തമാക്കാമോ?
4869.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
ആദിവാസി കലകൾ
പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടി പട്ടികവർഗ്ഗ വകുപ്പുമായി
ചേർന്ന് സാംസ്കാരിക വകുപ്പ്
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിനായി സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
അട്ടപ്പാടിയിൽ
സാംസ്കാരിക വകുപ്പിന്റെ
നേതൃത്വത്തിൽ ആദിവാസികൾക്ക്
വേണ്ടി ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
4870.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിലെ ഏറനാട്
താലൂക്കില്‍ നവോത്ഥാന നായകന്‍
അബ്ദുറഹ്മാന്‍ സാഹിബിന്റെ
നാമധേയത്തില്‍ 39.67 കോടി രൂപ
ചെലവഴിച്ച് നിര്‍മ്മിക്കുന്ന
സാംസ്കാരിക സമുച്ചയത്തിന്റെ
നിര്‍മ്മാണ പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ടോയെന്നും
പദ്ധതി ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്നുമുള്ള വിശദാംശം
നൽകുമോ;
(
ബി )
മണ്ഡലത്തില്‍
സ്‌കൂള്‍ ഓഫ് മാപ്പിള
ആര്‍ട്സ് ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്നും ഇതിനായി
നാളിതുവരെ സ്വീകരിച്ച നടപടികൾ
എന്തൊക്കെയെന്നും വിശദമാക്കാമോ?
4871.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലളിതാംബിക
അന്തര്‍ജനം സ്മാരക സാംസ്‌കാരിക
സമുച്ചയത്തിന്റെ
നിര്‍മ്മാണത്തിന് വേണ്ടിയുള്ള
ഡി.പി.ആര്‍. തയ്യാറാക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും ആയത്
എന്നത്തേക്ക് കിഫ്ബിയുടെ
അംഗീകാരത്തിന്
സമര്‍പ്പിക്കുവാന്‍
സാധിക്കുമെന്നും അറിയിക്കാമോ;
(
ബി )
സ്ഥലമേറ്റെടുക്കലിനുള്ള
അവാര്‍ഡ് തുക വിതരണം ചെയ്യാന്‍
ആരംഭിച്ച സാഹചര്യത്തില്‍
ഡി.പി.ആര്‍. എത്രയും വേഗം
തയാറാക്കി കിഫ്ബിയുടെ അന്തിമ
അനുവാദം ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
4872.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
എം.എസ്.വിശ്വനാഥന്‍ സ്മാരകം
നിര്‍മ്മാണം എന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
ഈ
സ്മാരകം എം.എസ്.വിശ്വനാഥന്റെ
ജന്മ ദേശമായ മലമ്പുഴ
മണ്ഡലത്തിലെ എലപ്പുള്ളി
പഞ്ചായത്തില്‍
സ്ഥാപിക്കണമെന്നും ഇതിനായി
പഞ്ചായത്തിന്റെ സ്ഥലം
വിട്ടുനല്‍കാമെന്നും കാണിച്ച്
എലപ്പുള്ളി പഞ്ചായത്ത് നല്‍കിയ
അപേക്ഷയിന്മേല്‍ സാംസ്കാരിക
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
4873.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ ശ്രീനാരായണഗുരു
നവോത്ഥാന സാംസ്കാരിക
സമുച്ചയത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച് ഉദ്ഘാടന
സജ്ജമായിട്ടുളള സാഹചര്യത്തില്‍
സമുച്ചയത്തിന്റെ ദെെനംദിന
പ്രവര്‍ത്തനങ്ങള്‍ക്കും
നടത്തിപ്പിനുമായി എന്ത്
സംവിധാനമാണ് ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്; വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
സമുച്ചയത്തിലെ
കലാ സാംസ്കാരിക
പ്രവര്‍ത്തനങ്ങളുടെ ഉളളടക്കം
നിശ്ചയിക്കുന്നതിനും അവയുടെ
തുടര്‍ച്ച സാധ്യമാക്കുന്നതിനും
ക്യൂറേറ്ററുടെ നേതൃത്വത്തിലുളള
ഒരു സംഘാടക സംവിധാനം കൂടി
രൂപപ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദവിവരം ലഭ്യമാക്കുമോ?
4874.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴിലെ ഏതൊക്കെ
സ്ഥാപനങ്ങളാണ് ജില്ലകള്‍ തോറും
സാംസ്കാരിക പരിപാടികള്‍
സംഘടിപ്പിക്കുന്നത്; കഴിഞ്ഞ 5
വര്‍ഷങ്ങളില്‍ ഓരോ
സ്ഥാപനത്തിനും ഈയിനത്തില്‍
അനുവദിച്ച തുക, ചെലവഴിച്ച തുക,
സംഘടിപ്പിച്ച പരിപാടികള്‍
എന്നിവ വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
വിവിധ
സാംസ്കാരിക പരിപാടികള്‍
സംഘടിപ്പിക്കുന്നതിന് പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന
ഗ്രാന്റ് തുകകളില്‍ ഉണ്ടാകുന്ന
ഏറ്റക്കുറച്ചിലുകള്‍
കുറച്ചുകൊണ്ട് വരുന്നതിനും
സാമ്പത്തികമായി പിന്നാക്കം
നില്‍ക്കുന്ന സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക
അനുവദിച്ചുകൊണ്ട് എല്ലാ
ജില്ലകളിലും സാംസ്കാരിക
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
4875.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന്റെ നിയന്ത്രണത്തില്‍
ഏതെല്ലാം അക്കാഡമികളാണ്
നിലവില്‍
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
4876.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ബുദ്ധിമുട്ട് അനുഭവിക്കുന്ന
കലാകാരന്‍മാര്‍ക്ക് സാംസ്കാരിക
വകുപ്പ് മുഖേന നല്‍കുന്ന
ധനസഹായങ്ങള്‍ എന്തൊക്കെയെന്നും
വകുപ്പ് നല്‍കുന്ന മറ്റ്
ആനുകൂല്യങ്ങൾ, ഗ്രാന്റുകള്‍
തുടങ്ങിയവയുടെ വിവരങ്ങളും
ലഭ്യമാക്കാമോ;
(
ബി )
മറ്റ്
ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്ന
കലാകാരന്‍മാര്‍ക്ക് കലാകാര
പെന്‍ഷന്‍ നിഷേധിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇവര്‍ക്ക് കലാകാര പെന്‍ഷന്‍
അനുവദിക്കുന്നതിന് എന്ത്
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
4877.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കാവശ്ശേരിയില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന ഇന്ദുചൂഡന്‍
സ്മാരകത്തിനുള്ള തുകയുടെ ആദ്യ
ഗഡുവായ ഇരുപത്തിയഞ്ച് ലക്ഷം രൂപ
കാവശ്ശേരി പഞ്ചായത്തിന്
കൈമാറിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക പഞ്ചായത്ത് ഡയറക്ടറേറ്റ്
മുഖേന കൈമാറുന്നതിന് സാംസ്കാരിക
വകുപ്പ് ഡയറക്ടറേറ്റില്‍
നിന്നും സര്‍ക്കാരിലേക്ക്
നല്‍കിയ കത്തിന്മേല്‍
സ്വീകരിച്ച നടപടി എന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഷയം കൈകാര്യം ചെയ്യുന്ന
സാംസ്കാരിക വകുപ്പിന് കീഴിലുള്ള
സെക്ഷനും ഫയല്‍ നമ്പറും
വ്യക്തമാക്കാമോ?
4878.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കലാഭവന്‍
മണിയുടെ സ്മരണ നിലനിര്‍ത്താന്‍
സര്‍ക്കാര്‍ എന്തെങ്കിലും
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത നടപടികള്‍
എന്തെല്ലാമാണെന്നും അവ ഏത്
ഘട്ടത്തിലാണെന്നും അറിയിക്കുമോ;
(
സി )
കലാഭവന്‍
മണിയുടെ സ്മാരക
നിര്‍മ്മാണത്തിനായുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
4879.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മിമിക്രി
എന്ന കലാരൂപത്തെ മറ്റ്
കലാരൂപങ്ങളെപ്പോലെ കേരള സംഗീത
നാടക അക്കാദമി
അംഗീകരിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
ഇത് പരിഹരിക്കുന്നതിനും
പ്രസ്തുത കലാകാരന്മാരെക്കൂടി
അക്കാദമിയുടെ ഭാഗമാക്കുന്നതിനും
അവാര്‍ഡുകൾക്ക്
പരിഗണിക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
4880.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
രാഷ്ട്രപതി ഡോ. കെ.ആര്‍
നാരായണന്റെ പ്രതിമ
അദ്ദേഹത്തിന്റെ ജന്മനാടായ
ഉഴവൂരില്‍ സ്ഥാപിക്കുന്നത്
സംബന്ധിച്ച നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രതിമ നിർമ്മാണത്തിന്റെ ചുമതല
ആർക്കാണെന്നും ഏത്
ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
ഈ
പ്രതിമയുടെ നിര്‍മ്മാണത്തിനായി
ബഡ്ജറ്റില്‍ എത്ര രൂപയാണ്
വകയിരുത്തിയിരുന്നതെന്നും
അതില്‍ എത്ര രൂപ
ചെലവഴിച്ചുവെന്നും അറിയിക്കാമോ;
(
ഡി )
ഈ
പ്രതിമ നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതിന്റെ കാരണം
വിശദമാക്കാമോ; ആയത്
പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4881.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം സാംസ്കാരിക വകുപ്പ് മുഖേന
ചങ്ങനാശ്ശേരി മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
4882.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.എഫ്.ഡി.സി.
തൃശ്ശൂര്‍ ജില്ലയിലെ
ആമ്പല്ലൂരില്‍ നിര്‍മ്മിക്കുന്ന
തീയേറ്ററിന്റെ നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്നും ഇതിനായി എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
എന്തെല്ലാം സൗകര്യങ്ങളാണ്
തീയേറ്റര്‍ കോംപ്ലക്സിൽ
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കുമോ?
4883.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കരയില്‍
നിര്‍മ്മിക്കുന്ന തീയേറ്റര്‍
സമുച്ചയത്തിന് ഭരണാനുമതി
ലഭിക്കാന്‍ സ്വീകരിച്ച
നടപടികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
എത്ര
കോടി രൂപയുടെ ഡി.പി.ആര്‍. ആണ്
തീയേറ്റര്‍
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍
നല്‍കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
4884.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഭ്യസ്തവിദ്യരായിട്ടുള്ള
യുവതീ - യുവാക്കൾക്ക്
സ്വയംതൊഴിൽ കണ്ടെത്തുന്നതിനും
സംരംഭങ്ങൾ തുടങ്ങുന്നതിനും
സ്വകാര്യ, സർക്കാർ ജോലികൾ
നേടുന്നതിനും സഹായം നൽകുന്നതിന്
യുവജനകാര്യ വകുപ്പ് പ്രത്യേകം
പദ്ധതികൾ ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കാമോ;
(
ബി )
മത്സര
പരീക്ഷകളെ അഭിമുഖീകരിക്കുന്ന
യുവതീ - യുവാക്കൾക്ക് വകുപ്പ്
പ്രത്യേക പരിശീലന പദ്ധതികൾ
നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(
സി )
വകുപ്പിന്റെ
കീഴിൽ സംസ്ഥാനത്ത് തൊഴിൽ മേളകൾ
സംഘടിപ്പിക്കുന്നുണ്ടോ; കണ്ണൂർ
ജില്ലയിൽ ഭാവിയിൽ തൊഴിൽ മേളകൾ
സംഘടിപ്പിക്കുമോ എന്ന്
വ്യക്തമാക്കാമോ?
4885.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുവജനക്ഷേമ
ബോര്‍ഡ് വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ;
(
ബി )
പൊതു
പരീക്ഷകളില്‍ മികച്ച വിജയം
കൈവരിക്കുന്നതിന് യുവജന ക്ഷേമ
ബോര്‍ഡ് വഴി പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടോ;
കോഴിക്കോട് ജില്ലയില്‍
ഇത്തരത്തില്‍ നടത്തുന്ന
പരിപാടികളെക്കുറിച്ച്
വിശദമാക്കാമോ?
4886.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
യുവജന കമ്മീഷന്റെ രൂപീകരണം
മുതല്‍ നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കമ്മീഷന്റെ പുതിയ പദ്ധതികൾ
എന്തൊക്കെയാണെന്ന് അറിയിക്കുമോ?
|
|
|
|
|
|
|
|