UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4395.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭവനരഹിതർ, ഭൂരഹിതർ എന്നിവരെ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
പട്ടികജാതി - പട്ടികവർഗ്ഗ വകുപ്പ് മുഖേന നടപ്പിലാക്കിയ ഭവന നിർമ്മാണ പദ്ധതി വഴി 2016 മുതൽ നാളിതുവരെ മണ്ഡലത്തിൽ എത്ര കുടുംബങ്ങൾക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
4396.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്റെ അർഹതാലിസ്റ്റിൽ ഉൾപ്പെട്ടതും എന്നാൽ ഒട്ടും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നതുമായ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് 2016-2021 കാലയളവിൽ ഭവന നിർമ്മാണത്തിനായി നൽകിയ സഹായങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനാടിസ്ഥാനത്തിൽ പട്ടികപ്പെടുത്തി ലഭ്യമാക്കാമോ?
4397.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ നാളിതുവരെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് എത്ര ഭൂമി വിതരണം ചെയ്തിട്ടുണ്ട് എന്ന കണക്ക് താലൂക്ക് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ ഭൂരഹിതരായ എത്ര ആദിവാസി കുടുംബങ്ങള്‍ വയനാട് ജില്ലയില്‍ ഉണ്ടെന്നുള്ള സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കാമോ;
( സി )
ഇവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
4398.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം പട്ടികജാതി വികസന ഓഫീസില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എത്ര ആളുകള്‍ക്ക് വീട് വെക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
2021-22 കാലയളവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
അപേക്ഷകരുടേയും തുക അനുവദിച്ചവരുടേയും വിശദാംശം നല്‍കാമോ?
4399.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ വീടില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇവര്‍ക്ക് ഏതെങ്കിലും പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
4400.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടില്ലാത്ത പട്ടിക ജാതി കുടുംബങ്ങള്‍ക്ക് പട്ടിക ജാതി വകുപ്പ് മുഖാന്തിരം എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ എത്ര പട്ടിക ജാതി കുടുംബങ്ങള്‍ക്കാണ് സ്വന്തമായി വീട് ഇല്ലാത്തതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ എത്ര പട്ടിക ജാതി കുടുംബങ്ങളാണ് വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നതെന്നും, എത്ര വീടുകളാണ് വൈദ്യുതീകരിക്കാനുള്ളതെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
4401.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി./എസ്.റ്റി. വിഭാഗങ്ങളുടെ ഭവന നിര്‍മ്മാണത്തിനായി ഏതെല്ലാം പദ്ധതികളാണ് നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്; പദ്ധതി തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
ലെെഫ് പദ്ധതിക്ക് മുമ്പ് മുൻ സർക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ എസ്.സി. വകുപ്പ് നേരിട്ട് എത്ര വീടുകളാണ് അനുവദിച്ചത്; അവയില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചു; നിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിക്കാന്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര എണ്ണം; അവയെ ലെെഫിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പട്ടാമ്പി മണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വിവിധ പദ്ധതികളിലായി എത്ര എസ്.സി. കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു; പദ്ധതിയും പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണവും ജില്ല തിരിച്ച് നല്‍കുമോ?
4402.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി വികസന വകുപ്പ് ഭൂമി വാങ്ങാൻ ധനസഹായം നൽകുന്ന പദ്ധതികളിൽ ഏന്തൊക്കെ മാനദണ്ഡങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്;
( ബി )
ഭൂമി ലഭിക്കുന്നതിനായി തൃശൂർ മണ്ഡലത്തിൽ നിന്നും 2016 മുതൽ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; എത്ര കുടുംബങ്ങൾക്ക് ഭൂമി നൽകിയിട്ടുണ്ട്; വ്യക്തമാക്കാമോ?
4403.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ പട്ടികജാതി വിഭാഗത്തിൽ പെട്ട എത്ര പേർ ഭവനരഹിതരായിട്ടുണ്ട്; പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ കുടുംബങ്ങളിൽ എത്ര പേർക്ക് വിവിധ പദ്ധതികളിലൂടെ ഈ വർഷം വീട് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പഞ്ചായത്ത്, പദ്ധതി എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
4404.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ ഭവന-ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ; പ്രസ്തുത ലിസ്റ്റില്‍പ്പെട്ടവര്‍ ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍പ്പെട്ടിട്ടുണ്ടോയെന്ന വിവരം ലഭ്യമാണോ;എങ്കിൽ വിശദവിവരം അറിയിക്കുമോ?
4405.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൂവത്തുംതറ, മണ്ണഴി-കോട്ടപ്പുറം എന്നീ കോളനികളുടെ നവീകരണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കോളനികളുടെ നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?
4406.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളുടെ വികസനത്തിനായി ഏതൊക്കെ കോളനികളില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും അവ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും പദ്ധതിയുടെ നിര്‍വ്വഹണ ചുമതല ഏതൊക്കെ ഏജന്‍സിക്കാണെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത കോളനികളില്‍ പുതുതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും അവ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
അനുവദിക്കപ്പെട്ട എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ; വിശദമാക്കാമോ?
4407.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ അമ്പൂരി മുള്ളിപ്പച്ച പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിയ അംബേദ്‌കർ ഗ്രാമം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പട്ടികജാതി കോളനിയിൽ അംബേദ്‌കർ ഗ്രാമം പദ്ധതി പൂർത്തീകരിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ. നൽകിയ നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4408.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട നെടുംപച്ച, ചേറാട്ടുകുഴി, ഇടക്കരിക്കകം, പാറകുന്ന്, കരിംപാലോട്, ശാസ്താംകോളനി, മീന്‍കോണം, പേരാപ്പ്, കാവുവിള, കാലകോണം, മുള്ളന്‍ചാണി എന്നീ കോളനികളില്‍ എല്ലാവര്‍ക്കും പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4409.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ ചാക്കുടി- കടമ്പ്രവാരം കോളനിയില്‍ സമഗ്രകോളനി വികസന പദ്ധതിയുടെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4410.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും പട്ടികജാതി കോളനികളുടെ നവീകരണത്തിനായി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുത്ത കോളനികള്‍ ഏതെല്ലാമാണെന്നും പ്രസ്തുത കോളനികളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും അറിയിക്കുമോ;
( ബി )
ഇപ്രകാരം ഓരോ പദ്ധതിയ്ക്കുമായി നീക്കിവച്ചിട്ടുള്ള തുക എത്രയെന്നും പദ്ധതികളുടെ നിലവിലുള്ള പുരോഗതി എന്താണെന്നും വിശദമാക്കാമോ?
4411.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ പ‍ഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനരധിവാസത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പന്തപ്ര ആദിവാസി കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തെല്ലാം പാക്കേജുകളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇവിടെ നടപ്പിലാക്കുന്ന പുനരധിവാസ പാക്കേജില്‍ ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
പന്തപ്ര ആദിവാസി കോളനി പുനരധിവാസ പാക്കേജില്‍ എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും ഇനി എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പാക്കേജില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( എഫ് )
പന്തപ്ര പുനരധിവാസ പാക്കേജ് എന്നത്തേക്ക് പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4412.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ശങ്കരന്‍മുക്ക് കോളനി, പയ്യിക്കോണം കോളനി, ഭാസ്ക്കര്‍ കോളനി, ആലുവിള കോളനി എന്നിവിടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പുളിക്കച്ചിറ കോളനിയിലെ നിലവിലെ പദ്ധതി പ്രകാരം എല്ലാവര്‍ക്കും ജലലഭ്യത ഉറപ്പാക്കാനാവാത്ത സാഹചര്യമുണ്ടോ; വിശദമാക്കുമോ?
4413.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അംബേദ്കർ ഗ്രാമം പദ്ധതിയിൽ എത്ര പട്ടികജാതി ഗ്രാമങ്ങളെ തിരഞ്ഞെടുത്തുവെന്നും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ഓരോ കോളനിയിലും എന്തെല്ലാം പ്രവൃത്തികളാണ് ചെയ്തതെന്നും അറിയിക്കുമോ;
( ബി )
ഓരോ കോളനിക്കുമായി എത്ര തുകയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ?
4414.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017 മുതല്‍ നാളിതുവരെ അനുവദിച്ച കോളനി നവീകരണ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും നിര്‍മ്മാണം ഏറ്റെടുത്ത ഏജന്‍സികള്‍ ഏതെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് അംബേദ്കര്‍ ഗ്രാമം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
4415.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
കോളനികളുടെ പേരു വിവരവും അവിടെ എന്തെല്ലാം പദ്ധതികളുമാണ് നടപ്പിലാക്കി വരുന്നതെന്നും, ഓരോന്നിനും അനുവദിച്ച ഫണ്ട് എത്രയാണെന്നും അറിയിക്കാമോ;
( സി )
ഫണ്ട് അനുവദിച്ചിട്ടും ഇതുവരെയും പ്രവർത്തനം ആരംഭിക്കാൻ കഴിയാത്ത ഏതെങ്കിലും പദ്ധതികളുണ്ടോയെന്ന് വിശദമാക്കാമോ?
4416.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ എസ്.സി./എസ്.റ്റി. കോളനികളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ കോളനിയിലുമുള്ള വീടുകളുടെ എണ്ണം, കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ തരം എന്നിവ വിശദമാക്കാമോ;
( സി )
പ്രസ്തുത കോളനികളില്‍ വാസയോഗ്യമായ വീടില്ലാത്തവരുടെയും വീടുള്ളവരുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
റോഡ് സൗകര്യമില്ലാത്തതും ഗതാഗതയോഗ്യമല്ലാത്ത റോഡുകളുള്ളതുമായ കോളനികളുടെ വിശദവിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കോളനികളിലേക്കുള്ള റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താനുള്ളതും നിലവില്‍ ഭരണാനുമതി ലഭിച്ചതുമായ റോഡുകളുടെ വിവരങ്ങള്‍ വിശദമാക്കാമോ?
4417.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കാേളനികളെയാണ് നവീകരിക്കുന്നത് എന്ന് അറിയിക്കാമാേ;
( ബി )
മലമ്പുഴ മണ്ഡലത്തിലെ മരുതറാേഡ് പഞ്ചായത്തിലെ കുന്നംകാട് കാേളനി, അകത്തേത്തറ പഞ്ചായത്തിലെ നടക്കാവ് കല്‍മാടം കാേളനി എന്നീ പട്ടികജാതി കാേളനികളെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമാേ?
4418.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ പറണ്ടക്കുഴി കോളനിയില്‍ സമഗ്രവികസനത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
4419.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂര്‍ പട്ടികജാതി കോളനിയെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പാക്കുന്നതെന്നും പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( സി )
ഏത് ഏജന്‍സിയാണ് പ്രസ്തുത പ്രവൃത്തികള്‍ ചെയ്യുന്നതെന്നും പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും വിശദമാക്കാമോ?
4420.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂർ മണ്ഡലത്തിലെ എടപ്പാൾ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഏലിയത്ത് തറ കോളനിയിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്ന പ്രവൃത്തികളിൽ ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചു എന്ന് വിശദമാക്കാമോ;
( ബി )
ഇനി ഏതെല്ലാം പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളതെന്നും പ്രസ്തുത പ്രവൃത്തികൾ പൂർത്തീകരിക്കാൻ തടസ്സങ്ങളുണ്ടെങ്കിൽ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
4421.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2005-ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭിച്ച ഭൂമി വനഭൂമിയായി പരിഗണിച്ചുകൊണ്ട് വനം വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ആദിവാസി ജന വിഭാഗത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിനും വന വിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നതിനും സാധിക്കാത്തതിനാലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
ആദിവാസികളുടെ വന ഭൂമിക്ക് റവന്യൂ ഭൂമിയുടെ പദവി നല്‍കി ഭൂമിയിൽ ക്രയവിക്രയം അടക്കമുള്ള അധികാരം ഉറപ്പ് വരുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
4422.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാവാഹിനി പദ്ധതിക്കായി വയനാട് ജില്ലയില്‍ ഒരു വര്‍ഷം എത്ര തുക ആവശ്യമായി വരുന്നു എന്നതിന്റെ കണക്ക് ലഭ്യമാക്കാമോ;
( ബി )
വിദ്യാവാഹിനി പദ്ധതി തദ്ദേശ വകുപ്പ് സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് വഴി മറ്റ് പട്ടികവര്‍ഗ്ഗ പദ്ധതികളില്‍ കുറവ് വരുന്ന സ്ഥിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
വിദ്യാവാഹിനി പദ്ധതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തന്നെ നേരിട്ട് നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
4423.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി കര്‍ണ്ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതായും പ്രസ്തുത വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം ഇതരസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4424.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒ.ബി.സി. പെണ്‍കുട്ടികള്‍ക്കുള്ള നവാേത്ഥാന സ്കാേളര്‍ഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമാേ; സ്കാേളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ നല്‍കാമാേ?
4425.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിന്തളം പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4426.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം, വയനാട് ജില്ലകളിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ ഉയർന്നതാണെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലകളിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഉയർന്ന് നിൽക്കുന്നതിന് കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത മേഖലയിൽ അടിയന്തര ശ്രദ്ധ പതിപ്പിച്ച് പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും അക്കാദമിക തുടർച്ച ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4427.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന (എ) വകുപ്പിന്റെ 02.07.2009-ലെ സ.ഉ.(അച്ചടി) നമ്പര്‍ 50/2009/ പജ.പവ.വിവ. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തിനകത്ത് ഈവനിംഗ് കോഴ്സുകളില്‍ (പാര്‍ട്ട്ടൈം കോഴ്സുകള്‍) പഠനം നടത്തിയ/നടത്തിവരുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് അതത് യൂണിവേഴ്സിറ്റിക്ക് നല്‍കേണ്ട ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് എന്നിവ അനുവദിച്ചിരുന്നുവെങ്കിലും പട്ടികവര്‍ഗ്ഗ വകുപ്പ് പ്രസ്തുത ആനുകൂല്യം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
4428.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ജാതികളിലും പട്ടിക ഗോത്രവര്‍ഗ്ഗങ്ങളിലും ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാന്‍ സാധ്യമായിട്ടുണ്ടോ;
( ബി )
ഈ വിഭാഗങ്ങളിൽ പെട്ട മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉന്നത പഠനത്തിന് സഹായം നല്‍കി വരുന്നുണ്ടോ; രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള പ്രശസ്ത ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനും പഠനം നടത്തുന്നതിനു സാമ്പത്തിക സഹായം നല്‍കുന്നതിന് പദ്ധതിയുണ്ടോ;
( സി )
പട്ടിക ഗോത്രങ്ങളില്‍പെട്ട തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിവിധ മത്സര പരീക്ഷകള്‍ക്ക് എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള പരിശീലന സൗകര്യങ്ങള്‍ അറിയിക്കാമോ?
4429.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൈവറ്റായി ബിരുദ പഠനം നടത്തുന്ന പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വര്‍ഷം വരെയുള്ള അപേക്ഷകളില്‍ ലംപ്-സം ഗ്രാന്റ് അനുവദിച്ചിരുന്നു എന്നു വ്യക്തമാക്കാമോ;
( ബി )
പുനലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്വകാര്യ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2020 – 21, 2021 - 22 വർഷങ്ങളിൽ പഠിച്ച കുട്ടികൾക്ക് ഇതുവരെ ഈ ആനുകൂല്യം അനുവദിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകുമോ;
( സി )
പ്രസ്തുത ആനുകൂല്യം എന്നത്തേയ്ക്ക് കൊടുക്കാനാകുമെന്ന് വിശദമാക്കാമോ?
4430.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ വൈദ്യുതി ലഭ്യമല്ലാത്ത മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നും അവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ വൈദ്യുതി വകുപ്പുമായി കൂടിയാലോചിച്ച് സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
വൈദ്യുതിയുള്ള മേഖലകളിലും കേബിള്‍ നെറ്റ്‍വര്‍ക്ക് /മൊബൈല്‍ ടവറുകളുടെ അഭാവം മൂലം ഇന്റര്‍നെറ്റ് സേവനം ലഭ്യമാകാത്തതും, ഡിജിറ്റല്‍ പഠനം തടസ്സപ്പെടുന്നത് മൂലം മേഖലകളിലെ പല വിദ്യാര്‍ത്ഥികളും വളരെയധികം ബുദ്ധിമുട്ടനുഭവപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
4431.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്ദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം എന്തെല്ലാം ധനസഹായങ്ങളാണ് ആദ്യഗഡുവായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഒന്നാം ഗഡു ധനസഹായം അഡ്വാന്‍സായി നല്‍കാതെ റീഇംബേഴ്സ് ആയി നല്‍കി വരുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4432.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സഹായങ്ങള്‍ ജീവിത ചെലവിനനുസൃതമായി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
വിദേശ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ച എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പട്ടിക ജാതി, പട്ടിക ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ പഠനം നിര്‍ത്തിപ്പോയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഫിനിഷിംഗ് സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ;
( ഡി )
സ്കൂള്‍ നവീകരണത്തിന്റെ ഭാഗമായി പട്ടിക ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ എന്തെല്ലാം സൗകര്യങ്ങളും സംവിധാനങ്ങളുമാണ് നടപ്പിലാക്കി വരുന്നത്; വിശദാംശം നല്‍കാമോ?
4433.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ, സിവില്‍ സര്‍വീസ് പരിക്ഷ എന്നിവയിൽ പരിശീലനം നല്‍കുന്നതിനും, പ്രാെഫഷണല്‍ കാേഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുമായി 2016 മുതല്‍ നാളിതുവരെ എത്ര തുക വിനിയാേഗിച്ചു എന്ന് വിശദമാക്കാമാേ;
( ബി )
എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചുവെന്ന് വ്യക്തമാക്കാമാേ?
4434.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയില്‍ ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
അതില്‍ എത്ര പഠന മുറികള്‍ നിര്‍മ്മിച്ചു നല്‍കി;
( സി )
ഒരു പഠനമുറി നിര്‍മ്മിക്കുന്നതിന് അനുവദിക്കുന്ന തുക എത്രയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4435.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി മേഖലയിലെ പൊതുവിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളിൽ ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത എത്ര കുട്ടികളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്തു നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട് എന്നും ഇവര്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ പഠനസൗകര്യം ഉറപ്പുവരുത്താനായി നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
4436.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഐ.ജി.എം.എം.ആർ) സ്കൂളിലെ 2021-22 എസ്.എസ്.എല്‍.സി. വിജയ ശതമാനം എത്രയായിരുന്നുവെന്നും എത്ര കുട്ടികളാണ് ആകെ സ്കൂളില്‍ പരീക്ഷയെഴുതിയതെന്നും വിജയിച്ചവര്‍, ഫുള്‍ എ പ്ലസ് കിട്ടിയവര്‍ എന്നിവരുടെ എണ്ണവും അറിയിക്കാമോ; വിജയ ശതമാനം സംസ്ഥാന ശരാശരിക്കു താഴെയാണോയെന്നും അറിയിക്കാമോ;
( ബി )
2016 മുതല്‍ ഈ വര്‍ഷം വരെ പ്രസ്‌തുത സ്കൂളിലെ എസ്.എസ്.എല്‍.സി. വിജയ ശതമാനവും ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളുടെ എണ്ണവും എത്രയെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
2021-22 വര്‍ഷത്തില്‍ പ്രസ്‌തുത സ്കൂളിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ ക്ലാസുകള്‍ക്ക് പുറമെ നടത്തിയ അക്കാദമിക ഇടപെടലുകളും ഇതില്‍ ഐ.ടി.ഡി.പി., വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ പങ്കാളിത്തവും നടപ്പാക്കിയ പ്രത്യേക പദ്ധതികളും ഇതിനു വന്ന ചെലവും വിശദമാക്കാമോ;
( ഡി )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായുള്ള സ്കൂളില്‍ ഈ വര്‍ഷം വിജയ ശതമാനം കുറയാനുണ്ടായ കാരണം വിശദമാക്കാമോ; വിജയ ശതമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായോയെന്നും അറിയിക്കാമോ; ഈ വിഷയത്തിൽ വകുപ്പുതലത്തില്‍ അന്വേഷണം നടത്തുമോ; അറിയിക്കുമോ?
4437.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ആവശ്യമായ കെട്ടിട സൗകര്യവും തസ്തികയും സൃഷ്ടിച്ചിട്ടും ക്ലാസ്സുകൾ ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
ഡിജിറ്റല്‍ പഠന സൗകര്യം
4438.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിലവില്‍ ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവര്‍ എത്രയുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് പ്രതിസന്ധി ഉണ്ടായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‍ടോപ് നല്‍കുന്ന പദ്ധതി പ്രകാരം നാളിതുവരെ എത്ര പേര്‍ക്ക് ലാപ്‍ ടോപ് വിതരണം ചെയ്തു;
( ഡി )
പ്ലസ് ടു, ഡിഗ്രി കോഴ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ് ടോപ് അനുവദിക്കുന്നതിനും ഊരുകള്‍ കേന്ദ്രീകരിച്ചു ഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4439.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'പഠനമുറി' പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പഠനമുറി പദ്ധതി പ്രകാരം കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഇതുവരെയായി എത്രപേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ?
4440.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തോല്‍വിയുടെയും കൊഴിഞ്ഞുപോക്കിന്റെയും നിരക്ക് കൂടുതലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സഹായം എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ പഠനം നിര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്ന സഹായം വ്യക്തമാക്കാമോ;
( ഇ )
ഐ.എ.എസ്. കോച്ചിംഗ് ക്ലാസ്സുകളിൽ പഠനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്ന സേവനങ്ങള്‍ വിശദമാക്കാമോ?
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പഠിക്കുന്നതിനുള്ള ധനസഹായം
4441.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പഠിക്കുന്നതിന് ധനസഹായം നല്‍കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ധനസഹായം നല്‍കുന്നില്ലെങ്കില്‍ സഹായം നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കാമോ?
4442.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദേശത്തു ഉപരിപഠനം നടത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതികൾ ഏതൊക്കെയാണ് നിലവിലുള്ളതെന്നു അറിയിക്കാമോ;
( ബി )
പ്രസ്തുത ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും എത്ര തുകവരെ അനുവദിക്കുമെന്നും അറിയിക്കാമോ?
4443.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നോക്ക ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ആരംഭിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ കോഴ്സ് കോഡ് ഒന്നിൽ ഉൾപ്പെട്ട ബയോളജി, സയൻസ് ബാച്ചുകളിൽ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടാത്തതിനാൽ പ്രസ്തുത സ്കൂളുകളിൽ സ്ഥിര അദ്ധ്യാപകർ ഇല്ല എന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഐ.ടി.ഡി.പി. പദ്ധതിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച പുനലൂർ മണ്ഡലത്തിലെ കുളത്തൂപ്പുഴ ജി.എം.ആർ.എച്ച്.എസ്.എസ്. ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കോഴ്സ് കോഡ് ഒന്നിൽ ഉൾപ്പെട്ട വിഷയങ്ങളിൽ അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് സ്ഥിര അദ്ധ്യാപക നിയമനം സാധ്യമാക്കുമോ; വ്യക്തമാക്കാമോ?
4444.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി എത്ര റസിഡന്‍ഷ്യല്‍ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്; പ്രസ്തുത സ്കൂളുകളില്‍ എത്ര വീതം എസ്.സി. , എസ്.റ്റി., ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നു എന്നു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കുളുകളുടെ അക്കാഡമിക് നിലവാരം ഉന്നതനിലവാരത്തിലെത്തിക്കാന്‍ ഏതെല്ലാം വിഷയങ്ങളില്‍ എത്ര അദ്ധ്യാപകര്‍ വീതം വേണമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്താമോ;
( സി )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതനുസരിച്ച് എത്ര അദ്ധ്യാപകരെ ഓരോ സ്കൂളുകളിലും നിയോഗിച്ചിട്ടുണ്ട് എന്നത് വ്യക്തമാക്കാമോ?
4445.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി കോച്ചിംഗ്‌ സെന്ററുകള്‍ പ്രവർത്തിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ട സ്ക്കൂൾ, കോളേജ്, പ്രൊഫഷണൽ കോളേജ് തലത്തിൽ പഠിക്കുന്ന എത്ര വിദ്യാർത്ഥികളുണ്ടെന്ന് വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും സഹായങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഈ സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ?
4446.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പഠനമുറി എവിടെയെല്ലാം നടപ്പാക്കിയിട്ടുണ്ട്; വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത മണ്ഡലത്തില്‍ ഇതിന് വേണ്ടി എത്ര തുകയാണ് ചെലവാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തില്‍ കൂടുതല്‍ പഠനമുറി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
4447.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്കായി പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രഖ്യാപിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ ഏതെങ്കിലും നടപ്പിലാകാത്തതായിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി മേഖലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്കായി ചാലക്കുടി മണ്ഡലത്തില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
4448.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ മാതിരിപ്പിള്ളി ജി.വി. എച്ച്.എസ്.എസ് വക സ്ഥലത്ത് പ്രീമെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സ്കൂള്‍ മേലധികാരിയും ഡി. ഡി. ഒ. യും നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത റിപ്പോര്‍ട്ടുകളിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ വിശദമാക്കാമോ;
( ഡി )
സ്കൂള്‍ കുട്ടികളുടെ കുറവ് പരിഹരിക്കുന്നതിനായി നിലവില്‍ വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 26 സെന്റ് സ്ഥലം പട്ടികവര്‍ഗ്ഗ വകുപ്പിന് കൈമാറുന്നതിന് വേണ്ടി നല്‍കിയ ശിപാര്‍ശയില്‍ വേഗത്തില്‍ അനുമതി ലഭ്യമാക്കുമോ; വിശദമാക്കാമോ?
4449.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ എസ്.സി. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ കുട്ടികള്‍ ഇല്ലാതെ അടച്ച് പൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ ഹോസ്റ്റല്‍ കെട്ടിടം ഉപയോഗപ്പെടുത്താത്തത് മൂലം നശിക്കുന്നത് തടയാന്‍ വകുപ്പ് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഈ കെട്ടിടം പട്ടികജാതി വിഭാഗത്തിന് മുന്‍ഗണനയുള്ള പോളിടെക്നിക്കായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ. നല്‍കിയ നിവേദനത്തില്‍ വകുപ്പ് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ; അത്‌ സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച് ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ. ഉന്നയിച്ച പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ;
( ഇ )
ഈ ഹോസ്റ്റല്‍ കെട്ടിടം നവീകരിച്ച് പട്ടികജാതി വിഭാഗത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ള പോളിടെക്നിക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4450.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4451.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി സ്വയംതൊഴിൽ പരിശീലനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമ പദ്ധതിയിൽ സ്വയംതൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് പ്രത്യേക തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4452.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിട്ടൂര്‍ ഗാന്ധിഗ്രാം പട്ടികജാതി കോളനിയില്‍ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
4453.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് പരീക്ഷകൾക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം ഇല്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ത്രിതല പഞ്ചായത്ത് സംവിധാനം മുഖേന ഭൗതിക സാഹചര്യം തയ്യാറാക്കിയാല്‍ പ്രീ-എക്സാമിനേഷന്‍ സെന്റര്‍ പോലുള്ള സ്ഥാപനം ജില്ലയില്‍ അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ?
4454.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗ വികസന വകുപ്പിലെ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നല്ലാതെ എത്ര അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട് ; അവയുടെ വിശദാംശം സ്കൂള്‍ തിരിച്ച് നൽകാമോ;
( ബി )
ഇത്തരത്തിൽ നിയമിച്ച അധ്യാപകർക്ക് ഓരോ വര്‍ഷവും വേതന ഇനത്തില്‍ എത്ര തുക ചെലവഴിക്കുന്നുവെന്നും ഏതു ബഡ്ജറ്റ് വിഹിതത്തിൽ നിന്നുള്ള തുകയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും വ്യക്തമാക്കാമോ?
4455.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെയായി പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പദ്ധതിക്കുമായി ചെലവഴിച്ച തുക എത്രയാണെന്നും പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
4456.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കാഞ്ഞങ്ങാട് മണ്ഡലത്തിൽ കോർപ്പസ് ഫണ്ട്‌ ഉപയോഗിച്ച് പട്ടികവർഗ്ഗ കോളനികളിൽ നവീകരിച്ച റോഡുകൾ, മറ്റു പ്രവൃത്തികൾ എന്നിവ സംബന്ധിച്ച വിശദാംശം നൽകാമോ;
( ബി )
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ തല്‍സ്ഥിതി വിശദമാക്കാമോ;
( സി )
മടിക്കൈ പഞ്ചായത്തിലെ നെടും-തുടുപ്പ്-മണിമുണ്ട-നാര കോളനി റോഡ്‌ നവീകരണം, കുളങ്ങാട് കമ്മ്യൂണിറ്റി ഹാൾ നവീകരണം എന്നീ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
4457.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതൊക്കെ എസ്.സി. കോളനികളിലാണ് കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് ഇപ്പോള്‍ നവീകരണ പ്രവൃത്തി നടത്തിവരുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
എത്ര ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് കോര്‍പ്പസ് ഫണ്ടില്‍ ജില്ലയില്‍ നിന്ന് അനുമതി നല്‍കുന്നത്; കോര്‍പ്പസ് ഫണ്ട് വിനിയോഗിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്;
( സി )
നിലവില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിനായി ഏതൊക്കെ പ്രവൃത്തികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്; വിശദാംശം അറിയിക്കാമോ?
4458.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ 2019-20, 2020-21, 2021-2022 സാമ്പത്തിക വര്‍ഷങ്ങളില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കോര്‍പ്പസ് ഫണ്ട് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4459.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയില്‍ 2020-21, 2021-22 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ കോര്‍പ്പസ് ഫണ്ടിലൂടെ അനുവദിച്ച പ്രവൃത്തികളും തുകയും സംബന്ധിച്ച വിശദാംശം മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പസ് ഫണ്ടിനായി സമര്‍പ്പിച്ച പദ്ധതികള്‍ ഏതെല്ലാം; ഇതില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാം; വ്യക്തമാക്കാമോ?
4460.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; ആയതിന്റെ നിലവിലെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ?
4461.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജകമണ്ഡലത്തില്‍ കുടിവെള്ളം ലഭ്യമല്ലാത്ത പട്ടികജാതി കോളനികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4462.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തിക വര്‍ഷവും പട്ടികജാതി-പട്ടികവര്‍ഗ്ഗ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് എന്തെല്ലാം പ്രവൃത്തികളാണ് നടത്തി വരുന്നതെന്ന് അറിയിക്കാമോ; പ്രവൃത്തിയുടെ പേര്, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
4463.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വാണിയംകുളം പഞ്ചായത്തിലെ അരിക്കത്ത് മനപ്പടി കോളനിയുടെയും ത്രിക്കടീരി ഗ്രാമപഞ്ചായത്തിലെ കരിയാട്ട് കോളനിയുടെയും പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ?
4464.
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ പട്ടിക വർഗ്ഗക്കാരുടെ പരമ്പരാഗത കൃഷി പുന:രുജ്ജീവിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
ഇപ്രകാരം ഉല്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് മതിയായ വിപണി ലഭ്യമാണോയെന്ന് അറിയിക്കാമോ;
( സി )
പട്ടിക വർഗ്ഗക്കാർക്ക് ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പു വരുത്തുന്നതിനായി ഈ പദ്ധതി കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ?
4465.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേരുടെ കടങ്ങളാണ് എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
എത്ര രൂപ വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നത്; ഏത് തീയതി വരെ കുടിശ്ശികയായ വായ്പയാണ് എഴുതിത്തള്ളുന്നതെന്ന് അറിയിക്കുമോ;
( സി )
ഇതിനായി ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം ഓരോ ബജറ്റിലും നീക്കിവച്ച തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
( ഡി )
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളുന്നതിനായി എത്ര അപേക്ഷകളാണ് നിലവില്‍ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ?
4466.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബി സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശിപാര്‍ശയില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
കുടുംബി സമുദായത്തെക്കുറിച്ച് കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ള അധികവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കിര്‍ത്താഡ്സിനെ ഏല്പിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത അധികവിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കിര്‍ത്താഡ്സ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ട് എന്നത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4467.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ആകെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ വർഷങ്ങളായി അദ്ധ്യാപക തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുണ്ടോ;
( സി )
ഉണ്ടെങ്കിൽ ഏത് സ്ഥാപനത്തിലാണെന്നും തസ്തിക ഏതാണെന്നും പ്രസ്തുത തസ്തികയിൽ സ്ഥിര നിയമനം നടത്താത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ?
4468.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദാതാവ് മരണപ്പെടുന്ന സാഹചര്യത്തിൽ നൽകിവരുന്ന ധനസഹായത്തിന് കോവിഡ് കാലഘട്ടത്തിൽ യഥാസമയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ആയതിനായി ഒരു അവസരം കൂടി നൽകാമോ;
( ബി )
ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി നിലവിൽ നിശ്ചയിച്ചിട്ടുള്ള രണ്ടു വർഷം എന്നുള്ളത് അഞ്ചു വർഷമായി വർദ്ധിപ്പിക്കാമോ?
4469.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏക വരുമാന സമ്പാദകൻ മരണപ്പെട്ടാല്‍ എത്ര രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച് നല്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
2016-21 കാലയളവില്‍ വര്‍ക്കല മണ്ഡലത്തിലെ എത്ര പേര്‍ക്ക് പ്രസ്തുത സഹായം അനുവദിച്ചിട്ടുണ്ട്; ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ?
4470.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് ഏതൊക്കെ അന്വേഷണങ്ങളാണ് നടത്തിയിട്ടുള്ളത്; അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണ്; ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത തട്ടിപ്പ് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ആരെയൊക്കെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പട്ടികജാതി ഫണ്ട്‌ ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
4471.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ്ഗ ഊരുകളിലെ കാര്‍ഷിക സമൃദ്ധി വീണ്ടെടുത്ത് പട്ടിണിയകറ്റി അവരെ സ്വയം പര്യാപ്തരാക്കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ ആയിരത്തിലധികം സംഘങ്ങള്‍ രൂപീകരിച്ച് നടത്തുന്ന കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം പകരുന്നതിനും ഈ മാതൃക എല്ലാ പട്ടിക ഗോത്രവര്‍ഗ്ഗ അധിവാസ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമോ;
( സി )
പട്ടിക ഗോത്രവര്‍ഗ്ഗക്കാര്‍ കേന്ദ്രീകരിച്ച് വസിക്കുന്ന പ്രദേശങ്ങളില്‍ ആധുനിക രീതിയിലുള്ള കൃഷിയും കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിച്ച് സുസ്ഥിര വരുമാനദായക മാര്‍ഗം ഉറപ്പാക്കുന്നതിന് പരിപാടിയുണ്ടോ എന്ന് വ്യക്തമാക്കാമോ?
4472.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാറശാല മണ്ഡലത്തില്‍ നിന്നും പിന്നാക്കക്ഷേമ വകുപ്പിന്റെ ചികിത്സാ സഹായ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ ധനസഹായമായി എത്ര തുക അനുവദിച്ചു; പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
ഏതൊക്കെ അസുഖങ്ങള്‍ക്കാണ് പിന്നാക്കക്ഷേമ വകുപ്പിന്റെ ചികിത്സാ സഹായനിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്നതെന്ന വിവരം അറിയിക്കാമോ; പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരാള്‍ക്ക് പരമാവധി എത്ര രൂപ വരെ സഹായം ലഭ്യമാക്കി നല്‍കാനാകും; വിശദമാക്കാമോ?
4473.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 2016 മുതൽ 2022 വരെ ആലത്തൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4474.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും മാവേലിക്കര മണ്ഡലത്തില്‍ എത്ര പേര്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തുവെന്നും എത്ര തുക വിതരണം ചെയ്തുവെന്നും വിശദമാക്കുമോ?
4475.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി മേഖലയിൽ തുടർച്ചയായി ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടുത്തെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതികൾ അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
അട്ടപ്പാടി ഊരുകളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളകൾ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് ഒരു പരിധിവരെ ഗുണം ചെയ്യുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിലവിൽ പ്രവർത്തിക്കാത്ത സമൂഹ അടുക്കളകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനും കൂടുതൽ സമൂഹ അടുക്കളകൾ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
നവജാതശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിൽ ഗർഭാവസ്ഥയിലെ പരിചരണത്തിന് പ്രാധാന്യമുള്ളതിനാൽ ഈ കാര്യത്തിൽ എന്തൊക്കെ പദ്ധതികളാണ് പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന പ്രസ്തുത മേഖലയിൽ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്; വിശദാംശം നൽകുമോ?
4476.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികളുടെ തൊള്ളായിരത്തി അമ്പത്തിയഞ്ച് ധനസഹായ അപേക്ഷകളില്‍ എത്ര എണ്ണം നാളിതുവരെ തീര്‍പ്പാക്കി ; പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
എതെല്ലാം ആവശ്യങ്ങള്‍ക്കായി നല്‍കിയ അപേക്ഷകളാണ് തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്; കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ പ്രത്യേക നിയന്ത്രണങ്ങള്‍ എന്തെങ്കിലും ഉണ്ടോ;
( സി )
ബജറ്റ് വിഹിതം പൂര്‍ണമായും ചെലവഴിക്കാനും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എത്രയും വേഗം ധനസഹായം വിതരണം ചെയ്യാനും നടപടി സ്വീകരിക്കുമോ?
4477.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4478.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കാരണത്താല്‍ ഗോത്രസാരഥി പദ്ധതിക്ക് പെരിങ്ങമ്മല പഞ്ചായത്തില്‍ തടസ്സം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കാമോ;
( സി )
വാമനപുരം മണ്ഡലത്തില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കാമോ;
( ഡി )
വാമനപുരം മണ്ഡലത്തില്‍ എത്ര കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് അറിയിക്കാമോ?
4479.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ പട്ടികജാതി - പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ നല്‍കാമോ; ഇവയിൽ നിഷ്ക്രിയമായ സംഘങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ നല്‍കാമോ;
( ബി )
നിഷ്ക്രിയമായിക്കിടക്കുന്ന പട്ടികജാതി - പട്ടികവര്‍ഗ്ഗ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ; ആയതിന്റെ വിശദാംശം നല്‍കാമോ;
( സി )
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ആവിഷ്ക്കരിച്ചിരിച്ചിട്ടുള്ള സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തനമില്ലാതെ നിര്‍ജ്ജീവമായി കിടക്കുന്നവയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
4480.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പുതിയവ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രൂപം കൊണ്ട കുന്നംകുളം താലൂക്കിൽ പുതിയ മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിക്കാൻ നടപടികൾ സ്വീകരിക്കുമോ?
4481.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നല്‍കിയ സര്‍ക്കാര്‍ വായ്പകള്‍ എഴുതിതള്ളാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
എങ്കില്‍ ഏത് കാലയളവുവരെ എടുത്ത വായ്പകള്‍ക്കാണ് ഈ ആനുകൂല്യം നല്കുന്നത്; ഇതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമാേ;
( സി )
പ്രസ്തുത വിഭാഗക്കാരുടെ വായ്പ കുടിശ്ശിക നിവാരണത്തിനായി 2021-22 വര്‍ഷത്തെ ബജറ്റില്‍ എത്ര തുക വകയിരുത്തി; അതില്‍ എത്ര തുക വിനിയാേഗിച്ചിട്ടുണ്ട്; വിശദമാക്കാമാേ?
4482.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിവിധ വിഭാഗങ്ങളുടെ നിലവിലെ ജനസംഖ്യ എത്ര വീതം ആണെന്ന് അറിയിക്കുമോ;
( ബി )
ഈ വിഭാഗക്കാരുടെ 2001, 2011 വര്‍ഷങ്ങളിലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകൾ ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ ഇരുപത് വർഷക്കാലയളവിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിലെ ഏതെല്ലാം വിഭാഗങ്ങളിലാണ് ജനസംഖ്യ ശോഷണം സംഭവിച്ചിട്ടുള്ളത്;
( ഡി )
ജനസംഖ്യ ശോഷണം ഉണ്ടായതിനുള്ള കാരണങ്ങളെന്തൊക്കെയാണ് എന്നാണ് സർക്കാർ കണ്ടെത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
4483.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22-ലെയും 2022-23-ലെയും ബജറ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തിയ തുക വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭുഉടമസ്ഥത മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; അറിയിക്കാമോ?
4484.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.വി.അൻവർ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിലുള്ള പെണ്‍കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിവരുന്ന വാത്സല്യ നിധി പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പദ്ധതിയിലൂടെ ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; അര്‍ഹതപ്പെട്ടവരെയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും രക്ഷിതാക്കളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദമാക്കാമോ;
( ബി )
പട്ടിക ജാതിക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
4485.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂർ മണ്ഡലത്തിലെ മംഗലം പഞ്ചായത്തിലെ പുല്ലൂണി കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് ചെയ്യാൻ തീരുമാനിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിൽ ഏതെല്ലാം പ്രവൃത്തികളാണ് പൂർത്തീകരിച്ചത് എന്ന് വിശദമാക്കാമോ;
( സി )
ഇനി പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾക്ക് വല്ല തടസ്സങ്ങളും ഉണ്ടോ; ഉണ്ടെങ്കിൽ എന്തെല്ലാം പ്രവൃത്തികൾക്ക് എന്തെല്ലാം തടസ്സങ്ങളാണുള്ളതെന്ന് വ്യക്തമാക്കാമോ?
4486.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ചികിത്സാധനസഹായ പദ്ധതിയ്ക്കുള്ള അപേക്ഷകളില്‍ തീരുമാനമായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാലും അനുവദിച്ച തുക ലഭിക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സമയബന്ധിതമായി ചികിത്സാ ധനസഹായം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
എം.എല്‍.എ.മാര്‍ മുഖേന നല്‍കുന്ന അപേക്ഷകളില്‍ എടുത്ത തീരുമാനവും അപേക്ഷകളുടെ സ്റ്റാറ്റസും എം.എല്‍.എ.മാരെ അറിയിക്കാന്‍ ആവശ്യമായ സംവിധാനം നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍ അത്തരം ക്രമീകരണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
4487.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി പട്ടികവർഗ്ഗ വനിതകൾക്ക് തൊഴിലുറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പിന്നാക്ക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ട്രൈബൽ അപ്പാരൽ പാർക്ക് ഏതൊക്കെ ജില്ലകളിൽ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പദ്ധതിയുടെ വിശദാംശം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
4488.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക എന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഏതൊക്കെ ഇനങ്ങളിലാണ്‌ ഈ തുക അനുവദിച്ചിട്ടുള്ളത്; അറിയിക്കാമോ;
( ബി )
നിലവില്‍ പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണെന്ന് അറിയിക്കാമോ;
( സി )
സ്പെഷ്യാലിറ്റി ചികിത്സകളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സയ്ക്ക് വിധേയരാകുന്ന നിർധനരായ പട്ടിക വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ചെലവാകുന്ന മുഴുവന്‍ തുകയും ഒറ്റത്തവണയായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
4489.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രത്യേക വകുപ്പ് ആരംഭിച്ചത് എന്നാണ്; എന്തൊക്കെ ക്ഷേമപദ്ധതികളാണ് വകുപ്പ് മുഖേന നടപ്പാക്കി വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2021-22 വര്‍ഷത്തില്‍ ഈ ഓരോ സ്കീമിലും എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്; എത്ര തുക നല്‍കിയിട്ടുണ്ട്; ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
4490.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് പ‍ട്ടിക ജാതി വിഭാഗത്തിന്റെ ചികിത്സാ ധനസഹായത്തിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര അപേക്ഷകളില്‍ ധനസഹായം അനുവദിച്ചുവെന്നും അനുവദിച്ച തുക എത്രയെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
4491.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ ഏതൊക്കെ ഓഫീസുകളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
4492.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന വാത്സല്യനിധി പദ്ധതി പ്രകാരം നാളിതുവരെ ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ ഗുണഭോക്താക്കളായിട്ടുണ്ട് എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി കുടുംബങ്ങളില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമോ?
4493.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന പിന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നടപ്പിലാക്കുന്നുണ്ടോ; പ്രസ്തുത സൗകര്യം അപര്യാപ്തമാണെന്ന പരാതിക്ക് പരിഹാരം കണ്ടെത്താൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തമാക്കുമോ;
( ബി )
പിന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് പോലുള്ള ആനുകൂല്യം പല വർഷങ്ങളിലും മുടങ്ങുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
4494.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കോര്‍പ്പസ് ഫണ്ട് മാതൃകയില്‍ പ്രത്യേക ഫണ്ട് ലഭ്യമാക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുമോ; വ്യക്തമാക്കുമോ?
4495.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെ കുളങ്ങള്‍ സംരക്ഷിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനുമായി നടപ്പ് സാമ്പത്തികവര്‍ഷം എത്ര തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അത്തരത്തില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കില്‍ ഏതെല്ലാം ക്ഷേത്രങ്ങളിലെ കുളങ്ങളാണ് നവീകരിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4496.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡുകളുടെ അധീനതയില്‍ ഉള്‍പ്പെടാത്ത ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ?
4497.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് രണ്ട് മാസത്തിനുള്ളില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ്(ഉത്തരവ് നം. WP(C)No.7432 of 2021 dtd. 9.5.2022) ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ കോടതി ഉത്തരവ് പ്രകാരം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കാമോ?
4498.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിന്റെ വസ്തുക്കളില്‍ സ്ഥിതി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ദേശീയപാത 66-ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട വ്യാപാരികളെ ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് തന്നെ കടകള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4499.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ സുതാര്യമാക്കുതിനെക്കുറിച്ച് ആലോചിക്കുമോ; വിശദമാക്കുമോ;
( ബി )
ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ ഡിജിറ്റല്‍ ഫയലിംഗ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ടോ; പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
4500.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയെങ്കിലും അതിന്റെ ആനുകൂല്യം പൂര്‍ണ്ണമായും ജീവനക്കാര്‍ക്ക് ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓരോ മാസവും കൃത്യമായി ശമ്പളം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.