UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1001.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി മിയാവാക്കി വനങ്ങള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങൾ വിശദീകരിക്കുമോ; വിവിധ വകുപ്പുകള്‍ മുഖേന അത്തരത്തിലുള്ള എത്ര വനങ്ങള്‍ സ്ഥാപിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നേത്യത്വത്തില്‍ മിയാവാക്കി വനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നിര്‍ബന്ധിതമായി നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എത്ര മിയാ വാക്കി വനങ്ങള്‍ സ്ഥാപിക്കാനുള്ള തുടക്കം കുറിച്ചിട്ടുണ്ട് ;വിശദമാക്കുമോ ?
1002.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മിയാവാക്കി മോഡല്‍ വനവത്കരണ പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ?
1003.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ എന്തൊക്കെയാണ്; ഇവയിൽ നിന്നും 2021-22 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ച വരുമാനം, ലഭിച്ച വരുമാനം എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വരുമാന സ്രോതസ്സുകളിൽ നിന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ച വരുമാനം എത്രയാണെന്നും നാളിതുവരെ ലഭിച്ച വരുമാനം എത്രയാണെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ?
1004.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II, വാല്യം II (ഭരണാനുമതിയില്ലാത്ത മരാമത്തു പണികള്‍)-ല്‍ പേജ് നമ്പര്‍ ആറ്, ക്രമ നമ്പര്‍ നൂറ്റിപതിനെട്ട് ആയി നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വനാതിര്‍ത്തികളില്‍ കരിങ്കല്ലുപയോഗിച്ചുള്ള ട്ര‍ഞ്ച് നിര്‍മ്മാണം, റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ വനം വകുപ്പിന് കീഴില്‍ നിര്‍വ്വഹിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് അടങ്കല്‍ തുകയായി 1000 ലക്ഷം (പത്ത് കോടി) രൂപയും ടി തുകയുടെ ഇരുപത് ശതമാനമായ രണ്ട് കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ടോ;
( സി )
മേല്‍ ബജറ്റ് അനുബന്ധങ്ങളില്‍ ഇക്കാര്യമുള്ള വിവരം വനം വകുപ്പ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാന ബജറ്റ് അനുബന്ധങ്ങളിൽ ഭരണാനുമതിയില്ലാത്ത മരാമത്തുപണികളുടെ വാല്യങ്ങളിൽ ഇരുപത് ശതമാനം തുക വകയിരുത്തിയ വനം വകുപ്പിന് കീഴിലുള്ള പ്രവൃത്തികൾ ഭരണാനുമതിക്കായി ധനകാര്യ വകുപ്പിലേക്ക് സമര്‍പ്പിക്കേണ്ടതും ഭരണാനുമതി നല്‍കേണ്ടതും വനം വകുപ്പല്ലേ; അറിയിക്കുമോ; ഇതിനായുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
( ഇ )
മേല്‍ പ്രവൃത്തിയ്ക്കാവശ്യമായ അടങ്കല്‍ തുക ഏത് ശീര്‍ഷകത്തില്‍ നിന്നുമാണ് ധനകാര്യ വകുപ്പ് ലഭ്യമാക്കുക എന്നറിയിക്കുമോ; ഈ ശീര്‍ഷകം പദ്ധതി വിഹിതവുമായി (പ്ലാന്‍ ഫണ്ട്) ബന്ധപ്പെട്ടുള്ളതാണോ എന്നുമറിയിക്കുമോ; വിശദമാക്കുമോ;
( എഫ് )
മേല്‍ പ്രവൃത്തിക്ക് നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിലമ്പൂര്‍ എം.എല്‍.എ. 21.11.2022 തീയതി നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. മാര്‍ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 2023 മാര്‍ച്ച് 31-നകം ടി പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കാനായില്ലെങ്കില്‍ പ്രസ്തുത ഫണ്ട് ലാപ്‍സാവുന്നതാണോയെന്നും അറിയിക്കുമോ;
( ജി )
ഇതേ അടങ്കല്‍ തുകയ്ക്ക് സമാനമായ മറ്റൊരു പ്രവൃത്തി 2019-20 വര്‍ഷത്തില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടും വനം വകുപ്പ് സമയബന്ധിതമായി ഭരണാനുമതി നല്‍കാതിരുന്നതിനാല്‍ പത്ത് കോടി രൂപ ലാപ്‍സായ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിഗണിച്ച് നടപ്പുവര്‍ഷത്തെ പ്രവൃത്തിക്ക് അടിയന്തിരമായി ഭരണാനുമതി ലഭ്യമാക്കുമോ?
1005.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇരുപത്തിമൂന്ന് സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുളള ഒരു കിലോമീറ്റർ ബഫർ സോണിലെ ജനവാസ മേഖല കൃത്യമായി നിർണ്ണയിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എപ്പോൾ ലഭിക്കുമെന്ന് അറിയിക്കുമോ;
( സി )
ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കുവാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1006.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന അതിര്‍ത്തികള്‍ സ്ഥിരം ജണ്ട കെട്ടി വേര്‍തിരിക്കുന്ന നടപടിയുടെ പുരാേഗതി വിവരം ലഭ്യമാക്കാമാേ;
( ബി )
ഇനിയും ജണ്ട കെട്ടല്‍ അവശേഷിക്കുന്നുണ്ടാേ; എങ്കില്‍ ഏതാെക്കെ വനാതിര്‍ത്തികളിലാണെന്ന് വ്യക്തമാക്കാമാേ?
1007.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കണ്ടല്‍ കാടുകള്‍ സ്ഥാപിക്കുന്നതിന് വനം വകുപ്പ് സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാം; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എത്ര രൂപയാണ് ചെലവഴിക്കുന്നതെന്നും ഏതൊക്കെ പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നതെന്നും വിശദമാക്കുമോ;
( സി )
സോഷ്യല്‍ ഫോറസ്ട്രി മുഖേന ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പൂര്‍ണ്ണമായ വിവരം ലഭ്യമാക്കുമോ;
( ഡി )
ഈ പദ്ധതി ഏതൊക്കെ ഇടങ്ങളിലാണ് നടപ്പിലാക്കിയതെന്നും എത്ര തുകയാണ് ചെലവായതെന്നും ഇനം തിരിച്ച് വിശദവിവരം ലഭ്യമാക്കുമോ?
1008.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വനം ഡിവിഷനിലെ ജണ്ട നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നിരിക്കെ ഇതിലൂടെ എത്ര രൂപയുടെ നഷ്ടം ഉണ്ടായിയെന്ന് വെളിപ്പെടുത്തുമോ;
( ബി )
ജണ്ട നിർമ്മാണവുമായി ബന്ധപ്പെട്ട ബില്ലുകൾ പാസ്സാക്കിയ ഏതൊക്കെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( സി )
സമയബന്ധിതമായി അനേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കാത്ത ഉദോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമോ?
1009.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഡിവിഷന്റെ അധികാര പരിധിയിൽ നിന്നും തിരുവനന്തപുരം - തെന്മല സ്റ്റേറ്റ് ഹൈവേയുടെ വികസനത്തിനായി എത്ര ഏക്കർ വനഭൂമി മുന്‍ സർക്കാരിന്റെ കാലത്ത് വിനിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
വനഭൂമി വനേതര പ്രവൃത്തികൾക്ക് വിനിയോഗിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ ;വ്യക്തമാക്കുമോ; തിരുവനന്തപുരം ഡിവിഷനിലെ വനഭൂമി സ്റ്റേറ്റ് ഹൈവേയുടെ വികസനത്തിന് വിട്ടു നൽകിയത് ഏത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയിലൂടെ എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; റോഡ് വികസന പ്രവൃത്തിക്കു മുന്നോടിയായി പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോ ;വ്യക്തമാക്കുമോ?
1010.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാതയോരങ്ങളില്‍ അപകടാവസ്ഥയിലുളള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി മുഖേന മരങ്ങള്‍ക്ക് വില നിശ്ചയിച്ചു നല്‍കുമ്പോള്‍ നിലവിലെ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന വില നിശ്ചയിച്ചു നല്‍കുന്നതുമൂലം പലപ്പോഴും ടെണ്ടര്‍ നടപടി യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വില നിശ്ചയിക്കുമ്പോള്‍ മാര്‍ക്കറ്റ് നിരക്കിനാനുപാതികമായി നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1011.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; വിശദമാക്കുമോ;
( ബി )
സ്വകാര്യ വ്യക്തികളില്‍ നിന്നും കണ്ടല്‍ക്കാടുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
( സി )
കഴിഞ്ഞ 6 വര്‍ഷത്തിനുള്ളിൽ എത്ര സ്വകാര്യ കണ്ടല്‍ക്കാടുകള്‍ ഏറ്റെടുത്തിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
എറണാകുളം ജില്ലയിലെ കണ്ടല്‍ക്കാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
1012.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നടത്തി വരുന്ന വിദ്യാവനം, നഗരവനം, അമൃതവനം, വൃക്ഷസമൃദ്ധി തുടങ്ങിയ വൃക്ഷവത്ക്കരണ പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?
1013.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലെ വാഴച്ചാല്‍ ഡിവിഷനിലേയും പരിയാരം റെയിഞ്ചിലേയും വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഫെന്‍സിംഗ് നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
1014.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എത്ര വൃക്ഷത്തെെകളാണ് ഈ വര്‍ഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ നട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?
1015.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ കീഴില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍, അവയുടെ ഫണ്ട് വിവരം, ഗുണഭോക്താക്കളുടെ എണ്ണം, നാളിതുവരെ ചെലവഴിച്ച തുക, പ്രസ്തുത പദ്ധതികളുടെ പ്രവർത്തന പുരോഗതി എന്നിവ സംബന്ധിച്ച വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ?
1016.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രീന്‍ ഇന്ത്യ മിഷൻ നടപ്പിലാക്കിയിട്ടുള്ള നിയോജക മണ്ഡലങ്ങൾ ഏതെല്ലാം; ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാം; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി കേന്ദ്ര സർക്കാർ ധനസഹായത്തോടെയാണോ നടപ്പാക്കുന്നതെന്നും എങ്കിൽ കേന്ദ്ര/സംസ്ഥാന വിഹിതം, നാളിതുവരെ ഈ പദ്ധതിയ്ക്ക് കേന്ദ്രസഹായമായി ലഭിച്ച തുക, ചെലവഴിച്ച തുക, ഇനം എന്നിവ വ്യക്തമാക്കുമോ;
( സി )
ഗ്രീന്‍ ഇന്ത്യ മിഷന്റെ പ്രവർത്തനങ്ങൾക്ക് പദ്ധതി പ്രദേശം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച മാനദണ്ഡം എന്തെന്ന് വ്യക്തമാക്കുമോ;
( ഡി )
ഏറനാട് മണ്ഡലം പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടോ; എങ്കില്‍ നാളിതുവരെ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാനുദ്ദേശിക്കുന്നതുമായ പ്രവൃത്തികള്‍ എന്തെല്ലാമാണ്; ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കുമോ?
1017.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
1018.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ വനം വകുപ്പിന്റെ അധീനതയിലുള്ള ഹാജിയാർ പള്ളിയിലെ ഒരു ഹെക്ടർ ഭൂമിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബട്ടർ ഫ്ലൈ പാർക്ക്, ബാംബൂസെറ്റം, ഇക്കോ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം നൽകുമോ ;
( ബി )
ബട്ടർ ഫ്ലൈ പാർക്ക്, ബാംബൂസെറ്റം, ഇക്കോ പാർക്ക് എന്നിവ ആരംഭിക്കുന്നതിനു വേണ്ടി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( സി )
പദ്ധതി നടപ്പിലാക്കുന്നതിന് എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും, പദ്ധതികൾ അടിയന്തരമായി യഥാർഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നും വിശദമാക്കുമോ?
1019.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ പുതിയതായി 500 തസ്തികകൾ സൃഷ്ടിച്ച സാഹചര്യത്തിൽ ആനുപാതികമായി ഉയർന്ന തസ്തികകൾ സൃഷ്ടിക്കുന്നതിനും അതുവഴി പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
പുതിയ തസ്തികകളിൽ ആദിവാസി വിഭാഗക്കാരെ മാത്രമാണോ നിയമിക്കുന്നത് ; ഇവരെ സ്പെഷ്യൽ റൂളിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് നിർത്തലാക്കിയ മൂന്നു ഫോറസ്റ്റ് സ്റ്റേഷനുകൾ പുന:സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുമോ?
1020.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വനം വകുപ്പ് മേഖലയിൽ കൂടി കടന്ന് പോകുന്ന കള്ളാർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കര-കൊട്ടോടി-കുറ്റിക്കോൽ പൊതുമരാമത്ത് റോഡിന് വീതിയില്ലാത്തതിനാൽ നിത്യേന അപകടങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പാറക്കൂട്ടങ്ങളും വളവുകളും ഉള്ള പ്രസ്തുത മേഖലയിൽ മരങ്ങൾ ഒന്നും മുറിക്കാതെ വീതികൂട്ടി അപകട രഹിതമാക്കാൻ നടപടി സ്വീകരിക്കുമോ?
1021.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നരിക്കോട് -മാനന്തവാടി കാനനപാത (പഴശ്ശി ട്രെക്ക്പാത്ത്) ചരിത്ര പാതയായി സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ചരിത്രാവബോധം പകരാനുമുള്ള അവസരമൊരുക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കാനനപാത പഴശ്ശി ട്രെക്ക്പാത്ത് എന്ന പേരില്‍ വനം വകുപ്പ് സംരക്ഷിക്കുകയോ, പരിപാലിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പ്രസ്തുത പാതയുടെ നിലവിലെ സ്ഥിതി എന്താണെന്നും ആയത് പഴശ്ശി ട്രെക്ക്പാത്തായി സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?
1022.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ വരുന്ന പാണ്ടി-പടുപ്പ് ഫോറസ്റ്റ് റോഡ് , നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ഗതാഗതയോഗ്യമാക്കണമെന്ന സ്ഥലം എം.എല്‍.എ.യുടെ ഹര്‍ജിയിന്മേൽ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
ഇതിന്റെ ഡി.പി.ആര്‍. അനുമതിക്കായി നബാര്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ സമര്‍പ്പിക്കാതിരിക്കാനുളള കാരണം എന്താണെന്ന് വിശദമാക്കുമോ?
1023.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദീകരിക്കുമോ;
( ബി )
ടൂറിസം രംഗത്ത് നിലവിലുളള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ലോകമെമ്പാടുമുളള പരിസ്ഥിതി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ഗവേഷണ സെന്ററുകള്‍ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ എന്തെങ്കിലും പഠന പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് നടത്തി വരുന്നുണ്ടോ;
( ഡി )
ഇക്കോ ടൂറിസം ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എ ങ്കില്‍ ഇതിന്റെ പുരോഗതി അറിയിക്കുമോ?
1024.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍-പേപ്പാറ ഇക്കോ സെന്‍സിറ്റീവ് സോണ്‍ കരട് വിജ്ഞാപനത്തിന്റെയും, ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെയും നിലവിലെ സ്ഥിതി വിശദമാക്കുമോ?
1025.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഡാം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ " പറമ്പിക്കുളം മോഡലില്‍" വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും, അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ട്രെക്കിംഗ് ,താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കുന്നതിനുമായിട്ടുള്ള ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
1026.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ വയലട ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന വനം വകുപ്പിന്റെ അധീനതയിലുള്ള റോഡ്, ഗതാഗത യോഗ്യമല്ലാതായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായി പനങ്ങാട് ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയിട്ടുണ്ടോ;
( സി )
പനങ്ങാട് ഗ്രാമപഞ്ചായത്ത് ഇതിനായി നല്‍കിയ അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1027.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വനം വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് നിയമനം നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം നിയമിതരായവർക്ക് വേതനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങള്‍ക്കായി അവലംബിച്ച മാർഗം എന്താണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നും വിശദമാക്കുമോ?
1028.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ .പി. കെ. ബഷീർ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത് വനാതിർത്തി നിർണ്ണയിക്കുന്ന ജണ്ടകൾ നിർമ്മിച്ചതിൽ ക്രമ​ക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇതുമൂലം ഉണ്ടായിട്ടുള്ള നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
1029.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ റ്റി.കെ. ഹുസൈന്റെ നിരാലംബ കുടുംബത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ സഹായം എന്തൊക്കെയാണെന്നും ഇനി എന്തെല്ലാം നല്‍കാനുണ്ടെന്നും വിശദമാക്കുമോ;
( ബി )
ഹുസൈന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1030.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നാേര്‍ത്ത്, നിലമ്പൂര്‍ സൗത്ത് എന്നീ ഫാേറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴില്‍ കേരള പാേലീസില്‍ നിന്നുള്ള ഫാേറസ്റ്റ് പ്രൊട്ടക്ഷന്‍ ഫാേഴ്സംഗങ്ങളായി എത്ര സേനാംഗങ്ങളെയാണ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അനുവദിച്ചിട്ടുള്ളത്; ഇവരെ ഏതെല്ലാം ഫാേറസ്റ്റ് സ്റ്റേഷനുകളിലാണ് വിന്യസിച്ചിട്ടുള്ളത്; വിന്യസിച്ച ഉദ്യാേഗസ്ഥരുടെയും ഫാേറസ്റ്റ് സ്റ്റേഷനുകളുടെയും പേരുവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കേരള പാേലീസില്‍ നിന്നുള്ള ഫാേറസ്റ്റ് പ്രാെട്ടക്ഷന്‍ ഫാേഴ്സ് സേനാംഗങ്ങള്‍ വനം വകുപ്പില്‍ ചെയ്യേണ്ട സേവനങ്ങളും കര്‍ത്തവ്യങ്ങളും നിശ്ചയിച്ച് നല്‍കിയിട്ടുണ്ടാേ; ഇത് സംബന്ധിച്ച് ഏതെങ്കിലും ഉത്തരവുകളാേ സര്‍ക്കുലറുകളാേ ആശയവിനിമയങ്ങളാേ ഉണ്ടാേ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ;
( സി )
ഫാേറസ്റ്റ് സ്റ്റേഷനുകളിലല്ലാതെ ഡിവിഷണല്‍ ഫാേറസ്റ്റ് ഓഫീസുകളില്‍ പാേലീസില്‍ നിന്നുള്ള ഫാേറസ്റ്റ് ഫാേഴ്സ് സേനാംഗങ്ങളെ നിയാേഗിക്കാറുണ്ടാേ; ഡി.എഫ്.ഒ. മാരുടെ ഓഫീസ് ആവശ്യങ്ങള്‍ക്കും സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനും മേല്‍ സേനാംഗങ്ങളെ ഉപയാേഗിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടാേ;
( ഡി )
നിലമ്പൂര്‍ നാേര്‍ത്ത്, നിലമ്പൂര്‍ സൗത്ത് ഡിവിഷണല്‍ ഫാേറസ്റ്റ് ഓഫീസര്‍മാരുടെ സംരക്ഷണത്തിന് പാേലീസ് ഉദ്യാേഗസ്ഥരെ നിയമിച്ചിട്ടുണ്ടാേ; എങ്കില്‍ ഉത്തരവ് ലഭ്യമാക്കാമാേ;
( ഇ )
പ്രവൃത്തി ദിവസങ്ങളില്‍ ഡിവിഷണല്‍ ഫാേറസ്റ്റ് ഓഫീസര്‍മാരുടെ പ്രവൃത്തി സമയം വ്യക്തമാക്കുമോ ;
( എഫ് )
പാെതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനാേ മറ്റ് സേവനങ്ങള്‍ക്കാേ സംസ്ഥാനത്തെ ഡിവിഷണല്‍ ഫാേറസ്റ്റ് ഓഫീസര്‍മാരെ നേരില്‍ കാണുന്നതിന് ഏതെങ്കിലും സ്ഥിരമായ സമയക്രമം നിശ്ചയിച്ച് നല്‍കിയിട്ടുണ്ടാേ; നിശ്ചിത സമയത്ത് മാത്രമേ ഡി.എഫ്.ഒ. മാരെ പാെതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നേരില്‍ കാണാനാകൂ എന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശമാണാേ;അറിയിക്കുമോ?
1031.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുട്ടിലില്‍ അനധികൃതമായി മരം മുറിച്ചുകടത്തിയ സംഭവത്തിന്മേലുള്ള അന്വേഷണ പുരോഗതി വിശദമാക്കുമോ;
( ബി )
അന്വേഷണത്തെ തുടര്‍ന്ന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
മുൻസര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പുമന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി മുട്ടില്‍ മരംമുറി കേസിലെ പ്രതികളുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വിശദമാക്കുമോ?
1032.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിര്‍ത്തിയോട് ചേര്‍ന്നുളള പട്ടയ ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ചു കടത്തുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
2022-ജനുവരി മുതല്‍ ഇത്തരത്തിൽ മരം മുറിക്കാൻ വനം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അനധികൃത മരംമുറി തടയുന്നതിനായി സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മരം മുറിയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ?
1033.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് മന്ത്രിക്കും ഓഫീസിനുമായി സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള വാഹനങ്ങളുടെ എണ്ണം എത്ര; അവ ഏതെല്ലാം; പ്രസ്തുത വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ആർക്കൊക്കെയാണ് അനുമതി നൽകിയിട്ടുള്ളത് ; വിശദമാക്കുമോ;
( ബി )
മന്ത്രിയുടെ ഓഫീസിന്റെ ആവശ്യത്തിനായി വിനോദസഞ്ചാര വകുപ്പിൽ നിന്നും അനുവദിച്ച വാഹനങ്ങൾക്കുപുറമേ വനം വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങൾ കൂടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇപ്രകാരം ഉപയോഗിക്കുന്ന വാഹനങ്ങളെത്ര യാണെന്നും ആരൊക്കെയാണ് അവ ഉപയോഗിക്കുന്നതെന്നും വിശദമാക്കുമോ;
( സി )
മേൽപ്പറഞ്ഞ വാഹനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1034.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കില്‍ കൃഷി നാശം വരുത്തുന്ന കാട്ടു പന്നികളെ വെടി വെച്ച് കൊല്ലുന്നതിന് തോക്ക് ലഭിക്കാൻ നൽകുന്ന അപേക്ഷകൾ വളരെക്കാലമായി തീര്‍പ്പ് കല്പിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നറിയിക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിന് പരിശീലനം നേടുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും താലൂക്ക് കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നതിന് പദ്ധതിയുണ്ടോ എന്നും അറിയിക്കുമോ?
1035.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാറിൽ ബേബി ഡാമിന്റെ പരിസരത്തു നിന്നും മരം മുറിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ബേബി ഡാമിൽ നിന്നും 15 മരങ്ങൾ മുറിക്കുന്നതിന് കഴിഞ്ഞ വർഷം കേരളം നൽകിയ അനുമതി പുന: സ്ഥാപിക്കണം എന്ന ആവശ്യമാണോ തമിഴ്നാട് സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുള്ളത്; ഏത് സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം കേരളം അനുമതി നൽകിയതെന്ന് വ്യക്തമാക്കുമോ ;
( സി )
ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണ്; ആയത് സുപ്രീംകോടതിയെയും അറിയിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1036.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പ് ജീവനക്കാര്‍ക്ക് കൂടി മാസ്റ്റര്‍ കാന്റീന്‍ സൗകര്യം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1037.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം ; വ്യക്തമാക്കുമോ;
( ബി )
വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിനും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?
1038.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വകാര്യ സെറ്റില്‍മെന്റുകളുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പുനരധിവാസത്തിന് സന്നദ്ധമാകുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഡിവിഷനുകളും സെറ്റില്‍മെന്റുകളും ഏതെല്ലാമാണെന്ന വിവരം അറിയിക്കാമോ;
( ഡി )
ഇവയിൽ ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( ഇ )
ഇത്തരത്തില്‍ പട്ടാമ്പി നിയോജക മണ്ഡലത്തില്‍ തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ?
1039.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയിലെ കിഴക്കന്‍ അതിര്‍ത്തികളില്‍ പ്രത്യേകിച്ച് കര്‍ണ്ണാടക ഫാേറസ്ട് മേഖലകളില്‍ വന്യമൃഗശല്യം (പ്രത്യേകിച്ച് കാട്ടാനകളുടെ) പരിഹരിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമാേ?
1040.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട് അന്വേഷണം നേരിടുന്ന ഐ. എഫ് .എസ് .ഉദ്യോഗസ്ഥര്‍ ആരെല്ലാം ; വിശദാംശം നല്‍കുമോ; ഇവര്‍ ഉള്‍പ്പെട്ട കേസുകളുടെയും കേസുകളുടെ നിലവിലെ സ്ഥിതിയുടെയും വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
സമീപ കാലങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍പില്ലാത്ത വിധം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിശോധിച്ചിട്ടുണ്ടോ; വിവരം നൽകുമോ ?
1041.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി, പട്ടിക വർ‍ഗ്ഗക്കാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷ നിർത്തലാക്കിയിട്ടുണ്ടോ;
( ബി )
ക്ലെയിമുകൾ കൂടിയതിനാൽ ഇൻഷ്വറൻസ് കമ്പനി പ്രീമിയം തുക വർധിപ്പിച്ചതു കൊണ്ടാണോ ഇൻഷ്വറൻസ് പരിരക്ഷ നിർത്തലാക്കിയത് എന്ന് വ്യക്തമാക്കുമോ; അല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
2021 സെപ്റ്റംബർ 25 -ന് പോളിസി കാലാവധി അവസാനിച്ചതിന് ശേഷം ഇൻഷുറൻസ് പുതുക്കി യിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ?
1042.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റിലും ഒരു കിലോമീറ്റർ ദൂരപരിധിയിൽ ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കാനുള്ള സുപ്രീം കോടതിയുടെ ജൂൺ 3- ലെ വിധിയിൽ ജനങ്ങൾ ആശങ്കയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
വന്യജീവി സങ്കേതങ്ങള്‍, പക്ഷി സങ്കേതങ്ങള്‍, നാഷണൽ പാർക്കുകള്‍, ടൈഗർ റിസർവുകള്‍ എന്നിവ കൂടുതലുള്ള കേരളത്തില്‍ ഇക്കോ സെൻസിറ്റീവ് സോൺ സാരമായി ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ 2019 ഒക്ടോബർ 23- ലെ മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
1043.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർസോൺ വിഷയത്തിൽ ഫീൽഡ് പരിശോധന നടത്തുന്നതിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയുടെ പ്രവർത്തനം മുന്നോട്ട് പോകുവാൻ സാധിക്കാത്ത എന്തെങ്കിലും സാഹചര്യം നിലവിലുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഉപഗ്രഹ സർവേ ഉപയോഗിച്ച് ബഫർസോൺ നിർണയിച്ചതിൽ വലിയതോതിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടതിനാൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് എന്ത് ബദൽ സംവിധാനമാണ് സമിതി സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ?
1044.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ സംരക്ഷിത മേഖലകള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിധിയിൽ ബഫര്‍സോണ്‍ നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേയ്ക്ക് അര കിലോമീറ്ററോ ഒരു കിലോമീറ്ററോ ചുറ്റളവില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തി വന്യമൃഗ ആക്രമണത്തില്‍ നിന്ന് ജനങ്ങളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണമെന്ന കര്‍ഷകരുടെയും കര്‍ഷകസംഘടനകളുടെയും അഭ്യര്‍ത്ഥന സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;
( സി )
സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, സുപ്രീംകോടതി എന്നീ സംവിധാനങ്ങളെ ബഫര്‍സോണ്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ; അയല്‍ സംസ്ഥാനങ്ങളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1045.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർസോൺ വിഷയത്തിൽ ഫീൽഡ് പരിശോധന നടത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ആരൊക്കെയാണ് സമിതി അംഗങ്ങൾ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സമിതി നാളിതുവരെ എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തിയെന്ന് വ്യക്തമാക്കുമോ;
( സി )
സമിതിയുടെ എത്ര യോഗങ്ങൾ നാളിതുവരെ ചേർന്നിട്ടുണ്ട്; ഓരോ യോഗത്തിന്റെയും മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1046.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി-ആനമല അന്തര്‍സംസ്ഥാന പാതയില്‍ തുടര്‍ച്ചയായുള്ള കാട്ടാന ആക്രമണത്തില്‍ പൊതു ജനങ്ങളുടെ ജീവന് ഭീഷണിയും ഗതാഗത നിയന്ത്രണം മൂലം യാത്രാ തടസ്സവും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വിശദമാക്കാമോ?
1047.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ണ്ണയിക്കണമെന്ന സുപ്രീം കോടതി വിധി പാറശാല മണ്ഡലത്തിലെ അമ്പൂരി, കളളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ മലയോര കര്‍ഷകരെ ഭീതിയിലാഴ്ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ബഫർസോൺ ആയി കരുതുമെന്ന സുപ്രീംകോടതി വിധി പ്രസ്തുത പ്രദേശങ്ങളെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പഞ്ചായത്തുകളിലെ ജനാധിവാസ മേഖലകളെ ബഫര്‍സോൺ പരിധിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇതിനായി നിയമ നിര്‍മ്മാണം പരിഗണനയില്‍ ഉണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ?
1048.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2000 - 2004 കാലയളവിൽ പരുത്തിപ്പള്ളി റെയിഞ്ചിൽ നിന്നും ഒ. ആർ. കേസുകളിലെ തൊണ്ടി മുതൽ മോഷണം പോയതിന്റെ അന്വേഷണം 18-22 വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരിക്കാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം വീഴ്ചകളിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
തൊണ്ടി മുതൽ മോഷണം പോയ പ്രസ്തുത കാലയളവിലെ , ഏതൊക്കെ തസ്തികകളിലെ എത്ര ജീവനക്കാർ സർവീസിൽ നിന്നും വിരമിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഒ. ആർ. കേസ്സുകളുടെ തൊണ്ടി മുതൽ മോഷണത്തിൽ അന്വേഷണം നടത്തിയ ജീവനക്കാരുടെ പേരും അന്വേഷണ കാലയളവും വ്യക്തമാക്കുമോ;
( ഡി )
പരുത്തിപ്പള്ളി റേഞ്ചിൽ നടന്ന തൊണ്ടി മുതൽ മോഷണത്തിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഇനി എത്ര വർഷം വേണ്ടി വരുമെന്ന് വ്യക്തമാക്കുമോ?
1049.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജുംഗ്ടോളി ടീ ആന്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന പഴയ കൊച്ചിന്‍ മലബാര്‍ കമ്പനിയുടെ സ്ഥലത്ത് പഴയ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും പുതിയവ റീ പ്ലാന്റു ചെയ്യുന്നതിനും അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
നൂറുകണക്കിന് തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വ്യവസായത്തെ സംരക്ഷിക്കുന്നതിനും പഴയ മരങ്ങള്‍ മുറിച്ചുമാറ്റി റീപ്ലാന്റിംഗിന് അനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1050.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ നഷ്ടപരിഹാര തുക സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
വന്യജീവി ആക്രമണത്താലുണ്ടായ കൃഷി നാശം തിട്ടപ്പെടുത്തിയിട്ടുണ്ടോ; കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
1051.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ മേഖലകളിലും വിനോദ സഞ്ചാര മേഖലകളിലും വന്യജീവികളുടെ സാന്നിധ്യവും ആക്രമണവും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായവും, വിളനാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാനും മോട്ടോര്‍ ആക്സിഡന്‍റ് ട്രിബ്യൂണല്‍ പോലുള്ള സംവിധാനങ്ങള്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും വന ജാഗ്രതാ സമിതികളെ ഉപയോഗപ്പെടുത്തിയും വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനു കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമോ?
1052.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ വന്യജീവികളുടെ ആക്രമണം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ; പ്രസ്തുത പദ്ധതികൾക്കായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
താല്‍ക്കാലിക സംവിധാനങ്ങള്‍ പരാജയപ്പെടുന്നതിനാല്‍ വന്യജീവി ആക്രമണം ഫലവത്തായും ശാശ്വതമായും തടയുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1053.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടി ഫലപ്രദമല്ല എന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇതിനായി ഫല​പ്രദമായ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1054.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ വരന്തരപ്പിള്ളി, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വന്യജീവി ആക്രമണം പതിവായ മേഖലകളില്‍ സംരക്ഷണഭിത്തി, സൗരോര്‍ജ്ജവേലി എന്നിവയുടെ നിർമാണമടക്കമുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ; ഇതിനായി സത്വര നടപടി സ്വീകരിക്കുമോ?
1055.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ ആക്രമണങ്ങളിൽ പരിക്ക് പറ്റിയവർക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും നൽകുന്ന നഷ്ടപരിഹാര തുക കാലോചിതമായി വർദ്ധിപ്പിക്കുവാൻ തയ്യാറാവുമോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇത്തരത്തിലുള്ള നഷ്ടപരിഹാരം ഏത് തീയതി വരെ കൊടുത്ത് തീർത്തിട്ടുണ്ടെന്നും എത്ര അപേക്ഷകളിൽ നഷ്ടപരിഹാരം നൽകാൻ ബാക്കിയുണ്ടെന്നും , ജില്ല തിരിച്ച കണക്ക് ലഭ്യമാക്കാമോ?
1056.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുളള സംഘര്‍ഷം ലഘൂകരിക്കുന്നതിന് രൂപീകരിച്ചിട്ടുളള റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) ഏതെല്ലാം സ്ഥലങ്ങളില്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ആര്‍.ആര്‍.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
എത്ര തസ്തികകളും വാഹനങ്ങളും ഇതിനായി അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ആര്‍.ആര്‍.ടി.യുടെ സേവനം വിപുലീകരിക്കാൻ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
1057.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ കെ ആൻസലൻ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലകളിലെ കൃഷി സ്ഥലങ്ങള്‍ക്കും ജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണം നേരിടുന്നവര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്ത് വന്യജീവി ആക്രമണത്താലുണ്ടാകുന്ന ജീവഹാനി ഒഴിവാക്കുന്നതു സംബന്ധിച്ച് പഠനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1058.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതും കൃഷിനാശം സൃഷ്ടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ ജനങ്ങൾ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ വനമേഖലയിലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വനാന്തര്‍ഭാഗത്തുനിന്നും ജനവാസമേഖലയിലേക്ക് വന്യജീവികള്‍ കടക്കുന്നത് നിരീക്ഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളത്; ഇതിനായി ആധുനിക സാങ്കേതികവിദ്യകള്‍ എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
വന്യജീവി ആക്രമണങ്ങൾ നിരന്തരമായി ഉണ്ടാകുന്ന മേഖലകൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഈ മേഖലകളിൽ പ്രത്യേകമായി എന്തെല്ലാം സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
1059.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ മാസങ്ങളായി കൃഷികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് മേധാവി പ്രത്യേക ദൗത്യസേനക്ക് രൂപം നല്‍കി ഉത്തരവ് നല്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത ദൗത്യസേനയുടെ പ്രവര്‍ത്തനം മൂലം എല്ലാ കാട്ടാനകളേയും ഉള്‍വനത്തിലേക്ക് തുരത്താന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
ദൗത്യസേനയുടെ പ്രവര്‍ത്തനം നിലവില്‍ അവസാനിപ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
ഇപ്പോഴും കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്ന സാഹചര്യത്തില്‍ ദൗത്യസേനയുടെ പ്രവര്‍ത്തനം തുടര്‍ന്നും ലഭ്യമാക്കാനുളള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
1060.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണത്തിന് ഇരയായവർക്ക് ലഭ്യമായിട്ടുള്ള ചികിത്സാ-ധനസഹായ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1061.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം മലയോര കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നശിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
1062.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ വന്യമൃഗശല്യം പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
വന്യമൃഗങ്ങളിൽ നിന്ന് കൃഷി ഭൂമി സംരക്ഷിക്കുന്നതിനായി കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പത്തേക്കർ മുതൽ കണ്ണാട്ടുകവല വരെ നാനൂറ്റി അന്‍പത് മീറ്റർ നീളത്തിൽ കിടങ്ങ് നിർമ്മിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള പന്ത്രണ്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1063.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2021 ജൂണ്‍ മുതല്‍ നാളിതുവരെ ഇത്തരത്തിലുള്ള എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; ജീവഹാനി, കൃഷിനാശം എന്നിവ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
വിവിധ വനമേഖലകളോട് ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള സംരക്ഷണ നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഓരോ വനമേഖലയുടെയും ആവാഹന ശേഷി സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഒരു വനമേഖലയുടെ താങ്ങല്‍ശേഷിയില്‍ കൂടുതല്‍ പെരുകുന്ന വന്യമൃഗങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
1064.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ശല്യം പ്രതിരോധിക്കുന്നതിനായി കിഫ്ബി അനുവദിച്ച നൂറ് കാേടി രൂപയുടെ പദ്ധതിയില്‍ എത്ര പദ്ധതികള്‍ നടപ്പാക്കിയെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരാേ പദ്ധതിക്കും എത്ര രൂപ ചെലവായെന്നും വ്യക്തമാക്കാമാേ;
( സി )
ഇതുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ പരിഗണനയിൽ പദ്ധതികള്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?
1065.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ആന പാപ്പാന്മാർക്ക് ലൈസൻസ് നൽകാൻ മുൻകൈയെടുക്കുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
ദേവസ്വം ബോർഡിന് കീഴലുള്ള ആന പാപ്പാന്മാർ ക്ഷേമനിധി ബോർഡില്‍ അംഗങ്ങൾ ആണെന്നിരിക്കെ സ്വകാര്യ ആന പാപ്പാന്മാരെ കൂടി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സ്വകാര്യ ആന പാപ്പാന്മാരെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമോ?
1066.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ മണ്ഡലത്തിലെ വേങ്ങൂര്‍, കൂവപ്പടി, മുടക്കുഴ പഞ്ചായത്തുകളിലെ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ കൃഷിനാശം ഉണ്ടാക്കുന്നത് തടയുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്; പ്രസ്തുത പഞ്ചായത്തുകളിൽ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന പട്ടിക വിഭാഗക്കാര്‍ക്ക് വകുപ്പ് നൽകിയിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെങ്കില്‍ ആയത് നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.