UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





 
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
719.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം യഥാസമയം തിരിച്ചുലഭിക്കുന്നതിന് പ്രത്യേകമായി എന്തെങ്കിലും പദ്ധതി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ചില സഹകരണ ബാങ്കുകള്‍ കാട്ടുന്ന അനാസ്ഥമൂലം സഹകരണ മേഖലയ്ക്കെതിരെ ജനങ്ങളെ തിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
720.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണവിപണിയില്‍ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി സഹകരണ സ്ഥാപനങ്ങള്‍ മുഖേന എന്തൊക്കെ ഇടപെടലുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്; വിശദീകരിക്കാമോ;
( ബി )
ഉത്സവകാലങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി നടത്തുന്ന ഇടപെടലുകള്‍ വര്‍ഷം മുഴുവനും തുടരുന്നത് ഉചിതമായിരിക്കും എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
വര്‍ഷം മുഴുവനും ഇത്തരത്തില്‍ ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്ന വിധത്തില്‍ കടകള്‍ തുടങ്ങുമോ?
721.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് നിക്ഷേപകര്‍ക്ക് ഗ്യാരന്റി നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലാ ബാങ്ക് പിരിച്ചുവിട്ട് കേരള ബാങ്ക് രൂപീകരിച്ചതുമൂലമാണ് നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപത്തിന് ഗ്യാരന്റി ലഭിക്കാത്ത അവസ്ഥയുണ്ടായത് എന്ന ആക്ഷേപം ഏതുരീതിയില്‍ വിലയിരുത്തുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
എന്തു പ്രതിസന്ധി ഉണ്ടായാലും ജില്ലാ ബാങ്കുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്ന സ്ഥിതിവിശേഷത്തിന് ബദലായി സ്വീകരിച്ചിരിക്കുന്ന വ്യവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ?
722.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർഫാസി നിയമ പ്രകാരം, 2020 ജനുവരി മാസം മുതൽ നാളിതുവരെ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് എത്ര ഡിമാന്റ് നോട്ടീസുകൾ നൽകിയിട്ടുണ്ട്; അറിയിക്കാമോ;
( ബി )
പ്രസ്തുത ഡിമാന്റ് നോട്ടീസുകൾ അനുസരിച്ച് എത്ര കേസുകളിൽ ജപ്തി നടപടികൾ പൂർത്തിയാക്കി; എത്ര തുക ഇതിലൂടെ ഈടാക്കി; എത്ര തുകയുടെ വസ്തുവകകൾ അറ്റാച്ച് ചെയ്തു; വിവരങ്ങൾ നൽകാമോ?
723.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണമേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
724.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയ കാര്‍ഷിക വായ്പകള്‍ക്ക് [കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി)] ബാങ്കുകള്‍ നല്‍കിയ നാലു ശതമാനം പലിശ സബ്സിഡി ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാന്‍ ബാക്കിയുണ്ടോ; ഉണ്ടെങ്കില്‍ ഏത് വര്‍ഷം വരെ; വിശദമാക്കുമോ;
( ബി )
കുടിശ്ശികയുണ്ടെങ്കില്‍ ആയത് ബാങ്കുകള്‍ക്ക് അനുവദിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
725.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പെട്ട ക്രമക്കേടുകളെ മറയാക്കിക്കൊണ്ട് സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം അപവാദ പ്രചാരണങ്ങള്‍ നടത്തിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നിജസ്ഥിതി എന്താണെന്നും ഇവ ജനങ്ങളെ അറിയിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ക്കെതിരെ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ; സഹകരണ സ്ഥാപന രംഗത്ത് ഇത്തരം പ്രവണതകള്‍ ഇല്ലായ്മ ചെയ്യുന്നതിനായി പ്രത്യേകമായ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ ഓഡിറ്റിംഗിലും നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ വ്യവസ്ഥകളിലും മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
726.
ശ്രീ. എം. എം. മണി
ശ്രീ കെ ആൻസലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പുരോഗതിയില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സഹകരണ മേഖലയെ തകര്‍ക്കുന്നതിനായി ചില വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചില കക്ഷികള്‍ നടത്തുന്നതായി പറയപ്പെടുന്ന നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജനസമൂഹത്തിന് സഹകരണ മേഖലയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ വിശദീകരിക്കുമോ;
( സി )
സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കുന്നതിനുള്ളതായി പറയപ്പെടുന്ന നീക്കങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും വിവരശേഖരണം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എന്തൊക്കെ വിവരങ്ങളാണ് കേന്ദ്രം ശേഖരിച്ചുവരുന്നത്; വിശദമാക്കുമോ?
727.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ പണം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ സഹകരണ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ ഇതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
സഹകരണ മേഖലയ്ക്ക് കരുവന്നൂർ ബാങ്ക് ക്രമക്കേട് പോലുള്ള സംഭവങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
സഹകരണ ബാങ്കുകളിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ഭരണസമിതിക്കെതിരെയും രാഷ്ട്രീയത്തിനതീതമായി കർശന നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
728.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ നിയമത്തിലെ 14എഎ വകുപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വകുപ്പ് 14എഎ പ്രകാരം സംഘങ്ങൾക്ക് അനുവദിച്ചുനൽകിയിട്ടുള്ള ഉപനിബന്ധനകൾ പലതും സഹകരണ നിയമത്തിനും ചട്ടത്തിനും രജിസ്ട്രാറുടെ സർക്കുലറുകൾക്കും വിരുദ്ധമല്ലെന്ന് ഉറപ്പുവരുത്താറുണ്ടോ; വ്യക്തമാക്കാമോ?
729.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റപ്പാലം നിയാേജകമണ്ഡലത്തില്‍ നിന്ന് വിദ്യാ തരംഗിണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര തുക വായ്പയായി അനുവദിച്ചു; വിശദാംശം ലഭ്യമാക്കുമാേ?
730.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സഹകരണ മേഖലയിലെ വിവിധ ആശ്വാസ പദ്ധതികള്‍ പ്രകാരം പൊതു ജനങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഏതെല്ലാം വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
എസ്.സി./എസ്.റ്റി. വിഭാഗങ്ങള്‍ക്കായി സഹകരണ വകുപ്പ് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ഡി )
സഹകരണ വകുപ്പില്‍ നിന്നും എസ്.സി./എസ്.റ്റി. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വിശദാംശം അറിയിക്കാമോ?
731.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതി പ്രകാരം വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ നാളിതുവരെ എത്ര വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയതെന്ന് വര്‍ഷാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ബി )
കെയര്‍ ഹോം പദ്ധതി വഴി മണ്ഡലത്തില്‍ എത്ര വീടുകളാണ് നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കെയര്‍ ഹോം പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്ന മാനദണ്ഡം വിശദമാക്കാമോ?
732.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
733.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ സ്ത്രീ മരിച്ചതായി പറയപ്പെടുന്ന സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പാർട്ടി അനുഭാവികൾക്ക് പണം തിരിച്ചുനൽകുന്നതിൽ മുൻഗണന നൽകുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ എന്നും ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ എന്നും അറിയിക്കാമോ?
734.
ശ്രീ. അൻവർ സാദത്ത്
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന് ഇരയായ നിക്ഷേപകർക്ക് ഒരു വര്‍ഷം പിന്നിടുമ്പോഴും പണം തിരിച്ചുകൊടുക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ക്രമക്കേട് നടത്തിയ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ബാങ്ക് ഭരണസമിതിയംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തിട്ടുണ്ടോ; എങ്കില്‍ ഏത് അന്വേഷണത്തിന്റെ കണ്ടെത്തലിന്റെ ഭാഗമായാണ് ഇവരെ തിരിച്ചെടുത്തതെന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ;
( ഡി )
തിരിച്ചുകിട്ടാനുള്ള വായ്പകൾ തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ?
735.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിലുള്ള സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ (ജനറല്‍) അന്വേഷണ റിപ്പോര്‍ട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
2022 ജനുവരി 22-ന് അന്വേഷണ റിപ്പോർട്ട് സഹകരണ വകുപ്പിന് സമര്‍പ്പിച്ചെങ്കിലും ഭരണ സമിതിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ?
736.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്കിനായി പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പേരിൽ ക്രമക്കേട് നടത്തിയ വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടികൾ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ ജോലിയില്‍ മന:പൂര്‍വം വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കാൻ സഹകരണ നിയമത്തിൽ വ്യവസ്ഥകളുണ്ടോ; ഇല്ലെങ്കിൽ ഇതിനായി നിയമഭേദഗതി വരുത്താൻ തയ്യാറാകുമോ?
737.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‌വെയര്‍ നിലവിലുണ്ടോ; വിശദാംശം നൽകാമോ;
( ബി )
സഹകരണ ബാങ്കുകള്‍ക്കായി ഏകീകൃത സോഫ്റ്റ്‌വെയര്‍ നിർമ്മിക്കുന്നതിന് ഏതെങ്കിലും കമ്പനിയെ തിരഞ്ഞെടുത്തിരുന്നോ; എങ്കില്‍ ഈ കരാർ ടെണ്ടർ വഴിയാണോ നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
കരുവന്നൂർ സഹകരണ ബാങ്കിൽ സോഫ്റ്റ്‌വെയറിലെ ന്യൂനതകൾ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
738.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിനെ തുടര്‍ന്ന് സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയാൻ നിയമഭേദഗതി ആലോചിക്കുന്നുണ്ടോ;
( ബി )
വായ്പ തട്ടിപ്പ്, സ്വര്‍ണപ്പണയ തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; ഇതിനായി നിയമനിർമ്മാണം നടത്താൻ തയ്യാറാകുമോ;
( സി )
ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന് സഹകരണ നിയമത്തിൽ വ്യവസ്ഥയുണ്ടോ; എങ്കിൽ കരുവന്നൂര്‍ സഹകരണ ബാങ്കിൽ 2018-19 വർഷത്തിലെ ഓഡിറ്റിൽ ക്രമക്കേട്‌ കണ്ടെത്തിയിട്ടും പോലീസിനെ അറിയിക്കുന്നതിൽ വീഴ്‌ച വരുത്തിയതായി പറയപ്പെടുന്ന സാഹചര്യം വിശദമാക്കാമോ?
739.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്കിൽ അനധികൃതമായി നിയമനങ്ങളും അവധി അനുവദിക്കലും ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏത് രീതിയിലാണ് ഇത്തരം ക്രമക്കേടുകൾ ഉണ്ടായതെന്നും ഇതുമൂലം ബാങ്കിനുണ്ടായിട്ടുള്ള നഷ്ടം എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
കരുവന്നൂർ ബാങ്ക് തട്ടിപ്പും ക്രമക്കേടും അന്വേഷിക്കാൻ ഉന്നതതല കമ്മിറ്റിയെ നിയമിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഈ കമ്മിറ്റിയുടെ ഘടന എപ്രകാരമാണെന്നും റിപ്പോർട്ട് ലഭ്യമായോയെന്നും വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തിലൂള്ള തട്ടിപ്പ് മറ്റ് സഹകരണ ബാങ്കുകളിൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഇതാവർത്തിക്കാതിരിക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
740.
ശ്രീ വി ജോയി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തികൊണ്ടും സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താനും സഹകരണ മേഖലയുടെയാകെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്താനും ശ്രമങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യത്തില്‍ സഹകരണ സംഘങ്ങളില്‍ ക്രമക്കേടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ഇടപെടലുകളെ കുറിച്ച് അറിയിക്കാമോ;
( ബി )
പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളുടെ രക്ഷയ്ക്ക് സംരക്ഷണ നിധി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം സാങ്കേതിക വിദ്യാധിഷ്ഠിതമായി ആധുനികവല്‍ക്കരിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
741.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ആലത്തൂര്‍ നിയോജക മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ രൂപീകരിക്കപ്പെട്ട വിവിധ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
അവയില്‍ ഓരോന്നിന്റെയും പ്രവര്‍ത്തനമേഖലയും പ്രവര്‍ത്തനപരിധിയും വിശദമാക്കാമോ?
742.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിസന്ധിയിലാകുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനായി ജില്ലാ ബാങ്കുകളിൽ നിന്നും വായ്പ ലഭ്യമാക്കുന്ന രീതി സംസ്ഥാനത്ത് മുൻപ് നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ; ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതിക്ക് സർക്കാർ അനുമതിയോടെ ഇപ്രകാരം തീരുമാനമെടുക്കാൻ സാധിക്കുമായിരുന്നോ; വിശദമാക്കുമോ;
( ബി )
കേരള ബാങ്ക് രൂപീകരണത്തിനുശേഷം മേൽപ്പറഞ്ഞ പ്രകാരം പ്രതിസന്ധിയിലാകുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ; കേരള ബാങ്കിൽ നിന്നും ഇപ്രകാരം ഒരു സഹായം നൽകുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ; വിശദാംശം നൽകുമോ;
( സി )
കേരള ബാങ്ക് രൂപീകരണത്തോടെ സംസ്ഥാന സർക്കാരിന് സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സ്വതന്ത്രമായി ഇടപെടാനുള്ള അവസരം നഷ്ടപ്പെട്ട കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത് പരിഹരിക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
2020-21 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ എത്ര കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടായിരുന്നു; 2021 ഏപ്രിൽ 1 മുതൽ നാളിതുവരെ എത്ര കോടി രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിക്കപ്പെട്ടിട്ടുണ്ട്; സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിനായി ഈ കാലയളവിൽ എത്ര സഹകാരികൾ അപേക്ഷ നൽകിയിട്ടുണ്ട്; ഇതിൽ എത്രപേർക്ക് പൂർണ്ണമായും നിക്ഷേപം മടക്കിനൽകാൻ കഴിഞ്ഞിട്ടുണ്ട്; എത്രപേർക്ക് നിക്ഷേപം ഇനിയും മടക്കി നൽകുവാനുണ്ട്; വ്യക്തമാക്കാമോ;
( ഇ )
കരുവന്നൂർ ബാങ്കിൽ സ്ഥിരനിക്ഷേപം ഉണ്ടായിട്ടും ചികിത്സാ ചെലവിന് പണം ലഭിക്കാത്തതിനെ തുടർന്ന് മരണപ്പെട്ട ഫിലോമിനയുടെ കുടുംബം മേൽപ്പറഞ്ഞ കാലയളവിൽ സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിന് ആവശ്യം ഉന്നയിച്ചിരുന്നോ; എത്ര തുകയാണ് ആവശ്യപ്പെട്ടത്; പ്രസ്തുത കുടുംബത്തിന് എത്ര തുക മടക്കി നൽകുവാൻ സാധിച്ചു; ഏതൊക്കെ തീയതികളിലാണ് ഇപ്രകാരം തുക നൽകിയതെന്ന് വ്യക്തമാക്കുമോ;
( എഫ് )
കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിന് എത്ര തുക ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇത് ഏതുരീതിയിൽ കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
743.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും 1969-ലെ കേരള സഹകരണ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ പേര്, മേല്‍വിലാസം, ഏത് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാറുടെ കീഴിലാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നീ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍/സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍, പലവക വിഭാഗത്തില്‍പ്പെടുന്ന മറ്റ് സംഘങ്ങള്‍ എന്ന വിധത്തില്‍ മേല്‍ വിവരങ്ങള്‍ തരംതിരിച്ച് ലഭ്യമാക്കുമോ?
744.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമാേ?
745.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മേഖല ഇക്കോ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പൂവ്വത്തൂര്‍ പി.ഒ. (ക്ലിപ്തം നം. ആര്‍. 1309) എന്ന സ്ഥാപനം സഹകരണ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സ്ഥാപനങ്ങള്‍ക്ക് സഹകരണ വകുപ്പ് മുഖേന എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;
( സി )
വിനോദ സഞ്ചാരത്തിന് മണലൂര്‍ മണ്ഡലത്തില്‍ ഈ സ്ഥാപനം വഴി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്ന് വ്യക്തമാക്കാമോ?
746.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതിയതായി എത്ര സഹകരണ സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയതെന്ന് ജില്ല തിരിച്ചുള്ള കണക്ക് നൽകാമോ;
( ബി )
കാസർകോട് ജില്ലയിൽ ഏതൊക്കെ പുതിയ സഹകരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്നും അവയുടെ പ്രവർത്തന പരിധി ഏതാണെന്നും വിശദമാക്കാമോ?
747.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങള്‍ ഫയല്‍ ചെയ്യുന്ന ആര്‍ബിട്രേഷന്‍ കേസുകള്‍ ഹിയറിംഗ് നടത്തുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം അധികാരങ്ങളാണ് നിയമപരമായി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
748.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് കാേമണ്‍ സാേഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടാേ; ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
749.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളില്‍ ബാധ്യതയുള്ളവരില്‍ രോഗികള്‍, മരണം സംഭവിച്ചവര്‍ എന്നിവരെ റിസ്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുന്നതിനുള്ള അപേക്ഷകളില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( സി )
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ഈ വിഭാഗത്തില്‍ എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്ന ആളുകള്‍ മരണപ്പെടുകയോ അപകടം സംഭവിക്കുകയോ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത തരത്തില്‍ ഗുരുതരരോഗം ബാധിക്കപ്പെടുകയോ ചെയ്താല്‍ അവരുടെ കുടുംബങ്ങളെ സഹായിക്കുന്ന തരത്തില്‍ എന്തെല്ലാം ആശ്വാസ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
സഹകരണ വായ്പകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
750.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തവർക്ക് കോവിഡ് കാലത്ത് ലോൺതുക തിരിച്ചടക്കാൻ സാധിക്കാത്തതിനാൽ ജപ്തി നടപടികൾ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം ജപ്തി നടപടികൾ ഒഴിവാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ ജപ്തി നടപടികൾ നേരിടുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ വായ്പ തിരിച്ചടവിന് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
751.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്ന് റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോര്‍ഡില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്രപേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്നും അതിനായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
ഇനിയും ആനുകൂല്യം ലഭ്യമാക്കുവാന്‍ എത്ര അപേക്ഷകള്‍ ബാക്കിയുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
അര്‍ഹരായിട്ടുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും റിസ്ക് ഫണ്ട് ആനുകൂല്യം വേഗത്തില്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
752.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോര്‍ഡില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കിയെന്ന് ബാങ്ക് തിരിച്ചുള്ള വിവരം അറിയിക്കുമോ;
( സി )
പ്രസ്തുത ആനുകൂല്യം ഇതുവരെയും അനുവദിച്ചുകിട്ടാത്ത അപേക്ഷകളില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
അര്‍ഹരായ എല്ലാവര്‍ക്കും റിസ്ക് ഫണ്ട് ആനുകൂല്യം വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
753.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ വഴി റിസ്ക് ഫണ്ടിന് അപേക്ഷിച്ചവരുടെ വിശദാംശം നല്കുമോ;
( ബി )
പ്രസ്തുത ആനുകൂല്യം ഏത് വര്‍ഷം വരെ വിതരണം ചെയ്തെന്ന് വിശദമാക്കാമോ;
( സി )
റിസ്ക് ഫണ്ട് വിതരണം ചെയ്യുന്നതിന് നിലവില്‍ കാലതാമസമുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
754.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങി 17 മാസങ്ങൾ കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഹയർ ഗ്രേഡ് സ്കെയിലുകൾ ഇതുവരെയും അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കാമോ;
( ബി )
സഹകരണ ജീവനക്കാർക്ക് ഹയർ ഗ്രേഡ് സ്കെയിലുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
755.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയില്‍ സഹകരണ മേഖലയിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാനത്തെ സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കായി മെഡിസെപ് മാതൃകയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
756.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ രണ്ടാം നൂറ്ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
757.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ അക്ഷര മ്യൂസിയം സ്ഥാപിക്കുന്നുണ്ടോ; അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
അക്ഷര മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് എന്തൊക്കെ സൗകര്യങ്ങളാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
അക്ഷര മ്യൂസിയത്തിന്റെ ഭാഗമായി ലെറ്റര്‍ ടൂറിസം എന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
758.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ ടീം ആഡിറ്റ് സംവിധാനം ഏതെല്ലാം ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ടീം ആഡിറ്റ് സമ്പൂര്‍ണ്ണമായി നടപ്പാക്കുക വഴി സഹകരണ ആഡിറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാമോ;
( സി )
ടീം ആഡിറ്റ് എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
759.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങളെ സഹകരണ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വിശദമാക്കുമാേ?
760.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡന്റിനെതിരെ സഹകരണ വകുപ്പിന് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരാതിയുടെ അന്വേഷണ പുരോഗതി വിശദമാക്കാമോ; പരാതിയിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; അന്വേഷണത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ;
( സി )
സഹകരണ മേഖലയില്‍ പ്രസ്തുത വ്യക്തിക്കെതിരെ നിരവധി പരാതികളുള്ള സാഹചര്യത്തില്‍ സഹകരണ വകുപ്പ് വിശദ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
761.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങള്‍ മുഖേന പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; വിശദവിവരം ലഭ്യമാക്കുമോ?
762.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ മെമ്പര്‍മാരുടെ ചികിത്സയ്ക്കായി നടപ്പിലാക്കുന്ന സഹകരണ അംഗ സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായത്തിനായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര അപേക്ഷകളില്‍ ധനസഹായം അനുവദിച്ചുവെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
763.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്‍ഡോര്‍/ടര്‍ഫ്/ഫുട്ബാള്‍/ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ സ്ഥാപിച്ചിരുന്നോ; എങ്കില്‍ അവ എവിടെയെല്ലാം പ്രവര്‍ത്തന സജ്ജമായി എന്നറിയിക്കാമോ;
( ബി )
കര്‍മ്മ പദ്ധതിയ്ക്ക് ശേഷം കൂടുതല്‍ സഹകരണ സ്ഥാപനങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ ടർഫ് /ഗ്രൗണ്ട് സ്ഥാപിക്കുവാൻ അനുമതി നല്‍കുമോ; വിശദമാക്കാമോ?
764.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
26-02-2021-ലെ സ.ഉ.(സാധാ) 176/2021 നമ്പർ ഉത്തരവ്‌ പ്രകാരം സഹകരണ വകുപ്പിലെ പെൻഷൻ പദ്ധതി പരിഷ്കരിച്ചതു വഴി ഒരു മാസം എത്ര തുകയുടെ അധിക ബാധ്യതയാണ് പെൻഷൻ ബോർഡിന് ഉണ്ടായിട്ടുള്ളത്; ഈ അധിക ബാധ്യത എങ്ങനെ കണ്ടെത്തുന്നതിനാണ് ആലോചിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പെൻഷൻ പരിഷ്കരണത്തിന് നിയോഗിച്ച രണ്ടംഗ കമ്മിറ്റിക്കായി ആകെ എത്ര തുകയാണ് ചെലവായത്; ഈ ചെലവ്‌ സർക്കാരാണോ പെൻഷൻ ബോർഡാണോ വഹിച്ചതെന്ന് വിശദമാക്കുമോ;
( സി )
പെൻഷൻ ഫണ്ട്‌ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
765.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ ഇടയ്ക്കിടെ മുടങ്ങുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണങ്ങൾ വ്യക്തമാക്കാമോ;
( ബി )
രജിസ്ട്രേഷൻ നടപടികളിൽ മുടക്കം നേരിട്ടിട്ടും ശാശ്വത പരിഹാരനടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയിക്കാമോ;
( സി )
അടിയന്തര സാഹചര്യങ്ങളിൽ ഓഫ് ലൈനായി രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങള്‍ സർക്കാരിന്റെ ഓൺലൈൻ സർവറിൽ രേഖപ്പെടുത്താറുണ്ടോ; വിശദമാക്കാമോ?
766.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഡോക്യൂമെന്റ് ഡിജിറ്റൈസേഷന്‍ പദ്ധതി നടപ്പിലാക്കിയതുവഴി എന്തൊക്കെ സഹായങ്ങളാണ് എളുപ്പമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
767.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
രജിസ്റ്റര്‍ ചെയ്ത സംഘടനകളുടെ പ്രവര്‍ത്തന പരിധിയില്‍ സംഘടനയുടെ പേരിനോട് സമാനമായ പേരുപയോഗിച്ച് ഏതെങ്കിലും വ്യക്തികള്‍ പണപ്പിരിവോ, മറ്റു പ്രവര്‍ത്തനങ്ങളോ നടത്തിയാല്‍ എന്ത് നിയമ നടപടികളാണ് അവർക്കെതിരെ സ്വീകരിക്കാന്‍ വ്യവസ്ഥയുള്ളത്; ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
768.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവുന്നവര്‍ നല്‍കേണ്ട അപേക്ഷയുടെ വിശദവിവരം നല്‍കാമാേ; അപേക്ഷയില്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട ഘടകങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമാേ;
( ബി )
വിവാഹശേഷം രജിസ്ട്രാര്‍ നല്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലെെന്‍ ആയിട്ടുണ്ടാേ; ഇല്ലെങ്കില്‍ പ്രിന്റിംഗ് കാേപ്പി ആയിട്ടാണാേ കയ്യെഴുത്ത് സര്‍ട്ടിഫിക്കറ്റാണാേ നല്‍കുന്നത്; വിശദാശം നല്‍കാമാേ;
( സി )
ഇപ്രകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കാമാേ;
( ഡി )
സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ കാേടതി വഴി അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളുണ്ടാേ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമാേ; ഇല്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം വകുപ്പ് മുഖേന ആരംഭിക്കുമോയെന്ന് വ്യക്തമാക്കാമോ?
769.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1959-ലെ കേരള സ്റ്റാമ്പ് ആക്ടിലെ 28ബി വകുപ്പ് പ്രകാരം മൂല്യനിര്‍ണ്ണയ സാക്ഷ്യപത്രം തയ്യാറാക്കുന്നതിനായി വിശദമായ മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പ് പ്രകാരം നിലവില്‍ ഏതുനിരക്കിലാണ് മൂല്യനിര്‍ണ്ണയ സാക്ഷ്യപത്രം തയ്യാറാക്കുന്നതെന്ന് വ്യക്തമാക്കാമോ? ഏതുവകുപ്പാണ് നിരക്കുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സാക്ഷ്യപത്രം തയ്യാറാക്കുന്നതിന് വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യത്യസ്ത മാനദണ്ഡങ്ങളും വ്യത്യസ്ത നിരക്കുകളും സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സാക്ഷ്യപത്രം തയ്യാറാക്കുന്നതിന് യോഗ്യതയുള്ള അധികാരികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
770.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്ട്രേഷൻ നടപടികൾ സെർവർ തകരാറുമൂലം തടസ്സപ്പെടുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിന്റെ വേഗത കുറയാനുളള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
771.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ പേയ്മെന്റും ചെയ്താല്‍ അപേക്ഷയിലെ വിവരങ്ങളില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ അപേക്ഷ നിരസിക്കുന്നതോടൊപ്പം പേയ്മെന്റ് തുകയും നഷ്ടപ്പെടുന്ന സ്ഥിതി നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയും പേയ്മെന്റും നടത്തിയ എത്ര അപേക്ഷകളാണ് ഓണ്‍ ലൈന്‍ അപേക്ഷയില്‍ നല്‍കിയ വിവരങ്ങളിലെ തെറ്റുകള്‍ കാരണം നിരസിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; നിരസിക്കപ്പെട്ട അപേക്ഷകളിലൂടെ മതിയായ സേവനം ഉപഭോക്താവിന് നല്‍കാതെ എത്ര രൂപ സര്‍ക്കാരിന് ലഭിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പില്‍ നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷകളില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ആയത് തിരുത്തി നല്‍കുന്നതിന് അപേക്ഷകന് അവസരം നല്‍കും വിധം സോഫ്റ്റുവെയറില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന് സേവനം ലഭ്യമാകാതെ ഇത്തരത്തിൽ പൊതുജനങ്ങളുടെ പണം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ വിഷയത്തില്‍ പരിശോധന നടത്തി ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
772.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഓഫീസുകള്‍ ഡിജിറ്റൈസ്‌ ചെയ്യുന്നതിനും ആധുനികവല്കരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
773.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സബ്‌ രജിസ്ട്രാര്‍ ട്രെയിനിംഗ് സെന്റര്‍ നിലവില്‍ എവിടേക്കാണ് മാറ്റി സ്ഥാപിച്ചത് എന്നറിയിക്കാമോ; പ്രസ്തുത സ്ഥലത്ത് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ട്രെയിനിംഗ് സെന്റര്‍ കൂത്താട്ടുകുളത്ത് നിന്നും മാറ്റി സ്ഥാപിക്കാന്‍ ഇടയായതിന്റെ കാരണം അറിയിക്കുമോ;
( സി )
പ്രസ്തുത സെന്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി.യുടെ അഭിപ്രായം എന്തായിരുന്നുവെന്ന് അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
774.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സബ്‍ രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
775.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾ സ്മാർട്ട് സബ് രജിസ്ട്രാർ ഓഫീസുകളാക്കി അക്രെഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
776.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താനൂർ സബ് രജിസ്റ്റാർ ഓഫിസ് കെട്ടിടത്തിന്റെ വാടക നിർണ്ണയിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പ്രകാരമുള്ള റെന്റ് സർട്ടിഫിക്കറ്റ് മലപ്പുറം ജില്ലാ രജിസ്റ്റാർ ഓഫിസിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലായെങ്കിൽ ആയത് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
കെട്ടിടത്തിന്റെ വാടക കുടിശ്ശിക അടിയന്തരമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
777.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി രജിസ്ട്രേഷൻ ഓഫീസ് കെട്ടിട നിർമ്മാണത്തിന് നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഭൂമി പഞ്ചായത്ത് വകുപ്പിൽ നിന്നും ലഭ്യമാക്കുന്നതിന് നിലവിലുള്ള തടസ്സങ്ങൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതിനായി റവന്യൂ വകുപ്പിനോട് അഭിപ്രായം ആരായാൻ 25.06.2022-ന് രജിസ്‌ട്രേഷൻ വകുപ്പ് റവന്യൂ വകുപ്പിന് നൽകിയ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത കത്തിന് ലഭിച്ച മറുപടി വ്യക്തമാക്കാമോ;
( ഡി )
പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കുവാന്‍ റവന്യൂ വകുപ്പിനോട് അഭിപ്രായം ആരായാൻ റവന്യൂ വകുപ്പിന് കത്ത് നൽകേണ്ടതുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ലഭ്യമാക്കാൻ പഞ്ചായത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
778.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്‌ട്രേഷന്‍ വകുപ്പ് അഴിമതി വിമുക്തമാക്കുന്നതിനും സാങ്കേതികവല്‍ക്കരണത്തിനുമായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് വിശദമാക്കുമോ?
779.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി. വഴി നിര്‍മ്മിക്കുന്ന കായംകുളം മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ നിര്‍മ്മാണത്തിന്റെ നിലവിലുള്ള പുരാേഗതി എന്താെക്കെയാണ്;
( ബി )
തിയേറ്റര്‍ എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമാേ?
780.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തിന് ധനസഹായം നല്‍കണമെന്ന ഹര്‍ജി പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക സഹായം അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ;
( സി )
ഈ സ്ഥാപനത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ എത്ര തുകയാണ് നല്‍കിവരുന്നത്; വ്യക്തമാക്കാമോ;
( ഡി )
ഈ സ്ഥാപനത്തിന്റെ ഭരണസമിതി പുനഃസംഘടിപ്പിച്ച് ഉത്തരവായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
781.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
കിടപ്പ് രോഗികളായ അംഗങ്ങള്‍ക്ക് സമയബന്ധിതമായി രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ ചികിത്സാ സഹായം നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം വ്യക്തികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇളവുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
782.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കവിയും മലയാള ചലച്ചിത്രഗാന രചയിതാവുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ ജന്മദേശമായ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ മിനിനഗര്‍- നക്രാംചിറ കുളം ആധുനികരീതിയില്‍ നവീകരിച്ച് ഇതിനോട് ചേര്‍ന്ന് പൂവച്ചല്‍ ഖാദര്‍ സ്മാരക പാര്‍ക്ക് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
783.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക മാധ്യമങ്ങളുടെ വരവോടെ പുതിയ തലമുറയില്‍ വായനാശീലം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പുസ്തകങ്ങളുടെ നിലവിലുണ്ടായിട്ടുള്ള വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള പ്രസാധക വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
784.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ തലശ്ശേരി നിയോജക മണ്ഡലത്തിലെ തെയ്യം കലാ അക്കാദമിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച ഫണ്ടിന് ഭരണാനുമതി ലഭ്യമാക്കുന്നതു സംബന്ധിച്ച് നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
785.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ നൂറനാട് സ്ഥാപിക്കുന്ന പി.കൃഷ്ണപിള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തൂത കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഭരണാനുമതി അടിയന്തരമായി ലഭ്യമാക്കുമോ; വിശദമാക്കുമോ?
786.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം നവീകരിക്കുന്നതിനുള്ള പ്രൊപ്പോസൽ പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത സാംസ്കാരിക കേന്ദ്രം നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
787.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബജറ്റില്‍ 60 ലക്ഷം രൂപ അടങ്കല്‍ തുകയുടെ 20% വകയിരുത്തിയിട്ടുള്ള, വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തിന് അധിക തുകയ്ക്കുള്ള ഭരണാനുമതി ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭരണാനുമതി എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
788.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തുളു അക്കാദമിക്ക് സാമ്പത്തിക സഹായം അനുവദിക്കാറുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( സി )
സാമ്പത്തിക ബുദ്ധിമുട്ടുമൂലം പ്രസ്തുത സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിന്റെ ഭരണസമിതി പുനഃസംഘടിപ്പിച്ച് ഉത്തരവായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
789.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്ലാന്‍ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ;
( ബി )
അവിടെ ജോലിചെയ്യുന്ന ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;
( സി )
ഇവരില്‍ ദിവസവേതനക്കാര്‍, സ്ഥിരജീവനക്കാര്‍, ഇവരുടെ നിയമനരീതി എന്നിവ വിശദീകരിക്കാമോ;
( ഡി )
നിയമനങ്ങളില്‍ നിലവിലുള്ള സംവരണം പാലിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.