STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


*31.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ സുജിത് വിജയൻപിള്ള
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വികസനത്തിനുളള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന വ്യവസായ നയത്തിന് അനുസൃതമായി സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; നിലവില്‍ അനുമതി നല്‍കിയ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ എവിടെയാെക്കെയാണെന്ന് അറിയിക്കാമോ; അവ എത്ര തുകയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും എത്ര തൊഴിലുകള്‍ സൃഷ്ടിക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനുളള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
*32.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ ഹബ്ബായി മാറ്റുവാനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള ഇലക്ട്രോണിക്സ് മേഖലയിലെ മാനുഫാക്ചറിങ് കമ്പനികൾക്ക് സഹായകമാകുന്ന വിധം ഇലക്ട്രോണിക് കംപോണന്റ് എക്കോ സിസ്റ്റം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങള്‍ ഒരു കുടക്കീഴിലാക്കി പ്രത്യേക ഇലക്ട്രോണിക്സ് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ വികസനം കണക്കിലെടുത്ത് പൊതുമേഖലാസ്ഥാപനമായ കെൽട്രോണിൽ ട്രാഫിക് മാനേജ്മെന്റ്, ഡിഫന്‍സ് പ്രോഡക്ട്സ്, പവർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*33.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ നടത്തിയതായി പറയപ്പെടുന്ന ധൂർത്തും പാഴ്ച്ചെലവുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് തെറ്റായ ധനകാര്യ മാനേജ്മെന്റാണെന്ന് കണ്ടെത്തിയിട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*34.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം അന്വേഷിച്ച ഉന്നതാധികാര സമിതി ക്രമക്കേടുകൾ തടയുന്നതിന് എന്തെങ്കിലും നിർദേശങ്ങൾ സമർപ്പിച്ചിരുന്നോ;
( സി )
എങ്കിൽ അവ എന്തെല്ലാമെന്നും ആയത് നടപ്പിലാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
*35.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മുന്നേറ്റത്തിന് അനുകൂലാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയില്‍ ഇതുവരെ കൈവരിക്കാനായ നേട്ടം അറിയിക്കാമോ; പ്രസ്തുത പദ്ധതിയിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ട്;
( ബി )
വ്യവസായങ്ങള്‍ ആരംഭിക്കുന്നത് അനായാസകരമാക്കുന്നതോടൊപ്പം ആരംഭിച്ചവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ വിശദമാക്കാമോ?
*36.
ശ്രീ എം രാജഗോപാലൻ
ശ്രീ സജി ചെറിയാൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിവര്‍ഷം നാല്പതിനായിരം തൊഴിലവസരങ്ങള്‍ എങ്കിലും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെകരട് വ്യവസായ നയത്തില്‍ എം.എസ്.എം.ഇ. സംരംഭങ്ങള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കിയിട്ടുണ്ടോ;
( ബി )
എം.എസ്.എം.ഇ. വിഭാഗത്തില്‍പെട്ട വ്യവസായങ്ങള്‍ക്ക് കാലതാമസമില്ലാതെ അനുമതി ലഭ്യമാക്കുന്നതിനും അവയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനും വേണ്ട സഹായം നല്‍കുന്നതിന് പദ്ധതിയുണ്ടോയെന്നറിയിക്കാമോ;
( സി )
സംരംഭക അനുയോജ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനും വിപണി കണ്ടെത്തുന്നതിന് സാങ്കേതികവിദ്യാധിഷ്ഠിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ട ഇടപെടല്‍ നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*37.
ശ്രീ ഐ ബി സതീഷ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എ. രാജ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ബില്‍ നിയമമായാല്‍ സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങള്‍ സംസ്ഥാനം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമായിട്ടും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി നിയമ ഭേദഗതി കൊണ്ടുവരുന്നതിലുള്ള പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമോ;
( ബി )
വിതരണ മേഖല സ്വകാര്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള ബില്ലിലെ വ്യവസ്ഥ കെ.എസ്.ഇ.ബി.എല്‍.-നെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ;
( സി )
ക്രോസ് സബ്സിഡി ഒഴിവാക്കണമെന്ന വ്യവസ്ഥ പാവപ്പെട്ട ഉപഭോക്താക്കളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?
*38.
ശ്രീ. ആന്റണി ജോൺ
ശ്രീ കെ ആൻസലൻ
ശ്രീമതി ദെലീമ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂപീകരിക്കാനുദ്ദേശിക്കുന്ന വ്യവസായ നയം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കുന്നതിന് വ്യവസായ വികസന കാേര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം സംബന്ധിച്ച് പ്രചാരണം നടത്തുന്നതിനും വിദേശത്ത് നിന്നുള്‍പ്പെടെയുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടാേ;
( സി )
വ്യവസായ വികസന കാേര്‍പ്പറേഷന്‍ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കുറിച്ച് വിശദമാക്കാമാേ?
*39.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ കാരണം രാജ്യത്തൊട്ടാകെയുണ്ടായ വന്‍ വിലക്കയറ്റം സംസ്ഥാനത്ത് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റമുളള സംസ്ഥാനമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന തരത്തിലുളള നടപടികള്‍ സ്വീകരിക്കുമ്പോഴും എല്ലാ വിഭാഗം ജനങ്ങളിലേക്കുമെത്തുന്ന തരത്തില്‍ സംസ്ഥാനത്ത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ജി.എസ്.ടി. നഷ്ടപരിഹാരം, റവന്യു കമ്മി ഗ്രാന്റ്, കേന്ദ്ര നികുതി വിഹിതം എന്നീ ഇനങ്ങളില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുകയും ഈ വര്‍ഷം ഇതുവരെ ലഭിച്ച തുകയും എത്ര വീതമെന്ന് അറിയിക്കാമോ?
*40.
ശ്രീ സി കെ ഹരീന്ദ്രന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്ധവിശ്വാസവും ദുരാചാരങ്ങളും ഉന്മൂലനം ചെയ്യാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അന്ധവിശ്വാസം വൈയക്തിക തലത്തില്‍ നിന്ന് സാമൂഹ്യ വിപത്തായി മാറുന്നതിനെതിരെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
( സി )
കലാസാംസ്കാരികരംഗം ചലനാത്മകമാകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതികളെക്കുറിച്ചും ജില്ലകളില്‍ സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ പുരോഗതിയെക്കുറിച്ചും അറിയിക്കുമോ?
*41.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർമ്മാണ മേഖല മുൻപില്ലാത്തവിധം പ്രതിസന്ധിയിലാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
സിമന്റ്, കമ്പി, മെറ്റൽ, എം.സാന്റ്, ​ടൈൽ, പ്ലംബിങ്, ഇലക്ട്രിക്കൽ ഉല്പന്നങ്ങൾ, പെയിന്റ് തുടങ്ങി നിർമ്മാണ മേഖലയിലെ ആവശ്യസാധനങ്ങളുടെ വില ക്രമാതീതമായ വർദ്ധിച്ച് വരുന്നതിനാൽ ഇക്കാര്യത്തിൽ ഏതെല്ലാം രീതിയിൽ ഇടപെടാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സിമന്റിന്റെ വില അഞ്ഞൂറ് രൂപയിലധികമായതിനാൽ നിർമ്മാണ മേഖലയിലെ ചെലവ് ഇരുപത് ശതമാനത്തിലധികം വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഈ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുളളവരെ സഹായിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
*42.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പലയിടത്തും മുമ്പ് സ്വകാര്യ ഭൂമിയില്‍ കൂടി വലിച്ചിരുന്ന ഇലക്ട്രിക് ലൈനുകള്‍ ഉപേക്ഷിച്ച് പുതിയ റോഡുകള്‍ വന്നപ്പോള്‍ പുതിയ ലൈനുകള്‍ വലിക്കുകയും പഴയ ലൈനുകള്‍ ഉപയോഗിക്കാതെ കിടക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരം ഉപയോഗമില്ലാത്ത ലൈനുകള്‍ സംബന്ധിച്ച് ഒരു പഠനം നടത്തി കെ.എസ്.ഇ.ബി.യുടെ ചെലവില്‍ പ്രസ്തുത ലൈനുകൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
*43.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ ഡി കെ മുരളി
ശ്രീ ഒ . ആർ. കേളു
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍ക്കരി ക്ഷാമം പരിഹരിക്കാതെ ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം വൈദ്യുതി ഉല്‍പ്പാദന ചെലവില്‍ നാലിലൊന്നിലധികം വര്‍ദ്ധനവ് വരുത്താന്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
( ബി )
ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കണമെന്ന നിബന്ധന കാരണം കെ.എസ്.ഇ.ബി. ലിമിറ്റഡിന് വൈദ്യുതി വാങ്ങുന്നതില്‍ പ്രതിമാസം ഉണ്ടാകുന്ന ശരാശരി അധിക ബാധ്യത എത്രയെന്ന് അറിയിക്കാമോ;
( സി )
വൈദ്യുതി നിരക്ക് കുറവുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് പകരം ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വൈദ്യുതോല്പാദന നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങണമെന്ന കേന്ദ്ര നിലപാട് തിരുത്താന്‍ ആവശ്യപ്പെടുമോ?
*44.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ കെ ആൻസലൻ
ശ്രീ. ആന്റണി ജോൺ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഏറിയപങ്കും ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമാണെന്നുമുള്ള പ്രചരണം സംസ്ഥാന നേട്ടങ്ങളെ ഇകഴ്‍ത്തുമെന്നതിനാല്‍ ഇത് സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്താമോ;
( ബി )
ലോട്ടറി വില്പനയിലൂടെ ഉപജീവനം നടത്തിവരുന്ന സാധാരണക്കാരുടെ ജീവിതമാര്‍ഗം തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രചരണങ്ങള്‍ക്ക് വിരാമമിടുന്നതിനായി ലോട്ടറിയില്‍ നിന്നുള്ള അസ്സല്‍ വരുമാനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ലോട്ടറിയുടെ പേരില്‍ നടക്കുന്ന ഓണ്‍ലെെന്‍ തട്ടിപ്പ് തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കുമോ?
*45.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി സ്വീകരിച്ചുവരുന്ന നടപടി വ്യക്തമാക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രവൃത്തികളാണ് വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( സി )
കരാറുകാര്‍ക്ക് പതിനായിരം കോടിയിലേറെ രൂപ കുടിശ്ശിക നല്‍കാനുണ്ടോ എന്ന് അറിയിക്കുമോ; എങ്കില്‍ ഇത് വികസന പ്രവർത്തങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
തദ്ദേശ സ്ഥാപനങ്ങൾക്ക് ജി.എസ്.ടി. മൂലമുണ്ടായ നഷ്ടം നികത്താൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*46.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എം. എം. മണി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ 1.1 ലക്ഷം കോടിയിലധികം വരുന്ന ഉപഭോക്തൃ ഉല്പന്ന വിപണിയിലെ സിംഹഭാഗവും സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരേണ്ട സ്ഥിതിക്ക് മാറ്റം വരുത്താന്‍ ആഭ്യന്തരോല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ വ്യവസായ വാണിജ്യനയത്തിന്റെ കരട് പ്രാധാന്യം നല്‍കുന്നുണ്ടോ; വിശദമാക്കുമോ ;
( ബി )
സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കേരള ബ്രാന്‍ഡ് രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ;
( സി )
ആകര്‍ഷകമായ നിക്ഷേപാവസരങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും നിക്ഷേപ പ്രക്രിയ അനായാസമാക്കുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*47.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എച്ച്. സലാം
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡും പ്രളയവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണ നിലപാട് മറികടന്നും രണ്ട് കാേവിഡ് ഉത്തേജക പാക്കേജുകളാലും തുടര്‍ സാമ്പത്തിക നടപടികളാലും സംസ്ഥാനത്തിന്റെ മാെത്ത ആഭ്യന്തര ഉല്പാദനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടാേ;
( ബി )
2020 മാര്‍ച്ചിലും 2021 ജൂണിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ വിശദാംശം അറിയിക്കാമാേ;
( സി )
പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജുകളുടെ ഭാഗമായി ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ന്നത് കൊണ്ട് കമ്പാേളം ചലനാത്മകമായതായി കരുതുന്നുണ്ടാേ;
( ഡി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ മാെത്ത ആഭ്യന്തര ഉല്പാദനത്തിന്റെ എത്ര ശതമാനം വളര്‍ച്ചയുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളതെന്ന് അറിയിക്കാമാേ?
*48.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മേഖലയുടെ ശാക്തീകരണം സാധ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളുടെ നിലവിലെ പ്രവര്‍ത്തന നിലവാരം വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
അത്തരം സെന്ററുകളില്‍ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലം, കെട്ടിടം എന്നിവ നിലവിലുള്ള കൈവശക്കാരെ ഒഴിവാക്കി പുനര്‍ലേലം നടത്താന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
അത്തരം സ്ഥാപനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കി ചെറുകിട വ്യവസായ മേഖലയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ?
*49.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ എന്നറിയിക്കുമോ; എങ്കില്‍ ഇത് തരണം ചെയ്യുന്നതിന് കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് വിവിധ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( സി )
നിർദേശം ലംഘിക്കുന്ന വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ എന്തെല്ലാം നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*50.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്ത് സുലഭമായ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത തരത്തിൽ തോറിയം ഖനനം നടത്തുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; പ്രസ്തുത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ ഖനനം നടത്തുന്നത്; വിശദമാക്കാമോ;
( ഡി )
കേരളത്തിന്റെ വികസനത്തിന് പ്രസ്തുത പദ്ധതി എത്രത്തോളം പ്രയോജനകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*51.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ആഭ്യന്തര കല്‍ക്കരി ക്ഷാമം മറികടക്കുന്നതിനായി ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന താപ വൈദ്യുത നിലയങ്ങള്‍ക്കുള്ള കേന്ദ്ര നിബന്ധന സംസ്ഥാനത്തെ വൈദ്യുതി മേഖലയെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നിബന്ധനകള്‍ സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ ഏല്‍പ്പിക്കുന്ന ആഘാതം ലഘൂകരിക്കുന്നതിനായി ഉല്പാദനം കൂട്ടുന്നതിനും വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് പകലും രാത്രിയും വൈദ്യുതി ഉപയോഗത്തിന് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
*52.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ല്‍ ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തെ തുടർന്ന് പ്രഖ്യാപിച്ച മുന്നൂറ് കോടി രൂപയുടെ വ്യവസായം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തോഷിബ കമ്പനിയുമായി ചേര്‍ന്ന് ലിഥിയം-ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാന്‍ കരാര്‍ ഒപ്പിട്ടിരുന്നോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഈ കരാറിന്റെ പുരോഗതി വിശദമാക്കുമോ;
( സി )
ടൊയോട്ട കമ്പനിയുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഫാക്ടറി തുടങ്ങാനുള്ള തീരുമാനം നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ?
*53.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തികവര്‍ഷം ആദ്യ രണ്ടു പാദങ്ങളില്‍ തനത് നികുതി വരുമാനത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കാനായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ മുഖ്യ വരുമാന സ്രോതസ് മദ്യവും ലോട്ടറിയുമാണെന്ന് ചില കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോട്ടറിയില്‍ നിന്നുള്ള അറ്റലാഭം എത്രയായിരുന്നു; ലോട്ടറി വിതരണക്കാരായും വില്പനക്കാരായും എത്ര പേര്‍ തൊഴിലെടുക്കുന്നുണ്ടെന്നുള്ള വിവരം ലഭ്യമാണോ; എങ്കില്‍ അറിയിക്കുമോ;
( സി )
അര്‍ഹമായ നികുതി വിഹിതത്തിലും കേന്ദ്ര പദ്ധതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തുകയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് പ്രസ്താവിക്കുകയും ചെയ്ത നടപടി തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
*54.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബില്‍ സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ബില്‍ പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ പ്രവര്‍ത്തിച്ചുവരുന്ന വൈദ്യുത ലൈസന്‍സികള്‍, പ്രത്യേകിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന സേവനങ്ങള്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമോ; വ്യക്തമാക്കുമോ;
( സി )
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ നിയമം നിര്‍മ്മിക്കാന്‍ തുല്യ അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വൈദ്യുതി എന്ന ഇനം ഭരണഘടനാ മൂല്യത്തെ അപ്രസക്തമാക്കുംവിധം കേന്ദ്ര സര്‍ക്കാരിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുകയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ?
*55.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറ് കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് പൊതു വിപണിയിൽ നിന്നും വൈദ്യുതി വാങ്ങാമെന്ന കേന്ദ്ര നിർദേശം സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിർദേശം നടപ്പിലാകുന്നതോടെ ഗാർഹിക, കാർഷിക ഉപഭോക്താക്കൾ കൂടിയ വില നൽകേണ്ടി വരുമോ എന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്തിന് ദോഷകരമായ പ്രസ്തുത നിർദേശത്തിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*56.
ഡോ സുജിത് വിജയൻപിള്ള
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയില്‍ വിവിധ മേഖലകളില്‍ നിന്നായി ആകെ നിക്ഷേപം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് വിപുലമായി നിക്ഷേപ സമാഹരണം സാധ്യമാക്കുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( സി )
ഇത്തരത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ മികച്ച തോതില്‍ സംരംഭക വര്‍ഷം പദ്ധതി മുന്നേറുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കുമോ?
*57.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം മുടങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായുള്ള പ്രത്യേക കമ്പനിക്കുള്ള സാമ്പത്തിക സഹായം പിൻവലിച്ച സർക്കാർ നടപടി ഈ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനിക്കുള്ള സാമ്പത്തിക സഹായം പിൻവലിച്ച സർക്കാർ നടപടി മൂലം കമ്പനിക്ക് ലഭിച്ചുകൊണ്ടിരുന്ന വായ്പകൾ മുടങ്ങിയിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ, കമ്പനിക്കുള്ള സർക്കാർ സാമ്പത്തിക സഹായം പിൻവലിച്ച നടപടി റദ്ദാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*58.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് കാലഘട്ടത്തിലും അതിനെത്തുടര്‍ന്നും അതിനുമുമ്പും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങൾ കാരണം മാന്ദ്യത്തിലായ സംസ്ഥാന സമ്പദ്ഘടനയെ, സര്‍ക്കാര്‍ സ്വീകരിച്ച ഹ്രസ്വകാല, ദീര്‍ഘകാല നടപടികളിലൂടെ ദൃഢീകരിക്കാനായിട്ടുണ്ടോ; റിസര്‍വ്വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2021-22 വര്‍ഷം ജി.എസ്.ഡി.പി.-യില്‍ കെെവരിച്ച വളര്‍ച്ചയെത്രയെന്ന് ദേശീയ ജി.ഡി.പി. വളര്‍ച്ചയുമായി താരതമ്യപ്പെടുത്തി അറിയിക്കാമോ;
( ബി )
രണ്ട് തവണയായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പൊതു ഏജന്‍സികള്‍ നടത്തുന്ന ബഡ്ജറ്റ് ബാഹ്യ വിഭവ സമാഹരണം കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്താതിരിക്കുമ്പോള്‍ അത്തരത്തിലുള്ള വിഭവ സമാഹരണത്തിന്റെ പേരില്‍ വിവേചനപരമായി സംസ്ഥാനത്തിന് അനുവദനീയമായ വായ്പ തുകയില്‍ കുറവുവരുത്തിയിരുന്നോ; ഇത്തരത്തിലുള്ള വിവേചനപൂര്‍വ്വമായ നടപടികള്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*59.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പോലീസിന് ക്രിമിനല്‍ നടപടി എടുക്കാൻ കഴിയുന്ന വിധം നിയമഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സഹകരണമേഖലയിലെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി ടീം ഓഡിറ്റ് ഉൾപ്പെടെയുളള പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇതിനായി എല്ലാ സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയർ ഏകീകൃത ഐ.ടി. ഇന്റഗ്രേഷന്‍ പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും സഹകരണ നിക്ഷേപങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നിക്ഷേപക ഗ്യാരണ്ടി സ്കീമിൽ എന്തെല്ലാം മാറ്റങ്ങളാണ് ഈ സർക്കാർ വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
*60.
ശ്രീമതി.ഉമ തോമസ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( സി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അടക്കമുള്ള അടിയന്തര കാര്യങ്ങൾക്ക് പണം നൽകാതെ അപ്രധാനമായ ആവശ്യങ്ങൾക്ക് പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.