UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4077.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ വകുപ്പിന്റെ 1978-ലെ മാനുവല്‍ പരിഷ്കരിക്കുന്നതിനും പൊതുവിതരണ വകുപ്പിന്റെ ചരിത്രം എഴുതി തയ്യാറാക്കുന്നതിനുമായി 2020-ല്‍ റിട്ടയേര്‍ഡ് റേഷനിംഗ് കണ്‍ട്രോളറെ ചുമതലപ്പെടുത്തിയിരുന്നോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പരിഷ്കരിച്ച മാനുവലും വകുപ്പിന്റെ ചരിത്രവും എന്ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കാമോ;
( ഡി )
എത്ര തുകയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ ചെലവാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
4078.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വടകര താലൂക്കില്‍ എത്ര പുതിയ മാവേലി സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
നാദാപുരം മണ്ഡലത്തിലെ കായക്കൊടി പഞ്ചായത്തിലെ കായക്കൊടിയിലും ചെക്ക്യാട് ഗ്രാമപഞ്ചായത്തിലെ കുറുവന്തേരിയിലും മാവേലി സ്റ്റോര്‍ അനുവദിക്കാന്‍ നല്‍കിയ കത്തില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രദേശങ്ങളില്‍ മാവേലി സ്റ്റോര്‍ അനുവദിക്കുന്നതിന് നിലനില്‍ക്കുന്ന തടസ്സം എന്താണെന്ന് അറിയിക്കാമോ?
4079.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ അനുവദിച്ച സുഭിക്ഷ ഹോട്ടലുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അപേക്ഷകളിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികളും വിശദമാക്കാമോ?
4080.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കെ-സ്റ്റോര്‍ പദ്ധതി ആദ്യഘട്ടത്തില്‍ എവിടെയൊക്കെയാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4081.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വടകര താലൂക്കില്‍ മുൻഗണന കാർഡ് കൈവശം വച്ചിരുന്ന എത്ര അനര്‍ഹരെ കണ്ടെത്തിയിട്ടുണ്ട്;
( ബി )
ഈ കാലയളവില്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ നിന്നും എത്ര രൂപ വീതം ഈ ഇനത്തിൽ പിഴ ഈടാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണനാ കാര്‍ഡ് നല്‍കിയ താലൂക്ക് ഏതെന്ന് അറിയിക്കാമോ?
4082.
ശ്രീ ഒ . ആർ. കേളു
ശ്രീ കെ യു ജനീഷ് കുമാർ
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള ആകെ റേഷന്‍ കാര്‍ഡുകള്‍ എത്രയെന്നും ഇതില്‍ മഞ്ഞ, പിങ്ക്, നീല, വെള്ള, ബ്രൗണ്‍ വിഭാഗങ്ങളിലുള്ളവ എത്രയെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ റേഷന്‍ കാര്‍ഡിനായി ലഭിച്ച അപേക്ഷകള്‍ എത്രയെന്നും അനുവദിച്ച് തീര്‍പ്പാക്കിയത് എത്രയെന്നും വിവിധ വിഭാഗങ്ങള്‍ തിരിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ യെല്ലോ പദ്ധതിയനുസരിച്ച് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചവരെ കണ്ടെത്തിയിട്ടുണ്ടോ; ഇവരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
4083.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര താലൂക്ക് സപ്ലെെ ഓഫീസിനുകീഴില്‍ എത്ര മുന്‍ഗണനാ എ.എ.വൈ. കാര്‍ഡുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;
( ബി )
മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എത്ര അപേക്ഷകള്‍ മാവേലിക്കര സപ്ലെെ ഓഫീസില്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകളിന്മേല്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അറിയിക്കുമോ?
4084.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ അര്‍ഹരായ എത്ര പേരെയാണ് പുതുതായി മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് വിശദമാക്കാമോ?
4085.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള അന്ത്യോദയ - അന്നയോജന (എ.എ.വൈ.) കാർഡുകളുടെ ആകെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ എത്ര പേർക്ക് എ.എ.വൈ. കാർഡുണ്ടെന്നും എ.എ.വൈ. കാർഡുകളുടെ നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ നികത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എ.എ.വൈ. കാർഡുകളുടെ ഒഴിവ് നികത്താത്തത് കൊണ്ട് എത്ര അളവ് അരി, ഗോതമ്പ് എന്നിവ ലാപ്സായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
അവസാനമായി എ.എ.വൈ. കാർഡുകൾ അനുവദിച്ചത് എന്നാണെന്നും ഏതൊക്കെ താലൂക്കുകളിൽ നിന്നാണ് എ.എ.വൈ. കാർഡിനായി അപേക്ഷ ലഭിച്ചിട്ടുള്ളതെന്നും ഓരോ താലൂക്കിൽ നിന്നും ലഭിച്ച അപേക്ഷകളുടെ എണ്ണം എത്രയെന്നും വിശദമാക്കാമോ?
4086.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവിൽ പട്ടാമ്പി മണ്ഡലത്തില്‍ എത്ര എ.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി മണ്ഡലത്തില്‍ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
4087.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അഗതി-അനാഥ-വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള റേഷന്‍ വിതരണ പദ്ധതിക്കായി നിലവില്‍ കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
4088.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത കാലത്ത് റേഷൻ കടകൾ നിശ്ചിത സമയക്രമം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടാണെന്നും നിശ്ചിത സമയക്രമം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ;
( ബി )
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരിയുടെ അളവ് വർദ്ധിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ?
4089.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പി.എം.ജി.കെ.എ.വൈ. നിര്‍ത്തലാക്കിയതോടെ റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധി നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
4090.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍കടകളാണ് കെ-സ്റ്റോര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
4091.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുൻഗണനേതര വിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡുടമകള്‍ക്ക് പരിമിതമായ തോതിലാണ് റേഷന്‍ ലഭിക്കുന്നത് എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം കാര്‍ഡുടമകള്‍ക്ക് അരി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
4092.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള പരവൂർ, ചാത്തന്നൂർ എന്നീ ഫർക്കകളിൽ പുതിയ റേഷൻ ഡിപ്പോകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ കുടുംബങ്ങളുടെ എണ്ണം വളരെയേറെ വർദ്ധിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത ഫർക്കകളിൽ പുതിയ റേഷൻ ഡിപ്പോകൾ ആരംഭിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം അറിയിക്കുമോ?
4093.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറശാല മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിനും നിലവിലുള്ളവ മാറ്റി സ്ഥാപിക്കുന്നതിനുമായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം വിശദമാക്കുമോ;
( ബി )
ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് അപേക്ഷകള്‍ ലഭ്യമായിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകളിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
പാറശാല മണ്ഡലത്തിലെ എത്ര റേഷന്‍ കടകളെയാണ് സ്മാര്‍ട്ട് റേഷന്‍ കടകളാക്കാന്‍ തെര‍ഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
മണ്ഡലത്തിലെ എല്ലാ റേഷന്‍ കടകളെയും സ്മാര്‍ട്ട് റേഷന്‍ കടകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4094.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ആന്റണി ജോൺ
ശ്രീമതി ദെലീമ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടയില്‍ പോയി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധ സേവകരായ ഓട്ടോറിക്ഷ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഭക്ഷ്യസുരക്ഷയിലൂടെ വിശപ്പുരഹിത കേരളം എന്ന ലക്ഷ്യം നേടുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( സി )
പട്ടികഗോത്രങ്ങളില്‍പ്പെട്ടവര്‍ക്ക് വീടുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്ന പദ്ധതി കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
4095.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടകളിലെത്തി റേഷന്‍ വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; ഇതിനായി ഗുണഭോക്താക്കള്‍ അധിക തുക നല്‍കേണ്ടതുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇ-പോസ് മെഷീനുകള്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള അസൗകര്യം പരിഗണിച്ച് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ സുതാര്യത നിലനിര്‍ത്തുന്നതിനായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4096.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ നടപ്പിലാക്കിയ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മുഖേന റേഷന്‍ സാധനങ്ങള്‍ വാതില്‍പടി വിതരണം നടത്തിയതിന്റെ വിശദാംശം നല്‍കാമോ?
4097.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ എത്ര റേഷൻ ഗുണഭോക്താക്കളും എത്ര റേഷൻ കടകളുമുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ റേഷൻ കടകളിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കുന്നത് ഏതെല്ലാം ഗോഡൗണുകളിൽ നിന്നാണെന്ന് വ്യക്തമാക്കുമോ;
( സി )
കൊണ്ടോട്ടി താലൂക്കിൽ നാഷണൽ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള ഓഫീസും ഭക്ഷ്യ സംഭരണ ഗോഡൗണും നിർമ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ; ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
4098.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര മാവേലി സ്റ്റോറുകളാണ് സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തിയിട്ടുള്ളത്; ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നതെന്ന് വിശദമാക്കാമോ?
4099.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പുതിയ മാവേലി സൂപ്പർ സ്റ്റോറുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ എവിടെയൊക്കെയാണ് അനുവദിക്കുന്നതെന്നും ആയതിന്റെ നടപടികൾ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
4100.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണത്തിന്റെ ഭാഗമായി എന്തെല്ലാം ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയിലെ കര്‍ഷകര്‍ക്ക് നെല്ല് നല്‍കിയ ഇനത്തിലെ തുക സമയബന്ധിതമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
4101.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിലുള്ള കൃത്യത ഉറപ്പ് വരുത്തുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന വിവരം വ്യക്തമാക്കാമോ?
4102.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാചക വാതക സിലിണ്ടർ വീടുകളിൽ എത്തിയ്ക്കുന്നതിന് ഡെലിവറി ചാർജ് നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
( ബി )
ഡെലിവറി ചാർജ് നിര്‍ണ്ണയിക്കുന്നതിന്റെ ദൂരം കണക്കാക്കുന്നത് ഗ്യാസ് ഏജൻസിയിൽ നിന്നാണോ അതോ ഗോഡൗണിൽ നിന്നാണോ എന്ന് വ്യക്തമാക്കുമോ;
( സി )
ഡെലിവറി ചാർജ്ജിനത്തിൽ ഏജൻസികൾ അധിക തുക ഈടാക്കുന്നതിനെതിരെ പൊതുജനങ്ങൾ ആർക്കാണ് പരാതി നൽകേണ്ടതെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.