|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2796.
ശ്രീ
കെ ആൻസലൻ
ശ്രീ
എം മുകേഷ്
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകള്‍
കണ്ടെത്തുന്നതിനും
പരിപോഷിപ്പിക്കുന്നതിനുമായി ഈ
സര്‍ക്കാര്‍ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പാരമ്പര്യേതര
സ്രോതസ്സുകളില്‍ നിന്നുള്ള
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
കാറ്റിന്റെ ദിശ വ്യക്തമാക്കുന്ന
സമഗ്ര ഭൂപടം തയ്യാറാക്കാൻ നടപടി
ആരംഭിച്ചിട്ടുണ്ടോ; അതിന്റെ
പുരോഗതി സംബന്ധിച്ച വിശദാംശം
നല്‍കുമോ;;
(
സി )
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ
പുരോഗതി അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
2797.
ശ്രീ
സജി ചെറിയാൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാര്‍ഷിക ജലലഭ്യതയുടെ
അടിസ്ഥാനത്തില്‍ ജലവെെദ്യുത
നിലയങ്ങളില്‍ നിന്നും
ഉല്പാദിപ്പിക്കുന്ന
വെെദ്യുതിയുടെ അളവില്‍
വര്‍ദ്ധനവുണ്ടാക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയിട്ടുള്ള
ഇടപെടലുകള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ; ഇതു സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച
നടത്തിയിരുന്നോ;
വിശദമാക്കുമോ;
(
ബി )
ഹെെഡ്രോ
പവര്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍
നടപ്പിലാക്കുന്നതിലൂടെ
ജലവെെദ്യുതി ഉല്പാദന മേഖലയ്ക്ക്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സംസ്ഥാനത്ത്
കൂടുതല്‍ ജലവെെദ്യുത നിലയങ്ങള്‍
സ്ഥാപിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
പ്രതിബന്ധങ്ങളായി നില്‍ക്കുന്ന
വനം, പാരിസ്ഥിതിക അനുമതികള്‍
സമയബന്ധിതമായി
നേടിയെടുക്കുന്നതിനും കേന്ദ്ര
ധനസഹായം നേടുന്നതിനുമുള്ള
പരിശ്രമങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
2798.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതിയുടെ
ഭാഗമായി ആകെ എത്ര വീടുകള്‍ക്ക്
വൈദ്യുതി കണക്ഷന്‍
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ; ഇതിനായി എത്ര
തുക ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
വൈദ്യുതി
കണക്ഷന്‍ ലഭിക്കാത്ത വീടുകളുടെ
എണ്ണം പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ; ഇതിനായി എത്ര തുക
ചെലവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
2799.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പാടിയോട്ടുചാല്‍
കെ.എസ്.ഇ.ബി. സെക്ഷന് പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിന്
പുതുക്കിയ ഭരണാനുമതി
നല്‍കുന്നതിനുളള നടപടിയുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
ബി )
പുതുക്കിയ
ഭരണാനുമതിക്കായി സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്റെ തുക
എത്രയാണെന്ന് അറിയിക്കുമോ?
2800.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ എത്ര ഇലക്ട്രിക്ക്
വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിച്ചുവെന്ന്
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ ഇലക്ട്രിക്ക് വാഹന
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്റെ പുരോഗതി
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതില്‍ കാലതാമസം
വന്നിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇലക്ട്രിക്ക്
വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍
വേഗത്തില്‍ സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
2801.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ അടിമാലിയില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണം ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ കാരണം
അറിയിക്കാമോ?
2802.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ഇലക്ട്രിസിറ്റി ബോര്‍ഡിന്‍
കീഴില്‍ സബ് എഞ്ചിനീയര്‍മാരുടെ
വിദ്യാഭ്യാസ യോഗ്യത
എന്താണെന്ന് അറിയിക്കുമോ;
(
ബി )
ഇലക്ട്രിക്കല്‍
ഡിപ്ലോമ പാസായവര്‍ക്ക്
മാത്രമാണോ സബ് എഞ്ചിനീയര്‍
തസ്തിക; അറിയിക്കുമോ;
(
സി )
ബി-ടെക്ക്
യോഗ്യതയുള്ളവര്‍ സബ്
എഞ്ചീനിയര്‍ തസ്തികയില്‍
അപേക്ഷിക്കുവാന്‍ അർഹരാണോ;
വ്യക്‌തമാക്കുമോ?
2803.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ കെ.എസ്.ഇ.ബി. യുടെ
സബ് സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.
അടിമാലി സെക്ഷന് കീഴില്‍
ഏതെങ്കിലും സബ് സെന്റര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
അറിയിക്കുമോ;
(
സി )
കെ.
എസ്. ഇ. ബി. അടിമാലി സെക്ഷന്
കീഴില്‍ ഇരുമ്പുപാലത്ത് സബ്
സെന്റര്‍ ആരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
2804.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവിൽ
അരുവിക്കര
മണ്ഡലത്തിലുള്‍പ്പെടുന്ന
ആദിവാസി സെറ്റില്‍മെന്റുകളിലെ
എത്ര വീടുകള്‍ക്കാണ് പുതിയതായി
വെെദ്യുതി കണക്ഷന്‍
നല്‍കിയിട്ടുള്ളത് എന്നുള്ള
വിവരം സെറ്റില്‍മെന്റ്
അടിസ്ഥാനത്തില്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ അപേക്ഷ
സമര്‍പ്പിച്ചതില്‍, ഇനി എത്ര
ആദിവാസി ഭവനങ്ങള്‍ക്കാണ്
വെെദ്യുതി കണക്ഷന്‍
നല്‍കാനുള്ളതെന്ന വിവരം
അറിയിക്കുമോ?
2805.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്മാർട്ട്
മീറ്ററുകൾ സ്ഥാപിക്കുവാൻ എത്ര
കോടി രൂപ ചെലവാകുമെന്ന്
കെ.എസ്.ഇ.ബി.
കണക്കാക്കിയിട്ടുണ്ടോ; ഇതിന്റെ
വിശദാംശം നൽകുമോ;
(
ബി )
സ്മാർട്ട്
മീറ്ററുകൾ സ്ഥാപിക്കുവാൻ
ചെലവാകുന്ന തുക ഉപഭോക്താക്കളിൽ
നിന്നും ഈടാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്
സര്‍ക്കാര്‍ അനുമതി
നൽകിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ
വിശദവിവരം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
സ്മാർട്ട് മീറ്ററുകൾ
സ്ഥാപിക്കുന്നതിനായി ഏതെങ്കിലും
കമ്പനിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത കമ്പനിയെ
തെരഞ്ഞെടുത്തത് എപ്രകാരമാണ്;
വിശദാംശം നൽകാമോ?
2806.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബസ്
ബാറും കൺട്രോളും സംബന്ധിച്ച്
കേരളത്തിലെ എല്ലാ ഓഫീസുകളിലും
കെ.എസ്.ഇ.ബി. ഒരേ നിയമം
തന്നെയാണോ നടപ്പിലാക്കുന്നത്;
പ്രസ്തുത വിഷയത്തില്‍ കൃത്യമായ
നിയമാവലിയുണ്ടോ; ഇല്ലെങ്കിൽ
ഇത്തരം കാര്യങ്ങളിൽ
തീരുമാനമെടുക്കാൻ
ഉദ്യോഗസ്ഥർക്ക് വിവേചനാധികാരം
നൽകുന്നത് ദുരുപയോഗം ചെയ്യാന്‍
സാധ്യതയുള്ളതിനാൽ ഈ അധികാരം
ഒഴിവാക്കുമോ; വിശദാംശം നൽകുമോ;
(
ബി )
വൈദ്യുതി
കണക്ഷൻ നൽകുമ്പോൾ ബസ് ബാറും
കൺട്രോളും സ്ഥാപിക്കണോ വേണ്ടയോ
എന്നത് ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്റെ
വിവേചനാധികാരത്തിൽ വരുന്ന
കാര്യമാണെങ്കിൽ ആയതിന്റെ
സർക്കാർ ഉത്തരവോ, വകുപ്പ് തല
ഉത്തരവോ, ബന്ധപ്പെട്ട റൂൾസിന്റെ
പകർപ്പോ ലഭ്യമാക്കുമോ;
വിശദീകരിക്കുമോ;
(
സി )
ബസ്
ബാറും കൺട്രോളും സംബന്ധിച്ച്,
കടമുറി കെട്ടിടങ്ങൾക്കും, വാടക
വീടുകൾക്കും ഒരേ നിയമമാണോ;
വ്യക്തമാക്കുമോ?
2807.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തില്‍ വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നതും
സ്വന്തമായി കെട്ടിടം ഉള്ളതുമായ
കെ.എസ്.ഇ.ബി. ഓഫീസുകളുടെ
പേരുവിവരം ലഭ്യമാക്കുമോ;
(
ബി )
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി. ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആലോചനയുണ്ടോ; വ്യക്തമാക്കുമോ?
2808.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ഡിസംബർ മാസം മുതൽ പെൻഷൻ വിതരണം
ചെയ്യുമ്പോൾ ഓരോ മാസവും 100 രൂപ
കുറച്ചുള്ള തുക നൽകിയാൽ
മതിയെന്ന് കെ.എസ്.ഇ.ബി.
അഡ്മിനിസ്‌ട്രേഷൻ സെക്രട്ടറി
ഉത്തരവിറക്കിയിട്ടുണ്ടോ;
(
ബി )
ഇപ്രകാരം
പെൻഷന്‍കാരിൽ നിന്നും 100 രൂപ
വീതം പിടിക്കാൻ ഇടയാക്കുന്ന
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇപ്രകാരം
ഒരു ഉത്തരവ്
പുറത്തിറക്കുന്നതിനോ ഒരു
ഔദ്യോഗിക ഉത്തരവിലൂടെ പിരിവ്
നടത്തുന്നതിനോ ബോർഡിലെ ചട്ടങ്ങൾ
വ്യവസ്ഥ ചെയ്യുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
വിഷയത്തിൽ പെൻഷൻ വാങ്ങുന്നവർ
ആരെങ്കിലും പരാതി
നൽകുകയുണ്ടായോ; എങ്കിൽ
പരാതികളിന്മേൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
ഉത്തരവ് ചട്ടപ്രകാരമല്ലെങ്കിൽ
ആയത് മരവിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2809.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡിലെ കേടായ
തെരുവ് വിളക്കുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനായി
അനെര്‍ട്ട്, കെ.എസ്.ഇ.ബി. മുഖേന
പ്രൊപ്പോസല്‍ തയ്യാറാക്കി
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
2810.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ കോട്ടക്കല്‍
മണ്ഡലത്തിലെ ഇരിമ്പിളിയം
പ്രദേശവാസികളുടെ ഏറെ നാളത്തെ
ആവശ്യവും പ്രദേശത്തിന്റെ
ആവശ്യകതയും കണക്കിലെടുത്ത്
ഇരിമ്പിളിയം കേന്ദ്രമാക്കി
സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന
ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(
ബി )
ഉപഭോക്താക്കളുടെ
ബാഹുല്യം, വളാഞ്ചേരി സെക്ഷന്‍
ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ
സാരമായി ബാധിക്കുന്നതിനാല്‍
സെക്ഷന്‍ ഓഫീസ് വിഭജിച്ച്
ഇരിമ്പിളിയം കേന്ദ്രമാക്കി
പുതിയ സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
2811.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
സംസ്ഥാനത്ത് വൈദ്യുതിയുടെ
പ്രതിദിന ഉപഭോഗം എത്രയെന്ന്
അറിയിക്കുമോ;
(
ബി )
ജലവൈദ്യുതിക്ക്
പുറമെ പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകളില്‍ നിന്നുള്ള
പ്രതിദിന വൈദ്യുതി ഉല്പാദനം
എത്രയെന്ന് വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനം
എത്ര യൂണിറ്റ് വൈദ്യുതിയാണ്
ഇപ്പോള്‍ പ്രതിദിനം
വാങ്ങുന്നത്; ഇതില്‍ വിവിധ
സംസ്ഥാനങ്ങളിലെ കേന്ദ്ര
ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍
നിന്നുള്ള വിഹിതം എത്രയാണ്;
(
ഡി )
സ്വകാര്യ
മേഖലയില്‍ നിന്നും സംസ്ഥാനം
വൈദ്യുതി വാങ്ങുന്നുണ്ടോ;
സംസ്ഥാനത്തിന് പുറത്തു നിന്നും
ആഭ്യന്തരമായും എത്ര യൂണിറ്റ്
വൈദ്യുതിയാണ് വാങ്ങുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
2812.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21,
2021-22 വര്‍ഷങ്ങളില്‍ വാമനപുരം
മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ്
നടപ്പിലാക്കിയ പ്രധാന
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
വരും
വര്‍ഷങ്ങളില്‍ ഏതെല്ലാം പുതിയ
പദ്ധതികളാണ് മണ്ഡലത്തില്‍
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
2813.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ നിലാവ് പദ്ധതി
പ്രകാരം എത്ര തെരുവ്
വിളക്കുകള്‍
സ്ഥാപിച്ചിട്ടുണ്ട്; പ്രസ്തുത
പദ്ധതി പ്രകാരം 2023 മാര്‍ച്ച്
മാസത്തോടെ എത്ര തെരുവ്
വിളക്കുകള്‍
സ്ഥാപിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്
എന്നറിയിക്കാമോ?
2814.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
നിയാേജക മണ്ഡലത്തില്‍ 2020-21,
2021-22, 2022-23 സാമ്പത്തിക
വര്‍ഷങ്ങളില്‍ വെെദ്യുതി
വകുപ്പ് ഏതാെക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(
ബി )
ഓരാേ
പ്രവൃത്തിക്കും എത്ര തുക
വീതമാണ് വിനിയാേഗിച്ചതെന്ന്
വ്യക്തമാക്കാമാേ?
2815.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തിന്റെ പരിധിയില്‍
വരുന്ന ഇലക്ട്രിക്കല്‍
സെക്ഷനുകളില്‍ ദ്യുതി പദ്ധതി
പ്രകാരം എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
കുണ്ടറ
ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍
വരുന്ന പെരുമ്പുഴ കുരീപ്പള്ളി
തൈക്കാവ് ജംഗ്ഷന്‍
ട്രാന്‍സ്ഫോര്‍മറിന്റെ 11
കെ.വി. ലൈന്‍ ദ്യുതി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മാറ്റുന്നതിനായി ലഭിച്ചിട്ടുളള
അപേക്ഷയിന്മേല്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
അപേക്ഷ കെ.എസ്.ഇ.ബി.യ്ക്ക്
ലഭിച്ചത് എന്നാണെന്നും
ആയതിന്മേല്‍ തീരുമാനം
എടുക്കാന്‍ കാലതാമസം ഉണ്ടായത്
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ;
(
ഡി )
ദ്യൂതി
പദ്ധതി പ്രകാരം 2021-22
സാമ്പത്തിക വര്‍ഷം മുതല്‍
നാളിതുവരെ കുണ്ടറ ഡിവിഷനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത തുക
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ്
വിനിയോഗിച്ചിട്ടുളളതെന്നതിന്റെ
സെക്ഷന്‍ ഓഫീസുകള്‍ തിരിച്ചുളള
വിവരം നല്‍കാമോ?
2816.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
നിയോജകമണ്ഡലത്തിലെ മാര്‍മല
ജലവൈദ്യൂതി പദ്ധതി
പൂര്‍ത്തീകരിക്കാന്‍
എന്തെങ്കിലും തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
2817.
ശ്രീ.
എം. എം. മണി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആഗോള നിലവാരത്തിലുള്ളതും
തടസ്സരഹിതവും
ഗുണമേന്മയേറിയതുമായ വൈദ്യുതി
അപകടരഹിതമായി
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിനായി വിതരണ
മേഖലയില്‍ നടപ്പാക്കി വരുന്ന
ദ്യുതി പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ നേട്ടം
നിലനിര്‍ത്തുന്നതിനും നഗര,
ഗ്രാമ വിവേചനമില്ലാതെ
ഗുണനിലവാരമുള്ള വൈദ്യുതി
തടസ്സമില്ലാതെ
ലഭ്യമാക്കുന്നതിനും ദ്യുതി
പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ;
(
സി )
ദ്യുതി
പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ
വരുമാനത്തില്‍ കൈവരിക്കാന്‍
കഴിയുമെന്ന് പ്രതീക്ഷിക്കുന്ന
നേട്ടം എത്രയാണെന്ന്
അറിയിക്കുമോ?
2818.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാേഴിക്കാേട്
ജില്ലയില്‍ കെ.എസ്.ഇ.ബി.
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
ചെറുകിട വെെദ്യുതപദ്ധതികള്‍
ഏതാെക്കെയാണെന്നും അവയുടെ
നിലവിലെ സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ;
(
ബി )
ചെമ്പുകടവ്
മൂന്നാം ഘട്ട പദ്ധതിയുടെ
വിശദാംശവും നിലവിലെ അവസ്ഥയും
വ്യക്തമാക്കുമാേ?
2819.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചിറയിന്‍കീഴ്
മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലാണ്
നിലാവ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള
തെരുവ് വിളക്കുകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
2820.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലാവ്
പദ്ധതി പ്രകാരം കെ.എസ്.ഇ.ബി.
സ്ഥാപിക്കുന്ന എല്‍.ഇ.ഡി.
ബള്‍ബുകള്‍ കുറഞ്ഞ
കാലയളവിനുള്ളില്‍ തന്നെ
കേടാവുന്നത് സംബന്ധിച്ച പരാതി
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ;
(
ബി )
കോടായ
ബള്‍ബുകള്‍ പുനഃസ്ഥാപിച്ച്
കിട്ടുന്നതില്‍ നേരിടുന്ന
കാലതാമസം ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ഇതു
സംബന്ധിച്ച് കടമക്കുടി ഗ്രാമ
പഞ്ചായത്ത് മന്ത്രിയ്ക്ക്
നല്‍കിയ നിവേദനത്തിന്മേല്‍
സ്വീകരിച്ച നടപടി വിശദമാക്കാമോ?
2821.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂതത്താന്‍കെട്ട്
മിനി ജലവെെദ്യുത പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മിനി ജലവെെദ്യുത പദ്ധതിയിലൂടെ
എത്ര മെഗാവാട്ട് വെെദ്യുതി
ഉല്പാദനമാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി നടക്കുന്ന
സിവില്‍, ഇലക്ട്രിക്കല്‍,
മെക്കാനിക്കല്‍ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക് കമ്മീഷന്‍
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
കേരളത്തിലെ
ആദ്യത്തെ ബള്‍ബ് ടെെപ്പ്
ടര്‍ബെെന്‍ പദ്ധതിയായ
ഭൂതത്താന്‍കെട്ട് കെട്ട് മിനി
ജലവെെദ്യുത പദ്ധതി കാലതാമസം
കൂടാതെ കമ്മീഷന്‍ ചെയ്യുന്നതിനു
വേണ്ട നടപടി സ്വീകരിക്കുമോ
എന്ന് വ്യക്‌തമാക്കുമോ?
2822.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉഡുപ്പി-കാസര്‍ഗോഡ്
ട്രാന്‍സ്‍മിഷന്‍
(ഉഡുപ്പി-കരിന്തള) ലൈനിന്റെ
നിര്‍മ്മാണ പ്രവൃത്തി നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
ടവറുകളും
ലൈനും കടന്നുപോകുന്ന സ്ഥലത്തെ
ഭൂവുടമകളുടെ പരാതി
പരിഹരിക്കാന്‍
സാധിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ?
2823.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ പുതിയ ട്രാൻസ്‌ഫോർമർ
സ്ഥാപിക്കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പുതിയ
ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന
പ്രദേശങ്ങളുടെ പേര് വിവരങ്ങൾ
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എപ്പോൾ
പൂർത്തീകരിക്കുമെന്ന്
വിശദമാക്കുമോ?
2824.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
എല്ലാ
മുനിസിപ്പല്‍-കോര്‍പ്പറേഷന്‍
പ്രദേശങ്ങളിലും ഇലക്ട്രിസിറ്റി
ലൈനുകള്‍ അണ്ടര്‍ കേബിള്‍ വഴി
നല്‍കുന്നതിന് സ്വീകരിച്ചു
വരുന്ന നടപടി വ്യക്തമാക്കുമോ;
(
ബി )
പ്രസരണ
നഷ്ടം കുറയ്ക്കാനും വൈദ്യുതി
സംബന്ധമായ അപകടങ്ങള്‍
കുറയ്ക്കുന്നതിനും ഈ പദ്ധതി
വ്യപകമാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2825.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്-കാസര്‍ഗോഡ്
400 കെ.വി. പവര്‍ ഹെെവേ
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി സ്ഥലം
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഏറ്റെടുക്കുന്ന സ്ഥലത്തിന്
നഷ്ടപരിഹാരം നല്‍കുന്നതിനുളള
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
അതിന്റെ വിശദാംശം അറിയിക്കാമോ;
(
സി )
കിഫ്ബിയില്‍
നിന്ന് പ്രസ്തുത പദ്ധതിക്കായി
എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
2826.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സിംഗിള്‍ഫേസ്,
ത്രീഫേസ് ഗാര്‍ഹിക കണക്ഷനുകളുടെ
കണക്ടഡ് ലോഡ് സംബന്ധിച്ച
മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
(
ബി )
സിംഗിള്‍ഫേസ്
ആയി കണക്ഷന്‍ ലഭിച്ച വീടുകള്‍
പുനര്‍നിര്‍മ്മിക്കുകയോ
വിപുലീകരിക്കുകയോ ചെയ്യുമ്പോള്‍
കണക്ടഡ് ലോഡ് യഥാസമയം
അറിയിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്ന സംവിധാനത്തിന്റെ
വിശദാംശം അറിയിക്കാമോ;
(
സി )
കണക്ടഡ്
ലോഡ് അനുസരിച്ച് സിംഗിള്‍
ഫേസില്‍ നിന്ന് ത്രീ ഫേസിലേക്ക്
കണക്ഷന്‍ മാറ്റുന്നതിന്
ആവശ്യമായ സ്ലാബ് അറിയിക്കാമോ;
(
ഡി )
കണക്ടഡ്
ലോഡ് യഥാസമയം
അറിയിക്കാതിരിക്കുന്ന നടപടി
ശ്രദ്ധയില്‍പ്പെട്ടാല്‍
സ്വീകരിക്കുന്ന നടപടി എന്തെന്ന്
അറിയിക്കാമോ; പ്രസ്തുത വിവരം
ഇലക്ട്രിസിറ്റി ബോര്‍ഡില്‍
അറിയിക്കുന്നതിന് പൊതുജനത്തിന്
അവസരമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
2827.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
-ന്റെ വൈദ്യുതി പ്രതിസന്ധികളും
പ്രശ്നങ്ങളും സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇപ്പോഴും
വോൾട്ടേജ് ക്ഷാമവും വൈദ്യുതി
തടസവും അനുഭവിക്കുന്ന ജില്ലയാണ്
കാസർഗോഡ് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ഇത് പരിഹരിക്കാൻ എന്ത്
നടപടിയാണ് സർക്കാർ
സ്വീകരിക്കുന്നതെന്ന്
വ്യക്‌തമാക്കുമോ;
(
ഡി )
കാസർഗോഡ്
ജില്ലയിലെ 110 കെ.വി. ലൈനുകൾ
220 കെ.വി. ലൈനുകളായി
മാറ്റാനുള്ള ആലോചനയുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ?
2828.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഖരമാലിന്യങ്ങളില്‍ നിന്നും
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിനായി
എത്ര സംസ്കരണ പ്ലാന്റുകള്‍
സ്ഥാപിക്കുവാനാണ് പദ്ധതി
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ള നോഡല്‍
ഏജന്‍സി ഏതാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്ലാന്റുകളില്‍ നിന്നും
ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി
വാങ്ങുവാന്‍ കെ.എസ്.ഇ.ബി.
കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
2829.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരിന്തളം
- മാനന്തവാടി 400 Kv (കെ.വി.)
വൈദ്യുതി ലൈൻ കടന്നു പോകുന്ന
പ്രദേശത്തെ സ്ഥലമുടമകൾക്ക്
നൽകുന്ന നഷ്ടപരിഹാര തുക
എത്രയാണ്; ഇക്കാര്യത്തിൽ
കർഷകരുടേയും സ്ഥലമുടമകളുടെയും
ആവശ്യങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നഷ്ടപരിഹാരതുകയുടെ
അപര്യാപ്തത കണക്കിലെടുത്ത്
ന്യായയുക്തമായ പ്രത്യേക
പാക്കേജ് നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കണമെന്ന ആവശ്യം
സർക്കാരിന്റെ പരിഗണനയിലുണ്ടോ;
എങ്കിൽ സ്വീകരിച്ച നടപടി
എന്തെല്ലാമെന്ന് വിശദമാക്കുമോ?
2830.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിലെ വൈദ്യുത ചാർജിങ്
സ്റ്റേഷന്റെ പ്രവൃത്തി
സംബന്ധിച്ച നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
അടിയന്തരമായി
ചാർജിങ് സ്റ്റേഷൻ പണി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
2831.
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ പ്രീപെയ്ഡ് മീറ്റര്‍
സ്ഥാപിക്കുന്നതിന് ഒരു
ഉപഭോക്താവിന് 9000 രൂപ
മുടക്കേണ്ടിവരുമെന്നത്
വസ്തുതയാണോ; ഈ തുക
ഉപഭോക്താവിൽനിന്നും ഈടാക്കാനാണോ
കെ.എസ്.ഇ. ബി.
തീരുമാനിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
സ്മാര്‍ട്
മീറ്ററുകള്‍ സ്ഥാപിക്കാനുള്ള
നീക്കം വൈദ്യുതി ബോർഡിന്
വന്‍ബാധ്യത വരുത്തുമെന്നത്
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
2832.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻകൂറായി
പണം അടച്ച് വൈദ്യുതി
ഉപയോഗിക്കാൻ കഴിയുന്ന
പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ
സംവിധാനം ഏർപ്പെടുത്തണമെന്ന്
കേന്ദ്ര സർക്കാരിൽനിന്നും
നിർദ്ദേശം ലഭിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
എന്നു മുതൽ സ്മാർട്ട് മീറ്റർ
സംവിധാനം ഏർപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
സംസ്ഥാനത്ത്
സ്മാർട്ട് മീറ്റർ സംവിധാനം
ഏർപ്പെടുത്തുന്നതിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്നു
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
2833.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡാനന്തര
പ്രതിസന്ധിയും
വിലക്കയറ്റവുമെല്ലാം സാധാരണ
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന
സാഹചര്യത്തിൽ വൈദ്യുതി ചാർജ്ജ്
വർദ്ധിപ്പിക്കാനുള്ള നീക്കം
പുനഃപരിശോധിക്കുന്നതിന് സർക്കാർ
തയ്യാറാകുമോ എന്ന്
വ്യക്‌തമാക്കുമോ?
2834.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാറ്റലൈറ്റ്
സംവിധാനങ്ങളിലൂടെ, മുന്‍കൂര്‍
പണം വാങ്ങി അധിക
ചെലവൊന്നുമില്ലാതെ
പ്രവര്‍ത്തിക്കുന്ന വന്‍കിട
ടെലിവിഷന്‍ സംപ്രേഷണ
കമ്പനികളുമായി മത്സരിക്കേണ്ട
ചെറുകിട പ്രാദേശിക സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
സഹായകരമായ നിലപാട് വൈദ്യുതി
വകുപ്പ് സ്വീകരിക്കുമോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
കേബിള്‍ ടി വി
ഓപ്പറേറ്റര്‍മാര്‍
സര്‍വ്വീസിനായി ഉപയോഗിക്കുന്ന
വൈദ്യുതി പോസ്റ്റുകളുടെ നിരക്ക്
2021 ഫെബ്രുവരിയില്‍
സര്‍ക്കാര്‍ ഇളവ് ചെയ്ത്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത ഇളവിന് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇന്റര്‍നെറ്റ്
സര്‍വ്വീസിന് പ്രത്യേകം നിരക്ക്
ഈടാക്കുന്നതിനും ഒരേ ഒപ്റ്റിക്
ഫൈബര്‍ കേബിളിലൂടെ കേബിള്‍ ടി
വി സര്‍വ്വീസും ഇന്റര്‍നെറ്റ്
സര്‍വ്വീസും നല്‍കുന്നവര്‍ക്ക്
രണ്ട് സര്‍വ്വീസുകള്‍ക്കും
പ്രത്യേകം നിരക്ക് വേണമെന്നും
കെ.എസ്.ഇ.ബി.എൽ.
ഉത്തരവിറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
എല്ലാ
ഓപ്പറേറ്റര്‍മാരും
സര്‍വ്വീസിനായി ഉപയോഗിക്കുന്ന
ട്രങ്ക് ലൈനുകള്‍,
ഡിസ്ട്രിബ്യൂഷന്‍ കേബിളുകള്‍
എന്നിവയ്ക്ക് പ്രത്യേകം നിരക്ക്
വേണമെന്ന് കെ.എസ്.ഇ.ബി.എൽ.
ഉത്തരവിറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഇ )
സാധാരണക്കാരായ
നിരവധി യുവതീ യുവാക്കള്‍ക്ക്
പ്രാദേശിക വാര്‍ത്താ
ചാനലുകളില്‍ ഉള്‍പ്പെടെ
തദ്ദേശീയമായി ജോലി ലഭിക്കുന്ന
കേബിള്‍ ടി വി സര്‍വ്വീസ്
മേഖലയുടെ സംരക്ഷണം
ഉറപ്പാക്കാന്‍ പ്രത്യേക
നിരക്കുകളും വര്‍ദ്ധനവും
പുന:പരിശോധിക്കുന്ന കാര്യം
സര്‍ക്കാര്‍ പരിഗണിക്കുമോ;
എങ്കില്‍ എന്തൊക്കെ നടപടിയാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ?
2835.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
നഗരത്തിൽ വൈദ്യുതി ലഭിക്കുന്ന
കിഴിശ്ശേരി സബ് സ്റ്റേഷനിൽ
നിന്നും വൈദ്യുതി
ലഭിക്കാതിരിക്കുമ്പോൾ ബാക്ക്
ഫീഡിംങ്ങിന് നിലവിലുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുനിസിപ്പാലിറ്റിയിൽ
വോൾട്ടേജ് ക്ഷാമം നേരിടുന്ന
കൊട്ടുകര, ചെറാട്, കോടങ്ങാട്,
പള്ളിയാളി എന്നിവിടങ്ങളിൽ
ട്രാൻസ്ഫോമർ
സ്ഥാപിക്കുന്നത്തിനായി
സ്വീകരിച്ച നടപടി വിശദമാക്കുമോ?
2836.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
സിവില്‍ സ്റ്റേഷനിലെ വൈദ്യുതി
ചാര്‍ജ് കുടിശ്ശിക സംബന്ധിച്ച
വിവരങ്ങള്‍ വകുപ്പ് തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
വടകര
സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി
വിച്ഛേദിക്കുന്നത്
പൊതുജനങ്ങള്‍ക്കും ഓഫീസ്
പ്രവര്‍ത്തനത്തിനും പ്രയാസം
സൃഷ്ടിക്കുന്നതിനാല്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടി സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
2837.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനരുപയോഗ
ഊര്‍ജ്ജോല്പാദനത്തില്‍
അനെര്‍ട്ട് കൈവരിച്ചിട്ടുള്ള
നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
കാര്‍ഷികമേഖലയിലേക്ക്
പ്രസ്തുത പദ്ധതികള്‍
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
കാര്‍ഷിക ഉപയോഗത്തിനുള്ള
പമ്പുകള്‍, ഗ്രിഡ് ബന്ധിത
സൗരോര്‍ജ്ജ നിലയങ്ങള്‍ എന്നിവ
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിക്കുമോ;
(
സി )
കാര്‍ഷികമേഖലയിലെ
ഉല്പന്നങ്ങള്‍
സൂക്ഷിക്കുന്നതിനുള്ള
വെയര്‍ഹൗസുകളിലേക്ക് സൗരോര്‍ജ്ജ
പദ്ധതികള്‍
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2838.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൗരോർജ്ജ പ്ലാന്റുകൾ
സ്ഥാപിച്ചവർക്ക് കെ.എസ്.ഇ.ബി.
നിലവിൽ ഏർപ്പെടുത്തിയ ബില്ലിംഗ്
രീതി എപ്രകാരമാണ്; വിശദാംശം
നൽകുമോ ;
(
ബി )
നിലവിലെ
നെറ്റ് മീറ്ററിംഗ്
സംവിധാനത്തിന് പകരം ഗ്രോസ്
മീറ്ററിംഗ് ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത
നിർദേശം റെഗുലേറ്ററി കമ്മീഷന്റെ
പരിഗണനയ്ക്ക്
സമർപ്പിച്ചിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തിൽ
ഉപഭോക്താക്കൾക്ക്
ഉണ്ടായിട്ടുളള ആശങ്ക പരിഗണിച്ച്
പ്രസ്തുത നിർദേശം
പിൻവലിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2839.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ സര്‍ക്കാര്‍
ഓഫീസുകളിലും സ്കൂളുകളിലും
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
സംസ്ഥാനത്ത്
ഏതൊക്കെ നിയോജക മണ്ഡലങ്ങളിലെ
സര്‍ക്കാര്‍ ഓഫീസുകളിലും
സ്കൂളുകളിലും സൗരോര്‍ജ്ജ
പാനലുകള്‍ സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
2840.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സൗരോര്‍ജ്ജ
ഉല്പാദനം വ്യാപകമാക്കുന്നതിന്
വേണ്ടിയുള്ള പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ?
2841.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാരമ്പര്യേതര
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച് വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
സോളാര്‍
വൈദ്യുതോപയോഗത്തിലും
ഉല്പാദനത്തിലും രാജ്യത്ത്
സംസ്ഥാനത്തിന്റെ സ്ഥാനം
എത്രയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തിന്റെ
വൈദ്യുതാവശ്യകതയും വരുംകാല
വികസന സാധ്യതയും പരിഗണിച്ച്
വികസിത രാജ്യങ്ങളോട്
കിടപിടിക്കത്തക്ക വിധം വന്‍കിട,
ചെറുകിട സോളാര്‍
വൈദ്യുതോല്പാദന, വിതരണ
ശൃംഖലയ്ക്ക് രൂപം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
2842.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
പുരപ്പുറ സൗരോര്‍ജ്ജ
പദ്ധതിയിലൂടെ എത്ര അധിക
വൈദ്യുതി ഉല്പാദിപ്പിക്കാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദാംശം അറിയിക്കാമോ;
(
ബി )
ബാലുശ്ശേരി
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയ്ക്കായുള്ള
അപേക്ഷയിന്മേല്‍ എത്രപേരുടെ
അപേക്ഷയിലാണ് പദ്ധതി ഇനിയും
നടപ്പിലാക്കാനുള്ളതെന്ന വിവരം
ലഭ്യമാക്കുമോ?
2843.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന
സോളാര്‍ പ്ലാന്റുകളില്‍
നിന്നും എത്ര യൂണിറ്റ്
വെെദ്യുതിയാണ് പ്രതിദിനം
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവ
സ്ഥാപിക്കുന്നതിനായി എത്ര കോടി
രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന
വിവരം അറിയിക്കുമോ?
2844.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തില്‍ സര്‍ക്കാര്‍
ഓഫീസുകളിലും സ്കൂളുകളിലും
പുരപ്പുറ സൗരോര്‍ജ്ജ
പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്
ഭരണാനുമതി/സാമ്പത്തികാനുമതി
ലഭ്യമായതിന്മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍ എന്തെല്ലാം;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
കാലതാമസം ഒഴിവാക്കി പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
2845.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
മയിലാട്ടി സബ്സ്റ്റേഷന്‍
പരിസരത്ത് കെ.എസ്.ഇ.ബി. യുടെ
കൈവശമുള്ള 5 ഏക്കര്‍ ഭൂമിയില്‍
സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാന്‍
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇതിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കുമോ;
(
ബി )
എൻ.എച്.-66
നോട് ചേര്‍ന്ന് കിടക്കുന്ന
മേല്‍ 5 ഏക്കര്‍ ഭൂമിയില്‍
മറ്റേതെങ്കിലും പ്രൊജക്ട്
നടപ്പിലാക്കുന്ന വിഷയം
വകുപ്പിന്റെ പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കാമോ?
2846.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടം ഇല്ലാത്ത എത്ര
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍
നിര്‍മ്മിച്ചു നല്‍കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
ഈ വിഷയത്തില്‍ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
2847.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തിന്റെ പരിധിയില്‍
വരുന്ന ഇലക്ട്രിക്കല്‍ ഡിവിഷൻ
ഓഫീസുകള്‍, അതിന്റെ കീഴില്‍
വരുന്ന സെക്ഷനാഫീസുകള്‍ എന്നിവ
ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സെക്ഷനാഫീസുകളില്‍
ഉള്‍പ്പെട്ടിട്ടുളള
ഉപഭോക്താക്കളുടെ എണ്ണം
തരംതിരിച്ച് നല്‍കാമോ;
മാനദണ്ഡങ്ങൾ പ്രകാരം ഒരു
സെക്ഷനാഫീസില്‍
ഉള്‍പ്പെടുത്താവുന്ന പരമാവധി
ഉപഭോക്താക്കളുടെ എണ്ണം
എത്രയാണെന്ന് വിശദമാക്കുമോ?
2848.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ പിണ്ണാക്കനാട് 33
കെ.വി. സബ്സ്റ്റേഷനുവേണ്ടി
സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
മണ്ഡലത്തിലെ
കണമല പ്രദേശത്ത് ഒരു
സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന
ആവശ്യം പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
എരുമേലി
110 കെ.വി. സബ്‍സ്റ്റേഷനില്‍
നിന്നും കണമല പ്രദേശത്തേക്ക് 20
കി.മീ. അധികം ദൂരമുള്ളതിനാല്‍
പ്രസ്തുത പ്രദേശത്തെ വൈദ്യുതി
തടസ്സത്തിന് ശാശ്വത പരിഹാരം
കാണുന്നതിനായി കണമലയിൽ ഒരു
സബ്‍സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2849.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പെരുമ്പാവൂര്‍
മണ്ഡലത്തില്‍ കെ.എസ്.ഇ.ബി.
ഇലക്ട്രിക് വാഹന ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കാനുളള
നടപടിയുടെ ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കുമോ?
2850.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
ആസ്തികളുടെ മൂല്യം
എത്രയാണെന്നും എന്തെല്ലാം
ആസ്തികളാണുള്ളതെന്നും ഇനം
തിരിച്ച് വിവരം ലഭ്യമാക്കുമോ;
(
ബി )
കെ.എസ്.ഇ.ബി.യുടെ
കടബാധ്യത എത്രയാണെന്നും
ഏതെല്ലാം ഇനത്തിലാണ് ബാധ്യതകള്‍
നിലവിലുള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
കെ.എസ്.ഇ.ബി.യ്ക്ക്
പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക
എത്രയാണ്; ഇതില്‍ സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്നും
പൊതുമേഖലാസ്ഥാപനങ്ങളില്‍
നിന്നും പിരിഞ്ഞുകിട്ടാനുള്ള
തുക എത്ര; സ്ഥാപനം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ; ഗാര്‍ഹിക
ഉപഭോക്താക്കളില്‍ നിന്ന്
പിരിഞ്ഞുകിട്ടാനുള്ള തുക എത്ര;
വിശദമാക്കുമോ;
(
ഡി )
വന്‍കിട
കമ്പനികളില്‍ നിന്ന്
കെ.എസ്.ഇ.ബി.യ്ക്ക്
പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക
എത്രയാണ്; കമ്പനികളുടെ പേര്
സഹിതം വിവരം ലഭ്യമാക്കുമോ?
2851.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
നിയോജകമണ്ഡലത്തില്‍ ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍
നിലവില്‍ എവിടെയെല്ലാം
ലഭ്യമാണ്; അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ കൂടുതല്‍ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന
കാര്യം വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(
സി )
എങ്കിൽ
എവിടെയെല്ലാമാണ് ഇത്
സ്ഥാപിക്കുക എന്ന്
വ്യക്‌തമാക്കുമോ?
2852.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചിറയിന്‍കീഴ്
മണ്ഡലത്തില്‍ ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജിംഗ്
ചെയ്യുന്നതിന് ഏതെല്ലാം
പ്രദേശങ്ങളിലാണ് ചാര്‍ജ്ജിംഗ്
പോയിന്റുകള്‍
സ്ഥാപിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(
ബി )
ഇലക്ട്രിക്
വാഹനങ്ങളുടെ ഉപയോഗം
വർദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ കൂടുതല്‍
പ്രദേശങ്ങളില്‍ ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2853.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
ഏതൊക്കെ കേന്ദ്രങ്ങളിലാണ്
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതില്‍
എത്രയെണ്ണം പ്രവര്‍ത്തന
സജ്ജമായിട്ടുണ്ട്; ഏതൊക്കെ;
വിശദമാക്കുമോ;
(
സി )
ഓട്ടോറിക്ഷകള്‍ക്കും
ടൂവീലറുകള്‍ക്കും മാത്രം
ഉപയോഗിക്കുന്നതിനായി
ഇലക്ട്രിക് പോസ്റ്റുകളില്‍
സ്ഥാപിക്കുന്ന പോള്‍മൗണ്ടഡ്
ചാര്‍ജിംഗ് പോയിന്റുകള്‍
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍
എവിടെയാെക്കെയാണ്
സ്ഥാപിച്ചിട്ടുളളത്; വിശദാംശം
ലഭ്യമാക്കാമോ?
2854.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.,
അനെർട്ട് എന്നിവയിലൂടെ
നടപ്പിലാക്കുന്ന സൗര പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(
ബി )
കേന്ദ്ര
സഹായത്തോടെ നടപ്പാക്കുന്ന
പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കുമോ;
(
സി )
പുരപ്പുറ
സൗരോർജ്ജ പദ്ധതിയുടെ സബ്സിഡി
ഏത് രീതിയിലാണ് നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
2855.
ശ്രീമതി
യു പ്രതിഭ
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
ദെലീമ
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അക്ഷയ ഊർജ്ജ ഉല്പാദനത്തിനും
പ്രചരണത്തിനും വികസന ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കും
അനെര്‍ട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
മൂന്ന്
വര്‍ഷം കൊണ്ട് 3000 മെഗാവാട്ട്
ഊര്‍ജ്ജോല്പാദന ശേഷി
ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക്
രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;
അവയുടെ വിശദാംശം അറിയിക്കാമോ;
(
സി )
പദ്ധതിയുടെ
ഭാഗമായി തലസ്ഥാന നഗരിയെ
സൗരോര്‍ജ്ജ നഗരമാക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ?
2856.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ സര്‍ക്കാര്‍
ഓഫീസുകളില്‍ പുരപ്പുറ സോളാര്‍
പാനല്‍ സ്ഥാപിക്കുന്നതിന്
വൈദ്യുതി വകുപ്പിന്റെ അനുമതി
ലഭ്യമായിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആരാണ് തുടര്‍നടപടി
സ്വീകരിക്കേണ്ടത്; എന്ത്
നടപടിയാണ് നാളിതുവരെ
സ്വീകരിച്ചത്; തുടര്‍നടപടി
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
പുരപ്പുറ
സോളാര്‍ പദ്ധതി പ്രകാരം
പാറശ്ശാല മണ്ഡലത്തിലെ എത്ര
ഗാര്‍ഹിക ഉപഭോക്താക്കള്‍
സോളാര്‍ പാനല്‍
സ്ഥാപിച്ചിട്ടുണ്ട്; ആയതിന്റെ
വിശദാംശം പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
(
ഡി )
പാറശ്ശാല
നിയോജകമണ്ഡലത്തിലെ കള്ളിക്കാട്,
അമ്പൂരി, ആര്യന്‍കോട്
ഉള്‍പ്പെടെയുള്ള വിവിധ
പഞ്ചായത്തുകളില്‍ വോള്‍ട്ടേജ്
വ്യതിയാനവും വൈദ്യുതി തടസ്സവും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുന്നതിനായി
സ്വീകരിക്കുന്ന നടപടികൾ
എന്തൊക്കെയെന്ന് അറിയിക്കുമോ?
|
|
|
|
|
|
|
|