|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3411.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
വർഷത്തെ ബഡ്ജറ്റിൽ തുറമുഖ
വകുപ്പിന് എത്ര തുകയാണ്
വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
തുക മുഴുവൻ ധനകാര്യ വകുപ്പിൽ
നിന്ന്
അനുവദിച്ചുകിട്ടിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
തുക ഏതെല്ലാം മേഖലകള്‍ക്ക് എത്ര
വീതമാണ് അനുവദിച്ചതെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ;
(
ഡി )
വകയിരുത്തിയ
തുക ഏതെല്ലാം പ്രവൃത്തികൾക്ക്
അനുവദിച്ചുവെന്ന് പ്രവൃത്തിയും
ജില്ലയും തിരിച്ച്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
ജില്ല തിരിച്ച് വ്യക്തമാക്കാമോ?
3412.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കല്‍
പോര്‍ട്ട് റീജിയണല്‍
പോര്‍ട്ടായി
ഉയര്‍ത്തുന്നതിന്റെ ഭാഗമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കപ്പലുകളിലേക്ക്
ശുദ്ധജല വിതരണത്തിനായി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന വിതരണ
പ്ലാന്റിന്റെ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ?
3413.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കല്‍
തുറമുഖത്തെ ഡ്രെഡ്ജിംഗ്
മെറ്റീരിയല്‍ നീക്കം
ചെയ്യുന്നതിനായി നാലാമത്
ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മെറ്റീരിയല്‍സ്
വാങ്ങുന്നതിനുള്ള ടെണ്ടര്‍
നടപടിയില്‍ പങ്കാളിത്തം
ഇല്ലെങ്കില്‍ മറ്റെന്ത്
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
3414.
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ പദ്ധതിക്കായി സംസ്ഥാന
സർക്കാർ നാളിതുവരെ എത്ര തുക
കൈമാറി നൽകിയിട്ടുണ്ട്; ഓരോ
ഇനത്തിലും കൈമാറിയ തുകയുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കുള്ള സംസ്ഥാന വിഹിതം
നൽകുന്നതിനായി സർക്കാർ
കടമെടുക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഏത് ഏജൻസിയിൽ നിന്നാണ് കടം
എടുക്കുന്നത്; എത്ര രൂപയാണ്
ഇപ്രകാരം കടമെടുക്കുന്നത്;
പ്രസ്തുത വായ്പയുടെ തിരിച്ചടവ്
മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
(
സി )
വിഴിഞ്ഞം
പദ്ധതിയുടെ കരാർ പ്രകാരം പദ്ധതി
പൂർത്തീകരിക്കേണ്ടത്
എന്നായിരുന്നു; പ്രസ്തുത
സമയത്തിനുള്ളിൽ പദ്ധതി
പൂർത്തീകരിക്കാൻ
സാധിക്കാത്തതിനാൽ തുറമുഖ നിർമാണ
കമ്പനിയിൽ നിന്നും നഷ്ടപരിഹാരം
ഈടാക്കുന്നതിന് കരാറിൽ വ്യവസ്ഥ
ഉണ്ടോ; എങ്കിൽ പ്രസ്തുത വ്യവസ്ഥ
പ്രകാരം നഷ്ടപരിഹാരം
ഈടാക്കുന്നതിന് സംസ്ഥാനസർക്കാർ
നാളിതുവരെ എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
3415.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
മേഖലയിൽ പ്രവർത്തിക്കുന്ന
സ്വകാര്യ ബോട്ടുകൾക്ക് ലൈസൻസ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ വ്യക്തമാക്കുമോ;
(
ബി )
നിയമാനുസൃത
ലൈസൻസ് പുതുക്കുന്നതിന് മുൻപ്
വാർഷിക പരിശോധന നടത്താറുണ്ടോ;
എങ്കിൽ ആരാണ് പരിശോധന
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇപ്രകാരമുള്ള
വാർഷിക പരിശോധനയുടെ
അടിസ്ഥാനത്തിൽ 2017 മുതൽ
നാളിതുവരെ ലൈസൻസ് റദ്ദാക്കിയ
ജലയാനങ്ങളുടെ വിശദാംശം ജില്ല
തിരിച്ച് വിശദമാക്കുമോ?
3416.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
മേഖലയിൽ പ്രവർത്തിക്കുന്ന
സ്വകാര്യ ബോട്ടുകൾക്ക്
രജിസ്ട്രേഷൻ ലഭിക്കുന്നതിന്
ആവശ്യമായ രേഖകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
ബോട്ടുകൾ സർവീസ് നടത്തുമ്പോൾ
നിർബന്ധമായും ബോട്ടിനുള്ളിൽ
സൂക്ഷിച്ചിരിക്കേണ്ട രേഖകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ടൂറിസ്റ്റുകൾക്കായി
പ്രവർത്തിക്കുന്ന ക്രൂയിസ്
ബോട്ടുകൾ, ഹൗസ് ബോട്ടുകൾ
എന്നിവയുടെ വാടക നിരക്ക്,
ബോട്ടുകളിൽ സൂക്ഷിച്ചിരിക്കേണ്ട
രേഖകൾ എന്നിവ സംബന്ധിച്ച്
സഞ്ചാരികളെ മുൻകൂട്ടി
അറിയിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
3417.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തി
ന്റെ വിവിധ തുറമുഖങ്ങളിൽ
നിന്നും ലക്ഷദ്വീപ്, ഗോവ,
മാംഗ്ലൂർ എന്നിവിടങ്ങളിലേക്ക്
ചരക്ക്, യാത്രാ കപ്പൽ
സർവീസുകള്‍ ആരംഭിക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതിനായി എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
കപ്പൽ സർവീസുകള്‍ എന്നത്തേക്ക്
ആരംഭിക്കുവാൻ കഴിയുമെന്ന്
വിശദമാക്കുമോ?
3418.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തുറമുഖ
വകുപ്പിന്റെ കീഴിൽ മലപ്പുറം
ജില്ലയിലെ പുളിക്കൽ വലിയ പറമ്പ്
പ്രദേശത്ത് കരിങ്കൽ ക്വാറി
നിലവിലുണ്ടോ;
(
ബി )
എങ്കിൽ
വകുപ്പിന് കീഴില്‍ എത്ര സ്ഥലം
ഇവിടെയുണ്ടെന്നും ഇവിടെ നിന്നും
ഖനനം ചെയ്യാൻ സാധിക്കുന്ന
കരിങ്കല്ലിന്റെ അളവ്
എത്രയാണെന്നും വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ക്വാറിയ്ക്ക് ചുറ്റുവേലി
കെട്ടിയപ്പോൾ പ്രദേശവാസികൾ
ഉപയോഗിച്ചിരുന്ന വഴി അടച്ചത്
സംബന്ധിച്ച് ഗ്രാമപഞ്ചായത്തും
പരിസരവാസികളും പരാതിപ്പെട്ടത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
ക്വാറിയിലേക്ക്
എത്തിച്ചേരുന്ന റോഡ്
നവീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3419.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
ചന്തപ്പുരയില്‍ സ്ഥാപിക്കുന്ന
തെയ്യം മ്യൂസിയത്തിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
3420.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മ്യൂസിയം
വകുപ്പില്‍ ഹിസ്റ്ററി ബിരുദം
വിദ്യാഭ്യാസ യോഗ്യതയുള്ള
ഗ്രേഡ് I ക്യൂറേറ്ററുടെ എത്ര
തസ്തികകളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലെ നിയമന രീതി
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയില്‍ നിലവില്‍ എത്ര
പേരാണ് സേവനം
അനുഷ്ഠിക്കുന്നതെന്ന്
വിശദമാക്കാമോ?
3421.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂർ
നിയോജക മണ്ഡലത്തിലെ തെക്കേമഠം
പുനരുദ്ധാരണത്തിനായി
സാംസ്കാരികകാര്യ വകുപ്പില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
3422.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂർ
നിയോജകമണ്ഡലത്തിൽ 2016-17 മുതൽ
2023-24 വരെ ബഡ്ജറ്റിൽ
പുരാവസ്തുവകുപ്പ് വഴി
അനുവദിച്ചിട്ടുള്ള പദ്ധതികളുടെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളിൽ പൂർത്തിയാക്കാത്ത
പദ്ധതികളുടെ വിവരവും ആയതിന്റെ
കാരണവും ലഭ്യമാക്കാമോ?
3423.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചരിത്ര
വസ്തുതകളെയും
യാഥാർത്ഥ്യങ്ങളെയും
വളച്ചൊടിക്കാനുള്ള സംഘടിത
ശ്രമങ്ങളുടെ ഭാഗമായി ചില
നിക്ഷിപ്ത താല്പര്യക്കാരുടെ
ഭാഗത്തുനിന്നും നിരന്തരം
ഉണ്ടാകുന്ന സമീപകാല സംഭവങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
സംസ്ഥാന
പുരാവസ്തു വകുപ്പിന്റെ
പ്രവർത്തനം വിശകലന
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കേരളീയ
പൈതൃകമൂല്യങ്ങളുടെ ശേഖരമായ
പുരാരേഖകളെ ശാസ്ത്രീയമായി
സംരക്ഷിക്കുന്നതിനുവേണ്ടി
നടപ്പിലാക്കുന്ന
പ്രവർത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
ചരിത്രപാഠങ്ങളെ
ശാസ്ത്രീയമായി
സ്വാംശീകരിച്ചുകൊണ്ട്
മാനവികതയിൽ ഊന്നിയ പുതിയ
തലമുറയുടെ സൃഷ്ടിക്ക് വേണ്ടി
സംസ്ഥാന പുരാവസ്തു, പുരാരേഖാ
വകുപ്പുകള്‍ നടപ്പിലാക്കുന്ന
പ്രവർത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ?
3424.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിലെ പാണ്ഡവന്‍പാറ
കേന്ദ്രമാക്കി ചരിത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
സഹായകരമാകുന്ന തരത്തില്‍ ഒരു
അമിനിറ്റി സെന്റര്‍
സ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ബി )
പാണ്ഡവന്‍പാറയെ
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; വിശദാംശം
അറിയിക്കാമോ;
(
സി )
പാറശാല
മണ്ഡലത്തിലെ വെള്ളറട,
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തുകളിലായി
സ്ഥിതിചെയ്യുന്ന പൂങ്കോട്ട്
പാറയെ സംരക്ഷിത മേഖലയാക്കി
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|