|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 6th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1556.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹോമിയോ
മരുന്നുകള്‍ ഉപയോഗിച്ചുള്ള കൃഷി
രീതി അംഗീകരിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത കൃഷി രീതി
കൊണ്ടുള്ള പ്രയോജനങ്ങള്‍
എന്തൊക്കെയാണ്; അറിയിക്കാമോ;
(
ബി )
പ്രസ്തുത
കൃഷി രീതി സംബന്ധിച്ച് ധാരാളം
പ്രചാരണങ്ങള്‍
നിലനില്‍ക്കുന്നതിനാല്‍ അത്
സംബന്ധിച്ച് കര്‍ഷകര്‍ക്ക്
എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
അറിയിക്കാമോ?
1557.
ശ്രീ.
എം. എം. മണി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
എ. രാജ
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു ലക്ഷം കൃഷിയിടങ്ങളില്‍
പുതുതായി കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി പ്രത്യേക
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ; എല്ലാ
പഞ്ചായത്ത് വാര്‍ഡുകളിലും പുതിയ
കൃഷിയിടങ്ങളില്‍ കൃഷി
നടത്തുന്നുവെന്ന്
ഉറപ്പാക്കുന്നതിനായി
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
ബി )
കാര്‍ഷിക
വിപണി ശക്തിപ്പെടുത്തല്‍
പദ്ധതിയുടെ ഭാഗമായി എന്തെല്ലാം
സൗകര്യങ്ങളും സേവനങ്ങളുമാണ്
കൃഷിക്കാര്‍ക്ക്
ലഭ്യമാവുന്നതെന്ന് അറിയിക്കുമോ;
അതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക്
ഉല്പന്നങ്ങള്‍ കേടുകൂടാതെ
സംഭരിക്കാനും മറ്റൊരിടത്തേക്ക്
കൊണ്ടുപോകാനും ന്യായവില
ലഭ്യമാക്കാനും എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രാദേശിക
വിപണിയിലെ ഉല്പന്നങ്ങള്‍
വില്‍ക്കുന്നതിനായി ആരംഭിച്ച
സമൃദ്ധി നാട്ടുപീടിക പദ്ധതിയുടെ
വിശദാംശം നൽകാമോ?
1558.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്ല്, പച്ചക്കറി, മറ്റ്
കാര്‍ഷിക വിളകള്‍ എന്നിവയുടെ
ഉല്പാദനത്തില്‍ സ്വയം പര്യാപ്തത
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1559.
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്ല് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിക്കാന്‍
ഉദ്ദേശിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(
ബി )
വിത്ത്,
വളം, സാങ്കേതിക സഹായങ്ങള്‍,
വായ്പ എന്നിവ യഥാസമയം
ലഭിക്കാത്തതുകൊണ്ടും
തൊഴിലാളികളുടെ സേവനം
ആവശ്യാനുസരണം
ലഭ്യമാകാത്തതിനാലും
നെല്‍കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തിന്റെ
സമഗ്ര കാര്‍ഷിക വികസനത്തിനും
വളര്‍ച്ചയ്ക്കും സഹായകരമായ
സാങ്കേതിക, വിദഗ്ദ്ധ
ഉപദേശങ്ങള്‍ നല്‍കാന്‍
സാധിക്കുന്ന തരത്തില്‍ കാര്‍ഷിക
ഗവേഷണ കേന്ദ്രങ്ങളെ
ശക്തിപ്പെടുത്തുന്നതിനും അവയെ
മികവിന്റെ കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1560.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ
പ്രവർത്തനം വിശദമാക്കാമോ;
കമ്മീഷന്റെ പ്രവർത്തനം
കാര്യക്ഷമമാണോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
2015-16
മുതല്‍ 2019-20 വരെയുള്ള
ബജറ്റുകളില്‍ നീക്കിവച്ച
കാര്‍ഷിക കടാശ്വാസത്തിനുള്ള
വിഹിതം 2020-21 -ലും 2021-22
-ലും കുറവ് ചെയ്തു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
കാര്‍ഷിക
കടാശ്വാസ കമ്മീഷന്‍ കഴിഞ്ഞ ആറ്
വര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക്
കടാശ്വാസം നല്‍കാന്‍ ശിപാര്‍ശ
ചെയ്തിട്ടുള്ള തുക നാളിതുവരെ
പൂർണമായും കർഷകർക്ക്
നൽകിയിട്ടില്ല എന്നത്
വസ്തുതയാണോ; വിശദാംശം നൽകാമോ;
(
ഡി )
എല്ലാ
കര്‍ഷകർക്കും പ്രയോജനപ്രദമായ
രീതിയില്‍ കമ്മീഷന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ?
1561.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
കാര്‍ഷിക നഴ്‍സറികള്‍ക്ക്
ലൈസന്‍സ് നല്‍കുന്നതിന്
നിലവിലുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
അത്തരം നഴ്‍സറികള്‍ക്ക് മേൽ
കൃഷി വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നഴ്‍സറികള്‍ വഴി വിതരണം
ചെയ്യുന്ന വിത്തുകളുടെയും
തൈകളുടെയും ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന് സ്വീകരിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
1562.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷികോല്പന്നങ്ങള്‍ക്ക്
ന്യായവില ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
അതിനായി
നടപ്പാക്കിവരുന്ന പ്രധാന
പദ്ധതികള്‍ ഏതെല്ലാമെന്നും
പ്രസ്തുത പദ്ധതി നടത്തിപ്പിലൂടെ
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താന്‍ ഈ സര്‍ക്കാരിന്
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ?
1563.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എച്ച്. സലാം
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷികമുറ
ആധുനികീകരിക്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനിക സംവിധാനങ്ങളുടെ സഹായം
ഉറപ്പാക്കുന്നതിനുമായി
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കിവരുന്ന പദ്ധതികളുടെ
അവലോകനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനും
പൂര്‍ത്തീകരിക്കാന്‍ കഴിയാതെ
വന്നിട്ടുളള പദ്ധതികളുടെ
സാങ്കേതിക തടസ്സങ്ങള്‍ നീക്കി
അവ പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
(
സി )
കാലാവസ്ഥാ
വ്യതിയാനവും ആഗോളതാപനത്തിന്റെ
ഫലമായുണ്ടാകുന്ന പലവിധ
പ്രതിസന്ധികളും കണക്കിലെടുത്ത്
സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ
പുനരുദ്ധരിക്കുന്നതിനായി
കാര്‍ഷിക കലണ്ടറില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
കൃഷി
ലാഭകരമാക്കുന്നതിനും ന്യായമായ
വരുമാനം ഉറപ്പുവരുത്തുന്നതിനും
ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍
വരുത്തുന്നതിന് പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
1564.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
മണ്ഡലത്തിലെ കോലിഞ്ചി
കർഷകർക്കുള്ള സബ്‍സിഡി വിതരണം
എന്നത്തേക്ക് ആരംഭിക്കുമെന്ന്
വിശദമാക്കുമോ?
1565.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഞങ്ങളും
കൃഷിയിലേക്ക് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കുമോ;
(
ബി )
ചെറുപ്പകാലത്തുതന്നെ
കുട്ടികളെ കൃഷിയിൽ തല്പരരാക്കുക
എന്ന ലക്ഷ്യത്തോടെ
വിദ്യാലയങ്ങളെ കൂടി
ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതി
മുഖേന എന്തൊക്കെ
പ്രോത്സാഹനങ്ങളും
സഹായങ്ങളുമാണ്
നല്കിവരുന്നതെന്ന്
വിശദമാക്കാമോ?
1566.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ കുടുംബങ്ങളിലും കാർഷിക
സംസ്കാരം വളർത്തിയെടുക്കുകയെന്ന
ലക്ഷ്യത്തോടുകൂടി ആരംഭിച്ച
ഞങ്ങളും കൃഷിയിലേക്ക് എന്ന
പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പിനായി
സ്വീകരിച്ചിട്ടുള്ള
മുന്നൊരുക്കങ്ങളും പദ്ധതിയുടെ
പുരോഗതിയും വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ സാധ്യമായ
എല്ലാവരെയും കൃഷിക്കാരാക്കി
കാർഷികോല്പാദനം വർദ്ധിപ്പിച്ച്
വരുമാനവും സുരക്ഷിത ഭക്ഷണവും
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
ഡി )
ഉല്പാദനം,
വിപണനം, മൂല്യവർദ്ധിത
ഉല്പന്നങ്ങൾ എന്നിവ വഴി
കർഷകർക്ക് തൊഴിൽ നൽകുന്നതിന്
പ്രസ്തുത പദ്ധതി എത്രത്തോളം
പ്രയോജനപ്രദമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
1567.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
പ്രദേശത്ത് ഡ്രിപ്പ് ഇറിഗേഷന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതി പ്രകാരം
ഗുരുവായൂര്‍ മണ്ഡലത്തില്‍
സബ്സിഡി ലഭിച്ച
ഗുണഭോക്താക്കളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതിക്കുവേണ്ടി
കര്‍ഷകര്‍ അപേക്ഷ
സമര്‍പ്പിക്കേണ്ടതെങ്ങനെയെന്നുള്ള
വിശദാംശം ലഭ്യമാക്കുമോ?
1568.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിതകേരളം
പദ്ധതിയില്‍ ഉള്‍പ്പെട്ട
പച്ചത്തുരുത്ത് പദ്ധതി
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കിയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ദേവഹരിതം
പദ്ധതി എന്താണെന്നും പ്രസ്തുത
പദ്ധതി എവിടെയൊക്കെ
നടപ്പിലാക്കിയെന്നും
വിശദമാക്കുമോ?
1569.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രിപ്പ്
ഇറിഗേഷന്‍ പദ്ധതി
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിലൂടെ
കര്‍ഷകര്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ; അതിന്റെ
നടപടിക്രമങ്ങളും മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ?
1570.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക വിജ്ഞാന
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
അവലോകനം ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കാര്‍ഷിക
ബിരുദ വിദ്യാര്‍ത്ഥികളെ
കാര്‍ഷിക വിജ്ഞാന
കേന്ദ്രങ്ങളുടെ
ഭാഗമാക്കിക്കൊണ്ടുള്ള പഠന
രീതിക്ക് തുടക്കം കുറിക്കുവാന്‍
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
(
സി )
ഇത്തരത്തില്‍
കര്‍ഷിക ബിരുദ വിദ്യാര്‍ത്ഥികളെ
കാര്‍ഷിക വിജ്ഞാന
കേന്ദ്രങ്ങളുടെ
ഭാഗമാക്കുമ്പോള്‍ പ്രസ്തുത
മേഖലയില്‍ സര്‍ക്കാര്‍
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ഡി )
കാര്‍ഷിക
സാഹചര്യങ്ങളെക്കുറിച്ചും
അനുബന്ധ മേഖലകളെക്കുറിച്ചും
എല്ലാ വിദ്യാര്‍ത്ഥികളിലും
അവബോധവും താല്പര്യവും
സൃഷ്ടിക്കുന്ന തരത്തില്‍ ഒരു
സമഗ്ര പരിപാടി
തയ്യാറാക്കുന്നതിന്
തയ്യാറാകുമോയെന്ന് അറിയിക്കുമോ?
1571.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാർഷിക
മേഖലയിലെ ഉൽപാദന ഉപാധികളുടെ വില
ക്രമാതീതമായി ഉയരുകയും
തദനുസൃതമായി
കാർഷികോല്പന്നങ്ങളുടെ വില
ഉയരാതിരിക്കുകയും ചെയ്യുന്ന
സാഹചര്യത്തിൽ അവ തമ്മിലുള്ള
അന്തരം ഇല്ലാതാക്കുവാൻ വകുപ്പ്
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ നടപ്പിലാക്കിയ
പദ്ധതികൾ എന്തൊക്കെയാണ്;
(
ബി )
നടപ്പ്
സാമ്പത്തിക വർഷം (2022-23)
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിച്ചിരിക്കുന്നത്;
(
സി )
വരും
വർഷങ്ങളിൽ (2023 മുതൽ) ഈ
മേഖലയിൽ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന പദ്ധതികൾ
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ഡി )
ഉല്പാദന
ഉപാധികളുടെ വിലയും
ഉല്പന്നങ്ങൾക്ക് കർഷകന്
കിട്ടുന്ന വിലയും സംബന്ധിച്ച്
നാളിതുവരെ എന്തെങ്കിലും പഠനങ്ങൾ
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദമാക്കാമോ?
1572.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍ക്ക് കൂടുതല്‍
നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക
മേഖലയെ ശാക്തീകരിക്കുന്നതിനായി
രൂപീകരിച്ചിട്ടുള്ള അടിസ്ഥാന
സൗകര്യ വികസന നിധി എന്ന
പദ്ധതിയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കാര്‍ഷിക
വിപണി ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന പദ്ധതികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പൂര്‍ത്തീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
കാര്‍ഷിക
വിപണി ശാക്തീകരിക്കല്‍ പദ്ധതി
പ്രകാരം പഴം, പച്ചക്കറി
വിപണനത്തിനായി ശീതീകരണ
സംവിധാനമുള്ള വാഹനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
1573.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഴവര്‍ഗങ്ങള്‍
കൃഷിചെയ്യുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(
സി )
പഴവര്‍ഗങ്ങള്‍
വിറ്റഴിക്കുന്നതിനായി
കര്‍ഷകര്‍ക്ക് വിപണി
ലഭ്യമാക്കുമോ; വിശദാംശം
അറിയിക്കാമോ?
1574.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി വകുപ്പിന്റെ
ശാക്തീകരണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; കൃഷിദര്‍ശന്‍
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഞങ്ങളും
കൃഷിയിലേക്ക് എന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ; നിലവില്‍
പ്രസ്തുത പദ്ധതി നേരിടുന്ന
തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
സ്മാര്‍ട്ട്
കൃഷിഭവനുകള്‍ എന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ; ഇതുവരെ
സ്മാര്‍ട്ട്
കൃഷിഭവനുകളാക്കിയവയുടെയും
ഭാവിയിൽ ലക്ഷ്യമിടുന്നവയുടെയും
വിശദാംശം ലഭ്യമാക്കാമോ?
1575.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നഗരകൃഷി
പദ്ധതി പ്രകാരം ഗുരുവായൂര്‍
മണ്ഡലത്തിലെ നഗരസഭകളില്‍
2022-23 വര്‍ഷത്തില്‍
നടപ്പാക്കുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
2022-23
വര്‍ഷത്തില്‍ നഗരകൃഷി പദ്ധതി
നടപ്പാക്കിയാല്‍ ഓരോ
ജില്ലയിലും ഉണ്ടാകുന്ന
ചെലവിന്റെ വിശദാംശം
ലഭ്യമാക്കുമോ?
1576.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷിക
മേഖലയില്‍ പ്രത്യേക തൊഴില്‍ദാന
പദ്ധതി പ്രകാരമുള്ള
ആനുകൂല്യങ്ങള്‍ മരണമടഞ്ഞ
അംഗങ്ങളുടെ
അനന്തരാവകാശികള്‍ക്ക്
നല്‍കുന്നതില്‍
കാലതാമസമുണ്ടാകുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
ചോറ്റാനിക്കര കൃഷിഭവനില്‍
37311-ാം നമ്പരായി അംഗത്വമുള്ള
ജോളി വര്‍ഗ്ഗീസ്, ഞാല്‍
പ്ലാക്കില്‍, കടുംഗമംഗലം എന്ന
വ്യക്തിയുടെ അനന്തരാവകാശികള്‍
ആനുകൂല്യങ്ങള്‍ക്കുവേണ്ടി
സമര്‍പ്പിച്ച അപേക്ഷയിന്മേല്‍
നാളിതുവരെ ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍ കഴിയാത്തതിന്റെ
കാരണങ്ങള്‍ വിശദമാക്കാമോ;
(
സി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ടിയാളുടെ
അനന്തരാവകാശികള്‍ക്ക്
ആനുകൂല്യങ്ങള്‍ എന്നത്തേക്ക്
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ?
1577.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെൽകൃഷിയുടെ ഉല്പാദനവും
ഉല്പാദനക്ഷമതയും
വർദ്ധിപ്പിക്കുന്നതിനായി
തരിശുരഹിത ഗ്രാമം പദ്ധതി എന്ന
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ബി )
തരിശുരഹിത
ഗ്രാമം പദ്ധതി മുഖേന കേരളത്തിൽ
നെല്‍കൃഷിയുടെ ഉല്പാദനം എത്ര
ശതമാനം വർദ്ധിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
വിളവെടുത്തു
കഴിഞ്ഞാൽ ഉടൻ തന്നെ കർഷകരിൽ
നിന്നും നെല്ല്
സംഭരിക്കുന്നതിനായി
സപ്ലൈകോ/സംഭരണ ഏജന്‍സി
സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങൾ
എന്തെല്ലാമാണ്;
വെളിപ്പെടുത്തുമോ;
(
ഡി )
വിളവെടുപ്പ്
കഴിഞ്ഞ് യഥാസമയം സപ്ലൈകോ നെല്ല്
സംഭരിക്കാത്തതുമൂലം നെല്ല്
കിടന്ന് നശിക്കുന്നതിനാൽ
കർഷകർക്ക് നഷ്ടങ്ങൾ
സംഭവിച്ചിട്ടുണ്ട് എന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ഇ )
സപ്ലൈകോ
മുൻകാലങ്ങളിൽ ശേഖരിച്ച
നെല്ലിന്റെ വില ഏതെങ്കിലും
കർഷകർക്ക് നൽകാന്‍
അവശേഷിക്കുന്നുണ്ടോ; എങ്കിൽ
എത്ര തുക നൽകാനുണ്ടെന്നും അത്
എപ്പോൾ വിതരണം ചെയ്യുമെന്നും
അറിയിക്കുമോ?
1578.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാർ
പദ്ധതികൾ
സംസ്ഥാനത്തെത്തിക്കാന്‍
പദ്ധതികൾ തയ്യാറാക്കി നൽകുന്ന
കൃഷി വകുപ്പിന്റെ പി.പി.എം.
സെല്‍ മുഖാന്തിരം എസ്.എച്ച്.എം.
(സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍)
പദ്ധതിയിൻ കീഴിൽ 2012 മുതൽ 2022
വരെ സംസ്ഥാനത്തിന് കേന്ദ്രത്തിൽ
നിന്ന് ലഭിച്ച തുകയുടെ വിശദാംശം
വർഷം തിരിച്ച് നൽകാമോ?
1579.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസർക്കാർ
പദ്ധതികൾ സംസ്ഥാനത്തെത്തിക്കാൻ
പദ്ധതികൾ തയ്യാറാക്കി നൽകുന്ന
കൃഷി വകുപ്പിന്റെ പി.പി.എം.
സെല്‍ മുഖാന്തിരം
ആര്‍.കെ.വി.വൈ.,
പി.എം.കെ.എസ്.വൈ. എന്നീ
പദ്ധതികളിൽ നിന്നും 2012 മുതൽ
2022 വരെ സംസ്ഥാനം പ്രോജക്ട്
തയ്യാറാക്കി നൽകി നേടിയ കാർഷിക
വികസന പദ്ധതികളുടെ തുകയുടെ
വിശദാംശം വർഷം തിരിച്ച് നൽകാമോ?
1580.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസർക്കാർ
പദ്ധതികൾ
സംസ്ഥാനത്തെത്തിക്കാന്‍
പദ്ധതികൾ തയ്യാറാക്കി നൽകുന്ന
കൃഷി വകുപ്പിന്റെ പി.പി.എം.
സെല്‍ മാസങ്ങളായി നിർജീവമാണെന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ബി )
പി.പി.എം.
സെല്ലിൽ ഡയറക്ടറെയും ആവശ്യമുള്ള
ജീവനക്കാരെയും നിയമിച്ച്
ശാക്തീകരിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1581.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-ല്‍
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന "കൃഷിദര്‍ശന്‍"
പരിപാടി എന്താണ്;
വ്യക്തമാക്കാമോ;
(
ബി )
ഒരു
ലക്ഷം കൃഷിയിടങ്ങളില്‍ പുതുതായി
വിവിധ കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ ഏതെല്ലാം
ജില്ലകളില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
ഏതൊക്കെ
വിളകളെയാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
എന്തെല്ലാം സഹായം ചെയ്തു
കൊടുക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
1582.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെറുകിട
നാമമാത്ര കർഷകർക്ക് പെൻഷൻ
നൽകുന്നതിനായി കിസാൻ അഭിമാൻ
പദ്ധതിയുടെ കണക്കിൽ
ഉണ്ടായിരുന്ന മുഴുവൻ തുകയും
കേരള കർഷക ക്ഷേമനിധി ബോർഡ്
നിലവിൽ വന്ന തീയതിയിൽ കർഷക
ക്ഷേമനിധിയിലേക്ക് കൈമാറ്റം
ചെയ്ത് നൽകിയിട്ടുണ്ടോ; എങ്കിൽ
എത്ര തുകയാണ് അപ്രകാരം കൈമാറ്റം
ചെയ്ത് നൽകിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആയത്
സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ; പ്രസ്തുത തുക ഏത്
ഇനത്തിലാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1583.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021,
2022 വർഷങ്ങളിൽ കേന്ദ്ര സർക്കാർ
നെല്ലിന്റെ താങ്ങുവിലയിൽ
വരുത്തിയ വർദ്ധനവ് എത്രയാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
വർഷങ്ങളിൽ സംസ്ഥാന സർക്കാർ
നെല്ലിന്റെ താങ്ങുവിലയിൽ
വരുത്തിയ വർദ്ധനവ് എത്രയാണ്;
(
സി )
കേന്ദ്രം
വർദ്ധിപ്പിച്ച താങ്ങുവിലയ്ക്ക്
ആനുപാതികമായി സംസ്ഥാന സർക്കാർ
വരുത്തേണ്ട വർദ്ധനവ് എത്രയാണ്;
പ്രസ്തുത വർദ്ധനവ് എന്ന് മുതൽ
നടപ്പിൽ വരുത്തുവാൻ
ഉദ്ദേശിയ്ക്കുന്നുവെന്ന്
വ്യക്തമാക്കാമോ ?
1584.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കോഴിക്കോട്
ജില്ലയിലെ നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ നിലവില്‍
നെല്‍കൃഷിക്ക് അനുയോജ്യമായ എത്ര
ഹെക്ടര്‍ ഭൂമി തരിശായി
കിടക്കുന്നുണ്ട്; അത്തരം
ഭൂമിയില്‍ നെല്‍കൃഷി
ചെയ്യുന്നതിനായി സര്‍ക്കാര്‍ -
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരു
പദ്ധതി തയ്യാറാക്കാന്‍
തയ്യാറാകുമോ; വിശദമാക്കുമോ?
1585.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കർഷകർ
നൽകുന്ന നെല്ലിന് അര്‍ഹമായ വില
കര്‍ഷകര്‍ക്ക്
കിട്ടുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
ഒരു
കിലോ നെല്ലിന് 92 പൈസ കുറച്ചാണ്
കര്‍ഷകര്‍ക്ക് സപ്ലൈകോ
നൽകുന്നത് എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഒരു
കിലോ നെല്ലിന് 28 രൂപ 92
പൈസയാണ് കര്‍ഷകര്‍ക്ക്
ലഭിക്കേണ്ടത് എന്നത്
വസ്തുതയാണോ;
(
ഡി )
എങ്കില്‍
നെല്ലിന് അര്‍ഹമായ വില
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1586.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ കാലാകാലങ്ങളില്‍
പ്രഖ്യാപിക്കുന്ന നെല്ലിന്റെ
താങ്ങുവിലയില്‍ സംസ്ഥാനത്തിന്റെ
വിഹിതം ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; കേന്ദ്രവും
സംസ്ഥാനവും നല്‍കുന്ന
താങ്ങുവിലയുടെ അനുപാതം മാറ്റി
വിശദീകരിക്കാമോ;
(
ബി )
2019-20,
2020-21 എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍ സംസ്ഥാന
സര്‍ക്കാര്‍ എത്ര തുകയാണ്
നെല്ലിന്റെ താങ്ങുവിലയായി
പ്രഖ്യാപിച്ചത്; ബഡ്ജറ്റില്‍
പ്രഖ്യാപിച്ച തുകയും
കര്‍ഷകര്‍ക്ക് ലഭിച്ച തുകയും
തമ്മില്‍ വ്യത്യാസം
വന്നിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
നെല്ലിന്
കൂടിയ താങ്ങുവില
പ്രഖ്യാപിക്കുമ്പോള്‍ ആയത്
യഥാസമയം കര്‍ഷകര്‍ക്ക്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
മുന്‍
വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച
താങ്ങുവിലയുടെ കുടിശ്ശികയില്‍
കേന്ദ്രത്തിന്റെയും
സംസ്ഥാനത്തിന്റെയും വിഹിതം
കൊടുത്ത് തീര്‍ത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ഇ )
സംസ്ഥാന
സര്‍ക്കാര്‍ ബഡ്ജറ്റിൽ
പ്രഖ്യാപിച്ച താങ്ങുവിലയില്‍
ഏതെങ്കിലും കൊടുത്ത്
തീര്‍ക്കുവാനുണ്ടോ എന്ന് മാറ്റി
വിശദീകരിക്കാമോ?
1587.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്‍കര്‍ഷകര്‍ക്ക് ധനസഹായം
നല്‍കുന്നതിന് ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1588.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിൽ ഒന്നാം വിളയിലെ നെല്ല്
സംഭരണത്തിന് നാളിതുവരെ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
അനാവശ്യ
കാരണങ്ങൾ പറഞ്ഞ് സംഭരണ നടപടികൾ
പരമാവധി വൈകിപ്പിക്കുവാൻ
മില്ലുകാർ നടത്തുന്നതായി
പറയപ്പെടുന്ന ശ്രമങ്ങൾ
പ്രതിരോധിക്കുന്നതിനും
വിളവെടുപ്പിനോടൊപ്പം നെല്ല്
സംഭരണം ആരംഭിക്കുന്നതിനും
നടപ്പിലാക്കുവാനുദ്ദേശിയ്ക്കുന്ന
കാര്യങ്ങൾ വ്യക്തമാക്കാമോ;
(
സി )
പാലക്കാട്
ജില്ലയിൽ എത്ര മില്ലുകളാണ്
കഴിഞ്ഞ 3 വർഷമായി സംഭരണത്തിൽ
പങ്കെടുക്കുന്നത്; അവരുടെ
മൊത്തം സംഭരണ ശേഷിയ്ക്ക്
അനുസൃതമായാണോ അവർക്ക്
പാടശേഖരങ്ങൾ അനുവദിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
പാലക്കാട്
കേന്ദ്രീകരിച്ച്
പ്രവർത്തിയ്ക്കുന്ന മില്ലുകൾ
കഴിഞ്ഞ 4 സീസണുകളിൽ സംഭരിച്ച
നെല്ലിന്റെ അളവ് സീസൺ
അടിസ്ഥാനത്തിൽ ക്രോഡീകരിച്ച്
ലഭ്യമാക്കാമോ?
1589.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽ ഏതെങ്കിലും
പഞ്ചായത്തുകളിലോ നഗരസഭകളിലോ
പച്ച തേങ്ങ സംഭരിക്കുന്നതിനുള്ള
സൗകര്യം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇല്ലെങ്കിൽ
തിരൂരങ്ങാടി മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും നഗരസഭകളിലും
പച്ച തേങ്ങ സംഭരിക്കുന്നതിനുള്ള
സൗകര്യം ഏർപ്പെടുത്തുമോ;
വിശദമാക്കാമോ?
1590.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ അരുവിക്കര
മണ്ഡലത്തില്‍ കേരഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഫണ്ട് അനുവദിച്ചിട്ടുള്ളത്
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകൾക്കാണ്;
പ്രസ്തുത പദ്ധതിപ്രകാരം എത്ര
തുകയാണ് നാളിതുവരെ
ചെലവഴിച്ചിട്ടുള്ളത്; പ്രസ്തുത
പദ്ധതി മുഖേന കൈവരിച്ച
നേട്ടങ്ങള്‍ എന്തെല്ലാമാണ്;
വിശദമാക്കാമോ;
(
ബി )
നടപ്പു
വര്‍ഷം പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍ വേണ്ടി
തെരഞ്ഞെടുത്തിട്ടുള്ള
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാമാണ്; വിവരം
ലഭ്യമാക്കാമോ?
1591.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2011-16
ലെ സർക്കാർ തുടക്കം കുറിച്ച
പച്ചത്തേങ്ങയുടെ സംഭരണം
നിർത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(
ബി )
പഞ്ചായത്തുകളിലെ
തെങ്ങ് കൃഷി അടിസ്ഥാനമാക്കിയാണോ
പച്ചത്തേങ്ങയുടെ സംഭരണത്തിന്
തീരുമാനമെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പച്ചത്തേങ്ങയുടെ സംഭരണത്തിന്
നിലവിലുള്ള
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
തെങ്ങ്
കൃഷി കൂടുതലുളള
പഞ്ചായത്തുകളിലെല്ലാം സംഭരണ
കേന്ദ്രങ്ങൾ ആരംഭിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1592.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതി നിലവിലുണ്ടോ; പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
എന്തെല്ലാം കാര്യങ്ങളാണ് നിലവിൽ
ചെയ്തുവരുന്നത്;
(
ബി )
പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ടിരിക്കുന്നത്
എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
പഞ്ചായത്തുകളില്‍ പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
കീഴരിയൂര്‍
പഞ്ചായത്തിലെ ഏതെങ്കിലും ഭാഗം
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെട്ടിരുന്നോ എന്ന്
വിശദമാക്കാമോ?
1593.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാളികേര
കര്‍ഷകരെ സഹായിക്കുന്നതിനും
നാളികേര കൃഷി
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(
ബി )
ബാലുശ്ശേരി
മണ്ഡലത്തില്‍ ഏതൊക്കെ
പഞ്ചായത്തുകളിലാണ് കേരഗ്രാമം
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
സി )
കേരഗ്രാമം
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ; പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം എത്ര
വര്‍ഷമാണ് കര്‍ഷകര്‍ക്ക്
ലഭിക്കുകയെന്ന് വ്യക്തമാക്കാമോ?
1594.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതി പ്രകാരം എത്ര
കേരഗ്രാമങ്ങളാണ് സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ; അതുവഴി
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ?
1595.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാളികേരത്തിന്
നിലവില്‍ ന്യായമായ വില
ലഭിക്കുന്നില്ലെന്നത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നെല്‍കൃഷിക്കാര്‍ക്ക്
നല്‍കുന്നതുപോലെ
കേരകര്‍ഷകര്‍ക്കും
ആനുകുല്യങ്ങള്‍
ലഭ്യമാക്കുന്നതിന് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
കൃഷിഭവനുകള്‍
മുഖേന നാളികേരം
സംഭരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നാളികേര
സംഭരണത്തിനായി തൃശൂര്‍
ജില്ലയില്‍ പുതുതായി എത്ര സംഭരണ
കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ട്; അവ
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(
ഇ )
പ്രസ്തുത
കേന്ദ്രങ്ങളിലെ നാളികേര
സംഭരണത്തിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
1596.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാളികേരത്തിന്റെ
വിലയിടിവ് മൂലം കഷ്ടത
അനുഭവിക്കുന്ന കര്‍ഷകരെ
സഹായിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
കര്‍ഷകരില്‍ നിന്ന് പച്ച തേങ്ങ
സംഭരിക്കുന്നതിനുള്ള
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
സി )
അത്തരം
കേന്ദ്രങ്ങള്‍ വഴി കര്‍ഷകരില്‍
നിന്ന് എത്ര ടണ്‍ പച്ച തേങ്ങ
സംഭരിച്ചിട്ടുണ്ട്; ജില്ലാ
അടിസ്ഥാനത്തിലുള്ള കണക്ക്
നൽകാമോ?
1597.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതി നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
തൃശൂര്‍
ജില്ലയിലെ എത്ര
പഞ്ചായത്തുകളിലാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
വടക്കാഞ്ചേരി
മണ്ഡലത്തിലെ ഏത് പഞ്ചായത്തിലാണ്
പ്രസ്തുത പദ്ധതി ആദ്യമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1598.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റബ്ബര്‍ മേഖല കഴിഞ്ഞ മൂന്ന്
വര്‍ഷമായി പ്രതിസന്ധി
നേരിടുന്നതായിശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ റബ്ബര്‍ കര്‍ഷകരെ
സഹായിക്കാന്‍ ഈ സർക്കാർ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ടാപ്പിംഗ്
ഇല്ലാതെ മൂന്ന് വര്‍ഷമായി
റബ്ബര്‍ തോട്ടങ്ങള്‍ തരിശായി
കിടക്കുന്നത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു എന്ന്
വ്യക്തമാക്കാമോ;
(
സി )
ടാപ്പര്‍മാര്‍
പണി ഉപേക്ഷിച്ചുപോകുന്നതും
പുതുതായി പ്രസ്തുത
തൊഴിലിലേക്ക് ആരുംതന്നെ
വരാത്തതുമായ അവസ്ഥയ്ക്ക്
പരിഹാരം കണ്ടെത്തുവാന്‍
റബ്ബറിന്റെ വിലസ്ഥിരതാ ഫണ്ട്
പ്രകാരമുള്ള തുക ഉയര്‍ത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(
ഡി )
വലിയ
മൂലധനമിറക്കി കമ്പനികള്‍
കൃഷിയുടെയും ചരക്കിന്റെയും
മേല്‍ ആധിപത്യം
ഉറപ്പിക്കുമ്പോള്‍ രാജ്യത്തെ
റബ്ബര്‍ കര്‍ഷകരുടെ തൊണ്ണൂറ്
ശതമാനം വരുന്ന കേരളത്തിലെ
റബ്ബര്‍ കര്‍ഷകര്‍ ആശങ്കയോടെ
നില്‍ക്കുന്ന അവസ്ഥയ്ക്ക്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ;
(
ഇ )
ടയര്‍
ലോബി റബ്ബര്‍ ഇറക്കുമതി യഥേഷ്ടം
നടത്തുകയും റബ്ബര്‍ ബോര്‍ഡ്
പോലും സംസ്ഥാനം വിടുന്ന
അവസ്ഥയുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സാഹചര്യത്തില്‍
മറ്റ് അനുബന്ധ മേഖലകളിലൂടെ
റബ്ബര്‍ കൃഷിയെ സംരക്ഷിക്കാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ?
1599.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് വരുമാനവും
സുരക്ഷയും ക്ഷേമവും
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
1600.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദേശ
രാജ്യങ്ങളില്‍ നിന്നുള്ള
അനിയന്ത്രിതമായ കുരുമുളക്
ഇറക്കുമതി കേരളത്തിലെ
കൃഷിക്കാര്‍ക്ക് വെല്ലുവിളി
ഉയര്‍ത്തുന്നു എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അതിതീവ്ര
മഴ മൂലം കുരുമുളക് കർഷകർക്ക്
സാധാരണ ലഭിക്കുന്ന വിളവ്
ലഭിക്കുന്നില്ലായെന്നതും
രോഗങ്ങള്‍ മൂലം ലഭിച്ചവയുടെ
തൂക്കത്തിലും അളവിലും
പ്രതീക്ഷിക്കാത്ത
കുറവുണ്ടായിയെന്നതും ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
ഇക്കാരണത്താൽ
പരമ്പരാഗതമായി കുരുമുളക് കൃഷി
ചെയ്തുവന്ന കര്‍ഷക കുടുംബങ്ങള്‍
മറ്റു കൃഷികളിലേക്കും
തൊഴിലുകളിലേക്കും തിരിയുന്ന
സ്ഥിതി ഏറുകയാണ് എന്ന വസ്തുത
കണക്കിലെടുത്ത് അവർക്ക്
ആശ്വാസമേകാൻ നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1601.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷികാവശ്യത്തിലേക്കായി
കർഷകര്‍ക്ക് നല്‍കി വരുന്ന
വ്യക്തിഗത വൈദ്യുതി സൗജന്യം
നിര്‍ത്തലാക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കർഷകരുടെ
ഗ്രൂപ്പ് രൂപീകരിച്ച് പ്രസ്തുത
ഗ്രൂപ്പുകൾ വഴി മാത്രം ഈ
ആനുകൂല്യം നല്‍കാന്‍ കേന്ദ്ര
സർക്കാരില്‍ നിന്നും ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ; സംസ്ഥാന
സര്‍ക്കാര്‍ പ്രസ്തുത ശിപാര്‍ശ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
സി )
വൈദ്യുതി
സൗജന്യം നൽകുന്നതിന് നിലവിലുള്ള
സംവിധാനം തുടരുമെന്ന് നിയമസഭയിൽ
നല്‍കിയ ഉറപ്പ് ലംഘിച്ച് കർഷക
ഗ്രൂപ്പുകൾ രൂപീകരിച്ച് അതുവഴി
വൈദ്യുതി സൗജന്യം
നടപ്പാക്കണമെന്ന നിർദേശം
ഉദ്യോഗസ്ഥതലത്തിൽ
ഉണ്ടായിക്കൊണ്ടിരിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഗ്രൂപ്പുകൾ
വഴി മാത്രം ഈ ആനുകൂല്യം
നല്‍കാനുള്ള തീരുമാനത്തിനോട്
കര്‍ഷകര്‍ക്ക്
എതിര്‍പ്പുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കർഷകർക്ക് ബുദ്ധിമുട്ട്
ഉണ്ടാക്കാതെ വൈദ്യുതി സൗജന്യം
നൽകുന്നതിന് നിലവിലുള്ള രീതി
തുടരുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വ്യക്തമാക്കാമോ?
1602.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ്
നിലവിൽ വന്നത് എന്നാണെന്ന്
അറിയിക്കുമോ; പ്രസ്തുത ബോർഡ്
മുഖേന കർഷകർക്ക് അയ്യായിരം രൂപ
പെൻഷൻ നൽകുമെന്ന പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പെൻഷൻ നൽകുന്നതിനുള്ള
വ്യവസ്ഥകൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
നാളിതുവരെ
എത്ര കർഷകർ പ്രസ്തുത ക്ഷേമനിധി
ബോർഡില്‍ അംഗങ്ങൾ
ആയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ; എത്ര
അംഗങ്ങൾക്ക് ആനുകൂല്യം
നൽകിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
കർഷക
ക്ഷേമനിധി വകുപ്പ് നിയമത്തിലെ
പതിനെട്ടാം വകുപ്പ് പ്രകാരം
കർഷക ക്ഷേമനിധി സ്റ്റാമ്പ്
പുറത്തിറക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ മൂല്യമുള്ള
സ്റ്റാമ്പാണ്
പുറത്തിറക്കിയിട്ടുള്ളതെന്നും
പ്രസ്തുത സ്റ്റാമ്പ് മുഖേന
നാളിതുവരെ എത്ര തുക സമാഹരിക്കാൻ
സാധിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
സ്റ്റാമ്പിന്റെ വിതരണവും
വില്പനയും സംബന്ധിച്ച്
എന്തൊക്കെ വ്യവസ്ഥകളാണ്
രൂപീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1603.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ആലത്തൂര്‍ മണ്ഡലത്തിന്റെ
പരിധിയിലുള്ള കൃഷിഭവനുകളില്‍
കര്‍ഷക പെന്‍ഷനുവേണ്ടി എത്ര
അപേക്ഷകള്‍ സ്വീകരിച്ചുവെന്നും
അവയില്‍ എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും
വ്യക്തമാക്കുമോ;
(
ബി )
ആലത്തൂര്‍
മണ്ഡലത്തില്‍ നിലവില്‍
എത്രപേര്‍ കര്‍ഷക പെന്‍ഷന്‍
വാങ്ങുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
1604.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ
കാലവര്‍ഷക്കെടുതിയില്‍ വയനാട്
ജില്ലയില്‍ ആകെ എത്ര രൂപയുടെ
വിളനാശമാണ് ഉണ്ടായതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിളനാശം
സംബന്ധിച്ച കണക്ക്
താലൂക്കടിസ്ഥാനത്തിൽ വിളകള്‍
ഏതെല്ലാമാണെന്ന് തരംതിരിച്ച്
ലഭ്യമാക്കാമോ;
(
സി )
നാശനഷ്ടം
സംഭവിച്ച കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരത്തുക വിതരണം
ചെയ്യുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ?
1605.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏറ്റവും കൂടുതൽ വാഴ കര്‍ഷകരുള്ള
പഞ്ചായത്തുകൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മടിക്കൈ
ഗ്രാമപഞ്ചായത്തിൽ എത്ര
വാഴക്കർഷകരാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇക്കഴിഞ്ഞ
കാലവർഷക്കെടുതിയിൽ മടിക്കൈ
പഞ്ചായത്തിലെ വാഴ കർഷകർക്ക്
എത്ര തുകയുടെ നാശനഷ്ടമാണ്
ഉണ്ടായതെന്ന് വിശദമാക്കാമോ;
(
ഡി )
മടിക്കൈ
പഞ്ചായത്തിലെ വാഴ കൃഷിക്ക്
നേരിട്ട വ്യാപകമായ നഷ്ടം
നികത്താൻ പ്രത്യേക പാക്കേജ്
അനുവദിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
1606.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത
അതിതീവ്ര മഴയിൽ ഉണ്ടായ കൃഷിനാശം
സംബന്ധിച്ച ജില്ല തിരിച്ചുള്ള
വിശദവിവരം നൽകുമോ;
(
ബി )
കൃഷിനാശം
സംഭവിച്ചവർക്ക് നഷ്ടപരിഹാരം
ലഭ്യമാക്കുവാൻ നടപടി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
1607.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇക്കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍ എത്ര
ഹെക്ടര്‍ കൃഷി
നശിച്ചുപോയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
അതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള കണക്ക്
വിശദമാക്കാമോ;
(
സി )
കൃഷിനാശം
സംഭവിച്ച കര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ വിശദാംശം
നൽകാമോ?
1608.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2018 ലെ പ്രളയത്തില്‍
നെല്‍കൃഷിയിൽ നാശനഷ്ടം സംഭവിച്ച
കര്‍ഷകര്‍ക്ക് ധനസഹായം
ലഭ്യമാക്കുന്നതിന് കാലതാമസം
നേരിടുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ നിലവിൽ എത്ര
കർഷകർക്കാണ് പ്രസ്തുത ധനസഹായം
ലഭിക്കാനുള്ളത്; അവര്‍ക്ക്
ധനസഹായം എന്ന് ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
1609.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2018 മുതല്‍ നാളിതുവരെയുണ്ടായ
പ്രളയങ്ങളിലും
കാലവര്‍ഷക്കെടുതികളിലും
കാര്‍ഷിക മേഖലയില്‍ നാശനഷ്ടം
സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാര
തുക പൂര്‍ണ്ണമായും
നല്‍കിയിട്ടുണ്ടോ; നഷ്ടപരിഹാരം
പൂര്‍ണ്ണമായും
നല്‍കിയിട്ടില്ലെങ്കില്‍ ആയത്
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വിശദമാക്കാമോ;
(
ബി )
ഇതുവരെ
എത്ര രൂപയാണ് നഷ്ടപരിഹാരമായി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
മലപ്പറം
ജില്ലയില്‍ ഏതൊക്കെ ഇനങ്ങളില്‍
എത്ര പേര്‍ക്ക് എത്ര രൂപയാണ്
കാര്‍ഷിക നഷ്ടപരിഹാരമായി
നാളിതുവരെ
നല്‍കിയിട്ടുള്ളതെന്ന് തരം
തിരിച്ച് വിശദമാക്കാമോ?
1610.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പൂഞ്ഞാർ
മണ്ഡലത്തില്‍ മഴക്കെടുതിയില്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് നല്‍കിയ
നഷ്ടപരിഹാരത്തുക എത്രയെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
നഷ്ടപരിഹാരത്തിനായി
അപേക്ഷിച്ച എല്ലാ
കര്‍ഷകര്‍ക്കും തുക
അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
എത്രപേര്‍ക്ക് തുക
നല്‍കാനുണ്ടെന്നും ഇതുവരെ
നല്‍കാത്തതിന്റെ കാരണം
എന്താണെന്നും വ്യക്തമാക്കാമോ;
(
സി )
ഈ
വർഷത്തെ കാലവർഷക്കെടുതിയിൽ
പൂഞ്ഞാർ മണ്ഡലത്തിലെ
കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾക്ക്
നഷ്ടപരിഹാരം നൽകുന്നതിനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകാമോ?
1611.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ജൂലെെ, ആഗസ്റ്റ് മാസങ്ങളിലെ
കാലവര്‍ഷം മൂലമുണ്ടായ
കൃഷിനാശവും കാര്‍ഷിക
മേഖലയ്ക്കുണ്ടായ കഷ്ടനഷ്ടങ്ങളും
എത്രയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കാലവര്‍ഷക്കെടുതിക്ക് ഇരയായ
കര്‍ഷകരെ സംരക്ഷിക്കാനും അതുവഴി
കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍
ഉണര്‍വ് നല്‍കുവാനും
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
1612.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
മാസങ്ങളിൽ സംസ്ഥാനത്തുണ്ടായ
വ്യാപകമായ മഴയിലും കാറ്റിലും
കാർഷിക രംഗത്തുണ്ടായ നാശനഷ്ടം
എത്രയെന്ന്
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന്
നിലവിൽ എന്തെല്ലാം സഹായങ്ങൾ
നൽകിയെന്ന് വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ആവശ്യത്തിനായി കേന്ദ്ര സഹായം
തേടിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കുമോ?
1613.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ കാര്‍ഷിക
ഉല്പന്നങ്ങള്‍ക്കാണ് വിലയിടിവ്
നേരിടുന്നതെന്ന് അറിയിക്കാമോ;
വിശദാംശം നല്‍കാമോ;
(
ബി )
അവയില്‍
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയ്ക്ക് കൂടുതല്‍ ആഘാതം
ചെലുത്തുന്നത് ഏതൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കാര്‍ഷികോല്പന്നങ്ങളുടെ
വിലയിടിവ് തടയുന്നതിനും
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക്
കൂടുതല്‍ പ്രചാരം
ലഭിക്കുന്നതിനും എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
1614.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാളികേരത്തിന്റെ
ഉല്പാദന ചെലവിനനുസരിച്ചുള്ള വില
കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നാളികേരത്തിന്റെ
വിലയിടിവ് കാരണം നാളികേര
കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍
നിര്‍ബന്ധിതരാകുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
1615.
ശ്രീ.
ടി.സിദ്ദിഖ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏലത്തിന്റെ
വില ഇടിവ് മൂലം ഏലം കര്‍ഷകര്‍
പ്രതിസന്ധി നേരിടുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
2019
ജൂണില്‍ കിലോഗ്രാമിന് അയ്യായിരം
രൂപ ഉണ്ടായിരുന്ന ഏലത്തിന്റെ
വില നിലവില്‍ തൊള്ളായിരം
രൂപയായി കുറഞ്ഞു എന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഏലത്തിന്
കുറഞ്ഞത് ആയിരത്തി അഞ്ഞൂറ് രൂപ
തറവില നിശ്ചയിക്കണം എന്ന
കർഷകരുടെ ആവശ്യം നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
1616.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷികോല്പന്നങ്ങള്‍ക്ക്
വിപണിയില്‍ ന്യായവില
കിട്ടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉല്പന്നങ്ങൾ സംഭരിച്ച്
സംസ്ക്കരിച്ച് അവയെ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി മാറ്റാന്‍
എന്തെങ്കിലും പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1617.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏതെല്ലാം
കൃഷിഭവനുകളുടെ പരിധിയിലാണ്
ഡ്രാഗണ്‍ ഫ്രൂട്ട്
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി
ചെയ്യുന്നതെന്ന് വിശദമാക്കാമോ;
(
ബി )
ഓരോ
സ്ഥലങ്ങളിലും ആകെ എത്ര ഹെക്ടര്‍
സ്ഥലത്താണ് ആയത് കൃഷി
ചെയ്യുന്നതെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
ധനസഹായങ്ങള്‍
നല്‍കുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
കൃഷി വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും പദ്ധതികള്‍
ആലോചനയിലുണ്ടോ; വിശദമാക്കാമോ?
1618.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷി ഭൂമികൾ തരിശ്
രഹിതമാക്കുന്നതിനും
ഭക്ഷ്യവിളകളുടെ കൃഷി
വ്യാപിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
1619.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
പല പാടശേഖരങ്ങളിലും
കൃഷിയിറക്കുന്നതിന് മുന്‍പായി
വെള്ളം
കെട്ടിനിര്‍ത്തുന്നതിനാല്‍
പ്രസ്തുത സ്ഥലങ്ങളില്‍
മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
രണ്ടാം
കുട്ടനാട് പാക്കേജിനോട്
അനുബന്ധിച്ച് കൃഷി അനുബന്ധ
പ്രവൃത്തികള്‍ എത്രയും വേഗം
നടപ്പാക്കുന്നതിന് പ്രത്യേക
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
കുട്ടനാട്ടിലെ
കൃഷി അനുബന്ധ പ്രശ്നങ്ങള്‍
യഥാസമയം പരിഹരിക്കാന്‍
കര്‍ഷകര്‍ ഉള്‍പ്പെട്ട സമിതിയെ
നിയമിക്കുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1620.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
വിള ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം 2022-23 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക ധനസഹായം
നല്‍കി;
(
ബി )
പദ്ധതി
തുടങ്ങിയതു മുതല്‍ നാളിതുവരെ
എത്ര ഗുണഭോക്താക്കള്‍ക്ക്
അതിന്റെ പ്രയോജനം ലഭിച്ചുവെന്ന
വിവരം നല്‍കാമോ?
1621.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ 2020 ഏപ്രില്‍ 1
മുതല്‍ നാളിതുവരെ വിള
ഇന്ഷ്വറന്സ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നഷ്ടപരിഹാരത്തിനായി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന
വിവരം കൃഷി ഭവന്‍ തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
അതില്‍
എത്ര അപേക്ഷകര്‍ക്ക്
നഷ്ടപരിഹാരം ലഭ്യമാക്കിയെന്നും
അതിനായി എത്ര തുക
ചെലവഴിച്ചെന്നും കൃഷിഭവന്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
സി )
നഷ്ടപരിഹാരത്തിന്
അപേക്ഷിച്ചിട്ടുള്ള എത്ര
കര്‍ഷകര്‍ക്ക് ഇനിയും
നഷ്ടപരിഹാരം
ലഭ്യമാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1622.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
കർഷക ക്ഷേമനിധി ബോർഡിൽ എത്ര
കർഷകർ നാളിതുവരെ അംഗത്വം
എടുത്തിട്ടുണ്ട്; പ്രസ്തുത
കർഷകർക്ക് ക്ഷേമനിധി നിയമത്തിലെ
പത്താം വകുപ്പ് പ്രകാരം
ഇൻഷ്വറൻസ് പരിരക്ഷ
നൽകിയിട്ടുണ്ടോ; എങ്കിൽ ഏത്
പോളിസിയിലാണ് അംഗത്വം
നൽകിയിട്ടുള്ളത്; വിശദാംശം
നൽകാമോ?
1623.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
ഡി കെ മുരളി
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2022 ആഗസ്റ്റ് മാസം ആദ്യ
ആഴ്ചയിലുണ്ടായ മഴക്കെടുതിയില്‍
കാര്‍ഷിക വിളകള്‍ക്ക് ഉണ്ടായ
നാശനഷ്ടം സംബന്ധിച്ച്
കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
പ്രകൃതിക്ഷോഭം, കാലാവസ്ഥാ
വ്യതിയാനം, വന്യമൃഗങ്ങളുടെ
ആക്രമണം എന്നിവ മൂലം കൃഷിനാശം
സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്‍കുന്നതിനായി
വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന
സംസ്ഥാന വിള ഇന്‍ഷുറന്‍സ്
പദ്ധതിയുടെ പ്രവര്‍ത്തനാവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കാര്‍ഷിക
വിളകളില്‍ നാശനഷ്ടം നേരിടുന്ന
കര്‍ഷകര്‍ക്കായി രാജ്യത്ത്
നടപ്പാക്കിയിട്ടുള്ള
പ്രധാനമന്ത്രി ഫസല്‍ ബീമ യോജന
പദ്ധതിയുടെ നടപ്പ് വര്‍ഷത്തെ
ക്ലെയിം - പ്രീമിയം ശതമാനം
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ നിർവഹണ ഏജന്‍സികളായി
ചുമതലപ്പെടുത്തിയിരുന്ന വന്‍കിട
സ്വകാര്യ കമ്പനികള്‍
വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്ന
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
1624.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന
പച്ചക്കറികളില്‍ നിരാേധിത
മരുന്നുകള്‍ ഉപയാേഗിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(
ബി )
ഉണ്ടെങ്കില്‍
അത്തരത്തിലുള്ള പച്ചക്കറി
ഉല്പന്നങ്ങള്‍ സംസ്ഥാനത്ത്
എത്തുന്നതിന് മുമ്പ് പരിശോധന
നടത്തി ഗുണനിലവാരം
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമാേ?
1625.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയില്‍ ഏതൊക്കെ
ബ്ലോക്കുകളിലാണ് കൃഷിശ്രീ
സെന്ററുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തിലെ ഏതെങ്കിലും
ബ്ലോക്കില്‍ കൃഷിശ്രീ സെന്റര്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ കൃഷിശ്രീ
സെന്ററുകള്‍ അനുവദിക്കുന്ന
വിഷയം പരിഗണിക്കുമോ;
(
ഡി )
കൃഷിശ്രീ
സെന്ററുകളുടെ പ്രവര്‍ത്തനം
വിശദമാക്കാമോ?
1626.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാർഷിക
കടാശ്വാസ കമ്മീഷന്റെ ചുമതലകൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
2020
ഏപ്രിൽ മാസം മുതൽ പ്രസ്തുത
കമ്മീഷൻ സ്വീകരിച്ചിട്ടുള്ള
അപേക്ഷകൾ എത്രയാണെന്ന്
അറിയിക്കുമോ; അതിൽ എത്രപേർക്ക്
കമ്മീഷൻ മുഖേന ധനസഹായം വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
കർഷക
കടാശ്വാസ കമ്മീഷനിൽ അപേക്ഷ
സമർപ്പിക്കുന്നതിന് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത
സമയപരിധി സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ഡി )
അപേക്ഷകൾ
സമർപ്പിക്കുന്നതിനുള്ള
സമയപരിധിയിലെ നിയന്ത്രണം മൂലം
നിരവധി ആളുകൾക്ക് അപേക്ഷ നൽകാൻ
കഴിയാതെ പോകുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
എങ്കിൽ
സമയപരിധി ഇല്ലാതെ വർഷം മുഴുവൻ
അപേക്ഷ സമർപ്പിക്കുന്നതിന്
കർഷകർക്ക് അവസരമൊരുക്കുന്ന
കാര്യം പരിഗണിക്കുമോ?
1627.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹോര്‍ട്ടികോര്‍പ്പ്
കര്‍ഷകരില്‍ നിന്നും പച്ചക്കറി
സംഭരിച്ചശേഷം യഥാസമയം വില
നൽകാത്തതുകൊണ്ട് കടുത്തുരുത്തി
മണ്ഡലത്തിലെ മാഞ്ഞൂര്‍
ഗ്രാമപഞ്ചായത്തിലെ സംഘമൈത്രി
കാര്‍ഷികോല്പന്ന സംഭരണ വിതരണ
കേന്ദ്രത്തിന് ഉണ്ടായിരിക്കുന്ന
പ്രതിസന്ധി പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
2021-22
കാലഘട്ടത്തില്‍ സംഘമൈത്രിക്ക്
നല്‍കുവാനുള്ള
ട്രാന്‍സ്പോര്‍ട്ടേഷന്‍ സബ്സിഡി
നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ഹോര്‍ട്ടികോര്‍പ്പ്
ഓണക്കാലത്ത് കൃഷിക്കാരെയും
ഉപഭോക്താക്കളെയും
സംരക്ഷിക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(
ഡി )
ഹോര്‍ട്ടികോര്‍പ്പിന്റെ
ഔട്ട്‍ലെറ്റുകളില്‍
വില്‍ക്കുന്ന
പച്ചക്കറികള്‍ക്കും
പഴവര്‍ഗങ്ങള്‍ക്കും വിപണി
വിലയേക്കാള്‍ ഉയര്‍ന്നവില
നല്‍കേണ്ട സാഹചര്യം
ഉണ്ടായിരിക്കുന്നത് തടയുവാന്‍
ഇടപെടല്‍ നടത്തുമോ എന്ന്
വിശദീകരിക്കാമോ;
(
ഇ )
ഹോര്‍ട്ടികോര്‍പ്പ്
വില്‍പ്പന നടത്തുന്നതിനെക്കാള്‍
കുറഞ്ഞ വിലയ്ക്ക്
പൊതുവിപണിയില്‍ പഴങ്ങളും
പച്ചക്കറികളും ലഭിക്കും എന്നത്
പരിശോധിച്ച് തുടർ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1628.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹോര്‍ട്ടികോര്‍പ്പ്
സംസ്ഥാനത്തെ കര്‍ഷകരില്‍നിന്നും
പഴം, പച്ചക്കറി എന്നിവ സംഭരിച്ച
ഇനത്തില്‍ നല്‍കുവാനുള്ള തുക
വളരെക്കാലമായി
കുടിശ്ശികയായിക്കിടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
അപ്രകാരം കുടിശ്ശിക
ഉണ്ടാകാനിടയായ സാഹചര്യം
വ്യക്തമാക്കാമോ;
(
സി )
ഇടുക്കി
ജില്ലയില്‍ ഈ ഇനത്തില്‍ കര്‍ഷക
കൂട്ടായ്മകള്‍ക്കും മറ്റുമായി
എത്ര തുക നല്‍കാനുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
കുടിശ്ശിക തുക അടിയന്തരമായി
കൊടുത്തുതീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1629.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കാര്‍ഷിക കടാശ്വാസ
കമ്മീഷന്‍ മുഖേന കര്‍ഷകരുടെ
ഉന്നമനത്തിനായി
സ്വീകരിച്ചിട്ടുള്ള പ്രധാന
നടപടികള്‍ എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(
ബി )
നാഷണലൈസ്ഡ്
ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍
എടുത്തിട്ടുള്ള വായ്പ
തിരിച്ചടയ്ക്കാൻ കഴിയാതെ
കുടിശികയാകുന്ന സാഹചര്യത്തില്‍
കമ്മീഷന് എപ്രകാരം ഇടപെടാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ;
അത്തരത്തില്‍ കമ്മീഷന്‍
ഇടപെടുന്നുണ്ടോയെന്നും ആയതിന്
എന്തെങ്കിലും
നിയമതടസ്സമുണ്ടോയെന്നും
അറിയിക്കാമോ;
(
സി )
കാര്‍ഷിക
കടാശ്വാസ കമ്മീഷനെ കൂടുതൽ
ജനകീയമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
ഇടുക്കി,
വയനാട് ജില്ലകളിലെ കർഷകരുടെ
31.08.2018 വരെയുളള
വായ്പകള്‍ക്കും മറ്റ്
ജില്ലകളിലെ കര്‍ഷകരുടെ
31.03.2014 വരെയുള്ള
വായ്പകള്‍ക്കുമാണോ നിലവലിൽ
കടാശ്വാസം നൽകിവരുന്നതെന്ന്
വ്യക്തമാക്കാമോ ; എങ്കിൽ ഇത്
വിപുലീകരിക്കാൻ നടപടി
സ്വീകരിക്കുമോ?
1630.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വായ്പക്കുടിശിക
വരുത്തുന്നവരുടെ കിടപ്പാടം
നഷ്ടപ്പെടുത്തുന്ന സർഫാസി
നിയമത്തിൽനിന്ന് സാധാരണക്കാരായ
കർഷകരെ രക്ഷിക്കാൻ ഈ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
കര്‍ഷകര്‍
ആധാരം പണയപ്പെടുത്തി
ജീവിതാവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
എടുത്തിട്ടുള്ള വായ്പകളെല്ലാം
കര്‍ഷിക വായ്പകളായി കണക്കാക്കി
സർഫാസി അടക്കമുള്ള നിയമങ്ങളില്‍
നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം
നല്‍കാന്‍ കേന്ദ്ര സർക്കാരിൽ
സമ്മർദ്ദം ചെലുത്തുമോ;
(
സി )
റേഷന്‍
കാര്‍ഡില്‍ തൊഴില്‍
രേഖപ്പെടുത്തേണ്ട സ്ഥലത്ത്
കര്‍ഷകന്‍ എന്ന്
രേഖപ്പെടുത്തിയാല്‍ മാത്രമേ
കാര്‍ഷിക സബ്‌സിഡിയും വായ്പകളും
നൽകുകയുള്ളൂ എന്ന കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്റെ
എതിർപ്പറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1631.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
കാർഷിക കടാശ്വാസ കമ്മീഷന്‍ എത്ര
അപേക്ഷകളിന്മേല്‍ തീർപ്പു
കൽപ്പിക്കാനുണ്ട് എന്ന്
വിശദമാക്കുമോ;
(
ബി )
കമ്മീഷൻ
അവസാനം അപേക്ഷ സ്വീകരിച്ച തീയതി
എന്നാണെന്ന് വ്യക്തമാക്കുമോ;
(
സി )
അപേക്ഷ
സ്വീകരിക്കുന്നതിന്റെ
മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ഡി )
കമ്മീഷനിൽ
ലക്ഷക്കണക്കിന് അപേക്ഷകള്‍
തീർപ്പു കൽപ്പിക്കാന്‍
കെട്ടിക്കിടക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത അപേക്ഷകളിൽ തീർപ്പ്
കൽപ്പിച്ച് പാവപ്പെട്ട
കർഷകർക്ക് ആശ്വാസം നൽകുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1632.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ നിലവിൽ വന്നശേഷം
ധനസഹായത്തിനായി കേന്ദ്ര
സര്‍ക്കാരിന് സമര്‍പ്പിച്ച
കൃഷിക്കായുള്ള കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതൊക്കെയാണെന്നും
ഓരോന്നിനും ആവശ്യപ്പെട്ട തുക
എത്രയെന്നും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളിൽ അംഗീകാരം ലഭിച്ചവ
ഏതൊക്കെയെന്നും അവ ഓരോന്നിനും
അനുവദിച്ച തുക എത്രയെന്നും ഇനം
തിരിച്ച് വ്യക്തമാക്കാമോ?
1633.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി
കെ.കെ.രമ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന
സർക്കാരുകളുടെ പങ്കാളിത്തത്തോടെ
നടപ്പിലാക്കുന്ന കാർഷിക
അടിസ്ഥാന സൗകര്യ നിധിയിൽ
നിന്നും കൂടുതൽ തുക
സംസ്ഥാനത്തിന്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ നിന്ന് രണ്ടായിരത്തി
അഞ്ഞൂറ്റി ഇരുപത് കോടി രൂപ
സംസ്ഥാനത്തിന് ലഭ്യമാക്കാൻ
സാധിക്കുമെന്നിരിക്കെ ഇതുവരെ
നാല്പത്തേഴ് കോടിയോളം രൂപ
മാത്രമാണ് വിതരണം ചെയ്യാൻ
സാധിച്ചത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം കൂടുതൽ
കർഷകരിലേക്ക് എത്തിക്കാൻ
മുൻകൈയെടുക്കുമോയെന്ന്
വിശദമാക്കാമോ?
1634.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
കർഷക ക്ഷേമനിധി ബോർഡ്
രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ്
പുറപ്പെടുവിച്ചത് ഏത്
വർഷമാണെന്ന് വെളിപ്പെടുത്താമോ;
അതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
കർഷക
ക്ഷേമനിധി പദ്ധതി തയ്യാറാക്കി
അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍
പകര്‍പ്പ് ലഭ്യമാക്കാമോ?
1635.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തില്‍ നബാര്‍ഡിന്റെ
സാമ്പത്തിക സഹായത്തോടെ കൃഷി
വകുപ്പ് നടത്തി വരുന്ന
പദ്ധതികള്‍ വിശദമാക്കുമോ;
പ്രസ്തുത പദ്ധതികള്‍ക്ക്
അനുവദിച്ച തുക, പദ്ധതികളുടെ
നിലവിലെ സ്ഥിതി എന്നിവ
അറിയിക്കുമോ?
1636.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
കർഷക ക്ഷേമനിധി ബോർഡ് നിലവിൽ
വന്നത് എന്നാണ്; കർഷക ക്ഷേമനിധി
നിയമപ്രകാരം കിസാൻ അഭിമാൻ
പദ്ധതിയിൻ കീഴിൽ പെൻഷൻ
നൽകുന്നതിനായി മുൻപ്
വകയിരുത്തിയിരുന്നതിന് തുല്യമായ
തുക കർഷക ക്ഷേമനിധി ബോർഡിന്
സർക്കാർ നല്‍കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കിൽ
ഓരോ സാമ്പത്തിക വർഷവും എത്ര തുക
അനുവദിച്ചുവെന്നും അത് ഏതൊക്കെ
ഇനത്തിൽ ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
1637.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കർഷക
ക്ഷേമനിധി ബോർഡ് നിലവിൽ
വന്നതിനുശേഷം നാളിതുവരെ അതുമായി
ബന്ധപ്പെട്ട നിയമത്തിലെ ഒൻപതാം
വകുപ്പ് പ്രകാരം കർഷകർക്കുള്ള
അവകാശ ലാഭമായ കാർഷിക ഇൻസെന്റീവ്
ഇനത്തിൽ എത്ര തുക ബോർഡിന്
ലഭിച്ചിട്ടുണ്ട്; അത് ഏത്
ഇനത്തിലാണ് ചെലവഴിച്ചത്;
വ്യക്തമാക്കുമോ;
(
ബി )
കാർഷിക
ഇൻസെന്റീവുമായി ബന്ധപ്പെട്ട്
നാളിതുവരെ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1638.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിന്
നാളിതുവരെ അംശദായ ഇനത്തിൽ എത്ര
തുക ലഭിച്ചിട്ടുണ്ടെന്ന്
സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
ബി )
ഓരോ
സാമ്പത്തിക വർഷവും പ്രസ്തുത
ക്ഷേമനിധി ബോർഡിന്റെ ഭരണ നിർവഹണ
ചെലവുകൾക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
1639.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ്
രൂപീകൃതമായത് എന്നാണ്; കർഷക
ക്ഷേമനിധി ബോർഡിന്റെ ഭരണ
നിർവഹണത്തിനായി ബൈലോ
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പകർപ്പ്
ലഭ്യമാക്കുമോ?
1640.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ്
മുഖാന്തിരം എന്തൊക്കെ
ആനുകൂല്യങ്ങളാണ് കർഷകർക്ക്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
പേരെയാണ് കർഷക ക്ഷേമനിധി ബോർഡിൽ
അംഗങ്ങളായി ചേർക്കാൻ
ഉദ്ദേശിക്കുന്നത്; നിലവിൽ എത്ര
കർഷകരാണ് പ്രസ്തുത ബോർഡിൽ
അംഗങ്ങളായിട്ടുള്ളത്; അംഗത്വം
പരമാവധിയാക്കാൻ
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങൾ വ്യക്തമാക്കുമോ;
(
സി )
കർഷകർക്ക്
5000 രൂപ പെൻഷൻ നല്‍കുക എന്ന
നിർദ്ദേശത്തിന്മേൽ എന്തൊക്കെ
തടസ്സവാദങ്ങളാണ് ധനവകുപ്പ്
ഉന്നയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ആയവ
പരിഹരിച്ച് കർഷക ക്ഷേമനിധി
ബോർഡിന്റെ പ്രവർത്തനം സുഗമമായി
മുന്നോട്ടുകൊണ്ടുപോകുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ വ്യക്തമാക്കാമോ?
1641.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം കാര്‍ഷിക കടാശ്വാസ
കമ്മീഷന്‍ എത്ര കര്‍ഷകര്‍ക്ക്
ആനുകൂല്യം നല്‍കിയിട്ടുണ്ട്;
കമ്മീഷന്‍ ഉത്തരവുകള്‍
നല്‍കിയവർക്ക് സര്‍ക്കാരിന്റെ
വിഹിതം നല്‍കാന്‍ ബാക്കിയുണ്ടോ;
എങ്കിൽ എത്ര കര്‍ഷകര്‍ക്കുള്ള
വിഹിതമാണ് നല്‍കാനുള്ളത്;
വിശദമാക്കാമോ;
(
ബി )
സര്‍ക്കാരിന്റെ
വിഹിതം ബാങ്കുകള്‍ക്ക്
നല്‍കാത്തതിനാല്‍ കര്‍ഷകര്‍
പണയപ്പെടുത്തിയ ആധാരം
കര്‍ഷകര്‍ക്ക്
തിരിച്ചുകിട്ടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രകൃതിദുരന്തം
മൂലമോ മറ്റു കാരണങ്ങളാലോ
ഏതെങ്കിലും പ്രദേശത്തെ
കര്‍ഷകര്‍ക്ക്
പ്രശ്നങ്ങളുണ്ടെങ്കില്‍
അപേക്ഷകള്‍ ലഭിക്കുന്നതിന്
മുമ്പുതന്നെ കടാശ്വാസകമ്മീഷന്
അടിയന്തര ഇടപെടല്‍
നടത്തുന്നതിന് ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
1642.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിൽ കൃഷി വകുപ്പ്
നടത്തിവരുന്ന പ്രവൃത്തികൾ
ഏതെല്ലാം; ഓരോന്നിന്റെയും
നിലവിലെ സ്ഥിതി അറിയിക്കുമോ;
(
ബി )
ഈ
മണ്ഡലത്തിൽ ആകെ എത്ര
കൃഷിഭവനുകളാണ് നിലവിലുള്ളത്;
സ്വന്തമായി കെട്ടിടമില്ലാത്തവ
ഏതെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കൃഷിഭവനുകളുടെ
അടിസ്ഥാനസൗകര്യ വികസനത്തിനായി
എന്തെല്ലാം പദ്ധതികൾ
നിലവിലുണ്ട്; മണ്ഡലത്തിലെ
ഏതെല്ലാം കൃഷിഭവനുകൾക്ക് പദ്ധതി
പ്രകാരം തുക
അനുവദിച്ചിട്ടുണ്ട്;
(
ഡി )
മണ്ഡലത്തിലെ
ഏതെങ്കിലും കൃഷിഭവനുകളെ
സ്മാർട്ട് കൃഷി ഭവനുകളായി
ഉയർത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
1643.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
അനുവദിച്ച സ്മാര്‍ട്ട് കൃഷി
ഭവനുകളുടെ വിവരങ്ങള്‍ നല്‍കാമോ;
(
ബി )
പട്ടാമ്പി
മണ്ഡലത്തില്‍ തിരഞ്ഞെടുത്ത
സ്മാര്‍ട്ട് കൃഷി ഭവന്‍
ഏതാണെന്ന് വ്യക്തമാക്കാമോ?
1644.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ കൃഷിഭവൻ
കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കൃഷിഭവനുകള്‍
നവീകരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
കോട്ടക്കല്‍
മണ്ഡലത്തിലെ വളരെ പഴക്കമുള്ളതും
ശോചനീയാവസ്ഥയിലുള്ളതുമായ
കൃഷിഭവനുകളുടെ കെട്ടിടങ്ങള്‍
പുതുക്കി പണിയുന്നതിന്
ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍
ഉള്‍പ്പെടുത്തിയോ പ്ലാന്‍
ഫണ്ടില്‍ ഉള്‍പ്പെടുത്തിയോ
മതിയായ തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1645.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ ഏതെല്ലാം കൃഷി
ഭവനുകളിലാണ് കൃഷി ഓഫീസര്‍മാരുടെ
തസ്തിക ഒഴിഞ്ഞ്
കിടക്കുന്നതെന്ന് അറിയിക്കാമോ;
അതില്‍ ഏതെല്ലാം കൃഷി ഭവനുകളിൽ
എംപ്ലാേയ്‍മെന്റ് എക്സ്ചേഞ്ച്
മുഖേന താല്കാലിക നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
1646.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ മുണ്ടേരി കൃഷി
ഫാമില്‍ നിലവില്‍ എത്ര
തൊഴിലാളികളാണ് ജോലി
ചെയ്യുന്നതെന്ന് അറിയിക്കാമോ;
2015 ലും 2021 ലും പുതുതായി
എത്ര താെഴിലാളി നിയമനങ്ങള്‍
നടന്നുവെന്ന് തസ്തിക തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
മുണ്ടേരി
ഫാമില്‍ നിലവില്‍ ഒഴിവുള്ള
തസ്തികകളുടെ വിവരവും എണ്ണവും
വ്യക്തമാക്കാമോ; ആകെ
തൊഴിലാളികളുടെ 2 ശതമാനം നിയമനം
ആദിവാസി വിഭാഗങ്ങള്‍ക്ക്
നല്‍കുന്ന തൊഴില്‍ സംവരണ
നിയമങ്ങള്‍ അനുസരിച്ചുളള
നിയമനങ്ങള്‍ നിലമ്പൂര്‍
ഐ.ടി.ഡി.പി. മുഖാന്തിരമാക്കാന്‍
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(
സി )
മുണ്ടേരി
ഫാമില്‍ നിലവിലുള്ള കാഷ്വല്‍
താെഴിലാളികളല്ലാത്ത
ജീവനക്കാരുടെ തസ്തിക, വിശദാംശം
എന്നിവ ലഭ്യമാക്കുമോ?
1647.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
അസിസ്റ്റന്റ്, അസിസ്റ്റന്റ്
കൃഷി ഓഫീസർ, കൃഷി ഓഫീസർ എന്നീ
തസ്തികളിൽ എത്ര ഒഴിവുകൾ
നിലവിലുണ്ടെന്ന് ജില്ലതിരിച്ച്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകൾ പി.എസ്.സി. ക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള കാരണം
വ്യക്തമാക്കാമോ; വിശദാംശം
നൽകാമോ?
1648.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും കേര ഗ്രാമം
പദ്ധതി നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
1649.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാന കാര്‍ഷിക വികസന
സമിതി എത്ര തവണ യോഗം
ചേര്‍ന്നുവെന്നും ആയതിന്റെ
തീയതിയും വ്യക്തമാക്കാമോ;
(
ബി )
എല്ലാ
ജില്ലകളിലും ജില്ലാ കാര്‍ഷിക
വികസന സമിതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ; എങ്കില്‍ 2021
മെയ് മാസത്തിന് ശേഷം നാളിതുവരെ
ഓരോ ജില്ലയിലും എത്ര യോഗങ്ങള്‍
വീതം ചേര്‍ന്നുവെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
എല്ലാ
പഞ്ചായത്തുകളിലും കാര്‍ഷിക
വികസന സമിതി
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
ഓരോ പഞ്ചായത്തിലും പ്രസ്തുത
സമിതി യോഗങ്ങള്‍ ചേരാറുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം കണ്ണൂര്‍ ജില്ലാ കാര്‍ഷിക
വികസന സമിതി എത്ര യോഗങ്ങള്‍
ചേര്‍ന്നുവെന്നും എന്തെല്ലാം
തീരുമാനങ്ങളെടുത്തുവെന്നും
വിശദമാക്കാമോ;
(
ഇ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം കൂത്തുപറമ്പ് ബ്ലോക്ക്
പഞ്ചായത്തിന്റെ പരിധിയിലുള്ള
പഞ്ചായത്തുകളില്‍ കാര്‍ഷിക
വികസന സമിതി എത്ര തവണ യോഗങ്ങള്‍
ചേര്‍ന്നുവെന്നും പുതിയ
നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്
വെച്ചിട്ടുണ്ടോയെന്നും ആയത്
നടപ്പിലായിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
1650.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളിലാണ് സ്മാര്‍ട്ട്
കൃഷി ഭവന്‍ പദ്ധതി
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ സ്മാര്‍ട്ട് കൃഷി
ഭവനുകളുടെ പ്രവര്‍ത്തന പുരോഗതി
വിലയിരുത്താമോ?
1651.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവിലും ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷവും മങ്കട മണ്ഡലത്തിൽ
കൃഷിനാശം സംഭവിച്ചതിനുള്ള
നഷ്ടപരിഹാരം ലഭിക്കുന്നതിനായി
എത്ര അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്നും എത്ര
അപേക്ഷകളിന്മേൽ എത്ര
തുകയ്ക്കുള്ള നഷ്ടപരിഹാരം
വിതരണം ചെയ്തിട്ടുണ്ടെന്നുമുള്ള
വിശദാംശം കൃഷിഭവൻ തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
നഷ്ടപരിഹാരം
ലഭിക്കുന്നതിന് സമർപ്പിച്ച
അപേക്ഷകളിൽ ഇനിയും നഷ്ടപരിഹാരം
വിതരണം ചെയ്യാത്ത എത്ര
അപേക്ഷകളുണ്ടെന്നും
എന്തുകൊണ്ടാണ് യഥാസമയം
നഷ്ടപരിഹാരം വിതരണം ചെയ്യാൻ
കഴിയാത്തതെന്നും നഷ്ടപരിഹാര
വിതരണത്തിനായി ഇനി എത്ര തുക
വേണ്ടി വരുമെന്നുമുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
സി )
മങ്കട
മണ്ഡലത്തിൽ കൃഷിനാശം നേരിട്ട
മുഴുവൻ കർഷകർക്കും അടിയന്തരമായി
മുഴുവൻ നഷ്ടപരിഹാര തുകയും
വിതരണം ചെയ്യുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1652.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ കോതമംഗലം
മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ
കൃഷിത്തോട്ടത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
കാലയളവില്‍ എത്ര തുകയുടെ
പദ്ധതികളാണ് പ്രസ്തുത കൃഷി
ഫാമില്‍ നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കൃഷിത്തോട്ടത്തിന്റെ
വികസനത്തിനായി എന്തെല്ലാം പുതിയ
പദ്ധതികളാണ് നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
കൃഷി ഫാമില്‍ പുതിയ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1653.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
വര്‍ഷത്തില്‍ കാലാവസ്ഥാധിഷ്ഠിത
വിള ഇന്ഷ്വറന്സ് പദ്ധതിയില്‍
ചേരുകയും പ്രസ്തുത കാലയളവില്‍
കൃഷിനാശം സംഭവിക്കുകയും ചെയ്ത
മണലൂര്‍ മണ്ഡലത്തിലെ ഭൂരിഭാഗം
കര്‍ഷകര്‍ക്കും ഇതുവരെ
നഷ്ടപരിഹാരം
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(
സി )
മണലൂര്‍
മണ്ഡലത്തില്‍ 2020-21 ലെ
മുണ്ടകന്‍ സീസണില്‍ കൃഷി
ഇറക്കിയ പാടശേഖരങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
സീസണില്‍ രണ്ടാം വിളയായ
പുഞ്ചകൃഷി ഇറക്കിയ
പാടശേഖരങ്ങള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
മണലൂര്‍
മണ്ഡലത്തില്‍ 2020-21
വര്‍ഷത്തില്‍ ഒന്നാം വിളയും
രണ്ടാം വിളയും ഇറക്കിയ ഏതെല്ലാം
പാടശേഖരങ്ങളില്‍ കൃഷിനാശം
സംഭവിച്ചു; വിശദാംശം നൽകാമോ;
(
എഫ് )
പ്രസ്തുത
പാടശേഖരങ്ങളില്‍ ഏതെല്ലാം
പാടശേഖരങ്ങള്‍ക്ക്
കാലാവസ്ഥാധിഷ്ഠിത ഇന്‍ഷ്വറന്‍സ്
പദ്ധതി പ്രകാരം നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്; വിശദാംശം
നല്‍കാമോ?
1654.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സർക്കാരിന്റെ
രണ്ടാം നൂറ് ദിന പരിപാടിയുടെ
ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിൽ
കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന
പ്രവർത്തനങ്ങളുടെ വിശദാംശം
തദ്ദേശസ്ഥാപനങ്ങളും
കൃഷിഭവനുകളും തിരിച്ച്
അറിയിക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പ്രസ്തുത മണ്ഡലത്തില്‍
വകുപ്പ് മുഖേന ഏതൊക്കെ
പദ്ധതികളാണ് നടപ്പാക്കി
വരുന്നതെന്നും ഏതൊക്കെ
പദ്ധതികള്‍ക്കാണ് തുക
അനുവദിച്ചിട്ടുള്ളതെന്നതും
സംബന്ധിച്ച വിവരം
തദ്ദേശസ്ഥാപനങ്ങളും
കൃഷിഭവനുകളും തിരിച്ച്
അറിയിക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം മണ്ഡലത്തിലെ ആദിവാസി
മേഖലകളിലും പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുമായി വകുപ്പ്
മുഖേന നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ വിശദാംശവും വിവിധ
പദ്ധതികളിലായി എത്ര തുക
ചെലവഴിച്ചുവെന്ന വിവരവും
തദ്ദേശസ്ഥാപനങ്ങളും
കൃഷിഭവനുകളും തിരിച്ച്
അറിയിക്കാമോ?
1655.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
മണ്ഡലത്തിലെ മലയോര മേഖലയില്‍
2019-ലെ പ്രളയത്തെ തുടര്‍ന്ന്
ഭൂമിയും വീടും നഷ്ടപ്പെട്ട
മുണ്ടേരി സീഡ് ഫാം
ക്വാര്‍ട്ടേഴ്സില്‍
താമസിക്കുന്ന പോത്തുകല്ല്
തണ്ടംകല്ല് ആദിവാസി കോളനിയിലെ
കുടുംബങ്ങള്‍ക്ക് സീഡ് ഫാമിന്റെ
കെെവശമുള്ള ഭൂമി നല്‍കുന്നതിന്
തീരുമാനമെടുക്കുകയോ നിര്‍ദേശം
സമര്‍പ്പിക്കുകയോ
ചെയ്തിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മുണ്ടേരി
സീഡ് ഫാമിന്റെ ഏത്
ബ്ലോക്കിലാണ് പോത്തുകല്ല്
തണ്ടംകല്ല് ആദിവാസി കോളനിയിലെ
കുടുംബങ്ങള്‍ക്ക് സ്ഥലം
അനുവദിക്കുന്നതിന്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കാമോ; എത്ര ഹെക്ടര്‍
ഭൂമി നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(
സി )
2019-ലെ
പ്രളയത്തെ തുടര്‍ന്ന് താമസ
യോഗ്യമല്ലാതായ തണ്ടംകല്ല്
ആദിവാസി കോളനി നിവാസികളുടെ
നിലവിലെ ഭൂമി മുണ്ടേരി സീഡ്
ഫാമിന്റെ ഉടമസ്ഥതിലേക്ക്
മാറ്റുന്നതിന് നടപടി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1656.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം കാര്‍ഷിക ഉല്പന്നങ്ങളുടെ
മൂല്യ വര്‍ദ്ധനവിനും കര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
പാറശ്ശാല മണ്ഡലത്തില്‍ ചെറുകിട
കര്‍ഷക കാര്‍ഷിക വ്യാപാര
കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി.)
വഴി പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദാംശം
നല്‍കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പാറശ്ശാല മണ്ഡലത്തിലെ
ഏതൊക്കെ പദ്ധതികള്‍ക്കാണ്
കൃഷിവകുപ്പ് മുഖേന ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ; പദ്ധതിയുടെ പേര്,
തുക, എത്രപേര്‍ക്ക് അത്
പ്രയോജനം ചെയ്തു എന്നീ
വിവരങ്ങള്‍ കൃഷിഭവന്‍
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1657.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ ഈ സർക്കാർ
അധികാരത്തിൽ വന്നതിനുശേഷം
നാളിതുവരെ വിള ഇൻഷ്വറൻസ്
പദ്ധതിയിൽ ഉൾപ്പെടുത്തി
നഷ്ടപരിഹാരത്തിനായി എത്ര
അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
അത്തരത്തിൽ
ലഭിച്ചിട്ടുള്ള അപേക്ഷകളുടെ
എണ്ണം കൃഷി ഭവനുകൾ തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
അതിൽ
എത്ര അപേക്ഷകർക്ക് നഷ്ടപരിഹാരം
ലഭ്യമാക്കിയെന്നും അതിനായി എത്ര
തുക ചെലവഴിച്ചെന്നും കൃഷിഭവൻ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
നഷ്ടപരിഹാരത്തിന്
അപേക്ഷിച്ചിട്ടുള്ള എത്ര
കർഷകർക്ക് വിള ഇൻഷ്വറൻസ്
പ്രകാരമുള്ള നഷ്ടപരിഹാരം
ലഭ്യമാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഇ )
അർഹരായ
മുഴുവൻ പേർക്കും വിള ഇൻഷ്വറൻസ്
പ്രകാരമുളള നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1658.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടമില്ലാത്തതും മതിയായ
അടിസ്ഥാന സൗകര്യങ്ങൾ
ഇല്ലാത്തതുമായ കൃഷിഭവനുകള്‍
ഏതെല്ലാമാണ്; വിശദാംശം നൽകാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ആര്‍.ഐ.ഡി.എഫ്.,
ആര്‍.കെ.വി.വൈ. എന്നീ
പദ്ധതികളിലുള്‍പ്പെടുത്തി
മണ്ഡലത്തിലെ ഏതെല്ലാം
കൃഷിഭവനുകളുടെ വികസനത്തിനാണ്
ഫണ്ട് ലഭ്യമാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
1659.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പെരുമ്പാവൂർ
മണ്ഡലത്തിൽ നബാർഡിന്റെ
സഹായത്തോടെ അനുവദിച്ച പദ്ധതികൾ,
അവയില്‍ നിലവിലുള്ളതും
മുടങ്ങിപ്പോയതുമായ പദ്ധതികൾ
എന്നിവ വിശദമാക്കുന്ന പട്ടിക
ലഭ്യമാക്കാമോ;
(
ബി )
അവയുടെ
തുടർനടപടികൾ വിശദീകരിക്കാമോ;
(
സി )
അവ
നടപ്പിലായിട്ടില്ലെങ്കിൽ
അക്കാര്യത്തിൽ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തൊക്കെയെന്ന് വിശദമാക്കാമോ?
1660.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉദുമ
നിയോജക മണ്ഡലത്തില്‍ കാര്‍ഷിക
സംരക്ഷണവുമായി ബന്ധപ്പെട്ട്
ആര്‍.കെ.വി.വൈ. (രാഷ്ട്രീയ കൃഷി
വികാസ് യോജന), ആര്‍.ഐ.ഡി.എഫ്.
(റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ് ഫണ്ട്),
എല്‍.എസ്.ജി.ഡി. പദ്ധതികളില്‍
ഉള്‍പ്പെടുത്തി എത്ര പദ്ധതികള്‍
നടപ്പു വര്‍ഷം അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ പേര്, പദ്ധതി,
പദ്ധതിയുടെ തുക എന്നിവ
പ്രത്യേകം വിശദമാക്കാമോ?
1661.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ വിള ഇന്ഷ്വറന്സ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നഷ്ടപരിഹാരം ലഭിക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ലഭിച്ച
അപേക്ഷകളില്‍ എത്ര
അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം
ലഭ്യമാക്കി എന്നും അതിനായി എത്ര
തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
വിള
ഇന്‍ഷ്വറന്‍സിന് വേണ്ടി
അപേക്ഷിച്ചിട്ടുള്ള എത്ര
കര്‍ഷകര്‍ക്ക് ഇനി നഷ്ടപരിഹാരം
ലഭ്യമാക്കാനുണ്ടെന്നും അതിനായി
ഏകദേശം എത്ര തുക
വേണ്ടിവരുമെന്നും
വ്യക്തമാക്കാമോ;
(
ഡി )
2022-23
വര്‍ഷത്തില്‍ വിള ഇന്‍ഷ്വറന്‍സ്
നഷ്ടപരിഹാരം നല്‍കുന്നതിനായി
അനുവദിച്ചിട്ടുള്ള തുകയില്‍
ഉള്‍പ്പെടുത്തി കോതമംഗലം
മണ്ഡലത്തില്‍ നിന്നും വിള
ഇന്‍ഷ്വറന്‍സിന് വേണ്ടി
അപേക്ഷിച്ചിട്ടുള്ള അര്‍ഹരായ
മുഴുവന്‍ കര്‍ഷകര്‍ക്കും
വേഗത്തില്‍ നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1662.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ നിലവില്‍
കൃഷിവകുപ്പിന്റെ കീഴില്‍
നടത്തിവരുന്ന പദ്ധതികള്‍
ഏതൊക്കെയെന്നും അവ
നടപ്പിലാക്കുന്ന കൃഷി ഓഫീസുകള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ?
1663.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ കൃഷി വകുപ്പ്
നേരിട്ടും വിവിധ ഏജന്‍സികള്‍
മുഖേനയും നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഓരോ
പദ്ധതിക്കും അനുവദിച്ച തുക
എത്രയെന്നും പദ്ധതിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച വിവരവും
ലഭ്യമാക്കുമോ;
(
സി )
സുഭിക്ഷ
കേരളം പദ്ധതി പ്രകാരം
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ?
1664.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
കർഷക ക്ഷേമനിധി ബോർഡ് നിലവിൽ
വന്നത് എന്നാണെന്നും ക്ഷേമനിധി
ബോർഡിൽ അംഗങ്ങളായ കർഷകരിൽ
നിന്നും പ്രസ്തുത ക്ഷേമനിധി
ബോർഡിലേക്ക് അംശദായം ഇനത്തിൽ
നാളിതുവരെ എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
അംശദായ
ഇനത്തിലുള്ള സർക്കാർ വിഹിതമായി
നാളിതുവരെ എത്ര തുക
നൽകിയിട്ടുണ്ട്; വിശദാംശം
നൽകാമോ?
1665.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയുടെ വികസനം
ലക്ഷ്യമിട്ടുള്ള ഇടുക്കി
പാക്കേജ് പ്രകാരം കാര്‍ഷിക
മേഖലയില്‍ അഞ്ചുവര്‍ഷം കൊണ്ട്
നടപ്പാക്കാവുന്ന എത്ര തുകയുടെ
പാക്കേജാണ് കഴിഞ്ഞ സർക്കാർ
പ്രഖ്യാപിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
അതിൽ
നിന്നും നാളിതുവരെ എത്ര തുക
ചെലവഴിച്ചു എന്ന് ഇനം തിരിച്ചു
വ്യക്തമാക്കുമോ;
(
സി )
ഇടുക്കി
പാക്കേജ് പ്രകാരം കാര്‍ഷിക
മേഖലയില്‍ ഈ സർക്കാർ എത്ര
തുകയുടെ പാക്കേജ് ആണ്
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
അതിൽ
നിന്നും നാളിതുവരെ എത്ര രൂപ
ചെലവഴിച്ചു എന്ന വിവരം ഇനം
തിരിച്ചു വ്യക്തമാക്കുമോ?
1666.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷി ഭവനുകളെ സ്മാര്‍ട്ട് കൃഷി
ഭവനുകള്‍ ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അക്കാര്യത്തില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
അതിനായി തുക
നീക്കിവച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
ആദ്യഘട്ടത്തില്‍ എത്ര
കൃഷിഭവനുകളെയാണ് സ്മാര്‍ട്ട്
കൃഷി ഭവനുകളാക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1667.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണെന്ന്
അറിയിക്കാമോ ?
1668.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്രധാനമന്ത്രി
കിസാൻ സമ്മാൻ നിധി പദ്ധതിയുടെ
ആനുകൂല്യം പെരുമ്പാവൂര്‍
മണ്ഡലത്തിലെ കർഷകർക്ക്
ലഭിച്ചിട്ടുണ്ടോ; വിശദാംശം
നൽകാമോ; പെരുമ്പാവൂർ മണ്ഡലത്തിൽ
വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി
സംഭരിക്കുന്നതിനായി സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണ്;
വിശദാംശം നൽകാമോ;
(
ബി )
മൂല്യ
വർധിത ഉല്പന്നങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
പെരുമ്പാവൂർ മണ്ഡലത്തിൽ
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവർത്തനങ്ങള്‍ വിശദമാക്കുമോ;
(
സി )
പെരുമ്പാവൂർ
മണ്ഡലത്തിലെ ഏതെങ്കിലും
സ്ഥാപനങ്ങൾക്ക് പഴം, പച്ചക്കറി
എന്നിവ ശാസ്ത്രീയമായി
സംസ്കരിച്ച് മൂല്യവർധിത
ഉല്പന്നങ്ങളാക്കുന്നതിന് വേണ്ട
സാമ്പത്തിക സഹായം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കില്‍
ഏതെങ്കിലും പദ്ധതികളിൽ
ഉൾപ്പെടുത്തി അത്തരം
കേന്ദ്രങ്ങൾ പെരുമ്പാവൂരിൽ
ആരംഭിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകാമോ;
(
ഡി )
പെരുമ്പാവൂരിൽ
ഫാം യന്ത്രവൽക്കരണത്തിനുള്ള
സഹായം എത്ര
ഫാമുകൾക്ക്/കർഷകർക്ക്
ലഭിച്ചിട്ടുണ്ട്; പട്ടിക
ലഭ്യമാക്കാമോ;
(
ഇ )
കാർഷിക
മേഖലയുമായി ബന്ധപ്പെട്ട്
നബാർഡിന്റെ സഹകരണത്തോടെ
പെരുമ്പാവൂർ മണ്ഡലത്തിൽ
ഏതെല്ലാം പദ്ധതികൾ
നടപ്പാക്കിയിട്ടുണ്ട്; ഈ
സർക്കാർ അധികാരത്തിൽ വന്നത്
മുതൽ നാളിതുവരെ
അനുവദിച്ചിട്ടുള്ള തുക
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കാമോ;
(
എഫ് )
പഴം,
പച്ചക്കറി എന്നിവയിലെ അവശിഷ്ട
വിഷാംശം കണ്ടെത്തുന്നതിന്
പെരുമ്പാവൂരിൽ ഒരു പരിശോധനാ
ലാബ് ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ
ആയത് ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1669.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിള
അടിസ്ഥാനമാക്കിയുള്ള
വികസനത്തില്‍ നിന്നും കൃഷി
അധിഷ്ഠിത (ഫാം)
വികസനത്തിലേക്കുള്ള മാറ്റം
ഉല്പാദന വര്‍ദ്ധനവിന് അനുകൂലമായ
സാഹചര്യം സൃഷ്ടിക്കുമെന്ന്
കരുതുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
കൃഷി അധിഷ്ഠിത (ഫാം)
വികസനത്തിനായി സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ?
1670.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ വയനാട്
പാക്കേജ് പ്രകാരം വയനാട്
ജില്ലയ്ക്ക് പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതൊക്കെയാണ്; അതില്‍
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
അതിനായി
നാളിതുവരെ ചെലവാക്കിയ തുക
എത്രയെന്ന് ഇനംതിരിച്ച്
വ്യക്തമാക്കാമോ?
1671.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ എവിടെയെല്ലാമാണ്
കൃഷിഭവനുകള്‍ക്ക് കീഴില്‍
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്ലാന്റ്
ഹെല്‍ത്ത് ക്ലിനിക്കുകള്‍
മുഖാന്തിരം കര്‍ഷകര്‍ക്ക്
നല്‍കുന്ന സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
1672.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉപഭോഗത്തിന് ആവശ്യമായിട്ടുള്ള
കാര്‍ഷികോല്പന്നങ്ങളുടെ
ദെെനംദിന ആവശ്യകത എത്ര എന്നും
അതില്‍ എത്ര അളവ് സംസ്ഥാനത്ത്
ഉല്പാദനം നടത്തുന്നു എന്നും
എത്രയാേളം മറ്റിതരസംസ്ഥാനങ്ങളെ
ആശ്രയിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ഉല്പാദനം കൂട്ടി ഇതര
സംസ്ഥാനങ്ങളുടെ വിപണനമേഖലാ
കടന്നുകയറ്റം തടയാനായി
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ചു
വരുന്നു എന്ന് വ്യക്തമാക്കുമോ;
(
സി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
അതിനായി എത്ര തുക
നീക്കിവച്ചിട്ടുണ്ട് എന്നും
എത്ര തുക ചെലവാക്കി എന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
1673.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,
കുടുംബശ്രീ യൂണിറ്റുകള്‍
എന്നിവയുമായി സഹകരിച്ച്
സമ്പൂര്‍ണ്ണ പച്ചക്കറി കൃഷി
നടപ്പാക്കുന്നതിന് വകുപ്പ്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രദേശത്തിനും അനുയോജ്യമായ
പച്ചക്കറി കൃഷി അതാതിടങ്ങളില്‍
കുടുംബശ്രീ മുഖേന
നടപ്പാക്കുന്നതിനും
അതിനാവശ്യമായ നല്ല ഇനം
പച്ചക്കറിതൈകളും വളവും മറ്റും
യഥാസമയം വിതരണം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
കൃഷിയിറക്കല്‍,
പരിചരണം, വിപണനം എന്നിവ
കാര്യക്ഷമമായി നടക്കുന്നു എന്ന്
ഉറപ്പുവരുത്തുന്നതിനും ആവശ്യമായ
സേവനങ്ങളും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
നല്‍കുന്നതിനും കാര്‍ഷിക
ബിരുദധാരികളെ താല്‍ക്കാലികമായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1674.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശാസ്ത്രീയ
കൃഷി രീതി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
എല്ലാ
പാടശേഖരങ്ങളിലും വിത്ത്
ഇറക്കുന്നതിന് മുമ്പ്
മണ്ണുപരിശോധന നടത്തുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|