STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*421.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് മിൽമയും ക്ഷീരവികസന വകുപ്പും ചേർന്ന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മിൽമയുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തി വിറ്റുവരവ് വർദ്ധിപ്പിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പാലിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് മിൽമ നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്; ഇതിനായി മിൽമയ്ക്ക് എന്തെല്ലാം സൗകര്യങ്ങൾ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
മിൽമ ഉല്പന്നങ്ങളുടെ വില്പന വർദ്ധിപ്പിക്കുന്നതിന് ഓൺലൈൻ വിപണനം ആരംഭിക്കുവാൻ പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കള്‍ സ്കൂളുകളിൽ ലഭ്യമാക്കുന്നതിന് മിൽമയുടെ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*422.
ശ്രീ. പി.വി.അൻവർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ വ്യാപകമായി കന്നുകാലികളില്‍ കാണുന്ന ചര്‍മ്മ മുഴ രോഗം നിയന്ത്രിക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ്പ് വ്യാപകമാക്കിയിരുന്നോ; എങ്കിൽ ഇതിന് ആവശ്യമായ മരുന്ന് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ടോ; എങ്കിൽ സമയബന്ധിതമായി പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മൃഗങ്ങളിൽ നിന്നും പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതിനാൽ സംസ്ഥാനത്തേക്ക് എത്തിക്കുന്ന മൃഗങ്ങള്‍ രോഗവിമുക്തമായവയാണെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
രാത്രിയിൽ ഉള്‍പ്പെടെ വീട്ടുപടിക്കല്‍ മൃഗചികിത്സ ലഭ്യമാക്കുന്നതിനുളള പദ്ധതി വിപുലീകരിക്കുമോ; വിശദമാക്കുമോ?
*423.
ശ്രീ എം രാജഗോപാലൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തിവരുന്ന വൈഗ മേള കാര്‍ഷിക വിളകളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിതോല്പന്ന നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യകളും നൂതന ഉല്പന്നങ്ങളും പ്രചരിപ്പിക്കുന്നതില്‍ എത്രത്തോളം പ്രയോജനപ്രദമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ജില്ലാതലത്തില്‍ പ്രദര്‍ശന, വിപണന പരിപാടികള്‍ സംഘടിപ്പിച്ച് കാര്‍ഷികോല്പന്നങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ വ്യാപകമാക്കുന്നതിനും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെയും വിദേശത്തെയും വിപണി സാധ്യത മനസിലാക്കുന്നതിനും സംരംഭകര്‍ക്ക് അവസരമൊരുക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
എഫ്.പി.ഒ. കളുടെയും എസ്.എഫ്.എ.സി. കളുടെയും വ്യാപനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*424.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തതിനാല്‍ ട്രെയിന്‍ യാത്ര ദുരിതപൂര്‍ണ്ണമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ട്രെയിനുകള്‍ അനുവദിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാന താല്പര്യാര്‍ത്ഥം തിരുത്തണമെന്ന് ആവശ്യപ്പെടുമോ;
( ബി )
സംസ്ഥാനത്തിന് പുതിയ ട്രെയിനുകള്‍ അനുവദിക്കന്നതിന് അനിവാര്യമായ നേമം ടെര്‍മിനല്‍ വികസനം ഉപേക്ഷിച്ച തീരുമാനം തിരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാന വികസനത്തിന് ആവശ്യമായ റെയില്‍വേ വികസന പദ്ധതികള്‍ നടപ്പിലാക്കാതിരിക്കുകയും യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി ട്രെയിന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നതോടാെപ്പം സംസ്ഥാന സര്‍ക്കാരിന്റെ തനത് റെയില്‍വേ വികസന പദ്ധതികള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ വിഘാതം സൃഷ്ടിക്കുന്ന സമീപനം തിരുത്താന്‍ ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?
*425.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷികോല്പാദനം വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവ് ഫലപ്രദമായി തടയുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ?
*426.
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. 15.02.2023-ന് ഇറക്കിയ ഉത്തരവില്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള പകുതി ശമ്പളം മാത്രമേ കെ.എസ്.ആര്‍.ടി.സി.യുടെ ഫണ്ടില്‍ നിന്നും നൽകുകയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നോ;
( ബി )
ജോലി ചെയ്യുന്നവർക്ക് കൂലി നൽകണം എന്ന ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ് ഈ നടപടി എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
തൊഴില്‍ ചൂഷണ സംസ്‌കാരത്തിന് തുടക്കം കുറിയ്ക്കുന്നതായി പറയപ്പെടുന്ന കെ.എസ്.ആര്‍.ടി.സി.യുടെ പ്രസ്തുത തീരുമാനം പിൻവലിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*427.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി വിദ്യാര്‍ത്ഥികളെ സംരംഭകരാക്കുന്നതിനും അവരുടെ തൊഴില്‍ ശേഷിയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തൊഴിലവസരങ്ങള്‍ മനസ്സിലാക്കി വ്യവസായ മേഖലയുമായി ചേര്‍ന്ന് നെെപുണി വികസനത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നതിനായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് ഉച്ചകോടി പ്രയോജനപ്രദമായെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*428.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. നേരിടുന്നതായി പറയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ വിദ്യാർത്ഥികളുടെ യാത്രാസൗജന്യം അടക്കമുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് നൽകിവരുന്ന യാത്രാസൗജന്യവും ആദായനികുതി നല്‍കുന്ന രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍ക്കുള്ള യാത്രാഇളവും നിർത്തലാക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനമെടുത്തിട്ടുണ്ടോ; ഇത് സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം വിശദമാക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി.യുടെ പ്രസ്തുത തീരുമാനം വിദ്യാര്‍ത്ഥികളുടെ താല്പര്യത്തിന് വിരുദ്ധവും വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുന്നതുമാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം സർക്കാർ ഗൗരവമായി പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*429.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിത സ്വാശ്രയ സംഘങ്ങളിലൂടെ പാലുല്പാദനവും പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
കൊഴുപ്പ് കുറഞ്ഞ പാൽ, തൈര്, യോഗർട്ട്, ഐസ്‌ക്രീം, പേട, ബട്ടർ മിൽക്ക്, സംഭാരം എന്നിവയുടെ വിപണനം ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*430.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജനങ്ങൾ ആശ്രയിക്കുന്ന ക്ഷീരമേഖല പ്രതിസന്ധി നേരിടുന്നുവെന്നത് വസ്തുതയാണോ; വ്യക്തമാക്കുമോ;
( ബി )
പശുവളർത്തൽ ലാഭകരമാക്കാനും ക്ഷീരമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഉയർന്ന ഉല്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ള കന്നുകാലി ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*431.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവർഷ ബിരുദ പഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
( ബി )
നാലുവർഷ ബിരുദ പഠനത്തിനുള്ള മാതൃകാ പാഠ്യപദ്ധതി എന്നത്തേക്ക് തയ്യാറാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
*432.
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനഫലമായി എത്ര കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കാനായിട്ടുണ്ട്; പുതുതായി എത്ര സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ വിശദവിവരം അറിയിക്കുമോ;
( ബി )
പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കാര്‍ഷിക മേഖലയില്‍ മികച്ച നിരക്കിലുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ശാസ്ത്രീയമായ സംയോജിത കൃഷി സമ്പ്രദായത്തിലൂടെ ഉല്പാദന വര്‍ദ്ധനവും വിസ്‍തൃതി വിപുലീകരണവും സാധ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
*433.
ശ്രീ. പി.പി. സുമോദ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദന മേഖലയില്‍ ചെലവ് വളരെ കൂടുതലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പാലുല്പാദനച്ചെലവുകളില്‍ പ്രധാനപ്പെട്ടത് പണിക്കൂലിയായതിനാല്‍ ഇത് കുറയ്ക്കുന്നതിന് വാണിജ്യാധിഷ്ഠിത ഫാമുകള്‍ പിന്തുടരുന്ന സാങ്കേതിക വിദ്യയിലൂന്നിയുള്ള നടത്തിപ്പ് ചെറുകിട മേഖലയിലും പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമോ; അറിയിക്കുമോ;
( സി )
ചെലവേറിയ കാലിത്തീറ്റയില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളും നമ്മുടെ അയല്‍ സംസ്ഥാനങ്ങളും പിന്തുടരുന്ന നാര് അധിഷ്ഠിത സമ്പൂര്‍ണ്ണ മിശ്രിത തീറ്റയിലേക്ക് കര്‍ഷകരെ മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമോ; വിശദമാക്കുമോ;
( ഡി )
തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനായുള്ള സ്ഥല ലഭ്യതക്കുറവ് സൃഷ്ടിക്കുന്ന പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ക്ഷീര മേഖലയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*434.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വദേശത്തും വിദേശത്തുമുള്ള വിദ്യാര്‍ത്ഥികളെ കൂടി ആകര്‍ഷിക്കത്തക്ക രീതിയില്‍ സംസ്ഥാനത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരള സര്‍വകലാശാലയ്ക്ക് നാക് എ പ്ലസ് പ്ലസ് അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞതുപോലെ മറ്റ് സര്‍വകലാശാലകളെയും കോളേജുകളെയും മികച്ച നിലവാരത്തിലുള്ള അംഗീകാരം നേടിയെടുക്കാന്‍ പ്രാപ്തമാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാന സൗകര്യം മികവുറ്റതാക്കുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ചും റൂസ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*435.
ശ്രീ. എ. രാജ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലാളികളുടെ ലഭ്യതക്കുറവ് കാര്‍ഷിക വിപുലീകരണത്തിന് വിഘാതമാകുന്നു എന്ന പ്രശ്നം പരിഹരിക്കാന്‍ രൂപീകരിച്ചിട്ടുള്ള കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
ചെറുകിട കാര്‍ഷിക യന്ത്രങ്ങളും അവ പ്രവര്‍ത്തിപ്പിക്കുന്നതിന് വിദഗ്ദ്ധരായ തൊഴിലാളികളെയും ലഭ്യമാക്കുന്നതിന് കൃഷിശ്രീ സെന്ററുകള്‍ വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കാര്‍ഷിക കര്‍മ്മ സേനകളെ ശാക്തീകരിക്കുന്നതിനും അഭ്യസ്തവിദ്യരായ യുവാക്കളുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
*436.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ കെ.എസ്.ആർ.ടി.സി. യിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന യാത്രാ ആനുകൂല്യങ്ങളിൽ എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിവിധ യാത്രാ ഇളവുകളും യാത്രാ സൗജന്യവും നൽകുക വഴി കെ.എസ്.ആർ.ടി.സി. യ്ക്ക് ഉണ്ടാകുന്ന ബാധ്യത കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
യാത്രാ സൗജന്യം നൽകുന്നതുമൂലം കെ.എസ്.ആർ.ടി.സി. യ്ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*437.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഈ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ കോമ്പൗണ്ട് റബ്ബറിന് പ്രഖ്യാപിച്ച വര്‍ദ്ധിപ്പിച്ച ഇറക്കുമതി ചുങ്കം റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനെതിരെ പ്രതികരിക്കുന്നതിനും ഇടപെടുന്നതിനും സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സ്വാഭാവിക റബ്ബര്‍ ഇറക്കുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമോ; വിശദമാക്കുമോ?
*438.
ശ്രീമതി ഒ എസ് അംബിക
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സഹായം ആശ്രയിക്കാതെ ശമ്പളം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന ചെലവ് തനത് വരുമാനത്തില്‍നിന്നും കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ കിഫ്ബിയില്‍ നിന്നുള്ള തുകയും പദ്ധതി വിഹിതവും വിനിയോഗിച്ച് പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്ധന വിതരണ ഔട്ട്‍ലെറ്റ് ശൃംഖലയാകാന്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കുമോ?
*439.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളെ അന്തർദേശീയ നിലവാരത്തില്‍ ഉയര്‍ത്താന്‍ സ്വീകരിച്ച്‌ വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഭാവി സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ റിസർച്ച് സൗകര്യങ്ങള്‍ ഉള്‍പ്പെടെ അനുവദിച്ച്‌ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*440.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത കൃഷി രീതികളും അന്യം നിന്നുപോകുന്ന വിത്തിനങ്ങളും സംരക്ഷിക്കുന്നതിനും പ്രസ്തുത കൃഷി രീതികള്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
വനാതിര്‍ത്തികളിലും ഉള്‍വനങ്ങളിലും താമസിക്കുന്ന പട്ടിക ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ പിന്‍തുടരുന്ന കൃഷി രീതികള്‍ നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പ്രസ്തുത മേഖലയിലെ ജനവിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയും തൊഴിലും ഉറപ്പാക്കുന്നതിനും ഉതകുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത മേഖലയിലെ കാര്‍ഷികോല്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കാര്‍ഷികോല്പന്നങ്ങള്‍ സംഭരിയ്ക്കുന്നതിനും വിപണന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിലവിലുളള സംവിധാനങ്ങള്‍ പര്യാപ്തമാണോ; ഇല്ലെങ്കില്‍ ആയതിനാവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*441.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മാതൃകാ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പാഠ്യപദ്ധതി പരിഷ്കരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായുളള ലൈബ്രറി, ലബോറട്ടറി ഉള്‍പ്പെടെയുള്ള അക്കാദമിക സേവനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുളള തൊഴില്‍ മേഖലയില്‍ പ്രായോഗിക പരിശീലനം നേടാന്‍ അവസരമൊരുക്കുന്നതിന് പാഠ്യപദ്ധതി നവീകരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ടോ; വ്യക്തമാക്കുമോ?
*442.
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ഡിപ്പാര്‍ട്ട്മെന്റുകളെ ഗ്രേഡ് ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം വരുമാനം ഉറപ്പാക്കുന്നതിന് നിലവില്‍ പദ്ധതികളുണ്ടോയെന്നും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും അറിയിക്കാമോ;
( സി )
കലാസാഹിത്യ വൈജ്ഞാനിക മേഖലയിലെ പ്രമുഖര്‍ക്ക് ഒത്തുകൂടി ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള എന്തെങ്കിലും സംവിധാനങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കോളേജ് ക്ലസ്റ്ററുകള്‍ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
*443.
ശ്രീ ഒ . ആർ. കേളു
ശ്രീ കെ ആൻസലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര വാണിജ്യ കരാറുകളുടെ ഫലമായി സ്വാഭാവിക റബ്ബറിനുണ്ടായ വിലത്തകര്‍ച്ച നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നോ; വ്യക്തമാക്കുമോ;
( ബി )
ഉല്പാദന ചെലവ് ശാസ്ത്രീയമായി നിര്‍ണയിച്ച് ഉല്പാദകര്‍ക്ക് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോയെന്ന് അറിയിക്കുമോ;
( സി )
റബ്ബര്‍ മേഖലയ്ക്ക് പ്രോത്സാഹനം ആവശ്യമില്ലെന്ന കാഴ്ചപ്പാട് നിതി ആയോഗ് പ്രകടിപ്പിച്ചിട്ടുണ്ടോ; എങ്കിൽ കര്‍ഷകരുടെ ആശങ്ക കണക്കിലെടുത്ത് ഉല്പാദന ചെലവിനെക്കാള്‍ ഉയര്‍ന്ന വില ലഭിക്കാന്‍ സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കുമോ?
*444.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോഴിയിറച്ചി ഉല്പാദന, വിപണന ശൃംഖലയെ അയല്‍ സംസ്ഥാനങ്ങളിലെ വന്‍കിട കച്ചവടക്കാര്‍ നിയന്ത്രിച്ചിരുന്ന സാഹചര്യത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പരിഹാരം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കോഴിത്തീറ്റയും ബ്രോയിലര്‍ ഇനങ്ങളുടെയും മുട്ടക്കോഴികളുടെയും കുഞ്ഞുങ്ങളെയും ആവശ്യാനുസരണം ഉല്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുന്നുണ്ടോ;
( സി )
ഈ രംഗത്ത് കെപ്കോയുടെ ഇടപെടല്‍ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*445.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ഇരുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിർത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗജന്യവും ആദായ നികുതി നല്‍കുന്ന രക്ഷകര്‍ത്താക്കളുടെ കുട്ടികള്‍ക്കുള്ള യാത്രാ ഇളവും നിർത്തലാക്കാൻ കെ.എസ്.ആര്‍.ടി.സി. തീരുമാനം എടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
വിദ്യാർത്ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച വിഷയം കെ.എസ്.ആര്‍.ടി.സി.യുടെ ബോർഡ് മീറ്റിംഗിൽ ചർച്ച ചെയ്തിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് ബോർഡ് മീറ്റിംഗിലെ തീരുമാനം വിശദമാക്കാമോ?
*446.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യില്‍ സ്വയം വിരമിക്കൽ സ്‌കീം ഏര്‍പ്പെടുത്താന്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എസ്.ആര്‍.ടി.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ആവശ്യം മുന്നോട്ടുവയ്ക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
ഈ ആവശ്യത്തിന്മേല്‍ കെ.എസ്.ആർ.ടി.സി. ചർച്ചകൾ നടത്തിയിട്ടുണ്ടോ; എങ്കിൽ ചർച്ചയിലെ തീരുമാനങ്ങളുടെ വിശദാംശം നൽകാമോ;
( ഡി )
കരാർ ജീവനക്കാർ ജോലി ചെയ്യുന്ന കെ.എസ്.ആർ. ടി.സി. സ്വിഫ്റ്റ് എന്ന കമ്പനിയ്ക്ക് മുന്‍ഗണന നല്‍കികൊണ്ട് കെ.എസ്.ആർ.ടി.സി.-യിലെ സ്ഥിരം ജീവനക്കാരെ കുറയ്ക്കാനുള്ള നടപടിയാണ് ഇതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*447.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി.യുടെ ശരാശരി പ്രതിദിന കളക്ഷന്‍ എത്രയായിരുന്നു; ജീവനക്കാരുടെ ആത്മാര്‍ത്ഥമായ ശ്രമഫലമായി റെക്കോഡ് കളക്ഷന്‍ നേടാന്‍ കഴിയുമ്പോഴും മാനേജ്മെന്റ് ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് പറയപ്പെടുന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റിന്റെ ഏകപക്ഷീയ നടപടികള്‍ പരിശോധനാവിധേയമാക്കുമോ;
( ബി )
ശമ്പളം നല്‍കുന്നതിനെ ടിക്കറ്റ് വരുമാനലക്ഷ്യം നേടുന്നതുമായി ബന്ധപ്പെടുത്തുന്നത് ശാസ്ത്രീയമാണോയെന്ന് വ്യക്തമാക്കുമോ;
( സി )
സേവന താല്പര്യം ഹനിക്കാതെതന്നെ ഉചിതമായ ഷെഡ്യൂള്‍ പുന:ക്രമീകരണത്തിലൂടെയും മെച്ചപ്പെട്ട വാഹന വിനിയോഗത്തിലൂടെയും കെ.എസ്.ആര്‍.ടി.സി.യുടെ വരുമാന വര്‍ദ്ധനവിന് നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
*448.
ഡോ സുജിത് വിജയൻപിള്ള
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഐ ബി സതീഷ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വിളപ്പിൽശാലയില്‍ സ്ഥാപിക്കുന്ന ട്രിവാൻഡ്രം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്ക് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാര്‍ക്കിന് ആവശ്യമായ സാങ്കേതിക, ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടോ;
( സി )
നവീന സാങ്കേതികവിദ്യയിലൂടെ വ്യവസായവല്കരണം എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രസ്തുത പാര്‍ക്കിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര ആധുനിക കമ്പനികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് മുതല്‍ ആരംഭിക്കാന്‍ കഴിയുമെന്നും ഇതിനായി എത്ര തുകയാണ് ആവശ്യമായി വരുന്നതെന്നും അവ എങ്ങനെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നും വിശദമാക്കാമോ?
*449.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന നടപടികളുടെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
വലിയ തുക മുടക്കി സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ ഒരു വർഷത്തോളമായിട്ടും പ്രവർത്തനക്ഷമമായിട്ടില്ല എന്നുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവയുടെ പ്രവർത്തനങ്ങൾ എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനുള്ള നിയമ ഭേദഗതികൾ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
*450.
ശ്രീ വി കെ പ്രശാന്ത്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂറോപ്യന്‍ യൂണിയന്‍ ഇക്കോ മറൈന്‍ പ്രോജക്ട് നിർവഹണത്തിനുള്ള യൂറോപ്പ്, എഷ്യ ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലുള്ള എട്ട് ഗവേഷണ സ്ഥാപനങ്ങളിലൊന്നായി കേരള സർവകലാശാല തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ; ഗവേഷണ പദ്ധതിക്കായി തുക ലഭ്യമായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സമുദ്ര ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്; വിശദമാക്കാമോ;
( സി )
സമുദ്രശാസ്ത്ര മേഖലയിലെ ഗവേഷകര്‍ക്കായി ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ കേരള സര്‍വകലാശാല പങ്കാളിയായിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.