STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*1.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം കുറഞ്ഞതിന്റെയും പണപ്പെരുപ്പത്തിന്റെയും രൂപയുടെ മൂല്യശോഷണത്തിന്റെയും ഇന്ധന വിലവര്‍ദ്ധനവിന്റെയും ഫലമായി രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകാതെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
വിലക്കയറ്റത്തിന്റെ ആഘാതത്തില്‍ നിന്നും ഓണക്കാലത്ത് ഉള്‍പ്പെടെ സംസ്ഥാനത്തെ സാധാരണക്കാരെ രക്ഷിക്കാന്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ഉല്പാദക സംസ്ഥാനങ്ങളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*2.
ശ്രീ എം നൗഷാദ്
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വികസന രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ വഴിയൊരുക്കിയ വികസന മിഷനുകളുടെ പ്രാധാന്യം കണക്കിലെടുത്ത് വികസനത്തുടര്‍ച്ച ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള നവകേരളം കര്‍മ്മ പദ്ധതി 2-നെ കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത കര്‍മ്മ പദ്ധതിയുടെ മുന്‍ഗണനാ മേഖലകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*3.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനായി 80 ശതമാനം ഭൂമിയെങ്കിലും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന് നല്‍കിയാല്‍ മാത്രമേ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് പദ്ധതികള്‍ ഏറ്റെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് 2014-ല്‍ കേന്ദ്ര റോഡ് ട്രാന്‍സ്‍പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രി അന്നത്തെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
2016-ലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നിര്‍ജീവമായിക്കിടന്ന ദേശീയപാതാ വികസനം പുനരാരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയതെന്ന് അറിയിക്കാമോ;
( സി )
ദേശീയപാതാ വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നതിന് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടതെന്ന് അറിയിക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയപാതാ വികസനത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കാമോ?
*4.
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ വഴിയുള്ള അവയവമാറ്റ ശസ്ത്രക്രിയ അത്യധികം ചെലവേറിയതിനാല്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ഈ സർക്കാർ നിലവില്‍ വന്ന ശേഷം സർക്കാർ മെഡിക്കൽ കോളേജുകളിൽ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ എന്തെല്ലാമാണ്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ; ആയതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ അവയവദാന പ്രക്രിയയും ഒരു കുടക്കീഴിൽ ആക്കുന്നതിനുളള പദ്ധതിയായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്‍പ്ലാന്റ് ഓര്‍ഗനെെസേഷന്‍ (കെ സോട്ടോ) രൂപീകൃതമായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അവയവം മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികളെന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*5.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ ഗുണനിലവാര പരിശോധനകളില്‍ പരാജയപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ; ഇത്തരം കമ്പനികള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഉല്പാദിപ്പിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ വിതരണം ചെയ്യുന്ന മരുന്നുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെടുന്നതിന്മേല്‍ ഈ സ്ഥാപനത്തിനെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ ആശുപത്രികളിലൂടെയും ഫാര്‍മസികളിലൂടെയും ഗുണനിലവാരമില്ലാത്ത മരുന്ന് വിതരണം നടത്തുന്നത് തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
*6.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ തരത്തിലുളള രാസ ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മയക്കുമരുന്നുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം സംസ്ഥാനത്തിന്റെ സാമൂഹിക അന്തരീക്ഷത്തിലുണ്ടാക്കുന്ന അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങൾ നേരിടാൻ കർമ്മപരിപാടി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മയക്കുമരുന്നുകളുടെ കാര്യത്തിൽ ശക്തമായ പോലീസ് നടപടികൾക്കൊപ്പം ജനകീയ നിരീക്ഷണവും ബോധവൽക്കരണവും കാര്യക്ഷമമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
വിദ്യാർത്ഥികളെ വ്യാപകമായി ലഹരിമരുന്ന് മാഫിയ ലക്ഷ്യംവയ്ക്കുന്നത് കണക്കിലെടുത്ത് ഇക്കാര്യത്തിൽ എന്തെല്ലാം മുന്‍കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*7.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കിയ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വിപണി ഇടപെടൽ നടത്തേണ്ട സംവിധാനങ്ങൾ പരാജയപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളുടെ മൂലധനശേഷിയും അത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പുതുതായി നല്‍കിയ സഹായങ്ങളും വിശദമാക്കുമോ?
*8.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി മാഫിയയുടെ നേതൃത്വത്തിൽ കൊലപാതകങ്ങളും അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമാേ;
( ബി )
തലശ്ശേരിയിൽ ലഹരി കച്ചവടം ചോദ്യം ചെയ്തതിന് രണ്ടുപേരെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ; മുഴുവൻ പ്രതികളെയും പിടികൂടാൻ സാധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( സി )
സംസ്ഥാന പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ സ്ഥിരം ലഹരി കടത്തുകാരുടെ ലിസ്റ്റിൽ മേൽപ്പറഞ്ഞ കേസിലെ പ്രതികൾ ഉൾപ്പെട്ടിരുന്നോ; വിശദാംശം നൽകുമോ;
( ഡി )
ലഹരി മാഫിയ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
*9.
ശ്രീ. എം. എം. മണി
ശ്രീ സജി ചെറിയാൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
25 വര്‍ഷത്തിനുള്ളില്‍ മധ്യവരുമാന വികസിത രാജ്യങ്ങള്‍ക്ക് സമാനമായി സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള സുപ്രധാന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ചില രാഷ്ട്രീയ കക്ഷികളും ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായി ചില അധികാര കേന്ദ്രങ്ങളും നിരന്തരം നടത്തുന്നതായി പറയപ്പെടുന്ന കേരള വിരുദ്ധ പ്രതീതി ഉണ്ടാക്കുന്നതിനുള്ള ശ്രമം ലോക പ്രശംസ നേടിയ കേരള ബദല്‍ മാതൃകയ്ക്ക് വിഘ്നം സൃഷ്ടിക്കുന്നതിനായി ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം ഇത്തരം ഹീന ശ്രമങ്ങള്‍ക്കെതിരെ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ കൂടി അവലംബിക്കുന്ന കാര്യം പരിശോധിക്കുമോ;
( സി )
സഹകരണ ഫെഡറല്‍ തത്ത്വത്തിനെതിരെയുള്ള ഇത്തരം വെല്ലുവിളികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ?
*10.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ എന്തൊക്കെ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നിരവധി രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതികൾക്ക് ശിക്ഷാ കാലയളവിൽ അനർഹമായ ഇളവുകൾ അനുവദിച്ചതായി പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
രാഷ്ട്രീയ കുറ്റവാളികൾക്ക് തടവ് ശിക്ഷയിൽ ഇളവ് ലഭിക്കുന്ന വിധത്തിൽ തടവുകാർക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം ഭേദഗതി ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കുറ്റവാളികൾക്ക് ശിക്ഷായിളവ് അനുവദിക്കുന്ന പ്രസ്തുത തീരുമാനം മൂലം രാഷ്ട്രീയ കൊലപാതകങ്ങൾക്കും അതിക്രമങ്ങൾക്കും പ്രോത്സാഹനം ലഭിക്കുമെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനം റദ്ദാക്കാൻ തയ്യാറാകുമോ; വിശദാംശം നൽകുമോ?
*11.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഞ്ചായത്തടിസ്ഥാനത്തില്‍ തൊഴില്‍ ബാങ്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ ഡാറ്റാബേസ് പഞ്ചായത്ത് തലത്തില്‍ ശേഖരിച്ച് ആവശ്യമുള്ളവർക്ക്‌ തൊഴിലാളികളെ ലഭ്യമാക്കുന്നതിനായി ഒരു നോഡല്‍ ഏജന്‍സി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഇതിനായി തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുകയും ഇതിലൂടെ നല്‍കുന്ന സേവനങ്ങള്‍ക്ക് ഒരു നിശ്ചിത ഫീസ് ഈടാക്കി അതത് തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
*12.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യധാന്യ സംഭരണവുമായി ബന്ധപ്പെട്ട് റേഷന്‍ കടകളിലെ സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
റേഷന്‍ കടകളുടെ സ്ഥലപരിമിതി മൂലം ഭക്ഷ്യധാന്യങ്ങള്‍ ‍കേടാകുന്നതായുള്ള പരാതി പരിഹരിക്കുന്നതിന് എന്തുനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സ്ഥലസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നറിയിക്കുമോ; റേഷന്‍ വ്യാപാരികള്‍ക്ക് കടമുറികള്‍ കിട്ടാത്ത സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കുമോ; ആയത് അടിയന്തരമായി പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
മറ്റ് ക്ഷേമനിധികളില്‍ ഉള്ളതുപോലെയുള്ള സര്‍ക്കാര്‍ വിഹിതം റേഷന്‍കടക്കാര്‍ക്കുള്ള ക്ഷേമനിധിയില്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
*13.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പണമില്ലാത്തതിനാൽ സംസ്ഥാനത്ത് ഒരാള്‍ക്കും ചികിത്സ കിട്ടാതെ വരില്ലെന്നുറപ്പാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രവര്‍ത്തന മികവിന്റെ ഫലമായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിന് ലഭിച്ചിട്ടുണ്ടോ;
( സി )
ആര്‍ദ്രം പദ്ധതിയില്‍ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ സേവനം മികവുറ്റതാക്കുന്നതിനുള്ള പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
*14.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ സഹായിക്കാന്‍ സർക്കാർ തലത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ;
( സി )
ലോക കേരളസഭ വഴി ലഭിച്ച നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും പ്രവാസികള്‍ക്ക് കൂടുതല്‍ സേവനങ്ങൾ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
*15.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളുടെ നവീകരണത്തിനായി ഒരുക്കിയിട്ടുള്ള വിവിധ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; അതി നൂതനമായ എന്തൊക്കെ സംവിധാനങ്ങളാണ് ഈ മേഖലയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ നയപരിപാടികള്‍ തീരുമാനിക്കുകയും അവ നടപ്പിലാക്കി മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ ചിലയിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിവിധോദ്ദേശ്യ കമ്പനികള്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് പരിഹരിക്കുന്നതിനായി ഇവയെ മാറ്റി പകരം സംവിധാനം ഏര്‍പ്പാടാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
*16.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ കെ ആൻസലൻ
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി കടത്തും വില്പനയും ഉപയോഗവും കര്‍ശനമായി തടയാന്‍ ജനകീയ പങ്കാളിത്തത്തോടെ ആവിഷ്കരിച്ചിട്ടുളള പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
മയക്കുമരുന്ന് പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാ യുവജനങ്ങളെയും കണ്ണിചേര്‍ക്കുന്നതിന് പ്രത്യേകം പരിഗണന നല്‍കുന്നുണ്ടോ;
( സി )
ലഹരിവിരുദ്ധ പ്രചരണത്തോടൊപ്പം സംസ്ഥാന പോലീസുമായി ചേര്‍ന്ന് നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ അറിയിക്കാമോ?
*17.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഒ . ആർ. കേളു
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി കണ്ട് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യം ഇത്തരം ക്ലിനിക്കുകളില്‍ ലഭ്യമാക്കാറുണ്ടോ;
( ബി )
മറ്റെന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് ഇത്തരം ക്ലിനിക്കുകളില്‍ നിന്നും ലഭ്യമാക്കുന്നത്; വിശദാംശം നല്‍കുമോ;
( സി )
ശ്വാസകോശ രോഗികള്‍ വിഷാദ രോഗത്തിന് അടിമപ്പെടാതിരിക്കാനുള്ള കൗണ്‍സിലിംഗും വ്യായാമ മുറകളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്ന ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് തിരുമാനിച്ചിട്ടുണ്ടോ; ഇതുവഴി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
*18.
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ തീവ്ര വ്യാപനം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
2011-2016 ഭരണകാലത്ത് മദ്യലഭ്യത കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ഇടയാക്കിയതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
മദ്യവില്പനയില്‍ നിലവിലെ സർക്കാര്‍ നയം തുടരുമ്പോഴും ലഹരി വ്യാപാരം വർദ്ധിച്ച് വരുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ലഹരി വ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെത്തുടർന്ന് എത്രമാത്രം ലഹരി ഉപയോഗം കുറയ്ക്കാനായിട്ടുണ്ട്; വിശദമാക്കുമോ;
( ഇ )
സംസ്ഥാനത്തെ ബസ് സ്റ്റാന്റുകൾ, സ്കൂൾ - കോളേജ് പരിസരങ്ങള്‍ എന്നിവിടങ്ങളിലെ കടകളില്‍ നിന്നും നൽകുന്ന പാനീയങ്ങളിൽ ലഹരി പദാർത്ഥങ്ങൾ ചേർക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം കടകളിൽ അപ്രതീക്ഷിതമായ ഇടവേളകളിൽ പരിശോധന നടത്തുവാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
*19.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.വി.അൻവർ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വികസനത്തിലും പുരോഗതിയിലും പ്രവാസി മലയാളികളുടെ പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ മേഖലകളില്‍ പ്രവാസി മലയാളികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംസ്ഥാനം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന മന്ത്രിമാര്‍ നടത്തിയ വിദേശയാത്രക്കെതിരെ ചില പ്രതിപക്ഷ കക്ഷികളും കേന്ദ്ര സഹമന്ത്രിയും ആരോപണങ്ങള്‍ ഉന്നയിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
വിദേശ തൊഴില്‍ കമ്പോളത്തിലെ സാധ്യതകള്‍ സംസ്ഥാനത്തെ അഭ്യസ്തവിദ്യര്‍ക്ക് ഫലപ്രദമായി വിനിയോഗിക്കുന്നതിന് അവസരമൊരുക്കുന്നതിനും മാലിന്യ സംസ്കരണത്തിലുള്‍പ്പെടെ അനുയോജ്യമായ രീതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും വിദേശ സാങ്കേതികവിദ്യയും നിക്ഷേപവും ആകര്‍ഷിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്ര പ്രയോജനപ്രദമായിട്ടുണ്ടോ; വ്യക്തമാക്കാമോ?
*20.
ശ്രീ ഡി കെ മുരളി
ഡോ.കെ.ടി.ജലീൽ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പുതുതായി എത്ര കുടുംബങ്ങളെയാണ് അര്‍ഹരായി കണ്ടെത്തിയിട്ടുളള്ളതെന്ന് അറിയിക്കാമോ;
( ബി )
ലെെഫ് പട്ടികയിലുൾപ്പെട്ട അര്‍ഹരായ എല്ലാവർക്കും വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോ; നടപ്പു സാമ്പത്തിക വര്‍ഷം എത്ര വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഉറപ്പിന്മേല്‍ കേരള നഗര - ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന വായ്പ ലഭ്യമാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഭവനരഹിതരില്‍ സൃഷ്ടിച്ചിട്ടുള്ള ആശങ്ക കണക്കിലെടുത്ത് പ്രസ്തുത നിലപാട് തിരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
*21.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരിവില ഉയര്‍ന്നുനിന്ന സാഹചര്യത്തിലും നെല്‍കര്‍ഷകരെയും ഉപഭോക്താക്കളെയും ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ സ്വകാര്യ മില്ലുകള്‍ നെല്ല് സംഭരിക്കുന്നതിൽ നിന്നും വിട്ടുനിന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ ശ്രമം അറിയിക്കാമോ;
( ബി )
നെല്ല് സംഭരിക്കുന്നതിന്റെ വില വേഗത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ബാങ്ക് കണ്‍സോര്‍ഷ്യം വഴി സര്‍ക്കാര്‍ ഉറപ്പിൻമേല്‍ വായ്പ ലഭ്യമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സപ്ലൈകോ വഴിയുള്ള നെല്ലുസംഭരണം വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?
*22.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടോ; എങ്കിൽ അതിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ; പ്രസ്തുത നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടോ; അതിന്റെ നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
*23.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിനെതിരെയുള്ളതായി പറയപ്പെടുന്ന കേന്ദ്ര സര്‍ക്കാർ നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ച് വില്‍ക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
*24.
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുകളിൽ പോലീസ് സ്ഥാപിച്ചിട്ടുളള സി.സി.ടി.വി. ക്യാമറകളുടെ പ്രവർത്തനക്ഷമത പരിശോധിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പല കേസുകളിലും പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതിനുളള പ്രധാന കാരണം സി.സി.ടി.വി. ക്യാമറകൾ പ്രവർത്തിക്കാത്തതാണെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഇത്തരം എത്ര സി.സി.ടി.വി. ക്യാമറകളാണ് പ്രവർത്തനക്ഷമമല്ലാതിരിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
*25.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയ്ക്ക് താഴെയായി പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിപണിയില്‍ ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ സഹായകരമായിരുന്നോയെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിലനിലവാരം ദേശീയ ശരാശരിയിലും താഴെ നിലനിര്‍ത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?
*26.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം സംസ്ഥാനത്താകെ തീരദേശ മേഖലയുടെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതിനും ജനജീവിതം ദുസ്സഹമാക്കുന്നതിനും കാരണമായിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്തെ സവിശേഷ സാഹചര്യവും വികസന താല്പര്യവും കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തില്‍ എന്തൊക്കെ ഇളവുകളാണ് ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി പുതുതായി എന്തെല്ലാം ഇളവുകളാണ് നല്‍കിയിട്ടുളളത്; വിശദമാക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെയടിസ്ഥാനത്തില്‍ തീരദേശ പരിപാലന പദ്ധതി സമയബന്ധിതമായി തയ്യാറാക്കി ജനാഭിപ്രായം ആരായുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*27.
ശ്രീമതി ദെലീമ
ഡോ.കെ.ടി.ജലീൽ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെയും വിദേശത്ത് പോകാന്‍ താത്പര്യപ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചത് പരിഗണിച്ച് സര്‍ക്കാര്‍ മേഖലയില്‍ എം.ബി.ബി.എസ്., പി.ജി., നേഴ്സിംഗ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, കോവിഡാനന്തരം മാറിയ സാഹചര്യത്തിനനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നതിന് പര്യാപ്തമായിരുന്നോയെന്ന് വിശദമാക്കുമോ;
( സി )
പാരാമെഡിക്കല്‍ കോഴ്സുകളുടെ നിലവാരം ഉറപ്പാക്കാനും രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താനുമായി സംസ്ഥാനത്ത് പാരാമെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*28.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. സുമോദ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിജ്ഞാന സമൂഹ നിര്‍മിതി എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് അടിത്തറ പാകുന്നതിന് സംസ്ഥാനം ഒരു ഡിജിറ്റല്‍ ഹബ്ബായി മാറുന്ന വിധം ഐ.ടി. വ്യവസായ വികസനത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കി വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തേക്ക് വന്‍കിട ഐ.ടി. കമ്പനികളെ ആകര്‍ഷിച്ച് ഐ.ടി. വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഐ.ടി. പാര്‍ക്കുകളുടെ വികസനത്തോടൊപ്പം പശ്ചാത്തല സൗകര്യ വികസന രംഗത്തെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്തി ഐ.ടി. ഇടനാഴി രൂപീകരിക്കാനുളള പദ്ധതിയെ കുറിച്ച് അറിയിക്കാമോ?
*29.
ശ്രീമതി യു പ്രതിഭ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീസുരക്ഷയ്ക്കും ശാക്തീകരണത്തിനും പ്രതിജ്ഞാബദ്ധമായ സർക്കാർ എന്ന നിലയില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ ലക്ഷ്യം കണ്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ ആരംഭിച്ച സ്ത്രീപക്ഷ നവകേരളം എന്ന പരിപാടിയുടെ പുരോഗതി അറിയിക്കാമോ;
( സി )
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനായി ജന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കില്‍ എന്തൊക്കെ ചുമതലകളാണ് പ്രസ്തുത കൗൺസിൽ നിര്‍വ്വഹിക്കുക എന്ന് അറിയിക്കാമോ?
*30.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ കെ ആൻസലൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ മൂന്നാംമുറ ഉള്‍പ്പെടെയുള്ള പ്രവണതകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും നവീകരിക്കുന്നതിനുമായി മറ്റ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.