|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1848.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ്ജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതൽ 2022 വരെയുള്ള കാലയളവിൽ
പെരുമ്പാവൂർ മണ്ഡലത്തിൽ കായിക
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ഈ
സാമ്പത്തിക വർഷം വകുപ്പ്
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികൾ വിശദമാക്കാമോ?
1849.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന
നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന്
ശിപാര്‍ശ ചെയ്യപ്പെട്ടതും
നടപ്പിലാക്കുന്നതിന് പ്രാഥമിക
നടപടികൾ സ്വീകരിച്ചതുമായ
പദ്ധതികൾ ഏതെല്ലാമാണെന്നും ആയത്
നടപ്പിലാക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണങ്ങൾ
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
1850.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍
ജില്ലയിലെ കുഞ്ഞിമംഗലം
ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലം
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതി നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1851.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
വിവിധ പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
1852.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി പ്രകാരം തിരുവമ്പാടി
മണ്ഡലത്തില്‍ തെരഞ്ഞെടുത്ത
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിനായുള്ള
വിശദപദ്ധതിരേഖ
തയ്യാറാക്കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയതെന്നും
പദ്ധതിക്ക് എപ്പോള്‍ ഭരണാനുമതി
നല്‍കാന്‍ കഴിയുമെന്നും
വ്യക്തമാക്കുമോ?
1853.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുര്‍
മണ്ഡലത്തിലെ മലയാള
സര്‍വ്വകലാശാലയില്‍ ടെന്നീസ്
കോര്‍ട്ട് നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് 16.12.2021-ന്
കായിക വകുപ്പ് ഡയറക്ടറോട്
ആവശ്യപ്പെട്ട റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
1854.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിൽ ഉൾപ്പെടുന്ന
മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ
കളിക്കളം പദ്ധതിയുടെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ എസ്റ്റിമേറ്റിന്
സാങ്കേതിക അനുമതി
ലഭ്യമായിട്ടുണ്ടോ എന്നും
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
1855.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പ് വിദ്യാലയങ്ങളിൽ
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ ഭാഗമായി കാസർഗോഡ്
ജില്ലയിലെ സ്കൂളുകളിൽ
നടപ്പിലാക്കുന്ന പ്രവൃത്തികൾ
വിശദമാക്കുമോ?
1856.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിസ്ഥലം
പദ്ധതി പ്രകാരം പരമാവധി ഒരു
ലക്ഷം രൂപ ഉപയോഗിച്ച്
നടപ്പിലാക്കുന്ന പ്രവൃത്തിയിൽ
എം.എൽ.എ.മാര്‍ അനുവദിക്കുന്ന
അന്‍പത് ശതമാനം തുകയ്ക്ക്
ടര്‍ഫ് പോലുള്ള
പ്രവൃത്തികള്‍ക്ക് പ്രത്യേക
അനുമതി ആവശ്യമുണ്ടോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ മണ്ഡലങ്ങളിലും
നടത്തിവരുന്ന ഇത്തരം
പ്രവൃത്തികൾ നടപ്പിലാക്കി
വരുന്നതിന് കായിക വകുപ്പും
ധനകാര്യ വകുപ്പുമായി
എന്തെങ്കിലും ധാരണ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
1857.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024-ലെ
ഒളിമ്പിക്സ് ലക്ഷ്യമാക്കി
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതികള്‍ വ്യക്തമാക്കാമോ;
(
ബി )
കളരിപ്പയറ്റ്
ഉള്‍പ്പെടെയുള്ള ആയോധനകലകളെ
പ്രോത്സാഹിപ്പിക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1858.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയ
സൈക്കിൾ പോളോ ജൂനിയർ
ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിൽ
എത്തിയ കേരള ടീം അംഗം നിദ
ഫാത്തിമ ദുരൂഹ സാഹചര്യത്തിൽ
മരിച്ച സംഭവത്തിൽ
കുടുംബാംഗങ്ങൾക്ക് നീതി
ഉറപ്പാക്കുന്നതിന് എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോടതി
വിധിയുടെ അടിസ്ഥാനത്തിൽ കേരള
ടീമിനെ പ്രതിനിധീകരിക്കുവാൻ
എത്തിച്ചേർന്ന നിദ ഫാത്തിമ
ഉൾപ്പെടെയുള്ള കായികതാരങ്ങൾക്ക്
താമസസൗകര്യവും ഭക്ഷണവും
ഏർപ്പെടുത്തി നൽകുന്നതിൽ വീഴ്ച
സംഭവിച്ചതിന്റെ കാരണം
വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ
കുറ്റക്കാരായവർക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
നിദ
ഫാത്തിമയുടെ കുടുംബത്തിന്
സർക്കാർ സഹായം അനുവദിക്കുമോ;
വിശദാംശം നൽകുമോ?
1859.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ്ജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തിലെ പൂഞ്ഞാര്‍
ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ്
കോളേജില്‍ നിലവിലുള്ള കളിസ്ഥലം
വിപുലീകരിച്ച് ഒരു
സ്റ്റാൻഡേര്‍ഡ് ട്രാക്ക് ആന്റ്
ഫീല്‍ഡ് നിമ്മിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്മേൽ
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
ഖേലോ
ഇന്ത്യ പദ്ധതിയിലോ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ കളിസ്ഥലം
നവീകരിക്കുന്ന പദ്ധതിയിലോ
ഉള്‍പ്പെടുത്തി പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
1860.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
പദ്ധതി പ്രകാരം മണലൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍ കളിക്കളം
നിര്‍മ്മിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ട്; അറിയിക്കുമോ;
(
ബി )
പ്രസ്തുത
കളിക്കളങ്ങളുടെ നിര്‍മ്മാണം
നിലവില്‍ ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കാമോ?
1861.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വകലാശാല ആസ്ഥാനമാക്കി
ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ
അന്താരാഷ്ട്ര സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
സ്പോര്‍ട്സ്
കേരള ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥര്‍
നടത്തിയ സ്ഥലപരിശോധനയുടെ
ഭാഗമായി നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിനാവശ്യമായ
നടപടിക്രമങ്ങള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
1862.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്യവട്ടം
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന
ക്രിക്കറ്റ് മത്സരത്തിൽ
ആറായിരത്തിൽ പരം കാണികൾ മാത്രമേ
ഉണ്ടായിരുന്നുള്ളു എന്നത്
കേരളത്തിന്റെ കായിക വികസനത്തെ
പ്രതികൂലമായി ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(
ബി )
വിനോദ
നികുതി അഞ്ച് ശതമാനത്തില്‍
നിന്നും പന്ത്രണ്ട് ശതമാനമായി
ഉയർന്നത് ടിക്കറ്റ് വില്പനയെ
ബാധിച്ചിരുന്നോ;
(
സി )
സാധാരണക്കാരായവർ
ഉൾപ്പെടെ എല്ലാ കായിക
പ്രേമികൾക്കും കൂടുതൽ
അന്താരാഷ്ട്ര മത്സരങ്ങൾ
കാണുന്നതിനായി എന്തെല്ലാം
സഹായങ്ങളാണ് ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1863.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
വച്ച് നടന്ന സംസ്ഥാന സിവില്‍
സര്‍വീസ് കായിക മേളയില്‍
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഏത്
ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്
പങ്കെടുത്തതെന്ന്
വിശദമാക്കാമോ; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥര്‍
പങ്കെടുത്തതിനെതിരെ
ആരൊക്കെയാണ് ബന്ധപ്പെട്ട
അധികാരികള്‍ക്ക് പരാതി
നല്‍കിയിട്ടുള്ളത്; ആയതിന്മേല്‍
എന്തൊക്കെ നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
സി )
ഫോറസ്റ്റ്
ഉദ്യോഗസ്ഥരെ കൂടാതെ മറ്റ്
യൂണിഫോം വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗസ്ഥര്‍ പ്രസ്തുത കായിക
മേളയിൽ പങ്കെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
യൂണിഫോം
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക് ദേശീയ
സിവില്‍ സര്‍വീസ് കായിക
മേളയില്‍ പങ്കെടുക്കുവാന്‍
സാധിക്കുമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
1864.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സിവില്‍ സര്‍വീസ് കായിക മേളയിലെ
വിജയികള്‍ക്ക് മെറിറ്റ്
സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന
കാര്യത്തില്‍ അകാരണമായ കാലതാമസം
നേരിടുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സ്പോര്‍ട്സ്
കൗണ്‍സിലിന് മുഴുവന്‍ സമയ
സെക്രട്ടറിമാര്‍ ഇല്ലാത്തതാണ്
ഇത്തരത്തില്‍ കാലതാമസം
നേരിടുന്നതിന് കാരണം എന്ന്
കരുതുന്നുണ്ടോ; എങ്കില്‍
നിലവില്‍ ഏതെല്ലാം ജില്ലകളിലെ
സ്പോര്‍ട്സ് കൗണ്‍സിലിലാണ്
ഇന്‍-ചാര്‍ജ് സെക്രട്ടറിമാര്‍
സേവനം ചെയ്തു വരുന്നത്;
കണക്കുകള്‍ വിശദമാക്കാമോ;
(
സി )
ഇത്തരത്തില്‍
ചാര്‍ജ് വഹിക്കുന്ന
സെക്രട്ടറിമാര്‍ നല്‍കുന്ന
സര്‍ട്ടിഫിക്കറ്റില്‍
സെക്രട്ടറി ഇന്‍-ചാര്‍ജ് എന്ന്
രേഖപ്പെടുത്തണമെന്ന്
നിര്‍ദ്ദേശമുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സിവില്‍
സര്‍വീസ് മേളകളില്‍ പങ്കെടുത്ത്
വിജയികളായവര്‍ക്ക് മെറിറ്റ്
സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി
വിതരണം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
1865.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയ
തലത്തില്‍ ജൂനിയര്‍, സീനിയര്‍,
യൂത്ത് തല മല്‍സരങ്ങള്‍ക്ക്
പങ്കെടുക്കുന്ന
കായികതാരങ്ങള്‍ക്ക് സ്പോര്‍ട്സ്
കൗണ്‍സിലുകള്‍ മുഖേന പരിശീലനം
നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍
ആയതിനുള്ള നടപടി സ്വീകരിക്കുമോ;
(
ബി )
സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന കായിക
താരങ്ങള്‍ക്ക് ദേശീയ തലത്തിലെ
മല്‍സരങ്ങള്‍ക്ക് സജ്ജമാകാനുള്ള
സഹായങ്ങള്‍ നല്‍കുന്നതിന് കായിക
വകുപ്പ് നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1866.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയ
ജൂനിയർ സൈക്കിൾ പോളോ
മത്സരത്തിനായി നാഗ്പൂരിൽ പോയ
കേരള ടീം അംഗം നിദ ഫാത്തിമയുടെ
മരണം സംബന്ധിച്ചുള്ള
അന്വേഷണത്തിന് വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
ബി )
ദേശീയ
സൈക്കിൾ പോളോ ഫെഡറേഷന്റെ
അംഗീകാരമുള്ളവർക്ക് മാത്രമേ
മത്സരത്തിൽ പങ്കെടുക്കുവാൻ
സാധിക്കൂ എന്ന് അറിഞ്ഞിട്ടും
രണ്ട് ടീമുകളെ മത്സരത്തിന്
അയച്ചത് സ്പോർട്സ് കൗൺസിലിന്റെ
ഭാഗത്തുനിന്നുണ്ടായ
ഉത്തരവാദിത്ത കുറവാണോ എന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
1867.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്പോർട്സ് കൗൺസിലിന്റെ കീഴിൽ
എത്ര സ്പോർട്സ് ഹോസ്റ്റലുകൾ
ഉണ്ടെന്നും അവിടെ എത്ര
കായികതാരങ്ങൾ ഉണ്ടെന്നും
പ്രസ്തുത കായികതാരങ്ങളുടെ ഭക്ഷണ
അലവൻസ് ഏത് മാസം വരെ വിതരണം
ചെയ്തിട്ടുണ്ടെന്നും ഈ
കായികതാരങ്ങൾക്കുള്ള സ്പോർട്സ്
കിറ്റുകൾ വിതരണം
ചെയ്തിട്ടുണ്ടോയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
സ്പോർട്സ് കൗൺസിലിന്റെ കീഴിൽ
അല്ലാതെ എയിഡഡ്/ സ്വകാര്യ
മേഖലയിൽ എത്ര സ്പോർട്സ്
ഹോസ്റ്റലുകൾ ഉണ്ടെന്നും അവിടെ
എത്ര കായികതാരങ്ങൾ ഉണ്ടെന്നും
പ്രസ്തുത കായികതാരങ്ങളുടെ ഭക്ഷണ
അലവൻസ് ഏത് മാസംവരെ വിതരണം
ചെയ്തിട്ടുണ്ടെന്നും ഈ
കായികതാരങ്ങൾക്കുള്ള സ്പോർട്സ്
കിറ്റുകൾ വിതരണം
ചെയ്തിട്ടുണ്ടോയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
1868.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്പോർട്സ്
ഹോസ്റ്റലുകളിലേക്കുള്ള ഭക്ഷണ
അലവൻസ് മുടങ്ങിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാന
സർക്കാർ സ്പോർട്സ്
കൗൺസിലിലേക്ക് നൽകുന്ന ഗ്രാൻഡ്
മുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
സ്പോർട്സ്
ഹോസ്റ്റലുകളിലേക്കുള്ള (
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്
സ്കൂളുകൾ അടക്കം) ഭക്ഷണ അലവൻസ്
എത്ര മാസമായി മുടങ്ങിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(
ഡി )
സ്പോർട്സ്
ഹോസ്റ്റലുകളിലെ
കായികതാരങ്ങൾക്ക് നൽകിവരുന്ന
ജേഴ്സി, ട്രാക്ക് സ്യൂട്ട്,
ഷൂസ് എന്നിവ അടങ്ങുന്ന കിറ്റ്
എത്ര വർഷമായി വിതരണം
ചെയ്യുന്നില്ല എന്ന വിവരം
അറിയിക്കുമോ;
(
ഇ )
സർക്കാർ
നൽകിവരുന്ന ഗ്രാൻഡ്
മുടങ്ങുന്നതിന് കാരണം
സാമ്പത്തിക പ്രതിസന്ധി ആണോ
എന്ന് വ്യക്തമാക്കുമോ?
1869.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ്ജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
നൽകുന്ന ഭക്ഷണ അലവൻസ്
മുടങ്ങിയത് കാരണം സംസ്ഥാനത്തെ
സ്പോർട്സ് ഹോസ്റ്റലുകളുടെ
പ്രവർത്തനം പ്രതിസന്ധിയിൽ
ആയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
(
ബി )
സ്പോർട്സ്
ഹോസ്റ്റലുകളിൽ താമസിക്കുന്ന
കുട്ടികൾക്ക് ഭക്ഷണ അലവൻസും
സ്പോർട്സ് കിറ്റുകളും
നൽകുന്നതിനുള്ള തുക
മുടങ്ങിയിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
സി )
സ്പോർട്സ്
കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള
ഹോസ്റ്റലുകളിലും സ്വകാര്യ
ഹോസ്റ്റലുകളിലും ഭക്ഷണ അലവൻസ്
എത്ര മാസമായി കുടിശികയാണ്;
വിശദമാക്കുമോ;
(
ഡി )
കായികതാരങ്ങൾക്ക്
അടിയന്തരമായി അലവൻസുകൾ
അനുവദിച്ചു നൽകുമോ; വിശദാംശം
ലഭ്യമാക്കുമോ?
1870.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തിലെ നഗരൂരില്‍
സ്പോര്‍ട്സ് ഹബ്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട അപേക്ഷ വകുപ്പില്‍
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
അതിന്മേൽ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1871.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴിക്കോട്
വന്‍കുളത്ത് വയലില്‍
സ്ഥാപിക്കുന്ന ആധുനിക ജിം
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയത് എത്രയും വേഗം നല്‍കുന്നത്
പരിഗണിക്കുമോ; വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന് തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
1872.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നടന്ന സംസ്ഥാന സിവിൽ സർവീസ്
കായിക മേളയിൽ യൂണിഫോം
വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ
ഏത് സർക്കാർ ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
പങ്കെടുത്തതെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സർക്കാർ ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഉദ്യോഗസ്ഥർ പങ്കെടുത്തതിനെതിരെ
ആരൊക്കെയാണ് ബന്ധപ്പെട്ട
അധികാരികൾക്ക് പരാതി
നൽകിയിട്ടുള്ളതെന്നും അതിന്മേൽ
എന്തൊക്കെ നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(
ഡി )
യൂണിഫോം
വിഭാഗത്തിൽപ്പെട്ട
ഉദ്യോഗസ്ഥർക്ക് ദേശീയ സിവിൽ
സർവീസ് കായികമേളയിൽ
പങ്കെടുക്കാൻ സാധിക്കുമോയെന്നും
ഇല്ലെങ്കിൽ അതിനുള്ള കാരണവും
വ്യക്തമാക്കാമോ?
1873.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കോട്ടായി
ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ
വ്യായാമ ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിന് നൽകിയ
നിവേദനം പരിഗണിച്ച് ആയത്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1874.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായികതാരങ്ങള്‍ക്ക്
സ്വന്തം ജില്ലയില്‍ പരിശീലനം
നടത്തുന്നത്തിന് മതിയായ
സൗകര്യങ്ങള്‍ എല്ലാ ജില്ലയിലും
ലഭ്യമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
അത്‍ലറ്റിക്സ്
മല്‍സരയിനങ്ങളില്‍
പങ്കെടുക്കുന്ന
കായികതാരങ്ങള്‍ക്ക് അതതു
ജില്ലകളില്‍ പരിശീലനത്തിന്
ഉതകുന്ന സ്റ്റേഡിയങ്ങള്‍ എല്ലാ
ജില്ലകളിലും
സ്ഥാപിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
400
മീറ്റര്‍, പോള്‍വോള്‍ട്ട്,
ട്രിപ്പിള്‍ജംപ് തുടങ്ങിയ
അത്‍ലറ്റിക്സ് ഇനങ്ങളില്‍
പരിശീലനം നല്‍കുന്നതിന് ആലപ്പുഴ
ജില്ലയില്‍ സ്റ്റേഡിയം
ലഭ്യമല്ലെന്ന പരാതി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1875.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽപ്പെട്ട തിരൂരങ്ങാടി
ഗവൺമെന്റ് ഹയർ സെക്കന്ററി
സ്കൂളിന്റെ ഗ്രൗണ്ട് നവീകരണ
പദ്ധതിയുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയുമായി ബന്ധപ്പെട്ട് ഇനി
പൂർത്തീകരിക്കാനുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും
ഫയൽ നമ്പർ ഏതാണെന്നും പ്രവൃത്തി
എന്നത്തേക്ക് പൂർത്തീകരിക്കാൻ
സാധിക്കുമെന്നും വിശദമാക്കാമോ?
1876.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സന്തോഷ്
ട്രോഫി മത്സരങ്ങൾക്ക് ശേഷം
മഞ്ചേരി പയ്യനാട് സ്റ്റേഡിയം
മൈതാനം കള പിടിച്ചു
കൊണ്ടിരിക്കുന്നു എന്ന വസ്തുത
ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
എങ്കിൽ മൈതാനം
സംരക്ഷിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തില്‍ നിലവിലുള്ള
ഗാലറി വിപലീകരിക്കുന്നതിനും,
പുതിയ ഗ്യാലറി
നിർമ്മിക്കുന്നതിനും വേണ്ട
നടപടികൾ സ്വീകരിക്കുമോ;
(
സി )
ഇവിടെ
സിന്തറ്റിക് ട്രാക്ക്,
പ്രാക്ടീസ് ഗ്രൗണ്ട് നിർമ്മാണം
എന്നിവയടക്കമുള്ള രണ്ടാം ഘട്ട
പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ഡി )
മഞ്ചേരി
മെഡിക്കൽ കോളേജിൽ
വിദ്യാർത്ഥികൾക്ക് സ്പോർട്സ്
ഗ്രൗണ്ട് നിർമ്മിക്കുന്നതിനുള്ള
നടപടികൾ കായിക വകുപ്പ്
സ്വീകരിക്കുമോ?
1877.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
ബജറ്റിൽ തുക അനുവദിച്ച ആനാവൂര്‍
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സ്റ്റേഡിയം നവീകരണ പദ്ധതിയുടെ
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതിയുടെ ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
എന്തൊക്കെ ഘടകങ്ങളും
സൗകര്യങ്ങളുമാണ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തിയുടെ ചുമതല ഏത്
ഏജന്‍സിയിലാണ്
നിക്ഷിപ്തമായിരിക്കുന്നതെന്നും
വിശദമാക്കാമോ;
(
സി )
ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയാക്കി ഈ
പ്രവൃത്തി എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
സ്റ്റേഡിയം നവീകരണവുമായി
ബന്ധപ്പെട്ട് ഒരു കോടി രൂപ
അടങ്കലില്‍ നടന്നുവരുന്ന ഒന്നാം
ഘട്ട പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ; എന്തൊക്കെ
ഘടകങ്ങളും സൗകര്യങ്ങളുമാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
1878.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
പദ്ധതിയുടെ ഭാഗമായി കാട്ടാക്കട
മണ്ഡലത്തില്‍
അനുവദിയ്ക്കപ്പെട്ട മാറനല്ലൂര്‍
പഞ്ചായത്തിലെ കൂവളശേരി
സ്റ്റേഡിയം നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും പദ്ധതിയുടെ
തുടര്‍നടപടികള്‍
എന്തൊക്കെയെന്നും വിശദമാക്കാമോ?
1879.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം
നിര്‍മ്മാണം നിര്‍ത്തിവെച്ചത്
ഏത് സാഹചര്യത്തിലാണെന്നും
പ്രസ്തുത പദ്ധതി
പുനരാരംഭിക്കുന്നതിന് വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(
ബി )
സാങ്കേതിക
പ്രശ്നങ്ങള്‍ പരിഹരിച്ച്
സമയബന്ധിതമായി പദ്ധതി
നിര്‍വ്വഹണം നടത്തുന്നതില്‍
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍ ആയ കിറ്റ്കോയുടെ
ഭാഗത്ത് നിന്നുണ്ടാകുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
വേഗത്തിലാക്കുന്നതിന് നിശ്ചിത
ഇടവേളകളില്‍ എം.എല്‍.എ.മാരെയും
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും
ഉള്‍പ്പെടെ
പങ്കെടുപ്പിച്ചുകൊണ്ട് അവലോകന
യോഗങ്ങള്‍ ചേരുന്നതിനാവശ്യമായ
നടപടികള്‍ പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
1880.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം എന്ന
പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്ര
കളിസ്ഥലങ്ങൾക്ക് അംഗീകാരം
നൽകിയിട്ടുണ്ട്; ഇതിനു വേണ്ടി
എത്ര തുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
(
ബി )
പ്രസ്തുത
പദ്ധതി വഴി നവീകരണം
ലക്ഷ്യമിടുന്ന കളിസ്ഥലങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഉള്‍പ്പെടെയുള്ളവയുടെ
വികസനത്തിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
മലപ്പുറം
മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽ ഒരു
കളിക്കളം പദ്ധതി നടപ്പാക്കുന്ന
ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി
സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ
പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ പുരോഗതി
വിശദീകരിക്കാമോ?
1881.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ടില്‍ നിന്നും 5 കോടി രൂപ
അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1882.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ നന്നമ്പ്ര
പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ
നവീകരണ പ്രവർത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
ഈ
പ്രവൃത്തി എന്നത്തേയ്ക്ക്
ആരംഭിക്കാൻ കഴിയുമെന്നും
പ്രസ്തുത പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ഇനി
പൂർത്തീകരിക്കാനുള്ള നടപടികൾ
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
1883.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
എന്ന പദ്ധതിയുടെ ഭാഗമായി
ബാലുശ്ശേരി മണ്ഡലത്തില്‍
നിര്‍ദ്ദേശിക്കപ്പെട്ട കായണ്ണ
ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം
നവീകരിക്കുന്നതിന് സര്‍ക്കാര്‍
ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
പ്രസ്തുത സ്റ്റേഡിയത്തിനായി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും നാൽപ്പത്
ലക്ഷം രൂപ അനുവദിച്ചിട്ടും
പ്രവൃത്തി ആരംഭിക്കുന്നതിനുളള
കാലതാമസം
എന്താണെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തില്‍ എന്തൊക്കെ
പ്രവൃത്തികളാണ് ഈ പദ്ധതിയിലൂടെ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1884.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ പല്ലാരിമംഗലം
സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
പ്രവര്‍ത്തികളാണ്
നടപ്പിലാക്കുന്നത് എന്ന്
വിശദമാക്കാമോ;
(
സി )
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികള്‍
വെെകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
ഇ )
പല്ലാരിമംഗലം
സ്റ്റേഡിയം നിര്‍മ്മാണം
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1885.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിസ്ഥലം
പദ്ധതിയനുസരിച്ച് 2022-23
വര്‍ഷം സംസ്ഥാനത്ത് ഏതെല്ലാം
മണ്ഡലത്തിലെ
കളിസ്ഥലങ്ങള്‍ക്കാണ് ആസ്തി വികസ
ഫണ്ടിലെ തുകയ്ക്ക് ആനുപാതികമായി
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചുകൊണ്ട് കളിസ്ഥലം
നിര്‍മ്മിക്കാന്‍
അനുമതിയായിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
വാമനപുരം
മണ്ഡലത്തില്‍ നിന്ന് ഇതിനായി
നല്‍കിയ പ്രൊപ്പോസലിന്മേല്‍
സ്വീകരിച്ച നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(
സി )
വരും
വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി
ഇതുപോലെ തുടരാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1886.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽ ഒരു
കളിക്കളം പദ്ധതിയിൽ
ഉള്‍പ്പെടുത്തി
വികസിപ്പിക്കുന്നതിനായി ഫണ്ട്
അനുവദിച്ചിട്ടുള്ള
കളിക്കളങ്ങളുടെ വിശദാംശവും
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(
ബി )
ഈ
കളിക്കളങ്ങളുടെ നിര്‍മ്മാണ
നിര്‍വഹണ ചുമതലകള്‍
നൽകിയിട്ടുള്ളത് ഏത്
ഏജൻസിക്കാണ്; വ്യക്തമാക്കുമോ;
(
സി )
കളിക്കളങ്ങളുടെ
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാൻ കഴിയുമെന്നും
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ?
1887.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍
മണ്ഡലത്തില്‍ അനുവദിച്ച
ഇരിമ്പിളിയം സ്റ്റേഡിയത്തിന്റെ
നിലവിലെ സ്ഥിതിയും ആയത്
സംബന്ധിച്ച് വകുപ്പുതലത്തിൽ
സ്വീകരിച്ചിട്ടുള്ള നടപടികളും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും അറിയിക്കാമോ?
1888.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തിലെ മാലൂര്‍
ജി.എച്ച്.എസ്.എസ്., പടിയൂര്‍
ജി.എച്ച്.എസ്.എസ്.,
ചിറ്റാരിപ്പറമ്പ്
ജി.എച്ച്.എസ്.എസ്. എന്നീ
സ്കൂള്‍ ഗ്രൗണ്ടുകളുടേയും
കീഴല്ലൂര്‍, മാലൂര്‍ എന്നീ
പഞ്ചായത്ത് സ്റ്റേഡിയങ്ങളുടേയും
നവീകരണത്തിനായി സര്‍ക്കാര്‍ തുക
അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
എന്ന പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് എത്ര
പഞ്ചായത്തുകളില്‍ കളിസ്ഥലങ്ങള്‍
അനുവദിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി എല്ലാ പഞ്ചായത്തുകളിലും
നടപ്പിലാക്കുന്നതിന് ഈ
സാമ്പത്തിക വര്‍ഷത്തില്‍ തന്നെ
നടപടി സ്വീകരിക്കുമോ?
1889.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ വളയം
ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലം
നിര്‍മ്മിക്കാന്‍ കായിക
വകുപ്പിൽ നിന്ന് ഭരണാനുമതി
ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തികരിക്കാന്‍
സാധിക്കുമെന്ന് അറിയിക്കുമോ?
1890.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രൈമറിതലം മുതലുള്ള എല്ലാ
വിദ്യാലയങ്ങളിലും കായിക
അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍
ആലോചനയുണ്ടോ;
(
ബി )
ഓരോ
ജില്ലയിലും നിലവില്‍ കായിക
അദ്ധ്യാപകരുടെ എത്ര ഒഴിവുകള്‍
ഉണ്ടെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
അദ്ധ്യാപകരുടെ ഒഴിവുകള്‍
നികത്താന്‍ നടപടി
സ്വീകരിക്കുമോ?
1891.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായികരംഗത്ത്
മികച്ച പ്രകടനം കാഴ്ചവെച്ച
കായിക താരങ്ങള്‍ക്ക് ജോലി
നല്‍കുന്നതിനായി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം
നാളിതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഈ കാലയളവില്‍
എത്രപേര്‍ക്ക് ജോലി
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
1892.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉള്ള
സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന
സ്കൂളിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
വകുപ്പില്‍ നിന്ന് പെര്‍മിസീവ്
സാംങ്ഷന്‍ നല്‍കാന്‍
സാധിക്കുമോയെന്നും എങ്കിൽ
ആയതിന്റെ നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
1893.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മദ്രസ്സ
അദ്ധ്യാപകരുടെ ക്ഷേമത്തിന്
വേണ്ടി വഖഫ് ബോര്‍ഡ് വഴി
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍ ഏതെല്ലാമെന്നും
പ്രസ്തുത പദ്ധതികളുടെ ആനുകൂല്യം
ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും വിശദമാക്കാമോ?
1894.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023
ലെ ഹജ്ജിനുള്ള ഒരുക്കങ്ങൾ
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ
എന്തൊക്കെ സംവിധാനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1895.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിര്‍ദ്ദിഷ്ട
അങ്കമാലി-എരുമേലി ശബരി
റെയില്‍വേ പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് എത്ര തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നതന്നും ഇതില്‍
പകുതി ചെലവ് സംസ്ഥാന
സര്‍ക്കാര്‍ വഹിക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പാതയില്‍ വന്ദേ ഭാരത് ട്രെയിന്‍
ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയും
വിധം വെെദ്യുതീകരണ
സംവിധാനത്തില്‍ മാറ്റം വരുത്തി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; എത്ര
തുകയുടെ എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
വേഗത്തില്‍ ആരംഭിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
1896.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂര്‍
റെയില്‍വേ സ്റ്റേഷനില്‍
എത്തുന്ന യാത്രക്കാര്‍
അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍
റയില്‍വെ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; ഇത് സംബന്ധിച്ച്
ബന്ധപ്പെട്ട റെയില്‍വെ
ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം
നല്‍കിയതിനെ തുടര്‍ന്ന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|