UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5109.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനര്‍ പോര്‍ട്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉള്ള സ്ഥിതിക്ക് ആയിരങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇന്‍ഡസ്ട്രിയല്‍ പോര്‍ട്ട് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
അനുയോജ്യമായ തീരപ്രദേശത്ത് ഇന്‍ഡസ്ട്രിയല്‍ പോര്‍ട്ട് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ?
5110.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ കപ്പല്‍ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളെ മറെെന്‍, ടൂറിസം വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് റോ-റോ സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( സി )
ആലപ്പുഴ തുറമുഖത്തെ ഒരു സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
5111.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി രാജ്യത്തെ മികച്ച തുറമുഖങ്ങളിലൊന്നായി മാറ്റുന്നതിനും മലബാറിന്റെ വ്യാപാര, വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മേഖലകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതിനുമായി പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതി നിര്‍ദ്ദേശങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ബേപ്പൂര്‍ തുറമുഖത്തേയും ദേശീയ പാതയേയും ബന്ധപ്പെടുത്തി നാലുവരിപ്പാതയും മംഗലാപുരം, കോഴിക്കോട്, ഷൊർണൂര്‍ റെയില്‍ പാതയേയും തുറമുഖത്തേയും കൂട്ടിയിണക്കുന്ന റെയില്‍ പാതയും പദ്ധതി നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടോ;
( സി )
പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ പൊതു വികസന മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് വിശദമാക്കാമോ?
5112.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം മുകേഷ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാണി‍‍‍ജ്യ, വ്യാവസായിക പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് അഴീക്കലില്‍ ഒരു പുതിയ വൻകിട തുറമുഖ നിർമ്മാണത്തിന് തുടക്കം കുറിക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായി ഈ സർക്കാർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആർ. തയ്യാറായിട്ടുണ്ടോ; പദ്ധതിയുടെ നിർവ്വഹണ ഏജൻസിയെ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
അഴീക്കൽ തുറമുഖ പദ്ധതി നിലവിൽ വരുന്നതോടുകൂടി വാണി‍‍‍ജ്യ, വ്യാവസായിക മേഖലയിൽ ഉണ്ടാകുന്ന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5113.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്ത് കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ആരംഭിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തുറമുഖത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5114.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്ത് കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും അനിവാര്യമായ പ്ലാന്റ് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
കൊല്ലം തുറമുഖ വികസനത്തിന് സഹായകരമായി അസംസ്കൃത തോട്ടണ്ടിയുടെ ഇറക്കുമതിക്ക് വലിയ സാധ്യത ഉള്ളതിനാല്‍ തുറമുഖത്ത് പ്ലാന്റ് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5115.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ വകുപ്പ് വഴി വിതരണം ചെയ്യുന്ന ലൈസൻസുകൾ ഏതെല്ലാമെന്നും ഇവ എന്ന് മുതലാണ് വകുപ്പ് വഴി വിതരണം ചെയ്യുന്നതെന്നും വിശദമാക്കാമോ;
( ബി )
ജലസേചന വകുപ്പ് വഴി നല്കിയിരുന്നതും നിലവില്‍ തുറമുഖ വകുപ്പ് മുഖേന നൽകേണ്ടതുമായ ബോട്ട് മാസ്റ്റർ (ടിക്കറ്റ് കളക്ടർ) ലൈസൻസ് പുതുതായി നൽകാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ;
( സി )
തുറമുഖ വകുപ്പ് വഴി ബോട്ട് മാസ്റ്റർ ലൈസൻസ് നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
5116.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുനീക്കം സുഗമമാക്കാൻ ആരംഭിച്ച കേരള തീരദേശ കപ്പൽ സർവ്വീസ് അവസാനിപ്പിക്കുന്നതായി കപ്പൽ കമ്പനി മാരിടൈം ബോർഡ് ചെയർമാനെ അറിയിക്കുകയുണ്ടായോ;
( ബി )
കപ്പൽ സർവ്വീസ് ആരംഭിച്ചത് എന്നാണെന്നും കമ്പനി ബോർഡ് ചെയർമാൻ അയച്ച കത്തിൽ കപ്പൽ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങളായി പറഞ്ഞിട്ടുള്ളത് എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
ചരക്കുനീക്കത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുറമുഖങ്ങളിൽ ഒരുക്കാത്തതും സർക്കാർ പ്രഖ്യാപിച്ചിരുന്ന ഇൻസെന്റീവുകൾ യഥാസമയം നൽകാത്തതും കപ്പൽ സർവീസ് അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങളായി കാണിക്കുകയുണ്ടായോ;
( ഡി )
സംസ്ഥാനത്തെ പതിനേഴ് മൈനർ തുറമുഖങ്ങളും തീരദേശ സർവ്വീസുകളും സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ എടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ട മാരിടൈം ബോർഡിന്റെ കാലാവധി അഞ്ച് വർഷത്തിൽ നിന്നും മൂന്ന് വർഷമായി ചുരുക്കുകയുണ്ടായോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ഇ )
ബോർഡിന്റെ കാലാവധി ചുരുങ്ങിയതോടെ ബോർഡ് നിലവിലില്ലാത്ത സാഹചര്യമുണ്ടോയെന്നും എങ്കില്‍ എന്ന് മുതൽക്കാണ് ബോർഡ് പിരിച്ചുവിടപ്പെട്ടതെന്നും വെളിപ്പെടുത്താമോ?
5117.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ നവീകരണത്തിനായി കേരള മാരിടൈം ബോര്‍ഡ് 2018 മുതല്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ സാമ്പത്തിക വര്‍ഷവും ബഡ്ജറ്റില്‍ അനുവദിക്കുകയും ചെലവഴിക്കുകയും ചെയ്ത തുകയുടേയും ഹെ‍ഡ് ഓഫ് അക്കൗണ്ടിന്റെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇക്കാലയളവില്‍ തുറമുഖ നിര്‍മ്മാണത്തിനായി കരിങ്കല്ല് വാങ്ങിയതിന് ബോര്‍ഡ് എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്;
( ഡി )
2018 മുതല്‍ മാരിടൈം ബോര്‍ഡ് ഏര്‍പ്പെട്ട കരാറുകള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
5118.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മാരി‍ടൈം ബോര്‍ഡ് എന്നാണ് നിലവില്‍ വന്നതെന്നും നാളിതുവരെ ഏറ്റെടുത്ത പദ്ധതികള്‍ ഏതെല്ലാമെന്നും അറിയിക്കാമോ;
( ബി )
ബോര്‍ഡിന്റെ ഏതെല്ലാം വരുമാന മാര്‍ഗ്ഗങ്ങളിലാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളതെന്നും ഇതുവരെയുള്ള കണക്കുകള്‍ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
5119.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരാരേഖ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക ആർക്കൈവ്സ് ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നൽകാമോ;
( ബി )
മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും പാരമ്പര്യവും വെളിപ്പെടുത്തുന്ന പ്രത്യേക മ്യൂസിയം നിർമ്മിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ചരിത്ര യാഥാർത്ഥ്യം സമൂഹത്തിലെത്തിക്കുന്നതിന് ഇത് എത്രത്തോളം സഹായകരമാവുമെന്ന് വിശദമാക്കാമോ;
( സി )
കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ആധുനികീകരിച്ച് പൊതു സമൂഹത്തിന് ലഭ്യമാക്കാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി എന്തൊക്കെ മാറ്റങ്ങളാണ് വരുത്താൻ ഉദ്ദേശിക്കുന്നത്; ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
5120.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ യാണ്‍ മ്യൂസിയം, ലിവിംഗ് കയര്‍ മ്യൂസിയം, മ്യൂസിയം ഓഫ് കയര്‍ ഹിസ്റ്ററി, മ്യൂസിയം ഓഫ് ലേബര്‍ മൂവ്മെന്റ്, മാരിടൈം സിഗ്നല്‍ മ്യൂസിയം, രത്ന പണ്ടകശാല മ്യൂസിയം, ഗാന്ധി മ്യൂസിയം എന്നിവയുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നും ഇവ കാണുന്നതിനുള്ള ഫീസ് എത്രയാണെന്നും വെളിപ്പെടുത്താമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ച് പ്രസ്തുത മ്യൂസിയങ്ങളെ ബന്ധിപ്പിച്ച് ബസ് യാത്രാ സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
5121.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയത്തിനുള്ളിലെ ശവക്കല്ലറകള്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ശവക്കല്ലറകളില്‍ അടക്കം ചെയ്യപ്പെട്ടവർ എങ്ങിനെയാണ് മരണപ്പെട്ടതെന്നും അവരുടെ സ്ഥാനമാനങ്ങൾ സംബന്ധിച്ച വിശദവിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ശവക്കല്ലറകൾ പരിപാലിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഇവയെ പരിപാലിക്കുന്നതിന് എല്ലാ വർഷവും ഇംഗ്ലണ്ടിൽ നിന്നും ഒരു ആരാധനാലയം വഴി പണം വരുന്നതും സർക്കാരിന്റെ അനുമതി കൂടാതെ പരിപാലന പ്രവൃത്തികൾ നടത്തുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇത് നിയമപരമാണോ; വിശദ വിവരം ലഭ്യമാക്കാമോ;
( ഇ )
തിരൂരങ്ങാടി മണ്ഡലത്തിൽ ഇത്തരത്തിലുള്ള എത്ര ശവക്കല്ലറകൾ ഉണ്ടെന്ന് വിശദമാക്കാമോ?
5122.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവിടെ ഇനി എന്തെല്ലാം പുതിയ പ്രവൃത്തികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; എസ്റ്റിമേറ്റ് തുകയടക്കമുള്ള വിശദ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ ഡി.പി.ആർ. തയ്യാറായിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
5123.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴില്‍ കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; അവയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
5124.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പുകളുടെ കീഴിൽ കണ്ണൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.