STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*181.
ശ്രീമതി ഒ എസ് അംബിക
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ എം രാജഗോപാലൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമവും മത്സരക്ഷമവുമാക്കി അവയെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയുളള പ്രവര്‍ത്തന ഫലമായി വ്യവസായ വകുപ്പിന് കീഴിലുളള ഇരുപത്തിയഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
ഓരോ സ്ഥാപനത്തിനും അനുയോജ്യമായ മാസ്റ്റര്‍ പ്ലാനിന്റെയടിസ്ഥാനത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയെ ലാഭത്തിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ടോ;
( സി )
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും സാധ്യതയും കണക്കിലെടുത്ത് പ്രവര്‍ത്തനത്തില്‍ സ്വയംഭരണാവകാശം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*182.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പ്രതിസന്ധിയിലാണെന്നത് വസ്തുതയാണോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കശുവണ്ടി വ്യവസായം തകർന്നത് കാരണം സംസ്ഥാനത്ത് നിരവധി വ്യവസായികൾ ആത്മഹത്യ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടോയെന്നും ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
കശുവണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവ് അവസാനമായി നടപ്പിലാക്കിയത് എന്നാണെന്ന് വ്യക്തമാക്കാമോ; കശുവണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവിനായി ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കശുവണ്ടി തൊഴിലാളികൾക്ക് അടിയന്തര ആശ്വാസമായി ഇൻകം സപ്പോർട്ടിംഗ് സ്കീം നടപ്പിലാക്കുമോ; വിശദാംശം നല്‍കുമോ?
*183.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്വയംഭരണാവകാശം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടർമാർക്കും മാനേജ്മെന്റിനും സാമ്പത്തികവും പ്രവർത്തനപരവുമായ അധികാരങ്ങൾ കൈമാറാൻ ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
ഡയറക്ടർ ബോർഡിൽ ​​​പ്രൊഫഷണൽ യോഗ്യതയുളളവരെയും സ്വതന്ത്ര ഡയറക്ടർമാരെയും നിയമിക്കാൻ നടപടി സ്വീകരിക്കുമോ?
*184.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി പറയപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഉല്പന്ന വൈവിധ്യവൽക്കരണം, സാങ്കേതികവിദ്യയുടെ ആധുനികവത്ക്കരണം എന്നിവയിലൂടെ സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സാങ്കേതികവിദ്യ, വിപണനം എന്നീ കാര്യങ്ങളിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമോ; വിശദമാക്കാമോ;
( ഡി )
കെൽട്രോൺ ഉൾപ്പെടെയുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ തലങ്ങളിൽ വിപണി കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
*185.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം. എം. മണി
ശ്രീ കെ ആൻസലൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷികോല്പന്നാധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരണ സംഘങ്ങളുടെ മൂലധനം വിനിയോഗിക്കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ നടപ്പാക്കുന്ന പ്രസ്തുത സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പലിശ സബ്സിഡി നല്‍കുന്നുണ്ടോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഗ്രാമീണ വിപണികളുടെ വികസനത്തിനും നവീകരണത്തിനുമായി പ്രാഥമിക കാർഷിക, സഹകരണാധിഷ്ഠിത, ഗ്രാമീണ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*186.
ശ്രീ. എം.വിജിന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എം എസ് അരുൺ കുമാര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാഫീന്‍ ഗവേഷണത്തില്‍ പങ്കാളിയാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ലക്ഷ്യം നിറവേറുന്നതിനായി സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള ഗ്രാഫീന്‍ ഇന്നൊവേഷൻ സെന്റര്‍ സംബന്ധിച്ച പുരാേഗതി വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
ഇന്ത്യ ഇന്നാെവേഷന്‍ സെന്റര്‍ ഫാേര്‍ ഗ്രാഫീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാേടുകൂടി എന്താെക്കെ മാറ്റങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( സി )
ഗ്രാഫീന്‍ ഇന്നാെവേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതാേടുകൂടി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏതെല്ലാം രീതിയില്‍ ആയത് പ്രയാേജനകരമാകുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദമാക്കുമാേ?
*187.
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന അന്‍പത്തിരണ്ട് ലക്ഷത്തോളം ആളുകളുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഏതെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിലാണോ ഇത് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അനര്‍ഹരെ കണ്ടെത്തുന്നതിന് നടത്തിയ മസ്റ്ററിംങ് പൂർത്തീകരിച്ചിട്ടും പട്ടികയില്‍ അനര്‍ഹര്‍ അവശേഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പെൻഷൻ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
*188.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൻകിട കമ്പനികൾ സിമന്റിനും കമ്പിക്കും കൃത്രിമ ക്ഷാമമുണ്ടാക്കി വിലയുയർത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ തടയുവാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവും കാരണമാക്കി സിമൻറ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ കേരളത്തിൽ മാത്രം സിമന്റിന് വില വർദ്ധിപ്പിച്ചത് പരിശോധിക്കുമോ; ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
സിമന്റിനും കമ്പിയ്ക്കും ഉണ്ടായിരിക്കുന്ന വലിയ വിലവർദ്ധനവ് നിര്‍മ്മാണ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്ന സ്തംഭനാവസ്ഥ കണക്കിലെടുത്ത് പൊതുമരാമത്ത് കരാറുകളില്‍ റേറ്റ് റിവിഷന്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*189.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ രജിസ്ട്രേഷന്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഭൂമി രജിസ്ട്രേഷനില്‍ അഴിമതി നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഭൂമി രജിസ്ട്രേഷന്‍ ഉള്‍പ്പെടെ രജിസ്ട്രേഷന്‍ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ നടപടിയെടുത്തിരുന്നോ; വ്യക്തമാക്കാമോ;
( സി )
ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ച് വസ്തു രജിസ്റ്റര്‍ ചെയ്യുന്നതാണ് അഴിമതിക്ക് മുഖ്യകാരണമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇത് നിരുത്സാഹപ്പെടുത്തുന്നതിന് ഭൂമിയുടെ ന്യായവില യുക്തിസഹമായ നിരക്കില്‍ നിശ്ചയിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ നിശ്ചയിക്കുന്ന ന്യായവില പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*190.
ഡോ.കെ.ടി.ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക വ്യവസായ മേഖലയ്ക്ക് ആവശ്യമായ മൂലധന പിന്തുണ നല്‍കുന്നതിന് രൂപീകരിച്ച കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
നബാര്‍ഡ് പിന്തുണയോടെയുളള കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഒരു ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കാൻ പ്രസ്തുത ബാങ്കിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ബാങ്ക് രൂപീകരണ കാലത്തുണ്ടായിരുന്ന നഷ്ടവും നിഷ്ക്രിയ ആസ്തിയും കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
*191.
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ടോ;
( ബി )
ഉയർന്ന നിരക്ക് ഈടാക്കുന്ന കൽക്കരി, പ്രകൃതി വാതക നിലയങ്ങളിൽ നിന്നും നിർബന്ധമായും വൈദ്യുതി വാങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത നിർദേശം നടപ്പാക്കുന്നതിനെ തുടർന്നുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയിൽ നിന്നും ഉപഭോക്താക്കളെ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകാമോ?
*192.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതോല്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനായി സോളാർ പദ്ധതി വ്യാപകമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി വഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പുരപ്പുറ സോളാർ പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
*193.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ഊർജ്ജോല്പാദന മേഖലയിൽ ജലവൈദ്യുത പദ്ധതികളുടെ പ്രാധാന്യം കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദവും അനുയോജ്യവുമായ ചെറുകിട ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ചെറുകിട ജലവൈദ്യുത പദ്ധതികളുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ സാധ്യതയും സംസ്ഥാനം നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് മുൻകാലങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നോ; ഈ സഹായം നിലവില്‍ നിർത്തിവച്ചിട്ടുണ്ടോ; എങ്കിൽ ഇത് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*194.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നു കൊണ്ട് ജി.എസ്.ടി. നടപ്പിലാക്കുകയും എന്നാല്‍ അതിന്റെ തത്ത്വത്തിന് വിരുദ്ധമായി സര്‍ചാര്‍ജ്, സെസ് എന്നീ ഇനങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ വന്‍ തുക ഈടാക്കുകയും ചെയ്യുന്നതിനാല്‍ സംസ്ഥാനങ്ങളുടെ ജി.എസ്.ടി. വിഹിതം അറുപത് ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
ധനകമ്മീഷന്റെ ശിപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സമാഹരിക്കുന്ന ആകെ നികുതി വരുമാനത്തിന്റെ നാല്‍പ്പത്തൊന്ന് ശതമാനം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതിൽ സെസുകളും സര്‍ചാര്‍ജുകളും കൂടി ഉള്‍പ്പെട്ട തുക കണക്കിലെടുക്കാന്‍ ആവശ്യപ്പെടുമോ;
( സി )
സംസ്ഥാനത്ത് ജി.എസ്.ടി. ചോര്‍ച്ച ഒഴിവാക്കുന്നതിനും ജി.എസ്.ടി. വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രസ്തുത വകുപ്പിൽ പുനഃ സംഘടന നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*195.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി വെട്ടിപ്പ് വർദ്ധിച്ച് വരുന്നതിനാൽ നികുതി വരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലായെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
നികുതി വരുമാനം വർദ്ധിപ്പിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
നികുതി തട്ടിപ്പിനായി വ്യാജ ബില്ലുകൾ തയ്യാറാക്കി നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
( ഡി )
നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി. വകുപ്പ് പുന:സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ: എങ്കിൽ വിശദമാക്കാമോ?
*196.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.വി.അൻവർ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാകുംവിധം ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്താേടെ പ്രത്യേകമായ പദ്ധതിക്ക് രൂപം കാെടുത്തിട്ടുണ്ടാേ; സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് ബാേധവല്‍ക്കരണം, ലെെസന്‍സ്, വായ്പ, ധനസഹായം തുടങ്ങിയ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ;
( ബി )
വ്യവസായ നിക്ഷേപം വര്‍ദ്ധിക്കുന്നതാേടാെപ്പം വലിയ താേതില്‍ താെഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രസ്തുത പദ്ധതി എത്രത്താേളം സഹായകരമാകും; സംസ്ഥാനത്തിന്റെ വ്യവസായിക സാമ്പത്തിക മേഖലയില്‍ ഇതു വഴി എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
*197.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി വഴി കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് കൂടുതല്‍ പദ്ധതികൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് അഗ്രോ പാർക്കുകൾ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കാർഷികമേഖലയില്‍ യന്ത്രവൽക്കരണത്തിനും നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും കിഫ്ബി വഴി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണന സൗകര്യം, മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്ക് കിഫ്ബി വഴി പദ്ധതികൾ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*198.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവർത്തനങ്ങൾ അറിയിക്കാമോ;
( ബി )
കശുവണ്ടി വ്യവസായം നിലവിൽ കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ ഇടപെടലുകൾ കാര്യക്ഷമായിരുന്നോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
കശുവണ്ടി വ്യവസായം സംരക്ഷിച്ച് ബാങ്കുകളുടെ സഹായത്തോടെ പരമാവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇതിനായി സ്റ്റേറ്റ് ലെവൽ ബാങ്കിങ് കമ്മിറ്റിയുമായി ചർച്ച നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ചർച്ചയിലെടുത്ത തീരുമാനങ്ങൾ സംബന്ധിച്ച വിശദാംശം നൽകാമോ?
*199.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം സംസ്ഥാന സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന തോതില്‍ വളര്‍ച്ച നേടുന്നതിനും കിഫ്ബി മുഖേന വന്‍തോതിലുള്ള മൂലധന നിക്ഷേപം പ്രധാന പങ്കുവഹിച്ചതായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതുവരെയുള്ള കണക്കുപ്രകാരം എഴുപത്തിമൂവായിരത്തി തൊള്ളായിരത്തി നാൽപത്തിയൊന്ന് കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇവയില്‍ സുപ്രധാന പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
അംഗീകരിക്കപ്പെട്ട പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വഹണം സാധ്യമാകുന്നുവെന്നുറപ്പുവരുത്താന്‍ വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
കിഫ്ബിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികളുടെ പങ്കാളിത്തത്തോടെ നടത്തുന്നതായി പറയപ്പെടുന്ന നീക്കങ്ങള്‍ വെളിപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*200.
ശ്രീ. എ. രാജ
ശ്രീ ഒ . ആർ. കേളു
ശ്രീ ഐ ബി സതീഷ്
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് സംസ്ഥാനത്ത് ഹരിതോര്‍ജ്ജ ഇടനാഴി പദ്ധതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം പദ്ധതികളാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്; അംഗീകാരം ലഭിച്ച പദ്ധതികളുടെ ആകെ മതിപ്പുചെലവും കേന്ദ്ര വിഹിതവും എത്ര വീതമെന്ന് അറിയിക്കുമോ;
( സി )
ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായുള്ള സൗര പദ്ധതിയുടെ പുരോഗതി അറിയിക്കുമോ?
*201.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ മേഖല, കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് എത്രത്തോളം സഹായകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
കാര്‍ഷിക വികസനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളാണ് ഇതിനായി പരിഗണനയിലുളളതെന്ന് വിശദമാക്കുമോ;
( സി )
കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ നബാര്‍ഡ് സഹായത്തോടെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി എന്തെല്ലാം പുതിയ പദ്ധതികളാണ് സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;
( ഡി )
കാർഷിക ഉല്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം, മൂല്യവർദ്ധനവ് എന്നിവയിലൂടെ കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച നേരിടാൻ കേരള ബാങ്ക് വഴി വായ്പാപദ്ധതി തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*202.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. പ്രഭാകരൻ
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംയോജിത ഉല്പാദന ക്ലസ്റ്റര്‍ രൂപീകരിക്കുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിക്കുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്ക് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിലെ പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഭൂമി ഏറ്റെടുത്ത സ്ഥലങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായി ആലുവ ഗിഫ്റ്റ് സിറ്റിക്ക് വേണ്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടോ;
( ഡി )
കൊച്ചിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*203.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലില്ലായ്മ പരിഹരിക്കുവാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കുമായി ഓരോ നിയോജക മണ്ഡലത്തിലും ഒരു വ്യവസായ കേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പു വരുതുന്നതുമായ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം വ്യവസായം തുടങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് ഒരാഴ്ചക്കകം ആവശ്യമായ അനുമതികള്‍ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*204.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റ് ഗ്യാരന്റി സ്കീമിന്റെ രണ്ട് ലക്ഷം രൂപയെന്ന വായ്പാ പരിധി ഉയർത്താൻ നടപടി സ്വീകരിക്കുമോ;
( ബി )
നിക്ഷേപം തിരിച്ച് കിട്ടുമെന്ന ഉറപ്പ് നിക്ഷേപകര്‍ക്ക് നല്‍കുവാനും ലിക്വിഡേഷന്‍ സ്റ്റേജില്‍ മാത്രമേ പ്രസ്തുത പണം തിരികെ നല്‍കൂ എന്ന നിബന്ധന ഒഴിവാക്കുവാനും നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ ഡെപ്പോസിറ്റ് ഗ്യാരന്റി സ്കീം സര്‍ക്കാര്‍ ഉത്തരവ് മുഖേനയാണോ നടപ്പിലാക്കുന്നതെന്നും സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപവും സമയപരിധിയില്ലാതെ തിരികെ നൽകാമെന്ന് ഉറപ്പ് നൽകുന്നതിനായുള്ള നിയമനിര്‍മ്മാണത്തിന് തയ്യാറാകുമോയെന്നും വ്യക്തമാക്കാമോ?
*205.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും വായ്പ ലഭ്യമാക്കുവാന്‍ കെ.എഫ്.സി. പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കെ.എഫ്.സി. വഴി നടപ്പിലാക്കുന്ന, മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ;
( സി )
സാധാരണക്കാർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന പരമപ്രധാന ദൗത്യം നിർവ്വഹിക്കാൻ കെ.എഫ്.സി. വഴി പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കാർഷികോല്പാദന മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ആവശ്യമായ സൂക്ഷ്മ-ചെറുകിട യന്ത്രങ്ങൾ നിർമ്മിക്കുന്ന വ്യവസായത്തിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാൻ കെ.എഫ്.സി. വഴി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*206.
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയ വളര്‍ച്ചാനിരക്കിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതിനും ആളോഹരി വരുമാന വര്‍ദ്ധനവിനും അടിസ്ഥാനമായി മുൻ സർക്കാരും നിലവിലെ സർക്കാരും സ്വീകരിച്ച സാമ്പത്തികനയ നടപടികള്‍ എന്തൊക്കെയാണെന്നും വ്യവസായിക, കാര്‍ഷിക, സേവന മേഖലകളില്‍ ഏതെല്ലാം വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ കേന്ദ്ര ഗവൺമെന്റ് അനുകൂല നയം സ്വീകരിച്ചിട്ടുണ്ടോ; സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം കേന്ദ്രം അനുവദിച്ചിട്ടുണ്ടോ; അനുവദനീയമായ വായ്പ എടുക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ടോ; വികസന പദ്ധതികളോട് കേന്ദ്രം സ്വീകരിച്ച സമീപനം എന്താണെന്ന് വിശദമാക്കാമോ?
*207.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. പി. മമ്മിക്കുട്ടി
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ച കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രതിവര്‍ഷം എത്ര മെട്രിക് ടണ്‍ ഉല്പാദനശേഷി കെെവരിക്കാന്‍ പ്രസ്തുത സ്ഥാപനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( സി )
കെ.പി.പി.എല്‍.-ന് പ്രതിവര്‍ഷം എത്ര കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിൽ നിലവില്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ?
*208.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികൾക്കായി നിലവിൽ ധനം സമാഹരിക്കുന്നത് എപ്രകാരമാണെന്ന് വിശദമാക്കാമോ;
( ബി )
സർക്കാർ കടം എടുക്കുന്നതിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ കിഫ്ബി പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
നിലവിൽ തുടർന്നുവരുന്ന കിഫ്ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ എന്തെല്ലാം സംവിധാനമാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*209.
ശ്രീ. പി.പി. സുമോദ്
ശ്രീ വി ജോയി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുമായി പങ്കുവയ്‍ക്കേണ്ടതില്ലാത്തവിധം സെസ്സുകളും സര്‍ചാര്‍ജ്ജുകളുമായി കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വികസന, ക്ഷേമ കാര്യങ്ങളില്‍ കേന്ദ്രത്തെക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്ന സംസ്ഥാനത്തിന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നടപടിയിലൂടെ ആകെ നികുതി വരുമാനത്തിന്റെ സംസ്ഥാന വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയത്തില്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേന്ദ്ര ധനകമ്മീഷന്‍ ശിപാര്‍ശ പ്രകാരം നികുതി വരുമാനത്തില്‍ നിന്നും കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്‍ക്കേണ്ട നികുതി ശതമാനം എത്രയെന്ന് അറിയിക്കാമോ; നികുതി വരുമാനം പങ്കുവയ്‍ക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള അനുപാതം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*210.
ശ്രീ ഒ . ആർ. കേളു
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പര്യേതര ഊര്‍ജ്ജാേല്പാദനത്തിന്റെ ഭാഗമായി സൗരാേര്‍ജ്ജ വെെദ്യുതാേല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവിൽ ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ള സൗരാേര്‍ജ്ജ വെെദ്യുതാേല്പാദന പദ്ധതികള്‍ ഏതെല്ലാമാണ്; അതുവഴി എത്ര മെഗാവാട്ട് വെെദ്യുതി ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമാേ;
( സി )
സംസ്ഥാനത്ത് എവിടെല്ലാമാണ് ഗ്രൗണ്ട് മൗണ്ടഡ് സാേളാര്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്; പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമാേ;
( ഡി )
വിവിധ സൗകര്യങ്ങള്‍ പ്രയാേജനപ്പെടുത്തിക്കാെണ്ട് സംസ്ഥാനത്തിന്റെ വെെദ്യുതോല്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനായി വ്യത്യസ്ത സാേളാര്‍ വെെദ്യുത പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമാേ; വ്യക്തമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.