ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് കാലത്ത് റേഷന്‍ കടകള്‍
വഴി കിറ്റ് വിതരണം ചെയ്ത വകയിൽ
റേഷന്‍കടക്കാര്‍ക്ക്
നല്‍കുവാനുള്ള പതിനൊന്ന്
മാസത്തെ കമ്മീഷന്‍ തുക കോടതി
ഉത്തരവുണ്ടായിട്ടും കൊടുത്തു
തീര്‍ക്കാത്തതിന്റെ കാരണം
വിശദീകരിക്കാമോ;
(
ബി )
മറ്റ്
ക്ഷേമനിധികളില്‍
ഉള്ളതുപോലെയുള്ള സര്‍ക്കാര്‍
വിഹിതം റേഷന്‍ കടക്കാര്‍ക്കുള്ള
ക്ഷേമനിധിയില്‍ ഇല്ലാത്തത്
പരിഹരിക്കുന്നതിനും ക്ഷേമനിധി
പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
സി )
റേഷന്‍കടക്കാര്‍ക്കുള്ള
ചികില്‍സാ സഹായം ഇരുപത്തി
അയ്യായിരം രൂപയിൽ നിന്നും ഒരു
ലക്ഷം രൂപയായി
വര്‍ദ്ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
എ.പി.എല്‍.
കാര്‍ഡ് ഉടമകള്‍ക്കുള്ള ഗോതമ്പ്
വിതരണം
നിര്‍ത്തിവച്ചിരിക്കുന്നത്
പരിഹരിക്കുന്നതിനും
മണ്ണെണ്ണയുടെ വിതരണ അളവ്
വര്‍ദ്ധിപ്പിക്കുന്നതിനും
വിലവര്‍ദ്ധനവ് തടയുന്നതിനും
നടപടി സ്വീകരിക്കുമോ;
(
ഇ )
എ.പി.എല്‍.
കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ
മാസവും പത്ത് കിലോ അരി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
എഫ് )
ഒരു
കുടുംബത്തിന് റേഷന്‍കട
ഉണ്ടെങ്കില്‍ വേറെ കടയ്ക്ക്
അപേക്ഷ നല്‍കാന്‍
പാടില്ലായെന്നും സെയിൽസ്‍മാന്
പത്ത് വര്‍ഷത്തെ പരിചയം
ഉണ്ടാകണമെന്നുമുള്ള കേരള
റേഷനിംഗ് ഓര്‍ഡര്‍
പരിഷ്കരണത്തിന്റെ ഫലമായുള്ള
വ്യവസ്ഥകൾ പുനഃപരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ?