|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5335.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍ ക്ലാസ്സ് മുറികളാക്കി
ഉപയോഗപ്പെടുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പുതുക്കാട്
മണ്ഡലത്തില്‍ അളഗപ്പ നഗര്‍
ഗവണ്മെന്റ് ഹൈസ്കൂളില്‍
താല്‍ക്കാലിക ക്ലാസ്സ്
മുറികളാക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
അനുവദിക്കാന്‍ അനുകൂല നടപടി
സ്വീകരിക്കുമോ;
(
സി )
വരന്തരപ്പിള്ളി
പഞ്ചായത്തിലെ മുപ്ലിയം
ഗവണ്‍മെന്റ് ഹൈസ്കൂളില്‍
താല്‍ക്കാലിക ക്ലാസ്സ്
മുറികളാക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
5336.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ സൂപ്പര്‍ ക്ലാസ്
ഉൾപ്പെടെയുള്ള ബസ്സുകൾ
രാത്രികാലങ്ങളില്‍ സ്ത്രീകള്‍
ഉൾപ്പെടെയുള്ള യാത്രക്കാർ
ആവശ്യപ്പെടുന്ന പക്ഷം
സ്റ്റോപ്പുകളിൽ
നിർത്തികൊടുക്കുന്നതിന് വ്യവസ്ഥ
ഉണ്ടോ എന്ന് അറിയിക്കാമോ;
(
ബി )
സ്ത്രീസുരക്ഷയുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്‍.ടി.സി. എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(
സി )
രാത്രികാലങ്ങളില്‍
സര്‍വ്വീസ് നടത്തുന്ന
ബസ്സുകളുടെ എണ്ണത്തില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
(
ഡി )
ഒറ്റപ്പെട്ട
സ്ഥലങ്ങളിലേക്ക്
രാത്രികാലങ്ങളില്‍
കെ.എസ്.ആര്‍.ടി.സി.
നടത്തിയിരുന്ന സര്‍വ്വീസുകള്‍
കോവിഡ് വ്യാപനത്തിന് ശേഷം
പുനഃസ്ഥാപിച്ചിട്ടില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
5337.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മോട്ടോർ വാഹന നിയമത്തിന്
അനുസൃതമല്ലാതെ നെയിം ബോർഡുകളും
ലൈറ്റുകളും സ്ഥാപിക്കുന്ന
വാഹനങ്ങൾക്കെതിരെ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(
ബി )
സർക്കാർ,
സ്വകാര്യ വാഹനങ്ങൾ മോട്ടോർ
വാഹന നിയമത്തിന് അനുസൃതമായ
വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തണമെന്ന്
ഹൈക്കോടതി നിർദ്ദേശം
നൽകിയിട്ടുണ്ടോ;
(
സി )
എങ്കിൽ
ഹൈക്കോടതി നിർദ്ദേശപ്രകാരം
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
5338.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്നറിയിപ്പ്
ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത
പ്രദേശങ്ങളില്‍ അമിത വേഗതയ്ക്ക്
പിഴ ഈടാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതുമൂലം
വാഹനയാത്രക്കാര്‍ക്ക് സർക്കാരിൽ
അതൃപ്തി ഉണ്ടാകുമെന്നത്
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
5339.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
സേഫ്റ്റി ഫണ്ട് ഇനത്തില്‍ ഓരോ
വര്‍ഷവും ശരാശരി എത്ര തുക
ഫണ്ടായി ലഭിക്കുന്നുവെന്നും ഓരോ
ജില്ലയ്ക്കും എത്ര തുക വീതം
അനുവദിക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക ജില്ല
തിരിച്ചനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
പ്രസ്തുത തുക എന്തെല്ലാം
ആവശ്യങ്ങള്‍ക്കായി
വിനിയോഗിക്കാനാകും;
വിശദീകരിക്കാമോ?
5340.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ആകെ
ഉണ്ടായ റോഡപകടങ്ങള്‍ എത്ര;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ റോഡപകടങ്ങൾ മൂലം
ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍
ഉണ്ടെങ്കില്‍ എത്രയെന്നും
പരിക്ക് പറ്റിയ സംഭവങ്ങള്‍
ഉണ്ടെങ്കില്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(
സി )
ഏറ്റവും
കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടായത്
ഏതുതരം വാഹനങ്ങള്‍ മൂലമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
റോഡപകടങ്ങള്‍
കുറയ്ക്കാന്‍ ജില്ലയില്‍
ഗതാഗതവകുപ്പ് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
5341.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ആര്‍.ടി.സി.യുടെ
ടിക്കറ്റിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
5342.
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
സ്വിഫ്റ്റ് കമ്പനിക്കായി
അഞ്ഞൂറ് പുതിയ ഇലക്ട്രിക്
ബസ്സുകൾ വാങ്ങുവാനുള്ള ടെൻഡർ
നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ; എന്ത്
തുകയാണ് ഈ ഇനത്തിൽ ചെലവ്
വരുമെന്ന് പ്രതീക്ഷിക്കുന്നത്;
(
ബി )
റീച്ചാർജ്
ചെയ്യുന്നതിന് കൂടുതൽ സമയം
ആവശ്യമാണെന്ന പരിമിതി
ഒഴിവാക്കുന്ന തരത്തിലുള്ള
വാഹനങ്ങളാണോ വാങ്ങുവാൻ
ഉദ്ദേശിക്കുന്നത്; എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
കെ.എസ്.ആർ.ടി.സി.
സ്വിഫ്റ്റ് മുൻപ് വാങ്ങിയ
ഇലക്ട്രിക് ബസ്സുകളിൽ
എത്രയെണ്ണം നാളിതുവരെ
നിരത്തിലിറക്കിയിട്ടുണ്ട്;
അവയുടെ സർവ്വീസ് ലാഭകരവും
കാര്യക്ഷമവും ആണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
നിലവിലുള്ള
ഇലക്ട്രിക് ബസ്സുകളുടെ
കാര്യക്ഷമത ബോധ്യപ്പെടുന്നതിന്
മുൻപ് അഞ്ഞൂറ് ബസ്സുകൾ കൂടി
വാങ്ങുവാൻ തീരുമാനമെടുത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
5343.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ്
സെന്ററുകൾ നിർത്തലാക്കുന്നത്
സംബന്ധിച്ച് എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കിൽ
എന്തെല്ലാം മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് പ്രസ്തുത
തീരുമാനമെടുത്തതെന്നറിയിക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് അടച്ചു പൂട്ടിയ
ഓപ്പറേറ്റിംഗ് സെന്ററുകൾ
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ഡി )
ഇനി
അടച്ചുപൂട്ടാൻ
നിശ്ചയിച്ചിരിക്കുന്ന സെന്ററുകൾ
ഏതെല്ലാമെന്ന് വിശദമാക്കാമോ?
5344.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഡീസല്‍ ബസ്സുകള്‍ സി.എൻ. ജി
യിലേയ്ക്ക് പരിവര്‍ത്തനം
ചെയ്യുന്നതിന്റെ ഭാഗമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
ഇതുവരെയായി
എത്ര ബസ്സുകള്‍ സി.എൻ .ജി.
യിലേക്ക് പരിവര്‍ത്തനം
ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
(
സി )
സി.എന്‍.ജി.
യിലേയ്ക്ക് ബസ്സുകള്‍
പരിവര്‍ത്തനം ചെയ്യുന്നത്
സംബന്ധിച്ച് വിശദപഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
5345.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മൊബിലിറ്റി ഹബ്ബ്
നിര്‍മ്മാണത്തിന് എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും ഏത്
ഏജന്‍സിക്കാണ് നിര്‍മ്മാണചുമതല
നല്‍കിയിട്ടുള്ളതെന്നും
നിര്‍മ്മാണ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ ;
(
ബി )
എന്തൊക്കെ
സൗകര്യങ്ങളാണ് മൊബിലിറ്റി
ഹബ്ബിൽ ഉണ്ടാവുകയെന്നും
നിര്‍മ്മാണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും അറിയിക്കാമോ
;
(
സി )
കരാര്‍
പ്രകാരം നിര്‍മ്മാണം
എന്നത്തേക്കാണ്
പൂര്‍ത്തീകരിക്കേണ്ടത്;
നിര്‍മ്മാണത്തില്‍ കാലതാമസം
വന്നിട്ടുണ്ടോ; എങ്കിൽ കാരണം
വ്യക്തമാക്കുമോ ;കാലതാമസം
പരിഹരിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
5346.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ബസ്സുകളുടെ അറ്റകുറ്റപ്പണികൾ
യഥാസമയം നടത്താത്തതുമൂലം
ബസ്സുകൾ വിവിധ ഡിപ്പോകളിൽ
തുരുമ്പെടുത്ത് കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇങ്ങനെ
ഉപയോഗശൂന്യമായ ബസ്സുകൾ എന്ത്
ചെയ്യാനാണ് ഉദ്ദേശിക്കുന്നത്;
(
സി )
ഇവയിൽ
തീരെ ഉപയോഗശൂന്യമായവ പൊളിച്ചു
വിൽക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
5347.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സിയുടെ
2022 മേയ് മാസത്തെ വരുമാനം
ഏതൊക്കെ വിധത്തിലുള്ളവയാണെന്ന്
അറിയിക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സിയുടെ
2022 മേയ് മാസത്തെ ചെലവ് എത്ര
രൂപ ആണെന്നും ആയതു ഏതൊക്കെ
വിധത്തിൽ ആണെന്നും
വ്യക്തമാക്കാമോ;
(
സി )
വരവും
ചെലവും ഏകോപിപ്പിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ; എങ്കിൽ
ഏതൊക്കെ വിധത്തിലാണെന്ന്
അറിയിക്കാമോ?
5348.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസുകളില്‍ കൂടുതല്‍ യാത്രക്കാരെ
ആകര്‍ഷിക്കുന്നതിലേക്കായി
സ്ഥിരം യാത്രക്കാര്‍ക്ക്
ഉപകാരപ്രദമാകുന്ന തരത്തില്‍
സീസണ്‍ ടിക്കറ്റ് സംവിധാനം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ ജില്ലകളില്‍ ഇത്
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
5349.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.
എസ്. ആർ. ടി. സി.
സ്വിഫ്റ്റിന്റെ സര്‍വ്വീസ് ഇതര
വരുമാന മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയെന്നും ആ ഇനത്തിൽ
ഇന്നേവരെ ആകെ എത്ര വരുമാനം
ലഭിച്ചുവെന്നും വിശദമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യ്ക്ക് അനുവദിച്ച പണം
ഉപയോഗിച്ചാണോ സ്വിഫ്റ്റ്
ബസ്സുകള്‍ വാങ്ങിയിട്ടുള്ളത്;
എങ്കില്‍
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
പ്രസ്തുത തുകയുടെ പലിശ
നല്‍കുമോയെന്നും എങ്ങനെയാണ്
കെ.എസ്.ആര്‍.ടി.സി.യ്ക്ക് പണം
തിരികെ നല്‍കുകയെന്നും എത്ര
വര്‍ഷത്തിനുള്ളില്‍ തുക
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
കൊടുത്തു തീര്‍ക്കാന്‍
സാധിക്കുമെന്നും വിശദമാക്കാമോ;
(
സി )
കെ.
എസ്. ആർ. ടി. സി. സ്വിഫ്റ്റ്
ബസ്സുകള്‍ വാങ്ങുന്നതിന്
ആവശ്യമായ തുക കണ്ടെത്തിയത്
ഏതെല്ലാം
മാര്‍ഗ്ഗത്തിലൂടെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ജീവനക്കാരുടെ
ശമ്പളം, ബസ്സ് മെയിന്റനന്‍സ്,
കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലം
ഉപയോഗിക്കുന്നതിനുള്ള വാടക
തുടങ്ങി കെ. എസ്. ആർ. ടി. സി.
സ്വിഫ്റ്റിന്റെ ഇന്നുവരെയുള്ള
ആകെ ചെലവ് തരം തിരിച്ച്
വിശദമാക്കാമോ;
(
ഇ )
കെ.
എസ്. ആർ. ടി. സി. സ്വിഫ്റ്റിന്
നിലവില്‍ എത്ര ബസ്സുകള്‍ ഉണ്ട്;
പ്രസ്തുത ബസ്സുകളുടെ
പെര്‍മിറ്റ് ആരുടെ പേരിലാണ്;
വ്യക്തമാക്കാമോ;
(
എഫ് )
കെ.
എസ്. ആർ. ടി. സി.
സ്വിഫ്റ്റിന്റെ എത്ര ബസ്സുകള്‍
അപകടത്തില്‍പ്പെട്ടിട്ടുണ്ട്;
അപകടത്തില്‍പ്പെട്ട ബസ്സുകളുടെ
റിപ്പയര്‍ പ്രവൃത്തിക്ക് എത്ര
രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്;
വിശദവിവരം ലഭ്യമാക്കാമോ?
5350.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ
കഴിയുന്ന തരത്തിൽ
കെ.എസ്.ആര്‍.ടി.സി.
നിയന്ത്രണത്തിലുള്ള പെട്രോൾ
പമ്പുകൾ
പ്രവര്‍ത്തിക്കുന്നുണ്ടോ;
(
ബി )
എങ്കിൽ
ഏതൊക്കെ പമ്പുകളിലാണ് പ്രസ്തുത
സേവനം ലഭ്യമായിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
എല്ലാ
ജില്ലകളിലും ഇത്തരം പമ്പുകൾ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
5351.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര ബസ് റൂട്ടുകളാണ്
പുതുതായി
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
തിരുവനന്തപുരം
നഗരത്തില്‍ നടപ്പിലാക്കുന്ന
സിറ്റി സര്‍ക്കുലര്‍ ബസ്
സര്‍വ്വീസ് സംവിധാനം മറ്റ്
ജില്ലകളില്‍ കൂടി
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5352.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആർ.ടി.സി.യില്‍
എന്തെല്ലാം പുതിയ
പരിഷ്കാരങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പുതിയ
പരിഷ്കരണങ്ങള്‍
കെ.എസ്.ആർ.ടി.സി.യെ
ലാഭകരമാക്കുന്നതിന്
യോജിച്ചവയാണെന്നും
പൊതുജനങ്ങള്‍ക്ക് കൂടുതല്‍
പ്രയോജനപ്രദമാണെന്നും
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
സി )
പുതുതായി
എന്തെല്ലാം പരിഷ്കാരങ്ങളാണ്
കെ.എസ്.ആർ.ടി.സി.യില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
5353.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലൂടെയുള്ള എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസുകളാണ് കോവിഡ്
സാഹചര്യത്തില്‍
നിര്‍ത്തലാക്കിയത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
അതില്‍
പുനരാരംഭിച്ച സര്‍വ്വീസുകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പുനരാരംഭിക്കാന്‍
ബാക്കിയുള്ള സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കുന്നത്തുനാട്
മണ്ഡലത്തിലെ കോലഞ്ചേരി ബ്ലോക്ക്
ജംഗ്ഷനില്‍ ലിമിറ്റഡ്
സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍
ഉള്‍പ്പെടെയുള്ള
കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍ക്ക് സ്റ്റോപ്പ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കുമോ?
5354.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
സർവ്വീസ് പുന:ക്രമീകരിച്ചതിൽ
പ്രതിഷേധിച്ച
ജീവനക്കാർക്കെതിരെ നടപടി
സ്വീകരിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പ്രതിഷേധം
മൂലം സർവ്വീസ് മുടങ്ങിയതിനെ
തുടർന്നുണ്ടായ നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
പ്രസ്തുത
നഷ്ടം ബന്ധപ്പെട്ട ജീവനക്കാരിൽ
നിന്നും ഈടാക്കാൻ
ആലോചിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5355.
ശ്രീമതി.ഉമ
തോമസ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
സ്വിഫ്റ്റ് കമ്പനി 50
ഇലക്ട്രിക് ബസ്സുകൾ
വാങ്ങിയതുമായി ബന്ധപ്പെട്ട കരാർ
ഏത് സ്ഥാപനത്തിനാണ് ലഭിച്ചത്;
ഓൺലൈൻ ടെണ്ടർ നടപടികളിലൂടെയാണോ
പ്രസ്തുത കരാർ നൽകിയിട്ടുള്ളത്;
ഒരു ബസ്സിന് എത്ര രൂപ
നിരക്കിലാണ് കരാർ
നൽകിയിട്ടുള്ളത്;
(
ബി )
പ്രസ്തുത
കരാർ പ്രകാരം എത്ര ബസ്സുകൾ
നാളിതുവരെ ലഭിച്ചിട്ടുണ്ട്;
എത്ര ബസ്സുകൾ
നിരത്തിലിറക്കിയിട്ടുണ്ട്;
പ്രസ്തുത ബസ്സുകൾ നിരത്തുകളിൽ
ഓടിച്ച് ലാഭകരമാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
കെ.എസ്.ആർ.ടി.സി.
സ്വിഫ്റ്റ് പുതുതായി അഞ്ഞൂറ്
ഇലക്ട്രിക് ബസ്സുകൾ കൂടി
വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ
എന്ത് തുകയാണ് ഇതിനായി ചെലവ്
പ്രതീക്ഷിക്കുന്നത്;
(
ഡി )
കെ.എസ്.ആർ.ടി.സി.
സ്വിഫ്റ്റ് നിലവിൽ
വാങ്ങിയിട്ടുള്ള ഇലക്ട്രിക്
ബസ്സുകള്‍ നിരത്തിലിറക്കി
ഓടിച്ച് കാര്യക്ഷമത
ബോധ്യപ്പെടുന്നതിന് മുൻപ്
അഞ്ഞൂറ് ബസ്സുകൾ കൂടി വാങ്ങുവാൻ
തീരുമാനമെടുത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
5356.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.
എസ്. ആര്‍. ടി. സി. യിൽ ജാേലി
ചെയ്തിരുന്ന എം പാനല്‍
കണ്ടക്ടര്‍മാരെയും
ഡ്രെെവര്‍മാരെയും
തിരിച്ചെടുക്കാന്‍
വെെകുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമാേ; ഇവര്‍ക്ക്
തിരികെ ജാേലിയില്‍
പ്രവേശിക്കാന്‍ എപ്പാേള്‍
അനുമതി നല്‍കുമെന്ന്
വ്യക്തമാക്കാമാേ?
5357.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർവ്വീസ്
തുടങ്ങിയതിന് ശേഷം എത്ര കെ.
എസ്. ആർ. ടി. സി. സ്വിഫ്റ്റ്
ബസ്സുകൾ
അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പിരിച്ചുവിട്ട
എം പാനൽ ജീവനക്കാർക്ക്
സ്വിഫ്റ്റ് കമ്പനിയിൽ ജോലി
നൽകുമെന്ന് മുഖ്യമന്ത്രി
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത പ്രഖ്യാപനം
നടപ്പിലാക്കാനുള്ള നടപടി
സ്വീകരിച്ചു വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കാസർഗോഡ്-ബാഗ്ലൂർ
സൂപ്പർ എക്സ്പ്രസ്സ് സർവ്വീസ്
കെ-സ്വിഫ്റ്റിലേയ്‌ക്ക് മാറ്റി
സ്ലീപ്പർ എ.സി. സർവ്വീസ്
നടത്താൻ ആലോചനയുണ്ടോയെന്ന്
അറിയിക്കാമോ?
5358.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിനോദ
സഞ്ചാര കേന്ദ്രങ്ങളിലേക്ക്
കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച
സര്‍വ്വീസുകള്‍ ലാഭകരമാണോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്തരത്തില്‍
കൂടുതല്‍ വിനോദ സഞ്ചാര
കേന്ദ്രങ്ങളിലേക്ക്
സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
5359.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാരണം തിരുവനന്തപുരം ജില്ലയില്‍
എത്ര കെ.എസ്.ആര്‍.ടി.സി.,
പ്രൈവറ്റ് ബസ്സുകള്‍
സര്‍വ്വീസുകള്‍
നിര്‍ത്തിവച്ചിട്ടുണ്ടെന്നും
അവയില്‍ ഏതെല്ലാം
സര്‍വ്വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;വിശദാംശം
നല്‍കുമോ;
(
ബി )
ആറ്റുകാല്‍
ക്ഷേത്രം ഉള്‍പ്പെടുന്ന
മേഖലയിലേക്കുള്ള എത്ര
സര്‍വ്വീസുകള്‍ കോവിഡ് കാരണം
നിര്‍ത്തിവച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
മരുതൂര്‍ക്കടവ്,
ആറ്റുകാല്‍ ഭാഗങ്ങളിലേക്കുള്ള
കെ.എസ്.ആര്‍.ടി.സി/ പ്രൈവറ്റ്
ബസ്സ് സര്‍വ്വീസുകള്‍
കിഴക്കേക്കോട്ടയില്‍ സര്‍വ്വീസ്
അവസാനിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
പുന:സ്ഥാപിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
5360.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
സമയത്ത് നിർത്തലാക്കിയ പല
സർവീസുകളും പുനരാരംഭിച്ചിട്ടും
മണ്ണാർക്കാട് - ഗുരുവായൂർ കെ.
എസ്. ആർ .ടി.സി. ബസ് സർവീസ്
നാളിതുവരെയും
പുനസ്ഥാപിക്കാത്തത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സർവീസ് അടിയന്തരമായി
പുനരാരംഭിക്കുവാൻ നിർദ്ദേശം
നൽകുമോ?
5361.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വളാഞ്ചേരി-പെരിന്തല്‍മണ്ണ
നോട്ടിഫൈഡ് റൂട്ടില്‍
കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തി
വെച്ച ബസ് സര്‍വ്വീസുകള്‍
പുനരാരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
റൂട്ടില്‍ നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ;
(
സി )
കൊയിലാണ്ടി-പെരിന്തല്‍മണ്ണ
റൂട്ടില്‍ നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി. ചെയിന്‍
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വിശദമാക്കുമോ?
5362.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരപ്പനങ്ങാടി-
മഞ്ചേരി റൂട്ടില്‍ കൂടുതല്‍
കെ.എസ്.ആര്‍.ടി.സി. ബസ്സുകളും
ചെമ്മാട്-തിരൂര്‍ റൂട്ടില്‍
കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോർ
ബസ്സുകളും അനുവദിക്കുന്നതിന്
അനുകൂല നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
5363.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തൽമണ്ണ-
വളാഞ്ചേരി റൂട്ടില്‍
കെ.എസ്.ആര്‍.ടി.സി. ബസ്സ്
സര്‍വ്വീസ് ഇല്ലാത്തതുമൂലം
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
കാലത്തിന് മുന്‍പ് പ്രസ്തുത
റൂട്ടില്‍ എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ്
സര്‍വ്വീസ്
നടത്തിയിരുന്നതെന്നും
സര്‍വ്വീസുകള്‍ നിര്‍ത്തി
വച്ചതിന് കാരണമെന്താണെന്നും
അറിയിക്കാമോ;
(
സി )
സ്കൂളുകളും
കോളേജുകളും തുറന്നതിനുശേഷം
യാത്രക്കാരുടെ എണ്ണം
വര്‍ദ്ധിച്ചിട്ടുള്ള
സാഹചര്യത്തില്‍ യാത്രാക്ലേശം
പരിഹരിക്കുന്നതിന് അടിയന്തരമായി
ബസ്സ് സര്‍വ്വീസ്
പുനരാരംഭിയ്ക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
5364.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം-ചാന്നാങ്കര-ചേരമാന്‍
തുരുത്ത് ബസ്സ് സര്‍വ്വീസ്
നിര്‍ത്തിയതുമൂലം പ്രദേശത്തെ
ജനങ്ങള്‍ക്കുണ്ടാകുന്ന യാത്രാ
ക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സര്‍വ്വീസ്
പുനരാംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ചിറയിന്‍കീഴ്
മണ്ഡലത്തില്‍ കോവിഡ് സമയത്ത്
നിര്‍ത്തലാക്കിയ ബസ്സ്
സര്‍വ്വീസുകള്‍
പുനരാംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5365.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
മാവേലിക്കര റീജിയണല്‍ വര്‍ക്
ഷാേപ്പിന്റെ നവീകരണത്തിനായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമാേ?
5366.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയോര
മേഖലയിലെ ജനവിഭാഗങ്ങൾക്ക് ഏറെ
പ്രയോജനപ്പെടുന്ന ചില
സർവ്വീസുകൾ കെ.എസ്.ആർ.ടി.സി.
റദ്ദ് ചെയ്യുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കോഴിക്കോട്
ജില്ലയിൽ എത്ര ഗ്രാമ വണ്ടികൾ
സർവ്വീസ് നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(
സി )
തൊട്ടിൽപ്പാലം-പേരാമ്പ്ര-കായണ്ണ-കൂരാച്ചുണ്ട്-താമരശ്ശേരി
റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന
കെ.എസ്.ആര്‍.ടി.സി. ബസ് നിലവിൽ
സർവ്വീസ് നടത്തുന്നുണ്ടോ;
ഇല്ലെങ്കിൽ
പുനരാരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
5367.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനത്തിന് മുൻപ് പയ്യന്നൂർ
കെ.എസ്.ആര്‍.ടി.സി.ഡിപ്പോയിൽ
നിന്ന് എത്ര ഷെഡ്യൂളുകളാണ്
ഓപ്പറേറ്റ് ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
എത്ര ഷെഡ്യൂളുകളാണ് ഇവിടെ
നിന്നും ഓപ്പറേറ്റ്
ചെയ്യുന്നതെന്ന് വിശദമാക്കാമോ;
(
സി )
ഓപ്പറേറ്റ്
ചെയ്തിരുന്ന ഷെഡ്യൂളുകൾ
റദ്ദാക്കാനുണ്ടായ കാരണം
വിശദമാക്കാമോ; റദ്ദാക്കിയ
ഷെഡ്യൂളുകൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഷെഡ്യൂളുകൾ പുനരാരംഭിക്കാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
5368.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലൂടെ സര്‍വീസ്
നടത്തിയിരുന്നതും കോവിഡ്
സാഹചര്യത്തില്‍
നിര്‍ത്തലാക്കിയതുമായ
സര്‍വീസുകള്‍ ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ; അവയില്‍
ഏതൊക്കെ പുനസ്ഥാപിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ചങ്ങനാശ്ശേരി
ഡിപ്പോയില്‍ നിന്ന്
പൊന്‍കുന്നം, മണിമല
മേഖലകളിലേക്ക് ദിവസേനയുള്ള
അവസാന ബസ് സർവീസിന്റെ സമയം
അറിയിക്കാമോ;
(
സി )
രാത്രികാലങ്ങളില്‍
ട്രെയിനുകളില്‍ എത്തുന്ന
യാത്രികര്‍ക്ക്
ഉപകാരപ്രദമായിരുന്ന
സര്‍വീസുകള്‍ പുന:സ്ഥാപിക്കാന്‍
അടിയന്തര നടപടി സ്വീകരിക്കാമോ?
5369.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്-19
മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി
വച്ചിട്ടുള്ള
വര്‍ക്കല-കാപ്പില്‍ എച്ച്.എസ്സ്
-മെഡിക്കല്‍ കോളേജ്
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
5370.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവിഡിന്റെ
പശ്ചാത്തലത്തില്‍, വടക്കാഞ്ചേരി
മണ്ഡലത്തിലൂടെ
കടന്നുപോകുന്നതില്‍
നിര്‍ത്തിവെച്ച
ദീര്‍ഘദൂര-ഹ്രസ്വദൂര
കെ.എസ്.ആര്‍.ടി.സി. ബസ്സ്
സര്‍വ്വീസുകൾ ഏതൊക്കെയാണെന്നും
അവയിൽ പുനരാരംഭിക്കാനുള്ള
സര്‍വ്വീസുകൾ ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശത്ത് കോവിഡിനുശേഷം
ഏതെല്ലാം ദീര്‍ഘദൂര-ഹ്രസ്വദൂര
സര്‍വ്വീസുകളാണ് നിലവില്‍
ഓപ്പറേറ്റ്
ചെയ്തുകൊണ്ടിരിക്കുന്നതെന്ന്
റൂട്ടും സമയവും ഉള്‍പ്പെടെ
വിശദമാക്കാമോ;
(
സി )
നിര്‍ത്തിവച്ച
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
5371.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പില്‍ഗ്രിം
ടൂറിസത്തിന്റെ ഭാഗമായി
പയ്യന്നൂര്‍ ഡിപ്പാേയില്‍
നിന്നും തൃക്കരിപ്പൂര്‍ വഴി
കര്‍ണ്ണാടകയിലെ കാെല്ലൂര്‍,
മൂകാംബിക, ഉഡുപ്പി ശ്രീകൃഷ്ണ
ക്ഷേത്രം, ധര്‍മ്മസ്ഥല
എന്നിവിടങ്ങളിലേക്കും തിരിച്ചും
കെ.എസ്.ആർ.ടി.സി ബസ് സർവീസ്
നടത്താൻ നടപടികൾ ഉണ്ടാകുമോ?
5372.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാര്‍ട്ട്
എന്‍ഫോഴ്സ്മെന്റ് പദ്ധതിയുടെ
നേട്ടങ്ങള്‍ ഉൾപ്പടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5373.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ
യൂണിഫോം പരിഷ്ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത്തരമൊരു
തീരുമാനമെടുക്കുന്നതിനിടയാക്കിയ
സാഹചര്യം വിശദമാക്കാമോ?
5374.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ നെന്‍മണിക്കര,
കല്ലൂര്‍-തൃക്കൂര്‍,
വരന്തരപ്പിള്ളി, നന്തിപുലം,
മുപ്ലിയം, ചെങ്ങാലൂര്‍,
പുതുക്കാട്-തൊറവ്, പറപ്പൂക്കര,
തൊട്ടിപ്പാള്‍, നെല്ലായി,
ആമ്പല്ലൂര്‍ തുടങ്ങിയ
വില്ലേജുകള്‍ പ്രവർത്തന
പരിധിയിൽ ഉള്‍പ്പെടുത്തി
പുതുക്കാട് ആസ്ഥാനമായി പുതിയ
ജോയിന്റ് ആര്‍.ടി ഓഫീസ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
5375.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രൈവിങ്ങ്
ലൈസന്‍സ് ലഭിക്കുന്നതിനുളള
ലേണേഴ്സ് പരീക്ഷ, അവബോധന
ക്ലാസുകള്‍ എന്നിവയുടെ സിലബസ്
അവസാനമായി പരിഷ്കരിച്ചത്
എന്നാണ്;
(
ബി )
ഇന്ത്യന്‍
റോഡ് കോണ്‍ഗ്രസ് സമ്മേളനത്തിലെ
നിര്‍ദ്ദേശം ഉള്‍പ്പെടുത്തി
അടിയന്തരമായി പ്രസ്തുത സിലബസ്
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
സി )
റോഡില്‍
രേഖപ്പെടുത്തുന്ന അടയാളങ്ങള്‍
പരിഷ്കരിച്ചതും
കൂട്ടിച്ചേര്‍ത്തതും അറിയാത്തത്
മൂലം നിയമലംഘനങ്ങള്‍
വര്‍ദ്ധിക്കുമെന്നതിനാല്‍
സിലബസ് പരിഷ്കരിക്കുമ്പോൾ
ഇക്കാര്യത്തില്‍ പ്രത്യേക
പരിഗണന നല്‍കാമോ; വിശദമാക്കാമോ?
5376.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹന
നികുതി നിര്‍ണയം
പരിപൂര്‍ണ്ണമായും സംസ്ഥാന
അവകാശമാണെന്ന് ഭരണഘടനയുടെ 7-ാം
പട്ടികയിലെ 57-ാം ഇനം
വ്യക്തമാക്കുമ്പോഴും കേന്ദ്ര
സര്‍ക്കാര്‍ ഭാരത്
രജിസ്ട്രേഷന്‍ എന്ന പേരില്‍
സംസ്ഥാന അധികാരത്തിന്മേല്‍
കടന്നുകയറി നികുതി നിര്‍ണയം
നടത്തുന്നതിലുള്ള പ്രതിഷേധം
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാന
നികുതി വിഹിതത്തില്‍ ഗണ്യമായ
സംഭാവന നല്‍കുന്ന മോട്ടോര്‍
വാഹന വകുപ്പിനെ അഴിമതി
വിമുക്തമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്;
(
സി )
മോട്ടോര്‍
വാഹന വകുപ്പിലെ സേവനങ്ങള്‍
ഓണ്‍ലൈന്‍ വഴിയാക്കാനും ആദ്യം
വരുന്നവര്‍ക്ക് ആദ്യം സേവനം
ലഭ്യമാക്കാനും വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
5377.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുകുന്ദപുരം,
ചാലക്കുടി താലൂക്കുകളിലെ വിവിധ
വില്ലേജുകള്‍ ഉള്‍പ്പെടുത്തി
പുതുക്കാട് ആസ്ഥാനമായി ജോയിന്റ്
ആര്‍.ടി.ഒ. ഓഫീസ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5378.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പത്ത്
ടണ്ണിൽ കൂടുതൽ ലോഡിങ്
കപ്പാസിറ്റിയുള്ള വാഹനങ്ങൾക്ക്
ഗതാഗതം നടത്തുന്നതിന്
നിയന്ത്രണമോ/നിരോധനമോ
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(
ബി )
പത്ത്
ടണ്ണിൽ കൂടുതൽ ഭാരം കയറ്റി
പോകുന്ന വാഹനങ്ങൾക്കാണോ അതോ
പത്ത് ടണ്ണിൽ കൂടുതൽ ലോഡിങ്
കപ്പാസിറ്റിയുള്ള
വാഹനങ്ങൾക്കാണോ നിരോധനമെന്ന്
വ്യക്തമാക്കാമോ;
(
സി )
മോട്ടോർ
വാഹന വകുപ്പിൽ ഇത്തരം വാഹനങ്ങൾ
രജിസ്റ്റർ ചെയ്യുമ്പോൾ ആർ.സി.
ബുക്കിൽ
നിയന്ത്രണത്തെക്കുറിച്ചോ
നിരോധനത്തെക്കുറിച്ചോ
പരാമർശിക്കുന്ന കുറിപ്പ്
രേഖപ്പെടുത്താറുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
രേഖപ്പെടുത്താറില്ലെങ്കിൽ
വാഹന ഉടമകളും ഡ്രൈവർമാരും
ഇത്തരം നിയന്ത്രണത്തെയും
നിരോധനത്തെയും കുറിച്ച്
എങ്ങനെയാണ് ബോധവാന്മാരാകുന്നത്;
വ്യക്തമാക്കാമോ;
(
ഇ )
പത്ത്
ടണ്ണിന് മുകളിൽ ഭാരമുള്ള
വാഹനങ്ങൾക്ക് എത്രമീറ്റർ
വീതിയുള്ള റോഡിലാണ് ഗതാഗതത്തിന്
അനുമതിയുള്ളതെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
ഇത്
സംബന്ധിച്ച് ഗതാഗതവകുപ്പിന്റെ
ഉത്തരവുകളുടെയും
നോട്ടിഫിക്കേഷനുകളുടെയും
പകർപ്പുകൾ ലഭ്യമാക്കാമോ?
5379.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ ദേവികുളത്ത്
അനുവദിച്ച ആർ.ടി. ഓഫീസിനായി
കെട്ടിടം നിർമ്മിക്കുന്നതിനുള്ള
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കെട്ടിടം നിർമ്മിക്കുവാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
5380.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജില്ലാ
റോഡ് സുരക്ഷാ കൗണ്‍സിലിന്റെ
തീരുമാന പ്രകാരം ആലപ്പുഴ
ബൈപ്പാസില്‍ സ്പീഡ് വയലേഷന്‍
ഡിറ്റക്ഷന്‍ ക്യാമറകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതി വേഗത്തില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
5381.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പ് പാലക്കാട്
ജില്ലയില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ക്യാമറകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ക്യാമറകള്‍ നിലവില്‍
പ്രവര്‍ത്തനക്ഷമമാണോ;
അല്ലെങ്കില്‍ ഏതൊക്കെയാണ്
പ്രവര്‍ത്തനരഹിതമെന്ന്
അറിയിക്കാമോ;
(
സി )
ക്യാമറകളെല്ലാം
പ്രവര്‍ത്തനക്ഷമമാക്കുവാനായി
പ്രത്യേക പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5382.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെള്ളരിക്കുണ്ട്
പരപ്പയിൽ ഓട്ടോമേറ്റഡ്
വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ
സ്ഥാപിക്കുന്നതിനുള്ള നടപടി ഏതു
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
ഓട്ടോമേറ്റഡ്
വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ
സ്ഥാപിക്കുന്നതിന് ഭൂമി
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ?
5383.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പല സുപ്രധാന പാതകളിലും യുവാക്കൾ
ബൈക്ക് റേസിങ് നടത്തുകയും
അതുവഴി ജനങ്ങൾക്ക് ജീവഹാനി
ഉണ്ടാകുകയും ചെയ്തിട്ടും
വകുപ്പ് കർശന നടപടികള്‍
സ്വീകരിക്കുന്നില്ല എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
ബി )
ഇത്തരത്തിലുള്ള
കേസുകള്‍ സംസ്ഥാനത്ത്
എവിടെയെല്ലാം റിപ്പോർട്ട്
ചെയ്തിട്ടുണ്ട്; വിശദാംശം
വെളിപ്പെടുത്തുമോ ;
(
സി )
അപകടകരമായ
രീതിയില്‍ പൊതു നിരത്തില്‍
ബൈക്ക് റേസിങ്
നടത്തുന്നവര്‍ക്കെതിരെ എന്ത്
നിയമ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ഡി )
ഈ
സർക്കാർ അധികാരത്തില്‍ വന്നതിനു
ശേഷം ബൈക്ക് റേസിങ് അപകടം മൂലം
എത്രപേർക്ക് ജീവഹാനി
സംഭവിച്ചുവെന്ന്
വ്യക്തമാക്കുമോ?
5384.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാർ
മേഖലയിലെ പയ്യന്നൂർ സ്റ്റേഷൻ
കേന്ദ്രീകരിച്ച് വാട്ടർ ടാക്സി
സർവ്വീസ് ആരംഭിക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
ബി )
കണ്ണൂർ
ജില്ലയിൽ ഏതെല്ലാം സ്റ്റേഷൻ
കേന്ദ്രീകരിച്ചാണ് നിലവിൽ
വാട്ടർ ടാക്സി സർവ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
മലനാട്
റിവർ ക്രൂയിസ് ടൂറിസം
പദ്ധതിയുടെ ഭാഗമായി വരുന്ന
ബോട്ട് ജെട്ടികളുടെ നിർമ്മാണം
പൂർത്തിയാകുന്നതോടുകൂടി
ടൂറിസ്റ്റുകൾക്ക് കൂടി
ഉപയോഗപ്പെടുത്താൻ കഴിയുന്ന
തരത്തിൽ വാട്ടർ ടാക്സി സർവ്വീസ്
ആരംഭിക്കുന്നതിനും ഇതിന്റെ
സാധ്യതകളെക്കുറിച്ച്
പഠിക്കുന്നതിനും വകുപ്പ്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ?
5385.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗാേഡ്
ജില്ലയിലെ ആയിറ്റിയില്‍
ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ
ഭാഗമായി പ്രവർത്തിക്കുന്ന
ബാേട്ട് സര്‍വ്വീസുകള്‍
കാര്യക്ഷമമാക്കാന്‍ നടപടി
സ്വീകരിക്കുമാേ;
(
ബി )
നിരവധി
ജീവനക്കാരുള്ള പ്രസ്തുത ഓഫിസിന്
കീഴിൽ കൂടുതൽ ബാേട്ടുകള്‍
അനുവദിക്കാനും ഓഫിസ് പ്രവർത്തനം
കൂടുതൽ കാര്യക്ഷമമാക്കാനും
നടപടി സ്വീകരിക്കുമോ?
5386.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാെറ്റി-കാേട്ടപ്പുറം
ജലഗതാഗത പാതയുടെ വികസനവുമായി
ബന്ധപ്പെട്ട് ആയിറ്റിയില്‍
നിര്‍മ്മിച്ച സ്പില്‍വെ
പൂര്‍ണ്ണതാേതില്‍
ഉപയാേഗിക്കാന്‍ കഴിയുന്നുണ്ടാേ;
പ്രസ്തുത പ്രവൃത്തിയില്‍ അപാകത
സംഭവിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമോ?
5387.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെെക്കം-എറണാകുളം
വേഗാ ബോട്ട് സര്‍വ്വീസ്
നിര്‍ത്തിയിട്ട് എത്ര നാളായി
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്‌തുത
ബോട്ട് സര്‍വ്വീസ്
നിര്‍ത്തലാക്കിയതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ബോട്ട് ഇപ്പോള്‍ എവിടെയാണ്
സര്‍വ്വീസ് നടത്തുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ബോട്ട് സർവീസിന്റെ ഉദ്‌ഘാടനം
നടത്തിയത് എന്നാണെന്നും ഏത്
ഏജന്‍സിയാണ് ബോട്ട്
നിര്‍മ്മിച്ചതെന്നും
വ്യക്തമാക്കാമോ;
(
ഇ )
വെെക്കം-എറണാകുളം
റൂട്ടിൽ വേഗാ ബോട്ട്
സര്‍വ്വീസ്
പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട്
അരൂര്‍ എം.എല്‍.എ.നല്‍കിയ
കത്തില്‍ സ്വീകരിച്ച നടപടി
വിശദമാക്കാമോ?
5388.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാടന്‍
പ്രദേശങ്ങളില്‍ സർവ്വീസ്
നടത്തുന്ന സ്റ്റേറ്റ് വാട്ടര്‍
ട്രാന്‍സ്പോര്‍ട്ടിന്റെ
കാലപ്പഴക്കം ചെന്ന
ബോട്ടുകള്‍ക്ക് പകരം പുതിയ
ബോട്ടുകള്‍ അനുവദിക്കാൻ
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
സ്കൂള്‍
കുട്ടികളുടെ യാത്രക്ക് വലിയ
ബുദ്ധിമുട്ട് നേരിടുന്ന
പ്രദേശങ്ങളില്‍ കൂടുതല്‍ ബോട്ട്
സർവ്വീസുകള്‍ തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
5389.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പില്‍ ബോട്ട് മാസ്റ്റര്‍
തസ്തികയിൽ എത്ര ഒഴിവുകള്‍
നിലവിലുണ്ടന്നും പ്രസ്തുത
തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത
എന്താണെന്നും വിശദമാക്കാമോ;
(
ബി )
നിലവില്‍
ബോട്ട് മാസ്റ്റര്‍ ലെെസന്‍സ്
പുതുതായി നല്‍കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയാണെന്ന് വിശദമാക്കാമോ;
(
സി )
പുതുതായി
ബോട്ട് മാസ്റ്റര്‍ ലെെസന്‍സ്
അനുവദിക്കുന്നില്ലെങ്കില്‍ ആ
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|