|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 6th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
284.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസംസ്കരണ
മേഖലയില്‍ കേരളത്തിനുള്ള
വളര്‍ച്ചാ സാധ്യതകളും തൊഴില്‍
സാധ്യതകളും
പ്രയോജനപ്പെടുത്തുന്നതിനായി
ഭക്ഷ്യസംസ്കരണ നയം
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഭക്ഷ്യസംസ്കരണ
വ്യവസായത്തിന്റെ വളര്‍ച്ച
സംസ്ഥാനത്ത്
ശക്തിപ്പെടുത്തുന്നതിനും
സുസ്ഥിരമാക്കുന്നതിനും ഇതുമായി
ബന്ധപ്പെട്ട് ഉപജീവനം
നടത്തുന്നവര്‍ക്കും പ്രാദേശിക
സംരംഭകര്‍ക്കും
പ്രയോജനപ്പെടുത്തുന്നതിനുമായി
ഭക്ഷ്യസംസ്കരണ നയം രൂപീകരിച്ച്
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഭക്ഷ്യസാധനങ്ങളുടെ
വിലക്കയറ്റം തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
285.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
ഓണക്കാലത്ത് എല്ലാ റേഷൻ കാർഡ്
ഉടമകൾക്കും ഭക്ഷ്യ കിറ്റ്
വിതരണം ചെയ്യുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇതിനായി
എത്ര കോടി രൂപ ചെലവഴിക്കാനാണ്
അനുമതി ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ഭക്ഷ്യക്കിറ്റിൽ
ഉൾപ്പെട്ടിട്ടുള്ള സാധനങ്ങൾ
വാങ്ങിയതുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങൾ എന്തെല്ലാം; ആരിൽ
നിന്നെല്ലാമാണ് സാധനങ്ങൾ
വാങ്ങിയിട്ടുള്ളത്; വിശദാംശം
വ്യക്തമാക്കുമോ?
286.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജക മണ്ഡലത്തില്‍
വിശപ്പുരഹിത കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കണ്ടെത്തിയിട്ടുള്ള
ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍
പഞ്ചായത്ത് അടിസ്ഥാനത്തില്‍
നല്‍കാമോ?
287.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശാല
നിയോജകമണ്ഡലത്തില്‍
വിശപ്പുരഹിത കേരളം പദ്ധതി
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിയോജകമണ്ഡലത്തില്‍ എത്ര
സുഭിക്ഷ ഹോട്ടലുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ചുള്ള വിവരം
വ്യക്തമാക്കാമോ; ആയതിന്
സര്‍ക്കാര്‍ നല്‍കുന്ന
സബ്സിഡികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
288.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിശപ്പുരഹിത
കേരളം പദ്ധതിയിലൂടെ എത്ര
സുഭിക്ഷ ഹോട്ടലുകള്‍
ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്;
മലപ്പുറം ജില്ലയില്‍ എത്ര
സുഭിക്ഷ ഹോട്ടലുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍ സുഭിക്ഷ
ഹോട്ടലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അവ
ആരംഭിക്കുന്നതിനായി നടപടി
സ്വീകരിക്കുമോ?
289.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍
കെ-സ്റ്റോറുകളാക്കി
മാറ്റുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ള റേഷന്‍
കടകള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
കെ-സ്റ്റോറുകള്‍
വഴി പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന സേവനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
290.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിശപ്പുരഹിത
കേരളം പദ്ധതിയുടെ ഭാഗമായി
കോഴിക്കോട് ജില്ലയില്‍ എത്ര
സുഭിക്ഷ ഹോട്ടലുകള്‍
ആരംഭിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിനായി
കോഴിക്കോട് ജില്ലയില്‍ നിന്നും
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്; അപേക്ഷകളിൽ
സ്വീകരിച്ചുവരുന്ന നടപടികള്‍
അറിയിക്കാമോ;
(
സി )
സുഭിക്ഷ
ഹോട്ടലുകള്‍ ആരംഭിക്കുന്നതിന്
നല്‍കിവരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
ർഅറിയിക്കാമോ?
291.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം തൃശ്ശൂര്‍ ജില്ലയില്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തിയ റേഷന്‍
കാര്‍ഡുകളുടെ കണക്ക് മണ്ഡലം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
മുന്‍ഗണനാ
കാര്‍ഡുകള്‍ അനര്‍ഹമായി കെെവശം
വച്ചവര്‍ക്കെതിരെ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
സി )
മുന്‍ഗണനാ
പട്ടികയില്‍ നിന്നും ഒഴിവാക്കിയ
കാര്‍ഡുകളെത്രയെന്ന് മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
റേഷന്‍ കടകളെയാണ്
കെ-സ്റ്റോറുകളാക്കി
മാറ്റുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
292.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലയളവ് മുതൽ
നാളിതുവരെ കാര്‍ത്തികപ്പള്ളി,
മാവേലിക്കര സപ്ലെെ ഓഫീസുകളുടെ
പരിധിയില്‍ അനര്‍ഹരായ എത്രപേരെ
റേഷന്‍ മുന്‍ഗണനാ പട്ടികയില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമാേ?
293.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ നിലവിൽ എത്ര റേഷൻ
കടകളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
താലൂക്കിൽ പ്രവർത്തിക്കാതെ
കിടക്കുന്ന റേഷൻ കടകൾ ഉണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
താലൂക്കിൽ പുതിയ റേഷൻ കടകൾ
അനുവദിക്കുന്ന കാര്യം പരിഗണനയിൽ
ഉണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
294.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സഞ്ചരിക്കുന്ന
റേഷന്‍കട എന്ന പദ്ധതിയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സേവനം
എവിടെയൊക്കെ ലഭ്യമാണെന്ന്
അറിയിക്കാമോ;
(
ബി )
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ എത്ര റേഷന്‍
കടകള്‍ പ്രസ്തുത രീതിയില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇല്ലെങ്കിൽ പ്രസ്തുത സംവിധാനം
ഏര്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കാമോ?
295.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്ത് ഭക്ഷ്യ കിറ്റുകൾ വിതരണം
ചെയ്ത വകയിൽ റേഷൻ
വ്യാപാരികൾക്ക് നൽകാനുള്ള
കമ്മീഷൻ ഇതുവരെ
നൽകിയിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തുക അടിയന്തരമായി നൽകണമെന്ന
ബഹു. ഹൈക്കോടതി വിധി വന്ന്
മാസങ്ങൾ പിന്നിട്ടിട്ടും ആയത്
നൽകാത്തത്തിന്റെ കാരണം
വിശദമാക്കാമോ; കുടിശ്ശിക തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
ഓണക്കിറ്റുകൾ
വിതരണം ചെയ്യുന്നതിന് റേഷൻ
വ്യാപാരികളെ വീണ്ടും
ചുമതലപ്പെടുത്തുമ്പോൾ അവർക്ക്
നൽകാനുള്ള കമ്മീഷൻ തുക എത്രയും
വേഗം വിതരണം
ചെയ്യുന്നതിനാവശ്യമായ നടപടികൾ
സ്വീകരിക്കാമോ?
296.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ ജില്ലകളില്‍ പല
കരണങ്ങളാല്‍ താല്‍ക്കാലികമായി
റദ്ദ് ചെയ്ത റേഷന്‍കടകളുടെ
ലൈസന്‍സ് പുനസ്ഥാപിക്കുന്നതിനു
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
297.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാേന്നി
മണ്ഡലത്തില്‍
അനുവദിച്ചിരിക്കുന്ന
കെ-സ്‍റ്റോറുകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമാേ?
298.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റേഷൻ കടകളുടെ പ്രവർത്തനം
മെച്ചപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പതിവ്
റേഷൻ ഉല്‍പ്പന്നങ്ങൾക്ക് പുറമെ
റേഷൻ കടകള്‍ വഴി മറ്റ്
പലവ്യജ്ഞനങ്ങളും വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
റേഷൻ
കടകളിലൂടെ മറ്റെന്തെല്ലാം
സേവനങ്ങൾ ലഭ്യമാക്കാനാണ്
ലക്ഷ്യമിടുന്നത്; വിശദാംശം
നൽകുമോ?
299.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതിയതായി
റേഷന്‍കട അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
ബി )
പുതിയതായി
റേഷന്‍കട അനുവദിക്കുന്നതിനായി
മുന്നാരാജ്, മുതുവാന പി.ഒ.,
പയ്യോളി സമര്‍പ്പിച്ച
അപേക്ഷയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ?
300.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ നിന്നും
കെ-സ്റ്റോറുകളാക്കി
മാറ്റുന്നതിനായി
തെരഞ്ഞെടുക്കപ്പെട്ട റേഷന്‍
കടകളുടെ വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ കൂടുതല്‍
റേഷന്‍കടകളെ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
301.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍
സ്ഥാപിച്ചിരിക്കുന്ന ഇ-പോസ്
മെഷീനുകളുടെ
ഗുണനിലവാരത്തകര്‍ച്ച കാരണം
റേഷന്‍ വിതരണം മുടങ്ങുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരം
മെഷീനുകള്‍ വാങ്ങിയ സമയത്ത്
വേണ്ടത്ര പരിശോധനകള്‍
നടത്താത്തതാണോ കാരണമെന്ന്
കരുതുന്നുണ്ടോ;
(
സി )
പ്രസ്തുത
മെഷീന്റെ ഓര്‍ഡര്‍ നല്‍കിയത്
ഏത് കമ്പനിക്കാണ്; പ്രസ്തുത
കമ്പനിയുമായി എ.എം.സി.
നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര
വര്‍ഷത്തേക്കാണ്;
(
ഡി )
ഇ-പോസ്
മെഷീനുകളുടെ ഗുണനിലവാരം
ഉറപ്പാക്കാന്‍ നിലവില്‍
എന്തെല്ലാം നടപടികൾ സ്വീകരിച്ചു
വരുന്നു; വിശദമാക്കാമോ?
302.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റേഷന്‍
കട ലൈസന്‍സുള്ള വ്യാപാരി
ടിയാളുടെ കടയുടെ എത്ര
ദൂരപരിധിയില്‍
എപ്പോഴുമുണ്ടാകണമെന്നാണ്
വ്യവസ്ഥചെയ്തിരിക്കുന്നത്;
(
ബി )
വിദേശത്തേക്കോ
സംസ്ഥാനത്തിന് പുറത്തേക്കോ
ലൈസെൻസിക്ക് യാത്ര
ചെയ്യണമെങ്കില്‍ അനുവാദം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
സി )
പ്രസ്തുത
യാത്ര ചുരുങ്ങിയ
കാലയളവിലേയ്ക്കാണെങ്കിലും
ലൈസന്‍സി പോകുമ്പോഴും തിരികെ
വരുമ്പോഴും സ്റ്റോക്ക്
പരിശോധിക്കുന്നതിന് ബന്ധപ്പെട്ട
സിവില്‍ സപ്ലൈസ് വകുപ്പിന്റെ
ഉദ്യോഗസ്ഥ സംവിധാനം മുഴുവന്‍
പ്രയത്നിക്കേണ്ട സാഹചര്യം
നിലവിലുണ്ടോ;
(
ഡി )
ഇത്തരം
അധ്വാനം കുറയ്ക്കുന്നതിന്
നിലവില്‍ റേഷന്‍ കടകളില്‍
ജോലിചെയ്യുന്നതും സിവില്‍
സപ്ലൈസ് വകുപ്പിന്റെ വെരിഫൈഡ്
ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ
സെയില്‍സ്‍മാന്‍മാര്‍ക്ക്
ഓതറൈസേഷന്‍ നല്‍കി റേഷന്‍കടകള്‍
അത്രയും കാലം
പ്രവര്‍ത്തിക്കത്തക്ക
വിധത്തില്‍ നിയമഭേദഗതിക്ക്
നടപടി സ്വീകരിക്കാമോ?
303.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗാേഡ്
ജില്ലയില്‍ ഭക്ഷ്യ പാെതു
വിതരണത്തിന്റെ ഭാഗമായി പുതുതായി
റേഷന്‍കടകൾ അനുവദിക്കുന്നതിനും
നിലവിലുള്ളവ മാറ്റി
സ്ഥാപിക്കുന്നതിനുമായി എത്ര
അപേക്ഷകള്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(
ബി )
റേഷന്‍
കടകളിലൂടെ എ.പി.എൽ. വിഭാഗത്തിന്
ഏതാെക്കെ മാസങ്ങളിലാണ് മണ്ണെണ്ണ
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമാേ?
304.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
അഗതിമന്ദിരങ്ങള്‍ക്കും
അനാഥാലയങ്ങള്‍ക്കും സൗജന്യ
നിരക്കില്‍
അനുവദിച്ചുകൊണ്ടിരിക്കുന്ന
റേഷന്‍ വിഹിതം കേന്ദ്ര
സര്‍ക്കാര്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വെട്ടിക്കുറച്ച
വിഹിതം പുനഃസ്ഥാപിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
305.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അനാഥാലയങ്ങള്‍,
അഗതിമന്ദിരങ്ങള്‍, കന്യാസ്ത്രീ
മഠങ്ങള്‍ തുടങ്ങിയ
സ്ഥാപനങ്ങളിലെ
അന്തേവാസികള്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍ നല്‍കി വന്നിരുന്ന
സൗജന്യ ഭക്ഷ്യ വിതരണം
നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന്
നിലനില്‍ക്കുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
ഇവർക്ക്
ഭക്ഷ്യധാന്യങ്ങള്‍ ജൂലൈ മാസം
മുതല്‍ വിതരണം ചെയ്യുമെന്ന്
സര്‍ക്കാര്‍ നല്‍കിയിരുന്ന
ഉറപ്പ് പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
സി )
സ്പെഷ്യല്‍
സ്കൂളുകളിലും സൗജന്യ ഭക്ഷ്യ
വിതരണം പുന:സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
ഇക്കാര്യം
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിന്റെ ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
ഇതുസംബന്ധിച്ച് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
306.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റേഷന്‍
പൊതുവിതരണ കേന്ദ്രത്തില്‍
നിന്നും സാധാരണയായി ഒരു
കുടുംബത്തില്‍ ഒരു മാസം വിതരണം
ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍
എന്തൊക്കെയാണെന്ന വിവരം ഓരോ
കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
ഒരു വര്‍ഷമായി ഏതെങ്കിലും
സാധനങ്ങള്‍ കുറയ്ക്കുകയോ
കൂട്ടുകയോ ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
സ്പെഷ്യല്‍
ആയി വിതരണം ചെയ്യുന്ന
സാധനങ്ങള്‍ എന്തൊക്കെയാണെന്നും
വിതരണം
ചെയ്യുന്നതെപ്പോഴാണെന്നുമുള്ള
വിശദവിവരം ലഭ്യമാക്കാമോ?
307.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സഞ്ചരിക്കുന്ന
റേഷന്‍ കടകള്‍
ആരംഭിക്കുന്നതിനായി സ്വീകരിച്ച
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
മത്സ്യതൊഴിലാളികള്‍
തിങ്ങിപ്പാര്‍ക്കുന്ന പൊന്നാനി
മണ്ഡലത്തില്‍ സഞ്ചരിക്കുന്ന
റേഷന്‍ കടകള്‍ ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
308.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
അഗതി-അനാഥ മന്ദിരങ്ങള്‍, വൃദ്ധ
സദനങ്ങള്‍, കോണ്‍വെന്റുകള്‍,
ബാലഭവനങ്ങള്‍ അടക്കമുള്ള
സ്ഥാപനങ്ങളിലേക്കുള്ള സൗജന്യ
നിരക്കിലെ റേഷന്‍ വിതരണം
നിര്‍ത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരം
സ്ഥാപനങ്ങളിലേക്ക് വര്‍ഷങ്ങളായി
നടത്തിവന്നിരുന്ന സൗജന്യ റേഷന്‍
വിതരണം നിര്‍ത്തലാക്കുവാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
സി )
സൗജന്യ
നിരക്കിലെ റേഷന്‍ വിതരണം
പെട്ടെന്ന് നിര്‍ത്തിയതുമൂലം
കോതമംഗലം മണ്ഡലത്തിലെയടക്കം
ഇത്തരം സ്ഥാപനങ്ങളിലെ
അന്തേവാസികള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇവര്‍ക്കുള്ള
സൗജന്യനിരക്കിലുള്ള റേഷന്‍
വിതരണം
പുനരാരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
309.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റേഷൻകടകൾ
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
റേഷൻകടകൾ
വഴി കുത്തരി, പുഴുക്കലരി,
പച്ചരി എന്നിവ വിതരണം
ചെയ്യുന്നതിന് സ്വീകരിച്ച
മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
(
സി )
റേഷൻ
കടകൾ വഴി കുത്തരി കൃത്യമായി
ലഭിക്കുന്നില്ലെന്ന പരാതി
പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ?
310.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിത്യോപയോഗ
സാധനങ്ങളുടെ വിലവര്‍ദ്ധനവ്
തടയുന്നതിനും വിപണിയില്‍
ഇടപെടുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
311.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ജൂൺ 1 മുതൽ നാളിതുവരെ അരി,
പലവ്യഞ്ജനങ്ങൾ, പയറുവർഗ്ഗങ്ങൾ,
ധാന്യങ്ങൾ, വെളിച്ചെണ്ണ
എന്നിവയുടെ പൊതു വിപണിയിലെ
വിലയും സപ്ലൈകോ ഔട്‍ലെറ്റുകളിലെ
വിലയും ഓരോ മാസവും ഒന്നാം തീയതി
അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
312.
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-ലെ
ഓണത്തോടനുബന്ധിച്ച് സർക്കാർ
നൽകുന്ന ഓണകിറ്റിലെ തുണിസഞ്ചി
സപ്ലൈകോ ഏത് കമ്പനിയിൽ നിന്നും
എത്ര രൂപ നിരക്കിലാണ്
വാങ്ങുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കമ്പനിക്ക് എത്ര രൂപ ഇതിനോടകം
നൽകി; എത്ര രൂപ നൽകാനുണ്ട്;
തുണിസഞ്ചി വാങ്ങുന്നതിന് ടെൻഡർ
നടപടികൾ സ്വീകരിച്ചിരുന്നുവോ;
വ്യക്തമാക്കാമോ;
(
സി )
തുണിസഞ്ചി
വാങ്ങുന്നതിന് ടെൻഡറിൽ ഏതൊക്കെ
കമ്പനികൾ പങ്കെടുത്തു; ഇവർ
ഓരോരുത്തരും രേഖപ്പെടുത്തിയ തുക
എത്രയാണ്; എന്നിവ വിശദമാക്കാമോ;
(
ഡി )
ടെൻഡർ
ലഭിച്ച കമ്പനിയുമായി തുണിസഞ്ചി
വാങ്ങുന്നതിന് ഉണ്ടാക്കിയ
കരാറിന്റെ വിശദാംശം
ലഭ്യമാക്കാമോ; ഒരു
തുണിസഞ്ചിക്ക് സർക്കാരിൽ
നിന്നും എത്ര രൂപയാണ് സപ്ലൈകോ
ഈടാക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
313.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റേഷന്‍
കടകളില്‍ വാതില്‍പ്പടി
വിതരണത്തിനായി
ഭക്ഷ്യധാന്യങ്ങള്‍
സൂക്ഷിക്കുന്നതിന്
സിവില്‍സപ്ലൈസ് വകുപ്പിന്
സ്വന്തമായി എത്ര ഗോഡൗണുകള്‍
ഉണ്ടെന്നും സപ്ലൈകോ വഴി എത്ര
ഗോഡൗണുകള്‍ വാടകയ്ക്ക്
എടുത്തിട്ടുണ്ടെന്നും അവയ്ക്ക്
വാടകയിനത്തില്‍ പ്രതിമാസം എത്ര
തുക ചെലവാക്കുന്നുണ്ടെന്നും
ജില്ല തിരിച്ച് വിശദമാക്കാമോ;
(
ബി )
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന ഗോഡൗണുകള്‍
ഭക്ഷ്യഭദ്രതാ നിയമം
അനുശാസിക്കുന്ന വിധത്തില്‍
ശാസ്ത്രീയമായി
നിര്‍മിക്കപ്പെട്ടിട്ടുള്ളതാണോയെന്ന
പരിശോധന നടത്തിയിട്ടുണ്ടോ;
എങ്കിൽ എത്ര ഗോഡൗണുകളാണ്
അത്തരത്തിൽ നിർമിക്കപ്പെട്ടതായി
കണ്ടെത്തിയിട്ടുള്ളത്;
(
സി )
ഗോഡൗണുകള്‍
ശാസ്ത്രീയമാക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത്
അവിടങ്ങളില്‍ നിയമം
അനുശാസിക്കുന്ന വിധം ഗോഡൗണുകള്‍
നിര്‍മിച്ചാല്‍ വാടകയിനത്തില്‍
ചെലവാകുന്ന വന്‍ തുക
ലാഭിക്കാന്‍ കഴിയുമെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ?
314.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സപ്ലൈക്കോ ഔട്ട്‍ലെറ്റുകളുടെ
ലൊക്കേഷന്‍ സംബന്ധിച്ച വിശദാംശം
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിനും
ഉപഭോക്താവിന് ലഭിക്കുന്ന
സേവനങ്ങളുടെ നിലവാരം
വിലയിരുത്തി അധികാരികളെ
അറിയിക്കുന്നതിനും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
സപ്ലൈകോ
വില്പനശാലകളിലെ സ്റ്റോക്ക്,
സെയില്‍സ്, പര്‍ച്ചേയ്സ് എന്നിവ
സംബന്ധിച്ച എല്ലാ വിവരങ്ങളും
ലഭ്യമാക്കുന്നതിന് പ്രത്യേക
സംവിധാനം ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
സംസ്ഥാന,
ജില്ലാ, താലൂക്ക് തല വിജിലന്‍സ്
കമ്മിറ്റികള്‍, റേഷന്‍കട
തലത്തിലുള്ള വിജിലന്‍സ്
കമ്മിറ്റികള്‍ എന്നിവ
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
ഇവയുടെ പ്രവര്‍ത്തനം
വിശദമാക്കാമോ?
315.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നഗരസഭയില്‍ റവന്യൂ ടവറിന് സമീപം
ഹൗസിംഗ് ബോര്‍ഡിന്റെ
അധീനതയിലുള്ള സ്ഥലത്ത് സിവില്‍
സപ്ലൈസ് ഗോഡൗണ്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
ഗോഡൗണ്‍ സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
316.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
25
കിലോയ്ക്ക് മുകളിലുള്ളവയ്ക്ക്
ഇളവു നല്‍കിക്കൊണ്ട്,
ചെറുകിടയായി പാക്കറ്റുകളിലാക്കി
വില്പന നടത്തുന്ന നിത്യോപയോഗ
സാധനങ്ങള്‍ക്കുമേല്‍
ജി.എസ്‍.റ്റി. ഏര്‍പ്പെടുത്തിയ
കേന്ദ്ര സര്‍ക്കാര്‍ നടപടി
സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍
വിലവര്‍ദ്ധനവിന് കാരണമായതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
സപ്ലൈകോ
അരി ഉള്‍പ്പെടെയുള്ള
അവശ്യസാധനങ്ങള്‍
പാക്കറ്റുകളിലാക്കിയാണ് വിപണനം
നടത്തുന്നതെന്നതിനാല്‍ കേന്ദ്ര
സര്‍ക്കാര്‍ നടപടി പ്രതിസന്ധി
സൃഷ്ടിക്കാനിടയുണ്ടോ;
(
സി )
പൊതുമാര്‍ക്കറ്റിലെ
വില നിയന്ത്രിച്ച്
നിര്‍ത്തുന്നതിന് സംസ്ഥാനത്ത്
കഴിഞ്ഞ സര്‍ക്കാര്‍
അധികാരത്തിലെത്തിയപ്പോള്‍
മുതല്‍ 14 ഇനം (ആദ്യഘട്ടത്തില്‍
13 ഇനം) അവശ്യസാധനങ്ങള്‍ക്ക്
വില വര്‍ദ്ധിപ്പിക്കുകയില്ലെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ അത് ഇപ്പോഴും തുടർന്ന്
വരുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പൊതുമാര്‍ക്കറ്റിലെ
വില നിയന്ത്രണത്തിന് സപ്ലൈകോ
നടത്തുന്ന വിപണി ഇടപെടല്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ?
317.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ 2015 മുതല്‍ 2022
വരെ അളവ്-തൂക്ക ഉപകരണങ്ങളുടെ
പരിശോധനയുമായി ബന്ധപ്പെട്ട്
ചാര്‍ജ്ജ് ചെയ്ത കേസുകളുടെ
എണ്ണവും പിഴ തുകയും
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ 2022-23
സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ
നടത്തിയ അളവ്-തൂക്ക ഉപകരണ
പരിശോധനകളുടെ വിശദാംശം
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|