UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2450.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ എത്ര ജീവനക്കാരാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; ഇതിൽ കമ്മീഷൻ നേരിട്ട് നിയമിച്ചവർ, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ, സ്ഥിരം ജീവനക്കാർ എന്നിങ്ങനെ പട്ടിക തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
കമ്മീഷനിലെ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണോ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയാണോ എന്ന് വ്യക്തമാക്കുമോ;
( സി )
മനുഷ്യാവകാശ കമ്മീഷനിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയാക്കണമെന്ന് നിർദ്ദേശിച്ച് നിയമ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഇപ്പോൾ എത്ര താൽക്കാലിക ജീവനക്കാര്‍ കമ്മീഷനിൽ തുടരുന്നുവെന്നും എത്ര വർഷമായി തുടരുന്നുവെന്നുമുള്ള വിവരങ്ങൾ പട്ടിക തിരിച്ച് ലഭ്യമാക്കുമോ?
2451.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കരിന്റെ കാലം മുതൽ ഈ സർക്കാരിന്റെ നാളിതുവരെയുള്ള വിവിധ കേസുകളിൽ ഹാജരാകുന്നതിന് സ്വകാര്യ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്തിയ ഇനത്തിൽ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; കേസ് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
2452.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നിയമാവബോധം നല്‍കുന്നതിനും ഭരണഘടന സംബന്ധിച്ച അറിവ് നല്‍കുന്നതിനും നിയമ വകുപ്പിന് പദ്ധതികളുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സിലബസുകളില്‍ നിയമ സാക്ഷരത ഉള്‍പ്പെടുത്തുന്നതിന് നിയമ വകുപ്പ് മുന്‍കൈ എടുക്കുമോ;
( സി )
സംസ്ഥാനത്തെ ആരോഗ്യ, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ വിദ്യാർത്ഥികള്‍ക്ക് നിയമ പഠനം ഉറപ്പു വരുത്താന്‍ നിയമ വകുപ്പ് മുന്‍കൈ എടുക്കുമോ; വ്യക്തമാക്കാമോ?
2453.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് ജെ ജെ എം കുടിവെള്ള പദ്ധതിക്ക് എടരിക്കോട് കെ ഇ എല്‍- ന്റെ ഭൂമി അനുവദിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ;
( ബി )
ഈ പദ്ധതിക്ക് വേണ്ടി കെ ഇ എല്‍ -ന്റെ എത്ര സെന്റ് ഭൂമിയാണ് കൈമാറുന്നത്;വിശദമാക്കാമോ?
2454.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴില്‍ എത്ര പൊതുമേഖല സ്ഥാപനങ്ങള്‍ നിലവിലുണ്ട്;
( ബി )
2011-16 സര്‍ക്കാരിന്റെ കാലത്ത് ഏതൊക്കെ പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്; വിശദമാക്കാമോ?
2455.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ഓങ്കോളജി പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ആവശ്യമായ സ്ഥലമെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
എത്ര കോടി രൂപയാണ് പ്രവര്‍ത്തിക്കായി മാറ്റിവെച്ചിട്ടുള്ളതെന്നും, പ്രവൃത്തിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും ലഭ്യമാക്കാമോ?
2456.
ഡോ.കെ.ടി.ജലീൽ
ശ്രീമതി ദെലീമ
ശ്രീ. എ. രാജ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ വകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിലും ലാഭത്തിലും വന്‍നേട്ടം കെെവരിക്കാനായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
നിലവില്‍ എത്ര സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്; 2011-16 -ലെ സര്‍ക്കാരിന്റെ കാലയളവിലെ സ്ഥിതിയുമായി പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി താരതമ്യം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
പൊതുമേഖലാ വ്യവസായങ്ങള്‍ മത്സരക്ഷമവും ലാഭകരവുമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് അറിയിക്കാമോ?
2457.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ധാരണാപത്രം തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ നിലവില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2458.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ കെൽപാം-ൽ 2021 മാർച്ച് മുതൽ 2021 ഡിസംബർ വരെയുള്ള വിറ്റുവരവ് എത്രയാണെന്നും 2022 ജനുവരി മുതൽ നാളിതുവരെയുള്ള വിറ്റുവരവ് എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
കെൽപാം ഏതെങ്കിലും കാലഘട്ടത്തിൽ ലാഭത്തിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
2022 ജനുവരി മാസത്തിൽ അവിടെ എത്ര പേര്‍ ജോലി ചെയ്തിരുന്നുവെന്നും നിലവിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ടെന്നും അറിയിക്കാമോ; കെൽപാം-ൽ ശമ്പളം മുടങ്ങിയിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ശമ്പളം നല്‍കുന്നതിന് വേണ്ടി എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( ഡി )
2022 ജനുവരി മുതൽ നാളിതുവരെയുള്ള കാലയളവിൽ അവിടെ നടന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
2022-23 സാമ്പത്തികവർഷത്തിൽ എന്തെല്ലാം പദ്ധതികൾ കെൽപാം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അവയില്‍ ഏതിനൊക്കെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( എഫ് )
2022 ജനുവരി മുതൽ നാളിതുവരെ കെൽപാം-ൽ എത്ര തസ്തികകളിൽ പുതിയതായി നിയമനം നടത്തിയെന്നും ഏതൊക്കെ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തിയതെന്നും അറിയിക്കാമോ;
( ജി )
കെൽപാം-ലെ നിലവിലെ ഭരണസമിതിയുടെ നേട്ടങ്ങൾ വ്യക്തമാക്കുമോ?
2459.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട്ടെ കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് എപ്പോഴാണ് ഉദ്‌ഘാടനം ചെയ്തത്;
( ബി )
ഉദ്‌ഘാടത്തിന് ശേഷം ഏതെല്ലാം മെഷീനുകൾക്ക് ഓർഡർ ലഭിച്ചുവെന്നും എത്ര രൂപയുടേതായിരുന്നു ഓർഡറെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓർഡറനുസരിച്ചു മെഷീനുകൾ വിതരണം ചെയ്തിരുന്നോ; ഇല്ലെങ്കിൽ വിതരണം ചെയ്യാൻ പറ്റാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സ്ഥാപനത്തിൽ ഇപ്പോൾ എത്ര ജീവനക്കാരുണ്ട്; ഇവരിൽ എല്ലാവര്‍ക്കും ഇപ്പോൾ അവിടെ ജോലി ഉണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത സ്ഥാപനം ഏറ്റെടുത്തതിന് ശേഷം എത്ര രൂപയുടെ റിവൈവൽ പാക്കേജാണ് പ്രഖ്യാപിച്ചതെന്നും ഇതിൽ എത്ര തുക ഇതിനകം അനുവദിച്ചുവെന്നും അനുവദിച്ച തുക ഏതെല്ലാം ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ;
( എഫ് )
യുണിറ്റ് പ്രവർത്തിക്കാതിരുന്ന 2020 മാർച്ച് മുതൽ 2022 ഏപ്രിൽ വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 35 ശതമാനം നൽകാൻ ധാരണയായിരുന്നോ എന്നും ഇത് നൽകിയോ എന്നും വ്യക്തമാക്കാമോ?
2460.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷനു കീഴില്‍ എന്‍.എച്ച്.-66 നോട് ചേര്‍ന്ന് മെെലാട്ടിയില്‍ വെറുതെ കിടക്കുന്ന ഭൂമി എത്ര എന്നറിയിക്കുമോ;
( ബി )
ഇവിടെ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റൈയില്‍ മില്‍സിന്റെ ഭാവി വികസനത്തിന് ഈ ഭൂമി ആവശ്യമുണ്ടെന്ന കെ.എസ്.ടി.സി.-യുടെ ആവശ്യത്തില്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലം പ്രയോജനപ്പെടുത്തി ടെക്സ്റ്റൈയില്‍ മില്‍സിന്റെ വിപുലീകരണത്തിന് പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഈ പ്രോജക്ടിന് സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2461.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവിൽ എത്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി. മുഖാന്തിരം നടക്കുന്നുണ്ട്; എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇക്കാര്യത്തിൽ പി.എസ്.സി.യുടെ അഭിപ്രായമാരാഞ്ഞിട്ടുണ്ടോ; എങ്കിൽ പി.എസ്.സി. സ്വീകരിച്ച നിലപാട് എന്താണെന്ന് അറിയിക്കാമോ?
2462.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ സ്വഭാവമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഇത്തരം സ്ഥാപനങ്ങളുടെ ലയനം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2463.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇീസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന സൂചികയിൽ വിവിധ ഏജൻസികളുടെ ലഭ്യമായ സർവ്വേ പ്രകാരം സംസ്ഥാനത്തിന്റെ സ്ഥാനം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തേക്ക് വിപുലമായ വ്യവസായ സംരംഭങ്ങളെ ആകർഷിക്കുന്നതിന് മതിയായ ഭൂമിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ല എന്നിരിക്കെ വ്യാവസായികമായി പുരോഗതി ലക്ഷ്യമിടുന്നത് എപ്രകാരമാണെന്ന് അറിയിക്കാമോ ;
( സി )
വ്യാവസായിക വികസനത്തിനായുള്ള പുതിയ ലാൻഡ് ലൊക്കേഷൻ പോളിസി രൂപീകരണം ഏത് ഘട്ടത്തിലാണെന്ന് വിശദാംശം സഹിതം അറിയിക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂരിഭാഗവും നഷ്ടത്തിലാണ് എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് എച്ച്. .എല്‍.എല്‍. പോലുള്ള സ്ഥാപനങ്ങളെ ഏറ്റെടുക്കുവാൻ താൽപര്യം പ്രകടിപ്പിച്ച് സർക്കാർ മുന്നോട്ടു വന്നത് എന്ന് വ്യക്തമാക്കാമോ?
2464.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് നടപ്പാക്കിയ കെ-സ്വിഫ്റ്റ് ഏകജാലക സംവിധാനത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന ഒന്നായി മാറ്റുന്നതിൽ കെ-സ്വിഫ്റ്റ് വഹിക്കുന്ന പങ്ക് വ്യക്തമാക്കാമോ;
( സി )
സംസ്ഥാന, ജില്ലാ വ്യവസായ പാർക്ക് തലങ്ങളിൽ ഏകജാലക ക്ലിയറൻസ് ബോർഡുകൾ രൂപീകരിച്ചിട്ടുണ്ടോ;
( ഡി )
സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭങ്ങൾ എന്ന വിഭാഗത്തിന്റെ നിക്ഷേപ പരിധി ഉയർത്തിയതിനെ തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി കെ-സ്വിഫ്റ്റ് പരിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2465.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വാണിജ്യ രംഗത്തെ വിവിധ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കി വ്യവസായ-വാണിജ്യ വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകള്‍ വഴി 2020-2021 ല്‍ നടപ്പാക്കിയ പദ്ധതികള്‍, ലഭ്യമായ തുക, അതിന്റെ വിനിയോഗം എന്നിവ വിശദീകരിക്കാമോ?
2466.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഏതെല്ലാം വ്യവസായങ്ങളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
വ്യവസായ വികസനത്തിന്റെ ഭാഗമായി പുതുതായി വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ? വിശദമാക്കാമോ;
( ഡി )
വിദേശ സഹായത്തോടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വ്യവസായങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ഇ )
പുതിയ വ്യവസായ സംരംഭങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മേഖലയിലാണ് തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതെന്ന് വിശദീകരിക്കാമോ?
2467.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് വര്‍ഷം മുമ്പ് സംഘടിപ്പിച്ച അസന്‍ഡ് കേരള നിക്ഷേപക സംഗമത്തില്‍ പ്രഖ്യാപിച്ച ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചുവെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സംഗമത്തില്‍ ഒപ്പുവച്ച നിക്ഷേപ പദ്ധതികളില്‍ എത്ര കോടി രൂപയുടെ പദ്ധതികള്‍ ഉപേക്ഷിച്ചുവെന്നും ഉപേക്ഷിച്ചതിന്റെ കാരണവും വിശദമാക്കാമോ;
( സി )
പ്രഖ്യാപിച്ച ചെറുകിട ജല വൈദ്യുത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചുവെന്നറിയിക്കാമോ;
( ഡി )
നിക്ഷേപ സംഗമത്തില്‍ വന്ന പദ്ധതികളില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും, ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസവും, കെ.എസ്.ഐ.ഡി.സി.യുടെ ഭാഗത്ത് നിന്നും പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടത്ര കാര്യക്ഷമത കാണിക്കാത്തതും പദ്ധതികള്‍ ഉപേക്ഷിച്ചു പോകാന്‍ കാരണമായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ?
2468.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23-ല്‍ കൊല്ലം ജില്ലയില്‍ എത്ര സംരംഭം തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്;
( ബി )
ലക്ഷ്യം കെെവരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2469.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംഗ്ലൂർ- കൊച്ചി വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിൽ എത്ര ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത് എന്ന് അറിയിക്കാമോ; സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി എത്ര തുകയാണ് നൽകുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള സ്ഥലത്തിന്റെ പരിസരത്തുള്ള സ്ഥലങ്ങൾ വിട്ടു നൽകാൻ ഭൂവുടമകൾ സന്നദ്ധത അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് ഭൂമി ഏറ്റെടുക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ?
2470.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
2022 മെയ് 26 മുതൽ 29 വരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാര്‍ അടക്കമുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍ സംസ്ഥാനത്ത് നിന്നും ആരെല്ലാമാണ് പങ്കെടുത്തത്; വിശദാംശം വെളിപ്പെടുത്തുമോ?
2471.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 2020-ൽ കൊച്ചിയിൽ സംഘടിപ്പിച്ച അസെന്റ് ​പ്രോഗ്രാം മുഖേന എത്ര തുകയുടെ നിക്ഷേപം ​കേരളത്തിനു ലഭിച്ചു; ഇവയുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇതുമൂലം എത്ര പേർക്കു കൂടുതലായി ഏതെല്ലാം മേഖലകളിൽ തൊഴിൽ ലഭിച്ചു;
( സി )
നിലവിലുളള വ്യവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം, തൊഴിൽ എന്നിവ വർദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2472.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനായി ആവിഷ്കരിച്ച മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം വ്യവസായങ്ങള്‍ക്കാണ് പ്രസ്തുത വായ്പ അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര തുക വായ്പയായി നല്‍കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
2473.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ വ്യവസായവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
മഞ്ചേരി നഗരസഭയിൽ പയ്യനാട് പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സർവീസ് സെന്ററില്‍ പുതുതായി പദ്ധതികൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ എന്തൊക്കെയെന്ന് വിശദമാക്കാമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
2474.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കൊടുവായൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ സ്ഥാപനം ഏതെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയിട്ടുണ്ടോ; എത്ര രൂപയാണ് വാടകയിനത്തില്‍ ലഭിക്കുന്നതെന്നും എന്നുമുതലാണ് വാടകയ്ക്ക് നല്‍കിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
ഈ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
2475.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള വ്യവസായ ഇടനാഴികൾ ഏതെല്ലാം; ഇതിൽ കഴിഞ്ഞ സർക്കാർ കാലയളവിൽ ആരംഭിച്ചവ ഏതെല്ലാം;
( ബി )
ഈ സർക്കാർ നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പുതിയ വ്യവസായ ഇടനാഴികൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിലൂടെ കഴിഞ്ഞ സർക്കാർ എത്രപേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കി; തൊഴിലവസരം ഉറപ്പാക്കുന്നതിന് സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിശദമാക്കുമോ?
2476.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. ബിസിനസും ഗവേഷണ വികസന സൗകര്യങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ടാറ്റാ എലക്സിയുമായി ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ച് കെട്ടിട സമുച്ചയം നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്ച്വല്‍ റിയാലിറ്റി, മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ടാറ്റാ എലക്സി ആരംഭിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു; വിശദാംശങ്ങള്‍ നല്‍കാമോ?
2477.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ലെ ബജറ്റിൽ 120 കോടി രൂപ ചെലവിൽ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനം ഏത് നിലയിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
സ്വകാര്യ വ്യവസായ പാർക്ക് ഉൾപ്പെടെ വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചു വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കേരളത്തിന്റെ തനത് കാർഷിക ഉൽപ്പന്നങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്ക്കരണ വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് പുനലൂര്‍ മണ്ഡലത്തില്‍ മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായുള്ള ഒരു ഷെൽട്ടർ ഹോമിനോട് ചേർന്ന് അമ്മമാർക്കായി ഒരു വ്യാവസായിക തൊഴിൽ കേന്ദ്രം ആരംഭിക്കുന്നതിനുളള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ?
2478.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്ര കണ്ടെത്തിയ 95.47 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ചിറക്കര, പരവൂർ വില്ലേജ് ഓഫിസർമാർ പുതിയ റിപ്പോർട്ട് നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ?
2479.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ നവോദയകുന്നില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ.?
2480.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ എത്ര സംരഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സാമ്പത്തിക വർഷം എത്ര എം.എസ്.എം.ഇ. ആണ് ലക്ഷ്യമിടുന്നതെന്നും ആ ലക്ഷ്യത്തിലേക്ക് എപ്പോൾ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
കേരളത്തിലെ എം.എസ്.എം.ഇ.-കൾക്ക് രാജ്യവ്യാപക വിപണി ഉറപ്പാക്കാൻ വ്യവസായ വകുപ്പ് എന്തെല്ലാം കാര്യങ്ങൾ ചെയ്തുവരുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
2481.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പില്‍ നിന്നും എന്തെല്ലാം സഹായങ്ങളും സേവനങ്ങളുമാണ് സംരംഭകര്‍ക്ക് നല്‍കി വരുന്നത്;
( ബി )
പുതിയ സംരംഭകര്‍ക്ക് പ്രയോജനം ലഭ്യമാക്കാനുതകുന്നവിധം ഓരോ വര്‍ഷവും ആരംഭിച്ച ചെറുകിട വ്യവസായങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രസിദ്ധീകരണം വ്യവസായ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
2482.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, കയർ, കശുവണ്ടി, കരകൗശലം എന്നീ മേഖലകളെ ആശ്രയിച്ച് എത്രപേർ പ്രവർത്തിച്ചു വരുന്നു; അവരുടെ ശരാശരി മാസ വരുമാനം എത്ര രൂപയെന്ന് കണക്കാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ അവരുടെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( സി )
ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
( ഡി )
ഇതിനായി പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ എത്ര തുക ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ?
2483.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16 മുതൽ 2021-22 വരെയുളള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ വളർച്ച എത്ര ശതമാനമായിരുന്നു;
( ബി )
ഈ കാലയളവിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ എത്ര തുകയുടെ നിക്ഷേപം ഉണ്ടായി, പുതുതായി എത്ര യൂണിറ്റുകൾ ആരംഭിച്ചു, എത്ര യൂണിറ്റുകൾ പ്രവർത്തനം നിലച്ചു എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുമോ;
( സി )
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ പുതുതായി യൂണിറ്റുകൾ ആരംഭിച്ചതിനാല്‍ പുതുതായി എത്ര പേർക്കു തൊഴിൽ ലഭിച്ചു എന്നു വ്യക്തമാക്കുമോ?
2484.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് ചെറുകിട വ്യവസായങ്ങൾ നടത്തുന്നതിന് വ്യവസായ വകുപ്പ് എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകിയിട്ടുള്ളതെന്ന് പട്ടികപ്പെടുത്തി വ്യക്തമാക്കാമോ?
2485.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ലെ മഹാപ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ ചെറുകിട-ഇടത്തരം വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലയിലുള്ള ദുരന്തബാധിതര്‍ക്ക് ഉജ്ജീവന സഹായ പദ്ധതിയിലൂടെ ലഭിച്ച ആനുകൂല്യങ്ങള്‍ വിശദീകരിക്കുമോ;
( ബി )
ഉജ്ജീവന സഹായ പദ്ധതി പ്രകാരം എടുത്തിട്ടുള്ള ലോണിന്റെ മാര്‍ജിന്‍ മണി അനുവദിക്കുന്നതിനുള്ള തൃശ്ശൂര്‍ ജില്ലയിലെ ഏതൊക്കെ ചെറുകിട-ഇടത്തരം വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ അപേക്ഷകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുവാനുണ്ട് ; സ്ഥാപനങ്ങളുടെ പേര് വിവരം ലഭ്യമാക്കുമോ;
( സി )
ഇവര്‍ക്ക് മാര്‍ജിന്‍ മണി അനുവദിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ?
2486.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ താലൂക്ക് വ്യവസായ കേന്ദ്രം ഇല്ലാത്തത് സർക്കാറിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വ്യവസായ കേന്ദ്രം തുടങ്ങുന്നത് സർക്കാറിന്റെ പരിഗണനയിൽ ഉണ്ടോ; ഉണ്ടെങ്കില്‍ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
2487.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ എത്ര വ്യവസായ പാര്‍ക്കുകളാണ് നിലവിലുള്ളതെന്ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാര്‍ക്കുകളില്‍ നിലവില്‍ എത്ര വ്യവസായ യൂണിറ്റുകള്‍ ഉണ്ടെന്നും പുതുതായി സംരംഭം തുടങ്ങുന്നതിന് എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളതെന്നും അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികളെന്തെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പാര്‍ക്കുകളില്‍ സംരംഭം ആരംഭിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് നിലവിലുള്ളതെന്നും, സംരംഭകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്നും സംരംഭം ആരംഭിക്കുവാന്‍ മതിയായ സ്ഥലമുണ്ടോയെന്നും വ്യക്തമാക്കാമോ?
2488.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ മേഖലയുടെ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടോ; ഇത് സംബന്ധിച്ച ഉത്തരവ് ലഭ്യമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ നിലവില്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
( ഡി )
സ്വകാര്യ വ്യവസായ പാര്‍ക്കുകളുടെ അപേക്ഷ ലഭിച്ചാല്‍ എത്ര സമയംകൊണ്ട് നടപടി പൂര്‍ത്തീകരിച്ച് അംഗീകാരം നല്കാന്‍ സാധിക്കും; ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അറിയിക്കുമോ?
2489.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
സ്വകാര്യ വ്യക്തികള്‍ക്കും ഇത്തരത്തില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുമോ; എങ്കില്‍ വിശദാംശം നൽകുമോ ?
2490.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യക്തികള്‍ക്ക് വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്നതിനുള്ള നടപടി ക്രമം വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള പാര്‍ക്കുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാറുണ്ടോ , ആയതു സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാര്‍ക്കുകള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?
2491.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി തഴവ മണപ്പള്ളി നോർത്ത് നവോദയ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ലോണ്‍ കുടിശ്ശികയിൽ പരമാവധി ഇളവിന് വേണ്ടി സമർപ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടിശ്ശിക എഴുതി തള്ളുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
2492.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല അയിരൂരില്‍ ഗ്ലോബല്‍ ആയുര്‍വ്വേദ വില്ലേജ് ആരംഭിക്കുന്നതിനായി പദ്ധതി സമര്‍പ്പിച്ച സംരംഭകരില്‍ നിന്നും എത്രയെണ്ണം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
തെരഞ്ഞെടുക്കപെട്ട സംരംഭകര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിനുള്ള അനുമതി കിന്‍ഫ്രയുടെ ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റിയും ബോര്‍ഡും നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2493.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വ്യവസായ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന സംരംഭകത്വ വികസന ക്ലബ്ബുകള്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ?
2494.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര കൊറ്റാമത്ത് പ്രവൃത്തിക്കുന്ന കെൽപ്പാം വ്യവസായ സ്ഥാപനത്തിന്റെ നവീകരണ പ്രവർത്തികൾക്ക് 2020-21 സാമ്പത്തിക വർഷത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
( ബി )
ഏതൊക്കെ പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ; എത്ര തുകയാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ?
2495.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് ബിസിനസ്സ് / വ്യവസായ സംഗമങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടോ ;എങ്കിൽ ഇതിന്റെയെല്ലാം ചിലവ് സഹിതമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സംഗമങ്ങളിൽ എത്ര കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു; ഇതിൽ എത്ര കോടി രൂപയുടെ പദ്ധതികൾ നടപ്പിലായിട്ടുണ്ട് എന്നതിന്റെ മറുപടി നൽകുമോ?
2496.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതി പ്രകാരം എന്തൊക്കെ മുന്നൊരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പദ്ധതി എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ബാങ്ക് വായ്പ വഴി അഞ്ച് വര്‍ഷം കൊണ്ട് എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പ്രസ്തുത പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതി പ്രകാരം കൂടുതല്‍ വായ്പ നല്‍കുന്ന ബാങ്കിന് എന്തെങ്കിലും തരത്തിലുള്ള അവാര്‍ഡ് കൊടുക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ അത് എന്നാണെന്ന് വ്യക്തമാക്കാമോ?
2497.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൈക്രോ വ്യവസായ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇലക്ട്രോണിക്സ് വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ഡി )
വ്യവസായ പാര്‍ക്കുകളില്‍ സൗരോര്‍ജ്ജ ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2498.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭാസം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംരംഭകത്വ പരിശീലനം നല്‍കുന്ന എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത്; വ്യക്തമാക്കാമോ;
( ബി )
എഞ്ചിനീയറിങ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ സംരംഭകത്വ പരിശീലനം നല്‍കുന്നതിന് വ്യവസായ വകുപ്പിന്റെ കീഴില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിക്കാമോ;
( സി )
ഒരു നിയോജകമണ്ഡലത്തില്‍ ഒന്ന് എന്ന നിലയില്‍ ക്ലസ്റ്റര്‍ രൂപത്തില്‍ സംരംഭകത്വ പരിശീലന ക്ലബുകള്‍ക്ക് രൂപം കൊടുക്കാമോ; വിശ‌ദാംശം ലഭ്യമാക്കുമോ?
2499.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താലൂക്ക് വ്യവസായ കേന്ദ്രങ്ങൾ ഇല്ലാത്ത താലൂക്കുകൾ ഏതൊക്കെയെന്ന് പറയാമോ;
( ബി )
വെള്ളരിക്കുണ്ട് താലൂക്ക് വ്യവസായകേന്ദ്രം ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
2500.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ വ്യവസായ വകുപ്പ് പ്രദർശന സ്റ്റാളുകള്‍ നടത്തിയിരുന്നോ;
( ബി )
പ്രസ്തുത സ്റ്റാളുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമായിരുന്നു; സ്റ്റാളുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭിച്ചു; ലഭിച്ച അപേക്ഷകളില്‍ എത്ര എണ്ണം നിരസിച്ചു; ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
സ്റ്റാള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ നടപടി ക്രമങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2501.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിന് വേണ്ടി രൂപീകരിച്ച റബ്ബർ ലിമിറ്റഡിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ ;
( ബി )
ഉണ്ടെങ്കിൽ കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാമോ;
( സി )
കമ്പനി എന്ന് പ്രവർത്തന സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2502.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമാന താവളം വഴിയുള്ള ചരക്ക് നീക്കത്തിന് വ്യോമയാന സുരക്ഷാ ഏജൻസിയായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.) ആവശ്യപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടത് കൊണ്ട് കോഴിക്കോട് വിമാന താവളത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ.എസ് ഐ ഇ യുടെ കാർഗോ കോംപ്ലക്സ് പ്രവർത്തിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് വ്യക്തമാകുമോ;
( ബി )
ഉണ്ടെങ്കിൽ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങളാണ് കാർഗോ കോംപ്ലക്സിൽ ഏർപ്പെടുത്തേണ്ടത്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കാർഗോ കോംപ്ലക്സ് നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
2503.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിലവില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇവ എവിടെയെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
വയനാട് ജില്ലയിലേക്ക് ഒരു ദിവസം ശരാശരി എത്ര ടണ്‍ കരിങ്കല്‍ ഉല്പന്നങ്ങള്‍ ഇതര ജില്ലകളില്‍ നിന്ന് എത്തുന്നുണ്ടെന്ന കണക്ക് ലഭ്യമാണോ;
( സി )
എങ്കില്‍ ഏത് ജില്ലയില്‍ നിന്നാണ് കൂടുതല്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ വയനാട്ടിലേക്ക് എത്തുന്നതെന്ന് വ്യക്തമാക്കാമോ?
2504.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ ചെറുകാേട് ട്രെെബല്‍ സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി മണ്ണ് മാറ്റുന്നതിനുള്ള അപേക്ഷയിന്മേല്‍ തീരുമാനമാകാത്തതിനുള്ള കാരണം വിശദമാക്കാമാേ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ അടിയന്തര തീരുമാനമെടുക്കാമാേ; വിശദാംശം ലഭ്യമാക്കാമാേ?
2505.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് കണക്കാക്കിവരുന്ന റോയൽറ്റിയ്ക്കും കോമ്പൗണ്ടിംഗ് ഫീസിനും തവണയും സാവകാശവും നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
അനധികൃത ഖനനത്തിനും മണ്ണെടുപ്പിനും ഈടാക്കുന്ന പിഴ തുക അടയ്ക്കാന്‍ തവണകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
പിഴ തുകയടപ്പിയ്ക്കാന്‍ വ്യവഹാരങ്ങളിലേക്ക് നീങ്ങാതെ ഡിപ്പാർട്ട്മെന്റ് തലത്തിൽതന്നെ തവണയും സാവകാശവും അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് ചട്ടത്തിൽ ഭേദഗതി വരുത്തി പിഴ തുക അനുവദിക്കുന്നതിൽ മറ്റ് ഡിപ്പാർട്ട്മെന്റുകൾ നടപ്പാക്കുന്നത് പോലെയുള്ള തവണ അനുവദിക്കല്‍ ജിയോളജി വകുപ്പിലും സ്വീകരിക്കാൻ നടപടി സ്വീകരിക്കുമോ?
2506.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഏതെല്ലാം സേവനങ്ങളാണ് 2022 ജൂലൈ മുതൽ ഓൺലൈനായി ലഭ്യമാകുകയെന്ന് അറിയിക്കാമോ; വിശദാംശം നൽകാമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിലുള്ള പൊതുകുളങ്ങളിലെ ചെളിയും മാലിന്യങ്ങളും പായലുകളും നീക്കം ചെയ്യുന്നതിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ടോ; എങ്കിൽ പ്രസ്തുത അപേക്ഷ ഓൺലൈനായി നൽകാനാകുമോ; നടപടിക്രമം വിശദമാക്കാമോ;
( സി )
പ്രളയത്തെ തുടർന്ന് സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വന്നടിഞ്ഞ മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വിൽപ്പന നടത്തുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ റൂൾ 2015 പ്രകാരം സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകാറുണ്ടോ; എങ്കില്‍ ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണെന്നും എങ്ങനെയന്നും വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
2507.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാര്‍ക്ക് വീട് വയ്ക്കാന്‍ മണ്ണെടുക്കുന്നതിനുള്ള ചട്ടങ്ങള്‍ സുതാര്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മെെനിംഗ് & ജിയോളജി വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലെെനാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2508.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2509.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെെത്തറി മേഖലയില്‍ കൂടുതല്‍ റിബേറ്റ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കെെത്തറി ഉല്പന്നങ്ങള്‍ക്കായി കൂടുതല്‍ പ്രദേശങ്ങളില്‍ സ്റ്റാളുകള്‍ ആരംഭിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
2510.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഷ പദ്ധതി പ്രകാരം കരകൗശല മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര സംരംഭങ്ങളാണ് ആരംഭിച്ചത്; ഇവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ?
2511.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽ ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴിൽ പറപ്പൂക്കര പഞ്ചായത്തിൽ ഖാദി ബോ‍ർഡിന്റെ ഉടമസ്ഥതയിൽ നിലവിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലത്ത് ചെറുകിട വ്യവസായ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവൃത്തികൾ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വ്യവസായ വികസന വകുപ്പ് മുഖേന ഇതിനായി സമ‍ർപ്പിച്ചിട്ടുള്ള പ്രൊജക്ടുകൾക്ക് അനുമതി നൽകുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2512.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി ഉല്പന്നങ്ങളുടെ പ്രചാരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഖാദി നെയ്ത്തുപകരണങ്ങള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
2513.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഖാദി വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയെയും കെട്ടിടങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
വകുപ്പിന്റെ അധീനതയിലുള്ളതും നിലവില്‍ ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്നതുമായ കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2514.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി ആന്റ്‍ വില്ലേജ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും വിശദവിവരങ്ങള്‍ നല്‍കാമോ ?
2515.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ ഖാദി വ്യവസായ വകുപ്പിന് കീഴിലുള്ള പനംച്ചക്കര സൊസൈറ്റികളുടെ പേരില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് നിലവില്‍ സ്ഥലമുള്ളതെന്നും എത്ര സെന്റ് സ്ഥലം വീതമാണുള്ളതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളുടെ കയ്യേറ്റം തടയുന്നതിനും സംരക്ഷിക്കുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2516.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയാേജക മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഓരാേ പഞ്ചായത്തിലും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമാേ?
2517.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണൊലിപ്പ് തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്ന പദ്ധതി വ്യാപിപ്പിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടോ?
2518.
ശ്രീമതി യു പ്രതിഭ
ശ്രീ. എച്ച്. സലാം
ശ്രീ എം നൗഷാദ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയര്‍ മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിന്റെയും കയര്‍ ഉല്പന്നങ്ങള്‍ക്ക് പുതിയ ഉപയോഗ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി നടത്തി വരുന്ന പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി എന്തെല്ലാം ഉല്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത നൂതന കയര്‍ ഉല്പന്നങ്ങളുടെ ഗുണമേന്മയും വിപണി സാധ്യതയും വിലയിരുത്തിയിട്ടുണ്ടോ;
( സി )
കയറിനും കയര്‍ ഉല്പന്നങ്ങൾക്കും ആഭ്യന്തര വിപണി കണ്ടെത്തുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും അതിന്റെ പുരോഗതിയും വ്യക്തമാക്കാമോ;
( ഡി )
കോവിഡ് കാലത്തെ കയറ്റുമതിയില്‍ കയര്‍ ഉല്പന്നങ്ങള്‍ക്ക് ലഭിച്ച പ്രധാന്യം കണക്കിലെടുത്ത് വിദേശ വിപണി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമോ?
2519.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഓർഡർ ഇല്ലാത്തതും കെട്ടിക്കിടക്കുന്ന ഉൽപ്പന്നങ്ങൾ ഏറ്റെടുക്കാത്തതും മൂലം കയർ തൊഴിലാളികൾ പട്ടിണിയിൽ ആകുന്ന അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ;
( സി )
തേങ്ങ ഉണ്ടെങ്കിലും കയർ വ്യവസായത്തിന് ആവശ്യമായ തൊണ്ട് കിട്ടാത്ത അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിന് പരിഹാരം കണ്ടെത്താൻ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കയർ ഉല്പന്നങ്ങളുടെ ലഭ്യതയും പരമ്പരാഗത കയറുല്പന്നങ്ങൾക്ക് വിപണി ഇല്ലാത്തതും കയര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത് എങ്ങനെ പരിഹരിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാമോ?
2520.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കയര്‍ മേഖലയുടെ സമഗ്രമായ പുനരുദ്ധാരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന കയര്‍ രണ്ടാം പുനഃസംഘടന പ്രകാരം എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ചകിരി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഡി-ഫൈബറിങ് മില്ലുകള്‍ സ്ഥാപിച്ചതിന് ശേഷമുണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
ഫലപ്രദമെങ്കില്‍ പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2521.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കൂടുതല്‍ യന്ത്രവത്ക‍ൃത കയര്‍പിരി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
2522.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കയർ കോർപ്പറേഷൻ സാനി മാറ്റ് എന്ന പേരിൽ പുറത്തിറക്കിയ കോവിഡ് ഹെൽത്ത് പ്ലസ് മാറ്റുകൾ ആവശ്യക്കാരില്ലാതെ കെട്ടികിടക്കുന്ന സാഹചര്യം പരിശോധിക്കുകയുണ്ടായോ;
( ബി )
എങ്കില്‍ കോർപ്പറേഷൻ ആകെ ഉല്പാദിപ്പിച്ച മാറ്റുകളുടെ എണ്ണം, എത്ര തരത്തിലുള്ളവ, ഓരോ മാറ്റിന്റെയും ജി.എസ്.ടി. ഉള്‍പ്പെടെയുള്ള വില എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ; ഇവ ഉല്പാദിപ്പിക്കുന്നതിനായി ആകെ എത്ര രൂപയാണ് ചെലവായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മാറ്റുകൾ ചെലവാകാതെ കെട്ടിക്കിടക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; വിപണി പഠിക്കാതെ ഉയർന്ന വില നിശ്ചയിച്ച് ഉല്പന്നം പുറത്തിറക്കിയത് ഇതിന് കാരണമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഏതൊക്കെ സ്ഥാപനങ്ങളാണ് കയർ കോർപ്പറേഷന് വേണ്ടി പ്രസ്തുത ഉല്പന്നങ്ങൾ നിർമ്മിച്ച് നൽകിയതെന്നും ഈ സ്ഥാപനങ്ങൾ കോർപ്പറേഷനിൽ നിന്നും എത്ര രൂപ വീതമാണ് ഈടാക്കിയിട്ടുള്ളതെന്നും സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പാലിച്ചിട്ടുള്ള നടപടി ക്രമങ്ങളും വിശദമാക്കുമോ;
( ഇ )
എത്ര സാനി മാറ്റുകൾ വീതമാണ് വിവിധ സംഭരണ കേന്ദ്രങ്ങളിലായി കെട്ടിക്കിടക്കുന്നത്; ഇവ കുടുംബശ്രീ യൂണിറ്റുകൾ വഴി വിൽക്കുന്നതിന് ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകളിൽ നിർബന്ധിതമായി വിറ്റഴിക്കുകയുണ്ടായോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
കെട്ടിക്കിടക്കുന്ന മാറ്റുകള്‍ എലിയും മറ്റ് ക്ഷുദ്ര ജീവികളും കടിച്ച് നശിക്കുകയാണെന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയുണ്ടായോ; എങ്കിൽ ഇവ അടിയന്തരമായി വിറ്റഴിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
2523.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാപെക്‌സില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കര്‍ഷകരില്‍ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്ത് നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെടുത്തു എന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ;
( സി )
2018-ലും 2019-ലും തോട്ടണ്ടി സംഭരണത്തിൽ അഴിമതി നടത്തിയെന്ന് കണ്ടെത്തിയ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2524.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടഞ്ഞു കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.