UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4332.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമ അവബോധവും ഭരണഘടനാ മൂല്യങ്ങളും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പകർന്നു നൽകുന്നതിന് നിയമ വകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്കെതിരെയുള്ള അവബോധവും നിയമസഹായവും നൽകുന്നതിന് നിയമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ വിശദമാക്കാമോ;
( സി )
വളർന്നുവരുന്ന പുതുതലമുറയിൽ നിയമസാക്ഷരത ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിയമ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നിയമ വകുപ്പ് പ്രത്യേകമായി സ്കോളർഷിപ്പ് പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
4333.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാലഹരണപ്പെട്ടതും യുക്തിരഹിതവുമായ വ്യവസ്ഥകൾ പരിശോധിക്കുന്നതിനായി സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ;
( സി )
റിപ്പോർട്ടിലെ ശിപാർശകൾ എന്തെല്ലാമാണ്; ശിപാർശകളിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4334.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷം നിയമ സഹായനിധിയിലേക്ക് വകയിരുത്തിയ തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; വിശദമാക്കുമോ;
( ബി )
നിയമ സഹായനിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നത് ഏത് രീതിയിലാണെന്ന് വ്യക്തമാക്കുമോ; മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ നിയമ സഹായനിധിയിലേക്കായി എത്ര തുക പിരിച്ചെടുത്തിട്ടുണ്ട്; അതിൽ എത്ര തുക സഹായനിധിയിലേക്ക് കൈമാറിയിട്ടുണ്ട്; മുഴുവൻ തുകയും കൈമാറി നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
നിയമ സഹായനിധി എന്തൊക്കെ ആവശ്യങ്ങൾക്കായാണ് ചെലവഴിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
നിയമ സഹായനിധിയിലേക്ക് പിരിച്ചെടുത്ത തുക സർക്കാർ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ഇ )
നിയമ സഹായനിധിയിലേക്ക് സർക്കാർ കൈമാറാനുള്ള ആകെ തുക എത്രയാണ്; പ്രസ്തുത തുക അടിയന്തരമായി കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4335.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി.) വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കാനുള്ള ശിപാർശ സർക്കാരിന് നൽകിയിട്ടുണ്ടോ;
( ബി )
കെ.എസ്.ഐ.ഡി.സിയിൽ ജനറൽ മാനേജരുടെ പദവിയിൽ അടുത്തമാസം വിരമിക്കുന്നയാൾക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷം കൂടി നീട്ടിക്കൊടുക്കാനുള്ള തീരുമാനം കൈകൊണ്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കാനുള്ള ശിപാർശയിൽ കൈകൊണ്ട നടപടികൾ വിശദമാക്കാമോ?
4336.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഇന്‍ഡസ്ട്രിയല്‍ സൊസെെറ്റികള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
ഇവയില്‍ എത്ര സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്നും അവ ഏതൊക്കെയെന്നും അറിയിക്കാമോ?
4337.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഷ്ടത്തിലായിരുന്ന ഏതെല്ലാം പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കുവാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് 2016-17 മുതല്‍ നാളിതുവരെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കാന്‍ കഴിഞ്ഞുവെന്നും എത്ര ശതമാനം വളര്‍ച്ചനേടാന്‍ കഴിഞ്ഞുവെന്നും വിശദമാക്കുമോ?
4338.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അനുബന്ധ സ്ഥാപനമായ കെല്‍ട്രാക്കിന്റെ പുനരുദ്ധാരണത്തിനുവേണ്ടി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4339.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെല്‍ട്രോണിന് 1000 കോടി രൂപയുടെ വിറ്റുവരവ് നേടുന്നതിനുള്ള പദ്ധതികള്‍ സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;
( ബി )
സബ്സിഡിയറി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെല്‍ട്രോണ്‍ സ്ഥാപനങ്ങളില്‍ മാനേജിംഗ് ‍ഡയറക്ടര്‍ മുതല്‍ ഉന്നത, മിഡില്‍ ലെവല്‍ മാനേജ്മെന്റ് സംവിധാനത്തിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കെല്‍ട്രോണ്‍ മണ്‍വിള യൂണിറ്റുമായി ബന്ധപ്പെട്ട് സേഫ് കേരള പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്നും ആയതിന്റെ വരുമാനം ലഭിക്കുന്നുണ്ടോയെന്നും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ഡി )
മൂടാടി കെല്‍ട്രോണ്‍ ലൈറ്റിംഗ് ഡിവിഷനില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;
( ഇ )
കെല്‍ട്രോണ്‍ കണ്ണൂര്‍ യൂണിറ്റുമായി ബന്ധപ്പെട്ട നവീകരണ വികസന പദ്ധതികള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായം സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;
( എഫ് )
കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് അഭ്യര്‍ത്ഥിച്ചിരുന്ന മൂന്നര കോടി രൂപയുടെ ധനസഹായം പൂര്‍ണ്ണമായും അനുവദിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ബാക്കിത്തുക അനുവദിക്കുന്നത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?
4340.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ അമ്പലമുകള്‍ പെട്രോകെമിക്കല്‍ പാര്‍ക്കില്‍ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( സി )
2023-24 ലെ ബഡ്ജറ്റില്‍ പെട്രോകെമിക്കല്‍ പാര്‍ക്കിനായി അനുവദിച്ച തുക എത്രയാണെന്നും പ്രസ്തുത വര്‍ഷത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
4341.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ന്യൂസ്‌പ്രിന്റ് ഏതെല്ലാം മാധ്യമങ്ങളാണ് പ്രസിദ്ധീകരണത്തിനായി ഉപയോഗിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ന്യൂസ്‌ പ്രിന്റ് ഉത്പാദനം കൂടാതെ ഉത്പാദനത്തില്‍ വെെവിദ്ധ്യവല്‍ക്കരണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
4342.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കേരള ആട്ടോമൊബൈല്‍സില്‍ 2021-22, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയാണ് അനുവദിച്ചതെന്ന് വിശദമാക്കാമോ?
4343.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കൊറ്റാമത്ത് പ്രവര്‍ത്തിക്കുന്ന കെല്‍പാം യൂണിറ്റില്‍ 2021-22, 2022-23 വര്‍ഷത്തില്‍ ഏതൊക്കെ വികസന പ്രവൃത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; എത്ര തുകയാണ് ഓരോ സാമ്പത്തികവര്‍ഷത്തിലും അനുവദിച്ചതെന്ന് വിശദമാക്കാമോ?
4344.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഒ . ആർ. കേളു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വെളളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് പ്രതിദിനം പത്രങ്ങള്‍ക്ക് വേണ്ടി കടലാസ് ഉല്പാദിപ്പിച്ച് നല്‍കണമെന്ന് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; പത്രങ്ങള്‍ കൂടുതല്‍ ഓർഡറുകള്‍ നല്‍കിയാല്‍ അതിനുളള ഉല്പാദന ശേഷി നിലവില്‍ ഈ സ്ഥാപനത്തിനുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡില്‍ കടലാസ് നിര്‍മ്മാണത്തിനുളള പള്‍പ്പിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതുവഴി എന്തൊക്കെ പ്രയോജനങ്ങളാണ് പ്രതീക്ഷിക്കുന്നത്;
( സി )
പ്രസ്തുത കമ്പനിയില്‍ കടലാസ് നിര്‍മ്മിക്കുന്നതിനാവശ്യമായ പള്‍പ്പ് ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4345.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ധനസമാഹരണം ഏത് രീതിയിലാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മാസ്റ്റര്‍പ്ലാനിന്റെ വിശദമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4346.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ മുന്‍കാല ബാധ്യതകള്‍ തീര്‍പ്പാക്കുന്നതിന് പൊതുവായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിന് സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
4347.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കണമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
ഈ കാലയളവിൽ ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
മുൻകാലങ്ങളിൽ പ്രവർത്തിച്ചിരുന്ന സംരംഭങ്ങളെ പുതിയ സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിലുളള എത്ര സംരംഭങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
4348.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലുടെ നഷ്ടത്തിലായ ഹിന്ദുസ്ഥാന്‍ ന്യൂസ്‍ പ്രിന്റ് ലിമിറ്റ‍ഡ് ലേലത്തിലൂടെ സംസ്ഥാനം ഏറ്റെടുത്ത് ഹ്രസ്വകാലം കൊണ്ട് അച്ചടിക്കടലാസ് വിപണിയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തടിയില്‍ നിന്നുള്ള പള്‍പ്പൊഴികെ ഏതെല്ലാം സ്രോതസ്സുകളാണ് പള്‍പ്പിനായി ഉപയോഗിക്കുന്നത്; ഉയര്‍ന്ന നിലവാരത്തിലുള്ള കടലാസ് നിര്‍മ്മാണത്തിന് പദ്ധതിയുണ്ടോ; പ്ലാന്റിന്റെ പരമാവധി ഉല്പാദനശേഷി കൈവരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പത്രങ്ങളുടെ ആവശ്യത്തിനനുസരിച്ച് മുടങ്ങാതെ അച്ചടിക്കടലാസ് വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിൽക്കുകയും സ്വകാര്യ മേഖലലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിന് ബദല്‍ മാതൃക സൃഷ്ടിക്കുന്നതില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
4349.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട ചെറുകിട വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തന പുരോഗതി സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പുതിയ സംരംഭകരാണ് വ്യവസായ വകുപ്പില്‍ കീഴില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത് വിശദമാക്കാമോ;
( സി )
കൂടുതല്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം കെെവരിക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ; എങ്കില്‍ പ്രഖ്യാപിത ലക്ഷ്യവും കെെവരിച്ച നേട്ടവും എത്രയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍പ്പെട്ട സംരംഭങ്ങളില്‍ സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ആയതിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ; പ്രസ്തുത പദ്ധതി പ്രകാരം;
( ഇ )
എങ്കില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ 2022-23 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ പേരും വിലാസവും രജിസ്റ്റര്‍ നമ്പരും ലഭ്യമാക്കാമോ?
4350.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയ്ക്കായി പരസ്യ ഇനത്തില്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ഓരോ വര്‍ഷത്തെയും ചെലവുകള്‍ ഇനം തിരിച്ച് അറിയിക്കുമോ?
4351.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്കിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ?
4352.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ല്‍ സര്‍ക്കാര്‍ ആരംഭിച്ച ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇത് പ്രകാരം എത്ര സംരംഭങ്ങളാണ് നാളിതുവരെ ആരംഭിക്കാന്‍ കഴിഞ്ഞത്? ഇതുവഴി എത്ര രൂപയുടെ നിക്ഷേപമാണ് വന്നിട്ടുള്ളത്; എത്രപേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കും എന്നാണ് കണക്കാക്കിയിട്ടുള്ളത്;
( സി )
2022-ല്‍ സര്‍ക്കാര്‍ ആരംഭിച്ച ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ എത്ര സംരംഭങ്ങളാണ് ആരംഭിച്ചത്, എത്ര തുകയുടെ നിക്ഷേപം, എത്ര പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക എന്നുള്ളതിന്റെ കണക്ക് നിയോജകമണ്ഡലം തിരിച്ച് ലഭ്യമാക്കാമോ; വിശദമാക്കുമോ?
4353.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി.സിദ്ദിഖ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ കണക്കെടുപ്പ് നടത്തിയതിന്റെ പ്രക്രിയ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാരിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണോ പദ്ധതിയുടെ കണക്കെടുപ്പ് നടത്തിയത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സംരംഭങ്ങളിൽ 60 വർഷം മുൻപ് തുടങ്ങിയ സ്ഥാപനങ്ങൾ അടക്കം ഉൾപ്പെട്ടിട്ടുണ്ട് എന്ന ആക്ഷേപം സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4354.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന് അഭിമാനിക്കാവുന്ന പരമ്പരാഗത വ്യവസായമായ കയർ വ്യവസായം സമീപകാലത്തായി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പരമ്പരാഗത വ്യവസായമായ കയർ മേഖലക്ക് ഉണർവും പുത്തൻ വിപണിയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കയർ ഉല്പന്നങ്ങൾക്ക് പുതിയ ഉപയോഗ സാധ്യതകൾ കണ്ടെത്തുന്നതിനായി പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ചകിരി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പരമ്പരാഗത കയർ തൊഴിലാളികളുടെ തൊഴിൽ, കൂലി ഇവ സംരക്ഷിച്ച് യന്ത്രവൽക്കരണം സാധ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4355.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയറ്റുമതി മേഖലയുടെ സമഗ്രവികസനത്തിന് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
4356.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളെയുടെ പദാര്‍ത്ഥം എന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീന്‍ വ്യാവസായികമായി ഉല്പാദിപ്പിക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഗ്രാഫീന്‍ അധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍ എന്ന ആശയം ഈ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടോ; ഈ മേഖലയിലെ ഗവേഷണത്തിന് വിദേശ രാജ്യങ്ങളുമായി സഹകരണം ഉറപ്പു വരുത്തുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് വ്യാവസായികമായി ഗ്രാഫീന്‍ അധിഷ്ഠിത ഉല്പാദനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
4357.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ സംരംഭകത്വ വർഷാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ എത്ര പുതിയ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ കൊണ്ടോട്ടി മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റിയിലുമായി പുതുതായി ആരംഭിച്ച സംരംഭങ്ങൾ ഏതെല്ലാമാണെന്ന് കമ്പനി/സ്ഥാപനം, ഉടമസ്ഥർ, വിലാസം, ഏത് തരത്തിലുളള സംരംഭകത്വം എന്നതുൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ?
4358.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരഭകര്‍ക്ക് വ്യവസായ എസ്റ്റേറ്റുകളിലും പാര്‍ക്കുകളിലും ഭൂമി ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;
( ബി )
കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധരായി വരുന്ന വ്യവസായികള്‍ക്ക് സൗകര്യപ്രദമായ ഭൂമി ലഭ്യമാകുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
വ്യവസായികള്‍ക്ക് ഭൂമി ലഭ്യമാകുന്നതിനുള്ള വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇപ്രകാരം ലഭ്യമാകുന്ന ഭൂമി ഈടുവയ്ക്കുന്നതിനും സംരംഭങ്ങള്‍ക്കായി അനന്തരവകാശികള്‍ക്ക് കൈമാറുന്നതിനും വ്യവസ്ഥയുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
ഫാക്ടറികള്‍ പൂട്ടിയിട്ട് വര്‍ഷങ്ങളായെങ്കിലും കൈമാറ്റം അനുവദിക്കാത്തതായും ഭൂമി വെറുതെ കിടക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ;
( ഇ )
വ്യവസായ എസ്റ്റേറ്റുകളില്‍ സംരഭകര്‍ക്ക് നല്‍കിയതും നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിക്കപ്പെടാത്തതുമായ ഭൂമി തിരിച്ചെടുക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
4359.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ സ്വകാര്യമേഖലയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും ഏതാണെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരം പാര്‍ക്കുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
4360.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ കുന്നത്തറ ടെക‍്സ്റ്റയില്‍സിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സന്നദ്ധമാകുമോ; വ്യക്തമാക്കുമോ;
( ബി )
നേരത്തെ വ്യവസായ സംരംഭം നിലനിന്നിരുന്ന കുന്നത്തറ ടെക‍്സ്റ്റയില്‍സ് വക ഭൂമിയും മറ്റ് അനുബന്ധ വസ്തുക്കളും ചുരുങ്ങിയ വിലയ്ക്ക് ലേലം ചെയ്ത് പോവുന്നത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമോ?
4361.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറ് ശതമാനം പുനരുപയോഗ ഊര്‍ജ്ജാധിഷ്ഠിത സംസ്ഥാനമായും നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും കേരളത്തെ മാറ്റുന്നതിന് എന്തൊക്കെ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്;
( ബി )
ഹരിത ഹൈഡ്രജന്‍ ഉല്പാദനത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
എങ്കിൽ ഏതൊക്കെ ജില്ലകളാണ് പ്രഥമ ഘട്ടത്തില്‍ ഇതിനായി തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4362.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും ഈ ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്രയാണെന്നും ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?
4363.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ നടപ്പ് സാമ്പത്തിക വർഷം ആരംഭിച്ച സംരംഭങ്ങളിൽ ട്രേഡ് ആക്ടിവിറ്റി എത്രയെണ്ണമുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ട്രേഡ് ആക്ടിവിറ്റിയില്‍ ഏതൊക്കെ തരത്തിലുള്ള സംരംഭങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം ട്രേഡ് ആക്ടിവിറ്റിക്ക് സബ്സിഡി അനുവദിക്കുന്ന സ്കീം ഏതാണെന്നും പ്രസ്തുത സ്കീമിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
4364.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വ്യവസായ വകുപ്പിന് കീഴില്‍ സ്ഥലം അനുവദിക്കാന്‍ ആവശ്യമായ സ്ഥല ലഭ്യത നിലവില്‍ ഉണ്ടോ;
( ബി )
വ്യവസായ നിക്ഷേപക സൗഹൃദത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാം;
( സി )
വൺ ഡിസ്ട്രിക് വണ്‍ പ്രോഡക്ടിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?
4365.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാണിജ്യ സാധ്യതകളുള്ള കണ്ടെത്തലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനും യുവ തലമുറയെ സജ്ജമാക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ജെെടെക്സില്‍ സംസ്ഥാനത്ത് നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തിരുന്നോയെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ;
( സി )
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം നല്‍കിയ ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്റ് കൊമേഴ്സ്യലെെസേഷന്‍ സപ്പോര്‍ട്ട് സ്കീം വിശദമാക്കാമോ?
4366.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇതുവരെ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്; ഇതുവഴി എത്ര കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ലഭ്യമായിട്ടുണ്ട്; എത്രപേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ച എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ കേരളം ഏറ്റെടുത്തിട്ടുണ്ട്; അവ ഏതൊക്കെയാണ്; സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിനായി എത്ര തുകയാണ് നല്‍കിയിട്ടുള്ളത് ; അവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
2011 മുതല്‍ 2016 വരെയുള്ള സര്‍ക്കാര്‍ കാലയളവിൽ കേരളത്തില്‍ എത്ര രൂപയുടെ പുതിയ വ്യവസായ നിക്ഷേപമാണ് രുപം കൊണ്ടത്; ഇതിലൂടെ എത്രപേര്‍ക്കാണ് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞത്; വിശദമാക്കുമോ;
( ഡി )
2016 മുതല്‍ 2021 വരെയുള്ള മുൻ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മേഖലയില്‍ പുതുതായി എത്ര വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; എത്ര കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്; എത്ര പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?
4367.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം പദ്ധതി പ്രകാരം 2022 -23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്; ഈ ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്രയാണ്; ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണ്; വ്യക്തമാക്കുമോ?
4368.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോര്‍മലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് സ്കീം പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്; ഈ ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്രയാണ്; ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണ്; വ്യക്തമാക്കുമോ?
4369.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ഏതെല്ലാം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും എത്ര കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അറിയിക്കാമോ;
( ബി )
നിലവില്‍ പദ്ധതി ആരംഭിക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോയെന്നും പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
4370.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭങ്ങൾ സർക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ കണക്കിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി നൽകുന്ന ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
4371.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിലെ കുളത്തൂപ്പുഴയിൽ ഒരു ഗോത്ര വംശീയ വ്യവസായ പാർക്ക് (ട്രൈബൽ എത്ത്നിക് പാർക്ക്) നിര്‍മ്മിക്കുന്നതിന് തയ്യാറാക്കിയ ഒരു കോടി രൂപയുടെ പ്രോജക്ട് 2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആദിവാസി കരകൗശല വസ്തുക്കളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുനലൂര്‍ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ആദിവാസി ജനതയുടെ ഉപജീവന വികസനത്തിന് സഹായകരമാകും എന്നത് പരിഗണിച്ച് പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4372.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള എം.എസ്.എം.ഇ.കളില്‍ സൂക്ഷ്മ സംരംഭങ്ങളെ ഉയര്‍ത്തി ചെറുകിട സംരംഭങ്ങളാക്കുന്നതിനും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളാക്കുന്നതിനുമുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം സഹായങ്ങളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
4373.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് സംരംഭക വർഷം എന്ന പേരിൽ വെബ്സൈറ്റ് ഉണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത വെബ്സൈറ്റിൽ ഇതുവരെ എത്ര പുതിയ സംരംഭങ്ങളുടെയും തൊഴിലവസരങ്ങളുടെയും കണക്കാണുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ ഒരു വർഷം എം.എസ്എം.ഇ. മേഖലയിൽ ഉണ്ടായ നിക്ഷേപം സർക്കാരിന്റെ കെ- സ്വിഫ്റ്റ് പോർട്ടലിലെ കണക്ക് പ്രകാരം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയവരെ പുതിയ സംരംഭങ്ങളായി കണക്കാക്കിയിട്ടുണ്ടെന്ന വാർത്തകളുടെ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
2022-23 ലെ ബജറ്റിൽ ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്കായി എത്ര രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിൽ നിന്നും ഇതിനോടകം എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?
4374.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 കാലയളവിൽ ഒരു ലക്ഷം സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിയ്ക്കുക എന്ന ലക്ഷ്യം സംസ്ഥാനം കൈവരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംരംഭങ്ങളിലൂടെ സാധ്യമായ നിക്ഷേപങ്ങള്‍, സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ച വിവരം ശേഖരിക്കുന്നതിന് സ്ഥാപനങ്ങളില്‍ നേരിട്ട് പരിശോധന നടത്തിയിട്ടുണ്ടോ, എങ്കില്‍ ഏതെല്ലാം കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
ഈ കാലയളവില്‍ ആരംഭിച്ചിട്ടുള്ള സംരംഭങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അവ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
( ഡി )
വളരെക്കാലം മുന്‍പ് നിലവിലുണ്ടായിരുന്നതും എന്നാല്‍ രജിസ്ട്രേഷന്‍ ഇല്ലാതിരുന്നതുമായ സംരംഭങ്ങളെ പുതിയ സംരംഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അത്തരത്തിലുള്ള എത്ര സംരംഭങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ?
4375.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ എത്ര ചെറുകിട/ഇടത്തരം വ്യവസായ സ്ഥാപന /കട ഉടമകള്‍ക്ക് ഉജ്ജീവന സഹായ പദ്ധതി പ്രകാരം എടുത്തിട്ടുള്ള ലോണിന്റെ മാര്‍ജിന്‍ മണി അനുവദിക്കാനുണ്ട് എന്ന് സ്ഥാപനങ്ങളുടെ പേര് വിവരം സഹിതം വെളിപ്പെടുത്തുമോ;
( ബി )
ഈ അപേക്ഷകളില്‍ ധനസഹായം അനുവദിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ധനസഹായം അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4376.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-23 സാമ്പത്തിക വര്‍ഷം പുതുതായി എത്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമാക്കാമാേ;
( ബി )
ലക്ഷ്യപ്രാപ്തിക്കായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4377.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ബദല്‍ വികസന സമീപനത്തില്‍ തൊഴിലാളികളുടെ അവകാശങ്ങളും പരിസ്ഥിതി നിയമങ്ങളും സംരക്ഷിക്കുന്നതിന് വ്യവസായ വകുപ്പ് പ്രത്യേകമായ സമീപനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രാദേശിക സര്‍ക്കാരുകളും സഹകരണ മേഖലയും ഏകോപിതമായി സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ സംരംഭക വികസനത്തില്‍ ഇടപെടുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടോ;
( സി )
വിവിധ ഏജന്‍സികളെയും ചെറുകിട സംരംഭങ്ങളെയും ഏകോപിപ്പിച്ച് കൊണ്ട് പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തില്‍ മാസ്റ്റര്‍ പ്ലാനുകളുണ്ടാക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും സംവിധാനമുണ്ടാക്കുമോയെന്ന് വ്യക്തമാക്കുമോ?
4378.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങൾക്ക് എന്തൊക്കെ സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ?
4379.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാനോ ഗാർഹിക സംരംഭകർക്കുള്ള പലിശ സബ്‌സിഡി സ്കീം പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും, ഈ ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്രയാണെന്നും, ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?
4380.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരകൗശലമേഖലയുടെ വികസനത്തിന് എന്തെല്ലാം സ്കീമുകളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
4381.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരകൗശല മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും ആകെ എത്ര തുക ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
4382.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിലെ റാന്നി, പഴവങ്ങാടി, കോഴഞ്ചേരി പഞ്ചായത്തുകളിൽ സംരംഭക വർഷം പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങളുടെ പേരും വിലാസവും സംരംഭകന്റെ പേരും ഉൾപ്പെടുത്തിയ ലിസ്റ്റ് ലഭ്യമാക്കുമോ?
4383.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരകൗശല വ്യവസായത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഈ മേഖലയില്‍ കരകൗശല തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ എന്തൊക്കെ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ മേഖലയിലെ തൊഴിലാളികളുടെ നെെപുണ്യ ശേഷി വര്‍ദ്ധിപ്പിച്ച് കരകൗശല ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനും വിറ്റഴിക്കുന്നതിനുമായി നൂതനമായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടോ; വിശദമാക്കാമോ?
4384.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുള വ്യവസായത്തിന്റെ വികസനത്തിനായി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഭൂമി ഏറ്റെടുക്കല്‍ നടപടിയിലെ കാലതാമസം, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ഏതൊക്കെ നടപടികളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മേഖലയില്‍ സംരംഭകത്വ വികസനം, നെെപുണ്യ വികസനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( സി )
സാങ്കേതിക വിദഗ്ധരും സംരംഭകരും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
4385.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്ക് രണ്ടായിരത്തി അറുനൂറ്റിയെട്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായത് പ്രസ്തുത പദ്ധതി ത്വരിതപ്പെടുത്താന്‍ സഹായകരമായിട്ടുണ്ടോ; പ്രസ്തുത പദ്ധതിയ്ക്കായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി എണ്‍പത് ശതമാനത്തിലധികം സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രധാന റോഡുകളിലൊന്നായ കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് വേണ്ട ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4386.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര സ്വകാര്യ വ്യവസായ പാർക്കുകളാണ് പ്രവർത്തിക്കുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2022-23 സാമ്പത്തിക വർഷത്തേയ്ക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ എത്ര രൂപയാണ് നീക്കി വച്ചിരുന്നതെന്നും ഇതിൽ എത്ര രൂപയാണ് ഇതിനോടകം ചെലവാക്കിയിട്ടുള്ളതെന്നും ഇനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ മുഖേന എത്ര പുതിയ തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
4387.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബർ പാർക്ക് സ്ഥാപിക്കുന്നതിനായി നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?
4388.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ കെ ആൻസലൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് പരിസര പ്രദേശങ്ങളെ ആഗോള നിലവാരത്തിലുള്ള വ്യവസായ ഇടനാഴിയായി വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ;
( ബി )
വിഴിഞ്ഞം വ്യവസായ ഇടനാഴി ലക്ഷ്യമാക്കി പശ്ചാത്തല വികസന മേഖലയില്‍ നിക്ഷേപം നടത്താനും പുതിയ പദ്ധതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
വിഴിഞ്ഞം വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന പ്രദേശവാസികളെ ഉള്‍പ്പെടുത്തി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമോ?
4389.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള ചവറയിലെ നാച്വറല്‍ ഫൈബര്‍ പാര്‍ക്കില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
4390.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി പ്രകാരം ചിറയിന്‍കീഴ് മണ്ഡലത്തില്‍ നാളിതുവരെ എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇനി എത്രയെണ്ണം ആരംഭിക്കാന്‍ ബാക്കിയുണ്ടെന്നും അവ എന്ന് ആരംഭിക്കാന്‍ കഴിയുമെന്നുമുള്ള വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ കൂടുതല്‍ സംരംഭകരെ കണ്ടെത്തുന്നതിനും പദ്ധതികള്‍ ആരംഭിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കാമോ?
4391.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ അനന്തപുരം വ്യവസായ കേന്ദ്രത്തിൽ നിലവിൽ നടന്ന് വരുന്ന അടിസ്ഥാന ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതികൾ എപ്പോൾ പൂർത്തീകരിക്കുമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വ്യവസായ കേന്ദ്രത്തിൽ പുതുതായി പരിഗണനയിലുള്ള അടിസ്ഥാന വികസന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
4392.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി, വേങ്ങാട്, ചെറുകുന്ന് പഞ്ചായത്തുകളിൽ സംരംഭക വർഷം പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങളുടെ പേരും വിലാസവും സംരംഭകന്റെ പേരും ഉൾപ്പെടുത്തിയ ലിസ്റ്റ് ലഭ്യമാക്കുമോ?
4393.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട എടരിക്കോട് സ്പിന്നിങ് മില്ലിൽ ക്ലറിക്കൽ സ്റ്റാഫുകളുടെ കരാർ കാലാവധി പുതുക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ക്ലറിക്കൽ സ്റ്റാഫുകളുടെ കരാർ കാലാവധി പുതുക്കി നൽകുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിൽ ഉണ്ടോ; വിശദമാക്കാമോ;
( സി )
ഈ സ്ഥാപനത്തിലെ ക്ലറിക്കൽ സ്റ്റാഫുകളുടെ കരാർ കാലാവധി എന്നത്തേക്ക് പുതുക്കി നൽകാൻ ആകുമെന്ന് വിശദമാക്കാമോ?
4394.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ ഉല്പന്നങ്ങള്‍ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 കാലയളവില്‍ പാലക്കാട് ജില്ലയില്‍ എത്ര സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാമോ?
4395.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ 2022-23 വർഷം വ്യവസായ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് വിശദാംശം നൽകാമോ;
( ബി )
മണ്ഡലത്തിൽ പുതുതായി എത്ര വ്യവസായ സംരംഭങ്ങൾ ആരംഭിച്ചുവെന്നും ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനും പ്രവാസികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്നും ഉള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
വ്യവസായ സംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലഘുകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
മലപ്പുറം ജില്ലയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലേ ഓഫ്‌ പ്രഖ്യാപിച്ചത് മൂലം ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത വിഷയത്തില്‍ ഇടപെടുവാനും അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനും നിര്‍ദേശം നല്‍കുമോ?
4396.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂരിൽ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള വഞ്ചി ക്ലേ മൈൻസ് ഭൂമിയിൽ വ്യവസായ സമുച്ചയം നിർമ്മിക്കുന്നതിനായുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് റീ-ബിൽഡ് കേരള എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി വ്യവസായ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
4397.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തിൽ സംരംഭക വർഷം പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങളുടെ പേരും വിലാസവും സംരംഭകന്റെ പേരും ഉൾപ്പെടുത്തിയ ലിസ്റ്റ് ലഭ്യമാക്കുമോ?
4398.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തിൽ സംരംഭക വർഷം പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങളുടെ പേരും വിലാസവും സംരംഭകന്റെ പേരും ഉൾപ്പെടുത്തിയ ലിസ്റ്റ് ലഭ്യമാക്കുമോ?
4399.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് പഞ്ചായത്തിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈല്‍സിൽ ലേ ഓഫ്‌ പ്രഖ്യാപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ഇ.പി.എഫ്., ഇ.എസ്.ഐ. എന്നിവ അടയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ഇ.പി.എഫ്., ഇ.എസ്.ഐ. എന്നിവയുടെ കുടിശിക അടയ്ക്കാനുള്ളത് എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
4400.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ നിലമേൽ, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിൽ സംരംഭക വർഷം പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങളുടെ പേരും വിലാസവും സംരംഭകന്റെ പേരും ഉൾപ്പെടുത്തിയ ലിസ്റ്റ് ലഭ്യമാക്കുമോ?
4401.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി പഞ്ചായത്തിൽ സംരംഭക വർഷം പദ്ധതി പ്രകാരം ആരംഭിച്ച സംരംഭങ്ങളുടെ പേരും വിലാസവും സംരംഭകന്റെ പേരും ഉൾപ്പെടുത്തിയ ലിസ്റ്റ് ലഭ്യമാക്കുമോ?
4402.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തിൽ ആരംഭിച്ച സംരംഭങ്ങളുടെ പേരും വിലാസവും ഉൾപ്പെടുത്തിയ ലിസ്റ്റ് ജില്ലതിരിച്ച് ലഭ്യമാക്കുമോ?
4403.
ശ്രീ എം വിൻസെൻറ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക്‌ 4% പലിശ നിരക്കിൽ വായ്പ ഉറപ്പാക്കുന്ന ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതി പ്രഖ്യാപിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
22.7.2022 ലെ 747/2022/ഐ.ഡി നമ്പർ ഉത്തരവിൽ സംരംഭകർക്ക്‌ 4% പലിശ നിരക്കിൽ വായ്പ ഉറപ്പാക്കുന്ന രീതിയിൽ സബ്സിഡി ക്രമീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടോ ;
( സി )
എങ്കിൽ ഇതുമായി ബന്ധപ്പട്ട് 22.11.2022 ന് 1232/2022/ഐ.ഡി നമ്പർ പ്രകാരം വ്യത്യസ്തമായ ഉത്തരവ് പുറപ്പെടുവിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവിൽ 4% പലിശ നിരക്കിൽ വായ്പ ഉറപ്പാക്കും എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞ പ്രകാരം വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ 4% പലിശയ്ക്ക് വായ്പ ഉറപ്പാക്കും എന്ന പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?
4404.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മണലൂര്‍ മണ്ഡലത്തില്‍ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ എത്ര രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്നും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞെന്നും വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടോ എന്നും ലോണ്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ എന്നും വ്യക്താമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ?
4405.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി പുതുതായി എത്ര പദ്ധതികളാണ് ആലത്തൂര്‍ മണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
അവയുടെ പഞ്ചായത്ത് തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ആലത്തൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4406.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
4407.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭ വികസന പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി പ്രകാരം പൂഞ്ഞാർ മണ്ഡലത്തില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
4408.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരുവര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തില്‍ ആരംഭിച്ച സംരംഭങ്ങളുടെ വിശദവിവരങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വഴി തളിപ്പറമ്പ് മണ്ഡലത്തില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തില്‍ എത്ര രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്; ലഭ്യമാക്കിയ വായ്പകളുടെ വിശദവിവരങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മണ്ഡലത്തില്‍ ചേര്‍ന്ന അവലോകനയോഗങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
4409.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനുഫാക്ചറിങ് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കുള്ള സഹായ പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും ഈ ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്രയെന്നും നാളിതുവരെ ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?
4410.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ എത്ര കുപ്പിവെള്ള വ്യവസായശാലകളുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര കോടി രൂപയുടെ കുപ്പിവെള്ളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ പൊതു മാര്‍ക്കറ്റില്‍ ഒരു വര്‍ഷം കച്ചവടം നടത്തി വരുന്നുവെന്ന് അറിയിക്കാമോ;
( സി )
കേരളത്തിന് കുപ്പിവെള്ളത്തിന് സ്വന്തമായ ബ്രാന്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
4411.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ എത്ര സ്റ്റാര്‍ട്ടപ്പുകളാണ് പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുവഴി എത്ര പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4412.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ കെ-സ്വിഫ്റ്റ് പോർട്ടലിന്റെ പ്രവർത്തനം വിശദമാക്കാമോ;
( ബി )
എം. എസ്. എം. ഇ. സ്ഥാപനങ്ങൾ കെ- സ്വിഫ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം എന്ന് നിഷ്കർഷിക്കുന്നുണ്ടോ;
( സി )
എം.എസ്.എം.ഇ. സ്ഥാപനങ്ങളുടെ രജിസ്ട്രേഷനായി കെ-സ്വിഫ്റ്റ് പോർട്ടൽ നിലവിലിരിക്കെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മറ്റൊരു പോർട്ടൽ തയ്യാറാക്കി വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ സാഹചര്യം വിശദമാക്കാമോ?
4413.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ഇ.ജി.പി. പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്; ഈ ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്രയാണ്; പ്രസ്തുത തുകയിൽ കേന്ദ്ര സർക്കാർ വിഹിതം എത്രയെന്നും സംസ്ഥാന സർക്കാർ വിഹിതം എത്രയെന്നും ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?
4414.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്ന സമയത്ത് വ്യവസായ വകുപ്പിന്റെ കീഴില്‍ എത്ര സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ എത്രയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുവഴി എത്ര പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ?
4415.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻഡ് സ്കീം പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്; പ്രസ്തുത ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്ര; പ്രസ്തുത ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണ്; വ്യക്തമാക്കുമോ?
4416.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള എം.എസ്.എം.ഇ. കളിലെ സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങൾ ആയും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായും ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള സഹായ പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും ഈ ഇനത്തിൽ വകയിരുത്തിയ ആകെ തുക എത്രയാണെന്നും ഈ ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?
4417.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡി.ആര്‍.റ്റി. മുഖാന്തിരം എത്ര വ്യവസായ സ്ഥാപനങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഡി.ആര്‍.റ്റി. മുഖാന്തിരം ലഭിക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കാമോ?
4418.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് വ്യവസായ മേഖലകളിലെ പ്ലാന്റേഷനുകള്‍ ഉത്തരവാദിത്ത ടുറിസം, എക്കോ ടൂറിസം കേന്ദ്രങ്ങളാക്കാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
4419.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
3000 ചതുരശ്ര അടി വരെയുള്ള വീട് നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പിന് പകരം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതി മാത്രം മതിയാകുമോ; അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ നീക്കം ചെയ്യുന്ന മണ്ണ് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാസ്സ് മാത്രം മതിയാകുമോ; വിശദമാക്കാമോ?
4420.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി വകുപ്പിൽ നിലവിലുണ്ടായിരുന്ന എത്ര പദ്ധതികൾ നിർത്തലാക്കിയിട്ടുണ്ട്; പ്രസ്തുത പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിൽ നിർത്തലാക്കിയ പദ്ധതികളിൽ ചെറുതും വലുതുമായ മാറ്റങ്ങൾ വരുത്തി പുതിയ പേരിൽ ഇപ്പോഴും തുടരുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
കൈത്തറി വകുപ്പിൽ നിലവിൽ ഉണ്ടായിരുന്ന പദ്ധതികൾ നിർത്തലാക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ?
4421.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടെക്സ്ഫെഡിന്റെ കീഴില്‍ എത്ര മില്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ടെക്സ്ഫെഡിന്റെ നവീകരണത്തിനും വികസന പ്രവര്‍ത്തനങ്ങൾക്കുമായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
4422.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബീഫെഡിന്റെ തേൻ സംസ്കരണ യൂണിറ്റിൽ എത്ര ജീവനക്കാരാണുണ്ടായിരുന്നതെന്ന വിവരം നൽകാമോ;
( ബി )
പ്രസ്തുത ജീവനക്കാർക്ക് ശമ്പള സ്കെയിൽ നൽകണമെന്ന് ഖാദി ബോർഡ് സർക്കാരിലേയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാർക്ക് ശമ്പള സ്കെയിൽ അനുവദിച്ച് 2016 ൽ നിയമനം നൽകാൻ സർക്കാർ ഖാദി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
31.05.2016 ലെ 16332 /1/ 2014 വ്യവ. നമ്പർ സർക്കാർ കത്തിൽ നൽകിയ നിർദ്ദേശം ഖാദി ബോർഡ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
4423.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബീ കീപ്പിംങ് ഇൻഡസ്ട്രീസ് ഫെഡറേഷൻ (ബീഫെഡ്) ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സ്ഥാപനത്തെ ഖാദി ബോർഡിൽ ലയിപ്പിയ്ക്കാൻ ബോർഡ് തീരുമാനമെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ബീഫെഡിന്റെ തേൻ സംസ്കരണ യൂണിറ്റ് മാത്രമാണോ ലയിപ്പിയ്ക്കാൻ തീരുമാനമെടുത്തത് എന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ ബീഫെഡ് എന്നാണ് ലയിപ്പിച്ചത് എന്ന വിവരം ലഭ്യമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
ഖാദിബോർഡിന്റെ കീഴിൽ തേൻ ഉല്പാദന യൂണിറ്റാക്കി മാറ്റിയശേഷം ബീഫെഡിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് വിശദമാക്കാമോ; ബീഫെഡിനെ ഖാദിബോർഡിൽ ലയിപ്പിച്ച സാഹചര്യത്തിൽ പ്രസ്തുത സ്ഥാപനത്തിൽ മാനേജിംഗ് ഡയറക്ടറെ നിയമിച്ചിട്ടുണ്ടോ;
( എഫ് )
എങ്കിൽ നിയമന ഉത്തരവിന്റെ പകർപ്പ് നൽകാമോ?
4424.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പ‍ഞ്ചായത്തുകളില്‍ ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് അടച്ചു പൂട്ടുകയോ പ്രവര്‍ത്തനം ഭാഗികമായി മാത്രം നടക്കുകയോ ചെയ്യുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ ഒരു പദ്ധതി ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4425.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരകൗശല മേഖലയെ സഹായിക്കുന്നതിനും കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനുമായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
4426.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ജില്ലാ തലത്തിൽ എത്ര കൈത്തറി മേളകൾ നടത്തിയിട്ടുണ്ടുന്ന് ജില്ലതിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ജില്ലാ തലത്തിൽ കൈത്തറി മേളകൾ നടത്തുവാനായി ഏതൊക്കെ ഏജൻസികളെയാണ് നിയമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഏജൻസികൾ ജില്ലാ കൈത്തറി മേളകൾ നടത്തുവാനായി നാളിതുവരെ അഡ്വാൻസായി എത്ര തുക കൈപ്പറ്റിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഏജൻസികൾ കൈപ്പറ്റിയിട്ടുള്ള അഡ്വാൻസ് തുകയില്‍ നാളിതുവരെ തിരിച്ച് അടച്ചിട്ടില്ലാത്ത തുക എത്രയാണെന്നും ആയതിന്റെ കാരണമെന്താണെന്നും വിശദമാക്കാമോ?
4427.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിച്ചൽ പഞ്ചായത്തിലെ ഖാദി ബോര്‍ഡിന്റെ അധീനതയിലുള്ള റീസർവ്വെ നം. 151/2-ൽ പ്പെട്ട 17.20 ആർ സ്ഥലം ഉടമസ്ഥത സംബന്ധിച്ച് തർക്കമുള്ളതിനാൽ കരം ഒടുക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് തഹസിൽദാർ മുഖേന കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
4428.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണൊലിപ്പ് തടയുന്നതിനായി ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന് വിവിധ വകുപ്പുകളുമായി വകുപ്പ് നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിശദമാക്കാമോ?
4429.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഭ്യമായ തൊണ്ടിന്റെ ഉപയുക്തത കൂട്ടി പരമാവധി ചകിരി സംസ്കരിക്കാനും ചകിരിനാരിന്റെയും കയറുല്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ മൂല്യവര്‍ദ്ധനവ് നടപ്പിലാക്കാനും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള കയര്‍ താെഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ തൊഴിൽ നൽകുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ബഹുരാഷ്ട്ര ധനസഹായത്തോടെ കയര്‍ ഉല്പാദന-കയറ്റുമതി രംഗം അഭിവൃദ്ധിപ്പെടുത്താന്‍ വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
4430.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന കയർ കോർപ്പറേഷന്റെ സ്ഥാപനത്തിൽ മൂന്നാം ഷിഫ്റ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ മെത്ത നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം എന്നത്തേക്ക് ആരംഭിക്കുവാൻ കഴിയും; വിശദമാക്കാമോ?
4431.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട, ഇടത്തര സ്വകാര്യ കയര്‍ ഡീ-ഫൈബറിംഗ് യൂണിറ്റുകളില്‍ നിന്നും കയര്‍ഫെഡ് ഫൈബര്‍ സംഭരണം വേണ്ട വിധം നടത്താത്തതിനാല്‍ ഈ യൂണിറ്റുകള്‍ പ്രതിസന്ധിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത യൂണിറ്റുകളില്‍ നിന്നും ഫൈബര്‍ സംഭരണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4432.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എന്തൊക്കെ ശിപാര്‍ശകളാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും കയര്‍ മേഖലയുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ;
( ബി )
വിറ്റൊഴിക്കാനാകാതെ കെട്ടിക്കിടക്കുന്ന കയര്‍ ഉല്പന്നങ്ങളുടെ വിപണനത്തിന് എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ; വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ച് മാത്രം ഉല്പാദനം നടത്തി ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
4433.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ 2016 മുതല്‍ 2023 വരെയുളള വര്‍ഷങ്ങളില്‍ സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമായി എത്ര കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ തരം തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തരം തിരിച്ച് വിശദമാക്കാമോ?
4434.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇ.എസ്.ഐ. മെഡിക്കല്‍ കോളേജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്തിരുന്ന മുപ്പത് ശതമാനം സീറ്റ് പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഹാജര്‍ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.