|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
167.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന
കേന്ദ്ര-സംസ്ഥാന ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതികള്‍
ഏതെല്ലാമാണെന്നും അവ
എപ്രകാരമാണ് നടപ്പാക്കി
വരുന്നതെന്നും വിശദീകരിക്കാമോ?
168.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ഏതെല്ലാം
ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത്
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇ-ഹെല്‍ത്ത്
പദ്ധതി നടപ്പിലാക്കുന്നതിന്
തെരഞ്ഞെടുത്ത പുതിയ
ആശുപത്രികള്‍ ഏതെല്ലാമാണെന്നും
ഇതിനായി സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ?
169.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
മേഖലയില്‍ ഏറ്റവും മികച്ച
പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
സംസ്ഥാനം എന്ന നിലയില്‍
ജനാഭിമുഖ്യ പദ്ധതികള്‍ കൂടുതല്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പി.
എച്ച്. സി. മുതല്‍ മെഡിക്കല്‍
കോളേജ് വരെയുള്ള എല്ലാ
സര്‍ക്കാര്‍ ആശുപത്രികളിലും
സ്കാനിംഗ് ഉള്‍പ്പെടെയുള്ള
സേവനങ്ങളും മരുന്ന് ലഭ്യതയും
ഉറപ്പുവരുത്താന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
170.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അവയവം ലഭിക്കാനായി രജിസ്റ്റര്‍
ചെയ്ത് കാത്തിരിക്കുന്ന
രോഗികളുടെ എണ്ണം എത്രയാണെന്ന്
അറിയിക്കുമോ;
(
ബി )
മൃതസഞ്ജീവനി
പദ്ധതി സജീവമാക്കുവാനും അവയവ
ദാനം സുതാര്യമാക്കുവാനും ഈ
രംഗത്തെ ചൂഷണവും അവയവ കച്ചവടവും
ഇല്ലാതാക്കുവാനും എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
171.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പ് നടപ്പിലാക്കുന്ന
ചികിത്സ സഹായ പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കുമോ?
172.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത്
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇ-ഹെല്‍ത്ത്
പദ്ധതിയില്‍ കൂടുതല്‍
ആശുപത്രികള്‍ ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
173.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടൈപ്പ്
വൺ പ്രമേഹ ബാധിതരായ
കുട്ടികള്‍ക്കായുള്ള മിഠായി
പദ്ധതിയെക്കുറിച്ച്
വിശദീകരിക്കാമോ; ഈ പദ്ധതിയിൽ
സംസ്ഥാനത്ത് എത്ര കുട്ടികളാണ്
ഉൾപ്പെട്ടിട്ടുളളതെന്ന് ജില്ല
തിരിച്ചുള്ള വിശദവിവരം നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഉള്‍പ്പെട്ട
കുട്ടികൾക്ക് കണ്ടിന്യുയസ്
ഗ്ലൂക്കോസ് മോണിറ്ററിംഗ്
സിസ്റ്റം (സി.ജി.എം.എസ്.)
ലഭ്യമാക്കുന്നുണ്ടോ; എങ്കിൽ
ഇതുവരെ എത്ര കുട്ടികൾക്കാണ്
സി.ജി.എം.എസ്.
നൽകിയിട്ടുളളതെന്ന വിവരം
അറിയിക്കുമോ;
(
സി )
മിഠായി
പദ്ധതിയിൽ നിലവില്‍
നിശ്ചയിച്ചിട്ടുള്ള വരുമാന
പരിധി എത്രയാണ്; ഇതിൽ മാറ്റം
വരുത്തുവാൻ
ആലോച്ചിക്കുന്നുണ്ടോ; പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുള്ള
കുട്ടികൾക്ക് പ്രായപൂർത്തിയായാൽ
തുടർ ചികിത്സ സഹായം നൽകുവാനുള്ള
പദ്ധതി പരിഗണനയിലുണ്ടോ?
174.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരോഗ്യ കിരണ്‍ പദ്ധതി പ്രകാരം
ലഭ്യമായിക്കൊണ്ടിരിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
ബി )
ആരോഗ്യ
കിരണ്‍ പദ്ധതി പ്രകാരം
അര്‍ഹതപ്പെട്ടവര്‍ക്ക് 18
വയസ്സിന് ശേഷവും സൗജന്യ ചികിത്സ
തുടരുകയോ മരുന്നുകള്‍ കാരുണ്യ
പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ
ചെയ്യുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കുമോ?
175.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാഷ്ട്രീയ
സ്വാസ്ഥ്യ ഭീമ യോജന
(ആര്‍.എസ്.ബി.വൈ.) കാര്‍ഡ്
പുതുക്കുന്നതിന് ഇന്‍ഷൂറന്‍സ്
കമ്പനി സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ; എത്ര
വര്‍ഷം കൂടുമ്പോഴാണ് കാര്‍ഡ്
പുതുക്കേണ്ടതെന്നും കാര്‍ഡ്
പുതുക്കുന്നതിനുള്ള
തീരുമാനമെടുക്കുന്നത്
ആരാണെന്നും അറിയിക്കാമോ;
(
ബി )
അര്‍ഹതപ്പെട്ട
പലരും കാരുണ്യ ആരോഗ്യ സുരക്ഷ
പദ്ധതിയില്‍ ഉൾപ്പെട്ടിട്ടില്ല
എന്ന കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരക്കാർക്ക് പദ്ധതിയില്‍
ചേരുന്നതിനോ കാര്‍ഡ്
പുതുക്കുന്നതിനോ സമയം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ആര്‍.എസ്.ബി.വൈ.
കാര്‍ഡ് നഷ്ടപ്പെട്ട്
പോയവര്‍ക്ക് സൗജന്യ ചികിത്സ
ലഭിക്കുന്നതിനായി
ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ?
176.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബി.പി.എല്‍.
കുടുംബങ്ങളിലെ വൃക്ക, കരള്‍,
ഹൃദയം മുതലായ ആന്തരിക
അവയവങ്ങള്‍ക്കുണ്ടാകുന്ന
ഗുരുതരമായ രോഗം ഉള്ളവര്‍ക്കം
ഡയാലിസിസ് രോഗികള്‍ക്കും മറ്റും
ആശ്വാസ കിരണം, സമാശ്വാസം മുതലായ
പദ്ധതികൾ പ്രകാരം നല്‍കിയിരുന്ന
ചികിത്സ സഹായം കഴിഞ്ഞ നാല്
വര്‍ഷമായി ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദ വിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
രോഗികള്‍ക്കുള്ള ചികിത്സ സഹായം
മുടങ്ങിയിട്ടുണ്ടെങ്കില്‍ അത്
മുന്‍കാല പ്രാബല്യത്തോടെ
പുനസ്ഥാപിച്ച് രോഗികളുടെ
ദയനീയാവസ്ഥ പരിഹരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
177.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആർദ്രം
പദ്ധതി പ്രകാരം കാഞ്ഞങ്ങാട്
മണ്ഡലത്തിൽ നടത്തിയ
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ
തസ്തികകളിൽ എത്ര ജീവനക്കാരെ
നിയമിച്ചുവെന്ന് അറിയിക്കാമോ?
178.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി കോങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
179.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൂടുതല്‍ ആളുകളെ പാലിയേറ്റീവ്
പ്രവര്‍ത്തനങ്ങളിലേക്ക്
ആകര്‍ഷിക്കുന്നതിനും
പാലിയേറ്റീവ്
പ്രവര്‍ത്തകര്‍ക്ക്
മെച്ചപ്പെട്ട പരിശീലനം
നല്‍കുന്നതിനും സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നത്
വിശദമാക്കാമോ?
180.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ദേവികുളം മണ്ഡലത്തില്‍
എന്തെല്ലാം പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി ദേവികുളം
മണ്ഡലത്തിലെ സര്‍ക്കാര്‍
ആശുപത്രികളില്‍ പുതിയതായി
തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
181.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാന്‍സര്‍ ബാധിച്ചവര്‍ക്ക്
നിലവില്‍ ക്ഷേമ പെന്‍ഷന്‍
നല്‍കുന്നതിന്റെ നിബന്ധനകള്‍
എന്തെല്ലാമാണെന്നും മറ്റ് ക്ഷേമ
പെന്‍ഷനുകള്‍, സര്‍വ്വീസ്
പെന്‍ഷനുകള്‍ എന്നിവ
കൈപ്പറ്റുന്നവർക്ക് ഇത്തരം
പെന്‍ഷന്‍ ലഭിക്കുന്നതിന്
അര്‍ഹതയുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ബി )
മറ്റ്
ക്ഷേമ പെന്‍ഷനുകള്‍ 1600
രൂപയായി
വര്‍ദ്ധിപ്പിച്ചിട്ടുള്ള
സാഹചര്യത്തിൽ നിലവില്‍
കാന്‍സര്‍ ബാധിതര്‍ക്കായുള്ള
പെന്‍ഷനായി നല്‍കുന്ന 1000 രൂപ
ചുരുങ്ങിയത് 3000 രൂപയാക്കി
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണിക്കുമോ?
182.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദിനംപ്രതി
വര്‍ദ്ധിക്കുന്ന കാന്‍സര്‍
രോഗികളുടെ ചികിത്സ ചെലവുകള്‍
ലഘൂകരിക്കാന്‍ വകുപ്പ്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
ജീവിതശെെലി
രോഗങ്ങള്‍
പ്രതിരോധിക്കുന്നതിനായി
പൊതുജനങ്ങളുടെ ജീവിതശെെലിയിൽ
മാറ്റങ്ങള്‍ വരുത്തുവാന്‍
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
കാന്‍സര്‍
രോഗത്തിനുള്ള ആധുനിക തലമുറ
മരുന്നുകള്‍ സാധാരണക്കാര്‍ക്ക്
പ്രാപ്യമാകുന്ന രീതിയില്‍
ലഭ്യമാക്കുന്നതിനും ചികിത്സ
കേന്ദ്രങ്ങള്‍ അവരവരുടെ
ജില്ലകളില്‍ തന്നെ
ലഭ്യമാക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
183.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പുതുക്കാട് നിയോജകമണ്ഡലത്തിലെ
വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളും
സേവനങ്ങളുമാണ്
അനുവദിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(
ബി )
പുതുക്കാട്
നിയോജകമണ്ഡലത്തില്‍പ്പെട്ട
പുതുക്കാട് താലൂക്ക് ആശുപത്രി,
മറ്റത്തൂര്‍
കുടുംബാരോഗ്യകേന്ദ്രം
എന്നിവിടങ്ങളില്‍
അനുവദിച്ചിട്ടുള്ള വികസന
പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും
അവ ഏത് ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
184.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വടക്കാഞ്ചേരി മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
വടക്കാഞ്ചേരി മണ്ഡലത്തിലെ
താലൂക്കാശുപത്രിയില്‍ ഏതെല്ലാം
തസ്തികകളില്‍ എത്ര ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ആര്‍ദ്രം
പദ്ധതിയനുസരിച്ച് പ്രൈമറി
ഹെല്‍ത്ത് സെന്ററുകളെ
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയ സ്ഥലങ്ങളില്‍
സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച്
നിയമനം നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
185.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തിലെ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍,
സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍,
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
എന്നിവിടങ്ങളില്‍ നിലവില്‍ എത്ര
ഡോക്ടര്‍മാര്‍ ഉണ്ടെന്നും എത്ര
മണിവരെയാണ് ഇവിടങ്ങളില്‍ ഒ.പി.
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുളളതെന്നും
ആശുപത്രി തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
ഏതെല്ലാം കുടുംബാരോഗ്യ
കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ
കേന്ദ്രങ്ങളിലുമാണ്
ഡോക്ടര്‍മാരുടെ രാത്രികാല
സേവനം ലഭ്യമാക്കിയിട്ടുളളത്;
വിശദമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
ഡോക്ടര്‍മാരുടെ രാത്രികാല
സേവനം ലഭ്യമാക്കാന്‍ നടപടികള്‍
സ്വീകരിക്കാമോ;
(
ഡി )
സ്ഥിരം
ഡോക്ടര്‍മാര്‍, നാഷണല്‍
ഹെല്‍ത്ത് മിഷന്‍
(എന്‍.എച്ച്.എം.)
ഡോക്ടര്‍മാര്‍ എന്നിവരുടെ എത്ര
ഒഴിവുകളാണ് ഇവിടങ്ങളില്‍
നിലവിലുളളത്; വിശദമാക്കാമോ?
186.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പിന് അനുവദിച്ച 300 തസ്തിക
വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ തരം തിരിച്ച്
അംഗീകരിച്ചതാണോ;
വ്യക്തമാക്കുമോ; ആകെ തസ്തിക 300
എന്ന് നിജപ്പെടുത്തിയത്
എങ്ങനെയെന്ന് വിശദമാക്കാമോ;
(
ബി )
ഒരു
മെഡിക്കല്‍ ഓഫീസര്‍ മാത്രമുള്ള,
കിടത്തി ചികിത്സിക്കുന്ന 50
ആയുര്‍വേദ ആശുപത്രികളില്‍
മികച്ച ചികിത്സ
ലഭ്യമാക്കുന്നതിനുള്ള പരിമിതി
അധിക തസ്തിക സൃഷ്ടിച്ച്
പരിഹരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
നിലവിലെ
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍
പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ
കാലാവധിയ്ക്ക് മുന്‍പ് പോസ്റ്റ്
ക്രിയേഷന്‍ സാധ്യമാക്കാമോ;
വ്യക്തമാക്കുമോ?
187.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പൊതുജനാരോഗ്യമേഖലയ്ക്ക്
ലഭിച്ച അംഗീകാരങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
സര്‍ക്കാര്‍
ആശുപത്രികളെ ജനസൗഹൃദമാക്കിയ
നടപടികള്‍ എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(
സി )
സര്‍ക്കാര്‍
ആശുപത്രികളിലെ എല്ലാ
തസ്തികകളിലെയും ജീവനക്കാരിൽ
മികച്ച പ്രകടനം
കാഴ്ചവയ്ക്കുകയും അത്യപൂര്‍വ്വ
നേട്ടങ്ങള്‍ കൈവരിക്കുകയും
ചെയ്യുന്നവർക്ക് ഗുഡ് സര്‍വീസ്
എന്‍ട്രിക്ക് പുറമേ പ്രത്യേക
അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി
പ്രോത്സാഹിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
188.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീജിയണൽ
ക്യാൻസർ സെന്ററിൽ എം.ആർ.ഐ.
സ്കാനിങ് മെഷീൻ, മാമോഗ്രാം
മെഷീൻ എന്നിവയുടെ പ്രവർത്തനം
നിലച്ചിട്ടുണ്ടോ; ഇതിനാൽ നിരവധി
രോഗികൾക്ക് വൻ തുക നൽകി മറ്റ്
സ്ഥാപനങ്ങളിൽ രോഗനിർണ്ണയ
പരിശോധനകൾ നടത്തേണ്ടി വരുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
മെഷീനുകളുടെ പ്രവർത്തന കാലാവധി
അവസാനിക്കുന്നതിന് മുൻപായി
പുതിയത് വാങ്ങി
സ്ഥാപിക്കുന്നതിന് പകരം
സ്വകാര്യ സ്ഥാപനങ്ങളെ
സഹായിക്കുന്ന നിലപാട്
ഉദ്യോഗസ്ഥർ
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
അവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
സി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
എന്തൊക്കെ മുൻകരുതൽ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
മെഷീനുകളുടെ പ്രവര്‍ത്തനം
എപ്പോള്‍ പുന:സ്ഥാപിക്കാൻ
സാധിക്കുമെന്ന് വ്യക്തമാക്കുമോ?
189.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശ്രീ
അവിട്ടം തിരുനാൾ ആശുപത്രിയിൽ
പ്രവർത്തിക്കുന്ന, ശ്രീ അവിട്ടം
തിരുനാള്‍ ഹോസ്പിറ്റല്‍
ഹെല്‍ത്ത് എജ്യൂക്കേഷന്‍
സൊസൈറ്റിയില്‍ എത്ര സ്ഥിരം
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ; ഇവരെ സ്ഥിരം
ജീവനക്കാരായി നിയമിച്ചത് എങ്ങനെ
എന്ന് വ്യക്തമാക്കാമോ; ഈ
ജീവനക്കാരുടെ തസ്തിക, ശമ്പളം,
നിയമന രീതി, നിയമന ഉത്തരവിന്റെ
പകർപ്പ് എന്നിവ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സൊസൈറ്റിയില്‍ എത്ര താൽക്കാലിക
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ ജീവനക്കാരുടെ
തസ്തിക, ശമ്പളം, നിയമന രീതി,
നിയമന ഉത്തരവിന്റെ പകർപ്പ്
എന്നിവ ലഭ്യമാക്കാമോ; പ്രസ്തുത
താത്ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സൊസൈറ്റിയില്‍ ജോലിയിൽ
പ്രവേശിച്ച ജീവനക്കാർ ജോലിയിൽ
പ്രവേശിച്ച തസ്തികയിൽ ആണോ
നിലവിലും സേവനം
അനുഷ്ഠിക്കുന്നതെന്ന്
വ്യക്തമാക്കാമോ; അല്ലെങ്കിൽ
ആരെല്ലാം തസ്തിക മാറിയെന്നും
അതിനിടയാക്കിയ കാരണവും
വ്യക്തമാക്കാമോ;
(
ഡി )
മേല്‍പ്പറഞ്ഞ
സൊസൈറ്റിയിലെ ജീവനക്കാരുടെ
വിരമിക്കൽ തീയതി
വ്യക്തമാക്കാമോ;
(
ഇ )
ശ്രീ
അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍
ഹെല്‍ത്ത് എജ്യൂക്കേഷന്‍
സൊസൈറ്റിയിൽ ഓഡിറ്റ് സംവിധാനം
നിലിവിലുണ്ടെങ്കിൽ അത്
നടത്തുന്ന വിഭാഗം ഏതാണെന്ന്
വ്യക്തമാക്കാമോ?
190.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നുക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഗുരുതര
രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ
വില വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ന്യായമായ വിലയ്ക്ക് മരുന്നുകള്‍
ലഭ്യമാക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
കേരള
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
ലിമിറ്റഡ് വഴി ആശുപത്രികള്‍ക്ക്
മരുന്നുകള്‍ ലഭിക്കുന്നതിന്
കാലതാമസം നേരിടുമ്പോള്‍
സമയബന്ധിതമായി മരുന്നുകള്‍
ലഭ്യമാക്കുന്നതിന് ബദല്‍
സംവിധാനം ഒരുക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
191.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടൈപ്പ്
വണ്‍ ഡയബറ്റിക് രോഗികള്‍ക്ക്
സര്‍ക്കാര്‍ ആശുപത്രികളില്‍
എന്തെല്ലാം ചികിത്സകളാണ് നല്‍കി
വരുന്നത്; വിശദമാക്കാമോ;
(
ബി )
ഇത്തരം
രോഗികള്‍ക്ക് ഇന്‍സുലിനും മറ്റ്
അനുബന്ധ സാധനങ്ങളും സൗജന്യമായി
നല്‍കി വന്നിരുന്നത്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
അറിയിക്കുമോ;
(
സി )
എറണാകുളം
ജനറല്‍ ഹോസ്‍പിറ്റലില്‍ ഇതിന്റെ
വിതരണം
നിര്‍ത്തിവെച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പുന:സ്ഥാപിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
ഡി )
തീവ്ര
പരിചരണം വേണ്ടിവരുന്ന ഇത്തരം
പ്രമേഹ രോഗികള്‍ക്ക്
ഇന്‍സുലിന്‍ പമ്പും സെന്‍സറും
സൗജന്യമായി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
192.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിലെ ആമച്ചല്‍
ആശുപത്രിയില്‍ ഐസൊലേഷന്‍
വാര്‍ഡ് ആരംഭിക്കുന്നതിന്
അനുയോജ്യമായ സ്ഥലം ലഭ്യമല്ല
എന്ന കാരണത്താല്‍ പ്രാഥമിക
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്തതിനാൽ,
ലഭ്യമാകുന്ന സ്ഥലത്ത് പ്ലാനില്‍
മാറ്റങ്ങള്‍ വരുത്തി ഈ
ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍
വാര്‍ഡ് ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
193.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ഓലത്താന്നി
പി.എച്ച്.സി. യെ കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ആരോഗ്യകേന്ദ്രത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര
തുകയാണ് അനുവദിച്ചതെന്ന്
വിശദമാക്കാമോ?
194.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ മലയോര കുടിയേറ്റ
മേഖലയിലെ പ്രധാന ആതുരാലയമായ
നര്‍ക്കിലക്കാട് പ്രൈമറി
ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരും
പിന്നാക്ക
വിഭാഗത്തില്‍പ്പെട്ടവരും
താമസിക്കുന്ന പ്രസ്തുത
പ്രദേശത്ത് കിടത്തി ചികിത്സ
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
195.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയിൽ, 14 കോടി
രൂപയുടെ കിഫ്ബി മുഖേനയുള്ള
കെട്ടിട നിർമ്മാണത്തിന്റെ
ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം
നിര്‍മ്മാണ പ്രവൃത്തി ഇതുവരെ
ആരംഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ ഉദ്ഘാടനം എന്നാണ്
നിർവഹിച്ചത് എന്നും ഇതുവരെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണങ്ങളെന്താണെന്നും
വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിയുടെ നിർമ്മാണം
ആരംഭിക്കുന്നതിന് എന്തെങ്കിലും
നടപടികൾ ഇനി പൂർത്തീകരിക്കാൻ
ഉണ്ടോ; വ്യക്തമാക്കുമോ;
(
ഡി )
ഈ
പ്രവൃത്തിയുടെ ഉദ്ഘാടനം
നിർവഹിച്ചത് നടപടികൾ
പൂർത്തീകരിക്കുന്നതിന്
മുൻപായിരുന്നോയെന്ന്
വിശദമാക്കാമോ?
196.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പുതിയ ഹോമിയോ
ഡിസ്പന്‍സറികള്‍ സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
മങ്കട
മണ്ഡലത്തിലെ മങ്കട
ഗ്രാമപഞ്ചായത്തില്‍ നിലവില്‍
ഹോമിയോ ഡിസ്പന്‍സറി
ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക്
കിലോമീറ്ററുകൾ യാത്ര ചെയ്ത്
മറ്റ് ആശുപത്രികളെ
ആശ്രയിക്കേണ്ടി
വരുന്നതുമൂലമുള്ള ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
മങ്കട പഞ്ചായത്തില്‍ ഹോമിയോ
ഡിസ്പന്‍സറി സ്ഥാപിക്കുന്ന
കാര്യം പരിഗണിക്കുമോ?
197.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
താലൂക്ക് ആശുപത്രിയില്‍ കിഫ്ബി
ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം
നടത്തിവരുന്ന ബഹുനില
കെട്ടിടത്തിന്റെ നിര്‍മ്മാണ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ?
198.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണമ്പൂര്‍
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിലെ പുതിയ ബഹുനില
മന്ദിരനിര്‍മ്മാണത്തിന് നാല്
കോടി രൂപ അനുവദിച്ചതിനെ
തുടര്‍ന്ന് വകുപ്പ് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
199.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശ്രീ
അവിട്ടം തിരുന്നാൽ ആശുപത്രിയിൽ
പ്രവർത്തിക്കുന്ന എസ്.എ.റ്റി.
ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ
സൊസൈറ്റി ആരംഭിച്ചത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സൊസൈറ്റി ആരംഭിക്കാൻ സർക്കാർ
നൽകിയ ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
ആശുപത്രികളിൽ
ഹോസ്പിറ്റല്‍ ഡെവലമെന്റ്
സൊസൈറ്റികൾക്ക് പുറമേ മറ്റ്
ചാരിറ്റബിൾ സൊസൈറ്റിക്ക്
പ്രവർത്തിക്കുവാൻ കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
എസ്.എ.റ്റി.
ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ
സൊസൈറ്റി ശ്രീ അവിട്ടം തിരുനാൾ
ആശുപത്രിക്ക് എന്തെല്ലാം സൗജന്യ
സേവനങ്ങളാണ് നൽകിവരുന്നതെന്ന്
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
സൊസൈറ്റിയിൽ നിന്നും എസ്.എ .ടി.
ആശുപത്രിക്ക് എന്തെല്ലാം
നേട്ടങ്ങൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
2008-ൽ
ഈ സൊസൈറ്റിയെ ഹോസ്പിറ്റൽ
ഡെവലപ്മെന്റ് സൊസൈറ്റിയിലേക്ക്
ലയിപ്പിക്കുവാൻ സർക്കാർ ഉത്തരവ്
നൽകിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ; പ്രസ്തുത ഉത്തരവ്
എന്തുകൊണ്ട് പാലിച്ചില്ല എന്ന്
അറിയിക്കാമോ?
200.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
സ്കാനിങ് മെഷീന്‍
സ്ഥാപിച്ചിട്ടുണ്ടോയെന്നും
നിലവില്‍ രോഗികളുടെ സ്കാനിങ് ഈ
ആശുപത്രിയില്‍
നടന്നുവരുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ബി )
സ്കാനിങ്
മെഷീന്‍ നിലവില്‍
പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍
അത് പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ ഒരു ഡോക്ടറെ
നിയമിക്കാനുളള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
201.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ്
സെന്റര്‍-കം-ക്യാഷ്വാലിറ്റി
ബ്ലോക്ക് നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ബ്ലോക്കിന്റെ നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(
സി )
നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന മുറയ്ക്ക്
ഡയാലിസിസ് സെന്ററിലേക്ക്
ആവശ്യമായ ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എന്തെല്ലാം
ഉപകരണങ്ങളാണ് ഡയാലിസിസ്
സെന്ററില്‍ ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഉപകണങ്ങള്‍
അടക്കം എന്തെല്ലാം
സൗകര്യങ്ങളാണ് ഡയാലിസിസ്
സെന്ററില്‍ നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കാമോ?
202.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ വടവുകോട്
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ എം.എല്‍.എ. യുടെ
ആസ്തി വികസന പദ്ധതി പ്രകാരം
നിര്‍മ്മിക്കുന്ന ഐസൊലേഷന്‍
വാര്‍ഡ്, ആശുപത്രിയുടെ ഒന്നാം
നില എന്നീ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിര്‍വ്വഹണ
ഏജന്‍സികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് അറിയിക്കുമോ?
203.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
പേരാമ്പ്ര മണ്ഡലത്തില്‍
സ്ഥാപിക്കുന്ന ഐസൊലേഷന്‍
വാര്‍ഡ് ഏത് ആശുപത്രിയിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാമെന്നാണ്
കരുതുന്നത്; നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(
സി )
എത്ര
തുകയാണ് പ്രസ്തുത
പ്രവൃത്തിക്കുവേണ്ടി
നീക്കിവച്ചിരിക്കുന്നതെന്നും
പ്ര൮ത്തിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണെന്നും
വ്യക്തമാക്കാമോ?
204.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-2017
സാമ്പത്തിക വര്‍ഷത്തില്‍
എം.എല്‍.എ. യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നും പട്ടാമ്പി
താലൂക്ക് ആശുപത്രിയില്‍
അനുവദിച്ച എക്സ്-റേ യൂണിറ്റ്
സ്ഥാപിക്കുന്നതില്‍ ഉണ്ടാകുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
യൂണിറ്റ് സ്ഥാപിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നതിനുള്ള
കാരണം എന്താണെന്ന് അറിയിക്കുമോ;
(
സി )
ഡിജിറ്റൽ
എക്സ്-റേ യൂണിറ്റ് എന്ന്
സ്ഥാപിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
205.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2020-21
സാമ്പത്തിക വര്‍ഷത്തിലെ
എം.എല്‍.എ. യുടെ പ്രത്യേക വികസന
നിധിയിൽ ഉള്‍പ്പെടുത്തി
വളപട്ടണം കുടുംബാരോഗ്യ
കേന്ദ്രത്തില്‍ ജനറേറ്റര്‍
വാങ്ങി സ്ഥാപിക്കുന്നതിന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ?
206.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററിനെ താലൂക്ക് ഹെഡ്
ക്വാർട്ടേഴ്‌സ് ആശുപത്രിയായി
ഉയർത്തിയത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ആശുപത്രിയ്ക്ക് ആവശ്യമായ
സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ
തസ്തികകളടക്കം സൃഷ്‌ടിച്ച്
ഡോക്ടര്‍മാരെയും പാരാമെഡിക്കൽ
ജീവനക്കാരെയും നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
മലപ്പുറം
ജില്ലയിൽ ഹീമോഫീലിയ രോഗികൾ
കൂടുതലുള്ള കൊണ്ടോട്ടി
താലൂക്കിലെ പ്രസ്തുത ആശുപത്രിയെ
ഹീമോഫീലിയ രോഗികൾക്കുള്ള സ്ഥിരം
സെന്ററാക്കി മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
207.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ ഏതൊക്കെ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബ
ആരോഗ്യ കേന്ദ്രങ്ങളായി
ഉയര്‍ത്തിയിട്ടുള്ളത് എന്നത്
സംബന്ധിച്ച് മണ്ഡലം തിരിച്ചുള്ള
വിശദാംശം നല്‍കാമോ;
(
ബി )
ഇതില്‍
ഏതൊക്കെ സ്ഥാപനങ്ങള്‍ നിലവില്‍
കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി
പ്രവര്‍ത്തിക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(
സി )
ഒരു
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെ
കുടുംബ ആരോഗ്യ കേന്ദ്രമായി
ഉയര്‍ത്തുമ്പോള്‍ ഏതൊക്കെ
തസ്തികകളാണ് അധികമായി
അനുവദിക്കുന്നത് എന്നത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
കുടുംബ
ആരോഗ്യ കേന്ദ്രങ്ങളില്‍
ഏര്‍പ്പെടുത്തുന്ന കൂടുതല്‍
അടിസ്ഥാന സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നും എന്തൊക്കെ
ചികിത്സകളാണ് അധികമായി
നടത്താന്‍ കഴിയുന്നത് എന്നത്
സംബന്ധിച്ചുമുള്ള വിശദാംശം
നല്‍കാമോ?
208.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍ ജില്ല
ആശുപത്രിയില്‍ കാര്‍ഡിയോളജി
ഡോക്ടറെ
നിയമിക്കണമെന്നഭ്യര്‍ത്ഥിച്ച്
ആരോഗ്യ മന്ത്രിക്ക്, എം.എല്‍.എ.
നല്‍കിയ നിവേദനങ്ങളില്‍
നാളിതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; നിവേദനങ്ങള്‍
സ്വീകരിച്ച തീയതിയും ഫയല്‍
നമ്പരും ഫയല്‍ ഇപ്പോള്‍ ഏത്
കാര്യാലയത്തിന്റെ
പരിഗണനയിലാണെന്നും അറിയിക്കാമോ;
(
ബി )
പത്ത്
ലക്ഷത്തിലധികം ജനസംഖ്യയുള്ള
നിലമ്പൂര്‍ താലൂക്കിലെ ഒരു
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളിലും കാര്‍ഡിയോളജി
വിഭാഗമോ ഡോക്ടര്‍മാരോ ഇല്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കാര്‍ഡിയോളജി
ഡോക്ടറില്ലാത്തതിനാല്‍
താലൂക്കിലെ പ്രമുഖരായ
വ്യക്തിത്വങ്ങള്‍ ഹൃദയാഘാതം
കാരണം മരണപ്പെട്ട സാഹചര്യങ്ങളും
തുടര്‍ന്നുണ്ടായ ജനകീയ
പ്രതിഷേധങ്ങളും സര്‍ക്കാര്‍
കണക്കിലെടുത്തിട്ടുണ്ടോ;
വിശദവിവരം നല്കുമോ;
(
സി )
കാര്‍ഡിയോളജി
വിഭാഗം
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
പശ്ചാത്തല സൗകര്യങ്ങളും
ഉപകരണങ്ങളും സംവിധാനങ്ങളും
ജനപ്രതിനിധികളുടെ
ഫണ്ടുപയോഗിച്ച് ഒരുക്കാന്‍
സന്നദ്ധമെങ്കില്‍ കാര്‍ഡിയോളജി
ഡോക്ടറെയും ജീവനക്കാരെയും
നിയമിക്കാൻ നടപടി സ്വീകരിക്കുമോ
എന്നറിയിക്കുമോ ;
(
ഡി )
നിലമ്പൂര്‍
താലൂക്കിന്റെ അതിര്‍ത്തി
പ്രദേശങ്ങളില്‍ നിന്നും
തൊട്ടടുത്ത കാര്‍ഡിയോളജി
സൗകര്യമുള്ള സര്‍ക്കാര്‍
ആശുപത്രിയിലേക്ക് 60
കിലോമീറ്ററിലധികം
ദൂരമുള്ളതിനാല്‍ രോഗികളായവരുടെ
ജീവന്‍ രക്ഷിക്കാന്‍ നിലമ്പൂര്‍
ജില്ല ആശുപത്രിയില്‍
കാര്‍ഡിയോളജി ഡോക്ടറെ
അനുവദിക്കണമെന്ന എം.എല്‍.എ.
യുടെ അഭ്യര്‍ത്ഥന പരിഗണിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ; ഇതിനായി
മാനദണ്ഡങ്ങളില്‍ ഇളവ്
അനുവദിക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
209.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലിപ്പറമ്പ്
കുടുംബാരോഗ്യ കേന്ദ്രത്തില്‍
കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കുടുംബാരോഗ്യ കേന്ദ്രത്തില്‍
പുതിയ കെട്ടിട നിര്‍മ്മാണത്തിന്
ആരോഗ്യ വകുപ്പ് നിലവില്‍
ഏതെങ്കിലും ഫണ്ട്
വകയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
210.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ ആശുപത്രികളില്‍
ഏതെല്ലാം തസ്തികകളില്‍ നിലവില്‍
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍ അവയില്‍
നിയമനം നടത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
211.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തില്‍ എം.എല്‍.എ. യുടെ
ആസ്തി വികസന ഫണ്ട്
ഉപയോഗപ്പെടുത്തി ആരോഗ്യ
വകുപ്പുമായി ബന്ധപ്പെട്ട
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന
വിവരം ആശുപത്രിയുടെ പേര്, വികസന
പ്രവൃത്തി, വികസന പ്രവൃത്തിയുടെ
പുരോഗതി എന്നിവ സഹിതം
വിശദമാക്കാമോ?
212.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ പേരാമ്പ്ര
സര്‍ക്കാര്‍ ആശുപത്രി നിലവില്‍
ഏത് കാറ്റഗറിയിലാണെന്നും
സ്റ്റാഫ് പാറ്റേണ്‍ ഏത്
കാറ്റഗറിക്കുള്ളതാണെന്നും
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
ഏതൊക്കെ വിഭാഗങ്ങളിലാണ്
ഡോക്ടര്‍മാരും മറ്റ്
ജീവനക്കാരും ഇല്ലാത്തതെന്ന്
അറിയിക്കുമോ;
(
സി )
ഒഴിവുള്ള
തസ്തികകള്‍ നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
213.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തിൽ കുടുംബ ആരോഗ്യ
കേന്ദ്രമായി ഉയര്‍ത്തിയ
ചെങ്ങോട്ടുകാവ് പി.എച്ച്.സി.
യിൽ എത്ര ജീവനക്കാരെ അധികമായി
നിയമിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
കുടുംബ
ആരോഗ്യ കേന്ദ്രത്തിൽ
ഉണ്ടായിരിക്കേണ്ട മിനിമം
ജീവനക്കാര്‍ ഇവിടെയുണ്ടോ;
അറിയിക്കുമോ?
214.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ ആരോഗ്യ
കേന്ദ്രങ്ങളോടനുബന്ധിച്ച് പുതിയ
ഐസൊലേഷന്‍ വാര്‍ഡുകള്‍
ആരംഭിക്കുന്ന പദ്ധതി നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മണ്ഡലത്തിലെ
ആരോഗ്യ കേന്ദ്രങ്ങളിലെ
ഐസൊലേഷന്‍ വാര്‍ഡുകളുടെ
നിര്‍മ്മാണം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
നിര്‍മ്മാണം എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
215.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തിലെ ആര്യാട് പ്രാഥമിക
ആരോഗ്യ കേന്ദ്രത്തില്‍
നിലവില്‍ എത്ര ഡോക്ടര്‍മാരുടെ
സേവനമാണ് ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ആശുപത്രിയില്‍ സേവനം ചെയ്യുന്ന
ഡോക്ടര്‍മാര്‍ക്ക് മറ്റ്
സ്ഥാപനങ്ങളില്‍ ഡ്യൂട്ടി
ചാര്‍ജ്ജ്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
ആശുപത്രിയില്‍ എത്തുന്ന
രോഗികളെ പരിശോധിക്കുന്നതിനും
വീടുകളില്‍ കഴിയുന്ന
പാലിയേറ്റീവ് രോഗീപരിചരണത്തിന്
ഗൃഹസന്ദര്‍ശനം കാര്യക്ഷമമായി
നടത്തുന്നതിനും വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ഇല്ലെങ്കിൽ
പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍
ഒരു ഡോക്ടറെ കൂടി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
216.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബിയിൽ
ഉൾപ്പെടുത്തി മംഗൽപാടി താലൂക്ക്
ആസ്ഥാന ആശുപത്രിയിൽ
നടപ്പിലാക്കുന്ന പദ്ധതിയുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തി എപ്പോൾ
തുടങ്ങാൻ കഴിയുമെന്ന്
അറിയിക്കുമോ?
217.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ കേശവപുരം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിന് പുതിയ മന്ദിരം
നിര്‍മ്മിക്കാന്‍ 5 കോടി രൂപ
സംസ്ഥാന ബജറ്റില്‍
വകയിരുത്തിയതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
218.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ എലപ്പുള്ളിയിൽ
സ്ഥിതി ചെയ്യുന്ന പാലക്കാട്
താലൂക്ക് ആശുപത്രിയുടെ
ശോച്യാവസ്ഥ പരിഹരിക്കുന്നതിനും
നവീകരണ പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിനും ആരോഗ്യ
വകുപ്പ് സ്വീകരിച്ച് വരുന്ന
നടപടികള്‍ വിശദമാക്കാമോ?
219.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കോട്ടായി
കുടുംബാരോഗ്യകേന്ദ്രം
നവീകരിക്കുന്നതിനുള്ള
ഏതെങ്കിലും പദ്ധതികള്‍
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കുടുംബാരോഗ്യകേന്ദ്രം നബാര്‍ഡ്
ഫണ്ട് ഉപയോഗപ്പെടുത്തി
നവീകരിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ സര്‍ക്കാരില്‍
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
220.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
നിയോജക മണ്ഡലത്തിലെ
വടക്കാഞ്ചേരി കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍ കെട്ടിട
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
221.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുളള ഭക്ഷ്യവിഷബാധ
സംബന്ധിച്ച് വകുപ്പ്
കെെക്കൊണ്ട നടപടികള്‍
വിശദമാക്കാമോ; പ്രസ്തുത
നടപടികളുടെ ഭാഗമായി എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിന് പൊതുജനങ്ങളെ
ഉള്‍പ്പെടെ
സഹകരിപ്പിക്കുന്നതിനും കൂടുതല്‍
വ്യാപകമായ പരിശോധനകള്‍
നടത്തുന്നതിനും വകുപ്പ്
നടപടികള്‍ സ്വീകരിക്കുമോ?
222.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹോട്ടല്‍
ഭക്ഷണത്തില്‍ നിന്നുള്ള
ഭക്ഷ്യവിഷബാധ ഫലപ്രദമായി
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ;
(
ബി )
ഹോട്ടലുകളിലെ
ഭക്ഷണത്തിന്റെ ഗുണനിലവാരം
ഉയര്‍ത്തുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ച്
വരുന്നുവെന്ന് അറിയിക്കാമോ;
(
സി )
ഭക്ഷ്യസുരക്ഷ
വകുപ്പ് ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ച് വരുന്നുവെന്ന്
വിശദമാക്കാമോ?
223.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതും
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
പ്രവർത്തനത്തെ പ്രതികൂലമായി
ബാധിക്കുന്നു എന്നത്
വസ്തുതയാണോ;
(
ബി )
ഭക്ഷ്യവിഷബാധ
കൂടിവരുന്നതായി പറയപ്പെടുന്ന
സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ
വകുപ്പിന് വാഹനങ്ങൾ അടക്കമുള്ള
അടിസ്ഥാന സൗകര്യങ്ങൾ
വർദ്ധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
ഭക്ഷ്യസുരക്ഷാ
വകുപ്പിൽ ആവശ്യത്തിന്
ജീവനക്കാരുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
ആവശ്യമുള്ള ജീവനക്കാരെ
യുദ്ധകാലാടിസ്ഥാനത്തിൽ
നിയമിക്കാൻ നടപടി
സ്വീകരിക്കുമോ?
224.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാവകുപ്പ് 2022
കലണ്ടര്‍ വര്‍ഷത്തില്‍ പരിശോധന
നടത്തി എത്ര സ്റ്റാറ്റ്യൂട്ടറി
സാമ്പിളുകളും സര്‍വ്വൈലന്‍സ്
സാമ്പിളുകളും
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഭക്ഷ്യസുരക്ഷാവകുപ്പ്
2022 ജനുവരി മുതല്‍ ഇതുവരെയായി
വിവിധ സ്ഥാപനങ്ങളില്‍ പരിശോധന
നടത്തി പിഴയായി എത്ര രൂപ
ഈടാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
225.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്യങ്കാവ്
ചെക്ക് പോസ്റ്റിൽ പിടികൂടിയ
പാലിൽ ഹൈഡ്രജൻ പെറോക്സൈഡ്
കലർത്തിയിട്ടില്ലെന്ന്
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
അന്തിമ പരിശോധന ഫലത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ആര്യങ്കാവ്
ചെക്ക് പോസ്റ്റിൽ പിടികൂടിയ
പാലിൽ ഹൈഡ്രജൻ പെറോക്സൈഡ്
കലർത്തിയിട്ടുണ്ട് എന്ന ക്ഷീര
വകുപ്പിന്റെ കണ്ടെത്തലിന്
വിരുദ്ധമായി ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ അന്തിമ പരിശോധനാഫലം
വരാനുണ്ടായ സാഹചര്യം
വിശദമാക്കാമോ;
(
സി )
പാലിൽ
ഹൈഡ്രജൻ പെറോക്സൈഡ് കലർത്തി ആറ്
മണിക്കൂറിനകം പരിശോധന
നടത്തിയില്ലെങ്കിൽ
രാസസാന്നിധ്യം കണ്ടെത്താൻ
കഴിയില്ല എന്നത് വസ്തുതയാണോ;
എങ്കിൽ
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
പരിശോധന വൈകാനുണ്ടായ സാഹചര്യം
വിശദമാക്കാമോ?
226.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ഹോട്ടലുകളില്‍ നിന്നും
നല്‍കുന്ന ഭക്ഷണത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന് ഭക്ഷ്യസുരക്ഷ
വിഭാഗം നടപ്പില്‍വരുത്തിയ
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഹോട്ടലുകളില്‍
നടത്തുന്ന പരിശോധനകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനുമുള്ള
നടപടികള്‍ ഭക്ഷ്യസുരക്ഷ വകുപ്പ്
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
227.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹോട്ടലുകളില്‍ നിന്നും
ഹാനികരമായ ഭക്ഷണ
പദാര്‍ത്ഥങ്ങള്‍ കഴിച്ച്
പൊതുജനങ്ങള്‍ക്ക് ജീവഹാനി
ഉള്‍പ്പെടെ സംഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ്
സംവിധാനം ഏര്‍പ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കുമോ;
(
സി )
മായം
കലര്‍ന്ന ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ വില്പന
തടയാന്‍ സമയബന്ധിതമായി കര്‍ശന
പരിശോധന നടത്തുന്നകാര്യവും
പരിഗണിക്കുമോ; വിശദമാക്കുമോ?
228.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം നാളിതുവരെ
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ
സംബന്ധിച്ച എത്ര കേസുകള്‍
റിപ്പോർട്ട് ചെയ്തിട്ടുണ്ട്;
എത്ര കേസുകളിൽ
കുറ്റക്കാർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്; വിശദാംശം
ജില്ല തിരിച്ച് നൽകാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം നാളിതുവരെ ഭക്ഷ്യസുരക്ഷാ
വകുപ്പ് നടത്തിയ പരിശോധനകളുടെ
വിശദാംശം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
മേൽപ്പറഞ്ഞ
കാലയളവിൽ സുരക്ഷിതമല്ലാത്ത
ഭക്ഷണം വിതരണം ചെയ്തതിന്റെ
പേരിൽ എത്ര സ്ഥാപനങ്ങൾക്കെതിരെ
ഭക്ഷ്യസുരക്ഷാവകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ട്;
സ്ഥാപനങ്ങളുടെ പേര്
ഉൾപ്പെടെയുള്ള വിശദാംശം ജില്ല
തിരിച്ച് നൽകാമോ?
229.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2022 ജനുവരി മുതൽ 2023 ജനുവരി
വരെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ
എന്നിവ കേന്ദ്രീകരിച്ച് ഓരോ
മാസവും ഓരോ ജില്ലയിലും
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ
പരിശോധനകളുടെ എണ്ണം ജില്ല, മാസം
എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പരിശോധനയില്‍ ഗുരുതരമായ വീഴ്ചകൾ
കണ്ടെത്തിയ സ്ഥാപനങ്ങൾ
എത്രയെന്നും അവ
ഏതെല്ലാമാണെന്നും ജില്ല
തിരിച്ച് വ്യക്തമാക്കാമോ ;
(
സി )
ഗുരുതരമായ
വീഴ്ച കണ്ടെത്തിയ
സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഇത്തരം
പരിശോധനകൾ നടത്തുന്നതിന്
ഭക്ഷ്യസുരക്ഷാവകുപ്പിന് കീഴിൽ
ഓരോ ജില്ലയിലും എത്ര ഉദ്യോഗസ്ഥർ
വീതമാണ് ഉള്ളത്; വിശദാംശം
ലഭ്യമാക്കാമോ?
230.
ഡോ.കെ.ടി.ജലീൽ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീമതി
ദെലീമ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചിലയിടങ്ങളില്‍ ഭക്ഷ്യവിഷബാധ
ഉണ്ടായ പശ്ചാത്തലത്തില്‍
ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും
പരിശോധനകള്‍
ശക്തിപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ക്രമക്കേടുകള്‍ കണ്ടെത്തിയ
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശം
നല്‍കാമോ;
(
ബി )
2022
-ലെ ക്രിസ്തുമസ് കാലയളവിൽ
'ഓപ്പറേഷന്‍ ഹോളിഡേ' എന്ന
പേരില്‍ പ്രത്യേക പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഭക്ഷണത്തിന്റെ
ഗുണനിലവാരവുമായി ബന്ധപ്പെട്ട്
പരാതി നല്‍കുന്നതിന്
പൊതുജനങ്ങള്‍ക്ക് പ്രത്യേക
സംവിധാനം ഒരുക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നൽകാമോ?
231.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ;
(
ബി )
നിയമപ്രകാരമുള്ള
ലൈസൻസ്, രജിസ്ട്രേഷൻ
എന്നിവയില്ലാതെ
പ്രവർത്തിക്കുന്ന
ഭക്ഷണശാലകൾക്ക് എതിരെ കര്‍ശന
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ശുചിത്വമില്ലാത്ത
ഭക്ഷണം വിളമ്പുന്ന
ഹോട്ടലുകള്‍ക്കെതിരെ ശക്തമായ
നടപടി സ്വീകരിക്കുന്നതിനും
അവയുടെ പേര് വിവരങ്ങൾ
പരസ്യപ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ഡി )
ഇതര
സംസ്ഥാനങ്ങളിൽ നിന്ന്
കേരളത്തിലേക്ക് എത്തുന്ന മാംസം,
മത്സ്യം, പാൽ എന്നിവയുടെ
ഗുണനിലവാരം പരിശോധിച്ച്
ഉറപ്പുവരുത്തുന്നതിന്
ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ
വിശദമാക്കാമോ?
232.
ശ്രീ
. മഞ്ഞളാംകുഴി അലി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യവിഷബാധ
വർദ്ധിച്ചുവരുന്നതായി
പറയപ്പെടുന്ന സാഹചര്യത്തിൽ
ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര
പരിശോധനയ്ക്ക് നിലവിൽ
എന്തെല്ലാം സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭക്ഷണം
സൂക്ഷിക്കുന്ന സ്ഥലത്തെ
വൃത്തിയില്ലായ്മ, പഴകിയ
ഭക്ഷണത്തിന്റെ വിൽപ്പന,
ഭക്ഷണത്തിൽ നിറം ചേർക്കൽ
തുടങ്ങിയവ പരിശോധനയിൽ
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
ആരോഗ്യത്തിന്
ദോഷകരമായ ഭക്ഷണം
വിൽക്കുന്നവർക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
233.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവാരമില്ലാത്ത
ഭക്ഷ്യവസ്തുക്കള്‍
പൊതുജനങ്ങളില്‍
എത്തുന്നില്ലെന്ന്
ഉറപ്പാക്കുന്നതിൽ ഭക്ഷ്യസുരക്ഷാ
വകുപ്പ് പരാജയപ്പെട്ടു എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ലൈസന്‍സുള്ള
ഭക്ഷ്യസ്ഥാപനങ്ങള്‍
പരിശോധിക്കുന്നതിനുള്ള ഇടവേള
നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ;
(
സി )
രജിസ്ട്രേഷനുള്ള
കാറ്ററിങ് സ്ഥാപനങ്ങള്‍ വര്‍ഷം
തോറും പരിശോധിക്കണമെന്ന വ്യവസ്ഥ
വകുപ്പ് പാലിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
234.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യവിഷബാധ മൂലം മരണം
സംഭവിക്കുന്ന സാഹചര്യത്തില്‍
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഭക്ഷ്യസുരക്ഷാ
ഓഫീസര്‍മാരുടെ കൂടുതല്‍
തസ്തികകള്‍ സൃഷ്ടിക്കുന്നതിനും
വാഹനങ്ങൾ അടക്കമുള്ള അടിസ്ഥാന
സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഭക്ഷ്യവിഷബാധ
മൂലം അനിഷ്ട സംഭവങ്ങൾ നടന്ന
ശേഷം മാത്രമേ ഭക്ഷ്യസുരക്ഷാ
വകുപ്പ് പരിശോധനകൾ കാര്യക്ഷമായി
നടത്തുന്നുള്ളു എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
235.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം,
സംഭരണം, വിൽപ്പന എന്നിവ
നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ
രജിസ്ട്രേഷനും ലൈസൻസും
നിർബന്ധമാണോ;
(
ബി )
ഭക്ഷ്യ
വസ്തുക്കളുടെ ഉത്പാദനം, സംഭരണം,
വിൽപ്പന എന്നീ രംഗങ്ങളിൽ
പ്രവർത്തിക്കുന്ന എത്ര
സ്ഥാപനങ്ങൾ നിലവിലുണ്ടെന്നാണ്
സർക്കാർ കണക്കാക്കിയിട്ടുള്ളത്;
(
സി )
ഇതിൽ
രജിസ്ട്രേഷനും ലൈസൻസും
നേടിയിട്ടുള്ള സ്ഥാപനങ്ങളുടെ
എണ്ണം എത്ര വീതം ആണെന്ന്
അറിയിക്കുമോ;
(
ഡി )
ഭക്ഷ്യ
സുരക്ഷാ രജിസ്ട്രേഷനും
ലൈസൻസിനുമായി സ്ഥാപനങ്ങളിൽ
നിന്ന് ഈടാക്കുന്ന ഫീസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
അടയ്ക്കുന്ന വേളയിൽ എത്ര
കാലയളവിലേക്കുള്ള ഫീസ് ആണ് ഓരോ
സ്ഥാപനത്തിൽ നിന്നും
ഈടാക്കുന്നതന്ന വിശദാംശം
ലഭ്യമാക്കുമോ;
(
ഇ )
ചെറുകിട
സ്ഥാപനങ്ങൾ ആരംഭിച്ച്
ജീവിതമാർഗം കണ്ടെത്താൻ
ആഗ്രഹിക്കുന്നവർക്ക് ഇത്തരത്തിൽ
തുടക്കത്തിലേ വൻ തുകകൾ
ഫീസിനത്തിൽ അടയ്ക്കേണ്ടി
വരുന്നത് സാമ്പത്തികമായി
ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
എഫ് )
എങ്കിൽ
ചെറുകിട സംരംഭകരുടെ കാര്യത്തിൽ
ഫീസുകളിൽ ഇളവ് വരുത്തി
ഇത്തരക്കാരെ കൂടി
രജിസ്ട്രേഷന്റെയും
ലൈസൻസിന്റെയും പരിധിയിൽ
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ?
236.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ
റിപ്പോർട്ട് ചെയ്തിട്ടുളള
സാഹചര്യത്തിൽ ഭക്ഷ്യവിഭവങ്ങളുടെ
നിലവാരവും സുരക്ഷിതത്വവും
ഉറപ്പ് വരുത്തുവാൻ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
ലൈസൻസും
ശുചിത്വവും ഇല്ലാത്ത കടകളില്‍
ഭക്ഷ്യവസ്തുക്കൾ വിതരണം
ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
അവര്‍ക്കെതിരെ എന്തൊക്കെ
നടപടികൾ സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(
സി )
ലൈസൻസിന്
അപേക്ഷ നൽകി 60 ദിവസത്തിനകം
തീരുമാനമെടുത്തില്ലെങ്കിൽ
കടകൾക്ക് പ്രവർത്തിക്കാം എന്ന
വ്യവസ്ഥ ഫുഡ് സേഫ്റ്റി ആന്റ്
സ്റ്റാന്‍ഡേര്‍ഡ്സ്
നിയമത്തിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ലൈസൻസ്
ലഭ്യമാകുന്നതിനെടുക്കുന്ന
കാലതാമസം മുതലെടുത്തുകൊണ്ട്
കടകൾ പ്രവർത്തിക്കുന്ന സാഹചര്യം
തടയാൻ സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
237.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷയുമായി
ബന്ധപ്പെട്ട് ഏറെ ആശങ്കകൾ
നിലനിൽക്കുന്ന സാഹചര്യത്തിൽ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും
ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുവാൻ
ആവശ്യമായ ഭക്ഷ്യസുരക്ഷാ ലാബുകൾ
സ്ഥാപിക്കുവാൻ നടപടി
സ്വീകരിക്കുമോ ;
(
ബി )
പതിമൂന്നാം
കേരള നിയമസഭ സബോർഡിനേറ്റ്
ലെജിസ്ലേഷൻ സമിതി സമർപ്പിച്ച
പതിനൊന്നാമത് റിപ്പോർട്ടിൽ ഓരോ
ജില്ലയിലും അക്രഡിറ്റഡ് ഫുഡ്
അനലിറ്റിക്കൽ ലാബുകൾ
സജ്ജമാക്കണമെന്ന ശിപാർശയുടെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
നടപടികൾ വിശദീകരിക്കാമോ;
(
സി )
മലപ്പുറം
ജില്ലയിൽ ഭക്ഷ്യവസ്തുക്കൾ
പരിശോധിക്കുവാൻ ആവശ്യമായ
ഭക്ഷ്യസുരക്ഷാ ലാബ്
സ്ഥാപിക്കുവാൻ മലപ്പുറം ജില്ലാ
പഞ്ചായത്ത് സർക്കാരിലേക്ക്
സമർപ്പിച്ച പ്രൊപ്പോസൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിന്മേൽ സ്വീകരിച്ച നടപടികൾ
അറിയിക്കാമോ;
(
ഡി )
മലപ്പുറം
നിയോജക മണ്ഡലത്തിലെ ആനക്കയം
പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത്
സ്ഥലവും കെട്ടിടവും
ലഭ്യമാക്കാമെന്നറിയിച്ചിട്ടും
ലാബിന് അനുമതി നൽകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ; എത്രയും
വേഗം ആവശ്യമായ ജീവനക്കാരെ
നിയമിച്ച് ലാബിന്റെ പ്രവർത്തനം
ആരംഭിക്കുമോ?
238.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
സംക്രാന്തിയിലുളള ഹോട്ടലിലെ
ഭക്ഷണത്തിൽ നിന്നും
അണുബാധയുണ്ടായി രശ്മി രാജൻ എന്ന
യുവതി മരിക്കാനിടയായ സംഭവത്തിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
എന്തെല്ലാം നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരം
സാഹചര്യങ്ങളിൽ കർത്തവ്യ
നിർവ്വഹണത്തിൽ വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
239.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യവിഷബാധയുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഹോട്ടലുകളിലും
മറ്റ് ഭക്ഷ്യോല്പാദക
സ്ഥാപനങ്ങളിലും മായം കലര്‍ന്ന
ഭക്ഷണം കണ്ടെത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
240.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്തുന്ന പാലില്‍ മായം
ചേര്‍ത്തിട്ടുണ്ടോയെന്ന്
കണ്ടെത്തുന്നതിനായി പാലിന്റെ
ഗുണനിലവാര പരിശോധന
നടത്തുന്നതിന് ഭക്ഷ്യ സുരക്ഷ
വകുപ്പിന്റെ കീഴിൽ എന്ത്
സംവിധാനമാണ് നിലവിലുള്ളത്;
ക്ഷീരവികസന വകുപ്പിന്റെ ചെക്ക്
പോസ്റ്റുകളിൽ പിടികൂടുന്ന മായം
കലര്‍ന്ന പാൽ യഥാസമയം
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
ലാബുകളിൽ എത്തിച്ച് പരിശോധന
നടത്തുവാൻ സാധിക്കാത്തതിനാൽ
മായം കലർത്തിയത് കണ്ടെത്തുവാൻ
സാധിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കിൽ ഇത്തരം
പ്രതിസന്ധി പരിഹരിക്കുന്നതിന്
എന്ത് നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഭക്ഷ്യസുരക്ഷാവകുപ്പിന്
കീഴിൽ എല്ലാ ബ്ലോക്കുകളിലും
ഫുഡ് സേഫ്റ്റി ഓഫീസർമാരെ
നിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
എല്ലാ ബ്ലോക്ക് തലത്തിലും
ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം
ഉൾക്കൊണ്ടുകൊണ്ട് പ്രാദേശിക
തലത്തിൽ കൂടുതൽ ഫുഡ് സേഫ്റ്റി
ഓഫീസർമാരെ നിയോഗിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
241.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം,
സംഭരണം, വിതരണം, വില്പന
തുടങ്ങിയവയിൽ
ഏർപ്പെട്ടിരിക്കുന്നവർ
ഭക്ഷ്യസുരക്ഷ ഗുണനിലവാര
നിയമമനുസരിച്ച്
പ്രവർത്തിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താൻ സ്വീകരിച്ച
നടപടികൾ അറിയിക്കാമോ;
(
ബി )
ഭക്ഷ്യവസ്തുക്കളിൽ
ഹാനികരമായ മായം ചേർക്കൽ, പഴകിയ
ഭക്ഷണം നൽകുന്ന സാഹചര്യം,
രാസവസ്തുക്കൾ കലർത്തൽ എന്നിവ
തടഞ്ഞ് സമ്പൂർണ്ണ ഭക്ഷ്യസുരക്ഷ
ഉറപ്പുവരുത്തുന്നതിന്
ഭക്ഷ്യസുരക്ഷ വിഭാഗം നടപ്പാക്കി
വരുന്ന നടപടികൾ വിശദമാക്കാമോ;
(
സി )
2016-2021
കാലഘട്ടത്തിലെ ഭക്ഷ്യസുരക്ഷ
വിഭാഗത്തിന്റെ പ്രവർത്തനം
കാര്യക്ഷമമല്ല എന്ന സി.എ.ജി.
റിപ്പോർട്ടിലെ കണ്ടെത്തലിന്റെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ?
242.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം അരുവിക്കര നിയോജക
മണ്ഡലത്തിലെ ഹോട്ടലുകളിലും
ബേക്കറികളിലും നിന്നും വിതരണം
ചെയ്യുന്ന ഭക്ഷണത്തിന്റെ
ഗുണനിലവാരം പരിശോധിക്കുന്നതിന്
ഭക്ഷ്യസുരക്ഷ വിഭാഗം സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
243.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം നാളിതുവരെ
ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ
പരിശോധനകളില്‍ എന്തെല്ലാം
മാരകമായ വിഷപദാര്‍ത്ഥങ്ങളാണ്
ഭക്ഷണത്തില്‍
ചേര്‍ത്തിട്ടുളളതായി
കണ്ടെത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി )
ഇത്തരം
ഉല്പന്നങ്ങള്‍ വിതരണം നടത്തിയ
കമ്പനികള്‍ക്കെതിരെയും
ഭക്ഷണസാധനങ്ങള്‍ വിതരണം നടത്തിയ
സ്ഥാപനങ്ങള്‍ക്കെതിരെയും ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
ഇത്തരം
വിഷപദാര്‍ത്ഥങ്ങള്‍ മനുഷ്യരില്‍
ഉണ്ടാക്കാനിടയുളള
ആരോഗ്യപ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിലവിലുളള
നിയമം കൊണ്ടുമാത്രം ഇത്തരം
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കാന്‍ സാധിക്കുമോ;
വിശദമാക്കാമോ?
244.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ ബ്രാന്‍ഡുകളിലായി
വില്പനയ്ക്കെത്തുന്ന
ഭക്ഷ്യവസ്തുക്കള്‍,
കറിപൗഡറുകള്‍ എന്നിവയില്‍
മായം, വിഷപദാര്‍ത്ഥങ്ങള്‍
എന്നിവ കലര്‍ത്തുന്നതിനെതിരെ
കൂടുതല്‍ ശക്തമായ
നിയമനിര്‍മ്മാണം
നടത്തുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ
എന്നറിയിക്കുമോ;
(
ബി )
ഇത്തരം
സംഭവങ്ങളില്‍ കര്‍ശനമായ
അന്വേഷണം നടത്തി ആവശ്യമായ നിയമ
നടപടികള്‍ സ്വീകരിക്കുന്നതിനായി
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്
കൂടുതല്‍ ഓഫീസുകള്‍
അനുവദിക്കുന്നതിനും ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ?
245.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷ വകുപ്പിലെ വിവിധ
തസ്തികകളിൽ ജോലി ചെയ്യുന്ന
ജീവനക്കാരുടെ എണ്ണവും നിലവിൽ
ഒഴിവുള്ള തസ്തികകളുടെ എണ്ണവും
ജില്ല തിരിച്ച് അറിയിക്കുമോ;
(
ബി )
ഭക്ഷ്യസുരക്ഷ
വകുപ്പിൽ മതിയായ ജീവനക്കാർ
ഇല്ലാത്തതുമൂലം പരിശോധനകൾ
കൃത്യമായി നടക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുവാൻ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
246.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അലൈഡ്
ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട
പ്രൊഫഷനലുകളുടെ രജിസ്ട്രേഷൻ
എന്ന് തുടങ്ങാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; പ്രസ്തുത സ്കീം
ഉദ്ഘാടനം നടത്തിയത് അല്ലാതെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
രജിസ്ട്രേഷൻ
ഇല്ലാതെ പ്രവർത്തിക്കുന്ന
അലൈഡ് ഹെൽത്ത് കെയർ രംഗത്തെ
വ്യാജന്മാര്‍ക്കെതിരെ എന്ത്
നടപടി കൈക്കൊള്ളാനാണ്
ഉദ്ദേശിക്കുന്നത്; സ്റ്റേറ്റ്
റിസോഴ്സ് സെൻറിന്റെ കീഴിൽ
നടത്തുന്ന കൗൺസിലിംഗ് കോഴ്സുകൾ
ചെയ്യുന്നവർക്ക് അലൈഡ് ഹെൽത്ത്
കെയറിന് കീഴിൽ രജിസ്റ്റർ
ചെയ്യാൻ സാധിക്കുമോ
എന്നറിയിക്കുമോ;
(
സി )
സ്റ്റേറ്റ്
റിസോഴ്സ് സെൻററിന്റെ കീഴിൽ
നടത്തുന്ന കൗൺസിലിംഗ്
കോഴ്സുകളുടെ ഉദ്ദേശം
വ്യക്തമാക്കുമോ; പ്രസ്തുത
കോഴ്സുകൾ പാസാകുന്നവർക്ക്
കൗൺസിലർ ആയോ സൈക്കോളജിസ്റ്റായോ
പ്രാക്ടീസ് ചെയ്യാൻ അധികാരം
ഉണ്ടോയെന്ന് വ്യക്തമാക്കുമോ ?
247.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാനസിക
രോഗം ഉള്ളവര്‍ക്ക് കാസര്‍ഗോഡ്
ജില്ലയില്‍ എവിടെയൊക്കെയാണ്
ചികിത്സ സൗകര്യങ്ങള്‍
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
രോഗികള്‍ക്ക് ആവശ്യമായ
മരുന്നുകള്‍ എവിടെയൊക്കെ
ലഭ്യമാണെന്ന് അറിയിക്കാമോ?
248.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്യാൻസര്‍
രോഗികള്‍ക്കുള്ള പെൻഷൻ
തുടര്‍ന്നുവരുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ചിലയിടങ്ങളിലെങ്കിലും
ക്യാൻസര്‍ രോഗികള്‍ക്ക് പെൻഷൻ
ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത്
പരിഹരിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
249.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രതിമാസ ശിശു ജനന നിരക്ക്
ജില്ല തിരിച്ച് ലഭ്യമാക്കാമോ?
250.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവൂൽ
തെങ്ങിലക്കടവിൽ സര്‍ക്കാരിന്
സൗജന്യമായി വിട്ടുകിട്ടിയ 6.5
ഏക്കര്‍ സ്ഥലവും മൂന്ന് നില
കെട്ടിടവും കോഴിക്കോട് ജില്ലയിൽ
ആരംഭിക്കുന്ന അവയവമാറ്റ
ശസ്ത്രക്രിയ കേന്ദ്രത്തിന്
വേണ്ടി ഉപയോഗപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(
ബി )
കോഴിക്കോട്
അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രം
പ്രാവര്‍ത്തികമാക്കാൻ
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
251.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
നവംബർ മാസത്തിൽ ഹെൽത്ത് സർവീസ്
ഡയറക്ടറേറ്റിൽ നിന്നും ഫയലുകൾ
കാണാതായത് സംബന്ധിച്ച് പോലീസിന്
പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ
ഇത് സംബന്ധിച്ച് പോലീസ്
അന്വേഷണം നടത്തിയതിന്റെ
അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ്
ഡയറക്ടർക്ക്
റിപ്പോർട്ട്/അറിയിപ്പ്
നൽകിയിട്ടുണ്ടോ; പ്രസ്തുത
റിപ്പോർട്ടിന്റെ/ അറിയിപ്പിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
ബി )
ആരോഗ്യ
വകുപ്പ് ആസ്ഥാനത്തുനിന്നും എത്ര
ഫയലുകളാണ് മേൽപ്പറഞ്ഞ പ്രകാരം
കാണാതായിട്ടുള്ളത്; ഏതൊക്കെ
വിഷയങ്ങൾ സംബന്ധിച്ച ഫയലുകളാണ്
കാണാതായിട്ടുള്ളത്; വിശദാംശം
വ്യക്തമാക്കുമോ;
(
സി )
ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ
കൈകാര്യം ചെയ്യുന്ന ഫയലുകൾ
സംബന്ധിച്ച് വ്യക്തിഗത
രജിസ്റ്ററുകൾ സൂക്ഷിക്കാറുണ്ടോ;
എങ്കിൽ കാണാതായ ഫയലുകൾ
ഡയറക്ടറേറ്റിലെ ഏതൊക്കെ
സീറ്റുകളിൽ കൈകാര്യം
ചെയ്തിരുന്നതാണ് എന്ന് സീറ്റ്
തിരിച്ചും ഫയൽ നമ്പർ, വിഷയം
എന്നിവ സഹിതവും വ്യക്തമാക്കുമോ;
(
ഡി )
മേൽപ്പറഞ്ഞ
പ്രകാരം നഷ്ടപ്പെട്ട ഫയലുകളിൽ
കോവിഡ് കാല പർച്ചേസുകളുമായി
ബന്ധപ്പെട്ട ഫയലുകൾ
ഉൾപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ ഫയലുകളാണ് ഇപ്രകാരം
നഷ്ടപ്പെട്ടതെന്ന് വിഷയം
തിരിച്ച് ഫയൽ നമ്പർ സഹിതം
വ്യക്തമാക്കുമോ;
(
ഇ )
ഫയലുകള്‍
കാണാതായത് സംബന്ധിച്ച വകുപ്പുതല
അന്വേഷണം
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിൽ ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ; പ്രസ്തുത
അന്വേഷണ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
252.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരത്ത്
തോന്നയ്ക്കലില്‍ സ്ഥിതി
ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍
സജ്ജമാക്കിയ ലബോറട്ടറി
സംവിധാനങ്ങള്‍ കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍
വികസിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്നത്
വിശദമാക്കാമോ?
253.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതുതായി വിവിധയിനം
പകര്‍ച്ചവ്യാധികളും
പകര്‍ച്ചപ്പനികളും പടര്‍ന്ന്
പിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സാഹചര്യത്തെ
പ്രതിരോധിച്ച് ജനങ്ങളുടെ ആശങ്ക
അകറ്റാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
254.
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്യാൻസര്‍
രോഗികളുടെ പെന്‍ഷന്‍ തുകയില്‍
കാലോചിതമായ വര്‍ദ്ധനവ്
ഏര്‍പ്പെടുത്തണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇതര
ക്ഷേമ പെന്‍ഷന്‍ തുകകള്‍ക്ക്
തുല്യമായ നിലയില്‍ ക്യാൻസര്‍
രോഗികള്‍ക്കും പെന്‍ഷന്‍
വര്‍ദ്ധനവ് അനുവദിക്കുന്ന
വിഷയം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; അറിയിക്കുമോ;
(
സി )
2023-24
സാമ്പത്തിക വര്‍ഷം മുതല്‍
ക്യാൻസര്‍ രോഗികളുടെ പെന്‍ഷന്‍
ഉയര്‍ത്തി നല്‍കുന്നതിന് അനുകൂല
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
255.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശൂര്‍
മെഡിക്കല്‍ കോളേജിലെ ആരോഗ്യ
പ്രവര്‍ത്തകരുടെ നിലവിലുള്ള
ഒഴിവുകളുടെ എണ്ണം തസ്തിക
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
തൃശൂര്‍
മെഡിക്കല്‍ കോളേജിൽ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഇല്ലാത്തതുകൊണ്ട് ഐക്യു
ടെസ്റ്റ് മുടങ്ങുന്ന സാഹചര്യം
നിലവിലുണ്ടോ; അറിയിക്കുമോ;
(
സി )
ഇത്
പരിഹരിക്കാന്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
256.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തിൽ
വന്നതിന് ശേഷം കോഴിക്കോട്
മെഡിക്കൽ കോളേജിൽ അര്‍ബുദ
ചികിത്സ രംഗത്ത്
നടത്തിയിട്ടുള്ള ഇടപെടലുകള്‍
വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
മെഡിക്കൽ കോളേജിൽ അര്‍ബുദ
ചികിത്സ രംഗത്ത് അത്യാധുനിക
ചികിത്സ സംവിധാനങ്ങള്‍
ഒരുക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
257.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2013-ൽ
തറക്കല്ലിട്ട കാസർഗോഡ് മെഡിക്കൽ
കോളേജ് ഇതുവരെ പ്രവർത്തനം
ആരംഭിക്കാത്തതിന്റെ
കാരണമെന്താണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മെഡിക്കൽ കോളേജ്
യാഥാർത്ഥ്യമാക്കുന്നതിന് മൊത്തം
വേണ്ടിവരുന്ന ചെലവ്
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
ഇതുവരെ
എത്ര രൂപ ചെലവഴിച്ചെന്ന് ഇനം
തിരിച്ചും ഏത് വർഷം ഏത് ഫണ്ടിൽ
നിന്ന് എത്ര രൂപയാണ്
അനുവദിച്ചതെന്നും അറിയിക്കുമോ;
(
ഡി )
മെഡിക്കൽ
കോളേജ് യാഥാർത്ഥ്യമാക്കുന്നതിന്
ഇനി വേണ്ടിവരുന്ന ചെലവ്
എത്രയാണെന്നും അത് എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ഇ )
ആശുപത്രി
കെട്ടിട നിർമ്മാണം പാതി വഴിയിൽ
നിർത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ എപ്പോൾ
മുതലാണ് നിർമ്മാണം
നിലച്ചതെന്നും
സ്തംഭനാവസ്ഥയ്ക്ക്
കാരണമെന്താണെന്നും ഇത്
പരിഹരിക്കാൻ കഴിയാത്തത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ;
(
എഫ് )
മെഡിക്കൽ
കോളേജുമായി ബന്ധപ്പെട്ട്
മന്ത്രി തലത്തിലും അല്ലാതെയും
എത്ര അവലോകന യോഗങ്ങൾ
നടത്തിയിട്ടുണ്ടെന്നും പ്രസ്തുത
യോഗങ്ങളിലെ തീരുമാനങ്ങൾ
എന്തൊക്കെയായിരുന്നു എന്നും
എടുത്ത തീരുമാനങ്ങളിൽ ഏതൊക്കെ
പ്രാവർത്തികമാക്കാൻ
കഴിഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
258.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പിലെ ഫീല്‍ഡ് വിഭാഗം
ജീവനക്കാരായ ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
കാലാനുുസൃതമായ പ്രൊമോഷന്‍
ലഭിക്കാത്തത് സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്ക്
പ്രൊമോഷന്‍ നൽകാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
259.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ (2016-2021)
കാലയളവിലും ഈ സര്‍ക്കാരിന്റെ
ഇന്നേവരെയുള്ള കാലയളവിലും
ആരോഗ്യ വകുപ്പില്‍ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചുവെന്നും പ്രസ്തുത
തസ്തികകള്‍ ഏതെല്ലാമാണെന്നും
വിശദമാക്കാമോ?
260.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഫോറന്‍സിക് ഡോക്ടറെ
നിയമിക്കുന്നതിന് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(
ബി )
ഫോറന്‍സിക്
ഡോക്ടറുടെ സേവനം
ലഭ്യമാക്കാത്തതിനാല്‍ പല
പോസ്റ്റ്മോര്‍ട്ടങ്ങളും
നടത്താന്‍ പറ്റാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഫോറന്‍സിക്
ഡോക്ടറെ എപ്പോള്‍ നിയമിക്കാന്‍
കഴിയും എന്ന് വിശദമാക്കാമോ?
261.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങളില്‍ വേണ്ടത്ര
ജീവനക്കാരില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
എങ്കില്‍
ഇത് പരിഹരിക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
262.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിലെ നേഴ്സിംഗ്
അസിസ്റ്റന്റായ സുധ ഇ.പി.
എന്നവര്‍ എറണാകുളം ജില്ലയില്‍
ക്യാന്‍സര്‍ ചികിത്സയില്‍
ആയതിനാല്‍ ജില്ലയിലേയ്ക്ക്
അനുതാപാര്‍ഹമായ അന്തര്‍ ജില്ലാ
സ്ഥലം മാറ്റത്തിന് നല്‍കിയ
അപേക്ഷയില്‍ ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
അന്തര്‍ജില്ലാ
സ്ഥലം മാറ്റത്തിന് നല്‍കിയ
അപക്ഷയില്‍ ഒന്നര വര്‍ഷത്തിന്
ശേഷവും തീരുമാനമുണ്ടാകാത്തത്
അപേക്ഷകയുടെ ക്യാന്‍സര്‍
ചികിത്സയെ ബാധിക്കുന്നുണ്ട്
എന്നതിനാല്‍ ഈ അപേക്ഷയില്‍
എത്രയും വേഗം
തീരുമാനമെടുക്കുന്നതിന് ആരോഗ്യ
വകുുപ്പ് ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(
സി )
ഈ
അനുതാപാര്‍ഹ അന്തര്‍ ജില്ലാ
സ്ഥലംമാറ്റ അപേക്ഷയില്‍
അടിയന്തിര പ്രാധാന്യത്തോടെ
തീര്‍പ്പുണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
263.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആശാവർക്കർമാർക്ക് നിലവിലുള്ള
സേവന വേതന വ്യവസ്ഥകൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
നിലവിൽ
എത്ര ആശാവർക്കർമാരാണ്
ഉള്ളതെന്ന് ജില്ലതിരിച്ച്
അറിയിക്കാമോ;
(
സി )
ആശാവർക്കർമാരെ
സർക്കാർ ജീവനക്കാരായി
പരിഗണിച്ച് ഇവരുടെ സേവന വേതന
വ്യവസ്ഥകൾ
പുനർനിർണയിക്കുന്നതിനും മിനിമം
വേതനം ലഭ്യമാക്കുന്നതിനും വേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
264.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആതുര ശുശ്രൂഷ രംഗത്ത്
പാലിയേറ്റീവ് നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
ഈ
രംഗത്ത് എത്രപേര്‍ ജോലി
ചെയ്യുന്നു; ഇവരുടെ സേവന വേതന
വ്യവസ്ഥകള്‍ അറിയിക്കാമോ;
(
സി )
പാലിയേറ്റീവ്
പരിചരണത്തിലെ സമഗ്ര സംഭാവന
പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍
നല്‍കുന്നതുപോലെ ഈ രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
അംഗീകാരം നല്‍കുവാന്‍ സംസ്ഥാന
സര്‍ക്കാരും നടപടി
സ്വീകരിക്കുമോ;
(
ഡി )
സംസ്ഥാനത്ത്
പാലിയേറ്റീവ് പരിചരണം
എത്രത്തോളം രോഗികള്‍ക്ക്
ഉപയോഗപ്രദമാണെന്ന്
വിശദീകരിക്കാമോ; ഈ രംഗത്ത്
പ്രവര്‍ത്തിക്കുന്നവരുടെ വേതനം
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ?
265.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യവിഷബാധ
നിരന്തരമുണ്ടാകുന്നത്
കണക്കിലെടുത്ത് ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും ജോലി
ചെയ്യുന്ന ജീവനക്കാര്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
നിര്‍ബന്ധമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
266.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ മഴുവന്നൂര്‍
പഞ്ചായത്തിലെ കാരമൂടിലെ 7-ാം
നമ്പര്‍ അംഗനവാടി
കെട്ടിടനിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അംഗനവാടി കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിന് കാലതാമസം
നേരിടുന്നതിന്റെ കാരണം
എന്താണെന്ന് വ്യക്തമാക്കാമോ;
(
സി )
തടസ്സങ്ങള്‍
നീക്കി കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
267.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഡയറക്ടറേറ്റ്
ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ
നിന്ന് ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
ഏതൊക്കെയാണെന്ന് ഇനം തിരിച്ച്
അറിയിക്കാമോ; അപേക്ഷ
സമര്‍പ്പിച്ച ശേഷം ഓരോ
സര്‍ട്ടിഫിക്കറ്റും വിതരണം
ചെയ്യുന്നതിനുള്ള സമയപരിധി
അറിയിക്കാമോ;
(
ബി )
ഏതെങ്കിലും
കാരണത്താൽ അപേക്ഷ
നിരസിക്കുകയാണെങ്കിൽ പ്രസ്തുത
കാരണം സൂചിപ്പിച്ച് അപേക്ഷ
നിരസിച്ചതായി അപേക്ഷകനെ
അറിയിക്കാറുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
268.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മെഡിക്കൽ
കോളേജുകളിൽ ചേര്‍ന്ന് പഠനം
പൂര്‍ത്തിയാക്കുന്നതിന് മുമ്പ്
കൊഴിഞ്ഞുപോകുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ്
ഫീ പൂര്‍ണമായും
അടച്ചുതീര്‍ക്കാത്ത കാരണത്താൽ
പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍
തിരിച്ചുനൽകാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പരിയാരം
മെഡിക്കൽ കോളേജുമായി
ബന്ധപ്പെട്ട് ഇത്തരം പരാതികള്‍
നിലവിലുണ്ടോ; ഉണ്ടെങ്കിൽ
ആവശ്യമായ നടപടി സ്വീകരിക്കുമോ?
269.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്
പുറത്തുളള അംഗീകൃത ആരോഗ്യ
സർവ്വകലാശാലകളിൽ നിന്നും അലൈഡ്
ഹെൽത്ത് കോഴ്സുകൾ
പൂർത്തിയാക്കിയവർക്ക്
സംസ്ഥാനത്ത് പാരാമെഡിക്കൽ
കൗൺസിൽ രൂപീകരിച്ച്
രജിസ്ട്രേഷനും തുല്യത
സർട്ടിഫിക്കറ്റും
ലഭ്യമാക്കുന്നതിന് സർക്കാർ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം ലഭ്യമാക്കുമോ?
270.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മെഡിക്കൽ
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള ആശുപത്രികളിൽ
ചികിത്സയ്ക്ക് എത്തുന്ന
രോഗികളിൽ നിന്നും രോഗനിർണ്ണയ
ടെസ്റ്റുകൾക്ക് തുക
ഈടാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ടെസ്റ്റുകളുടെ നിരക്ക് ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
കാരുണ്യ
ആരോഗ്യ സുരക്ഷ പദ്ധതിയിൽ
ഉൾപ്പെടാതെ അഡ്മിറ്റ് ആകുന്ന
രോഗികൾക്ക് ചികിത്സയും
രോഗനിർണ്ണയ ടെസ്റ്റുകളും
സൗജന്യമായി ലഭ്യമാക്കുന്നുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
സി )
ഇവർക്ക്
എല്ലാവിധ ചികിത്സയും സൗജന്യമായി
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
271.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍
നടപടികള്‍ ആരംഭിക്കുന്നതിനായി
നാളിതുവരെ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
വയനാട്
മെഡിക്കല്‍ കോളേജിന്റെ
മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച്
എന്തെങ്കിലും നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
272.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തിലെ പിലാത്തറ
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍
പ്രവര്‍ത്തിക്കുന്നത് ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ കീഴിലാണോ
അതോ മെഡിക്കല്‍ വിദ്യാഭ്യാസ
ഡയറക്ടറുടെ കീഴിലാണോ എന്ന്
അറിയിക്കുമോ;
(
ബി )
അവിടെ
നിലവിലുള്ള തസ്തികകള്‍
ഏതൊക്കെയാണെന്നും പ്രസ്തുത
തസ്തികകളിൽ ഒഴിവുകള്‍
നിലവിലുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
അവിടെ
ഏതൊക്കെ കോഴ്സുകളാണ്
നിലവിലുള്ളതെന്നും പുതിയ
കോഴ്സുകള്‍ തുടങ്ങുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ ;
(
ഡി )
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
അടിസ്ഥാന സൗകര്യ വികസനത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
273.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരിയിൽ
പുതുതായി ആരംഭിച്ച സർക്കാർ
നഴ്‌സിംഗ് കോളേജിന് ഇതുവരെ ഹെഡ്
ഓഫ് അക്കൗണ്ട്
ലഭിച്ചിട്ടില്ലായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഹെഡ് ഓഫ് അക്കൗണ്ട്
അനുവദിക്കുന്നതിനുള്ള സത്വര
നടപടി സ്വീകരിക്കുമോ;
(
സി )
മഞ്ചേരി
നഴ്‌സിംഗ് കോളേജിന് ആവശ്യമായ
കെട്ടിടം നിർമ്മിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
(
ഡി )
നഴ്‌സിംഗ്
കോളേജിന്റെ സുഗമമായ
പ്രവർത്തനത്തിന് സ്ഥിരം
ജീവനക്കാരെ നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
274.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലുവ
മുനിസിപ്പാലിറ്റി പരിധിയില്‍
ഹോമിയോ ഡിസ്പെന്‍സറി
ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
07/06/2021, 02/11/2019
തീയതികളിൽ സമർപ്പിച്ച
അപേക്ഷകളില്‍
(252/21/Min(H,W&CD,
3619/VIP/M,SJ,W&C)/19)നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
വിഷയത്തിലുള്ള കത്തിടപാടുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
ബി )
ആലുവ
മുനിസിപ്പാലിറ്റി പരിധിയില്‍
ഹോമിയോ ഡിസ്പെന്‍സറി
അനുവദിക്കുന്നതിനുള്ള നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ആലുവ
മുനിസിപ്പാലിറ്റി പരിധിയില്‍
ഹോമിയോ ഡിസ്പെന്‍സറി
അനുവദിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
275.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലുവ
നിയോജക മണ്ഡലത്തിലെ
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത്
പരിധിയില്‍ ഹോമിയോ ഡിസ്പെന്‍സറി
ആരംഭിക്കണമെന്ന 07/07/2022 ലെ
അപേക്ഷയില്‍
(E/6335343/22/M(H,W&CD)
നാളിതുവരെ എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച
കത്തിടപാടുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
ബി )
ചൂര്‍ണ്ണിക്കര
ഗ്രാമപഞ്ചായത്ത് പരിധിയില്‍
ഹോമിയോ ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തൂത
ഹോമിയോ ഡിസ്പെന്‍സറി എത്രയും
വേഗം ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
276.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മുനിസിപ്പാലിറ്റിയില്‍ സ്ഥിതി
ചെയ്യുന്ന ആയുര്‍വേദ
ആശുപത്രിക്ക്, 2020-21
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ അനുവദിച്ച
നിര്‍മ്മാണ പ്രവൃത്തിയുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണം ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
വെളിപ്പെടുത്തുമോ?
277.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തില്‍ ആദിവാസി
മേഖലയില്‍
പ്രവര്‍ത്തിച്ചുവരുന്ന
കോട്ടൂര്‍ ആയുര്‍വേദ
ആശുപത്രിയുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആശുപത്രിയെ താലൂക്ക് ആയുര്‍വേദ
ആശുപത്രിയായി ഉയര്‍ത്തി നാഷണല്‍
ആയുഷ് മിഷന്‍ മുഖേന അടിസ്ഥാന
സൗകര്യ വികസനം
സാധ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
278.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
കായല്‍ ടൂറിസത്തിന്റെ
പ്രാധാന്യം കണക്കിലെടുത്ത്
ആയുര്‍വേദ ക്ലിനിക്കുകളെയും
ആശുപത്രികളെയും
നവീകരിക്കുന്നതിന് നടപടി
ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കായല്‍
ടൂറിസത്തിന്റെ പ്രാധാന്യം
ഉള്‍ക്കൊണ്ട് കുട്ടനാട്ടില്‍
സ്ഥലലഭ്യത ഉള്ള പ്രദേശത്ത്
വിനോദ സഞ്ചാരികള്‍ക്ക് ഗുണകരമായ
വിധത്തിൽ വിപുലമായ
സൗകര്യങ്ങളോടെ ആയുര്‍വേദ
ആശുപത്രി നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദാംശം
അറിയിക്കുമോ?
279.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലത്ത് ആയുഷ്
വകുപ്പിൽ 300 പുതിയ തസ്തികകൾ
തത്വത്തിൽ സൃഷ്ടിച്ച്
പുറപ്പെടുവിച്ച 19.02.2021 ലെ
സ.ഉ.(കൈ) നം.52/2021/ആ.കു.വ.
ഉത്തരവിന്മേൽ സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
തസ്തികകള്‍ കാറ്റഗറി തിരിച്ച്
ഏതൊക്കയാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളിൽ ഏതെല്ലാം
കാറ്റഗറിയിലാണ് നിയമനം
നടത്തിയിട്ടുള്ളത്; നിയമനം
നടത്തിയിട്ടില്ലെങ്കിൽ അതിന്റെ
കാരണം അറിയിക്കാമോ;
(
സി )
പ്രസ്തുത
തസ്തികകളിൽ നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
280.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ എത്ര
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടമില്ലാത്തതും സ്ഥലം
ഉള്ളതുമായ അംഗന്‍വാടികളുടെ പേര്
വിവരം പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
സ്മാര്‍ട്ട്
അംഗന്‍വാടി/എം.ജി.എന്‍.ആര്‍.ഇ.ജി.എസ്.
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
മണ്ഡലത്തില്‍ നിന്ന്
പ്രൊപ്പോസലുകള്‍
ലഭ്യമായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
281.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര
അങ്കണവാടികള്‍ ഉണ്ടെന്നും അവ
ഏതെല്ലാമാണെന്നുമുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
അവയില്‍
ഏതെല്ലാം അങ്കണവാടികള്‍ക്കാണ്
സ്വന്തമായി കെട്ടിടമുള്ളത് എന്ന
വിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
അങ്കണവാടികളില്‍ സ്വന്തമായി
സ്ഥലം ഉള്ളതും എന്നാല്‍
കെട്ടിടമില്ലാത്തതുമായവ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
282.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ 184, 109 എന്നീ
നമ്പരുകളിലുള്ള അങ്കണവാടികൾക്ക്
കെട്ടിടം നിർമ്മിക്കുന്നതിനായി
സ്ഥലം എം.എല്‍.എ. നൽകിയ നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത നിവേദനത്തിൻമേൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
97-ാം നമ്പര്‍ അങ്കണവാടിക്ക്
കെട്ടിടം നിർമ്മിക്കുന്നതിനായി
പാരിപ്പള്ളി വില്ലേജിലെ ഏഴ്
സെന്റ് പുറമ്പോക്ക് ഭൂമി
ലഭ്യമാക്കണമെന്ന ആവശ്യം
ഉന്നയിച്ച് സ്ഥലം എം.എല്‍.എ.
നൽകിയ നിവേദനത്തില്‍ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ചാത്തന്നൂർ
മണ്ഡലത്തിലെ ഏതെങ്കിലും
അങ്കണവാടിക്ക് കെട്ടിടം
നിർമ്മിക്കുന്നതിനായി വനിത
ശിശുവികസന വകുപ്പ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|