ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്ഷീരകർഷകരുടെ സമ്പൂർണ്ണ സർവ്വേ
തയ്യാറാക്കുന്നതിന്റെ ഭാഗമായി
മൊബൈൽ ആപ്പ് നിർമ്മിക്കുന്നതിന്
തീരുമാനിക്കുകയുണ്ടായോ; എങ്കിൽ
അറിയിക്കാമോ;
(
ബി )
ക്ഷീരവികസന
വകുപ്പുമായി ബന്ധപ്പെട്ട എല്ലാ
വിവരങ്ങളും അറിയുവാനായി സംസ്ഥാന
ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ
സെന്റർ രൂപീകരിക്കുന്നതിന്റെ
ആദ്യപടിയായിട്ടാണ് പ്രസ്തുത
ആപ്പ് തയ്യാറാക്കുന്നതെന്ന്
കരുതാമോ; വിശദാംശം നൽകാമോ;
(
സി )
ഈ
ആപ്പ് ഇൻസ്റ്റാൾ
ചെയ്യുന്നതിലൂടെ ക്ഷീരകർഷകർക്ക്
എന്തൊക്കെ ആനുകൂല്യങ്ങളും
സൗകര്യങ്ങളും ലഭിക്കുമെന്നാണ്
കരുതുന്നതെന്ന് അറിയിക്കാമോ;
(
ഡി )
ആപ്പ്
തയ്യാറാക്കുന്ന പദ്ധതി ഇപ്പോൾ
ഏത് ഘട്ടത്തിലാണെന്നും ഏത്
സ്ഥാപനമാണ് ഈ ആപ്പ്
തയ്യാറാക്കുന്നതെന്നും ഇതിനായി
എത്ര രൂപ ചെലവാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
അറിയിക്കാമോ;
(
ഇ )
ഓരോ
സ്ഥലത്തെയും കർഷകരുടെ ലൊക്കേഷൻ
വിവരങ്ങൾ അറിയുന്നതിനായി ഭൂമിക
ആപ്പുമായി ബന്ധിപ്പിച്ചു
കൊണ്ടാണോ പ്രസ്തുത ആപ്പ്
തയ്യാറാക്കുന്നതെന്നും ആപ്പ്
മുഖേന ശേഖരിക്കപ്പെടുന്ന,
കർഷകരുമായി ബന്ധപ്പെട്ട ഡാറ്റ
ഏതു സെർവറിലാണ്
സൂക്ഷിക്കുന്നതെന്നും ഇതിന്റെ
സംരക്ഷണച്ചുമതല ഏത് ഏജൻസിക്ക്
ആയിരിക്കും എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
എഫ് )
ഈ
ഡാറ്റ സുരക്ഷിതമായിരിക്കുമെന്ന്
ഉറപ്പുവരുത്തുന്നതിനായി
എന്തൊക്കെ മുൻകരുതൽ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ?