|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
അരി
വില നിയന്ത്രിക്കാന്‍ നടപടി
308.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിപണിയില്‍
അരിവില വന്‍തോതില്‍
ഉയര്‍ന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ വില
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പൊതുവിപണന
കേന്ദ്രങ്ങളില്‍ സര്‍വ്വര്‍
തകരാര്‍മൂലം റേഷന്‍ വിതരണം
മുടങ്ങുന്നത് പതിവാകുന്ന
സാഹചര്യത്തില്‍ റേഷന്‍ വിതരണം
മുടങ്ങാതിരിക്കാന്‍ ശാശ്വത
പരിഹാര നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
സി )
റേഷന്‍
വിതരണക്കാരുടെ പ്രതിഫലം
പകുതിയായി തടഞ്ഞുവയ്ക്കുന്നത്
പൊതുവിതരണ കേന്ദ്രങ്ങളെ
ആശ്രയിച്ച് കഴിയുന്ന
ലക്ഷക്കണക്കിന് കുടുംബങ്ങളെ
ബാധിക്കുമെന്നിരിക്കെ റേഷന്‍
വ്യാപാരികളുടെ കമ്മീഷന്‍
പൂര്‍ണ്ണമായും നല്‍കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
309.
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ നയ സമീപനങ്ങള്‍
കാരണം നിത്യോപയോഗ സാധനങ്ങളുടെ
വില വര്‍ദ്ധിക്കുന്നതായി
പറയപ്പെടുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിലവർദ്ധന
നിയന്ത്രിക്കുന്നതിനും
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം
സംരക്ഷിക്കുന്നതിനും
നിലനിര്‍ത്തുന്നതിനും എന്തൊക്കെ
പുതിയ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഗ്രാമതലത്തിൽ
സഞ്ചരിക്കുന്ന പൊതുവിതരണ
സംവിധാനം കൂടുതല്‍
ഏര്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ, എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
310.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാരകരോഗങ്ങള്‍
ബാധിച്ച് ചികിത്സ നടത്തുന്ന
സാമ്പത്തികമായി പിന്നാക്കം
നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക്
മറ്റു നിബന്ധനകളില്ലാതെ റേഷന്‍
കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ആയിരം
സ്ക്വയര്‍ഫീറ്റിന്
തൊട്ടുമുകളില്‍ വിസ്തൃതിയുളള
വീടുകളുളള കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ
കാര്‍ഡാക്കി മാറ്റി
കിട്ടാത്തതുമൂലം ചികിത്സാ
സഹായങ്ങള്‍ ലഭിക്കാതെ വരുന്നത്
ഒഴിവാക്കുന്നതിനായി, ഇത്തരം
കേസുകള്‍ പ്രത്യേകമായി
പരിഗണിച്ച് ഇളവ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
311.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിശപ്പുരഹിത
കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത്
നാളിതുവരെ എത്ര സുഭിക്ഷ
ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
ബി )
ബാലുശ്ശേരി
മണ്ഡലത്തില്‍ സുഭിക്ഷ
ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി
ഇതുവരെ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; പ്രസ്തുത
അപേക്ഷകളിൻമേല്‍ സ്വീകരിച്ച
തുടര്‍നടപടികള്‍ അറിയിക്കാമോ;
(
സി )
സുഭിക്ഷ
ഹോട്ടലുകള്‍ ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ് നല്‍കിവരുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
312.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിശപ്പുരഹിത
കേരളം പദ്ധതി പ്രകാരം പട്ടാമ്പി
മണ്ഡലത്തിൽ അനുവദിച്ച സുഭിക്ഷ
ഹോട്ടലുകൾ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
കുടുംബശ്രീയുടെ
സഹായത്തോടെ മണ്ഡലത്തിലെ
കൂടുതല്‍ സ്ഥലങ്ങളില്‍ സുഭിക്ഷ
ഹോട്ടലുകള്‍
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
313.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിശപ്പ്
രഹിത കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി സംസ്ഥാനത്ത്
എത്ര സുഭിക്ഷ ഹോട്ടലുകള്‍
ആരംഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക് നല്‍കാമോ;
(
ബി )
സുഭിക്ഷ
ഹോട്ടല്‍ പദ്ധതി
വിപുലപ്പെടുത്തുന്നതിനു നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
314.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിശപ്പ്
രഹിത കേരളം പദ്ധതി പ്രകാരം
ആലപ്പുഴ മണ്ഡലത്തില്‍ അനുവദിച്ച
സുഭിക്ഷ ഹോട്ടലുകള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഹോട്ടലുകളുടെ നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
315.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ സംവരണ
വിഭാഗത്തിലുള്ള റേഷന്‍
കാര്‍ഡുകള്‍ എ.എ.വൈ.
വിഭാഗത്തിലേക്ക്
മാറ്റുന്നതിനുള്ള എത്ര
അപേക്ഷകള്‍
നിലവിലുണ്ടെന്നറിയിക്കുമോ;
(
ബി )
എ.എ.വൈ.
കാര്‍ഡ് ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കാമോ?
316.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മാവേലിസ്റ്റോറുകളെ സൂപ്പര്‍
മാര്‍ക്കറ്റുകളായി ഉയര്‍ത്തുന്ന
പദ്ധതിയില്‍ ചവറ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
മാവേലിസ്റ്റോറുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
317.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ എ.എ.വൈ. കാര്‍ഡ്
ഉപഭോക്താക്കളുടെ ഒഴിവുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍ നിലവില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
318.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനര്‍ഹമായി
സ്വന്തമാക്കിയ മുന്‍ഗണനാ റേഷന്‍
കാര്‍ഡുകള്‍ തിരികെ
സമര്‍പ്പിക്കാന്‍ ഭക്ഷ്യവകുപ്പ്
അഭ്യര്‍ത്ഥിച്ച പ്രകാരം
നിരവധിപേര്‍ പ്രസ്തുത
കാര്‍ഡുകള്‍ തിരികെ നല്‍കി
മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും
സ്വയം ഒഴിവായെങ്കിലും
നിരവധിപേര്‍ ഇനിയും അനര്‍ഹമായി
മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍
കെെവശം വച്ചിരിക്കുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അനര്‍ഹമായി
കെെവശം വച്ചിരിക്കുന്ന
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍
മുഴുവനായും തിരിച്ചു പിടിച്ച്
അര്‍ഹരായവര്‍ക്ക് നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
319.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം അനർഹമായി കൈവശം
വച്ചിരുന്ന എത്ര മുൻഗണന റേഷൻ
കാർഡുകൾ
കണ്ടുകെട്ടിയിട്ടുണ്ടെന്നുള്ള
കണക്ക് ജില്ല തിരിച്ച്
അറിയിക്കാമോ ?
320.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാന്‍സര്‍,
വൃക്കരോഗം തുടങ്ങിയ ഗുരുതര
രോഗങ്ങള്‍ ബാധിച്ചവരില്‍ ആയിരം
ചതുരശ്ര അടിയില്‍ കൂടുതലുളള
വീടുകളുള്ളവർക്ക് പ്രസ്തുത
കാരണത്താല്‍ അവരുടെ റേഷന്‍
കാര്‍ഡുകള്‍ മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുത്താനാവുന്നില്ലെന്നത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കേന്ദ്ര
സർക്കാരിന്റെ മാനദണ്ഡപ്രകാരമുളള
ഈ വിഷയത്തില്‍ എന്തെങ്കിലും
ഇളവുകള്‍ നല്‍കുന്നതിന് സംസ്ഥാന
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
321.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലത്ത്
കാഞ്ഞങ്ങാട് മണ്ഡലത്തിൽ എത്ര
എ.പി.എൽ. കാർഡുകൾ മുൻഗണനാ
വിഭാഗത്തിലേക്ക് മാറ്റി
നൽകിയെന്ന് വിശദമാക്കാമോ;
(
ബി )
മുൻഗണനാ
വിഭാഗത്തിൽ ഉൾപ്പെടുന്നതിനായി
കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന്
എത്ര അപേക്ഷകൾ ലഭിച്ചുവെന്ന്
വിശദമാക്കാമോ?
322.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ബി.പി.എല്‍. കാര്‍ഡുകള്‍
അനധികൃതമായി
നിലനിര്‍ത്തിയിരിക്കുന്ന
കുടുംബങ്ങളില്‍ നിന്നും പിഴ
ഈടാക്കുന്ന നടപടി പ്രകാരം
പരിശോധന നടത്തി പിഴ തുക
നിശ്ചയിക്കുന്ന നടപടികളില്‍
പോരായ്മ ഉളളതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
തുക
നിര്‍ണ്ണയിക്കുന്നതിന്
മാനദണ്ഡമാക്കുന്ന പരിശോധന
ഘടകങ്ങള്‍ ഏതെല്ലാം എന്ന്
വിശദമാക്കാമോ;
(
സി )
സര്‍ക്കാര്‍
/ സന്നദ്ധ സംഘടനകള്‍ /
ജീവകാരുണ്യ സ്ഥാപനങ്ങള്‍
എന്നിവരുടെ ധനസഹായത്താല്‍ വീട്
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
നിര്‍ധനരായ കുടുംബങ്ങളെ അവര്‍
പാര്‍ക്കുന്ന വീടിന്റെ സ്ഥിതി
മാത്രം പരിഗണിച്ച്
ബി.പി.എല്‍-ല്‍ നിന്നും
ഒഴിവാക്കി പിഴ ചുമത്തുന്ന നടപടി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ഡി )
ഇത്തരം
പരാതികള്‍ പരിഹരിക്കുവാന്‍
കാര്യക്ഷമമായ ജനകീയ സമിതികളുടെ
സേവനം
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
വ്യക്തമാക്കാമോ?
323.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്ഥിരമായി
സസ്പെന്റ് ചെയ്യപ്പെടുകയോ
ക്യാന്‍സല്‍ ചെയ്യപ്പെടുകയോ
ചെയ്തിട്ടുളള റേഷന്‍ കടകള്‍
പുതിയ ലെെസന്‍സികള്‍ക്ക്
നല്‍കാനുളള ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
നെടുമങ്ങാട് താലൂക്കില്‍
ഏതെല്ലാം റേഷന്‍ കടകളാണ്
ഇത്തരത്തില്‍ പുതിയതായി
ലെെസന്‍സികള്‍ക്ക് നല്‍കാന്‍
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
എന്തെല്ലാം
മാനദണ്ഡങ്ങളാണ് പുതുതായി റേഷന്‍
കട അനുവദിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ; മാനദണ്ഡങ്ങളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ?
324.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പുതിയതായി റേഷന്‍ കടകള്‍
ആരംഭിക്കുന്നതിന് കോട്ടയം
ജില്ലയില്‍ നിന്ന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും ലഭിച്ച
അപേക്ഷകളില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
ബി )
ജില്ലയില്‍
എത്ര പുതിയ റേഷന്‍ കടകള്‍
ആരംഭിച്ചിട്ടുണ്ടെന്നും അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ?
325.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതിയ
റേഷന്‍കടകള്‍ അനുവദിക്കുന്നതിന്
എന്തെല്ലാം മാനദണ്ഡങ്ങളാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
326.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റേഷൻ
കടകളിലെ ഇ പോസ് മെഷീൻ സംവിധാനം
തകരാറിലായി റേഷൻ വിതരണം
തടസ്സപ്പെടുന്നത് സംബന്ധിച്ച്
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഈ
വര്‍ഷം ഇത്തരത്തില്‍ എത്ര തവണ
റേഷന്‍ വിതരണം
തടസ്സപ്പെട്ടുവെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഇക്കാര്യത്തിൽ
സംസ്ഥാനത്തെ ഡാറ്റാ സെന്ററിനാണോ
കേന്ദ്ര സെർവറുകൾക്കാണോ
പ്രശ്നമെന്നത് വിലയിരുത്താൻ
പഠനമോ അന്വേഷണമോ
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ഡി )
ഇ
പോസ് മെഷീൻ തകരാർ കണ്ടെത്തുന്ന
സന്ദർഭങ്ങളിൽ ഒ.ടി.പി.
ഉപയോഗിച്ച് റേഷൻ വിതരണം
നടത്തുന്ന കണക്കും ഇ പോസിൽ
ബയോമെട്രിക് വിതരണം നടത്തുന്ന
കണക്കും താരതമ്യം
ചെയ്യാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഇപോസ്
മെഷീൻ തകരാർ സംബന്ധിച്ച്
സ്വതന്ത്ര ഏജൻസിയെ കൊണ്ട്
ടെക്നിക്കൽ ഓഡിറ്റ് നടത്തണമെന്ന
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
ഇത്തരമൊരു
ഓഡിറ്റിനോ അന്വേഷണത്തിനോ
സർക്കാർ തയാറാകുമോയെന്ന്
അറിയിക്കുമോ?
327.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ മീനച്ചില്‍
താലൂക്കില്‍ ഉള്‍പ്പെടുന്ന
പൂഞ്ഞാർ പഞ്ചായത്ത് പതിനൊന്നാം
വാർഡിൽ ചേന്നാട്, തീക്കോയി
പഞ്ചായത്ത് പതിനൊന്നാം വാർഡിൽ
വെട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ
പുതിയ റേഷൻ കടകൾ
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലങ്ങളിൽ പുതിയ റേഷൻ കടകൾ
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
328.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നുംകുളം
നഗരസഭാ പരിധിയില്‍ ഉൾപ്പെട്ട
ആനയ്ക്കലില്‍ അനുവദിച്ച റേഷന്‍
കട ആരംഭിക്കുന്നതിന് എന്താെക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
റേഷൻ കട എന്ന്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
329.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയിലുള്ള പരവൂർ ചാത്തന്നൂർ
ഫർക്കകളിലുൾപ്പെട്ട 231, 236,
238, 246, 276, 281, 287, 300
എന്നീ നമ്പരുകളിലുള്ള
റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ
നിയമിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
മേൽ
പറഞ്ഞിട്ടുള്ള റേഷൻ
കടകൾക്കേതിനെങ്കിലും സ്ഥിരം
ലൈസൻസികളെ നിയമിക്കാൻ ഇതിനകം
നടപടികൾ
സ്വീകരിച്ചിട്ടില്ലെങ്കിൽ
ആയതിന്റെ കാരണം വിശദമാക്കാമോ;
(
സി )
സ്ഥിരം
ലൈസൻസികളെ നിയമിക്കുന്നതിനുള്ള
നടപടികൾ എന്ന്
പൂര്‍ത്തീകരിക്കാൻ കഴിയുമെന്ന്
അറിയിക്കാമോ?
330.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റേഷന്‍കടകള്‍ സ്മാര്‍ട്ട്
റേഷന്‍കടകളാക്കുന്നതിനു വേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
റേഷന്‍കടകള്‍
സ്മാര്‍ട്ടാകുന്നതിലൂടെ
എന്തെല്ലാം അധിക സൗകര്യങ്ങളാണ്
ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക;
വിശദമാക്കുമോ?
331.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നംകുളം
മണ്ഡലത്തില്‍ പുതുതായി റേഷന്‍
കടകൾ
അനുവദിക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പ്രസ്തുത
അപേക്ഷകളിന്മേൽ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമാേ?
332.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ റേഷന്‍ കടകളുടെ
പ്രവര്‍ത്തന സുതാര്യത
ഉറപ്പുവരുത്തുന്നതിനായി
രൂപീകരിച്ച വിജിലന്‍സ്
കമ്മിറ്റികളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിജിലന്‍സ് കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
താലൂക്കടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
333.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിലെ ആദിവാസി ഊരുകളിലെ
എല്ലാ കുടുംബങ്ങള്‍ക്കും
ഭക്ഷ്യധാന്യങ്ങള്‍
ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ്
വരുത്തുന്നതിന് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി
വരുന്നതെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ സഞ്ചരിക്കുന്ന
റേഷന്‍ കടകളുടെ പ്രവര്‍ത്തനം
ഏതൊക്കെ പ്രദേശങ്ങളിലാണ്
വ്യാപിപ്പിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കാമോ; പ്രസ്തുത
പദ്ധതിയിലൂടെ മണ്ഡലത്തിലെ
മുഴുവന്‍ ആദിവാസി ഊരുകളിലും
ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍
സാധിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
സഞ്ചരിക്കുന്ന
റേഷന്‍കട പദ്ധതിക്കായി
എം.എല്‍.എ.മാരുടെ വികസന ഫണ്ട്
വിനിയോഗിച്ച് വാഹനം
വാങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇത്തരത്തില്‍
വാങ്ങുന്ന വാഹനങ്ങളുടെ ഇന്ധനം,
ഡ്രൈവറുടെ ശമ്പളം,
മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള
ആവര്‍ത്തനചെലവുകള്‍ ഏതു
രീതിയില്‍
നിര്‍വഹിക്കുന്നതിനാണ്
നിശ്ചയിച്ചിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കാമോ?
334.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരിയുടെ
വില വര്‍ദ്ധനവ് തടയുന്നതിന്
വേണ്ടി മറ്റു സംസ്ഥാനങ്ങളില്‍
നിന്ന് അരി ഇറക്കുമതി ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ആവശ്യക്കാര്‍ക്ക്
വിതരണം ചെയ്യാതെ അരി
ഗോഡൗണുകളില്‍ നശിച്ചുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തില്‍
എത്രമാത്രം അരിയാണ്
നശിച്ചുപോയിട്ടുള്ളതെന്നതിന്റെ
കണക്ക് ലഭ്യമാണോ; വിശദമാക്കാമോ;
(
ഡി )
മാസങ്ങളായി
റേഷന്‍ കടകളിലൂടെ കാര്‍ഡ്
ഉടമകള്‍ക്ക് പുഴുക്കലരി
നല്‍കാതെ പച്ചരി മാത്രം
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍
എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഇ )
പച്ചരി
ആവശ്യത്തില്‍ അധികമായി
സംഭരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത് അരിമാവ്
ഉള്‍പ്പെടെയുള്ള
ഉല്‍പ്പന്നങ്ങളാക്കി
മാറ്റുന്നതിനും വിതരണം
ചെയ്യുന്നതിനും സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
എഫ് )
നിലവില്‍
കമ്മീഷന്‍ വെട്ടിക്കുറച്ചത്
കാരണം റേഷന്‍ കട ഉടമകള്‍
നേരിടുന്ന പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
335.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 2022
ഒക്ടോബർ, നവംബർ
മാസങ്ങളിലേക്കുള്ള റേഷൻ ഫണ്ട്
വെട്ടിക്കുറയ്ക്കുകയുണ്ടായോ;
(
ബി )
എങ്കില്‍
റേഷൻ ഫണ്ടിലെ തുക ഏതൊക്കെ
ആവശ്യങ്ങൾക്കായിട്ടാണ് മാറ്റി
വെച്ചിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഫണ്ട്
വെട്ടിക്കുറച്ചതുമൂലം
സംസ്ഥാനത്തെ റേഷൻ
വ്യാപാരികൾക്കുള്ള കമ്മീഷന്‍
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന തുകയുടെ
50 ശതമാനത്തിൽ താഴെയാകുന്ന
സാഹചര്യം ഉണ്ടാകുമോ; എങ്കിൽ
റേഷൻ വ്യാപാരികൾക്ക്
നഷ്ടമാകുന്ന ബാക്കി കമ്മീഷൻ തുക
എപ്പോൾ വിതരണം ചെയ്യാനാകുമെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
ഭക്ഷ്യഭദ്രതാ
നിയമം നടപ്പിലാക്കിയപ്പോള്‍
റേഷൻ ക്രമക്കേട് തടയാൻ റേഷൻ
വ്യാപാരികൾക്ക്
ജീവിക്കാനാവശ്യമായ വേതനം
നൽകണമെന്ന വിദഗ്ദ്ധ സമിതിയുടെ
ശിപാർശയുടെ അടിസ്ഥാനത്തിലാണോ
മിനിമം വേതനം ഉറപ്പാക്കുന്ന
രീതിയിലുള്ള കമ്മീഷൻ വ്യവസ്ഥ
ഉണ്ടാക്കിയതെന്ന് അറിയിക്കാമോ;
(
ഇ )
കോവിഡ്
കാലയളവിൽ ഭക്ഷ്യധാന്യ കിറ്റ്
വിതരണം ചെയ്തതിന്റെ കുടിശ്ശിക
വ്യാപാരികൾക്ക് പൂർണ്ണമായും
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ എത്ര തുകയാണ്
കുടിശ്ശികയുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
എഫ് )
കുടിശ്ശികയുള്ളപ്പോൾ
വീണ്ടും കമ്മീഷൻ തുക
കുറയ്ക്കുന്നത് കെട്ടിട വാടക,
വൈദ്യുതി ചാർജ്,
സെയിൽസ്‍മാൻമാർക്കുള്ള വേതനം
എന്നീ ചെലവുകൾക്ക് പോലും പണം
കണ്ടെത്താൻ റേഷന്‍
കടക്കാര്‍ക്ക് കഴിയാത്ത
സാഹചര്യമുണ്ടാക്കുമെന്ന്
സർക്കാർ വിലയിരുത്തുന്നുണ്ടോ;
(
ജി )
എങ്കിൽ
റേഷൻ വ്യാപാരികളുടെ ഈ
പ്രതിസന്ധി പരിഹരിക്കുന്നതിന്
എന്തൊക്കെ അടിയന്തര നടപടികൾ
സ്വീകരിക്കുമെന്ന് അറിയിക്കാമോ?
336.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിതരണ സമ്പ്രദായത്തിലൂടെ
ഫോർട്ടിഫൈഡ് റൈസ് നിർബന്ധമായും
കൊടുക്കണമെന്ന് കേന്ദ്രസർക്കാർ
നിഷ്കര്‍ഷിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
ബി )
2022
നവംബർ മാസം നടന്ന സംസ്ഥാന
ഭക്ഷ്യസെക്രട്ടറിമാരുടെ
യോഗത്തിൽ കേന്ദ്രം
ഇക്കാര്യത്തില്‍ എന്ത് നിലപാട്
സ്വീകരിച്ചുവെന്നും സംസ്ഥാനം
എന്ത് നിലപാട് അറിയിച്ചുവെന്നും
വിശദമാക്കുമോ;
(
സി )
കേരളത്തിൽ
സപ്ലൈകോ സംഭരിച്ച് മില്ലിൽ
കുത്തി അരിയാക്കുന്ന കസ്റ്റം
മിൽഡ് റൈസ് (സി.എം.ആർ.)
എത്രത്തോളം
പോഷകസമ്പുഷ്ടമാണെന്ന് ലാബില്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരിശോധനാ ഫലം
ലഭ്യമാക്കുമോ;
(
ഡി )
ഈ
പരിശോധനാ ഫലം കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍
കേന്ദ്രത്തിന്റെ പ്രതികരണം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഇ )
വയനാട്
ജില്ലയിൽ ഫോർട്ടിഫൈഡ് റൈസ്
വിതരണം ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ റേഷന്‍
കടകളിലാണെന്നത് താലൂക്ക്
അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
337.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ അടുത്തമാസം മുതല്‍
റേഷന്‍ കടകളില്‍ വിതരണം
ചെയ്യുന്നതിന് വേണ്ടി
ഗോഡൗണുകളില്‍
എത്തിയിരിക്കുന്നത് മുഴുവനായും
പച്ചരിയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മേഖലയിലെ ആളുകള്‍ ഭൂരിഭാഗവും
പുഴുക്കലരി ഉപയോഗിച്ച്
ശീലിച്ചവരാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇവർക്ക്
പുഴുക്കലരി നല്‍കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
338.
ഡോ.
എം.കെ . മുനീർ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരി
ഉൾപ്പെടെയുളള നിത്യോപയോഗ
സാധനങ്ങളുടെ വില കഴിഞ്ഞ
മാസങ്ങളിലെ വിലയെക്കാൾ
ഇരട്ടിയിലധികം വർദ്ധിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്റെ കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ;
(
സി )
നിത്യോപയോഗ
സാധനങ്ങൾ ന്യായമായ വിലയിൽ റേഷൻ
കടകൾ വഴി വിതരണം ചെയ്യാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
339.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം
പിടിച്ചു നിര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
റേഷന്‍കടകള്‍
വഴി എല്ലാ നിത്യോപയോഗ
സാധനങ്ങളും ലഭ്യമാക്കുന്ന
പദ്ധതി ആലോചനയിലുണ്ടോ ; എങ്കിൽ
വിശദമാക്കാമോ;
(
സി )
റേഷന്‍
കടകള്‍ വഴി എൽ.പി.ജി. വിതരണം
നടത്തുന്ന പദ്ധതി ആലോചനയിലുണ്ടോ
എന്ന് വ്യക്തമാക്കുമോ?
340.
ശ്രീ
വി ശശി
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാർ
നയങ്ങളുടെയും പെട്രോളിയം
ഉല്പന്നങ്ങളുടെ
വിലവർദ്ധനവിന്റെയും ഫലമായി
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തിലുണ്ടാകുന്ന
ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വിപണിയിൽ
കാര്യക്ഷമമായ ഇടപെടലുകൾ നടത്തി
ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ്
നിയന്ത്രിക്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുളള നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
ഇതര
സംസ്ഥാനങ്ങളുടെ സഹകരണത്തോടെ
ഭക്ഷ്യവസ്തുക്കൾ നേരിട്ട്
സംഭരിച്ച് ജനങ്ങൾക്ക് കുറഞ്ഞ
വിലയ്ക്ക് ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കളുടെ
കരിഞ്ചന്തയും പൂഴ്‍ത്തിവെയ്പും
തടയുന്നതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
341.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിത്യോപയോഗ
സാധനങ്ങളുടെ വില ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വിലക്കയറ്റം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
2021-2022,
2022-2023 വര്‍ഷങ്ങളില്‍
കേന്ദ്ര വിഹിതത്തില്‍
ഉള്‍പ്പെടുത്തി അരിയും മറ്റ്
നിത്യോപയോഗ സാധനങ്ങളും
സംസ്ഥാനത്തിന് ലഭിച്ചത്
എത്രയെന്ന് വ്യക്തമാക്കാമോ; ഇതു
പൂര്‍ണ്ണമായും
ഉപഭോക്താക്കള്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
342.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അരി വില നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
റേഷന്‍
കടകളില്‍ സ്റ്റോക്ക്
ഇല്ലാത്തതിനാൽ സ്ഥിരമായി റേഷൻ
വാങ്ങുന്ന 9 ലക്ഷം
കുടുംബങ്ങൾക്ക് അരി
നഷ്ടപ്പെട്ടുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(
സി )
റേഷന്‍
കടകളില്‍ സ്റ്റോക്ക്
എത്തിക്കുന്നതിന് സിവിൽ സപ്ലൈസ്
കോർപ്പറേഷന് വീഴ്ച
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
അരിവില
വര്‍ദ്ധിക്കുന്നതിന് കാരണം
എഫ്.സി.ഐ.യിൽ നിന്നും കൃത്യമായി
റേഷൻ സ്റ്റോക്ക് എടുക്കാത്തത്
കൊണ്ടാണോയെന്ന് അറിയിക്കാമോ?
343.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിത്യോപയോഗ
സാധനങ്ങളുടെ വില നിലവാരം
ഉയരുന്നതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്നു
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വില
നിലവാരം നിയന്ത്രിക്കുന്നതിന്
വേണ്ടി സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വിശദീകരിക്കാമോ?
344.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അരി,പച്ചക്കറി, പാൽ
ഉൾപ്പെടെയുള്ള ഭക്ഷ്യ
സാധനങ്ങൾക്ക് പൊതു വിപണിയിൽ
ക്രമാതീതമായ വർദ്ധനവ്
ഉണ്ടാകുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വില
വർദ്ധിക്കാൻ ഇടയായ സാഹചര്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും വിപണിയിൽ
ഇടപെടുന്നതിനും ഇതിനകം
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട് എന്ന്
വിശദമാക്കുമോ;
(
ഡി )
റേഷൻ
കടകൾ, മാവേലി സ്റ്റോർ,
ഹോർട്ടികോർപ്പ് തുടങ്ങിയവയിലൂടെ
അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ
വിതരണം ചെയ്ത് പൊതുജനങ്ങളെ
സഹായിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
345.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നപ്പോൾ
നിത്യോപയോഗ സാധനങ്ങളുടെ വില
നിലവാരം എന്തായിരുന്നുവെന്ന്
ഇനം തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
നിത്യോപയോഗ
സാധനങ്ങളുടെ 2022 നവംബർ 30-ലെ
വില നിലവാരം വ്യക്തമാക്കുമോ;
(
സി )
വില
നിലവാരം ഉയരാതിരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം 2022 നവംബർ 30 വരെയുളള
കാലയളവിൽ മാവേലി സ്റ്റോറുകളിലെ
നിത്യോപയോഗ സാധനങ്ങളുടെ
വിലയും മാർക്കറ്റ് വിലയും
തമ്മിലുളള വ്യത്യാസം
എത്രയാണെന്ന് വെളിപ്പെടുത്താമോ?
346.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷന്റെ തളിപ്പറമ്പ്
താലൂക്ക് ഡിപ്പോ മുഖേനയാണ്
നിലവില്‍ പയ്യന്നൂര്‍
താലൂക്കിന്റെ പരിധിയില്‍ വരുന്ന
സിവില്‍ സപ്ലൈസ്
വില്പനശാലകളിലേക്ക് സാധനങ്ങള്‍
എത്തിക്കുന്നത് എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പയ്യന്നൂര്‍ താലൂക്ക് നിലവില്‍
വന്ന സാഹചര്യത്തില്‍
പയ്യന്നൂര്‍ ആസ്ഥാനമായി പുതിയ
സപ്ലൈകോ താലൂക്ക് ഡിപ്പോ
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്നറിയിക്കാമോ?
347.
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്ലുസംഭരണം
ഊർജ്ജിതമാക്കുന്നതിനും
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾക്ക് പരിഹാരം
കാണുന്നതിനും കർഷകർക്ക്
സഹായമാകുന്ന എന്തെല്ലാം
നിലപാടുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി )
നെല്ല്
സംഭരണ പദ്ധതിക്ക് കീഴിൽ കർഷകരിൽ
നിന്നും സപ്ലൈകോ സംഭരിച്ച
നെല്ലിന്റെ വിലയിനത്തിൽ
കർഷകർക്ക് നൽകാനുള്ള തുക
പൂർണ്ണമായും വിതരണം
ചെയ്യുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നെല്ല്
സംഭരണത്തിനുശേഷം നെല്ലിന്റെ വില
കർഷകർക്ക് താമസം കൂടാതെ
ലഭ്യമാക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
348.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ നെല്ല് സംഭരണം
സമയബന്ധിതമായി നടത്താന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
നെല്ല് സംഭരണം വെെകാനിടയായ
സാഹചര്യം വിശദമാക്കുമോ?
349.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
ഭക്ഷ്യസുരക്ഷ നിയമ പ്രകാരം
റേഷന്‍ വിതരണത്തിന് ആവശ്യമായ
ഗോഡൗണ്‍ ഇല്ലാത്ത
താലൂക്കുകളില്‍ ഗോഡൗണ്‍
നിര്‍മ്മിക്കുന്ന പദ്ധതി
പ്രകാരം പയ്യന്നൂര്‍ താലൂക്കിലെ
എരമം വില്ലേജിലെ പുല്ലുപാറയില്‍
ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന്
തീരുമാനിക്കുകയും പ്രവൃത്തി
ഉദ്ഘാടനം നടത്തുകയും ചെയ്ത
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ തുടര്‍
നടപടികള്‍ ഏതുവരെ ആയെന്ന്
വിശദമാക്കാമോ;
(
ബി )
കെട്ടിട
നിര്‍മ്മാണത്തിന്റെ ചുമതല
വഹിക്കുന്ന നിര്‍വ്വഹണ ഏജന്‍സി
ഏത് വകുപ്പിന് കീഴിലാണെന്ന്
അറിയിക്കാമോ?
350.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നഗരസഭ പ്രദേശത്തു ആരംഭിക്കുന്ന
സുഭിക്ഷ ഹോട്ടലിന്റെ
പൂര്‍ത്തിയായ നടപടികൾ
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
സുഭിക്ഷ
ഹോട്ടല്‍ പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
|
|
|
|
|
|
|
|