UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
273.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ദേവികുളം മണ്ഡലത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
274.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്കൂളുകള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
സർക്കാർ സ്കൂളുകള്‍ക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം
275.
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വെങ്ങാനൂർ സർക്കാർ സ്കൂളിൽ സൂക്ഷിച്ചിരുന്ന അരിയിൽ പുഴുവിനെ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കൊട്ടാരക്കരയിൽ അംഗന്‍വാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് അംഗന്‍വാടിയില്‍ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരി കണ്ടെത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ സ്കൂളുകളിലേക്ക് നൽകുന്ന അരിയുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പു വരുത്താൻ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
വിദ്യാർത്ഥികളുടെ ഭക്ഷ്യസുരക്ഷക്കായി നടപ്പിലാക്കുന്ന പദ്ധതികൾ
276.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളുടെ ഭക്ഷ്യസുരക്ഷയ്ക്കായി നടപ്പിലാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങൾ നൽകുന്നതിന് വേണ്ടി സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഭക്ഷ്യസാധനങ്ങൾ ഗുണമേന്മയുള്ളതാണോയെന്ന് പരിശോധിക്കാൻ എന്തൊക്കെ സംവിധാനങ്ങളാണ് പ്രയോജനപ്പെടുത്തി വരുന്നത്; വ്യക്തമാക്കാമോ?
277.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പ് രഹിത കേരളം പദ്ധതിയിലൂടെ ഇതുവരെ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ?
278.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവിൽ മണലൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി മണ്ഡലത്തില്‍ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
279.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്ക് സപ്ലൈ ആഫീസ് പരിധിയിൽ നിലവിലുള്ള എ.എ.വൈ., മുൻഗണന, പൊതുവിഭാഗം സബ്‌സിഡി, പൊതുവിഭാഗം എന്നീ വിവിധ വിഭാഗം റേഷൻ കാർഡുകളിൽ ഓരോന്നിന്റെയും എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുവിഭാഗം സബ്‌സിഡി, പൊതുവിഭാഗം എന്നീ റേഷൻ കാർഡുകളിൽ, ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രത്യേക അനുമതി ഓരോ വിഭാഗത്തിലും എത്ര റേഷൻ കാർഡുകൾക്ക് നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ?
280.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ബി.പി.എല്‍. കാര്‍ഡിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലാവധി എത്രയെന്ന് വിശദമാക്കുമോ?
281.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും റേഷന്‍ കാര്‍ഡ് വിതരണം വേഗത്തിലാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ പുതുതായി റേഷന്‍ കാര്‍ഡിനുള്ള എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്താമോ?
282.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണനാ റേഷന്‍കാര്‍ഡ് അനുവദിക്കുന്നതിനായി നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ലഭിച്ച ആകെ അപേക്ഷകളുടേയും അവയില്‍ അനുവദിച്ചവ, നിരസിച്ചവ, ഇനിയും തീരുമാനമെടുക്കാത്തവ എന്നിവയുടെയും എണ്ണം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡുകളുടെ എണ്ണവും ഇവയുടെ ശതമാനവും ഗ്രാമം, നഗരം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഗ്രാമജനസംഖ്യയുടെ 52.63 ശതമാനവും നഗര ജനസംഖ്യയുടെ 39.5 ശതമാനവും മാത്രമേ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താവൂ എന്ന മാനദണ്ഡം താലൂക്ക്, വില്ലേജ്/പഞ്ചായത്ത് തലങ്ങളില്‍ ബാധകമാണോ; എങ്കില്‍ പ്രസ്തുത മാനദണ്ഡം നിലമ്പൂര്‍ താലൂക്കില്‍ പാലിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കുന്ന വെയിറ്റേജ് മാര്‍ക്കിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏത് വര്‍ഷത്തെ ബി.പി.എല്‍. പട്ടികയാണ് പരിഗണിക്കുന്നത്; പ്രസ്തുത പട്ടിക അവസാനമായി പരിഷ്കരിച്ചത് ഏത് വര്‍ഷത്തിലാണ് എന്നറിയിക്കാമോ;
( ഇ )
പ്രസ്തുത പട്ടിക പത്ത് വര്‍ഷത്തോളം മുമ്പ് തയ്യാറാക്കിയതായതിനാല്‍ നിലവിലെ അപാകതകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ അര്‍ഹരെ ഉള്‍പ്പെടുത്തുന്നതിനുമായി പട്ടിക പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടുമോയെന്ന് അറിയിക്കാമോ;
( എഫ് )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2009-ലെ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ട് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിച്ച കുടുംബത്തിലെ ഒരംഗത്തിന് പുതുതായി റേഷന്‍കാര്‍ഡ് അനുവദിക്കുമ്പോള്‍ മാതൃറേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതായതിനാല്‍ അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാ റേഷന്‍കാര്‍ഡ് നിഷേധിക്കപ്പെടുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ജി )
പുതിയ അപേക്ഷകന്റെ മാതൃകാര്‍ഡിലെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ലായെങ്കില്‍ അപേക്ഷകന്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അനര്‍ഹനാകുന്നത് എങ്ങനെയാണെന്ന് വിശദമാക്കാമോ?
283.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മുൻഗണന വിഭാഗത്തിൽപ്പെട്ട എത്ര റേഷൻ കാർഡുകൾ നൽകിയിട്ടുണ്ട്; ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
മുൻഗണന വിഭാഗം നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങൾ വിശദമാക്കാമോ?
284.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ എ.എ.വൈ., പി.എച്ച്.എച്ച്. പട്ടിക പ്രകാരം സംസ്ഥാനത്ത് മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡ് ഉടമകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( ബി )
ഓരോ ജില്ലയിലും ഇനി തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
285.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വയനാട് ജില്ലയിൽ എത്ര ആദിവാസി കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർക്ക് പുതിയ റേഷൻ കാർഡ് അടിയന്തരമായി അനുവദിച്ചു നൽകുന്നതിനും ഇവർക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
റേഷൻ വ്യാപാരികൾ പ്രസ്തുത വിഭാഗം ജനങ്ങൾക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിനെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
286.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി അനര്‍ഹരായ എത്ര പേർ മുൻഗണന റേഷൻ കാർഡ് വിഭാഗത്തിൽ നിന്ന് സ്വമേധയാ ഒഴി‍ഞ്ഞുപോയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ മുന്‍ഗണനാ റേഷന്‍കാർഡ് വിഭാഗത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ട എത്ര പേര്‍ പ്രസ്തുത മണ്ഡലത്തിൽ ഉണ്ടെന്നുള്ള വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ പ‍ഞ്ചായത്ത് അടിസ്ഥാനത്തിൽ വിശദാംശം നൽകാമോ;
( സി )
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാർഡായി മാറ്റി നൽകണമെന്നാവശ്യപ്പെട്ട് ലഭിച്ച ആകെ അപേക്ഷകള്‍ എത്ര; അവയിൽ അനുവദിച്ചത്, നിരസിച്ചത്, ഇനിയും തീരുമാനം എടുക്കാത്തത് എന്നിവയുടെ ഇനം തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ; പ്രസ്തുത അപേക്ഷകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
287.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ എത്ര മുന്‍ഗണന റേഷന്‍ കാര്‍ഡുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയില്‍ എത്ര റേഷന്‍ കടകള്‍ ഉണ്ടെന്ന വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട എത്ര റേഷന്‍ കാര്‍ഡ് ഉടമകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
2016 മുതൽ കഴിഞ്ഞ ഓരോ വര്‍ഷവും ആദിവാസി വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകളുടെ എണ്ണത്തിലെ വര്‍ദ്ധനവിന്റെ വിവരം ലഭ്യമാക്കാമോ?
288.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാ‍ർ അധികാരത്തിൽ വന്നതിന് ശേഷം കുന്നത്തുനാട് മണ്ഡലത്തിൽ എത്ര കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കുന്നത്തുനാട് മണ്ഡലത്തിൽ നിന്നും മുൻഗണനാ റേഷൻ കാർഡ് ലഭിക്കുന്നതിനായി നിലവിൽ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിൽ അനുവദിച്ചത്, നിരസിച്ചത്, പരിഗണനയിലുള്ളത് എന്നിവയുടെ എണ്ണം ഇനം തിരിച്ച് ലഭ്യമാക്കാമോ?
289.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ചിട്ടുള്ള കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ലിസ്റ്റിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനമെന്തായിരുന്നുവെന്ന് വെളിപ്പെടുത്താമോ?
290.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസറഗോഡ് ജില്ലയിൽ എത്ര റേഷൻ കാർഡുകൾ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയെന്ന കണക്ക് മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചവർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( സി )
ഇത്തരത്തിൽ എത്ര കാർഡുകളാണ് മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
291.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ആകെ എത്ര റേഷന്‍ കടകളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ആകെ എത്ര റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളതെന്ന് വിശദമാക്കുമോ;
( സി )
റേഷൻ കാർഡ് ബി.പി.എൽ. വിഭാഗത്തിലേക്ക് മാറ്റുന്നതിന് വേണ്ടി എത്ര അപേക്ഷകളാണ് പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസില്‍ നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത അപേക്ഷകളിന്മേല്‍ എന്നത്തേക്ക് തീർപ്പ് കല്‍പ്പിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ;
( ഇ )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പുതുതായി റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
292.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏതെല്ലാം റേഷൻ കടകളെയാണ് കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ മലയോര മേഖലകളിലെയും ആദിവാസി മേഖലകളിലെയും റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് മുൻഗണന നൽകുമോയെന്ന് വ്യക്തമാക്കുമോ?
293.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഇടയിലക്കാട് ദ്വീപില്‍ റേഷന്‍കട അനുവദിക്കുന്നതിന് ജില്ലാ കലക്ടറും സിവില്‍ സപ്ലൈസ് ജില്ലാ ഓഫീസറും തീരുമാനമെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും റേഷന്‍കട അനുവദിക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് എത്ര റേഷന്‍കടകൾ പുതുതായി അനുവദിച്ചിട്ടുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ?
294.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര റേഷന്‍ കടകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പുതുതായി ലെെസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( സി )
എത്ര റേഷന്‍ കടകളുടെ ലെെസന്‍സുകളാണ് ഈ കാലയളവില്‍ റദ്ദ് ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ഡി )
ലെെസന്‍സുകള്‍ റദ്ദ് ചെയ്യാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
295.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യധാന്യ വിതരണം വിപുലപ്പെടുത്തുന്നതിനായി പുതുതായി റേഷന്‍ കടകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പുതുതായി റേഷന്‍ കടകള്‍ അനുവദിക്കുമ്പോള്‍ അപേക്ഷകര്‍ക്ക് യോഗ്യതയില്‍ ഇളവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
296.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി റേഷന്‍കടകളില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ വിഭാവനം ചെയ്യുന്ന പരിഷ്കാര നടപടികളെക്കുറിച്ച് വിശദീകരിക്കാമോ?
297.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ, ഗോതമ്പ് എന്നിവയുടെ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
298.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ വിശപ്പ് രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് എത്ര പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
299.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി രൂപീകരിച്ച വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പാേര്‍ട്ട് താലൂക്ക് തിരിച്ച് ലഭ്യമാക്കാമാേ?
300.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് റേഷന്‍ വിതരണത്തിനുള്ള അരി അങ്ങാടിപ്പുറത്ത് നിലവിലുള്ള ഗോഡൗണില്‍ നിന്നും എത്തിയ്ക്കുന്നതിന് പകരം ഒലവക്കോട് ഗോഡൗണിനെ ആശ്രയിക്കുന്നത് സപ്ലൈക്കോയ്ക്ക് പ്രതിമാസം ഭീമമായ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കുറഞ്ഞ നിരക്കില്‍ അങ്ങാടിപ്പുറം ഗോഡൗണില്‍ നിന്നും അരി എത്തിയ്ക്കാമെന്നിരിക്കെ മറ്റ് ജില്ലയിലെ ഗോഡൗണിനെ ആശ്രയിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ ഒലവക്കോട് നിന്നും എത്തിക്കുന്ന അരി പഴകിയതും ദ്രവിച്ച ചാക്കുകളിൽ സംഭരിച്ചതും ആയതിനാൽ പലപ്പോഴും വിതരണത്തിന് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
മലപ്പുറം ജില്ലയില്‍ അരി വിതരണം ചെയ്യുന്നതിന് ഒലവക്കോട് ഗോഡൗണിനെയും അങ്ങാടിപ്പുറത്ത് നിലവിലുള്ള ഗോഡൗണിനെയും ആശ്രയിക്കുമ്പോള്‍ ഉള്ള ചെലവിലെ വ്യത്യാസം താരതമ്യം ചെയ്ത് അറിയിക്കാമോ?
301.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
നിലവില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് ഗുണനിലവാരമില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
302.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എൽ. കാര്‍ഡ് ഉടമകള്‍ക്ക് സബ്സിഡി നിരക്കില്‍ റേഷന്‍വിതരണം നടത്തിയ ശേഷം കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സബ്സിഡി രഹിതമായി എ.പി.എൽ. വിഭാഗങ്ങള്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
റേഷന്‍ വിതരണത്തില്‍ കൃത്യമായ അളവും തൂക്കവും ഗുണനിലവാരവും ഉറപ്പു വരുത്തിയ ശേഷം വിതരണക്കാര്‍ക്ക് 2% ഷോര്‍ട്ടേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
റേഷന്‍ ഇതര ഉല്‍പ്പന്നങ്ങള്‍ അനുവദിച്ച് റേഷന്‍ കടകളെ ആകര്‍ഷകമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
സ്റ്റോക്ക് നിലവാരം അനുസരിച്ച് ആട്ട വിതരണവും യഥാവസരം സപ്പോര്‍ട്ടിംഗ് മണിയും കമ്മീഷനും അനുവദിക്കുമോ;
( ഇ )
ലൈസന്‍സിക്ക് കട നടത്തുവാന്‍ താത്പര്യമില്ലാത്ത സാഹചര്യത്തില്‍ സെയില്‍സ്മാനു് കട നടത്തുവാനുള്ള അനുവാദം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( എഫ് )
കോട്ടയം ജില്ലയില്‍ എ.ആര്‍.ഡി.366 നടത്തുന്ന അതിരുമ്പുഴ വില്ലേജില്‍ പടിഞ്ഞാറ്റുംകര പൂവം വീട്ടില്‍ മോലിമാത്യൂ, സെയില്‍സ് മാനായ റോയിക്ക് കടയുടെ ലൈസന്‍സ് നല്‍കണമെന്ന് കാണിച്ച് ഇ-ഫയല്‍ നമ്പര്‍. 5839035 പ്രകാരം 31.12.2021-ല്‍ സമര്‍പ്പിച്ച അപേക്ഷയിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
303.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍, ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ എന്നിവയുടെ അടിക്കടിയുള്ള വില വര്‍ദ്ധനവും കേന്ദ്രനയത്തിന്റെ ഫലമായി ഭക്ഷ്യസാധനങ്ങള്‍, ഭക്ഷ്യ എണ്ണ, മരുന്നുകള്‍, നിര്‍മ്മിത ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റവും ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ജനങ്ങളുടെ പൊതുജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
രാജ്യത്താകെ ജനജീവിതം ദുസ്സഹമാവുകയും വന്‍ വിലക്കയറ്റം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ ഇത് തട‍ഞ്ഞു നിര്‍ത്തുന്നതിനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
304.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
305.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങള്‍ കുറ‍ഞ്ഞ വിലയ്ക്ക് നല്‍കി പ്രസ്തുത മേഖലയിലെ സ്വകാര്യ കച്ചവടക്കാരുടെ കടന്നുകയറ്റവും അമിതവില ഈടാക്കലും നിയന്ത്രിക്കുന്നതിനും അതോടൊപ്പം ഗുണനിലവാരമുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമായി കഴിഞ്ഞ സര്‍ക്കാർ നടപ്പാക്കിയതും ഈ സര്‍ക്കാർ നടത്തിവരുന്നതുമായ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
സപ്ലൈകോ നിത്യോപയോഗ സാധനങ്ങള്‍ വിപണനം നടത്തുന്നതോടൊപ്പം കാര്‍ഷികോല്പന്നങ്ങളും ശേഖരിച്ച് കുറ‍ഞ്ഞ വിലയില്‍ ജനങ്ങള്‍ക്കു നല്‍കുവാനും അതുവഴി സ്വകാര്യ കുത്തകകളുടെ കടന്നുകയറ്റം ഒഴിവാക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;
( സി )
പൊതുവിപണിയിലെ വിലക്കയറ്റം തടയുവാന്‍ നടത്തിവരുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
306.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ?
307.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
നിലവിൽ കേരളത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ;
( സി )
പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞ് നി‍ർത്താൻ പൊതുവിതരണ രംഗത്ത് 2021-22 സാമ്പത്തിക വർഷം എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
308.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകരിൽ നിന്നും കിലോയ്ക്ക് എത്ര രൂപ നിരക്കിൽ നെല്ല് സംഭരിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നതിനായി സംസ്ഥാന സർക്കാർ വിഹിതമായി അനുവദിച്ചിട്ടുള്ളത് കിലോയ്ക്ക് എത്ര രൂപ വീതം ആണ്; എന്ന് മുതലാണ് ഈ നിരക്ക് പ്രകാരം കർഷകരിൽ നിന്ന് സര്‍ക്കാര്‍ നെല്ല് സംഭരിച്ചു തുടങ്ങിയതെന്ന് വെളിപ്പെടുത്താമോ;
( സി )
മുൻ സർക്കാരിന്റെ അവസാന നാളുകളിൽ അന്നത്തെ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്ന നെല്ല് സംഭരണ വിലയിലെ 52 പൈസയുടെ വർദ്ധനവ് കർഷകർക്ക് ലഭ്യമാക്കുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരമേറ്റ ശേഷം നെല്ല് സംഭരണ വിലയിൽ വീണ്ടും 20 പൈസയുടെ വർദ്ധനവ് പ്രഖ്യാപിക്കുകയുണ്ടായോ; എങ്കിൽ ഈ വർദ്ധനവിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവിൽ സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന് കിലോയ്ക്ക് എത്ര രൂപ വീതമാണ് കർഷകർക്ക് നൽകിയതെന്ന് അറിയിക്കാമോ;
( എഫ് )
കർഷകർക്ക് നൽകിയ വില മുൻ പ്രഖ്യാപനങ്ങൾ പ്രകാരമുള്ള ആകെ വിലയേക്കാൾ കുറവായിരുന്നോ; എങ്കിൽ ഈ കുറവുണ്ടായത് എന്തുകൊണ്ടാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
309.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ.ഉ. (പി) നം 3/2017/ഉ.ഭ.പ.വ തീയതി 25.02.2017 പ്രകാരവും സ.ഉ. (സാധാ) നം 55/2021/ഉ.ഭ.പ.വ തീയതി 21.10.2021 പ്രകാരവും സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റം ഓൺലൈൻ വഴി മാത്രമേ ആകാവൂ എന്ന് നിർദേശം ഉണ്ടെങ്കിലും ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ഇത് നടപ്പിലാക്കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ;
( ബി )
ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ പൊതു സ്ഥലം മാറ്റത്തിനുള്ള ഇലക്ട്രോണിക്സ് ഡാറ്റാബാങ്ക് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതു പ്രകാരമാണോ സ്ഥലം മാറ്റം നടക്കുന്നത്;
( സി )
ഓൺലൈൻ സ്ഥലം മാറ്റം എന്നു മുതൽ നടപ്പാക്കാനാകുമെന്ന് വിശദീകരിക്കാമോ?
310.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കടകൾ വഴി അടുത്തകാലത്ത് വ്യാജ മട്ടഅരി വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത അരി എണ്ണയും നിറവും ചേർത്ത് പോളീഷ് ചെയ്ത് എത്തിക്കുന്നതായ പരാതി പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
311.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പല പെട്രോള്‍ പമ്പുകളും ഗ്യാസ് വിതരണ കമ്പനികളും അളവ്-തൂക്കവും ഗുണമേന്മയും കൃത്യമായി പാലിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കൃത്യമായ ഇടവേളകളില്‍ പ്രസ്തുത സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അളവ്-തൂക്കവും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.