|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1772.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനം
കാര്‍ഷിക സ്വയംപര്യാപ്തത
കൈവരിക്കുന്നതിന് കാര്‍ഷിക
മേഖലയില്‍ സമഗ്ര പരിഷ്കാരം
നടപ്പാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കര്‍ഷകര്‍ക്ക്
നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍
ഏറ്റവും വേഗം ലഭ്യമാക്കുന്നതിന്
നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന
കാര്യം പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1773.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷികയന്ത്രങ്ങളുടെയും
ഉപകരണങ്ങളുടെയും
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന് നിലവില്‍ ഉള്ള
സൗകര്യങ്ങള്‍ എന്തെല്ലാം എന്ന്
വിശദീകരിക്കുമോ;
(
ബി )
കാര്‍ഷിക
യന്ത്രങ്ങളുടെ വര്‍ദ്ധനവിന്
അനുസൃതമായി അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിനുള്ള സംവിധാനം
അപര്യാപ്തമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിവരം നൽകുമോ;
(
സി )
യന്ത്രോപകരണങ്ങളുടെ
ഓഡിറ്റ് നടത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
കര്‍ഷകര്‍ക്ക്
സമയബന്ധിതമായി
കാര്‍ഷികയന്ത്രങ്ങളുടെ സേവനം,
അറ്റകുറ്റപ്പണികള്‍ എന്നിവ
ലഭിക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ;
(
ഇ )
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
അഗ്രികള്‍ച്ചര്‍ മെഷീനറി
കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
1774.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തോടുകളും കുളങ്ങളും മറ്റ് ജല
സ്രോതസ്സുകളും സംരക്ഷിച്ച്
കൃഷിക്ക് ഉപയോഗപ്പെടുത്താന്‍
പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് വിശദമാക്കുമോ;
(
ബി )
ജലസ്രോതസ്സുകളില്‍
ചെക്ക്ഡാമുകള്‍ നിര്‍മ്മിച്ച്
കൃഷിക്ക് ഉപകാരപ്രദമായ
രീതിയില്‍ പ്രയോജനപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ; എങ്കിൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
സ്വകാര്യ
ഭൂമിയില്‍ മണ്ണ്, ജല സംരക്ഷണ
പ്രവർത്തനങ്ങൾക്ക് ഫണ്ട്
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കുമോ?
1775.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി വകുപ്പിന്റെ
കീഴില്‍ വരുന്ന അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ഓഫീസില്‍ എത്ര തസ്തികകള്‍
ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നതുമൂലം
നബാര്‍ഡ് സാമ്പത്തികസഹായ
പദ്ധതിക്കുള്ള
പ്രോജക്റ്റുകളടക്കം
അനുമതിക്കായി ബന്ധപ്പെട്ട
ഓഫീസില്‍ സമര്‍പ്പിക്കാന്‍
സാധിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിവരം നൽകുമോ;
(
സി )
എങ്കില്‍
ഒഴിവുള്ള തസ്തികകള്‍
അടിയന്തരമായി നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1776.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയെ
സ്വയംപര്യാപ്തമാക്കുന്നതിന്
വൈദ്യുതി വകുപ്പിന്റെ
സഹായത്തോടെ കാര്‍ഷിക മേഖലയ്ക്ക്
സൗജന്യമായി അധിക വൈദ്യുതി
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
നെൽക്കർഷകർക്ക്
വൈദ്യുതി ലഭ്യത ഉറപ്പു
വരുത്തുന്നതിനും നെല്‍കൃഷി
കൂടുതല്‍ സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിനുമായി
വേഗത്തിലും സൗജന്യമായും
വൈദ്യുതി നല്‍കുന്നതിന്
പ്രത്യേക പദ്ധതി നടപ്പാക്കുമോ?
1777.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാടങ്ങളിൽ
കൊയ്‍ത്ത് കഴിഞ്ഞാലുടൻ നെല്ല്
സംഭരിക്കാൻ എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏർപ്പെടുത്തിയിരിക്കുന്നതെന്നറിയിക്കാമോ;
(
ബി )
നെല്ല്
കൈകാര്യം ചെയ്ത് അരിയാക്കുന്ന
ഇനത്തിൽ മില്ലുടമകൾക്ക്
നൽകാനുളള തുക വിതരണം
ചെയ്യുന്നതിൽ കുടിശിക
വരുത്തിയിട്ടുണ്ടോ;
(
സി )
കൈാര്യച്ചെലവ്
വർദ്ധിപ്പിക്കണമെന്ന ആവശ്യം
മില്ലുടമകൾ
ഉന്നയിച്ചിട്ടുണ്ടോ; എങ്കിൽ
ഇതുസംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
മിൽ
ഉടമകളുടെ വിലപേശൽ ഒഴിവാക്കി
സർക്കാർ തന്നെ നെല്ല്
സംഭരണത്തിന് സ്ഥിര സംവിധാനം
ഒരുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നൽകുമോ?
1778.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭക്ഷ്യോല്പാദന
മേഖലയില്‍ സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
നെല്ല്
ഉല്പാദനത്തില്‍ സ്വയംപര്യാപ്തത
കൈവരിക്കുക എന്ന
ലക്ഷ്യത്തോടുകൂടി തരിശു ഭൂമി
സര്‍ക്കാര്‍ തലത്തില്‍
ഏറ്റെടുത്ത് കൃഷി നടത്തുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(
സി )
സര്‍ക്കാര്‍
സ്വീകരിച്ച നടപടികളുടെ ഭാഗമായി
ഭക്ഷ്യ ഉത്പാദന മേഖലയില്‍
ഉണ്ടായ പുരോഗതി വിശദമാക്കാമോ;
(
ഡി )
വരുന്ന
തലമുറയെ കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിന്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികൾ
വിശദമാക്കാമോ;
(
ഇ )
കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക്
ന്യായവില ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
എഫ് )
സംസ്ഥാനത്ത്
അടുക്കളത്തോട്ടം
വ്യാപകമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ;
(
ജി )
കര്‍ഷകരുടെ
ക്ഷേമം ലക്ഷ്യമാക്കി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
വിശദമാക്കാമോ; കര്‍ഷകര്‍ക്കും,
വിളകള്‍ക്കും സൗജന്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നിലവിലുണ്ടോ എന്ന്
വിശദമാക്കാമോ?
1779.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയ്ക്ക്
സാങ്കേതികവിദ്യയിലൂന്നിയുള്ള
സമുദ്ധാരണത്തിന് നടപടി
സ്വീകരിക്കാമോ;
(
ബി )
മറ്റ്
സംസ്ഥാനങ്ങളിലെ ഇത്തരം
പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച്
സംസ്ഥാനത്തും പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
കാര്‍ഷിക
ഉല്പന്നങ്ങള്‍ക്ക് മികച്ച വില
ലഭിക്കുന്നതിന്
സാങ്കേതികവിദ്യയിലൂന്നിയുള്ള
വിപണന സാധ്യതകള്‍
പ്രയോജനപ്പെടുത്തുമോ?
1780.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
സംസ്ഥാനത്തെ കൃഷിഭവനുകളുടെ
അടിസ്ഥാന സൗകര്യ വികസനത്തിനായി
നടപ്പാക്കിയ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിൽ സ്മാര്‍ട്ട്
കൃഷിഭവനായി തെരഞ്ഞെടുത്ത
കൃഷിഭവന്‍ ഏതാണെന്നും
എന്തെല്ലാം സൗകര്യങ്ങളും
സേവനങ്ങളുമാണ് സ്മാര്‍ട്ട്
കൃഷിഭവനില്‍
ലഭ്യമാക്കിയിട്ടുളളതെന്നും
അറിയിക്കാമോ;
(
സി )
കാര്‍ഷിക
സേവനങ്ങള്‍ കര്‍ഷക
സൗഹൃദമാക്കുന്നതിനും
കാര്‍ഷികോല്പാദന
വിപുലീകരണത്തിനും സ്വീകരിച്ച
നടപടി എന്തൊക്കെയെന്ന്
വിശദമാക്കാമോ?
1781.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ എത്ര ഇക്കോ
ഷോപ്പുകളാണ്
പ്രവര്‍ത്തിക്കുന്നത്;
കൃഷിഭവന്‍- തദ്ദേശസ്വയംഭരണ
സ്ഥാപനം സഹിതം വിശദമാക്കുമോ; ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
ഓരോ ഇക്കോ ഷോപ്പിലും എത്ര
രൂപയുടെ പ്രാദേശിക
ഉല്പന്നങ്ങളാണ് സംഭരിക്കാന്‍
കഴിഞ്ഞിട്ടുള്ളത്;
വിശദമാക്കുമോ?
1782.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെള്ളനാട്
ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ്
ഡയറക്ടറുടെ ഓഫീസ് ഭരണപരമായ
സൗകര്യത്തിനായി വെള്ളനാട്
ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി
ചേര്‍ന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1783.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ
സേവനങ്ങള്‍ കാര്യക്ഷമവും
സുതാര്യവും ആയി നടപ്പിലാക്കാന്‍
ഉദ്ദേശിച്ച് കൊണ്ടുള്ള
സ്മാര്‍ട്ട് കൃഷിഭവന്‍
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ; സംസ്ഥാനത്ത്
എത്ര കൃഷിഭവനുകളാണ്
ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട്
കൃഷിഭവനുകളാക്കുന്നതെന്ന്
അറിയിക്കാമോ?
1784.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ സര്‍ക്കാരിന്റെ കാലത്തും
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും
കര്‍ഷകര്‍ക്കുണ്ടായ
കൃഷിനാശത്തിന് നഷ്ടപരിഹാരമായി
ഇനി എത്ര തുക വിതരണം ചെയ്യാന്‍
ബാക്കിയുണ്ടെന്ന് അറിയിക്കാമോ;
ജില്ല തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും ഈ
സര്‍ക്കാരിന്റെ കാലത്തും എത്ര
കര്‍ഷക ആത്മഹത്യകള്‍
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
;ഇവരുടെ ആശ്രിതര്‍ക്ക്
എന്തെല്ലാം സഹായം വിതരണം
ചെയ്തിട്ടുണ്ട്; വിവരം
അറിയിക്കാമോ;
(
സി )
കാര്‍ഷിക
വായ്പയെടുത്ത് തിരിച്ചടവ്
മുടങ്ങിയ എത്ര കര്‍ഷകര്‍ക്ക്
നിലവില്‍ ജപ്തി നടപടികള്‍
നേരിടേണ്ടി വരുന്നുണ്ട്; ഈ
സര്‍ക്കാരിന്റെ കാലത്ത് ജപ്തി
നടപടി പൂര്‍ത്തിയായ എത്ര
കേസുകള്‍ ഉണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
മങ്കട
നിയോജകമണ്ഡലത്തിലെ എത്ര
കര്‍ഷകര്‍ക്ക് എത്ര രൂപയുടെ
നഷ്ടപരിഹാരത്തുക
കുടിശ്ശികയായുണ്ട്; വിശദാംശം
ലഭ്യമാക്കുമോ; കുടിശ്ശികയായ
നഷ്ടപരിഹാരത്തുക അടിയന്തരമായി
വിതരണം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
1785.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയില്‍ യന്ത്രവല്‍ക്കരണം
അനിവാര്യമായ സാഹചര്യത്തില്‍,
കാര്‍ഷിക യന്ത്രങ്ങള്‍
പഞ്ചായത്തുകള്‍ തോറും
ലഭ്യമാക്കാനും ഇവയുടെ
അറ്റകുറ്റപണികള്‍ സമയബന്ധിതമായി
നടത്താനും നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1786.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്ല്
സംഭരണത്തിനായി എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദേ ശങ്ങളാണ്
പുറപ്പെടുവിച്ചിട്ടുള്ളത്;
വിവരം നൽകുമോ;
(
ബി )
ഇവ
കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായി
സഹായകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
1787.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം നെല്‍കൃഷി
വിപുലീകരണവുമായി ബന്ധപ്പെട്ട്
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്നും
എന്തൊക്കെ ആനുകൂല്യങ്ങളാണ്
കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും
വിശദമാക്കുമോ;
(
ബി )
ഭക്ഷ്യോല്പാദനത്തിൽ
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ?
1788.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ ഗുരുവായൂര്‍
മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്.
പദ്ധതി പ്രകാരം കൃഷി വകുപ്പിന്
അനുവദിച്ച പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾക്കായി അനുവദിച്ച തുക,
ചെലവഴിച്ച തുക, പദ്ധതികളുടെ
പുരോഗതി എന്നിവ സംബന്ധിച്ച
വിശദാംശം നൽകുമോ ?
1789.
ശ്രീ
സജി ചെറിയാൻ
ശ്രീ
ഒ . ആർ. കേളു
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷികോല്പാദന ക്ഷമതയും
കര്‍ഷകരുടെ വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിന്
രൂപീകരിച്ചിട്ടുള്ള മൂല്യ
വര്‍ദ്ധിത കൃഷി മിഷന്റെ
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
മിഷന്റെ ഭാഗമായി ഉല്പന്നങ്ങളുടെ
ഗുണനിലവാരം ഉറപ്പാക്കി സുസ്ഥിര
വിപണിയുറപ്പാക്കാന്‍
പദ്ധതിയുണ്ടോ; ഉല്പന്നങ്ങളുടെ
വിപണനത്തിനായി കാര്യക്ഷമമായ
സംവിധാനം ഒരുക്കുന്നതിന് കേരള
അഗ്രോ ബിസിനസ് കമ്പനി
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഉല്പന്നങ്ങളുടെ
സംസ്കരണത്തിനുള്ള ആധുനിക
സമ്പ്രദായങ്ങളില്‍ പരിശീലനം
നല്‍കി യുവജനങ്ങളെ
സംരംഭകരാക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ?
1790.
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ കാർഷിക മേഖലകളിലെ
കർഷകരോടും ഉദ്യോഗസ്ഥരോടും
സംവദിച്ച് കാർഷിക മേഖലയിലെ
പ്രശ്നങ്ങൾ നേരിട്ട്
മനസ്സിലാക്കുന്നതിനും
പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനുമായി വിഭാവനം
ചെയ്തിട്ടുള്ള കൃഷി ദർശൻ
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ കർഷകരുടെ
പ്രശ്നങ്ങൾ കൃത്യമായി
മനസ്സിലാക്കുന്നതിനും അവയ്ക്ക്
ആവശ്യമായ പരിഹാരം
വകുപ്പ്കണ്ടെത്തുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലൂടെ കാർഷിക
സാങ്കേതികവിദ്യകള്‍ കർഷക
സമൂഹത്തിന് കാര്യക്ഷമമായി
കൈമാറ്റം ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കുമോ?
1791.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷിക
അടിസ്ഥാനസൗകര്യ മേഖലയില്‍
അഗ്രിക്കള്‍ച്ചര്‍
ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ട്
എന്ത് മാറ്റമാണുണ്ടാക്കുക എന്ന്
വ്യക്തമാക്കാമോ; കര്‍ഷകര്‍ക്ക്
എന്താെക്കെ സഹായങ്ങളാണ്
പ്രസ്തുത പദ്ധതികൊണ്ട്
ലഭ്യമാവുക എന്ന് അറിയിക്കാമോ;
(
ബി )
വിവരസാങ്കേതികവിദ്യയുടെ
സഹായത്തോടെ വകുപ്പുതല
സേവനങ്ങള്‍ കര്‍ഷകര്‍ക്ക്
കാര്യക്ഷമമായി നല്‍കുന്നതിന്
എന്തെങ്കിലും സംവിധാനം
വികസിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്താണെന്ന്
വിശദമാക്കാമോ; സ്മാര്‍ട്ട്
പദ്ധതിയില്‍ രജിസ്റ്റര്‍
ചെയ്യുന്നതിനുളള നടപടികള്‍
വിശദമാക്കാമോ;
(
സി )
കോഴിക്കോട്
ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള
കൂത്താളി കൃഷി ഫാമില്‍
കാര്‍ഷികോല്പന്നങ്ങളുടെ
സംഭരണത്തിനായി വെയർഹൗസിംഗ്
കോര്‍പ്പറേഷന്റെ ഗോഡൗണ്‍
തുടങ്ങുന്നതിന് സ്വീകരിച്ച
നടപടികളുടെ പുരോഗതി
അറിയിക്കാമോ; നിലവിലുളള ഭൂമി
പൂര്‍ണ്ണമായും
കൃഷിയോഗ്യമാക്കുന്നതിന് മുൻപ്
എടുത്ത തീരുമാനത്തിന്റെ
പുരോഗതി വിശദമാക്കാമോ?
1792.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആര്‍.
ഐ.ഡി.എഫ്. 21 പദ്ധതിയില്‍
ഉള്‍പ്പെടുത്തി കോട്ടക്കല്‍
മണ്ഡലത്തിലെ മാറാക്കര- എടയൂര്‍
ഗ്രാമ പഞ്ചായത്തുകളില്‍
നടപ്പാക്കി വരുന്ന ഓലാന്തിച്ചിറ
നീര്‍ത്തട പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി 2023
മാര്‍ച്ച് മാസം വരെ കാലാവധി
ദീര്‍ഘിപ്പിച്ചു
നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
പദ്ധതി കണ്‍വീനറുടെ അപേക്ഷ
ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്ക് 2023 മാര്‍ച്ച്
മാസം വരെ കാലാവധി നീട്ടി
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1793.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക ഉല്പന്നങ്ങളെ
മൂല്യവര്‍ദ്ധിത ഉല്പന്നമാക്കി
മാറ്റുന്നതിന്
ലക്ഷ്യമിട്ടുകൊണ്ട് വാല്യു
ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍
എന്ന സംരംഭം ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
കൃഷി,
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ
സംഭരണം, വിപണനം എന്നിവ
ലക്ഷ്യമിട്ട് സിയാല്‍
മാതൃകയില്‍ കര്‍ഷകര്‍ക്ക് കൂടി
പങ്കാളിത്തമുള്ള കമ്പനി
രൂപീകരിക്കുമെന്ന പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കാനായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
സംസ്ഥാനത്തെ
കര്‍ഷകരുടെ ക്ഷേമത്തിനായി ലോക
ബാങ്കുമായി സഹകരിച്ച്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍
സംബന്ധിച്ച് അന്തിമരൂപം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
1794.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട്
കൃഷിഭവന്‍ എന്ന പദ്ധതി പ്രകാരം
വാമനപുരം മണ്ഡലത്തില്‍ നിന്ന്
ഏത് കൃഷി ഭവനെയാണ്
തെരഞ്ഞെടുത്തിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
കൃഷി ഭവനുകളെ അപേക്ഷിച്ച്
എന്തെല്ലാം പ്രത്യേകതകളാണ്
സ്മാര്‍ട്ട് കൃഷി ഭവനുകൾക്ക്
ഉളളത് ; വിശദമാക്കാമോ?
1795.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക രംഗത്ത് ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ;
(
ബി )
കോട്ടയം
ജില്ലയില്‍ ഡ്രിപ്പ് ഇറിഗേഷന്‍
പദ്ധതി നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ?
1796.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാല്യു
ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്റെ
ഭാഗമായി ഒരു കൃഷി ഭവനില്‍ ഒരു
ഉല്പന്നം എന്ന നിലയില്‍
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍
ഉല്പാദിപ്പിക്കുന്ന പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1797.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
കേന്ദ്രം ആരംഭിക്കുന്ന കൃഷിശ്രീ
പദ്ധതിയുടെ നിലവിലെ പുരോഗതി
അറിയിക്കാമോ;
(
ബി )
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തില്‍ കങ്ങഴ
പഞ്ചായത്ത് പരിധിയില്‍ പ്രസ്തുത
കേന്ദ്രം സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കാമോ?
1798.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വിഭവങ്ങളില്‍ നിന്നും
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളുണ്ടാക്കാന്‍
ലക്ഷ്യമിട്ട് 2022-23 ലെ
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച
മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; മിഷന്റെ
ലക്ഷ്യം, പ്രവര്‍ത്തന രീതി,
വിപണനം എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ ;
(
ബി )
കേരളത്തിന്റെ
തനതായ ഉത്പന്നങ്ങളുടെ ഉത്പാദനം,
വിപണനം എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1799.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
പഞ്ചായത്തുകളെയാണ് കേരഗ്രാമം
പദ്ധതിയില്‍ പുതിയതായി
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ഈ
പദ്ധതി മുഖാന്തിരം
കേരകര്‍ഷകര്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാവുകയെന്ന് അറിയിക്കാമോ;
(
സി )
മലമ്പുഴ
മണ്ഡലത്തിലെ മലമ്പുഴ
ഗ്രാമപഞ്ചായത്തിനെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1800.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പാലക്കാട്
ജില്ലയിലെ ഏതെല്ലാം
കൃഷിഭവനുകളാണ് സ്മാര്‍ട്ട്
കൃഷിഭവനുകളാക്കി
നവീകരിക്കുന്നത് എന്ന്
അറിയിക്കാമോ; ഓരോ കൃഷിഭവനും
അനുവദിച്ച തുകയും പദ്ധതിയുടെ
നിര്‍മ്മാണ ചുമതല
ആര്‍ക്കാണെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ ?
1801.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഒറ്റപ്പാലം
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിൽ ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ഒറ്റപ്പാലം
മണ്ഡലത്തില്‍ സബ്സിഡി ലഭിച്ച
ഗുണഭോക്താക്കളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിക്കുവേണ്ടി കര്‍ഷകര്‍
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി
വിശദമാക്കുമോ?
1802.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
മണ്ഡലത്തിൽ ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്ന മുണ്ടേരി
അഗ്രിഫാമിന്റെ പുരോഗതി
വിശദമാക്കാമോ; ഫാം
ആരംഭിക്കുവാനുള്ള
തടസ്സമെന്തെന്ന് വിശദമാക്കാമോ?
1803.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാര്‍ത്ഥികളെയും,
യുവാക്കളെയും കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിനും, കാര്‍ഷിക
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ആവിഷ്കരിച്ച് നടപ്പിലാക്കി
വരുന്ന പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
'ഞങ്ങളും
കൃഷിയിലേക്ക്' പദ്ധതിയിലൂടെ
സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
1804.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തില്‍ കാര്‍ഷിക
സംരക്ഷണവുമായി ബന്ധപ്പെട്ട്
ആര്‍.കെ.വി.വൈ. (രാഷ്ട്രീയ കൃഷി
വികാസ് യോജന), ആര്‍.ഐ.ഡി.എഫ്.
(റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ് ഫണ്ട്), നബാർഡ്
എന്നിവയുടെ പദ്ധതികളില്‍
ഉള്‍പ്പെടുത്തിയും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും
എത്ര പദ്ധതികള്‍ നടപ്പു വര്‍ഷം
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ പേര്, പദ്ധതി,
പദ്ധതിയുടെ തുക, പദ്ധതിയുടെ
നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
1805.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാര്‍ട്ട്
കൃഷിഭവനുകളാക്കുന്നതിന്
തൃശ്ശൂര്‍ ജില്ലയില്‍ നിന്നും
തെരഞ്ഞെടുത്ത പതിനാല്
കൃഷിഭവനുകളുടെ നിലവിലെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ആര്‍.ഐ.ഡി.എഫ്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീയാക്കുമെന്ന്
വിശദമാക്കാമോ?
1806.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്,
അപ്പര്‍ കുട്ടനാട്
പാടശേഖരങ്ങളില്‍ ഉപയോഗിച്ചു
വരുന്ന പമ്പുകള്‍ പി.എം.കുസും
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സൗരോര്‍ജ്ജത്തിലേയ്ക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
കുട്ടനാട്ടിലേയും
അപ്പര്‍ കുട്ടനാട്ടിലേയും
പാടശേഖരങ്ങളിലെ എത്ര പമ്പ്
സെറ്റുകളാണ് പി.എം.കുസും പദ്ധതി
പ്രകാരം സോളാര്‍ പാനലിലേയ്ക്ക്
മാറ്റുന്നത്; വിശദീകരണം നൽകുമോ;
(
സി )
പ്രസ്തുത
പദ്ധതി നടത്തിപ്പിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാം;
വിശദമാക്കുമോ നൽകുമോ; ഈ പദ്ധതി
നടപ്പാക്കാന്‍ വകുപ്പുകള്‍
തമ്മിലുള്ള ഏകോപനം സാധ്യമാകുമോ;
അറിയിക്കാമോ?
1807.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്ല് സംഭരണ മേഖലയില്‍ ഉണ്ടായ
പ്രതിസന്ധി പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഇതുമൂലം
കര്‍ഷകര്‍ നേരിടുന്ന
പ്രയാസങ്ങള്‍ പരിഹരിക്കാന്‍
പ്രത്യേക പാക്കേജ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
നെല്ല്
സംഭരണത്തിന് നടപടി
സ്വീകരിക്കാത്തത് മൂലം 2022-23
സാമ്പത്തിക വര്‍ഷത്തില്‍ എത്ര
ടണ്‍ നെല്ല് ഉപയോഗ
ശൂന്യമായെന്ന് കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1808.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ എട്ട്
പഞ്ചായത്തുകളില്‍ കുടുംബശ്രീ ,
അയല്‍ക്കൂട്ടങ്ങൾ എന്നിവ വഴി
കൃഷി, തദ്ദേശസ്വയംഭരണം ,സഹകരണം
എന്നീ വകുപ്പുകളുടെ സഹകരണത്തോടെ
ആവിഷ്കരിച്ച് നടപ്പാക്കുന്ന
''പൊലിമ'' പുതുക്കാട് കാര്‍ഷിക
പദ്ധതിയുടെ നടത്തിപ്പിനായി
പച്ചക്കറി തൈകള്‍, വിത്തുകള്‍,
വളങ്ങള്‍, എന്നിവ പ്രത്യേകമായി
അനുവദിക്കുന്നതിനും
പ്രത്യേകമായി ഫണ്ട്
അനുവദിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദാംശം നൽകുമോ
?
1809.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷിയില്‍ ജനകീയ മുന്നേറ്റം
സൃഷ്ടിക്കുന്നതിന് ആവിഷ്കരിച്ച
ഞങ്ങളും കൃഷിയിടത്തിലേക്ക്
പദ്ധതി ഫലപ്രദമായി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(
ബി )
പതിനായിരം
കൃഷിക്കൂട്ടങ്ങള്‍
രൂപീകരിക്കുന്നതിനും ജൈവകൃഷി
വ്യാപകമാക്കുന്നതിനും പ്രസ്തുത
പദ്ധതി ലക്ഷ്യമിട്ടിരുന്നോ; ഈ
രംഗത്ത് കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടം വിലയിരുത്തിയിട്ടുണ്ടോ;
കൃഷിയില്‍ ശാസ്ത്രീയ രീതി
അവലംബിക്കുന്നത്
വ്യാപകമാക്കാനായിട്ടുണ്ടോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
നെല്‍കൃഷിക്ക് നല്‍കിയ
പ്രാധാന്യത്തിന്റെ ഫലമായി
ഉല്പാദനത്തിലും വിസ്തൃതിയിലും
വര്‍ദ്ധനവ്
സൃഷ്ടിക്കാനായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
1810.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവകൃഷി പ്രോത്സാഹനവുമായി
ബന്ധപ്പെട്ട് വീടുകളില്‍
ഉദ്യോഗസ്ഥര്‍ നേരിട്ട്
പച്ചക്കറി വിത്തുകളും തൈകളും
വിതരണം ചെയ്യുന്നുണ്ടോ;
എങ്കില്‍ ടി പദ്ധതിയുടെ
നിജസ്ഥിതി വ്യക്തമാക്കാമോ;
(
ബി )
വീടുകളില്‍
പച്ചക്കറി വിത്തുകളും തൈകളും
വിതരണം ചെയ്യുന്നുണ്ടെങ്കില്‍
ആയത്
പരിപാലിക്കുന്നുണ്ടോയെന്നറിയാന്‍
നിലവില്‍ സര്‍ക്കാര്‍
സംവിധാനങ്ങള്‍ ഉണ്ടോ;
വിശദമാക്കാമോ?
1811.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
കരവാരം-പറക്കുളം പാടശേഖരത്തില്‍
നെല്ലിന് രോഗബാധയുണ്ടായ കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
രോഗബാധ പരിഹരിക്കാന്‍
സ്വീകരിച്ച നടപടി വിശദമാക്കുമോ?
1812.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്ടിലെ
നെല്ല് സംഭരണത്തില്‍
വന്നിട്ടുളള പാളിച്ചകള്‍ കാരണം
കര്‍ഷകര്‍ക്കുണ്ടായ നഷ്ടം
എത്രയെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇക്കാര്യത്തില്‍
വന്നിട്ടുള്ള അനാസ്ഥ കാരണം എത്ര
ക്വിന്റല്‍ നെല്ലാണ് നശിക്കാന്‍
ഇടയായതെന്ന വിവരം അറിയിക്കുമോ;
(
സി )
ഭാവിയില്‍
ഇത്തരം വീഴ്‌ചകള്‍ ഒഴിവാക്കി
കുട്ടനാട്ടിലെ നെല്ല് സംഭരണം
കൃത്യമായും, സുഗമമായും
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
1813.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വര്‍ഷമായി സംഭരിച്ച
നെല്ലിന്റെ അളവ് എത്രയാണെന്നും
ഒരു കിലോയ്ക്ക് എത്ര വിലയാണ്
നല്‍കിയതെന്നുമുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
അഞ്ച് വര്‍ഷമായി നെല്ല്
സംഭരിക്കുന്നതിനായി
കേന്ദ്രവിഹിതമായി എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
കൃത്യമായി
നെല്ല് സംഭരിക്കാത്തത് മൂലം
കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
1814.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടപ്പു
വര്‍ഷത്തില്‍ സംസ്ഥാനത്തെ
നെല്ലിന്റെ മൊത്തം ഉല്പാദനം
എത്രയെന്ന് വ്യക്തമാക്കുമോ;
(
ബി )
നടപ്പുവര്‍ഷത്തില്‍
മുന്‍ വര്‍ഷത്തെക്കാള്‍
ഉല്പാദനവര്‍ദ്ധനവ് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
നടപ്പുവര്‍ഷത്തില്‍
എത്ര നെല്ലാണ് മൊത്തം
സംഭരിക്കാന്‍ സാധിച്ചത് എന്ന്
അറിയിക്കുമോ?
1815.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്ല് സംഭരണം കൃത്യമായി
നടക്കാത്തത് മൂലം കർഷകർ
നേരിടുന്നതായി പറയപ്പെടുന്ന
പ്രതിസന്ധി പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
കുട്ടനാട്,
പാലക്കാട് എന്നിവിടങ്ങളിലെ
കര്‍ഷകരിൽ നിന്നും സംഭരിച്ച
നെല്ലിന്റെ വില നൽകാത്തത്
ഉല്പാദകരെ ദുരിതത്തിലാക്കിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ പരിശോധിക്കുമോ;
(
സി )
നെല്ല്
സംഭരണത്തിന് മില്ലുകൾ
മുന്നോട്ട് വരാത്തത് മൂലമുള്ള
പ്രതിസന്ധി പരിഹരിക്കാൻ
സ്വീകരിച്ചിരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി )
മില്ലുകള്‍ക്ക്
നൽകാനുള്ള തുക സർക്കാർ
ലഭ്യമാക്കിയിട്ടുണ്ടോ; പ്രസ്തുത
തുകയില്‍ കൈകാര്യ ചെലവ്
ഉള്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
മില്ലുകള്‍ക്ക്
ലഭിച്ച തുകയുടെ ജി. എസ്. ടി
കാര്യത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ശേഖരിക്കുന്ന നെല്ലിന്റെ ഔട്ട്
ടേണ്‍ അനുപാതം ഏത് രീതിയിലാണ്
തുടരുന്നതെന്ന് വ്യക്തമാക്കാമോ?
1816.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പാലക്കാട് ജില്ലയിലെ
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പാക്കിയ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഒറ്റപ്പാലം
മണ്ഡലത്തില്‍ നിലവില്‍
നെല്‍കൃഷിക്ക് അനുയോജ്യമായ എത്ര
ഹെക്ടര്‍ ഭൂമി തരിശ്ശായി
കിടക്കുന്നുണ്ട്; അത്തരം
തരിശ്ശുഭൂമിയില്‍ കൃഷി
ചെയ്യുന്നതിനായി എന്തെങ്കിലും
പദ്ധതി തയ്യാറാക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1817.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്‍കൃഷിയുടെ
ഉല്പാദനവും ഉല്പാദന ക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിന്
വേണ്ടിയുള്ള നടപടികളുടെ
വിശദാംശം നല്‍കാമോ;
(
ബി )
തരിശ്
ഭൂമി നിര്‍മ്മാര്‍ജന പരിപാടി
വിപുലീകരിക്കുന്നിനും
ശാക്തീകരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
1818.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊക്കാളി
കര്‍ഷകര്‍ ഈ വര്‍ഷം
ഉല്പാദിപ്പിച്ച നെല്ല്
സംഭരിക്കുന്നതിനും പൊക്കാളി
നെല്ലിന് പ്രത്യേക താങ്ങുവില
പ്രഖ്യാപിക്കുന്നതിനും
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പൊക്കാളി
മേഖലയിലുളള ഏതെല്ലാം സഹകരണ
സ്ഥാപനങ്ങളാണ് നിലവില്‍
പൊക്കാളി നെല്ല്
സംഭരിക്കുന്നതെന്നും എത്ര
രൂപയ്ക്കാണ് നെല്ല്
സംഭരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
പൊക്കാളി
നെല്ലിന്റെ ഉല്പാദന ചെലവ്
വകുപ്പ് കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ കുറഞ്ഞത് എത്ര
രൂപയ്ക്ക് സംഭരിച്ചാലാണ്
കര്‍ഷകന് ലാഭം ഉണ്ടാവുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
പൊക്കാളി
നെല്ല് സംസ്കരിക്കുന്നതിനുളള
റെെസ് മില്‍ പൊക്കാളി
മേഖലയില്‍ എവിടെയെങ്കിലും
പ്രവര്‍ത്തിക്കുന്നുണ്ടോ;
പുതിയ റെെസ് മില്‍
സ്ഥാപിക്കുന്നതിന് എന്തെങ്കിലും
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ; വിവരം നൽകുമോ;
(
ഇ )
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ കടമക്കുടി,
എളങ്കുന്നപ്പുഴ, ഞാറക്കല്‍,
നായരമ്പലം, എടവനക്കാട്,
കുഴുപ്പിളളി, പളളിപ്പുറം എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
കൂടുതലായി
ഉല്പാദിപ്പിക്കപ്പെട്ട
പൊക്കാളി നെല്ല് കര്‍ഷകര്‍ക്ക്
അര്‍ഹമായ വില
ലഭ്യമാകാത്തതിനാല്‍
സംഭരിക്കപ്പെടാതെ കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച് 16.11.2022-ന്
വകുപ്പ് മന്ത്രിക്ക് കടമക്കുടി
ഗ്രാമപഞ്ചായത്ത് നല്‍കിയ
നിവേദനത്തില്‍
സ്വീകരിച്ചിട്ടുളള നടപടി
എന്തെന്ന് വ്യക്തമാക്കാമോ?
1819.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊക്കാളി
കൃഷിയുടെ സംരക്ഷണത്തിനും
ക്ഷേമത്തിനും വേണ്ടി
സ്ഥാപിച്ചിട്ടുള്ള പൊക്കാളി
ലാന്റ് ഡെവലപ്പ്മെന്റ് ഏജന്‍സി
കഴിഞ്ഞ 5 വര്‍ഷക്കാലം പൊക്കാളി
കൃഷിയുടെ ഉന്നമനത്തിനായി
നടപ്പാക്കിയിട്ടുള്ള പദ്ധതികളും
സര്‍ക്കാരില്‍ നിന്നും കഴിഞ്ഞ 5
വര്‍ഷക്കാലം
പി.എല്‍.ഡി.എ.യ്ക്ക് ലഭ്യമായ
ഫണ്ടിന്റെ വിശദാംശവും
വ്യക്തമാക്കാമോ;
(
ബി )
പൊക്കാളി
പാടത്ത് അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിനായി തൂമ്പ്
നിര്‍മ്മാണം, ബണ്ട് റിപ്പയര്‍
ചെയ്യുക തുടങ്ങിയ
പ്രവര്‍ത്തനങ്ങളില്‍
കര്‍ഷകര്‍ക്ക് സഹായം
നല്‍കുന്നതിന് കൃഷി വകുപ്പിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
പൊക്കാളി
പാടത്ത് യന്ത്രവത്കരണത്തിനായി
ചെയ്തിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
1820.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തിൽ കേരഗ്രാമം പദ്ധതി
പ്രകാരം എന്തെല്ലാം സേവനങ്ങളാണ്
കർഷകർക്ക് ലഭിക്കുന്നത്;
വിശദമാക്കുമോ;
(
ബി )
കുണ്ടറ
മണ്ഡലത്തിലെ ഓരോ കൃഷിഭവനിലും
എത്ര കർഷകർക്കാണ് ഇതിന്റെ
ഗുണഫലം ലഭിക്കുന്നത്;
വിശദമാക്കുമോ?
1821.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
ജൂണ്‍ മാസം മുതല്‍ കുറ്റ്യാടി
മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതി
വഴി ആനുകൂല്യങ്ങള്‍ ലഭിച്ച
കര്‍ഷകരുടെ എണ്ണവും നല്‍കിയ
ആനുകൂല്യങ്ങളുടെ വിവരങ്ങളും
അറിയിക്കാമോ;
(
ബി )
വില്ല്യാപ്പള്ളി
ഗ്രാമ പഞ്ചായത്തില്‍ കേരഗ്രാമം
പദ്ധതി ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
1822.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പു വര്‍ഷത്തില്‍
നാളികേരത്തിന്റെ ഉല്പാദനം
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
നടപ്പു
വര്‍ഷത്തില്‍ നാളികേരത്തിന്റെ
ഉല്പാദനത്തിലുണ്ടായ വര്‍ദ്ധനവ്
മുന്‍ വര്‍ഷത്തേക്കാള്‍
എത്രയധികമാണെന്ന് അറിയിക്കുമോ;
(
സി )
നടപ്പു
വര്‍ഷത്തില്‍ എത്ര നാളികേരം
സംഭരിക്കാന്‍ സാധിച്ചു എന്ന്
അറിയിക്കാമോ?
1823.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തില്‍ എത്ര
കേരഗ്രാമങ്ങള്‍ ഉണ്ടെന്നും അവ
ഏതെല്ലാമാണെന്നും അറിയിക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മണലൂര്‍ മണ്ഡലത്തില്‍
എത്ര കേരഗ്രാമങ്ങള്‍
അനുവദിച്ചെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
സി )
കേരഗ്രാമങ്ങള്‍ക്ക്
വകുപ്പ് നല്‍കി വരുന്ന
ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;
(
ഡി )
മണലൂര്‍
മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം
എന്തൊക്കെ ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1824.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാം
ഓയിലിന് നികുതി
കുറച്ചതുള്‍പ്പെടെയുള്ള കേന്ദ്ര
സര്‍ക്കാര്‍ നയങ്ങള്‍ കാരണം
തേങ്ങക്ക് കനത്ത
വിലയിടിവുണ്ടാകുന്നത്
തടയുന്നതിനായി സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
കേരഫെഡും
നാളികേര വികസന ബോര്‍ഡും
നടത്തുന്ന പച്ചത്തേങ്ങ സംഭരണം
ഫലപ്രദമായിട്ടുണ്ടോ; നാഫെഡ്
മുഖേനയുള്ള കൊപ്ര സംഭരണം
കാര്യക്ഷമമല്ലാതെ പോകുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
വെളിച്ചെണ്ണയുടെയും
മറ്റ്
മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടേയും
വിപണി വിപുലീകരിച്ച് വിലയിടിവ്
തടയാന്‍ പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
1825.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാളികേര
സംഭരണം കൃഷി ഭവൻ മുഖേന
നടപ്പിലാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ബി )
നാളികേരത്തിന്
താങ്ങുവില
വർദ്ധിപ്പിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1826.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ പച്ചത്തേങ്ങ സംഭരണ
നടപടികളുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(
ബി )
തൃശൂര്‍
ജില്ലയില്‍ കേരഫെഡിന്റെ
സംഭരണകേന്ദ്രങ്ങള്‍, നാളികേര
സംഭരണത്തിനായുളള സ്വാശ്രയ
സംഘങ്ങള്‍ എന്നിവയുടെ
വിശദാംശങ്ങള്‍ അറിയിക്കുമോ?
1827.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്ന കേരഗ്രാമം
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതെല്ലാം
പ്രദേശത്ത് എത്ര ഏക്കര്‍
സ്ഥലത്താണ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ചെലവഴിച്ച തുക സംബന്ധിച്ച
വിവരവും നല്‍കാമോ?
1828.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേരത്തിന്റെ വിലയിടിവ് മൂലം
പ്രതിസന്ധിയിലായ കര്‍ഷകരെ
സഹായിക്കുന്നതിനായി ആരംഭിച്ച
പച്ചത്തേങ്ങ സംഭരണ പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കൊപ്രയില്‍
നിന്ന് ഉല്പാദനം
നടത്തുന്നവര്‍ക്ക് സംഭരണത്തിന്
അനുമതി നിഷേധിച്ച നാഫെഡ്
മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ
കൊപ്ര സംഭരണത്തെ പ്രതികൂലമായി
ബാധിക്കുകയുണ്ടായോ;
വിശദമാക്കുമോ;
(
സി )
നാളികേര
കര്‍ഷകരുടെ ക്ഷേമത്തിനും
നാളികേര മേഖലയുടെ സമഗ്ര
വികസനത്തിനുമായി സ്വീകരിച്ചു
വരുന്ന പരിപാടികള്‍ അവലോകനം
ചെയ്തിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
1829.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉല്പാദന
കുറവും ഇടയ്ക്കിടെ വിലയില്‍
വരുന്ന മാറ്റവും കാരണം നാളികേര
കര്‍ഷകര്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിവരം നൽകുമോ;
(
ബി )
നാളികേര
കര്‍ഷകരെ സഹായിക്കുന്നതിനായി
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
1830.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
തെങ്ങ് കൃഷിയുടെ പരിപാലനത്തിനും
വികസനത്തിനും വ്യാപനത്തിനുമായി
എന്തെല്ലാം പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം അറിയിക്കാമോ?
1831.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കര്‍ഷക
ക്ഷേമനിധി ബോര്‍ഡ്, കര്‍ഷക
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
എന്നിവ മുഖേന സംസ്ഥാനത്തെ
കര്‍ഷകര്‍ക്കും
തൊഴിലാളികള്‍ക്കും എന്തൊക്കെ
സേവനങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ?
1832.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
മണ്ഡലത്തിലെ കൃഷിഭവനുകളില്‍
കര്‍ഷക പെന്‍ഷന് വേണ്ടി എത്ര
അപേക്ഷകള്‍ ലഭിച്ചുവെന്നും
അവയില്‍ എത്രയെണ്ണം
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
കൃഷി ഭവന്‍ തിരിച്ച്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ആകെ എത്രപേര്‍
നിലവില്‍ കര്‍ഷക പെന്‍ഷന്‍
വാങ്ങുന്നുണ്ടെന്ന്
അറിയിക്കാമോ?
1833.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
കര്‍ഷക ക്ഷേമനിധി ആക്ട് പ്രകാരം
കര്‍ഷക ക്ഷേമനിധിയില്‍ ചേരുന്ന
കര്‍ഷകന് ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
അതിനായി
സമര്‍പ്പിക്കേണ്ട വരുമാന
സര്‍ട്ടിഫിക്കറ്റില്‍
കര്‍ഷകന്റെ വാര്‍ഷിക വരുമാനമാണോ
കുടുംബ വാര്‍ഷിക വരുമാനമാണോ
മാനദണ്ഡമായി എടുക്കുന്നത്;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
കര്‍ഷക ക്ഷേമനിധിയില്‍ ഇതുവരെ
എത്ര പേര്‍
അംഗത്വമെടുത്തിട്ടുണ്ട്;
(
ഡി )
ഇതുവരെ
ആകെ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(
ഇ )
പ്രസ്തുത
ക്ഷേമനിധിയില്‍ അംഗമായ എത്ര
പേര്‍ക്ക് നിലവില്‍ പെന്‍ഷന്‍
നല്‍കുന്നുണ്ട്;
(
എഫ് )
തൃശ്ശൂര്‍
ജില്ലയില്‍ എത്ര പേര്‍ കര്‍ഷക
ക്ഷേമനിധിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
എത്രപേരുടെ അപേക്ഷ
ലഭിച്ചിട്ടുണ്ടെന്നും
എത്രപേര്‍ക്ക് പെന്‍ഷന്‍
നല്‍കുന്നുണ്ടെന്നുമുള്ള
വിശദാംശം അറിയിക്കാമോ?
1834.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ നെയ്യാറ്റിന്‍കര
നഗരസഭ, പെരുമ്പഴുതൂര്‍,
അതിയന്നൂര്‍, തിരുപുറം,
ചെങ്കല്‍, കാരോട്, കുളത്തൂര്‍
എന്നീ കൃഷിഭവനുകളില്‍
ഓരോന്നിലും
പ്രകൃതിക്ഷോഭത്തിനിരയായ
കര്‍ഷകരില്‍ ഇനി എത്ര
കര്‍ഷകര്‍ക്കാണ് ധനസഹായം
നല്‍കാന്‍ ഉള്ളതെന്ന്
വിശദമാക്കാമോ?
1835.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവ് മുതല്‍
നാളിതുവരെ വരെ
കാലവര്‍ഷക്കെടുതിയിലും മറ്റും
വാഴകൃഷിയില്‍ വന്നിട്ടുള്ള
നഷ്ടം നികത്തുന്നതിന്
കര്‍ഷകര്‍ക്ക് നല്കിയിട്ടുള്ള
നഷ്ടപരിഹാര തുകയെത്രയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ തിരുവനന്തപുരം
ജില്ലയിലെ വാഴകൃഷി
കര്‍ഷകര്‍ക്ക് വന്നിട്ടുള്ള
നഷ്ടത്തിന് നഷ്ടപരിഹാരമായി
അനുവദിച്ചിട്ടുള്ള ധനസഹായവും
മറ്റ് സഹായങ്ങളും കൃഷിഭവനുകള്‍
തിരിച്ച് വിശദമാക്കുമോ?
1836.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ,
മഴക്കെടുതിയിൽ കൃഷിനാശം
സംഭവിച്ച കർഷകർക്ക് നൽകിയ
നഷ്ടപരിഹാര തുക എത്രയെന്ന്
പഞ്ചായത്തടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ;
(
ബി )
നഷ്ടപരിഹാരത്തിനായി
അപേക്ഷിച്ച എല്ലാ കർഷകർക്കും
തുക അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇല്ലെങ്കിൽ
എത്രപേർക്ക് പ്രസ്തുത തുക
നല്കാനുണ്ടെന്നും ഇതുവരെ
നൽകാത്തതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
1837.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏലയ്ക്കയുടെ
വിലയിടിവ് മൂലം ഏലം കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കര്‍ഷകര്‍
വ്യാപകമായി ഏലം കൃഷി
ഉപേക്ഷിക്കാന്‍
നിര്‍ബന്ധിതരാകുന്ന
സാഹചര്യത്തിൽ ഏലയ്ക്കയ്ക്ക്
തറവില നിശ്ചയിച്ച് തരുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തുമോ;
നാളിതുവരെ ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
ഏലം
കര്‍ഷകരെ ഗുരുതര
പ്രതിസന്ധിയില്‍ നിന്നും
രക്ഷിക്കാന്‍ എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
1838.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷികഫാമുകള്‍
ശക്തിപ്പെടുത്തി
കര്‍ഷകര്‍ക്കാവശ്യമായ വിത്ത്
ഉൾപ്പെടെയുള്ള നടീല്‍
വസ്തുക്കളുടെ ലഭ്യത
ഉറപ്പുവരുത്താന്‍
നടപടിയുണ്ടാകുമോ; മണ്ണ്
പരിശോധനയും വളങ്ങളുടെയും
കീടനാശിനികളുടെയും പരിശോധനയും
അതത് ഫാമുകളില്‍ നടത്താൻ
നടപടിയുണ്ടാകുമോ; വിശദമാക്കാമോ?
1839.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ നിലവില്‍ കൃഷി
നടത്താതെ തരിശ് നിലമായി
കിടക്കുന്ന ഭൂമിയുടെ വിസ്തൃതി,
കൃഷിയുടെ ഇനം തിരിച്ച്
അറിയിക്കാമോ;
(
ബി )
ഇത്തരം
തരിശ് സ്ഥലങ്ങള്‍ കൃഷി
യോഗ്യമാക്കുന്നതിന് നിലവിലെ
തടസ്സങ്ങള്‍ എന്തൊക്കെയെന്നും
ആയതു പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്നും
അറിയിക്കാമോ?
1840.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്‍
കര്‍ഷകര്‍ക്ക് സബ്‌സിഡി
ലഭിക്കുന്നതിന് കേന്ദ്ര
സര്‍ക്കാരിന്റെ
കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ്,
സംസ്ഥാന സര്‍ക്കാരിന്റെ വിള
ഇന്‍ഷ്വറന്‍സ് ഇവയിൽ ഏതെങ്കിലും
ഒന്ന് മതിയെന്ന ഉത്തരവ് ഇറക്കി
കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍
നടപടി സ്വീകരിക്കുമോ?
1841.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷി ഫാമുകളിലെ സ്ഥിരം
തൊഴിലാളികളെ എസ്.എല്‍.ഐ.,
ജി.ഐ.എസ്., ജി.പി.എ.ഐ.എസ്.
തുടങ്ങിയ ഇന്‍ഷുറന്‍സ്
പദ്ധതികളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഫാമുകളിലെ
പാര്‍ട്ട് ടൈം കണ്ടിജന്റ്
ജീവനക്കാരും ദിവസ വേതനക്കാരും
അല്ലാത്ത മുഴുവന്‍ സ്ഥിരം
തൊഴിലാളികളെയും മുകളിൽ
സൂചിപ്പിച്ച ഇന്‍ഷുറന്‍സ്
പദ്ധതികളില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
തടസ്സങ്ങളെന്തെന്ന്
വ്യക്തമാക്കാമോ;
(
സി )
ഫാം
തൊഴിലാളികള്‍ക്കും മെഡിസെപ്പ്
ഇന്‍ഷുറന്‍സ് ബാധകമാണെന്ന
ഉത്തരവ് നിലവിലിരിക്കെ 2022
ജൂണ്‍ മാസം മുതല്‍ 500 രൂപ
പ്രതിമാസ പ്രീമിയം അടച്ചിട്ടും
മുഴുവന്‍ പേര്‍ക്കും മെഡിസെപ്പ്
ഐ.ഡി. നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
മെഡിസെപ്പ്
ഐ.ഡി. കിട്ടാത്തതിനാല്‍
ആശുപത്രികളില്‍ ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നില്ല എന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇവര്‍ക്ക് ഐ.ഡി. അടിയന്തരമായി
ലഭ്യമാക്കാന്‍ നിര്‍ദ്ദേശം
നല്‍കുമോ; വ്യക്തമാക്കാമോ?
1842.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കർഷകർക്ക്
ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി
കർഷക ക്ഷേമനിധി ബോർഡ് നാളിതുവരെ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
1843.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യൂറിയ,
പൊട്ടാഷ്, ഫാക്ടംഫോസ് തുടങ്ങിയ
രാസവളങ്ങള്‍ക്ക് ക്രമാതീതയമായി
വില ഉയരുകയും അവ ആവശ്യത്തിന്
ലഭിക്കാതിരിക്കുകയും
രാസവളങ്ങളുടെ ലഭ്യതക്കുറവ് മൂലം
കര്‍ഷകര്‍ ആവശ്യപ്പെടുന്ന
വളങ്ങള്‍ മതിയായ അളവില്‍
നല്‍കാതെ മറ്റ് രാസവളങ്ങളും
കീടനാശിനികളും കൂടി വാങ്ങാന്‍
വളം വിതരണക്കാര്‍
നിര്‍ബന്ധിക്കുന്നതുമായുമുള്ള
കര്‍ഷകരുടെ പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുവേണ്ട
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1844.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2022-23 വര്‍ഷത്തില്‍ ഏതൊക്കെ
ജില്ലയിലാണ് അഗ്രോ സര്‍വീസ്
സെന്ററുകള്‍ ആരംഭിക്കുന്നത്
എന്ന് വിശദമാക്കാമോ;
(
ബി )
ഓരോ
അഗ്രോ സര്‍വീസ്
സെന്ററുകള്‍ക്കും എത്ര തുകയാണ്
അനുവദിക്കുന്നത് എന്ന്
വിശദമാക്കാമോ;
(
സി )
അഗ്രോ
സര്‍വീസ് സെന്റര്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന ബ്ലോക്കുകളുടെ
പേരു വിവരം വിശദമാക്കാമോ?
1845.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
മറ്റത്തൂര്‍ വി.എഫ്.പി.സി.കെ.
(വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്
പ്രൊമോഷന്‍ കൗണ്‍സില്‍ കേരള)
സ്വാശ്രയ കര്‍ഷക സമിതിയ്ക്ക്
ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും
പണം ലഭ്യമായില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പച്ചക്കറി
നല്‍കിയ വകയില്‍ മറ്റത്തൂര്‍
വി.എഫ്.പി.സി.കെ. സ്വാശ്രയ
സമിതിക്ക് ഹോര്‍ട്ടികോര്‍പ്പ്
നല്‍കാനുള്ള മുഴുവന്‍ തുകയും
അനുവദിച്ച് നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
1846.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്പനശാലകൾ
സ്വകാര്യവൽക്കരിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പല
പച്ചക്കറികൾക്കും വിപണി
വിലയേക്കാൾ ഉയർന്ന വില
ഹോര്‍ട്ടികോര്‍പ്പിൽ
ഈടാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
വിപണിയിലെ
ആവശ്യം പരിഗണിച്ച് സംഭരണ വിപണന
പ്രവർത്തനങ്ങൾക്ക്
ആധുനികവല്‍ക്കരണം
ഏർപ്പെടുത്തുമോ; പരിശോധനകൾക്ക്
സംവിധാനം ഒരുക്കുമോ;
വിശദമാക്കുമോ;
(
ഡി )
നാട്ടിൽ
കൃഷിചെയ്യുന്ന വിഷമുക്തമായ
പച്ചക്കറി സംഭരിച്ചു വിതരണം
ചെയ്യുന്നതിന്
ഹോര്‍ട്ടികോര്‍പ്പ് സ്വീകരിച്ചു
വരുന്ന നടപടികൾ വ്യക്തമാക്കാമോ;
(
ഇ )
പച്ചക്കറികള്‍
സംഭരിച്ച വകയില്‍ കര്‍ഷക
സംഘങ്ങള്‍ക്ക് കൊടുത്തു
തീര്‍ക്കുവാനുള്ള മുഴുവന്‍
തുകയും കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
എഫ് )
ഹോര്‍ട്ടികോർപ്പ്
ജീവനക്കാരായുള്ള തൊഴിലാളികളുടെ
ആനുകൂല്യങ്ങൾ പരിഷ്കരിക്കാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1847.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കർഷക
കടാശ്വാസ കമ്മീഷൻ നിലവിൽ
കടാശ്വാസത്തിനായി പരിഗണിക്കുന്ന
വായ്പ തീയതി എന്നു വരെ
ഉള്ളവർക്കാണ്; വ്യക്തമാക്കുമോ;
(
ബി )
2018-ലും
തുടർന്നുള്ള വർഷങ്ങളിലും ഉണ്ടായ
പ്രളയക്കെടുതി കൂടി
പരിഗണിച്ചുകൊണ്ട്
കടാശ്വാസത്തിനായി പരിഗണിക്കുന്ന
വായ്പ തീയതി 2020 ഡിസംബർ 31 വരെ
ഉയർത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
നാഷണലൈസ്ഡ്
ബാങ്കിൽ നിന്നും കാർഷിക കടങ്ങൾ
എടുത്തിട്ടുള്ള കർഷകർക്ക്
കടാശ്വാസ കമ്മീഷൻ മുഖേന സഹായം
അനുവദിക്കുന്നതിന് സാധിക്കുമോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കർഷകർക്ക് കൂടി സഹായം
അനുവദിക്കുന്നതിന് എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1848.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജകമണ്ഡലത്തില്‍
കെ.എല്‍.ഡി.സി. മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍
വകയിരുത്തിയിട്ടുള്ള തുകയും
അവയുടെ നിലവിലെ പ്രവര്‍ത്തന
പുരോഗതിയും അറിയിക്കാമോ?
1849.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കർഷകരുടെ എണ്ണം വകുപ്പിന്റെ
കൈവശമുണ്ടോ; വിവരം നൽകുമോ;
(
ബി )
നാളിതുവരെ
എത്ര കർഷകരെ കർഷക ക്ഷേമനിധി
ബോർഡിൽ അംഗമാക്കിയിട്ടുണ്ട് ;
വിശദാംശം നൽകുമോ;
(
സി )
കർഷക
ക്ഷേമനിധി ബോർഡിന്റെ പദ്ധതി
അംഗീകാരത്തിനായി ധനകാര്യ
വകുപ്പിന് സമർപ്പിച്ചത്
എന്നാണ്; അംഗീകാരം
ലഭിച്ചതെന്നാണ്; വിവരം നൽകുമോ;
(
ഡി )
പ്രസ്തുത
ക്ഷേമനിധി പദ്ധതിയ്ക്ക്
അംഗീകാരം ലഭിയ്ക്കുവാൻ കാലതാമസം
നേരിട്ടതിന് കാരണം
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
വിഷയം സംബന്ധിച്ച ഫയലിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
1850.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരഫെഡിലെ
നിയമന ചട്ടങ്ങൾ സർക്കാർ
അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഇത് അംഗീകരിച്ച തീയതി,
പ്രാബല്യത്തിൽ വന്ന തീയതി എന്നീ
വിവരങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കേരഫെഡ്
സ്റ്റാഫ് പാറ്റേണിൽ
പരാമർശിച്ചിട്ടുള്ള തസ്തികകളിൽ
പി.എസ്.സി. മുഖേനയാണ് നിയമനം
നടത്തേണ്ടത് എന്ന വ്യക്തമായ
നിർദ്ദേശം ഉള്ളപ്പോൾ ഇവിടെ
താൽക്കാലിക/കരാർ നിയമനങ്ങൾ
നടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദ വിവരം ലഭ്യമാക്കുമോ;
(
സി )
2016
മുതൽ നാളിതുവരെ കേരഫെഡില്‍
നടന്ന താത്കാലിക/കരാർ
നിയമനങ്ങളുടെ വിശദാംശം നൽകുമോ;
(
ഡി )
ഇവരിൽ
എത്ര താൽക്കാലിക/കരാർ
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
വിശദ വിവരം ലഭ്യമാക്കുമോ?
1851.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
അംഗീകരിച്ച സ്പെഷ്യല്‍ റൂള്‍
നിലവില്‍ വന്നിട്ടും കേരഫെഡില്‍
അനധികൃത നിയമനം നടക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്പെഷ്യല്‍
റൂള്‍ നിലവില്‍ വന്നിട്ടും
കേരഫെഡില്‍ താല്‍ക്കാലിക നിയമനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
സ്പെഷ്യല്‍
റൂള്‍ നിലവില്‍ വന്നിട്ടും
കേരഫെഡില്‍ ഫയര്‍മാന്‍,
അനലിസ്റ്റ് എന്നീ തസ്തികകളില്‍
നടത്തിയ കരാര്‍ നിയമനങ്ങള്‍
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1852.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ ഏതൊക്കെ
ബ്ലോക്കുകളിലാണ് കൃഷിശ്രീ
സെന്ററുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ആലത്തൂര്‍
മണ്ഡലത്തിലെ ഏതെങ്കിലും
ബ്ലോക്കില്‍ കൃഷിശ്രീ സെന്റര്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ആലത്തൂര്‍
മണ്ഡലത്തില്‍ കൃഷിശ്രീ
സെന്ററുകള്‍ അനുവദിക്കുന്ന
വിഷയം പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(
ഡി )
കൃഷിശ്രീ
സെന്ററുകളുടെ പ്രവര്‍ത്തനം
വിശദമാക്കാമോ?
1853.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
കൃഷിഭവനുവേണ്ടി നബാര്‍ഡ്
ധനസഹായത്തോടെ നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ
രൂപരേഖ തയ്യാറായിട്ടുണ്ടോ എന്നു
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
ആയതിന്റെ പകര്‍പ്പും വിശദാംശവും
ലഭ്യമാക്കുമോ;
(
സി )
നിലവില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്ന് ഫണ്ട്
അനുവദിച്ച് നിര്‍മ്മാണം
ആരംഭിച്ച പ്രവൃത്തിയുമായി
സംയോജിപ്പിച്ച് പ്ലാന്‍
തയ്യാറാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
1854.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വർഷം കൃഷി വകുപ്പിലെ ഏതെല്ലാം
ഓഫീസുകളിലാണ് അക്കൗണ്ടന്റ് ജനറൽ
പരിശോധന നടത്തിയത്; ഇവയിൽ
ഏതെല്ലാം ഓഫീസുകളിലാണ്
ക്രമക്കേടുകൾ നടന്നതായി എ.ജി.
കണ്ടെത്തിയത്; വിശദമാക്കാമോ;
(
ബി )
കൃഷി
അസിസ്റ്റൻറ് ഡയറക്ടർ
തലത്തിലുള്ള ഓഫീസുകളിൽ എ.ജി.
കണ്ടെത്തിയ ക്രമക്കേടുകള്‍
സംബന്ധിച്ച റിപ്പോർട്ടുകൾ
ലഭ്യമാക്കുമോ;
(
സി )
ഉപയോഗശൂന്യമായ
കാർഷിക ഉപകരണങ്ങൾ വൻതോതിൽ
വാങ്ങിയതായി പരിശോധനയിൽ
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി )
ഏതൊക്കെ
ഓഫീസുകളിലാണ് ഇത്തരം വാങ്ങലുകൾ
നടന്നതായി
കണ്ടെത്തിയിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കുമോ?
1855.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം കൃഷി
ഭവനുകളാണ് സ്‍മാര്‍ട്ട് കൃഷി
ഭവനുകളായി
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1856.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവല്ല
മണ്ഡലത്തിലെ നിരണം, പെരിങ്ങര
പഞ്ചായത്തുകളിൽ കൃഷി ഭവനുകൾക്ക്
പുതിയ കെട്ടിടം നിർമ്മിക്കുവാൻ
തുക അനുവദിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
കെട്ടിട നിർമ്മാണത്തിന്റെ
പുരോഗതി വിശദമാക്കാമോ?
1857.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ പാണാവള്ളി
കൃഷിഭവന്‍ നിര്‍മ്മാണത്തിനായി
കെട്ടിടം പൊളിക്കുന്നതിന്
അനുമതി വാങ്ങുന്നതുമായി
ബന്ധപ്പെട്ട് കൃഷി
ഡയറക്ടറേറ്റിലേക്ക് നല്‍കിയ
ഫയല്‍ നിരസിക്കാനുള്ള കാരണം
വിശദമാക്കാമോ;
(
ബി )
പാണാവള്ളി
കൃഷിഭവന്റെ നിലവിലെ കെട്ടിടം
ഏത് ഫണ്ട് ഉപയോഗിച്ചാണ്
നിര്‍മ്മിച്ചതെന്ന്
വിശദമാക്കാമോ;
(
സി )
പാണാവള്ളി
കൃഷിഭവന്റെ സ്ഥലം ആരുടെ
ഉടമസ്ഥതയിലുള്ളതാണെന്ന്
വിശദമാക്കാമോ;
(
ഡി )
പഞ്ചായത്തിന്റെ
സ്ഥലത്ത് പഞ്ചായത്ത്
നിര്‍മ്മിച്ച കൃഷി ഓഫീസ്
കെട്ടിടത്തിന് കാലപ്പഴക്കം
വന്നാല്‍ അത് പൊളിക്കുന്നതിന്
ആരെയാണ് സമീപിക്കേണ്ടതെന്ന്
വിശദമാക്കാമോ?
1858.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷിഭവനുകൾ സ്മാർട്ട്
കൃഷിഭവനുകൾ ആക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിനായി ഏതൊക്കെ
കൃഷിഭവനുകളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത് എന്ന്
അറിയിക്കാമോ?
1859.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ വകുപ്പിന് കീഴില്‍
എത്ര ഫാമുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കാമോ; ഈ ഫാമുകളില്‍ എത്ര
വീതം സ്ഥിരം
തൊഴിലാളികളുണ്ടെന്നും എത്ര
സ്ഥിരം തൊഴിലാളികളുടെ
ഒഴിവുകളാണ് നിലവിലുള്ളതെന്നും
ഫാമുകള്‍ തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിന്
ജില്ലയിലെ എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകളിലേക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ എണ്ണം ഫാമുകള്‍
തിരിച്ച് വിവരം അറിയിക്കാമോ;
(
സി )
മേല്‍
ഫാമുകളില്‍ ട്രാക്ടര്‍
ഡ്രൈവര്‍മാരുടെ എത്ര ഒഴിവുണ്ട്;
പ്രസ്തുത ഒഴിവുകള്‍ സ്ഥിരമായി
പി.എസ്.സി. വഴിയോ താല്കാലികമായി
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്
വഴിയോ നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിവരം
നൽകുമോ; ഇല്ലെങ്കില്‍ താമസംവിനാ
പ്രസ്തുത ഒഴിവുകൾ
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1860.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ പ്രിന്‍സിപ്പല്‍
കൃഷി ഓഫീസറുടെ കാര്യാലയത്തില്‍
പുനര്‍വിന്യാസത്തിലൂടെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
അനുവദിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തസ്തികയിലേക്ക്
സ്ഥലംമാറ്റത്തിനായി എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ട്;
(
സി )
അപേക്ഷകരില്‍
ഏറ്റവും സീനിയോറിറ്റിയുളള
വ്യക്തി ആരാണെന്ന്
അറിയിക്കുമോ;
(
ഡി )
എങ്കില്‍
ഈ അപേക്ഷകന് മേല്‍ തസ്തികയില്‍
സ്ഥലംമാറ്റം നല്‍കാനുളള നടപടി
സ്വീകരിക്കുമോ; വിശദാംശം
അറിയിക്കുമോ?
1861.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആലപ്പുഴ
നിയോജകമണ്ഡലത്തില്‍ വകുപ്പ്
മുഖേന നടപ്പാക്കുന്ന പദ്ധതികള്‍
ഏതൊക്കെയെന്നും ഇവയ്ക്കായി
ചെലവഴിക്കുന്ന തുക
സംബന്ധിച്ചുമുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ആലപ്പുഴ
മണ്ഡലത്തില്‍ 2022-23 വര്‍ഷത്തെ
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച
കാര്‍ഷിക ഇന്‍കുബേഷന്‍ സെന്റര്‍
നടപ്പാക്കുന്നതിന് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ പുതുതായി ഏതൊക്കെ
കൃഷിഭവനുകളാണ് സ്മാര്‍ട്ടായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചതെന്നും ഇവയുടെ
നിലവിലെ സ്ഥിതി സംബന്ധിച്ചും
വിശദവിവരം ലഭ്യമാക്കാമോ?
1862.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിലെ ഏതൊക്കെ
പ്രദേശത്ത് ഡ്രിപ്പ് ഇറിഗേഷന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിലൂടെ
കര്‍ഷകര്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ; അതിന്റെ
നടപടിക്രമങ്ങളും മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ;
(
സി )
ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതി പ്രകാരം
പാറശാല മണ്ഡലത്തില്‍ സബ്സിഡി
ലഭിച്ച ഗുണഭോക്താക്കളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതിക്കുവേണ്ടി
കര്‍ഷകര്‍ അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമം സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
1863.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ ഏതൊക്കെ പ്രദേശത്ത്
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ മണ്ഡലത്തില്‍
നിന്ന് എത്ര കര്‍ഷകര്‍
ഗുണഭോക്താക്കളായിട്ടുണ്ടെന്നും
സബ്സിഡി ഇനത്തില്‍ എത്ര തുക
വിതരണം ചെയ്തിട്ടുണ്ടെന്നും
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(
സി )
ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതിയെക്കുറിച്ച്
കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
1864.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പ് ഫണ്ട് ഉപയോഗിച്ച്
മഞ്ചേശ്വരം മണ്ഡലത്തിൽ
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ വിശദ വിവരങ്ങളും
നിർവ്വഹണ പുരോഗതിയും
ലഭ്യമാക്കുമോ;
(
ബി )
മഞ്ചേശ്വരം
മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച്
2022-23 വർഷം കൃഷിഭവനുകൾ മുഖേന
നടപ്പിലാക്കുന്ന കാർഷിക
പദ്ധതികളുടെ വിശദവിവരങ്ങൾ,
നിർവ്വഹണ പുരോഗതി എന്നിവ
ലഭ്യമാക്കുമോ?
1865.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപ്പാക്കി വരുന്ന പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ നിലവില്‍ എത്ര
അളവില്‍ പച്ചക്കറി
ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ; വിശദാംശം
നൽകാമോ;
(
സി )
ഏത്
തരം പച്ചക്കറികളാണ് വയനാട്
ജില്ലയില്‍ കൂടുതല്‍
ഉല്പാദിപ്പിക്കുന്നത്;
(
ഡി )
ഇങ്ങനെ
ഉല്പാദിപ്പിക്കുന്ന
പച്ചക്കറിയുടെ വിപണനത്തിന്
എന്തെല്ലാം സഹായങ്ങളാണ് വകുപ്പ്
നല്‍കി വരുന്നത്?
1866.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഞങ്ങളും
കൃഷിയിലേക്ക് പദ്ധതി പ്രകാരം
കുന്നത്തുനാട് മണ്ഡലത്തില്‍
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
മണ്ഡലത്തില്‍ എത്ര
കൃഷിക്കൂട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടെന്നും എത്ര
സ്ഥലത്ത് ജൈവ കൃഷി
ആരംഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
1867.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കെ.എസ്.എഫ്.ഡി.സി. യുടെ കീഴില്‍
നിര്‍മ്മിക്കുന്ന പയ്യന്നൂര്‍
തിയേറ്റര്‍ കോംപ്ലക്സിനായി
പയ്യന്നൂര്‍ നഗരസഭ കെെമാറിയ
ഭൂമിയുടെ തരംമാറ്റലിന് ഫീസ്
ഇളവ് അനുവദിക്കണം എന്ന്
ആവശ്യപ്പെട്ട്
എന്‍.സി.എ./209/2022/കൃഷി
(2092560) എന്ന ഫയലില്‍
നാളിതുവരെ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഫയല്‍ ഏത് തീയതിയിൽ,ഏത്
സെക്ഷനിൽ ആരംഭിച്ചു ,നിലവില്‍
പ്രസ്തുത ഫയൽ ഏത് സെക്ഷനില്‍
,ഏത് സീറ്റിലാണ് ഉള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
ഫയല്‍
അടിയന്തരമായി തീര്‍പ്പാക്കാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
വിവരം അറിയിക്കുമോ?
1868.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുപ്പാടി
ഗ്രാമപഞ്ചായത്തില്‍ പുതിയതായി
അനുവദിച്ച കേരഗ്രാമം പദ്ധതിക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
എന്തെല്ലാം പദ്ധതികളാണ് ഇതുവഴി
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കുമോ?
1869.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ കൃഷി വകുപ്പ്
നേരിട്ടും വിവിധ ഏജൻസികൾ
മുഖാന്തിരവും നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയ്ക്കും അനുവദിച്ച തുക,
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്നിവ സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കാമോ?
1870.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
പഞ്ചായത്തിലെ കൃഷിഭവന്‍
സ്മാര്‍ട്ട്
കൃഷിഭവനാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
ആലത്തൂര്‍
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
സ്ഥിതി ചെയ്യുന്നതും ആലത്തൂര്‍
സീഡ് ഫാമിന്റെ ഉടമസ്ഥതയിലുമുള്ള
സ്ഥലത്ത് നിന്നും ആലത്തൂര്‍
സ്മാര്‍ട്ട് കൃഷിഭവന്‍
നിര്‍മ്മിക്കുന്നതിന് ആവശ്യമായ
സ്ഥലം അനുവദിക്കണമെന്ന അപേക്ഷ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
ആലത്തൂര്‍
സ്മാര്‍ട്ട് കൃഷിഭവന് മേല്‍
സൂചിപ്പിച്ച സ്ഥലം
ലഭ്യമാക്കാന്‍ എടുത്ത നടപടി
വിശദമാക്കാമോ?
1871.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ സമഗ്രകാര്‍ഷിക
വികസന പദ്ധതിയായ ''നിറ" യുടെ
കോര്‍ഡിനേഷന്‍ ചുമതല
നിര്‍വ്വഹിച്ചിരുന്ന ആലത്തൂര്‍
എ.ഡി.എ. സർവീസിൽ നിന്ന്
വിരമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
"നിറ
"പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍
ചുമതലപ്പെടുത്തിയതിന് സമാനമായി
സ്പെഷ്യല്‍ ഓഫീസര്‍ ചുമതല
ആലത്തൂര്‍ എ.ഡി.എ.യ്ക്ക്
നല്‍കണമെന്ന സ്ഥലം എം.എല്‍.എ.
യുടെ ശിപാര്‍ശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ശിപാര്‍ശ പ്രകാരം" നിറ
"പദ്ധതിയുടെ സ്പെഷ്യല്‍
ഓഫീസറായി അതാത് കാലഘട്ടത്തിലെ
ആലത്തുര്‍ എ.ഡി.എ. യെ
ചുമതലപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
1872.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ വിവിധ കാര്‍ഷിക
വിളകളുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1873.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരുന്നൂറ്
ഏക്കറിലധികം സ്ഥലത്ത്
വ്യാപിച്ച് കിടക്കുന്ന
നേര്യമംഗലം ജില്ലാ കൃഷി
തോട്ടത്തില്‍ സ്റ്റാഫ്
സ്ട്രെങ്ങ്ത് ഇപ്പോഴും
നൂറ്റിപതിനൊന്ന് ആണ് എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
സ്ഥിരം
തൊഴിലാളികള്‍ക്ക് പുറമേ
നൂറ്റിഅറുപത്തഞ്ചോളം ക്യാഷ്വല്‍
തൊഴിലാളികള്‍
പണിയെടുക്കുന്നതില്‍ ഭൂരിഭാഗം
പേരും പത്ത് വര്‍ഷത്തില്‍
കൂടുതലായി പണിയെടുക്കുന്ന
തൊഴിലാളികളാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തൊഴില്‍പരമായി
സ്ഥിരത ഇല്ലാത്ത ആശങ്കയിലുള്ള
നൂറ്റിഅറുപത്തഞ്ചോളം വരുന്ന
ക്യാഷ്വല്‍ തൊഴിലാളികള്‍ക്ക്
കൂടി ഉപകാരപ്രദമാകുംവിധം
നിലവിലെ സ്റ്റാഫ് സ്ട്രെങ്ങ്ത്
നൂറ്റിപതിനൊന്നിൽ നിന്നും
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കാമോ;
(
ഡി )
നേര്യമംഗലം
കൃഷി ഫാമില്‍ പരിചയ സമ്പന്നരായ
കൃഷിക്കാരെയും കാര്‍ഷിക
വിദഗ്‍ദ്ധരേയും തൊഴിലാളി
പ്രതിനിധികളേയും ഉള്‍പ്പെടുത്തി
ഫാം വികസനത്തിനാവശ്യമായ
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി
നടപ്പിലാക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കാമോ?
1874.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കേരള സ്റ്റേറ്റ്
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ
കെെവശം എത്ര ഏക്കര്‍
സ്ഥലമുണ്ട്; വിശദ വിവരം നൽകുമോ
;
(
ബി )
പ്രസ്തുത
സ്ഥലത്ത് എന്തൊക്കെ കൃഷി
ചെയ്യുന്നു; ഓരോ കൃഷിയില്‍
നിന്നുമുളള ശരാശരി വാര്‍ഷിക
വരുമാനം എത്രയാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിലെ ജീവനക്കാരുടെ
ശമ്പളം, മറ്റ് ചെലവുകള്‍
എന്നിവയ്ക്കായി ഒരു വര്‍ഷത്തെ
ശരാശരി ചെലവ് എത്രയാണ്;
(
ഡി )
പ്രസ്തുത
സ്ഥാപനത്തിന്റെ വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ പുതിയ
പദ്ധതികള്‍ എന്തെങ്കിലും
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ ;
വിശദാംശം അറിയിക്കാമോ?
1875.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ ആകെ എത്ര
കൃഷിഭവനുകളാണ് നിലവിലുള്ളത്;
സ്വന്തമായി കെട്ടിടമില്ലാത്തവ
ഏതെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കൃഷിഭവനുകളുടെ
അടിസ്ഥാനസൗകര്യ വികസനത്തിനായി
എന്തെല്ലാം പദ്ധതികൾ
നിലവിലുണ്ട്; മണ്ഡലത്തിലെ
ഏതെല്ലാം കൃഷിഭവനുകൾക്ക്
പ്രസ്തുത പദ്ധതി പ്രകാരം തുക
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
മണ്ഡലത്തിലെ
ഏതെങ്കിലും കൃഷിഭവനുകളെ
സ്മാർട്ട് കൃഷി ഭവനുകളായി
ഉയർത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
1876.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു ലക്ഷം കൃഷിയിടങ്ങളില്‍
പുതുതായി കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
ഏര്‍പ്പെടുത്തിയ പദ്ധതി പ്രകാരം
വടക്കാഞ്ചേരി മണ്ഡലത്തില്‍
നടന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
2022-23
വര്‍ഷത്തില്‍ വിപണി വികസന
പദ്ധതി പ്രകാരം എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ വടക്കാഞ്ചേരി
മണ്ഡലത്തില്‍ നടപ്പാക്കാന്‍
സാധിച്ചിട്ടുണ്ട്; ഇനി ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
1877.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
സാമ്പത്തിക വര്‍ഷം കുറ്റ്യാടി
മണ്ഡലത്തിലെ എട്ട്
പഞ്ചായത്തുകളിലായുള്ള കാര്‍ഷിക
വിളകളുടെ ഉല്‍പ്പാദനം
സംബന്ധിച്ച കണക്കുകള്‍ വിളകള്‍
തിരിച്ചും, പഞ്ചായത്ത്
തിരിച്ചും, കൃഷി ചെയ്ത സ്ഥല
വിസ്തൃതി തിരിച്ചും
അറിയിക്കാമോ?
1878.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാര്‍ഷിക
ഉല്‍പ്പന്നങ്ങളുടെ സംസ്കരണം,
മൂല്യവര്‍ദ്ധനവ് എന്നിവ
പ്രോല്‍സാഹിപ്പിക്കുന്നതിനായി
വടക്കാഞ്ചേരി മണ്ഡലത്തില്‍
വകുപ്പ് നടപ്പിലാക്കിയതും ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍
ഏതൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
1879.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആധുനിക
നിലവാരത്തില്‍ തൈകള്‍
ഉത്പാദിപ്പിക്കുന്നതിനായി
ആറ്റിങ്ങല്‍ നിയോജക
മണ്ഡലത്തില്‍ എത്ര മഴമറകളാണ്
വകുപ്പിന്റെ ധനസഹായത്തോടെ
നിര്‍മ്മിച്ചിട്ടുള്ളത്; ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം വകുപ്പിന്റെ സഹകരണത്തോടെ
എത്ര തൈകളാണ് ഓരോയിടത്തും
ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
1880.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
കോള്‍കൃഷി വികസനത്തിന് പ്രത്യേക
ഓഫീസ് സംവിധാനം ഒരുക്കാന്‍
പദ്ധതിയുണ്ടോ;
(
ബി )
കോള്‍കൃഷിയുടെ
അഭിവ്യദ്ധിക്കും ശുദ്ധമായ
വെള്ളത്തിന്റെ ലഭ്യതയ്ക്കും
വേണ്ടി നടപ്പിലാക്കാന്‍
തത്ത്വത്തില്‍ തീരുമാനിച്ച
ചമ്രവട്ടം-ബിയ്യം ലിങ്ക് കനാല്‍
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(
സി )
കോള്‍കൃഷിയുടെ
സമഗ്ര വികസനത്തിന് പമ്പ്
സെറ്റും മറ്റും
ലഭ്യമാക്കുമ്പോള്‍ ആയതിനൊപ്പം
സൗരോര്‍ജ്ജ പദ്ധതിയിലൂടെ
ഊര്‍ജ്ജം ലഭ്യമാക്കാന്‍
സര്‍ക്കാര്‍
പദ്ധതിയിട്ടിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
1881.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രുചിമേന്മ കൊണ്ടു പ്രസിദ്ധമായ
മറയൂര്‍ ശര്‍ക്കരയുടെ പേരില്‍
വ്യാജ ശര്‍ക്കര വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വ്യാജ
ശര്‍ക്കരയുടെ വരവും വിപണനവും
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1882.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂല്യവര്‍ദ്ധിത
കാര്‍ഷികോല്പന്നങ്ങളുടെ
ഉല്‍പ്പാദനത്തിനും
വിപണനത്തിനുമായി എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1883.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മദ്ധ്യതിരുവിതാംകൂറിലെ
പ്രധാന കാര്‍ഷിക വിളയായിരുന്ന
കരിമ്പ് കൃഷി
പ്രോത്സാഹിപ്പിക്കുന്ന
നടപടികള്‍ പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കരപ്രദേശങ്ങളിലെ
പയറുവര്‍ഗ്ഗ കൃഷി
വ്യാപകമാക്കുന്നതിനുള്ള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1884.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്‍കര്‍ഷകര്‍ക്ക്
ഇടനിലക്കാരുടെ സഹായമില്ലാതെ
കൊയ്ത്ത് യന്ത്രങ്ങള്‍ മിതമായ
നിരക്കില്‍ ലഭ്യമാക്കുന്നതിന്
അനുയോജ്യമായ പദ്ധതി
ആവിഷ്കരിക്കുമോയെന്ന്
വിശദമാക്കാമോ;
(
ബി )
കൊയ്ത്ത്
യന്ത്രങ്ങള്‍ കര്‍ഷകന് വകുപ്പ്
മുഖേന മിതമായ നിരക്കില്‍
നല്‍കുന്ന പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1885.
ശ്രീ
ഡി കെ മുരളി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം
ലക്ഷ്യമിട്ട് സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
കൃഷിയിടാധിഷ്ഠിത ആസൂത്രണം
സംബന്ധിച്ച പ്രവര്‍ത്തന
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ
ഉല്പന്ന ശേഖരണത്തിനും
കേന്ദ്രീകരണത്തിനും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യം
നേടാനായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇത്തരത്തില്‍
ശേഖരിക്കപ്പെടുന്ന
ഉല്പന്നങ്ങള്‍
വിറ്റഴിക്കുന്നതിനായി ആധുനിക
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി വിപണി
സംവിധാനം ഉടനടി ലഭ്യമാകുന്ന
സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള
നടപടി പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ?
1886.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വീടുകള്‍ കേന്ദ്രീകരിച്ച്
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി )
പദ്ധതി
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1887.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഫലവൃക്ഷ കൃഷി
പ്രോത്സാഹനത്തിന്റെ ഭാഗമായി
വീടുകളില്‍ നേരിട്ട് വിവിധയിനം
ഫലവൃക്ഷ തൈകള്‍ വിതരണം
ചെയ്യുന്നുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതിയുടെ നിജസ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
ഫലവൃക്ഷ
കൃഷി പ്രോത്സാഹനത്തിന്റെ
ഭാഗമായി എന്തെല്ലാമിനം ഫലവൃക്ഷ
തൈകളാണ് വിതരണം ചെയ്യുന്നത്;
വ്യക്തമാക്കുമോ;
(
സി )
ഫലവൃക്ഷ
തൈകള്‍ വീടുകളില്‍ നേരിട്ട്
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1888.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം സുസ്ഥിര നെല്‍കൃഷി
വികസനത്തില്‍ പാലക്കാട് ജില്ലയെ
ദേശീയ ഭക്ഷ്യ സുരക്ഷാമിഷന്‍
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി പാലക്കാട്
ജില്ലയില്‍ എത്ര തുക ഏതൊക്കെ
ഇനത്തില്‍
ചെലവാക്കിയിട്ടുണ്ടെന്ന് തരം
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി മുഖേന തരൂര്‍
മണ്ഡലത്തില്‍ ചെലവാക്കിയ തുക
പ്രത്യേകമായി ലഭ്യമാക്കാമോ?
1889.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കർഷക
ക്ഷേമനിധി ബോർഡിൽ നിന്നും
നാളിതുവരെ എത്ര രൂപയുടെ സഹായം
കർഷകർക്ക് വിതരണം
ചെയ്തിട്ടുണ്ട്;
(
ബി )
ബോർഡിന്റെ
നാളിതുവരെയുള്ള ഭരണനിർവഹണ ചെലവ്
സാമ്പത്തിക വർഷം തിരിച്ച്
വ്യക്തമാക്കുമോ; ഭരണനിർവഹണ
ചെലവിന്റെ പരിധി സംബന്ധിച്ച്
നിയമത്തിലോ ബോർഡിന്റെ
ഏതെങ്കിലും പദ്ധതിയിലോ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
ഭരണനിർവഹണ
ചെലവ് നിർവഹിച്ചത് ഏത്
ഇനത്തിലുള്ള വരുമാനത്തിൽ
നിന്നാണ് എന്ന് വ്യക്തമാക്കുമോ;
(
ഡി )
ഓരോ
സാമ്പത്തിക വർഷവും ആകെ
വരുമാനത്തിന്റെ എത്ര ശതമാനം
ഭരണനിർവഹണത്തിനായി ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
1890.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജൈവ
നിയന്ത്രണകാരികളുടെ ഓണ്‍ഫാം
ഉല്പാദനവും ഉപയോഗവും
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
1891.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കർഷക
കടാശ്വാസ കമ്മീഷൻ അവസാനമായി
പരാതി സ്വീകരിച്ച 2020 മാർച്ച്
31 വരെ കമ്മീഷനിൽ എത്ര
പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും
എത്ര പരാതികളിൽ നടപടി
പൂർത്തീകരിച്ച് ധനസഹായം വിതരണം
ചെയ്തിട്ടുണ്ടെന്നും എത്ര
പരാതികളിന്മേൽ നടപടി
സ്വീകരിക്കാനുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
നടപടി
സ്വീകരിക്കാൻ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ; മുഴുവൻ
അപേക്ഷകളും എത്രയും വേഗം
തീർപ്പ് കൽപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1892.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്രീയ കൃഷി മുറകള്‍
പ്രോല്‍സാഹിപ്പിച്ചു കൊണ്ട്
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ടതും
സുസ്ഥിരവുമായ വരുമാനം
ഉറപ്പുവരുത്തുന്നതിന് നിലവിലെ
വിളയധിഷ്ഠിത കൃഷി
സമ്പ്രാദായത്തിന് പകരം
കൃഷിയിടാധിഷ്ഠിത വികസന
പദ്ധതികള്‍ നടപ്പിലാക്കാന്‍
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കര്‍ഷകര്‍
നേരിടുന്ന പ്രധാന
പ്രശ്നങ്ങളിലൊന്ന് വിദഗ്ദ്ധ
കാര്‍ഷിക തൊഴിലാളികളുടെ
അഭാവമാണെന്നതിനാല്‍ തൊഴില്‍സേന
രൂപീകരിക്കാന്‍ ഉദ്ദേശ്യമുണ്ടോ;
(
സി )
സംസ്ഥാനത്തെ
കൃഷികള്‍ക്കും
കൃഷിയിടങ്ങള്‍ക്കും അനുയോജ്യമായ
ചെറുകിട യന്ത്രങ്ങളുടെ ഉപയോഗം
വ്യാപകമാക്കുന്നതിന് കൃഷിശ്രീ
സെന്ററുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1893.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തിലെ കുണ്ടറ
പഞ്ചായത്ത് പരിധിയിൽ വരുന്ന
ചിറയിൽകുളം നവീകരിക്കുന്നതിന്റെ
ഭാഗമായുളള മണ്ണുുമാറ്റൽ
സംബന്ധിച്ച് എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
;വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
ഫയൽ നിലവിൽ ഏത് ഓഫീസിന്റെ
പരിഗണനയിലാണ് ഉളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
നടപ്പിലാക്കുന്നതിനുളള നടപടികൾ
സ്വീകരിക്കുമോ?
1894.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ കൃഷി വകുപ്പിന്റെ
മണ്ണ് സംരക്ഷണ വിഭാഗം
നടത്തിവരുന്ന പ്രവൃത്തികൾ
എന്തെല്ലാം ; വിശദമാക്കുമോ ;
(
ബി )
ഇവയിൽ
ഓരോ പ്രവൃത്തിക്കും അനുവദിച്ച
തുക, പ്രവൃ ത്തിയുടെ നിലവിലെ
സ്ഥിതി എന്നിവ സംബന്ധിച്ച
വിശദാംശം അറിയിക്കുമോ?
|
|
|
|
|
|
|
|