|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3359.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സുഭിക്ഷ
കേരളം പദ്ധതിയിലൂടെ
തരിശുനിലങ്ങളില്‍ പുതിയതായി
കൃഷിയിറക്കിയതിന്റെ ഫലമായി
പാലക്കാട് ജില്ലയിലെ
നെല്‍കൃഷിയില്‍ എത്ര
വര്‍ദ്ധനവുണ്ടായെന്ന്
വിശദമാക്കാമോ;
(
ബി )
വെള്ളപ്പൊക്കത്തില്‍
നിന്നും കോള്‍നിലങ്ങളെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ച് വരുന്നു;
വിശദമാക്കാമോ?
3360.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ഭൂവിനിയോഗ ക്രമത്തിലും വിള
ക്രമത്തിലും വന്ന മാറ്റം
സംസ്ഥാനത്തെ ഭക്ഷ്യ
സുരക്ഷയ്ക്കും പാരിസ്ഥിതിക
സുസ്ഥിരതയ്ക്കും ഗുരുതരമായ
ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
മൊത്തം കൃഷി വിസ്തൃതിയിലും
ഒന്നില്‍ കൂടുതല്‍ പ്രാവശ്യം
കൃഷി ഇറക്കുന്ന സ്ഥലത്തിന്റെ
വിസ്തൃതിയിലും കുറവ്
ഉണ്ടാകുന്നതും കാര്‍ഷികേതര
ആവശ്യങ്ങള്‍ക്കുള്ള ഭൂവിനിയോഗം
വര്‍ദ്ധിക്കുന്നതും ഗൗരവത്തോടെ
പരിഗണിച്ചിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തിൽ
കർഷകരെ ബോധവൽക്കരിച്ചുകൊണ്ട്
പാരിസ്ഥിതിക സുസ്ഥിരത
നിലനിർത്താൻ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
3361.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി ഉല്പാദനത്തില്‍ സ്വയം
പര്യാപ്തത കൈവരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
പച്ചക്കറി
കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക്
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന് അറിയിക്കുമോ;
(
സി )
കൃഷി
വകുപ്പിന്റെ ഇടപെടലിലൂടെ
പച്ചക്കറി കൃഷിയില്‍ മുന്‍
വര്‍ഷങ്ങളെക്കാള്‍
പുരോഗതിയുണ്ടാക്കാനായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
ഓണത്തിന്
ഒരു മുറം പച്ചക്കറി എന്ന
പേരില്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ?
3362.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കര്‍ഷകര്‍ക്ക്
അവരുടെ ഉല്പന്നങ്ങൾക്ക്
അനുയോജ്യമായ വിപണി കണ്ടെത്തി
മതിയായ വില ലഭ്യമാക്കുന്നതിന്
സഹായകരമായി എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുക എന്ന്
വ്യക്തമാക്കുമോ;
(
ബി )
കര്‍ഷകര്‍ക്ക്
സഹായകരമായി അവരുടെ കൃഷികളുടെയും
വിപണികളെയും സംബന്ധിച്ച് സമഗ്ര
സർവ്വേ നടത്തി പദ്ധതികള്‍
ആസൂത്രണം ചെയ്യുന്നത്
പരിഗണനയിലുണ്ടോ; വിശദവിവരം
ലഭ്യമാക്കുമോ?
3363.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന
വിഷലിപ്തമായ പച്ചക്കറികളുടെ
ഉപയോഗം മൂലം ജനങ്ങളുടെ
ആരോഗ്യം
അപകടത്തിലാകുന്നുവെന്നും
ക്യാന്‍സര്‍ മുതലായ മാരക
രോഗങ്ങള്‍
വര്‍ദ്ധിക്കുന്നുവെന്നും
കണ്ടെത്തിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അടുത്ത
അഞ്ച് വര്‍ഷത്തിനുള്ളില്‍
അന്‍പതിനായിരം ഹെക്ടര്‍
സ്ഥലത്ത് ജെെവ കൃഷി
വ്യാപിപ്പിക്കുന്നതിന് കഴിഞ്ഞ
സർക്കാർ ലക്ഷ്യമിട്ടിരുന്നോ;
എങ്കില്‍ അത് നടപ്പിലാക്കാൻ
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ജെെവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
അതിലൂടെ സുരക്ഷിത ഭക്ഷണം
ഉറപ്പുവരുത്തുന്നതിനും കൃഷി
വകുപ്പ് പ്രത്യേക ഊന്നല്‍
നല്‍കുമോ?
3364.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
ഭവന്‍ മുഖേന കൊപ്ര സംഭരണം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3365.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിന്റെ
ഔദ്യോഗിക പഴമായ ചക്കയുടെ
ഉല്പാദനം ഏത് ജില്ലയിലാണ്
കൂടുതലായിട്ടുള്ളത്; ഉല്പാദന
വിവരം ജില്ല തിരിച്ച്
അറിയിക്കാമോ;
(
ബി )
ചക്കയുടെ
മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനും വിപണനം
നടത്തുന്നതിനുമായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രമേഹരോഗികള്‍ക്ക്
ഏറ്റവും അനുയോജ്യമായ ഭക്ഷണമായി
ചക്കയുടെ വിവിധ ഉല്പന്നങ്ങളെ
കണ്ടെത്തിയിട്ടുണ്ടോ; ഇതുമായി
ബന്ധപ്പെട്ട് കേരളത്തില്‍
ഏതെങ്കിലും തരത്തിലുള്ള
ക്ലിനിക്കല്‍ സ്റ്റഡി
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
ചക്കയുടെ
ഉപയോഗ സാധ്യതകളെക്കുറിച്ച്
ശാസ്ത്രീയമായ അറിവ്
ലഭിക്കുന്നതിനായി ഒരു
ക്ലിനിക്കല്‍ സ്റ്റഡി
നടത്തുന്നതിന് തയ്യാറാകുമോ;
വ്യക്തമാക്കാമോ?
3366.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിലെ കാക്കയൂര്‍
പൊന്നുമംഗലം നെല്ലുുല്പാദക
പാടശേഖര സമിതിയുടെ പ്രദേശത്ത്
ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം
കാഡകനാല്‍ നവീകരണത്തിന് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ഈ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് സര്‍ക്കാര്‍
വിശദമാക്കുമോ;
(
സി )
ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
3367.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
പ്രവൃത്തികളുടെ വിശദവിവരം
നല്‍കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയെന്നും നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ?
3368.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതിയില്‍
കടപ്ലാമറ്റം-മരങ്ങാട്ടുപള്ളി
പഞ്ചായത്തുകളെ സംയുക്തമായി
ഉള്‍പ്പെടുത്തുന്നതിന്
05.12.2021-ല്‍ വകുപ്പ്
മന്ത്രിക്ക് പെറ്റീഷന്‍ നമ്പര്‍
1522/വി.ഐ.പി./മി/ അഗ്രി/2021
പ്രകാരം നല്‍കിയ പരാതിയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
കാര്‍ഷിക
മേഖലയായ കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം,
ഉഴവൂര്‍, മരങ്ങാട്ടുപള്ളി
പഞ്ചായത്തുകളെ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക്
ആശ്വാസം പകരുന്നതിനായുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനായുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
3369.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നഗരകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നടത്താന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തൊക്കെ എന്ന്
വിശദമാക്കാമോ?
3370.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം വാമനപുരം മണ്ഡലത്തില്‍
കൃഷി വകുപ്പ് മുഖേന ഏതൊക്കെ
പദ്ധതികള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പദ്ധതിയുടെ
പേര്, തുക, എത്ര പേര്‍ക്ക് ഇത്
പ്രയോജനം ചെയ്തു എന്നുള്ള
വിവരങ്ങള്‍ കൃഷി ഭവന്‍
അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
3371.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്നും
കേരളത്തിലേക്ക് എത്തിക്കുന്ന
പച്ചക്കറികളിലും മറ്റും
മനുഷ്യജീവന് അപകടകരമായ നിലയില്‍
കീടനാശിനി പ്രയോഗം
നടത്തിയിട്ടുള്ളതാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
കണ്ടെത്തുന്നതിനും വിഷരഹിത
പച്ചക്കറി ലഭ്യമാക്കുന്നതിനും
കൃഷി വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
സി )
കേരളത്തിന്റെ
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളില്‍ തന്നെ
പരിശോധനയിലൂടെ വിഷസാന്നിദ്ധ്യം
കണ്ടെത്തി അവയുടെ വിതരണം
തടയാന്‍ കഴിയുമോ; ഇതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
3372.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
കൊണ്ടുവരുന്ന പച്ചക്കറികളുടെ
ഗുണനിലവാരവും അവയിലെ അവശിഷ്ട
കീടനാശിനികളുടെ അളവും
പരിശോധിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
3373.
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉല്പാദിപ്പിക്കുന്നതിന്
കർഷകർക്ക് എന്തൊക്കെ
സഹായങ്ങളാണ് നല്‍കുന്നത്;
(
ബി )
ചെറുപ്പക്കാരെ
പച്ചക്കറി കൃഷിയിലേക്ക്
കൂടുതലായി ആകർഷിക്കുന്നതിന്
എന്തെങ്കിലും പുതിയ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
ക്യാൻസർ
പോലുള്ള മാരകരോഗങ്ങള്‍
ബാധിക്കുന്നതിന് പ്രധാന കാരണം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടുവരുന്ന വിഷലിപ്തമായ
പച്ചക്കറിയാണെന്ന വസ്തുതയുടെ
വെളിച്ചത്തില്‍ ജനങ്ങളെ
കൂടുതല്‍ ഇതിനെക്കുറിച്ച്
ബോധവല്‍ക്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3374.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്‍
കര്‍ഷകര്‍ക്ക് ആവശ്യമായ
ഫാക്ടംഫോസ്, പൊട്ടാഷ് എന്നീ
വളങ്ങളുടെ വില ക്രമാതീതമായി
വര്‍ദ്ധിച്ചത് കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയിട്ടുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വില
വര്‍ദ്ധനവ് മൂലമുള്ള പ്രതിസന്ധി
പരിഹരിക്കുന്നതിന്
കര്‍ഷകര്‍ക്ക് രാസവള സബ്സിഡി
ഉള്‍പ്പെടെ ധനസഹായം നല്‍കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ; വിശദമാക്കാമോ?
3375.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ കോള്‍ ചാലുകളില്‍
നിന്നും എക്കല്‍ നീക്കം
ചെയ്യുന്നതിന്റെ ഭാഗമായി
ബണ്ടുകളില്‍ നിക്ഷേപിച്ച മണ്ണ്
നിരപ്പാക്കാത്തതുമൂലം
കര്‍ഷകര്‍ക്ക് വിത്തും, വളവും,
മറ്റ് സംവിധാനങ്ങളും
പാടശേഖരങ്ങളില്‍
എത്തിക്കുന്നതിനുള്ള ഗതാഗത
സൗകര്യം തടസ്സപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
വര്‍ഷത്തെ കൃഷി
സുഗമമാക്കുന്നതിന് പ്രസ്തുത
തടസ്സം നീക്കം ചെയ്യുന്നതിന്
ആവശ്യമായ അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
3376.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
നെൽ കൃഷിയുടെ ഉല്പാദനവും
ഉല്പാദന ക്ഷമതയും
വർദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
തരിശിടുന്ന
പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്ന
പ്രത്യേക പദ്ധതി പ്രകാരം എത്ര
ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാൻ
സാധിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
3377.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരേക്കറിൽ
നെൽകൃഷി ഇറക്കുന്നതിനും വളമിടൽ,
കളപറിക്കൽ, കൊയ്ത്ത് തുടങ്ങിയ
അനുബന്ധ പ്രവർത്തനങ്ങൾക്കുമായി
എത്ര രൂപ ചെലവ് വരുമെന്നാണ്
സർക്കാർ കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
ഇക്കഴിഞ്ഞ
വർഷമുണ്ടായ മഴയിലും
വെള്ളപ്പൊക്കത്തിലും നെൽകൃഷി
നശിച്ചവർക്ക് ഒരേക്കറിന് എത്ര
രൂപ നിരക്കിലാണ് നഷ്ടപരിഹാരം
വിതരണം ചെയ്തതെന്ന്
വ്യക്‌തമാക്കാമോ;
(
സി )
നെൽ
കൃഷി നാശത്തിന് നഷ്ടപരിഹാരം
നൽകുന്നതിനായി
നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
മാനദണ്ഡങ്ങൾ പ്രകാരം നെൽ കൃഷി
നാശത്തിന് നിശ്ചയിച്ചിട്ടുള്ള
നഷ്ടപരിഹാര തുക എത്രയാണ്;
പ്രസ്തുത തുക കൃഷി ചെലവിന്
ആനുപാതികമാണെന്ന്
കരുതുന്നുണ്ടോ;
(
ഇ )
ഇല്ലായെങ്കിൽ
പ്രസ്തുത മാനദണ്ഡങ്ങളിൽ
കാലാനുസൃതമായ മാറ്റങ്ങൾ
വരുത്തുന്നതിനും
നഷ്ടപരിഹാരത്തുക
വർദ്ധിപ്പിക്കുന്നതിനുമാവശ്യമായ
അടിയന്തര നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3378.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ സ്ഥലങ്ങളില്‍ കൊയ്ത
നെല്ലുകൾ സംഭരിക്കാൻ
മൂന്നാഴ്ചയിൽ കൂടുതൽ സമയം
വൈകിയത് കാരണം കർഷകർക്കുണ്ടായ
നഷ്ടം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നഷ്ടം
സംഭവിച്ച കർഷകരുടെ നഷ്ടം
നികത്തുന്നതിന് നടപടികൾ
സ്വീകരിക്കുമോ; കൃത്യ സമയത്ത്
തന്നെ നെല്ല് കൊയ്ത്
സംഭരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3379.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
എല്ലാ പാടശേഖരങ്ങളുടെയും പുറം
ബണ്ടുകളില്‍ ട്രാക്ടര്‍ റോഡ്
നിര്‍മ്മിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; ഇത്തരം
നിര്‍മ്മാണത്തിലൂടെ മടവീഴ്ച
തടയാന്‍ കഴിയുമെന്നത്
പരിഗണിച്ച് പുറം ബണ്ടുകളില്‍
ട്രാക്ടര്‍ റോഡ്
നിര്‍മ്മിക്കുന്നതിന്
യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു
പദ്ധതി നടപ്പാക്കുമോ?
3380.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്‍ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെയും
നെല്‍വയലുകള്‍
സംരക്ഷിച്ചുനിര്‍ത്തി
പാരിസ്ഥിതിക സന്തുലനം
ഉറപ്പുവരുത്തുന്നതിന്റെയും
ഭാഗമായി നെല്‍വയല്‍ ഉടമകള്‍ക്ക്
സഹായം നല്കുന്ന പദ്ധതി
നിലവിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
നെല്ലുത്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനും
തരിശുഭൂമി
കൃഷിയോഗ്യമാക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കുമോ;
തരിശിടല്‍ ഒഴിവാക്കുന്നതിനായി
ആരംഭിച്ച തരിശുരഹിത പഞ്ചായത്ത്
സ്കീം സംസ്ഥാനത്ത് എത്രത്തോളം
ഫലപ്രദമായി നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ?
3381.
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
നെല്‍കൃഷി വികസനത്തിന്റെ
പ്രവേഗം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സുസ്ഥിര
നെല്‍കൃഷി വികസനം എന്ന ഘടക
പദ്ധതിയില്‍ നെല്‍കൃഷി
ചെയ്യുന്ന മുഴുവന്‍
കര്‍ഷകര്‍ക്കും ആനുകൂല്യം
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഒരുപൂ
കൃഷി ഇരുപൂ കൃഷിയിലേക്ക്
മാറ്റുക, കരനെല്‍ കൃഷി, തരിശ്
കൃഷി എന്നീ പരിപാടികളിലൂടെ
നെല്‍കൃഷി വിസ്തൃതി വികസനം
സാദ്ധ്യമാക്കുന്നതിനായി
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ?
3382.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ കേരഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകള്‍ക്ക്
അനുവദിച്ച തുകയും, ആയതിന്റെ
ചെലവ് സംബന്ധിച്ച വിശദാംശങ്ങളും
വ്യക്തമാക്കാമോ?
3383.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തില്‍ ഏതൊക്കെ
പഞ്ചായത്തുകളിലാണ് കേരഗ്രാമം
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
മണ്ഡലത്തില്‍
നിലവില്‍ കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുള്ള
പഞ്ചായത്തുകളിലെ എത്ര
കര്‍ഷകര്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങള്‍
ലഭിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(
സി )
കേര
കൃഷിയും അനുബന്ധ വ്യവസായങ്ങളും
വളരെ നല്ല രീതിയില്‍ നടക്കുന്ന
വളാഞ്ചേരി നഗരസഭ, കോട്ടക്കല്‍
നഗരസഭ, മാറാക്കര പഞ്ചായത്ത്
എന്നിവിടങ്ങളില്‍ കൂടി
കേരഗ്രാമം പദ്ധതി
ആരംഭിക്കുന്നതിന് സമര്‍പ്പിച്ച
നിവേദനത്തിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
ഇവിടങ്ങളില്‍ പദ്ധതി
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
3384.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഉല്പാദന ചെലവിന്റെ
ഒന്നര ഇരട്ടി വില നിശ്ചയിച്ച്
പച്ചതേങ്ങ സംഭരിക്കുമെന്ന
വാഗ്ദാനം എപ്പോള്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഗ്രാമപഞ്ചായത്തുകള്‍
തോറും പച്ചതേങ്ങ സംഭരിക്കുന്ന
സംവിധാനം ഒരുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
സി )
കഴിഞ്ഞ
ആറ് വര്‍ഷമായി പച്ചതേങ്ങ സംഭരണം
നിലച്ചത് കാരണം സംസ്ഥാനത്തെ
നാളികേര കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കുമോ?
3385.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം കേരഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതിന്
തിരഞ്ഞെടുത്ത പ്രദേശങ്ങൾ
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം എന്തൊക്കെ
സേവനങ്ങളാണ് കർഷകർക്ക്
ലഭിക്കുന്നതെന്ന് അറിയിക്കാമോ?
3386.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളെ ഇതുവരെ കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയെന്നും
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തുവെന്നും വിശദമാക്കാമോ;
(
ബി )
പുതുതായി
ഏതെങ്കിലും ഗ്രാമപഞ്ചായത്തുകളെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
തെരഞ്ഞെടുത്തിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
3387.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേരത്തിന്റെ 'ഉല്‍പാദനം'
കുറഞ്ഞ് വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിലവിലുള്ള
നാളികേരകൃഷി
സംരക്ഷിക്കുന്നതിനായി കര്‍ഷകര്‍
നേരിടുന്ന സാമ്പത്തിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
നാളികേരകൃഷി
പ്രോത്സാഹിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ഡി )
നല്ലയിനം
നാളികേര തൈകള്‍ കര്‍ഷകര്‍ക്ക്
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
3388.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തെങ്ങ് കൃഷിയുടെ വിസ്തൃതി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി
കുറഞ്ഞ് വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
മൊത്തം കൃഷി വിസ്തൃതിയുടെ എത്ര
ശതമാനമാണ് നിലവിലുള്ള തെങ്ങ്
കൃഷിയെന്നും 2011-12 ൽ ഇത്
എത്ര ശതമാനമായിരുന്നു എന്നും
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
പ്രധാന വിളകളിൽ ഒന്നായ തെങ്ങ്
കൃഷിയുടെ വിസ്തൃതിയിലും
ഉല്പാദനം, ഉല്പാദനക്ഷമത
എന്നിവയിലും വലിയ കുറവ്
ഉണ്ടാകുന്ന സാഹചര്യത്തിൽ തെങ്ങ്
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്
പ്രത്യേക സബ്സിഡി നൽകുന്നത്
ഉൾപ്പെടെ എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നൽകുമോ?
3389.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാളികേരത്തിന്റെ
വിലയിടിവ് നേരിടുന്ന കര്‍ഷകരെ
സഹായിക്കുന്നതിനായി കൂടുതല്‍
സംഭരണ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനും
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3390.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
റോജി എം. ജോൺ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തോട്ടവിളകളുടെ സംരക്ഷണത്തിനും
മൂല്യവർദ്ധനവ്
ഉറപ്പാക്കുന്നതിനും
കാര്യക്ഷമമായ പദ്ധതികൾ
നിലവിലില്ല എന്ന കാര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
റബ്ബർ,
കാപ്പി തുടങ്ങിയ തോട്ടവിളകളുടെ
കൃഷിവിസ്തൃതി സംസ്ഥാനത്ത്
കുറഞ്ഞു വരുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
തോട്ടവിളകളുടെ
സംരക്ഷണത്തിനും മൂല്യ
വർദ്ധനവിനും പുനർ നടീലിനും
ഉല്പാദന ക്ഷമത വർദ്ധനവിനും
ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ച്
നടപ്പാക്കുമോ; വിശദാംശം നൽകുമോ?
3391.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷികോല്പന്നങ്ങളുടെ
മൂല്യ വര്‍ദ്ധനവിനും കര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
എസ്.എഫ്.എ.സി. വഴി പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ വിശദവിവരം
നല്‍കുമോ?
3392.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെറുകിട
നാമമാത്ര കര്‍ഷകര്‍ക്കുള്ള
കാര്‍ഷിക സൗജന്യ വൈദ്യുത
പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക
പുതുക്കി അനര്‍ഹരെ
ഒഴിവാക്കുന്നതിനായി തൃശ്ശൂര്‍
ജില്ലയില്‍ നടത്തിയ കര്‍മ്മ
പരിപാടിയുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(
ബി )
ഈ
നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍
അത് എന്നാണെന്ന് അറിയിക്കുമോ;
(
സി )
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്
അനര്‍ഹരുടെ പട്ടിക കെ.എസ്.ഇ.ബി.
ക്ക് കൈമാറിയിട്ടുണ്ടോ;
(
ഡി )
ഇതിന്റെ
അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക്
കെ.എസ്.ഇ.ബി.യില്‍ നിന്ന് പലിശ
സഹിതം കുടിശ്ശിക
അടയ്ക്കുന്നതിന് നോട്ടീസ്
ലഭിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ഗുണഭോക്തൃ
പട്ടികയില്‍ നിന്ന് അനര്‍ഹരായി
കണ്ടെത്തി ഒഴിവാക്കിയ
കണക്ഷനുകളുടെ എണ്ണം കൃഷി ഭവന്‍
തിരിച്ച് നല്‍കുമോ;
(
എഫ് )
ഇപ്രകാരം
ഒഴിവാക്കിയ കണക്ഷനുകള്‍ക്ക് ഏത്
തീയതി വരെ സൗജന്യ വൈദ്യുതി
ഉണ്ടായിരിക്കുമെന്ന കാര്യം
അറിയിക്കുമോ?
3393.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിന്റെ നിയന്ത്രണത്തില്‍
കുരുമുളക് സമിതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
സമിതിയുടെ രൂപീകരണ മാനദണ്ഡവും,
ഉദ്ദേശലക്ഷ്യവും
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ എത്ര സമിതികളാണ്
പ്രവര്‍ത്തിക്കുന്നത്; ജില്ല
തിരിച്ച് വ്യക്തമാക്കുമോ?
3394.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റതിനു
ശേഷം നാളിതുവരെ മഴക്കെടുതിയും
മറ്റ് പ്രകൃതിക്ഷോഭവും മൂലം
കാര്‍ഷിക മേഖലയ്ക്കുണ്ടായ
നഷ്ടങ്ങളും കര്‍ഷകര്‍ക്കുണ്ടായ
ദുരിതവും സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇവരെ
സഹായിക്കാനായി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും ഇതിനായി
കേന്ദ്ര സഹായം
ലഭ്യമായോയെന്നുമുള്ള വിശദാംശം
വ്യക്തമാക്കുമോ?
3395.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
കാലയളവില്‍ സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ
ദുരിതാശ്വാസ ഇനത്തില്‍ എത്രകോടി
രൂപ നല്‍കി എന്ന് അറിയിക്കുമോ;
(
ബി )
ഇതിനായി
ഏതെല്ലാം ഫണ്ടുകളില്‍ നിന്ന്
എത്ര രൂപ വീതം നല്‍കി എന്ന്
വിശദമാക്കുമോ?
3396.
ശ്രീ.
ടി.സിദ്ദിഖ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
നിരണത്ത് നെല്‍ കര്‍ഷകന്‍
ആത്മഹത്യ ചെയ്ത സംഭവം സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ ;
(
ബി )
കൃഷി
ആവശ്യത്തിന് ബാങ്കില്‍ നിന്ന്
എടുത്ത വായ്പ തിരിച്ചടക്കാൻ
നിവൃത്തിയില്ലാതെയാണ് ആത്മഹത്യ
ചെയ്തതെന്നത് പരിശോധിച്ചിരുന്നോ
;
(
സി )
സമാനമായ
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ ?
3397.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍ 2021
ഒക്ടോബറിലുണ്ടായ കനത്ത
മഴയെത്തുടര്‍ന്നുണ്ടായ
പ്രളയത്തിലും ഉരുള്‍പൊട്ടലിലും
മണ്ണിടിച്ചിലിലും കൃഷിഭൂമിക്കും
കാര്‍ഷികവിളകൾക്കും ഉണ്ടായ
നാശനഷ്ടങ്ങൾക്ക് കര്‍ഷകര്‍ക്ക്
അർഹമായ നഷ്ടപരിഹാരം
ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
മണ്ഡലത്തിൽ
മഴക്കെടുതിമൂലം തകർന്ന കൃഷി
ഭൂമികൾ വീണ്ടും
കൃഷിയോഗ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും
തുടര്‍കൃഷിക്ക് ആവശ്യമായ
സാഹചര്യം ഒരുക്കുന്നതിനും
മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിലെ
കൃഷി ഭൂമികൾ
സംരക്ഷിക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3398.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ഇരിക്കൂര്‍ മണ്ഡലത്തില്‍
മഴക്കെടുതിയില്‍ കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിയ
നഷ്ടപരിഹാര തുക എത്രയെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
നഷ്ടപരിഹാരം
ലഭിക്കുന്നതിനുവേണ്ടി
അപേക്ഷിച്ച എല്ലാ
കര്‍ഷകര്‍ക്കും തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നഷ്ടപരിഹാരതുക
നല്‍കാത്തതിന്റെ കാരണവും, എത്ര
പേര്‍ക്ക് നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
3399.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ കോഴിക്കോട് ജില്ലാ
പഞ്ചായത്തിന്റെ കീഴിലുള്ള
കൂത്താളി കൃഷി ഫാം പൂർണ്ണമായും
കൃഷിയുക്തമാക്കുന്നതിന്
എന്തൊക്കെ പ്രൊപ്പോസലുകൾ
നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ
;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് പ്രസ്തുത
ഫാമുമായി ബന്ധപ്പെട്ട്
മന്ത്രിതലത്തിലെടുത്ത എന്തൊക്കെ
തീരുമാനങ്ങൾ ഉണ്ടായിരുന്നെന്നും
എന്തൊക്കെ നടപ്പിൽ
വരുത്തിയെന്നും അറിയിക്കാമോ?
3400.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂവിസ്തൃതി
കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ
വിത്തുകൃഷിത്തോട്ടമായ മലപ്പുറം
ജില്ലയിലെ മുണ്ടേരിയില്‍ ഫാം
ടൂറിസം നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ഏതെങ്കിലും
പദ്ധതികള്‍ കൃഷി വകുപ്പ്
മുഖാന്തിരം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; ഇല്ലെങ്കില്‍ ഈ
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
(
ബി )
മുണ്ടേരി
വിത്തുകൃഷിത്തോട്ടത്തില്‍ ഫാം
ടൂറിസം പദ്ധതി നടപ്പാക്കണമെന്ന്
ആവശ്യപ്പെട്ട് ഗവണ്‍മെന്റ് ഫാം
വര്‍ക്കേഴ്സ് യൂണിയന്‍
(സി.ഐ.ടി.യു.) മുണ്ടേരി
യൂണിറ്റ് സെക്രട്ടറി കൃഷി
ഡയറക്ടര്‍മാര്‍ക്കും കൃഷി
മന്ത്രിക്കും നല്‍കിയ
നിവേദനങ്ങളില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിത്തുകൃഷിത്തോട്ടം ഫാം
ടൂറിസത്തിന് അനുയോജ്യമാണോ എന്ന
പഠനം നടത്തുന്നതിനും വിശദമായ
പദ്ധതി രേഖ തയ്യാറാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
3401.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
ഭൂമിയില്‍ കൃഷി ഇറക്കാതെ
തരിശുഭൂമിയാക്കി
വെക്കുന്നതിനെതിരെ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
നാദാപുരം
മണ്ഡലത്തില്‍ ഗ്രാമ പഞ്ചായത്ത്
വാര്‍ഡ് തിരിച്ച് തരിശു
ഭൂമിയുടെ കണക്ക്
എടുത്തിട്ടുണ്ടോ; എങ്കില്‍
കണക്ക് ലഭ്യമാക്കാമോ?
3402.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തിലെ
കാര്‍ഷിക ഉല്പന്നങ്ങള്‍
ബ്രാന്‍ഡ് ചെയ്ത് ലോകവിപണിയില്‍
അവതരിപ്പിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(
ബി )
തായ്‌ലാന്റ്
മാതൃകയില്‍ കാര്‍ഷിക
ഉല്പന്നങ്ങള്‍ ഡ്രൈ ചെയ്ത് കേരള
ബ്രാന്‍ഡ് ആയി
അവതരിപ്പിക്കുന്നതിന്
സര്‍ക്കാര്‍ പുതിയ സംവിധാനം
ഏര്‍പ്പെടുത്തുമോ;
(
സി )
സര്‍ക്കാര്‍
സംവിധാനത്തില്‍ അഫിലിയേറ്റ്
ചെയ്യുന്നതിന് സാധാരണ
കര്‍ഷകര്‍ക്കും അവസരം നല്കി
പദ്ധതി താഴെത്തട്ടിലേക്ക്
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
സീസണ്‍
സമയത്ത് സുലഭമായി ലഭിക്കുന്ന
കാര്‍ഷിക ഉല്പന്നങ്ങള്‍
കേടാകാതെ സൂക്ഷിക്കുന്നതിന്
സംവിധാനമില്ല എന്ന വലിയ
വെല്ലുവിളിയെ നേരിടുന്നതിന്
ഇത്തരം ഡ്രൈയിംഗ്
സമ്പ്രദായത്തിന്
സാധിക്കുമെന്നതിനാല്‍ അവയെ
പ്രോത്സാഹിപ്പിക്കാന്‍ നടപടി
സ്വീകരിക്കാമോ?
3403.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കയ്പമംഗലം
നിയോജകമണ്ഡലത്തിലെ മതിലകത്ത്
സ്ഥിതിചെയ്യുന്ന ലാഭകരമായി
പ്രവർത്തിച്ചുവരുന്ന അഗ്രോ
സർവീസ് സെന്റർ കൂടുതൽ
വിപുലമാക്കുന്നതിനാവശ്യമായ
ആധുനിക യന്ത്രസാമഗ്രികളും
അതിനുള്ള പരിശീലനവും
നൽകുന്നതിന് കൃഷി വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(
ബി )
പ്രസ്തുത
സ്ഥാപനത്തിലെ വിറ്റുവരവ് ഒരു
കോടി രൂപയിലധികം ആയതിനാല്‍
ജി.എസ്.ടി കണക്കാക്കുന്നതിന്
ആവശ്യമായ അക്കൗണ്ടിംഗ്
സാമഗ്രികളും സോഫ്റ്റ്‌വെയറുകളും
ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത് ;
(
സി )
പ്രസ്തുത
സ്ഥാപനത്തില്‍ നിന്നും
ഉൽപ്പന്നങ്ങളും വിത്തുകളും
തൈകളും വിൽക്കുന്നതിന്
അനുയോജ്യമായ വാഹനം വാങ്ങി
നൽകുന്നതിന് കൃഷി വകുപ്പ്
നടപടികൾ സ്വീകരിക്കുമോ;
(
ഡി )
ഇവിടെ
ഉല്പാദിപ്പിക്കുന്ന
കാർഷികോൽപ്പന്നങ്ങൾ
വിൽക്കുന്നതിനും,വിദ്യാലയങ്ങളിൽ
പ്രദർശനം നടത്തുന്നതിനും
ആവശ്യമായ നടപടികൾ സ്വീകരിക്കുമോ
;
(
ഇ )
അഗ്രോ
സർവീസ് സെന്ററിന്റെ
വിപുലീകരണത്തിന് ആവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍ കഴിയുക?
3404.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ സ്മാര്‍ട്ട് കൃഷി
ഭവനായി തെരഞ്ഞെടുത്ത കൃഷി ഭവന്‍
ഏതാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കൃഷി ഭവനില്‍ എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളും
സേവനങ്ങളുമാണ്
സജ്ജമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
3405.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം കൃഷി ഭവനുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
കൃഷി ഭവനുകളെയാണ് സ്മാര്‍ട്ട്
കൃഷി ഭവനുകളാക്കി
ഉയര്‍ത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
3406.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ സ്മാര്‍ട്ട്
കൃഷിഭവന്‍ പദ്ധതിയുടെ ഭാഗമായി
തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവന്റെ
വിവരങ്ങള്‍ വ്യക്തമാക്കാമോ?
3407.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
എ. രാജ
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷികോല്പാദന
വിപുലീകരണത്തിനായി നല്ലയിനം
നടീല്‍ വസ്തുക്കള്‍
ലഭ്യമാക്കുന്നതിനും ധനസഹായ
പദ്ധതികള്‍, യന്ത്രവത്കരണം, കീട
നിയന്ത്രണം തുടങ്ങിയ സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുമായി കൃഷി
ഭവനുകള്‍ക്കുള്ള പ്രാധാന്യം
പരിഗണിച്ച് അവയുടെ പ്രവര്‍ത്തനം
മികവുറ്റതാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
സ്മാര്‍ട്ട് കൃഷി ഭവന്‍
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കാര്‍ഷിക
സേവനങ്ങള്‍ കര്‍ഷക
സൗഹൃദമാക്കുന്നതിന്
ഡിജിറ്റൈസേഷന്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ മെച്ചങ്ങള്‍
എന്തൊക്കെയാണ്;
(
സി )
കര്‍ഷകര്‍ക്കെല്ലാം
പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍
നല്‍കി സേവനങ്ങള്‍ ഓണ്‍ലൈന്‍
പോര്‍ട്ടല്‍
വഴിയാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ?
3408.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ഏതെല്ലാം
കൃഷിഭവനുകളാണ് സ്മാർട്ട്
കൃഷിഭവനുകളാക്കാൻ
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കൃഷിഭവനുകളെ സ്മാർട്ട്
കൃഷിഭവനുകളാക്കുന്നതിനായി
സ്വീകരിച്ചിരിക്കുന്ന നടപടികൾ
വിശദമാക്കുമോ?
3409.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ സ്മാർട്ട്
കൃഷിഭവന്റെ ഭാഗമായി ഏതെങ്കിലും
കൃഷിഭവൻ
തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(
ബി )
സ്മാർട്ട്
കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി കൃഷി വകുപ്പ്
വിനിയോഗിക്കുന്ന തുക തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട
തുക എന്നിവ സംബന്ധിച്ചും
ജനപ്രതിനിധികളുടെ ഫണ്ട്
വിനിയോഗിക്കുന്നത് സംബന്ധിച്ചും
മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ
ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ
?
3410.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
നിയോജക മണ്ഡലത്തില്‍ കൃഷി
വകുപ്പിന് കീഴിലുള്ള
ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും
വിവരം പഞ്ചായത്ത് തിരിച്ച്
നല്‍കാമോ;
(
ബി )
പ്രസ്തുത
ഓഫീസുകളിലെ കേഡര്‍സ്ട്രെങ്ത് ,
ഒഴിവുകള്‍ എന്നിവ സംബന്ധിച്ച
വിശദാംശം നല്‍കാമോ?
3411.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷി ഭവനുകളെ സ്മാര്‍ട്ട് കൃഷി
ഭവനുകള്‍ ആക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
കര്‍ഷകര്‍ക്ക്
ആവശ്യമായ ക്ലാസുകളും
വിവര-വിജ്ഞാന-സാങ്കേതിക
സഹായങ്ങളും കൃഷി ഭവനുകളില്‍
തന്നെ ഒരുക്കി കര്‍ഷക സൗഹൃദ
കൃഷി ഭവനുകള്‍ ആക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
3412.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
കോക്കനട്ട് നഴ്സറിയിൽ 18
വർഷമായി ജോലി ചെയുകയും 12
വർഷമായി കാഷ്വൽ ജീവനക്കാരായി
ജോലി നോക്കുകയും ചെയ്യുന്ന 22
പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ; ആയതിന്
എന്തെങ്കിലും തടസ്സം ഉണ്ടോ ;
എങ്കില്‍ അത് പരിഹരിക്കാൻ
സർക്കാർ സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദീകരിക്കാമോ
;
(
ബി )
പ്രസ്തുത
ജീവനക്കാരെ അഞ്ചൽ ജില്ലാ കൃഷി
ഫാമിലേക്ക് മാറ്റി
നിയമിക്കുന്നതിന് എന്തെങ്കിലും
തടസ്സം ഉണ്ടോ; എങ്കിൽ ആയതിനുള്ള
കാരണം വിശദമാക്കാമോ?
3413.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിൽ കൃഷി വകുപ്പിന് കീഴിൽ
ആകെ എത്ര ജീവനക്കാർ
ഉണ്ടെന്നുള്ള വിവരം
ലഭ്യമാക്കാമോ;
(
ബി )
ഇതിൽ
എത്ര സ്ഥിരം ജീവനക്കാരും
താൽക്കാലിക ജീവനക്കാരും
ഉണ്ടെന്ന വിവരം ലഭ്യമാക്കാമോ;
(
സി )
താൽക്കാലിക
തസ്തികയിൽ ജോലി ചെയ്യുന്നവരില്‍
10 വർഷത്തിലധികമായി
തുടരുന്നവരുണ്ടോ; എങ്കിൽ
ഏതെല്ലാം തസ്തികകൾ, ഓഫീസ്
തുടങ്ങിയ വിവരവും ലഭ്യമാക്കാമോ?
3414.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
വകുപ്പിൽ ലേബർ ഓഫീസർ തസ്തിക
നിലവിലുണ്ടോ; എങ്കിൽ
നിയമനത്തിനുള്ള യോഗ്യതയും
മാനദണ്ഡവും അറിയിക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിൽ ഇപ്പോൾ നിയമനം
നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം അറിയിക്കാമോ?
3415.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജകമണ്ഡലത്തിലെ
കൃഷിഭവനുകളില്‍ ഏതെല്ലാം
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളില്‍ ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
നഗരസഭകളിലെ
കൃഷിഭവനുകളില്‍ കൃഷിഓഫീസര്‍
ഉണ്ടായിട്ടും അഗ്രികള്‍ച്ചര്‍
ഫീല്‍ഡ് ഓഫീസര്‍മാരെ നിര്‍വ്വഹണ
ഉദ്യോഗസ്ഥനായി നിയമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിര്‍വ്വഹണ
ഉദ്യോഗസ്ഥന്മാരാകുന്നതിന്
വിമുഖത കാണിക്കുന്ന
കൃഷിഓഫീസര്‍മാര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ?
3416.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
സോയില്‍ ടെസ്റ്റിംഗ് ലാബുകളിലെ
അസിസ്റ്റന്റ് സോയില്‍
കെമിസ്റ്റ് തസ്തികയിലേക്കുള്ള
പ്രൊമോഷനുമായി ബന്ധപ്പെട്ട്
12.02.2021-ല്‍ വരുത്തിയ
സ്പെഷ്യല്‍ റൂള്‍
ഭേദഗതിയിന്മേല്‍ ആക്ഷേപം
ലഭ്യമായിട്ടുണ്ടോ; ഇത്
പരിഹരിക്കാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
3417.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍
സബോര്‍ഡിനേറ്റ് സ്പെഷ്യല്‍
റൂള്‍സ് രൂപീകരണവുമായി
ബന്ധപ്പെട്ട് കരട് സ്പെഷ്യല്‍
റൂള്‍സ് തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
നടപ്പിലാക്കുവാന്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
3418.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
കേരഫെഡ് എം.ഡി.യുടെ നിയമനം
നടന്ന തീയതിയും എത്ര പേര്‍
പങ്കെടുത്ത ഇന്റര്‍വ്യൂവില്‍
നിന്നാണ് എം.ഡി. യെ
തിരഞ്ഞെടുത്തത് എന്നതും
വിശദമാക്കാമോ; എം.ഡി.യുടെ
ശമ്പളം, നിയമന കാലാവധി
തുടങ്ങിയവ നിശ്ചയിച്ചിട്ടുണ്ടോ;
നിലവിലെ എം.ഡി.ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
(
ബി )
2000
ന് ശേഷം നാളിതു വരെ
എത്രപേര്‍ക്ക് പി.എസ്.സി. വഴി
കേരഫെഡിൽ നിയമനം നല്‍കി;
നിലവില്‍ കരാര്‍,
ദിവസവേതനാടിസ്ഥാനത്തില്‍ എത്ര
പേര്‍ കേരഫെഡില്‍ ജോലി
ചെയ്യുന്നു; ഇതില്‍ ഈ വര്‍ഷം
എത്ര പേരെ സ്ഥിരമാക്കാന്‍
തീരുമാനം എടുത്തിട്ടുണ്ട്;
(
സി )
2016
ല്‍ കേരഫെഡില്‍ നിന്നും
പുറത്താക്കിയ അതെ എം.ഡി.ക്ക്
വീണ്ടും നിയമനം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
എന്ത് കൊണ്ട്?
3419.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തില്‍ കൊല്ലയില്‍
ഗ്രാമപഞ്ചായത്തിലെ
കുളത്തറയ്ക്കല്‍ ഏലാ
കേന്ദ്രീകരിച്ച്
കൃഷിവകുപ്പിന്റെ പദ്ധതിയില്‍
ഉള്‍പ്പെടുത്തി റൈസ് മില്‍
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
പ്രസ്തുത പദ്ധതി എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നിലവില്‍ എത്ര
ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ്
സൊസൈറ്റികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പഞ്ചായത്ത് തിരിച്ചുള്ള
വിശദാംശങ്ങള്‍ അറിയിക്കാമോ;
പ്രസ്തുത സൊസൈറ്റികള്‍ക്ക് കൃഷി
വകുപ്പില്‍ നിന്നും എന്തൊക്കെ
സഹായങ്ങളാണ് ലഭ്യമാക്കുന്നത്;
വിവരങ്ങള്‍ അറിയിക്കാമോ;
(
സി )
പ്രസ്തുത
നിയോജകമണ്ഡലത്തിലെ കൃഷി
ഭവനുകളുടെ അടിസ്ഥാന സൗകര്യ
വികസനവുമായി ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
3420.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കയ്പമംഗലം
നിയോജകമണ്ഡലത്തിലൂടെ ഒഴുകുന്ന
പെരുംതോട് വലിയതോടിന്റെ
വശങ്ങളിൽ ജനകീയ സഹകരണത്തോടെ
ചേന, ചേമ്പ്, മരച്ചീനി തുടങ്ങിയ
ഭൂഖാണ്ഡങ്ങൾ കൃഷി
ചെയ്യുന്നതിനുള്ള പദ്ധതി
രൂപീകരിക്കാൻ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
3421.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ കോള്‍
കൃഷിയുമായി ബന്ധപ്പെട്ട
നിര്‍മ്മാണ പ്രവൃത്തികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി )
മാക്രോ
ലെവല്‍ കോള്‍ മാനേജ്മെന്റില്‍
നിന്ന് മെെക്രോ ലെവലില്‍ ഉള്ള
കോള്‍ മാനേജ്മെന്റിലേക്ക്
കൊണ്ടുവരുന്നതിനെടുത്ത
നടപടികള്‍ വിശദമാക്കാമോ;
(
സി )
പടവുകളിലെ
ഉള്‍ച്ചാല്‍, കിട, റാമ്പ്
സ്ലൂയിസ് എന്നിവയുടെ കണക്കും
സബ്മേഴ്സിബിള്‍ പമ്പുകള്‍
കമ്മീഷന്‍ ചെയ്തവയുടെ ലിസ്റ്റും
ലഭ്യമാക്കാമോ;
(
ഡി )
ഹെെലെവല്‍
കനാല്‍ നിര്‍മ്മാണത്തിലെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
3422.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
അടുത്തകാലത്ത് കാസർഗോഡ്
പ്രിൻസിപ്പൽ അഗ്രികൾച്ചർ
ഓഫീസറുടെ കാര്യാലയത്തിൽ
വിജിലൻസ് ആന്റ് ആന്റി കറപ്ഷ്ൻ
ബ്യൂറോയുടെ പരിശോധന
ഉണ്ടായിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പരിശോധനയിൽ
കണ്ടെത്തിയ ക്രമക്കേടുകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
അഗ്രിക്കൾച്ചർ
ഡിപ്പാർട്മെന്റ് എപ്പോഴെങ്കിലും
കാസർഗോഡ് ഫ്ലവർ ഷോ
നടത്തിയിരുന്നോ;
(
ഡി )
എങ്കിൽ
പ്രസ്തുത ഫ്ലവർ ഷോ ആരാണ്
സംഘടിപ്പിച്ചതെന്നും ഇതിനുള്ള
ചെലവ് എങ്ങനെയാണ്
കണ്ടെത്തിയതെന്നും
വ്യക്തമാക്കാമോ;
(
ഇ )
ഫ്ലവർ
ഷോ നടത്തിയ വകയിൽ ഉണ്ടായ കടം
തീർക്കാൻ കർഷകരിൽ നിന്ന് 5.52
ലക്ഷം രൂപ പിരിച്ചെടുത്തതായി
വിജിലൻസ് കണ്ടെത്തിയതായ വാർത്ത
ശരിയാണോ എന്ന് വ്യക്തമാക്കാമോ;
(
എഫ് )
ഫ്‌ളവർ
ഷോ നടത്തിയതും അതുമൂലം ഉണ്ടായ
കടം തീർക്കുന്നതിന് കർഷകരിൽ
നിന്ന് പണപ്പിരിവ് നടത്തിയതും
നിയമാനുസൃതമാണോ; അല്ലായെങ്കിൽ
വകുപ്പുതല അന്വേഷണം നടത്തി
കുറ്റക്കാർക്കെതിരെ നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3423.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിലെ തളിർ പദ്ധതിക്ക്
ആവശ്യമായ വിത്തും വളവും
സൗജന്യമായി നൽകുന്നതിന് കൃഷി
വകുപ്പ് നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ബി )
പദ്ധതിയ്ക്കാവശ്യമായ
സാങ്കേതിക സഹായവും കൃഷി
വിജ്ഞാനവും കൃഷി ഓഫീസർമാർ മുഖേന
നൽകുന്നതിന് നിർദ്ദേശം നൽകുമോ;
(
സി )
പ്രസ്തുത
പദ്ധതി വിജയകരമാക്കുന്നതിന്
കൃഷിവകുപ്പിന്റെ മറ്റ്
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാക്കുക എന്ന്
വ്യക്തമാക്കാമോ?
3424.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എടത്തിരുത്തി
ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ
കോൾ നിലമായി പരിഗണിക്കണമെന്ന്
പ്രാദേശിക കർഷകർ
ആവശ്യപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഗണിക്കുമോ;
(
ബി )
ഇതു
സംബന്ധിച്ച് എന്തെങ്കിലും
നടപടികൾ സ്വീകരിച്ചു
വരുന്നുണ്ടെങ്കിൽ ആയത്
അറിയിക്കുമോ?
3425.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ നന്നമ്പ്ര
പഞ്ചായത്തിൽപെട്ട മോര്യകാപ്പ്
കാർഷിക പദ്ധതിയുടെ നവീകരണവുമായി
ബന്ധപ്പെട്ട പുരോഗതികൾ
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയുടെ നിർവഹണവുമായി
ബന്ധപ്പെട്ട് ബഹു. കൃഷി വകുപ്പ്
മന്ത്രി വിളിച്ചു ചേർത്ത
എം.എൽ.എ. യുടെയും,
ഉദ്യോഗസ്ഥരുടെയും
യോഗതീരുമാനപ്രകാരം സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിർവഹണത്തിൽ
എന്തെല്ലാം നടപടികളാണ് ഇനി
പൂർത്തീകരിക്കാനുള്ളത് എന്നും
പദ്ധതി എന്നേക്ക്
പൂർത്തീകരിക്കാനാകും എന്നും
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ പൂർത്തീകരണത്തിന്
തടസ്സങ്ങള്‍ നിലവിലുണ്ടോ;
പദ്ധതിക്കെതിരെ എന്തെങ്കിലും
പരാതികൾ ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ?
3426.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയാേജക മണ്ഡലത്തിലെ തഴക്കര
കുടിവെള്ള പദ്ധതിയുടെ
ഭാഗമായുള്ള ശുദ്ധജല ടാങ്ക് കൃഷി
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
ജില്ലാ കൃഷി താേട്ടത്തില്‍
സ്ഥാപിക്കുവാന്‍ അനുമതി
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമാേ?
3427.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂർ
അഗ്രോസർവ്വീസ് സെന്ററിന്റെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
പ്രോജക്ട് തയ്യാറാക്കി
ആര്‍.കെ.വി.വൈ. പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിനായി
സ്റ്റേറ്റ് ലെവൽ സാങ്ഷനിംഗ്
കമ്മിറ്റിയുടെ അംഗീകാരത്തിനായി
സമർപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കമ്മിറ്റി 2022-23 വർഷം
അംഗീകാരം നൽകിയ പദ്ധതികൾ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് ഈ സാമ്പത്തികവർഷം
തന്നെ ഭരണാനുമതി നൽകാൻ ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
3428.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ കോള്‍ നിലങ്ങളുടെ
വികസനത്തിനായി റീബില്‍ഡ് കേരള
പദ്ധതി പ്രകാരം എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതെല്ലാം
നിര്‍മ്മാണ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
വിശദമാക്കാമോ;
(
സി )
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികൾ, അവയുടെ നിലവിലെ
സ്ഥിതി എന്നിവ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ?
3429.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തു
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
കൃഷിശ്രീ സെന്ററുകളുടെ
പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സെന്ററുകള്‍ എവിടെയെല്ലാമാണ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
കാര്‍ഷിക
പ്രാധാന്യമുള്ള തിരുവമ്പാടി
മണ്ഡലം കേന്ദ്രീകരിച്ച്
കൃഷിശ്രീ സെന്റര്‍
അനുവദിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
3430.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യ സ്വയം പര്യാപ്തത
കൈവരിക്കാന്‍ കാര്‍ഷിക രംഗത്ത്
ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന
പരിഷ്കാരങ്ങളെയും സേവനങ്ങളെയും
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്
എപ്പോള്‍ ഭക്ഷ്യ സ്വയം
പര്യാപ്തത കൈവരിക്കുവാന്‍
സാധിക്കുമെന്നാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
കാര്‍ഷിക
രംഗത്തേയ്ക്ക് പുതുതലമുറയെ
ആകര്‍ഷിക്കുന്നതിന് എന്തൊക്കെ
പദ്ധതികള്‍ക്ക് തുടക്കം
കുറിക്കാന്‍ ഉദ്ദേശിക്കുന്നു;
വ്യക്തമാക്കുമോ?
3431.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഓണം
ലക്ഷ്യമാക്കി മാത്രമല്ലാതെ
സ്ഥിരമായി എല്ലാ
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും മറ്റ്
വകുപ്പുകളുടെയും സ്ഥലങ്ങളില്‍
പൊതുജനങ്ങള്‍ക്ക് പച്ചക്കറി
കൃഷി ചെയ്യാന്‍
താല്പര്യമുണ്ടെങ്കില്‍ ആയതിന്
അവസരം നല്‍കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
3432.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ കാര്‍ഷിക
മേഖലക്കും മത്സ്യമേഖലക്കും
ഉപകാരപ്രദമാവുമായിരുന്ന
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്.
XX-ല്‍ ഉള്‍പ്പെട്ട ജൈവ
വൈപ്പിന്‍ പദ്ധതിയുടെ
ദീര്‍ഘിപ്പിച്ച പൂര്‍ത്തീകരണ
കാലാവധി എന്നാണ് അവസാനിച്ചത്;
(
ബി )
ഈ
പദ്ധതിക്ക് കേരള തീരദേശ പരിപാലന
അതോറിറ്റിയുടെ സി.ആര്‍.ഇസഡ്.
ക്ലിയറന്‍സ് എന്നാണ് ലഭ്യമായത്;
(
സി )
സി.ആര്‍.ഇസഡ്.
ക്ലിയറന്‍സ് ലഭ്യമാകുന്നതില്‍
കാലതാമസം നേരിട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(
ഡി )
05.06.2020
ന് കേരള തീരദേശ പരിപാലന
അതോറിറ്റിക്ക് മുന്‍പാകെ
പാരിസ്ഥിതികാനുമതിക്ക് ആവശ്യമായ
റിപ്പോര്‍ട്ടുകള്‍
അവതരിപ്പിക്കപ്പെട്ടിട്ടും
തുടര്‍ നടപടികള്‍ സമയബന്ധിതമായി
സ്വീകരിക്കുന്നതിന് കാലതാമസം
നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വിശദമാക്കാമോ;
(
ഇ )
36
കോടി രൂപയുടെ പ്രസ്തുത പദ്ധതി
നഷ്ടപ്പെടുവാനുള്ള കാരണം
സംബന്ധിച്ച് എന്തെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
എഫ് )
ഇല്ലെങ്കില്‍
വൈപ്പിന്‍ കരയെന്ന ദ്വീപ്
മണ്ഡത്തിലെ
മത്സ്യത്തൊഴിലാളികള്‍
അടക്കമുള്ള സാധാരണ ജനവിഭാഗം
അനുഭവിച്ചു കൊണ്ടിരിക്കുന്ന
ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ടി
പദ്ധതി നഷ്ടമായത് സംബന്ധിച്ച്
അന്വേഷണം നടത്തി
ഉത്തരവാദികളായവർക്കെതിരെ നടപടി
സ്വീകരിക്കുമോ?
3433.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആര്‍.ഐ.ഡി.എഫ്.
ഉപയോഗപ്പെടുത്തി സ്മാര്‍ട്ട്
കൃഷിഭവന്‍ പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
പദ്ധതിയുടെ ലക്ഷ്യവും അതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങളും അവയ്ക്കായി
അനുവദിക്കുന്ന തുകയും
വിശദീകരിക്കാമോ?
3434.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മുന്‍ സര്‍ക്കാരിന്റെയും
(2016-21) ഈ സര്‍ക്കാരിന്റെയും
കാലയളവുകളില്‍ പച്ചക്കറി
ഉല്പാദനത്തില്‍ സ്വയം പര്യാപ്തത
നേടുന്നതിന് സ്വീകരിച്ച
നടപടികളിന്മേലുള്ള പുരാേഗതി
വിശദമാക്കാമാേ?
3435.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആര്‍.ഐ.ഡി.എഫ്.
- XXIII, XXIV, XXV എന്നിവയില്‍
ഉള്‍പ്പെടുത്തി ആലത്തൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
3436.
ശ്രീമതി.ഉമ
തോമസ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യ
വിളകളിൽ നിന്നും ഭക്ഷ്യേതര
വിളകളിലേക്ക് മാറിയതിനാലും
കാർഷികേതര ആവശ്യങ്ങൾക്കായി
ഉപയോഗിക്കുന്ന കൃഷി ഭൂമിയുടെ
വിസ്തൃതി വർദ്ധിച്ചതിനാലും
സംസ്ഥാനത്തെ കാർഷിക മേഖലയിൽ
ഉണ്ടായിട്ടുള്ളതായി
പറയപ്പെടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
(
ബി )
ഭൂവിനിയോഗത്തിലും
വിള ക്രമത്തിലും വന്ന മാറ്റങ്ങൾ
സംസ്ഥാനത്തിന്റെ
ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളി
ഉയർത്തുന്ന സാഹചര്യത്തിൽ ആയത്
പരിഹരിക്കുന്നതിനായി എന്തൊക്കെ
നടപടികൾ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
കൃഷിയോഗ്യമായ
പാഴ് ഭൂമികളിലും തരിശ്
ഭൂമിയിലും ഭക്ഷ്യ വിളകൾ കൃഷി
ചെയ്യുന്നതിന് ആവശ്യമായ പദ്ധതി
തയ്യാറാക്കുമോ; വിശദാംശം
നൽകുമോ?
3437.
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി
കെ.കെ.രമ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
യഥാസമയം യന്ത്രവല്‍ക്കരണം
നടത്താതിരുന്നതാണ് നെല്‍കൃഷി
മുതലായ കാര്‍ഷിക മേഖലകളിൽ
ഉല്പാദനം കുറയുന്നതിന്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
യന്ത്രങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ
അഭാവമാണ് യന്ത്രവല്‍ക്കരണത്തിന്
തടസ്സമായതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
കൃഷിയിടങ്ങള്‍
യന്ത്രവല്‍ക്കരിക്കുവാന്‍
മിഷന്‍ രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
എങ്കില്‍
മിഷന്‍ രൂപീകരിക്കുന്നതിലൂടെ
വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ
ലഭ്യമാക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
3438.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-ല്‍
നടപ്പാക്കിയ ശമ്പള
പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ
കേരള കാർഷിക സർവ്വകലാശാലയിലെ
തൊഴിലാളികൾക്കും തൊഴിലാളി
വിഭാഗത്തില്‍ നിന്നുള്ള
പെൻഷന്‍കാർക്കും
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗക്കാർക്ക് ശമ്പളം/ പെൻഷൻ
പരിഷ്കരണം അവസാനമായി
നടപ്പിലാക്കിയത് എന്നാണെന്ന്
വിശദമാക്കാമോ;
(
സി )
കേരള
കാർഷിക സർവ്വകലാശാലയിൽ നിന്നും
പിരിഞ്ഞവർക്ക് പെൻഷൻ കുടിശ്ശിക
നൽകാൻ ഉണ്ടോ; എങ്കിൽ ഏതൊക്കെ
വിഭാഗങ്ങൾക്ക് എത്ര കാലത്തെ
കുടിശ്ശിക നല്കാൻ
ബാക്കിയുണ്ടെന്ന് വിശദമാക്കാമോ;
(
ഡി )
കുടിശ്ശിക
വിതരണം ചെയ്യാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ?
|
|
|
|
|
|
|
|