STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1897.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 കാലയളവില്‍ വടക്കാഞ്ചേരി മണ്ഡലത്തിലെ മൃഗാശുപത്രികളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികൾ, അനുവദിച്ച പദ്ധതി വിഹിതം, ചെലവ്, പദ്ധതികളുടെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദാംശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1898.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതുമൂലം എത്ര പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വന്നിട്ടുള്ളത് എന്നതിന്റെ കണക്ക് ലഭ്യമായിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( ബി )
ഇതുമൂലം ഈ മേഖലയിലെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉണ്ടായ നഷ്ടത്തിന്റെ കണക്ക് വ്യക്തമാക്കാമോ;
( സി )
ഇവര്‍ക്ക് നഷ്ടപരിഹാരമായി നൽകിയ തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പക്ഷിപ്പനി നിര്‍മ്മാര്‍ജ്ജനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1899.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ മാതൃക മൃഗസംരക്ഷണ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1900.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിശദവിവരം നൽകാമോ; ഏതെല്ലാം ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകൾ എത്രകാലമായി പ്രവർത്തിക്കുന്നുണ്ടെന്നും അനുവദിച്ച തസ്തികകൾ ഏതൊക്കെയാണെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസുകളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതൊക്കെയാണെന്നും എത്ര കാലമായി ഒഴിവുകൾ തുടരുന്നുവെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ?
1901.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാറശാല മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ അനുവദിച്ച തുക ഉള്‍പ്പെടെയുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സ്മാര്‍ട്ട് മൃഗാശുപത്രി അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1902.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പരീശിലനത്തിന് വരുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1903.
ശ്രീ വി ജോയി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാനത്തിന്റെ സ്ഥാനം രാജ്യത്ത് എത്രാമതാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് മികച്ച ഇനം കന്നുകാലികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
ഇതിനായി ഹൈബ്രിഡ് ഇന്‍സെമിനേഷന്‍ അടക്കമുള്ള നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
കാലിത്തീറ്റ ഉല്പാദന പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ;
( ഇ )
തീറ്റപ്പുല്‍ കൃഷി ഇരട്ടിയിൽ അധികമെങ്കിലും വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ?
1904.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കന്നുകാലികളിൽ ചർമ്മ മുഴ രോഗം വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത രോഗബാധയുടെ കാരണം എന്താണെന്ന് കണ്ടുപിടിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
രോഗബാധ തടയുന്നതിനും രോഗം ബാധിച്ച കന്നുകാലികളെ ചികിത്സിക്കുന്നതിനുമായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
1905.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കോർപ്പസ് ഫണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണ്; വിശദമാക്കാമോ;
( ബി )
എന്നുമുതലാണ് കോർപ്പസ് ഫണ്ട് സമാഹരിച്ച് തുടങ്ങിയത്; ഇപ്പോഴും സമാഹരിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കോർപ്പസ് ഫണ്ട് സമാഹരിച്ചതിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും മറ്റാവശ്യങ്ങൾക്ക് ഇതിൽ നിന്ന് തുക വിനിയോഗിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ; എങ്കിൽ ആയത് തിരിച്ചടച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
കോര്‍പ്പസ് ഫണ്ടിനായി 2022 മാർച്ച് 31 വരെ സമാഹരിച്ച തുക എത്രയാണ്; ബാങ്ക് പലിശ ഇനത്തിൽ ലഭ്യമായ തുക എത്രയാണ്; ആകെ ചെലവഴിച്ച തുക എത്രയാണ്; ഏതെല്ലാം ആവശ്യങ്ങൾക്കാണ് തുക ചെലവഴിച്ചിട്ടുള്ളത്; വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1906.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പശുക്കളിലും മറ്റ് വളർത്തുമൃഗങ്ങളിലും ചർമ മുഴ എന്ന സാംക്രമിക രോഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത രോഗബാധയുടെ കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഇക്കാര്യത്തിൽ ക്ഷീര കർഷകരുടെ ആശങ്ക അകറ്റുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
1907.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈവ് സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോള്‍ പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിക്കുന്നതിനും 24 മണിക്കൂര്‍ ടോള്‍ ഫ്രീ കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനം നടപ്പാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കൊടകര ബ്ലോക്കിന് കീഴിൽ പ്രസ്തുത പദ്ധതി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1908.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പിനുകീഴിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത ഓഫീസുകൾ നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ച് നൽകുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( സി )
മങ്കട മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പുവഴി നടന്നുവരുന്ന പദ്ധതികൾ ഏതെല്ലാമാണെന്നും ഓരോന്നിനും എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്നും അറിയിക്കുമോ?
1909.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലുമായി വര്‍ക്കല മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും അവയുടെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ?
1910.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പല ഭാഗത്തും പക്ഷിപ്പനി പടർന്ന് പിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പക്ഷിപ്പനി പടരുന്നത് തടയുന്നതിനായി കോഴി, താറാവ്, മറ്റ് പക്ഷികൾ എന്നിവയെ കൊല്ലേണ്ടതായി വന്നിട്ടുണ്ടോ; എങ്കിൽ ഇത് മൂലം ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പക്ഷിപ്പനി തടയുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
1911.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ നിലവില്‍ എത്ര മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ജില്ലയില്‍ കൂടുതല്‍ മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
1912.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളതും വൈപ്പിന്‍ ബ്ലോക്കിന് കീഴില്‍ വരുന്നതുമായ വെറ്ററിനറി ക്ലിനിക്കല്‍ ലബോറട്ടറി, വന്ധ്യതാ ക്ലിനിക്ക് തുടങ്ങിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി 07.12.2022-ന് എറണാകുളം ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നിന്നും സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1913.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പിടിക്കുന്ന പക്ഷിപ്പനി പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത രോഗത്തിന്റെ പ്രതിരോധത്തിനായി പക്ഷികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത രോഗം മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1914.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം വെറ്ററിനറി ആശുപത്രികള്‍ക്കാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
രണ്ടാം ഘട്ടത്തില്‍ എത്ര ആശുപത്രികള്‍ക്കാണ് ആംബുലന്‍സുകള്‍ അനുവദിക്കുന്നതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?
1915.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; പ്രസ്തുത പദ്ധതികളുടെ വിശദാംശം, പുരോഗതി എന്നിവ നല്‍കാമോ;
( ബി )
ഇംപ്ലിമെന്റേഷന്‍ ഓഫ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരമുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ ഒരെണ്ണം മണ്ണാർക്കാട് ബ്ലോക്ക്, അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിൽ പ്രവര്‍ത്തിപ്പിച്ച് ക്ഷീര കർഷകർക്ക് സേവനം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1916.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് മൃഗങ്ങളെ വീട്ടിൽ പോയി പരിശോധിക്കുന്നതിന് പ്രത്യേക അലവൻസ് നൽകുന്നുണ്ടോ;
( ബി )
ആവശ്യമെങ്കിൽ തീരെ അവശതയിലുള്ള മൃഗങ്ങളെ ഡോക്ടര്‍ വീട്ടിൽ പോയി പരിശോധിക്കണം എന്ന് നിയമമുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ സ്വകാര്യ വെറ്ററിനറി ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നത് നിയമാനുസൃതമാണോ; വിശദവിവരം ലഭ്യമാക്കാമോ?
1917.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പ് തുടക്കം കുറിച്ച മാംസോല്പാദന പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ആലപ്പുഴ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
1918.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയില്‍ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ സ്ഥലമുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത സ്ഥലം നിലവില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സ്ഥലത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1919.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മൃഗഡോക്ടര്‍മാരുടെ ഒഴിവുകൾ സംബന്ധിച്ച വിശദാംശം അറിയിക്കാമോ; പ്രസ്തുത ഒഴിവുകൾ നികത്താത്തത് കാരണം ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
1920.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പിന് എത്ര മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലെ നിയമന വ്യവസ്ഥയുടെ വിശദാംശം അറിയിക്കാമോ;
( സി )
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കാമോ;
( ഡി )
പ്രസ്തുത തസ്തികയില്‍ നിയമനം നടത്തുന്നത് ഏത് രീതിയിലാണെന്ന് വ്യക്തമാക്കുമോ?
1921.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലിത്തീറ്റയുടെ അമിതമായ വിലവർദ്ധനവ് മൂലം കർഷകര്‍ ബുദ്ധിമുട്ടിലായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവരെ സഹായിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ക്ഷീരവികസന മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
പാലുല്പന്നങ്ങൾ മൂല്യവർദ്ധിതമാക്കുന്നതിന് നിലവിൽ പദ്ധതിയുണ്ടോ; എങ്കിൽ എന്തെല്ലാം പദ്ധതികൾ നിലവിലുണ്ടെന്നും എന്തെല്ലാം പദ്ധതികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ?
1922.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധതരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നത് വഴി ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഉയര്‍ന്ന ഗുണമേന്മയുള്ള കാലിത്തീറ്റ പ്രാദേശികമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ഇതര സംസ്ഥാനത്ത് നിന്നുള്ള ഗുണനിലവാരം കുറഞ്ഞ മായം ചേര്‍ന്ന കാലിത്തീറ്റയുടെ വിതരണം തടയാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1923.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ സ്ഥിരം ക്ഷീരവികസന ഓഫീസറെയും ഡയറി ഫാം ഇൻസ്‌ട്രക്ടറേയും നിയമിക്കാതിരിക്കാനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ക്ഷീര വികസന വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പാൽ ഉല്പാദനം കുറഞ്ഞ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ ഇരിക്കൂർ മണ്ഡലത്തിലെ ക്ഷീരവികസന യൂണിറ്റിലേക്ക് പുനർവിന്യസിക്കുന്നത് പരിഗണിക്കുമോ; ഇല്ലായെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ?
1924.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യൽ ഡ്യൂട്ടി സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി സർക്കാരിന്റെ മുൻ‌കൂർ അനുമതിയില്ലാതെ ക്ഷീരവികസന വകുപ്പിൽ ഏതൊക്കെ തസ്തികകളിൽ സ്പെഷ്യൽ ഡ്യൂട്ടി അനുവദിച്ചിട്ടുണ്ട്; തസ്തിക തിരിച്ചുള്ള പേരും ഓഫിസ് വിലാസവും ലഭ്യമാക്കാമോ;
( ബി )
ഒരു വർഷമായി ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ തുടരുന്ന കണ്ണൂർ ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഹെഡ് ക്ലാര്‍ക്കിന് സർക്കാർ അനുമതിയില്ലാതെ 16.01.2023-ലെ ഡി.ഡി.ഡി.കെ.ഇ.ആര്‍./3683/2022-ഇ2 നമ്പർ ഉത്തരവ് പ്രകാരം പുതുക്കി അനുവദിച്ച സ്പെഷ്യൽ ഡ്യൂട്ടി റദ്ദ് ചെയ്യുവാനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ക്ഷീരകർഷക ക്ഷേമ നിധി എന്നിവിടങ്ങളിൽ ഏതൊക്കെ തസ്തികകളിൽ ആരൊക്ക സ്പെഷ്യൽ ഡ്യൂട്ടിയിൽ ജോലി ചെയുന്നുണ്ട്; ഇവർക്ക് സ്പെഷ്യൽ ഡ്യൂട്ടി അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1925.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറഞ്ഞ തുക ധനസഹായമായി ലഭിക്കുന്ന പദ്ധതികള്‍ക്ക് ക്ഷീരശ്രീ പോര്‍ട്ടൽ വഴി അപേക്ഷിക്കുന്നതിന് സാധിക്കുകയില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന എല്ലാവിധ ധനസഹായത്തിനുള്ള അപേക്ഷകളും സമര്‍പ്പിക്കുന്നതിന് സൗകര്യം നല്‍കുമോ?
1926.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനത്ത് നിന്നും വരുന്ന പാല്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനും അല്ലാത്തവ അതിര്‍ത്തിയില്‍ തന്നെ തടയാനുമുള്ള പദ്ധതികള്‍ ഉണ്ടോ; വ്യക്തമാക്കാമോ?
1927.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ; അവ ഓരോന്നിന്റെയും വിശദാംശം, പ്രവർത്തന പുരോഗതി എന്നിവ വ്യക്തമാക്കാമോ?
1928.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഇടുക്കി ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് മണ്ഡലം തിരിച്ച് വിശദമാക്കുമോ;
( ബി )
ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ?
1929.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ?
1930.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏതൊക്കെ പഞ്ചായത്തുകളിലാണ് ക്ഷീര ഗ്രാമം പദ്ധതി അനുവദിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് ക്ഷീര കർഷകർക്ക് ലഭിക്കുന്നതെന്ന്‌ വിശദമാക്കാമോ?
1931.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും പ്രസ്തുത പദ്ധതിയില്‍ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
ഏറനാട് മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് നിലവില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; ഏതെല്ലാം പഞ്ചായത്തുകളില്‍ നിന്നും പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ;
( സി )
മണ്ഡലത്തിലെ കൂടുതല്‍ പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; അറിയിക്കുമോ;
( ഡി )
അരീക്കോട് പഞ്ചായത്തിലെ കാരിപ്പറമ്പ് എന്ന സ്ഥലത്ത് ക്ഷീരവികസന സംഘം രൂപീകരിക്കുന്നതിനായി അപേക്ഷ ലഭിച്ചിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കുമോ?
1932.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശുക്കളെ വാങ്ങുന്നതിനും തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ഉള്‍പ്പെടെ ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മണലൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നതിന്റെ വിശദാംശം നല്‍കാമോ?
1933.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത കര്‍ഷകരുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ക്ഷേമനിധി ബോര്‍ഡ് മുഖേന എന്തെല്ലാം ആനുകൂല്യങ്ങളാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്നതെന്ന് വിശദമാക്കാമോ?
1934.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനായിരം രൂപയില്‍ കൂടുതല്‍ സബ്സിഡി ലഭ്യമാകുന്ന പദ്ധതികളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ക്ഷീരകര്‍‍ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1935.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയിലൂടെ എന്തൊക്കെ സഹായങ്ങളാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്; വിശദാംശം അറിയിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ കായണ്ണ ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി അനുവദിക്കുന്നതിനുളള നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1936.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാൽ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും സ്വയംപര്യാപ്തതയിൽ എത്തിച്ചേരുന്നതിനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1937.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന പാലിന്റെ സബ്സിഡി വര്‍ദ്ധിപ്പിക്കുന്നതിനും സബ്സിഡി തുക യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഫണ്ടിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1938.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം എത്ര ലിറ്റര്‍ പാലാണ് സംസ്ഥാനത്ത് എത്തുന്നതെന്നും ഏതെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പാല്‍ കൊണ്ടുവരുന്നതെന്നും വിശദമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാല്‍ അതിര്‍ത്തികളില്‍ പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( സി )
ഗുണമേന്മയില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പാല്‍ കമ്പനികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത കമ്പനികള്‍ അടുത്ത ദിവസം തന്നെ പുതിയ നാമത്തിൽ പാൽ മാര്‍ക്കറ്റിലെത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ഇ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാല്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്; പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( എഫ് )
ആര്യങ്കാവ് ചെക് പോസ്റ്റ് വഴി വന്ന പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ;
( ജി )
എങ്കില്‍ ഏത് കമ്പനിയാണ് പാല്‍ വില്‍പ്പനയ്ക്കായി എത്തിച്ചതെന്നും ആര്‍ക്ക് നല്‍കുന്നതിനാണ് കൊണ്ടുവന്നതെന്നും വ്യക്തമാക്കാമോ; ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?
1939.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന് ദൈനംദിനം ആവശ്യമായ പാലിന്റെ തോത് എത്രയെന്നും അവയില്‍ എത്രത്തോളം സംസ്ഥാനത്ത് ഉല്പാദനം നടത്തുന്നുവെന്നും ഇതര സംസ്ഥാനങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( സി )
പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ആയത് എന്നത്തേയ്ക്ക് നടപ്പില്‍ വരുമെന്നും വ്യക്തമാക്കുമോ?
1940.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
ക്ഷീരഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ ക്ഷീരകര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
2022-23 വര്‍ഷം ഏതെല്ലാം പഞ്ചായത്തുകളെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്നും ഇതുവരെ എത്ര പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
1941.
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമ ടോൺഡ് മിൽക് നിറയ്ക്കേണ്ട നീലക്കവറുകളില്‍ സ്റ്റാൻഡേര്‍‍ഡ് മിൽക് എന്ന് അച്ചടിച്ച് പാൽ വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യവസ്ഥയ്ക്ക് അനുസൃതമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
സ്റ്റാൻഡേര്‍ഡ് മിൽക് എന്ന് അച്ചടിച്ച കവറിൽ ടോൺഡ് മിൽക് വിൽക്കാൻ പാടില്ല എന്ന വ്യവസ്ഥ നിലനിൽക്കേ, മിൽമ ടോൺഡ് മിൽക് നിറയ്ക്കേണ്ട നീലക്കവറുകളില്‍ സ്റ്റാൻഡേഡ് മിൽക് എന്ന് അച്ചടിച്ച് പാൽ വിതരണം ചെയ്ത സംഭവം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കുമോ?
1942.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മായം കലർന്ന പാൽ അതിർത്തി കടന്നുവരുന്നതായ വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് തടയുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏതെല്ലാം ചെക്ക് പോസ്റ്റുകളിൽ ഉണ്ടെന്ന് അറിയിക്കാമോ;
( ഡി )
അതിർത്തി കടന്നുവരുന്നതും ഗുണമേന്മ പരിശോധനയിൽ മായം കലർന്നതെന്ന് തെളിഞ്ഞതുമായ പാൽ പിടികൂടിയതിന് 2021 ജൂണിന് ശേഷം എത്ര കേസുകൾ രജിസ്റ്റർ ചെയ്തു എന്നത് ചെക്ക് പോസ്റ്റ് അടിസ്ഥാനത്തിൽ വിശദമാക്കാമോ?
1943.
ശ്രീ ഡി കെ മുരളി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇതിന്റെ ഭാഗമായി പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ക്ഷീരശ്രീ പോര്‍ട്ടലിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പുരസ്കാരം നേടാനായിട്ടുണ്ടോ; വിശദമാക്കുമോ?
1944.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമയിൽ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകളിൽ അന്വേഷണം നടത്തുന്നുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അന്വേഷണം നടത്താനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കാമോ;
( ഡി )
ഓണത്തിന് സർക്കാർ നൽകിയ സൗജന്യ കിറ്റിൽ നെയ്യ് ഉൾപ്പെടുത്തുന്നതിന് കരാർ നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1945.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലുല്പാദന വര്‍ദ്ധനവിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ചില ക്ഷീരസംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പാല്‍ സംഭരിക്കുകയും അമിതമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് മേല്‍ അമിത നിരക്ക് ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1946.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാനും കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാലിത്തീറ്റ ലഭ്യമാക്കാനും സംസ്ഥാനത്തിനകത്ത് ഇവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാനും നടപടി സ്വീകരിക്കുമോ?
1947.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തിന് ഗോപാല്‍ രത്‍ന പുരസ്കാരം ലഭ്യമായതിന് സഹായകരമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം മാതൃകകള്‍ പിന്തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ക്ഷീര സഹകരണ സംഘങ്ങളെയും ദേശീയ നിലവാരത്തില്‍ മുന്‍പന്തിയിലാക്കാന്‍ ക്ഷീരവികസന വകുപ്പ് നടപടി സ്വീകരിക്കുമോ;
( സി )
ഗോപാല്‍ രത്‍ന പുരസ്കാരം നേടിയ മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1948.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് മൃഗങ്ങൾ മരണപ്പെട്ട സംഭവത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുമോ;
( ബി )
അധികൃതരുടെ വീഴ്ച മൂലമാണ് ക്ഷയരോഗം പടരുന്ന സാഹചര്യമുണ്ടായതെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ക്ഷയരോഗബാധയുടെ പശ്ചാത്തലത്തിൽ മൃഗങ്ങളെ പരിചരിക്കുന്ന ജീവനക്കാർക്ക് എന്തൊക്കെ സുരക്ഷ മുൻകരുതലകൾ ഒരുക്കണമെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്; ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
മൃഗങ്ങളുടെ ആരോഗ്യകരമായ പരിപാലനവും ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്ന രീതിയിൽ മൃഗശാലയുടെ പ്രവർത്തനത്തിൽ എന്തൊക്കെ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കുമോ?
1949.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം മൂലം മൃഗങ്ങൾ ചാകുന്ന സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടോയെന്നത് പഠനവിധേയമാക്കിയിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് മൃഗശാലയിലെ ജീവനക്കാർ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1950.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങൾ ക്ഷയരോഗം ബാധിച്ച് മരണപ്പെടുകയുണ്ടായോ; എങ്കിൽ ആകെ എത്ര മൃഗങ്ങളാണ് ഇതിനോടകം ക്ഷയരോഗം ബാധിച്ച് മരണപ്പെട്ടതെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മൃഗശാലയിൽ ക്ഷയരോഗം ആദ്യമായി കണ്ടെത്തിയത് എന്നാണ്; പ്രസ്തുത രോഗം സ്ഥിരീകരിച്ചത് ആരാണ്; രോഗം കണ്ടെത്താൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
മൃഗശാലയിലെ മൃഗങ്ങൾക്ക് പതിവായി മെഡിക്കൽ പരിശോധനകൾ നടത്താറുണ്ടോ; മെഡിക്കൽ പരിശോധനകൾ എപ്പോഴൊക്കെയാണ് നടത്തുന്നതെന്നും എന്തൊക്കെ പരിശോധനകളാണ് പതിവായി നടത്താറുള്ളതെന്നും വിശദമാക്കുമോ;
( ഡി )
തിരുവനന്തപുരം മൃഗശാലയില്‍ ഇപ്പോഴും സന്ദർശകരെ അനുവദിക്കുന്നുണ്ടോ; സംസ്ഥാനത്ത് മറ്റേതെങ്കിലും മൃഗശാലകളിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന തരത്തിലുള്ളതാണോയെന്നും ഇത് സംബന്ധിച്ച് ശാസ്ത്രീമായ പഠനങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത രോഗം മൃഗശാല ജീവനക്കാരിലേക്കും മറ്റ് സന്ദർശകരിലേക്കും പടരാതിരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1951.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗബാധയാൽ നിരവധി മൃഗങ്ങള്‍ മരണപ്പെട്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം മൃഗങ്ങള്‍ക്കാണ് പ്രസ്തുത രോഗം ബാധിച്ചതെന്നും എത്ര മൃഗങ്ങള്‍ ഇപ്രകാരം മരണമടഞ്ഞുവെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത രോഗബാധ തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1952.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ മരണപ്പെട്ട മൃഗങ്ങളുടെ എണ്ണവും മരണ കാരണവും ഇനം തിരിച്ച് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.