UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1440.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
അവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും; പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
1441.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ സ്കൂളുകളിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും വാങ്ങി നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിഷ്‌ക്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ വിശദീകരിക്കാമോ;
( ബി )
ഇൻഫർമേഷൻ കേരള മിഷൻ ഇതിലേക്ക് നിശ്ചയിച്ചിട്ടുള്ള സ്പെസിഫിക്കേഷൻ വിവരങ്ങൾ നൽകുമോ;
( സി )
സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന തരത്തിൽ ഇൻഫർമേഷൻ കേരള മിഷൻ നൽകിയ സ്പെസിഫിക്കേഷൻ അനുസരിച്ചു വാങ്ങൽ നടത്തുന്നത് നിയമ വിധേയമാണോ എന്ന്‌ വ്യക്തമാക്കുമോ ;
( ഡി )
വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള സ്പെസിഫിക്കേഷനെക്കാൾ ഉയർന്ന വിലയുള്ള സാധന സാമഗ്രികൾ ഇൻഫർമേഷൻ കേരള മിഷന്റെ നിർദ്ദേശാനുസരണം വാങ്ങിയത് സംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് സ്പഷ്‌ടീകരണം ആവശ്യപെട്ടിട്ടുണ്ടോ;
( ഇ )
ഉണ്ടെങ്കിൽ എന്ത് സ്പഷ്‌ടീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളത് കത്തിന്റെ പകർപ്പ് നൽകുമോ;
( എഫ് )
തദ്ദേശ ഭരണ സ്ഥാപനങ്ങളെ കമ്പ്യൂട്ടറൈസേഷന് സഹായിക്കുന്നതിനുള്ള ഇൻഫർമേഷൻ കേരള മിഷൻ നൽകിയ സ്പെസിഫിക്കേഷൻ അനുസരിച്ചു വാങ്ങൽ നടത്തിയത് ഓഡിറ്റ് വിഭാഗം അംഗീകരിക്കാത്തത് മൂലം നിരവധി ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തത് പരിഹരിക്കുമോ;
( ജി )
സ്കൂളുകളിലേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് സ്പെസിഫിക്കേഷൻ നിശ്ചയിക്കുന്ന ചുമതല ഇൻഫർമേഷൻ കേരള മിഷന് നൽകി ഉത്തരവ് പുറപ്പെടുവിക്കുമോ?
1442.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര വകുപ്പിൽ പി.ടി.സി.എം. തസ്തികയിൽ നിയമനം നേടി എഫ്.ടി.എം. ആയി സ്ഥാനക്കയറ്റം നേടിയവരെ വിദ്യാഭ്യാസ വകുപ്പിൽ തത്തുല്യ തസ്തികയിലേക്ക് സ്ഥലം മാറ്റത്തിന് പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത നിയമനത്തിന് അനുവദിക്കുന്നതിനുള്ള സർക്കാർ/വകുപ്പ് തല ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
1443.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് കാലോചിതമായി എന്തൊക്കെ പരിശീലന പരിപാടികളാണ് നടത്തി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിശീലനം ക്വാളിറ്റി ഇപ്രൂവ്മെന്റ് രീതിയില്‍ ആണോ സംഘടിപ്പിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
എസ്.സി.ഇ.ആര്‍.ടി. പോലുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ രക്ഷകര്‍ത്താക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലങ്കില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കോവിഡാനന്തരം അധ്യാപകര്‍ക്ക് ശിശു കേന്ദ്രീകൃതമായ രീതിയില്‍ പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന വിടവ് നികത്താന്‍ പരിശീലനം നല്‍കുന്നതിന് എസ്.സി.ഇ.ആര്‍.ടി. സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കുമോ?
1444.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താദ്യമായി വിദ്യാര്‍ത്ഥികളുടേയും പൊതുജനങ്ങളുടേയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്കരണം വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പരിഷ്കരിച്ച പാഠ്യപദ്ധതി എന്ന് മുതല്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;വിശദമാക്കാമോ?
1445.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ നടത്തിവരുന്ന ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഏതെല്ലാം പദ്ധതികളാണ് ആവിഷ്‍കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ സ്കൂളുകളിലും ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും അതിലൂടെ ഗുണനിലവാരമുള്ള ഉച്ചഭക്ഷണം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1446.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിയില്‍ ഒരു കോടി രൂപ അനുവദിച്ച് കിഫ്‌ബി നവീകരണം നടത്താന്‍ നിശ്ചയിച്ച സ്‍കൂളുകളിലെ നിര്‍മ്മാണത്തിന് തുക വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍ നടപടി വിശദമാക്കുമോ?
1447.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ച സ്ക്കൂളുകള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത സ്ക്കൂളുകളുടെ ഇപ്പോഴത്തെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
അനുവദിച്ച പ്രവൃത്തികളില്‍ ഏതെങ്കിലും നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇനിയും ഭരണാനുമതി ലഭിക്കാനുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
1448.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി മൊബൈല്‍ ഫോണ്‍ ലഭിച്ചതു മുതല്‍ നല്ലൊരു ശതമാനം കുട്ടികളിലും മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ഉണ്ടായതായും പബ്ജി, ഫ്രീ ഫയര്‍, ഓണ്‍ലൈന്‍ റമ്മി പോലുള്ള പണം വെച്ചുള്ള ഗെയിം കളികള്‍ വര്‍ദ്ധിച്ചതായും പല കുട്ടികളും ഇക്കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തതായും ഉള്ള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കില്‍ വിശദമാക്കുമോ;
( ബി )
കുട്ടികൾക്കിടയിലെ മൊബൈല്‍ ഉപയോഗം പബ്ജി, ഫ്രീ ഫയര്‍, മരണ ഗെയിം തുടങ്ങി ഓണ്‍ലൈന്‍ റമ്മി പോലുള്ള പണം വെച്ചുള്ള ഗെയിം കളികളും , ഓൺലൈൻ കുറ്റകൃത്യങ്ങളും തടയുന്നതിനായും കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ഇല്ലാതാക്കുന്ന തിനും സ്കൂള്‍ തലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ സംസ്ഥാനത്ത് കുട്ടികളില്‍ പ്രേത്യേകിച്ച് ഹയര്‍ സെക്കണ്ടറി വരെയുള്ള കുട്ടികള്‍ മൊബൈല്‍ ഓൺലൈൻ ഗെയിം കളിക്കുന്നത് നിയമം മൂലം നിരോധിക്കുന്നതിനും സ്കൂളുകളില്‍ ബോധവല്‍ക്കരണവും കൗൺസിലിംഗും നടത്തുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1449.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ക്കുളുകളില്‍ നിലവില്‍ നടന്നുവരുന്ന തസ്തിക നിര്‍ണയ നടപടിക്രമങ്ങള്‍ എല്ലാ ജില്ലയിലും പൂര്‍ത്തിയായോ;
( ബി )
ഇല്ലെങ്കില്‍ ഇത് എത്ര ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും;
( സി )
പൂര്‍ത്തിയായെങ്കില്‍ ഓരോ ജില്ലയിലും ഗവണ്മെന്റ് സ്ക്കുളുകളില്‍ പുതുതായി നിലവില്‍വരുന്ന യു.പി.എസ്.റ്റി. അധിക തസ്തികകള്‍ എത്രയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ഡി )
തസ്തിക നിര്‍ണയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന പക്ഷം എത്ര ദിവസത്തിനുള്ളില്‍ ആ തസ്തികകള്‍ നിലവില്‍വരും;
( ഇ )
കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ സ്ക്കുളുകളില്‍ നിന്നും യു.പി.എസ്.ടി. തസ്തികയില്‍ (ലാംഗ്വേജ് അധ്യാപകര്‍ ഒഴികെ) 2023 ജനുവരി 1 മുതല്‍ 2025 സെപ്തംബര്‍ 31 വരെ വിരമിക്കുന്ന അധ്യാപകരുടെ പേര്, അവര്‍ ഇപ്പോള്‍ ജോലി നോക്കുന്ന സ്ഥലം, വിരമിക്കുന്ന തീയതി എന്നിവ വ്യക്തമാക്കുമോ?
1450.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഷംതോറും പരീക്ഷ നടത്തിയിട്ടും അർഹത നേടിയ വിദ്യാർഥികൾക്ക് എൽ.എസ്.എസ്. -യു.എസ്.എസ്. സ്കോളർഷിപ് തുക കൃത്യമായി നൽകുന്നില്ല എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
എൽ.എസ്.എസ്. പരീക്ഷയെഴുതി വിജയിച്ച വിദ്യാർഥികളിൽ പലർക്കും വർഷങ്ങൾ കഴിഞ്ഞിട്ടും സ്കോളർഷിപ് തുക ലഭ്യമാകാത്ത പരാതി ലഭിച്ചിട്ടുണ്ടോ;
( സി )
അർഹതപ്പെട്ട സ്കോളർഷിപ് തുക വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
1451.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് കോടതിവിധി വന്നതിനുശേഷം സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുന്നതിനായി മാനേജ്മെന്റിന് സർക്കാർ സമയപരിധി നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തിൽ സർക്കാർ നാളിതുവരെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും സർക്കുലറുകളുടെയും പകർപ്പ് ലഭ്യമാക്കുമോ?
1452.
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണ നിലവാരത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദാംശം നല്‍കാമോ;
( ബി )
പെര്‍ഫോമന്‍സ് ഗ്രേഡ് ഇന്‍ഡക്സ് (പി.ജി.ഐ.) റിപ്പോര്‍ട്ടില്‍ കേരളം ഒന്നാമതായി വന്നതിന് അടിസ്ഥാനമായി എന്തെല്ലാം പ്രത്യേക നടപടികളാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കി വരുന്നത്; വ്യക്തമാക്കാമോ?
1453.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വിദ്യാലയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയുടെ പകർപ്പ് ലഭ്യമാക്കുമോ ;
( ബി )
ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് പ്രായപരിധി ഉണ്ടോ; ഉയർന്ന പ്രായപരിധി എത്രയാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രായപരിധി കഴിഞ്ഞതിനാൽ പി എസ് സി പരീക്ഷ എഴുതി സ്ഥിരം അധ്യാപക ജോലി നേടാൻ കഴിയാത്തതിനാൽ പ്രയാസമനുഭവിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്നതിന് ഏതെങ്കിലും തടസ്സം നിലവിലുണ്ടോ;വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പി.എസ്.സി പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധികഴിഞ്ഞ യോഗ്യതയുള അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1454.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി സ്ഥലം ഇല്ലാത്തതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിന് ഏതെങ്കിലും പദ്ധതി പരിഗണനയില്‍ ഉണ്ടോ; വ്യക്തക്കാമോ;കൂ;
( ബി )
ഇങ്ങനെ എത്ര സ്കൂളുകളാണ് സംസ്ഥാനത്ത് ഉള്ളത് എന്ന് വ്യക്തമാക്കാമോ?
1455.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ കുട്ടികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ വിനോദയാത്രകൾ സംഘടിപ്പിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമം വ്യക്തമാക്കുമോ;- ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രസ്തുത മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ട് വിനോദയാത്ര സംഘടിപ്പിച്ച എത്ര സ്കൂൾ അധികാരികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
1456.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്നതിന് ഇപ്പോള്‍ നല്‍കി വരുന്ന നിരക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനായുള്ള നിരക്ക് അവസാനമായി പുതുക്കിയത് എന്നാണെന്ന് വ്യക്തമാക്കുമോ;
( സി )
പൊതു വിപണിയില്‍ ഭക്ഷ്യ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്നതിനായി നിശ്ചയിച്ച നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
2012 ന് ശേഷം പൊതു വിദ്യാലയങ്ങളില്‍ ആരംഭിച്ച പ്രീപ്രൈമറിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോഷക ആഹാരം നല്‍കുന്നതിനുള്ള പദ്ധതിയിൽ നിലവിൽ സർക്കാർ തുക വകയിരുത്തുന്നുണ്ടോ; ഇല്ലെങ്കിൽ തുക വകയിരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
1457.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിൽ നിന്നും വിനോദയാത്ര പോകുന്നത് സംബന്ധിച്ച് സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
രാത്രി യാത്രയും അമിത വേഗതയും അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
മാനദണ്ഡങ്ങൾ ലംഘിച്ച് വിനോദയാത്ര സംഘടിപ്പിക്കുന്നതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമാക്കുമോ?
1458.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടം കൂടുതല്‍ മികവോടെ മുന്നോട്ടുകൊണ്ടു പോകുന്നതിന് പഠന ചട്ടക്കൂട് നവീകരിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( ബി )
പാഠ്യപദ്ധതി പരിഷ്കരണം ഭാവിതലമുറയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പ്രവര്‍ത്തനമായതിനാല്‍ വിദ്യാഭ്യാസ വിചക്ഷണൻമാർക്കും ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം ഉറപ്പു വരുത്തിയിട്ടുണ്ടോ;
( സി )
പാഠ്യപദ്ധതി പരിഷ്കരണത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനും അവ പരിശോധിക്കാനും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണം വിശദമാക്കുമോ?
1459.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്തകാലത്ത് കോട്ടയത്തും ഇടുക്കിയിലും പ്രൈമറി സ്കൂൾ പ്രഥമ അധ്യാപകർ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രഥമ അധ്യാപക തസ്തികയിലെ അമിത ജോലി ഭാരവും മാനസിക സമ്മർദ്ദവും ആണ് ആത്മഹത്യയ്ക്കുള്ള കാരണമെന്നത് സംബന്ധിച്ച് പരിശോധിക്കുകയുണ്ടായോ;
( സി )
സർക്കാർ സ്കൂളുകളിൽ പ്രാഥമാധ്യാപക നിയമനം അംഗീകരിക്കാത്തതും പ്രമോഷൻ തസ്തിയിലുള്ള ശമ്പള അനുകൂല്യങ്ങൾ നൽകാത്തതും കടുത്ത ജോലി ഭാരം ഉള്ളതുമായ സാഹചര്യം നിലവിലുണ്ടോ;
( ഡി )
മറ്റു അധ്യാപകരെ പോലെ ക്ലാസ് എടുക്കുന്നതിന് പുറമെ പ്രൈമറി സ്കൂൾ പ്രഥമ അധ്യാപകരിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ എന്തൊക്കെയാണ് എന്ന് വിശദമാക്കുമോ;
( ഇ )
പാചകവാതകത്തിനും പാലിനും പച്ചക്കറിക്കും പലചരക്കിനും ഒക്കെ ഇരട്ടിയിലേറെ വില വർധിച്ചിട്ടും കുട്ടികൾക്ക് നൽകേണ്ട ഭക്ഷണത്തിനുള്ള തുക വർധിപ്പിക്കാത്തത് പ്രഥമ അധ്യാപകർക്ക് സാമ്പത്തിക സമ്മർദ്ദം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ വ്യക്തമാക്കാമോ;
( എഫ് )
ഉച്ചക്ഷണത്തിന്റെ കാര്യങ്ങൾക്കായും,ശമ്പളം മറ്റ് സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കായും ട്രഷറിയിലേക്കും മറ്റിടങ്ങളിലേക്കും യാത്ര ചെയ്യേണ്ടിവരുന്ന പ്രഥമ അധ്യാപകർക്ക് സഹായത്തിന് സ്റ്റാഫ് ഇല്ല എന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ജി )
എങ്കിൽ പ്രഥമ അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നതിനും മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കുവനാണ് ഉദ്ദേശിക്കുന്നത്‌ വിശദമാക്കാമോ?
1460.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്; പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പൊതുസമൂഹത്തിന്റെ വിപുലമായ അഭിപ്രായ രൂപീകരണം സാദ്ധ്യമാക്കുന്നതിന് പ്രത്യേകമായ പ്രവര്‍ത്തന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് സമര്‍പ്പിക്കാന്‍ പ്രത്യേകമായ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കേരളത്തിന് വിജ്ഞാന സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും പാഠ്യപദ്ധതി പരിഷ്കരണം സഹായകരമാവുമോ; വ്യക്തമാക്കാമോ?
1461.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല നിയോജക മണ്ഡലത്തിലെ ആറ് സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്രൊപ്പോസലുകള്‍ പുതുക്കിയ എസ്റ്റിമേറ്റ് സഹിതം ഭരണാനുമതി ലഭിക്കുന്നതിനു് സര്‍ക്കാരിനു് സമര്‍പ്പിച്ചിട്ടുള്ള ഫയല്‍ നം.ഡബ്ല്യൂ 1/13312/2022/ഡി.ജി.ഇ. തീയതി 31/10/2022. - ല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ;
( ബി )
2020 ബജറ്റില്‍ 20 ശതമാനം ഫണ്ട് അനുവദിച്ച മേൽ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണം ഭരണാനുമതി ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാലപ്പഴക്കം ചെന്ന പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനു് അധികമായി വരുന്ന സാമ്പത്തിക ബാദ്ധ്യത കൂടി പരിഗണിച്ച് ഭരണാനുമതിയും മറ്റ് അനുമതികളും നല്‍കി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1462.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര വീതം ആണെന്ന് വിശദമാക്കുമോ;
( ബി )
കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വര്‍ദ്ധിപ്പിക്കാത്തത് മൂലം ബന്ധപ്പെട്ടവര്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
നിത്യോപയോഗ സാധനങ്ങള്‍ക്ക് ഭീമമായ വിലക്കയറ്റം നേരിടുന്ന ഈ കാലത്ത് സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
1463.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്നതു മൂലം കുട്ടനാട്ടിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ബലക്ഷയം നേരിടുന്നതും, കളിസ്ഥലങ്ങളില്‍ വെള്ളക്കെട്ടുമൂലം കുട്ടികള്‍ക്ക് കായിക വിനോദത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന കുട്ടനാട്ടിലെ എല്ലാ സ്കൂളുകളും അന്തർദേശീയ നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1464.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വര്‍ഷം എസ്.എസ്. എൽ.സി. പാസ്സായി തുടര്‍ പഠനത്തിന് അര്‍ഹരായ കുട്ടികളുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ വര്‍ഷം എസ്.എസ്. എൽ.സി കഴിഞ്ഞ് തുടര്‍ പഠനത്തിന് അര്‍ഹതനേടിയ എത്ര കുട്ടികള്‍ക്ക് വിവിധ കോഴ്സുകളിലായി സര്‍ക്കാര്‍ / എയി‍ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ അഡ്മിഷന്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;
( സി )
തുടര്‍ പഠനത്തിന് അര്‍ഹരായ മുഴുവന്‍ കുട്ടികൾക്കും തുടര്‍ പഠനത്തിന് അവസരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1465.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ 2018- 2019 കാലയളവിൽ എം.എൽ.എ. - എ.ഡി.എഫ്. ല്‍ ഉള്‍പ്പെടുത്തി 15 സ്കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം കെൽട്രോൺ മുഖാന്തിരം നടപ്പിലാക്കിയിരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഒരു സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മിക്കുന്നതിന് എത്ര രൂപയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ ;
( സി )
ഈ ഇനത്തില്‍ ആകെ ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
നിര്‍മ്മാണ ഏജന്‍സിയായ കെൽട്രോണിന് തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്നും ഏത് തിയതിയിലാണ് നല്‍കിയതെന്നും വ്യക്തമാക്കുമോ;
( ഇ )
തുക അനുവദിച്ച് നല്‍കുന്നതിന് കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?
1466.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി കൊടുവഴന്നൂര്‍ ഗവ. എച്ച്.എസ്. ൽ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1467.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അരുവിക്കര നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതികള്‍ക്കും അനുവദിച്ചിട്ടുള്ള തുകയും നിലവിലെ പ്രവര്‍ത്തന പുരോഗതിയും സംബന്ധിച്ച വിവരം നല്‍കാമോ?
1468.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പരീക്ഷാ ഭവന്‍ നടത്തുന്ന കെ.ജി.റ്റി.ഇ. (കോമേഴ്സ്) ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ് ( ലോവര്‍ 80 wpm., ഹയര്‍ 120 wpm. ഹൈസ്പീഡ് 150 wpm. ) എന്നിവയ്ക്ക് തത്തുല്യമാ‌യി തമിഴ്നാട് ഗവ.ടെക്നിക്കല്‍ എക്സാമിനേഷന്‍ (റ്റി.ജി.റ്റി.ഇ.) നടത്തുന്ന ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് ജൂനി‌യര്‍ 80 wpm , ഇന്റര്‍മിഡിയറ്റ് 100 wpm. സീനിയര്‍ 120 wpm. ഹൈസ്പീഡ് 150 wpm. എന്നീ പരീക്ഷകളില്‍ ഏതെല്ലാമാണ് കേരള സര്‍ക്കാര്‍ തത്തുല്യ‌മായി അംഗീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
തമിഴ്നാട് ഗവ.ടെക്നിക്കല്‍ എക്സാമിനേഷന്‍ (റ്റി.ജി.റ്റി.ഇ) നടത്തുന്ന ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് ജൂനിയര്‍ 80wpm. പാസ്സാ‌യ ഒരാള്‍ക്ക് കെ.ജി.റ്റി.ഇ.(കോമേഴ്സ്) ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് ഹയര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് അറ്റന്റ് ചെയ്യുന്നതിന് സാധിക്കുമോ; വ്യക്തമാക്കാമോ?
1469.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കാളം തിരുത്തി എം.ജി.എൽ.സി. സ്കൂൾ അടച്ച് പൂട്ടുന്നത് പുനപരിശോധിക്കണമെന്ന സ്ഥലം എം.എൽ.എ.യുടെ കത്തിന് സർക്കാർ മറുപടി നൽകിയിരുന്നോ;
( ബി )
ഈ സ്കൂൾ അടച്ചുപൂട്ടിയ ഉത്തരവ് പുനഃ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
എം.ജി.എൽ. സി. സ്കൂളുകൾ അടച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട എം.എൽ.എ. മാരുടെ യോഗം വിളിച്ചുചേർക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ സബ്മിഷന് മറുപടി നൽകിയതിനെത്തുടർന്ന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1470.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നടക്കാവ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പുതിയ സാഹചര്യത്തില്‍ അദ്ധ്യാപക പരിശീലനം അടക്കം ലഭിക്കുന്ന തരത്തില്‍ ഈ സ്ഥാപനത്തെ പുനഃസംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1471.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 - 18 വർഷത്തെ ബഡ്ജറ്റിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള (3 കോടി രൂപ വീതം) ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര ഗവ. ഹൈസ്കൂൾ, പരവൂർ ഗവ. ഹയർസെക്കണ്ടറി എന്നീ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നടപടികളിലെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുള്ള ചാത്തന്നൂർ മണ്ഡലത്തിലെ ഉളിയനാട് ഗവ. ഹൈസ്കൂൾ, നെടുങ്ങോലം ഗവ. ഹൈസ്കൂൾ, കോയിപ്പാട്‌ ഗവ. എൽ. പി. എസ്. എന്നീ സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളിലെ പുരോഗതി വ്യക്തമാക്കാമോ?
1472.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി (3 കോടി, 1 കോടി രൂപ പദ്ധതി) കെട്ടിട നിര്‍മ്മാണത്തിന് ഉത്തരവായിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ഇതിന്മേലുള്ള നടപടി ഏതുവരെയായി എന്ന് വ്യക്തമാക്കാമോ?
1473.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുന്നതിനായി പനയപ്പിള്ളി ഗവ: ഹെെസ്കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ക്ക് (കെട്ടിട വിഭാഗം) കത്ത് നല്‍കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ?
1474.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാട്ടിക നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്ക്കൂളുകൾക്കാണ് പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുള്ളത്;
( ബി )
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 100 വർഷത്തിലേറെ കാലപ്പഴക്കമുള്ള സ്ക്കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയ കെട്ടിടം കിഫ്ബി മുഖാന്തിരം പണമനുവദിച്ച് നിർമ്മിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
നബാർഡ് സ്കീം പ്രകാരം നാട്ടിക നിയോജക മണ്ഡലത്തിലെ അമ്മാടം ഗവ. എൽ. പി. സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1475.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ എത്ര കുട്ടികള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇത്തരം കുട്ടികളുടെ വിശദമായ കണക്ക് തയ്യാറാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;
( സി )
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് 19.03.2022-ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഏതൊക്കെ സ്‌കൂളുകളില്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ; സ്‌കൂളുകളുടെ പേര് വിവരങ്ങളും, പൂര്‍ത്തീകരിച്ച ക്രമീകരണങ്ങളും വിശദമാക്കുമോ?
1476.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ചലഞ്ച് ഫണ്ട്' സ്കീം സംസ്ഥാനത്ത് എത്ര എയ്ഡഡ് വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്; അനുവദിച്ച തുക, സ്ഥാപനങ്ങളുടെ പേര്, ജില്ല എന്നിവയുടെ ഇനം തിരിച്ചുള്ള വിശദാംശം നല്‍കുമോ;
( ബി )
'ചലഞ്ച് ഫണ്ട്' പദ്ധതിയിലൂടെ സ്കൂള്‍ മന്ദിരം പണികഴിപ്പിച്ചിട്ടും സര്‍ക്കാര്‍ വിഹിതം ലഭിക്കാത്ത സ്കൂളുകള്‍ എത്രയുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( സി )
'ചലഞ്ച് ഫണ്ട്' പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; ഈ പദ്ധതിയുടെ വിശദാംശം നല്‍കുമോ?
1477.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്ര സാരഥി പദ്ധതിയില്‍ വയനാട് ജില്ലിയില്‍ ഒരോ സ്കൂളിലും എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ള വിവരം സ്കൂള്‍/ക്ലാസ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
വയനാട് ജില്ലയില്‍ ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കുന്നതിനായി ഓരോ മാസവും ഓരോ സ്കൂളിനും വേണ്ടി വരുന്ന തുക എത്രയാണെന്ന വിവരം സ്‍കൂള്‍ തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഗോത്ര സാരാഥി പദ്ധതിക്കായി എത്ര വാഹനങ്ങളാണ് ഓരോ സ്കൂളിനും വേണ്ടി ഓടുന്നത് എന്ന കണക്ക് സ്ക്കൂള്‍ തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ഈ ഓരോ വാഹനത്തിനും ഓരോ സ്കൂളും നല്‍കുന്ന തുകയും ആ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണവും വ്യക്തമാക്കുമോ?
1478.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലാബ് നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന് അനുമതി തേടി സ്‌കൂള്‍ പി.ടി.എ. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
1479.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ നെന്മാറ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ഗവ. യു.പി.സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നാളിതുവരെ പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ഈ സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ;
( സി )
ഈ സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും; ആയത് എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
1480.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ഡലത്തിലെ ഏതെല്ലാം സ്കുളുകള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കുന്നം, ഗവണ്‍മെന്റ് എല്‍.പി.എസ്. ചണിയറ എന്നീ സ്കുളൂകള്‍ക്ക് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ തുക അനുവദിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1481.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വകുപ്പിന്റെ സമേതം പോര്‍ട്ടലിലൂടെ എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് സമേതം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ, വിശദവിവരം ലഭ്യമാക്കുമോ?
1482.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 'കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പുകൾ' എന്ന പേരിൽ എസ്. സി. ഇ. ആർ.ടി. തയ്യാറാക്കിയ ചർച്ച കുറിപ്പുകൾ പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ വിഭാഗങ്ങളിൽ നിന്നും തലങ്ങളിൽ നിന്നുമുള്ള അഭിപ്രായങ്ങളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; ഇതിനായി ഈ കുറിപ്പുകൾ ജനങ്ങളിലേക്കും മറ്റുതലങ്ങളിലേക്കും എത്തിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ചർച്ചാക്കുറുപ്പിന്റെ പകർപ്പ് നൽകുമോ;
( സി )
വിവിധ മേഖലകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്ന പ്രക്രിയ എപ്രകാരം നടപ്പാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കുമോ;
( ഡി )
ലോക ബാങ്ക് സഹായം സ്വീകരിച്ചുകൊണ്ട് നടപ്പിലാക്കിയ ഡി.പി.ഇ.പി. പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുകയും ശരിയായ രീതിയിൽ എഴുതാനോ വായിക്കാനോ അറിയാത്ത ഒരു തലമുറയാണ് വൈദേശിക വായ്പ പദ്ധതിയിലൂടെ ഇവിടെ രൂപപ്പെട്ടത് എന്നുമുള്ള വിമർശനം ഉയർന്നതും ഡി.പി.ഇ.പി. പദ്ധതി പരാജയമായതുമാണോ ഇപ്പോൾ പുതിയ പാഠ്യപദ്ധതിയുമായി മുന്നോട്ട് വരുന്നതിന് കാരണം; വിശദമാക്കുമോ;
( ഇ )
കേന്ദ്ര ഗവൺമെൻറ് വിദ്യാഭ്യാസ പദ്ധതിയായ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി. ) നടപ്പാക്കുന്നതിന്റെ ഭാഗമായി ആണോ ഇപ്പോൾ കേരളത്തിലും ഇപ്രകാരം പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കുന്നത്; എൻ.ഇ.പി. കേരളത്തിൽ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എൻ.ഇ.പി. യുടെ ഘടകങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( എഫ് )
പുതിയ പാഠ്യ പദ്ധതി നടപ്പാക്കുന്നതിനു മുൻപ് കേരളത്തിൽ നാളിതുവരെ നടപ്പിലാക്കിയിട്ടുള്ള വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ പരിണതഫലങ്ങൾ സംബന്ധിച്ച് ഒരു സമഗ്ര പഠനം നടത്തുന്നതിന് തയ്യാറാകുമോ; വിശദാംശം അറിയിക്കുമോ?
1483.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഠ്യപദ്ധതി പരിഷ്ക്കരണ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
2013 ലെ പാഠ്യപദ്ധതി പരിഷക്കരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഏതെങ്കിലും തരത്തിൽ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പാഠ്യപദ്ധതി ചട്ടക്കൂടിന്റെ താഴെതട്ട് മുതൽ നടക്കുന്ന ചർച്ചകൾ ക്രോഡീകരിക്കുന്നതിനും അത് സംസ്ഥാനതലത്തിൽ വിലയിരുത്തുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?
1484.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഏതൊക്കെ തലങ്ങളിലും മേഖലകളിലുമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പൊതുജനാഭിപ്രായം ആരായുന്ന ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ സാക്ഷരതയുണ്ടെങ്കിലും ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ അപര്യാപ്തതയുള്ള സാധാരണ ജനങ്ങള്‍ക്കുകൂടി അവസരം നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
ശാസ്ത്രം, കല, കായികം, ഭാഷാപ്രയോഗം എന്നീ മേഖലകളില്‍ കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹനത്തിന് ഊന്നല്‍കൊടുക്കുന്ന തരത്തിലുള്ള പരിഷ്‌കരണം സാധ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത പരിഷ്‌കരണത്തിലൂടെ അദ്ധ്യാപകര്‍ക്ക് തുല്യ ഇടവേളകളില്‍ കാലാനുസൃതമായ പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നൈപുണ്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1485.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീ പ്രെെമറി ക്ലാസുകളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും വേതനം നല്‍കുന്നതിന് രക്ഷിതാക്കളില്‍ നിന്നും ഫീസ് വാങ്ങേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടുന്നത് ഈ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ പ്രെെമറി ക്ലാസുകള്‍ കൂടുതലായി രക്ഷിതാക്കള്‍ പ്രയോജനപ്പെടുത്തുന്നതിനാലാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
പ്രീ പ്രെെമറി സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കി പഠിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉചിതമായിരിക്കും എന്നത് പരിശോധിക്കുമോ;
( ഡി )
വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രീപ്രെെമറി അധ്യാപകരും ആയമാരും ആയി എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും; ഇതില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുന്നു എന്നത് സംബന്ധിച്ചും വിശദാംശം നല്‍കുമോ?
1486.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ചുതെങ്ങ് പഞ്ചായത്തില്‍ മഹാകവി കുമാരനാശാന്‍ പഠിച്ചതും പഠിപ്പിച്ചതുമായ ഗവണ്‍മെന്റ് കായിക്കര എല്‍.പി.എസ്. സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിച്ച 1 കോടി രൂപ ചെലവഴിക്കാനാവാത്തത് നിലവിലുള്ള വസ്തുവിന്റെ വിസ്തീര്‍ണ്ണം നിര്‍ണ്ണയിച്ച് നല്‍കാത്തതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
1487.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി സ്‌കൂളുകളില്‍ 2012 ന് ശേഷം നിയമിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെയും, ആയമാരുടേയും സേവനം സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രീപ്രൈമറി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രീപ്രൈമറി സ്‌കൂളുകളിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രീപ്രൈമറി ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1488.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി എല്ലാ ഗവണ്‍മെന്റ് പ്രെെമറി സ്കുളൂകളിലും പ്രീ പ്രെെമറി വിഭാഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമാേ; അറിയിക്കുമോ ;
( ബി )
ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് പ്രീ പ്രെെമറി സ്കൂളുകള്‍ ഏതാെക്കെയെന്ന് അറിയിക്കുമോ?
1489.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ഗവൺമെന്റ് എൽ. പി. സ്കൂൾ ക്ലാരി വെസ്റ്റ് എന്ന സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് എം.എൽ.എ. യുടെ അറിവോ ശുപാർശയോ ഇല്ലാതെ എടരിക്കോട് പഞ്ചായത്തിലെ ഗവൺമെന്റ് യു. പി.സ്കൂൾ ക്ലാരി എന്ന സ്കൂളിലേക്ക് മാറ്റിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി. സ്കൂൾ ക്ലാരി വെസ്റ്റ് എന്ന സ്കൂളിലേക്ക് അനുവദിച്ച സ്കൂൾ ബസ് എടരിക്കോട് ക്ലാരി ഗവൺമെന്റ് യു. പി. സ്കൂളിലേക്ക് മാറ്റിയതിന് ഉത്തരവ് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരത്തിൽ സ്കൂൾ ബസ് ഒരു സ്കൂളിൽനിന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച സ്കൂൾ ബസ് മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതിന് എം.എൽ.എ. യുടെ ശുപാർശ ആവശ്യമുണ്ടോ; മേൽപ്പറഞ്ഞ സ്കൂൾ ബസ് മറ്റൊരു സ്കൂളിലേക്ക് മാറ്റിയത് ആരുടെ നിർദ്ദേശപ്രകാരമാണ്; വിശദമാക്കുമോ?
1490.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറ് വര്‍ഷത്താേളം പഴക്കമുള്ള ഉള്ളിയേരി ജി.എൽ. പി. സ്കൂളിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നത് ഒസ്യത്ത് പ്രകാരമുള്ള ഭൂമിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
നിലവില്‍ ക്രയ വിക്രയധികാരമില്ലാത്ത പ്രസ്തുത ഭൂമി കെ.ഇ.ആർ. ചട്ട പ്രകാരം ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാേ;
( സി )
ഉള്ളിയേരി ജി.എൽ. പി. സ്കൂളിന്റെ ഭൂമി ഏറ്റെടുക്കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലമാണ്; വിശദക്കാമാേ?
1491.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ചാം തരം വരെ പഠനസൗകര്യമുള്ള ചെമ്മാണിയോട് ജി.എല്‍.പി. സ്‌കൂള്‍ യു.പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
1492.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടി എത്ര കുട്ടികൾ വിജയിച്ചു എന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ബി )
വിജയിച്ച കുട്ടികളിൽ എത്ര പേർ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അവരിൽ എത്രപേർക്ക് സീറ്റ് ലഭിച്ചു എന്നും ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( സി )
സീറ്റ് ലഭിക്കാത്ത കുട്ടികളിൽ എത്രപേർ സ്പെഷ്യൽ ഓർഡറിന് വേണ്ടി സ സമീപിച്ചിട്ടുണ്ട് എന്നും അവരിൽ എത്രപേർക്ക് പ്രത്യേക അനുമതി നൽകി എന്നും വ്യക്തമാക്കുമോ; അനുമതി ലഭിക്കാത്ത കുട്ടികൾക്ക് എപ്പോൾ അനുമതി നൽകുമെന്ന് വിശദമാക്കുമോ;
( ഡി )
ഒരു സ്കൂളിലും സീറ്റ് കിട്ടാത്ത കുട്ടികൾക്ക് പുറമേ കിലോമീറ്ററുകൾക്ക് അപ്പുറം സീറ്റ് ലഭിച്ച കുട്ടികളുടെ പ്രയാസവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അത്തരം കുട്ടികളുടെ എണ്ണം എത്രയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ഇ )
ദൂരെദിക്കുകളിൽ സീറ്റ് ലഭിച്ച കുട്ടികൾ സ്കൂൾ മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടോ എന്നും എത്രപേർക്ക് മാറ്റം അനുവദിച്ചു ഉത്തരവായിട്ടുണ്ടെന്നും ജില്ല തിരിച്ചു വ്യക്തമാക്കുമോ?;
( എഫ് )
കോമ്പിനേഷൻ മാറ്റം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അത്തരം കുട്ടികളുടെയും സീറ്റ് തീരെ ലഭിക്കാത്ത കുട്ടികളുടെയും ഭാവിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നത്തിൽ എന്ത് നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?
1493.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തിലെ പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനായി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;വിശദാംശം അറിയിക്കുമോ ?
1494.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻകാല സർവീസ് ഉള്ള ഹയർ സെക്കന്ററി അദ്ധ്യാപകർക്ക് കെ.ഇ.ആർ. ലെ റൂൾ 51 എ ബാധകമാക്കികൊണ്ടു ബഹു ഹൈകോടതി ഡിവിഷൻ ബെഞ്ച് ജയശ്രീ vs കേരള സ്റ്റേറ്റ് എന്ന കേസിൽ വിധി നടത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കേസുകളിൽ പ്രസ്തുത വിധി പ്രസ്താവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നു കാണിച്ചു വകുപ്പ്പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും എല്ലാ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചിരുന്നോ; അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഹയർസെക്കണ്ടറി വിഭാഗത്തിൽ 51 എ ക്ലെയിം ബാധകമാക്കികൊണ്ടു ബഹു.ഹൈകോടതി വിധി പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടും ചില റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ അത്തരം കേസുകളിൽ വീണ്ടും സ്പഷ്‌ടീകരണം ചോദിച്ചു ഫയലുകളിൽ കാലതാമസം വരുത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
1495.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 അദ്ധ്യയന വര്‍ഷത്തില്‍ ഏകജാലക പ്രവേശന നടപടിക്രമപ്രകാരം പ്ലസ് വണിന് അപേക്ഷ സമര്‍പ്പിച്ച മണലൂര്‍ മണ്ഡലത്തിലെ പാടൂര്‍ പുഴങ്ങരയില്ലത്ത് വീട്ടില്‍ അബ്ദുല്‍ റൗഫ് മജീദ് എന്ന ശാരീരിക അവശതകള്‍ നേരിടുന്ന വിദ്യാര്‍ത്ഥിക്ക് തന്റെ വീടിനടുത്തുള്ള പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് അഡ്‍മിഷന്‍ ലഭിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിക്ക് 6667905/2022/മിനി (വിദ്യാഭ്യാസം) നമ്പര്‍ പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ടിയാന് സ്കൂള്‍ മാറ്റം അനുവദിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പാടൂര്‍ അലീമുല്‍ ഇസ്ലാം എച്ച്.എസ്.എസ്.-ല്‍ പ്ലസ് വണിന് ഒഴിവുള്ളതിനാല്‍ ടിയാന് അഡ്‍മിഷന്‍ നല്‍കുന്നതിന് സമ്മതമാണെന്നുള്ള സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിദ്യാര്‍ത്ഥിക്ക് അഡ്‍മിഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
1496.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പത്താം തരം വരെ ഉറുദു ഒന്നാം ഭാഷയായി പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി തലത്തില്‍ ഉറുദു ഭാഷ തുടര്‍ പഠനത്തിന് വേണ്ടത്ര അവസരം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഹയര്‍ സെക്കണ്ടറി സ്ക്കുളുകളി‍ല്‍ ഉറുദു തുടര്‍ പഠനത്തിനായി അവസരം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
കോഴിക്കോട്, തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജുകളില്‍ ഉറുദു ബി.എഡ് കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ജൂനിയര്‍ ഉറുദു അധ്യാപകര്‍ക്ക് 5 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിച്ചാലും സീനിയര്‍ ആനുകൂല്യം നല്‍കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഇ )
5 വര്‍ഷം പൂര്‍ത്തിയായ പ്രസ്തുത അധ്യാപകര്‍ക്ക് സീനിയര്‍ ആനുകൂല്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( എഫ് )
ലോവര്‍പ്രൈമറി തലം മുതല്‍ പല ഭാഷകള്‍ക്കും ഭാഷാ പഠനത്തിന് അവസരമുണ്ടെന്നിരിക്കെ ഉറുദ്ദുഭാഷാ പഠനത്തിനും ലോവര്‍ പ്രൈമറി തലം മുതല്‍ അവസരം ഒരുക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ?
1497.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യമായ മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയായിട്ടും മഞ്ചേരി മുനിസിപ്പാലിറ്റിയിലെ പുല്ലൂർ ഗവ: യു.പി. സ്കൂൾ, ഹൈസ്കൂൾ ആയി ഉയർത്താനുള്ള നടപടികളിൽ താമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത യു.പി.സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1498.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്തൊക്കെ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാർത്ഥികളെ ലഹരി വില്പനയ്ക്കായി ദുരുപയോഗം ചെയ്യുന്നതും സ്കൂൾ പരിസരത്തെ ലഹരി വില്പനയും തടയുന്നതിന് വിദ്യാഭ്യാസ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
വ്യാജവാറ്റ്, ലഹരി വില്പന, ഉപയോഗം എന്നീ കുറ്റകൃത്യങ്ങളുടെ പേരിൽ മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്രപേർക്കെ തിരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
1499.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികളില്‍ ലഹരി മരുന്ന് ഉപയോഗം കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്കൂള്‍ തലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സ്കൂളുകളില്‍ കുട്ടികള്‍ കൃത്യമായി ഹാജരാകുന്നില്ലെങ്കില്‍ ആ വിവരം രക്ഷിതാക്കളെ അറിയിക്കുന്ന പദ്ധതി പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
സ്കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ വിശദാംശം ലഭ്യമാക്കുമോ?
1500.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈബ്രറി കൗണ്‍സില്‍ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകള്‍ക്ക് വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും വര്‍ദ്ധിപ്പിക്കുന്നതിനും ഇവ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും നടപടികള്‍ ഉണ്ടാകുമോ വ്യക്തമാക്കാമോ?
1501.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് ടു-ല്‍ റഗുലര്‍ ബാച്ചില്‍ അഡ്മിഷന്‍ എടുത്താല്‍ പിന്നീട് ക്യാന്‍സല്‍ ചെയ്യാന്‍ വ്യവസ്ഥ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അസുഖമോ അപകടം മൂലമോ കോഴ്സ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്ക് പ്ലസ് ടു-ല്‍ എടുത്ത അഡ്മിഷന്‍ കാന്‍സല്‍ ചെയ്യുന്നതിനുള്ള അവസരം നല്‍കുന്നതിന് ആലോചിക്കുന്നുണ്ടെങ്കില്‍ എന്തൊക്കെ നടപടിയാണ് ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
1502.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കോൾ -കേരള പദ്ധതിക്ക് കീഴിൽ 2022-23 വർഷത്തിൽ പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം ജില്ല,  വിഷയ കോമ്പിനേഷൻ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
2016 മുതൽ 2021 വരെ സ്കോൾ -കേരളയിൽ പ്ലസ് വൺ പ്രവേശനം നൽകിയ കുട്ടികളുടെ എണ്ണം ജില്ല, വിഷയ കോമ്പിനേഷൻ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( സി )
സ്കോൾ -കേരളക്ക് കീഴിൽ 2016 മുതൽ പരീക്ഷ എഴുതിയ ഹയർസെക്കൻഡറി വിദ്യാർഥികളുടെ പ്ലസ്- ടു വിജയ ശതമാനം ജില്ല അടിസ്ഥാനത്തിൽ അറിയിക്കാമോ?
1503.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സബ് ജില്ല, ജില്ല, സ്കൂള്‍ ശാസ്ത്ര, കായിക, കലാ മേളകളുടെ നടത്തിപ്പിന് സംസ്ഥാന വിഹിതമായി നല്‍കി വരുന്ന ധനസഹായം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇപ്പോള്‍ നല്‍കി വരുന്ന തുക അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തുക വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1504.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കളിസ്ഥലം ഇല്ലാത്തതും കൂടുതൽ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ സ്കുളുകളില്‍ കായിക പരിശീലനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത്തരം സ്കുളുകള്‍ക്ക് പുതുതായി കളിസ്ഥലം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1505.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി എ.ഇ. ഓഫീസ് സര്‍ക്കാര്‍ കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത്;
( ബി )
നിലവില്‍ എ.ഇ. ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലവില്‍ ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് വി.എച് .എസ്.സി. യിലേക്ക് താത്കാലികമായി മാറ്റി എ.ഇ. ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് എ.ഇ. ഓഫീസില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
1506.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണനല്ലൂർ എം. കെ. എൽ. എം. സ്കൂളിലെ തസ്തിക നിർണയ ഫയലിൽ മാനേജരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഒരു തസ്തിക പുനസ്ഥാപിച്ച് നല്‍കുവാന്‍ ശിപാർശ നൽകിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മലയാളം തസ്തിക പുനസ്ഥാപിച്ച് നൽകാമെന്ന് ഫയലിൽ ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കുമോ;
( സി )
സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട തസ്തികൾ പുനസ്ഥാപിച്ചു നൽകാൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ടോ;
( ഡി )
ഒരിക്കൽ തസ്തിക നഷ്ടപ്പെട്ടാൽ അത് പുനസ്ഥാപിച്ച് നൽകാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കെ, സർക്കാർ അറിയാതെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന രീതിയിൽ സ്വന്തം നിലയ്ക്ക് തസ്തിക പുനസ്ഥാപിച്ച് കൊടുത്തു എന്ന ഗുരുതരമായ കുറ്റം ചെയ്ത തിരുവനന്തപുരം ആർ.ഡി.ഡി, സൂപ്രണ്ട് എന്നിവര്‍ക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1507.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖേന കില എസ്.പി.വി.യായി നടപ്പിലാക്കുന്ന വിവിധ സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് പുറമേ പാറശ്ശാല നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; ഇതില്‍ ഒരോ പദ്ധതിയ്ക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും നിര്‍വ്വഹണ ഏജന്‍സി ആരാണെന്നും ഓരോ പദ്ധതിയുടെയും നിലവിലെ പുരോഗതി സംബന്ധിച്ച വിശദാംശവും വ്യക്തമാക്കുമോ?
1508.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് 3 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഗവണ്‍മെന്റ് ഹൈസ്‍കൂളിന്റെ നിർമ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; ഈ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടോ; വ്യക്‌തമാക്കുമോ;
( ബി )
ഈ സ്‍കൂളിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
1509.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ കുന്നിട ഗവ. എല്‍.പി.എസ്., കലഞ്ഞൂര്‍ ഗവ. എല്‍.പി.എസ്., ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയും; നടപടി വിശദമാക്കുമോ;
( ബി )
പൊതുമരാമത്ത് കെട്ടിട വിഭാഗവും തദ്ദേശസ്വയംഭരണ വിഭാഗവും നിര്‍മ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള കോന്നി നിയോജക മണ്ഡലത്തിലെ ഗവ. എല്‍.പി.എസ്. പേരൂര്‍കുളം, കോന്നി, ഗവ. എല്‍.പി.എസ്. മലയാലപ്പുഴ, ഗവ. എല്‍.പി.എസ്. വള്ളിക്കോട്, ഗവ. എല്‍.പി.എസ്. പ്രമാടം എന്നീ സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും; വിശദമാക്കുമോ?
1510.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ തരൂര്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പെരിങ്ങോട്ട്കുറിശ്ശി ജി.എച്.എസ്.എസ്. ന് സ്കൂള്‍ ബസ് വാങ്ങുന്നതിലേക്കായി സര്‍ക്കാര്‍ അനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1511.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ശിവപുരം എല്‍.പി. സ്കൂള്‍, കാഞ്ഞിലേരി എല്‍.പി. സ്കൂള്‍ എന്നിവക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഡി.പി.ആര്‍. വിദ്യാഭ്യാസ വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ പ്രവൃത്തി പുരോഗതി വ്യക്തമാക്കുമോ?
1512.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
നാളിതുവരെ നിര്‍മ്മാണം തുടങ്ങാന്‍ കഴിയാത്ത സ്കൂളുകള്‍ ഏതെല്ലാമാണെന്നും കാലതാമസം ഉണ്ടാകുവാനുളള കാരണം എന്തെന്നും വിശദമാക്കുമോ;
( സി )
ഏതെല്ലാം സ്കൂളുകളുടെ നിര്‍മ്മാണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്; ആയത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ;
( ഡി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകളുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുളളതെന്ന് വിശദമാക്കുമോ?
1513.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.പി. സ്കൂളുകളില്‍ പാര്‍ട്ട് ടൈം അധ്യാപകരായി സര്‍വീസിൽ പ്രവേശിക്കുന്ന ഭാഷാ അദ്ധ്യാപകര്‍ (സംസ്കൃതം, ഉറുദു) അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തീകരിച്ച് ഫുള്‍ ടൈം അധ്യാപകരായി ബെനിഫിറ്റുകള്‍ കിട്ടിയ ശേഷവും, ഓരോ വര്‍ഷവും നടക്കുന്ന സ്റ്റാഫ് ഫിക്സേഷനില്‍ പ്രസ്തുത അധ്യാപകരുടെ തസ്തികകള്‍ താല്‍ക്കാലികമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
സ്റ്റാഫ് ഫിക്സേഷന്‍ നടത്തുമ്പോള്‍ പ്രസ്തുത ഭാഷാ അധ്യാപകരുടെ തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിനുളള നടപടി സ്വീകരിക്കുമോ?
1514.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മാസത്തിനു ശേഷം കെ.റ്റെറ്റ്. ലഭിച്ച നിലവില്‍ സര്‍വ്വീസിലുള്ള അധ്യാപകര്‍ക്ക്‌ മുന്‍കാല പ്രാബല്യത്തോടെ ഇന്‍ക്രിമെന്റ്, പ്രൊബേഷന്‍ ഇവ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1515.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-23 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കാന്‍ സാധിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
പൂര്‍ണ്ണമായും സംവരണക്രമം പാലിച്ചുകൊണ്ട് നിയമനം നടത്തുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ അധിക തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
സ്റ്റാഫ് ഫിക്സേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സ്കൂളുകളിലെ അധിക തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
1516.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ എച്ച്. എസ്.എ. ഫിസിക്കൽ സയൻസ് വിഷയത്തിൽ നിലവിലുള്ള പ്രൊമോഷൻ ഒഴിവുകളിൽ ഇതുവരെ (ഉത്തരവ് നമ്പർ 15/02/22 ലെ എ 2 / 19736/2014 – 7 എണ്ണം, 12/08/22 ലെ എ 2 / 601245/2022 - 6എണ്ണം, 14/11/22 ലെ എ 2 /601245/2022 – 5 എണ്ണം) ആരും ജോയിൻ ചെയ്യാത്തതിനാൽ പ്രസ്‌തുത പ്രൊമോഷൻ ഒഴിവുകളിൽ പി.എസ്.സി. റാങ്ക് പട്ടികയിൽ നിന്നും നിയമനം നൽകാൻ സാധിക്കുമോ; വ്യക്തമാക്കാമോ ;
( ബി )
ഈ വർഷം സ്റ്റാഫ് ഫിക്സേഷൻ വഴി ആലപ്പുഴ ജില്ലയിൽ എച്ച്.എസ്സ്.എ. ഫിസിക്കൽ സയൻസ് വിഷയത്തിന് എത്ര ഒഴിവുകൾ ഉണ്ടായിട്ടുണ്ട്; ഇത് എപ്പോൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വ്യക്തമാക്കാമോ;
( സി )
എച്ച്.എസ്സ്.എ. ഫിസിക്കൽ സയൻസ് വിഷയത്തിന് 2022-23 അധ്യയന വർഷം വിരമിക്കൽ മൂലം ഉണ്ടാകുന്ന ഒഴിവുകൾ എത്ര ; ഈ ഒഴിവുകൾ എപ്പോൾ പി. എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വിശദമാക്കാമോ;
( ഡി )
സ്റ്റാഫ് ഫിക്സേഷൻ , വിരമിക്കൽ എന്നിവ വഴി ആലപ്പുഴ ജില്ലയിൽ ഫിസിക്കൽ സയൻസ് വിഷയത്തിന് ഒഴിവുകൾ ഉണ്ടാകുന്ന സ്കൂളുകളുടെ പേരും ഒഴിവുകളുടെ എണ്ണവും നൽകാമോ;
( ഇ )
മാവേലിക്കര ഗവ. ടി.ടി.ഐ. യിൽ നില നിൽക്കുന്ന രണ്ട്ഒഴിവുകൾ എച്ച്.എസ്സ്. എ. ഫിസിക്കൽ സയൻസ് റാങ്ക് പട്ടികയിൽ നിന്നും നിയമിക്കാൻ സാധിക്കുമോ;വ്യക്തമാക്കാമോ?
1517.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.കെ.എൽ. എം. കണ്ണനല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾ ഇല്ലാത്തത് കാരണം നഷ്ടപ്പെട്ട തസ്തികകളിൽ ഒരെണ്ണം മാനേജരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് സുനിതകുമാരിയും ആർ.ഡി.ഡി. ഗിരിജയും ചേർന്ന് പുനഃസ്ഥാപിച്ച് നൽകിയതിലെ അഴിമതി സംബന്ധിച്ച് ശ്രീ.ശശിധരൻ പിള്ള സി.എം.ഒ. പോർട്ടലിൽ അയച്ച പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരാതിക്ക് ആധാരമായ ടി.ആർ.ഒ. 4/37 25 /22 എച്ച് എസ് സി , 4/7286/ 21 എച്ച്.എസ്.സി ഫയലുകളുടെയും 2017 ന് ശേഷമുള്ള സ്കൂളിലെ തസ്തികനിർണയ ഉത്തരവുകളുടെ പകർപ്പും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്കൂളിലെ മാത്തമാറ്റിക്സ് നിയമന അംഗീകാര ഫയലിൽ തിരുവനന്തപുരം ആർ.ഡി.ഡി. ഓഫീസിലെ സൂപ്രണ്ട് സുനിതകുമാരി എം.കെ.എൽ. എം. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, ഹിന്ദി തസ്തികൾ കുട്ടികളുടെ കുറവ് കാരണം നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
1518.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കുന്നതിനായി അപേക്ഷിച്ച അദ്ധ്യാപകരുടെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭിന്നശേഷി സംവരണം സംബന്ധിച്ച ഉത്തരവുകളിലെ അവ്യക്തതയും അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും വിശദമാക്കുമോ;
( സി )
അധ്യാപകരുടെ നിയമനാംഗീകാരം എന്നത്തേക്ക് പൂർത്തികരിക്കാൻ കഴിയും എന്ന് വ്യക്തമാക്കുമോ?
1519.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമനത്തില്‍ ഭിന്നശേഷിക്കാരുടെ നാല് ശതമാനം സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ബഹു. ഹെെക്കോടതിയുടെ വിധിന്യായ പ്രകാരം അദ്ധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടോ;
( സി )
എങ്കില്‍ ഇത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1520.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷക്കാലയളവിനുള്ളിൽ സംസ്ഥാനത്തെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ ഭിന്നശേഷിക്കാരായ എത്ര പേർക്ക് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകരായി ജോലി ലഭിച്ചിട്ടുണ്ടുണ്ടെന്ന് ജില്ലയും വിഷയവും തിരിച്ച് വ്യക്തമാക്കുമോ?
1521.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ ജോലി നേടിയിട്ടുള്ളവരും എന്നാൽ സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ലാത്തതുമായ അദ്ധ്യാപകർക്ക് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനെ തുടർന്ന് ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ തൊട്ടടുത്തു വരുന്ന ഒഴിവ് പ്രസ്തുത അദ്ധ്യാപകർക്കായി നീക്കിവെക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1522.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ എച്ച്.എസ്.റ്റി. (ഫിസിക്കല്‍ സയന്‍സ്) യില്‍ അധിക തസ്തികക്കായുള്ള പ്രൊപ്പോസല്‍ എത്ര സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ; ആയതില്‍ പരിശോധന നടത്തി അധിക തസ്തിക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത തസ്തികയില്‍ ബൈപ്രമോഷന്‍, ബൈട്രാന്‍സ്ഫര്‍, ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ട്രാന്‍സ്ഫര്‍ എന്നീ വിഭാഗങ്ങള്‍ക്കായി തസ്തിക നിലവില്‍ ഒഴിച്ചിട്ടിട്ടുണ്ടോ; ഓരോ വിഭാഗത്തിലേക്കും നിലവില്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1523.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.റ്റി (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്നും ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 8.11.2022-ലെ ഉ.പ.സി.3/100/2022-ഉഭപവ നമ്പര്‍ സര്‍ക്കുലറിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ എച്ച്.എസ്.റ്റി. (ഫിസിക്കല്‍ സയന്‍സ്) 2023 വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്ന പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത തസ്തികകളുടെ എണ്ണം, റിപ്പോര്‍ട്ട് ചെയ്ത തീയതി എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ?
1524.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുളള എച്ച്.എസ്.എസ്.ടി. ജ്യോഗ്രഫി റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ഇനി എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ കഴിയുമെന്നും, ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും വിശദമാക്കാമോ?
1525.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂലി ക്രീയേറ്റഡ്‌ സ്കൂൾ വിഭാഗത്തില്‍പ്പെടുന്ന എയ്ഡഡ് സ്കൂളില്‍ സംരക്ഷിത അദ്ധ്യാപകര്‍ക്ക് പോസ്റ്റ് വിട്ട് നല്‍കണം എന്ന നിബന്ധനയുളളതിനാല്‍, സംരക്ഷിത അദ്ധ്യാപകര്‍ ജോയിന്‍ ചെയ്തതിന് ശേഷം മാത്രമേ പുതിയ നിയമനങ്ങള്‍ അംഗീകരിക്കുകയുളളൂ എന്ന ഉത്തരവിന്മേല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംരക്ഷിത അദ്ധ്യാപകര്‍ക്ക് വേണ്ടി അപേക്ഷ നല്‍കിയിട്ട് എവിടെയും സംരക്ഷിത അദ്ധ്യാപകര്‍ ഇല്ല എന്നുളള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയം മൂലം അദ്ധ്യാപകര്‍ക്ക് നിയമനം ലഭിക്കുന്നതിനുളള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങളിൽ അംഗീകാരം
1526.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങളിൽ അംഗീകാരം നൽകുന്നത് സംബന്ധിച്ച എത്ര ഫയലുകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ തീർപ്പു കൽപ്പിക്കാനുണ്ടെന്ന് നിയമനം നടന്ന വർഷം തിരിച്ചും ജില്ല തിരിച്ചും വ്യക്തമാക്കുമോ;
( ബി )
നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന് കാരണം വ്യക്തമാക്കുമോ?
1527.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി സംവരണം സംബന്ധിച്ച കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ എന്തൊക്കെ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
( ബി )
ഏത് സമയപരിധിക്കുള്ളിലാണ് പ്രസ്തുത നടപടികൾ സ്വീകരിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന മാനേജ്മെന്റുകൾക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കുമെന്നും അറിയിക്കുമോ?
1528.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൂണ്‍ 2022 ല്‍ നടന്ന കെ.ജി.റ്റി.‌ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ഈ വര്‍ഷം നടത്തേണ്ട രണ്ടാമത്തെ കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസ്സിംഗ് പരീക്ഷ‌യുടെ വിജ്ഞാപനം എന്നത്തേ‌യ്ക്ക് പ്രസിദ്ധീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്;
( സി )
എല്ലാ വര്‍ഷവും കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് & വേഡ് പ്രോസസ്സിംഗ് പരീക്ഷകള്‍ രണ്ട് തവണ സമയബന്ധിതമാ‌യി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1529.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ കുട്ടികൾ അദ്ധ്യാപകരിൽ നിന്നും മറ്റും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായ വാർത്തകളെ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വ്യക്തമാക്കുമോ;
( ബി )
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്കൂളിന്റെ സൽപേരിനെ ബാധിക്കുമെന്ന് പറഞ്ഞു കുട്ടികൾ പരാതി നൽകുന്നത് ഒഴിവാക്കുന്നതിനും സംഭവം മറച്ചുവെക്കുന്നതിനും സ്കൂൾ അധികൃതർ ബോധപൂർവ്വം ശ്രമം നടത്തുന്നത് തടയുവാൻ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനും; പരാതി മറച്ചുവെക്കുന്നതിന് ശ്രമിച്ചതിന്റെയും പേരിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര സ്കൂള്‍ അധികൃതര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
1530.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
1531.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015 ജൂലൈ 30- ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെ കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ പുനർസംഘടിപ്പിച്ച്, പൊതുവിദ്യാഭ്യാസ മന്ത്രി ചെയർമാനായി രൂപവത്കരിച്ച സ്കോൾ - കേരള എന്ന സ്ഥാപനത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ വിവരാവകാശ നിയമത്തിലെ ഏത് വ്യവസ്ഥ പ്രകാരമാണ് ഒഴിവാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
സ്കോൾ - കേരള വൈസ് ചെയർമാനെയും എക്സിക്യുട്ടീവ് ഡയറക്ടറെയും നിയമിക്കുന്നത് ആരാണെന്ന് അറിയിക്കാമോ; നിലവിലുള്ള വൈസ് ചെയർമാനെ നിയമിച്ചുള്ള ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
സ്കോൾ - കേരള വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥാപനമല്ലെന്ന് വ്യക്തമാക്കി എക്സിക്യുട്ടീവ് ഡയറക്ടർ പബ്ലിക് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നോട്ടീസിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1532.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ നടന്നുവരുന്ന തസ്തിക നിര്‍ണയ നടപടിക്രമങ്ങള്‍ എല്ലാ ജില്ലയിലും പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ ഇത് എത്ര ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും;
( ബി )
സര്‍ക്കാര്‍ സ്കൂളുകളില്‍ പുതുതായി നിലവില്‍വരുന്ന യു.പി.എസ്.ടി. അധിക തസ്തികകള്‍ എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ യു.പി.സ്കൂളിലെ മലയാളം അദ്ധ്യാപകരുടെ ഒഴിവുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1533.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വര്‍ഷം നവംബര്‍ 25 വരെ തുടര്‍ച്ചയായി പത്ത് പ്രവൃത്തിദിനത്തിൽ അധികം ക്ലാസില്‍ ഹാജരാകാത്ത, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വയനാട് ജില്ലയിലെ കുട്ടികളുടെ എണ്ണം സ്കൂള്‍, ക്ലാസ് എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇത്തരം കുട്ടികളെ ക്ലാസില്‍ എത്തിക്കുന്നതിന് വയനാട് ജില്ലയില്‍ വകുപ്പ് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ ഡയറ്റ് വയനാട് ഈ അധ്യയന വര്‍ഷം എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കിയിരുന്നോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം, ചെലവാക്കിയിട്ടുള്ള തുക, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
1534.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ടെറ്റ് പരീക്ഷയിൽ ഇ.ഡബ്ള്യൂ.എസ്. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ നടപടി വകുപ്പ് സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1535.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രകടനം വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിദ്യാഭ്യാസ മേഖലയിൽ ഒന്നാമതെത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനം ആവിഷ്കരിച്ച് നടപ്പാക്കുന്ന പല പദ്ധതികളും മറ്റ് സംസ്ഥാനങ്ങൾ അനുകരിച്ച് നടപ്പിലാക്കുന്ന നിലയിലേക്ക് പൊതുവിദ്യാഭ്യാസ രംഗം മാറിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
1536.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കിഫ്‌ബി പ്രവൃത്തികളായ ഗവഃ ഗേള്‍സ് ഹെെസ്കൂള്‍, തിരുപുറം ഹെെസ്കൂള്‍ എന്നീ സ്കൂളുകളില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന്റെ ഡി.പി.ആര്‍. പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഗവഃ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഡി.പി.ആര്‍. പൂര്‍ത്തീകരിച്ച് ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
1537.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട എടരിക്കോട് പഞ്ചായത്തിലെ ക്ലാരി ഗവൺമെന്റ് യു.പി. സ്കൂൾ കെട്ടിടത്തിന്റെ അപര്യാപ്തത ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ഈ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും നൽകിയ പ്രൊപ്പോസലിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിലെ നിലവിലുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുവദിച്ച ഫണ്ടുകളും അവയുടെ വർഷവും ഇനം തിരിച്ച് നല്‍കുമോ;
( സി )
ഈ പ്രവൃത്തിക്ക് അനുവദിച്ച തുകകൾ സർക്കാർ ഫണ്ട്, എം.പി ഫണ്ട്, എം.എൽ.എ ഫണ്ട് തുടങ്ങിയ ഏത് വിഭാഗത്തിൽപെടുന്നതാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
1538.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യോഗ പഠനത്തിന് നിലവിൽ ഏതെല്ലാം കോഴ്സുകൾക്കാണ് അംഗീകാരം ഉള്ളത്; സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗ അസോസിയേഷൻ ഓഫ് കേരള നടത്തുന്ന യോഗ കോഴ്സുകൾക്ക് നിലവിൽ അംഗീകാരം ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
യോഗ അസോസിയേഷൻ ഓഫ് കേരള നടത്തുന്ന യോഗ കോഴ്സുകൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; യോഗ അസോസിയേഷൻ ഓഫ് കേരള ഡിപ്ലോമ ഇൻ സ്പോർട്സ് യോഗ എന്ന കോഴ്സ് നടത്തുന്നത് ഏതെങ്കിലും സർക്കാർ ഏജൻസിയുമായി ബന്ധപെട്ടാണോ; വിശദമാക്കാമോ?
1539.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ പരീക്ഷ പേപ്പറുകൾ മൂല്യനിര്‍ണ്ണയത്തിനായി ക്യാമ്പസ്സുകളിലേക്ക് അയച്ചതിന്റെ അഡ്രെസ്സ് സ്ലിപ്പുകൾ പ്രിൻസിപ്പൽമാരുടെ പൊതു വാട്സ് ആപ് ഗ്രൂപ്പിൽ പ്രചരിക്കുന്ന വിവരം മാധ്യമങ്ങളിൽ വന്നത് ശ്രദ്ധയിപെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉത്തരക്കടലാസ്സിന്റെ മൂല്യനിര്‍ണ്ണയം അട്ടിമറിക്കപ്പെടുന്ന രീതിയിൽ മൂല്യനിര്‍ണ്ണയത്തിനായി അയയ്ക്കുന്ന കേന്ദ്രത്തിന്റെ വിവരം പരസ്യമായി വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥൻ ആരാണെന്നു വ്യക്തമാക്കുമോ;
( സി )
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്കയും പരീക്ഷാ നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയും വിശ്വാസ്യതയും നഷ്ടപ്പെട്ടതു സംബന്ധിച്ച് അതിനുത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നോ;
( ഡി )
എങ്കിൽ എന്നാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നൽകിയത്; പ്രസ്തുത നിർദ്ദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത റിപ്പോർട്ടിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വെളിപ്പെടുത്തുമോ?
1540.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത വിദ്യാലയം റിയാലിറ്റി ഷോ എന്ന പരിപാടിയിൽ സ്കൂളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( ബി )
ഈ വർഷം ഈ പരിപാടിയിലേക്ക് മലപ്പുറം ജില്ലയിൽനിന്നും അപേക്ഷ നൽകിയ സ്കൂളുകളും പ്രസ്തുത അപേക്ഷ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളും ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
മലപ്പുറം ജില്ലയിൽനിന്നും ഈ വർഷം ഈ പരിപാടിയിലേക്ക് അപേക്ഷ നൽകിയതിൽനിന്നും ഓരോ സ്കൂളിനും ലഭിച്ച റാങ്കുകളും ഈ റാങ്ക് തയ്യാറാക്കിയതിന് പരിഗണിച്ച മാർക്കുകളും ഓരോ സ്കൂളിന്റേതും ഇനം തിരിച്ച് വിശദമാക്കുമോ?
1541.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന്റെ 50.75 സെന്റ് സ്ഥലം ഐ.എച്ച്.ആര്‍.ഡി. ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ. നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിന്റെ മിനിട്‌സ് തയാറാക്കിയിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആവശ്യത്തിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് എന്നാണെന്നും നാളിതുവരെയായിട്ടും പ്രസ്തുത കത്തിന് മറുപടി നല്‍കാത്തത് എന്തുകൊണ്ടെന്നും അറിയിക്കാമോ;
( ഡി )
അഫിലിയേഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ നടപടികള്‍ ത്വരിതപ്പെടുത്തി പ്രസ്തുത സ്ഥലം ഐ.എച്ച്.ആര്‍.ഡി. ക്ക് വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1542.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കൻഡറി പരീക്ഷ മാന്വൽ പരിഷ്കരണം മൂലം ഒന്നാംവര്‍ഷ പരീക്ഷ എഴുതി കഴിഞ്ഞാല്‍ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അനുവാദമില്ല എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
വര്‍ഷങ്ങളായി തുടര്‍ന്നുവന്നിരുന്ന രീതി പുതുതായി ആവിഷ്കരിച്ച നിബന്ധന മൂലം നിരവധി വിദ്യാർത്ഥികൾക്ക് പഠന അവസരം നഷ്ടപെടുന്ന വസ്തുത മനസ്സിലാക്കി ആയത് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; ഈ പുതിയ നിബന്ധന മൂലം നിരവധി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷം പരിശോധിക്കുമോ;
( സി )
പരീക്ഷ റദ്ദ് ചെയ്തു കൊടുക്കാത്തതു മൂലം 20 വയസ്സുവരെ റെഗുലർ പഠനത്തിനുള്ള അവസരം നിഷേധിക്കുന്ന സാഹചര്യം പുനപരിശോധിക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ നൽകിയിരിക്കുന്ന 6587293 /2022 എന്ന കത്തിന് ഹയർസെക്കൻഡറി ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ടോ; ; റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ഇ )
ഹയർ സെക്കൻഡറി പഠനത്തിന് അവസരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നിന്നും ശ്രീ അതുൽ ബിജു നൽകിയിരിക്കുന്ന 6584242/22, 6649694/22 എന്നീ നമ്പറിൽ ഉള്ള അപേക്ഷയിൽ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( എഫ് )
ഇത് സംബന്ധിച്ച് ഹയർസെക്കൻഡറി ഡയറക്ടറേറ്റില്‍ നിന്നും റിപ്പോർട്ട് നൽകുന്നതിനുള്ള കാലതാമസം വിശദീകരിക്കുമോ; ഈ കുട്ടിക്ക് ഒഴിവുളള സ്കൂളില്‍ പഠനാവസരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ജി )
സര്‍ക്കാര്‍ തീരുമാനം വൈകുന്നതിന്റെ ഫലമായി അപേക്ഷ നൽകി കാത്തിരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നഷ്ടപ്പെടുന്ന ഗുരുതരമായ സാഹചര്യം പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമോ?
1543.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുുപേട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അദ്ധ്യാപിക ആയിരിക്കെ മരണമടഞ്ഞ ഹയര്‍സെക്കന്ററി ടീച്ചര്‍ ആശാദേവി എം.എസ്. ന്റെ ആശ്രിതനായ ശ്രീ. അനീഷ് കുമാര്‍ എം.എസ്. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം (ഫയല്‍ നമ്പര്‍ ആർ2/242/2022) 27/10/2022- ൽ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നല്‍കിയ കത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; ആയതിന്റെ മറുപടിക്ക് ഉണ്ടാകുന്ന കാലതാമസം വിശദീകരിക്കാമോ;
( ബി )
മരണമടഞ്ഞ ജീവനക്കാരി സംരക്ഷിത അവകാശിയായജീവനക്കാരിയാണോ എന്ന ചോദ്യം വകുപ്പ് ചോദിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും മനപൂർവം കാലതാമസം വരുത്തുക എന്ന ഉദ്ദേശത്തോടെയാണോയെന്നും അറിയിക്കാമോ;
( സി )
ശ്രീ. അനീഷ്കുമാറിന് അടിയന്തരമായി ആശ്രിത നിയമനം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1544.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മതിയായ ജീവനക്കാരില്ലാത്തതിനാല്‍ താമരശ്ശേരി ഡി.ഇ.ഒ. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ പ്രയാസം അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസില്‍ എത്ര ജീവനക്കാരെ നിശ്ചയിച്ചിട്ടുണ്ടെന്നും എത്ര ഒഴിവുകള്‍ ഉണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പുനഃക്രമീകരണത്തിലൂടെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1545.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ യു.പി. സ്കൂളുകളിൽ അദ്ധ്യാപകരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; നിലവിലുള്ള എത്ര ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജില്ലയിൽ അദ്ധ്യാപകരുടെ സ്റ്റാഫ് ഫിക്സേഷൻ അടിയന്തരമായി പൂർത്തിയാക്കി ഒഴിവുകൾ പി. എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കുമോ?
1546.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആലപ്പുഴ ജില്ലയില്‍ എച്ച്.എസ്.ടി. (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ 2023 കലണ്ടര്‍ വര്‍ഷം ഉണ്ടായേക്കാവുന്ന പ്രതീക്ഷിത ഒഴിവുകള്‍ എത്രയാണ്;
( ബി )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 08.11.22 തീയതിയിലെ ഉ.പ.സി.3/100/2022/ഉ.ഭപ.വ. നം. സര്‍ക്കുലറിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഒഴിവുകള്‍ എച്ച്.എസ്.ടി. (ഫിസിക്കല്‍ സയന്‍സ് ആലപ്പുഴ ജില്ല) കേരള പബ്ലിക് സര്‍വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; റിപ്പോര്‍ട്ട് ചെയ്ത തസ്തികകളുടെ എണ്ണം എത്ര; റിപ്പോര്‍ട്ട് ചെയ്ത തീയതി അറിയിക്കുമോ;
( സി )
പ്രസ്തുത സര്‍ക്കുലര്‍ പ്രകാരം ആറുമാസമോ അതിലധികമോ ദൈര്‍ഘ്യമുള്ള അവധി ഒഴിവുകള്‍, ദീര്‍ഘകാലം നിന്നേക്കാവുന്ന അവധി ഒഴിവുകള്‍, അന്യത്ര സേവന ഒഴിവുകള്‍ എന്നിവ ടി തസ്തികയിലേക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ?
1547.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ഡി.ഡി. യുടെ കീഴിലുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ എത്ര അധിക തസ്തികകള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്; എ.ഇ.ഒ/ഡി.ഇ.ഒ. തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ എൽ.പി.എസ്.ടി. യുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്; സ്കൂളുകൾ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( സി )
ഭരണപരിഷ്കാര കമ്മീഷന്റെ ഉത്തരവ് പ്രകാരം എൽ.പി.എസ്.ടി. തസ്തികയിലെ പ്രതീക്ഷിതവും നിലവിലുള്ളതുമായ ഒഴിവുകള്‍ പി.എസ്.സി. യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ എൽ.പി. വിഭാഗത്തില്‍ നിലവില്‍ എത്ര എച്ച്.ടി.വി. പോസ്റ്റുകള്‍ ഉണ്ട്; അതില്‍ എത്ര പോസ്റ്റില്‍ പ്രൊട്ടക്റ്റഡ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ;
( ഇ )
2023-ല്‍ എറണാകുളം ജില്ലയില്‍ എൽ.പി.എസ്.ടി. തസ്തികയില്‍ ഉണ്ടാകാവുന്ന പ്രതീക്ഷിത ഒഴിവുകള്‍ എത്രയാണെന്ന് അറിയിക്കാമോ?
1548.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർസെക്കൻഡറി ജൂനിയർ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നൽകുമ്പോൾ ആയത് 25 ശതമാനത്തിൽ അധികരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിർദ്ദേശം നിലവിലിരിക്കെ അത് മറി കടന്ന്ഹയർ സെക്കൻഡറി ജൂനിയർ തസ്തികയിലേക്കുള്ള ഇത്തരം നിയമനങ്ങൾ അംഗീകരിക്കുമ്പോൾ അത് 25 ശതമാനം അധികരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ആയത് കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകുമോ?
താൽക്കാലിക നിയമനങ്ങൾ
1549.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും അറിയിക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗ്ഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
1550.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകള്‍ എഴുതി വിജയിച്ചവര്‍ക്ക് തുടര്‍പഠനത്തിന് സഹായകരമാകും വിധത്തില്‍ കാലതാമസമില്ലാതെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എസ്.എസ്.എൽ.സി., പ്ലസ് ടു തുല്യതാ പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാത്തതിനാല്‍ ഡിഗ്രി തുടങ്ങിയ ഉപരിപഠനത്തിന് തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ യഥാസമയം വിതരണം ചെയ്യുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമോ; അറിയിക്കുമോ?
1551.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തൊഴിൽ വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച തുക എത്രയാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയത്; വിശദാംശം നൽകാമോ?
1552.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് എത്ര ശതമാനമാ​ണെന്ന് കാണക്കാക്കിയിട്ടുണ്ടോ;
( ബി )
എങ്കിൽ ജില്ല തിരിച്ചുളള കണക്കുകൾ വ്യക്തമാക്കുമോ?
1553.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാരുടെ സമരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാർക്ക് വേതന വർദ്ധനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1554.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസ വേതനം നല്‍കുന്ന സംസ്ഥാനമായി കേരളത്തെ രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരം ദേശീയ തലത്തില്‍ അംഗീകാരത്തിന് പ്രാപ്തമാക്കുന്ന നിലയില്‍ സംസ്ഥാനത്തെ തൊഴില്‍ മേഖലയെ മാറ്റുന്നതിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തൊഴിലാളി സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ ഇവിടേയ്ക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1555.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍-നെെപുണ്യ വികസനത്തിനായുളള കേന്ദ്രങ്ങളായി രൂപപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
എംപ്ലോയബിലിറ്റി സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഭ്യസ്തവിദ്യരായ യുവജനങ്ങളെ താെഴിലിന് പ്രാപ്തരാക്കുന്നതിനായി എന്തെല്ലാം പരിശീലനങ്ങളാണ് നല്‍കി വരുന്നത്;
( സി )
ഇതിനോട് അനുബന്ധിച്ച് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വിശദമാക്കാമോ?
1556.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും ദിവ്യാഗത്വമുള്ളവരുമായ എത്ര പേരുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ അംഗപരിമിതരായ എത്രപേര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമന ശിപാര്‍ശകള്‍ നടത്തിയിട്ടുണ്ട്; അവരുടെ പേരും മേല്‍വിലാസവും സഹിതം വിവരങ്ങള്‍ ലഭ്യമാക്കുമോ?
1557.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലെ കോഴ്‌സുകൾ ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി പരിഷ്കരിക്കുമോ; നിർമ്മാണമേഖലയെ കേന്ദ്രീകരിച്ചുകൊണ്ട് കോഴ്‌സുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1558.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ നിലവിലുള്ള താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയല്ല നടക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ വിവിധ വകുപ്പുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്താന്‍ നടപടി സ്വീകരിക്കുമോ; അറിയിക്കാമോ;
( സി )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ മറികടന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും അനധികൃത താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപം തൊഴില്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ നടപടി സ്വീകരിക്കുമോ; അറിയിക്കാമോ;
( ഡി )
താല്‍ക്കാലിക നിയമനങ്ങള്‍ എത്ര കാലത്തേക്കാണ് നടത്താറുള്ളത്; ഇതിനുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ഇ )
ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ടാണോ എക്സ്ചേഞ്ച് വഴിയല്ലാതെ ഇപ്രകാരം നിയമനങ്ങള്‍ വ്യാപകമായി നടക്കുന്നത്; വിശദമാക്കുമോ?
1559.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി.ഐ. പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കുമോ;
( ബി )
നിലവിലുള്ള വ്യവസ്ഥ പ്രകാരം ഒരു സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് സൗകര്യപ്രദമായ മറ്റൊരു ഐ.ടി.ഐ . യില്‍ ഒഴിവുണ്ടെങ്കില്‍ ട്രാന്‍സ്ഫര്‍ അനുവദിക്കാന്‍ വ്യവസ്ഥയില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഐ.ടി.ഐ. പ്രവേശനം വിദ്യാര്‍ത്ഥി സൗഹൃദമാക്കുന്നതിനുവേണ്ടി പ്ലസ് വണ്‍ മാതൃകയിലാക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1560.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്ററിനോട് അനുബന്ധിച്ച് ശലഭ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള ഭൂമിക്ക് ഉപയോഗാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1561.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിൽ പുതിയ ഗവൺമെന്റ് ഐ.ടി.ഐ. സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
1562.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി ഗവ: ഐ.ടി.ഐ. ക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഫണ്ടില്ലാത്ത വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1563.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് 12 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന മലമ്പുഴ ഗവ: ഐ.ടി.ഐ.യുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ സമയബന്ധിതമായി പണികള്‍ നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
ഈ പദ്ധതിയുടെ എസ്.പി.വി. ആയിട്ടുള്ള കെ.എ.എസ്.ഇ. -ല്‍ ടെക്നിക്കല്‍ കമ്മിറ്റി ഇല്ലാത്തത് മൂലം റിവൈസ്ഡ് എസ്റ്റിമേറ്റ് പാസ്സാവാത്തത് ഈ പ്രവൃത്തിയെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പുതിയ ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1564.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐ.കളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സിവില്‍) തസ്തികയില്‍ 2023 ഡിസംബര്‍ വരെ റിട്ടയര്‍മെന്റ്, പ്രമോഷന്‍ എന്നിവ വഴി പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ എത്രയെന്ന് അറിയിക്കുമോ;
( ബി )
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സിവില്‍) തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്ര പേരെ നിയമിച്ചുവെന്നും ലിസ്റ്റിന്റെ കാലാവധി ഏതുവരെയാണെന്നും വ്യക്തമാക്കുമോ;
( സി )
പുതുതായി ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സിവില്‍) തസ്തിക സൃഷ്ടിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
1565.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ പുഴക്കാട്ടിരി സര്‍ക്കാര്‍ ഐ.ടി.ഐ.യ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിയ്ക്കാനുള്ള നടപടിയുടെ നിലവിലത്തെ സ്ഥിതി അറിയിക്കുമോ; കെട്ടിട നിര്‍മ്മാണത്തിനായി മുന്‍പ് നിശ്ചയിച്ചിരുന്നതും എന്നാല്‍ അനുയോജ്യമല്ലെന്ന് കണ്ടത്തിയതുമായ സ്ഥലത്തിനുപകരം പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ, എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പുഴക്കാട്ടിരി സര്‍ക്കാര്‍ ഐ.ടി.ഐ.യ്ക്ക് കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ഇതിനായി എത്ര യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ദീര്‍ഘനാളായി യാതൊരു പുരോഗതിയും കൈവരിച്ചിട്ടില്ലാത്ത ഈ വിഷയത്തില്‍ സ്ഥലം നിശ്ചയിച്ച് പ്രവൃത്തി ആരംഭിയ്ക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം തുടര്‍ നടപടികളാണ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1566.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങരയിൽ 2015-ൽ അനുവദിച്ച ഐ.ടി.ഐ. ഊരകം പഞ്ചായത്ത് നൽകാമെന്ന് ഏറ്റിട്ടുളള സ്ഥലത്തു പ്രവർത്തനം തുടങ്ങുന്നതിനുളള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1567.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ വനിത ഐ.ടി.ഐ., മാളിക്കടവ് ഐ.ടി.ഐ. എന്നിവിടങ്ങളിൽ നിലവിലുള്ള കോഴ്സുകളുടെ വിശദംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ. കളിൽ നൂതന കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1568.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എവിടെയൊക്കെയാണ് പ്രവർത്തിക്കുന്നത്; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം എത്രയാണെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്രപേർക്ക് തൊഴിൽ നൽകുവാൻ സാധിച്ചിട്ടുണ്ട്; എത്ര സ്ഥാപനങ്ങളിൽ, എത്ര പേർക്ക് ; ഏതെല്ലാം തസ്തികളിൽ നിയമനം നൽകാൻ സാധിച്ചു എന്ന് വ്യക്തമാക്കുമോ?
1569.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷിക്കാരായ എത്ര ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചും യോഗ്യത നേടിയ വിഷയം തിരിച്ചും വ്യക്തമാക്കുമോ?
1570.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ നവീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളിലെ എന്തെല്ലാം സേവനങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ; കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ?
1571.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് മേഖലയിലെ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിലെ നിയമനങ്ങളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തുന്ന നടപടിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും പൊതുവിദ്യാഭ്യാസം, തൊഴില്‍ എന്നീ വകുപ്പുകള്‍ പുറപ്പെടുവിച്ച സർക്കുലറുകളുടെ പകർപ്പും ലഭ്യമാക്കുമോ;
( സി )
ഭിന്നശേഷി നിയമനം കൃത്യമായി നടത്താത്തതുമൂലം നിയമന അംഗീകാരം ലഭിക്കാത്ത എത്ര അദ്ധ്യാപകർ സംസ്ഥാനത്തുണ്ടെന്നുള്ള കണക്കുകൾ ജില്ല തിരിച്ച് ലഭ്യമാക്കുമോ; ഇവർക്ക് നിയമന അംഗീകാരം നൽകുന്നതിനുള്ള നടപടിയുടെ പുരോഗതി അറിയിക്കുമോ;
( ഡി )
കേരളത്തില്‍ വിവിധ സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി പ്രൈമറി, ഹൈസ്കൂൾ വിഭാഗത്തിലേക്ക് മതിയായ അദ്ധ്യാപക യോഗ്യതയുള്ള ഭിന്നശേഷിക്കാരായ എത്ര ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി ഹൈസ്കൂൾ വിഭാഗം ലാംഗ്വേജ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിൽ മതിയായ അദ്ധ്യാപക യോഗ്യതയുള്ള ഭിന്നശേഷിക്കാരായ എത്ര ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ള കണക്ക് , എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരിച്ച് ലഭ്യമാക്കുമോ;
( എഫ് )
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുള്ള ബാക്ക് ലോഗ് തയ്യാറാക്കുമ്പോൾ നിയമന നടപടികളിലെ കാലതാമസം ഒഴിവാക്കുന്നതിനായി വിവിധ കാറ്റഗറികളിലെ റൊട്ടേഷൻ നിശ്ചയിച്ച് മതിയായ അദ്ധ്യാപന യോഗ്യതയുള്ളവരുടെ ഒറ്റ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1572.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എവിടെയൊക്കെയാണ് പ്രവർത്തിക്കുന്നത്; പ്രസ്തുത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്രപേർക്ക് തൊഴിൽ നൽകുവാൻ സാധിച്ചിട്ടുണ്ട്; ഏതൊക്കെ സ്ഥാപനങ്ങളിൽ എത്രയെണ്ണം വീതം ഏതൊക്കെ തസ്തികകളിൽ നിയമനം നൽകാൻ സാധിച്ചു എന്ന് വ്യക്തമാക്കുമോ?
1573.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പ്രൊഫഷണൽ എംപ്ലോയ്മെന്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരും; ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായി നിയമനത്തിന് യോഗ്യതയുള്ളവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ ജില്ല തിരിച്ചും യോഗ്യത നേടിയ വിഷയം തിരിച്ചും വ്യക്തമാക്കുമോ?
1574.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ യഥാസമയം രജിസ്ട്രേഷന്‍ പുതുക്കുന്നതിന് പല കാരണങ്ങളാലും സാധിക്കാതെ വന്നിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യത നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉദ്യോഗര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കി നല്‍കാന്‍ അവസരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ജോബ് ഫെയറുകൾ
1575.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന എത്ര തൊഴിൽ മേള സംഘടിപ്പിച്ചിട്ടുണ്ട്; എവിടെയൊക്കെയാണ് സംഘടിപ്പിച്ചത്; ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ തൊഴിൽ മേള മുഖേന എത്രപേർക്ക് തൊഴിൽ നൽകാൻ സാധിച്ചുവെന്നും; ഏതൊക്കെ സ്ഥാപനങ്ങളിൽ ഏതൊക്കെ തസ്തികകളിൽ എത്ര നിയമനം നടത്തിയെന്നന്നും വ്യക്തമാക്കുമോ?
1576.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ വകുപ്പിന്റെ കീഴില്‍ വിവിധ സമയങ്ങളിലായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ തൊഴില്‍ മേള നടന്നതുപോലെ തീരദേശമേഖല കേന്ദ്രീകരിച്ച് പൊന്നാനിയിലും "തൊഴില്‍ മേള" നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
തൊഴില്‍ വകുപ്പ് മുമ്പ് 2000 മുതല്‍ 2022 ആഗസ്റ്റ് വരെ സീനിയോറിറ്റി നിലനിര്‍ത്തുന്നതിനുവേണ്ടി എംപ്ളോയ്മെന്‍റ് കാര്‍ഡ് പുതുക്കാന്‍ പ്രത്യേക ഉത്തരവ് നല്‍കിയതുപോലെ ഇനിയും പുതുക്കാത്തവര്‍ക്കുവേണ്ടി പ്രത്യേക ഉത്തരവ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1577.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പാലോട് ട്രെെബല്‍ എംപ്ലോയ്‌മെന്റ് ആന്റ് കരിയര്‍ ഗെെഡന്‍സ് സെന്ററില്‍ ഇതേവരെ നടത്തിയിട്ടുളള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട് ; വിശദവിവരം നല്‍കാമോ;
( സി )
പുതിയതായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.