ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലുവ
നിയോജക മണ്ഡലത്തിലെ കാഞ്ഞൂർ
പഞ്ചായത്തിലെ പുതിയേടം
മൃഗാശുപത്രി കെട്ടിടത്തിന് എത്ര
നിലകളാണുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
മൃഗാശുപത്രിയുടെ ഒന്നാം നില ഏതു
വർഷമാണ് പണി
പൂർത്തിയാക്കിയിട്ടുള്ളത് എന്നു
വ്യക്തമാക്കാമോ;
(
സി )
ഒന്നാം
നില ഉപയോഗിക്കുന്നതിനായി
മൃഗാശുപത്രി അധികൃതർ കാഞ്ഞൂർ
പഞ്ചായത്ത് അധികൃതർ മുമ്പാകെ
അപേക്ഷ നൽകിയിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(
ഡി )
പണി
പൂർത്തിയാക്കിയതു മുതൽ
നാളിതുവരെ മൃഗസംരക്ഷണ
വകുപ്പുമായി ബന്ധപ്പെട്ട
എന്തെങ്കിലും ആവശ്യത്തിന്
ഒന്നാം നില ഉപയോഗിച്ചിട്ടുണ്ടോ,
ഉണ്ടെങ്കിൽ
എന്താവശ്യത്തിനെന്നും ഏതെല്ലാം
തിയതികളിൽ എന്നും
വ്യക്തമാക്കാമോ;
(
ഇ )
പഞ്ചായത്തു
രാജ് നിയമപ്രകാരം
പഞ്ചായത്തുകളിലെ
മൃഗാശുപത്രികളുടെ ആസ്തിയും,
ജീവനക്കാരും പഞ്ചായത്തിന്റെ
അധികാര പരിധിയിൽ നിക്ഷിപ്തമാണോ
എന്നു വ്യക്തമാക്കാമോ;
(
എഫ് )
കാഞ്ഞൂർ
ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ
പദ്ധതിയിൽ ഉൾപ്പെടുത്തി
നിർമ്മിച്ച പുതിയേടം
മൃഗാശുപത്രിയുടെ ഒന്നാം നില
താത്കാലികമായി പഞ്ചായത്തിന്റെ
ആവശ്യത്തിനായി ഉപയോഗിക്കാനുള്ള
നീക്കത്തിന് മൃഗ സംരക്ഷണ
വകുപ്പ് തടസ്സം
ഉന്നയിച്ചിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(
ജി )
മേൽക്കാര്യത്തിൽ
സ്വയംഭരണ സ്ഥാപനമായ
പഞ്ചായത്തുകളുടെ അധികാരത്തെ
ഒഴിവാക്കിയുള്ള സർക്കാർ ഉത്തരവ്
നിലവിലുണ്ടോ എന്നു
വ്യക്തമാക്കാമോ ;ഉണ്ടെങ്കിൽ
ഉത്തരവിന്റെ പകർപ്പ് നൽകാമോ?