|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*61.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജല സംരക്ഷണത്തിന് പ്രാധാന്യം
നല്‍കിക്കൊണ്ട് തദ്ദേശ
സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍
നീര്‍ത്തടാധിഷ്ഠിതമായി നീരുറവ്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
മിക്ക നദികളിലെയും
തോടുകളിലെയും ജലത്തില്‍
കോളിഫോം ബാക്ടീരിയയുടെ
ആധിക്യം ഉണ്ടെന്ന്
കണ്ടെത്തിയിട്ടുളള സാഹചര്യത്തിൽ
ജല ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ അതിനായി
ജനകീയ പങ്കാളിത്തം
ഉറപ്പാക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ജല
ഗുണനിലവാര പരിശോധന
വിപുലപ്പെടുത്തുന്നതിനും ജല
സ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*62.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തെരുവുനായ്ക്കുളുടെ
വന്ധ്യംകരണ പദ്ധതിയുടെയും
പ്രതിരോധ കുത്തിവെയ്പ്
പദ്ധതിയുടെയും നിലവിലെ
പ്രവർത്തന പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
വാക്സിന്റെ
കുറവും ജീവനക്കാരുടെ അഭാവവും
പദ്ധതി നടത്തിപ്പിനെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
തെരുവുനായ്ക്കളെ
കുത്തിവെയ്ക്കാൻ
നിയോഗിക്കപ്പെടുന്ന
ജീവനക്കാർക്ക് എടുക്കേണ്ട
വാക്സിൻ ലഭിക്കുന്നില്ല എന്നത്
സർക്കാർ
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രതിരോധ
കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട
പ്രതിസന്ധി തരണം ചെയ്യുന്നതിന്
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
*63.
ശ്രീമതി.ഉമ
തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണത്തിന് ഇരയാകുന്ന
പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വനം
വകുപ്പ് ഇൻഷുറൻസ് പരിരക്ഷ
ഏർപ്പെടുത്തിയിരുന്നോ; എങ്കില്‍
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഇൻഷുറൻസ് പരിരക്ഷ
നിർത്തലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പുനഃസ്ഥാപിക്കാൻ
ഇൻഷുറൻസ് കമ്പനി ഓഗസ്റ്റിൽ വനം
വകുപ്പിന് കത്തയച്ചെങ്കിലും
പ്രീമിയം തുക വർദ്ധിപ്പിച്ച
സാഹചര്യത്തിൽ ധനകാര്യ
വകുപ്പിന്റെ അനുമതി
തേടിയിരുന്നോ; എങ്കില്‍ ഇതിന്
ധനകാര്യ വകുപ്പിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
പ്രസ്തുത
ഇൻഷുറൻസ് പരിരക്ഷ
പുനഃരാരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*64.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീര കർഷകർക്ക് നാല് രൂപ
നിരക്കിൽ ഒരു വർഷത്തേക്ക്
ഇൻസെന്റീവ് നൽകുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(
ബി )
എങ്കില്‍
ഈ പ്രഖ്യാപനം നടപ്പിലാക്കാൻ
സാധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
2022
ഏപ്രിൽ മാസത്തിലെ ഇൻസെന്റീവ്
മാത്രമാണോ കർഷകർക്ക്
ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
(
ഡി )
സർക്കാർ
പ്രഖ്യാപിച്ചതുപോലെ നാല് രൂപ
നിരക്കിൽ ഒരു വർഷത്തെ
ഇൻസെന്റീവ് ലഭ്യമാക്കാൻ സർക്കാർ
മുൻകൈ എടുക്കുമോ;
(
ഇ )
ക്ഷീര
കർഷകർക്ക് സർക്കാർ
പ്രഖ്യാപിച്ചിട്ടുള്ള
വാഗ്ദാനങ്ങൾ
പാലിച്ചിരുന്നെങ്കിൽ മിൽമ
പാലിന് വില വർദ്ധിപ്പിക്കാതെ
മുന്നോട്ട് പോകാൻ
സാധിക്കുമായിരുന്നു എന്നത്
വസ്തുതയാണോ എന്ന്
വ്യക്തമാക്കാമോ?
*65.
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിന്
ശേഷമുള്ള ശബരിമല തീര്‍ത്ഥാടന
കാലയളവില്‍ ഭക്തര്‍ക്കായി
ഒരുക്കിയിട്ടുള്ള സേവനങ്ങള്‍,
സൗകര്യങ്ങള്‍ എന്നിവ
വിശദമാക്കാമോ;
(
ബി )
വിവിധ
വകുപ്പുകളുടെ ഏകോപനത്തിലൂടെ
സന്നിധാനത്തും പമ്പയിലും
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങളുടെ വിശദാംശം
അറിയിക്കാമോ;
(
സി )
ഭക്തരുടെ
എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
അവര്‍ക്കായി ഈ സീസണില്‍
കൂടുതലായി ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന സൗകര്യങ്ങള്‍
അറിയിക്കാമോ?
*66.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെ
സമൂഹത്തിന്റെ
മുഖ്യധാരയിലേയ്ക്ക്
കൈപിടിച്ചുയര്‍ത്തുക എന്ന
പ്രഖ്യാപിത ലക്ഷ്യത്തിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം
പട്ടിക വിഭാഗങ്ങളിലെ
അതിദരിദ്രരെ
കണ്ടെത്തുന്നതിനുള്ള പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
ബി )
പട്ടിക
വിഭാഗങ്ങളില്‍ അതിദരിദ്രരില്‍
അതീവ ദുര്‍ബല വിഭാഗമായി
കണക്കാക്കപ്പെട്ടവരുടെ
ഉന്നമനത്തിനായി കുടുംബാധിഷ്ഠിത
ശാക്തീകരണ സൂക്ഷ്മതല ആസൂത്രണ
(ഹോം) പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പിന് ഈ സാമ്പത്തിക
വര്‍ഷം പട്ടികജാതി വികസന
വകുപ്പിന്റെ പദ്ധതി
വിഹിതത്തില്‍ നിന്നും തുക
നീക്കിവച്ചിട്ടുണ്ടോ; ആരെല്ലാം
സഹകരിച്ചാണ് പ്രസ്തുത പദ്ധതി
നടപ്പാക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
*67.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രത്യേക സാഹചര്യം പരിഗണിച്ച്
ജനവാസ മേഖലകളെയും
കൃഷിയിടങ്ങളെയും ഒഴിവാക്കി
പരിസ്ഥിതി സംവേദക മേഖല
നിശ്ചയിക്കുന്നത് സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരുമായി
നിരന്തരം ബന്ധപ്പെടുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
സുപ്രീം
കോടതി നിര്‍ദേശിച്ച പ്രകാരം
ബഫര്‍ സോണിലെ വീടുകളുടെയും
കെട്ടിടങ്ങളുടെയും മറ്റ്
വസ്തുവകകളുടെയും ഉപഗ്രഹ
സര്‍വ്വേ മുഖേന നടത്തുന്ന
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
(
സി )
ഉപഗ്രഹ
സര്‍വ്വേയ്ക്ക് പുറമെ ജനങ്ങളുടെ
ആശങ്ക പരിഹരിക്കുന്നതിനായി
നേരിട്ട് പരിശോധന നടത്താന്‍
നിശ്ചയിച്ചിട്ടുള്ള വിദഗ്ദ്ധ
സമിതിയുടെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*68.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം രാജഗോപാലൻ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീരോല്പാദനത്തില്‍ അയല്‍
സംസ്ഥാനങ്ങളുമായി താരതമ്യം
ചെയ്യുമ്പോള്‍ വര്‍ദ്ധിച്ച
തോതിലുള്ള ചെലവിന്റെ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ക്ഷീര
കര്‍ഷകര്‍ക്ക് ഉല്പാദന ചെലവിന്
ആനുപാതികമായി ന്യായവില
ലഭ്യമാക്കാന്‍ വില
വര്‍ദ്ധനവിലൂടെ
സാധ്യമായിട്ടുണ്ടോ; സര്‍ക്കാര്‍
പ്രഖ്യാപിച്ച വില ഇന്‍സെന്റീവ്
സര്‍ക്കാര്തുടര്‍ന്നും നല്‍കുമോ
എന്ന് വ്യക്തമാക്കാമോ;
(
സി )
പച്ചപ്പുല്ല്,
വൈക്കോല്‍ എന്നിവയുടെ ക്ഷാമം
പരിഹരിക്കാന്‍ പ്രത്യേകം
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
(
ഡി )
കാലിത്തീറ്റ
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന് നടത്തുന്ന
ഇടപെടല്‍ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
*69.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മിൽമ പാലിന് വില
വർദ്ധിപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നൽകാമോ;
(
ബി )
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ വില
ക്രമാതീതമായി വർദ്ധിച്ച
സാഹചര്യത്തിൽ പാലിന്റെ വില
വർദ്ധനവ് സാധാരണക്കാരെ
ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
(
സി )
പാൽ
വില വർദ്ധനവിലൂടെ ലഭിക്കുന്ന
തുക കർഷകന് ലഭ്യമാക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
ഡി )
ക്ഷീര
കർഷകർക്ക് നാല് രൂപ നിരക്കിൽ
ഒരു വർഷത്തേക്ക് സർക്കാർ
പ്രഖ്യാപിച്ച ഇൻസെന്റീവ്
നൽകിയിരുന്നെങ്കിൽ പാൽ വില
വർദ്ധിപ്പിക്കേണ്ട സാഹചര്യം
ഉണ്ടാകുമായിരുന്നോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; ഇത്
നൽകാത്തതിന്റെ കാരണം
വിശദമാക്കാമോ?
*70.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പശ്ചിമഘട്ട
സംരക്ഷണം സംബന്ധിച്ച
കസ്തുരിരംഗന്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിനുള്ള അന്തിമ
വിജ്ഞാപനം ആറ് മാസത്തിനകം
പുറപ്പെടുവിക്കുമെന്ന് കേന്ദ്ര
വനം-പരിസ്ഥിതി മന്ത്രാലയത്തില്‍
നിന്ന് അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
123 വില്ലേജുകള്‍ എക്കോളജിക്കലി
സെന്‍സിറ്റീവ് ഏരിയ ആയി
പ്രഖ്യാപിക്കണമെന്ന
റിപ്പോര്‍ട്ടിലെ ശിപാര്‍ശ
സംബന്ധിച്ച സര്‍ക്കാര്‍ നിലപാട്
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സംസ്ഥാന
സര്‍ക്കാര്‍ 123 വില്ലേജുകളെ
കോര്‍, നോണ്‍ കോര്‍ എന്നിങ്ങനെ
92:31 എന്ന അനുപാതത്തില്‍
തരംതിരിച്ചിട്ടുണ്ടോ; എങ്കില്‍
ഏതിന്റെ അടിസ്ഥാനത്തിൽ;
വിശദാംശം അറിയിക്കുമോ;
(
ഡി )
പരിസ്ഥിതിലോല
മേഖലയില്‍ നിന്ന് ജനവാസ
കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍,
തോട്ടങ്ങള്‍ എന്നിവ
ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ
പ്രഖ്യാപിത നിലപാട്
നേടിയെടുക്കുവാന്‍ ഉറച്ച നടപടി
സ്വീകരിക്കുമോ; അതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
*71.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എം. എം. മണി
ശ്രീ
ഒ . ആർ. കേളു
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജനവാസ മേഖലകളെ പൂര്‍ണ്ണമായി
ഒഴിവാക്കി പരിസ്ഥിതി ലോല മേഖല
നിര്‍ണ്ണയിക്കുന്നതിനായി
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട റിപ്പോർട്ട്
സമര്‍പ്പിക്കുന്നതിനായി
നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പൊതുജന
പങ്കാളിത്തത്തോടെ ജനവാസ
മേഖലകള്‍ സംബന്ധിച്ച
പരിശോധനകള്‍ നടത്തുന്നതിനും
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനുമായി സമിതി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം നല്‍കുമോ;
(
ഡി )
സമിതിയുടെ
ഇടക്കാല റിപ്പോര്‍ട്ട്
എന്നത്തേക്ക് നല്‍കുവാന്‍
സാധിക്കുമെന്നാണ്
വിലയിരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
*72.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയില്‍
ആദിവാസി വിഭാഗത്തില്‍പെട്ട
നവജാത ശിശുക്കള്‍
പോഷകാഹാരക്കുറവ് നിമിത്തം
മരിക്കാന്‍ ഇടയായതായി
പറയപ്പെടുന്ന സംഭവങ്ങളെ
തുടര്‍ന്ന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
അട്ടപ്പാടിയിലെ
ശിശുമരണം തടയാൻ നടപടികൾ
സ്വീകരിക്കുമ്പോഴും ശിശു
മരണങ്ങൾ ആവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അട്ടപ്പാടിയിലെ
ആദിവാസികളുടെ നിലവിലെ
അവസ്ഥയെക്കുറിച്ച് എന്തെങ്കിലും
അന്വേഷണം നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
*73.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതികളിലും
പട്ടികഗോത്രങ്ങളിലും പെട്ട
അഭ്യസ്തവിദ്യരായ എല്ലാ
യുവജനങ്ങള്‍ക്കും തൊഴില്‍
ലഭ്യമാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
ട്രേസ്(ട്രെയിനിംഗ് ഫോര്‍
കരിയര്‍ എക്സലന്‍സ്) പദ്ധതിയെ
കുറിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഇതുവരെ എത്രപേരെ
നിയമിച്ചു എന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍
അറിയിക്കാമോ;
(
സി )
പട്ടികജാതി,
പട്ടികഗോത്രങ്ങളില്‍ പെട്ട
യുവജനങ്ങളുടെ നൈപുണ്യശേഷി
വികസനത്തിനായുള്ള പദ്ധതിയെ
കുറിച്ച് വിശദമാക്കുമോ?
*74.
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എ. രാജ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാലുല്പാദനത്തില്‍
സ്വയംപര്യാപ്തത കൈവരിക്കാറായ
സാഹചര്യത്തില്‍,
ഉല്പാദിപ്പിക്കുന്ന പാലിന്
വിപണി ഉറപ്പാക്കുന്നതിന് വിപണന
ശൃംഖല വിപുലീകരിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍
വ്യാപകമാക്കി ക്ഷീര കൃഷി
ആദായകരമാക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
പഞ്ചാബ്,
ഹരിയാന തുടങ്ങിയ
സംസ്ഥാനങ്ങളില്‍ വൈയ്ക്കോല്‍
കത്തിച്ചുകളയേണ്ടി വരുന്ന
സാഹചര്യത്തില്‍ അവിടെ നിന്നും
വൈയ്ക്കോല്‍ ശേഖരിച്ച് സൈലേജ്
ആക്കി സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
*75.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
എം നൗഷാദ്
ശ്രീ
ജി സ്റ്റീഫന്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗമെന്ന
നിലയിലും ക്ഷീരോല്പാദനം സവിശേഷ
പ്രാധാന്യമര്‍ഹിക്കുന്ന
മേഖലയായതിനാലും
ദാരിദ്ര്യരേഖയ്ക്ക്
താഴയുള്ളവര്‍ക്ക് എണ്‍പത്
ശതമാനം സബ്സിഡിയോടെ പശുവിനെ
കൊടുക്കുന്ന പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
സംസ്ഥാനത്ത്
നിലവിലുള്ള കന്നുകുട്ടി
ദത്തെടുക്കല്‍ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ഈ
വര്‍ഷം പ്രസ്തുത പദ്ധതിയില്‍
എത്ര കന്നുകുട്ടികളെ
ദത്തുലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(
ഡി )
നിലവിലുള്ള
കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി
കൂടുതല്‍ ആകര്‍ഷകമാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
*76.
ശ്രീ
എം രാജഗോപാലൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിദരിദ്രരില്ലാത്ത സമൂഹം
രൂപപ്പെടുത്തുക എന്ന
ലക്ഷ്യത്തിനായി സാമൂഹികമായും
സാമ്പത്തികമായും പിന്നിലായ
അരുന്ധതിയാര്‍, ചക്കിലിയന്‍,
നായാടി, കള്ളാടി, വേടന്‍ എന്നീ
സമുദായങ്ങളെ കാലത്തിനാെത്ത്
പ്രാപ്തരാക്കുന്നതിന്
എന്തെങ്കിലും പദ്ധതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ പദ്ധതിയുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമാേ;
(
ബി )
ഈ
പദ്ധതിയുടെ ഗുണഭാേക്താക്കളെ
എങ്ങനെ തെരഞ്ഞെടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമാേ;
(
സി )
പുതിയ
കാലത്തിന്റെ വികസന
കാഴ്ചപ്പാടിന് അനുഗുണമായ
രീതിയില്‍ പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമാേ?
*77.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനവും അതുമൂലമുണ്ടാകുന്ന
പ്രകൃതിക്ഷോഭവും
നിയന്ത്രിക്കുന്നതിന് വന
സംരക്ഷണം സുപ്രധാനമായതിനാല്‍
അതിനായുള്ള പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
വനസംരക്ഷണത്തിന്
അടിസ്ഥാനസൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിനും ആധുനിക
സാങ്കേതികവിദ്യയുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
സി )
വനസംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍
ജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന് വനം
വകുപ്പിന് ജനകീയ മുഖം നൽകാന്‍
പരിപാടിയുണ്ടോ; വിശദമാക്കുമോ?
*78.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മലയോര മേഖലകളില്‍ കാട്ടാന ശല്യം
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
കാട്ടാനകളുടെ
ആക്രമണത്തിൽ മരിക്കുന്നവരുടെ
എണ്ണം കൂടിവരുന്നത് സർക്കാർ
ആശങ്കയോടെ കാണുന്നുണ്ടോ;
(
സി )
ഇത്തരം
സംഭവങ്ങൾ തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
ഡി )
കാട്ടാനക്കൂട്ടം
ജനവാസ മേഖലയിലെ കൃഷി
നശിപ്പിക്കുന്നത് തടയാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*79.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
കഴിഞ്ഞ വർഷം വരെ ക്ഷീര
കർഷകർക്ക് നൽകിയിരുന്ന സൗജന്യ
കന്നുകാലി ഇൻഷുറൻസ്
നിർത്തലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
സ്വകാര്യ
ഇൻഷുറൻസ് കമ്പനികൾ
കന്നുകാലികൾക്ക് ഇൻഷുറൻസ്
ലഭ്യമാക്കുന്നതിന് വൻതുക
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
ക്ഷീര
കർഷകർക്ക് സർക്കാർ നൽകിയിരുന്ന
ഇൻഷുറൻസ് പുനഃസ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
*80.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം നൗഷാദ്
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ശബരിമല
തീര്‍ത്ഥാടനം സുരക്ഷിതവും
സുഗമവുമാക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം മുന്നൊരുക്കങ്ങള്‍
നടത്തിയിട്ടുണ്ട്; വിശദാംശം
നല്‍കുമോ;
(
ബി )
തീര്‍ത്ഥാടന
വഴികളിലെ യാത്ര സുഗമമാക്കല്‍,
സന്നിധാനത്ത് അടിസ്ഥാനസൗകര്യം,
ശുചിമുറി, ടോയ്‍ലറ്റ്,
പമ്പാതീരം
മാലിന്യമുക്തമാക്കല്‍,
അന്നദാനം, അടിയന്തര ചികിത്സ,
ഗതാഗത സൗകര്യം
തുടങ്ങിയവയ്ക്കായി എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഒരുക്കിയിട്ടുള്ളത്; വിശദാംശം
നൽകുമോ?
*81.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മിൽമ പാലിന് വില വർദ്ധനവിലൂടെ
ലഭിക്കുന്ന തുക കർഷകന്
ലഭ്യമാക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പാലിന്റെ
കൊഴുപ്പ് അനുസരിച്ച് കർഷകരെ
വിവിധ തട്ടുകളിലാക്കി പട്ടിക
തിരിച്ചാണ് മിൽമ പണം
നൽകുന്നതെന്നത് വസ്തുതയാണോ;
(
സി )
ഓരോ
മേഖലയിലും കാലാവസ്ഥയനുസരിച്ച്
പാലിന്റെ കൊഴുപ്പിൽ ഉണ്ടാകുന്ന
വ്യതിയാനം കാരണം കർഷകന് രണ്ടോ
മൂന്നോ രൂപ മാത്രമേ അധികമായി
ലഭിക്കുകയുള്ളൂവെന്നുള്ള ക്ഷീര
കർഷകരുടെ ആശങ്ക പരിഹരിക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*82.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലം
ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍
ചെലവാകുന്നതിന്റെ 44 ശതമാനം തുക
മാത്രം ഈടാക്കിക്കാെണ്ട്
ജലവിതരണം നടത്തുന്നത് വഴി ഈ
വര്‍ഷം കേരള വാട്ടര്‍
അതാേറിറ്റിയുടെ റവന്യൂ വിടവ്
എത്രയായിരിക്കുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(
ബി )
വാട്ടര്‍
അതാേറിറ്റി ജീവനക്കാരുടെ ശമ്പള
പരിഷ്കരണം പരാതിക്കിടയില്ലാതെ
നടപ്പാക്കിയിട്ടുണ്ടാേ; ഇതുവഴി
കുടിശിക ഉള്‍പ്പെടെ അധിക ചെലവ്
എത്രയെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(
സി )
കേരള
വാട്ടര്‍ അതാേറിറ്റിയുടെ
പ്രവര്‍ത്തന കാര്യക്ഷമതയ്ക്ക്
കാേട്ടം തട്ടാത്ത രീതിയില്‍
സാമ്പത്തിക ഭദ്രത
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടി
വിശദമാക്കുമോ?
*83.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ, ഒ.ഇ.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട ഇ-ഗ്രാന്‍റ്
ആനുകൂല്യം ലഭിക്കാത്തതുമൂലം
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇ-ഗ്രാന്‍റ്
ആനുകൂല്യം
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
ഇ-ഗ്രാന്‍റ്
ആനുകൂല്യം അടിയന്തരമായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*84.
ശ്രീ.
എ. രാജ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വിഭാഗങ്ങളുടെ
ദാരിദ്ര്യം നിര്‍മ്മാര്‍ജനം
ചെയ്ത് മികച്ച ജീവിത സാഹചര്യം
സൃഷ്ടിക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള ഹോം
(ഹൗസ് ഹോള്‍ഡ് ഓറിയന്റഡ്
മൈക്രോപ്ലാനിംഗ് ഫോര്‍
എംപവര്‍മെന്റ്) പദ്ധതി
പ്രവൃത്തിപദത്തിലെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
വീടും
ഭൂമിയും ലഭ്യമാക്കുന്നതിന്
പുറമെ സുസ്ഥിര വരുമാനം
ഉറപ്പാക്കുന്നതിനും പ്രസ്തുത
പദ്ധതി വിഭാവനം
ചെയ്യുന്നുണ്ടോ;
(
സി )
കുടുംബാധിഷ്ഠിത
ആസൂത്രണം
പ്രാവര്‍ത്തികമാക്കുന്നതിന്
വേണ്ട വിവര സമാഹരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഗുണഭോക്താക്കളെ
നിര്‍ണ്ണയിക്കുന്നതിനുള്ള
മുന്‍ഗണനാ മാനദണ്ഡം
വിശദമാക്കാമോ?
*85.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ ഭവനങ്ങളിലും കുടിവെള്ളം
എത്തിക്കുന്നതിന് നടപ്പിലാക്കി
വരുന്ന ജലജീവന്‍ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി സംസ്ഥാനം മുഴുവന്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കുമോ?
*86.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
തൊഴില്‍രഹിതരായ മുഴുവന്‍
യുവാക്കളെയും
സംരംഭകരാക്കുന്നതിനായി
രൂപീകരിച്ചിട്ടുള്ള കേരള
എംപവർമെന്റ് സൊസൈറ്റിയുടെ
പ്രവര്‍ത്തനം സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ബി )
ഇത്തരത്തില്‍
സംരംഭങ്ങള്‍ക്ക് വന്‍
മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന
അവസരങ്ങളില്‍ ഗ്യാരന്റി
നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ;
വിശദമാക്കുമോ;
(
സി )
കെസ്-ന്റെ
ഭാഗമായി ടാലന്റ് സെന്ററുകള്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*87.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
വി ജോയി
ശ്രീമതി
ദെലീമ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോകത്തെവിടെയുമുള്ള
പുതിയ വിദ്യാഭ്യാസ
സമ്പ്രദായങ്ങളും കോഴ്‍സുകളും
സമൂഹത്തിലെ സാധാരണക്കാരായ
വിദ്യാര്‍ത്ഥികള്‍ക്കും
ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ വികസന
വകുപ്പുകള്‍ പ്രത്യേകമായ
വിദേശപഠന സ്കോളര്‍ഷിപ്പ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
പിന്നാക്ക
വിഭാഗ വിദ്യാര്‍ത്ഥികളുടെ വിദേശ
പഠനത്തിന് പ്രസ്തുത പദ്ധതി
എത്രത്തോളം സഹായകരമായിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(
സി )
എം.ഫില്‍.,
പി.എച്ച്.ഡി. കോഴ്‍സുകളില്‍
പഠിക്കുന്ന പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ് നല്‍കുന്നതിന്
പ്രത്യേക പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ ഇതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെ;
വിശദാംശം ലഭ്യമാക്കുമോ?
*88.
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വനമേഖലയില്‍ പ്രകൃതിക്ക്
കാേട്ടം തട്ടാത്ത തരത്തിൽ
പരിസ്ഥിതി സൗഹാര്‍ദ്ദ
വിനാേദസഞ്ചാര സാധ്യതകൾ
പ്രയാേജപ്പെടുത്തുന്നതിനായി
ഇക്കാേടൂറിസം കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിനും ഈ
മേഖലയിലെ വിനാേദ സഞ്ചാരം
പ്രാേത്സാഹിപ്പിക്കുന്നതിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(
ബി )
ഇതിനായി
ഇക്കാേ ടൂറിസം ഡയറക്ടറേറ്റ്
രൂപീകരിക്കുന്നത്
പരിഗണനയിലുണ്ടാേ; വിശദാംശം
നല്‍കുമാേ;
(
സി )
സംസ്ഥാനത്തെ
വനമേഖലയിലെ വിനാേദസഞ്ചാരവും
ഇക്കാേ ടൂറിസം കേന്ദ്രങ്ങളുടെ
നടത്തിപ്പും ഇക്കാേ ടൂറിസം
ഡയറക്ടറേറ്റിന് കീഴില്‍
കാെണ്ടുവരുന്നതിന്റെ
പ്രയാേജനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ?
*89.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ വിദ്യാഭ്യാസ
പുരോഗതിയും അതിലൂടെ അവര്‍ക്ക്
സാമൂഹ്യ, സാമ്പത്തിക ഉന്നമനവും
ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ
നയപരിപാടികള്‍ക്കനുസരിച്ച്
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
ലക്ഷ്യത്തിലേക്കെത്തുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഈ
വിഭാഗങ്ങളില്‍ നിന്നുള്ള
അഭ്യസ്തവിദ്യരായ
ചെറുപ്പക്കാര്‍ക്ക് തൊഴില്‍
പരിശീലനത്തിനും നെെപുണ്യ
വികസനത്തിനും അവസരം
നല്‍കുന്നതിനും അതിലൂടെ
തൊഴില്‍ രംഗത്തെ മാറിയ
സാഹചര്യത്തിനനുസരിച്ച് അവരെ
പ്രാപ്തരാക്കുന്നതിനും നടത്തി
വരുന്ന പരിപാടികള്‍ സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
*90.
ശ്രീമതി
ഒ എസ് അംബിക
ഡോ.കെ.ടി.ജലീൽ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വിഭാഗങ്ങളുടെ
ദാരിദ്ര്യം ഇല്ലാതാക്കി
അവര്‍ക്ക് മികച്ച ജീവിതം
ഉറപ്പാക്കുന്നതിനായി വിഭാവനം
ചെയ്ത് നടപ്പാക്കുന്ന ഹോം
പദ്ധതിയുടെ വിശദാംശം നല്‍കുമോ;
(
ബി )
പട്ടികജാതി
വിഭാഗങ്ങളുടെ സമഗ്ര
വികസനത്തിനും
ശാക്തീകരണത്തിനുമായി
കുടുംബാധിഷ്ഠിത സൂക്ഷ്മതല
ആസൂത്രണം നടത്തുന്നതിനായുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലെ ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനായി
പട്ടികജാതികളിലെ വിവിധ
വിഭാഗങ്ങളുടെ മുന്‍ഗണന
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
|
|
|
|
|
|
|
|