UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3657.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പുകൾ മുഖേന 2021 മുതൽ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമെന്നും പ്രസ്തുത പദ്ധതികൾക്ക് ഓരോന്നിനും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
3658.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാങ്കേതികവിദ്യയുടെ കുറഞ്ഞ സ്വീകാര്യതയും പരിമിതമായ കരാർ കൃഷി പ്രവർത്തനങ്ങളും മൂലം കാര്യമായ പുരോഗതി കൈവരിക്കാനാകാതെ മൃഗസംരക്ഷണ മേഖല പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ ഈ പരിമിതികൾ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭീഷണികൾ കൂടി പരിഗണിച്ചുകൊണ്ട് കന്നുകാലി മേഖലയിലെ ഭാവി സംരംഭങ്ങൾക്കായി കാലാവസ്ഥാ സ്മാർട്ട് ലൈവ്സ്റ്റോക്ക് ഫാമിംഗ് രീതി നടപ്പാക്കുമോ; വിശദാംശം നൽകുമോ?
3659.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -22 ലെ ഇക്കണോമിക് സർവ്വേ പ്രകാരം രാജ്യത്തെ കാർഷിക മേഖലയിലെ വളർച്ചയുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ ക്ഷീരവികസന മേഖലയാണെന്ന കാര്യം ‍ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ പ്രത്യേക ഉപഭോഗ തൊഴിൽ സാധ്യതകൾ വിലയിരുത്തി മൃഗ സംരക്ഷണ, ക്ഷീര വികസന മേഖലകളില്‍ സുസ്ഥിര പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ, വനിതകൾ എന്നിവരെ ക്ഷീര വികസന, മൃഗ സംരക്ഷണ മേഖലകളിലേക്ക് ആകർഷിക്കുവാൻ കഴിയുന്നവിധം സ്വകാര്യ ഫാമുകൾ ഉൾപ്പടെയുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; ഇതിനായി കേന്ദ്ര പദ്ധതികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലുൾപ്പെടുത്തി മൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതികൾ വ്യവസായ വകുപ്പുമായി സഹകരിച്ച് ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3660.
ശ്രീ കെ ആൻസലൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ആന്റണി ജോൺ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ കന്നുകാലി മിഷന്റെ (2021-22) ഭാഗമായി ഗ്രാമീണ കോഴി വളര്‍ത്തല്‍, മാതൃകാ ആട് വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍ തുടങ്ങിയ സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്വകാര്യ വ്യക്തികള്‍, സ്വയംസഹായ സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവര്‍ക്ക് നല്‍കിവരുന്ന സബ്സിഡികള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിരുന്നത് ഏത് ഏജന്‍സിയെയായിരുന്നു;
( ഡി )
നടപ്പുവര്‍ഷം മേല്‍പദ്ധതികളുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കുമോ?
3661.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കാലിത്തീറ്റ ഗുണനിലവാര നിയന്ത്രണ നിയമം നടപ്പിൽ വരുത്താൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും പ്രസ്തുത നിയമം നടപ്പാക്കാനുള്ള അധികാരം ഏത് വകുപ്പിനാണെന്നും അറിയിക്കാമോ;
( ബി )
വെറ്ററിനറി ഡോക്ടർമാരുടെ അഭാവത്തെക്കുറിച്ചുള്ള കർഷകരുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഉദ്യോഗസ്ഥരുടെ ജോലിഭാരം പരിഗണിച്ച് കേരള കാലിത്തീറ്റ ഗുണനിലവാര നിയന്ത്രണ നിയമം നടപ്പിലാക്കുന്ന ചുമതലയിൽ നിന്ന് മൃഗസംരക്ഷണ വകുപ്പിനെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ ഒഴിവാക്കാതിരിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാമോ?
3662.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാൽ, മുട്ട, മാംസം എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉല്പാദകർ മുതൽ ഉപഭോക്താക്കൾ വരെയുള്ള ഉല്പാദന വിതരണ ക്രമത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പാൽ, മുട്ട, മാംസം എന്നിവയുടെ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യയിൽ ഊന്നിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ;
( സി )
ഈക്കാര്യത്തിൽ എന്തൊക്കെ തുടർനടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3663.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പുകൾ നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
നടപ്പിലാക്കിവരുന്ന പദ്ധതികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
3664.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മുഖേന 2021 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
3665.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആവശ്യമുള്ള ഏറിയ പങ്ക് കാേഴിയിറച്ചി, മുട്ട എന്നിവയ്ക്ക് വേണ്ടി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം മൂലം കാേഴിയിറച്ചി, കോഴിക്കുഞ്ഞുങ്ങൾ, തീറ്റ എന്നിവയ്ക്ക് നീതീകരിക്കാനാകാത്ത താേതില്‍ വില വര്‍ദ്ധിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
ആഭ്യന്തരാേല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പുതുതായി നൂറു കാേഴിയും കൂടും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടാേ; എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമാേ; പ്രസ്തുത പദ്ധതി വ്യാപകമാക്കി കാേഴിമുട്ട, കാേഴിയിറച്ചി എന്നിവയില്‍ സ്വയംപര്യാപ്തത കെെവരിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടാേ;
( സി )
ഗുണമേന്മയുള്ള ബ്രാേയിലര്‍, മുട്ടക്കോഴി കുഞ്ഞുങ്ങൾ, കോഴിത്തീറ്റ എന്നിവ ആവശ്യാനുസരണം ന്യായവിലയ്ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇടപെടല്‍ സാധ്യമാണാേ; നിലവിൽ ഹാച്ചറികളിലെ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമാേ; വിശദമാക്കുമോ?
3666.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആടുഗ്രാമം, കോഴിഗ്രാമം, മുട്ടഗ്രാമം പദ്ധതികൾ ഇപ്പോൾ നിലവിലുണ്ടോ;
( ബി )
പേരാമ്പ്ര മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കിയെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ കൂടുതൽ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ?
3667.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശുക്കുട്ടികളെ ശാസ്ത്രീയമായി വളർത്തി മികച്ച ഉല്പാദനക്ഷമതയുള്ള പശുക്കളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ഗോവർദ്ധനി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
3668.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാംസാഹാരം കഴിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയ്ക്കനുസരിച്ച് ആധുനികരീതിയിലുള്ള അറവുശാലകളോ മാംസ വില്‍പ്പനശാലകളോ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ അറവുശാലകള്‍ക്കും വില്‍പ്പനശാലകള്‍ക്കും പൊതുവായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ആ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കും വില്‍പ്പനശാലകള്‍ക്കും മാത്രം ലെെസന്‍സുകള്‍ പുതുക്കി നല്‍കുകയും ചെയ്താല്‍ മാംസ വില്‍പ്പനയില്‍ ഗുണകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമോയെന്ന് അറിയിക്കുമോ;
( സി )
മാംസം ശാസ്ത്രീയമായി സംസ്കരിച്ച് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ മേഖലയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3669.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗപരിപാലനത്തിലും ക്ഷീരോല്പാദനത്തിലും കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നേട്ടം നിലനിര്‍ത്തുന്നതിന് മൃഗചികിത്സാ സൗകര്യങ്ങള്‍ പര്യാപ്തമായി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത്‌ ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ത്രിതല മൃഗചികിത്സാ സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
3670.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ ബഡ്ജറ്റില്‍ മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകള്‍ക്ക് അനുവദിച്ചിട്ടുള്ള പദ്ധതി തുകയുടെ വിവരങ്ങള്‍ വകുപ്പ് തിരിച്ച് നല്‍കുമോ;
( ബി )
പട്ടാമ്പി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുതുതല മൃഗാശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിന് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പട്ടാമ്പി മണ്ഡലത്തില്‍ സ്മാര്‍ട്ട് മൃഗാശുപത്രികള്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3671.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോഴിക്കര്‍ഷകരെ സഹായിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ബി )
കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞിനും വ്യാപകമായ തോതില്‍ വില വര്‍ദ്ധിപ്പിക്കുന്ന ഇതരസംസ്ഥാന ലോബികളുടെ പ്രവര്‍ത്തനത്തെ തടയിടാന്‍ തദ്ദേശീയമായി ഇവ ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
3672.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്‌റ്റേറ്റ് പൗൾട്രി ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ മുഖേന നടപ്പ് വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിർവ്വഹണ രീതിയും വിശദവിവരങ്ങളും ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ സാമ്പത്തിക വർഷം പ്രസ്തുത കോർപ്പറേഷൻ മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ; ഇതിനായി എത്ര തുക വിനിയോഗിച്ചു എന്ന് വ്യക്തമാക്കുമോ?
3673.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കൂത്തുപറമ്പ് ബ്ലോക്കിലുൾപ്പെട്ട മൃഗാശുപത്രിയിൽ രാത്രികാല സേവനം പ്രാവർത്തികമായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
മൃഗാശുപത്രിയിൽ മിക്കപ്പോഴും ആവശ്യത്തിന് മരുന്നുകൾ ഇല്ലാത്തത് കർഷകരെ പ്രയാസത്തിലാക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
മൃഗചികിത്സയുമായി ബന്ധപ്പെട്ട് കർഷകർക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
3674.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ആരംഭിച്ച മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റില്‍ നിന്ന് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യൂണിറ്റിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റിന്റെ സേവനം പൊതുജനങ്ങള്‍ക്ക് എപ്രകാരമാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3675.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോളിക്ലിനിക്കുകൾ ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പോളിക്ലിനിക്കുകൾ ഇല്ലാത്ത താലൂക്കുകളിൽ പുതിയ പോളിക്ലിനിക്കുകൾ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
3676.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മ‍ൃഗാശുപത്രി നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റ് ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
നിലവിലെ മൃഗാശുപത്രി കെട്ടിടം ജീര്‍ണാവസ്ഥയില്‍ ആയതിനാല്‍ പ്രസ്തുത പ്രവൃത്തിക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
3677.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നെടുങ്കുന്നം മൃഗാശുപത്രി പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടം കാലപ്പഴക്കത്താല്‍ ബലക്ഷയം വന്ന് ചോര്‍ന്നൊലിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മൃഗാശുപത്രി നിര്‍മ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് കൊഴുങ്ങാലൂര്‍ ചിറയുടെ സമീപത്തായി സ്ഥലം കൈമാറി നല്‍കിയിട്ടുണ്ടോ;
( സി )
എത്രയും വേഗം നെടുങ്കുന്നം മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിന് തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ?
3678.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ ക്ഷീരകർഷകർക്ക് വെറ്റിനറി ഡോക്ടർമാരുടെ സേവനം രാത്രി കാലങ്ങളിൽ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയിലെ ഏതെല്ലാം മൃഗാശുപത്രികളിലാണ് ഇത്തരം സേവനം ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ ഒരു വർഷക്കാലം വയനാട് ജില്ലയിൽ എത്ര ക്ഷീര കർഷകർക്ക് രാത്രികാല സേവനം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3679.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ വെറ്ററിനറി പോളി ക്ലിനിക്കിന്റെ സുഗമമായ പ്രവർത്തനത്തിന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡര്‍ തുടങ്ങിയ തസ്തികകളിൽ ആവശ്യമായ ജീവനക്കാരില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കർഷകർ പുനലൂര്‍ വെറ്ററിനറി പോളിക്ലിനിക്കിലെ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം മൃഗങ്ങളുടെ സർജറിക്കായി കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വെറ്ററിനറി പോളിക്ലിനിക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ തസ്തികകൾ പുതുതായി സൃഷ്ടിക്കുകയോ പുനർവിന്യാസത്തിലൂടെ ക്രമീകരിക്കുകയോ ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പോളിക്ലിനിക്കിലേക്ക് പുനലൂര്‍ ആര്‍‌.പി.വിജിലന്‍സ് യൂണിറ്റിലെ എല്‍‌.ഐ. തസ്തിക പുനര്‍വിന്യസിക്കുന്നതിനും അറ്റൻഡര്‍ തസ്തിക കണ്ടെത്തുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമോ?
3680.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വെറ്റിനറി പോളിക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത ജില്ലയില്‍ വെറ്റിനറി പോളിക്ലിനിക്കുകള്‍ എവിടെയെല്ലാമാണുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ എല്ലാ താലൂക്കുകളിലും വെറ്റിനറി പോളിക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
താലൂക്ക് ആസ്ഥാനമായ നിലമ്പൂര്‍ വെറ്റിനറി ആശുപത്രിയെ വെറ്റിനറി പോളിക്ലിനിക്കായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3681.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുട്ട, ഇറച്ചിക്കോഴി ഉല്പാദനത്തില്‍ നിര്‍ണ്ണായക വളര്‍ച്ച കൈവരിക്കുന്നതിനായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ മേഖലയില്‍ പൊതു മേഖലാ സ്ഥാപനമായ കെപ്കോ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
സേഫ് ടു ഈറ്റ് ഉല്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?
3682.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി തീറ്റപ്പുൽ കൃഷിയിടങ്ങളുടെ വിസ്തൃതി കുറഞ്ഞു വരുന്ന കാര്യം ഗൗരവത്തോടെ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്തിന് ആവശ്യമായ തീറ്റപ്പുല്ലിന്റെ 46 ശതമാനം മാത്രമാണ് നിലവിൽ ഉല്പാദിപ്പിക്കുന്നത് എന്നതിനാൽ തീറ്റപ്പുൽ കൃഷിയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കുന്നതിന് വേണ്ടി സബ്സിഡി തുക വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വ്യാവസായികമായി തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ കരാർ കൃഷി മാതൃകകൾ നടപ്പാക്കുമോ; വിശദാംശം നൽകുമോ?
3683.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാംസ ഉല്പാദനം മാംസത്തിന്റെ ആവശ്യകതയെക്കാൾ കുറവാണ് എന്ന സാമ്പത്തിക സർവ്വേയിലെ നിരീക്ഷണം ഗൗരവത്തോടെ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ആഭ്യന്തര ആവശ്യകതയെക്കാൾ എത്ര മെട്രിക് ടൺ കുറവാണ് നിലവിലെ ഉല്പാദനം എന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ എത്ര മെട്രിക് ടൺ സംസ്കരിച്ച മാംസം ഇറക്കുമതി ചെയ്തു എന്ന് വ്യക്തമാക്കാമോ;
( സി )
മാംസത്തിന്റെ ആഭ്യന്തരാവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാംസ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3684.
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സങ്കര ഇനത്തിൽപ്പെട്ട വിദേശീയ കന്നുകാലികളുടെ പ്രജനന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനാൽ സംസ്ഥാനത്ത് മെച്ചപ്പെട്ട രോഗ പ്രതിരോധ ശക്തിയും തീറ്റ കാര്യക്ഷമത അനുപാതവുമുള്ള തദ്ദേശീയ ഇനങ്ങളുടെ എണ്ണം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇന്ത്യൻ തദ്ദേശീയ ഇനങ്ങളുടെ സംരക്ഷണത്തിനും ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3685.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
ക്ഷീരകര്‍ഷകര്‍ക്ക് സബ്‍സിഡി സമ്പ്രദായം നിലവിലുള്ള പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
3686.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയുടെ വിലവർദ്ധനവും സ്വകാര്യ കമ്പനികളുടെ കാലിതീറ്റയുടെ ക്രമാതീതമായ വില വർദ്ധനവും ഉൾപ്പടെയുള്ള കാരണങ്ങളാൽ ക്ഷീര കർഷകർ വളരെയേറെ പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ ക്ഷീരകർഷകർക്ക് ലഭിക്കുന്നത് 36 രൂപയോളം മാത്രമാണെന്നിരിക്കെ ക്ഷീര കർഷകർ വിൽക്കുന്ന പാലിന് ന്യായമായ വില ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3687.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരമേഖലയിലുള്ള കർഷകർക്കാവശ്യമായ വൈക്കോല്‍ ലഭ്യമാക്കാനും കാലിത്തീറ്റയുടെ അനിയന്ത്രിതമായ വില നിയന്ത്രിക്കാനുമുള്ള നടപടികള്‍ ഉണ്ടാകുമോ; അറിയിക്കാമോ?
3688.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ക്ഷീരകര്‍ഷകര്‍ നിലവിലുണ്ടെന്നും ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി എത്ര ക്ഷീര സഹകരണ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിക്കാമോ; പ്രസ്തുത സ്ഥാപനങ്ങൾ വഴി 2021-22 കാലയളവില്‍ എത്ര പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പാലക്കാട് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളിൽ എത്ര രജിസ്റ്റേഡ് ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്; ഈ കര്‍ഷകര്‍ക്ക് എല്ലാ വര്‍ഷവും എന്തെല്ലാം ആനുകൂല്യങ്ങല്‍ നല്‍കിവരുന്നുവെന്ന് വിശദമാക്കാമോ?
3689.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന വകുപ്പില്‍ നിന്നും എന്തെല്ലാം സേവനങ്ങളാണ് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ?
3690.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര മേഖലയുടെ പുരോഗതിയെ ബാധിക്കുന്ന പ്രധാന തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ക്ഷീരമേഖലയിലെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കാലിത്തീറ്റ, തീറ്റപ്പുൽ എന്നിവയുടെ മിനറൽ മാപ്പിംഗ് നടത്തുന്നതിനും പോഷക സമ്പുഷ്ടമായ തീറ്റ സമ്പ്രദായം, ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കുന്നതിനും കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദാംശം നൽകുമോ?
3691.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി വില്ലേജിൽപ്പെട്ട ശ്രീ.എം.പി മുഹമ്മദ്‌ പുതിയ ഡയറി യൂണിറ്റ് അനുവദിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിൽ അനുകൂല നടപടികൾ സ്വീകരിക്കുമോ;
( ബി )
ടിയാന്റെ അപേക്ഷയിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ആവശ്യമുന്നയിച്ചുകൊണ്ടുള്ള ടിയാന്റെ അപേക്ഷ കഴിഞ്ഞ രണ്ട് വർഷമായി പരിഗണിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
3692.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബജറ്റില്‍ ക്ഷീരവികസനത്തിനായി പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പുതിയ പദ്ധതികളുടെ വിശദീകരണവും ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള തുകയും വ്യക്തമാക്കാമോ?
3693.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസനവകുപ്പ് 2016 മുതല്‍ നാളിതുവരെ വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ പട്ടികരൂപത്തിൽ ലഭ്യമാക്കാമോ?
3694.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പാറല്‍ ക്ഷീരോല്പാദന സംഘത്തിന് കീഴിലുള്ള മില്‍ക്ക് പ്രോസസിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ച സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് പുനരാരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്ലാന്റ് ആരംഭിക്കുന്നതിനായി എത്ര തുക ചെലവഴിച്ചുവെന്നും എന്തെല്ലാം യന്ത്ര സാമഗ്രികള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കായി എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വിശദമാക്കുമോ?
3695.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിനെ ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
മിൽമ ക്ഷീരകർഷകന് കൊടുക്കുന്ന പാൽ വില വളരെ തുച്ഛമാണെന്നുള്ള വസ്തുത മനസ്സിലാക്കി ഇത് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
വേനൽക്കാലത്ത് ക്ഷീര കർഷകർക്ക് ആവശ്യമായ വൈക്കോൽ സബ്സിഡിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
8.3 എസ്.എൻ.എഫ്.ഉം 3.5 ഫാറ്റും ലഭിക്കുന്ന ക്ഷീര കർഷകർക്ക് മാത്രമേ മിൽമയുടെ ആനുകൂല്യം ലഭിക്കുന്നുള്ളൂ എന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽവന്നിട്ടുണ്ടോ; എങ്കിൽ എല്ലാ ക്ഷീര കർഷകർക്കും ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3696.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ക്ഷീരോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിലെ ക്ഷീരോല്പാദനത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പുരോഗതി ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3697.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. സ്കീമിന്റെ സഹായത്തോടെ 32.72 കോടി രൂപ വിനയോഗിച്ച് നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച മൂര്‍ക്കനാട് പാല്‍പ്പൊടി ഉല്പാദന കേന്ദ്രത്തിന്റെ പൂര്‍ത്തീകരണത്തിനായി നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാല്‍പ്പൊടി ഉല്പാദന കേന്ദ്രത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; അവ എപ്പോൾ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
3698.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകർഷക ക്ഷേമനിധിയിലടച്ച വരിസംഖ്യ പെന്‍ഷന് അർഹരാകുമ്പോൾ തിരികെ ലഭിക്കുന്നില്ലെന്ന ക്ഷീര കര്‍ഷകരുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മറ്റ് ഏത് പെന്‍ഷനൊപ്പവും ക്ഷീര കര്‍ഷക പെന്‍ഷന്‍ ലഭിക്കുമായിരുന്നു എന്നിരിക്കെ ആയത് ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക്‌ അംശാദായ തുക തിരികെ നല്‍കുന്നതിന് തടസ്സമുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
3699.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ക്ഷീരകര്‍ഷകര്‍ക്കായി എന്തെല്ലാം ആനുകൂല്യങ്ങളാണ് പുതുതായി നല്‍കി വരുന്നത്; വിശദമാക്കാമോ;
( ബി )
ക്ഷീരകര്‍ഷകര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലേക്ക് കര്‍ഷകർ എത്ര തുകയാണ് പ്രീമിയം ഇനത്തില്‍ അടയ്ക്കേണ്ടത്; ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് ഇത് നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി വഴി ഏതെല്ലാം ആശുപത്രി ചെലവുകളിന്മേലാണ് കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നത്; വിശദമാക്കാമോ?
3700.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗശാലകളുടെ നവീകരണത്തിനും സൗന്ദര്യവത്ക്കരണത്തിനുമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
മൃഗശാലകളില്‍ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നിലവിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
പൊതുജനങ്ങൾക്ക് മൃഗശാലകളെക്കുറിച്ച് അറിയുന്നതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ടോ; എങ്കില്‍ വിവരങ്ങള്‍ നല്‍കാമോ?
3701.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എ. രാജ
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വെറ്ററിനറി & അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കീഴില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സര്‍വ്വകലാശാലയുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി സെന്‍ട്രല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി എന്ന പേരില്‍ സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ലബോറട്ടറി സൗകര്യം നടപ്പാക്കുന്നതിനുള്ള പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
മണ്ണുത്തി പൗള്‍ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹാച്ചറി മാലിന്യങ്ങള്‍ മികച്ച ജൈവവളമാക്കി മാറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഗുണനിലവാരം വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
ഹാച്ചറി മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും മികച്ച ജൈവവളമാക്കി മാറ്റുന്നതിനും അവ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.