ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള
നിലവാരത്തിലെത്തിക്കുകയെന്ന
ലക്ഷ്യത്തോടെ പശ്ചാത്തലസൗകര്യ
വികസനവും അക്കാദമിക നിലവാരവും
ഉയര്‍ത്തുന്നതിന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യപ്രാപ്തി കൈവരിച്ച
പശ്ചാത്തലത്തില്‍ അനിവാര്യമായ
പാഠ്യപദ്ധതി നവീകരണത്തിന്
നടത്തുന്ന പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(
ബി )
പാഠ്യപദ്ധതി
നവീകരണത്തിലൂടെ സ്കൂള്‍
വിദ്യാഭ്യാസത്തിന്റെ കാലോചിതമായ
പരിഷ്കരണത്തോടൊപ്പം അദ്ധ്യാപക
വിദ്യാഭ്യാസത്തിനും കുട്ടികളുടെ
സ്കൂള്‍ പൂര്‍വ പരിചരണത്തിനും
വേണ്ട നവീകരണം
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പുതിയ
ദേശീയ വിദ്യാഭ്യാസ നയം
ജനാധിപത്യവല്‍ക്കരണം
ദുര്‍വഹമാക്കുന്നുവെന്ന്
പറയപ്പെടുന്ന സാഹചര്യത്തില്‍
സംസ്ഥാനം ചരിത്രത്തില്‍
ആദ്യമായി വിദ്യാഭ്യാസ
വിചക്ഷണരോടൊപ്പം
ഗുണഭോക്താക്കളായ
വിദ്യാര്‍ത്ഥികളെയും
അദ്ധ്യാപകരയെും രക്ഷിതാക്കള്‍
ഉള്‍പ്പെടുന്ന
പൊതുസമൂഹത്തെയാകെയും
പങ്കാളികളാക്കിക്കൊണ്ട്
ജനാധിപത്യ രീതിയില്‍
പാഠ്യപദ്ധതി പരിഷ്കരണം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ഡി )
പാഠ്യപദ്ധതി
പരിഷ്കരണം
പൂര്‍ത്തിയാക്കുന്നതിനും
അതിന്‍പ്രകാരം പുതിയ
പാഠപുസ്തകങ്ങല്‍
തയ്യാറാക്കുന്നതിനും സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ?