|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
705.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റിച്ചല്‍
ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട
23 ആദിവാസി
സെറ്റില്‍മെന്റുകളില്‍ നിരന്തരം
വൈദ്യുതി വിതരണം
തടസ്സപ്പെടുന്നു എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആദിവാസി സെറ്റില്‍മെന്റുകളില്‍
മുടക്കം കൂടാതെ വൈദ്യുതി
ലഭിക്കുന്നതിന് നിലവിലെ
എ.ബി.സി. കേബിള്‍ മാറ്റി പകരം
യു.ജി. കേബിള്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
706.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ കുഞ്ചിപ്പാറ,
തലവച്ചപാറ ആദിവാസി കോളനികളിലെ
വൈദ്യുതീകരണം സംബന്ധിച്ച
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
ഈ
ആദിവാസി കോളനികളുടെ
വൈദ്യുതീകരണത്തിനായി എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഭരണാനുമതിയിന്മേല്‍
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കി പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ആദിവാസി കോളനികളില്‍ ഏത്
തരത്തിലാണ് വൈദ്യുതീകരണം
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വൈദ്യുതീകരണം വേഗത്തില്‍
പൂർത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
707.
ശ്രീ.
എം. എം. മണി
ശ്രീ
ഒ . ആർ. കേളു
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തെ
വെെദ്യുതി മേഖലയെ സ്വകാര്യ
കമ്പനികള്‍ക്ക് യഥേഷ്ടം
ഉപയോഗിക്കുവാനാകുന്ന തരത്തില്‍
വെെദ്യുതി നിയമത്തിൽ മാറ്റം
വരുത്തുന്നതിനായി കേന്ദ്ര
സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുളള
ഭേദഗതി സംസ്ഥാനത്തെ വെെദ്യുതി
മേഖലയെ ഏത് രീതിയില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
താത്പര്യങ്ങള്‍ക്ക് വിഘാതം
സൃഷ്ടിക്കുന്നതായി പറയപ്പെടുന്ന
നിര്‍ദിഷ്ട ഭേദഗതിക്കെതിരെ
സര്‍ക്കാര്‍ നടത്തിയിട്ടുളള
ഇടപെടലുകള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(
സി )
രാജ്യത്തെ
മുഴുവന്‍ സംസ്ഥാനങ്ങളുടെയും
താത്പര്യങ്ങള്‍ സ്വകാര്യ
കുത്തകകള്‍ക്ക് അടിയറവ്
വെയ്ക്കുന്നതിനായി രൂപം
നല്‍കിയിട്ടുളളതായി
പറയപ്പെടുന്ന പ്രസ്തുത
ബില്ലിനെതിരെ രാജ്യത്തെ
വെെദ്യുതി റെഗുലേറ്ററി
കമ്മീഷനുകളുടെ കൂട്ടായ്മയായ
ഫോറം ഓഫ് റെഗുലേറ്റേഴ്സ്
രംഗത്തു വന്നിട്ടുണ്ടോ;
വിശദമാക്കുമോ?
708.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ സ്മാർട്ട് മീറ്റർ
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
നിലവിൽ
എത്ര ഉപഭോക്താക്കൾക്ക്
സ്മാർട്ട് മീറ്റർ സ്ഥാപിച്ചു
നൽകിയിട്ടുണ്ടെന്നും സ്മാർട്ട്
മീറ്റർ സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
പൂർത്തീകരിക്കുവാനുള്ളതെന്നും
അറിയിക്കുമോ;
(
സി )
സ്മാർട്ട്
മീറ്റർ സ്ഥാപിക്കുന്നത്
സംബന്ധിച്ച് തൊഴിലാളി യൂണിയനുകൾ
എതിർപ്പ് ഉന്നയിച്ചിട്ടുണ്ടോ;
എങ്കില്‍ തൊഴിലാളികൾ ഉന്നയിച്ച
പ്രശ്നങ്ങൾക്ക് പരിഹാരം
കണ്ടിട്ടുണ്ടോ; വിശദാംശം
നൽകുമോ?
709.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ലോക്ക് ഡൗൺ സമയത്ത് അടഞ്ഞു
കിടന്ന സിനിമ തിയേറ്ററുകൾക്ക്
ഇലക്ട്രിസിറ്റി ബില്ലിന്റെ
ഫിക്സഡ് ചാർജ്ജിൽ 50% ഇളവ്
അനുവദിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
ഇടത്തരം
മാളുകളിൽ പ്രവർത്തിക്കുന്ന
സിനിമ തീയേറ്ററുകൾക്കും ഇത്
ബാധകമാണോ; വ്യക്തമാക്കുമോ;
(
സി )
സിനിമ
തിയേറ്ററുകൾ പ്രവർത്തിക്കുന്ന
മാളുകൾക്ക് ഇലക്ട്രിസിറ്റി
ബില്ലിന്റെ ഫിക്സഡ് ചാർജ്ജിൽ
50% ഇളവ് അനുവദിക്കുമോ;
വിശദമാക്കുമോ;
(
ഡി )
ഇടത്തരം
ഷോപ്പിംഗ് മാളുകളിലെ ഇലക്ട്രിക്
ബില്‍ കുടിശ്ശികയ്ക്ക് എത്ര
ശതമാനം പലിശയാണ് ഈടാക്കുന്നത്;
കോവിഡ് കാരണം അടഞ്ഞു കിടന്ന
സമയത്തെ ബില്‍ കുടിശ്ശികയ്ക്കു്
പലിശ ഇളവ് നൽകുമോ;
വ്യക്തമാക്കുമോ?
710.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ താഴേക്കോട്,
പുലാമന്തോള്‍, പെരിന്തല്‍മണ്ണ
കെ.എസ്.ഇ.ബി. സെക്ഷനുകള്‍ക്ക്
കീഴിലെ വിവിധ ഭാഗങ്ങളില്‍
വോള്‍ട്ടേജ് ക്ഷാമം
നിലനില്‍ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
ഈ
പ്രദേശങ്ങളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
711.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
ബജറ്റ് എസ്റ്റിമേറ്റ്
അടക്കമുള്ള രേഖകള്‍ പ്രകാരം
2022-23 സാമ്പത്തിക
വര്‍ഷത്തില്‍ 495 കോടിയോളം രൂപ
ലാഭമുണ്ടാകും എന്നിരിക്കെ
നിരക്ക് വര്‍ധനവിന് വേണ്ടി
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി
കമ്മീഷനില്‍ സമര്‍പ്പിച്ച
ആനുവല്‍ റെക്കറിംഗ് റവന്യൂവില്‍
2852 കോടി രൂപ നഷ്ടമുണ്ടാകും
എന്ന് സൂചിപ്പിച്ചിരുന്നോ;
എങ്കില്‍ ഇത് എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവില്‍
കെ.എസ്.ഇ.ബി. ലാഭത്തിലാണോ,
നഷ്ടത്തിലാണോ എന്നതിന്റെ
വിശദാംശം നല്‍കുമോ?
712.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുരപ്പുറ
സൗരാേര്‍ജ്ജ പദ്ധതി പ്രകാരം
കുന്നത്തുനാട് മണ്ഡലത്തില്‍
എത്ര സൗരനിലയങ്ങള്‍
സ്ഥാപിക്കാനായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ പ്രതിമാസം എത്ര
യൂണിറ്റ് വെെദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കുന്നത്തുനാട്
മണ്ഡലത്തില്‍ നിന്നും ഇതുവരെ
പ്രസ്തുത പദ്ധതിയ്ക്കായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ആയതിന്മേല്‍ സ്വീകരിച്ച
നടപടികള്‍ എന്താണെന്നും
വിശദമാക്കുമോ?
713.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന നടപടി നിലവില്‍
ഏത് ഘട്ടത്തിലാണെന്നും ഏതൊക്കെ
പ്രദേശങ്ങളിലാണ് ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതെന്നും
അറിയിക്കാമോ;
(
ബി )
ഇലക്ട്രിക്
വാഹനങ്ങള്‍ കൂടുതലായി
ഉപയോഗിക്കുന്ന സാഹചര്യത്തില്‍
കൂടുതല്‍ പ്രദേശങ്ങളില്‍
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
അനുവദിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
714.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിന് ഏതെല്ലാം
പ്രദേശങ്ങളിലാണ് ചാര്‍ജിംഗ്
പോയിന്റുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ചാര്‍ജിംഗ് സ്റ്റേഷനുകളില്‍
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിന് നിലവില്‍ ഫീസ്
ഈടാക്കുന്നുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ചാര്‍ജിംഗ് പോയിന്റുകള്‍
ഫാസ്റ്റ് ചാര്‍ജിംഗ്
സെന്ററുകള്‍ ആക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
715.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുമായി
ബന്ധപ്പെട്ട പരാതികള്‍ അദാലത്ത്
നടത്തി പരിഹരിക്കുന്ന നടപടികള്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അദാലത്തുകള്‍ നടത്തി
പരാതികള്‍ ഇളവുകളോടെ തീര്‍പ്പ്
കല്‍പ്പിക്കുന്നതിനായുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
716.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് വെെദ്യുതി
ചാര്‍ജിംഗ് സംവിധാനം
ഒരുക്കിയിട്ടുള്ളതെന്ന്
സ്ഥലപ്പേര് സഹിതം
വ്യക്തമാക്കുമോ?
717.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
കോതകുറിശ്ശിയില്‍ ആരംഭിക്കാന്‍
തീരുമാനിച്ച 110 കെ.വി.
സബ്സ്റ്റേഷന്‍ നിര്‍മ്മാണം
തുടങ്ങിയിട്ടുണ്ടോ; വിശദാംശം
നൽകുമോ?
718.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ ഇലക്ട്രിക് വാഹന
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന പ്രവൃത്തി ഏത്
ഘട്ടത്തിലാണ്; സ്റ്റേഷനുകളുടെ
വിശദാംശങ്ങള്‍ സഹിതം
അറിയിക്കാമോ;
(
ബി )
ഇത്തരത്തില്‍
സ്ഥാപിക്കുന്ന ചാര്‍ജിംഗ്
സ്റ്റേഷനുകളില്‍ ഒരേ സമയം എത്ര
വാഹനങ്ങള്‍ക്ക് ചാര്‍ജ്
ചെയ്യാന്‍ സാധിക്കുമെന്ന്
വിശദമാക്കുമോ;
(
സി )
വര്‍ദ്ധിച്ച്
വരുന്ന ഇലക്ട്രിക് വാഹന ഉപഭോഗം
കണക്കിലെടുത്ത് കുറ്റ്യാടി
മണ്ഡലത്തില്‍ കൂടുതല്‍
ഇലക്ട്രിക് വാഹന ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; വിവരം നൽകുമോ?
719.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിൽ ഇലക്ട്രിക് ചാർജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന
പദ്ധതി ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
ഇലക്ട്രിക്
വാഹനങ്ങളുടെ ഉപയോഗം കൂടി വരുന്ന
സാഹചര്യത്തില്‍ കൂടുതല്‍
ഇലക്ട്രിക് ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(
സി )
ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിന് വൈദ്യുതി
പോസ്റ്റുകളില്‍ ചാര്‍ജിംഗ്
പോയിന്റുകള്‍ സ്ഥാപിക്കുന്ന
പദ്ധതിയുടെ വിശദാംശം നല്‍കുമോ;
(
ഡി )
കോട്ടക്കല്‍
മണ്ഡലത്തില്‍ എവിടെയെല്ലാം
പോള്‍ മൗണ്ടഡ് ചാർജിംഗ്
പോയിന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; മണ്ഡലത്തില്‍
കൂടുതല്‍ സ്ഥലങ്ങളില്‍ പോള്‍
മൗണ്ടഡ് ചാർജിംഗ് പോയിന്റുകള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
720.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിൽ പാലക്കുഴി
പ്രദേശത്തെ വൈദ്യുതി കണക്ഷന്‍
ലഭിച്ചിട്ടില്ലാത്ത
കുടുംബങ്ങള്‍ക്ക് കണക്ഷന്‍
ലഭ്യമാക്കുന്നത് സംബന്ധിച്ച്
വനം വകുപ്പ് മന്ത്രിയുമായി യോഗം
ചേരുന്നതിന് കെ.എസ്.ഇ.ബി.
സി.എം.ഡി.ക്ക് നിര്‍ദ്ദേശം
നല്‍കിയിരുന്നോ; വിവരം നല്കുമോ;
(
ബി )
എങ്കില്‍
വനം വകുപ്പുമായി യോഗം
ചേര്‍ന്നിട്ടുണ്ടോ; ആയതിന്റെ
തീരുമാനം അറിയിക്കുമോ;
(
സി )
വിദ്യാര്‍ത്ഥികളുള്ള
കുടുംബങ്ങളില്‍ ഉടന്‍ വൈദ്യുതി
കണക്ഷന്‍ നൽകാനുള്ള നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
721.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
കണക്ഷൻ എടുക്കുമ്പോൾ എത്ര
കണക്ഷനുകൾക്ക്
മുകളിലുണ്ടെങ്കിലാണ് ബസ് ബാറും
കൺട്രോളും സ്ഥാപിക്കേണ്ടത്;
വിശദമാക്കുമോ;
(
ബി )
നിശ്ചിത
കണക്ഷന് മുകളിലുണ്ടെങ്കിൽ ബസ്
ബാറും കൺട്രോളും നിർബന്ധമാണെന്ന
നിയമം നിലവിലുണ്ടോ; ഇത്
സംബന്ധിച്ച് ഉത്തരവുകൾ ഉണ്ടോ;
എങ്കിൽ പകർപ്പുകൾ ലഭ്യമാക്കാമോ;
(
സി )
വർഷങ്ങൾക്ക്
മുമ്പ് പണി പൂർത്തീകരിച്ചതും
ആറ് കണക്ഷനുകൾ ലഭിച്ചതും
ഇപ്പോഴും നിലവിലുള്ളതുമായ ഒരു
കെട്ടിടത്തിൽ പുതിയൊരു കണക്ഷൻ
ആവശ്യമായി വന്നാൽ ബസ് ബാറും
കണ്‍ട്രോളും ഇല്ലാതെ കണക്ഷൻ
ലഭിക്കാൻ തടസ്സമുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കണക്ഷൻ
നൽകുമ്പോൾ പാലിക്കേണ്ട ബസ്
ബാറും കൺട്രോളും സംബന്ധിച്ചുള്ള
മാർഗ്ഗ നിർദ്ദേശങ്ങൾ
കെ.എസ്.ഇ.ബി. യുടെ ഏത്
ചട്ടത്തിലാണ് പറയുന്നത്;
ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
722.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യ്ക്ക്
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും
വൈദ്യുതി ചാർജ്
കുടിശ്ശികയിനത്തിൽ എത്ര തുക
ലഭിക്കുവാൻ ഉണ്ട്; നിലവിലെ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം കുടിശ്ശികയിനത്തിൽ
എത്ര തുക പിരിച്ചെടുക്കാൻ
സാധിച്ചിട്ടുണ്ട്; വിശദ വിവരം
നൽകുമോ;
(
ബി )
വൈദ്യുതി
ചാർജ് വർദ്ധനവിലൂടെ നടപ്പു
സാമ്പത്തിക വർഷം
കെ.എസ്.ഇ.ബി.യ്ക്ക് ഉണ്ടായ അധിക
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
സ്വകാര്യ
വൻകിട ഉപഭോക്താക്കളിൽ നിന്നും
ഭീമമായ വൈദ്യുതി ചാർജ്
കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും ഇതര
സംസ്ഥാനങ്ങളുടെ മാതൃകയിൽ ഗാർഹിക
ഉപഭോക്താക്കൾക്ക് വൈദ്യുതി
സൗജന്യമായും കുറഞ്ഞ നിരക്കിലും
നൽകുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
723.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് പോയിന്റുകള്‍
സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും
എത്ര ഉപഭോക്താക്കള്‍ ഈ സൗകര്യം
പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള
വിവരം ലഭ്യമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
കൂടുതലായി ഇത്തരം ചാര്‍ജിംഗ്
പോയിന്റുകള്‍ സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ; പ്രസ്തുത വിവരം
ലഭ്യമാക്കാമോ?
724.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രതിസന്ധികള്‍
നേരിടുന്ന പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ
പുനരുജ്ജീവനത്തിന്
സ്ഥാപനങ്ങള്‍ക്കുണ്ടായ ഭീമമായ
വൈദ്യുതി കുടിശ്ശിക
എഴുതിത്തള്ളുന്നതിനോ
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനോ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ കേരള സ്റ്റേറ്റ്
ടെക്സ്റ്റൈല്‍സ്
കോര്‍പ്പറേഷന്റെ കീഴില്‍
പ്രവര്‍ത്തിച്ചുവരുന്ന പ്രഭുറാം
മില്‍സിന്റെ വൈദ്യുതി
കുടിശ്ശികയായ 3 കോടി 98 ലക്ഷം
രൂപ തീര്‍പ്പാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
നടപടികള്‍ക്കുശേഷം ഇപ്പോള്‍
ഉണ്ടായിട്ടുള്ള മൂന്ന് മാസത്തെ
കുടിശ്ശിക ഘട്ടം ഘട്ടമായി
അടച്ചു തീര്‍ക്കുന്നതിന് അനുമതി
നല്‍കാൻ നടപടി സ്വീകരിക്കുമോ?
725.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ
വെെദ്യുതി വകുപ്പ്
നടപ്പിലാക്കിയതും
നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾക്ക് എത്ര തുക
വീതമാണ് വിനിയോഗിക്കുന്നതെന്ന്
അറിയിക്കാമോ?
726.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെെദ്യുതി
വകുപ്പ് നടപ്പാക്കുന്ന 'നിലാവ്'
പദ്ധതിയുടെ വിശദാംശം നല്‍കുമോ;
(
ബി )
വാമനപുരം
മണ്ഡലത്തിലെ ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളില്‍ നിന്ന്
അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും
ഓരോ പഞ്ചായത്തിലും ഈ പദ്ധതി
പ്രകാരം സ്ഥാപിച്ച ലെെറ്റുകളുടെ
എണ്ണവും നല്‍കുമോ?
727.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.ക്ക്
കീഴില്‍ നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട
മറിപ്പുഴ, ഓളിക്കല്‍,
പൂവാറന്‍തോട് ചെറുകിട ജലവൈദ്യുത
പദ്ധതികളുടെ നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
728.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ്
നിലാവ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സ്ഥാപിച്ചിട്ടുള്ള തെരുവ്
വിളക്കുകളുടെ എണ്ണം പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കുമോ?
729.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ മാർമല ചെറുകിട
ജലവൈദ്യുത പദ്ധതിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കായി തീക്കോയി,
തലനാട് വില്ലേജുകളിലെ ഭൂമി
ഏറ്റെടുക്കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(
സി )
ഇത്
സംബന്ധിച്ച നടപടിക്രമങ്ങൾ
ത്വരിതപ്പെടുത്തി പ്രസ്തുത
പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
730.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി,
എടവണ്ണപ്പാറ, മുണ്ടക്കുളം,
കാരാട്, പുളിക്കൽ എന്നീ വൈദ്യുത
സെക്ഷനുകൾക്ക് കീഴിൽ കൊണ്ടോട്ടി
മണ്ഡലത്തിൽ
നടപ്പിലാക്കികൊണ്ടിരിക്കുന്ന
വിവിധ വൈദ്യുത പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പുളിക്കൽ
110 കെ.വി. സബ്സ്റ്റേഷനുള്ള
സ്ഥലമെടുപ്പ്, കൊണ്ടോട്ടി 33
കെ.വി. സബ്സ്റ്റേഷൻ സ്ഥാപിക്കൽ
എന്നിവയുടെ പ്രവർത്തന പുരോഗതി
വിശദമാക്കുമോ;
(
സി )
റീബിൽഡ്
കേരളയിൽ ഉൾപ്പെടുത്തി
മണ്ഡലത്തില്‍ വൈദ്യുത
പദ്ധതികൾക്കായുള്ള
പ്രൊപ്പോസലുകൾ
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശങ്ങളും നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(
ഡി )
വോൾട്ടേജ്
ഇമ്പ്രൂവ്മെന്റ് പദ്ധതിയിൽ
ഉൾപ്പെടുത്തി പുതിയ ഏതെല്ലാം
പദ്ധതികളാണ് മണ്ഡലത്തില്‍
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
731.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
ദ്യുതി പദ്ധതി പ്രകാരം
ചിറയിന്‍കീഴ് മണ്ഡലത്തില്‍
നടപ്പിലാക്കിയ പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ഇതിനായി എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍
വിശദമാക്കുമോ?
732.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
വെെദ്യുത പ്രസരണ ലെെനുകളുടെ
ഉടമസ്ഥത നിശ്ചിത കാലത്തേക്ക്
സ്വകാര്യ മേഖലയ്ക്ക്
വിട്ടുനല്‍കാന്‍ കേന്ദ്രം
നിര്‍ദേശം നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ എന്തെല്ലാം
വ്യവസ്ഥകളാണ് കേന്ദ്രം
നിർദേശിച്ചതെന്നറിയിക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തിന്മേല്‍
സംസ്ഥാനത്തിന്റെ നിലപാട്
എന്താണെന്ന് വിശദമാക്കുമോ;
(
സി )
നിലവില്‍
ഉടമസ്ഥാവകാശം കെെമാറുന്നതിനായി
എസ്.പി.വി. കള്‍
രൂപീകരിച്ചിട്ടുണ്ടാേ; എങ്കില്‍
വിശദമാക്കാമാേ?
733.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
നിലവിൽ സ്വീകരിച്ചുവരുന്ന
ബില്ലിംഗ് രീതിയിൽ മാറ്റം
വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
വൈദ്യുതി
ഉപയോഗം കൂടുതലുളള സമയത്ത്
കൂടുതൽ തുക ഉപഭോക്താക്കളിൽ
നിന്നും ഈടാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കില്‍
ഗാർഹിക ഉപഭോക്താക്കളെ ഇത്
എപ്രകാരം ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
പുതിയ
ബില്ലിംഗ് രീതി
നടപ്പാക്കുന്നതിന് സ്മാർട്ട്
മീറ്ററുകൾ
സ്ഥാപിക്കേണ്ടതുണ്ടോ; വിശദാംശം
നൽകുമോ?
734.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; ഇതു
സംബന്ധിച്ച ശിപാർശകൾ
എന്തെങ്കിലും ബോർഡിന്
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉപഭോഗ
സമയത്തിന്റെ അടിസ്ഥാനത്തിൽ
വ്യത്യസ്ത വൈദ്യുതി നിരക്ക്
ഈടാക്കുന്ന കാര്യം പരിഗണനയിൽ
ഉണ്ടോ; എങ്കിൽ ഏതൊക്കെ
തരത്തിലാണ് നിരക്കുകൾ ഈടാക്കാൻ
ഉദ്ദേശിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
എത്ര
രൂപയുടെ വർദ്ധനവ് വരുത്താനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
735.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
മിഷന്‍ പദ്ധതിയുടെ ഭാഗമായി
നിര്‍മ്മിക്കുന്ന വീടുകളില്‍
സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിന്
പദ്ധതി നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
736.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളില്‍ അനെര്‍ട്ട്
മുഖേന സൗരോര്‍ജ നിലയങ്ങള്‍
സ്ഥാപിക്കുന്ന പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
737.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സോളാര്‍ പദ്ധതിയ്ക്ക്
നല്‍കിവരുന്ന സബ്സിഡി യഥാസമയം
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ സബ്സിഡി തുക
സമയബന്ധിതമായി ലഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
ജനങ്ങളെ
സൗരോര്‍ജ്ജ പദ്ധതിയിലേയ്ക്ക്
ആകര്‍ഷിക്കുവാന്‍ സബ്സിഡി
നിരക്ക് കൂട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
738.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.-യുടെ
സൗരമോഡല്‍ - ഒന്ന് പദ്ധതിയുടെ
ഭാഗമായി പുരപ്പുറ സോളാര്‍
പ്ലാന്റ് പദ്ധതിയിലൂടെ
സംസ്ഥാനത്ത് എത്ര കിലോവാട്ട്
വെെദ്യുതി അധികമായി
ഉല്പാദിപ്പിക്കാന്‍
സാധിച്ചിട്ടുണ്ട്;
ജില്ലാടിസ്ഥാനത്തിലുളള കണക്ക്
നൽകാമോ?
739.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരപ്പുറ
സൗരോര്‍ജ പദ്ധതിയില്‍ എത്ര
ഉപഭോക്താക്കളെയാണ്
ഉള്‍പ്പെടുത്താന്‍
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എന്തെല്ലാം ഇളവുകളും
മാനദണ്ഡങ്ങളുമാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
740.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ഉല്‍പ്പാദന മേഖലയില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ നിലവില്‍ വന്നശേഷം
സൗരോര്‍ജ്ജ ഉല്പാദന മേഖലയില്‍
ഉണ്ടായിട്ടുള്ള വളര്‍ച്ച
വിശദമാക്കുമോ;
(
സി )
സൗരോര്‍ജ്ജ
ഉല്പാദനം വ്യാപകമാക്കുന്നതിന്
പ്രത്യേക നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(
ഡി )
നിലവിലുള്ള
വൈദ്യുത വിതരണ ലൈനുകള്‍ കേബിള്‍
സംവിധാനത്തിലേക്ക് മാറ്റുന്ന
നടപടികള്‍ എന്ന് പൂര്‍ത്തിയാകും
എന്ന് വിശദമാക്കുമോ;
(
ഇ )
വൈദ്യുത
ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച്
വൈദ്യുതി ചാര്‍ജ്ജ്
കുറയ്ക്കുന്നത് സംബന്ധിച്ച്
എന്തെങ്കിലും പദ്ധതികള്‍
ആലോചനയിലുണ്ടോ; വിശദമാക്കുമോ?
741.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സൗരോര്‍ജ്ജ
നിലയങ്ങള്‍ സ്ഥാപിക്കുന്നത്
സാമ്പത്തികമായി ലാഭകരമാണെന്ന്
ഗാര്‍ഹിക ഉപഭോക്താക്കളെ
ബോധ്യപ്പെടുത്തുന്നതിന്
എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ജനങ്ങളെ
സൗരോര്‍ജ്ജ പദ്ധതികളിലേക്ക്
ആകര്‍ഷിക്കുന്നതിന് പുതുതായി
എന്തെങ്കിലും പദ്ധതികള്‍
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
742.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
കോള്‍ നിലങ്ങളില്‍ സൗരോര്‍ജ്ജ
പാനലുകള്‍ സ്ഥാപിച്ച് അതിലൂടെ
പമ്പ് സെറ്റുകളും മറ്റും
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ബി )
പൊന്നാനി
മണ്ഡലത്തില്‍ പുതിയ സൗരോര്‍ജ്ജ
പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
743.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭാവിയിലെ
ഊർജ്ജ പ്രതിസന്ധി മറികടക്കാനായി
പുരപ്പുറ സോളാര്‍ പദ്ധതി
വിപുലമാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സോളാര്‍
പദ്ധതികൾക്കാവശ്യമായ സാധന
സാമഗ്രികള്‍ കേരളത്തില്‍
ഉല്പാദിപ്പിക്കുന്നതിനുള്ള
നടപടികള്‍ ആരംഭിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
744.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
മുഖാന്തരം നടപ്പിലാക്കുന്ന
ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ്ജ
സബ്സിഡി പദ്ധതിയില്‍ സോളാര്‍
പാനലുകളുടെ ഇന്‍സ്റ്റലേഷന്‍
പൂര്‍ത്തിയാകുന്നതിന് മുന്‍പ്
സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന
കമ്പനിക്ക് ഉപഭോക്താവ്
ഏതെങ്കിലും തരത്തിലുള്ള
പേയ്മെന്റ് നല്‍കേണ്ടതുണ്ടോ;
എങ്കില്‍ മുന്‍കൂറായി തുക
ലഭിച്ചതിന് ശേഷം പ്രസ്തുത
കമ്പനികള്‍ സമയബന്ധിതമായി
പാനലുകളുടെ ഇന്‍സ്റ്റലേഷന്‍
പൂര്‍ത്തികരിച്ച് ഗ്രിഡ്
കണക്റ്റിവിറ്റി
ലഭ്യമാക്കുമെന്ന്
ഉറപ്പുവരുത്തുന്നതിനായി
കെ.എസ്.ഇ.ബി. സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ചേരുന്ന ഉപഭോക്താവ്
തുക ഒടുക്കിക്കഴിഞ്ഞാല്‍
സോളാര്‍ പാനല്‍, അനുബന്ധ
ഉപകരണങ്ങള്‍, നെറ്റ്-മീറ്റര്‍
എന്നിവ സ്ഥാപിച്ച് ഗ്രിഡ്
കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്
വരെയുള്ള പ്രവൃത്തികള്‍ എത്ര
സമയത്തിനുള്ളില്‍
പൂര്‍ത്തികരിക്കുന്നതിനാണ്
പാനല്‍ സ്ഥാപിക്കുന്ന
കമ്പനികള്‍ക്ക് നിര്‍ദേശം
നല്‍കിയിട്ടുള്ളത്; പ്രസ്തുത
പ്രവൃത്തികള്‍
കെ.എസ്.ഇ.ബി.-യുടെ
മേല്‍നോട്ടത്തില്‍
പൂര്‍ത്തിയാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ ചേരുന്ന ഉപഭോക്താവ്
സ്വീകരിക്കേണ്ട നടപടികള്‍
വിശദമാക്കാമോ;
(
ഡി )
മീറ്ററിന്റെ
വില അടയ്ക്കുവാന്‍ തയ്യാറുള്ള
എല്ലാ ഉപഭോക്താക്കള്‍ക്കും
നല്‍കുവാനാവശ്യമായ
നെറ്റ്-മീറ്റര്‍
കെ.എസ്.ഇ.ബി.-യുടെ പക്കല്‍
ലഭ്യമാണോ; ലഭ്യമാകാത്തപക്ഷം
ഉപഭോക്താവ് കൈക്കൊള്ളേണ്ട
നടപടികള്‍ വിശദമാക്കാമോ;
(
ഇ )
കെ.എസ്.ഇ.ബി.
മുഖാന്തിരം സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന് നാളിതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; ആയതില്‍ എത്ര
ഇന്‍സ്റ്റലേഷനുകള്‍
പൂര്‍ത്തികരിച്ചിട്ടുണ്ട്;
നിലയത്തിന്റെ ശേഷിക്കനുസരിച്ച്
തരംതിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
പട്ടികപ്പെടുത്തി വിശദാംശം
ലഭ്യമാക്കുമോ;
(
എഫ് )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കെ.എസ്.ഇ.ബി. മുഖാന്തിരം
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന് ഏതൊക്കെ
കമ്പനികള്‍ക്കാണ് അംഗീകാരം
ലഭിച്ചിട്ടുള്ളത്; ഓരോ
കമ്പനിക്കും എത്ര ശേഷിയുള്ള
സൗരോര്‍ജ്ജ നിലയം
സ്ഥാപിക്കുന്നതിനാണ്
അനുമതിയുള്ളത്; ഓരോ കമ്പനിക്കും
എത്ര വീതം ഓര്‍ഡറുകള്‍
ലഭിച്ചിട്ടുണ്ട്; നാളിതുവരെ
എത്ര ഇന്‍സ്റ്റലേഷനുകള്‍
പൂര്‍ത്തികരിച്ച് ഗ്രിഡ്
കണക്റ്റിവിറ്റി
ലഭ്യമാക്കിയിട്ടുണ്ട്;
നിലയത്തിന്റെ ശേഷിക്കനുസരിച്ച്
തരംതിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
പട്ടികപ്പെടുത്തി വിശദാംശം
ലഭ്യമാക്കുമോ?
745.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാരമ്പര്യേതര
ഊർജ്ജ പദ്ധതികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ് പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ?
746.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാേളാര്‍ വെെദ്യുതി ഉല്പാദനം
പ്രാേത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ;
(
ബി )
സാേളാര്‍
പദ്ധതികളിലൂടെ നിലവില്‍ എത്ര
മെഗാവാട്ട് വെെദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വിശദമാക്കുമാേ?
747.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനെര്‍ട്ട്
മുഖാന്തരം നടപ്പിലാക്കുന്ന
ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ്ജ
സബ്സിഡി പദ്ധതിയില്‍ സോളാര്‍
പാനലുകളുടെ ഇന്‍സ്റ്റലേഷന്‍
പൂര്‍ത്തിയാകുന്നതിന് മുന്‍പ്
സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന
കമ്പനിക്ക് ഉപഭോക്താവ്
ഏതെങ്കിലും തരത്തിലുള്ള
പേയ്മെന്റ് നല്‍കേണ്ടതുണ്ടോ;
എങ്കില്‍ മുന്‍കൂറായി തുക
ലഭിച്ചതിന് ശേഷം പ്രസ്തുത
കമ്പനികള്‍ സമയബന്ധിതമായി
പാനലുകളുടെ ഇന്‍സ്റ്റലേഷന്‍
പൂര്‍ത്തീകരിച്ച് ഗ്രിഡ്
കണക്റ്റിവിറ്റി
ലഭ്യമാക്കുമെന്ന്
ഉറപ്പുവരുത്തുന്നതിനായി
അനെര്‍ട്ട് സ്വീകരിക്കുന്ന
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ചേരുന്ന ഉപഭോക്താവ്
തുക ഒടുക്കിക്കഴിഞ്ഞാല്‍
സോളാര്‍ പാനല്‍, അനുബന്ധ
ഉപകരണങ്ങള്‍, നെറ്റ്-മീറ്റര്‍
എന്നിവ സ്ഥാപിച്ച്
കെ.എസ്.ഇ.ബി.-യില്‍ നിന്നും
ഗ്രിഡ് കണക്റ്റിവിറ്റി
ലഭ്യമാക്കുന്നത് വരെയുള്ള
പ്രവൃത്തികള്‍ എത്ര
സമയത്തിനുള്ളില്‍
പൂര്‍ത്തീകരിക്കുന്നതിനാണ്
പാനല്‍ സ്ഥാപിക്കുന്ന
കമ്പനികള്‍ക്ക് നിര്‍ദേശം
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത പ്രവൃത്തികള്‍
അനെര്‍ട്ടിന്റെ
മേല്‍നോട്ടത്തില്‍
പൂര്‍ത്തീകരിക്കുമോയെന്നും
അറിയിക്കുമോ; ഇല്ലെങ്കില്‍
കാരണം വിശദമാക്കാമോ;
(
സി )
പദ്ധതിയില്‍
ചേരുന്ന ഉപഭോക്താവിന്റെ
ഭാഗത്തുനിന്നും
പൂര്‍ത്തിയാക്കേണ്ട നടപടികള്‍
അറിയിക്കാമോ;
(
ഡി )
അനെര്‍ട്ട്
മുഖാന്തരം സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന് നാളിതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്, ആയതില്‍ എത്ര
ഇന്‍സ്റ്റലേഷനുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശം സ്ഥാപിക്കുന്ന
നിലയത്തിന്റെ ശേഷിക്കനുസരിച്ച്
തരംതിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
പട്ടികപ്പെടുത്തി ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട്
മുഖാന്തരം സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന് ഏതൊക്കെ
കമ്പനികള്‍ക്കാണ് അംഗീകാരം
ലഭിച്ചിട്ടുള്ളത്; ഓരോ
കമ്പനിക്കും എത്ര ശേഷിയുള്ള
സൗരോര്‍ജ്ജ നിലയം
സ്ഥാപിക്കുന്നതിനാണ്
അനുമതിയുള്ളത്; ഓരോ കമ്പനിക്കും
എത്ര വീതം ഓര്‍ഡറുകള്‍
ലഭിച്ചിട്ടുണ്ട്; നാളിതുവരെ
എത്ര ഇന്‍സ്റ്റലേഷനുകള്‍
പൂര്‍ത്തീകരിച്ച് ഗ്രിഡ്
കണക്റ്റിവിറ്റി
ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം
നിലയത്തിന്റെ ശേഷിക്കനുസരിച്ച്
തരംതിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
പട്ടികപ്പെടുത്തി ലഭ്യമാക്കുമോ?
748.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ എത്ര വൈദ്യുതി
സെക്ഷന്‍ ഓഫീസുകളാണ് സ്വന്തം
കെട്ടിടത്തില്‍
പ്രവൃത്തിക്കുന്നതെന്നും ഇതുവഴി
എത്ര രൂപയുടെ പ്രതിമാസ അധിക
ചെലവ് കുറഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
749.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ കൂനംമൂച്ചി,
വെങ്കിടങ്ങ്, കേച്ചേരി
കെ.എസ്.ഇ.ബി. ഓഫീസുകള്‍ വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും
പ്രസ്തുത ഓഫീസുകള്‍ക്ക്
സൗകര്യങ്ങള്‍ തീരെ
കുറവാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഓഫീസുകള്‍ക്കായി സ്വന്തം
കെട്ടിടം നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
750.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
കെ.എസ്.ഇ.ബി. സെക്ഷന്‍
വിഭജിച്ച് ഇന്ത്യാനൂര്‍
സെക്ഷന്‍ രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
സെക്ഷന്‍
ഓഫീസ് കെട്ടിടത്തിന്റെ വാടക
നല്‍കുന്നത് സംബന്ധിച്ച
തീരുമാനം തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
ലഭ്യമായിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത തീരുമാനത്തിന്മേല്‍
സ്വീകരിച്ച തുടര്‍നടപടികള്‍
വിശദമാക്കുമോ;
(
സി )
ഓഫീസ്
പ്രവര്‍ത്തിക്കുന്നതിനായി 3
വര്‍ഷത്തേക്ക് സൗജന്യമായി
കെട്ടിടം ലഭിച്ചതിനാൽ
ഇന്ത്യാനൂര്‍ സെക്ഷന്‍
രൂപീകരിക്കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോ?
751.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉപഭോക്താക്കൾ
കൂടുതലുള്ള ഇലക്ട്രിക്കല്‍
സെക്ഷനുകള്‍ വിഭജിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
തൃശ്ശൂര്‍ ജില്ലയില്‍
പരിഗണനയിലുള്ള സെക്ഷനുകള്‍
ഏതെല്ലാം; വിശദമാക്കുമോ?
752.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാടൂര്‍
സബ്‌സ്റ്റേഷനില്‍ നിന്നും
വിതരണം ചെയ്യുന്ന ഉയര്‍ന്ന
ആവൃത്തിയുളള ഫീഡറുകളുടെ എണ്ണം
എത്രയാണ്; ഇവയില്‍
എത്രയെണ്ണമാണ് എ.ബി.സി-
യിലേക്ക് മാറ്റിയിരിക്കുന്നത്;
വ്യക്തമാക്കുമോ;
(
ബി )
വെെദ്യുതി
ബോര്‍ഡിന്റെ ഈസ് ഓഫ് ഡൂയിംഗ്
ബിസിനസ്സ് പ്രകാരമുളള
ഓണ്‍ലെെന്‍ സേവനങ്ങള്‍ നിലവില്‍
ഈ സെക്ഷനില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
പാടൂര്‍
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസിന് സ്വന്തം കെട്ടിടം
നിര്‍മ്മിച്ച് ആയതിലേക്ക്
മാറ്റുന്നതിനുളള നടപടികള്‍
പരിഗണനയിലുണ്ടോ; വിശദ വിവരം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
വെെദ്യുതി ഓഫീസില്‍ നിന്നും
മികച്ച സേവനം ലഭ്യമാക്കുന്നതിന്
ആധുനികവത്കരണം നടത്തുന്നത്
പരിഗണനയിലുണ്ടോ; വിശദാംശം
നൽകാമോ;
(
ഇ )
പാടൂര്‍
ഇലക്ട്രിക്കല്‍ സെക്ഷനെ മികച്ച
ഉപഭോക്തൃ സേവന കേന്ദ്രമാക്കി
മാറ്റുന്നതിന്
ആവിഷ്കരിച്ചിട്ടുളള പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
753.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വാടക
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച്
വരുന്ന വടക്കാഞ്ചേരി
മണ്ഡലത്തിലെ പെരിങ്ങണ്ടൂര്‍
മെഡിക്കല്‍ കോളേജ്
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസിനായി മെഡിക്കല്‍ കോളേജ്
വികസന സമിതിയുടെ 26.10.2019-ലെ
തീരുമാന പ്രകാരം വിട്ടു
നല്‍കുന്ന 20 സെന്റ് ഭൂമി
ഏറ്റെടുക്കുന്നതിനും പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുമുള്ള
പ്രൊപ്പോസലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
754.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി വകുപ്പിന്റെ എല്ലാ
സെക്ഷന്‍ ഓഫീസുകളും സ്വന്തം
കെട്ടിടങ്ങളിലാണോ
പ്രവര്‍ത്തിക്കുന്നത്;
സ്വന്തമായി കെട്ടിടം ഇല്ലാത്ത
സെക്ഷന്‍ ഓഫീസുകള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നത് പരിഗണനയിലുണ്ടോ;
(
ബി )
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടം ഇല്ലാത്ത എത്ര
സെക്ഷന്‍ ഓഫീസുകള്‍ ഉണ്ട്;
പ്രസ്തുത ഓഫീസുകള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; ഇല്ലെങ്കില്‍
ഈ വിഷയത്തിൽ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
755.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
ടൗണിലെയും പുറമേരി
ഗ്രാമപഞ്ചായത്തിലെ
പെരുമുണ്ടചെരി എന്ന
പ്രദേശത്തിലെയും വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(
ബി )
മണിയൂര്‍
ഗ്രാമപഞ്ചായത്തില്‍
സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന
സബ്സ്റ്റേഷന്‍ നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
പ്രസ്തുത സബ്സ്റ്റേഷന്‍
സ്ഥാപിതമാകുന്നതോടെ കുറ്റ്യാടി,
പുറമേരി ഗ്രാമപഞ്ചായത്തുകളില്‍
വോള്‍ട്ടേജ് ക്ഷാമത്തിന്
പരിഹാരം ഉണ്ടാകുമോ;
വ്യക്തമാക്കുമോ?
756.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വേങ്ങര മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിൽ നിലവില്‍
വൈദ്യുതി വിതരണത്തില്‍
നേരിടുന്ന പ്രശ്നങ്ങൾ
ശാശ്വതമായി പരിഹരിക്കുന്നതിനായി
വേങ്ങരയിൽ 110 കെ.വി.
സബ്സ്റ്റേഷൻ
സ്ഥാപിക്കുന്നതിനുളള നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സബ്സ്റ്റേഷന്‍ നിർമ്മാണം
പൂർത്തിയാക്കി പ്രവർത്തനം
തുടങ്ങുന്നതിന് അടിയന്തര
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കുമോ?
757.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ മരവട്ടം-കാടാമ്പുഴ
110 കെ.വി. സബ് സ്റ്റേഷന്‍
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
സബ്
സ്റ്റേഷന് വേണ്ടി സ്ഥലം
ഏറ്റെടുക്കല്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
സി )
ഭൂമി
ഏറ്റെടുക്കുന്നതിന്റെ ഭാഗമായി
എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ്
അടയ്ക്കുന്നത്
വേഗത്തിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
സബ് സ്റ്റേഷന്റെ നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തികരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
758.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കുറ്റിക്കോല്‍ 110
കെ.വി. സബ്‌സ്റ്റേഷന്റെ നിലവിലെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സബ്സ്റ്റേഷന്‍
നിര്‍മ്മാണത്തില്‍ ഏതൊക്കെ
പ്രവൃത്തികള്‍ നിലവില്‍
അവശേഷിക്കുന്നുണ്ടെന്നും
ആയതിനായി സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
759.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ നിർദിഷ്ട വെന്നിയൂർ
വൈദ്യുതി ഭവൻ, വെന്നിയൂർ
സബ്സ്റ്റേഷൻ എന്നിവയുടെ
നിർമ്മാണ പുരോഗതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയിൽ പൂർത്തീകരിച്ച
നടപടികൾ എന്തെല്ലാമാണെന്നും
ശേഷിക്കുന്നവ എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയുമെന്നും
വിശദമാക്കുമോ?
760.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിലെ മലയോര
പഞ്ചായത്തുകളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനായി
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി
ഒരു സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിനായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വ്യക്തമാക്കുമോ;
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും എത്ര തുക
ചെലവ് പ്രതീക്ഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ; വിശദാംശം
ലഭ്യമാക്കുമോ?
761.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യിലെ
ജൂനിയർ അസിസ്റ്റൻറ്, കാഷ്യർ
തസ്തികകളില്‍ എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
2018
മുതൽ 2022 വരെ വിവിധ
തസ്തികകളിലെ എത്ര ജീവനക്കാർക്ക്
ഉയർന്ന തസ്തികകളിലേക്ക് പ്രമോഷൻ
നൽകി, എത്ര ജീവനക്കാർ സർവീസിൽ
നിന്നും വിരമിച്ചു എന്നത്
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
നിലവിലുള്ള
എത്ര വേക്കൻസികളിലേക്ക്
പി.എസ്.സി. മുഖേന നിയമനം
നടത്താൻ
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
762.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ഊർജ്ജ വകുപ്പിലും
വകുപ്പിന്റെ കീഴിലുള്ള
സ്ഥാപനങ്ങളിലും എത്ര താൽക്കാലിക
നിയമനങ്ങൾ/ കരാർ നിയമനങ്ങൾ
നടത്തിയിട്ടുണ്ട്; ഏതൊക്കെ
തസ്തികകളിലാണ് ഇപ്രകാരം നിയമനം
നടത്തിയിട്ടുള്ളത്;
(
ബി )
ഇപ്രകാരം
നിയമിതരായവർക്ക് വേതനവും മറ്റു
ആനുകൂല്യങ്ങളും നൽകുന്നതിനായി
2022 ഒക്ടോബർ മാസം അനുവദിച്ച
ആകെ തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇതിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന നടത്തിയ നിയമനങ്ങൾ
എത്രയാണ്; മറ്റുള്ള
നിയമനങ്ങളില്‍
റിക്രൂട്ടിങ്ങിനായി അവലംബിച്ച
മാര്‍ഗ്ഗം എന്താണ്; ഏത് ഏജന്‍സി
മുഖേനയാണ് നിയമനം നടത്തിയത്;
വിശദാംശം നല്‍കാമോ?
763.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിൽ അനുവദിച്ച
ഇലക്ട്രിക് വാഹനങ്ങളുടെ
ചാർജിംഗ് സ്റ്റേഷനുകളില്‍
എത്രയെണ്ണം പ്രവർത്തനം
ആരംഭിച്ചുവെന്നും മറ്റുള്ളവ
സ്ഥാപിക്കാനുള്ള നടപടികളുടെ
പുരോഗതി എന്താണെന്നും
വിശദമാക്കുമോ;
(
ബി )
മലപ്പുറം
മണ്ഡലത്തിലെ പുല്പറ്റ
പഞ്ചായത്തിൽ ചാർജിംഗ് സ്റ്റേഷൻ
സ്ഥാപിക്കുന്നതിന് അനുയോജ്യമായ
സ്ഥലം ലഭ്യമാക്കിയിട്ടുണ്ടോ;
നടപടികൾ സംബന്ധിച്ച വിശദാംശം
നൽകുമോ ?
764.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലയോര
ഹെെവേയുടെ ഭാഗമായി നിലമ്പൂര്‍
ഡിവിഷനിലെ പൂക്കോട്ടുംപാടം
സെക്ഷന് കീഴില്‍ ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കാനുണ്ടോ; എങ്കില്‍
എത്ര ഇലക്ട്രിക് പോസ്റ്റുകൾ
ഏതെല്ലാം സ്ഥലങ്ങളിലാണ് മാറ്റി
സ്ഥാപിക്കേണ്ടതെന്ന്
അറിയിക്കാമോ;
(
ബി )
മേല്‍
സ്ഥലങ്ങളിലെ ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ് പണം
അടച്ചിട്ടുണ്ടോ; പണം
അടച്ചിട്ടും പോസ്റ്റുകള്‍
മാറ്റി സ്ഥാപിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റാത്തതു
കാരണം മലയോര ഹെെവേയുടെ
പ്രവൃത്തി
തടസ്സപ്പെടുന്നതിനാല്‍
അടിയന്തരമായി പോസ്റ്റുകള്‍
മാറ്റി സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
മലയോര
ഹെെവേക്കായി നിലവിലുണ്ടായിരുന്ന
റോഡ് വീതി കൂട്ടിയത് കാരണം
ഇലക്ട്രിക് ലെെന്‍
വലിക്കുന്നതിന് സാങ്കേതിക
തടസ്സങ്ങളുണ്ടെങ്കില്‍ മേല്‍
പ്രദേശങ്ങളില്‍ ഏരിയല്‍ ബഞ്ച്ഡ്
കേബിളുകള്‍ ഉപയോഗിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ; എ.ബി.
കേബിളുകള്‍ സ്ഥാപിക്കുന്നതിനുളള
എസ്റ്റിമേറ്റ് തയ്യാറാക്കി
പൊതുമരാമത്ത് വകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അടിയന്തരമായി
സമര്‍പ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
മേല്‍
പ്രദേശങ്ങളില്‍ ഏരിയല്‍ ബഞ്ച്ഡ്
കേബിളുകൾ അപ്രായോഗികമെങ്കില്‍
അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍
വഴി വെെദ്യുതി നല്‍കാനാകുമോ;
എങ്കിൽ ഇതിന് വേണ്ടിവരുന്ന
കൂടുതൽ തുക പൊതുമരാമത്ത്
വകുപ്പ് നല്‍കാന്‍
സന്നദ്ധമെന്ന് അറിയിച്ചതിനാല്‍
പ്രസ്തുത പ്രശ്നം
പരിഹരിക്കുമോ; വിശദമാക്കാമോ?
765.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന വൈദ്യുതി ബോർഡ് എല്ലാ
നിയോജകമണ്ഡലങ്ങളിലും പോൾ
മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(
ബി )
നാളിതുവരെ
ഏതെല്ലാം മണ്ഡലങ്ങളിൽ പ്രസ്തുത
പദ്ധതി നടപ്പിലാക്കിയെന്ന്
അറിയിക്കാമോ;
(
സി )
വേങ്ങര
മണ്ഡലത്തിൽ ഈ പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
766.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
പദ്ധതിയുടെ നിലവിലെ പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി കൊണ്ട്
ലക്ഷ്യമിടുന്നതെന്തെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
എന്നത്തേക്ക് പൂര്‍ണ്ണമായും
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
767.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പോൾ മൗണ്ടഡ് ചാർജിങ്
സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്
എവിടെയൊക്കെയാണെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഷനുകളില്‍ എത്രയെണ്ണം
പ്രവർത്തനക്ഷമം
ആയിട്ടുണ്ടെന്നും ശേഷിക്കുന്നവ
എപ്പോൾ
പ്രവർത്തനക്ഷമമാകുമെന്നും
വ്യക്തമാക്കുമോ;
(
സി )
ഇത്തരം
ചാർജിങ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്നതിനായി ആകെ എത്ര
തുക ചെലവഴിച്ചു; ഇവയുടെ
പ്രവർത്തനക്ഷമത സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ ഇത്
സംബന്ധിച്ച റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
768.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചവറ
മണ്ഡലത്തില്‍ സ്ഥാപിക്കാന്‍
തീരുമാനിച്ച പോള്‍ മൗണ്ടഡ്
ചാര്‍ജിംഗ് സ്റ്റേഷനുകളില്‍
എത്രയെണ്ണം സ്ഥാപിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
സ്ഥാപിച്ചവയില്‍ എത്ര എണ്ണം
പ്രവര്‍ത്തനസജ്ജമായി എന്നും ഇനി
എത്ര എണ്ണം
സ്ഥാപിക്കാനുണ്ടെന്നും
അറിയിക്കുമോ?
769.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യാനുളള ചാര്‍ജിങ്
സ്റ്റേഷനുകളില്‍ ശരാശരി എത്ര
വാഹനങ്ങള്‍ ചാര്‍ജ് ചെയ്തു
വരുന്നു; വിവരം നൽകാമോ ;
(
ബി )
ഇതില്‍
നിന്നും സര്‍ക്കാരിന് എത്ര രൂപ
ലഭിക്കുന്നു; വിശദാംശം
ലഭ്യമാക്കാമോ?
770.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്
നിലവിൽ ഇലക്ട്രിക് ചാർജിംഗ്
കേന്ദ്രങ്ങൾ
സ്ഥാപിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പീരുമേട്
മണ്ഡലത്തിൽ ഏതൊക്കെ
സ്ഥലങ്ങളിലാണ് നിലവിൽ
ഇലക്ട്രിക് ചാർജിംഗ്
കേന്ദ്രങ്ങൾ
സ്ഥാപിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
ഇലക്ട്രിക്
ചാർജിംഗ് യൂണിറ്റുകൾ
സ്ഥാപിക്കുവാനുള്ള മാനദണ്ഡങ്ങൾ
വിശദമാക്കാമോ?
771.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കക്കയത്തെ
കെ.എസ് .ഇ.ബി. -യുടെ
ഉടമസ്ഥതയിലുളള ഭൂമിയിൽ
കുടുംബാരോഗ്യകേന്ദ്രത്തിന്
പുതിയ കെട്ടിടമുണ്ടാക്കാൻ
അനുമതി നല്‍കിയിട്ടുണ്ടോ; വിശദ
വിവരം നൽകുമോ;
(
ബി )
കക്കയം
കുടുംബാരോഗ്യ കേന്ദ്രത്തിന്
പുതിയ കെട്ടിടം നിര്‍മ്മിക്കാൻ
പെര്‍മിസീവ് സാങ്ഷന്‍
അനുവദിക്കാത്തത് കാരണം 1.4
കോടി രൂപയുടെ നിര്‍മ്മാണ
പ്രവൃത്തി
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
772.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
മണ്ഡലത്തിലെ വിവിധ വെെദ്യുതീകരണ
പ്രവൃത്തികള്‍ക്കായി എം.എല്‍.എ.
സ്പെഷ്യല്‍ ഡെവലപ്പ്മെന്റ്
ഫണ്ട് അനുവദിച്ചിട്ടും
പ്രവൃത്തി നടപ്പാക്കുന്നതിനുളള
ഭരണാനുമതി നല്‍കി
നാളുകളേറെയായിട്ടും നിര്‍വ്വഹണ
ഉദ്യോഗസ്ഥന്‍ പ്രവൃത്തി
നടപ്പാക്കാന്‍ തയ്യാറാകാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എം.എല്‍.എ.
ഫണ്ട് വിനിയോഗിച്ചുളള
പ്രവൃത്തികള്‍
നടപ്പാക്കുന്നതിന് മുന്‍കൂറായി
പണം കെട്ടിവയ്ക്കണമെന്ന
നിര്‍ദേശം കെ.എസ്.ഇ.ബി.
ഡയറക്ടര്‍ ബോര്‍ഡോ,
സര്‍ക്കാരോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
773.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുത
ചാർജിംഗ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്ന പ്രവൃത്തികള്‍
ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് ഓരോ
ജില്ലയിലും ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
ഓരോ ജില്ലയിലും എത്രയെണ്ണം
സ്ഥാപിച്ചു എന്നും
വിശദമാക്കുമോ;
(
സി )
ജനപ്രതിനിധികൾ
നിർദ്ദേശിച്ച സ്ഥലത്ത്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
കൊണ്ടോട്ടി
മണ്ഡലത്തിൽ സ്ഥാപിക്കാൻ
നിർദ്ദേശിച്ച മുസ്ല്യാരങ്ങാടി,
കൊണ്ടോട്ടി എന്നിവിടങ്ങളിലെ
ചാർജിംഗ് സ്റ്റേഷനുകൾ
അനുയോജ്യമായ സ്ഥലത്തല്ല എന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
774.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വീടുകളിലേക്കും
വ്യവസായ സ്ഥാപനങ്ങളിലേക്കും
മറ്റും വെെദ്യുതി കണക്ഷന്‍
നല്‍കുവാനുള്ള ലോ ടെന്‍ഷന്‍, ഹൈ
ടെന്‍ഷന്‍ ലെെനുകളുടെ താഴെയുളള
മരങ്ങളുടെയും ചെടികളുടെയും
ശിഖരങ്ങള്‍ സാധാരണയായി എത്ര
ഇടവേളകളിലാണ്
വെട്ടിമാറ്റുന്നത്;
(
ബി )
പ്രസ്തുത
പ്രവൃത്തി വകുപ്പ് നേരിട്ടാണോ
അതോ കരാര്‍ നല്‍കിയാണോ
ചെയ്തുവരുന്നത്;
(
സി )
സര്‍ക്കാരിന്
വലിയ സാമ്പത്തിക നഷ്ടം
ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തി
ഒരു പരിധി വരെ നിയന്ത്രിക്കാന്‍
ഇലക്ട്രിക് ലെെനിനു താഴെയുളള
ചെടികളും മരങ്ങളും പൂര്‍ണ്ണമായി
നീക്കം ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
|
|
|
|
|
|
|