ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന സാംസ്കാരിക പ്രവർത്തക
ക്ഷേമനിധിയിൽ അംഗങ്ങളായ,
അംശദായം പൂർണമായും
അടച്ചുതീർത്ത, 60 വയസ്സ്
പൂർത്തിയായ പുരാണ പാരായണ
കലാകാരന്മാർക്കും മറ്റും
നാളിതുവരെ പെൻഷൻ ലഭിച്ച്
തുടങ്ങിയിട്ടില്ലാത്ത സാഹചര്യം
നിലവിലുണ്ടോ;
(
ബി )
കൊല്ലം
ജില്ലയില്‍ 60 വയസ്സ്
പൂർത്തിയായിട്ടുള്ളതും
ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുവാൻ
ശേഷിക്കുന്നതുമായ പുരാണ പാരായണ
കലാകാരന്മാരുടെ എണ്ണം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ക്ഷേമനിധിയിൽ അംഗമായ, 2021
മാർച്ച് മാസം വരെയുള്ള അംശദായം
പൂർണമായും അടച്ചുതീർത്ത, 60
വയസ്സ് പൂർത്തിയായ, പുനലൂർ
മണ്ഡലത്തിലെ പുരാണ പാരായണ
കലാകാരനായ പനയഞ്ചേരി പുതിയ
പാലവിള വീട്ടിൽ തുളസീധരൻ പിള്ള.
എം.ന് പെൻഷൻ നല്കി
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ കാരണം
വിശദമാക്കുമോ; പ്രസ്തുത
വ്യക്തിക്ക് പെൻഷൻ എന്നത്തേക്ക്
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?