UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
164.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരാേഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനും, പുതുതായി അംഗങ്ങളെ ചേർക്കുന്നതിനും നിലവില്‍ അവസരമുണ്ടാേ; ഇല്ല എങ്കില്‍ ഇതിന്മേലുള്ള നടപടിക്രമങ്ങള്‍ എന്നേക്ക് ആരംഭിക്കും;വിശദമാക്കാമാേ?
165.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഹൃദ്യം പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഹൃദ്രോഗ ചികിത്സയ്ക്കും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും ഈ പദ്ധതിയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയില്‍ ഏതൊക്കെ ആശുപത്രികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്;
( ഡി )
സ്വകാര്യമേഖലയിലെ ആശുപത്രികളെ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ഈ പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിന്റെ അര്‍ഹതാ മാനദണ്ഡങ്ങളും അപേക്ഷാരീതിയും അറിയിക്കാമോ?
166.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതി നിര്‍വ്വഹണത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുതിയ ആശുപത്രികള്‍ ഏതെല്ലാമാണെന്നും ഇതിനായി സ്വീകരിച്ചു വരുന്ന നടപടികൾ എന്താണെന്നും വ്യക്തമാക്കാമോ?
167.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന വൺ ഹെൽത്ത് പ്രോജക്ട് എന്ന പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതിക്കായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പേര് വിവരം, തസ്തിക, നിയമന രീതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കാമോ?
168.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ആര്‍ദ്രം പദ്ധതിയനുസരിച്ച് പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ സ്ഥലങ്ങളില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിയമനം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
169.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ ആശുപത്രികളാണ് നിലവില്‍ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഏതൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മണ്ണഞ്ചേരി ആരോഗ്യ കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ എന്‍.എച്ച്.എം .മുഖേന പ്രവൃത്തികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കാന്‍ ആര്‍ദ്രം പദ്ധതി വഴി ഏതൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
170.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി അപ്ഗ്രേഡ് ചെയ്ത് സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആരോഗ്യ വകുപ്പിന്റെ എം1/252/2021 നമ്പർ ഫയലിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ; ആരോഗ്യ വകുപ്പ് ഡയറക്ടർ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ജില്ലാ ആസ്ഥാനത്തെ ഏക സർക്കാർ ആശുപത്രി എന്ന നിലയിലും ജില്ലയിൽ മറ്റ് ജനറൽ ആശുപത്രികൾ ഇല്ല എന്നതും പരിഗണിച്ച് മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ, ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഇ )
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ കാരുണ്യ ഫാർമസി തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചിട്ടും നാളിതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എത്രയും വേഗം കാരുണ്യ ഫർമസി തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
171.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ട്രോമാകെയര്‍ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയും എന്നും പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നുമുള്ള വിവരം ലഭ്യമാക്കുമോ?
172.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഫോറന്‍സിക് സര്‍ജന്റെ സേവനം ലഭ്യമാക്കുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
ഫോറന്‍സിക് സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുന്ന ആശുപത്രികളുടെ പേരുവിവരവും, ഓരോ ആശുപത്രിയിലും എത്ര ഫോറന്‍സിക് സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുന്നു എന്ന വിവരവും വിശദമാക്കാമോ?
173.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് സാംപിള്‍ പരിശാേധനയില്‍ കണ്ടെത്തിയിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഡി.പി.എൽ.-ല്‍ ഉല്പാദിപ്പിക്കുന്ന പല മരുന്നുകളും ഗുണനിലവാരം പുലർത്തുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ടാേ;
( സി )
എങ്കില്‍ ഗുണനിലവാരം തീരെ കുറഞ്ഞ മരുന്നുകള്‍ വിതരണം ചെയ്യുന്നത് തടഞ്ഞിട്ടുണ്ടാേ; ഇതിൽ എത്ര രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് സംഭവിച്ചത്;
( ഡി )
കെ.എസ്.ഡി.പി.എൽ.- ന്റെ മരുന്നുകള്‍ക്ക് ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് വിശദമാക്കുമോ ?
174.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളേയും അര്‍ബുദ ചികിത്സാ കേന്ദ്രമാക്കി സജ്ജമാക്കുക എന്ന തീരുമാന പ്രകാരം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചു വരുന്നു ;വിശദമാക്കുമോ;
( ബി )
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വനിതകള്‍ക്ക് ഇതിനായി എത്ര തുക ചെലവഴിച്ചു; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ആകെ 22 ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ യൂണിറ്റുകള്‍ ഉണ്ടെന്നിരിക്കെ പാലക്കാട് ജില്ലയിലെ സ്ഥാപനത്തില്‍ 2021-22 കാലയളവില്‍ ഈ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നു എന്ന് വിശദമാക്കുമോ?
175.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറനാട് ലെപ്രസി സാനിറ്റാേറിയത്തിന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി (ആർ.ഐ.ഡി.എഫ് XXII) 40.30 ലക്ഷം രൂപ അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുമതി നല്കുകയും (23.5 കാേടി) നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലായതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( സി )
പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടം അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ; വിശദമാക്കുമാേ;
( ഡി )
രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള അനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
176.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്കാശുപത്രിയില്‍ സി .റ്റി .സ്കാന്‍, പവര്‍ലാേണ്‍ട്രി എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരാേഗതി വിശദമാക്കുമോ?
177.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വാമനപുരം മണ്ഡലത്തിൽ അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദ എന്നീ വിഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ / ഡിസ്പെന്‍സറികളുടെ വികസനത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പദ്ധതികളുടെ പേരും അവയ്ക്ക് ചെലവഴിച്ച തുകയും ആശുപത്രി തിരിച്ച് അറിയിക്കുമോ;
( സി )
തുക അനുവദിച്ചിട്ടും ഇതുവരേയും നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളുണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ഡി )
പുതുതായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
178.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍ഞ്ഞ സര്‍ക്കാര്‍ (2016-21) അധികാരത്തില്‍ വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തിലെ ഗവ. ആശുപത്രികളില്‍ നടത്തിയിട്ടുള്ളതും, നടത്തുവാന്‍ വിഭാവനം ചെയ്തിട്ടുള്ളതുമായ വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
179.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട സി.എച്ച്.സി.യില്‍ നിലവില്‍ പ്രതിദിനം ഏകദേശം എത്ര പേര്‍ ഒ.പി.യില്‍ ചികിത്സയ്ക്കെത്തുന്നുണ്ട്,വ്യക്തമാക്കാമോ ;
( ബി )
നിലവില്‍ ഓരോ തസ്തികയിലും സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും എണ്ണം എത്രയാണ്, ഓരോ തസ്തികയിലും നിലവിലുള്ള ഒഴിവുകള്‍ എത്രയാണ്,വ്യക്തമാക്കാമോ ;
( സി )
ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ സ്റ്റാഫില്ലാത്തത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ;
( ഡി )
മങ്കട സി.എച്ച്.സി.യുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നല്‍കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തിന്മേല്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
180.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട സി.എച്ച്.സി.യില്‍ ഐസൊലേഷന്‍ വാർഡിന്റെ നിർമ്മാണം ഏത് ഏജന്‍സിയെയാണ് ഏല്പിച്ചിരിക്കുന്നതെന്നറിയിക്കാമോ;
( ബി )
ഗുണനിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചാണ് പ്രസ്തുത ഐസൊലേഷന്‍ വാർഡിന്റെ നിർമ്മാണം നടത്തുന്നതെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
181.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിയ്ക്കാത്തതിന്റെ കാരണം വിശദമാക്കാമോ; എന്നുമുതല്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിയ്ക്കാനാകും, വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
182.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും അംഗീകൃത തസ്തികകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യ കേന്ദ്രത്തില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവ് നിലവിലുണ്ട് .പ്രസ്തുത ഒഴിവുകള്‍ നിലവില്‍ വന്ന തീയതി സഹിതം അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
നിലവിലുളള ഒഴിവുകള്‍ അടിയന്തരമായി നികത്തി പ്രസ്തുത ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
183.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്‌ബിയുടെ സഹായത്തോടെ നിര്‍മ്മാണ ഉദ്ഘാടനം ചെയ്യപ്പെട്ട പട്ടാമ്പി താലൂക്ക് ആശുപത്രിക്കുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ;
( സി )
പുതിയ ഡയഗ്നോസ്റ്റിക് സെന്ററിന്റെ (രോഗ നിര്‍ണ്ണയ കേന്ദ്രം ) നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
184.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; എ ന്തൊക്കെ പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത് ;
( ബി )
പ്രവൃത്തികൾ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ ;
( സി )
പുതിയ കെട്ടിടം പൊതുജനങ്ങള്‍ക്ക് എന്നത്തേക്ക് തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ വര്‍ഷത്തെ ശബരിമല സീസണിൽ കെട്ടിടം തുറന്നുകൊടുക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കാമോ?
185.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ല ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
186.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി ഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പുലയാനാര്‍കോട്ട ഡയബറ്റിക് സെന്റര്‍ ആധുനീകവല്‍ക്കരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
187.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിഫ്ബി വഴി എന്തെല്ലാം വികസന പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ എത്ര തുക ചെലവഴിച്ചാണ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
188.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
മാസ്റ്റര്‍ പ്ലാനിനു സാങ്കേതികാനുമതി നല്‍കുന്നതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ?
189.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന നെഫ്രോളജി യൂണിറ്റിന് തസ്തികകൾ സ്ഷൃടിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ബി )
ഈ യൂണിറ്റിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിക്കുമോ ?
190.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സി.എച്ച്.സി.യില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;
( സി )
പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
191.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ നെടുമ്പന സി.എച്ച്.സി. യിലെ ഐസൊലേഷൻ വാർഡ് നിർമ്മാണ പുരോഗതി വിലയിരുത്താമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി ലഭിച്ച തീയതി, പൂർത്തീകരിക്കുന്നതിനായി നിശ്ചയിച്ചിട്ടുളള തീയതി എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണത്തില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വിശദമാക്കാമോ?
192.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ചെറുതന സി.എച്ച്‌.സി.യുടെ (ബഡ്ജറ്റ് വര്‍ക്ക്) നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വര്‍ക്കിന്റെ നിര്‍വ്വഹണത്തിനായി പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് ഇപ്പോള്‍ ഏത് തലത്തിലാണെന്നും ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
193.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ തെങ്ങിലക്കടവില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാരിലേക്ക് സൗജന്യമായി ലഭിച്ച ഭൂമിയും കെട്ടിടവും ഉപയോഗപ്പെടുത്തുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
194.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കാന്‍സര്‍ രോഗ നിയന്ത്രണം ലക്ഷ്യമാക്കി നടത്തിവരുന്ന പ്രവര്‍ത്തനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ;
( ബി )
കാന്‍സര്‍ രോഗബാധ നേരത്തെ കണ്ടുപിടിക്കുന്നതിന് രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ജില്ലയില്‍ കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
195.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ നിലച്ചിട്ട് വര്‍ഷങ്ങളായി എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
196.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർത്തലാക്കിയ ഇൻപേഷ്യന്റ് വിഭാഗം വീണ്ടും പ്രവർത്തനം തുടങ്ങിയിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇൻപേഷ്യന്റ് വിഭാഗം പ്രവർത്തിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ കെട്ടിടവും ഡോക്ടർമാരും ഈ സെന്ററിൽ ലഭ്യമാണോ; വ്യക്തമാക്കാമോ;
( സി )
കൂടുതലായി വേണ്ടി വരുന്ന നഴ്സിംഗ്, ക്ലീനിംഗ് ജീവനക്കാരെ നിയമിച്ച് ഇൻപേഷ്യന്റ് വിഭാഗത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
197.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ആരംഭിച്ച കിഫ്ബി പ്രോജക്ടിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുവരെ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
ഈ പ്രോജക്ടിന്റെ പൂര്‍ത്തീകരണത്തിനായി ഇനി പൂർത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അത് എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രോജക്ട് പൂര്‍ത്തിയാക്കുമ്പോള്‍ എന്തെല്ലാം കൂടുതല്‍ ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുന്നതെന്ന് വിശദമാക്കുമോ ?
198.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയ ചേലേമ്പ്ര, പള്ളിക്കല്‍ എഫ്.എച്ച്.സി.കളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ബജറ്റില്‍ അനുമതി നല്‍കിയ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; സമയബന്ധിതമായി കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
199.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണത്തിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി നബാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
200.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
201.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയിൽ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‍സുമാരുടെയും കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
തുറവൂര്‍ താലൂക്ക് ഹോസ്‍പിറ്റലില്‍ സ്‍പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
202.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവമ്പാടി മണ്ഡലത്തിലെ ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
203.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയുടെ അധീനതയില്‍ എത്ര ഭൂമി ഉണ്ട് എന്നു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവുപ്രകാരം വിവിധ വകുപ്പുകള്‍ക്ക് ഭൂമി കൈമാറിയിട്ടുണ്ടോ; എ ങ്കില്‍ വിസ്തൃതിയും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും ലഭ്യമാക്കാമോ;
( സി )
പുതിയതായി ഏതെല്ലാം പദ്ധതികളാണ് ഇവിടെ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
204.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ഏതാെക്കെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഡയാലിസിസ് സൗകര്യങ്ങള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരാേ ആശുപത്രികളിലും പ്രവര്‍ത്തനക്ഷമമായ മെഷീനുകളുടെ എണ്ണം, പ്രതിമാസം എത്രപേര്‍ക്ക് ഓരാേ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ലഭ്യമാകുന്നു എന്നും വിശദമാക്കുമാേ?
205.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ സലെെന്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിലുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് വിശദമാക്കാമാേ;
( ബി )
പദ്ധതി നടപ്പാക്കുന്നതിന് സി.ആര്‍.ഇസഡ്. അനുമതി ലഭിച്ചിട്ടുണ്ടാേ;
( സി )
പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമാേ?
206.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം നടന്നുവരുന്ന ഡയാലിസിസ് സെന്റര്‍ കം കാഷ്വാലിറ്റി ബ്ലോക്കിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡയാലിസിസ് സെന്ററിലേക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉപകരണങ്ങള്‍ അടക്കം എന്തെല്ലാം സൗകര്യങ്ങളാണ് ഡയാലിസിസ് സെന്ററില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
207.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ എക്സ്റ്റന്‍ഷന്‍ സെന്ററായ ചെറൂപ്പ എം.സി.എച്ച്. യൂണിറ്റിന്റെ വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കുന്നതില്‍ ഓഡിറ്റ് ഒബ്‍ജക്ഷന്‍ കാരണം തടസ്സം നേരിട്ടത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശുപത്രി സമുദ്ധരിക്കുന്നതിന് തുക അനുവദിക്കാന്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിന് അനുമതി ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമോ?
208.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
4210-02-800-93-00 പ്രോജക്ട് അണ്ടര്‍ എല്‍. എ. സി.എ.ഡി.എസ് - ഡി.എച്ച്.എസ്. ആന്റ് ഡി.എം.ഇ. (എന്‍.വി.) എന്ന ശീര്‍ഷകത്തില്‍ നിന്നും ഒറിജിനല്‍ ബില്ല് സഹിതം തുക അനുവദിക്കുന്നതിന് സമര്‍പ്പിച്ച ടി അപേക്ഷയില്‍ 3,89,946 രൂപ (മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ആറ് രൂപ മാത്രം ) അനുവദിക്കുന്നതിന് എന്തു തടസ്സമാണുള്ളതെന്ന് അറിയിക്കുമോ;
( ബി )
2019-20 വര്‍ഷത്തെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങിയ ബില്ലിന്മേല്‍ തുക അനുവദിക്കുന്നതിനായി മലപ്പുറം ജില്ലാ മെ‍ഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് 02.06.2022 തീയതിയിൽ ഫയല്‍ നമ്പര്‍ സി1/7468/2020ആയി സമർപ്പിച്ച അപേക്ഷയിന്മേൽ ഫണ്ട് അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത ഫയല്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഏതു തീയതിയിലാണ് ലഭിച്ചതെന്നും നിലവില്‍ ഏതു സെക്ഷനിലാണുള്ളതെന്നും ഫയല്‍ നമ്പര്‍ എത്രയാണെന്നും ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും അറിയിക്കുമോ;
( ഡി )
പൊതുമരാമത്ത് വകുപ്പ് വഴി ഇതിനായി പതിനെട്ട് ലക്ഷത്തി എണ്‍പത്തേഴായിരത്തി എണ്‍പത്തെട്ട് രൂപ ആരോഗ്യവകുപ്പിന് അനുവദിച്ചുകിട്ടിയിട്ടും മേല്‍ തുകയായ 3,89,946 രൂപ (മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ആറ് രൂപ മാത്രം )ഇതുവരെയും അനുവദിക്കാത്തതിനാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തയാളുകള്‍ നിയമനടപടികളിലേക്ക് കടക്കുകയാണെങ്കില്‍ ഏത് ഉദ്യാഗസ്ഥനാണ് ഉത്തരവാദിത്തമെന്ന് അറിയിക്കുമോ; എന്നത്തേക്ക് ഈ തുക അനുവദിക്കാമെന്നും വ്യക്തമാക്കുമോ?
209.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കോവിഡാനന്തരം ഏതൊക്കെ ആശുപത്രികളിലാണ് എം.എല്‍.എ. ആസ്തിവികസന ഫണ്ടുപയോഗിച്ച് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
നിലവില്‍ ഇതിന്റെ നിര്‍മ്മാണ പുരോഗതി ഏത് ഘട്ടത്തിലാണ് വിശദമാക്കാമോ?
210.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയുടെ കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് നബാര്‍ഡ് ധനസഹായം അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കുമോ;
( ബി )
നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
211.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണത്തിനായി ഫണ്ട് അനുവദിച്ചിരുന്നു എങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി, ടി പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നിവയിന്മേലുള്ള വിശദാംശം അറിയിക്കാമോ;
( സി )
പാറശാല മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി നാളിതുവരെ ചെലവഴിച്ച തുകയും നടത്തിയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരം ആശുപത്രികള്‍ തരം തിരിച്ച് വിശദമാക്കാമോ?
212.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എത്ര വെന്റിലേറ്റര്‍ യൂണിറ്റുകള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇവ നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ; ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
ദീര്‍ഘകാലം ഇവ പ്രവര്‍ത്തിപ്പിക്കാത്തതു മൂലം കേടുപാടുകള്‍ ഉണ്ടാകുവാനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ?
213.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മഴുവന്നൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള നെല്ലാട് സബ് സെന്ററിന് എം.എല്‍.എ.-യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കെട്ടിടത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
214.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വെല്‍നസ് കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ചവറ മണ്ഡലത്തിലെ ഏതൊക്കെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെയാണ് വെല്‍നസ് കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്ന് അറിയിക്കുമോ;
( ബി )
വെല്‍നസ് സെന്ററുകളില്‍ എന്തെല്ലാം സേവനങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്?
215.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ട്രോമാകെയര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ എത്രത്തോളമായി എന്ന് അറിയിക്കാമോ;
( ബി )
ട്രോമാകെയര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനുള്ള കാരണമെന്തെന്ന് വിശദമാക്കാമോ;
( സി )
ട്രോമാകെയര്‍ അനിവാര്യമായ സാമൂഹ്യാരോഗ്യകേന്ദ്രം എന്ന നിലയില്‍ പ്രസ്തുത പ്രവർത്തനം ത്വരിതഗതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
216.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ പട്ടിമറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് ലാബും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ പ്രകാരം പി.എച്ച്.സി.യില്‍ ലാബ് സൗകര്യം ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
217.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലാ ആശുപത്രിയിൽ കാർഡിയോളജി, നെഫ്രോളജി , ഗ്യാസ്ട്രോ എൻട്രോളജി വിഭാഗങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
എങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുമോ ?
218.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ 2022 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഒ.പി. വിഭാഗത്തില്‍ ചികിത്സ തേടിയവരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ 2022 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐ .പി വിഭാഗത്തില്‍ ചികിത്സ തേടിയവരുടെ എണ്ണം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മാസങ്ങളില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടന്ന മേജര്‍-മെെനര്‍ ശസ്ത്രക്രിയകളുടെ എണ്ണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മാസങ്ങളില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടന്ന ആകെ പ്രസവങ്ങളുടെ എണ്ണം വ്യക്തമാക്കാമോ?
219.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ഉദ്യോഗസ്ഥ ശ്രേണി ഉദ്യോഗസ്ഥരുടെ പേര് സഹിതം വിശദമാക്കുമോ;
( ബി )
ടി ആശുപത്രിയിൽ കരാർ/ദിവസ വേതന വ്യവസ്ഥയിൽ ഏതെല്ലാം തസ്‌തികയിൽ ഏതെല്ലാം ജീവനക്കാർ ജോലി ചെയ്യുന്നു എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ അത്യാഹിത വിഭാഗം, സായാഹ്ന ഒ.പി എന്നിവ പ്രവൃത്തിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഹീമോഫീലിയ രോഗികൾ കൂടുതലുള്ള താലൂക്ക് എന്ന കാരണത്താൽ ഈ ആശുപത്രിയെ ഈ രോഗത്തിന് മരുന്ന് നൽകുന്ന സെന്ററായി അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അത് അംഗീകരിക്കുന്നതിനും മരുന്നുകൾ തടസ്സമില്ലാത്ത നൽകുന്നതിനും നടപടി സ്വീകരിക്കുമോ;
( ഇ )
ഇവിടെ ഏതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്ന ഡോക്ടമാർക്കോ മറ്റു സ്റ്റാഫുകൾക്കോ മറ്റു ആശുപത്രികളിലെ സേവനത്തിനോ, മറ്റു സേവനത്തിനോ നിയോഗിക്കുക വഴി അവരുടെ സേവനം ഈ ആശുപത്രിക്ക് ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ അവരുടെ സേവനം ഈ ആശുപത്രിക്ക് മാത്രമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി എന്ന നിലയിൽ ഈ ആശുപത്രിയുടെ പശ്ചാത്തല സംവിധാനം വർദ്ധിപ്പിക്കുന്നതിനും ഡോക്ടർമാരുടെ ആവശ്യമായ തസ്തിക സൃഷ്ടിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
220.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിലെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കിടക്കകള്‍ക്കാനുപാതികമായി ജീവനക്കാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നറിയിക്കുമോ?
221.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ താലൂക്ക് ആശുപത്രിയിലെ കിഫ്ബി പദ്ധതി പ്രകാരമുള്ള കെട്ടിട നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
നിർമ്മാണം നടക്കുന്ന പ്രസ്തുത കെട്ടിടത്തിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുാവാനായി നിശ്ചയിച്ചിട്ടുളള തീയതി ഏതെന്ന് വ്യക്തമാക്കാമോ?
222.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഡോക്ടര്‍മാരുടെ ഒഴിവ് ഉള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?
223.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചാവക്കാട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പദ്ധതിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
224.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് പരിഗണിക്കുമാേ;
( ബി )
ഇവിടെ ഫാേറന്‍സിക് സര്‍ജന്‍, നെഫ്രാേളജിസ്റ്റ് എന്നീ തസ്തികകൾ സൃഷ്ടിച്ച് നിയമന നടപടികള്‍ സ്വീകരിക്കുമാേ;
( സി )
പ്രസ്തുത ആശുപത്രിയില്‍ ജില്ലാ ആശുപത്രിക്ക് അനുസൃതമായ തസ്തിക സൃഷ്ടിക്കലും നിയമനവും പരിഗണനയിലുണ്ടാേയെന്ന് വ്യക്തമാക്കുമാേ?
225.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കുമോ;
( ബി )
ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
226.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയായ ഇന്‍ങ്കല്‍ എസ്.പി.വി യായിട്ടുള്ള കുന്നംകുളം താലൂക്കാശുപത്രി നിർമ്മാണ പദ്ധതിയുടെ പുരാേഗതി വ്യക്തമാക്കാമാേ?
227.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിൽ നഴ്സിംഗ് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് ആരോഗ്യ വകുപ്പ് അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; അനുമതി നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ; എങ്കിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
മഞ്ചേരിയിൽ ആരംഭിക്കാനിരിക്കുന്ന നഴ്സിംഗ് കോളജിൽ ഈ വർഷം അധ്യയനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; നഴ്സിംഗ് കോളേജിന് ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
മഞ്ചേരി മെഡിക്കൽ കോളജ് നിലവിലെ സ്ഥലത്ത് നിലനിറുത്തികൊണ്ട് വിപുലീകരിക്കുന്നതിന് മഞ്ചേരി വേറ്റെക്കോട് പുതുതായി ഭൂമി ഏറ്റെടുക്കുനതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
മഞ്ചേരിയിൽ ജനറൽ ആശുപത്രി പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
228.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കായംകുളം താലൂക്കാശുപത്രിയുടെ നിര്‍മ്മാണപുരാേഗതി വിശദമാക്കാമാേ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥലത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമാേ?
229.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയാേജക മണ്ഡലത്തിലെ കേശവപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ 500 ലക്ഷം രൂപ അനുവദിച്ചതിൻമേൽ വകുപ്പ് സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമാേ?
230.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളുമാണ് നടപ്പാക്കിയിട്ടുളളത് എന്ന് അറിയിക്കാമോ;
( ബി )
ഐസൊലേഷന്‍‌ വാര്‍ഡിന്റെ നിര്‍മ്മാണത്തിനായുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
231.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിലോരോന്നിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് അനുവദിച്ച തുകയും അതുപയോഗിച്ച് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും വിശദീകരിക്കാമോ?
232.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തിലെ എം. എൽ.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച 4 കോടി രൂപാ ഉപയോഗിച്ചുകൊണ്ട് ഏതൊക്കെ ആശുപത്രികളിലാണ് 'ഐസൊലേഷന്‍' വാര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഐസൊലേഷന്‍ വാര്‍ഡുകളുടെ ഇപ്പോഴത്തെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
അരൂര്‍ മണ്ഡലത്തിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജന്‍സി ഏതെന്ന് വിശദമാക്കാമോ?
233.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പ്രധാന ആശുപത്രികളായ ഞാറക്കല്‍ താലൂക്ക് ആശുപത്രി, മാലിപ്പുറം, മുനമ്പം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കിടത്തി ചികിത്സയും ആവശ്യത്തിന് ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമല്ലാത്തതിനാൽ ദ്വീപ് നിവാസികള്‍ അനുഭവിച്ച് വരുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലും മാലിപ്പുറം, മുനമ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
234.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് നടപടിക്കെതിരെ സ്വകാര്യ വ്യക്തി ബഹുമാനപ്പെട്ട ഹൈക്കോടതി മുഖേന നേടിയ ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന റവന്യൂ വിഭാഗത്തിന്റെ ആവശ്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ. ;
( ബി )
എൽ .എ .നടപടികള്‍ക്കുള്ള ഫണ്ട് റവന്യൂ വകുപ്പിന് കൈമാറുന്നതിന് തടസ്സങ്ങൾ നിലവിലുണ്ടോ, വിശദമാക്കുമോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
സ്ഥലമെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി താലൂക്ക് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
235.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ?
236.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി സി.എച്ച്.സി. കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
237.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതിന് എന്തു നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( ബി )
ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതിന് എം.എല്‍.എ. നല്‍കിയ നിവേദനം പരിഗണിച്ച് എടുത്ത നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( സി )
ഫോറന്‍സിക് സര്‍ജന്റെ സേവനം ലഭ്യമാക്കാത്തതിനാല്‍ പല പേസ്റ്റ്മോര്‍ട്ടങ്ങളുും നടത്താന്‍ സാധിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
238.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് പെരിട്ടോണിയല്‍ ഡയാലിസിസ് സൗകര്യം ഉള്ളത്; മണ്ഡലം തിരിച്ച് വിശദാംശം നല്‍കാമോ;
( ബി )
ഉടുമ്പന്‍ചോല ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ടെങ്കിലും പെരിട്ടോണിയല്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമോ?
239.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാര്‍ സ്മാരക ഗവണ്‍മെന്റ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഐ.വി.എഫ്. ക്ലിനിക്ക് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ക്യാന്‍സര്‍ ക്ലിനിക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
240.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മായം ചേര്‍ത്ത വെളിച്ചെണ്ണ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാേ; ഇത് സംബന്ധിച്ച് നടന്ന പരിശാേധനയില്‍ ഏതെല്ലാം ബ്രാന്റുകളിലാണ് മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍ക്കുന്നതായി കണ്ടെത്തിയത്; എന്തെല്ലാം വസ്തുക്കളാണ് മായം ചേര്‍ക്കുന്നതിനായി ഉപയാേഗിക്കുന്നതെന്ന് വകുപ്പിന്റെ പരിശാേധനയില്‍ നിന്നും മനസ്സിലായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വിറ്റഴിച്ചവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്?
241.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നേത്ര പരിശോധകരുടെ (ഒപ്റ്റോമെട്രിസ്റ്റ്) തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് എത്ര വിഷന്‍ സെന്ററുകള്‍ നിലവിലുണ്ട്; ഇവിടങ്ങളില്‍ ഒപ്റ്റോമെട്രിസ്റ്റ്മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
242.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് റൈസിന്റെ ഗുണനിലവാരം, ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ഗുണദോഷങ്ങള്‍ എന്നിവയെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഇപ്രകാരം പഠനം നടത്തുന്നതിന് ആരോഗ്യവകുപ്പിനോട് ഭക്ഷ്യപൊതുവിതരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പട്ടികവർഗ്ഗ ,ഗോത്ര മേഖലയിൽ ഫോർട്ടിഫൈഡ് റൈസ് ഉപയോഗിക്കുന്നതുമൂലം സിക്കിൾ സെൽ അനീമിയ, തലാസീമിയ രോഗികൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
243.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ വസ്തുക്കളിൽ മായം കണ്ടെത്തിയാൽ അതിനുത്തരവാദികളായവരുടെ മേല്‍ നടപടി സ്വീകരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയിലെ മായം ചേര്‍ക്കല്‍ കണ്ടെത്തി അവ വാഹനമുള്‍പ്പെടെ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
244.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു വിറ്റ് വരുന്ന മിക്ക ബ്രാന്റുകളുടെയും ഭക്ഷ്യ എണ്ണയിൽ വർദ്ധിച്ച തോതിൽ മാരകമായ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനകൾക്ക് ശേഷമാണോ ഭക്ഷ്യ എണ്ണകൾ വിൽക്കപ്പെടുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കി ലൈസൻസ് നൽകിയിട്ടുള്ള ഭക്ഷ്യ എണ്ണകളുടെ ബ്രാന്റുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടക്കുന്ന പരിശോധനയിൽ മാരകമായ തോതിൽ മായം കലർന്നതാണെന്ന് കണ്ടെത്തിയ ബ്രാന്റുകള്‍ ഏതെല്ലാമാണ്; അവയുടെ നിർമ്മാതാക്കൾ ആരെല്ലാമാണ്; പൂർണ്ണമായ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
മായം കലർന്ന ബ്രാന്റുകള്‍ കണ്ടെത്തിയതിനു ശേഷം അത് മറ്റു ബ്രാൻഡുകളിൽ കേരളത്തിൽ വിൽക്കപ്പെടുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( എഫ് )
ഭക്ഷ്യ എണ്ണകളിൽ മായം ചേർക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും അവർ മറ്റു ബ്രാന്റുകളിൽ ഇതേ സാധനം വിൽക്കുന്നത് തടയുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ ?
245.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തിയിട്ടുണ്ടോ;
( ബി )
കാന്‍സര്‍ രോഗം വ്യാപിക്കുന്നതനുസരിച്ച് ശാസ്ത്രീയ പഠനം നടത്തി വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവുമോ;
( സി )
ആരംഭ ദശയില്‍ തന്നെ കാന്‍സര്‍ രോഗം കണ്ടെത്തുന്നതിനും ചികിത്സ ആരംഭിക്കുന്നതിനുമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി പ്രത്യേക ആരോഗ്യ രക്ഷാ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ തയ്യാറാകുമോ?
246.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം കെ.എം.എസ്‌.സി.എൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും ആർ.ടി.പി.സി.ആർ കിറ്റ് വാങ്ങി എന്ന്, തീയതിയും, ഒരു ഉപകരണത്തിന് നൽകിയ വിലയും, എണ്ണവും അടക്കമുള്ള വിവരങ്ങൾ ചേര്‍ത്ത് ലഭ്യമാക്കാമോ;
( ബി )
2020 ജനുവരി 29-ന് ശേഷം കെ.എം.എസ്‌.സി.എൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും 30 കെ.വി.എ.യൂ.പി.എസ്. വാങ്ങി എന്ന് തീയതിയും, ഒരു ഉപകരണത്തിന് നൽകിയ വിലയും, എണ്ണവും അടക്കമുള്ള വിവരങ്ങൾ ചേര്‍ത്ത് ലഭ്യമാക്കാമോ?
247.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവ മാറ്റ ശസ്ത്രക്രിയകള്‍ സംബന്ധിച്ച ചികിത്സ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന ഇക്കാലഘട്ടത്തില്‍ ആയതിന് പരിഹാരം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ ;
( ബി )
നിലവിലുള്ള സേവനങ്ങള്‍ വിപുലീകരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവയവ മാറ്റം അടക്കം വലിയ തരത്തിലുള്ള ചികിത്സകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
248.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാൻ ഫർമാ എന്ന സ്ഥാപനത്തിൽ നിന്നും നടത്തിയ കോവിഡ് കാല പർച്ചേസുകള്‍ക്ക് അന്നത്തെ ആരോഗ്യ മന്ത്രി, ധനകാര്യ മന്ത്രി, മുഖ്യമന്ത്രി എന്നിവർ അംഗീകാരം നൽകിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റോർ പർച്ചെയ്‌സ് മാന്വൽ പ്രകാരം മാർക്കറ്റ് നിരക്കിൽ മാത്രമേ സാമഗ്രികൾ വാങ്ങാൻ പാടുള്ളു എന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ടു സാൻ ഫർമാ എന്ന സ്ഥാപനത്തിൽ നിന്നും കോവിഡ് കാലത്ത് പി.പി.ഇ. കിറ്റ് വാങ്ങിയതിന് മുഖ്യമന്ത്രിയും മന്ത്രിമാരും അംഗീകാരം നൽകിയതിന്റെ കാരണം വിശദമാക്കാമോ;
( സി )
സർക്കാരിന്റെ അംഗീകാരം ലഭ്യമാക്കാനായി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമർപ്പിച്ച നോട്ട് ഫയലിൽ തൊട്ടടുത്ത ദിവസങ്ങളിൽ പി.പി.ഇ. കിറ്റിന്റെ വിലയിൽ വലിയ അന്തരം ഉണ്ടായിട്ടും ഇത് പരിശോധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
249.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെ‍ഡിക്കല്‍ കോളേജ്, ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം നടത്തുവാന്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഏതൊക്കെ ആശുപത്രികളിലാണ് ഇപ്പോള്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്; വിശദമാക്കാമോ;
( ബി )
നിലവിൽ രാത്രികാല പോസ്റ്റ്മോര്‍ട്ടം നടക്കാത്ത ആശുപത്രികളില്‍ അതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനുള്ള അനുമതി നല്‍കുന്നതിനും, ആയതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
250.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം മെഡിക്കൽ സർവീസസ് കോർപറേഷൻ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി എന്ന വിവരം തീയതി, വാങ്ങിയ ഇനം, ഒരു ഇനത്തിന്റെ വില, ആകെ തുക എന്നിവ ചേര്‍ത്ത് നൽകാമോ?
251.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റെപ്സ് ഓയില്‍ ഫീല്‍ഡ് ആന്റ് എക്യുപ്മെന്റ് ട്രേഡിംഗ് എല്‍.എല്‍.സി. യിൽ നിന്നും N-95 മാസ്ക് വാങ്ങുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍ തീരുമാനമെടുത്തിരുന്നോ; എങ്കില്‍ കരാർ പ്രകാരം ഒരു N-95 മാസ്കിന്റെ വില, കരാർ തീയതി എന്നിവ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണോ; ഇല്ലെങ്കില്‍ സ്ഥാപനത്തിന്റെ ബില്ലിൽ ജി. എസ്. ടി. നമ്പർ രേഖപ്പെടുത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
വിദേശത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നും സാമഗ്രികൾ വാങ്ങാനുള്ള കരാറിൽ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ആവശ്യമാണോ; വിശദാംശം ലഭ്യമാക്കാമോ?
252.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുമ്പോഴും മിക്ക സ്ഥലങ്ങളിലും മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
കെ.എം.എസ്.സി.എല്‍ വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം എന്‍.എ.ബി.എല്‍ അക്രിറ്റേഷൻ ഉള്ള ലാബുകളിൽ നടത്തിയ പരിശോധനകളിൽ എത്ര ശതമാനം മരുന്നുകളാണ് ഗുണനിലവാരം ഇല്ലാത്തതായി കണ്ടത് എന്നതിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് ലഭ്യമാക്കുമോ?
253.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിൽ നിന്നും N-95 മാസ്ക് വാങ്ങുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 25-3-2020 തീയതിയായി പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ ;
( ബി )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് 25-3-2020 തീയതിക്ക്‌ മുൻപ് N-95 മാസ്ക് നൽകാമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെ അറിയിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ വിശാദാംശം ലഭ്യമാക്കാമോ;
( സി )
സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ബി3/130/2020-ഹെല്‍ത്ത് എന്ന ഫയലിൽ 25- 3- 2020 തീയതിയിലെ പർച്ചേസ് ഓർഡറിൽ ഒരു N-95 മാസ്കിന്റെ വില 180 രൂപ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വിശദമാക്കുമോ?
254.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവാേത്ഥാന നായകരുടെ നാമധേയത്തില്‍ ജില്ലകളില്‍ സ്ഥാപിക്കുന്ന നവാേത്ഥാന കേന്ദ്രങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ നൂറനാട് ലപ്രസി സാനിട്ടാേറിയത്തില്‍ പി. കൃഷ്ണപിള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ (File No. 374/Health E2/2022) വിശദമാക്കുമാേ;
( ബി )
പി. കൃഷ്ണപിള്ള സാംസ്കാരിക സമുച്ചയ നിര്‍മ്മാണത്തിനായി സ്ഥലം കെെമാറ്റം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ; വിശദമാക്കുമാേ?
255.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സർക്കാരിന്റെ കാലത്ത് പേ വിഷബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം എത്രയെന്നും നായയുടെ കടിയേറ്റതിനുശേഷം പേവിഷബാധയ്ക്കെതിരെ വാക്സിൻ എടുത്ത എത്രപേർ മരണപ്പെട്ടുവെന്നും അറിയിക്കുമോ;
( ബി )
പേവിഷബാധയ്ക്കെതിരെ വാക്സിൻ എടുത്തതിനുശേഷവും മരണങ്ങൾ സംഭവിച്ചതിന്റെ കാരണം എന്താണെന്നു വിലയിരുത്തിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് പേവിഷബാധയ്ക്കെതിരെ നൽകിവരുന്ന വാക്സിനുകൾ ഏതെല്ലാം ആണ് ; ഏതെങ്കിലും വാക്സിന് ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിനുവേണ്ടി പ്രതിവര്‍ഷം എത്ര തുക ചെലവഴിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
256.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെയും ഓപ്പറേഷന്‍ തിയേറ്ററുകളുടെയും നിലവിലുളള സ്ഥലപരിമിതി, അസൗകര്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ള പി.എം.എസ്.എസ്.വെെ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
എത്ര കോടി രൂപ ചെലവിട്ടാണ് പ്രസ്തുത കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത് എന്നറിയിക്കുമോ; ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉപകരണങ്ങള്‍ പ്രസ്തുത ബ്ലോക്കില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ;
( ഡി )
അത്യാഹിത വിഭാഗവും ഓപ്പറേഷന്‍ തീയേറ്ററും പ്രസ്തുത കെട്ടിടത്തിലേക്ക് മാറ്റുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ?
257.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാസ്റ്റര്‍പ്ലാന്‍ പുരോഗതി വിശദമാക്കാമോ;
( ബി )
പൂര്‍ത്തിയായതും, അവശേഷിക്കുന്നതുമായ പ്രവൃത്തികള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ;
( സി )
അവശേഷിക്കുന്ന പ്രവൃത്തികള്‍ എപ്പോൾ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( ഡി )
അവശേഷിക്കുന്ന പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍വ്വഹിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ വിശദമാക്കുമോ;
( ഇ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
258.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിന് മാത്രമായി വാർഡ് സജ്ജീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര കിടക്കകളാണ് ഈ വാർഡിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
വാർഡ് സജ്ജീകരിച്ചിട്ടില്ലായെങ്കിൽ ഈ വിഭാഗത്തിൽ കിടത്തി ചികിത്സ വേണ്ടി വരുന്ന രോഗികൾക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനം എന്താണെന്ന് വിശദീകരിക്കുമോ;
( സി )
ആവശ്യത്തിന് കിടക്കകൾ ഉൾപ്പെടുത്തി കാർഡിയോളജി വിഭാഗത്തിന് മാത്രമായി വാർഡ് സജ്ജീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ?
259.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അവയവ മാറ്റ ശസ്ത്രക്രിയ സൗകര്യങ്ങള്‍ ഉള്ളത് ഏതൊക്കെ മെഡിക്കല്‍ കോളേജുകളിലാണ് ; മെഡിക്കല്‍ കോളേജുകളുടെ പേരുകള്‍, ഇവിടങ്ങളില്‍ നടത്തുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ ഏതൊക്കെ; ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഏതൊക്കെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്; സ്ഥാപനങ്ങളുടെ പേരും, ഏതൊക്കെ ശസ്ത്രക്രിയയ്ക്കുള്ള അനുമതിയാണ് എന്നതും വ്യക്തമാക്കാമോ;
( സി )
അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കേളേജുകളില്‍ വരുന്ന ചെലവ് എത്ര എന്നും; ഇതേ ശസ്ത്രക്രീയയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന തുക എത്ര എന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷങ്ങളിലായി എത്ര അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട് എന്നത് ആശുപത്രിയുടെ പേരും; ഏത് അവയവമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെട്ടതെന്നും വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഇ )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ നടത്തുന്ന അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് മാത്രമേ അനുമതി നല്‍കാറുള്ളൂ എന്നും രക്തബന്ധമല്ലാത്തവരുടെ അവയവമാറ്റ അപേക്ഷകളില്‍ മേല്‍ അനുമതി നല്‍കാതിരിക്കുകയോ, അതിന് കാലതാമസം നേരിടുന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കിൽ ഇവ പരിഹരിക്കാനും എല്ലാ സര്‍ക്കാര്‍ സൂപ്പര്‍ സ്പെഷ്യലിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രികളിലും എല്ലാ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനും; അവയവമാറ്റ അപേക്ഷകളില്‍ ഉടനടി അനുമതി ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
260.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മെഡിക്കൽ കോളേജിനു തറക്കല്ലിട്ടത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതുവരെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തതും മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
കാസർഗോഡ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ട സമയത്തും അതിനു ശേഷവും ശിലാസ്ഥാപനം നടത്തിയ മറ്റു മെഡിക്കൽ കോളേജുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കോളേജുകൾ നിലവില്‍ ഏത് അവസ്ഥയിലാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കാസർഗോഡ് മെഡിക്കൽ കോളേജിന്റെ ഇതുവരെയുള്ള നിർമ്മാണ പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; ഇതിനു ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ; ഈ തുകയുടെ സ്രോതസ്സ് വ്യക്തമാക്കുമോ;
( ഇ )
കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഏതെല്ലാം പ്രവൃത്തികളാണ് ഇനി ബാക്കിയുള്ളതെന്നും അതിനുവേണ്ടിവരുന്ന തുക എത്രയാണെന്നും വ്യക്തമാക്കുമോ; ഈ തുക കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( എഫ് )
കാസർഗോഡ് മെഡിക്കൽ കോളേജിന്റെ പ്രവൃത്തനം എപ്പോൾ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ജി )
കാസർഗോഡ് മെഡിക്കല്‍ കോളേജിൽ രോഗികൾക്ക് വേണ്ടി ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിശദാംശം നൽകുമോ?
എസ്.എ.ടി. ആശുപത്രിയിലെ നിയമനങ്ങളിലെ അപാകത പരിഹരിക്കാൻ നടപടി
261.
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എ.ടി. ആശുപത്രിയിലെ നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്മേല്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വകുപ്പുതല അന്വേഷണത്തില്‍ ക്രമക്കേട് ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്മേല്‍ നടപടി സ്വീകരിച്ചതിന്റെ ഫലമായി ആരെയെങ്കിലും സസ്‌പെൻഡ് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വകുപ്പുതല അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് എടുക്കാന്‍ പോലീസിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
262.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പി.ജി. ചെയ്യുന്നതിനായി എൽ.ഡബ്ലിയു.എ. അവധിക്ക് അപേക്ഷിച്ചാൽ അനുവദിക്കപ്പെടാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അനുമതി ലഭിക്കാതെ അവധിയില്‍ പോയ ഡോക്ടര്‍മാര്‍ക്ക് തിരികെ സര്‍വ്വീസില്‍ ജോയിൻ ചെയ്യാൻ കഴിയുമോ; എങ്കിൽ ഇതിനായുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പി.ജി. ചെയ്യുന്നതിന് പഠനാവധി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
263.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.സി.സി.യില്‍ ഏഴാം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ എന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
കുടിശ്ശികയിനത്തില്‍ എത്ര തുക നല്‍കാനുണ്ടെന്നും കുടിശ്ശിക എന്നു മുതലാണ് നല്‍കി തുടങ്ങുന്നതെന്നും വ്യക്തമാക്കുമോ?
264.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പെന്‍ഷന്‍ ആയതിന് ശേഷവും (60 വയസ്സിന് ശേഷം) എത്ര ജീവനക്കാര്‍ പല വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മേല്‍ നിയമനം നല്‍കിയിട്ടുള്ളത്; ശമ്പളയിനത്തില്‍ പ്രതിമാസം എത്ര തുക ഇതിനായി ചെലവഴിക്കുന്നുണ്ട്; ഓരോരുത്തര്‍ക്കും നല്‍കുന്ന തുക പേര് സഹിതം വ്യക്തമാക്കുമോ?
265.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ നിലവില്‍ ‌എത്ര ‌ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.‌യ്ക്ക് റിപ്പോര്‍ട്ട് ചെ‌യ്തെന്നും ഇനി എത്ര ഒഴിവുകള്‍ പി.‌എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ 2023 ഡിസംബറിനകം സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ എത്ര പ്രതീക്ഷിത ഒഴിവുകളു‌ണ്ടാകുമെന്നാണ് കണ്ടെത്തി‌യിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 കാറ്റഗറിയില്‍ എത്ര അനുവദനീയ തസ്തികകളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എത്ര പേര്‍ നിലവില്‍ ജോലിചെയ്ത് വരുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
266.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫാേര്‍ട്ട് കാെച്ചി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ,നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ്-്വ, ഗ്രേഡ്-2 എന്നീ തസ്തികകളില്‍ ജീവനക്കാര്‍ ഇല്ലാത്തതുമൂലം ദെെനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ ഇക്കാര്യം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ;
( ബി )
ഫാേര്‍ട്ട് കാെച്ചി താലൂക്ക് ആശുപത്രിയില്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ കൂടുതല്‍ ഡാേക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
267.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശ-സി) വകുപ്പ് സര്‍ക്കുലര്‍ നം. ഉപ.സി3/174/2021/ഉഭപവ തീയതി 05/10/2021 പ്രകാരം 2022 കലണ്ടര്‍ വര്‍ഷം ഒരോ ജില്ലയിലും ആരോഗ്യവകുപ്പിന് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേ‍ഡ് 2 തസ്തികയില്‍ എത്ര പ്രതീക്ഷിത ഒഴിവുണ്ടാകുമെന്നാണ് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
2022 നവംബർ വരെ ഓരോ ജില്ലയിലും ആരോഗ്യവകുപ്പിനു കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേ‍ഡ് 2 തസ്തികയിൽ എത്ര ഒഴിവുണ്ടായിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( സി )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശ-സി) വകുപ്പ് സര്‍ക്കുലര്‍ നം. ഉപ.സി3/100/2022/ഉഭപവ തീയതി 08/11/2022 പ്രകാരം 2023 കലണ്ടര്‍ വര്‍ഷം ഒരോ ജില്ലയിലും ആരോഗ്യവകുപ്പിന് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേ‍ഡ് 2 തസ്തികയില്‍ എത്ര പ്രതീക്ഷിത ഒഴിവുണ്ടാകുമെന്നാണ് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നുള്ള വിവരം ലഭ്യമാക്കുമോ;
( ഡി )
ആരോഗ്യവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേ‍ഡ് 1 മുതല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് വരെയുള്ള തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്നുള്ള വിവരം ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത ഒഴിവുകളിലേയ്ക്കുള്ള പ്രൊമോഷന്‍ നടപടികൾ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം അറിയിക്കുമോ; അടിയന്തിരമായി പ്രൊമോഷന്‍ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
268.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്തളം NSS പോളിടെക്നിക്കിലെ ട്രേഡ്സ്‌മാന്‍ ആയ ശ്രീ. ജയറാം എ., തന്റെ ക്യാന്‍സര്‍ ചികില്‍സാര്‍ത്ഥം അനുവദിച്ച 5 ലക്ഷം രൂപയുടെ പലിശരഹിതവായ്പ ക്രമീകരിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച 9,03,757/- രൂപയുടെ ബില്ലുകളില്‍ 3,73,413/- രൂപയുടെ ബില്ലുകള്‍ മാത്രം ക്രമീകരിക്കുകയും ബാക്കി നിരസിക്കുകയും 1,26,587/- രൂപ തിരിച്ചടയ്ക്കുകയും ചെയ്യണമെന്ന് ഉത്തരവായതിന് കാരണം വിശദമാക്കാമോ;
( ബി )
ടിയാന്‍ ഈ വിഷയത്തില്‍ സമര്‍പ്പിച്ച അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ടിയാന്‍ സമര്‍പ്പിച്ച ബില്ലുകള്‍ പുനഃപരിശോധിച്ച് വായ്പ തുക ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
269.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിൽ ബയോ മെഡിക്കൽ എൻജിനീയർ /ടെക്നീഷ്യൻ എന്നിവരുടെ എത്ര തസ്തികകളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( ബി )
ജില്ലാ ആശുപത്രികൾ മുതൽ മുകളിലുള്ള എല്ലാ ആശുപത്രികളിലും ബയോമെഡിക്കൽ എൻജിനീയർ/ടെക്നീഷ്യൻ എന്നിവരുടെ ആവശ്യമായ സ്ഥിരം തസ്തികകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ താൽക്കാലിക നിയമനങ്ങളിൽ ബയോമെഡിക്കൽ ഡിപ്ലോമ യോഗ്യത ഉള്ളവരെ കൂടി ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്‌ മാരുടെ ഒഴിവുകൾ
270.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്‌ മാരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ ?
271.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ് 3/116/220 ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
272.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത് തടയാനുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
കുടുംബാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം, താലൂക്ക്‌ ആശുപത്രി, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്കു വ്യത്യാസമുണ്ടോ; എങ്കിൽ മേൽപറഞ്ഞ ആശുപത്രികളുടെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികളുടെ ബൈലോയുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികളുടെ അധികാരങ്ങൾ എന്തൊക്കെ;
( എഫ് )
അനാവശ്യമായ തർക്കങ്ങളിലൂടെ ഒരംഗം ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ആ അംഗത്തിനെതിരെ എന്ത് നടപടിയാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിക്ക്‌ സ്വീകരിക്കാൻ കഴിയുക എന്ന് വ്യക്തമാക്കുമോ?
273.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ.സ്റ്റീഫൻ, ഷിബു നിവാസ്, തേരണി, മണവാരി കുന്നത്തുകാല്‍ എന്നയാൾക്ക് മൂന്ന് വര്‍ഷം മുമ്പ് ആര്‍.സി.സി. യിൽ നിന്നും വായിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് വായിൽ മുടി വളരുന്നത് ശസ്ത്രക്രിയാ പിഴവായതിനാല്‍ ടിയാൾക്ക് സർക്കാർ നഷ്ടപരിഹാരം വാഗ്‌ദാനം ചെയ്തിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നഷ്ടപരിഹാരം നൽകാത്തതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
ടിയാള്‍ക്ക് ഇപ്പോൾ ആഹാരം പോലും കഴിക്കാൻ സാധിക്കാത്ത വിധം മുടി വളർന്ന് ഒരു ജോലിയ്ക്കും പോകാൻ പറ്റാത്ത സാഹചര്യത്തിലായതിനാല്‍ സർക്കാർ സഹായം ചെയ്യുവാൻ തയ്യാറാകുമോ; സർക്കാർ സഹായ തുക എത്രയാണെന്നും എപ്പോൾ നൽകുമെന്നും അറിയിക്കാന്‍ സാധിക്കുമോ ?
274.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം കെ .എം. എസ്‌. സി .എൽ. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും തെർമോമീറ്ററുകൾ വാങ്ങിയെന്നറിയിക്കാമോ;
( ബി )
വാങ്ങിയ തീയതിയും എണ്ണവും ഒരു തെർമോമീറ്ററിനു നൽകിയ വിലയും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
275.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ നഴ്‍സിംഗ് കൗണ്‍സില്‍ അനുവദിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് (രജിസ്ട്രേഷൻ) നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ ;
( ബി )
അപേക്ഷ സമര്‍പ്പിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം ഉണ്ടോ; വിശദാംശം അറിയിക്കാമോ?
276.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം കെ.എം.എസ്‌.സി.എൽ. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും ഗ്ലൗസ് വാങ്ങിയിട്ടുണ്ട്; ഗ്ലൗസ് വാങ്ങിയ തീയതിയും, എണ്ണവും, ഒരു ഗ്ലൗസിനു നൽകിയ വിലയും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
277.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം കെ.എം .എസ്‌.സി.എൽ. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും വെന്റിലേറ്റർ വാങ്ങിയെന്നറിയിക്കാമോ;
( ബി )
വെന്റിലേറ്റർ വാങ്ങിയ തീയതിയും എണ്ണവും ഒരു വെന്റിലേറ്ററിന് നൽകിയ വിലയും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
278.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ വെല്‍നസ് സെന്ററായി ഉയര്‍ത്തിയിട്ടുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഏതൊക്കെയാണ്;
( ബി )
പ്രസ്തുത വെല്‍നസ് സെന്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണോയെന്നും ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സ്വീകരിച്ച തുടർനടപടികളും വ്യക്തമാക്കാമോ;
( സി )
നിലവില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഓരോ വെല്‍നസ് സെന്ററുകളിലും ഉള്ളതെന്ന വിവരം ലഭ്യമാക്കാമോ?
279.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ഭൂരിഭാഗം ജില്ലാ മരുന്ന് സംഭരണശാലകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മരുന്ന് സംഭരണശാലകൾക്ക് വാടകയിനത്തിൽ പ്രതിവർഷം എത്ര തുക കെ. എം. എസ്. സി. എൽ. ചെലവഴിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
സ്വന്തമായി മരുന്ന് സംഭരണശാലകൾ നിർമ്മിക്കുവാൻ ഏതെങ്കിലും തരത്തിൽ കെ.എം.എസ്.സി.എൽ.- ന് ഫണ്ട് ലഭ്യമായിട്ടുണ്ടോ; എങ്കിൽ ലഭിച്ച തുക, വർഷം, നീക്കിയിരിപ്പ് തുക എന്നിവ വിശദമാക്കാമോ;
( സി )
സ്വന്തമായി ഭൂമി കണ്ടെത്തിയിട്ടില്ലാത്ത ജില്ലകളിൽ ആരോഗ്യം, റവന്യു എന്നീ ഏതെങ്കിലും വകുപ്പുകളില്‍ നിന്ന് ഭൂമി കണ്ടെത്തി സംഭരണശാല നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
കോഴിക്കോട് ജില്ലയില്‍ കെ. എം. എസ്. സി. എൽ. മരുന്ന് സംഭരണശാല സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; ഇതിനായി ഫണ്ട് അനുവദിച്ച വർഷം, അനുവദിച്ച തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
കെ. എം. എസ്. സി.എൽ. സ്ഥാപിച്ചതു മുതൽ നാളിതു വരെയായി എത്ര തുകയാണ് കോഴിക്കോട് ജില്ല മരുന്ന് സംഭരണശാലയ്ക്കായി വാടകയിനത്തിൽ ചെലവായിട്ടുള്ളതെന്നറിയിക്കാമോ;
( എഫ് )
കരുവണ്ണുരിലുള്ള കോഴിക്കോട് ജില്ല മരുന്ന് സംഭരണശാലയുടെ വാടകക്കരാർ ഈ വർഷം പുതുക്കിയിട്ടുണ്ടോയെന്നറിയിക്കാമോ; എങ്കിൽ നിലവിലെ കരാർ കാലാവധി വ്യക്തമാക്കാമോ; തുടർന്നും കരാർ കാലാവധി പുതുക്കി നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കാമോ;
( ജി )
പ്രസ്തുത മരുന്ന് സംഭരണശാല നഗരപരിധിയിൽ നിന്നും 40 കി.മീ. അകലെ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ മരുന്ന് വിതരണത്തിനുള്ള വാഹന ഇന്ധനയിനത്തിൽ ഭീമമായ തുക ചെലവ് വരുന്നതും മെഡിക്കൽ കോളേജ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ടും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?
280.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം ലൈഫ് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും കെ .എം .എസ്‌. സി .എൽ .എന്തൊക്കെ കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങിയിട്ടുണ്ട്;
( ബി )
വാങ്ങിയ തീയതി, വാങ്ങിയ ഇനം, ഒരു ഇനത്തിന്റെ വില, മൊത്തം തുക എന്നിവ പട്ടികയാക്കി നല്‍കാമോ?
281.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിൽ നിന്നും 25.3.2020 തീയതി പി. പി. ഇ . കിറ്റ് നൽകാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പർച്ചേസ് ഓർഡർ നൽകിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് പി. പി.ഇ. കിറ്റ് നൽകാമെന്നു 25.3.2020 തീയതിക്ക്‌ മുൻപ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെ താൽപ്പര്യം അറിയിച്ചിരുന്നോ: വിശദാംശങ്ങൾ നൽകാമോ;
( സി )
സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ച No : ഹെല്‍ത്ത് ബി3/130/ 2020-ഹെല്‍ത്ത് എന്ന ഫയലിൽ 25.3.2020 തീയതിയിലെ പർച്ചേസ് ഓർഡറിൽ ഒരു പി.പി.ഇ .കിറ്റിന്റെ വില 1500/- രൂപയായി രേഖപ്പെടുത്തിയതിന്റെ കാരണം വിശദമാക്കാമോ?
282.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം കെ.എം.എസ്‌.സി.എൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും വെന്റിലേറ്റർ ഐ.സി.യു വാങ്ങി എന്ന് തീയതിയും ഒരു ഉപകരണത്തിന് നൽകിയവിലയും എണ്ണവും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
283.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം കെ.എം.എസ്‌.സി. എൽ. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും N-95 മാസ്ക് വാങ്ങി എന്ന് തീയതിയും ഒരു N-95 മാസ്കിനു നൽകിയ വിലയും എണ്ണവും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
284.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് പി. പി.ഇ. കിറ്റ്, N 95 മാസ്ക് എന്നിവ നൽകാമെന്ന് കാണിച്ചു കൊണ്ട് 2020 ജനുവരി 29-ന് ശേഷം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെ താൽപ്പര്യം അറിയിച്ചിരുന്നോ; എങ്കിൽ ഏതു തീയതിയിൽ, എത്ര രൂപ നിരക്കിൽ എന്നീ വിശദാംശങ്ങൾ നൽകാമോ; ഇമെയിലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
285.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളിൽ 2016 ജൂൺ 1 മുതൽ 2022 നവംബർ 10 വരെ കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടാത്ത എത്ര ജീവനക്കാരെ ദിവസവേതനം / കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവരുടെ പേര്, തസ്തിക, അഡ്രസ്, ശമ്പളം, ജോലിയിൽ പ്രവേശിച്ച തീയതി, നിയമന രീതി, എന്നിവ തരംതിരിച്ചു ലഭ്യമാക്കാമോ;
( സി )
ഈ കാലയളവിൽ ദിവസവേതനം / കരാർ അടിസ്ഥാനത്തിൽ കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടാത്ത ജോലിയിൽ പ്രവേശിച്ച ജീവനക്കാരിൽ എത്രപേർ ജോലിയിൽ തുടരുന്നുണ്ട്; അവരുടെ പേര്, തസ്തിക, അഡ്രസ്, ശമ്പളം, എന്നിവ തരംതിരിച്ചു ലഭ്യമാക്കാമോ;
( ഡി )
ഈ കാലയളവിൽ ദിവസവേതനം / കരാർ അടിസ്ഥാനത്തിൽ കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടാത്ത ജോലിയിൽ പ്രവേശിച്ച ജീവനക്കാരിൽ എത്രപേരെ ജോലിയിൽ നിന്നും സ്ഥിരമായി പിരിച്ചുവിട്ടിട്ടുണ്ട് ; അവരുടെ പേര്, തസ്തിക, അഡ്രസ്, ശമ്പളം, എന്നിവ ഇനം തിരിച്ചു ലഭ്യമാക്കാമോ?
286.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം കെ. എം.എസ്‌. സി. എൽ.ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും മൈക്രോ സെൻട്രിഫ്യൂജ് വാങ്ങി; വാങ്ങിയ തീയതിയും, ഒരു ഉപകരണത്തിന് നൽകിയ വിലയും , എണ്ണവും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
2020 ജനുവരി 29-ന് ശേഷം കെ. എം.എസ്‌.സി.എൽ. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും റെഫ്രിജറേറ്റഡ് സെൻട്രിഫ്യൂജ് വാങ്ങി; വാങ്ങിയ തീയതിയും, ഒരു ഉപകരണത്തിന് നൽകിയ വിലയും എണ്ണവും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
2020 ജനുവരി 29-ന് ശേഷം കെ.എം.എസ്‌.സി.എൽ. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും പി. സി. ആർ. മെഷീൻ വാങ്ങി; വാങ്ങിയ തീയതിയും ഒരു ഉപകരണത്തിന് നൽകിയ വിലയും എണ്ണവും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
287.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌റ്റെപ്സ് ഓയിൽ ഫീൽഡ് ആൻഡ് എക്യുപ്മെന്റ് ട്രേഡിങ് എൽ.എൽ.സി. യിൽ നിന്നും N-95 മാസ്ക് വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ തീരുമാനിച്ചിരുന്നോ; ഒരു N-95 മാസ്കിന്റെ തുകയും കരാർ തീയതിയും വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത സ്ഥാപനം നൽകിയ ബില്ലിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന്റെ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്കാണോ ഈ തുക നൽകിയത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള വിവരം നൽകാമോ;
( ഡി )
കമ്പനിക്ക് നൽകിയ കരാറിൽ ഉടമസ്ഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്കുന്നത് നിയമവിരുദ്ധമല്ലേ; വ്യക്തമാക്കാമോ?
288.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.എം.ഇ. യില്‍ നിന്ന് ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ (പാരാ മെഡിക്കല്‍) സമര്‍പ്പിച്ചാല്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയിക്കാമോ;
( ബി )
അപേക്ഷ സമര്‍പ്പിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള സമയപരിധി എത്രയാണ്; വിശദാംശം ലഭ്യമാക്കാമോ?
289.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനു പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
290.
ശ്രീ സജി ചെറിയാൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ, വിശദമാക്കുമോ;
( ബി )
മെഡിക്കല്‍ കോളേജുകളില്‍ സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ അര്‍ബുദ ചികിത്സക്കായി നടത്തിയിട്ടുളള ആധുനികീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്ത് അര്‍ബുദ ചികിത്സാരംഗത്ത് സര്‍ക്കാര്‍ നടത്തിയിട്ടുളള ഇടപെടലുകളും പുരോഗതിയും സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ, വിശദമാക്കുമോ?
291.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത പാരിപ്പള്ളി ഇ.എസ്.ഐ. ആശുപത്രിയിലും മഞ്ചേരി, ഇടുക്കി, കോന്നി എന്നിവിടങ്ങളിലും മികച്ച സൗകര്യങ്ങളൊരുക്കി മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നേടിയെടുക്കാനായിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ വികസനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഡി )
വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള തൊഴില്‍ സാധ്യതകള്‍ കണക്കിലെടുത്ത് നഴ്സിംഗ് പഠനത്തിനുള്ള സൗകര്യം വിപുലീകരിക്കുന്ന കാര്യം പരിഗണിക്കുമോ?
292.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകദേശം പതിനൊന്നു ലക്ഷത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമായി പഠനം നടത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനായുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ മാതൃക സ്ഥാപനങ്ങളാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശംങ്ങള്‍ ലഭ്യമാക്കുമോ?
293.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ 2021-ൽ പാസ്സാക്കിയ അലയ്ഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് ആക്ട് കേരളത്തിൽ നടപ്പാക്കുവാൻ ഇതു വരെ എന്ത് നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്; പ്രസ്തുത ആക്ടിനു കീഴിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്ക് എന്തെല്ലാം സാധ്യതകളാണ് കേരളത്തിൽ ലഭ്യമാക്കുക; ഇതുസംബന്ധിച്ച് സ്പെഷ്യല്‍ റൂള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;
( ബി )
കേരള പബ്ലിക് സർവീസ് കോർപ്പറേഷൻ 2022 ജൂൺ 15 നു പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമുള്ള (കാറ്റഗറി നമ്പര്‍ 183/2022) ആരോഗ്യ വകുപ്പിലേക്കുള്ള ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ നിയമനത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ ബാച്‌ലേഴ്സ് ഓഫ് ഒക്യുപേഷണൽ തെറാപ്പി കോഴ്സിന്റെ മിനിമം സ്റ്റാൻഡേർഡ് റെഗുലേഷൻസ് പ്രസിദ്ധികരിക്കാനും അതുവഴി കൂടുതൽ മെഡിക്കൽ കോളേജുകളിൽ കോഴ്സ് ആരംഭിക്കാനും വേണ്ടുന്ന എന്തെല്ലാം നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
അലയ്ഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് ആക്ടിന് ചുവട് പിടിച്ച് സംസ്ഥാനത്ത് രൂപീകരിക്കുന്ന കൗണ്‍സിലില്‍ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ പ്രതിനിധികളെക്കൂടി ഉല്‍പ്പെടുത്തുമോ; ആയതിന്റെ സ്പെഷ്യല്‍ റൂള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പില്‍ നിലവിലുള്ള കെ2/27/2022 എച്ച്. ആന്റ് എഫ്. ഡബ്ല്യു. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ആയതിന് ഉണ്ടായ കാലതാമസം വിശദമാക്കുമോ?
294.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കരള്‍ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
കരള്‍ മാറ്റിവെക്കാന്‍ വേണ്ടിവരുന്ന ഭീമമായ ചെലവ് പാവപ്പെട്ട രോഗികള്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം ഉയര്‍ന്നതാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതൊക്കെ മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസ്തുത ശസ്ത്രക്രിയ ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
295.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക്, മെറ്റേർണൽ &ചൈൽഡ് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ച നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
296.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കേളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോ വസ്ക്യൂലർ തൊറാസിക് സർജറി (1 അദ്ധ്യാപകൻ ), നെഫ്രോളജി (2 അദ്ധ്യാപകർ ), യൂറോളജി (1 അദ്ധ്യാപകൻ ), പ്ലാസ്റ്റിക് സര്‍ജറി (3 അദ്ധ്യാപകർ ), ഗ്യാസ്‌ട്രോഎന്ററോളജി (1 അദ്ധ്യാപകൻ), കാര്‍ഡിയോളജി (4 അദ്ധ്യാപകർ ) എന്നീ വിഭാഗങ്ങളിൽ അദ്ധ്യാപകക്ഷാമം രോഗികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും അത് വഴി സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ നേടിയെടുക്കാനും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രോഗികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം നല്‍കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
297.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പുതിയ കോബാട്ട് തെറാപ്പി മെഷീന്‍ വാങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
298.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 1 മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ഏതൊക്കെ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകി എന്ന് വ്യക്തമാക്കാമോ;
( ബി )
2020 ജനുവരി 1 മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ഏതൊക്കെ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുതുക്കി നൽകി എന്ന് വ്യക്തമാക്കാമോ?
299.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
2023-24 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിയാരം ആയുര്‍വ്വേദ കോളേജില്‍ നിന്നും സമര്‍പ്പിച്ച പ്രധാന പ്രോജക്ട് ഏതൊക്കെയാണ്; വിശദമാക്കാമോ?
300.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോലയില്‍ അനുവദിച്ച ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
എത്ര ഏക്കര്‍ സ്ഥലമാണ് ആയുഷ് വകുപ്പിന് കെട്ടിടം പണിയുന്നതിനായി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ആയുര്‍വേദ കോളേജിന് കെട്ടിടം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമോ?
301.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതീയ ചികില്‍സാ വകുപ്പില്‍ എത്ര എന്‍ട്രി കേഡര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ എത്ര ഭിന്നശേഷിക്കാര്‍ ജോലി ചെയ്തു വരുന്നുണ്ടെന്ന് അറിയിക്കുമോ; അവര്‍ ഏതെല്ലാം ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് വ്യക്തമാക്കുമോ;
( സി )
ഭിന്നശേഷി വിഭാഗത്തിലെ ബാക്ക് ലോഗ് തസ്തികകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
302.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഏതൊക്കെ ആയുര്‍വേദ ആശുപത്രികളാണ് 100 കിടക്കകളുള്ള ആശുപത്രികളായിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ജില്ലാ ആശുപത്രികളില്‍ 100 കിടക്കകള്‍ ഇല്ലാത്ത ആശുപത്രികളില്‍ ആയത് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
303.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മുപ്പത്തി ഒന്‍പതാം നമ്പര്‍ അങ്കണവാടിയുടെ കെട്ടിട നിര്‍മ്മാണത്തിനായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുക അതേ പഞ്ചായത്തിലെ മുപ്പത്തി ആറാം നമ്പര്‍ അങ്കണവാടിയ്ക്കു കെട്ടിടം നിര്‍മ്മിക്കുന്നതിനായി മാറ്റി അനുവദിക്കുന്നതിന് വനിതാ ശിശു വികസന ഡയറക്ട്റേറ്റില്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്‍മേല്‍ ഡയറക്ട്റേറ്റില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇരിമ്പിളിയം പഞ്ചായത്തിലെ മുപ്പത്തി ആറാം നമ്പര്‍ അങ്കണവാടിയ്ക്കു കെട്ടിടം നിര്‍മ്മിക്കുന്നതിനായി തുക വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
304.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നതിനു ലഭിച്ചിട്ടുള്ള പ്രൊപ്പോസല്‍ ഏതൊക്കെയാണ്‌ ;വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;എങ്കില്‍ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
305.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി.അൻവർ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാക്കുന്നതിനായി രൂപം നല്‍കിയ ഹൃദ്യം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സങ്കീര്‍ണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഹൃദ്യം പദ്ധതിയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ ദേശീയ അംഗീകാരങ്ങള്‍ നേടുന്ന നിലയിലേക്ക് ഈ പദ്ധതിയെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിശദമാക്കാമോ?
306.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.സി.ഡി.എസ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഫോർട്ടിഫൈഡ് റൈസ് വിതരണം ചെയ്യുന്നുണ്ടോ ; എങ്കില്‍ എന്നു മുതലാണ് വിതരണം ചെയ്തു തുടങ്ങിയത് എന്ന് അറിയിക്കുമോ;
( ബി )
എത്ര പേർക്ക് എത്ര അളവിൽ അരി വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കുമോ;
( സി )
ഫോർട്ടിഫൈഡ് റൈസ് വിതരണം ചെയ്യുന്നതിനു മുൻപ് ഇതേക്കുറിച്ച് പഠനം നടത്തിയിരുന്നോ വ്യക്തമാക്കാമോ;
( ഡി )
അരി വിതരണത്തിന് ശേഷം കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടോയെന്ന് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
307.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി കെട്ടിടമില്ലാതെയും, ജീർണാവസ്ഥയിലുള്ളതും ,വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതുമായ അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് നൽകുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിലെ 184, 109, 106, 25, 165 എന്നീ അങ്കണവാടികൾക്ക്‌ കെട്ടിടം നിർമ്മിക്കുന്നതിനായി ജനപ്രതിനിധി നൽകിയ നിവേദനങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.