|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 6th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
955.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വാഭാവിക വനങ്ങളുടെ
പുന:സ്ഥാപനം ലക്ഷ്യമാക്കി
സ്വകാര്യ എസ്റ്റേറ്റുകൾ
ഏറ്റെടുക്കുന്നത് സംബന്ധിച്ച്
റവന്യൂ ,നിയമം എന്നീ
വകുപ്പുകളിൽ നിന്ന് ഉപദേശം
തേടിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഏതൊക്കെ കാര്യങ്ങൾ
സംബന്ധിച്ചാണ് ഉപദേശം
തേടിയിട്ടുള്ളത്; റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പകർപ്പ് ലഭ്യമാക്കുമോ?
956.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റാന്നി
നിയോജക മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിൽ റവന്യൂ ,വനം
വകുപ്പുകളുടെ സർവ്വേ നടപടികൾ
പൂർത്തിയാകാത്ത കാരണം ഭൂമി
സ്വന്തമായിട്ടുണ്ടായിട്ടും
പട്ടയം ലഭിക്കാത്തതിനാൽ
കൃഷിക്കാർക്ക് ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വനാതിർത്തി
നിർണയ സർവ്വേയുടെ ഫിസിക്കൽ
പ്രോഗ്രസ് എത്ര
ശതമാനമായിട്ടുണ്ട്;
എന്നത്തേയ്ക്ക് സർവ്വേ
പൂർത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(
സി )
സംയുക്ത
സർവ്വേ പൂർത്തിയാക്കാ൯
തടസങ്ങളുണ്ടോ; എങ്കിൽ
പരിഹാരമാർഗ്ഗങ്ങൾ
സ്വീകരിച്ചിനിർണയ സർവ്വേയുടെ
ഫിസിക്കൽ പ്രോഗ്രസ് എത്ര
ശതമാനമായിട്ടുട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
957.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോന്നി
നിയോജക മണ്ഡലത്തിലെ
ഗ്രുഡിക്കല്‍ റേഞ്ചില്‍
ഈറ്റവെട്ട് പുനഃസ്ഥാപിക്കുന്നതു
സംബന്ധിച്ച നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
958.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൃഷിക്കുള്ള
പട്ടയത്തിന്റെ മറവിൽ വനംവകുപ്പ്
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിൽ വൻ മരംകൊള്ള
നടത്തുന്നു എന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ വിശദാംശം
നൽകുമോ;
(
ബി )
തൃശ്ശൂർ
മച്ചാട് ഫോറസ്റ്റ് റേഞ്ചിൽ
എളനാട് ഫോറസ്റ്റ് സ്റ്റേഷനിലെ
ഫോറസ്റ്റ് ഉദ്യോഗസ്ഥയെ സസ്പെൻഡ്
ചെയ്യാനുണ്ടായ കാരണം
വിശദീകരിക്കുമോ; പ്രസ്തുത
വ്യക്തി മരംകൊള്ള സംബന്ധിച്ച്
വനംവകുപ്പ് മേധാവിക്ക് പരാതി
നൽകിയിട്ടുണ്ടോ; എങ്കിൽ ഈ
പരാതിയിന്മേൽ വനംവകുപ്പ്
അന്വേഷണം നടത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
959.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്തിന്റെ
വനമേഖലയിൽ നിന്നും എത്ര കോടി
രൂപയുടെ ചന്ദനത്തടികൾ മുറിച്ചു
കടത്തിയതായാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതു
സംബന്ധിച്ച് എത്ര കേസുകൾ
രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര
കേസുകളിൽ കുറ്റക്കാരെ
ശിക്ഷിച്ചിട്ടുണ്ട്; എത്ര
തുകയുടെ ചന്ദനത്തടി
പിടിച്ചെടുക്കുവാൻ
സാധിച്ചിട്ടുണ്ട്;
വെളിപ്പെടുത്തുമോ;
(
സി )
ചന്ദനക്കടത്തുമായി
ബന്ധപ്പെട്ട് എത്ര വനം വകുപ്പ്
ഉദ്യോഗസ്ഥർക്കെതിരെ പ്രസ്തുത
കാലയളവിൽ നടപടി
സ്വീകരിച്ചിട്ടുണ്ട്; ഏതൊക്കെ
പദവിയിലുള്ള
ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
ചന്ദനകൊള്ളയുമായി
ബന്ധപ്പെട്ട് നടപടികൾ നേരിട്ട
അല്ലെങ്കിൽ നേരിടുന്ന എത്ര
ഉദ്യോഗസ്ഥർ നിലവിൽ വനം വകുപ്പിൽ
ഉണ്ടെന്ന് വ്യക്തമാക്കുമോ?
960.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ
വന്യമൃഗശല്യം രൂക്ഷമായ
പ്രദേശങ്ങളിൽ
സ്ഥാപിച്ചിരിക്കുന്ന
വൈദ്യുതവേലികള്‍
പ്രവർത്തനരഹിതമാകുന്നത് തടയാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കുമോ;
(
ബി )
മൂന്നുമാസത്തിലൊരിക്കലെങ്കിലും
കാട് വെട്ടിത്തെളിച്ച്
വൈദ്യുതവേലികള്‍
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി തൊഴിലുറപ്പ്
പദ്ധതിയിൽ ഉൾപ്പെടുത്തി
ചെയ്യുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
961.
ഡോ.
എം.കെ . മുനീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിസ്ഥിതി
സന്തുലനം നിലനിർത്തുന്നതിനായി
കാവുകൾ സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
ഇതിനായി പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
കാവുകളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി സാമ്പത്തിക
സഹായം നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
962.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംരക്ഷിത
വനമേഖലയുടെയും ദേശീയ
ഉദ്യാനങ്ങളുടെയും ചുറ്റുമുള്ള
ജനവാസ മേഖല ഉൾപ്പെട്ട ഒരു
കിലോമീറ്റർ പ്രദേശം ബഫർ സോണായി
ഉൾപ്പെടുത്താമെന്ന് 23.10.2019ൽ
ചേർന്ന മന്ത്രിസഭായോഗം എടുത്ത
തീരുമാനം തുട൪ന്നുള്ള
ഏതെങ്കിലും മന്ത്രിസഭായോഗത്തിൽ
തിരുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കിൽ
ഏതു മന്ത്രിസഭാ യോഗത്തിലാണ്
അപ്രകാരം ഒരു തീരുമാനമെടുത്തത്;
തീരുമാനത്തിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
പുതിയ
തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ
സർക്കാർ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ്
ലഭ്യമാക്കുമോ ?
963.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ വിജ്ഞാപനം
ചെയ്തിട്ടുള്ള 2022-ലെ വന
(സംരക്ഷണ) ചട്ടങ്ങള്‍ നടപ്പില്‍
വരുന്നതോടുകൂടി സംസ്ഥാനത്ത്
വനാവകാശ നിയമപ്രകാരം വനാശ്രിത
സമൂഹങ്ങള്‍ക്ക് ലഭിച്ചു
വന്നിരുന്ന അവകാശങ്ങള്‍
നഷ്ടപ്പെടുവാന്‍
സാധ്യതയുണ്ടെന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വനഭൂമി
വനേതര ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുമ്പോള്‍ വനാശ്രിത
സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന
ഗ്രാമസഭകളുടെ പിന്തുണ
തേടണമെന്നുള്ള വ്യവസ്ഥ
ദുര്‍ബലപ്പെടുത്തുന്നതിനായി
കാെണ്ടു വന്നിട്ടുള്ള ഈ
ചട്ടങ്ങള്‍ ബഹുരാഷ്ട്ര
കുത്തകകള്‍ക്ക് വനഭൂമി യഥേഷ്ടം
ഉപയോഗിക്കുന്നതിനുളള സാഹചര്യം
സംജാതമാക്കുമെന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വന
സംരക്ഷണ ചട്ടങ്ങള്‍ എന്ന
പേരില്‍ കേന്ദ്ര സര്‍ക്കാര്‍
വിജ്ഞാപനം ചെയ്തിട്ടുള്ള ഈ
ചട്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍
വനനശീകരണത്തിന് വഴി തെളിക്കും
എന്നതിനാല്‍ ഈ വിഷയം
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
964.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാവുകളുടെ
സംരക്ഷണത്തിനും പരിപാലനത്തിനും
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കുമായി വനം
വകുപ്പ് എന്താെക്കെ നടപടികളാണ്
സ്വീകരിക്കുന്നത്; വിശദാംശം
ലഭ്യമാക്കാമാേ?
965.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനേതര
മേഖലയിലെ മരങ്ങള്‍
മുറിക്കുന്നതിന് നിലവിൽ വനം
വകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോ; എങ്കില്‍ ഏതൊക്കെ
ഇനം മരങ്ങൾക്കാണ് അത്തരം അനുമതി
ആവശ്യമുള്ളതെന്ന് അറിയിക്കാമോ;
(
ബി )
അത്തരം
അനുമതിക്കായി ഓണ്‍ ലൈന്‍ പാസ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കിൽ
ആയതിന് അപേക്ഷിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍,
നടപടിക്രമങ്ങള്‍, ആവശ്യമായ
രേഖകള്‍ എന്നിവ എന്തെന്ന്
വിശദമാക്കാമോ;
(
സി )
അനുമതിയില്ലാതെ
മുറിച്ചുകടത്തുന്ന തടികള്‍
പിടിച്ചെടുക്കുന്നതിനും
പിഴയീടാക്കുന്നതിനും എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
966.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രീൻ
ഇന്ത്യ മിഷൻ പദ്ധതി
നടപ്പിലാക്കിയിട്ടുള്ള നിയോജക
മണ്ഡലങ്ങൾ ഏതൊക്കെയാണെന്നും ഏത്
തരം പ്രവർത്തനങ്ങളാണ് അവിടെ
നടപ്പാക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി കേന്ദ്ര സർക്കാർ
ധനസഹായത്തോടെയാണോ
നടപ്പാക്കുന്നത്; എങ്കിൽ
കേന്ദ്ര/സംസ്ഥാന വിഹിതം,
നാളിതുവരെ ഈ പദ്ധതിയ്ക്ക്
കേന്ദ്രസഹായമായി ലഭിച്ച തുക,
ചെലവഴിച്ച തുക, ഇനം എന്നിവ
വ്യക്തമാക്കുമോ?
967.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിസ്ഥിതി
- വനം സംരക്ഷണത്തിന്റെ ഭാഗമായി
ഗ്രീന്‍ ഇന്ത്യ മിഷന്‍
പാലക്കാട് ജില്ലയില്‍
ഏതെങ്കിലും തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
(
ബി )
ഗ്രീന്‍
ഇന്ത്യമിഷന്റെ
പ്രവർത്തനങ്ങൾക്ക് പദ്ധതി
പ്രദേശത്തെ തെരഞ്ഞെടുക്കുന്നത്
സംബന്ധിച്ച മാനദണ്ഡം എന്തെന്ന്
വ്യക്തമാക്കുമോ; ആയത്
സംബന്ധിച്ചു് പുതിയ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാനാകുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
968.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനമേഖലയിലെ
ഔഷധസസ്യ കൃഷി
വികസിപ്പിക്കുന്നതിനും അവയുടെ
പരിപാലനത്തിനും പ്രത്യേക
പദ്ധതികള്‍ ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
വനവിഭവങ്ങള്‍
കേടുകൂടാതെ സൂക്ഷിക്കുന്നതിന്
നിലവിൽ എന്തെല്ലാം സംവിധാനങ്ങൾ
ഉണ്ടെന്ന് അറിയിക്കാമോ; ആയത്
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വനവിഭവങ്ങള്‍ മിതമായ വിലയ്‌ക്ക്
വില്‍പ്പന നടത്തുവാന്‍ സൗകര്യം
ഏർപ്പെടുത്തുമോയെന്നും
വ്യക്തമാക്കുമോ;
(
സി )
വനമേഖലകളിലെ
വിനോദസഞ്ചാര സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ഡി )
സ്വകാര്യ
ക്ഷേത്രങ്ങളോട് ചേർന്ന്
നിലകൊള്ളുന്ന കാവുകള്‍
സംരക്ഷിക്കുന്നതിനും
നിലനിര്‍ത്തുന്നതിനും
വനംവകുപ്പ് നടപ്പിലാക്കി വരുന്ന
പദ്ധതിയുടെ മാനദണ്ഡങ്ങൾ
എന്തെന്ന് വിശദമാക്കുമോ?
969.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വാഭാവിക
വനങ്ങളുടെ പുന:സ്ഥാപന നയരേഖ
2021 പ്രകാരം പാരിസ്ഥിതിക
പ്രാധാന്യമുള്ള സ്വകാര്യ
കണ്ടൽക്കാടുകൾ ഉടമസ്ഥരുടെ
സമ്മതത്തോടെ
ഏറ്റെടുക്കുന്നതിനായി നാളിതുവരെ
എത്ര തുക നീക്കിവെച്ചിട്ടുണ്ട്;
ഇതിൽ എത്ര തുക നാളിതുവരെ
ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ
ഇനത്തിലാണ് ചെലവഴിച്ചത്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം കണ്ടൽക്കാടുകൾ
വിട്ടു നൽകുന്നതിനായി എത്ര പേർ
സമ്മതം അറിയിച്ചിട്ടുണ്ട് എന്ന്
ജില്ല തിരിച്ചു അറിയിക്കുമോ;
ഇതിൽ എത്ര പേരുടെ അപേക്ഷകൾ
അംഗീകരിച്ചിട്ടുണ്ട്; എത്ര
അപേക്ഷകൾ നിരസിച്ചിട്ടുണ്ട്;
അറിയിക്കാമോ;
(
സി )
സ്വകാര്യ
ഭൂമിയിലെ കണ്ടൽക്കാടുകൾ
ഏറ്റെടുക്കുന്നതിനുള്ള നടപടികൾ
നിർത്തിവച്ചിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(
ഡി )
പരിസ്ഥിതി
പ്രാധാന്യം മനസ്സിലാക്കി
കനിലവാരമിണ്ടലുകൾ
സംരക്ഷിക്കുന്നതിനായി ഭൂമി
വിട്ടു നൽകുവാൻ തയ്യാറായവരെ
വിശ്വാസത്തിൽ എടുക്കാതെ റിയൽ
എസ്റ്റേറ്റ് താല്പര്യങ്ങൾ
പരിഗണിച്ച് പ്രസ്തുത പദ്ധതി
അട്ടിമറിക്കാൻ ശ്രമം
നടക്കുന്നതായ ആക്ഷേപം ഗൗരവമായി
കാണുന്നുണ്ടോ; എങ്കിൽ പ്രസ്തുത
പദ്ധതി അടിയന്തരമായി
നടപ്പാക്കാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
970.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
1977 ജനുവരി 1 വരെയുള്ള വനഭൂമി
കൈയ്യേറ്റങ്ങള്‍
ക്രമപ്പെടുത്തുന്നതിനായി വന
(സംരക്ഷണ) നിയമ പ്രകാരം 1993
-ല്‍ കേന്ദ്ര സര്‍ക്കാര്‍
അംഗീകാരം നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍ വനഭൂമി കൈവശം
വച്ചിരിക്കുന്ന കര്‍ഷകര്‍ക്ക്
പട്ടയം നല്‍കുന്നതിനായി
സര്‍ക്കാര്‍ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ബി )
സംസ്ഥാനത്ത്
1977 ജനുവരി 1-ന് മുമ്പ് വനഭൂമി
കൈവശം വച്ചിരിക്കുന്ന
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ; ഇതിന്
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
സി )
ഇത്തരത്തില്‍
പട്ടയം നല്‍കുന്ന പ്രദേശങ്ങളുടെ
മൊത്തം വിസ്തൃതി സംബന്ധിച്ച
വിശദാശം നല്‍കുമോ;
കേന്ദ്രാനുമതി
ലഭ്യമായിക്കഴിഞ്ഞാല്‍
ഇതുസംബന്ധിച്ച് സ്വീകരിക്കുന്ന
തുടര്‍ നടപടികള്‍ വിശദമാക്കാമോ?
971.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോടതിയില്‍
വനം വകുപ്പുമായി ബന്ധപ്പെട്ട്
കുടിയേറ്റ കര്‍ഷകര്‍
അല്ലെങ്കില്‍ കയ്യേറ്റ
ഭൂമിയുമായി ബന്ധപ്പെട്ട
കേസുകള്‍ നടത്തി വന്നിരുന്ന
കക്ഷികള്‍(വ്യക്തി/ സ്ഥാപനം)
അവരുടെ സ്ഥലത്തിന് പകരമായി
പാലക്കാട് ജില്ലയില്‍
മറ്റേതെങ്കിലും സ്ഥലം വനം
വകുപ്പിന് വാങ്ങി
നല്‍കിയിട്ടുണ്ടോ;
(
ബി )
അത്തരത്തില്‍
സ്ഥലം വാങ്ങി നല്‍കിയാല്‍
കക്ഷികള്‍ക്ക് അവരുടെ കൈവശമുള്ള
സ്ഥലം വിട്ടുകൊടുക്കുവാന്‍
നിയമം ഉണ്ടോ;
(
സി )
പകരം
സ്ഥലം വാങ്ങി ഇത്തരത്തില്‍
വിട്ടുനല്‍കിയ പാലക്കാട്
ജില്ലയിലെ സ്ഥലങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
972.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വനാതിര്‍ത്തി പൂര്‍ണമായും
ജണ്ടകെട്ടി അതിര്‍ത്തി
നിര്‍ണ്ണിയിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ പുരോഗതി
അറിയിക്കാമോ;
(
ബി )
വനാതിര്‍ത്തി
സംബന്ധിച്ച തര്‍ക്കങ്ങള്‍
ഒഴിവാക്കുന്നതിനും
ആധുനികരീതിയില്‍ അതിര്‍ത്തി
നിര്‍ണ്ണയിച്ച് ഡിജിറ്റൈസ്
ചെയ്യാനുമുള്ള പദ്ധതിയുടെ
പൈലറ്റ് സ്റ്റഡി
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
കാട്ടുതീ
മൂലമുള്ള വനനശീകരണം
തടയുന്നതിനും ക്ഷയിച്ചുപോയ
വനപ്രദേശങ്ങള്‍
പുനരുജ്ജീവിപ്പിക്കുന്നതിനും
നിലവിലുള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
973.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ ഉദ്യാവർ ഗവ.
സ്കൂളിന് വേണ്ടി സാമൂഹ്യ
വനവൽക്കരണ വിഭാഗത്തിന്റെ ഭൂമി
അനുവദിക്കുന്നത് സംബന്ധിച്ചുള്ള
ഫയലിന്റെ നിലവിലെ അവസ്ഥ
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിദ്യാലയത്തിന് ഭൂമി
അനുവദിക്കുന്നതിന് എന്തെങ്കിലും
തടസ്സങ്ങൾ ഉണ്ടോ എന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വിദ്യാലയത്തിന് ടി ഭൂമി
ലഭ്യമാക്കുന്നതിന് ഇനി
എന്തൊക്കെ നടപടിക്രമങ്ങളാണ്
പൂർത്തീകരിക്കേണ്ടതായിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
വിദ്യാലയത്തിന് ടി ഭൂമി
അനുവദിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
974.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കര
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന എട്ട്
പഞ്ചായത്തുകളിലായി സോഷ്യല്‍
ഫോറസ്ട്രിയുടെ കീഴില്‍ നിലവില്‍
നടപ്പാക്കി വരുന്ന വിവിധ
പദ്ധതികൾ , അവയുടെ ഫണ്ട് വിവരം,
ഗുണഭോക്താക്കളുടെ എണ്ണം,
നാളിതുവരെ ചെലവഴിച്ച തുക,
പ്രവര്‍ത്തനത്തിന്റെ നിലവിലുള്ള
പുരോഗതി എന്നിവ സംബന്ധിച്ച
വിവരം പഞ്ചായത്ത് തലത്തില്‍
തരംതിരിച്ച് ലഭ്യമാക്കാമോ?
975.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിൽ വിദ്യാവനം
പദ്ധതി നടപ്പിലാക്കിയിട്ടുള്ള
സ്‌കൂളുകൾ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
വിദ്യാവനം
പദ്ധതിപ്രകാരം വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍ ഈ വർഷം നട്ട
വൃക്ഷതൈകളുടെ എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ?
976.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആഗോള
താപനത്തെ ചെറുക്കുന്നതിന് വനം
വകുപ്പ് ആവിഷ്കരിച്ച്
നടപ്പാക്കുന്ന
പ്രവൃത്തികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
സാമൂഹ്യ
വനവല്‍ക്കരണത്തിന്റെ ഭാഗമായി
ആലപ്പുഴ നിയോജകമണ്ഡലത്തില്‍
എന്തെല്ലാം പ്രവൃത്തികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
977.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
ഭൂമിയില്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്ന
മരവൽക്കരണം എന്ന
കര്‍മ്മപദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പദ്ധതി
നടത്തിപ്പിനായി നല്‍കുന്ന
ധനസഹായം സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
വൃക്ഷത്തൈകള്‍ വിതരണം
ചെയ്യുന്നതിന് സ്വീകരിക്കുന്ന
നടപടികള്‍ എന്തൊക്കെയെന്ന്
വിശദമാക്കാമോ?
978.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനത്തിനുള്ളിലെ
സെറ്റില്‍മെന്റുകള്‍
മാറ്റിസ്ഥാപിക്കാന്‍ സംസ്ഥാന
ബഡ്ജറ്റില്‍ എത്ര തുകയാണ്
അനുവദിച്ചത്; ഇതില്‍ നിലമ്പൂര്‍
നോര്‍ത്ത് ഡിവിഷനു കീഴിലെ
വനമേഖലയോടു ചേര്‍ന്ന
സെറ്റില്‍മെന്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
അറിയിക്കാമോ;
(
ബി )
നിലമ്പൂര്‍
നോര്‍ത്ത് ഡിവിഷനു കീഴിലെ
പോത്തുകല്ല് വനമേഖലയോട്
ചേര്‍ന്ന സെറ്റില്‍മെന്റുകള്‍
മാറ്റി സ്ഥാപിക്കുന്നത്
സംബന്ധിച്ച് വനം വകുപ്പ് നടപടി
ആരംഭിച്ചിട്ടുണ്ടോ;
വനത്തിനോട് ചേര്‍ന്നു
താമസിക്കുന്ന ആളുകള്‍ക്ക്
ഒഴിഞ്ഞു പോകുന്നതിന്
വനംവകുപ്പ് ഉദ്യോഗസ്ഥര്‍
നോട്ടീസ് നല്‍കിയിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
കുടിയൊഴിഞ്ഞു
പോകേണ്ടവര്‍ക്ക് അവരുടെ
കെെവശത്തിലുള്ള ഭുമിയുടെ
അളവിന്റെയും കൃഷി വിളകളുടെയും
വീട് ഉള്‍പ്പെടെയുള്ള
നിര്‍മ്മിതികളുടെയും വില
കണക്കാക്കി ആനുപാതികമായ നഷ്ടം
നല്‍കി
പുനരധിവസിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇത് സംബന്ധിച്ച
ആശങ്ക പരിഹരിക്കാന്‍
ജനപ്രതിനിധികളുടെയും വനം
വകുപ്പ് ഉദ്യോഗസ്ഥരുടെയും
യോഗം വിളിച്ചു ചേര്‍ക്കുന്നത്
പരിഗണനയിലുണ്ടോ;
(
ഡി )
രണ്ട്
സെന്റ് മുതല്‍ മുകളിലേക്ക് എത്ര
അളവില്‍ ഭൂമിയുണ്ടെങ്കിലും
അതില്‍ വീടുള്‍പ്പെടെയുള്ള
നിര്‍മ്മിതികള്‍
എത്രയുണ്ടെങ്കിലും അതിനെ ഒരു
യൂണിറ്റായി കണക്കാക്കി പതിനഞ്ച്
ലക്ഷം രൂപ നഷ്ടപരിഹാരം
നല്‍കുന്ന രീതി അപ്രായോഗികവും
അശാസ്ത്രീയവുമാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
തീരുമാനം പുനഃപരിശോധിക്കുമോ;
(
ഇ )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ് പ്രകാരം
പരിസ്ഥിതി സൗഹൃദവും
അതിജീവനക്ഷമവുമായ തരത്തില്‍
കേരളത്തെ
പുനര്‍നിര്‍മ്മിക്കുന്നതിന് വനം
വകുപ്പ് തയ്യാറാക്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
979.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അതിസാന്ദ്ര
നഗര വനങ്ങൾ എന്ന പദ്ധതി പ്രകാരം
സംസ്ഥാനത്ത് ഏതൊക്കെ
നിയോജകമണ്ഡലങ്ങളിൽ എത്ര
പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്/
പൂർത്തീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കായി നാളിതുവരെ
ചെലവഴിച്ചിട്ടുള്ള തുക, പദ്ധതി
നടപ്പാക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്നിവ
വ്യക്തമാക്കുമോ?
980.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നഗരങ്ങളില്‍
ചെറുവനങ്ങള്‍
സൃഷ്ടിച്ചെടുക്കുന്നതിന്റെ
ഭാഗമായി ഏതൊക്കെ നഗരങ്ങളിലാണ്
നഗരവനങ്ങള്‍
സൃഷ്ടിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
തീരത്ത്
ജൈവകവചം സൃഷ്ടിക്കുക എന്ന
പദ്ധതി പ്രകാരം ഏതൊക്കെ
പ്രദേശത്താണ് തീരവനം പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന
വിവരം കൂടി ലഭ്യമാക്കാമോ?
981.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയോദ്യാനങ്ങളുടെയും
വന്യജീവി സങ്കേതങ്ങളുടെയും ഒരു
കിലോമീറ്റർ ചുറ്റളവിൽ ബഫർ
സോണായി പ്രഖ്യാപിച്ചുകൊണ്ടുള്ള
സുപ്രീം കോടതി വിധിയുടെ
പശ്ചാത്തലത്തിൽ 2022 ജൂലൈ 27
-ലെ മന്ത്രിസഭാ തീരുമാനത്തിന്റെ
അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച
ഉത്തരവിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ സംസ്ഥാനം ഫയൽ ചെയ്ത
റിവ്യൂ പെറ്റീഷൻ സുപ്രീം
കോടതിയുടെ പരിഗണനയ്ക്ക്
വരുന്നതിനുമുമ്പായി ബഫർ
സോണുകളിൽ സമഗ്രമായ സർവേ നടത്തി
ജനവാസ കേന്ദ്രങ്ങൾ
അടയാളപ്പെടുത്തി മേഖലയിൽ
ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ
ബോധ്യപ്പെടുത്തുന്നതിന്
തയ്യാറാകുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ വനം, റവന്യു, കൃഷി,
തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ
ഏകോപനത്തോടെ സർവേ നടത്തി പഠന
റിപ്പോർട്ട്
പ്രസിദ്ധീകരിക്കുവാൻ അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ;
(
ഡി )
2019
-ലെ ബഫർ സോണുമായി ബന്ധപ്പെട്ട
മന്ത്രിസഭാ തീരുമാനത്തെ
തുടർന്ന് പുറപ്പെടുവിച്ച
ഉത്തരവ് പൂർണമായി
പിൻവലിക്കാത്തത്
സംസ്ഥാനത്തിന്റെ വാദങ്ങളെ
ദുർബലപ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ ?
982.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിനു കീഴില്‍ വനപരിപാലന
വിവര/ഭൗമ വിവര സാങ്കേതിക
സംവിധാനം നടപ്പിലാക്കുന്നതിന്
ഓരോ വർഷവും ലഭിക്കുന്ന
കേന്ദ്രസഹായം, ചെലവാകുന്ന തുക,
പ്രസ്തുത സംവിധാനം
പ്രാവർത്തികമാക്കാൻ
നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍
എന്നിവ വ്യക്തമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി ഫോറസ്റ്റ് സ്റ്റേഷന്‍
കമ്പ്യൂട്ടര്‍വല്‍ക്കരണം, ഓഫീസ്
നെറ്റ് കണക്ടിവിറ്റി തുടങ്ങി
ഇ-ഗവേണൻസ് ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങള്‍ക്കായി
നിലവിലെ സര്‍ക്കാര്‍ കാലയളവില്‍
നടത്തിയ പ്രവര്‍ത്തനങ്ങൾ,
ചെലവായ തുക, നടപ്പാക്കിയതും/
നടപ്പാക്കാത്തതുമായ പദ്ധതി
പ്രവര്‍ത്തനങ്ങൾ എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
983.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വ്യാപകമായ
കാട്ടാനശല്യം ഉൾപ്പെടെയുള്ള
ബുദ്ധിമുട്ടുകള്‍ നേരിടുന്ന
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ
മലയോരപ്രദേശങ്ങളായ പാണത്തൂർ,
റാണിപുരം, മരുതോം, പെരുതടി,
അത്തിയടുക്കം തുടങ്ങിയ
വനമേഖലകളിൽ വനം ഉദ്യോഗസ്ഥർക്ക്
എത്തിച്ചേരാൻ വാഹനങ്ങൾ ഉൾപ്പെടെ
എന്തെല്ലാം
സൗകര്യങ്ങളാണുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
മറ്റു
വനം റെയിഞ്ചുകൾക്ക് അനുവദിച്ച
വാഹനങ്ങൾക്ക് ആനുപാതികമായി
കാസർഗോഡ് ജില്ലയിൽ വനം
വകുപ്പിന് വാഹനങ്ങൾ
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കാസർഗോഡ്
ജില്ലയിൽ ഇതുവരെ വനംവകുപ്പിന്
അനുവദിച്ച വാഹനങ്ങളുടെ
വിശദാംശങ്ങൾ നൽകാമോ?
984.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലെ അമ്പൂരി
ഗ്രാമപഞ്ചായത്തില്‍
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍
താമസിക്കുന്ന തൊടുമല വാര്‍ഡിലെ
വിവിധ സെറ്റില്‍മെന്റ്
കോളനികളിലേയ്ക്കുള്ള
റോഡുനിര്‍മ്മാണത്തിനായി
വനംവകുപ്പിന്റെ അനുമതിയ്ക്കു
വേണ്ടി സമര്‍പ്പിച്ചിരുന്ന
പ്രോപ്പോസലിന്മേല്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
985.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
നിയോജകമണ്ഡലത്തിലെ
തിരുവനന്തപുരം ചെങ്കോട്ട
പാതയിലെ അപകടകരമായി നിൽക്കുന്ന
വൻമരങ്ങൾ വീണ് ഇവിടെ
തുടർച്ചയായി അപകടങ്ങളും ഗതാഗത
തടസ്സവും ഉണ്ടാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
തിരക്കേറിയ
കേരള-തമിഴ്‌നാട് പാതയായ ഇവിടെ
സ്ഥിരമായി മരങ്ങൾ വീണ് റോഡ്
ഗതാഗതവും വൈദ്യുതിയും
തടസ്സപ്പെടുന്നതിനാല്‍
അപകടകരമായി നിൽക്കുന്ന വൻമരങ്ങൾ
മുറിക്കാൻ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂർത്തിയാക്കാനാകുമെന്ന്
അറിയിക്കാമോ?
986.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിന്റെ കീഴില്‍
പൊതുജനങ്ങളായ
വിനോദയാത്രികര്‍ക്ക്
താമസിക്കാനുള്ള വില്ലകള്‍,
ഗസ്റ്റ് ഹൗസുകള്‍,
ഐ.ബി.എന്നിവയുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിവരങ്ങള്‍ ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ആയത്
ബുക്ക് ചെയ്യുന്നതിനുള്ള
വെബ്സൈറ്റ് തുടങ്ങിയ
വിശദാംശങ്ങള്‍ അറിയിക്കാമോ?
987.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കക്കയം
ഇക്കോ ടൂറിസം പദ്ധതിയുടെ
നവീകരണത്തിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കക്കയം
ഉരക്കുഴി വെള്ളച്ചാട്ടത്തിലെ
അപകടകരമായ തൂക്കുപാലം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തൂക്കുപാലം
പുനര്‍നിര്‍മ്മിക്കാൻ നടപടി
സ്വീകരിക്കുമോ?
988.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിജിലൻസ്
കേസിൽ എഫ്.ഐ.ആര്‍. ല്‍
ഉൾപ്പെട്ട ഏതെങ്കിലും
ഉദ്യോഗസ്ഥൻ വനം വകുപ്പിൽ
പി.സി.സി.എഫ്. തസ്തികയിൽ ജോലി
ചെയ്യുന്നുണ്ടോ; എങ്കിൽ ഇതുമായി
ബന്ധപ്പെട്ട വിജിലൻസ് കേസ്
ഉൾപ്പെടെയുള്ള വിശദാംശം നൽകുമോ?
989.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വകുപ്പിൽ ഡ്രൈവർമാരുടെ എത്ര
ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകളിൽ എത്ര എണ്ണം
പി.എസ്.സി. ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ; മുഴുവൻ ഒഴിവുകളും
പി.എസ്.സി. ക്ക് റിപ്പോർട്ട്
ചെയ്യുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ ?
990.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനമേഖലയോട്
ചേര്‍ന്ന് താമസിക്കുന്ന
ജനങ്ങളുടെ ആശങ്കകള്‍
പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(
ബി )
വന്യജീവികളുടെ
ആക്രമണങ്ങളില്‍ നിന്നും
കര്‍ഷകര്‍ക്ക് സംരക്ഷണം
നല്‍കുന്നതിനും ബഫര്‍ സോണ്‍
വിഷയത്തില്‍ ഉള്‍പ്പെടെ
ജനങ്ങളുടെ ആശങ്കകള്‍
പരിഹരിക്കുന്നതിനും സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന ജനപക്ഷ
നിലപാടുകള്‍ വിശദമാക്കാമോ;
(
സി )
ഇക്കാര്യത്തിലെ
കേന്ദ്ര സര്‍ക്കാര്‍ നയം
തുറന്ന് കാട്ടാന്‍ നടപടികള്‍
സ്വീകരിക്കുമോ?
991.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരിസ്ഥിതി
ലോല പ്രദേശങ്ങളില്‍ ഒരു
കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍
സോണായി കരുതണമെന്ന 3/6/2022-ലെ
ബഹു.സുപ്രീം കോടതി വിധി
വാമനപുരം മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്ത് പ്രദേശങ്ങളെയാണ്
ബാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവിൽ ഇളവ് ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
992.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സംരക്ഷിത വനമേഖലകൾക്കും
ദേശീയോദ്യാനങ്ങൾക്കും
ചുറ്റുമുള്ള ജനവാസ മേഖല
ഉൾപ്പെടെയുള്ള ഒരു കിലോമീറ്റർ
പ്രദേശം ബഫർ സോണായി
നിശ്ചയിക്കാം എന്ന മന്ത്രിസഭാ
തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ
31.10.2019ൽ സർക്കാർ
പുറപ്പെടുവിച്ച ഉത്തരവ് നിലവിൽ
റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കിൽ
ഏത് സർക്കാർ ഉത്തരവ് പ്രകാരമാണ്
മേൽപ്പറഞ്ഞ ഉത്തരവ് റദ്ദ്
ചെയ്തത്; പ്രസ്തുത ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
മേൽപ്പറഞ്ഞ
ഉത്തരവ് റദ്ദ് ചെയ്തിട്ടില്ല
എങ്കിൽ ബഫർ സോണിൽ നിന്നും ജനവാസ
മേഖലകൾ പൂർണ്ണമായും
ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ
പുതിയ നിലപാട് സുപ്രീം കോടതിയെ
ബോധ്യപ്പെടുത്താൻ സാധിക്കുമോ;
വിശദാംശം നൽകുമോ?
993.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
പാര്‍ക്കുകളാേടനുബന്ധിച്ച് ഒരു
കിലാേമീറ്റര്‍ ചുറ്റളവില്‍
ബഫര്‍സാേണ്‍ മേഖലയാക്കണമെന്ന
സുപ്രീം കാേടതി നിര്‍ദ്ദേശം
ഏതുതരം പ്രത്യാഘാതങ്ങളാണ്
സംസ്ഥാനത്തുണ്ടാക്കുന്നതെന്ന്
വ്യക്തമാക്കുമാേ;
(
ബി )
ഇതാെഴിവാക്കുന്നതിന്
സംസ്ഥാനം സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ;
(
സി )
ഇത്തരം
മേഖലകളില്‍ നിലവില്‍
എന്തെങ്കിലും
നിയന്ത്രണങ്ങളുണ്ടാേ എന്ന്
വ്യക്തമാക്കുമാേ?
994.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പശ്ചിമഘട്ടത്തിന്റെ
പാരിസ്ഥിതിക സംരക്ഷണത്തിന്റെ
ഭാഗമായി നിശ്ചയിച്ചിട്ടുള്ള
പരിസ്ഥിതി ലോല മേഖല, ബഫര്‍
സോണ്‍ എന്നിവ സംബന്ധിച്ച ബഹു.
സുപ്രീം കോടതിയുടെ നിരീക്ഷണവും
ഉത്തരവും കേരളത്തിലെ മലയോര
മേഖലയിലെ ജനങ്ങളെ ഏതു രീതിയിൽ
ബാധിക്കുമെന്ന് വ്യക്തമാക്കുമോ;
(
ബി )
ദൂരപരിധി
സംബന്ധിച്ച കേരളത്തിന്റെ
നിര്‍ദ്ദേശം കേന്ദ്ര
വനം-പരിസ്ഥിതി മന്ത്രാലയത്തില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
മലയോര
ജനതയുടെ കുടിയിറക്കലിന്
കാരണമാകാൻ സാധ്യതയുള്ള ഈ
പ്രശ്നം പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ?
995.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍ അപകടകരമായി
നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു
മാറ്റുന്നതുമായി ബന്ധപ്പെട്ട്
വിവിധ വകുപ്പുകളില്‍ നിന്നും
2022 ജനുവരി മുതല്‍ നാളിതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(
ബി )
സമയബന്ധിതമായി
ട്രീ കമ്മിറ്റികള്‍ വിളിച്ച്
ചേര്‍ക്കാത്തതിനാല്‍ അപകടകരമായി
നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിന് കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഗുരുവായൂര്‍
മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ
സ്ഥാപന തലത്തില്‍ 2022 ജനുവരി
മുതല്‍ നാളിതുവരെ കൂടിയ ട്രീ
കമ്മിറ്റികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
996.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ വണ്ടാഴി
പഞ്ചായത്തിലുളള തളികക്കല്ല്
ആദിവാസി കോളനിയിലെ 37
വീടുകള്‍ക്ക് വനം വകുപ്പിന്റെ
അനുമതി ലഭിക്കാത്തതിനാല്‍
വൈദ്യുതി ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വീടുകള്‍ക്ക് വൈദ്യുതി
നല്കുന്നതിന് വനംവകുപ്പ് അനുമതി
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വീടുകള്‍ക്ക് വൈദ്യുതി
നല്‍കുന്നതിനുള്ള വനം
വകുപ്പിന്റെ നിരാക്ഷേപപത്രം
അടിയന്തരമായി നല്‍കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
997.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏതൊക്കെ
ആവശ്യങ്ങൾക്ക് തോക്ക് ലൈസൻസ്
ലഭിക്കുന്നതിനാണ്
വനംവകുപ്പിന്റെ ശുപാർശ
ആവശ്യമായിട്ടുള്ളത്;തോക്ക്
ലൈസൻസ് ലഭിക്കുന്നതിന് വനം
വകുപ്പിന്റെ ശുപാർശയ്ക്ക്
വേണ്ടി കഴിഞ്ഞ ഒരു വർഷം ലഭിച്ച
അപേക്ഷകളുടെ എണ്ണം എത്രയെന്നു
വ്യക്തമാക്കാമോ;
(
ബി )
ലൈസൻസ്
ലഭിക്കുന്നതിന് അനുകൂലമായ
റിപ്പോർട്ട് നൽകിയിട്ടുള്ള
അപേക്ഷകളുടെ എണ്ണം ജില്ല
തിരിച്ചു് വ്യക്തമാക്കുമോ;
(
സി )
വനംവകുപ്പ്
നൽകുന്ന ശിപാർശയുടെ
അടിസ്ഥാനത്തിൽ തോക്ക് ലൈസൻസ്
അനുവദിക്കുമ്പോൾ ലൈസൻസികളുടെ
വിശദാംശങ്ങൾ വനംവകുപ്പിനെ
അറിയിക്കാറുണ്ടോ; എങ്കിൽ കഴിഞ്ഞ
ഒരു വർഷം ഇപ്രകാരം ലൈസൻസ്
അനുവദിച്ചു കിട്ടിയ
വ്യക്തികളുടെ വിശദാംശങ്ങൾ ജില്ല
തിരിച്ച് വ്യക്തമാക്കുമോ?
998.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ ഉള്‍ക്കാടുകളില്‍
അധിവസിക്കുന്ന
ആളുകളുടെ/കുടുംബങ്ങളുടെ എണ്ണം
എത്രയെന്ന് വ്യക്തമാക്കുമോ;
ഏതെല്ലാം വനപ്രദേശങ്ങളിലാണ്
ഇവര്‍ അധിവസിക്കുന്നത് എന്ന
വിവരം ലഭ്യമാക്കുമോ;
(
ബി )
ഉള്‍ക്കാടുകളില്‍
അധിവസിക്കുന്നവരെ
മാറ്റിപാര്‍പ്പിക്കുന്നതിന്
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍ എത്ര
പേരെ
മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും
ഇവര്‍ക്ക് എന്തെല്ലാം
സൗകര്യങ്ങളാണ്
മാറ്റിപാര്‍പ്പിയ്ക്കുമ്പോള്‍
നല്‍കിയിട്ടുള്ളതെന്നും കഴിഞ്ഞ
5 വര്‍ഷത്തിനുളളിൽ ഈ ഇനത്തില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
സി )
ഇത്തരത്തില്‍
മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍
തിരികെ കാട്ടിലേക്ക് മടങ്ങുന്ന
സാഹചര്യം നിലവിലുണ്ടോ; എങ്കില്‍
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍
മാറ്റിപാര്‍പ്പിക്കപ്പെട്ട എത്ര
പേര്‍ തിരികെ
ഉള്‍ക്കാടുകളിലേക്ക്
മടങ്ങിപ്പോയിട്ടുണ്ട്എന്ന വിവരം
ലഭ്യമാക്കുമോ?
999.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
ഡിവിഷനിലെ പരുത്തിപ്പള്ളി
റേഞ്ചിൽ 2000 നു ശേഷം എത്ര
കേസുകളിൽ ഉൾപ്പെട്ട
തൊണ്ടിമുതലുകൾ മോഷണംഎട്ട്
പോയതായി കണ്ടെത്തിയിട്ടുണ്ട്;
ഓരോ കേസിലും സ്വീകരിച്ച നടപടി
ഉള്‍പ്പെടെയുളള വിവരങ്ങൾ
വിശദീകരിക്കാമോ;
(
ബി )
വനംവകുപ്പിലെ
എല്ലാ റേഞ്ചുകളിലും തൊണ്ടിമുതൽ
സൂക്ഷിക്കുന്നതിന് സ്‌ട്രോങ്ങ്
റൂം സംവിധാനം നിലവിലുണ്ടോ;
ഏതൊഎട്ട്ക്കെ റേഞ്ചുകളിലാണ്
സ്ട്രോങ്റൂം സംവിധാനം
നിലവിലുള്ളത്; ഏത്
തസ്തികയിൽപ്പെട്ട ജീവനക്കാരാണ്
ആയതിന്റെ ചുമതല വഹിക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
പരുത്തിപ്പള്ളി
റേഞ്ചിൽ 2001 മുതൽ 2005
വരെയുള്ള കാലയളവിൽ പ്രതികളെ
രക്ഷിക്കുക എന്ന
ഗൂഢലക്ഷ്യത്തോടെ തൊണ്ടിമുതൽ
മോഷ്ടിക്കുകയും ആയതിന്
കൂട്ടുനിൽക്കുകയും ചെയ്ത
ഉദ്യോഗസ്ഥർക്കെതിരെയുള്ള
അച്ചടക്കനടപടികൾ വകുപ്പുതലത്തിൽ
ഒതുക്കി തീർത്തതായുള്ള ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കാലയളവിലെ ഓരോ കേസും
സംബന്ധിച്ചു് നാളിതുവരെയുള്ള
അന്വേഷണ വിവരങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
പരുത്തിപ്പള്ളി
റേഞ്ചിലെ തൊണ്ടിമുതൽ മോഷണ
കേസുകൾ ഗൗരവത്തോടുകൂടി
കാണുന്നുണ്ടോ; എങ്കിൽ ഈ കേസുകൾ
വനം വകുപ്പ് ഒഴികെ മറ്റൊരു
സ്വതന്ത്ര ഏജൻസിയെക്കൊണ്ട്
വിശദമായി അന്വേഷിപ്പിച്ച്
സ്ട്രോങ്ങ് റൂമിന്റെ ചാർജ്ജുള്ള
ഉദ്യോഗസ്ഥരടക്കം
ഉത്തരവാദികളായവരെ കണ്ടെത്തി
കർശന നടപടി സ്വീകരിക്കാൻ
തയ്യാറാകുമോ?
1000.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍ നിന്ന്
കാവുകള്‍ സംരക്ഷിക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
അവ
ഏതെല്ലാമെന്നും പ്രസ്തുത
അപേക്ഷകളിന്മേൽ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
1001.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രജിസ്റ്റേർഡ്
കോൺട്രാക്ടർമാർ വഴി വനം വകുപ്പ്
നടത്തിയ ജണ്ട നിർമ്മാണത്തിലെ
ക്രമക്കേടുകൾ സംബന്ധിച്ച് വനം
വിജിലൻസും സർക്കിൾ ചീഫ്
ഫോറസ്റ്റ് കൺസർവേറ്റർമാരും
അന്വേഷണം നടത്തുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത അന്വേഷണങ്ങൾ
ആരംഭിച്ചത് എന്നാണെന്ന്
അറിയിക്കാമോ;
(
സി )
നിലവിൽ
അന്വേഷണം
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എത്ര കാലയളവിനുള്ളിൽ
പൂർത്തീകരിക്കാൻ സാധിക്കും;
വിശദാംശം വ്യക്തമാക്കുമോ?
1002.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ കുഞ്ചിത്തണ്ണി
വില്ലേജിലെ ആനച്ചാലും
പരിസരപ്രദേശങ്ങളും അസാധാരണ
ഗസറ്റ് വിജ്ഞാപനത്തിലൂടെ
റിസര്‍വ്വ് വനമായി പ്രഖ്യാപിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതുമൂലം
ഈ പ്രദേശങ്ങളില്‍ കാലങ്ങളായി
താമസിച്ചുവരുന്ന
ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കുമോ?
1003.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ കുട്ടമ്പുഴ
പഞ്ചായത്തില്‍ ബ്ലാവന,
മണികണ്ഠന്‍ചാല്‍, ബംഗ്ലാക്കടവ്
തുടങ്ങിയ പാലങ്ങളുടെ
നിര്‍മ്മാണം വനം വകുപ്പിന്റെ
അനുമതി ലഭ്യമാകാത്തത് മൂലം
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് വനംവകുപ്പിന്റെ
അനുമതിക്കുവേണ്ടി പൊതുമരാമത്ത്
വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകള്‍ പരിഗണനയിലുണ്ടോ;
പ്രസ്തുത അപേക്ഷകളിന്മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍ വിശദമാക്കാമോ;
(
സി )
പതിനാറിലധികം
ആദിവാസി കോളനികള്‍
ഉള്‍പ്പെടുന്ന കട്ടമ്പുഴ
പഞ്ചായത്തില്‍ മേല്‍പ്പറഞ്ഞ
പാലങ്ങള്‍ക്ക് വളരെയധികം
പ്രാധാന്യമുള്ളതുകൊണ്ട്
പ്രസ്തുത പാലങ്ങള്‍
പണിയുന്നതിന് ആവശ്യമായിട്ടുള്ള
അനുമതി വനംവകുപ്പില്‍ നിന്ന്
വേഗത്തില്‍ ലഭ്യമാക്കുന്നതിന്
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1004.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-20
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ പേജ് നമ്പര്‍ 66-ല്‍
1394 ക്രമ നമ്പരായി നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ വഴിക്കടവ്,
മൂത്തേടം, പോത്തുകല്‍,
അമരമ്പലം, കരുളായി
പഞ്ചായത്തുകളിലെ വന്യമൃഗശല്യം
തടയുന്നതിന് ക്രാഷ് ഗാര്‍ഡ്
റോപ്പ് ഫെന്‍സിംഗ്
നിര്‍മ്മിക്കുന്നതിന് 10 കോടി
രൂപയുടെ 20 ശതമാനമായ 2 കോടി
വകയിരുത്തിയിരുന്നോ; പ്രസ്തുത
വിവരം വനം വകുപ്പിന്
അറിവുള്ളതാണോ; വിശദമാക്കാമാേ;
(
ബി )
പ്രസ്തുത
തുക ചെലവഴിക്കാനാകാതെ
അസാധുവായതിന്റെയും പദ്ധതി
നിര്‍വ്വഹിക്കാനാകാത്തതിന്റെയും
കാരണം വിശദമാക്കാമോ; പ്രസ്തുത
പദ്ധതി നടപ്പാക്കേണ്ടിയിരുന്ന
ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും
ടി ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിരുന്നോ എന്നും
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
ടി ഉദ്യോഗസ്ഥര്‍ക്ക്
വീഴ്ചയുണ്ടായോ എന്നും
അറിയിക്കാമോ;
(
സി )
മേല്‍
ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി
നിര്‍വ്വഹിക്കേണ്ട സ്ഥലങ്ങള്‍
നിര്‍ദ്ദേശിച്ച ഭരണസമിതി
തീരുമാനങ്ങളുടെ നിലമ്പൂര്‍
നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത്
ഡിവിഷനുകളില്‍ നിലമ്പൂര്‍
എം.എല്‍.എ. മുഖാന്തിരം
സമര്‍പ്പിച്ചിരുന്നോ; ടി
ഭരണസമിതി തീരുമാനങ്ങളുെടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
ബജറ്റ് പ്രഖ്യാപനത്തിന്മേല്‍
വനം വകുപ്പ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഫയല്‍ ഇപ്പോള്‍
ഏത് കാര്യാലയത്തിലാണെന്നും
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ
വിവരങ്ങളും അറിയിക്കാമോ;
(
ഇ )
മേല്‍
വിഷയവുമായി ബന്ധപ്പെട്ട്
03.07.2020-ന് അന്നത്തെ വനം
വകുപ്പ് മന്ത്രിക്ക് നിലമ്പൂര്‍
എം.എല്‍.എ. സമര്‍പ്പിച്ച
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1005.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
വനത്തോടുചേര്‍ന്ന
ജനവാസമേഖലകളിലിറങ്ങി
വന്യമൃഗങ്ങള്‍ നിരന്തരം
കൃഷിനാശം വരുത്തുന്നതും ജനങ്ങളെ
ആക്രമിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള
നാശനഷ്ടങ്ങള്‍ വരുത്തുന്നതെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
2016-ന്
ശേഷം നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍ എത്ര
വന്യജീവി ആക്രമണകേസുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടുവെന്നും കൃഷിനാശം
വരുത്തിയതിന് എത്ര പരാതികള്‍
ലഭിച്ചുവെന്നും ഫോറസ്റ്റ്
ഡിവിഷനുകള്‍, റെയിഞ്ചുകള്‍,
സ്റ്റേഷനുകള്‍ തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
സി )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
വനാതിര്‍ത്തികളില്‍
വന്യമൃഗശല്യം തടയുന്നതിന്
കരിങ്കല്ലുപയോഗിച്ചുള്ള
ട്രെഞ്ച് നിര്‍മ്മാണവും റെയില്‍
ഫെന്‍സിങ് സ്ഥാപിക്കലും' എന്ന
ഹെഡില്‍ വകയിരുത്തിയ തുക
എത്രയാണെന്ന് അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ; ടി പദ്ധതി
എന്നത്തേക്ക്
നിര്‍വ്വഹിക്കുവാന്‍
കഴിയുമെന്ന് അറിയിക്കാമോ?
1006.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 മുതല്‍ 2022 ആഗസ്റ്റ് വരെ
എത്ര പേര്‍ക്ക് പുലിയുടെ
ആക്രമണത്തില്‍ ജീവഹാനി
സംഭവിച്ചുവെന്നും എത്ര പേർ
പാമ്പുകടിയേറ്റ്
മരണപ്പെട്ടുവെന്നും
അറിയിക്കാമോ;
(
ബി )
ഇത്തരത്തിൽ
മരണപ്പെട്ട എത്ര പേരുടെ
ആശ്രിതർക്ക് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
(
സി )
നഷ്ടപരിഹാര
തുക നല്‍കുവാനുള്ള
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(
ഡി )
നഷ്ടപരിഹാരം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
വഴി വിതരണം ചെയ്യുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
1007.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നശേഷം
കാസർഗോഡ് ജില്ലയിൽ
വന്യജീവികളുടെ ആക്രമണം മൂലം
മനുഷ്യര്‍ക്കും കൃഷിക്കുമുണ്ടായ
നഷ്ടങ്ങളെ സംബന്ധിച്ച വിശദാംശം
നൽകാമോ;
(
ബി )
മരണപ്പെട്ടവരുടെ
കുടുംബങ്ങൾക്കും കൃഷി നാശം
സംഭവിച്ച കർഷകർക്കും നൽകിയ
നഷ്ടപരിഹാരങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
വന്യജീവികളുടെ
ആക്രമണം തടയുന്നതിന്
സ്വീകരിച്ചതും
സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ
നടപടികൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
1008.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം മനുഷ്യ-വന്യജീവി
സംഘര്‍ഷം കുറയ്ക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
സൗരോര്‍ജ്ജ
വേലി, ആനക്കിടങ്ങ്, സൗരോര്‍ജ്ജ
തൂക്കുവേലി, ക്രാഷ് ഗാര്‍ഡ്
റോപ് ഫെന്‍സിങ്, ജൈവ വേലി, ആന
പ്രതിരോധ മതില്‍, വിസ്ത
ക്ലിയറന്‍സ് തുടങ്ങിയ
പ്രതിരോധമാര്‍ഗങ്ങള്‍
എവിടെയെല്ലാമാണ്
നടപ്പിലാക്കിയത്; വിശദാംശം
നല്‍കുമോ;
(
സി )
ഏറനാട്
മണ്ഡലത്തില്‍ മേല്‍ പറയപ്പെട്ട
പ്രതിരോധമാര്‍ഗങ്ങള്‍
എവിടെയെല്ലാമാണ്
നടപ്പിലാക്കിയത്; ഇതിനായി എത്ര
തുക ചെലവഴിച്ചു;
വ്യക്തമാക്കുമോ?
1009.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
നിയോജകമണ്ഡലത്തിലെ മലയോര
മേഖലയിലെ കാര്‍ഷിക വിളകള്‍ക്ക്
ആന ഉൾപ്പെടെയുള്ള
വന്യമൃഗങ്ങളുടെ ശല്യം മൂലം
നാശനഷ്ടം സംഭവിക്കുന്ന വിഷയം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
കൃഷിനാശം സംഭവിക്കുന്നത്
തടയുന്നതിനും കര്‍ഷകരെ
സഹായിക്കുന്നതിനുമായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
ഈ
വിഷയത്തിന് ശാശ്വത പരിഹാരം
കാണുന്നതിനായി നെന്മാറ
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്
കീഴില്‍ റാപ്പിഡ് റെസ്പോണ്‍സ്
ടീമിനെ അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1010.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തിൽ കഴിഞ്ഞ രണ്ട്
വര്‍ഷമായി വന്യജീവി ആക്രമണം
മൂലം പരിക്കേറ്റതും
മരണപ്പെട്ടവരുടെ എണ്ണം,
കൃഷിനാശം നേരിട്ട കര്‍ഷകരുടെ
എണ്ണം, കൃഷിനാശം സംഭവിച്ച
ഭൂമിയുടെ വിസ്തൃതി; ഏത് തരം
വന്യജീവി മൂലമാണ് നാശനഷ്ടങ്ങൾ
ഉണ്ടായത് എന്നിവ സംബന്ധിച്ച
വിശദാംശം പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ?
1011.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവികളുടെ
ആക്രമണം മൂലം കൃഷിനാശം
സംഭവിക്കാതിരിക്കാന്‍ ശാശ്വത
പരിഹാരം കാണുന്നതിന്
സര്‍ക്കാര്‍ എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ?
1012.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ കാസര്‍ഗോഡ്
ഫോറസ്റ്റ് റേഞ്ചിന് കീഴില്‍
കഴിഞ്ഞ കുറെ കാലങ്ങളായി കാർഷിക
വിളകൾ നശിപ്പിക്കുന്ന
കാട്ടാനകളെ വനത്തിനുള്ളിൽ
കയറ്റി വിടാന്‍ നാളിതുവരെ
സാധിച്ചിട്ടില്ലെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ എത്ര
ഹെക്ടര്‍ കൃഷിഭൂമിയാണ് കാട്ടാന
ശല്യം മൂലം
നശിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
നാശനഷ്ടം
സംഭവിച്ച കര്‍ഷകര്‍ക്ക്
കാലതാമസം കൂടാതെ നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ജനജീവിതത്തിന്
ഗുരുതര ഭീഷണിയായ കാട്ടാനശല്യം
പൂര്‍ണ്ണമായി ഒഴിവാക്കി ഈ
മേഖലയിലുള്ളവര്‍ക്ക്
സമാധാനപരമായ ജീവിതം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കാമോ?
1013.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം നാളിതുവരെ സംസ്ഥാനത്ത്
വന്യജീവി ആക്രമണം മൂലം അപകടം
സംഭവിച്ചവർക്കും
മരണപ്പെട്ടവരുടെ
കുടുംബങ്ങൾക്കും എത്ര തുക
ധനസഹായം അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ ജില്ല തിരിച്ചു
വ്യക്തമാക്കുമോ?
1014.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവികള്‍ ജനവാസ
കേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയും
കൃഷി നശിപ്പിക്കുകയും ചെയ്യുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഫലപ്രദമല്ലാത്ത
സുരക്ഷാ ക്രമീകരണങ്ങള്‍ വന്യ
ജീവികളുടെ ആക്രമണം
വര്‍ദ്ധിപ്പിക്കാന്‍
ഇടയാക്കുന്നത് സംബന്ധിച്ച്
പരിശോധന നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
കാടിന്റെ
ആവാസ വ്യവസ്ഥ പരിരക്ഷിച്ച്
ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്
ദീര്‍ഘകാല പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പിലാക്കുമോ;
(
ഡി )
കര്‍ഷകര്‍ക്കുണ്ടാകുന്ന
കൃഷി നാശത്തിന് നിലവില്‍
നല്‍കിവരുന്ന നഷ്ടപരിഹാരം
അപര്യാപ്തമായതിനാല്‍ ആയത്
വർദ്ധിപ്പിച്ചു നൽകുവാന്‍ നടപടി
സ്വീകരിക്കുമോ?
1015.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാന
ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം
മാത്രം ഏഴോളം പേർ മരണപ്പെട്ട
പുതുക്കാട് മണ്ഡലത്തിലെ
വരന്തരപ്പിള്ളി, മറ്റത്തുര്‍
എന്നീ പഞ്ചായത്തുകളിലെ
പാലപ്പിള്ളി, എച്ചിപ്പാറ,
കാരികുളം, ചൊക്കന തുടങ്ങിയ
പ്രദേശങ്ങളിലെ വന്യജീവി ആക്രമണം
തടയുന്നതിനായി എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചുണ്ടോ;
(
ബി )
അടിയന്തര
ഘട്ടങ്ങളില്‍ സേവനം
ഉറപ്പാക്കുന്നതിനായി റാപ്പിഡ്
റെഡ്പോണ്‍സ് ടീം ചാലക്കുടി
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്
കീഴില്‍ പാലപ്പിള്ളി
കേന്ദ്രമായി അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1016.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടുപന്നികളെ
വെടിവച്ച് കൊല്ലുന്നതുമായി
ബന്ധപ്പെട്ട് വടകര താലൂക്കില്‍
നിന്നും ലഭിച്ച അപേക്ഷകള്‍
തീര്‍പ്പാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
|
|
|
|
|
|
|
|